ആദിശങ്കരൻ: ഭാഗം 12

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആഹ്ഹ്... "" ഭദ്രേ ഞാൻ..... മുഖത്തെ വിയർപ്പു കണങ്ങളൊപ്പുമ്പോൾ ആണ് അവളുടെ ചുണ്ടുകളിൽ പൊടിഞ്ഞ ചോര തുള്ളികൾ കണ്ണിൽ ഉടക്കിയത്.... കുഞ്ഞാപ്പു വരും മുന്പ് പെട്ടന്ന് വലം കൈയിലെ തള്ളവിരൽ ആ ചൊടികളിലേക് നീണ്ടതും തല ഒന്ന് പുറകോട്ടു വലിച്ചവൾ.... അത്‌ വക വയ്ക്കാതെ അധരങ്ങളിൽ ആ ചോരമയം തൂത്തു കളയുമ്പോൾ വിരലുകൾ വിറകൊണ്ടു.......... എവിടെ എല്ലം അന്വേഷിച്ചെടാ നിന്നെ.... കുളത്തിന്റെ പടവുകൾ ഇറങ്ങി താഴേക്കു കുഞ്ഞാപ്പു വരുമ്പോൾ അവന്റെ കൈയിൽ തൂങ്ങി ചിന്നുകുട്ടിയും ഉണ്ട്........ കുഞ്ഞന്റെ മുഖത്തെ പകപ്പും ജാള്യതയും ഭദ്രയുടെ മുഖത്തെ നാണവും കണ്ടതും കുഞ്ഞാപ്പു തല ചെരിച്ചു ഇടം കൈലെ ചൂണ്ടു വിരൽ മീശയുടെ മേൽ വച്ചു ചിരിച്ചു തുടങ്ങി............... ആദിഏട്ടാ..... "" ചിന്നു ഓടി അവന്റെ കയ്യിലേക് ചേർന്നു....... വന്നപ്പോൾ തൊട്ടു നിന്നെയും ഭദ്രേയും അന്വേഷിച്ചു നടപ്പാണ് ചിന്നു.... ""കുഞ്ഞാപ്പു ആ പടവിലേക് ഇരുന്നു..... ആദിയെട്ടാ ""എന്റെ ചിത്തുഏട്ടൻ..... കണ്ണൊന്നു നിറച്ചു പെണ്ണ്.... "" മോള്‌ പേടിച്ചോ. "" ചേട്ടായിക് ഒന്നും പറ്റിയില്ലല്ലോ ...

ചെറിയ ഒരു സംഘർഷം അതൊക്കെ ഈ ജോലിയുടെ ഭാഗം അല്ലെ...... കരയരുത്.... മെല്ലെ കണ്ണ്‌ തുടച്ചു കൊടുത്തവൻ.....കുഞ്ഞാപ്പുവിനെ നോക്കുമ്പോൾ അവന്റെ മുഖത് ഊറിയ ചിരി കണ്ടു.... പോടാ പട്ടി.... "" ഭദ്രയും ചിന്നുവും കാണാതെ മുഖം കൂർപ്പിച്ചു കുഞ്ഞൻ.... ഭദ്രേ ഒരു സഹോദരൻ എന്ന നിലയിൽ എനിക്ക് നിന്നെ കുറച്ചു ഉപദേശിക്കാൻ ഉണ്ട്.... "" കുഞ്ഞാപ്പു ഭദ്രക് നേരെ തിരിഞ്ഞതും കുഞ്ഞൻ കണ്ണ്‌ കൂർപ്പിച്ചു നോക്കി..... ഈൗ സമയത്ത് ഒരു അന്യപുരുഷന്റെ കൂടെ എന്റെ സഹോദരി ഒറ്റക് നില്കുന്നത് ഒരു സഹോദരൻ എന്ന നിലയിൽ എനിക്ക്.......... കുഞ്ഞാപ്പു പറഞ്ഞു തീരും മുൻപ് കുഞ്ഞൻ അവന്റെ വായ പൊത്തി...... എന്റെ പൊന്ന് മോനെ ചതിക്കരുത്..... "" നീ ലെച്ചുട്ടിയുടെ കൂടെ നില്കുമ്പോൾ ഞാൻ ഇനി ഒന്നും പറയില്ല.... സത്യം..... സത്യം... "" കുഞ്ഞാപ്പു കൈ നീട്ടിയതും കുഞ്ഞൻ അതിൽ കൈ വച്ചു..... ഞാൻ എന്റെ പെണ്ണിന്റെ കൂടെ ഒരു പത്തുമിനിറ്റ് ഇരുന്നാൽ അപ്പോൾ അവൻ വല്യേട്ടൻ കളിക്കും.... ഇനി ആ ഏരിയയിൽ കണ്ടാൽ ഞാനും ഇവളുടെ ഏട്ടൻ ആകും ഭദ്രയുടെ കൈയിൽ പിടിച്ചു തനിക് അരികിൽ ഇരുത്തി കുഞ്ഞാപ്പു........

