ആദിശങ്കരൻ: ഭാഗം 116

adhishankaran

എഴുത്തുകാരി: മിഴിമോഹന

വേളൂർ മഠത്തിൽ കാളിദാസന്റെ ഭാര്യ ആകേണ്ടവൾ....""വേളൂർ മഠത്തിലെ ഭാവി അനന്തരാവകാശിക്കു ജന്മം നൽകേണ്ടവൾ..... ഹ്ഹഹ്ഹ...... ഹഹഹ... അട്ടഹസിച്ചു കൊണ്ട് അയാൾ വലത് വശത്തേക് നോക്കി....... ഭാനുപ്രിയ....... """ കാളിദാസന്റെ ശബ്ദം ഉയർന്നതും കതകിനു പിന്നിൽ ഒരു വള കിലുക്കം നേർത്തു വന്നു അതോടൊപ്പം കുലുസിന്റെ കൊഞ്ചൽ ആ തറയിൽ താളം ചവിട്ടി........ അർദ്ധനാരീ സങ്കല്പം പോലെ മിഴികളിൽ പരിഭവം ഒളിപ്പിച്ചു കൊണ്ട് ചുവന്ന ചേലയിൽ മനോഹരി ആയി അവൾ വന്നു..... അല്ല"""""""അവൻ വന്നു.... ഭാനുപ്രിയൻ.. "".... ഭാനു..."" ചുണ്ടിൽ നേർത്ത ചിരിയോടെ കാളിദാസന്റെ കണ്ണുകൾ ഭാനുപ്രിയനിലേക്ക് വരുമ്പോൾ വാലിട്ടെഴുതിയ വിടർന്ന കണ്ണിൽ നാണം പടർന്നു...... ആ കണ്ണുകൾ അച്ചുവിലേക് നോട്ടം എറിയുമ്പോൾ ഭയത്തോട് അവളുടെ മിഴികൾ ഭാനുവിനെ ആപാദചൂടം ഉഴിഞ്ഞു........... ഒത്ത പുരുഷനിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രയ്ണതയെ അവൾ ഭയത്തോടെ നോക്കി..... ഭാനു... "" എന്റെ പെണ്ണിനെ പട്ടു ചേലായാൽ മനോഹരിയാക്കണം... "" അവളുടെ ഉടൽ ആഭരണത്താൽ നിറയണം.... കറുത്ത കർകൂന്തൽ ചുരുളുകളിൽ മുല്ലപ്പൂക്കൾ സുഗന്ധം പരത്തണം.....""""അയാളുടെ കണ്ണുകൾ അച്ചുവിൽ തങ്ങി നിന്നു... കാളി....

""മ്മ്ഹ ""നിന്റെ പെണ്ണിനെ അവളുടെ മാറ്റ് ഒട്ടും കുറയാതെ മനോഹരിയാക്കും ഈ ഭാനു....""ഹ് ഹഹ...""" വാക്കുകളിൽ ശൃങ്കാരവും കണ്ണിൽ കുറുമ്പും ശരീരത്തിൽ സ്ത്രയ്ണതയും നിറച്ചവൾ പുകച്ചുരുളുകളെ ഭേധിച്ചു മുന്പോട്ട് നടക്കുമ്പോൾ ഇളകിയാടുന്ന അവളുടെ നിധമ്പത്തെ """അവളുടെ പിന്നഴകിനെ ആർത്തിയോടെ നോക്കുന്ന നളന്ദനിൽ കാളിദാസൻ ഏറു കണ്ണിട്ടു....... "" അത് ഗുരോ... "" തല ഒന്നു ചൊറിഞ്ഞു നളന്തൻ...!!ചുണ്ടിൽ ഒരു വഷളൻ ചിരി അവനിൽ പടരുമ്പോൾ അതെ ചിരി കാളിദാസനിലും വിടർന്നു...... അടി രാസാതി.... "" അച്ചുവിന് അടുത്ത് വന്നു ഭാനു കണ്ണേറു തട്ടാതെ ഇരു കൈകൾ അവളിൽ ഒന്നു ഉഴിഞ്ഞു ഭാനുവിന്റെ ഇരു ചെന്നിയിലും ചേർത്ത് വിരലുകൾ ഒടിച്ചു..."""" മ്മ്ഹ എന്റെ കാളിയുടെ പെണ്ണ്..... "" വശത്തേക് അലസമായി കിടക്കുന്ന അവളുടെ മുടിയിഴകളെ ഭാനു മാടി ഒതുക്കിയതും ശക്തിയാൽ ആ കൈ ഒന്നു തട്ടി അച്ചു..... കണ്ണുകൾ രൂഷമായി ഭാനുവിൽ പതിഞ്ഞു..... അടെങ്കപ്പ സൗന്ദര്യം മാത്രം അല്ല ശൗര്യമുള്ള പെണ്ണ്...വാ എഴുന്നേൽക്കു...""ഭാനു അച്ചുവിന്റെ കൈകളിൽ വലിച്ചു മുകളിലേക്കു ഉയർത്താൻ ശ്രമിച്ചതും അതിനെ തടഞ്ഞവൾ താഴേക്കു ബലം പിടിച്ചു .... ഹ...."" എഴുന്തിരടി .... ഉനക്ക് തെരിയാതെ ഇന്ത ഭാനു യാരെന്ന്......

