ആദിശങ്കരൻ: ഭാഗം 120

adhishankaran

എഴുത്തുകാരി: മിഴിമോഹന

മോനെ.. ""കിച്ചൂ.... ഉണ്ണിയുടെ ശബ്ദം ഒരു വിറവലോടെ ഉയരുമ്പോൾ സച്ചു അവന്റെ കൈകളിൽ കടന്നു പിടിച്ചു.... തടുക്കരുത്....."" എനിക്ക് മരണം ഇല്ല...ഈ ഭൂമിയിൽ ഇനിയൊരു ജീവിതവും ഇല്ല ..."""വിജയിച്ചു വരുന്ന കാലഭൈരവന്റെ മൂന്നാം കണ്ണ് ആയി കൂടെ... കൂടെ കാണും ഞാൻ..... ""സച്ചുവിന്റെ കൈകൾ പതുകെ എടുത്തു മാറ്റുമ്പോൾ അവന്റ ശബ്ദം ഒന്ന് ഇടറി..... കിച്ചു...!!! """"ഉണ്ണിയും ചിത്രനും നാരായണനും തടുക്കാൻ ആകും മുൻപേ അഗ്നിദേവൻ കാലഭൈരവന്റെ വിലങ്ങിനെ മറികടന്നു മന്ത്രവാദ പുരയിലേക് കടന്നു കഴിഞ്ഞിരുന്നു........... ചുറ്റും ഒന്ന് കണ്ണോടിക്കുമ്പോൾ കണ്ടു തറയിൽ രക്തത്തിൽ കുതിർന്ന വാൾ..."" നിമിഷങ്ങൾക് അകം അവന്റെ വലം കൈയിലേക്ക് ആ വാൾ സ്ഥാനം പിടിക്കുമ്പോൾ അവനിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നു.... ഹ്ഹ്ഹ്...""""ശ്വാസഗതി ഉച്ചസ്ഥയിൽ എത്തി...ആ വാൾ പിടിയിൽ കൈത്തലം ഒന്ന് കൂടി പിടി മുറുക്കുമ്പോൾ കളിദാസന്റെ കണ്ണുകൾ അഗ്നിയുടെ കൈയിൽ പിടി മുറുക്കിയ വാൾ മുനയിൽ വന്നു നിന്നു... """ ഹ്ഹ """ഹ്ഹ....നിമിഷങ്ങൾക്കകം അഗ്നിയുടെ കണ്ണുകൾ ആളി കത്തി...ജ്വലിക്കുന്ന കണ്ണുകൾ കാളിദാസാനിൽ എത്തി നിന്നു.... കാളിദാസാ... ""അഗ്നിദേവന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ കാളിദാസന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.... സ്വാഹാ ദേവിക്ക് അഗ്നിയിൽ മാത്രമേ ലായിക്കാൻ കഴിയൂ....

അവളുടെ ശരീരം സ്വന്തം ആക്കാൻ മറ്റാർക്കും അവകാശം ഇല്ല... അവളെ രക്ഷിക്കനും ശിക്ഷിക്കാനും അവകാശം എനിക്ക് മാത്രമേ ഉള്ളു..... "" പരിപാലിക്കാൻ അല്ല ശിക്ഷിക്കാൻ ആണ് ഇന്ന് എന്റെ നിയോഗം... ധർമ്മജയത്തിന് ഈ ശിക്ഷ അനിവാര്യം എങ്കിൽ അത് ഞാൻ നടപ്പിലാക്കും......""അഗ്നിദേവന്റെ വാക്കുകൾ ഉയർന്നു.... ആ നിമിഷം നിർത്താതെ ഉള്ള ഇടി മിന്നൽ പ്രവാഹം മന്ത്രവാദ പുരയെ വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിക്കുമ്പോൾ കാലഭൈരവന്റെ കണ്ണുകൾ അഗ്നിദേവനിലെത്തി നിന്നു...... ക്ഷമിക്കണം... "" മഹാദേവൻ തീർത്ത വിലങ്ങിനെ മറി കടന്നു വന്നത്‌ തെറ്റായ തീരുമാനം ആയി തോന്നുന്നില്ല ...ഇതാണെന്റെ ശരി.. ധർമ്മം ജയിക്കണം അത് ഞങളുടെ മരണത്തിലൂടെ എങ്കിൽ അങ്ങനെ........"""" വാക്കുകളിലെ ഉറച്ച തീരുമാനവുമായി സ്വാഹയുടെ ഉദരം ലക്ഷ്യമാക്കി പാഞ്ഞു അഗ്നിയുടെ വാൾ.... ആ നിമിഷം സാക്ഷാൽ കാലഭൈരവന്റെ കണ്ണുകളിൽ പോലും അല്പം നീര് പൊടിഞ്ഞു... ഇല്ലാ... ""സ്വാഹ ദേവി അവൾ എനിക്കുള്ളത് ആണ് എന്റെ പ്രണയം ആണ് അവൾ..... ജന്മം കൊണ്ട നാൾ മുതൽ ഞാൻ കാത്തിരുന്നത് അവൾക് വേണ്ടിയാണ്....നിനക്ക് അവളെ വധിക്കാൻ കഴിയില്ല അതിനു മുൻപേ എന്റെ അവകാശം ഞാൻ അവളിൽ നേടിയെടുക്കും.....