എന്റെ ഏട്ടൻ തന്നെ ആണ് കേശുവേട്ടൻ.... "" ഓർമ്മ വെച്ച നാൾ മുതൽ എന്റെ അമ്മ ചൊല്ലി തന്ന രണ്ട് പേരുകൾ അത്‌ ആദിശങ്കരനും ആദികേശവനും ആണ് ..... എന്റെ അമ്മയുടെ കുഞ്ഞനും കുഞ്ഞാപ്പുവും..... മ്മ്മ്... "" ഭദ്രേചിക്കും ആദിയേട്ടനും പണ്ടേ ഇഷ്ടം ഉണ്ട് അതോണ്ട് അല്ലെ മനഃപൂർവം തല്ലു കൂടിയത്....... തല്ല് കൂടി ആദിയെട്ടൻ പോയി കഴിയുമ്പോൾ എന്ത് സങ്കടം ആണെന്നോ ഭദ്രേച്ചിക്ക്..... ചിന്നു വായ പൊത്തി ചിരിച്ചു..... ഭദ്രയുടെ മുഖത്ത് വിരിയുന്ന നാണത്തിന്റെ ചെറുമൊട്ടുകൾ കണ്ണുകളാൽ ഉഴിഞ്ഞെടുത്തു കുഞ്ഞൻ....... ആണോടി മോളേ.... "" നിനക്ക് ഇവനോട് ഇഷ്ടം ഉണ്ടായിരുന്നോ.... ""? മതിലിൽ ചാരി നിൽക്കുന്ന കുഞ്ഞനിലേക് കള്ള നോട്ടം എരിഞ്ഞു കൊണ്ട് കുഞ്ഞാപ്പു അവളെ ചേർത്തു പിടിച്ചു.... മ്മ്ഹ്ഹ്.. "" അറിയില്ല.... കേശുവേട്ടൻ എന്റെ പുണ്യവും ആദിയേട്ടൻ എന്റെ ജീവന്റെ പകുതി എന്ന് അമ്മ പറഞ്ഞു തരുമ്പോൾ അന്ന് എനിക്ക് അതിനു അർത്ഥം ഉൾകൊള്ളാൻ ആയില്ല... പക്ഷെ ഇന്ന് ഞാൻ അത്‌ മനസിൽ ആക്കുന്നു കേശുവേട്ട.... കുഞ്ഞാപ്പുവിന്റെ കയ്യിൽ മുറുകെ പിടിച്ചവൾ........

ആദിയേട്ടനു അപകടം വരുന്നു എന്നു അറിയുന്ന നിമിഷം ഞാൻ മറ്റൊരാളായി മാറുന്നു..... അത് കൊണ്ട് അല്ലെ വിലക്കപ്പെട്ട ആ മതില് ഞൻ ചാടിയത്........ ഭദ്ര അത്‌ പറയുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ ആ മതിലിനു അപ്പുറത്തേക് നീണ്ടു....... അന്ന് അമ്മ അറിയാതെ ആണ് ഞാൻ ആദിയേട്ടന്റെ പുറകെ വന്നത്..... ഓർമ്മ വെച്ച നാൾ മുതൽ എന്റെ ഒപ്പം അമ്മ ഉണ്ട്.... ഇന്ന് ആദിയെട്ടൻ കൂടെ ഉള്ളത് കൊണ്ട് മാത്രം ആണ് എന്നേ അമ്മ ഇവിടെകു വിട്ടത്..... അമ്മയുടെ കണ്ണുകൾ നിഴൽ പോലെ എനിക്കൊപ്പം എന്നും ഉണ്ട്........ അമ്മ പറയും വല്യൊതെ താര ചിറ്റയുടെ കണ്ണുകൾ ആണ് അമ്മക്.... ആപത്തുകളിൽ നിന്നും എന്നെ രക്ഷിക്കാൻ ആ ആത്മാവ് കൂടെ കാണും എന്ന്... അറിയാം മോളേ.. "" താര ചിറ്റയുടെ മരണത്തെ കുറിച്ച് കേട്ടിട്ടുണ്ട്..... ആ കണ്ണുകൾ ആണ് ഗൗരിഅമ്മക് എന്നും അറിയാം...കുഞ്ഞാപ്പു അവളുടെ തോളിൽ തട്ടി..... ചില രോഗികൾക്കു വേണ്ടി അച്ഛനു ദിവസങ്ങളോളം അറയിൽ കഴിയേണ്ടി വരും... പൂജയും മന്ത്രങ്ങളും ചികിത്സയും എല്ലാം സമർപ്പണത്തോടെ അച്ഛൻ ചെയ്യുമ്പോൾ എന്റെ അമ്മയുടെ കണ്ണുകൾ എനിക്കൊപ്പം നിഴൽ ആയി ഉണ്ട്............ എന്തോ അപകടം നമുക്ക് ചുറ്റും ഉണ്ട് ഏട്ടാ അതാണ് അവർ എല്ലാവരും ഭയപ്പെടുന്നത് ... "" ജാതവേദൻ വല്യച്ഛൻ അയാൾ അപകടകാരി ആണ്......... മ്മ്മ്...

