ആദിശങ്കരൻ: ഭാഗം 117

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഹ്ഹ്ഹ്ഹ്ഹ്..... ഹ്ഹ്ഹ്.... ഇനി.... ഇനി കുറച്ചു നിമിഷങ്ങൾ കൂടി...... അജയ്യൻ ആകും ഞാൻ........ ഹഹഹ.... ഹഹ... ഹഹ... """"അഹങ്കാരത്താൽ ഉന്മത്വം കൈകൊണ്ടവൻ ആർത്തിയോടെ ആ ജലതിന്റെ ഒഴുകിലേക് കണ്ണ് നട്ടു........ 💠💠💠💠 ( ഇതേ വേളയിൽ പുതുമന ഇല്ലത്തെ കിഴക്കേ ചായിപ്പിൽ അനിരുദ്ധൻ കെട്ടിയ മന്ത്രവാദ പുരയിൽ..... """രണ്ടും ഒരേ സമയം ആണ് ) കാളിദാസൻ ഒരുക്കിയ അതെ യന്ത്ര കളം അനിരുദ്ധനു മുൻപിൽ തെളിഞ്ഞു നിന്നു............. പതിനാറു ഷഡ്കോണുകളിൽ തീപന്തം .... യന്ത്ര കളത്തിനു മുൻപിൽ വലത് വശത്തു വെളുത്ത ബിംബത്തിൽ കൊത്തിയ ചന്ദ്രദേവൻ ഇടത് വശത്തു ഭൂമിദേവിയുടെ ബിംബത്തിനു പകരം മഹാദേവന്റെ ബിംബം അതിനു ""ആദിശങ്കരന്റെ"" മുഖമായിരുന്നു........."""" ഏട്ടാമത്തെ കോണിൽ നിന്നും കൈയിൽ എടുത്ത വരയൻ ശങ്കിനു ഒപ്പം അനിരുധ്ന്റെ ചുണ്ടുകളിൽ മന്ത്രം ഉയർന്നു പൊങ്ങി.... ഓം അഘോരായ നമസ്തുഭ്യം ഘോര ഘോര തരായ ച, സർവ്വ മൃത്യു വിനാശയ അഘോരായ വൈ നമോ നമഃ ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര ഘോര ഘോര തരതനുരൂപ ചട ചട പ്രചടാ പ്രചടാ കഹ കഹ വമ വമ ബന്ധ ബന്ധ ഖാദയ ഖാദയ ഹുംഫഡ് സ്വാഹാ...

അവസാന ഉരു മന്ത്രത്തിനു ഒപ്പം വരയൻ ശങ്കിലെ ജലം ചന്ദ്രദേവന്റെ ശിരസിലൂടെ താഴേക്കു പതിച്ചു..... ആ ജലം മഹാദേവന്റെ പാദം ലക്ഷ്യം ആയി പായുമ്പോൾ അനിരുധന്റെ കണ്ണും ഹൃദയവും ഒരുപോലെ പിടച്ചു........... """""ഇതേ നിമിഷം പുതുമന ഇല്ലത്തെ അറയിൽ മഹാദേവന് പതിനായിരത്തി ഒന്നു ഉരു രുദ്ര ഗായത്രി മന്ത്ര ജപത്തിന്റെ അകമ്പടിയോടെ കൂവളത്ത് ഇലകൾ അർപ്പിച്ചു പ്രാർത്ഥിക്കുന്ന പുതുമന അവസാന കൂവളത്ഇല കൈയിൽ എടുത്തു........ """"""ഓം മഹാദേവായ വിദ്മഹേ നടരാജയാ ദീമഹി തന്വോ രുദ്ര പ്രചോദയാത്....""" അവസാന ഉരു മന്ത്രം പൂർത്തിയാക്കി അവസാന പിടി കൂവളത്തു ഇലയും മഹാദേവന്റെ പാദങ്ങളിൽ സമർപ്പിക്കുമ്പോൾ പുതുമനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി....""""""ഇരു കൈകളും നെഞ്ചിൽ ചേർക്കുമ്പോൾ ആ ഹൃദയം വല്ലാതെ പിടച്ചു..... മഹാദേവ """ ..... സ്വന്തം ജീവൻ പോലും നോക്കാതെ കാളകൂട വിഷത്തെ പാനം ചെയ്തു സർവ്വ ലോകവും കാത്ത അങ്ങ് എന്റെ അനികുട്ടന്റെ മുൻപിൽ കണ്ണ് അടയ്ക്കരുതേ.....

