ആദിശങ്കരൻ: ഭാഗം 112

adhishankaran

എഴുത്തുകാരി: മിഴിമോഹന

പോടാ അവിടുന്ന്.. "" ഞാൻ പോയി കാപ്പി ഇട്ടു കൊണ്ട് വരാം... ചെറു നാണത്തോടെ പുറത്തേക് ഇറങ്ങി രേവതി..... മോനെ ഈ ഗ്രന്ഥത്തിൽ നീ എന്താണ് തിരയുന്നത്.... നിനക്ക് ആവശ്യം ഉള്ളത് ഇതിൽ കാണുമോ.... "" പുതുമന നേരിയ ജിജ്ഞാസയോടെ നോക്കി.... കാണും.. "" അല്ലങ്കിൽ എന്നെ തേടി ഈ ഗ്രന്ധം വീണ്ടും വീണ്ടും വരില്ല പുതുമന അച്ഛ..... "" രുദ്രൻ വലത്തേ കൈയിലെ ഗണപതി ചെയിൻ നെഞ്ചോട് ചേർത്തു കൊണ്ട് ആ ഗ്രന്ഥത്തിലെ ആദ്യ താൾ തുറന്നു........"""" """""അമൃതകരൻ """""വലിയ അക്ഷരങ്ങളിൽ കുറിച്ചിട്ട നാമം അതിൽ നിന്നും താഴേക്കു ഒഴുകി ഇറങ്ങിയ രക്തകറ....... രുദ്രൻ വിരൽ കൊണ്ട് മെല്ലെ അതിൽ ഒന്ന് തൊട്ടു ശേഷം നാസിക തുമ്പിലേക് വിരൽ ചേർത്തു...... എന്താ മോനെ....? പുതുമന പുരികം ഉയർത്തി..... ഇത്‌ എഴുതിയത് രക്തം കൊണ്ട് ആണ് പുതുമന അച്ഛ..."""പക്ഷെ മനുഷ്യ രക്തം അല്ല... മനുഷ്യ രക്തത്തിന് കാലപ്പഴക്കം ചെന്നാലും ഈ മണം അല്ല...രുദ്രൻ മൂക്ക് ഒന്ന് ചുളിച്ചു... എങ്കിൽ അത് ഏതെങ്കിലും മൃഗങ്ങളുടെ രക്തം ആയിരിക്കാം മോനെ... ""അത് കൊണ്ട് ആണ് ഈ ഇല്ലത്ത് മൃഗങ്ങൾ വാഴാത്തത്.... ശാപം..""പുതുമന പറഞ്ഞതും രുദ്രൻ സംശയത്തോടെ നോക്കി... ഈ ഇല്ലത്തിന്റെ പടിഞ്ഞാറു ഭാഗത്തു ഒരു കുളം ഉണ്ടായിരുന്നു ഇപ്പോൾ അത് പൂർണ്ണമായും മൂടപ്പെട്ട നിലയിൽ ആണ്....

രക്തനിറം ആയിരുന്നു ആ ജലാശയത്തിന്.... ഞാൻ മുൻപ് പറഞ്ഞ കാരണവർ ബലി നടത്തിയിരുന്നത് ആ കുളത്തിൽ ആണ്.... കണ്ണ് കെട്ടി നിരവധി മൃഗങ്ങളെ അയാൾ ബലി നൽകിയിട്ടുണ്ട് ആ രക്തം ആ കുളത്തിൽ ഒഴുക്കും..... വെട്ടു പോത്തിനെ ആയിരുന്നു കൂടുതലും ഉപയോഗിച്ചൊരുന്നത്...... അയാളുടെ മരണത്തോടെ കുളം വെട്ടി മൂടി.... മതില് കെട്ടി ആ പുരയിടം തിരിച്ചു... ഇതൊക്കെ കാരണവന്മാർ പറഞ്ഞ അറിവ് ആണെ..... പുതുമന കസേരയിലേക് ചാരി കിടന്നു....ആഹ് """ ആാാ മൃഗങ്ങളുടെ ശാപം ആയിരിക്കും കാഴ്ച ഇല്ലാതെ എന്റെ കുട്ടി ജന്മം കൊണ്ടത്..... പുതുമന ദീർഘമായി ഒന്നു നിശ്വസിച്ചു... വെട്ടു പോത്ത്..."" രുദ്രന്റെ കണ്ണിലേക്കു ഒരു പറ്റം വെട്ടു പോത്തുകൾ കടന്നു വന്നു അക്രമസക്തമായ അവയിൽ പലതും മനുഷ്യ രൂപം പൂണ്ടതും രുദ്രൻ കണ്ണൊന്നു വെട്ടിച്ചു.....""""""""""" എന്താ മോനെ.. "" പുതുമന രുദ്രന്റെ ചെയ്തിയെ സംശയത്തോടെ നോക്കി... മ്മ്ഹ്ഹ്.. " ഒന്നും ഇല്ലാ പുതുമന അച്ഛ..... "" രുദ്രൻ അതിന്റെ താളുകൾ ഓരോന്നായി തുറന്നു നോക്കി.... സംസ്കൃതത്തിൽ എഴുതിയ അക്ഷരങ്ങളിൽ നിന്നും രക്തകറ താഴേക്കു ഒലിച്ചിരുന്നു...... """" പല താളുകളിലും വർണ്ണങ്ങളാൽ ചാലിച്ച ചിത്രങ്ങൾ കഥ പറഞ്ഞു...