.""""പറഞ്ഞു തീരും മുൻപേ കളിദാസന്റെ വലത്തേ കാൽ അഗ്നിദേവന്റെ നെഞ്ചിലേക് ആഞ്ഞു പതിഞ്ഞു കഴിഞ്ഞിരുന്നു....... ആാാ..."" ഒരു നിലവിളിയോടെ നീട്ടി പിടിച്ച വാളുമായി പുറകോട്ടു പോയവൻ........."""” ആഹ്ഹ്.. "" കിച്ചു... മോനെ..... """"നിലവിളിയോടെ മുൻപോട്ട് ആഞ്ഞ ഉണ്ണിയുടെ കൈകളിൽ നാരായണൻ പിടി മുറുക്കി..."" അരുതെന്നു തല ആട്ടുമ്പോൾ ആ മുഖത്തെ കള്ളചിരിയെ സംശയത്തോടെ നോക്കി ഉണ്ണി...കണ്ണുകൾ മുന്പോട്ട് പോയി ....ഭാനുവിന്റെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ അഗ്നിദേവൻ........കളിദാസന്റെ ശക്തിയിൽ പുറകോട്ടു പോയവനെ തന്നിലേക് ചേർത്തിരുന്നു അവൾ..... മ്മ്... ""മ്മ്.... മ്മ്... മ്മ്...."""" ആ നിമിഷം കൈകൾ കൊണ്ട് അരുതെന്ന് എന്തൊക്കെയോ പറയാൻ ശ്രമിച്ചു സ്വാഹാ ദേവി..... വീണ്ടും വീണ്ടും നാവ് വിലങ്ങുമ്പോൾ മുല്ലപ്പൂക്കളാൽ അലങ്കാരിച്ച തന്റെ മുടിയിൽ ഇരു വശത്തു കൂടി കൈകൾ കോർത്തു വലിച്ചു..... നീണ്ട കേശത്തെ അലങ്കരിച്ച പൂക്കൾ പൊട്ടിച്ചു എറിയുമ്പോൾ നിസ്സഹയതയോടെ അലറി കരഞ്ഞു പെണ്ണ്........"""ആ നിമിഷത്തെ അവളുടെ ചെയ്തിയെ സംശയതോടെ നോക്കി അഗ്നിദേവനും കാളിദാസനും ... അ... അ....അച്ചു...."""അവന്റ നാവ് സംശയത്തോടെ അവളെ വിളിക്കുമ്പോൾ.... മുന്പിലെ അഗ്നികുണ്ഠത്തിൽ ആളി കത്തുന്ന അഗ്നിയിലേക്ക് തന്റെ വലത്തെ കൈ നീട്ടിയവൾ....ആ നിമിഷം അവളുടെ ഇരു കണ്ണുകളിൽ അഗ്നി ആളി കത്തുമ്പോൾ കിച്ചുവിനെ തന്നിലേക് ഒരിക്കൽ കൂടി ചേർത്തു ഭാനു.............

ആ കണ്ണുകളിലെക്ക് ഉറ്റു നോക്കി.... മ്മ്ഹ.... "" സാക്ഷാൽ സീത ദേവിയെ പോലെ അഗ്നിപരീക്ഷ ജയിച്ചവൾ ആണ് അങ്ങയുടെ മുൻപിൽ നിൽക്കുന്നത് ...ഹൃദയം കൊണ്ട് പോലും ആ... ആ പരിശുദ്ധി കളങ്കപെട്ടിട്ടില്ല..... ഭാനുവിന്റെ വാക്കുകൾ ഇടറുമ്പോൾ അല്പം പോലും പൊള്ളൽ ഏൽക്കാത്ത ആ കയ്യാലേ അഗ്നിദേവന് മുൻപിൽ തൊഴുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി........ മഹാദേവ.... "" ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിന് ഒപ്പം അഗ്നിപരീക്ഷ താണ്ടിയ പുഞ്ചിരി ആ ചുണ്ടിൽ വിടരുമ്പോൾ ആ കണ്ണുകൾ തുടച്ചവൻ.......... അസംഭവ്യം അഗ്നിയാൽ ഇവൾക് പൊള്ളൽ ഏറ്റില്ലേ... "" കളിദാസന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... ആ കണ്ണുകൾ വീണ്ടും അച്ചുവിന്റെ കൈകളിൽ വന്നു നിന്നു.....അല്പം പോലും പൊള്ളൽ ഏൽക്കാത്ത കൈകൾ..... അയാളുടെ കണ്ണുകളിൽ സംശയം നിറയുമ്പോൾ കുപ്പി വള കിലുക്കി ഉറക്കെ ചിരിച്ചു ഭാനു..... ഹഹഹ... ഹഹഹ... "" ഇവൾ ഇപ്പോഴും അഗ്നിദേവന്റെ പെണ്ണ് തന്നെയാണ്... ആ അഗ്നിയാൽ അവൾക് മുറിവ് ഏൽക്കില്ല..നിന്നെ ചതിച്ചത് ഞാൻ തന്നെയാണ്.... ഹഹ ഹഹ .. ""

ഭാനുവിന്റെ ചുണ്ടിൽ കാളിദാസനോടുള്ള പുച്ഛം നിറയുമ്പോൾ കളിദാസന്റെ കണ്ണുകൾ ആളി കത്തി.............. കാളിദാസനെ തോൽപ്പിക്കാൻ ആണും പെണ്ണും കെട്ട നിന്നെ മുൻനിർത്തി അല്ലെ ...ശിഖണ്ഡി"""""..ആണിനെ പോലെ യുദ്ധം ചെയ്തു മരിക്കണം..... ""ഹ്ഹ....ത്ഫു... ""വാക്കുകളിൽ നിറഞ്ഞ പുച്ഛത്തോടെ ആഞ്ഞു തുപ്പി അയാൾ.... ആ നിമിഷം ഭാനുവിന്റെ ഹൃദയം ഒന്ന് പിടച്ചു..... തുളുമ്പുന്ന കണ്ണുകൾ കാലഭൈരവനിൽ എത്തി നിന്നു..... നിന്റെ കർമ്മം അറിഞ്ഞു നീ പ്രവർത്തിക്കുക....വാക്കുകളാൽ നിന്നിൽ ഏല്പിച്ച ഓരോ പ്രഹരത്തിനും മറുപടി നൽകാൻ നീ ബാദ്യസ്ഥയാണ്..... നിന്റെ ശക്തി എന്തെന്ന് നീ സ്വയം മനസിലാക്കൂ......കാലഭൈരവന്റെ വാക്കുകൾ ഉയരുമ്പോൾ ഇടി മിന്നൽ വീണ്ടും വീണ്ടും മന്ത്രവാദ പുരയിലേക് ഉഗ്രശബ്ദത്തോടെ അടിച്ചു കയറി......ആ വെള്ളി വെട്ടം ഭാനുവിന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു........ ആഹ്ഹ്.."" അവളുടെ തൊണ്ടകുഴിയിൽ ഉമിനീർ വിലങ്ങി..... ചെന്നികളിൽ കൂടി വിയർപ്പ് താഴേക്കു ഒഴുകി.......... കണ്ണുകളിൽ രോഷം നിറഞ്ഞു.....വലിയ മാറിടം ഉയർന്നു പൊങ്ങി..... ആഹ്ഹ്ഹ്......"""" അതേടാ ഞാൻ ശിഖണ്ഡി തന്നെ........... """"""""""""""ഭാനുവിന്റെ ശബ്ദം ഉയർന്നു പൊങ്ങുന്നതിന് ഒപ്പം അവളുടെ വലത്തെ കാൽ കാളിദാസന്റെ നെഞ്ചിൽ പതിഞ്ഞു.... ആാാ """""...