"" അറിയാം..... ഇവർ എല്ലാം പലതും നമ്മളിൽ നിന്നും മറച്ചു പിടികിന്നുണ്ട് അത്‌ മറ നീക്കി പുറത്തു വരണം........... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നാല്‌പ്പടും പാഞ്ഞു... ആ ഏലസ്സ് നഷ്ടം ആയതിൽ പിന്നെ ആണ് ഈ അനർത്ഥങ്ങൾ എല്ലാം ഉണ്ടായത്.... അത്‌ കൈയിൽ ഉണ്ടെങ്കിൽ തന്നുടെ ആദിയെട്ടാ... ഭദ്ര അവന്റ മുഖത്തേക്ക് ദയനീയമായി നോക്കി.... ഇല്ല ഭദ്ര...."" ആ ചെറിയ ചെയിൻ മാത്രമേ എന്റെ കയ്യിൽ ഉള്ളൂ.... ഏലസ്സ് നിന്റെ മുറിയിൽ എവിടെ എങ്കിലും കാണും.... കുഞ്ഞൻ തറപ്പിച്ചു പറഞ്ഞു... ഞാനും ഭദ്രേച്ചി കൂടെ ആണ് ആദിയെട്ടാ മുറിയിൽ എല്ലാം നോക്കിയത് പക്ഷെ അത്‌ കണ്ടില്ല.... ചിന്നു ചുണ്ട് പുളുത്തി നിന്നു..... സാരമില്ല പോയത് പോയി.... അത്‌ വീണ്ടെടുക്കാൻ ഞാൻ നിന്നെ സഹായിക്കാം നീ വിഷമിക്കാതെ കുഞ്ഞാപ്പു പതുക്കെ എഴുനേറ്റു.... കൂടെ ഭദ്രയും.... നുള്ളി എടുത്ത എരിക്കിൻ പൂവുകൾ കൂടയിൽ ആക്കി പതുകെ മുന്പോട്ട് നടക്കുമ്പോൾ മതിലിനു മറുപുറം മറ്റൊരാൾ കണ്ണുനീർ വാർത്തു തുടങ്ങിയിരുന്നു ...... """""'എന്നാലും അത്‌ എവിടെ പോയി... ""

ഭദ്രയെ ആശ്വസിപ്പിച്ചു എങ്കിലും കുഞ്ഞാപ്പുവിന്റെ മനസിൽ അത്‌ ഒരു കരട് ആയി മാറിയിരുന്നു...... """"" 💠💠💠💠💠 ആാാാ.... ആാാാ """ ആാാ "" എന്റെ പ്രണയം നീ തിരിച്ചു അറിയുന്നില്ലേ ഭദ്രേ...... എന്റെ ബീജത്തെ നിന്റെ ഉദരത്തിൽ വഹിക്കേണ്ടെ നിനക്ക്........ നിന്റ അധരങ്ങൾ മറ്റൊരുവൻ സ്വന്തം ആക്കുമ്പോൾ എന്റെ നെഞ്ചു പൊടിയുന്നത് നീ അറിഞ്ഞില്ലേ.....ആ നിമിഷം എന്റെ കണ്ണുകൾ നശിച്ചു പോയിരുന്നു എന്ന് ഞൻ ആശിച്ചു..........ഉറക്കെ നിലവിളിച്ചു കൊണ്ട് നെല്ലിമല മൂപ്പൻ തന്റെ മുന്പിലെ ആഭരണപെട്ടി തുറന്നു.......... ചെറിയ ചെറിയ വള പൊട്ടുകൾ.... പൊട്ടിയ മാലയുടെ മുത്തുകൾ.... മുടിപിന്നുകൾ എല്ലാം അതിൽ നിറഞ്ഞു കിടന്നു...... അതിൽ നിന്നും ഒരുപിടി മുത്തുകൾ കയ്യിൽ എടുത്തവൻ.... നിന്റെ വിയർപ്പിനാൽ ഒട്ടിയ ഈ മുത്തുകൾ അതിലെ ഗന്ധം ആണ് എന്റെ ജീവശ്വാസം........മൂക്കിൻ തുമ്പിലേക് അത്‌ അടുപ്പിച്ചയാൾ................ മ്മ്ഹ്ഹ്... "" കൊച്ച് പെണ്ണിനെ പ്രണയിക്കാൻ നടക്കുന്നു... "" നാറി... മുറിക്കു അകത്തേക്കു വന്നു ജയന്തകൻ മുറു മുറുത്തു...... ജയന്തക

"" നീ കണുന്നില്ലേ എന്റെ ഹൃദയം തുടിക്കുന്നത് "" അത്‌ അവൾക്കു വേണ്ടി ആണ്.... അവളിൽ നിന്നും അടർന്നു വീഴുന്ന ഓരോ പൊട്ടും പൊടിയും ചേർത്ത് വച്ചത് കണ്ടില്ലേ നീ.... ഇതാണ് എന്റെ സമ്പാദ്യം...... എന്നിട്ടും അവൾ മറ്റൊരുവന് സ്വന്തം എന്ന്..... ഇല്ല.... എന്റെ കുഞ്ഞിന് ജന്മം നൽകേണ്ടവൾ ആണ് അവൾ.......... ഒരു ഭ്രാന്തനെ പോലെ ആ കൂട്ടി വെച്ചതിൽ കൈ ഓടിച്ചയാൾ...... ഇടയിലെ സ്വർണ്ണ തിളക്കം കണ്ടതും ജയന്തകന്റെ ഉള്ളം ഒന്ന് പിടഞ്ഞു.......... ഭദ്രയുടെ കഴുത്തിൽ നിന്നും അടർന്നു വീണ ഏലസ്സ് """""" ജയന്തകന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി..... ശിവരാത്രി കഴിഞ്ഞു വരുന്ന ആദ്യ പകൽ.... 💠💠💠💠 ഭദ്ര സ്കൂളിൽ പോയി തുടങ്ങിയ കാലം തൊട്ടു അവൾ പോകുന്നതും വരുന്നതും നോക്കി നെല്ലിമല മൂപ്പൻ മതിലിനോട് ചേർന്ന കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ചിരുന്നു...... അത്‌ അറിയാവുന്നത് കൊണ്ട് തന്നെ ഗൗരിയൊ ഹരികുട്ടനോ എപ്പോഴും അവൾക്കു ഒപ്പം കാണും...... അന്നേ ദിവസം ശിവരാത്രിയുടെ പിറ്റേന്ന്........