പൂർണ്ണമല്ലാത്ത ആഭിചാര ക്രിയകൾ ചിത്രങ്ങളിലൂടെയും അതിന്റെ വർണ്ണനയിലൂടെയും തൊട്ട് അറിയുമ്പോൾ രുദ്രന്റെ കണ്ണുകളിൽ ആകാംഷയും ആശങ്കയും നിറഞ്ഞു വരുന്നത് പുതുമന ശ്രദ്ധിച്ചു...... ദാ ചുക്ക് കാപ്പി... "" രണ്ട് ഗ്ലാസുകളിൽ കാപ്പിയുമായി രേവതി അകത്തേക് വന്നു.... രേവതിയിൽ നിന്നും ഒരു ഗ്ലാസ് കൈയിൽ വാങ്ങി ആവി പറക്കുന്ന കാപ്പി ചുണ്ടോട് അടുപ്പിച്ചു പുതുമന.....രുദ്രനെ നോക്കി... നിനക്ക് വേണ്ടത് എന്തെങ്കിലും കിട്ടിയോ കുഞ്ഞേ...."" പുതുമന ഗ്ലാസ് മെല്ലെ താഴേക്കു വയ്ക്കുമ്പോൾ രേവതിയുടെ കണ്ണുകളും രുദ്രനിൽ തങ്ങി നിന്നു..... ഇതിൽ പറയുന്നത് ഒന്നും മനസിലാകുന്നില്ല പുതുമന അച്ഛ... "" രുദ്രൻ മുഖം ഉയർത്തി കൊണ്ട് വായിച്ചു നിർത്തിയ താൾ ഒന്ന് മറിച്ചു പുതിയ താളിൽ വിരൽ വച്ചു കൊണ്ട് ഗ്രന്ധം മടക്കി പുതുമനയെ നോക്കി കൊണ്ട് തുടർന്നു.. എല്ലാം ആഭിചാരം തന്നെയാണ്...ചന്ദ്രഗ്രഹണ സമയത്തും അമാവസിക്കും അത് പോലെ പൗര്ണമിക്കു ചെയേണ്ടതുമായ കുറെ ആഭിചാരങ്ങൾ.... പലതിനും പല മൃഗങ്ങളെ ആണ് ബലി നൽകുന്നത്.... ചിലത് തൊണ്ണൂറ് ദിവസത്തെ കർമ്മം ചിലത് നൂറ്റിഏഴു ദിവസം നീണ്ടു നില്കുന്നത് .... അതിൽ നിന്നും മന്ത്രികന് ലഭിക്കുന്ന ഗുണങ്ങൾ എല്ലാം എഴുതിയിട്ടുണ്ട്.... പക്ഷെ ഇത്‌ ഒന്നും നമ്മളുമായി യാതൊരു ബന്ധവും ഉണ്ടെന്നു തോന്നുന്നില്ല...""

രുദ്രന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ വീണ്ടും ഒരു കൂട്ടം പോത്തുകൾ അവന്റ കണ്മുൻപിലേക് കടന്നു വന്നു.. കണ്ണുകൾ അസ്വസ്ഥ സൃഷ്ടിക്കുമ്പോൾ അതിനെ മറി കടന്നവൻ വിരൽ വെച്ചു തടഞ്ഞ പുതിയ താൾ തുറന്നു.............കൃഷ്ണമണികൾ പിടയ്ക്കുമ്പോൾ ചുണ്ടുകൾ വറ്റി വരണ്ടു......... "" മൂക്ക് കയർ പൊട്ടിച്ച ഒരു കൂട്ടം പോത്തുകളുടെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന താൾ.... ""അവയിൽ ക്രൂര ഭാവം...... മുന്നിൽ നില്കുന്നവനെ വെട്ടി വീഴ്ത്താൻ പ്രാപ്തമായ കൊമ്പുകൾ........... ആഹ്ഹ്..."" രുദ്രന്റെ കൈകൾ മെല്ലെ അതിലൂടെ പായുമ്പോൾ ആ പോത്തുകൾക്ക് ജീവൻ വയ്ക്കും പോലെ തോന്നി രുദ്രന്....പൊടുന്നനെ അടുത്ത താൾ മറിച്ചു രുദ്രൻ.... "" കണ്ണുകൾ അക്ഷരങ്ങളെ ഉഴിയുമ്പോൾ ആശങ്കയും അതോടൊപ്പം ഭയവും ആ കണ്ണുകളിൽ തെളിഞ്ഞു വരുന്നത് പുതുമന ആശങ്കയോടെ നോക്കി....."" എന്താ മോനെ... """" എന്തെങ്കിലും മനസിലാക്കാൻ കഴിഞ്ഞോ നിനക്ക്...പുതുമന രുദ്രന്റെ മുഖത്തേക്ക് നോക്കി... മ്മ്ഹ്ഹ്.. "" അറിയില്ല പുതുമനഅച്ഛ.... "" ദൈർഘ്യം എറിയ പൂർണ്ണ ചന്ദ്ര ഗ്രഹണ സമയത്ത് നടക്കേണ്ട ക്രിയകളെ കുറിച്ച് ആണ് ഇതിൽ പറയുന്നത്...""