അപ്രതീക്ഷിതമായ അവളുടെ നീക്കത്തിൽ പുറകോട്ടു വീണു അയാൾ...... അല്പനിമിഷത്തെ ശാന്തതയെ കൈ വെടിഞ്ഞു പ്രകൃതി വീണ്ടും സംഹാരം ആടുമ്പോൾ കാലഭൈരവന്റെ ചുണ്ടിൽ നേർത പുഞ്ചിരി വിടർന്നു.........അവൾക് ആയി അല്പ സമയം പകുത്തു നൽകി സാക്ഷാൽ മഹാദേവൻ...... പരിഹാസങ്ങളുടെ തീ ചൂളയിൽ നിന്നും ഒരു മോചനം പോലെ.......... ശിഖണ്ഡി..."""ഹ്ഹ്..... ആ പേര് ഉച്ഛരിക്കാൻ നിനക്ക് അർഹത ഉണ്ടോ കാളിദാസ......"""അവന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി പിടിച്ചു ഭാനു....."" ആ നിമിഷം ഉയർത്തി പിടിച്ച ചുവന്ന പട്ടുസാരിക്കു ഇടയിലൂടെ ഭാനുവിന്റെ രോമം നിറഞ്ഞ കരുത്തുറ്റ കാലുകൾ തെളിഞ്ഞു നിന്നു.....""" ലോകം കണ്ട എക്കാലത്തെയും വലിയ യുദ്ധം മഹാഭാരതയുദ്ധം.... "" ആ യുദ്ധം ജയിക്കാൻ പോലും ശിഖണ്ടിയെ മുൻപിൽ നിർത്തി എങ്കിൽ ഇവിടെയും ധർമ്മയുദ്ധം ജയിക്കാൻ ആണും പെണ്ണും അല്ല എന്ന് നീ പരിഹസിക്കുന്ന ശിഖണ്ടിയായ ഞാൻ തന്നെ വേണ്ടി വന്നു...... "" സാക്ഷാൽ കാലഭൈരവന് വേണ്ടി എന്റെ നിയോഗം ഞാൻ പൂർത്തി ആക്കി ......"" ശിഖണ്ഡി ആയി ജന്മം കൊണ്ടതിൽ ഇന്ന് ഞാൻ അഭിമാനം കൊള്ളുന്നു.......ഹ്ഹ്ഹ്..... ഹ്ഹ്ഹ്... ഭാനുവിന്റെ കിതപ്പ് പുറത്തേക് വരുമ്പോൾ കാളിദാസന്റെ കൈകൾ വശത്തു ഇരുന്ന ആയുധത്തിൽ പിടി മുറുക്കി......

ഭാനുപ്രിയ """""കാളിദാസനെ വെല്ലുവിളിക്കാൻ നീയോ നിന്റെ കാലഭൈരവനോ വളർന്നിട്ടില്ല.........ഹ്ഹ്ഹ്...."" ഹഹഹ... ഹഹ... ഉറക്കെ ചിരിച്ചു കൊണ്ട് അയാളുടെ കണ്ണുകൾ കരിംകാളി അമ്മയിൽ വന്നു നിന്നു......... ഉഗ്രമന്ത്രത്തിന്റെ ശക്തിയാൽ ഞാൻ ചേർത്ത് വച്ചതു ആണ് കരിംകാളിയിൽ കളിദാസന്റെ എല്ലുകളാൽ തീർത്ത ആ ആയുധം.... സാക്ഷാൽ കാലഭൈരവനു പോലും കരിംകാളിയിൽ നിന്നും ആ ആയുധം എടുക്കാൻ കഴിയില്ല...... ഹഹഹ... ഹഹ..അയാളുടെ അട്ടഹാസം ഇടിമിന്നലിനെ ഭേധിച്ചു മന്ത്രവാദ പുരയിൽ നിറയുമ്പോൾ കാലഭൈരവനിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നു.....കണ്ണുകൾ ആ തൃശൂലത്തിൽ ചെന്നു നിന്നു........... ഉ.. ഉണ്ണിമാ... "" ആ നിമിഷം നാരായണന്റെ ശബ്ദവും ഒന്നു പതറി...."" മഹാദേവ വീണ്ടും പരീക്ഷണം ആണോ...ഉണ്ണി കണ്ണുകൾ ഇറുകെ അടയ്ക്കുമ്പോൾ ചതുർമുഖനും വരാഹിയും പരസ്പരം കൈകൾ കോർത്തു...... കൊച്ചേട്ട....ഇനി എന്താ ഒരു വഴി...."" സച്ചുവിന്റെ കൈകൾ കുഞ്ഞാപ്പൂവിന്റെ തോളിൽ പിടിച്ചു....... അ.. അ അറിയില്ല സച്ചു.... പരീക്ഷണങ്ങൾ പൂർത്തി ആയി എന്ന് കരുതി... പക്ഷെ തീർന്നില്ല... മ്മ്ഹ.. "ധർമ്മം ജയിക്കാൻ സാക്ഷാൽ പ്രകൃതി തന്നെ കനിയണം.......നാരായണന്റെ കണ്ണുകൾ നാലുപാട് പായുമ്പോൾ നിലത്തു കിടന്നിരുന്ന കാളിദാസൻ ഭാനുവിന്റെ ശക്തിയെ മറികടന്ന്‌ ചാടി എഴുനേറ്റു........... ഹഹഹ...."ഹഹഹ"........ഗ്രഹണം തുടങ്ങാൻ ഇനി മൂന്ന് നിമിഷങ്ങൾ മാത്രം......