.അങ്ങിലേക്ക് അവൻ ചേർക്കുന്ന വിഷത്തെ ഇരു കൈ നീട്ടി സ്വീകരിച്ചാലും.....കരഞ്ഞു കൊണ്ട് ആ പാദത്തിലേക് വീണു പുതുമന......"" ആ നിമിഷം മഹാദേവന്റെ പാദത്തെ ലക്ഷ്യം ആക്കി ഒഴുകുന്ന ജലത്തിലേക്ക് കണ്ണെടുക്കാതെ നോക്കുമ്പോൾ അനിരുദ്ധന്റ ശ്വാസഗതി ഉയർന്നു പൊങ്ങി..... ചുണ്ടുകൾ വിറ കൊണ്ടു....... തൊണ്ട കുഴിയിൽ ഉമിനീർ തങ്ങി നിന്നു...........""" 💠💠💠💠 ഹഹഹ... ഹഹ... ഹഹ...""" നിമിഷങ്ങൾ........... നിമിഷങ്ങൾ മാത്രം എന്റെ മുൻപിൽ കടുത്ത വിഷത്തെയും വഹിച്ചു കൊണ്ട് മുന്നേറുന്ന ജലം...... ഭൂമിദേവിയുടെ പാദത്തെ സ്പർശിക്കാൻ ഇനി നിമിഷങ്ങൾ മാത്രം.............. ഹ്ഹ്... ഹ്ഹ്.... ആ കാളകുറ്റന്റെ മകൾ അവളുടെ വായിൽ നിന്നും നുര തുപ്പി താഴെ വീഴും....... ഇന്ന് ഈ നിമിഷം ലോകമെമ്പാടും ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞങ്ങൾ ഭൂമിയിൽ പതിക്കുന്ന വിഷത്തിന്റെ ശക്തിയാൽ ഇല്ലാതാകും..... ആ ആത്മക്കൾ എന്റെ കാലകിങ്കരന്മാർ ആയി തീരും...... ഇനി ഈരെഴു പതിനാലു ലോകം എന്റെ കാൽകീഴിൽ..."""""""

ഹഹഹ..... ഹഹഹഹ ഉറക്കെ അട്ടഹസിച്ചു കൊണ്ട് ആ ഭൂമി ദേവിയുടെ പാദത്തെ ലക്ഷ്യം ആക്കി പായുന്ന ജലത്തിലേക്ക് അയാളുടെ കണ്ണുകൾ തറയുമ്പോൾ ജിത്തുമോൻ അരുതെന്നു തല ഇളക്കി.. കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന കണ്ണുനീരിൽ അമൃതകരന്റെ നിസ്സഹായത നിറഞ്ഞു നിന്നു............ ഭൂമി ദേവിയുടെ പാദത്തെ ലക്ഷ്യം ആക്കി ഒഴുകുന്ന ജലം അതിലെ കടുത്ത വിഷത്തിലേക്ക് ആർത്തിയോടെ നോക്കിയിരുന്നവന്റ് കണ്ണുകൾ കുറുകി തുടങ്ങി..... ഹ്ഹ... ഹ്ഹ.... ഇല്ല.... ഇല്ല.... "" എന്താ... എന്താ ഇവിടെ സംഭവിക്കുന്നത്..... അമൃതകരനിൽ നിന്നും ഞാൻ ആവാഹിച്ച വിഷം.... അത്... അത് എവിടെ.... ഭ്രാന്തനെ പോലെ ഒഴുകുന്ന ജലത്തെ വലത്തേ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു അയാൾ....... ഇല്ല... "" ഇത് വിഷം അല്ല വെറും ജലം മാത്രം..... ഹ്ഹ....... വിറ കൊള്ളുന്ന അയാളുടെ കണ്ണുകൾ അമൃതകരനിൽ വന്നു നിന്നതും ഞെട്ടി വിറച്ചു അയാൾ..... അത്രയും നേരം അയാളുടെ ദയക്ക് വേണ്ടി കണ്ണുകളാൽ കേണ ആ കുഞ്ഞിന്റെ മുഖത്തു രൗദ്രം നിറഞ്ഞു........ അവന്റ ശ്വാസം ഉയർന്നു പൊങ്ങി....... തിരു നെറ്റിയിൽ തെളിഞ്ഞു വരുന്ന തൃശൂലം......... ""