""അത്രയും നേരത്തെ നിശബ്ദത്തയെ ഭേദിച്ചു കൊണ്ട് ഭാനുവിന്റെ ശബ്ദം ഉയരുമ്പോൾ അതിലെ സ്ത്രീഭാവത്തിന് ഒപ്പം പുരുഷഭാവവും പുറത്തു വന്നതും അച്ചുവിന്റെ ശരീരവും ഒന്നു പിടച്ചു ഞൊടിയിടയിൽ ചാടി എഴുനെല്കുമ്പോൾ വേച്ച് താഴേക്കു വീഴാൻ ഒരുങ്ങിയേ പെണ്ണിനെ വലത്തേ കൈയാൽ താങ്ങി ഭാനു..... സൂക്ഷിച്ച്.."" താഴെ വിഴുന്തിടും കണ്ണാ..... ഞൊടിയിടയിൽ ഭാവം മാറിയ ഭാനുവിൽ മാതൃത്വം ഉടലെടുക്കുമ്പോൾ അവരിൽ മാറി വരുന്ന ഭാവത്തെ ഭയവും അത്ഭുതവും കലർന്നു നോക്കി അച്ചു..... മ്മ്ഹ.. "" വാ കണ്ണാ.... നവവധുവായി"" സുന്ദരി ആയി നിന്നെ ഈ ഭാനുഅമ്മ അണിയിച്ചു ഒരുക്കും..."" വാക്കുകളിൽ മാതൃത്വവും കണ്ണിൽ വാത്സല്യവും നിറച്ചവർ അച്ചുവിനെ ചേർത്ത് മുന്പോട്ട് നടക്കുമ്പോൾ അവൾ അറിയാതെ തന്നെ അവരെ അനുസരിച്ചു തുടങ്ങിയിരുന്നു...... "" കൊത്ത്‌ പണികളാൽ അലങ്കൃതമായ മുറിയിൽ നിലകണ്ണാടിയുടെ മുൻപിൽ ഭംഗിയുള്ള തടി കസേരയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ ഭയ്താൽ ആ മുറിയാകെ പരതി........തടി കൊണ്ട് നിർമ്മിതമായ മച്ചും ചുവരുകളും ചിത്ര പണികളാൽ അലേഖനം ചെയ്തിരുന്നു.... ഓരോ ചിത്രങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ പല ഭാവങ്ങൾ പച്ചയായി കൊത്തിവച്ചിരിക്ന്നത് ആ കൊച്ച് പെണ്ണിന്റെ കണ്ണുകളിലും ചുണ്ടിലും സംശയം നിറഞ്ഞു .....

.കണ്ണുകൾ വെട്ടിച്ചവൾ വലത് വശത്തേക് നോക്കി....മുല്ല പൂവ് കൊണ്ട് അലങ്കരിച്ച പട്ട് മെത്തയിൽ സ്വർണ്ണ നൂലിഴ കൊണ്ട് നെയ്തെടുത്ത രൂപങ്ങൾ ...നൂൽ ബന്ധം ഇല്ലാത്ത സ്ത്രീ പുരുഷന്മാരുടെ രതി ലീലകൾ സ്വർണ്ണ നൂലിൽ തിളങ്ങുമ്പോൾ അച്ചുവിന്റെ കണ്ണുകൾ നിലകണ്ണാടിയിലൂടെ വന്നു നിന്നത് ഭാനുവിന്റെ മുഖത്ത് ആണ്.... കാളി """.. അവൻ... അവന്റ പെണ്ണിന് വേണ്ടി മാത്രം ഒരുക്കിയ മുറിയാണ്... ""പല്ല് കൊണ്ട് ചുണ്ടിൽ മെല്ലെ കടിച്ചു ഭാനു അവരുടെ മാൻപേട കണ്ണുകൾ ആ ചിത്രത്തെ ആകമാനം ഉഴിഞ്ഞു...... മ്മ്ഹ.."" നളന്ദൻ വശികരണ മന്ത്രം കൊണ്ട് പൂജിച്ച ആയുധത്താൽ ഏഴു പകലും ഏഴു രാത്രിയും കൊത്തിയ ചിത്രങ്ങൾ ആണ്.... ഇത് കാണുന്ന മാത്രയിൽ നിന്നിലെ വികാരങ്ങൾ ഉണരും.....""" ചുണ്ടിൽ ശ്രങ്കാരവും പേറി കാലിലിലെ പാദസരത്തിൽ താളം ചവുട്ടി വന്നവൾ അല്പം കുനിഞ്ഞു കൊണ്ട് അച്ചുവിനെ പുറകിലൂടെ വലത്തേ കൈയ്യാൽ തന്റെ നെഞ്ചോട് ചേർത്തു...അവളുടെ കാതിൽ പലതും മൊഴിയുമ്പോൾ അവരുടെ നേർത്ത സ്വരത്തിനു ഒപ്പം പുറത്തേക് വരുന്ന ശ്വാസത്തിൽ അച്ചുവിന്റെ ചെവിയിടുക്കിലെ മുടിയിഴകൾ താളം തുള്ളി...... അച്ചുവിന്റെ ചുണ്ടിൽ വശ്യമായ ഒരു ചിരി വിടർന്നു വരുമ്പോൾ പുറത്ത് ഒരു കാലനക്കം ഇരുവരുടെയും കാതിലെക്ക് പതിച്ചു...... ഹ്ഹ്ഹ്.........""