അങ്ങനെ ഒരു ചന്ദ്രഗ്രഹണം ഈ അടുത്ത കാലത്ത് .... രുദ്രന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... ഉണ്ട് വരുന്ന പതിനെട്ടാം തീയതി.... പതിമൂന്ന് വർഷങ്ങൾക് ശേഷം സംഭവിക്കുന്ന അത്യപൂർവ്വ ചന്ദ്രഗ്രഹണം... അന്നേ ദിവസം ചന്ദ്രന്റെ ശക്തി പൂർണ്ണമായും ക്ഷയിക്കും...""ചന്ദ്രന്റെ വിഷം പുറത്തേക് തള്ളും അതിനെ തടുക്കാൻ ലോകത്തിന്റെ പല കോണുകളിലും ആചാര്യന്മാർ പൂജാവിധികൾ തുടങ്ങി കഴിഞ്ഞു രുദ്ര....പുതുമന ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തുമ്പോൾ രുദ്രന്റെ നെഞ്ച് ഒന്ന് പിടച്ചു...... കണ്ണുകൾ ഉരുണ്ടു....... നിമിഷ നേരം കൊണ്ട് അവസാന താളും വായിച്ചു തീരുമ്പോൾ നിസംഗതയോടെ ചാരു പടിയിലേക് ഇരുന്നു രുദ്രൻ..... "" കൈയിൽ നിന്നും താഴേക്കു വീണ ഗ്രന്ധം തന്റെ കാൽകീഴിൽ യാചനയോടെ കിടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി രുദ്രന്റെ..... രുദ്ര.... "" മോനെ.... രേവതിയുടെ കൈ തലം കവിളിൽ മെല്ലെ തൊടുമ്പോൾ നിറഞ്ഞിഴുകുന്നു കണ്ണുകളെ തടുക്കാൻ ആയില്ല രുദ്രനു...... രേവമ്മ ഞാൻ... ഞാൻ തോറ്റു പോയി...എന്റെ... എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ എനിക്ക് കഴിയില്ല...""

"എന്റെ മക്കൾ...... ഇടത്തെ നെഞ്ചിൽ മുറുകെ പിടിച്ചു രുദ്രൻ......... മോനെ... "" എന്താടാ... "" ചടഞ്ഞു എഴുനേറ്റു വന്ന പുതുമന രുദ്രനെ തന്റെ വയറിലേക് ചേർത്തു... ആ മുടിയിൽ മെല്ലെ തഴുകി...... എല്ലാം.... എല്ലാം കൈ വിട്ടു പോയി പുതുമന അച്ഛ ...എനിക്ക് മുൻപേ അവൻ ആ ജാതവേദൻ...ജിത്തു മോനെ... അല്ല ചന്ദ്രദേവനെ സ്വന്തം ആക്കി.... ഞാൻ... ഞാൻ... ഞാൻ താമസിച്ചു പോയി......എല്ലാം എന്റെ തെറ്റ്.... മഹിതയോട് വിദ്വേഷം വച്ചു പുലർത്താതെ അവളെയും കുട്ടികളെയും നേരത്തെ എന്നിലേക്കു കൊണ്ടു വന്നിരുന്നു എങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു..... കലങ്ങി മറിഞ്ഞ കണ്ണുകളെ നിയന്ത്രിക്കാൻ കഴിയാതെ കരയുന്നവനെ ഭയത്തോടെ നോക്കി രേവതി...... രുദ്ര നീ ആദ്യം കാര്യം പറ... എന്താ എന്താ അതിൽ എഴുതിയിരിക്കുന്നത്.... "" പുതുമന അല്പം ശബ്ദം ഉയർത്തി.... ആഭിചാരത്തിന്റെ ഏറ്റവും നീചമായ കർമ്മം... ""ഈ താളുകളിൽ ഞാൻ കേട്ട തേങ്ങൽ അത് മാറ്റാരുടെയും അല്ല എന്റെ... എന്റെ ജിത്തു മോന്റെയാണ്..... എല്ലാവരും എനിക്ക് അടുത്തേക് വന്നു എങ്കിലും അവൻ മാത്രം എന്നിലേക്കു വന്നില്ല....

അതിനു സമ്മതിച്ചില്ല അയാൾ... രുദ്രന്റെ കണ്ണുകൾ പിടഞ്ഞു.... മോനെ അവനെ എന്തിനാണ് അയാൾക്... നമ്മുടെ കുഞ്ഞനോട് അല്ലെ അവനു പ്രതികാരം... അവൻ അല്ലെ ജാതവേദന്റെ ആയുസിന് അന്ത്യം കുറിക്കേണ്ടത്.... രേവതിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു.... രേവമ്മ നിങ്ങൾക് അറിയാത്ത അല്ലങ്കിൽ നിങ്ങൾ ആരും പ്രാധാന്യം കൊടുക്കാത്ത മറ്റൊരു കാര്യം ഉണ്ട്....ആ മുത്ത്..."" മഹാദേവന്റെ അമ്പിളികലയിലെ വിലമതിക്കാൻ ആവാത്ത ആ മുത്ത്..... അതിനു വേണ്ടിയാണ് ജന്മജന്മന്തരങ്ങൾ ആയി ജലന്ദരൻ """എന്ന ജാതവേദൻ കാത്തിരിക്കുന്നത്....."" ആ മുത്ത് അത് കേദാർനാഥനിൽ എത്തിച്ചേർന്നല്ലോ രുദ്ര... ""ഇനി അതിനെ കുറിച്ച് ഓർത്തു നമ്മൾ ഭയക്കേണ്ടത് ഉണ്ടോ... ഇനി അവന്റ അന്ത്യം കുറിക്കണം അതായിരിക്കണം നമ്മുടെ ലക്ഷ്യം.... രേവതിയുടെ കണ്ണുകൾ തീവ്രമായി.... രേവമ്മ..."" അവൻ ഈ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങൾ മുഴുവൻ ആ മുത്തിന് വേണ്ടിയാണ്...... കേദാർനാഥന്റെ അമ്പിളികലയിൽ ആദിശങ്കരൻ ചാർത്തിയ മുത്ത് തിരികെ എടുക്കാൻ ഒരാൾക്കേ കഴിയൂ.....