കാലഭൈരവ നിനക്ക് ഒരിക്കലും ആ ആയുധം സ്വന്തം ആക്കാൻ കഴിയില്ല........ ഹഹഹ... ഹഹ... ഹഹഹ.....""""ശിഖണ്ഡി ആയ ഇവളുടെ തല അറത്തു കൊണ്ട് തന്നെ കാളിദാസൻ ഈ മന്ത്രവാദ പുരയിൽ വിജയ താണ്ടവം ആടും....... വലത്തെ കൈയിലെ വാൾ ഭാനുവിനെ ലക്ഷ്യം ആക്കി പായുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചു സ്വാഹാദേവിയും അമൃതകരനും...... ആ നിമിഷം ആഞ്ഞു വെട്ടിയ ഇടി മിന്നൽ മന്ത്രവാദ പുരയെ തുളച്ചു കയറി അത് കളിദാന്റെ വാളിൽ പതിച്ചു കൊണ്ട് കരിംകാളി അമ്മയുടെ ദേഹത്തേക്ക് വലിയ മുഴകത്തോടെ വന്നു കൊണ്ടു ...... ആാാ.. "".........""""""" ഇടി മിന്നൽ ആഘാതം ഏറ്റതും ഉറക്കെ അലറി കാളിദാസൻ ആ നിമിഷം കൈയിലെ വാൾ ദൂരേക്കു തെറിച്ചു പോയിരുന്നു....കൈ ഒന്ന് കുടഞ്ഞു കൊണ്ട് തല ഉയർത്തിയ കളിദാസന്റെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി........... ആഹ്ഹ... ഹ്ഹ... ഇല്ലാ!!!!!!!!!!........ ഒരു അലര്ച്ചെയോടെ അയാൾ പുറകോട്ടു പോകുമ്പോൾ എല്ലാവരുടെ കണ്ണുകൾ ഭയത്തോടെ കാലഭൈരവനിൽ വന്നു നിന്നു ആ നിമിഷം ഭാനുവിന്റെ ശബ്ദം ഉയർന്നു പൊങ്ങി........... """""""ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ....ഹര ഹര മഹാദേവ.... """""" വീശി അടിക്കുന്ന ശക്തമായ പൊടി കാറ്റിലും ഇടി മിന്നലിലും ആ ഉഗ്ര രൂപം തെളിഞ്ഞു വന്നു..........

""""""ആപാദചൂടം കരിനീല വിഷത്തെ ആവാഹിച്ചവൻ .... കഴുത്തിലും അരയിലും കപാലമാല..... ശക്തമായ കാറ്റിൽ പാറുന്ന മുടിയിഴകൾ....കണ്ണുകളിൽ രൗദ്രം....""ഇടി മിന്നാലിന്റെ വെള്ളി വെളിച്ചത്തിൽ ആ അഘോര രൂപം തെളിയുമ്പോൾ വലം കൈയിൽ സാക്ഷാൽ കരിംകാളി അമ്മ സമ്മാനിച്ച കാളിദാസന്റെ എല്ലുകളാൽ തീർത്ത തൃശൂലം......"""""""""""" """""""ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ....ഹര ഹര മഹാദേവ....""" ഭാനുവിന്റെ ശബ്ദത്തിന് ഒപ്പം സാക്ഷാൽ ദേവന്മാർ പോലും ഇരു കൈകളും കൂപ്പി തൊഴുതു..... "" എന്റെ മഹാദേവ..... """""”""""""ഉണ്ണിയുടെ ശബ്ദം ഉയരുമ്പോൾ കണ്ണുകൾ ചിമ്മി അടഞ്ഞ നാരായണന്റെ ഓർമ്മകൾ ഒരു നിമിഷം പുറകോട്ടു പോയി......... കളിദാസനിൽ വന്നു പതിച്ച അതെ ഇടിമിന്നൽ കരിംകാളിയിലെക്ക് വന്നു നിന്നതും അമ്മയുടെ വിഗ്രഹം ഒന്നു ഇളകി..... ആ നിമിഷം വലത് ഭാഗത്തെ അഞ്ചു കൈകളിൽ ഒന്നിൽ നിന്നും ആ തൃശൂലം താഴേക്കു വീഴുന്നത് വെള്ളി വെട്ടത്തിൽ ഒരു മിന്നായം പോലെ നാരായണന്റെ കൺമുൻപിൽ തെളിഞ്ഞു വരുമ്പോൾ .... ആാാാാ.....""""""""പൊടുന്നനെ ഉഗ്രമായ അലർച്ചയോടെ ഇടി മിന്നലിനെ ഭേധിച്ചു കരണം മറിഞ്ഞ കാലഭൈരവൻ വലത്തേ കൈയിലേക്ക് ആ തൃശൂലം ചാടി പിടിച്ചു കൊണ്ട് ഭൂമിയിലേക്ക് ഉരുക്കു പോലത്തെ ഇരു കാലുകളും"""" തൃശൂലവും കുത്തി നിന്നു.........."""""" ആഹ്ഹ്.... "" മഹാദേവ!!!!!!!!.....

നാരായണന്റെ ഇരു കൈകളും ആ ഉഗ്രമൂർത്തിയുടെ മുൻപിൽ തൊഴുമ്പോൾ ഇടി മിന്നാലിന്റെ ഹുങ്കാര ശബ്ദത്തിനെ മറി കടന്നു കാലഭൈരവന്റെ ശബ്ദം ഉയർന്നു പൊങ്ങി """""........ ആാാാാ........ """"""""""""""മുൻപിൽ അവശേഷിക്കുന്ന രണ്ട് നിമിഷത്തിൽ മന്ത്രവാദപുരയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കാലഭൈരവന്റെ സംഹാരതാണ്ടവം നിറഞ്ഞാടി......... ഇരു കൈകളിൽ തൃശൂലം തലയ്ക്കു മുകളിൽ ഉയർത്തി ആടുമ്പോൾ ഓരോ നടനത്തിലും ശക്തമായി തറയിൽ പതിയുന്ന കാൽപാദത്തിൽ വേളൂർ മനയുടെ ഓരോ ഭാഗങ്ങൾ ഇടിഞ്ഞു വീണു തുടങിയിരുന്നു......""""" ഇടി മിന്നൽ തീചൂള പോലെ വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിക്കുമ്പോൾ അതിനു അനുസരിച്ചു കാലഭൈരവന്റെ ചുവടുകളുടെ ശക്തിയും കൂടി.....ആ സംഹാരതാണ്ഡവത്തിന് മുൻപിൽ ഭയന്ന്‌ വിറച്ച കാളിദാസന്റ ചുവടുകൾ പുറകോട്ടു പോയി..... ഭയവും ഭക്തിയും ഇഴ ചേർന്ന നിമിഷം വിറവലോടെ സച്ചുവിന്റെയും കുറുമ്പൻറെ ശബ്ദം ഉയർന്നു പൊങ്ങി.... """ഓം നമഃശിവായ.....ഓം നമഃശിവായ ഓം നമഃശിവായ......""""" ആഹ്...."""" എന്റെ കാലഭൈരവ..... """"" വിഷ്ണുവർദ്ധന്റെ ചുണ്ടുകൾ മന്ത്രിച്ചു ....നിമിഷങ്ങൾക്കകം ആ നാവിൽ കാലഭൈരവഷ്ടകം നിറഞ്ഞാടി..... """"ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ...""""""""