ഇന്ന് രാത്രിയിൽ അവന്റെ ഓരോ സ്പർശനങ്ങളും സുഖം ഉള്ള നോവ് ആയി തീരും നിനക്ക്.........""""ശബ്ദം ഉയർത്തി പറഞ്ഞു കൊണ്ട് ചുണ്ടിൽ പുഞ്ചിരിയുമായി അവളിൽ നിന്നും മെല്ലെ നുവരുമ്പോൾ കണ്ണാടിയിലൂടെ ഇരുവരുടെയും വശ്യതയാർന്ന കണ്ണുകൾ പരസ്പരം ഉടക്കി.... ഭാനു.... "" നളന്ദന്റെ ശബ്ദം കേട്ടതും മെല്ലെ തിരിഞ്ഞു അവർ... "" തട്ടത്തിലെ ചുവന്ന പട്ടു സാരിയുടെ മുകളിൽ അവൾക് അണിയൻ ഉള്ള ആഭരണങ്ങളും... അതിനു മുകളിൽ ഒരു കെട്ട് മുല്ലപ്പൂവുമായി അകത്തേക്ക് വരുന്ന നളന്ദന്റെ കണ്ണുകൾ ഭാനുവിന്റെ ആകാരവടിവിനെ കൊത്തി എടുത്തു......... മ്മ്ഹ "" കാളിയുടെ പെണ്ണിന് അണിയാൻ ഉള്ളത് ആണ് """... ഭാനു അല്പം നാണത്തോടെ അത് കൈയിൽ വാങ്ങി നിലകണ്ണാടിയുടെ വശത്തെ പുറത്തേക് ഉന്തിയ ചെറിയ മേശയിൽ വച്ചു..... അതിൽ നിന്നും ഒരു കുഞ്ഞ് ബ്ലൗസ് കൈയിൽ എടുത്തു..... ശൃങ്കാര ഭാവത്തോടെ കണ്ണുകൾ അച്ചുവിലേക് പോയി...."" തന്റെ പെണ്ണിന്റെ മാറിടത്തിന്റെ വലുപ്പം പോലും കണ്ണുകൾ കൊണ്ട് അളന്നെടുതവൻ ആണ് കാളി... ""

അകത്തെ മുറിയിലേക് പോയി ഇത് ഇട്ടു ഈ ചേലയും ചുറ്റി വരൂ കുട്ടി... കാളിയുടെ അളവ് കൃത്യം ആയിരിക്കും....മ്മ്ഹ.. "" ഭാനു നാണത്തോടെ വലത്തേ കൈ ചുണ്ടിൽ ചേർക്കുമ്പോൾ അച്ചുവിന്റെ മുഖത്ത് നാണം ഇരട്ടിച്ചു.....നാണത്താൽ തല വെട്ടിച്ചു കൊണ്ട് ഭാനുവിൽ നിന്നും ആ വസ്ത്രം വാങ്ങി നളന്ദനു മുഖം കൊടുക്കാതെ അകത്തേക്കു ഓടുമ്പോൾ അണപൊട്ടി ഒഴുകാൻ കാത്തിരിക്കുന്ന അവളുടെ വികാരത്തെ നളന്ദൻ വഷളൻ ചിരിയോടെ നോക്കി... ഭാനു... """ നളന്ദന്റെ കാമത്തെ ആവാഹിച്ചു കൂമ്പി അടഞ്ഞ കണ്ണുകൾ ആ കൊത്ത് പണിയിൽ ആകെ ഉഴിഞ്ഞു ......... "" വശികരണ മന്ത്രത്താൽ ഞാൻ നെയ്ത ചിത്രങ്ങൾ ഫലം കണ്ടു അല്ലെ.... "" ഇനി ഒരിക്കലും അവൾക് മറ്റൊരുവനിൽ പ്രണയം ഉടലെടുക്കില്ല..."" മറ്റൊരുവനെ കാമത്താൽ പ്രാപിക്കാൻ കഴിയില്ല...അവൾ എന്റെ ഗുരുവിനു മാത്രം സ്വന്തം ആണ് """പറഞ്ഞു കൊണ്ട് അയാളുടെ കൈകൾ ഭാനുവിന്റെ അരക്കെട്ടിലേക്ക് നീണ്ടു.... അയാളുടെ കൈകൾ അവളുടെ അരക്കെട്ടിനെ ഭേധിച്ചു നിതബങ്ങളെ തഴുകി കണ്ണുകൾ ആർത്തിയോടെ അവളുടെ ശരീരം ചുഴിഞ്ഞു.... മറ്റെന്തിനോ വേണ്ടി അവളിൽ അയാളുടെ ബലം ചെലുത്തി തുടങ്ങിയതും ഭാനു ആ പിടി വിട്ടു അല്പം പുറകോട്ടു മാറി..... ശോ.. വിട് നളന്ദ...""

