ആദിശങ്കരൻ: ഭാഗം 114

adhishankaran

എഴുത്തുകാരി: മിഴിമോഹന

""""""""കാല ഭൈരവൻ """"""".... പരാശക്തിയുടെ രൗദ്രഭാവം ആയ കരിം കാളിഅമ്മയുടെ പാതി.......സാക്ഷാൽ കാലഭൈരവൻ.......... അനിരുദ്ധന്റെ കണ്ണുകളിൽ അഗ്നി ആളുമ്പോൾ തീ പോലെ ചുവന്ന രുദ്രന്റെ കണ്ണുകൾ വികസിച്ചു... നാസിക തുമ്പു വിറച്ചു...... തെക്ക് നിന്നും വീശിയ കാറ്റ് അവിടെ ആകെ പ്രകമ്പനം കൊള്ളിച്ചു....പുതുമന ഇല്ലത്തെ മണികൾ ഒന്നോടെ മുഴങ്ങി.... രുദ്ര..."" നീയിത് കേട്ടില്ലേ... ശരിയാണ് അനിരുദ്ധൻ പറഞ്ഞത് കാവൽ നിൽക്കുന്ന കിങ്കരൻമാരുടെ യജമാനൻ ആണ് കാലഭൈരവൻ..... നിനക്ക് അതിനു കഴിയില്ലേ മോനെ..പുതുമന ചോദിക്കുമ്പോൾ അനിരുദ്ധനിലും ആകാംഷ നിറഞ്ഞു.... ഇല്ല പുതുമന അച്ഛ... "" രുദ്രനു കാല ഭൈരവൻ ആകാൻ കഴിയില്ല....എന്നിലെ തടസങ്ങൾ നിരവധി ആണ്..... സ്വയം അറിഞ്ഞു കൊണ്ട് കാലഭൈരവനിലേക് ഒരു യാത്ര അസാധ്യം ആണ്...... രുദ്രന്റെ കണ്ണുകൾ പിടച്ചു.... രുദ്രേട്ടാ... "" എങ്കിൽ.... എങ്കിൽ രുദ്രേട്ടന്റെ അംശത്താൽ ജന്മം കൊണ്ട ആദിശങ്കരന് കഴിയില്ലേ...... കഴിയും അവനെ കൊണ്ട് മാത്രമേ അതിന് കഴിയൂ..."" ....കാരണം അവൻ വൈരാഗി ആണ്...

കാലഭൈരവനിലേക് അവന്റ യാത്ര എളുപ്പം ആണ് എനിക്ക് കാലഭൈരവനോ വാവയ്ക് കരിംകാളി ആകാനോ കഴിയില്ല.... പക്ഷെ ആദിശങ്കരനും ഭദ്രയ്ക്കും കഴിയും...... രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു....രുദ്രൻ പറഞ്ഞത് പുതുമന താടിയിൽ ഒന്ന് ഉഴിഞ്ഞു കണ്ണുളിൽ സംശയം നിറഞ്ഞു... രുദ്ര എന്റെ ഒരു സംശയം തെറ്റ് ആണെങ്കിൽ ക്ഷമിക്കണം നിന്നോട് ക്ഷമ ചോദിക്കാനും എനിക്ക് മടി ഇല്ല.... പുതുമന ചെറുത് ആയൊന്നു ചിരിച്ചു.... പുതുമന അച്ഛൻ എന്നോട് ക്ഷമ ചോദിക്കാനോ... ഒരിക്കലും ആ നാവ് പിഴക്കില്ല... രുദ്രനെ തിരിച്ചറിയാൻ സഹായിച്ചത് ഈ നാവും ശരീരവും ആണ്..... എന്റെ നെഞ്ചിലാണ് അങ്ങേയ്ക്ക് ഉള്ള സ്ഥാനം...."" മഹാദേവ... "" എന്റെ ഈ ജന്മം പൂർണ്ണമായി...മഹാദേവ നിന്റെ നെഞ്ചിൽ ഒരു ഇരിപ്പിടം കിട്ടാൻ ഞാൻ എന്ത്‌ പുണ്യം ചെയ്തു...പുതുമനയുടെ കണ്ണുകൾ നീർ ചാലു പോലെ താഴേക്കു ഒഴുകി... ""എന്റെ ജന്മം കോഞ്ഞാട്ട ആക്കിയില്ലേ... അത് തന്നെ വലിയ പുണ്യം അല്ലെ..."" അനിരുദ്ധൻ ചുണ്ട് ഒന്നു കൂർപ്പിച്ചു... പോടാ അവിടുന്ന്.. പുതുമന അച്ഛൻ ചോദിച്ചോളൂ സംശയം....

