ആദിശങ്കരൻ: ഭാഗം 113

adhishankaran

എഴുത്തുകാരി: മിഴിമോഹന

മ്മ്..."" സംഭവിക്കാം പുതുമന അച്ഛ... """ ഇതിലെ ഏഴാം പാദത്തിൽ എടുത്തു പറയുന്ന രണ്ട് കാര്യങ്ങൾ ഉണ്ട് ... ""രുദ്രൻ ഒന്ന് നിർത്തി കൊണ്ട് തുടർന്നു..... ഒന്ന് സ്വാതികന് പരകായ പ്രവേശനത്തിലൂടെ ഈ കർമ്മം ചെയ്യാൻ കഴിയും...."" ഇവിടെ അത് സാധ്യമല്ല അയാൾ സ്വയം രൂപത്തിൽ വന്നാലും പരകായത്തിൽ വന്നാലും അയാളുടെ സാന്നിദ്യം അയാളുടെ മന്ത്രവാദ പുരയിൽ അന്നേ ദിവസം കൂടിയേ തീരു...... അപ്പോൾ പിന്നെ രണ്ടാമത്തെ മാർഗം... "" അതും ഒരു അർത്ഥത്തിൽ പരകായം തന്നെ പക്ഷെ അതിന്റെ ഭീകരം ആയ അവസ്ഥ.... രുദ്രന്റെ കണ്ണുകൾ കുറുകി........ പരകായ പ്രവേശത്തിന്റെ ഭീകരമായ അവസ്ഥ വിവരിക്കാൻ മനസാലെ തയാറെടുത്തു രുദ്രൻ.... പരകായ പ്രവേശത്തിന്റെ ഭീകരമായ അവസ്ഥയോ.. "" പുതുമനയുടെ കണ്ണിൽ സംശയം നിറഞ്ഞു... അതെ പുതുമന അച്ഛ... ""പരകായത്തിന് മറ്റൊരു വശം കൂടി ഉണ്ട് ഒരു വ്യക്തിയെ പൂർണ്ണമായും നിയന്ത്രിച്ചു കൊണ്ട് താൻ ചെയ്യേണ്ടുന്ന കർമ്മങ്ങൾ അവനിലൂടെ സാദ്യമാക്കുന്ന രീതി..... ആ വ്യക്തിയുടെ മനസിനെ നിയന്ത്രിക്കുന്നതിനെ കുറിച് അല്ല ഞാൻ ഇവിടെ പറയുന്നത്... ആ കഴിവ് അത്യാവശ്യം ദുർമന്ത്രവാദം അറിയാവുന്നവർക് എല്ലാം ഉണ്ട്.... പക്ഷെ ഇത് അത് അല്ല...

.രുദ്രൻ പറഞ്ഞതും പുതുമന പുരികം ഉയർത്തി... ഞാൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് വച്ചാൽ... ജാതവേദൻ അവന്റെ ശക്തിയും സിദ്ധിയും ഓജസും തേജസും പകർന്നു നൽകി വളർത്തി കൊണ്ട് വന്ന മറ്റൊരു രൂപം... ശരീരം മാത്രം ആയിരിക്കും മറ്റൊരു വ്യക്തിയുടേത്.... മനസും കർമ്മവും ഉപാസകന്റെത് തന്നെ ആയിരിക്കും..... അതായത് ഇവിടെ ആ ഉപാസകൻ ജാതവേദൻ ആണ്....രുദ്രൻ ഒന്ന് നിർത്തി കൊണ്ട് തുടർന്നു..... ആ വ്യക്തിയുടെ ശരീരത്തിലേക്കും മനസിലേക്കും ഉപാസകന് ഇറങ്ങി ചെല്ലണം എങ്കിൽ അവർ തമ്മിൽ ഒരു പൂർവ്വ ജന്മ ബന്ധം കാണും.... അത് രക്തബന്ധമോ സുഹൃത് ബന്ധമോ അല്ല പുതുമന അച്ഛ...പൂർവ്വ ജന്മങ്ങളിൽ അയാൾ അഭിചാരത്തലൂടെ സൃഷ്ടിക്കുന്ന ബന്ധം.....രുദ്രൻ പറഞ്ഞു നിർത്തുമ്പോൾ പുതുമനയിലും രേവതിയിലും സംശയം നിറഞ്ഞു.... മ്മ്ഹ്ഹ്.. ""പൂർവ്വ ജന്മങ്ങളിൽ അയാൾ പന്ത്രണ്ട് വയസിൽ താഴെ ഉള്ള ബുദ്ധിയും ശരീരവും ഉറക്കാത്ത കു... കു.. കുഞ്ഞിനെ ക്രൂരമായി ബലി നൽകും ......... രുദ്രന്റെ ശബ്ദം ഇടറി.......ഹ്ഹ..""അതും ക്രൂരമായ നര ബലി...."" അയ്യോ """രേവതി വായ പൊത്തി... അതിനു വേണ്ടി തയാറാക്കുന്ന പ്രത്യേക യന്ത്ര കളം ഉണ്ട്..... """