വന്നു വന്നു ഇപ്പോൾ നേരവും കാലവും ഇല്ലാതെ ആയോ... നിന്റെ ദന്തക്ഷതങ്ങളാൽ എന്റെ.. എന്റെ ദേഹം മുഴുവൻ നീറി പുകയുകയാണ്...... അവരുടെ വാക്കുകളിൽ അല്പം നോവ് കലർന്നു..... ശേ...""ഉയർന്നു വന്ന തന്നിലെ വികാരത്തിനു തടയിട്ടവളെ രൂഷമായി നോക്കി അയാൾ..... മ്മ്ഹ.."" നളന്ദന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... നേരവും കാലവും നിന്റെ അവസ്ഥയും നളന്തനു അറിയേണ്ട.... ഏത് നിമിഷവും എന്നിലെ ദാഹത്തിന് ശമനം ആകേണ്ടവൾ ആണ് നീ.... ""അർവാണി...."" ""........ നളന്ദന്റെ കൈകൾ ഭാനുവിന്റെ മുടി കുത്തിൽ പിടിച്ചു ബലമായി താഴേക്കു അടുപ്പിച്ചു കൊണ്ട് വരുമ്പോൾ എതിർക്കാൻ ആകാതെ ഒന്നു പിടച്ചു ഭാനു.... (ഇത് ഒരു ചീത്ത വാക്ക് ആയി ദയവ് ചെയ്ത് ആരും കരുതരുത്... അങ്ങനെ കരുതി എങ്കിൽ അത് നമ്മുടെ തെറ്റ് ആണ്....അപമാനിക്കുന്നത് അല്ല ബഹുമാനത്തോടെ ആണ് ഈ വാക്ക് ഞാൻ എഴുതുന്നത് അതിനു അർത്ഥം വരും ഭാഗങ്ങളിൽ ഉണ്ടാകും.... അപ്പോൾ നിങ്ങൾക് മനസ്സിൽ ആകും.... ഭാനു ആരാണെന്നു......ഈ വാക്കിന് നമ്മൾ കൊടുക്കേണ്ട വില എന്താണ് എന്ന്....) അകത്തെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും നളന്തൻ ഞെട്ടി പിടഞ്ഞു കൊണ്ട് കൈകൾ അയക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ അച്ചുവിൽ ചെന്നു നിന്നു.........

