ആദിശങ്കരൻ: ഭാഗം 119

adhishankaran

എഴുത്തുകാരി: മിഴിമോഹന

തടയാൻ നമുക്ക് അവകാശം ഇല്ല...എന്നും ആ വാക്കുകൾ അനുസരിച്ചിട്ടേ ഉള്ളു.... സിദ്ധാർഥ്നും ജയദേവനും ഈ ജന്മവും പരാജയം ഏറ്റു വാങ്ങാൻ ആണ് വിധി... അത് തടയാൻ എനിക്ക് ആവില്ല.....""" ..... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ """അയാളുടെ കഴുത്തു ലക്ഷ്യം ആക്കി പാഞ്ഞിരുന്നു കാലഭൈരവന്റെ വാൾ.... മഹാദേവാാാ .......""" ഉറക്കെ വിളിച്ചു കൊണ്ട് ആ നിമിഷത്തെ ഉൾകൊള്ളാൻ കഴിയാതെ കണ്ണുകൾ ഇറുക്കി അടക്കുന്ന ഉണ്ണിയുടെ ഇരു തോളിലും മുഖം അമർത്തി സച്ചുവും കിച്ചുവും..... ആ നിമിഷം ചതുർമുഖനും വരാഹിയും പരസ്പരം കൈകൾ കോർത്തു ആശ്രയതിനെന്ന വണ്ണം......... വല്യേട്ടാ """"""""""""!!!.എ.. എന്റ വല്യേട്ടൻ .... ഇടറുന്ന ശബ്ദത്തോടെ ഉറക്കെ വിളിച്ചു കുറുമ്പൻ കുഞ്ഞാപ്പുവിന്റെ കഴുത്തിലേക്ക് തല ചേർത്ത് വിതുമ്പുമ്പോൾ ഇരു കൈകളും നാരായണനെ മുറുകെ പിടിച്ചു........ ദേവൂട്ട...."" കുഞ്ഞാപ്പുവിന്റെ നേർത്ത ശബ്ദം കാതിലേക് പതിച്ചതും മെല്ലെ കണ്ണ് തുറന്നു കുറുമ്പൻ.... കൊച്ചേട്ട... "" എന്റെ.. എന്റെ വല്യേട്ടൻ പോ... പോയി... ""നമുക്ക് ഇനി ആ... ആരും ഇല്ല.... ആഹ്.."" അവന്റ തേങ്ങൽ പുറത്തേക് വരുമ്പോൾ കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നനുത്ത പുഞ്ചിരിയോടെ മുന്പോട്ട് നീണ്ടു അതിനൊപ്പം കുറുമ്പൻറെ മിഴികൾ സഞ്ചരിക്കുമ്പോൾ അവൻ കണ്ടു അതിശയത്തോടെ മന്ത്രവാദ പുരയിലേക് കണ്ണുകൾ നട്ടു നില്ക്കുന്ന ഉണ്ണിയും കുട്ടികളും.... ആഹ്ഹ്... ""

ഒരു നിമിഷം കുറുമ്പന്റെ ശബ്ദം പുറത്തേക് വന്നു..... "" കണ്ണുകളും ചുണ്ടുകളും ഒരുപോലെ വിടർന്നു....... """""കാളിദാസന്റെ കഴുത്തിനു നേരെ കാലഭൈരവൻ വലം കയ്യാൽ ഉയർത്തിയ വാൾ...... ആ വാളിൽ വിലങ്ങു തീർത്തു കൊണ്ട് ചുവന്ന കുപ്പിവളകൾ നിറഞ്ഞ ഉരുക്കു മുഷ്ടി....വാളിൽ പിടി മുറുകുന്നതിനു ഒപ്പം ചുവന്ന കുപ്പിവളകളേ വീണ്ടും ചുവപ്പ് ചലിച്ചു കൊണ്ട് താഴേക്കു ഒഴുകുന്ന രക്തം...............""""" ആ നിമിഷം കാലഭൈരവന്റെ കണ്ണിൽ അഗ്നി ആളികത്തി... "" തന്റെ നിയോഗത്തിനു തടസ്സം ആയി വന്നവളുടെ നേരെ രൗദ്രം മുഴുവൻ ആവാഹിച്ചു കൊണ്ട് തിരിഞ്ഞു കാല ഭൈരവൻ...അവളിലേക്ക് കണ്ണുകൾ കോർക്കുമ്പോൾ കാലഭൈരവന്റെ കണ്ണുകളിലെ കോപം ഒരു നിമിഷം വഴി മാറി....ആ നിമിഷവും വാൾ തലപ്പിൽ നിന്നും ഏറ്റ മുറിവ് വേദന സൃഷ്ടിക്കുമ്പോഴും അവളുടെ മാൻപേട മിഴികളിൽ വിടർന്നു തന്നെ നിന്നു....... ഭാനു.... "" ഹ്ഹ്ഹ്.... കാളിദാസന്റെ കണ്ണുകൾ വികസിച്ചു ""...... ഹഹഹ... ഹഹഹ...""""കാല ഭൈരവന്ന് മുകളിൽ ആണ് കാളിദാസൺ....ഹഹഹ... ഹഹഹ...കാളിദാസന്റെ ശബ്ദം വീണ്ടും ഉയർന്നു പൊങ്ങി..."" @@%&3*--"""" വിറയ്ക്കുന്ന ചുണ്ടിൽ നിന്നും ആഭിചാരമന്ത്രം പുറത്തേക് വന്നു......

