ആദിശങ്കരൻ: ഭാഗം 115

adhishankaran

എഴുത്തുകാരി: മിഴിമോഹന

മ്മ്ഹ.. "" നേർത്ത ചിരിയോടെ അവനെ നോക്കുമ്പോൾ ഒരിക്കൽ ചതിക്കപ്പെട്ടവന്റെ വേദന ആ നെഞ്ചിൽ വിങ്ങൽ ആയി നിൽക്കുന്നത് രുദ്രൻ തിരിച്ചറിഞ്ഞു... ( അത് എന്താണ് എന്ന് ഇപ്പോൾ പറയില്ല ഒരു പക്ഷെ അതൊരു പൂർവ്വജന്മ ബന്ധം ആയിരിക്കാം... അല്ലങ്കിൽ ഇത്രയും അടുപ്പം രുദ്രനുമായി അനിരുദ്ധന് വരില്ല ) 💠💠💠💠 ( ഇനി പ്രസന്റ്... സഞ്ചായനോട് ഹരികുട്ടനോടും മൂർത്തിയോട് കഥ പറയുകയായിരുന്നു രുദ്രൻ.... തിരികെ ഇരികത്തൂറിലെ അറിയിലേക് വരാം നമുക്ക് ) രുദ്ര... ""സഞ്ചയന്റെ കരസ്പർശം ഏറ്റതും രുദ്രൻ ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്ത് വന്നു..... ആഹ്ഹ്.."" നിനക്ക്... നിനക്ക് ഇപ്പോൾ കാര്യങ്ങൾ ഏകദേശം മനസിലായില്ലേ..... ആഹ്.. "" രുദ്രൻ ശ്വാസം എടുത്തു വിട്ടു.... മ്മ്.. "" മനസിലായി രുദ്ര... പക്ഷെ ഇനിയും സംശയങ്ങൾ ബാക്കി കിടക്കുവല്ലേ....നീ എങ്ങനെ ആണ് കുഞ്ഞനെ വേളൂർ മഠത്തിലേക്ക് തന്നെ പറഞ്ഞു വിട്ടത്....പിന്നെ അച്ചു അവൾ......? മഹ്ഹ.. "" സഞ്ജയ ആദിശങ്കരൻ പോയിരിക്കുന്നത് ജിത്തുവിനെ രക്ഷിക്കാൻ അല്ല അച്ചുവിനെ വീണ്ടെടുക്കാൻ ആണ്.....

അവന്റെ ദേഹത്തേക് അരിച്ചു ഇറങ്ങിയ താപം വിഷം ആകുമ്പോൾ മാത്രമേ അവൻ സ്വയം അറിഞ്ഞു തുടങ്ങൂ.....അവന്റ കർമ്മം എന്താണ് എന്ന് തിരിച്ചറിയൂ......രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... അതിനു നീ എന്തിനാ രുദ്ര അച്ചുവിനെ അവനു വിട്ടു കൊടുത്തത്... എനിക്ക് അതാണ് മനസിൽ ആകാത്തത്...സഞ്ചയന്റെ വാക്കുകളിൽ സംശയം നിറയുമ്പോൾ ആ സംശയം മൂർത്തിയിലേക്കും ഹരികുട്ടനിലേക്ക് പകർന്നു.... സഞ്ചയ ഞാൻ പറഞ്ഞല്ലോ ജിത്തു അപകടത്തിൽ ആണ് അവനെ രക്ഷിക്കണം എന്ന് പറഞ്ഞാൽ ഒരിക്കലും കുഞ്ഞന് കാലഭൈരവനിലേക് കടന്ന് ചെല്ലാൻ കഴിയില്ല എന്ന് മനസിലായല്ലോ... അതിനു വേണ്ടി ഞാൻ കണ്ടെത്തിയ മാർഗം ആണ് അച്ചു...."""സത്യത്തിൽ കാളിദാസൻ അച്ചുവിലൂടെ സ്വയം അവന്റെ കുഴി തോണ്ടി എന്ന് തന്നെ പറയാം.....""" രുദ്രന്റെ മുഖത് കൗശലകാരന്റെ കുസൃതി നിറഞ്ഞു..... മനസിൽ ആയില്ല... "" സഞ്ചയന്റെ പുരികം ഉയർന്നു... മ്മ്... "" ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ അച്ചുവിനെയും ജിത്തു മോനെയും ഒരുമിച്ച് ആണ് വിശ്വംഭരൻ കൊണ്ട് പോയത് തിരികെ വന്നത് അച്ചു മാത്രം... അന്ന് മുതൽ ആണ് അവളുടെ സംസാരശേഷി നഷ്ടം ആയത്.... സംസാര ശേഷി മാത്രം അല്ല അവളുടെ ഓർമ്മയെ കൂടെ ആണ് അത് ബാധിച്ചത്....