രുദ്രൻ ചെറു പുഞ്ചിരിയോടെ അയാളെ നോക്കി.... മോനെ ജാതവേദനെ വധിക്കാൻ ആദി കുഞ്ഞിന് കടമ്പ്കൾ ഏറെ ആണ്...അതെല്ലാം നമുക്ക് അറിയാം... അതിന് നീ കുറിച്ച സമയം ഉണ്ട് ഭദ്രയുടെ സാന്നിദ്യം വേണം.... അതിലെല്ലാം ഉപരി വിഷ്ണുവർദന്റെ ഗ്രന്ധം നമ്മുടെ മുൻപിൽ തെളിഞ്ഞു വരണം... "" അല്ലങ്കിൽ വലിയ വിപത് സംഭവികും... പക്ഷെ എന്റെ സംശയം മറ്റൊന്നു ആണ് നീ പറഞ്ഞത് പോലെ ആണെങ്കിൽ ജാതവേദനും കാളിധസനും ഒന്ന് അല്ലെ.... കളിദാസനെ വധിക്കാൻ ഇതേ മാനദണ്ഡങ്ങൾ നമ്മൾ പാലിക്കേണ്ട.... വേണ്ട... "" ജാതവേദന്റെ രണ്ട് ശരീരങ്ങളിൽ ഒന്നിനെ മാത്രം ആണ് നമ്മൾ നശിപ്പിക്കുന്നത്... മനസിന്റെ നിയന്ത്രണം എപ്പോഴും ജാതവേദനിൽ അല്ലങ്കിൽ ആ ഉപസകനിൽ തന്നെ ആയിരിക്കും....കാളിദാസന്റെ ശരീരം മാത്രമേ നശിപ്പിക്കുന്നുള്ളു... അവന്റ ശരീരം നശിച്ചാലും ജാതവേദന് ഒന്നും സംഭവിക്കില്ല........""പക്ഷെ പിന്നീട് ജാതവേദൻ കൂടുതൽ അപകടകാരി ആയിരിക്കും.... രുദ്രന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു... അതെങ്ങനെ...? പുതുമന പുരികം ഉയർത്തി...

പിന്നെ അല്ലാതെ ആ പാവം മനുഷ്യൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു ഓരോ കഴിവും നേടി വരും അതിനു പുറകെ രുദ്രേട്ടനും രുദ്രേട്ടന്റെ ആർമിയും കൂടി ചെന്ന് പൊറോട്ട വലിച്ചു കീറും പോലെ അവനെ അടപടലം വലിച്ചു കീറിയിട്ട് വരും..... അവന്റ സ്ഥാനത് ഞാൻ ആയിരിക്കണം... നീയാണെങ്കിൽ... പുതുമന കൂർപ്പിച്ചു നോക്കി... ആയുധം വച്ചു എന്നെ കീഴടങ്ങിയേനെ.... ഇങ്ങേരു അത് ആണോ...ഇത് രുദ്രേട്ടന് ഒപ്പം കട്ടക്ക് നിക്കുന്ന എതിരാളി തന്നെ...."" സമ്മതിച്ചിരിക്കുന്നു....അയാളെ കണ്ടും കേട്ടും അല്ലെ ഞാൻ ഈ വഴി സഞ്ചചരിച്ചത്..... അത് തന്നെ ആണ് അനികുട്ടാ എനിക്ക് അവനോടുള്ള ബഹുമാനവും.... "" ഓരോ പരാജയത്തെയും വിജയം ആയി കണ്ടു മുന്നേറുന്നവൻ..... പുതുമന അച്ഛ""" അനികുട്ടൻ പറഞ്ഞത് സത്യം ആണ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു അവൻ നേടിയ കഴിവ് ആണ് ഈ പരകായം.... കാളിദാസന്റെ ശരീരം നശിച്ചാൽ ജാതവേദന്റെ ഈ കഴിവ് നഷ്ടം ആകും.... അതോടെ അവൻ അടങ്ങി ഇരിക്കും എന്ന് തോന്നുന്നുണ്ടോ..... ഇല്ലാ ഒരിക്കലും ഇല്ലാ....

സൂക്ഷിക്കണം കുഞ്ഞേ...പുതുമനയുടെ കണ്ണിൽ ഭയം നിറഞ്ഞു... മ്മ്ഹ... "" പുതുമന അച്ഛ കോകില അവളുടെ പതനത്തിലേക് ഉള്ള ആദ്യ പടി കൂടെ ആണ് ആദിശങ്കരന്റെ കാലഭൈരവനിലേക്കുള്ള യാത്ര.... ങേ.. "" അത് ആരാ രുദ്രേട്ട കോകില...... "" അനിരുദ്ധൻ ആവേശം കൊണ്ടതും പുതുമന അവനെ രൂക്ഷമായി ഒന്ന് നോക്കി.... ഓ.. "" ഈ കാർന്നൊര് ഇവിടെ ഉണ്ടാരുന്നോ... ""അനിരുദ്ധൻ പതുകെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു... അനികുട്ടാ ആദ്യം പോയി നീ ഒന്ന് കുളിക്ക്.."" ആ കോലായിൽ എണ്ണയും ചന്ദനവും പയറു പൊടിയും ഉണ്ട്... "" അലക്കി തേച്ച മുണ്ട് അതിനോട് ചേർന്നുള്ള അലമാരിയിൽ ഉണ്ട്.... കോകിലയുടെ വിശേഷം അറിയാൻ നടക്കുന്നു..... പുതുമന ഇരുത്തി ഒന്നു നോക്കി... അല്ലേലും ഈ കാർന്നോരു കാരണമാ ഞാൻ ഈ ഗതി ആയത്... വച്ചിട്ടുണ്ട് ഞാൻ.... പല്ല് കടിച്ചു രുദ്രൻ കേൾക്കാൻ പാകത്തിന് പറഞ്ഞവൻ... അല്ലാതെ മഹിത കുളിക്കുന്നിടത് ഒളിഞ്ഞു നോക്കിയിട്ട് അല്ല.. "" രുദ്രന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞു.... അ.. അ.. അത്... അത് പിന്നെ അന്നത്തെ പ്രായം അല്ലെ രുദ്രേട്ടാ.....