ഹ്ഹഹ്ഹ ഇനി വെറും പത്തു നിമിഷങ്ങൾ കൂടി മാത്രം ഗ്രഹണം തുടങ്ങാൻ... ശിഖണ്ഡി ആയവളെ മറി കടന്നു നിനക്ക് എന്റെ ശരീരം നശിപ്പിക്കാൻ കഴിയില്ല കാലഭൈരവ..... ഒരു ശിഖണ്ടിയോട് ഏറ്റു മുട്ടി എന്നെ പരാജയപ്പെടുത്താൻ നിനക്ക് കഴിയില്ല അത് യുദ്ധ തന്ത്രം അല്ല.....""മ്മ്മ് ""നളന്ദ നമ്മുടെ കർമ്മം തുടങ്ങട്ടെ......"""""""ഇടത് വശത്തെ തട്ടത്തിൽ ഇരിക്കുന്ന മുരുക്കിൻ പൂവ് ഏഴായി ഭാഗിച്ചു കാളിദാസൻ...... പത്തു നിമിഷങ്ങൾ മാത്രം അതിനുള്ളിൽ ഏഴു പ്രാവശ്യം ഉരുവിടുന്ന താന്ത്രിക ശ്ലോകത്തിനു അകമ്പടി ആയി ഞാൻ വർഷിക്കുന്ന മുരിക്കിന് പൂവിനാൽ അമൃതകരന് അഭിഷേകം...ഏഴാം ഉരു പൂർത്തി ആകുമ്പോൾ കാലഭൈരവനിലെ വിഷം അമൃതകരനിലേക് വന്നു ചേരും..... നളന്ദ അമൃതകരനെ ഈ കളത്തിലേക് ഇരുത്തികൊള്ളു....... ഹഹഹ... ഹഹഹ....നളന്ദന് നിർദേശം കൊടുത്തു കൊണ്ട് അയാളുടെ അട്ടഹാസം വീണ്ടും വീണ്ടും നാലു ചുവരുകളെ ഭേദിച്ചു....... കളത്തിൽ ശിരസ്സറ്റു കിടക്കുന്ന കാവൽഭടാനമ്മരുടെ ശരീരം ഒരു വശത്തേക് തള്ളി നീക്കി കൊണ്ടയാൾ ഒരു വശത്തു രക്തത്തിൽ കുതിർന്നു കിടന്ന ചമത കൈയിൽ എടുത്തു നിമിഷങ്ങൾക് ഉള്ളിൽ മൂന്ന് കോണുകൾ ചേർന്ന കളം അയാൾക് മുൻപിൽ ഒരുങ്ങുമ്പോൾ ഭാനുപ്രിയൻ എന്ന ശിഖണ്ടിയുടെ മുൻപിൽ ചലിക്കാൻ ആവാതെ നിൽക്കുന്ന കാലഭൈരവനിലേക്