അത്.. അത് അതിന്റെ കാവൽക്കാരൻ ആയ ചന്ദ്രദേവനെ കൊണ്ട് മാത്രം സാധ്യമായത് ആണ് ........"" അതിനു വേണ്ടിയാണു അവൻ ജിത്തു മോനെ കൈവശപ്പെടുത്തിയത്....... രുദ്രൻ അത് പറയുമ്പോൾ പുതുമന ആ ഗ്രന്ധം കൈയിൽ എടുത്തു കൊണ്ട് രുദ്രനെ നോക്കി....... ഈ ഒരു വർഷക്കാലം അവനെ എന്തിനാണ് അയാൾ മാറ്റി നിർത്തിയത് അതിനുള്ള ഉത്തരം ഈ ഗ്രന്ധത്തിൽ ഉണ്ട്....ഹ്..."""ഇനി വരുന്ന പൗർണമി അതായത് ദൈർഘ്യം ഏറിയ ചന്ദ്ര ഗ്രഹണത്തിന് മുന്നോടി ആയിട്ടുള്ള കർമ്മങ്ങൾക്ക് വേണ്ടി ആണ് അവൻ ആ കുഞ്ഞിനെ കൊണ്ട് പോയത്..... എന്ത് കർമ്മം... ""? രേവതിയിൽ സംശയം നിറയുമ്പോൾ പുതുമന ആ ഗ്രന്തത്തിലെ അക്ഷരങ്ങളിൽ കണ്ണോടിക്കുമ്പോൽ രുദ്രൻ ആ കർമ്മം വിശദീകരിച്ചു.. ഈ കഴിഞ്ഞ ഒരു വർഷക്കാലം ആ കുഞ്ഞ് അനുഭവിച്ചത് അതി കഠിനം ആയ വേദന ആണ്......""മ്മ്ഹ്ഹ്.. "" ഒരു വർഷക്കാലം കൃത്യമായി പറഞ്ഞാൽ മുന്നൂറ്റി അറുപത്തിഅഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉപവാസത്തിലൂടെയും ആഭിചാരത്തിലൂടെയും ചന്ദ്രദേവനെ സ്വ വരുതിയിൽ വരുത്തി തീർക്കുന്ന കർമ്മം ആണ് രേവമ്മേ അതിൽ പറഞ്ഞിരിക്കുന്നത് ...""" 360 ദിവസത്തെ അഞ്ചായി ഭാഗിച്ചാൽ 72 ദിവസങ്ങൾ വച്ചു കണക്ക് കൂട്ടും ..... ആദ്യത്തെ 72 ദിവസം അയാൾ കരിംകാളി അമ്മയ്ക്ക് ബലി നൽകുന്ന ഏഴു പോത്തിന്റെ രക്തതത്താൽ ചന്ദ്രദേവനെ ബ്രഹ്‌മ മുഹൂർത്തഗിലും തൃസന്ധ്യക്കും അഭിഷേകം നടത്തും........

ആ ദിവസങ്ങളിൽ ദേഹശുദ്ധി അനുവദിക്കില്ല...... ഹ്ഹ്ഹ്.. ""ദുർഗന്ധം വമിക്കുന്ന ദേഹവുമായി കഴിയുന്ന നാളുകൾ ....രുദ്രൻ അത് പറയുമ്പോൾ രേവതിയുടെ മുഖം ചുളിഞ്ഞു.... തീർന്നില്ല രേവമ്മേ...""ഈ 72 ദിവസവും അല്പം പാല് മാത്രം ആയിരിക്കും ഭക്ഷണം ആയി നൽകുക.... ആ ദിവസം പൂർത്തി ആകുന്നതിന് അടുത്ത ദിവസം ദേഹശുദ്ധി വരുത്തി ഏഴു കൂട്ടം കറികൾ കൂട്ടി ഭക്ഷണം നൽകും...."" വയർ നിറയ്ക്കും..... വീണ്ടും അടുത്ത ദിവസം മുതൽ ഇത് തുടരും.....ഓരോ എഴുപത്തി രണ്ടു ദിവസത്തിനു ഇടയിൽ ഒരു ദിവസം ദേഹശുദ്ധി വരുത്തി ഭക്ഷണം നൽകും...അപ്പോഴാണ് 365ദിവസം പൂർത്തി ആകുന്നത്....അവസാനത്തെ എഴുപതിരണ്ട് ദിവസങ്ങൾ ആണ് ഇതിൽ പ്രധാനം..... ഇതേ പോലെ രാവിലെയും വൈകിട്ടും രക്തത്തിൽ അഭിഷേകം നടത്തും.... കുടിക്കാൻ നൽകുന്ന പാലിന് ഒപ്പം ആദ്യ ദിവസം ഒരു തുള്ളി രക്തം ഒഴിക്കും അടുത്ത ദിവസം രണ്ട് തുള്ളി... അങ്ങനെ ഓരോ ദിവസവും മൂന്ന് നാല് എന്ന കണക്കിൽ രക്തം ഒഴിക്കുമ്പോൾ എഴുപത്തി രണ്ടാം ദിവസം പാലിനെക്കാൾ മുന്തി നിൽക്കുന്നത് രക്തം ആയിരിക്കും...അത് അവനെ കൊണ്ട് പാനം ചെയ്യിക്കും.......