"അതിന്റെ ശക്തി കൂടി കൂടി വന്നു അഗ്നി പോലെ അത് ജ്വലിക്കുമ്പോൾ സാക്ഷാൽ പൂർണ്ണ ചന്ദ്ര പ്രഭയാൽ ഉദിച്ചു നിൽക്കുന്ന അമൃതകരനിൽ മഹാദേവന്റെ തൃശൂലം ആളി കത്തി.......... ഇല്ല..... ഞാൻ സമ്മതിക്കില്ല കാളിദാസന്റെ കോട്ടയെ ഭേധിച്ചു നിന്നെ രക്ഷിക്കാൻ ആരും വരില്ല...മ്മ്ഹ....""വേളൂർ മഠത്തിലെ നാലു അതിരിനെ താണ്ടുന്നവൻ ആരോ അവൻ എന്റെ കാല കിങ്കരൻമാരുടെ വാളിനു ഇര ആയി തീരും...... ഹ്ഹ്..... ഹ്ഹ്ഹ്... പരാജയം മുൻപിൽ കണ്ടിട്ടും അയാളിലെ അഹങ്കാരത്തെ സംശയതോടെ നോക്കി അമൃതകരൻ....... 💠💠💠💠 ( ഇതേ വേളയിൽ അനിരുദ്ധൻ ) മുൻപോട്ട് ഒഴുകുന്ന ജലത്തിനു ഒപ്പം അനിരുദന്റെ കണ്ണുകളും നീങ്ങി........."" മഹാദേവ.. ""ഈ ഒഴുകുന്ന ജലത്തിലേക് അമൃതകരനിലെ വിഷത്തെ ആവാഹിച്ചെടുക്കു.....""എന്റെ കർമ്മം വിജയിപ്പിച്ചു ഈ ലോകത്തെ രക്ഷിക്കൂ.....നമ്മുടെ.... നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കൂ.....ഇടറുന്ന ശബ്ദത്തോടെ മഹാദേവനെ വിളിക്കുമ്പോൾ താഴേക്കു പോകാതെ തുളുമ്പി നിൽക്കുന്ന കണ്ണുനീരിൽ നേർത്ത നീല നിറം പ്രതിഫലിച്ചതും ഒരു ഞെട്ടലോടെ ഞൊടിയിടയിൽ ഇരു കയ്യാലെ ആ കണ്ണുനീർ തുടച്ചവൻ കണ്ണുകൾ ആ ഒഴുകുന്ന ജലത്തിലേക്ക് എത്തി നിന്നു......

പൂർണ്ണമായും വിഷത്തെ ആവാഹിച്ചു മഹാദേവന്റ പാദത്തെ ലക്ഷ്യം ആയി പായുന്ന നീല ജലം........ """ഹര ഹര മഹാദേവാ......ഹര ഹര മഹാദേവാ......ഹര ഹര മഹാദേവാ......ഹര ഹര മഹാദേവാ......""""""നാലു ചുവരുകളെയും ഭേദിച്ചു അനിരുദ്ധന്റെ ശബ്ദം അവിടെ ആകെ പ്രകമ്പനം കൊള്ളിക്കുമ്പോൾ വിഷത്തെ ആവാഹിച്ചു മുന്നേറിയ ജലം മഹാദേവന്റെ പാദത്തെ സ്പർശിച്ചതും.... അനിരുദ്ധന്റെ ശ്വാസം ഒന്നു ഉയർന്നു പൊങ്ങി......മഹാദേവന്റെ പാദത്തിലെക്ക് അരിച്ചു കയറുന്ന വിഷം.......ആ ബിംബം മുഴുവൻ നീല നിറം വ്യാപിക്കുമ്പോൾ അനിരുദന്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നു പൊങ്ങി...... """""""""എന്റെ കാലഭൈരവ......""""" .......... """ ഉറക്കെ വിളിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അത് താഴേക്കു പതിച്ചു...... 💠💠💠💠💠 (ഇതേ വേളയിൽ കുട്ടികൾ അവിടെ സംഭവിക്കുന്നത് അറിയണ്ടേ ) ഇതിപ്പോ ആർക്കും ഒന്നും അറിഞ്ഞു കൂട... "" ചിത്രൻ നഖം കടിക്കുമ്പോൾ കുട്ടികളിലും അതെ അവസ്ഥ ആയിരുന്നു... എന്നാലും അച്ചു അവൾ അവിടെ എങ്ങനെ എത്തി ഇരികത്തൂർ മനയിൽ ആരോ ജാതവേദനെ സഹായിക്കുന്നുണ്ട് ചേട്ടായി.... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു....

