ആദിശങ്കരൻ: ഭാഗം 118

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഹ്ഹ്ഹ്..... "" നിന്റെ ഈ ആയുധത്താൽ എന്നിൽ നിന്നും പൊടിയുന്ന രക്തം താഴേക്കു പതിച്ചാൽ നിന്റെ ഭദ്ര അവൾക്ക്‌ ഒരിക്കലും സ്വന്തം സ്വത്വം തിരിച്ചറിയാൻ കഴിയില്ല....."""""""""" ഇത് എന്റെ ചതി........ ജാതവേദൻ""" അല്ല ചെന്നോത്ത്‌ കുറുപ്പ്""" കരുതി വച്ച ചതി......ഹഹ... ഹഹ..... ഉറക്കെ അട്ടഹസിക്കുന്ന അയാളുടെ ശബ്ദം കാലഭൈരവന്റെ കാതിലേക്ക് തീക്കനൽ കോരിഇടുമ്പോൾ അറിയാതെ തന്നെ വലത്തെ കൈയിൽ നിന്നും ആയുധം താഴേക്കു പതിച്ചു....ആ ചുണ്ടുകളിൽ നേർത്ത മന്ത്രം പോലെ ആ നാമം വന്നു........ ഭ.... ഭദ്ര.. "" എ..... എന്റെ ഭദ്ര....""കാലഭൈരവന്റെ കണ്ണുകൾ ഉരുണ്ട് കളിച്ചു.... നിറഞ്ഞ കണ്ണുകൾ കരിംകാളി അമ്മയിലേക് പോയി..... തന്റെ ജീവന്റെ പാതി ആയവളുടെ തേങ്ങൽ കാതുകളിൽ നേർത്ത വിങ്ങലോടെ പതിയുമ്പോൾ ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു കാലഭൈരവൻ.....""" ""ചെന്നോത്തു കുറുപ്പ്..... "" അയാളിൽ നിന്നും ആ നാമം പുറത്തേക് കേട്ടതും ആരവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു........ ആരവിന്റെ കണ്മുൻപിൽ കൂടി ഒരു പത്തുവയസുകാരന്റെ ചിരിയും ശബ്ദവും തെളിഞ്ഞു വന്നതും അവന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി തെളിഞ്ഞു.... വിഷ്ണുവേട്ട..... """ ഓർമ്മയിലൂടെ ആ കുഞ്ഞ് ശബ്ദം കടന്നു പോയതും ""ആരവിന്റെ ശബ്ദം തെല്ലോന്നു നേർത്തു ""മ്മ്ഹ..."""

പക്ഷെ നിമിഷങ്ങൾക് അകം ആ പുഞ്ചിരിയുടെ സ്ഥാനം ഭയം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.... മോനെ വ്യാസാ...."""!!!!!!!!!ആരവിന്റെ തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക് വന്നതും ... കണ്ണ് വലിച്ചു തുറന്നവൻ...... ആഹ്ഹ്ഹ് """""ഒരു നിമിഷം അവന്റ കൈകൾ ഉണ്ണിയെ പിടിമുറുക്കി.....ആരവ് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു... പക്ഷെ വീണ്ടും വീണ്ടും അവനെ ഓർമ്മകൾ പരാജയപ്പെടുത്തുമ്പോൾ മുടിയിഴകളിൽ ഇരു കയ്യാലേ മുറുകെ വലിച്ചവൻ... ആരു "" മോനെ..... ഉണ്ണി അവന്റെ കൈയിൽ കടന്നു പിടിക്കുമ്പോൾ നിറഞ്ഞ കണ്ണാലെ ഉണ്ണിയെ നോക്കി...."" ഓർമ്മകൾ അവനെ ചുഴി പോലെ മുന്ജന്മത്തിലേക് കൊണ്ട് പോകുമ്പോൾ നിസ്സഹായതയോടെ നാവെടുക്കാനും എന്തോ പറയാനും ശ്രമിച്ചു......