ചിരിയോടെ കോലായിൽ നിന്നും വസ്ത്രം എടുത്തു രുദ്രന് മുഖം കൊടുക്കാതെ നടക്കുമ്പോൾ ആ നെഞ്ച് പുകയുന്നത് മനസിലാക്കാൻ രുദ്രന് കഴിഞ്ഞിരുന്നു... രുദ്ര നീ എന്താണ് പറഞ്ഞു വന്നത് .."" പുതുമന പുറകിലൂടെ തോളിൽ പിടിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു രുദ്രൻ.... പുതുമന അച്ഛ പലപ്പോഴായി കോകില പറഞ്ഞതിന് അർത്ഥം ആണ് ഇവിടെ തെളിഞ്ഞു വന്നത് അനിരുദന്റെ വാക്കുകളിൽ കൂടി..... ഭദ്രയ്യ്ക്കു ഒരിക്കലും കോകിലയെ വധിക്കാൻ കഴിയില്ല അവൾ അടിമ ആണ്.... ആ അടിമത്തത്തിൽ നിന്നും അവളെ അല്ല കരിംകാളി അമ്മയെ മോചിപ്പിക്കാൻ കുഞ്ഞന് അല്ല സാക്ഷാൽ കാല ഭൈരവന് കഴിയണം..... കുഞ്ഞെ എങ്കിൽ നമുക്ക് ഇത് ആദി മോനോട് പറയണ്ടേ.... അവൻ അല്ലെ അയാളെ വദിക്കേണ്ടത്..... പാടില്ല പുതുമന അച്ഛ... "" ഞാൻ നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി അതാണ്..ചാരു പടിയിലേക് പിടിച്ചു മുൻപോട്ട് ഒന്ന് ആഞ്ഞു രുദ്രൻ... അവന്റ കണ്ണുകൾ പിടച്ചു...... നേരിടേണ്ട വലിയ പ്രതിസന്ധി കണ്മുൻപിലൂടെ പാഞ്ഞു... എന്ത് പ്രതിസന്ധി ആണ് മോനെ ഇനിയും തരണം ചെയ്യേണ്ടത്....."" ഇതിപ്പോ ഒന്ന് അഴിയുമ്പോൾ മറ്റൊന്നു മുറുകുകയാണല്ലോ... കുറച്ചു മുൻപ് ഞാൻ പറഞ്ഞില്ലേ സ്വയം അറിഞ്ഞു കൊണ്ട് കാലഭൈരവനിലേക് ഒരു യാത്ര അത് സാധ്യമല്ല.....

അവൻ അറിയാതെ വേണം ആ ശക്തി പുറത്ത് വരാൻ....""അല്ലാതെ ജിത്തു മോൻ അപകടത്തിൽ ആണ് നീ അവിടെ ചെന്നു നിന്നിലെ ആ ശക്തിയെ പുറത്തെടുത്തു അവനെ രക്ഷിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ അത് നടക്കില്ല....അവിടേക്കു അവൻ എത്തണം എങ്കിൽ അതിന് എന്തെങ്കിലും ബുദ്ധി പ്രയോഗിച്ചേ മതിയാകൂ....മ്മ് അതെനിക് വിട്ടേക്ക്.... പക്ഷെ........ ""അതിലും വലിയ ഒരു പ്രതിസന്ധി ആണ് എന്റെ മുൻപിൽ......രുദ്രൻ ചുണ്ടോന്നു കടിച്ചു കൊണ്ട് ആ ഗ്രന്ഥതിലൂടെ വിരലുകൾ ഓടിച്ചു.... എന്താ മോനെ....? പുതുമ്മനയുടെ കണ്ണിൽ ആകാംഷ നിറഞ്ഞു.. പുതുമന അച്ഛ "".... ഇതിൽ പറഞ്ഞത് പ്രകാരം ആണെങ്കിൽ അവൻ ഒരുക്കുന്ന യന്ത്രകളത്തിൽ ഇരു വശങ്ങളിൽ ചന്ദ്രദേവനെയും ഭൂമിദേവിയെയും ആവാഹിച്ച ബിംബം പ്രതിഷ്ടിക്കും....പതിനായിരം ഉരു ഭൂമി മന്ത്രം ഉരുവിട്ട് അവൻ ചന്ദ്രദേവന്റെ ബിംബത്തെ അഭിഷേകം ചെയ്യും... ദേവനിൽ നിന്നും ഒഴുകി വരുന്ന വിഷം കലർന്ന ജലം ഭൂമി ദേവിയിൽ പതിക്കാൻ ആണ് അവൻ അങ്ങനെ ചെയ്യുന്നത്...."" ആഹ്ഹ്... "" അത് എന്റെ മാളുവിനെയാണ് ബാധിക്കുന്നത്... അവൾ പിന്നീട് നമ്മുടെ കൂടെ കാണില്ല.... ഹ്ഹ.. "" അവളുടെ ജീവൻ അറ്റ ശരീരം ആയിരിക്കും ഞാൻ ആദ്യം കാണേണ്ടി വരുന്നത്....