നടുവിൽ അഞ്ചു കോണുകളുള്ള കർണ്ണികയും അതിന് പുറമെ അഷ്ടദളവും അതിനും മുകളിൽ പതിനാറു ദളങ്ങളും ഒടുവിൽ ഭൂപുരവുമായി നിർമ്മിക്കുന്ന യന്ത്രകളം അതിൽ സുമുഖി കാളിയെ പ്രതിഷ്ടിക്കും... അതിനു മുൻപിൽ പന്ത്രണ്ട് അടി നീളത്തിൽ കനൽ കൂട്ടി ഇടും....ബലി നൽകേണ്ട കുഞ്ഞിനെ ഏഴു പ്രാവശ്യം കുളത്തിൽ മുക്കി ശുദ്ധി വരുത്തി പതിനായിരം ഉരു താന്ത്രിക ശ്ലോകം ഉരുവിട്ടു കൊണ്ട് അർദ്ധരാത്രി കനലിൽ കൂടി ഏഴു പ്രാവശ്യം മുൻപോട്ടും പുറകോട്ടും നടത്തിക്കും...ഇരുട്ടിന്റെ മറവിൽ ഒരു ഈച്ച പോലും കടക്കാൻ അനുവദിക്കാതെ ആ കർമ്മം പന്ത്രണ്ട് ദിവസം നീളും......."" പന്ത്രണ്ടാം ദിവസം അഗ്നിയാൽ വെന്തുരുകിയ കാല്പദം മരവിക്കുന്നതിനൊപ്പം ആ കുട്ടിയുടെ മനസും മരവിച്ചു തുടങ്ങും.... അവന്റെ കാതുകളിൽ അടിച്ചേൽപിക്കുന്ന താന്ത്രിക ശ്ലോകം മനസിനെ സ്വാധീനം ചെലുത്തി തുടങ്ങും..... പന്ത്രണ്ട ദിവസം ബ്രഹ്‌മ മുഹൂർത്തത്തിൽ അവന്റ കഴുത്തിൽ ക്രൂരമായ നാഗത്തിന്റെ ചാപ്പ കുത്തും.....പച്ച മാംസത്തിൽ കുത്തി ഇറക്കുന്നത് പഴുപ്പിച്ച ഇരുമ്പാണി ആയിരിക്കും...... മ്മ്ഹ്ഹ് അവൻ പുനർജനികുമ്പോൾ അവനെ തിരിച്ചറിയാൻ ഉള്ള അവന്റ അടയാളം.... കുഞ്ഞേ... "" എന്തൊക്കെയാ ഈ കേൾക്കുന്നത്... പുതുമനയുടെ കണ്ണ് നിറഞ്ഞു...