അണ പൊട്ടി ഒഴികുന്ന കണ്ണുകൾ കാലഭൈരവനിൽ എത്തി നിൽകുമ്പോൾ അവന്റ ശിരസ്സിലെ ഞരമ്പുകളെ ഭേദിച്ചു ആ പത്തു വയസുകാരന്റെ ഓർമ്മകൾ ഒരു മിന്നായം പോലെ കടന്നു വന്നു ആ നിമിഷം നാലു ചുവരുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കളിദാസനിലെ ജാതവേദന്റെ ശബ്ദം ഉയർന്നു....."" ഹഹഹഹ """... ഹഹഹ......""""കാലഭൈരവൻ മഹാദേവന്റെ രൗദ്രഭാവം...."" നിന്റെ പാതി കരിംകാളിയെ അടിമ ആക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു എന്റെ കാലകിങ്കരന്മാരെ ഭേദിച്ചു

എന്റെ മന്ത്രപുരയിലേക് നിനക്ക് പ്രവേശിക്കാൻ കഴിയും എന്ന്...""""ഹ്ഹഹ്ഹ """"...... കാളിദാസന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...""കണ്ണുകളിലെ ചുവപ്പ് അഗ്നി പോലെ ആളി..."" എന്റെ ഈ ശരീരം നശിപ്പിക്കാൻ നിന്റെ കൈകളിൽ നീ ചേർത്ത ആയുധം പോരാ കാലഭൈരവ... ""മുന്ജന്മങ്ങളിൽ ഞാൻ ബലി നൽകിയ കാളിദാസന്റെ എല്ലുകൾ കോർത്തു ഞാൻ നിർമ്മിച്ച ആയുധത്താൽ മാത്രമേ നിനക്ക് ഈ ശരീരം നശിപ്പിക്കാൻ കഴിയൂ...."മറ്റൊരു ആയുധത്താൽ എന്റെ ശരീരത്തിലെ രക്തം ഈ മന്ത്രവാദ പുരയിൽ ഒഴിക്കിയാൽ നിന്നിലെ വിഷം അമൃതകരനിലേക് തിരികെ വന്നു ചേരും....""നീ വെറും ജഠത്തിന് തുല്യം ആകും....ദൈവീക ശക്തി ക്ഷയിച്ച നിന്റെ ശരീരവും മനസും കോകിലയ്ക്ക് സ്വന്തമാകും ....ആ നിമിഷം നിന്റെ ഭദ്ര നെല്ലി മല മൂപ്പനും സ്വന്തം.....""ഹഹഹ... ഹഹഹ...""അയാളുടെ ശബ്ദം ആ ചുവരിനെ വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിക്കുമ്പോൾ കാലഭൈരവന്റെ തൊണ്ടകുഴിയിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നു.. ആഹ്ഹ്... "" കണ്ണുകൾ നാലുപാടും ആയുധത്തിനു വേണ്ടി പായുമ്പോൾ കാളിദാസൻ വീണ്ടും വീണ്ടും വിജയഭേരി മുഴക്കി........ ഹഹഹ..."" ഹഹഹ... ""നിന്റ കണ്ണുകൾ എന്റെ ശരീരം നശിപ്പിക്കാൻ ഉള്ള ആയുധത്തെ ആണ് തേടുന്നത് അല്ലെ....."" ഹ്ഹഹ"""""

ആാാ ആയുധം എവിടെ എന്ന് നിനക്ക് ഒരിക്കലും കണ്ടെത്താൻ കഴിയില്ല കാലഭൈരവ.... "എനിക്കും നളന്ദനും മാത്രം അറിയാവുന്ന രഹസ്യം...."" ഹ്ഹ്.. "" നളന്ദ ഇനി ഭയം വേണ്ട.. """"കാളിദാസന്റെ കണ്ണുകൾ നളന്ദനിൽ ചെന്നു നിന്നു.......... ഭദ്രയെ മറന്ന് കൊണ്ട് ആദിശങ്കരനിലെ കാലഭൈരവന് ഒരിക്കലും എന്നെ വധിക്കാൻ കഴിയില്ല.."" ഹ്ഹ ""മ്മ്മ്.. "" നമുടെ കർമ്മം പൂർത്തി ആകട്ടെ....