പോകുന്ന കാളിദാസ്ന്റെ കണ്ണിൽ പുച്ഛം നിറഞ്ഞു.....ആ നിമിഷം നളന്ദൻ അമൃതകരനെ കാളിദാസന്റെ കളത്തിലേക്ക് വലിച്ചു ഇടുമ്പോൾ കാലഭൈരവൻ വരച്ച അതിർ വരമ്പു ലാംങ്ങിക്കാൻ ആകാതെ നിസ്സഹായതയോടെ ഉണ്ണിയും മറ്റുള്ളവരും നോക്കി നിന്നു ....അപ്പോഴും കുഞ്ഞാപ്പൂവിന്റെ ചുണ്ടിൽ പുഞ്ചിരി വാടാതെ തന്നെ നിന്നു... കൊച്ചേട്ട...."" ആ നിമിഷം കുറുമ്പൻ നാരായണന്റെ കയ്യിൽ നിന്നും ഊർന്നു താഴേക്കു ഇറങ്ങി.... ആ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരിയെ സംശയത്തോടെ ആണ് കുറുമ്പൻ നോക്കിയത്....."" ആഹ്ഹ്..... "" നേർത്ത വിങ്ങലോടെ കാലഭൈരവന്റെ കണ്ണുകൾ ജിത്തു മോനിൽ വന്നു നിന്നു....ഹ്ഹ... "" വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന നിസ്സഹായതയിൽ കൈയിലെ വാൾ അല്പം ഒന്ന് അയയുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചു കാലഭൈരവൻ....... """"എന്നെ തോൽപിച്ചു ഇവനെ വധിക്കാൻ കഴിയുമോ... "" വാക്കുകളിൽ അല്പം കുസൃതി കലർത്തി അവൾ ചോദിക്കുമ്പോൾ ധർമ്മ യുദ്ധതന്ത്രങ്ങൾ കാലഭൈരവന്റെ ശിരസിലൂടെ മിന്നൽ പോലെ കടന്ന് പോയി....... """""""""""അങ്ങയുടെ നിസ്സയാവാസ്തയ്ക്കുള്ള ഉത്തരം പാതിമെയ് ആയവളുടെ വലം കൈകളിൽ ഒന്നിൽ ഉണ്ട്.... """"""

കുപ്പിവളകളുടെ നേർത്ത കൊഞ്ചാലോടെ കാലഭൈരവന്റെ വാളിൽ നിന്നും അവൾ കൈ പിൻവലിക്കുമ്പോൾ ഉഗ്രമായ ഇടി മിന്നൽ ശബ്ദത്തിന് ഒപ്പം കാലഭൈരവന്റെ കണ്ണുകൾ തുറന്നു..... ആഹ്ഹ്..."" കാലഭൈരവനിൽ നിന്നും പുറത്തേക് വരുന്ന ശബ്ദത്തിനൊപ്പം മിന്നൽ പിണരുകൾ കരിംകാളി അമ്മയുടെ ശരീരത്തെക്ക് പതിക്കുമ്പോൾ കണ്ടു കരിംകാളി അമ്മയുടെ വലത് വശത്തെ അഞ്ചു കൈകളിൽ ഒന്നിൽ തൃശൂലം.... അതിന്റെ മൂന്ന് കൊമ്പുകൾ മനുഷ്യന്റെ എല്ലുകൾ കൊണ്ട് മിനുസപ്പെടുത്തി പാകപ്പെടുത്തിയിരിക്കുന്നത് മിന്നൽ പിണരുകളെ ഭേദിച്ചു കാലഭൈരവന്റെ കണ്ണുകളിലേക് തുളച്ചു കയറി.....""""""""" കണ്ണുകൾ അടച്ചു നാലാം ശ്ലോകം പൂർത്തി ആക്കി അമൃതകരനിലേക് മുരിക്കിൻ പൂവ് വർഷിക്കാൻ ഒരുങ്ങിയ കാളിദാസന്റെ കർണപ്പുടങ്ങളിലേക്ക് ഭാനുവിന്റെ വാക്കുകൾ ഇടി തീ പോലെ വന്നു കൊണ്ടതും ഒന്ന് പിടഞ്ഞു അയാൾ....... ആഹ്ഹ... "" ഇല്ലാ...ഇല്ലാ..... """"അസംഭവ്യം.... എനിക്കും നളന്ദനും മാത്രം അറിയാവുന്ന രഹസ്യം.... ഹ്ഹ... ഹ്ഹ... അയാളുടെ ദൃഷ്ടി നളന്ദനിൽ വന്നു നിന്നതും നളന്ദന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു......""നിമിഷങ്ങൾക് അകം നളന്ദന്റെ കണ്ണുകൾ പകയോടെ ഭാനുവിൽ വന്നു നിന്നു...... അർവാണിച്ചി.......""" ചതിച്ചോ നീ എന്നെ...... നളന്ദന്റെ കൈകൾ അവളുടെ മുടികുത്തിലേക്ക് ആഴ്ന്നിറങ്ങി......"""ഭാനുവിനെ സ്വന്തം മുഖത്തിന്‌ നേരെ അടുപ്പിച്ചു അയാൾ...........