തീർന്നില്ല പുതുമന അച്ഛ......പതിമൂന്നാം ദിവസം അവൻ ഒരുക്കിയ യന്ത്രകളത്തിന് മുൻപിൽ ആ കുട്ടിയെ അണിയിച്ചു ഒരുക്കി കൊണ്ട് വരും....കറുത്ത ചേലയുടെ മുകളിൽ ചുവപ്പ് നാട ചുറ്റി കണ്ണുകളിൽ കരി എഴുതി പുരികകൊടിയിൽ കരി കൊണ്ട് വില്ല് തീർക്കും... കഴുത്തിൽ ചുവന്ന ഹാരം....... കൈയിൽ ആയുധമായ വാള് സമ്മാനിക്കും ശേഷി ആ യന്ത്രകളത്തിനു ചുറ്റും പതിനാറു അടി പ്രദക്ഷിണം വെച്ചവൻ കൈലെ വാള് കൊണ്ട് സ്വയം തല അറുത്തു യന്ത്രകളത്തിലെ കാളിക്ക് സ്വയം കുരുതി നൽകും...... കാവിലമ്മേ വേണ്ട..... എനിക്കിത് കേൾക്കണ്ട..... രേവതി രണ്ടു ചെവിയും പൊത്തി അലറി കരഞ്ഞു..... കഴിഞ്ഞില്ല രേവമ്മ ആ കുഞ്ഞിന്റെ ശരീരത്തിൽ നിന്നും തെറിച്ചു വീഴുന്ന രക്തം അവൻ സൂക്ഷിച്ചു വയ്ക്കും അടുത്ത ജന്മത്തിലേക്ക്... ഉപസകന് ഒപ്പം അവൻ വീണ്ടും പുനർജനിക്കും കഴുത്തിൽ നാഗത്തിന്റെ അടയാളവുമായി.... വീണ്ടും അവനെ കണ്ടെത്തി ആ രക്തം അവനെ കൊണ്ട് പാനം ചെയ്യിക്കും പിന്നീട് ഇതേ പോലെ ബലി നൽകും.... അവന്റ മൂന്നാം ജന്മത്തിൽ കരിംകാളിയുടെ സേവകൻ ആയി ജന്മടുക്കുന്ന അവനെ കണ്ടെത്തി കഴിഞ്ഞ രണ്ട് ജന്മങ്ങളിലെ അവന്റ രക്തം അവന് നൽകും.........അതോടെ പൂർണ്ണമായും ഉപസകന്റെ അല്ല ആ ഉപാസകൻ തന്നെ ആയി തീരും അവൻ...

പക്ഷെ ഇവിടെ.... ഇവിടെ അതിനുള്ള സാധ്യത ഉണ്ടോ മോനെ..... പുതുമന സംശയത്തോടെ നോക്കുമ്പോൾ രുദ്രനിൽ നോവ് കലർന്ന ചിരി പടർന്നു.... ഉണ്ട്... "" പുതുമന അച്ഛന്റെ സംശയം എനിക്ക് മനസിൽ ആയി.... ഇത് അവന്റ ആദ്യത്തെ ജന്മം അല്ലല്ലോ..മ്മ്ഹ്ഹ് "" ഓരോ ജന്മങ്ങളിൽ ഇന്ദുചൂടാനയും സിദ്ധാർത്ഥനായും ഞാൻ അവന്റെ മുൻപിൽ പരാജിതൻ ആകുമ്പോൾ അവൻ അതിൽ മതി മറന്നില്ല... "" അത്യന്തികമായ അവന്റ ലക്ഷ്യം ആ മുത്തിന് "" വേണ്ടി അവൻ പുനർജനികുമ്പോൾ ഞാനും എന്റെ ബീജത്തിൽ ഉരുവാകുന്ന അവന്റെ അന്തകനെയും അവൻ പ്രതീക്ഷിക്കും.... ഹ്ഹ.. "" ഞങ്ങള്ക്ക് മുൻപേ ഞങ്ങളെ തളർത്താൻ ഉള്ള എല്ലാ മാർഗങ്ങളും മുൻപിൽ കണ്ട് കൊണ്ടാണ് പൂർവ്വ ജന്മം വെടിഞ്ഞവൻ പുനർജ്ജന്മം കൈ കൊള്ളുന്നത്..... ഹ്ഹ..അപ്പോൾ അവൻ അന്നേ അതിനുള്ള മാർഗം നോക്കാതെ ഇരിക്കുമോ...." ഹ്ഹ... "" രുദ്രൻ ഒന്ന് അണച്ചു...... എനിക്ക് മനസിലായി.... പക്ഷെ ആരായിരിക്കും അങ്ങനെ ഒരാൾ... നീ പറഞ്ഞത് സത്യം ആണെങ്കിൽ കഴുത്തിൽ നാഗത്തിന്റെ അടയാളത്തിൽ ജന്മം കൊണ്ടത്... ഏയ് അത് അല്ല... പുതുമന എന്തോ ആലോചിച്ചത് പോലെ തല ഒന്നു വെട്ടിച്ചു..... പുതുമന അച്ഛന്റെ സംശയം തെറ്റിയില്ല .... ""പൂർവ്വ ജന്മങ്ങളിൽ അവൻ ബലി നൽകിയ ആ പന്ത്രണ്ട് വയസുകാരൻ...