പുതുമന ഇല്ലത്തെ ആ തല തിരിഞ്ഞ സന്തതി കാലഭൈരവനിലേക് ആവാഹിച്ച വിഷത്തെ തിരികെ അമൃതകരനിലേക് ആവാഹിക്കണം.... ""നളന്ദ നിന്റെ വശീകരണ മന്ത്രത്തിന്റെ ശക്തിയാൽ എന്നിൽ അനുരുക്ത ആയവളെ ഇന്ന് രാത്രിയിൽ എനിക്ക് സ്വന്തം ആക്കണം.... പല്ലുകൾ കടിച്ചു കൊണ്ട് ആവേശത്തോടെ നളന്ദന് നിർദേശം നൽകുമ്പോൾ വശത്തിരുന്ന ജിത്തു മോന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...... ആ നിമിഷം കാലഭൈരവന്റെ കണ്ണുകൾ അവനിൽ ചെന്ന് നിന്നു... കാലഭൈരവനിലേക് യാജനയോടെ നോക്കുന്ന കണ്ണുകൾ കൺകെ ആ ഹൃദയം പിടിച്ചു...നിമിഷങ്ങൾക് അകം കണ്ണുകൾ അഗ്നി പോലെ ആളി കത്തി...... പല്ലുകൾ പരസ്പരം കോർത്തു കൊണ്ട് കാളിദാസനു നേരെ തിരിഞ്ഞു കാലഭൈരവൻ..... കാളിദാസാ...!"""" കാലഭൈരവന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ ഹുങ്കാര ശബ്ദത്തോടെ ഇടി മിന്നൽ മന്ത്രവാദ പുരയിലേക് തുളച്ചു കയറി... """""

ഏത് ആയുധത്താൽ നീ മരണം അടഞ്ഞാലും നിന്റെ രക്തതാൽ കരിംകാളിക്കു മോചനം നൽകി സ്വാഹാ ദേവിയെയും ചന്ദ്രദേവനെയും വീണ്ടെടുക്കാൻ കഴിയും എനിക്ക്...."""കാലഭൈരവന്റെ ശബ്ദം ഉയരുമ്പോൾ ഉണ്ണിയും ചിത്രനും ശ്വാസം എടുത്തു വിട്ടു... ആ നിമിഷം ആരവിന്റെ ശബ്ദം ഉയർന്നു..... അരുത്.."" അരുത്.... "" അരുത്....."""""""" ആരവ് """"അല്ല... "" വിഷ്ണുവർദന്റെ ശബ്ദം ഉയർന്നു പൊങ്ങി......എന്തോ ഓർത്തെടുത്തത് പോലെ ആരവിന്റെ കണ്ണുകളും ചുണ്ടുകളും വിറച്ചു.... """ ഇല്ലാ.... ""ഇല്ലാ....ഒരിക്കലും കാലഭൈരവന് മറ്റൊരു ആയുധത്താൽ അയാളെ കൊല്ലാൻ കഴിയില്ല.... അത്... അത് വലിയ വിപത് വിളിച്ചു വരുത്തും.... വീശിഅടിക്കുന്ന വലിയ കാറ്റിൽ അവന്റ ശബ്ദം ഉയരുമ്പോൾ ഉണ്ണിയും ചിത്രനും സംശയത്തോടെ നോക്കി ആ നിമിഷം ആരവിന്റെ കൈകൾ ഉണ്ണിയുടെ മുൻപിൽ കൂപ്പി..... """"സാക്ഷാൽ നന്ദികേശൻ അല്ലെ അങ്ങ്... ആ കാലഭൈരവനെ തടയൂ..."" ആ ആയുധത്താൽ അയാളെ കൊല്ലാൻ പാടില്ല.....അയാളുടെ രക്തം ഭൂമിയിൽ പതിക്കും മുൻപ് കാലഭൈരവനും അതെ ആയുധത്താൽ മരണം കൈവരിച്ചാൽ അയാളുടെ കർമ്മം മുടങ്ങും....അങ്ങനെ വന്നാൽ ഭദ്രയും നമുക്ക് നഷ്ടം ആകും..... അവരുടെ പുനർജന്മത്തിനായി കാത്തിരിക്കേണ്ടി വരും.......ആഹ്ഹ്ഹ്.... ആ ഹ്ഹഹ്ഹ.... ആ ഹ്ഹ്ഹ്........."""