എന്റെ കിടപ്പറയിൽ എന്റെ വികാരത്തിനു നാവുകളാൽ നീ ശമനം നൽകുമ്പോൾ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ..... അർവ്വണിച്ചി ..... """" ത്ഫൂ..... """"" നളന്ദനിൽ നിന്നും ആ വാക്ക് കേട്ടതും അയാളുടെ മുഖത്തെ ആഞ്ഞു തുപ്പി അവൾ... എടി... ""ആക്രോശത്തോടെ അലറിയവൻ അവളുടെ മുടിക്കുത്തിൽ ഒന്ന് കൂടി പിടി മുറുക്കി മുന്പിലെ ചുവരിലേക് അവളുടെ നെറ്റി ലക്ഷ്യം ആക്കി പാഞ്ഞതും കുഞ്ഞമൃതകരന്റെ നാവിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നു.... അ... അ.. അമ്മാ....""" ആ കുഞ്ഞ് കൈകൾ അവളുടെ നേരെ ഉയരുമ്പോൾ ഗർഭപാത്രമില്ലാതെ ആണിന്റെ ശരീരവും പെണ്ണിന്റെ മനസോടെയും അമ്മയായവളേ തിരിച്ചറിഞ്ഞു കാലഭൈരവൻ..... ആാാാ.... ആാാാ........."""""""ദിഗംന്ധം പൊട്ടുമാറു ഉച്ചത്തിൽ കാലഭൈരവന്റെ ശബ്ദം ഉയർന്നു വലത്തെ കൈയിൽ ഭാനുവിന്റെ രക്തം പതിച്ച ആ വാൾമുനയിൽ നിമിഷങ്ങൾക്കകം നളന്തനെ കോർത്തെടുത്തു കാലഭൈരവൻ.....ഉയർത്തി പിടിച്ച വാളിൽ പിടയുന്ന നളന്ദന്റെ രക്തം ഭാനുവിന്റെ ശിരസിലൂടെ താഴേക്കു ഒഴുകുമ്പോൾ ഇരു കൈകളും കാപാലധാരി ആയ കാലഭൈരവന് മുൻപിൽ ഭയഭക്തിയോടെ കൂപ്പി.....അപ്പോഴും തന്റെ കർമ്മം പൂർത്തിയാക്കാൻ ഉള്ള വ്യഗ്രതയിൽ അടുത്ത ഉരു ശ്ലോകത്തിലേക് കടന്നിരുന്നു കാളിദാസൻ....