വിഷ്ണുവർദ്ധന്റെ മന്ത്രംധ്വനിക്കു ഒപ്പം ഉണ്ണിയുടെയും ചിത്രന്റെയും ശബ്ദം മന്ത്രവാദ പുരയിൽ ഉയർന്നു......... """"""ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ....."""" സംഹാരതണ്ടവത്തിന് അല്പം അയവു വരുത്തി മുൻപിൽ ഭയത്തോടെ പുറകോട്ടു ഓടാൻ നിൽക്കുന്ന കളിദാസാനിൽ വന്നു നിന്നു രൗദ്രം തുളുമ്പുന്ന ആ കണ്ണുകൾ....""""" ആഹ്ഹ്... "" ഹ്ഹ്ഹ്... "" കാളിദാസന്റെ ശബ്ദം വിറച്ചു കാലഭൈരവന്റെ കണ്ണുകളിലെ തീഷ്ണത കാളിദാസനിലേക് തുളച്ചു കയറുമ്പോൾ അവൻ കണ്ടു കാലഭൈരവന്റെ ഇരു കണ്ണുകളിലും ആളി കത്തുന്ന തൃശൂലം........ആ നിമിഷം കാലഭൈരവന്റെ കണ്ണുകളിൽ നിന്നും രക്തം താഴേക്കു പതിച്ചു........ ആാാാ..... """"""""ആാാാ..... """""""" """"""""ആാാാ.....""""""""ആാാാ...........""" വീണ്ടും വീണ്ടും കാലഭൈരവന്റെ ശബ്ദം ഉഗ്രമായ ഇടി മിന്നാലിനു ഒപ്പം ദിഗന്തങ്ങൾ പൊട്ടമാറു ഉച്ചത്തിൽ ഉയർന്നു...... ആ നിമിഷം ഭയത്തോടെ ഭാനുവിന്റെ ഇരു വശത്തേക് ചേർന്നു അഗ്നിദേവനും സ്വാഹദേവിയും അമൃതകരനും ........ """""ഓം നമഃശിവായ....ഓം നമഃശിവായ...ഓം നമഃശിവായ.......""""" ഭയത്തോടെ ഭാനുവിലേക് ചേരുമ്പോൾ അഗ്നിദേവന്റെ ചുണ്ടുകൾ മന്ത്രിച്ചു...... ശ്വാസം ഭയത്തോടെ ഉയർന്നു പൊങ്ങുമ്പോൾ ഭാനുവിന്റെ തോളിൽ വിറവലോടെ മുറുകെ പിടിച്ചവൻ....... ഗ്രഹണത്തിന് ഒരു നിമിഷം മാത്രം ബാക്കി നിൽക്കേ കാലഭൈരവന്റെ ശബ്ദം വീണ്ടും ഉയർന്നു പൊങ്ങി............

ആാാാ..... """"""""ആാാാ..... """"""""ആാാാ..... """"""""ആ ശബ്ദം വേളൂർ മഠത്തെ പ്രകമ്പനം കൊള്ളിക്കുമ്പോൾ വീശി അടിച്ച കൊടും കാറ്റിൽ ആ മന്ത്രവാദപുരയുടെ മേൽക്കൂര പറന്നു പോയിരുന്നു..... തിമിർത്തു പെയ്യുന്ന മഴ മേൽക്കൂരയുടെ മുകളിലൂടെ അവരെ നനച്ചു കൊണ്ട് താഴേക്കു പതിക്കമ്പോൾ സംഹാര രുദ്രന്റെ ഇരു കൈകളിലെ തൃശൂലം വലത്തെ കയിലേക് മാത്രമായി പൊടുന്നനെ മാറ്റപ്പെട്ടതും കാലഭൈരവന്റെ സംഹാരതണ്ഡവത്തിന് അകമ്പടി ആയി പ്രകൃതിയും താണ്ടവം ആടിയ നിമിഷം........വിഷ്ണുവർദ്ധന്റെ ശബ്ദം ഉച്ചസ്ഥായിൽ എത്തി.... """"""""ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ"""""""""""".... ആാാാ..... """"""ആ.......ആആ""""""""....... ഉഗ്രമായ അലർച്ചയോടെ വലത്തേ കൈയിലെ തൃശൂലം കളിദാസന്റെ നെഞ്ചിലെ ത്രിശങ്കു പുഷ്പത്തിലേക്ക് തുളച്ചു കയറിയതും അവന്റ നെഞ്ചിൻ കൂട്ടിൽ നിന്നും പുറത്തേക് തെറിച്ച രക്തം കാലഭൈരവന്റെ മുഖത്തേക്ക് പതിച്ചു...........""""" ആാാാ...... """""ആാാാ...... ആാാ...""""""ഉഗ്രമായ അലർച്ചയോടെ പിടയ്ക്കുന്ന അവന്റ ശരീരം ശൂലത്തിൽ കോർത്തു മുകളിലേക്കു ഉയർത്തി ആ സംഹാര മൂർത്തി.........

.രക്തം വമിക്കുന്ന കണ്ണുകൾ ഭാനുപ്രിയനിൽ വന്നു നിന്നു..... ആഹ്ഹ......ആഹ് "".... ആ നോട്ടത്തിന് അർത്ഥം മനസിലാക്കിയ ഭാനുവിന്റെ ശ്വാസം ഉയർന്നു പൊങ്ങി... ഹ്ഹ്... " ഹ്ഹ്.... കൈകൾ അഗ്നിദേവനെ പരതി ...... ആ.... ആ ദുഷ്ടൻ തീർത്ത വിലങ്ങിൽ നിന്നും അങ്ങ് വേണം സ്വാഹാ ദേവിയെ മോചിപ്പിക്കാൻ.... "" കാലഭൈരവനിലേക് ഒഴുകി ഇറങ്ങുന്ന അവന്റ രക്തത്താൽ ദേവിയെ അഭിഷേകം ചെയ്യൂ...... നാവിനും മനസിനും അവൻ തീർത്ത വിലങ്ങു പൊട്ടിച്ചെറിയൂ......ഭാനുവിന്റെ ശബ്ദം ഉയരുമ്പോൾ സംശയത്തോടെ നോക്കിയ അഗ്നിദേവന്റെ കൈകളിലേക്കു സ്വാഹാദേവിയെ പിടിച്ചേല്പിച്ചു ഭാനു........ "" ഇരുവരെയും ത്രീശൂലത്തിൽ ഉയർത്തിപിടിച്ച കാളിദാസന്റെ ശരീരത്തിന് താഴേക്കു വലിച്ചു നിർത്തി ഭാനു....... "" ആ നിമിഷം സ്വാഹാ ദേവിയുടെ ശിരസിലൂടെ കാളിദാസന്റെ രക്തം താഴേക്കു ഒഴുകി ഇറങ്ങുമ്പോൾ കൈകൾ കൂപ്പി കണ്ണുകൾ ഇറുകെ അടച്ചവൾ...... ഒഴുകി വരുന്നരക്തം അല്പം തുറന്നു ഇരുന്ന ചുണ്ടുകളിൽ കൂടി നാവിൽ രക്തചവർപ് പതിയുമ്പോൾ കണ്ണുകൾ വലിച്ചു തുറന്നു സ്വാഹാ ദേവി........ ആ കണ്ണുകളിൽ അഗ്നി ആളി കത്തി..... നാവിലെ രക്തചവർപ്പ് വിലങ്ങിനെ മോചിപ്പിച്ച നിമിഷം ദേവിയുടെ ശബ്ദം ഉയർന്നു പൊങ്ങി..........."""""