ആദിശങ്കരനു പകരം കരിംപൂച്ച ബലിയാട് ആയതിലുള്ള കലി തീർത്തു കൊണ്ട് ജാതവേധൻ പടിപുരയിലേക്കു പോയി....... ആ സമയം മറുവശത്തു മതിലിനോട് ചേർന്നുള്ള കാഞ്ഞിരമരത്തിൽ ചേർന്നു നിൽക്കുന്ന നെല്ലിമല മൂപ്പന്റെ കണ്ണ്‌ ഭദ്രയിൽ ആണ് .... രാവിലെ തന്നെ ആ കൊച്ചിന്റെ ചോര ഊറ്റി കുടിക്കാൻ നില്പുണ്ട് കാലൻ... "" മ്മ്ഹ... "" നിന്റെ എല്ലാം അന്തകൻ അടുത്ത് വന്നു കഴിഞ്ഞു ഇന്നലെ രാത്രി അതിനുള്ള തെളിവ് ആണ് എന്റെ കൈയിൽ ഉള്ള ഈ ചത്തു മലച്ച പൂച്ച...... "" മനസിൽ കരുതി നോക്കുമ്പോൾ നെല്ലി മല മൂപ്പന്റെ മുഖത് ദേഷ്യം നിറയുന്നത് അവൻ കണ്ടു........ ഇയാൾ എന്തിനാ ഇങ്ങനെ മുഖം വലിച്ചു കേറ്റി നില്കുന്നത് സാദാരണ ആ കുഞ്ഞിനെ കാണുമ്പോൾ മുഖത്ത് വൃത്തികെട്ട ഭാവം ആണല്ലോ.......കൈയിൽ ഇരുന്ന പൂച്ചയെ ഒരു ഭാഗത്തു വെച്ച് കൊണ്ട് നെല്ലി മല മൂപ്പൻ കാണാതെ വശത്തുള്ള ചെറിയ വാതിലിലൂടെ പുറത്തേക് നോക്കിയതും ജയന്തകന്റെ കണ്ണുകൾ വികസിച്ചു.......... ബുള്ളറ്റിനു പുറകിൽ ഇരിക്കുന്ന ആദിശങ്കരന്റെ നെഞ്ചിൽ കിടക്കുന്ന ഭദ്ര............ ""....

ആ നെഞ്ചിൽ ചേരേണ്ടവൾ ആണ്.... "" കാലം അവരെ ചേർത്ത് വയ്ക്കും........അവരുടെ സംഭാഷണം ഒന്നും കേൾക്കാൻ കഴിയില്ല എങ്കിലും ഭദ്ര സ്കൂൾ ബസിൽ കയറിയതും കുട്ടികൾ വണ്ടി മുന്പോട്ട് എടുത്തതും കാൺകെ നിറഞ്ഞ മനസോടെ അകത്തേക്കു കയറാൻ ഒരുങ്ങിയ അയാൾ കണ്ടു ആ മതില് ചാടി അവർ നിന്ന ഇടതേക് പോകുന്ന മൂപ്പനെ......... കഷ്ടം..... "" ആ കൊച്ചിന്റെ ദേഹത്തു നിന്നും പൊട്ടി വീഴുന്ന കുപ്പിവള ചില്ലും മുത്തും പെറുക്കാൻ നടക്കുന്നു....... അയാൾ കാണാതെ പുച്ഛത്തോടെ അകത്തേക്കു കയറി ആ പൂച്ചയെ എടുത്തു ജാതവേദന് അടുത്തേക് പോയി...... അയാൾ അത്‌ നിഷ്ടൂരം വാങ്ങി ഇരികത്തൂർ മനയിലേക്ക് വലിച്ചെറിഞ്ഞു....... ആ നിമിഷം മൂപ്പൻ അകത്തേക്ക് വന്നു...... തന്റെ ഉള്ളം കൈ ചെറിയ ചിരിയോടെ ജാതവേദാനു മുൻപിൽ തുറന്നു കാണിച്ചതും ഭ്രാന്തനെ പോലെ അട്ടഹസിക്കുന്ന ജാതവേദനെ ആണ് പിനീട് കാണുന്നത്...... ഇതാണ്.... ഇതാണ്.... ഇതാണ് എനിക്ക് വേണ്ടത്..... മ്മ്മ്ഹ്ഹ് """ഇരികത്തൂർ സഞ്ചയൻ ഭട്ടത്തിരിപ്പാട് നൂറ്റിഒന്ന് ദിവസം കഠിനവ്രതം എടുത്തു മകൾക്കായി പൂജിച്ചു നൽകിയ ഏലസ്സ്.......