അവൻ തന്നെ...... ""വേളൂർ മഠത്തിൽ കാളിദാസൻ.."""" കുഞ്ഞേ നീ എന്താ ഈ പറയുന്നത് അവൻ... അവൻ അഗ്നിക് ഇര ആയത് അല്ലെ.....പുതുമനയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു... അവൻ മരണപെട്ടിട്ടില്ല പുതുമന അച്ഛ... "" കഴുത്തിൽ നാഗതിന്റെ അടയാളത്തിൽ ജന്മം കൊണ്ട കാളിദാസനെ ഞാൻ നേരിൽ കണ്ടു..."" നീ എന്താ ഈ പറയുന്നത്... "" അത് അസംഭവ്യം ആണ് കുട്ടി.... അല്ല.. "" പകൽ പോലെ സത്യം.... ""അന്ന് എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ആർക്കും അറിയില്ല....വേളൂർ മഠം കത്തി അമർന്നതിന് അപ്പുറം മറ്റൊന്നും എനിക്ക് അറിയില്ല....ഒരുപക്ഷെ കാളിദാസന് പകരം മറ്റേതോ കുട്ടി ആയിരിക്കാം അവിടെ എരിഞ്ഞു തീർന്നത്....... വിദഗ്ധമായി അവൻ ആ കുഞ്ഞിനെ അവിടെ നിന്നും കടത്തി അവൻ വളർന്നു വലുതായി അവൻ ഇപ്പോൾ ജാതവേദന് ഒപ്പം ഉണ്ട്.... ഒരേ നേർരേഖയിൽ ഞാൻ കണ്ടു അവർ രണ്ട് പേരെയും....അവരുടെ കണ്ണുകളിൽ ഒരേ അഗ്നി.... രക്തത്തിന് ഒരേ ചൂട്... ഹൃദയത്തിന് ഒരേ തുടിപ്പ്....."""ഈ കർമ്മം ചെയ്യുന്നത് അവൻ... അവൻ മാത്രം ആയിരിക്കും......