ചുവന്ന പട്ടിൽ അതി സുന്ദരി ആയവൾ അണിഞ്ഞിരിക്കുന്ന ബ്ലൗസ് ഒരല്പം പോലും അളവ് തെറ്റാതെ അവളുടെ ശരീരത്തിൽ ഇഴ ചേർന്ന് കിടന്നു......... ശേ..." നാശം... ""നളന്തൻ തല ഒന്നു വെട്ടിച്ചു... മ്മ്ഹ...'""എത്രയും പെട്ടന്ന് ഈ കുട്ടിയെ ഒരുക്കി മന്ത്രവാദ പുരയിലേക് കൊണ്ട് വാ.... അതിനു ശേഷം നിനക്ക് ഉള്ളത് ഞാൻ തരുന്നുണ്ട്..... തന്റെ സുന്ദര നിമിഷത്തെ ഇല്ലാത്തക്കിയ ഈർഷ്യയോടെ നളന്ദൻ വാതിൽ കൊട്ടി അടച്ചു പുറത്തേക് ഇറങ്ങുന്നത് നോക്കി കലങ്ങിയ കണ്ണോന്നു തുടച്ചു കൊണ്ട് നേർത്ത ചിരിയോടെ അച്ചുവിനു നേരെ തിരിഞ്ഞു ഭാനു..... മ്മ്ഹ.."" ഞാൻ അപ്പോഴേ പറഞ്ഞില്ലെ കാളിക്ക് അളവ് തെറ്റില്ല.... "" കരഞ്ഞു കലങ്ങിയ മാൻപേട കണ്ണ് നോവ് ഒളിപ്പിച്ചു കൊണ്ട് അവളുടെ കവിളിൽ തലോടി അവർ .... ഭാഗ്യം ചെയ്തവൾ ആണ് നീ സ്വന്തം എന്ന് അവകാശപ്പെടാൻ നിനക്ക്... നിനക്ക് ഒരു രൂപവും ഒരു മനസും ഉണ്ടല്ലോ....എനിക്ക്... എനിക്ക് അതില്ല.....രണ്ട് ശരീരവും രണ്ട് മനസുമായി ജന്മം കൊണ്ടുവൾ..... അർവാണി.. "" കേട്ട് തഴമ്പിച്ച വാക്ക്... "" ജന്മം കൊടുത്തവർ പോലും തെരുവിൽ ഉപേക്ഷിച്ച ഭാഗ്യം കെട്ട ജന്മം..... ആർക്കും വേണ്ടാത്ത ജന്മം.... ഇവനെ പോലുള്ളവർക്ക് മുൻപിൽ..... അയ്യോ... അയ്യോ..... വലത്തേ കൈ കൊണ്ട് രണ്ട് പ്രാവശ്യം തലക് അടിച്ചു ഭാനു........ """

ഹ്ഹ.. "" ഞാൻ ഇതൊക്കെ കുട്ടിയോട്പറഞ്ഞിട്ട് എന്തിനാ അല്ലെ.... "" എനിക്ക് എന്റെ കർമ്മം പൂർത്തി ആക്കണം.... പൂർത്തി ആയി കഴിയുമ്പോൾ വീണ്ടും തെരുവിലേക്.... വേട്ടപട്ടികൾക്കു കടിച്ചു കീറാനായുള്ള ജന്മം...... ""പതം പറഞ്ഞു സ്വന്തം വിധിയെ പഴിച്ചു കൊണ്ട് അച്ചുവിന്റെ നീണ്ട മുടിയിൽ മുല്ലപ്പൂ ചാർത്തി അവർ കണ്ണാടിയിലൂടെ അവളുടെ രൂപം നോക്കി........ ഏൻ രാസാത്തി..."" ഏൻ കണ്ണേ പെട്ടിടും പോലെ ഇരുക്ക്‌.... വേദനയെ മറന്നു കൊണ്ട് വലത്തെ കയ്യാലെ അച്ചുവിനെ ഉഴിഞ്ഞു നെറ്റിയിൽ വച്ചു ഭാനു.... 💠💠💠💠 ( ഇതേ വേളയിൽ ജാതവേദന്റെ മന്ത്രവാദ പുരയിൽ ) മന്ത്രവാദ പുരയിൽ വെള്ള പുതച്ചു കിടക്കുന്ന ജാതവേദൻ........തലയ്ക്കൽ നിരത്തിയ മൂന്നു വിളക്ക്‌ ഓരോ വിളക്കിന് ചുവട്ടിലും ഏഴു കോണുകൾ ചേർത്ത യന്ത്ര കളം......... """" ഓരോ കോണിലും ഒരുപിടി വെളുത്ത എള്ള്... അതിനു മുകളിൽ മഞ്ഞളും രക്ത ചന്ദനവും സമാസമം അരച്ച മിശ്രിതം..... കാൽക്കൽ മൂന്നു നാളികേരത്തിൽ എള്ള് കിഴി കെട്ടി കൊളുത്തിയ വിളക്ക്.........തലയ്ക്കലും കാൽ കീഴിലും ഉദരത്തിനു ഇരു വശത്തു ചെറിയ മൺകുടത്തിൽ നിറച്ച മണലിൽ ചമത കത്തി എരിഞ്ഞു.... അതിൽ നിന്നും പുറത്തേക്ക് വമിക്കുന്ന ധൂമം ആ ശരീരത്തെ പൊതിഞ്ഞു....