അവളോട് ചേർന്നു നിൽക്കുന്നവരുടെ എല്ലാം രക്ഷ ഇതിൽ ആണ്................മൂപ്പാ അവളുടെ മാറിടത്തിയലെ വിയർപ്പിനാൽ കുതിർന്ന ഈ ഏലസ്സ് ഇനി നിനക്ക് സ്വന്തം............. ജാതവേദൻ അത്‌ പറയുമ്പോൾ ആ ഏലസ്സ് മൂപ്പൻ മൂക്കിനോട് അടുപ്പിച്ചു വല്ലാത്ത വശ്യതയോടെ അതിലെ ഗന്ധം നാസികക്കുള്ളിലേക്ക്‌ വലിച്ചെടുത്തു അയാൾ..... ഛെ """..... ജയന്തകന്റെ മുഖം അറിയാതെ തന്നെ തിരിഞ്ഞു.... ജയന്തക.... "" ജാതവേദന്റെ ശബ്ദം ഉയർന്നു നിന്റെ മുഖം എന്താണ് പുച്ഛം നിറഞ്ഞത്...... കൂറ് മാറാൻ ഉദ്ദേശം ഉണ്ടെങ്കിൽ വർഷങ്ങൾക് മുൻപ് നഷ്ടം ആയ ഭാര്യയുടെയും മകന്റെയും മുഖം മനസിൽ തെളിഞ്ഞു നിൽക്കണം...... ജാതവേദൻ അത്‌ പറയുമ്പോൾ ജയന്തകൻ ഒരുമാത്ര കണ്ണൊന്നു അടച്ചു മിഴിനീർ അനുസരണ ഇല്ലാതെ ഒളിച്ചു ഇറങ്ങി........ മൂപ്പാ... "" ഇനി ഈ ഏലസ്സ് ആണ് നമ്മുടെ പിടി വള്ളി അതിലൂടെ അവൾ നിന്റ അടുത്ത് എത്തും.... ഇത് തേടി വരും അവൾ....... ഇനി ജലന്ദരാണ് പരാജയം ഇല്ല..... വിജയം സുനിശ്ചിതം..... ഹഹഹ ഹഹഹ....... 💠💠💠💠

ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്നും തിരികെ വന്ന ജയന്തകൻ നോക്കുമ്പോൾ ആ ഏലസ്സ് മൂക്കിനോട് ചേര്ത് പിടിച്ചിരിക്കുന്ന മൂപ്പനെ ആണ്..... ജയന്തക... "" ര്കതചന്ദനം തയ്യാർ ആയി കഴിഞ്ഞോ....? ആ ആഭരണപെട്ടി അടച്ചു കൊണ്ട് മൂപ്പൻ അയാളെ നോക്കി... മ്മ്മ്.. "" തയാറാകുന്നു.... ജയന്തകൻ തല കുനിച്ചു നിന്നു..... തിരുമേനി അല്പസമയതിനുള്ളിൽ എത്തും... അശുഭമായ നിമിഷങ്ങൾ ആണ് മുൻപിൽ നടന്നത് അത്‌ കൊണ്ട് ദേഷ്യത്തിൽ ആയിരിക്കും..... എല്ലാം സൂക്ഷിച്ചും കണ്ടും വേണം മൂപ്പൻ നിർദേശം കൊടുത്തു..........( മരങ്ങാട് ഇല്ലത്ത നടന്ന സംഭവങ്ങൾ നന്ദനെ തിരിച്ചറിഞ്ഞ കാര്യങ്ങൾ ) 💠💠💠💠 രക്തയക്ഷിക്ക് ചാർത്താൻ രക്തചന്ദനം ചാലിക്കുകയാണ് ജയന്തകനും മറ്റൊരു പരികർമ്മി ആയ ചുപ്രനും.... നെല്ലിമല മൂപ്പന്റെ കൂടെ മല ഇറങ്ങി വന്നവൻ ആണ് ചുപ്രൻ മൂപ്പന്റെ സന്തത സഹചാരി എന്നും പറയാം..... ആഹ്... ""അഴക്..... പെണ്ണഴക് അത്‌ എന്റെ ഭദ്രതമ്പുരാട്ടി ആണ്..... എന്റെ മൂപ്പന്റെ വാമഭാഗം അലങ്കരിക്കേണ്ടവൾ..... ചുപ്രന്റെ ചുണ്ടിൽ വഷളൻ ചിരി പടർന്നതും ജയന്തകൻ മുഖം തിരിച്ചു.........

തനിക് അല്ലങ്കിലും ചോറ് ഇവിടെയും കൂറ് അവിടെ ആണ്.... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല എന്ന് വേണ്ട...... ജാതവേദൻ തിരുമേനി അറിഞ്ഞാൽ തന്റെ അവസ്ഥ അറിയാമല്ലോ.......... ചുപ്രന്റെ കണ്ണുകളിൽ പുച്ഛം നിറഞ്ഞു..... മ്മ്ഹ്ഹ് """അല്ലങ്കിൽ തന്നെ ഇങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം.... കൂടി പോയാൽ ചോര ശര്ധിച് ചാകും.... ചാകട്ടെ........ ചാകട്ടെ.....ജയന്തകന്റെ കണ്ണ്‌ നിറഞ്ഞൊഴുകി....... അപ്പോൾ തന്റെ ഭാര്യയും മകനുമോ.....? താൻ തിരിഞ്ഞു എന്ന് അറിഞ്ഞാൽ ജാതവേദൻ തിരുമേനിയുടെ കോപത്തിന് അവർ പാത്രമാകും...... ഇപ്പോൾ എവിടെ എങ്കിലും ജീവിച്ചിരുപ്പുണ്ട് എന്നെങ്കിലും ആശ്വസിച്ചു കൂടെ....ചുപ്രന്റെ വാക്കുകൾ കേൾക്കേ ജയന്തകൻ തൂണിലേക് ചാരി കിടന്നു...... പത്തു വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എനിക്കും ഇന്ദുവിനും ദൈവം തന്ന നിധി ആണ് തങ്ങളുടെ മകൻ..... "" ജനിച്ചു ഒരാഴച്ചക്കുള്ളിൽ ഡോക്ടർ പറഞ്ഞു തനിക് കിട്ടിയ നിധി '"" അവന്റെ ഹൃദയം പാതി ചത്തത് ആണ്.... അവന്റ ഹൃദയത്തെ പിടിച്ചു നിർത്താൻ ഉള്ള പണം........ "" അതായിരുന്നു എന്റെ മുന്പിലെ ചോദ്യചിഹ്നം.....