ആ നിമിഷം മന്ത്രവാദ പുരയിൽ ഉയരുന്ന അയാളുടെ തന്ത്രിക ശ്ലോകത്തിന്റെ ശബ്ദത്തിന് മീതെ ഉയർന്നു ഭാനുവിന്റെ ശബ്ദം.................. "" """"""ഹര... ഹര.. മഹാദേവ... """ ഹര... ഹര.. മഹാദേവ...ഹര... ഹര.. മഹാദേവ...ഹര... ഹര.. മഹാദേവ...""""""""ഹര... ഹര.. മഹാദേവ......."""" ഭാനുവിന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ ഭീകര ശബ്ദത്തോടെ ഭൂമിയിലേക്ക് പതിച്ച മിന്നൽ പിണർ മൺകട്ടയാൽ നിർമ്മിതമായ മന്ത്രവാദ പുരയുടെ തെക്ക് വശത്തെ ചുവരിൽ വലിയ വിള്ളൽ ഉണ്ടാക്കി.... നിമിഷങ്ങൾക് അകം താഴേക്കു പതിക്കാൻ പോകുന്ന മൺചുവർ അമൃതകരന്റെ കുഞ്ഞ് ദേഹത്തേക് വീഴാൻ പാകത്തിന് നിന്നതും കാലഭൈരവന്റെ നെഞ്ചകം പിടച്ചു..... ഗ്രഹണത്തിന് മുൻപ് കാലഭൈരവൻ അമൃതകരനെ സ്പർശിച്ചാൽ ആ വിഷം തിരികെ അമൃതകരനിലേക് തന്നെ ചേരും ....ഹ്ഹ്ഹ്... ""കാലഭൈരവന്റെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി..... വീണ്ടും ഒരു പരീക്ഷണത്തെ അതിജീവിക്കാൻ ആ കണ്ണുകൾ നാലു പാടും പാഞ്ഞു ......... മോനെ കുഞ്ഞുണ്ണി..... """"""""മുന്പിൽ പടർന്നു കിടന്ന രക്തത്തിലൂടെ ഓടിയവൾ കളിദാസന്റെ യന്ത്രകളത്തെ ഭേദിച്ചു കൊണ്ട് ആ കുഞ്ഞിനെ കയിലേക് കോരി എടുത്തു തിരിഞ്ഞതും ആ ചുവർ ഇടിഞ്ഞു താഴേക്കുപതിച്ചിരുന്നു....... @@@@@@@@""""""അഞ്ചമത്തെ ശ്ലോകം പാതിമുറിയുമ്പോൾ കണ്ണുകൾ വലിച്ചു തുറന്നു കാളിദാസൺ......

ചുവന്ന കലങ്ങിയ കണ്ണിൽ നിന്നും ഞരമ്പുകൾ പൊട്ടി രക്തം കലങ്ങി മറിഞ്ഞു താഴേക്കു ഒഴുകി അതിനൊപ്പം അയാളുടെ കണ്ണുകളിൽ അലങ്കാരം ആയിരുന്ന കരിമഷി കൂടി കലർന്നു........ ആഹ്ഹ്...""""ആഹ്ഹ്ഹ്ഹ്ഹ്....... """""""മുന്പിലെ മുരിക്കിൻ പൂവ് തട്ടി തെറിപ്പിച്ചു കൊണ്ട് നിലത്തു നിന്നും ചാടി എഴുനേറ്റു കാളിദാസൻ...."""ഹ്ഹ്ഹ്... "" കേവലം ഒരു ശിഖണ്ടിക്ക് ഇത്രയും ധൈര്യമോ.... """ അർവാണിച്ചി """കൂടെ കിടന്നു ചതിച്ചു ജയം നേടിയാലും അന്തിമ വിജയം ഈ കാളിദാസന് തന്നെ ആയിരിക്കും...........ഹഹഹ.... ഹഹഹ...ഹഹ..""അയാളുടെ അട്ടഹാസം വീണ്ടും വിജയഭേരി മുഴക്കുമ്പോൾ കാലഭൈരവന്റെയും ഭാനുവിന്റെയും കണ്ണുകളിൽ സംശയം നിറഞ്ഞു..... ഹ്ഹ്ഹ്ഹ്ഹ്.... ""ഹ്ഹ്ഹ്... ഹ്ഹ്ഹ്....അണച്ചു കൊണ്ട് വലതു വശത്തെ കതകിൽ ആഞ്ഞു ചവുട്ടി അയാൾ..."" ആ ശക്തിയിൽ അവര്ക് മുൻപിൽ ഇരു വശത്തേക് തുറന്ന കതകിന് നടുവിലൂടെ വരുന്നവളെ കണ്ടതും കാലഭൈരവന്റെ കണ്ണുകൾ വികസിച്ചു........ അ.... അ... അച്ചു... എന്റെ അച്ചു...... """" അഗ്നിദേവന്റെ കൈകൾ ഉയർന്നു.....അച്ഛാ... "" ഉണ്ണിയുടെ കൈകളിൽ മുറുകെ പിടിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ആ കൊച്ചു പെണ്ണിൽ ഉടക്കി നിന്നു.......... """"ചുവന്ന പട്ടുസാരിയിൽ സർവ്വാഭരണ വിഭൂഷിത ആയവൾ...താഴെ വരെ നീണ്ട മുടിയിൽ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ചിരുന്നു....ചുണ്ടിൽ വശ്യമായ പുഞ്ചിരി....."" ഹഹഹ.... ഹഹഹ.... ഹഹഹഹ.. സ്വാഹാ ദേവി അഗ്നിദേവന്റെ പാതി മെയ്... ""