മൂപ്പൻ ജാതവേദന്റെ ഓരോ ശ്വാസ ഗതിയിലും ആഭിചാര മന്ത്രം ഉരുവിട്ട് കൊണ്ട് അയാളുടെ നെഞ്ചിൻ കൂടിൽ എള്ളും ചമതയും വെള്ളവും ചേർത്ത് അർപ്പിക്കുമ്പോൾ ശരീരത്തിന്റെ നാലു വശങ്ങളിലെ മണ്കുടത്തിലേക് പോയി കോകിലയുടെ കണ്ണുകൾ...... കോകിലാമ്മ ശവ രൂപത്തിൽ കാളിദാസനിലേക് തന്റെ ശക്തി പൂർണ്ണമായും ആവാഹിക്കുകയാണ് തിരുമേനി....പുരുഷന്മാര്ക്ക് മാത്രം പ്രാപ്യമായ മറിവ് ""എന്ന പരകായം...... അല്പം മുൻപ് ഇല്ലത്തിന്റെ നാലു മൂലയിൽ നിന്നും തിരുമേനി തന്നെ ശേഖരിച്ച മണ്ണ് ആണ് ഈ കുടങ്ങളിൽ..... ഗ്രഹണം കഴിയുമ്പോൾ ആ കർമ്മം വിജയിക്കും വരെ ഈ മൺകുടങ്ങൾ ഈ താപത്താൽ പൊട്ടി തകരരുത്...... കാളിദാസന്റെ വിജയം പൂർണ്ണമാകുമ്പോൾ ഉണർന്നു വരുന്ന തിരുമേനി ചുട്ടു പൊള്ളുന്ന ഈ നാലു മൺകുടം ഉള്ളം കയ്യാലെ നാലു അതിർത്തികളിൽ നിക്ഷേപിക്കും........... ഹ്ഹ കോകിലാമ്മ ഇനി കാത്തിരുന്നോളൂ കാളിദാസന്റെ വിജയം അത് കോകിലാമ്മയുടെ വിജയം ആണ്..... എന്റെ പെണ്ണിനെ മോഹിക്കുന്നവനെ ആ ആദിശങ്കരനെ സ്വന്തമാക്കാൻ ആയി കാത്തിരുന്നോളൂ....... മൂപ്പൻ അത് പറയുമ്പോൾ ഇരുവരുടെയും ചുണ്ടിൽ വശ്യമായ ചിരി വിടർന്നു... വിജയം കൈകുമ്പിളിൽ വന്നവന്റെ ചിരി.....

ഓർക്കുന്നുണ്ടോ അല്പം മുൻപ് ആകാശും കുറുമ്പനും ചിന്നുവും ജാതവേഹദ്നെ പറമ്പിൽ കണ്ടിരുന്നു അപ്പോൾ ആകാശ് പറഞ്ഞത് ആണ് അയാൾ മൂത്രം ഒഴിക്കാൻ വന്നത് ആണെന്ന്...... കുറുമ്പൻ അത് പറഞ്ഞു കളിയാക്കിയിരുന്നു...... അപ്പോൾ ജാതവേദൻ വന്നത് എന്തിനായിരുന്നു എന്ന് മനസിലായല്ലോ മന്കുടത്തിൽ നാലു അതിർത്തിയിൽ നിന്നും മണ്ണ് ശേഖരിക്കാൻ ആണ് )...... 💠💠💠💠 ( ഇതേ സമയം കാറിൽ കുട്ടികൾ ).... കുഞ്ഞാ... "" വേളൂർ മഠത്തിൽ അച്ചു ഉണ്ടന്നു നിനക്ക് എങ്ങനെ അറിയാം........ചിത്രന്റെ കൈകൾ സംശയത്തോടെ മുന്പോട്ട് വന്നതും കുഞ്ഞൻ മുന്പോട്ട് ഒന്ന് ആഞ്ഞു വലത്തേ കൈ കൊണ്ട് അവനെ വിലക്കി..... എന്നേ തൊടരുത് ചേട്ടായി.... "" ആഹ്ഹ.. ആഹ്ഹ് കൈകൾ പൊള്ളും..... വീണ്ടും വീണ്ടും ശ്വാസം എടുക്കാൻ പാടു പെട്ടു കുഞ്ഞൻ....... മോനെ..."" ചിത്രന്റെ കണ്ണുകൾ നിറഞൊഴുകി..... ഉണ്ണിമാ എനിക്ക് ഈ... ഈ താപം സഹിക്കാൻ പറ്റുന്നില്ല.... '"കുഞ്ഞന്റെ ശബ്ദം വിറ കൊണ്ടു.... ac ഇട്ടിട്ടും ചൂട് സഹിക്കാൻ വയ്യങ്കിൽ ആ ഷർട്ട്‌ അങ്ങ് ഊരി മാറ്റ് കുഞ്ഞാ... "" ഉണ്ണി പറഞ്ഞതും കിച്ചു അവനെ ഒന്നു നോക്കി... അതെ വല്യേട്ട ആ ഷർട്ട് അങ്ങ് ഊരി മാറ്റ്...എനിക്ക് ഇത് കണ്ടു നില്കാൻ വയ്യ... അച്ചു... അവൾ കാരണം അല്ലെ.... അപ്പോൾ വല്യേട്ടന്റെ ഈ അവസ്ഥക്ക് കാരണം ഞാൻ കൂടി അല്ലെ..... കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... ഏയ്.. നീ എന്തൊക്കെയാ കിച്ചു ഈ പറയുന്നത്....