അല്ലെ സഞ്ചയ....രുദ്രൻ അത് പറയുമ്പോൾ ജീവന്റെ വാക്കുകൾ അവന്റെ ഉള്ളിലൂടെ കടന്നു പോയി.....(part 109) """""""""അന്ന് രാത്രി അച്ചുവിനെയും ജിത്തു മോനെയും കൊണ്ട് എന്റെ അച്ഛൻ ആണ് അയാൾ പറഞ്ഞ സ്ഥലത്തേക്ക് പോയത്........ പക്ഷെ പിറ്റേന്ന് രാത്രി തിരികെ വന്നത് അച്ചു മാത്രം..... തിരികെ വന്ന അവൾ നന്നേ ഭയന്ന് പോയിരുന്നു....അവളുടെ ശബ്ദം പോലും അവൾക് നഷ്ടം ആയി....."""""""""""""( ഈ വാക്കുകൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എങ്കിൽ കമന്റ് ആയി പറയാം....) അതെ രുദ്ര ഓർമ്മകളെ മാത്രം അല്ല അവളുടെ മനസ് പൂർണ്ണമായും ഒരു വൃത്തത്തിൽ അകപ്പെട്ടത് പോലെയാണ്.... പുറത്തേക് കടക്കാൻ വഴി ഇല്ല... ആ വൃത്തതിന് ചുറ്റും അലയുകയാണ് ആ മനസ്....അതിനെ ആണ് നമുക്ക് വീണ്ടെടുക്കേണ്ടത്...സഞ്ചയന്റെ കണ്ണുകളിൽ ഒരു വൈദ്യന്റെ പ്രതക്ഷ നിറഞ്ഞു... മ്മ്..""അന്ന് രാത്രി ജിത്തു മോന് ഒപ്പം അവളെയും അയാൾ കൊണ്ട് പോയി എന്ന് അറിഞ്ഞ നിമിഷം മുതൽ എനിക്ക് സംശയം ഉണ്ടായിരുന്നു വെറും ഭയം അല്ല ആ കുട്ടിയുടെ സംസാര ശേഷിയെ നഷ്ടപെടുത്തിയത്.... അങ്ങനെ എങ്കിൽ മഹിതയെ കാര്യങ്ങൾ ധരിപ്പിക്കാൻ എന്തെല്ലാം മാർഗം ഉണ്ട് അവളുടെ മുൻപിൽ......

അപ്പോൾ അതിനു അർത്ഥം മറ്റെന്തോ അവിടെ സംഭവിച്ചിട്ടുണ്ട് എന്ന് അല്ലെ.... അതിനു ഉത്തരം തേടിയത് മറ്റെവിടെയും അല്ല അനികുട്ടന്റെ അടുത്ത് തന്നെ ആണ്....... നിന്റെ അടുത്തേക് കൊണ്ട് വരും മുൻപ് ഞാൻ അവളെ അനികുട്ടന്റെ അടുത്തേക് ആണ് കൊണ്ട് പോയത്...."" പാരാ സൈക്കോളജിയും ദുർമന്ത്രവാദത്തിന്റെ സാധ്യതകളും നൂലിഴ കീറി പഠിക്കുന്ന അവന് അതിനു ഉത്തരം നൽകാൻ ആകും എന്ന് ഞാൻ പ്രതീക്ഷിച്ചു........ കാവിലെ പൂജയ്ക്ക് തൊട്ടു മുൻപ് കണ്ണന്റെ കുടുംബക്ഷേത്രത്തിൽ പോകുന്നു എന്ന് പറഞ്ഞു ഞാനും കണ്ണനും കൂടി അവളെ അനികുട്ടന്റെ അടുത്ത് എത്തിച്ചു...... അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ പുതുമന ഇല്ലത്തെ കിഴെക്കെ ചായിപ്പിൽ അവൻ കെട്ടിയ മന്ത്രവാദപുരയിൽ അവളെ ഞങ്ങൾ അവനു വിട്ടു കൊടുത്തു.... എന്നിട്ട്... """ സഞ്ചയനിൽ ആകാംഷ നിറഞ്ഞു.... നീ പറഞ്ഞത് പോലെ തന്നെ അവളുടെ മനസും ഓർമ്മകളും ഒരു വൃത്തതിന് ചുറ്റും അലയുകയാണ്..... പക്ഷെ നമ്മൾ മനസിലക്കാത്ത മറ്റൊന്നു അനികുട്ടൻ തിരിച്ചറിഞ്ഞു.... ആ വൃത്തതിനുള്ളിൽ അവളെ ബന്ധിച്ചത് അയാൾ ആണ്..... "" സ്വന്തം സ്വത്വം തിരിച്ചറിയാതെ ഇരിക്കാൻ അവളെ ആഭിചാര കർമ്മങ്ങൾ കൊണ്ട് അയാൾ ബന്ധിയാക്കി.......""

രുദ്രൻ അത് പറയുമ്പോൾ സഞ്ചയന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.... സഞ്ചയ നിന്റെ സംശയത്തിന് ഉത്തരം ഞാൻ പറയാം...."" അഗ്നിദേവനെ നേരിൽ കണ്ട സ്വാഹാ ദേവി """"അവന്റെ സാന്നിദ്യം അറിഞ്ഞ സ്വാഹാ ദേവി ഏത് നിമിഷവും സ്വന്തം അസ്തിത്വം മനസിലാക്കും എന്ന് അവന് അറിയാമായിരുന്നു.... ഒരുപക്ഷെ ഒരിക്കൽ കൂടി എന്റെ കിച്ചുവിന്റെ സാമീപ്യം ഉണ്ടായാൽ അവൾ അവനിലേക് ചേരും..... അതിനെ അയാൾ ഭയന്നു.... ആ ഭയം ആണ് ഈ ബന്ധനം.......... നിനക്ക് അറിയാമല്ലോ സഞ്ചയ ജാതവേദൻ നിർബന്ധപൂർവ്വം അവളെ ദുബായിലേക് പറഞ്ഞു വിട്ടത് കിച്ചുവിന്റെ സാമീപ്യം ഭയന്നു ആണ്.... പക്ഷെ ആ നിമിഷം മുതൽ അയാൾ അടങ്ങി ഇരുന്നില്ല..... മൂന്നൂറ്റി അഞ്ചു ദിവസത്തെ ഉഗ്ര കർമ്മത്തിലൂടെ അയാൾ നിർമ്മിച്ച ഔഷദം.....മുരിക്കിൻ പുഷ്പത്തിന്റെ വേര് പാലിൽ അരച്ച്ചേർത്തു അത് വെയിലിൽ വച്ചു പൊടിയാക്കി ...."" അന്ന് വിശ്വംഭരനു ഒപ്പം പോയ അവൾക് അയാൾ അത് നൽകി...അവളുടെ മനസിനെയും നാവിനെയും അയാൾ തളർത്തി...അല്ല ബന്ധിച്ചു "" ഒരുപക്ഷെ അനികുട്ടൻ വന്നില്ലായിരുന്നു എങ്കിൽ എനിക്ക് ഇത് തിരിച്ചറിയാൻ കഴിയില്ലായിരുന്നു..."" രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... രുദ്രേട്ടാ ....