അത് വേറെ ആരും അല്ല കൊച്ചേട്ട ആ മമ്മൂട്ടി ആണ്.... """" കുറുമ്പൻ പറഞ്ഞതും സച്ചുവും കിച്ചുവും ആരവും അത് ശരി വച്ചു..... അവൻ പറഞ്ഞത് ശരിയാണ് ചേട്ടച്ഛ.. "" ഇരികത്തൂർ മനയിൽ നിന്നും അവളെ കടത്തിയത് അവന്റ ഒത്താശയോടെ ആയിരിക്കും ...... ചിത്രൻ പല്ല് കടിച്ചു.... പക്ഷെ അവൾ വേളൂർ മനയിൽ ഉണ്ടെന്നു ഇവനോട് ആരാ പറഞ്ഞത്..... അതാണ് എന്റെ സംശയം "" ചിത്രന്റെ വാക്കുകളിൽ കുഞ്ഞാനോടുള്ള നീരസം കലർന്നു........ നിർത്ത്.......... """"""""""""""""""""""""ആദിശങ്കരന്റെ ശബ്ദം ഉയർന്നു പൊങ്ങിയതും എല്ലാവരും ഒന്നു ഞെട്ടി പിടഞ്ഞു...ആ നിമിഷാർദ്ധത്തിൽ ഭയന്നു പോയ സച്ചുവിന്റെ കാൽ ബ്രേക്കിൽ ആഞ്ഞു ചവിട്ടി ............ആാാ ആഘാത്തിൽ എല്ലാവരും മുന്പോട്ട് ആഞ്ഞു......തിരികെ പുറകോട്ടു വന്നതും ഉണ്ണി സച്ചുവിനെ രൂക്ഷമായി നോക്കി.... നീ എന്താട എല്ലാവരെയും കൊല്ലാൻ ആണോ ഉദ്ദേശ്യം.... ""നെറ്റി ഒന്നു തിരുമ്മി കൊണ്ട് തുടർന്നു ഉണ്ണി... രുദ്രേട്ടനോട് അപ്പോഴേ ഞാൻ പറഞ്ഞതാ ഇവന്മാർ രണ്ടിനെയും കൊണ്ട് ഉടനെ liscence എടുപ്പിക്കണ്ട എന്ന്.....ഉണ്ണി ദേഷ്യത്തോടെ പറയുമ്പോഴും സച്ചുവിന്റെ മിഴികൾ ആദിശങ്കരനിൽ തങ്ങി നിന്നു.......