""""""ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ....."""" ആഹ്ഹ്... "" ഹ്ഹ്ഹ്....ആ നിമിഷം അഗ്നിദേവന്റെ തേങ്ങൽ ഉയർന്നു പൊങ്ങി സ്വയം അറിഞ്ഞ തന്റെ പാതിയെ നെഞ്ചോട് ചേർത്തവൻ ഉറക്കെ വിളിച്ചു........ """"""ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....""""........ ഹ്ഹ്ഹ്....""ഹ്ഹ്ഹ്..."" ആ നിമിഷവും പിടച്ചിലോടെ ത്രിശൂലത്തിൽ കിടന്നു പുളയുന്നവനു നേരെ തല ഉയർത്തി നോക്കി കാലഭൈരവൻ...... കണ്ണുകൾ തന്റെ പാതി മെയ്യ് ആയവളിൽ എത്തി നിന്നു...... ആാാ...... ആ ആാാ....... """ ആ നിമിഷം ശക്തമായ അലർച്ചയോടെ തൃശൂലത്തിൽ കോർത്ത കാളിദാസാനെയും കൊണ്ട് കാലഭൈരവൻ കരിംകാളി അമ്മയുടെ തറയിലേക് ചാടി കയറി....കരിംകാളി അമ്മയുടെ വിഗ്രഹത്തിന് മുകളിലെക്ക് കാളിദാസനെ ഉയർത്തി പിടിക്കുമ്പോൾ അവന്റെ കൊഴുത്ത രക്തം അമ്മയെ അഭിഷേകം ചെയ്തു താഴേക്കു ഒഴുകി...............കളിദാസന്റെ മോചനത്തിൽ നിന്നും സ്വന്തം പാതി മെയ് ആയവളെ മോചിപ്പിച്ചു സാക്ഷാൽ കാലഭൈരവൻ.... """"""ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....ഹര ഹര മഹാദേവ.....""""ഭയാനകമായ ആാാ നിമിഷത്തിൽ ഉണ്ണിയുടെ ശബ്ദം ഉയർന്നു പൊങ്ങി.....

അഹ്ഹ്ഹ.. """കാളിദാസനിലെ അവസാനശ്വാസവും നിലച്ചതും തൃശൂലത്തിൽ കോർത്ത ആ ശരീരം കരിംകാളി അമ്മയുടെ കാൽകീഴിലേക് കിടത്തി എന്നിട്ടും കലി അടങ്ങാതെ കാലഭൈരവൻ വലത്തെ കൈയ്യാൽ കരിംകാളി അമ്മയുടെ ഇടത്തെ കൈയിലെ വാൾ വലിച്ചു ഊരി......"""" ആാാ...... """"ആാാാ....."""" ആാാ... """""""""നാലു ദിക്കുകളയും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കാലഭൈരവന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ ആ വാൾ കാളിദാസന്റ കഴുത്തിനെ ഛെദിച്ചു കൊണ്ട് എല്ലാവർക്കും നേരെ തിരിഞ്ഞു ...."" മഹാദേവ....!!!!!"" ഉണ്ണിയുടെ ശബ്ദം ഉയരുന്നതിനു ഒപ്പം തൊണ്ടകുഴിയിലെ ഉമിനീർ വറ്റി വരണ്ടു...... ദേഹം വിറ കൊണ്ടു........ശ്വാസം ഉയർന്നു പൊങ്ങി.....ഭയം നിറഞ്ഞ കണ്ണുകൾ കാലഭൈരവനെ അപാദചൂടം ഉഴിയുമ്പോൾ മുൻപിൽ തെളിഞ്ഞു വന്ന ഭയാനകമായ രൂപം .... ഹുങ്കാര ശബ്ദത്തടെ പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടി മിന്നൽ മന്ത്രവാദ പുരയിലേക് തുളച്ചു കയറി......ആ വെള്ളി വെളിച്ചത്തിൽ കാലഭൈരവന്റെ ഉഗ്ര രൂപം എല്ലാവർക്കും മുൻപിൽ തെളിഞ്ഞു വന്നു.......... """""വലത്തേ കൈയിൽ കരിംകാളിഅമ്മയുടെ രക്തം ഒലിക്കുന്ന വാളും ഇടത്തെ കൈയിൽ കാളിദാസന്റെ ഛേദിക്കപെട്ട ശിരസ്സുമായി തിരിഞ്ഞു നിൽക്കുന്ന കാലഭൈരവന്റെ വലത്തെ കാൽ ശിരസ്സ് വേർപെട്ട കാളിദാസന്റെ നെഞ്ചിൽ ചവുട്ടി പിടിച്ചിരുന്നു........."""

നിമിഷങ്ങൾക്കകം ഇടത്തെ കൈയിലെ ശിരസ്സ് മുകളിലേക്കു ഉയർത്തി കാലഭൈരവൻ......ആ ശിരസ്സിൽ നിന്നും താഴേക്കു പതിക്കുന്ന രക്തവും മാംസവും തന്റെ വായിലേക്ക് ആർത്തിയോടെ ഭക്ഷിക്കുന്ന നിമിഷം കുട്ടികൾ ഭയതോടെ കണ്ണുകൾ ഇറുക്കി അടച്ചു........ ഭയാനകമായ ആ നിമിഷത്തിൽ വിഷ്ണു വർദ്ധന്റെ ശബ്ദം ഉയർന്നു പൊങ്ങി........... """"ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ ശൂലടങ്കപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയം ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥ കാലഭൈരവം ഭജേ... """""""" """""""""" """""""ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ....ഹര ഹര മഹാദേവ.... """""" വിഷ്ണുവർധന്റെ ശബ്ദത്തെ ഭേധിച്ചു മറ്റൊരു ശബ്ദം ഉയർന്നു വന്നതും ഉണ്ണിയുടെ കണ്ണുകൾ അവിടെക്ക് പോയി..... കുട്ടികളെ വകഞ്ഞു മുൻപിൽ നിൽക്കുന്നവനിലേക് കണ്ണുകൾ പോകുമ്പോൾ ഉണ്ണിയുടെ ചുണ്ടുകൾ മന്ത്രിച്ചു....... അനിരുദ്ധൻ.... ""....... ഉണ്ണിയേട്ടാ...""" നോക്കി നില്കാതെ വായോ.... കാലഭൈരവനിൽ നിന്നും ആദിശങ്കരനിലേക് തിരികെ വരണം കുഞ്ഞൻ....