ഈ ഔഷദം അയാൾ കൊടുത്തത് അച്ചുവിന് ഓർമ്മ ഉണ്ടോ... ഹരികുട്ടന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു... മ്മ്ഹ.. ""ഇല്ലാ.... അവൾക് ഒന്നും ഓർമ്മ ഇല്ലാ..." അവൻ നൽകിയ ആ വിഷത്തിന്റെ അംശം അത് വളരെ വലുത് ആണ് ഹരികുട്ട..."" വല്യോത് വന്നിട്ടും കിച്ചുവിന്റെ സാമീപ്യം അറിഞ്ഞിട്ടും അവൾ സ്വയം അറിയാഞ്ഞതിന് കാരണം അതാണ്.... പലപ്പോഴും കിച്ചു അടുത്തേക് ചെല്ലുമ്പോൾ അവളുടെ കണ്ണിൽ നിറയുന്നത് പ്രണയം അല്ല ഒരുതരം നിർവികാരതയാണ്...."" പക്ഷെ ഹരികുട്ടാ നീ ചോദിച്ച ഈ ചോദ്യത്തിന് എനിക്ക് ഉത്തരം വേണമായിരുന്നു...കാരണം അവൾക്ക് ഈ ഔഷദം നൽകിയത് ജാതവേദന്റെ രൂപമാണോ അതോ കാളിദാസന്റ രൂപം ആണോ എന്ന് എനിക്ക് തിരിച്ചറിയണം ആയിരുന്നു.... അനികുട്ടന്റെ പാരാസിയ്ക്കോളജിയും മറ്റും അവിടെ വീണ്ടും എന്നെ സഹായിച്ചു ......""അതൊരു പരീക്ഷണം ആയിരുന്നു....രണ്ട് മണിക്കൂർ നേരത്തെ അവന്റ കഠിന ശ്രമത്തിന്റെ ഫലം ആയി അവളുടെ മനസിനെ ഒരു അഞ്ച് ശതമാനത്തിൽ താഴെ വരുതിയിൽ കൊണ്ട് വരാൻ അവന് കഴിഞ്ഞു.....അതും വെറും നാല്പത് സെക്കൻഡ് മാത്രം.... എന്നിട്ട്...? സഞ്ചയനിൽ ആകാംഷ നിറഞ്ഞു... നേരത്തെ ഞാൻ തയ്യാറാക്കിയ കാളിദാസന്റെയും ജാതവേദന്റെയും ഛായ ചിത്രം അവൾക് നേരെ കാണിച്ചു....

അവളുടെ ഞരമ്പുകൾ പിടച്ചത് കണ്ണുകളിൽ ഭയം നിറഞ്ഞത് കാളിദാസന്റെ ചിത്രത്തിൽ ആണ്...""""അപ്പോൾ ഞാൻ ഉറപ്പിച്ചു അവൾ ജാതവേദന്റെ രൂപം കണ്ടിട്ടില്ല കളിദാസനെ കണ്ടിട്ടുണ്ട്.... """കാളിദാസൻ ആണ് ആ ഔഷദം അവൾക് നൽകി അവളെ ബന്ധി ആക്കിയത്... രുദ്ര അതിനു മറു കർമ്മം ചെയ്യാൻ അനികുട്ടന് കഴിയില്ലായിരുന്നോ ആ ബന്ധനത്തിൽ നിന്നും ആ കുഞ്ഞിനെ മോചിപ്പിക്കാൻ അവന് കഴിയില്ലേ .. """ സഞ്ചയന്റെ കണ്ണുകൾ പ്രതീക്ഷയോടെ രുദ്രനിലേക് നീണ്ടു.. ഇല്ലാ സഞ്ചയ അനികുട്ടന് അതിനു കഴിയില്ല.....ആ ബന്ധനത്തിൽ നിന്നും അവളെ മോചിപ്പിക്കാൻ കാളിദാസന് മാത്രമേ കഴിയൂ.......അതും ജിത്തു മോനിലൂടെ നമ്മളെ തളർത്തി കഴിഞ്ഞാൽ മാത്രം.... അയ്യോ കുഞ്ഞേ ...അപ്പോൾ നമ്മുടെ കിച്ചു..."" മൂർത്തിയുടെ ശബ്ദം ഉയർന്നു.... മൂർത്തി അമ്മാവാ അനികുട്ടന് അതിനൊരു മറു കർമ്മം ചെയ്യാൻ കഴിയില്ല പക്ഷെ ഒരു വഴി പറഞ്ഞു തരാൻ അവൻ പഠിച്ച ഗ്രന്ഥങ്ങൾ ധാരാളം ആയിരുന്നു..... രുദ്രന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു.... ഏഹ് അപ്പോൾ അതിനു വഴി ഉണ്ടായിരുന്നോ...