അവന് വേണ്ടി... അവന്റ ജീവൻ നിലനിർത്താൻ ഉള്ളു പണത്തിനു വേണ്ടി ഇയാൾക് ഒപ്പം ചേർന്നു...... നിബന്ധനയോടെ ഇനി ഒരിക്കലും അവരെ കാണാൻ പാടില്ല ബന്ധങ്ങൾ പൂർണ്ണമായും മറന്നു കൊണ്ടുള്ള ജീവിതം.... ഒരാഴ്ച പ്രായം ആയ മകന്റെ ജീവന്റെ മുൻപിൽ മറ്റൊന്നും ആലോചിക്കാൻ കഴിഞ്ഞില്ല...... ജയന്തകൻ കണ്ണൊന്നു തുടച്ചു...... ഭഗവാനെ എവിടെ എങ്കിലും അവർ ജീവിച്ചിരിപ്പുണ്ടായാൽ മതി മരിക്കും മുൻപ് ഒരു തവണ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....... """""""ജയന്തകൻ കണ്ണ്‌ കൂട്ടി അടച്ചു..... 💠💠💠💠 അതേ സമയം മറുപുറത്തു ഇരികത്തൂർ മനയിൽ..... എടൊ ആകാശേ തന്റെ വിറയൽ ഇത് വരെ മാറിയില്ലേ....... ""നെല്ലി മരത്തിന്റെ കെട്ടിൽ കാൽ മുട്ടിൽ തല ചേർത്ത് ഇരിക്കുന്നവന് സമീപം വന്നു കുഞ്ഞൻ........ വല്യേട്ട..... "" എന്റെ അമ്മ തനിചെ ഉള്ളൂ വീട്ടിൽ.... പാവം പേടിക്കും.... എന്നേ എന്റെ വീട്ടിൽ കൊണ്ട് ചെന്നു ആക്കിതരുമോ..... കുഞ്ഞന്റെ നെഞ്ചിലേക് കരഞ്ഞു കൊണ്ട് വീണവൻ...... അയ്യേ... നീ വല്യ കുട്ടി ആയില്ലേ.... ഇങ്ങനെ കരയാൻ പാടുണ്ടോ...?

കുറച്ചു ധൈര്യം വേണ്ടേ... എന്നെ പോലെ അല്ലെ വല്യേട്ട..... "" ദേവൂട്ടൻ ഓടി വന്നു ആ കെട്ടിൽ ചാടി കയറി..... നിന്റ ധൈര്യം ഞാൻ കണ്ടതാണെ... ആ വാതിൽ അടഞ്ഞപ്പോൾ വാല്യേട്ട.. കൊച്ചേട്ട... എന്ന് വിളിച്ചു കൂവുന്നത് മറന്നിട്ടില്ല മോനെ.... കിച്ചു അവന്റ പുറകെ വന്നു.... പോടോ അവിടുന്ന്... "" അത്‌ കഴിഞ്ഞു എന്നേ കണ്ടു അയാൾ പേടിച്ചില്ലേ ജലന്ധരൻ അല്ല അവന്റെ അപ്പൻ വന്നാലും ആദിദേവ് അവനെ ഒരു വടിയിൽ നിർത്തും... ഉവ്വേ.... "" കിച്ചു തലയാട്ടി.... നിർത്തെടാ ഗ്യാപ് കിട്ടിയാൽ അപ്പോൾ തല്ലു കൂടിക്കോണം.... സച്ചു എവിടെ...? നമുക്ക് പോകാം ഇപ്പോൾ തിരിച്ചാൽ രാത്രികു മുൻപ് ഇവനെ ഇവന്റെ വീട്ടിൽ എത്തിക്കാം... കുഞ്ഞൻ ദേഷ്യപ്പെട്ടു ഒന്ന് നോക്കി.... അത്‌ പിന്നെ സച്ചു.... "" കിച്ചുവും ദേവൂട്ടനും കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.... അവൻ ചിന്നുകുട്ടിടെ പുറകെ ആയിരിക്കും അല്ലെ....കുഞ്ഞൻ സ്വതസിദ്ധമായ പുഞ്ചരിയോടെ നോക്കി.... ങ്‌ഹേ... ""അത്‌ വല്യേട്ടനു എങ്ങനെ അറിയാം.... ദേവൂട്ടൻ അവന്റെ അടുത്തേക് നീങ്ങി ഇരുന്നു.... നീയൊക്കെ വാല് പൊക്കുമ്പോൾ എനിക്ക് അറിയാം കേട്ടോടാ കുരുപ്പേ....