അവൾ...അവൾ ഇല്ലങ്കിൽ പിന്നെ എനിക്ക് ഉണ്ണിയെ നഷ്ടം ആകും ആരവിനെ നഷ്ടം ആകും.... എല്ലാ അർത്ഥത്തിലും ഒരു ദിവസം തന്നെ എന്നെ തകർക്കാൻ അവൻ വഴി കണ്ടെത്തി....രുദ്രന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...( രുദ്ര വീണയിൽ ജാതവേദൻ പറഞ്ഞിരുന്നു മാളുവിനെ ഇല്ലാതെ ആക്കി ഉണ്ണിയെ നശിപ്പിക്കും എന്ന് ആർകെങ്കിലും ഓർമ്മ കാണും എന്ന് വിസ്വാസിക്കുന്നു )... രുദ്ര.. ""അതിനുള്ള വഴി അല്ലെ അനികുട്ടൻ പറഞ്ഞത്....."" ആദിശങ്കരന്റെ കാലഭരവനിലേക് ഉള്ള യാത്ര..... "" പുതുമന അച്ഛ.... "" അവൻ അറിയാതെ കാലഭൈരവാനിലേക് എത്തി ചേരണം എങ്കിൽ ഗ്രഹണ സമയത്തിന് മുമ്പേ ചന്ദ്രദവന്റെ ദേഹത്തു നിന്നും വരുന്ന ആ വിഷം അല്പം പോലും ഭൂമി ദേവിയിൽ പതിയാതേ അവൻ ഏറ്റെടുക്കണം.... ആ നിമിഷം മാത്രമേ അവൻ അവനെ തിരിച്ചറിയു.... അത് ആ വിഷം അവൻ എങ്ങനെ ഏറ്റെടുക്കും കുഞ്ഞേ.... ""അതെങ്ങനെ സാദ്യം ആകും.... ഭൂമിയിലേക്ക് പതിക്കാതെ ഇരിക്കാൻ ആണ് ആചാര്യന്മാർ പൂജ തുടങ്ങിയത് തന്നെ... അത് സാധ്യം ആകണം പുതുമന അച്ഛ.....""" രുദ്രന്റെ ശബ്ദം തെല്ലോന്ന് ഉയർന്നു...... അത് ഒരു മാന്ത്രികനെ കൊണ്ട് മാത്രമേ കഴിയൂ ..അവൻ ചെയുന്ന അതെ കർമ്മം ഭൂമിദേവിയുടെ സ്ഥാനത് എന്റെ കുഞ്ഞൻ ആയിരിക്കണം...

ചന്ദ്ര ദേവന്റെ കൊടും വിഷം ജാതവേദൻ ഭൂമിയിലേക്ക് പുറം തള്ളി എനിക്ക് വില ഇടുന്നതിനു മുൻപ് കുഞ്ഞൻ അത് ഏറ്റെടുക്കണം...പക്ഷെ ഈ അവസാന നിമിഷത്തിൽ അങ്ങനെ ഒരാൾ നമ്മളെ സഹായിക്കാൻ മുന്പോട്ട് വരില്ല..ജാതവേദനെ ഭയം ആണ് എല്ലാവർക്കും....ഹ്ഹ.. "" രുദ്രൻ പ്രതീക്ഷ കൈവെടിഞ്ഞവനെ പോലെ നെറ്റി ഒന്ന് തിരുമ്മി.. ഞാൻ മതിയോ രുദ്രേട്ടാ... "" എനിക്ക് ആ @##₹മോനെ ഭയം ഒന്നും ഇല്ലാ... മുന്പോട്ട് കിടന്ന് താടി രോമത്തിൽ ഒന്ന് ചൊറിഞ്ഞു അനിരുദ്ധൻ... പേൻ ആണോ ചെള്ള് ആണോ... വെള്ളം കണ്ടപ്പോൾ എല്ലാം കൂടി ഇളകി വന്നത് ആയിരിക്കും...""മെല്ലെ ഒരു പേൻ എടുത്തു പുറത്തേക് കളഞ്ഞു അവൻ... അനികുട്ടാ നീ എന്താ പറഞ്ഞത് ... "" നിനക്ക് കഴിയുമോ ആാാ... ആ കർമ്മം ചെയ്യാൻ......രുദ്രൻ അല്പം മുന്പോട്ട് വന്നു... കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു... അതെ രുദ്രേട്ടാ.. "" ഏഴു നാളത്തെ ഉപവാസത്തോടെ സൂര്യസ്ഥമയത്തിന് ശേഷം രണ്ട് ഫലകങ്ങളിൽ ഒന്നിൽ ചന്ദ്രനും മറ്റൊന്നിൽ മഹാദേവനെയും പത്തടി വലുപ്പത്തിൽ ഞാൻ ഒരുക്കുന്ന യന്ത്ര കളത്തിന്റെ ഇരു വശങ്ങളിൽ ആവാഹിച്ചു ഇരുത്തണം ആയിരത്തി ഒന്ന് ഉരു കാലഭൈരവ മന്ത്രം ചൊല്ലി ചന്ദ്രദേവനു മുകളിൽ ഞാൻ വർഷിക്കുന്ന ജലം അദ്ദേഹത്തെ ശുദ്ധമാക്കി ആ വിഷാംശത്തേയും വഹിച്ചു ഒഴുകി മഹാദേവനിൽ എത്തി ചേരണം...