അതിനു അടുത്ത ദിവസം അതായത് അവസാന ദിവസം ദൈർഗ്യം ഏറിയ ചന്ദ്ര ഗ്രഹണത്തിന്റെ ദിവസം ഏഴു കൂട്ടം കറികൾക്കു പകരം പച്ച മാംസം അരച്ച് നൽകും...ആഹ്ഹ്.. "" അന്നേ ദിവസം ചന്ദ്ര ഗ്രഹണം തുടങ്ങി കഴിഞ്ഞാൽ ക്രൂരമായ മൃഗത്തിന്റെ അല്ലങ്കിൽ ആസുര ഭാവം സ്വീകരിക്കും ചന്ദ്രദേവൻ.......""പിന്നീട് കൊടും വിഷം ആയിരിക്കും പുറത്തേക് തള്ളുന്നത്....അത് താങ്ങാൻ ഭൂമി ദേവിക്ക് കഴിയില്ല.... ജീവജാലങ്ങൾ മരിച്ചു വീഴും....... പാവങ്ങളെ കൊന്നിട്ട് അവന് എന്ത് പ്രയോജനം മോനെ ... രേവതിയുടെ കണ്ണുകളിൽ ആശങ്ക നിറഞ്ഞു... രേവമ്മ എന്റെ കണ്മുൻപിൽ പിടഞ്ഞു വീഴുന്ന ഓരോ ജീവനും എന്റെ രക്തത്തേക്കാൾ വിലയുണ്ട്.....അതിനു അവൻ വില ഇടും...ആ നിമിഷം ആസുരാ ഭാവം നേടിയ ചന്ദ്രദേവനെ തിരികെ കൊണ്ട് വരാൻ എനിക്ക് ആ മുത്ത് അവനു കൈമാറിയെ കഴിയൂ....കൂടാതെ അവന്റ ആവശ്യങ്ങൾ എല്ലാം നിറവേറ്റേണ്ടി വരും..... എന്റെ കുഞ്ഞൻ കോകിലയ്ക്ക് സ്വന്തം ആകും...... ഹ്ഹ... ഭദ്ര.... അവൾ അവൾ മൂപ്പന് സ്വന്തം ആകും....ഇത്‌ അവന്റ മറ്റൊരു പദ്ധതി ആണ്... രുദ്ര... ""

രേവതിയുടെ ശബ്ദം ഉയർന്നു... നീ എന്തൊക്കെയാ ഈ പറയുന്നത്..... അവൻ പറഞ്ഞത് പച്ച പരമാർത്ഥം ആണ് രേവതി..... സൃഷ്ടി.. സ്ഥിതി.. സംഹാരം എല്ലാം നിലയ്ക്കും... ത്രിമൂർത്തീകളുടെ നിയന്ത്രണം ജാതവേദനിൽ വന്നു ചേരും...""" കൈയിൽ ഇരുന്ന ഗ്രന്ധം മടക്കി വച്ചു പുതുമന... രുദ്ര ഇതിനു എന്തെങ്കിലും പോം വഴി കാണില്ലേ മോനെ... ""നമുക്ക് ഈ കർമ്മം മുടക്കാൻ കഴിയില്ലേ.....നീ.. നീ വിചാരിച്ചാൽ അതിന് കഴിയും...... രേവതി രുദ്രന് ധൈര്യം നൽകി.. അറിയില്ല രേവമ്മ എന്താണ് ചെയ്യേണ്ടത് എന്ന്...ദിവസങ്ങൾ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.... ഇടയ്ക്ക് വച്ചു ആ കർമ്മം മുടക്കിയാൽ ഒരു പക്ഷെ അത് മറ്റൊരു വിപത്തിൽ ചെന്നു കലാശിക്കും.....ഞാൻ..ഞാൻ നിസ്സഹായതയുടെ പടുകുഴിയിലേക്കു വീണു പോകും പോലെ........ആഹ് ""രുദ്രന്റെ നെഞ്ചോന്ന് പിടച്ചു..... എന്ത് വിപത്ത്...?? രേവതിയുടെ കണ്ണുകൾ ഉരുണ്ടു... രേവതി ഏതൊരു ആഭിചാര കർമ്മതിത്തിനും മറ്റൊരു അപകട വശം ഉണ്ട്..."" ഏതൊരു വ്യക്തി ആണോ ആഭിചാരം ചെയ്യുന്നത് അയാൾ ഉപാസിക്കുന്ന ഒരു മൂർത്തി ഉണ്ടാകും..... ഒരു കോടി മാത്ര ഉച്ചാരണം തെറ്റാതെ മന്ത്രങ്ങൾ ഉരുവിട്ടു അവൻ പ്രീതി പെടുത്തി അവന്റെ ദാസൻ ആക്കി തീർത്ത മൂർത്തി...

അതിനെ തൃപ്തി പെടുത്തി ആയിരിക്കും ഈ കർമ്മം തുടങ്ങുന്നത് ഇവിടെ ആ ഉപാസന മൂർത്തി കരിം കാളി ആണ് അതും പരാശക്തിയുടെ രൗദ്ര ഭാവം.....ഇടയ്ക്ക് വച്ചു അത് മുടങ്ങിയാൽ ആ ശക്തിയുടെ കോപത്തിനു പാത്രം ആകുന്നത് മുടക്കുന്ന ആൾ ആയിരിക്കും... അപ്പോൾ മുൻപിൽ നിൽക്കുന്നത് അച്ഛൻ ആണോ ഭർത്താവ് ആണോ എന്ന് നോക്കില്ല സർവ്വം ചുട്ട് കരിക്കും ആ പരാശക്തി ...പുതുമന രേവതിക്ക് ഉത്തരം നൽകി..... അയ്യോ എങ്കിൽ അത് വേണ്ട തിരുമേനി..."" പക്ഷേ അവന്റ പല കർമങ്ങളും രുദ്രനും ഉണ്ണിയും ചേർന്ന് മുടക്കിയിട്ടില്ലേ തിരുമേനി... അതൊക്കെയോ..അപ്പോൾ ഈ പറഞ്ഞ അപകടം ഇല്ലായിരുന്നോ.... രേവതിയുടെ കണ്ണുകളിൽ വീണ്ടും സംശയം നിറഞ്ഞപ്പോൾ പുതുമനയുടെ ചുണ്ടിൽ വിഷാദം കലർന്ന നേർത്ത ചിരി വിടർന്നു..... ഉണ്ട്...അവിടെയും അപകടം ഉണ്ടായിരുന്നു.... പക്ഷെ ഏതൊരു കർമ്മത്തിനും ഒരു പ്രതിവിധി കാണും.............ഇവനെ പോലുള്ള നീച ദുർ മന്ത്രവാദികളുടെ അടിമ ആകുന്ന ഉപാസന മൂർത്തീകളുടെ കണ്ണുനീർ ആണ് ആ പ്രതിവിധി.....!!!പുതുമന ഒന്ന് നിർത്തി കൊണ്ട് തുടർന്നു....""""രേവതി....നന്ദനെ മോചിപ്പിക്കാൻ കുട്ടികൾ പോയപ്പോൾ അവരുടെ മുൻപിൽ ഒരു പ്രതിവിധി ഉണ്ടായിരുന്നു...... കുറുമൻ പറഞ്ഞു കൊടുത്ത പ്രതിവിധി""".