ഹരികുട്ടന്റെ മുഖം തെളിഞ്ഞു.... ആ വഴി ആണ് ഹരികുട്ടാ ഇന്ന് അവളെ അവിടെ എത്തിച്ചിരിക്കുന്നത്... ""രുദ്രൻ പറഞ്ഞതും എല്ലാവരിലും വീണ്ടും സംശയം നിറഞ്ഞു... ഹ്ഹ..""കാളിദാസന്റെ രക്തം.... ആാാ രക്തം ആണ് അവൾക്കുള്ള മോചനം...... അവളെ ബന്ധിയാക്കിയവന്റെ രക്തത്തിൽ അഗ്നിദേവന്റെ പാതിക്ക് അഭിഷേകം നടക്കണം...... അതാണ് അവളെ മോചിപ്പിക്കാൻ നമുക്ക് മുൻപിൽ ഉള്ള ഏക മാർഗം....രുദ്രാന്റെ കണ്ണിൽ അഗ്നി പടർന്നു..... ചുണ്ടിൽ കൗശലം നിറഞ്ഞു..... കുറച്ചു മുൻപ് ഞാൻ പറഞ്ഞതിന് അർത്ഥം നിനക്ക് മനസ്സിലായോ സഞ്ചയ..... കാളിദാസൻ സ്വാഹാ ദേവിയിലൂടെ സ്വന്തം കുഴി തന്നെ ആണ് തോണ്ടിയത്..... കാരണം ആദിശങ്കരനെ അവിടെ എത്തിക്കാൻ ഉള്ള മാർഗം ആലോചിച്ചു തല പുകയ്ക്കുമ്പോൾ ആണ് അച്ചുവിലൂടെ ആ മാർഗം തെളിഞ്ഞു വന്നത്...."" നമ്മൾ പറയില്ലേ ഒരു വെടിക്ക് രണ്ട് പക്ഷി..... അവളെ അവിടെ എത്തിച്ചു കൊണ്ട് പിന്നിൽ നിന്നും ചെറിയ ഒരു കളി കളിച്ചു.... അതിന്റെ ഫലം ആണ് ഇപ്പോൾ നമ്മൾ കാണുന്നത്... ആഹ്ഹ്.. "" സഞ്ചയൻ ശ്വാസം ഒന്ന് എടുത്തു വിട്ടു.... മ്മ്ഹ "" നീ.. നീ എന്താ ചെയ്തത് ... സഞ്ചയനിൽ ആകാംക്ഷ നിറഞ്ഞു.. ഞാൻ ഒന്നും ചെയ്യേണ്ടി വന്നില്ല... "" എല്ലാം ആ പൊട്ടൻ ആണ് ചെയ്തത്....

രുദ്രന്റെ ചുണ്ടിൽ കള്ള ചിരി വിടർന്നു... ആര് അനികുട്ടൻ...നമ്മടെ അനികുട്ടൻ ആണോ... സഞ്ചയന്റെ പുരികം ഉയർന്നു.... മ്മ് അതെ... "" വേളൂർമഠത്തിൽ കാളിദാസനെ അവൻ ഒന്ന് വിലയ്ക്ക് എടുത്തു..ചതിക്ക് ഒരു മറു ചതി....രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.. എന്ത് ചതി... നീ എന്താ രുദ്ര ഈ പറയുന്നത്... അച്ചുവിനെയും ആദിയെയും അവിടെ എത്തിക്കാൻ എന്ത് കളിയ നിങ്ങൾ കളിച്ചത്... സഞ്ചയ ഇതിനുത്തരം എന്റെ മോൻ വിജയം കൈവരിച്ചു വന്നു കഴിഞ്ഞു പറഞ്ഞാൽ പോരെ...കാരണം സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു.... അത് പോലെ എന്റെ നെഞ്ചിലെ തീയും ആളി കത്തി തുടങ്ങി.... ഹ്ഹ.. രുദ്രൻ ഒന്ന് അണച്ചു... മതി കുഞ്ഞേ അത് മതി.. ഇപ്പോൾ തന്നെ ആകാംഷയാണ് ദേഹം എല്ലാം കോരി തരിക്കുന്നു.... സാക്ഷാൽ കാല ഭൈരവനെ നേരിൽ കാണാൻ.... മഹാദേവ ..... മൂർത്തി മുകളിലേക്കു നോക്കി മഹാദേവനെ വിളിക്കുമ്പോൾ ഹരികുട്ടൻ നിറഞ്ഞ കണ്ണുകൾ തുടച്ചു....... അത് സത്യം ആണ് രുദ്ര... "" വിജയിച്ചു വരുന്ന കാല ഭൈരവനെ സ്വീകരിക്കാൻ ഇരികത്തൂർ മന ഒരുങ്ങി കഴിഞ്ഞിരിക്കുന്നു...നൂറ്റിഎട്ടു എരിക്കിൻ പൂവ് കൊണ്ട് ആയിരത്തിഒന്ന് മാല കെട്ടണം... അതെന്റെ ആദി... അല്ല... അല്ല കാലഭൈരവനെ ചാർത്തണം....