അവസാന ദിവസം അതായത് ചന്ദ്രഗ്രഹണം തുടങ്ങുന്നതിനു തൊട്ടു മുൻപ് എന്റെ പൂജ ഫലം കണ്ടാൽ ഞാൻ ആവാഹിച്ച മഹാദേവന്റെ ഫലകം ആ വിഷത്തെ മുഴുവൻ ആഗിരണം ചെയ്തു നീല നിറം കൈകൊള്ളും അപ്പോൾ ആദിശങ്കരനിലും ആ വിഷം പ്രതിഫലിക്കും...."" ആ നിമിഷം അവൻ അവനിലേ കാലഭൈരവനെ തിരിച്ചറിയും.... അങ്ങനെ അല്ലെ രുദ്രേട്ടാ.... അതെ... അങ്ങനെ തന്നെ...നിനക്ക്...നിനക്ക് അത് ചെയ്യാൻ കഴിയുമോ... രുദ്രന്റെ വാക്കുകളിൽ ആവേശം കൊണ്ടു.... നീ ഇതെല്ലാം എങ്ങനെ പഠിച്ചു അനികുട്ടാ... "" ഇത് ആഭിചാരം അല്ലെ... അത്.... പുതുമനയിൽ സംശയം നിറഞ്ഞു.... ആ... ആ.. ആഭിചാരം ഒക്കെ തന്നെ ആണ്...അനിരുദ്ധൻ പുതുമനയുടെ മുൻപിൽ ഒന്ന് പരുങ്ങി...."" രുദ്രേട്ടാ ആ ഗ്രന്ധവും വായിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ അലഞ്ഞു നടന്നു ചെന്നു പെട്ടത് ഒരു മഹാമന്ത്രികന് അടുത്ത് ആണ്....ഗ്രന്ഥത്തിലെ അർത്ഥം പറഞ്ഞു തരണം എങ്കിൽ കർമ്മം മുഴുവൻ പഠിക്കണം എന്നു നിബന്ധന വച്ചു ഗുരു... ആവശ്യകാരന് ഔചിത്യം ഇല്ലാത്തത് കൊണ്ട് ഞാൻ നോ പറയാൻ പോയില്ല...

ഗുരുവിനു ദക്ഷിണ വയ്ക്കാൻ പോലും കയ്യിൽ അഞ്ചിന്റെ നയാ പൈസ ഇല്ലാത്തവൻ......അനിരുദ്ധൻ രണ്ട് തുള്ളി കണ്ണുനീർ തട്ടി കളഞ്ഞു കൊണ്ട് രുദ്രനെ നോക്കി.... അവസാനം അമ്മാവന്റെ ഓട്ടു പാത്രത്തിൽ കൈ ഇട്ട് ഞാൻ എടുത്ത അഞ്ചു പവന്റെ മാല ഗുരുവിന്റെ കഴുത്തിൽ ഗുരു ദക്ഷിണ ആയി സമർപ്പിച്ചു ഈ ശിഷ്യൻ....."" അത് എന്റെ അല്ലാലോ അമ്മാവന്റെ അല്ലെ... കണ്ടോ രുദ്ര ഞാൻ അന്നേ പറഞ്ഞില്ലേ... ആ മാല പോയെങ്കിൽ ഇവൻ ആയിരിക്കും അത് എടുത്തതെന്നു.... അപ്പോൾ ഗൗരി പറഞ്ഞത് എന്താ അവളുടെ പുന്നാര അനിയൻ കുട്ടൻ അങ്ങനെ ചെയ്യില്ല എന്ന്.... രേവതിയും ഇവനെ കുറെ ന്യായീകരിച്ചു... അയ്യടാ ഇനി ആ മാലയും കൂടി ഈ കഴുത്തിൽ തൂക്കിയിട്ട് വേണം കഴുത്ത് ഒടിഞ്ഞു താഴെക്ക് വീഴാൻ... ഇപ്പോൾ തന്നെ ഉണ്ട് രുദ്രാക്ഷം കെട്ടിച്ചതും കെട്ടിക്കാത്തതുമായി അഞ്ചാറെണ്ണം..."""അടുത്ത പോക്കിൽ ഏതെടുക്കും എന്നാ എന്റെ കൺഫ്യൂഷൻ ഇപ്പോൾ...""പല്ല് കടിച്ചു രുദ്രൻ കേൾക്കാൻ പാകത്തിന് പറയുമ്പോൾ ചിരി അടക്കി രുദ്രൻ..... കണ്ണിൽ കണ്ടാൽ അടി ഇടാൻ അല്ലെ അമ്മാവനും മോനും നേരം ഉള്ളു... ""