അത് പാടില്ല...അത് പാടില്ല.... ഒരു ഭ്രാന്തനെ പോലെ അലറി വിളിക്കുമ്പോൾ വീശി അടിക്കുന്ന കാറ്റിൽ അവന്റ ശബ്ദത്തിനു തടസ്സം നേരിട്ടു.... നീ എന്തൊക്കെയാ ആരു ഈ പറയുന്നത്.. "" ഇയൾ ആരാ... ""ഉണ്ണിയുടെ കണ്ണുകൾ കാലഭൈരവനു മുൻപിൽ വിജയീ ഭാവത്തിൽ നിൽക്കുന്ന കാളിദാസനിൽ സംശയത്തോടെ ചെന്നു നിന്നു...."" ഇത് അയാളുടെ ആ ജാതവേദന്റ മറ്റൊരു രൂപം ആണ്... "" പരകായ പ്രവേശനത്തിലൂടെ അയാൾ സ്വന്തം ആക്കിയ ശരീരം.... ""എ... എന്റെ അനുജൻ വ്യാസന്റെ ശരീരം......"" ആരവിന്റെ അല്ല വിഷ്‌ണുവർദ്ധന്റെ ശബ്ദം ഇടറി.... "" ഹ്ഹ... "" വിഷ്ണുവർദ്ധന്റെ അനുജൻ വ്യാസന്റെ പുനർജന്മം ആണ് കാളിദാസൻ... ""ഞാൻ എല്ലാം പിന്നീട് പറയാം ആദ്യം ആദിശങ്കരനെ തടയണം അല്ലങ്കിൽ ആ ആയുധത്താൽ സ്വയം മരണം കൈവരിക്കും അങ്ങനെ വന്നാൽ അത് ഭദ്രയുടെ മരണത്തിനും കാരണം ആകും....ഈ നിമിഷം കാലഭൈരവന്റെ രക്തവും ഈ മന്ത്രവാദപുരയിൽ വീഴുക മാത്രമേ ഇതിനൊരു പോം വഴി ഉള്ളു.... അതിനാൽ സ്വയം മരണത്തെ കൈവരിക്കും അദ്ദേഹം ...

"" ഹ്ഹ്ഹ്... ഹ്ഹ്ഹ്.. "" ആരവിന്റെ തേങ്ങൽ ഉച്ചസ്ഥയിൽ എത്തി..... മഹാദേവ..."" ഉണ്ണി നെഞ്ചിലേക് കൈ ചേർത്തു....ഹ്ഹ...""ഇത് എന്തൊരു പരീക്ഷണം ആണ്......ഇല്ലാ.. ഇല്ലാ എന്റെ കുഞ്ഞൻ അവനെ എനിക്ക് തിരികെ വേണം സിദ്ധാർഥ്ന്റെ മകന് വേണ്ടി ജയദേവൻ പുനർജ്ജന്മം എടുത്തു എങ്കിൽ അവന്റെ ജീവൻ സംരക്ഷിക്കാനും ഞാൻ ബാധ്യസ്ഥൻ ആണ്..... ആഹ്ഹ്... "" അണച്ചു കൊണ്ട് വലത്തേ കാൽ മന്ത്രവാദപുരയുടെ പടിയെലേക്ക് വച്ചതും ഇടി മിന്നാലിന്റെ അകമ്പടിയോടെ മച്ചിൽ നിന്നും വലിയ ഒരു പലക ഉണ്ണിയുടെ കാലിനു കുറുകെ വീണു...... ഹ്ഹ... "" ഒരു പിടച്ചിലോടെ തറഞ്ഞു നിന്നു ഉണ്ണി..... """""മുന്പോട്ട് വരരുത് ആരും... """"""".....