മാത്രം അല്ല മറ്റൊരു രൂപത്തിൽ അച്ചുവിനെ അവൻ സ്വന്തം ആക്കും എന്ന് പറഞ്ഞു എങ്കിൽ അത് കാലിദാസനിലൂടെ ആയിരിക്കും... രുദ്രാന്റെ കണ്ണുകൾ കുറുകി.... ആഹ്.. അതെ... അത് അങ്ങനെ ആവാനേ വഴി ഉള്ളു രുദ്ര... പുതുമനയുടെ കണ്ണുകൾ പ്രകാശിച്ചു....എന്തോ ആലോചിച്ച പോലെ തുടർന്നു അയാൾ.... എങ്കിൽ പിന്നെ എല്ലാം എളുപ്പം ആയല്ലോ രുദ്ര... ""ഗ്രഹണത്തിന് മുൻപ് അവനെ വദിച്ചു ആ രക്തം പാനം ചെയ്തു അത് കരിംകാളി അമ്മക്കും സമർപ്പിച്ചു ജിത്തു മോനെ വീണ്ടെടുക്കാൻ നിനക്ക് കഴിയില്ലേ.....പുതുമനയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു..... കഴിയും എന്ത് വില കൊടുത്തും എന്റെ കുഞ്ഞിനെ ഞാൻ രക്ഷിക്കും..... രുദ്രന്റെ കണ്ണിൽ അഗ്നി പടർന്നു....... """""കഴിയില്ല രുദ്രേട്ടന് അതിനു കഴിയില്ല....."" ശബ്ദം കേട്ടതും രുദ്രന്റെ കണ്ണുകൾ വാതുക്കലേക് പോയി..... """അനിരുദ്ധൻ... "" ആ ചുണ്ടുകൾ മന്ത്രിക്കുമ്പോൾ അതിൽ പ്രതീക്ഷയുടെ പുഞ്ചിരി വിടർന്നു........"" ഓഹ്... വന്നല്ലോ ഊര് തെണ്ടി... "" കുളി ഇല്ല ജപം ഇല്ല.. ""എനിക്ക് ശേഷം ഈ ഇല്ലം അന്യാദീനപെട്ടു പോകും... എന്റെ വിധി... മുഷിച്ചിലോടെ പിറു പിറുത് കൊണ്ട് പുതുമന മുഖം തിരിക്കുമ്പോൾ രുദ്രനും രേവതിയും ചിരി അടക്കി.... ഇതെന്ത് കോലം ആണെടാ അനികുട്ടാ..."" രുദ്രൻ എളിയിൽ കൈ കുത്തി അവനെ അടിമുടി നോക്കി.... ശരീരത്തിന് പാകം ആകാത്ത മുഷിഞ്ഞ ജുബ്ബ മുട്ടിനു താഴെ വരെ കിടന്നിരുന്നു....അലസമായ മുടിയിഴകൾ എണ്ണ കണ്ടിട്ട് മാസങ്ങൾ ആയത് പോലെ...

നീണ്ട താടിയിൽ അവിടെ ഇവിടെ വെള്ളി വീണിരുന്നു..... ചുണ്ടുകൾ കറ പിടിച്ചിരുന്നു എങ്കിലും തെളിമായാർന്ന പുഞ്ചിരി അതിൽ നിറഞ്ഞു നിന്നു..... "" ""എന്റെ രുദ്രേട്ടാ നമ്മൾ ഇങ്ങോട്ട് വന്നത് എന്തെങ്കിലും കൊണ്ട് ആണോ പോകുമ്പോഴും കൈകൾ ശൂന്യം ആയിരിക്കും... ""ധരിച്ചിരിക്കുന്ന ഈ വസ്ത്രം കൂടി നമുക്ക് അവകാശപ്പെട്ടത് അല്ല.... പിന്നെ എന്തിനാ ഒന്നിൽ അധികം.... നാണം മറയ്ക്കാൻ ഈ ഒരെണ്ണം തന്നെ അനിരുദ്ധന് ധാരാളം......അനിരുദ്ധൻ കുറുമ്പോടെ രേവതിയെ നോക്കി.... അമ്മായി എനിക്ക് നല്ല വിശപ് ഉണ്ട്.. മ്മ്മ്.. ""മാമ്പഴ പുളിശ്ശേരി കൂട്ടി അല്പം ചോറ്.... മെമ്പോടി ആയി രണ്ട് കൊണ്ടാട്ടം മുളക് കൂടി എടുത്തോ..... വാക്കുകളിൽ കുറുമ്പ് ഒളിപ്പിച്ചവൻ പറയുമ്പോൾ രേവതി വാത്സല്യത്തോടെ അവനെ നോക്കി... രേവതി ""മേമ്പോടി ആയിട്ട് കാക്കയെ ചുട്ടതും പ്രാവിനെ കറി വച്ചതും കൂടെ ആയിക്കോട്ടെ...എന്നാൽ അല്ലെ എന്റെ അനിന്ത്രവന് ആഹാരം ഇറങ്ങൂ.....പുതുമനയുടെ നീരസത്തിൽ വാത്സല്യം നിറയുന്നത് രുദ്രൻ ചിരിയോടെ നോക്കി.... അമ്മാവൻ സ്നേഹം കൊണ്ട് പറയുന്നത് അല്ലെ..""അമ്മായി പോയി ആഹാരം എടുത്തു വയ്ക്കു..."" കുറുമ്പോടെ രേവതിയെ നോക്കിയവൻ..... മ്മ്.. "" ആഹാരം എടുത്തു വയ്ക്കാം പക്ഷെ ഇല്ലത്ത് കേറും മുൻപ് നീ അടിച്ചു നനച്ചു ഒന്ന് കുളിക്കണം...