... കരിംചാത്തൻ എന്ന കാട്ടു ദൈവത്തിനെ ആരാധിക്കുന്ന ഉപാസകരിൽ ആരെങ്കിലും അഗ്നിക് ഇര ആയാൽ മാത്രമേ ആ കർമ്മം മുടക്കുന്ന ദോഷം തീരു.... അതിന് വേണ്ടി ആണ് അനന്തനാൽ ചുപ്രൻ കൊല്ലപ്പെട്ടത്.... ആ മൃതദേഹം അഗ്നിക് ഇര ആക്കി ആദിശങ്കരൻ വലിയ വിപത്തിനെ തടഞ്ഞത്......."" ( ചുപ്രനെ അനന്തൻ കൊന്നതും ശവം കൊണ്ട് കുട്ടികൾ നെല്ലിമല മൂപ്പന്റെ അടുത്തേക് നന്ദനെ രക്ഷിക്കാൻ പോയതും..... അവിടെ കർമ്മം മുടക്കാൻ കുറുമൻ പറഞ്ഞ ഉപാധി ആയിരുന്നു... കരിച്ചതന്റെ സേവകരുടെ മൃതദേഹം അഗ്നിക് ഇര ആക്കുന്നത് )....... ആഹ്ഹ്... "" അങ്ങനെ എല്ലാ കർമ്മങ്ങൾക്കും ഒരു പ്രതിവിധി കാണും...പുതുമന പറഞ്ഞു തീർന്നതും രുദ്രൻ കണ്ണോന്നു ഇറുകെ അടച്ചു...""പൊടുന്നനെ ഞെട്ടി പിടഞ്ഞ പോലെ രുദ്രൻ കണ്ണുകൾ തുറന്നു...ആഹ്ഹ്.... കണ്ണുകൾ നാലുപാടും പാഞ്ഞു..... ആഹ്ഹ്..."" പുതുമന അച്ഛ...""എന്താ ഇപ്പോൾ പറഞ്ഞത്... "" ഏ..ഏ.. ഏതൊരു ആഭിചാര കർമ്മത്തിനും പ്രതിവിധി കാണും....നമ്മൾ ഇപ്പോൾ വായിച്ചത് ആ കർമ്മവും അതിന്റെ ഫലവും മാത്രം അല്ലെ...""രുദ്രന്റെ കണ്ണുകൾ ആ താളുകളെ ഒരിക്കൽ കൂടി ഉഴിഞ്ഞു.."""""" ഇത്‌... ഇത്... ഇത് കണ്ടോ ഇത്‌ ആണ് അവസാനത്തെ താള്.... ഇതിൽ അക്ഷരങ്ങൾ അപൂർണ്ണം ആണ്... അതിന് അർത്ഥം ഇതിന്റെ ബാക്കി ഇവിടെ എവിടെയോ ഉണ്ട്......... ആ ഗ്രന്ധം ഒരു വശത്തേക് വച്ചു കൊണ്ട് മേശയുടെ മുകളിൽ ഒരു കൂട്ടം ഗ്രന്ഥങ്ങൾക്ക് ഇടയിൽ ഒരു ഭ്രാന്തനെ പോലെ പരതി രുദ്രൻ....."

"" ശരിയാണല്ലോ... "" ഇത്‌ അവസാനത്തെ താള് ആണ്....""പുതുമന ആ താളുകളിൽ വിരൽ ഒടിച്ചു... ചില ഗ്രന്ഥങ്ങൾ കൈയിൽ എടുത്തു താളുകളിൽ വിരൽ ഓടിച്ച രുദ്രൻ നിരാശയോടെ അത് വശത്തേക് തട്ടി മാറ്റി... ഛെ... "" എളിയിൽ കൈ കുത്തി നിന്ന് നിരാശയുടെ മൂട് പടം മനസിനെ പൊതിയുമ്പോൾ രുദ്രന്റെ കണ്ണുകൾ വശങ്ങളിൽ ചിതൽ അരിച്ച ഒരു കുഞ്ഞ് ഗ്രന്ഥത്തിൽ തടഞ്ഞു......."" മെല്ലെ അത് കൈയിൽ എടുക്കുമ്പോൾ ചിതൽ അരിച്ച താളുകൾ പലതും താഴേക്കു ഊർന്നു വീണു.......രേവതിയുടെ സഹായത്തോടെ അതെല്ലാം പെറുക്കി മേശയുടെ മുകളിൽ വയ്ക്കുമ്പോൾ രുദ്രന്റെ കൈയിൽ ഒരു താള് തടഞ്ഞു...... .അതിലേക് പോയ കണ്ണുകൾ മിഴിഞ്ഞു വരുന്നത് പുതുമന ശ്രദ്ധിച്ചു..... രുദ്രനിൽ നിന്നും ആ താള് കയിലേക് വാങ്ങി പുതുമന....... ഇതെന്താ കുഞ്ഞേ ഇങ്ങനെ ഒരു ചിത്രം... "" ഇതിനു അർത്ഥം മനസിൽ ആകുന്നില്ലലോ... പുതുമന ആ ചിത്രത്തിലേക് ഒന്ന് കൂടി നോക്കി....അതി ശക്തന്മാർ ആയ ഒരു കൂട്ടം മനുഷ്യന്മാർ കണ്ണുകളിൽ മൃഗ്ഗീയ ഭാവം...അവരുടെ കൈകളിൽ പലവിധത്തിലെ ആയുധങ്ങൾ....