എന്റെ കടമ അല്ലെ അവളെ രക്ഷിച്ചു നിന്നിലേക് എത്തിക്കേണ്ടത്.... ഹ്ഹ... അപ്പോൾ ഈ താപം എനിക്ക് ഒരു ഭാരം അല്ല കിച്ചു.... "" പറഞ്ഞു കൊണ്ട് കുഞ്ഞൻ ഷർട്ട്‌ ഊരി വീശി ദേഹത്തെ ചൂടിനെ പ്രതിരോധിക്കാൻ ശ്രമിച്ചു..... ചേട്ടായി പോയിട്ടുണ്ടോ വേളൂർ മഠത്തിൽ... ഇവിടെ അടുത്ത് അല്ലെ....കുഞ്ഞാപ്പുവിന്റെ കണ്ണുകൾ ചിത്രനിൽ വന്നു നിന്നു... ഇല്ലാ ഞാൻ പോയിട്ടില്ല .. """അധികം ദൂരം ഇല്ല എങ്കിലും ഇരിക്കത്തൂർ നിന്നും ആരും ആ വഴി പോകില്ല... ചേട്ടച്ഛന്റെ നിർദേശം ആണ് അത്.... അതെന്താ...""? കിച്ചു ആകാംഷയോടെ നോക്കി.... വർഷങ്ങൾക് മുൻപേ പുല വീടി ഇരികത്തൂർ മനയുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആണ് വേളൂർ മഠം പിന്നെ എപ്പോഴാ ഷോർട് സർക്കുട് കാരണം മഠം മുഴുവൻ കത്തി നശിച്ചു...അവിടുത്തെ തിരുമേനിയും അന്തർജനവും രണ്ട് കുഞ്ഞുങ്ങളും വെന്ത് മരിച്ചു... അതിലെ മൂത്ത കുട്ടിക്ക് ഏകദേശം എന്റെ പ്രായം വരും അത് എനിക്ക് ഓർമ്മ ഉണ്ട്... ആ പിന്നെ ചിന്നു അന്ന് ജനിച്ചിട്ട് അധികം ദിവസം ആയിട്ടില്ല അന്ന് ഇത് ഇത് അച്ഛൻ പറഞ്ഞ അറിവ് ആണ്....ചിത്രൻ ഓർത്തെടുക്കാൻ ശ്രമിച്ചു...

വെറുതെ അല്ല റിയൽ എസ്റ്റേറ്റ് മുതലാളി അതും ഏറ്റെടുത്തത്....കുറുമ്പൻ മുന്പോട്ട് ഒന്ന് ആഞ്ഞു... അതെന്താ ഈ പുല വീടുക എന്ന് പറഞ്ഞാൽ...""? ആരവ് സംശയം ഉന്നയിച്ചു..... ബന്ധങ്ങളുടെ കണ്ണികൾ അകലുമ്പോൾ ചില ബ്രാഹ്മണ കുടുംബങ്ങൾ പരസ്പരം പുല വീടി ആ ബന്ധം ഉപേക്ഷിക്കും... അങ്ങനെ ചെയ്ത് കഴിഞ്ഞാൽ ആ കുടുംബങ്ങളിൽ പുലയും വലായ്മയും( പ്രസവ ശേഷം ഉള്ള മാറ്റിയിരുപ്പ് )ഉണ്ടായാൽ അത് പരസ്പരം ബാധിക്കില്ല....അങ്ങനെ ഇരിക്കത്തൂർ മനയുമായുള്ള ബന്ധം ഉപേക്ഷിച്ത് ആണ് വേളൂർ മഠം...ഇപ്പോൾ അവിടെ ആരും കാണാൻ വഴി ഇല്ല.... പിന്നെ ഇവൻ എന്തിനാ അങ്ങോട്ട് പോകുന്നത് എന്ന് എനിക്ക് മനസിൽ ആകുന്നില്ല........ആ ജാതെവേദൻ അയാൾ ആണെങ്കിൽ ഇവിടെ ഉണ്ട്... പിന്നെ ആരെ കാണാൻ ആണ് വേളൂർ മഠത്തിലേക്ക് നമ്മൾ പോകുന്നത്...ചിത്രൻ അല്പം നീരസത്തോടെ പറഞ്ഞു കൊണ്ട് ഉണ്ണിയെ നോക്കി........""ചേട്ടച്ഛൻ എന്താ ഒന്നും പറയാത്തത്... പറയാൻ അല്ല ചിത്തു പറയുന്നത് കേൾക്കാനും അനുസരിക്കാനും ആണ് എന്നും എനിക്ക് ഇഷ്ടം.... ഇന്നും ഞാൻ ആാാ വാക്കുകൾ അനുസരിക്കുന്നു...