സഞ്ചയൻ ഹരികുട്ടന് നേരെ തിരിഞ്ഞു.. അത്രയും മാലയ്ക്ക് ഉള്ള എരികിന് പൂവ് കാണും എന്ന് തോന്നുന്നില്ല സഞ്ജയേട്ടാ... ബാക്കി കൂവളത്തു മാല മതിയോ.... ഹരികുട്ടൻ സംശയത്തോടെ നിന്നു... പോരാ..... "" പോരാ... സഞ്ചയന്റെ ശബ്ദം ഉയർന്നു... നീ.. നീ എന്ത് അറിഞ്ഞിട്ടാ ഹരികുട്ടാ ഈ പറയുന്നത്.... പാലാഴി മദന സമയത്ത് മഹാദേവൻ കാളകൂട വിഷം പാനം ചെയുമ്പോൾ അതിൽ ഒരു അംശം ഭൂമിയിലേക് പതിച്ചു.... അതിന്റെ വിഷം ഭൂമി ദേവിയിൽ പതിയാതെ സ്വന്തം ജീവൻ നോക്കാതെ ആ... ആ വിഷം സ്വന്തം ശരീരത്തിലെക്ക് ഏറ്റെടുത്തത് എരിക്കിൻ പൂവ് ആണ്.....അതിലെ നീല നിറം മഹാദേവനിൽ നിന്നും താഴേക്കു പതിച്ച ആ വിഷം ആണ്...... അത് കൊണ്ട് തന്നെ സർവ്വം വിഷത്തെ ആഗിരണം ചെയ്ത് വരുന്ന കാലഭൈരവന് അത്രമേൽ പ്രിയപ്പെട്ടത് ആണ് എരിക്കിൻ പൂവ്...........അല്ലെ രുദ്ര..... സഞ്ചയൻ ആവേശം കൊണ്ട് രുദ്രനെ നോക്കി... മ്മ്മ്.. " അതെ.... അലസമായി ഉത്തരം നൽകി രുദ്രൻ... എനിക്ക് അത് തന്നെ വേണം ഹരികുട്ടാ... "" സഞ്ചയന്റെ ശബ്ദത്തിൽ കൊച്ച് കുട്ടികളുടെ വാശി നിറഞ്ഞു.... വാര്യത്തെ പറമ്പിൽ ധാരാളം ഉണ്ട്.... ഹരികുട്ട രണ്ട് പരികർമ്മികളെ കൂടി വിളിച്ചോ എത്രയും പെട്ടന്നു നമുക് മാല കെട്ടി തുടങ്ങാം....

മൂർത്തി ഹരികുട്ടന്റെ കൈയിൽ പിടിച്ചു പുറത്തേക് ഇറങ്ങി.... രുദ്ര എനിക്ക് എന്താ ചെയ്യണ്ടത് എന്ന് അറിയില്ല... "" എന്റെ കയും കാലും അനങ്ങുന്നില്ല...കാലഭൈരവനെ സ്വീകരിക്കാൻ മനസും ശരീരവും ഒരു... ഒരുപോലെ തുടിക്കുന്നു....ആഹ്.. "" സഞ്ചയന്റെ വാക്കുകൾ പതറി തുടങ്ങി.... ആവേശം വേണ്ട സഞ്ചയ... "" വിജയം അതിനുള്ള സാധ്യത പകുതിയിൽ താഴെ മാത്രം ആണ്.... "" രുദ്രന്റെ കണ്ണൊന്നു കലങ്ങി..... രു.. രു.. രുദ്ര നീ എന്താ ഈ പറയുന്നത്.. സഞ്ചയന്റെ ശബ്ദം ഇടറി.... അറിയില്ല സഞ്ചയ... എരിതീയിൽ ആണ് ഞാൻ നിൽക്കുന്നത്... നിനക്ക് അറിയാമല്ലോ കാളിദാസൻ ചന്ദ്രദേവനിൽ നിന്നും ഭൂമി ദേവിയെലെക് ആവാഹിക്കുന്ന വിഷത്തെ ഉഗ്രമന്ത്രത്തിലൂടെ ആണ് അനികുട്ടൻ മഹാദേവനിലേക് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് .... ""ആ നിമിഷം താൻ ചെയ്യുന്ന കർമ്മത്തിന്റെ തടസങ്ങൾ തിരിച്ചറിയാൻ കാളിദാസന് കഴിയും...... അങ്ങനെ വന്നാൽ ആദിശങ്കരന്റെ മാർഗത്തിൽ അവൻ വിലങ്ങു തടി ആകും ......."""മൂന്നരയ്ക്ക് മുൻപ് കുട്ടികൾക്കു അവിടെ എത്താൻ കഴിഞ്ഞില്ല എങ്കിൽ വലിയ വിപത് ആണ് സംഭവിക്കാൻ പോകുന്ന ആ വിപത് നിനക്ക് അറിയാമല്ലോ... ചന്ദ്ര ദേവന്റെ ആസുര ഭാവം ആയിരിക്കും നമ്മൾ കാണേണ്ടി വരുന്നത്...........

രുദ്രന്റെ കണ്ണുകളിൽ നിറയുന്ന ഭയത്തെ ആശങ്കയോടെ നോക്കി സഞ്ചയൻ....... രുദ്ര...."" ആദിക്ക് അവിടെ എത്താൻ കഴിയും...അവന്റ തല അറുത് രക്തം പാനം ചെയ്യും അവൻ.... അവനിൽ എനിക്ക് പരിപൂർണ്ണ വിശ്വാസം ഉണ്ട്.... സഞ്ചയന്റെ വാക്കുകളിൽ ദൃഢത പ്രതിദ്വനിച്ചു..... സഞ്ചയ... അനികുട്ടൻ ചെയ്യുന്നത് കാളിദാസന് എതിരെ ഉള്ള മറു കർമ്മം ആണ് പിഴവു സംഭവിച്ചാൽ അവൻ അടിമ ആക്കി വച്ചിരിക്കുന്ന കരിംകാളി അമ്മയുടെ കോപത്തിന് പാത്രം ആയി തീരും അനികുട്ടൻ ..... കർമ്മം പൂർത്തി ആക്കും മുൻപ് നാഡി ഞരമ്പുകൾ പൊട്ടി അവൻ ആ യന്ത്രകളത്തിൽ മരണം കൈ വരിക്കേണ്ടി വരും...""" എനിക്ക് വേണ്ടി എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു... ഒരു വലിയ റിസ്ക് ആണ് അവൻ ഏറ്റെടുത്തിരിക്കുന്നത്..... രുദ്ര.... "" സഞ്ചയന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു..... തീർന്നില്ല സഞ്ചയ... ""കർമ്മം പിഴച്ചാൽ ആദിശങ്കരന് ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല.... കൂടെ പോയിരിക്കുന്ന എന്റെ മക്കൾ ഓരോരുത്തതരും ചിന്നി ചിതറും.... ആഹ്ഹ്.."" നിയന്ത്രണം വിട്ട രുദ്രന്റെ കണ്ണുകളിൽ നിന്നും നീർച്ചാൽ താഴേക്കു പൊട്ടി ഒലിച്ചു....... ഹ്ഹ.. "" ശ്വാസം ഒന്ന് എടുത്തു വിട്ടു രുദ്രൻ.... സഞ്ചയന്റെ തോളിൽ പിടിച്ചു......പിഴവ് സംഭവിച്ചാൽ അല്പം മുൻപ് ഞാൻ പറഞ്ഞ മറ്റൊരു വിപത് കൂടി നടക്കും....