. രുദ്ര കുളിക്കാതെ ഇവനെ അകത്തേക്കു കയറ്റരുത്... രേവതി ചുണ്ടിൽ നേർത്ത പരിഭവം കലർത്തി പുറത്തേക് ഇറങ്ങി.... സത്യം ആയും രണ്ടാഴ്ച മുൻപ് ഞാൻ കുളിച്ചു രുദ്രേട്ടാ... ഇനി ഒരു രണ്ടാഴ്ച കൂടെ കഴിയാതെ എങ്ങനെയാ കുളിക്കുന്നത്... "" മൂന്ന് വർഷം മുൻപ് മേടിച്ച ചന്ദ്രിക സോപ് ആണ് ഒരു രണ്ട് വർഷം കൂടി ഉപയോഗിക്കണം.... ഒരെണ്ണം ഞാൻ തരും..."" പാര സൈക്കോലജിയും പ്രേതവും പോരാത്തതിന് ദുർമന്ത്രവാദത്തിന്റ പുറകെ ഉള്ള റീസെർച്ചും.... ഇപ്പോൾ കണ്ടാൽ പ്രേതം പോലെ ആയിട്ടുണ്ട്.... അവന്റെ കോലത്തെ ഒന്ന് കൂടി നോക്കി രുദ്രൻ......... ഈ.. "" ഒന്ന് ഇളിച്ചു കൊണ്ട് രുദ്രന്റെ കൈയിൽ നിന്നും ആ ഗ്രന്ഥം കൈലേക് എടുത്തു അനിരുദ്ധൻ.....""ഈ ഗ്രന്ഥം അപൂർണ്ണം ആണ് രുദ്രേട്ടാ.... "" രുദ്രേട്ടന് തന്നെ അറിയാമല്ലോ ഒരു ഗുരു മുഖത്ത് നിന്നു മാത്രം സ്വയത്വം ആക്കേണ്ടത് ആണ് ഏതൊരു കർമ്മവും...ഗ്രന്ഥങ്ങളിൽ അത് പൂർണ്ണമാകില്ല...... എടുത്തു ചാടി ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ വലിയ ഒരു വിപത് നേരിടേണ്ടി വന്നേനെ.... ഒരുപക്ഷെ പരാജയം ആയിരിക്കും ഫലം..... അനികുട്ടാ നീ എന്താ പറഞ്ഞു വരുന്നത്.... രുദ്രന്റെ കണ്ണിൽ സംശയം നിറഞ്ഞു... ശുദ്ധ അസംബന്ധം അല്ലാതെ എന്താ...ഇനി ഇവന്റ ഒരു കുറവ് കൂടി ബാക്കി ഉണ്ടായിരുന്നു ഉള്ളു... ""ഇനി എന്തൊക്കെ കാണണം മഹാദേവ...""