"" അല്ലങ്കിൽ മുൻപിൽ നിൽക്കുന്നത് രുദ്രേട്ടൻ ആണെങ്കിൽ പോലും വെട്ടിവീഴ്ത്തും.... അതാണ് കാളിദാസന്റെ രക്തത്തിന്റെ ശക്തി...... """ അ... അനികുട്ടാ... "" ഉണ്ണിയുടെ ശബ്ദം ഒന്ന് വിറച്ചു...... "" മ്മ്മ്ഹ്ഹ... "" അമൃതകരന് മാത്രമേ ആദിശങ്കരനെ തിരികെ കൊണ്ട് വരാൻ കഴിയൂ.... """ ഗ്രഹണം തുടങ്ങി കഴിഞ്ഞു ഇനി കാലഭൈരവനിലെ വിഷത്തെ അമൃതകരൻ തന്നെ ഏ.... ഏറ്റെടുക്കണം...."" അല്ലങ്കിൽ സർവ്വവും നശിപ്പിക്കും മഹാരുദ്രൻ........ഹ്ഹ.. ഹ്ഹ "" അനികുട്ടന്റെ ശബ്ദം കിതയ്ക്കുമ്പോൾ ഉണ്ണിയുടെ കണ്ണുകൾ ഭയത്തോടെ കാലഭൈരവാനിലേക് പോയി........ ചുണ്ടോട് ചേർത്ത കാളിദാസന്റെ ശിരസ്സിലെ രക്തം മുഴുവൻ ഊറ്റി കുടിച്ചു കൊണ്ട് ആ ശിരസ്സ് പുറകിലേക്ക് വലിച്ചെറിയുമ്പോൾ കൈയിലെ ആയുധത്തിൽ ഒന്ന് കൂടി പിടി മുറുക്കിയിരുന്നു കാലഭൈരവൻ....... ആാാാ.... "" ഉഗ്രമായ അലർച്ചയോടെ മുൻപിൽ നിൽക്കുന്ന അഗ്നിദേവനിലേക്ക് കാലഭൈരവന്റെ കണ്ണുകൾ പോകുമ്പോൾ ഉണ്ണിയുടെ നെഞ്ച് ഒന്ന് പിടച്ചു........ "" അഗ്നിദേവന്റ കഴുത്തു ലക്ഷ്യമാക്കി പായുന്ന കാലഭൈരവന്റെ വാൾ...... "" കിച്ചൂ ......... """" ഉണ്ണിയുടെ ശബ്ദം ഉയരുന്നതിന് ഒപ്പം കണ്ണുകൾ ഇറുകെ അടച്ചവൻ..... ചേട്ടച്ഛ.... "" ചിത്രന്റെ കൈകൾ തോളിൽ പതിയുമ്പോൾ മെല്ലെ കണ്ണ് തുറന്നു ഉണ്ണി കണ്ണുകൾ മന്ത്രവാദപുരയിലേക് നീളുമ്പോൾ നെഞ്ചകം ഉയർന്നു പൊങ്ങി............

അഗ്നിദേവന് നേരെ ഉയർത്തിയ വാളുമായി നിൽക്കുന്ന കാലഭൈരവൻ..... ഒരല്പം പോലും ചലിക്കാതെ അതെ നിൽപ് നിൽകുമ്പോൾ ആ ഉഗ്രമൂർത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു.....ആാാ നിമിഷം ഉണ്ണിയുടെ കണ്ണുകൾ മഹാദേവന്റെ കാല്പദം ലക്ഷ്യമാക്കി താഴേക്കു വന്നു......... ഹ്ഹ്ഹ്... """" ഉണ്ണിയുടെ ശബ്ദം പുറത്തേക് വന്നു... "" ഉഗ്രരൂപി ആയ മഹാദേവന്റെ തൃപാദത്തിൽ അഭയം പ്രാപിച്ച കുഞ്ഞ് അമൃതകരൻ........ """""""ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ...."""""" അവന്റെ കുഞ്ഞ് ശബ്ദം കാതിലേക് പതിച്ചതും കാലഭൈരവന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു..... ആ മഹാദേവൻ അറിയാതെ തന്നെ കൈയിലെ ആയുധം താഴേക്കു പതിച്ചു....... മഹാദേവ.... ""ആഹ്ഹ്..."" എന്റെ മഹാദേവ..... ചിരിയും കരച്ചിലും ഒത്തു ചേരുന്ന അവസ്ഥയിൽ കണ്ണുകൾ തുടച്ചു കൊണ്ട് അനികുട്ടന്റെ നോട്ടം ഭാനുവിൽ എത്തി നിൽക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ പരസ്പരം ആ സന്തോഷം പങ്കു വച്ചു....... ആ നിമിഷം അമൃതകരന് ഒപ്പം നിലത്തേയ്ക് മുട്ടു കുത്തി ഇരുന്ന കാലഭൈരവൻ അവനെ തന്റെ മുഖത്തേക്ക് ചേർത്ത് നിർത്തി.... ആഹ്ഹ്...... """""ഹ്ഹ....അവന്റെ മുടിയിഴകളിലൂടെ വിരൽ ഒടിച്ചു താഴേക്ക് വന്നു ആ കൈകൾ രക്തംനിറഞ്ഞ കൈയ്യാലെ അവന്റെ മുഖത്തെ ഒന്ന് തഴുകി കാലഭൈരവൻ...... """കാലഭൈരവനിലെ വിഷത്തെ സ്വന്തം ശരീരത്തിലെക്ക് ആവാഹിച്ച് പഴയ ആദിശങ്കരനെ തിരികെ തരണം....