വലതു വശത്തെ ചുവരിൽ തറച്ചിരുന്ന വാൾ പൊടുന്നനെ വലിച്ചൂരി ഉണ്ണിക്കു നേരെ തിരിഞ്ഞു കാലഭൈരവൻ......"" മുൻപിൽ കാണുന്നത് എന്തും തച്ചുടയ്ക്കാൻ തയാറായി രൗദ്രഭാവം ആവാഹിച്ചു നിൽക്കുന്ന കാലഭൈരവൻ..... കണ്ണുകളിൽ അഗ്നി... "" രൗദ്രത്താൽ വിറകൊള്ളുന്ന നാസികതുമ്പ് .... ആഹ്ഹ് ""മോനെ.... "" കുഞ്ഞാ....""" നിസ്സഹായതയോടെ വിളിക്കുമ്പോൾ ഉണ്ണി തിരിച്ചറിഞ്ഞു സർവ്വരൗദ്രവും ആവാഹിച്ച കാലഭൈരവൻ മാത്രം ആണ് തനിക് മുൻപിൽ നിൽക്കുന്നത് എന്ന്.... എന്റെ നിയോഗത്തെ തടയാൻ നിങ്ങൾക് ആർക്കും അവകാശം ഇല്ല.... ""

"ഇന്ന് ഈ നിമിഷം ഇവന്റ മരണം എന്റെ കൈകളാൽ സാധ്യമാകണം അല്ലങ്കിൽ സർവ്വവും നശിപ്പിക്കും ഇവൻ....""ഇതേ ആയുധത്താൽ ഞാനും മരണം കൈവരിച്ചാൽ എന്നിലെ വിഷം തിരികെ ആവാഹിക്കാൻ ആർക്കും സാധ്യമല്ല...""എന്നെ മറന്ന് സ്വാഹായെയും അമൃതകരനെയും നിങ്ങൾക് തിരികെ കൊണ്ട് പോകാം.....സ്വാഹയെ അഗ്നിദേവന് തിരികെ നൽകണം....."" കാലഭൈരവൻ ഒന്ന് നിർത്തി കൊണ്ട് തുടരുമ്പോൾ വാക്കുകൾ ഇടറി...... എന്റെ.... എന്റെ മരണത്തിനു ഒപ്പം ഭദ്രയും മരണം കൈവരിച്ചിരിക്കും....... """ ഹ്ഹഹ്ഹ"""""കാലഭൈരവന്റ നെഞ്ചിൻകൂട് ഉയർന്നു പൊങ്ങുമ്പോൾ കാളിദാസൻ ഭയത്തോടെ അല്പം പുറകോട്ടു നീങ്ങി ഒരു നിമിഷം കാലഭൈരവൻ കണ്ണുകൾ ഇറുകെ അടച്ചു.... ഭദ്ര... "" എന്നോട് ക്ഷമിക്കൂ.... ഇന്ന് ഈ നിമിഷം എന്നിലേക്കു തിരികെ വന്ന എന്റെ പ്രണയത്തെ എനിക്ക് മറന്നേ കഴിയൂ.... സ്വയം അറിയാത്ത നിനക്ക് ഒരിക്കലും എന്നിലേക്ക് ലയിക്കാൻ കഴിയില്ല.....നീയില്ലെങ്കിൽ എനിക്ക് അസ്തിത്വം ഇല്ലാ... എല്ലാം എനിക്ക് അറിയാം എന്നാൽ ഇനിയും ഇവന്റ അന്ത്യം കുറിച്ചില്ല എങ്കിൽ നഷ്ടങ്ങൾ വലുത് ആയിരിക്കും...ലോക നന്മയ്ക്കു വേണ്ടി നാം നമ്മെ നമ്മുടെ പ്രണയത്തെ ത്യജിച്ചേ മതിയാകൂ.....""""