പുതുമന മുകളിലേക്കു കൈ ഉയർത്തി.... പുതുമന അച്ഛ... "" സ്നേഹവും ശാസനയും കലർന്നു അയാളെ നോക്കി രുദ്രൻ.. ഓഹ് ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല.. ഒന്നില്ലേലും വർഷം പത്തിരുപതു ആയില്ലേ അമ്മാവാ ഞാൻ ഇതിനു പുറകെ നടക്കുന്നു എന്തെങ്കിലും സഹായം എന്നെ കൊണ്ട് ചെയ്യാൻ കഴിഞ്ഞാലോ..... ""പുതുമന കാണാതെ ചുണ്ട് കൂർപ്പിച്ചു അവൻ.... രുദ്രേട്ടാ....""രുദ്രേട്ടൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു.."" ഒളിഞ്ഞു നിന്നത് ഒന്നും അല്ല... രുദ്രേട്ടന് അറിയാമല്ലോ പണ്ടേ ഈ വിഷയത്തിൽ എനിക്ക് അല്പം intrest കൂടുതൽ ആണെന്ന്.... പറഞ്ഞു കൊണ്ട് പുതുമനയുടെ ചുക്ക് കാപ്പി എടുത്തു വായിലേക്ക് ഒഴിച്ച് അനിരുദ്ധൻ... ഏഹ്.. "" മുന്പിലെ ഗ്ലാസിലേക് നോക്കി കണ്ണ് തള്ളി പുതുമന... "" ഇതിൽ മാത്രം അല്ലായിരുന്നല്ലോ intrest പെണ്ണുങ്ങളുടെ കുളക്കടവും തനിക് ഇന്ട്രെസ്റ് ആയിരുന്നല്ലോ..... "" ഈ അമ്മാവൻ..."" പല്ലൊന്നു ഞറുക്കി അനിരുദ്ധൻ.. നീ അത് കാര്യം ആക്കണ്ട എന്താ പറയാൻ വന്നത് എന്ന് വച്ചാൽ പറ കുട്ടി.... "" എന്റെ മുൻപിൽ അധികം സമയം ഇല്ല...... എനിക്ക് എന്റെ കുഞ്ഞിനെ വീണ്ടെടുത്തെ കഴിയൂ..... അറിയാം രുദ്രേട്ടാ... "" ഈ ജന്മത്തിലെ എന്റെ നിയോഗം പൂർത്തി കരിക്കാൻ എനിക്ക് വന്നല്ലേ കഴിയൂ........ അനിരുദ്ധൻ ആ ഗ്രന്ഥത്തിലെ താൾ ഒന്ന് മറിച്ചു....

മൂക്ക് കയർ ഇട്ട ക്രൂരമായ പോത്തുകളുടെ ചിത്രത്തിലൂടെ വിരൽ ഓടിച്ചു...... ഇത് എന്താണെന്നു അറിയുമോ... ""? മ്മ്ഹ... ഇല്ലാ...""രുദ്രൻ തലയാട്ടി..... ഈ ചിത്രത്തിന്റെ പൊരുൾ തേടി ഞാൻ അലഞ്ഞത് അഞ്ചു വർഷം ആണ്.... പൂർത്തി ആക്കാത്ത ഈ ഗ്രന്ധം പതിനാലു തവണ ഞാൻ വായിച്ചു തീർത്തു....അപ്പോഴും എന്നെ അലട്ടിയത് ഇതിനു ഉത്തരം ആണ്.... തേടി പോയി... ഒരു ഗുരുമുഖത്തു നിന്ന് ഞാൻ അത് പഠിച്ചു..... ഇപ്പോൾ എനിക്ക് മനസിൽ ആയി എന്റെ.... എന്റെ നിയോഗം ആയിരുന്നു അത്...... അനിരുദന്റെ കണ്ണുകൾ നിറഞ്ഞു..... അനികുട്ടാ..."" രുദ്രൻ അവന്റ തോളിൽ പിടിച്ചു.... രുദ്രേട്ട... അവൻ ബലി നൽകിയ പോത്തുകളുടെ രക്തം ചന്ദ്രദേവനെ പാനം ചെയ്യിക്കുന്നതിന് ഒപ്പം ഒരു കൂട്ടം മനുഷ്യർക്ക് അവൻ ഇത് നൽകും...... ഈ കർമ്മം പൂർത്തി കരിക്കാൻ അവൻ എടുക്കുന്ന ഈ ഒരു വർഷക്കാലം അത്രയും മനുഷ്യർക്ക് അവൻ മൂക്ക് കയർ ഇടും........ആദ്യത്തെ ചിത്രം ഒന്ന് നോക്കു മൂക്ക് കയർ ഇട്ട ഒരു കൂട്ടം പോത്തുകൾ.... കർമ്മം അവസാനിക്ബോൾ ഈ ചിത്രത്തിലെ പോത്തുകൾക് ക്രൂര ഭാവത്തിനു ഒപ്പം ശരീരത്തിന് ചാർത്തി നൽകിയത് അതികായൻമാരായ മനുഷ്യരുടെ രൂപഭാവം..... ""അതായത് ഈ കർമ്മം നടക്കുമ്പോൾ ഈ മനുഷ്യ മൃഗങ്ങൾ അവന് കാവൽകാർ ആയിരിക്കും.....""""