ഗ്രഹണ സമയം അതായത് മൂന്നര മണി കഴിഞ്ഞാൽ അച്ചുവിന്റെ കഴുത്തിൽ അവൻ മംഗല്യം ചാർത്തും...അതിനു ഉത്തരം ഞാൻ മുൻപ് പറഞ്ഞിരുന്നു.... ഗ്രഹണം തുടങ്ങിയാൽ ഈശ്വരന്റെ കണ്ണുകൾ പോലും മൂടി കെട്ടും....""പിന്നീട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല...ഇന്ന്....ഇന്ന് രാത്രി അവൻ അവളെ....""ഹ്ഹ പൂർത്തിയാക്കാൻ കഴിയാതെ രുദ്രന്റ് കണ്ണുകൾ സഞ്ചയനിൽ ഉടക്കി നിന്നു.... രുദ്ര.... "" രുദ്രന്റെ പൊള്ളുന്ന കൈലേക്ക് ആ താപത്തെ മറന്നു വലത്തേ കൈ ചേർത്തു സഞ്ജയൻ..... സഞ്ചയ ഏറ്റവും ഭയാനകം ആയത് മറ്റൊന്ന് ആണ്...ഭദ്ര... "" കർമ്മം പിഴച്ചാൽ നമുക്ക് അവളെയും നഷ്ടം ആകും....ഋതുമതിയായ അവളെ നെല്ലിമല മൂപ്പൻ ഇന്ന് തന്നെ സ്വന്തം ആക്കും.... തടയാൻ ആർക്കും കഴിയില്ല....എല്ലാ നഷ്ടങ്ങളെയിം നെഞ്ചിലേറ്റി അവന്റ മുൻപിൽ രുദ്രന് അടിയറവ് പറയേണ്ടി വരും... രുദ്ര... "" ""എന്റെ മോള്.... ഇല്ലാ അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല....രുദ്ര അങ്ങനെ ഒന്ന് സംഭവിച്ചാൽ സഞ്ചയൻ പിന്നെ ഇല്ല.... ഇല്ലാ അങ്ങനെ സംഭവിക്കില്ല....ഇതിനൊരു വഴി ഇല്ലേ രുദ്ര....സഞ്ചയന്റെ കണ്ണുകൾ പ്രത്യാശയോടെ രുദ്രനിലേക് നീണ്ടു.... മ്മ്ഹ.." ഇതിനു അപ്പുറം ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല സഞ്ചയ...""" ഇനിയുള്ളത് എല്ലാം കുഞ്ഞന്റെ കൈകളിൽ ആണ്.....

നിനക്ക് അറിയാമോ സമയം അടുത്ത് വരുന്നു മൂന്ന് കൂട്ടർ ആണ് നമുക്ക് മുൻപിൽ ഒന്ന് ആദിശങ്കരന്റെ കാലഭൈരവനിലേക് ഉള്ള യാത്ര.... രണ്ട് കാളിദാസൻ.... മൂന്ന് അനിരുദ്ധൻ..... ഇവിടെ പരാജയം ആണെങ്കിൽ രുദ്രൻ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല.... """ സഞ്ചയന്റെ തോളിൽ പിടിച്ചു കൊണ്ട് മുന്പോട്ട് പോന്നവനെ കണ്ണുനീരിൽ കുതിർന്നു നോക്കി നിൽക്കാനേ സഞ്ചയന് കഴിഞ്ഞുള്ളു..... 💠💠💠💠 """ഓം ഹ്രീം.. ഹൃയിം... സ്ഫുഡ്..""""@@ @@@@""""""""""""""""""ഓം ഹ്രീം.. ഹൃയിം... സ്ഫുഡ്..""""@@ @@@@""""""""""""""""""ഓം ഹ്രീം.. ഹൃയിം... സ്ഫുഡ്..""""@@ @@@@"""""""""""""""............. ഹഹഹ... ഹഹഹ... ഹഹഹ.. """""""ഉയർന്നു പൊങ്ങുന്ന അഘോര മന്ത്രത്തിനു മുകളിൽ അയാളുടെ അട്ടഹാസം മുഴങ്ങി...................""" """ഓം ഹ്രീം.. ഹൃയിം... സ്ഫുഡ്..""""@@ @@@@"""""""""""""""ചുവന്ന കണ്ണുകൾ വലിച്ചു തുറന്നു അയാൾ...... മുന്പിലെ പതിനാറു ഷഡ്കോണുകളിൽ തീപന്തം കുത്തി വച്ച യന്ത്രകളത്തിലേക് കണ്ണുകൾ പോയി.... യന്ത്ര കളത്തിനു മുൻപിൽ വലത് വശത്തു വെളുത്ത ബിംബത്തിൽ കൊത്തിയ ചന്ദ്രദേവൻ ഇടത് വശത്തു പച്ച നിറത്തിൽ ഭൂമിദേവിയുടെ ബിംബം...... വലം കൈ കൊണ്ട് യന്ത്രകളത്തിലെ ഏഴാം കോണിലെ വരയൻ ശങ്കു കൈയിൽ എടുത്തു അയാൾ........... "