ഇനി ഇവൾ എനിക്ക് സ്വന്തം.....ഹഹഹ.... ഹഹഹ... "" നളന്ദൻ തീർത്ത വശീകരണമന്ത്രത്താൽ എന്നിൽ അനുരുക്ത ആയവൾ.....നീ എന്നെ കൊല്ലുന്ന നിമിഷം ഇവളും ആത്മാഹുതി ചെയ്യും.... ഞാൻ അല്ലാതെ മറ്റൊരു പുരുഷനെ പ്രാപിക്കാൻ അവൾക് കഴിയില്ല....ഹഹഹ.... ഹഹഹ"""""""..... ഞാൻ തീർത്ത മറ്റൊരു ചതി.......ഹഹഹ.... ഹഹഹ""""..... വീണ്ടും വീണ്ടും ഉന്മത്തനെ പോലെ അയാൾ ചിരിക്കുമ്പോൾ കിച്ചുവിന്റെ തൊണ്ടകുഴിയിൽ ഉമിനീർ വിലങ്ങി....... "" ഹ്ഹ... "" തന്റെ പാതി മെയ് ആയവളുടെ കണ്ണുകളിൽ മറ്റൊരുവനോട് പ്രണയം മൊട്ടിടുന്നത് നിസ്സഹായതയോടെ നോക്കുന്നവന്റ കണ്ണുകൾ അണപൊട്ടി ഒഴുകി...... ഇ... ഇ... ഇല്ല... പാടില്ല..... അച്ചുവിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മോൻ അവനെ എനിക്ക് നഷ്ടം ആകും... ഹ്ഹ.. ഹ്ഹ.. """ പിന്നെ ഉണ്ണിയ്ക്ക് ജീവനും ജീവിതവും ഇല്ല....ഉണ്ണിയുടെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി.. ആഹ്ഹ്.. "" വീണ്ടും വീണ്ടും കടന്നു വരുന്ന പരീക്ഷണങ്ങളിൽ കാലഭൈരവന്റെ തൊണ്ടകുഴിയിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നു.... കണ്ണുകൾ നിസ്സഹായതയോടെ കരിംകാളി അമ്മയുടെ വലം കൈയെ അലങ്കരിച്ച തൃശൂലത്തിലേക് പോകുമ്പോൾ കാളിദാസൻ ഉന്മത്തനെ പോലെ യന്ത്രകളത്തിലെ രക്തത്തിൽ കൈകൾ കൊണ്ട് ആവേശത്തിൽ പരതി..... ഒടുവിൽ ചുണ്ടിൽ എല്ലാം നേടിയവന്റെ വിജയ ചിരിയുമായി പൊങ്ങുമ്പോൾ അവന്റ വലത്തെ കൈയിൽ രക്തത്തിൽ കുതിർന്ന നാഗപ്പൂ താലി അവർക്ക് മുൻപിൽ തൂങ്ങി ആടി..... ഹ്ഹ... ഹ്ഹ ""

അഗ്നിദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..."" നിമിഷനേരങ്ങൾക് അകം ആ കണ്ണുനീർ തുടച്ചവൻ കണ്ണുകളിൽ അഗ്നി ആളികത്തി....."" നിസ്സഹായതയോടെ നിൽക്കുന്ന കാലഭൈരവനിൽ മിഴികൾ ഊന്നി അവൻ..... അച്ഛാ ""...സ്വാഹാ ദേവിയുടെ കഴുത്തിൽ മറ്റൊരുവന്റെ താലി അലങ്കാരം ആകാൻ പാടില്ല..."" ഈ പ്രതിസന്ധി തരണം ചെയ്തു അവനെ വധിക്കാൻ മഹാദേവന് കഴിയണം അതിനു ഒരു വഴിയേ ഉള്ളു അത് എനിക്ക് അറിയാം ...... "" കിച്ചുവിന്റെ ശബ്ദം കനച്ചതും ഉണ്ണിയും ചിത്രനും അവന്റ മുഖത്തേക്ക് സംശയത്തോട് നോക്കി.... ഹ്ഹ.. സ്വാഹയെ മരണത്തിലേക്ക് പറഞ്ഞു വിടാൻ സാക്ഷാൽ മഹാദേവന് കഴിയില്ല ആ നിസ്സഹായത"" എന്നിൽ എരിയുന്ന അഗ്നിയേക്കാൾ എന്നെ ചുട്ടു പൊള്ളിക്കുന്നു....അതിനൊരു പോം വഴിയേ ഉള്ളു... ""കിച്ചു അല്പം ഒന്ന് നിർത്തി കൊണ്ട് തുടർന്നു...... എന്റെ.... എന്റെ ഈ കൈകൾ തന്നെ ആവട്ടെ അവളുടെ അന്ത്യം കുറിക്കുന്നത്""""""മറ്റൊരുവനെ മോഹിച്ചു കൊണ്ട് അവൾ ഇനി ഈ ഭൂമിയിൽ വേണ്ട.... ""