അവരെ കടന്നു അകത്തു കടക്കാൻ രുദ്രേട്ടനോ ആദിശങ്കരനോ കഴിയില്ല........ """ ആഹ്ഹ്.... "" പൊടുന്നനെ രുദ്രൻ ഒന്ന് ഞെട്ടി... "" അല്പം മുൻപ് തന്റെ കണ്ണിലേക്കു കടന്നു വന്ന ആ വെട്ടുപോത്തുകൾ മനുഷ്യരൂപം പൂണ്ടതിന് അർത്ഥം തിരിച്ചറിഞ്ഞ രുദ്രൻ അനിരുദ്ധനെ ദയനീയം ആയി നോക്കി... അനികുട്ടാ... മോനെ... """" പുതുമന മെല്ലെ എഴുനേറ്റു കണ്ണുകളിൽ ഭയം നിറഞ്ഞു....നീ എന്താ ഈ പറയുന്നത് പിന്നെ ആർക്കാ അവിടെ കടക്കാൻ കഴിയുന്നത്..... ആർക്കും കഴിയില്ല അമ്മാവാ... "" അവരോട് ഏറ്റുമുട്ടാൻ ആർക്കും കഴിയില്ല.... വെട്ടു പോത്തുകളുടെ ക്രൂരഭാവത്തോടെ കാവൽ നിൽക്കുന്ന കാവൽ ഭടന്മാർ ആണ് അവർ...... ""മുൻപിൽ ചെന്നാൽ വെട്ടി താഴെ ഇടും........ ഇതിനൊരു പോം വഴി ഇല്ലേ... "" എന്റെ മഹാദേവ ഒരു വഴി തുറക്കുമ്പോൾ മറ്റൊരു വഴി അടയുകയാണല്ലോ.....എന്തൊരു പരീക്ഷണം ആണ് ഇത്....പുതുമന നെഞ്ചിൽ കൈ വച്ചു..... അമ്മാവാ... "" ആ മഹാദേവനാൽ അസാധ്യമായത് ഈ ഭൂമുഖത്തു ഒന്നും തന്നെ ഇല്ല... """ ഞാൻ പറഞ്ഞത് രുദ്രേട്ടനോ ആദിശങ്കരനോ കഴിയില്ല എന്നാണ്.... പക്ഷെ... പക്ഷെ ആ നിൽക്കുന്ന കാവൽ ഭടന്മാർ!!! കാലകിങ്കരൻമാർക് ഒരു യജമാനൻ ഉണ്ട് അവരോട് ഏറ്റു മുട്ടാൻ അവനു മാത്രമേ കഴിയൂ........ """"""""കാല ഭൈരവൻ """"""".... പരാശക്തിയുടെ രൗദ്രഭാവം ആയ കരിം കാളിഅമ്മയുടെ പാതി.......സാക്ഷാൽ കാലഭൈരവൻ.......... അനിരുദ്ധന്റെ കണ്ണുകളിൽ അഗ്നി ആളുമ്പോൾ തീ പോലെ ചുവന്ന രുദ്രന്റെ കണ്ണുകൾ വികസിച്ചു... നാസിക തുമ്പു വിറച്ചു...... തെക്ക് നിന്നും വീശിയ കാറ്റ് അവിടെ ആകെ പ്രകമ്പനം കൊള്ളിച്ചു....പുതുമന ഇല്ലത്തെ മണികൾ ഒന്നോടെ മുഴങ്ങി.... ( തുടരും )

Nb :: അനിരുദ്ധൻ പുതിയ ആളാണ് പക്ഷെ പറയുന്നുണ്ട് പുതുമന അയാളുടെ അമ്മാവൻ ആണെന്ന്... അയാൾക് കാണും ചില നിയോഗങ്ങൾ ചെയ്തു തീർക്കാൻ....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story