"" ഹ്ഹ.. "" രുദ്രന്റെ കണ്ണിലേക്കു വീണ്ടും ഒരു പറ്റം വെട്ടു പോത്തുകൾ കടന്നു വന്നു.... അവയ്ക്കു വീണ്ടും മനുഷ്യരൂപം പൂണ്ടതും ഒരു ഞെട്ടലോടെ പുതുമനയിൽ നിന്നും ആ താള് പിടിച്ചു വാങ്ങി രുദ്രൻ......ഈ... ഈ.... ഈ ഗ്രന്ഥം ആണ് പുതുമന അച്ഛ നമുക്ക് വേണ്ടത്.... രുദ്രൻ ആവേശത്തോടെ അതിന്റെ താളുകൾ കൂട്ടി വച്ചു....""""" ആഹ്ഹ്.... "" കണ്ണുകൾ അക്ഷരങ്ങളെ ആവാഹിക്കുമ്പോൾ രുദ്രന്റെ കൈകൾ വിറ കൊള്ളുന്നത് പുതുമനയും രേവതിയും ഭയത്തോടെ നോക്കി.... രുദ്ര... ""പുതുമനയുടെ കൈത്തലം തോളിൽ പതിയുമ്പോൾ മെല്ലെ തല ഉയർത്തി രുദ്രൻ..... എന്തെങ്കിലും പ്രതിവിധി ഉണ്ടോ മോനെ..."" രേവതിയുടെ കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു.... മ്മ്.. "" ഉണ്ട്........ ചന്ദ്രഗ്രഹണം തുടങ്ങുന്നതിനു തൊട്ടു മുൻപ് ഈ കർമ്മം മുടക്കാൻ കഴിയും.... ""അതായത് അവന്റ ശിരസ്സ് അറത്തു ആ രക്തം കരിംകാളി അമ്മയ്ക്ക് നൽകണം.... """"പിന്നെ....... പിന്നെ ആ രക്തം അവനെ കൊല്ലുന്ന വ്യക്തിയും പാനം ചെയ്യണം.....അങ്ങനെ കരിംകാളി അമ്മയെ അവന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുമ്പോൾ സംപ്രീതി ആയ ദേവി ചന്ദ്രദേവനെ നമുക് തിരികെ തരും.....വാക്കുകളിൽ നിസ്സഹായത നിറച്ചു കൊണ്ട് തൊണ്ടയിൽ ഉമിനീർ വറ്റി വരണ്ട രുദ്രൻ പുതുമനയെ ദയനീയം ആയി നോക്കി....

.പുതുമനയുടെ കണ്ണുകളും സംശയത്താലും ഭയത്താലും ആറാടി.... അത് നല്ല കാര്യം അല്ലെ രുദ്ര..."" ഞാൻ ഇപ്പോൾ തന്നെ ഈ വിവരം കുഞ്ഞനെ അറിയിക്കാം....അവൻ പോയി അവന്റ തല അറത്തു ദേവിക്ക് കാഴ്ച്ച വയ്ക്കും...... വാക്കുകളിൽ ആവേശം നിറച്ച രേവതി ഫോൺ കൈയിൽ എടുത്തു.... രേവതി.."" നീ എന്ത് അറിഞ്ഞിട്ടാണ് ഈ ആവേശം കൊള്ളുന്നത്... പുതുമന രേവതിയുടെ കൈയിൽ കടന്നു പിടിച്ചു... ഹ്ഹ """..അതെന്താ തിരുമേനി ഇത് പോലെ ഒരു അവസരം നമുക്ക് ഇനി വന്നു ചേരുമോ... ""രേവതിയുടെ ചുണ്ടിൽ പുഞ്ചിരിയിൽ വിടർന്നൊരു സംശയം നിറഞ്ഞു .... കഴിയില്ല...രേവമ്മ... കുഞ്ഞന് ജാതവേദനെ വധിക്കാൻ കടമ്പകൾ ഏറെ ആണ്...അത് എങ്ങനെ വേണം എന്ന് അറിയാവുന്ന ഒരേ ഒരു വ്യക്തി വിഷ്ണുവർദ്ധന്റെ പുനർജ്ജന്മം ആയ ആരവിന് മാത്രം ആണ് അതും വിഷ്ണുവർദ്ധൻ എഴുതിയ ഗ്രന്ധം കണ്ടെത്തിയാൽ മാത്രമേ സാധ്യമാകൂ...അല്ലാതെ അയാളുടെ ഒരു മുടി നാരിഴയിൽ സ്പർശിക്കാൻ ആദിശങ്കരനു കഴിയില്ല....!"""""ഹ്ഹ... ഹ്ഹ.... വീണ്ടും വീണ്ടും ഞാൻ പരാജിതൻ ആകുവാണല്ലോ.....