ഭയത്തോടെ തൊണ്ട കുഴിയിലെ ഉമിനീർ ഇറക്കുമ്പോൾ ഇരു ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ താഴെക്ക് പതിച്ചു.... അ... അ... അച്ഛ ഇത് കണ്ടോ വ... വ.............വല്യേട്ടന്റെ ദേഹം .....ആദിയിലേക്ക് കൈ ചൂണ്ടിയ സച്ചുവിന്റെ വാക്കുകൾ വിറ കൊള്ളുന്നതിന് ഒപ്പം എല്ലാവരുടെയും കണ്ണുകൾ ആദിശങ്കരനിൽ എത്തി നിന്നു........ അവന്റ ദേഹം ആകെ കരിനീല നിറം വ്യാപിക്കുന്നത് നെഞ്ചിടുപോടെ നോക്കി ഉണ്ണി....""""""""കണ്ണുകൾ നാലുപാടും പാഞ്ഞു........ വല്യേട്ട.....""""""""""""സച്ചു സ്റ്റീറിങ്ങിൽ നിന്നും ഇടത്തെ കൈ കുഞ്ഞന് നേരെ നീട്ടിയതും ഉണ്ണി ആ കൈയിൽ കടന്നു പിടിച്ചു.... അരുത്... ആരും തൊടരുത് അവനെ ഇപ്പോൾ... കൊടും വിഷം ആണ് അവന്റ ദേഹം മുഴുവൻ.....ഉണ്ണിയുടെ ശബ്ദം ഉയർന്നു....."""""ഉഗ്ര വിഷം.....""""" 💠💠💠💠💠 (ഇതേ വേള കാളിദാസൻ ) നളന്ദ... "" ചതി.... ചതി.... കാളിദാസനു എതിരെ മറു മന്ത്രം പ്രയോഗിച്ചിരിക്കുന്നു........എന്നെ ചതിച്ചത് അവൻ തന്നെ പുതുമന ഇല്ലാത്തെ തല തിരിഞ്ഞ സന്തതി അനിരുദ്ധൻ....ഹ്ഹ്ഹ് അമൃതകരനിലെ വിഷം അവൻ സാക്ഷാൽ മഹാദേവനിലേക് ആവാഹിച്ചു കഴിഞ്ഞിരിക്കുന്നു.... ""

കാളിദാസൻ പല്ല് ഞറുക്കി........കണ്ണുകൾ അഗ്നി ഗോളം പോലെ ഉരുണ്ട് കളിച്ചു...... ഗുരോ നമ്മൾ ഇനി എന്ത്‌ ചെയ്യും ഈ കർമ്മം മുടങ്ങിയാൽ ഇനി ഒരു പതിമൂന്നു വർഷം കൂടി കാത്തിരിക്കേണ്ടെ ഇത് പോലെ ഒരു ഗ്രഹണത്തിന്.... ഇതിനു ഒരു പോം വഴി ഇല്ലേ..... നളന്തന്റെ കണ്ണുകൾ കളിദാസാനെ ആശങ്കയോടെ നോക്കുമ്പോൾ അയാളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു കണ്ണുകൾ യന്ത്രകളത്തിലെ പതിനാറാമത്തെ കോണിലേക്കു പോകുമ്പോൾ അമൃതകരന്റെ കണ്ണുകളും അതിനൊപ്പം ചലിച്ചു..... പതിനാറാമത്തെ കളത്തിൽ തടി കൊണ്ടുള്ള മനുഷ്യ പ്രതിമ........ നളന്ദ... "" ഒരു ചതി ഞാൻ പ്രതീക്ഷിച്ചിരുന്നു... എനിക്ക് എതിരെ ഒരു മറുമന്ത്രം.... ഹഹഹ... "" എനിക്ക് എതിരെ മറു മന്ത്രം പ്രയോഗിക്കുന്നവൻ ആരായാലും അവനെ ഉന്മൂലനം ചെയ്യാൻ ഈ യന്ത്രകളത്തിൽ തന്നെ ഞാൻ പോം വഴി കണ്ടെത്തി .......ഹ്ഹഹ്ഹ """""യന്ത്ര കളത്തിലെ പതിനാറാമത്തെ കോണിൽ ഞാൻ ഒരുക്കിയ ശത്രു നാശം ..."" അയാളുടെ കണ്ണുകൾ പതിനാറമത്തെ കോണിലേക്കു പോയി അതിലെ തടി കൊണ്ടുള്ള മനുഷ്യ ബിംബം കയിലേക് എടുത്തു അയാൾ..... ഹ്ഹ്ഹ്.... ഹ്ഹ....