""ശ്യാമാം വിചിത്രാംശുക രത്നഭൂഷണാം പദ്മാസനാം തുംഗപയോധരാനതാം ഇന്ദീവരെ ധ്വേ നവശാലി മഞ്ജരിം ശുകം ദധാനം വസുധാ ഭജമഹേ"""" നാവിലെ മന്ത്രത്തിനു ഒപ്പം ഭൂമി ദേവിയുടെ ബിംബത്തെ ഏഴു പ്രാവശ്യം ഉഴിഞയാൾ ആ ശങ്കിലെ ജലം ചന്ദ്രബിംബത്തെ ചാർത്തി.....ശങ്കു തിരികെ ശിഷ്യന്റെ കയ്യിൽ കൊടുത്തു... ചന്ദ്ര ദേവനെ അഭിഷേകം ചെയ്തു നീല നിറം പൂണ്ടു ഭൂമി ബിംബം ലക്ഷ്യം ആക്കി ഒഴുകുന്ന ജലം ഒഴുക്കിന്റെ മാർഗത്തിൽ നീല നിറം കുറഞ്ഞു വീണ്ടും ശുദ്ധ ജലം ആയി ദേവിയുടെ പാദങ്ങളെ നനയിച്ചു........ ഹ്ഹഹ്ഹ..... """ഹഹഹ.....ഹഹഹ... സൂക്ഷിച്ചു നോക്കിക്കോളു നളന്ത...."" ചന്ദ്രദേവന് ഞാൻ നൽകിയ അഭിഷേക ജലം ആ വിഷത്തെ ആഗിരണം ചെയ്തു തുടങ്ങി....... അടുത്ത് അഞ്ച് നിമിഷത്തെ ഇടവേളയിൽ അവസാന ഉരു മന്ത്രം എന്റെ നാവിനെ പൊതിയുമ്പോൾ ഞാൻ നൽകുന്ന ജലം പൂർണ്ണമായും ആ വിഷത്തെ ആഗിരണം ചെയ്ത് ഭൂമിദേവി..... അല്ല ആാാ കാളകുറ്റന്റെ മകൾ """മ്മ്ഹ്ഹ്.... അവളുടെ മേൽ പതിക്കും...... പിന്നെ രുദ്രൻ നേരിടാൻ പോകുന്നത് മായ്ക്കാൻ ആവാത്ത മുറിവുകൾ.......ജാഥവേദനിലെ കാളിദാസനിലൂടെ ഞാൻ വിജയത്തിന്റെ കൊടുമുടികൾ താണ്ടും..........ഹഹഹ... ഹഹ..."" ചിരിച്ചു കൊണ്ട് അയാളുടെ കണ്ണുകൾ നളന്ദൻ എന്ന ശിഷ്യനിൽ വന്നു നിന്നു.......

കറ പുരണ്ട പല്ലും ചുണ്ടും... പച്ച മാംസം കൊതിക്കുന്ന കണ്ണുകളും....... ""അയാളുടെ മിഴികൾ കാളിദാസനിൽ തങ്ങി നിന്നു...... ഗുരു..""ഭാനുപ്രിയ ആ ചെറുക്കനെ കുളിപ്പിച്ചു ശുദ്ധമാക്കി... ഏഴു തറ്റുടുപ്പിച്ചു തയ്യാറാക്കി നിർത്തിയിട്ടുണ്ട്....""അയാളുടെ മനസ് അറിഞ്ഞത് പോലെ പറഞ്ഞു നളന്ദൻ.. അവനു നൽകേണ്ടുന്ന ആഹാരം യഥാവിധി തയാറായെങ്കിൽ ഇവിടെക് എടുത്തോളൂ.... മ്മ്ഹ...''"""""""നളന്ദ ഞാൻ നൽകുന്ന ഈ ആഹാരം ഇന്ന് എന്റെ മുൻപിൽ ആർത്തിയോടെ കഴിക്കും ചന്ദ്രദേവൻ... കഴിഞ്ഞ ഒരു വർഷക്കാലം വെറും പാലിന്റെയും രക്തത്തിന്റെയും എന്റെ മന്ത്ര ശക്തിയുടെയും പിൻബലം ആണ് അവന്റെ ജീവൻ..... ഹ്ഹ.. "" ആഹാരം കാണുമ്പോൾ അവനിൽ ആർത്തി നിറയും.... ഗ്രഹണം തുടങ്ങുന്ന മാത്രയിൽ അവൻ അത് ആർത്തിയോടെ ഭക്ഷിക്കും...... പിന്നെ ലോകം കാണുന്നത് അവന്റ ആസുര ഭാവം ആയിരിക്കും........ ഹഹഹഹ.... ഹഹ..."" നളന്ദ """ഏഴു തളികയിൽ ഓരോന്നിലും മഹിഷത്തിന്റെ ( പോത്ത് )നാവും കഴുത്തും നെഞ്ചും ആമാശയവും ഉടലിൽ നിന്നും അല്പം മാംസവും രക്തവും തേനും യഥാവിധി എടുത്ത്.....ചമത കൊണ്ട് ആയിരത്തിഒന്ന് ഉരു കരിംകാളി മന്ത്രം ഉരുവിട്ട്.. ആറു തളികയിലെ മഹിഷത്തിന്റെ ശരീരഭാഗങ്ങൾ ഏഴാമത്തെ തളികയിലെ തേൻ ചേർത്ത് അരച്ച് അമ്മയെ പ്രീതി പെടുത്തി ഞാൻ തയ്യാറാക്കിയ ആഹാരം"""""ഹ്ഹ......