... ഞങ്ങളുടെ മരണത്തിലൂടെ കാലഭൈരവൻ തിന്മയ്ക്ക് മുകളിൽ വിജയം കൈവരിക്കണം........""""അഗ്നിദേവന്റെ വാക്കുകൾ പ്രകൃതിയെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ആ വാക്കുകൾക്ക് അകമ്പടി ആയി കടന്നു വന്ന ഇടി മിന്നൽ മന്ത്രവാദപുരയുടെ തെക്കു വശത്തേക് പതിച്ചതും തെക്ക് ഭാഗത്തു അഗ്നി ആളി കത്തി....... മോനെ.. ""കിച്ചൂ.... ഉണ്ണിയുടെ ശബ്ദം ഒരു വിറവലോടെ ഉയരുമ്പോൾ സച്ചു അവന്റെ കൈകളിൽ കടന്നു പിടിച്ചു.... തടുക്കരുത്....."" എനിക്ക് മരണം ഇല്ല...ഈ ഭൂമിയിൽ ഇനിയൊരു ജീവിതവും ഇല്ല ..."""വിജയിച്ചു വരുന്ന കാലഭൈരവന്റെ മൂന്നാം കണ്ണ് ആയി കൂടെ... കൂടെ കാണും ഞാൻ..... ""സച്ചുവിന്റെ കൈകൾ പതുകെ എടുത്തു മാറ്റുമ്പോൾ അവന്റ ശബ്ദം ഒന്ന് ഇടറി..... കിച്ചു...!!! """"ഉണ്ണിയും ചിത്രനും നാരായണനും തടുക്കാൻ ആകും മുൻപേ അഗ്നിദേവൻ കാലഭൈരവന്റെ വിലങ്ങിനെ മറികടന്നു മന്ത്രവാദ പുരയിലേക് കടന്നു കഴിഞ്ഞിരുന്നു....... ( തുടരും )

Nb : ആയുധം കിട്ടിയപ്പോൾ മറ്റൊരു പ്രതിസന്ധി കാലഭൈരവന് മുൻപിൽ ഉണ്ട്... അത് എന്തായാലും നമ്മൾ പ്രതീക്ഷിച്ചത് ആണല്ലോ നളന്ദൻ വശീകരണ മന്ത്ര്ത്താൽ അച്ചുവിന്റെ മനസിനെ സ്വാധീനിച്ചത് അതിനെ തരണം ചെയ്യാതെ മുന്പോട്ട് പോകാൻ എന്തായാലും കഴിയില്ല.... ഇപ്പോൾ അതിനൊരു മാർഗം അഗ്നിദേവൻ കണ്ടെത്തി മഹാദേവന് ഒരിക്കലും സ്വാഹയുടെ മരണത്തിനു കാരണക്കാരൻ ആകാൻ കഴിയില്ല ആ നിസ്സഹയത അഗ്നിദേവൻ തിരിച്ചറിഞ്ഞു.... തന്റെ കൈകൾ കൊണ്ട് അവൾ ഇല്ലാതായാൽ ഒരുപക്ഷെ കാലഭൈരവന് കർമ്മം പൂർത്തി ആക്കാൻ കഴിയും എന്ന് കിച്ചു വിശ്വസിക്കുന്നു..... വീണ്ടും നിങ്ങളെ കൊണ്ട് വന്നു മുൾമുനയിൽ നിർത്തിയത് അല്ല അച്ചുവിന്റെ അവസ്ഥ നേരത്തെ പറഞ്ഞത് ആണ് അവളിൽ അയാളോട് പ്രണയവും കാമവും ഉടലെടുത്തത്...