"" ദേവൂട്ടന്റെ മൂക്കിൻ തുമ്പിൽ ഒന്ന് പിടിച്ചു.... വാലോ... "" ദേവൂട്ടൻ പുറകോട്ടു ഒന്ന് നോക്കി.... എടാ പൊട്ടാ അവന് വല്യേട്ടൻ ഗ്രീൻസിഗ്നൽ കൊടുത്തതാ... ഇനി വിശ്വാമിത്രൻ കൂടി ഒന്ന് അയഞ്ഞാൽ മതി....അല്ലെ വല്യേട്ട.....കിച്ചു കുഞ്ഞന്റെ മുഖത്ത് നോക്കിയതും അവൻ കണ്ണൊന്നു കൂർപ്പിച്ചു.... അത്‌ ഞാൻ ഒരു ആവേശത്തിന്..... പാവം അല്ലെ സച്ചു..... അവന് അവളെ അത്രക് ഇഷ്ടം ആയത് കൊണ്ട് അല്ലെ.... കിച്ചു ആകാശിന്റെ അടുത്തേക് ഇരുന്നു..... മ്മ്മ്... "" ആയിക്കോട്ടെ ഇനി ഞാൻ എന്ത് പറയാനാ... കുഞ്ഞൻ ചെറുതായ് ചിരിച്ചു.... വിശ്വാമിത്രനെ എങ്ങനെ ഒതുക്കും അതിനു നമ്മുടെ മേനകക്ക് കരയാൻ അല്ലെ അറിയൂ....ദേവൂട്ടൻ മുകളിലോട്ടു നോക്കി... അതിന് വഴി ഉണ്ട്.... "" നിങ്ങൾ കൂടെ നിന്നാൽ മതി.... കുഞ്ഞൻ പറഞ്ഞതും കിച്ചുവും ദേവൂട്ടനും അവന്റെ മേലെ ചാടി വീണു ... അത്‌ പിന്നെ ചോദിക്കാൻ ഉണ്ടോ അല്ലി പെണ്ണിനെ അങ്ങേരുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ എന്റെ വേൽ താഴെ വക്കു... ഇത് സത്യം... സത്യം... സത്യം.. ദേവൂട്ടൻ ആവേശം കൊണ്ടു...... വേലോ.... ""? കിച്ചു സംശയത്തോടെ നോക്കി... അത്‌ ഒരു ആവേശത്തിന് പറഞ്ഞതാടോ.... താൻ പോയെ..... ദേവൂട്ടൻ മുഖം കൂർപ്പിച്ചു...... ഇവൻ ഇപ്പോഴും പേടിച്ചു ഇരിക്കുവാണോ.... കിച്ചു ആകാശിന്റെ തോളിലൂടെ കൈ ഇട്ടു..... മ്മ്മ്... ""

പേടി ഉണ്ട് എന്റെ അമ്മക് ഞാൻ മാത്രമേ ഉള്ളൂ അയാൾ ഇനിയും ഉപദ്രവിക്കാൻ വരുമോ വാല്യേട്ട...... കുഞ്ഞന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കി അവൻ... എന്റെ ജീവൻ പോയാലും നിന്നെ ഞാൻ സംരക്ഷിച്ചിരിക്കും ഇത് ഞാൻ നിനക്ക് തരുന്ന വാക്കു....അവന്റ കൈയിൽ മെല്ലെ പിടിച്ചു കൊണ്ട് കുഞ്ഞൻ എഴുനേറ്റു... എന്തായാലും നമുക്ക് പോകാം ഞാൻ ഒന്ന് ചേട്ടായികാണട്ടെ......അവൻ നടന്നു പോകുന്നത് നോക്കി ഇരുന്നു മൂവരും....... 💠💠💠💠 ഭദ്രേ... ""കാവിൽ വിളക്ക് വച്ചു വന്നവൾ ഒന്ന് ഭയന്നു..... പേടിപ്പിച്ചു കളഞ്ഞല്ലോ ആദിയെട്ട....ചുണ്ട് ഒന്ന് കൂർപ്പിച്ചവൾ.... നിമിഷനേരങ്ങൾക്കുള്ളിൽ ഇടുപ്പിലൂടെ കൈ ഇട്ടു തന്നിലേക്കു അടുപ്പിച്ചവൻ... വിട് അമ്മയും അനന്തനും കാവിൽ ഉണ്ട് അവർ ഇപ്പോൾ വരും.... വരട്ടെ... ""ആരു വന്നാലും ദേ ഈ പിടി ഞാൻ വിടില്ല മോളേ..... ഇടം കയ്യാൽ മീശ പിരിക്കുമ്പോൾ അവന്റെ കരവലയത്തിൽ കിടന്നു കരയിൽ ഇട്ട മീനിനെ പോലെ പിടച്ചവൾ... കുതറാതെ നിൽക്ക് പെണ്ണേ... "" ഞാൻ ഇറങ്ങുവാ .....നീ...നീ വരില്ലേ കാവിലമ്മയുടെ മഞ്ഞൾ നീരാട്ടിനു...

അവളുടെ മുഖതു ചെറു വിരൽ കൊണ്ട് പതിയെ ഒന്ന് ഉഴിഞ്ഞു..... ഞാൻ വരണോ... മ്മ്ഹ"""...? പിന്നെ വരാതെ നിന്റെ മാല വേണ്ടേ നിനക്ക് അന്ന് തിരികെ തരാം... എന്റെ ഏലസോ...? അത്‌ എന്റെ കൈയിൽ ഇല്ല പെണ്ണേ അത്‌ കണ്ടു പിടിച്ചു തരാം എന്ന് നിന്റെ കേശുവേട്ടൻ വാക്ക് തന്നില്ലേ.... രണ്ടും കൂടി പോയി അന്വേഷിച്ചാൽ മതി.... കുഞ്ഞൻ അത്‌ പറഞ്ഞതും പെണ്ണൊന്നു ചുണ്ട് കൂർപ്പിച്ചു..... പിണങ്ങാതെ പെണ്ണേ... "" ഇനി ഞാൻ പോയി കഴിഞ്ഞു വേറെ ഏലസ്സ് വല്ലോം നഷ്ടം ആയി എന്ന് പറഞ്ഞു വിളികുവോ... ചെറിയ ചിരിയോടെ അവളിലേക്ക് ചേർന്നതും സംശയത്തോടെ നോക്കി പെണ്ണ്.... ദാ ഇവിടെ ഇനി വേറെ ഏലസ്സ് ഉണ്ടെങ്കിലോ കൈകൾ അരക്കെട്ടിൽ പരതി തുടങ്ങിയതും പുറകോട്ടു തള്ളിയവൾ ... വഷളൻ.. "" നാക്കു നീട്ടി കൊഞ്ഞനം കുത്തി ഓടുന്നവളെ ചിരിയോടെ നോക്കി നിന്നവൻ... കുഞ്ഞാ... "" പുറകിൽ നിന്നും ഗൗരിയുടെ ശബ്ദം കേട്ടതും തിരഞ്ഞു നിന്നവൻ..... ആദിയെട്ടാ.... അനന്തൻ ഓടി അവന്റ ദേഹത്തേക് കയറി..... നീ വരില്ലെടാ മഞ്ഞൾ നീരാട്ടിനു.....