""ഇനിയൊരു പുനർജന്മത്തിനായി കാത്തിരിക്കാം നമുക്ക് ജാതവേദന്റെ "" അന്ത്യം കുറിക്കാൻ...... "" വലത്തേ കൈയിലെ വാളിൽ പിടിമുറുക്കുമ്പോൾ കാലഭൈരവന്റെ മുഖം രോഷം കൊണ്ട് വിറ പൂണ്ടു .... അതോടൊപ്പം നിറഞൊഴുകുന്ന കണ്ണിൽ ഭദ്രയോടടും രുദ്രനോടും വീണയോടും മാപ്പ് ചോദിച്ചു.......ആ നിമിഷം ഉണ്ണിയുടെ ഹൃദയം ആഞ്ഞു ഇടിച്ചു... ചേട്ടായി.. "" വല്യേട്ടൻ.. വേണ്ട... വേണ്ട വല്യേട്ടനെ നഷ്ടപെടുത്തി കൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ട... വല്യേട്ടനെ നമുക്ക് തടയണം.... ചിത്രന്റ കൈ പിടിച്ചു കിച്ചു മുന്പോട്ട് ആഞ്ഞതും ഉണ്ണി വലത് കൈ അവർക്ക് കുറുകെ വച്ചു...... അച്ഛ.... "" കിച്ചുവിന്റെ കണ്ണുകൾക്കു ഒപ്പം കുട്ടികൾ എല്ലാവരുടെയും കണ്ണുകൾ സംശയത്തോടെ ഉണ്ണിയിൽ വന്നു നിന്നു...... തടയാൻ നമുക്ക് അവകാശം ഇല്ല...എന്നും ആ വാക്കുകൾ അനുസരിച്ചിട്ടേ ഉള്ളു.... സിദ്ധാർഥ്നും ജയദേവനും ഈ ജന്മവും പരാജയം ഏറ്റു വാങ്ങാൻ ആണ് വിധി... അത് തടയാൻ എനിക്ക് ആവില്ല.....""" ..... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ """അയാളുടെ കഴുത്തു ലക്ഷ്യം ആക്കി പാഞ്ഞിരുന്നു കാലഭൈരവന്റെ വാൾ.... ( തുടരും ) Nb :: നേരത്തെ പറഞ്ഞിട്ടുണ്ട് പൂർവ്വജന്മത്തിൽ അതായത് ചെന്നോത് കുറുപ് പത്തു വയസുള്ള കുട്ടിയെ ബലി നൽകി അവന്റ പുനർജ്ജന്മം കാത്തിരുന്നത് ആണ് കാളിദാസൻ ... ആ കുട്ടി വിഷ്‌ണുവർദ്ധന്റെ അനുജൻ വ്യാസൻ ആണ് ആ നിമിഷം ചില ഓർമ്മകൾ ആരവിലേക്ക് വന്നത് കൊണ്ട് അത് തിരിച്ചറിയാൻ കഴിഞ്ഞു...

പക്ഷെ ജലന്ദരന് അറിയാം കാലഭൈരവന് അവിടേക്കു എത്തിച്ചേരാൻ കഴിയും എന്ന് അപ്പോൾ അയാൾ അതിനുള്ള പ്രതിവിധി നേരത്തെ കണ്ടു ആ കുട്ടിയുടെ എല്ലുകൾ കൊണ്ട് ഉണ്ടാക്കിയ ആയുധത്താൽ മാത്രമേ അയാളെ വധിക്കാൻ കഴിയൂ... ആ ആയുധം അല്ലാതെ പക്ഷം വധിച്ചാൽ ഭദ്രക്കു സ്വയം അറിയാൻ കഴിയില്ല... സ്വാഹായെയും ജിത്തുവിനെയും വീണ്ടെടുക്കാനും കഴിയില്ല അത് വലിയ ഒരു ആപത്തു ആണ്.... പക്ഷെ അതിന് മറ്റൊരു വഴി ഉള്ളത് അതെ ആയുധത്താൽ കലാഭൈരവൻ സ്വയം മരണം കൈവരിക്കണം... രുദ്രൻ പറയുന്നുണ്ട് കാലഭൈരവനിലേക് എത്തിചേരുമ്പോൾ ആദിശങ്കരന് അവന്റ നിയോഗം എന്തെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിയും എന്ന് ആ ഭാഗം ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു...... ഒരുപക്ഷെ കർമ്മം പൂർത്തി ആക്കാൻ ഇനി ഒരു പുനർജന്മത്തിന് വേണ്ടി കാത്തിരിക്കണം എന്നാണ് മഹാദേവന്റെ ഇച്ഛ എങ്കിൽ കാത്തിരുന്നേ മതിയാകൂ..... ചെറിയ part ആണ്.... വലിയ part ഉടനെ വരും... ചിലപ്പോൾ സന്തോഷം ആകാം സന്തോഷം ആണെങ്കിൽ അതിനുള്ള വഴി ഈ പാർട്ടിൽ തന്നെ പറഞ്ഞിട്ടുണ്ട് കണ്ടു പിടിക്കാൻ പറ്റുമോ എന്നു നോക്കു.... ☺️.............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story