അതിനു അപ്പുറം ഒന്നും എനിക്ക് അറിഞ്ഞു കൂടാ..... ഉണ്ണിയുടെ വാക്കുകളിൽ നിസ്സഹായത നിറഞ്ഞു..... 💠💠💠💠💠 ( കാളിദാസന്റെ മന്ത്രവാദ പുരയിൽ...) യന്ത്രകളത്തിലെ ഏഴാമത്തെ കോണിൽ തളികയിൽ യഥാവിധി അരച്ച പച്ച മാംസം സ്ഥാനം ഉറപ്പിച്ചു....... നളന്ത......!" .... """ ആ ചെറുക്കനെ കളത്തിലേക് കൊണ്ട് വരൂ.....""""" അയാളുടെ ശബ്ദം ഉയർന്നതിന് ഒപ്പം കണ്ണുകളും വശത്തേക് നീണ്ടു.......... അകത്തു നിന്നും വരുന്ന നളന്തന്റെ തോളിൽ കിടക്കുന്ന മെലിഞ്ഞു ഒട്ടിയ രൂപം..... ഉന്തിയ പുറത്തെ എല്ലുകൾ.....,ശോഷിച്ച കൈ കാലുകൾ ഒന്നനക്കാൻ ആവാതെ തളർന്നു കിടന്നിരുന്നു..... "" വിശ്വജിത്ത്...... "" സാക്ഷാൽ ചന്ദ്രദേവൻ.... ഹഹ.... ഹഹ.... കാളിദാസന്റെ ശബ്ദം മന്ത്രവാദ പുരയിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ കുഴിഞ്ഞ കണ്ണുകൾ മെല്ലെ വലിച്ചു തുറക്കാൻ ശ്രമിച്ചു ജിത്തു മോൻ......നാവ് ഒരിറ്റ് വെള്ളത്തിനായി പുറത്തേക്ക് ഇട്ടു ആ കുഞ്ഞ്.... മ്മ്... "" ഇവിടെ സ്ഥാനം ഉറപ്പിക്കട്ടെ........ യന്ത്ര കളത്തിലെ ചന്ദ്രദേവന്റെ ബിംബം കയിലേക് എടുത്ത് കാളിദാസൻ കണ്ണുകൾ കൊണ്ട് മൊഴിഞ്ഞതും നളന്തൻ ശബ്ദം എടുക്കാൻ ആവാതെ ശരീരം അനക്കാൻ ആവാത്ത ആ കുഞ്ഞിനെ ഇരു കൈയിൽ താങ്ങി ഇരുത്തി....

കുഞ്ഞിനെ അവിടേക്കു ഇരുത്തുമ്പോൾ മുൻപിൽ ശങ്കിൽ നിറച്ച ജലത്തിലെക്ക്‌ കുഴിഞ്ഞ കണ്ണുകൾ നീണ്ടു............ """നളന്ദന്റെ ദേഹത്തേക് ചാഞ്ഞു കിടക്കുന്ന ആ കുഞ്ഞു വെള്ളം കണ്ടതും നാവ് ഞൊട്ടിച്ചു........ ഹഹഹ... ഹഹഹ.... അല്പ സമയം കൂടി ഈ ഉള്ളവന് തന്നു കൂടെ അമൃതകര...."" നിന്നിലെ വിഷം മുഴുവൻ ദാ ഈ ഭൂമി ദേവിയിലേക് ഒഴുകി ഇറങ്ങി കഴിയുമ്പോൾ നിന്റെ വയർ നിറച്ചു ഭക്ഷണം തരും ഈ കാളിദാസൻ..... "" ഹഹഹ.... ചിരിയോടെ എട്ടാം കളത്തിലെ വരയൻ ശങ്കു കൈയിൽ എടുത്തു കാളിദാസൻ...... @@@@@@@@@""""""""നാവിനെ പിടി മുറുക്കിയ ആഭിചാര മന്ത്രത്തിനു ഒപ്പം ജിത്തുവിന്റെ ശിരസിലൂടെ താഴേക്കു ഒലിച്ചു ഇറങ്ങി ആ വരയൻ ശങ്കിലെ ജലം....... അവന്റ പാദത്തിൽ സ്പർശിച്ചു നിലത്തേക്ക് പതിച്ച ജലം കടുത്ത വിഷത്തെയും വഹിച്ചു കൊണ്ട് ഭൂമി ദേവിയുടെ ബിംബം ലക്ഷ്യമാക്കി ഒഴുകി........ ഹ്ഹ്ഹ്ഹ്ഹ്..... ഹ്ഹ്ഹ്.... ഇനി.... ഇനി കുറച്ചു നിമിഷങ്ങൾ കൂടി...... അജയ്യൻ ആകും ഞാൻ........ ഹഹഹ.... ഹഹ... ഹഹ... """"അഹങ്കാരത്താൽ ഉന്മത്വം കൈകൊണ്ടവൻ ആർത്തിയോടെ ആ ജലതിന്റെ ഒഴുകിലേക് കണ്ണ് നട്ടു........  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story