ആദ്യം എന്റെ കാര്യത്തിന് ഒരു തീരുമാനം പറ... അത് ഇപ്പോൾ ഒന്നും പറയാൻ ഇല്ല രുദ്രേട്ടാ... അനിരുദ്ധൻ ചെയ്തിരിക്കും ആ കർമ്മം.... ഇപ്പോൾ എനിക്ക് മനസിൽ ആയി രുദ്രേട്ടാ സാക്ഷാൽ മഹാദേവൻ തന്നെ ആണ് എന്നെ അവിടെ എത്തിച്ചത്.....അനിരുദ്ധന്റെ കണ്ണുകൾ രുദ്രനിൽ ചെന്നു നിന്നു... എന്നാലും ആഭിചാരം അല്ലെ നമ്മളെ പോലുള്ളവർ... പുതുമനയുടെ കണ്ണിൽ വിഷാദം നിറഞ്ഞു..... പുതുമന അച്ഛ ധർമ്മത്തിന് വേണ്ടി അല്പം അധർമ്മ മാർഗം സ്വീകരിക്കാം എന്ന് സാക്ഷാൽ നാരായണൻ തന്നെ പറഞ്ഞിട്ടുണ്ട്....നല്ലൊരു കാര്യത്തിന് വേണ്ടി അല്ലെ.... രുദ്രൻ പുതുമനയുടെ മുഖത്തേക്ക് നോക്കി... അങ്ങനെ പറഞ്ഞു കൊടുക്ക്‌ രുദ്രേട്ടാ... "" കാർന്നോരു ഇപ്പോഴും അംബാസിഡർ കാറിൽ നിരങ്ങുവല്ലേ ബെൻസിലോട്ട് കേറാൻ ആയില്ല... പോടാ തെമ്മാടി.. " ആഹ്ഹ്..."" എന്റെ സഹോദരി സൗദാമിനീയും അവളുടെ ഭർത്താവും അപകടത്തിൽ മരിക്കുന്നതിന് മുൻപ് കൈകുഞായ ഇവനെ എന്റെ കൈകളിലേക് ഏല്പിക്കുമ്പോൾ ഒന്നേ പറഞ്ഞുള്ളു നല്ല വിദ്യഭ്യാസം നൽകണം...

.എന്നിട്ട് ഈ കുരുത്തം കെട്ടത് പഠിച്ചോ അതും ഇല്ല....കാടു തെണ്ടി നടക്കുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യാതെ ആണ് ഞാൻ ഇവനെ ഹോസ്റ്റലിൽ കൊണ്ട് നിർത്തിയത്.... പതിനേഴു വയസിൽ പഠിത്തം പൂർത്തി ആക്കാതെ അവിടുന്നും ചാടി.... മ്മ്ഹ.. "" രുദ്ര മിടുക്കി ആയിരുന്നു എന്റെ സഹോദരി...നമ്പൂതിരി കുടുംബങ്ങളിൽ അന്ന് അന്തർജനങ്ങൾക്ക് പഠിക്കാൻ അനുവാദം ഇല്ലാതിരുന്ന കാലം....എന്നിട്ടും എല്ലാ ചട്ട കൂടുകളെ ഭേദിച്ചു അവൾ പഠിച്ചു... കൂട്ടു നിന്നതിനു എനിക്ക് കുറെ തല്ലു കിട്ടി..തന്റെ അച്ഛൻ ദുർഗക്കും കിട്ടി സൗദാമിനിക് ഒപ്പം നിന്നതിനു ഈ ഇല്ലത്തു കയറരുതെന്നു ആയിരുന്നു കാരണവന്മാരുടെ നിർദേശം......ദുർഗ അത് വക വയ്ക്കുവോ... ദാ ആ പടിഞ്ഞാറെ മതില് ചാടി വന്നു അവൾക് വേണ്ട പുസ്തകങ്ങൾ കൊണ്ട് തരും... "" പുതുമനയുടെ കണ്ണുകൾ ചെറുപ്പത്തിലേക്ക് നീണ്ടു... ചുരുക്കം പറഞ്ഞാൽ എന്റെ അമ്മേ തേച്ചിട്ട് ആണ് ദുർഗച്ഛൻ ശോഭമ്മേ കെട്ടിയത്..... എനിക്ക് പിറക്കാതെ പോയ ചേട്ടൻ ആയിരുന്നോ നിങ്ങൾ... " അനിരുദ്ധൻ രുദ്രനെ അടിമുടി നോക്കി...