മറ്റൊരാളെ അവൾക് പ്രണയിക്കാനോ പ്രാപിക്കാനോ കഴിയില്ല ഇതിനൊരു വഴി തുരന്നു വരും എന്ന് പ്രതീക്ഷിക്കാം അല്ലങ്കിൽ അഗ്നിദേവന്റ തീരുമാനം ആയിരക്കാം ശരി....... ആരും ചീത്ത വിളിക്കരുത് 😔😔ഒരുപാട് സമയം എടുത്തു ആലോചിച്ചു എഴുതുന്നത് ആണ് മുൻ‌കൂട്ടി എഴുതി വച്ചിരിക്കുന്ന കഥ അല്ല ഇത്.... മുൻപ് പറഞ്ഞത് പോലെ നാലു വരി എഴുതാൻ പോലും ചിലപ്പോൾ മണിക്കൂറുകൾ വേണ്ടി വരാറുണ്ട്... വലിയ part ചോദിക്കുന്നവർക് വേണ്ടി പറഞ്ഞത് ആണ്... എനിക്കും കുടുംബം ഉണ്ട് അവരുടെ കാര്യങ്ങൾ എല്ലാം നോക്കണം അതിനിടയിൽ കണ്ടെത്തുന്ന സമയം ആണ് എഴുതാൻ എടുക്കുന്നത്.... രണ്ട് ദിവസം കൂടുമ്പോൾ ഇടനം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട് ആണ് ചെറിയ part ആണെങ്കിലും ഇടുന്നത്.... ഇതിന്റെ ബാക്കി എഴുതാൻ ചിലപ്പോൾ ഇനിയും രണ്ട് ദിവസമോ അതിൽ കൂടുതലോ എടുക്കും.... അപ്പോൾ വലിയ part നോക്കി ഇരുന്നാൽ വീണ്ടും late ആകും.......

എന്റെ അവസ്ഥ കൂടെ എല്ലാവരും ഒന്ന് പരിഗണിക്കണേ.... നിങ്ങൾ 2 മിനുട്ട് കൊണ്ട് വായിക്കുന്ന ഭാഗം എഴുതാൻ ഞാൻ എടുക്കുന്നത് വലിയ effort ആണ് ഞാനും മനുഷ്യൻ ആണെന്നുള്ള പരിഗണന മതി... ഒരിക്കലും story ചോദിക്കുന്നവരോട് അല്ല അത് എനിക്ക് ഒരുപാട് സന്തോഷം ഉള്ളു കാര്യം ആണ് പക്ഷെ സ്റ്റോറി വൈകുമ്പോൾ പലരും harsh ആയി സംസാരിക്കുന്നു അത് ഒരുപാട് വേദന ഉണ്ടാക്കുന്നു..നിങ്ങൾ ദേഷ്യത്തോടെ വന്നു ചോദിക്കുന്ന സമയം നിങ്ങൾ പ്രതീക്ഷിക്കുന്ന part എഴുതാൻ ആലോചിച്ചു ആലോചിച്ചു ഒന്നും എഴുതാൻ പറ്റാതെ കിളി പോയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും ... വെട്ടി തിരുത്തി വട്ട് ആയി ഇരിക്കുന്ന അവസ്ത എന്ന് പറയുന്നത് ആണ് സത്യം.......ആ സമയം ചീത്ത വിളി കൂടി ഞാൻ കേൾക്കേണ്ടി വരുന്നു 😔😔😔😔.... എല്ലാവരുടെയും കാര്യം അല്ലാട്ടോ ഒരുപാട് പേരുണ്ട് എന്റെ അവസ്ഥ അറിഞ്ഞു കൂടെ നിൽക്കുന്നവർ ഒരു പനി ആണെകിൽ പോലും വന്നു അന്വേഷിച്ചു കൂടെ നികുന്നവർ.... എല്ലാവരോടും നിറെ നിറെ സ്നേഹം 😘😘😘.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story