ഈ പ്രതിമ ഹോമ കുണ്ഠത്തിലെ അഗ്നിയിൽ എരിയുന്ന മാത്രയിൽ എനിക്ക് എതിരെ മറു കർമ്മം ചെയ്തവനും അഗ്നിക്ക് ഇര ആകും.......ആ നിമിഷം അവൻ ആവാഹിച്ച വിഷത്തെ തിരിച്ചു കൊണ്ട് വരും ഞാൻ...... കാളിദാസൻ ആ പ്രതിമ യന്ത്രകളത്തിൽ ഏഴു ചുറ്റു ചുറ്റി..... ഉഗ്രമന്ത്രത്തോടെ ഹോമകുണ്ഠത്തിലെ അഗ്നിയിലേക് അർപ്പിച്ചു...... "" ഹ്ഹ ഇത് എന്റെ ചതി...... ചതിക്ക് മറു ചതി.......... ഹഹഹ അയാളുടെ അട്ടഹാസം അവിടെ ആകെ മുഴങ്ങ്ബോൾ ജിത്തു മോന്റെ അല്ല ആ നിമിഷം സാക്ഷാൽ അമൃതകരൻ ആയി മാറിയവന്റ ദേഹം വിറച്ചു .......കുഴിഞ്ഞ കണ്ണുകൾ നാലുപാടും പാഞ്ഞു...... 💠💠💠💠 എന്റെ കലാഭൈരവ.... ""........... അനിരുദ്ധന്റെ ശബ്ദം നാലു ചുവരികളെ ഭേധിച്ചു പുറത്തേക് വന്നു... നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തന്റെ കർമ്മം വിജയിച്ച ആനന്ദത്തിൽ ആറാടുന്ന നിമിഷം ഒരു ഈച്ച പോലും കയറാൻ കഴിയാത്ത പാകത്തിന് അടച്ചിട്ട മുറിയിൽ ശക്തമായ കാറ്റ് ആഞ്ഞു വീശി...... അനിരുദന്റെ കണ്ണുകൾ സംശത്താൽ ഉരുണ്ട് കളിച്ചു.... എന്റെ കാലഭൈ.........."" ആ നാമം പൂർത്തി ആക്കും മുൻപേ വീശി അടിച്ച കാറ്റിൽ സംഹാര താണ്ടവം ആടിയ അഗ്നി അവനിലേക് പടർന്നു കഴിഞ്ഞിരുന്നു.......... 💠💠💠💠

( ഇതേ വേളയിൽ കുട്ടികൾ ) ഇതെന്താ ഇവന്റെ ദേഹം മുഴുവൻ വിഷത്തെ ആഗിരണം ചെയ്തത്.... """ എന്തോ അപകടം നമ്മെ കാത്തിരുപ്പുണ്ട് ചേട്ടച... "" ചിത്രന്റെ ശബ്ദത്തിൽ ഭയം നിറയുമ്പോൾ ആദിശങ്കരന്റെ ചുണ്ടുകളും നാസിക തുമ്പും വിറച്ചു.... .... ""ഹ്ഹ്ഹ് ""അച്ചു അവളെ അല്ല എനിക്ക് രക്ഷിക്കേണ്ടത് അവൾ ഒരു നിമിത്തം മാത്രം ആണ്.... എന്നിലെ വിഷം വിശ്വജിത്തിന്റേത് ആണ്.... ഗ്രഹണം തുടങ്ങും മുൻപ് വേളൂർ മഠത്തിൽ കളിദാസാനിൽ നിന്നും അവനെ എനിക്ക് മോചിപ്പിക്കണം........ ഹ്ഹ്ഹ്ഹ്ഹ്.... "" ഇനിയും താമസിച്ചാൽ നഷ്ടങ്ങൾ മാത്രം ആയിരിക്കും നമുക്ക് മുൻപിൽ............... ആദിശങ്കരന്റെ കണ്ണുകളിൽ അഗ്നി ആളികത്തി..... ശങ്കു ""നീ... നീ എന്തൊക്കെയാ ഈ പറയുന്നത്...വിശ്വജിത്തോ.... അവൻ എങ്ങനെ....എനിക്ക് ആകെ ഭ്രാന്ത്‌ പിടിക്കുന്നു... കുഞ്ഞാപ്പൂവിന്റെ ദേഹം വിറ കൊണ്ടു.... ഒന്നും പറഞ്ഞു നില്കാൻ സമയം ഇല്ല... ....ആദി ശങ്കരൻ പല്ല് കൂട്ടി കടിച്ചു.......ഇനിയും പത്തു മിനുട്ട് കൂടിയെ എനിക്ക് മുൻപിൽ ഉള്ളു.....""""""എല്ലാവരും.... എല്ലാവരും എന്നോട് ക്ഷമിക്കണം """""..... അവന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു..... ക്ഷമിക്കാനോ..."" എന്തിന്.... കുഞ്ഞാപ്പൂവിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു...