രുദ്രന്റെ ഹൃദയം പിടച്ചു...... ഈശ്വര അവനെ കൊല്ലാനും കൊല്ലാതെ ഇരിക്കാനും പറ്റാത്ത അവസ്ഥ.... ഹ്ഹ എന്റെ മഹാദേവ ഇതെന്തൊരു പരീക്ഷണം......പുതുമന തോളിൽ കിടന്ന തോർത്ത്‌ മുണ്ട് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പി രുദ്രനെ നോക്കി.... രുദ്ര..മോനെ "" നമുക്ക് എന്തെങ്കിലും ചെയ്തേ തീരു.... ഇതിനൊരു മാർഗം നമുക്ക് കണ്ടുത്തെണം... നമുക്ക് മുൻപിൽ സമയം അധികം ഇല്ല... വരുന്ന പതിനെട്ടാം തീയതി ആണ് ചന്ദ്ര ഗ്രഹണം..... പുതുമന പറഞ്ഞതും രുദ്രൻ തല ഉയർത്തി....കണ്ണുകൾ തിളങ്ങി.... പുതുമന അച്ഛ.... "" ഉറപ്പ് ആണോ വരുന്ന.... വരുന്ന പതിനെട്ടിനു തന്നെ ആണോ ചന്ദ്രഗ്രഹണം.... "" അതെ.. ""അന്ന് ഈ ഇല്ലത്തും വിശേഷൽ പൂജ ഉണ്ട്...."" പുതുമന അത് പറയുമ്പോൾ രുദ്രൻ ആദ്യത്തെ ഗ്രന്ധം ഒന്ന് കൂടി കൈയിൽ എടുത്തു... അതിലൂടെ വിരലുകൾ പായുമ്പോൾ ആ കണ്ണുകളിലെ തിളക്കം കൂടി കൂടി വരുന്നത് പുതുമന കണ്ടു....... പുതുമന അച്ഛ ഈ... ഈ കർമ്മം ചെയ്യുന്നത് ജാതവേദൻ അല്ല..."" മറ്റൊരാൾ ആണ്...... രുദ്രൻ അത് പറയുമ്പോൾ പുതുമനയുടെ മുഖത്ത് സംശയം നിറഞ്ഞു..... ആഹ്ഹ്.. "" ഞാൻ പറയാം ഇത് എന്റെ ഒരു സംശയം മാത്രം ആണ്..... ഒരേ സമയം രണ്ട് കർമ്മങ്ങൾ ചെയ്യാൻ അവന് കഴിയില്ല.... ""അന്നേ ദിവസം മറ്റൊരു കർമ്മം അവനെ കാത്തിരുപ്പുണ്ട്....

അതിനാൽ അവൻ ഈ കർമ്മം ചെയ്യില്ല പകരം മറ്റൊരാൾ ആയിരിക്കും...രുദ്രന്റ കണ്ണുകൾ പുതുമനയിൽ നിന്നും രേവതിയിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ചു..... ( ശ്രീകുട്ടിയെ ബലി നൽകാൻ ജാതവേദനും കോകിലയും നിശ്ചയിച്ച ദിവസം part 55 ഇൽ അത് ആകാശ് മനസിലാക്കുന്നുണ്ട് അത് രുദ്രന്റ് മനസിൽ വന്നു )... ജാതവേദൻ അല്ലാതെ മറ്റൊരാളോ അതെങ്ങനെ സംഭവിക്കും... പുതുമനയുടെ പുരികം ഉയർന്നു.... മ്മ്..."" സംഭവിക്കാം പുതുമന അച്ഛ... """ ഇതിലെ ഏഴാം പാദത്തിൽ എടുത്തു പറയുന്ന രണ്ട് കാര്യങ്ങൾ ഉണ്ട് ... ""രുദ്രൻ ഒന്ന് നിർത്തി കൊണ്ട് തുടർന്നു..... ഒന്ന് സ്വാതികന് പരകായ പ്രവേശനത്തിലൂടെ ഈ കർമ്മം ചെയ്യാൻ കഴിയും...."" ഇവിടെ അത് സാധ്യമല്ല അയാൾ സ്വയം രൂപത്തിൽ വന്നാലും പരകായത്തിൽ വന്നാലും അയാളുടെ സാന്നിദ്യം അയാളുടെ മന്ത്രവാദ പുരയിൽ അന്നേ ദിവസം കൂടിയേ തീരു...... അപ്പോൾ പിന്നെ രണ്ടാമത്തെ മാർഗം... "" അതും ഒരു അർത്ഥത്തിൽ പരകായം തന്നെ പക്ഷെ അതിന്റെ ഭീകരം ആയ അവസ്ഥ.... രുദ്രന്റെ കണ്ണുകൾ കുറുകി........ പരകായ പ്രവേശത്തിന്റെ ഭീകരമായ അവസ്ഥ വിവരിക്കാൻ മനസാലെ തയാറെടുത്തു രുദ്രൻ.... ( തുടരും )..........

NB:::സമയ കുറവ് മാത്രം അല്ല ആലോചിച്ചു എഴുതാൻ ഞാൻ എടുക്കുന്ന സമയം ആണ് കഥ late ആകുന്നത്.... ഒടിച്ചു പറഞ്ഞു പോകാൻ ആണെങ്കിൽ ഒരു പാരഗ്രാഫ് തീർക്കാൻ ഉള്ള കാര്യം പക്ഷെ ഇത് അങ്ങനെ അല്ല എല്ലാം പറഞ്ഞു പോയില്ല എങ്കിൽ പൂർണ്ണത വരും എന്ന് തോന്നുന്നില്ല...... കരിംകാളി അമ്മയെ അവന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു ചന്ത്രദേവനെ തിരികെ കൊണ്ട് വരാൻ കഴിയും എന്ന് നമുക് പ്രതീക്ഷിക്കാം.... ഞാൻ മന്ത്രവാദി ആണോ എന്ന് ആരും ചോദിച്ചു വരല്ലേ 🤭🤭🤭

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story