കാളിദാസന്റെ കണ്ണുകൾ വലതു വശത്തെ കരിംകാളിയിലേക്ക് പോയി......അമ്മേ... "" ഈ ഉള്ളവന്റെ നിവേദ്ധ്യം സ്വീകരിച്ചാലും....വശത്തു നിന്നും അല്പം ചമത ദേവിയുടെ പാതത്തിലേക് അർപ്പിച്ചു അയാൾ... നളന്ദ.. "" തളികയിലെ ആഹാരം കളത്തിലേക് എടുത്തു കൊള്ളു.....യന്ത്രകളത്തിലെ ഒഴിഞ്ഞ ഏഴാമത്തെ കോണിൽ ശങ്കിനു പകരം ആ തളിക സ്ഥാനം ഉറപ്പിക്കട്ടെ....പറഞ്ഞു തീരുന്നതിനു ഒപ്പം വാക്കുകളിലെയും കണ്ണുകളിലെയും രൗദ്രം കുറഞ്ഞു വന്നു അതിലേക് വശ്യമായ ഭാവം കടന്നു വന്നു.... നളന്ദ.. ""മ്മ്ഹ... "" കാളിദാസന്റെ ചുണ്ടിൽ ശൃങ്കാരം നിറഞ്ഞു...അതിനു മുൻപ് എന്റെ പെണ്ണിനെ സുന്ദരിയാക്കേണ്ടേ...സർവ്വാഭാരണ ഭൂഷിത ആയി ആരും കൊതികുന്ന വധു ആയി വരുന്നവളുടെ കഴുത്തിൽ ഗ്രഹണം തുടങ്ങന്ന മാത്രയിൽ മംഗല്യം ചാർത്തണ്ടെ ഈ കാളിദാസന് ...... വേണം ഗുരു.. അത് വേണം..... ഈ യന്ത്രകളത്തിൽ തന്നെ അങ്ങേയ്ക്ക് ചാർത്താൻ ഉള്ള മംഗല്യസൂത്രം തയാറായി കഴിഞ്ഞിരിക്കുന്നു....നളന്ദൻ കറ പുരണ്ട ചുണ്ടാൽ പുഞ്ചിരിച്ചു... ഹ്ഹ... ഹ്ഹ... വശ്യമായ ചിരിയോടെ കാലിദാസന്റെ കണ്ണുകൾ എല്ലാം കേട്ട് മൂലയിൽ ഭയന്നിരിക്കുന്ന് പെണ്ണിലേക്കു പോയി..... ആ നിമിഷം ഭയത്താൽ ഒരു വശത്തേക് അകന്നു മാറിയ അഗ്നിയുടെ പുകച്ചുരുളുകൾക്കു ഇടയിലൂടെ അയാൾ കണ്ടു ഭയന്നു വിറച്ച പെണ്ണിന്റെ കണ്ണുകൾ തങ്ങി നിൽക്കുന്നത് എവിടെ എന്ന്.......

ഹോമകുണ്ഠത്തിന് മുൻപിൽ നിരത്തി വച്ചിരിക്കുന്ന ഏഴു വെറ്റിലയിൽ കൊരുത്തു കിടക്കുന്ന നാഗപൂ താലി....""" അവളുടെ കണ്ണുകൾ സംശയതാൽ അയാളിൽ വന്നു നിന്നു......... വേളൂർ മഠത്തിൽ കാളിദാസന്റെ ഭാര്യ ആകേണ്ടവൾ....""വേളൂർ മഠത്തിലെ ഭാവി അനന്തരാവകാശിക്കു ജന്മം നൽകേണ്ടവൾ..... ഹ്ഹഹ്ഹ...... ഹഹഹ... അട്ടഹസിച്ചു കൊണ്ട് അയാൾ വലത് വശത്തേക് നോക്കി....... ഭാനുപ്രിയ....... """ കാളിദാസന്റെ ശബ്ദം ഉയർന്നതും കതകിനു പിന്നിൽ ഒരു വള കിലുക്കം നേർത്തു വന്നു അതോടൊപ്പം കുലുസിന്റെ കൊഞ്ചൽ ആ തറയിൽ താളം ചവിട്ടി........ അർദ്ധനാരീ സങ്കല്പം പോലെ മിഴികളിൽ പരിഭവം ഒളിപ്പിച്ചു കൊണ്ട് ചുവന്ന ചേലയിൽ മനോഹരി ആയി അവൾ വന്നു..... അല്ല"""""""അവൻ വന്നു.... ഭാനുപ്രിയൻ.. "" ( തുടരും )

NB: വലിയ part ഇടാൻ ചില ലിമിറ്റേഷൻ ഉണ്ട് അത് കൊണ്ട് ആണ് കുറച്ചു കുറച്ചു ആയി ഇടുന്നത്...... Fb word limit ആണ് കാരണം.... ഇനി അറിയേണ്ടത് അച്ചു അവിടെ എത്തിയത് എങ്ങനെ എന്ന് ആണ് അതിനു രുദ്രൻ ഒരു കളി കളിച്ചു അത് എന്താണെന്നു നേരത്തെ അറിഞ്ഞാൽ സസ്പെൻസ് പോകും.....അതിന്റെ എല്ലാം ഭാഗം ആണ് കുഞ്ഞൻ അവിടേക്കു പോകുന്നത്.....അവർ വിജയിച്ചു വരാൻ മാത്രം പ്രാർത്ഥിക്കാം നമുക്ക് ഇപ്പോൾ.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story