എനിക്ക് എത്രയും പെട്ടന്ന് അവിടെ എത്തണം അല്ലങ്കിൽ ..... ആദിശങ്കരൻ പറഞ്ഞു തീരും മുൻപേ ഹുങ്കാര ശബ്ദത്തോടെ വീശി അടിച്ച കാറ്റിൽ കാർ ഒന്ന് ആടി ഉലഞ്ഞു........ "" ആാാ.... "" കൈയിൽ നിന്നും വഴുതി പോകുന്ന സ്റ്റീറിങ്ങിന്റ് നിയന്ത്രണം വരുതിയിൽ ആക്കാൻ സച്ചു കിണഞ്ഞു പരിശ്രമിച്ചു..............സംഹാര താണ്ടവം ആടുന്ന കാറ്റിന്റെ എതിർ ദിശായിലേക് മറിഞ്ഞു പോകുന്ന കാർ..........പരസ്പരം കൂട്ടി ഇടിക്കുമ്പോൾ ആരും തന്റെ ദേഹത്തേക്ക് വീഴാതെ ഇരിക്കാൻ കുഞ്ഞൻ ശ്രമിച്ചു കൊണ്ടിരുന്നു...... സ.... സച്ചു.... മോനെ വണ്ടി ഇടത്തോട്ട് പിടിക്ക്...... പുറകിൽ ഇരുന്ന ചിത്രൻ സർവ്വ ശക്തി എടുത്തു മുന്പോട്ട് ആഞ്ഞു സ്റ്റീറിങ്ങിൽ പിടിച്ചു..... പറ്റുന്നില്ല ചേട്ടായി..""""എന്റെ നിയന്ത്രണത്തിൽ നില്കുന്നില്ല...സച്ചു സ്റ്റീറിങ് ഇടത്തോട്ട് പിടിക്കാൻ ശ്രമികുമ്പോൾ മുന്പിലെ ഗ്ലാസിലൂടെ അവൻ കണ്ടു ആക്രമകാരികൾ ആയ ഒരു പറ്റം മനുഷ്യ മൃഗങ്ങൾ ആയുധം കൊണ്ടു കാറിനു നേരെ പാഞ്ഞു അടുക്കുന്നത്...... വല്യേട്ട......""

.....സച്ചുവിന്റെ ശ്രദ്ധ ഒരു നിമിഷം പോയതും വലിയൊരു ശബ്ദത്തോടെ മുൻപിലേക് വീണ പാഴ്തടിയിലേക്ക് ഇടിച്ചു കയറി കാർ ആ നിമിഷം ആയത്തിൽ വട്ടം ചുറ്റി................... ഉണ്ണിമാ............""""""കുറുമ്പൻറെ ശബ്ദം ഉയർന്നു..... മഹാദേവ......... ചതിച്ചോ.... ദേ.... ദേവൂട്ട....... മോനെ.... ""...... """""""" വലത്തെ ഡോർ തുറന്ന് തെറിച്ചു പോകുന്ന കുറുമ്പന് നേരെ കൈ നീട്ടി ഉണ്ണി........................ തകർന്ന കാറിനുള്ളിൽ കുട്ടികളുടെ നിലവിളി ഉയരുമ്പോൾ ദൂരെ തെറിച്ചു പോയ കുറുമ്പന്റെ നേരെ കൈ ഉയർത്തി ഉണ്ണി......ശിരസിൽ നിന്നും ഒലിച്ചു ഇറങ്ങുന്ന രക്തത്തിൽ കലർന്ന കണ്ണുനീർനൊപ്പം ഉണ്ണിയുടെ ശബ്ദവും ഉയർന്നു..... എന്റെ..... എന്റെ...കുഞ്ഞുങ്ങൾ.......നിമിഷങ്ങക്ക് അകം ആ കണ്ണുകളിൽ അഗ്നി പടർന്നു.... മഹാദേവ... "" ഇതിനു വേണ്ടി ആയിരുന്നോ എന്റെ കുഞ്ഞുങ്ങളുടെ കൂടെ എന്നെയും വിട്ടത്.... """ അവരുടെ പരാജയം കാണാൻ നന്ദികേശൻ ഇനി ഒരു നിമിഷം ഇവിടെ നിൽക്കില്ല....... ""...വലത്തേ കൈ കൊണ്ട് നിലത്തു ആഞ്ഞു അടിച്ചു ഉണ്ണി.............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story