അവന്റ നെറുകയിൽ ഒന്ന് മുത്തി കുഞ്ഞൻ..... മ്മ്.. "" വരും എല്ലാവരെയും കാണാൻ കൊതി ആകുവാ..... കുഞ്ഞി പല്ല് പുറത്ത് കാണിക്കുമ്പോൾ മുൻനിരയിലെ നാല് പല്ലുകൾ ശൂന്യമായിരുന്നു.. ആ ചിരി വാത്സല്യത്തോടെ നോക്കി നിന്നു കുഞ്ഞൻ.... ചിത്രനോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ ഭദ്രയിലേക്കും സച്ചുവിന്റെ കണ്ണുകൾ ചിന്നുവിലേക്കും നീണ്ടു..... കണ്ടോ ""കണ്ടോ കൊച്ചേട്ട... ദേവൂട്ടൻ കുഞ്ഞാപ്പുവിനെ തോണ്ടി...... പോടാ അവിടുന്ന് മര്യാദാക്ക്‌ കാറിൽ കയറിക്കോ.... തന്റെ കൈയിൽ ഇരുന്ന അനന്തനെ താഴെ നിർത്തി ദേവൂട്ടനോട്‌ കപട ദേഷ്യം കാണിച്ചവൻ.... വെറുതെ അല്ല ലെച്ചുചേച്ചി ഇടക്ക് ഇടക്ക് ഓരോന്ന് കൊടുക്കുന്നത്.... മ്മ്ഹ്ഹ്""മുഖം കോട്ടി അവൻ.... 💠💠💠💠 വാല്യേട്ട വീട്ടിലേക് കയറുന്നില്ലെ ...? വീടിന്റെ മുൻപിൽ എത്തിയതും ആകാശ് അവരെ അകത്തേക്കു ക്ഷണിച്ചു... ഈ പേടിതൊണ്ടനെ അകത്തു കൊണ്ട് ചെന്നു ആക്കിയിട്ടു വരാമെടാ.... കുഞ്ഞാപ്പു കുട്ടികളുടെ കൂടെ നടന്നതും കുഞ്ഞനും അകത്തേക് ചെന്നു.... ചെറിയ ഓടിട്ട വീട്... ചെറുത് ആണെങ്കിലും അകവും പുറവും നല്ല വൃത്തിയായി സൂക്ഷിരിക്കുന്നു.. .... ഒരു അൻപത്തിഅഞ്ചു വയസ് തോന്നിക്കുന്ന മെലിഞ്ഞ സ്ത്രീ... ആകാശിന്റെ അമ്മ പുറത്തേക് വന്നു........

കൺതടങ്ങളിൽ കറുപ് പടർന്നിരുന്നു... എന്തൊക്കെയോ ദുഃഖങ്ങൾ അവരെ അലട്ടുന്നുടെന്നു കണ്ടാൽ അറിയാം... നന്നേ പേടിച്ചു ഞാൻ... "" കുഞ്ഞിന്റെ അച്ഛൻ വിളിച്ചു കൂടെ ഉണ്ടെന്നു പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്.... അവർ എല്ലാവരെയും മാറി മാറി നോക്കി.. അമ്മയുടെ മോനെ സുരക്ഷിതമായി ഇവിടെ എത്തിച്ചിട്ടുണ്ട്... എന്താ പേടി അമ്മക്കും മകനും കുഞ്ഞാപ്പു കളിയായി പറഞ്ഞു... മോന് ഹാർട്ടിന് അസുഖം ഉണ്ട് മരുന്ന് നേരത്തിനു കൊടുക്കണം അതാണ് എന്റെ പേടി.... അത്‌ പറയുമ്പോൾ അവരുടെ ശബ്ദം ഇടറി തുടങ്ങി.... മറുത്തൊന്നും പറയാതെ ചെറിയ നീറ്റലോടെ പുറത്തേക്കു ഇറങ്ങാൻ നേരം കുഞ്ഞന്റെ കണ്ണുകൾ ചുവരിലേക് നീണ്ടു..... ആഹ്ഹ്... "" ഒരു ഞെട്ടലോടെ കുഞ്ഞാപ്പുവിന്റെ കൈയിൽ പിടിച്ചവൻ..... തോണ്ട കുഴിയിലെ വെള്ളം വറ്റുന്നത് പോലെ തോന്നി.... ആ ചുവരിലെ ചിത്രത്തിലേക് കൈ ചൂണ്ടിയവൻ... ഇ... ഇത് ആ...ആരാ.....? ആകാശിന്റെ അമ്മയിലേക് പോയി അവന്റെ കണ്ണുകൾ.... എന്റെ ഭർത്താവ്.... ആകാശിന്റെ അച്ഛൻ.... അത്‌ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു അവരുടെ..... പേര്...? കുഞ്ഞൻ സംശയത്തോടെ നോക്കി.. ജയന്തകൻ.... """""""""...... ( തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story