ഇത് കേട്ടിട്ട് എനിക്കും തോന്നുന്നുണ്ട് അച്ഛന് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാരുന്നോ എന്ന്...രുദ്രൻ ചുണ്ട് കൂട്ടി പിടിച്ചു.. പോടാ അവിടുന്ന് നിന്റെ രേവമ്മയുടെ സ്ഥാനം ആയിരുന്നു ദുർഗയുടെ മനസ്സിൽ സൗദാമിനിക്ക്.. "" രേവതിയും സൗദാമിനിയും ഒരേ പ്രായം ഒരേ തരത്തിൽ പഠിച്ചവർ... രേവതിയുടെ പുസ്തകങ്ങൾ ആണ് ദുർഗ മതിൽ ചാടി കൊണ്ട് തന്നത്..... തങ്കുവിനും രേവതിക്കും ഒപ്പം സൗദാമിനിയും അവന്റ സഹോദരി ആയിരുന്നു......"" പുതുമന തോളിൽ കിടന്ന നേര്യത് ഒന്ന് കൂടി നേരെ ഇട്ടു കൊണ്ട് തുടർന്നു...... ഞാൻ എന്നാൽ ഒന്ന് മയങ്ങട്ടെ... "" കൈക്ക് നല്ല വേദന..... അവര്ക് ആയി സ്ഥാനം ഒഴിഞ്ഞു പുറത്തേക് നടന്നു അയാൾ... പിന്നെ കാർന്നോരെ അറിയിച്ചു കൊണ്ട് അല്ലെ കൂട്ടുകാരൻ പെങ്ങളെ പ്രേമിക്കുന്നത്... ആ പുസ്തകം ഇപ്പോഴും ഇവിടെ ഉണ്ടെങ്കിൽ ദുർഗച്ഛന്റെ കൈപ്പടയിൽ മിനിമം ഒരു അഞ്ച് ലവ് ലെറ്റർ കിട്ടും....""വശത്തെ കണ്ണാടിയിൽ നോക്കി അനിരുദ്ധൻ താടി ഒന്ന് ഒതുക്കി വച്ചു.... അത് നേര... "" പണ്ട് കാർന്നോമാരെ അറിയിക്കാതെ കൊടുത്ത രണ്ട് ലവ് ലെറ്റർ ഇപ്പോഴും കണ്ണൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്...."" വേണോ... രുദ്രന്റെ ചുണ്ടിൽ കള്ള ചിരി പടരുമ്പോൾ അനിരുദ്ധന്റെ മുഖത്ത് വിഷദം പടർന്നു കയറി... പാവം തിരിച്ചു വന്നു അല്ലെ രുദ്രേട്ട...""

രുദ്രന് നേരെ തിരിഞ്ഞു നിന്നു അവൻ.... അയാൾ...അയാൾ ഒരുപാട് ഉപദ്രവിച്ചോ അതിനെ... അനിരുദ്ധന്റെ കണ്ണുകളിൽ വിഷദം നിറയുമ്പോൾ രുദ്രന്റ് നെഞ്ചോന്നു പിടച്ചു..... മ്മ്ഹ.. "" ഒരുപാട് അനുഭവിച്ചു... ഒരു ജന്മം മുഴുവൻ ആ പാവം തീ തിന്നു... മോനെ നിനക്ക് ഇപ്പോഴും അവളോട് ....... അവൾക് അങ്ങനെ""" തന്നെ വേണം രുദ്രേട്ടാ..... "" രുദ്രൻ പറഞ്ഞു തീരും മുൻപേ അനിരുദ്ധന്റെ ശബ്ദം മാറിയതും കണ്ണോണ് തള്ളി രുദ്രൻ.... ഞാൻ ഒരു ലവ് ലെറ്റർ കൊടുത്തപ്പോൾ അവൾ എന്താ പറഞ്ഞത് അന്ന്... വിദ്യാഭ്യാസം ഇല്ലാത്തവൻ..അത് പോട്ടെ ഞാൻ ക്ഷമിച്ചു... അവൾ എന്നോട് പറയുവാ കുളിക്കാത്ത എന്നെ ആര് പ്രേമിക്കും എന്ന്.... ""എന്നിട്ട് നനച്ചു കുളിക്കുന്നവനെ തന്നെ അവൾക് കിട്ടിയില്ലേ... ഞാൻ ആയിരുന്നു എങ്കിൽ അവളുടെ അഹങ്കാരത്തിനു മറ്റേ കാല് കൂടി തല്ലി ഒടിച്ചേനെ........ മ്മ്ഹ.."" അതൊക്കെ പോട്ടെ എന്നിട്ടും അവസാനം അവൾക് വേണ്ടി കുളിക്കാൻ തീരുമാനിച്ച ഞാൻ കുളത്തിലേക് ചാടി... ചാടി കഴിഞ്ഞ അറിഞ്ഞത് അത് പെണ്ണുങ്ങടെ കുളകടവ് ആണെന്ന്... നിവർന്നു വന്നപ്പോൾ ഞാൻ കണ്ട സീൻ...