അ... അങ്ങേയ്യ്ക്കു മാത്രമേ അതിനു കഴിയൂ.....അമൃതകരന് ഒപ്പം മുട്ടു കുത്തി ഇരിക്കുമ്പോൾ അനികുട്ടന്റെ ശബ്ദം ഇടറി...... ഒരു ചെറുപുഞ്ചിരിയോടെ ആ കുഞ്ഞ് കാലഭൈരവനു മുൻപിൽ എഴുനേറ്റു നിന്നു....ചുണ്ടുകൾ പൊടികാറ്റിൽ ജടപിടിച്ചു കെട്ടിയ ശിരസിലേക് ചേർത്തു വയ്ക്കുമ്പോൾ എന്നും അവന്റെ സ്ഥാനം"""""അവന്റെ കടമ ...."""" മഹാദേവനിലേ വിഷത്തിന്റെ കാഡിന്യം കുറയ്ക്കാൻ ആണ് ആ തിരുജഡയിൽ അലങ്കരമായി തീർന്നിരിക്കുന്നത് എന്ന് വീണ്ടും വീണ്ടും ഓർമ്മപെടുത്തി തന്റെ കുളിർമ്മ മഹാദേവനിലേക് പെയ്തിറക്കി ......""" നേർത്ത പുഞ്ചിരിയോടെ ആ ശിരസിൽ നിന്നും അധരം വേർപെടുത്തുമ്പോൾ ആദിശങ്കരന്റെ ദേഹത്തു നിന്നും കരിനീല നിറം മാഞ്ഞു കഴിഞ്ഞിരുന്നു........ ഹ്ഹ... ""ജി... ജിത്തു.... ജിത്തുമോൻ..... "" കുഞ്ഞന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... തന്റെ നെഞ്ചിലേക് അവനെ ചേർക്കുമ്പോൾ ആദിശങ്കരന്റെ കണ്ണുനീർ ആ കുഞ്ഞ് ശരീരത്തെ കുതിർത്തു....... ശങ്കു.... "" കുഞ്ഞാപ്പുവിന്റെ കൈത്തലം തോളിൽ പതിഞ്ഞതും തല ഉയർത്തി കുഞ്ഞൻ.... കേശു.. "" ന.... ന.. നമ്മുടെ ജിത്തു മോൻ... ""ഉണ്ണിമാ ജിത്തുമോൻ..."" ഹ്ഹ്ഹ്... അവനും വന്നു നമ്മുടെ കൂടെ അ... അല്ലെ.... കുഞ്ഞന്റെ ശബ്ദം ഇടറുമ്പോൾ ഉണ്ണി നിറഞ്ഞ കണ്ണുകളോടെ തലയാട്ടി.... വല്യേട്ട...... ""

കുറുമ്പൻ താഴേക്കു ഇരിക്കുമ്പോൾ അവനു ചുറ്റും കൂടി സച്ചുവും കിച്ചുവും അച്ചുവും..... വ... വ.. വല്യേട്ട.... "" കുഞ്ഞന്റെ വലത്തേ കൈ നെറ്റിയിൽ ചേർത്ത് പൊട്ടി കരയുന്ന പെണ്ണിന്റെ ശിരസിൽ മെല്ലെ തലോടി കുഞ്ഞൻ..... പേടിച്ചു പോയോ എന്റെ മക്കൾ..... "" കുഞ്ഞന്റെ കണ്ണുകൾ കുറുമ്പനിൽ ചെന്നു നിന്നു...... മ്മ്ഹ... ""ഇല്ലാ... ഞങ്ങടെ വല്യേട്ടന് ഞങ്ങള്ക് പേടി ഇല്ല.... അല്ലെ കുഞ്ഞേട്ടാ.... കുറുമ്പൻ നേർത്ത ചിരിയോടെ കുഞ്ഞന്റെ തോളിലേക് ചാഞ്ഞു ആ നിമിഷം അവന്റെ നെഞ്ചിലേക് ചേരാൻ എല്ലാവരും മത്സരിക്കുമ്പോൾ അവന്റെ കണ്ണുകൾ ചിത്രനിൽ വന്നു നിന്നു..... ചേട്ടായി...""... കൂടെ ഉണ്ട് എന്നും """"..... ചിരിയോടെ വലം കയ്യാലേ കുഞ്ഞന്റെ തലയിൽ തഴുകുമ്പോൾ ഇടം കയ്യാലേ ചിത്രൻ കണ്ണുകൾ തുടച്ചു.... ആഹ്...""ഉണ്ണിയേട്ടാ ...ചിത്തു..."" വിശ്വജിത്തിനെ എത്രയും പെട്ടന്നു ഇരിക്കത്തൂർ എത്തിക്കണം.... ഒരു വർഷത്തിൽ ഏറെ ആയില്ലേ ഭക്ഷണം പോലും നേരാം വണ്ണം കഴിച്ചിട്ട്... ഇത്രയും നാൾ ആ ദുഷ്ടന്റെ മന്ത്രശക്തിയാൽ ആണ് പാവം പിടിച്ചു നിന്നത് ഇനിയും അതിനു കഴിയില്ല..... സഞ്ജയേട്ടൻ ഇവന്റെ ചികിത്സയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു...... അനിരുദ്ധൻ പറഞ്ഞതും ഉണ്ണിയും ചിത്രനും തലയാട്ടി..... പുറത്ത് ഒരു കാറിൽ കണ്ണേട്ടൻ ഉണ്ട്..... ഞാൻ ഇവരെയും കൊണ്ട് പുറകെ വരാം....അനികുട്ടൻ പറഞ്ഞതും ഉണ്ണി സംശയത്തോടെ നോക്കി...... അത്.. അത് അനികുട്ടന്റെ കണ്ണുകൾ ആരവിലേക് പോയി.... ""ശിരസ്സ് വേർപെട്ടു കിടക്കുന്ന കളിദാസന്റെ കാൽപാദത്തിൽ പിടിച്ചു കണ്ണുകൾ അടച്ചു നില്കുന്നവൻ..... ( തുടരും )

Nb ::: ആരവിന്റെ പൂർവ്വജന്മം ആയ വിഷ്ണുവർദ്ധന്റെ സഹോദരൻ വ്യാസൻ എന്ന പത്തു വയസുകാരൻ ആണ് കാളിദാസൻ...അത് ഒരു കുട്ടി ആയിരുന്നു അവൻ തെറ്റുകൾ ചെയ്തിട്ടില്ല അവനെ കരു ആക്കിയത് ആണ് ചെന്നോത് കുറുപ്.... വ്യാസന് വേണ്ടി ചെയ്തു തീർക്കാൻ ചില കടമകൾ ബാക്കി കാണും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story