ഒരു പതിനെട്ടു വയസുകാരന്റെ ചാപല്യം രുദ്രേട്ടൻ മനസിലാക്കണം.... പിന്നെ അവിടെ കിടന്നു ആ കുളിസീൻ മൊത്തം ഞാൻ കണ്ടു.... അത് ഒരു തെറ്റ് ആണോ രുദ്രേട്ടാ...അതിനാണ് ഈ കാർന്നൊരു എന്നെ പിടിച്ചു നാട് കടത്തിയത്....തിരിച്ചു വന്നപ്പോഴേക്കും അവൾ ആ കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്നവന്റ തലയിൽ തൂങ്ങി...... ഇനി ഒരുത്തിക്കു വേണ്ടിയും ഈ ജന്മം ഒരു കുളിസീനും കാണില്ല എന്ന് ശപഥം എടുത്തത് ആണ് ഞാൻ അന്ന്... നല്ല ശപഥം.... ""രുദ്രൻ ചിരി അടക്കി.... ഇനി അവൾക് ആരും ഇല്ല ഒരു ജീവിതം കൊടുക്കണം എന്ന് പറഞ്ഞു വരരുത് പ്ലീസ് അഭ്യർത്ഥന ആണ്.... കുളിക്കാൻ വയ്യ രുദ്രേട്ട... അതിനു ആര് വരുന്നു... "" രുദ്രൻ കൈ കെട്ടി അവനെ കള്ള ചിരിയോടെ നോക്കി...... ങ്‌ഹേ ""വരുന്നില്ലേ... "" അതെന്താ നിർബന്ധിക്കാത്തത് സാധാരണ ഹോൾ സെയിൽ ആയിട്ട് ജീവിതം വാരി കോരി കൊടുക്കുന്നത് അല്ലെ..... അവളുടെ കെട്ടിയോൻ വന്നിട്ടുണ്ട്...കാല് മുറിച്ചു കളഞ്ഞത് കൊണ്ട് അവൻ ഇപ്പോൾ പശ്ചാതാപത്തിന്റെ പാതയിൽ ആണ്... മോൻ വെറുതെ മഞ്ഞു കൊള്ളണ്ട.......

അപ്പോൾ അവളുടെ മറ്റേ കാലിന്റെ കാര്യത്തിൽ തീരുമാനം ആയി.... "" എനിക്ക് ഈ ജന്മം കുളിക്കാനും യോഗം ഇല്ല..... മ്മ്ഹ.. "" നേർത്ത ചിരിയോടെ അവനെ നോക്കുമ്പോൾ ഒരിക്കൽ ചതിക്കപ്പെട്ടവന്റെ വേദന ആ നെഞ്ചിൽ വിങ്ങൽ ആയി നിൽക്കുന്നത് രുദ്രൻ തിരിച്ചറിഞ്ഞു... ( അത് എന്താണ് എന്ന് ഇപ്പോൾ പറയില്ല ഒരു പക്ഷെ അതൊരു പൂർവ്വജന്മ ബന്ധം ആയിരിക്കാം... അല്ലങ്കിൽ ഇത്രയും അടുപ്പം രുദ്രനുമായി അനിരുദ്ധന് വരില്ല ) 💠💠💠💠 ( ഇനി പ്രസന്റ്... സഞ്ചായനോട് ഹരികുട്ടനോടും മൂർത്തിയോട് കഥ പറയുകയായിരുന്നു രുദ്രൻ.... തിരികെ ഇരികത്തൂറിലെ അറിയിലേക് വരാം നമുക്ക് ) രുദ്ര... ""സഞ്ചയന്റെ കരസ്പർശം ഏറ്റതും രുദ്രൻ ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്ത് വന്നു..... ആഹ്ഹ്.."" നിനക്ക്... നിനക്ക് ഇപ്പോൾ കാര്യങ്ങൾ ഏകദേശം മനസിലായില്ലേ..... ആഹ്.. "" രുദ്രൻ ശ്വാസം എടുത്തു വിട്ടു.... മ്മ്.. "" മനസിലായി രുദ്ര... പക്ഷെ ഇനിയും സംശയങ്ങൾ ബാക്കി കിടക്കുവല്ലേ....നീ എങ്ങനെ ആണ് കുഞ്ഞനെ വേളൂർ മഠത്തിലേക്ക് തന്നെ പറഞ്ഞു വിട്ടത്....പിന്നെ അച്ചു അവൾ......? ( തുടരും )

NB : അനിരുദ്ധന് രുദ്രനും ആയുള്ള ബന്ധം പുറകെ വരും ഒരുപക്ഷെ അതൊരു പൂർവ്വജന്മ ബന്ധം ആകാം.... മഹിതയ്ക്കു അവിടെ സ്ഥാനം കാണും കഴിഞ്ഞ ജന്മത്തിലെ പാപം ആയിരിക്കും ഈ ജന്മം അവൾ പേറിയത്...... കാലഭൈരവൻ ആകാൻ ആദിശങ്കരന് മാത്രമേ കഴിയൂ.... രുദ്രന്റ് മകന്...... അവൻ അറിയാതെ ആ ശക്തി അവനിലേക് എത്താൻ അനിരുദ്ധൻ സഹായിക്കട്ടെ....... അതിന് ആണല്ലോ രുദ്രന്റെ അനികുട്ടന്റ എൻട്രി... ആളു നിസാരകാരൻ അല്ല എന്ന് മനസിലായല്ലോ... വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഉണ്ണിയും കുറുമ്പനും അനികുട്ടനും കൂടി രുദ്രനും ആദിശങ്കരാനും തലവേദന ആകാതെ ഇരുന്ന മതി..... അനികുട്ടനെ കുറിച്ച് ഉള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story