ആദിശങ്കരൻ: ഭാഗം 121

adhishankaran

എഴുത്തുകാരി: മിഴിമോഹന

പുറത്ത് ഒരു കാറിൽ കണ്ണേട്ടൻ ഉണ്ട്..... ഞാൻ ഇവരെയും കൊണ്ട് പുറകെ വരാം....അനികുട്ടൻ പറഞ്ഞതും ഉണ്ണി സംശയത്തോടെ നോക്കി...... അത്.. അത് അനികുട്ടന്റെ കണ്ണുകൾ ആരവിലേക് പോയി.... ""ശിരസ്സ് വേർപെട്ടു കിടക്കുന്ന കളിദാസന്റെ കാൽപാദത്തിൽ പിടിച്ചു കണ്ണുകൾ അടച്ചു നില്കുന്നവൻ..... ചെയ്തു തീർക്കാൻ അല്പം കർമ്മങ്ങൾ കൂടി ബാക്കി ഉണ്ട്...."" ജലന്ദരൻ എന്ന ദുരത്മാവിന്റെ പിടിയിൽ അകപ്പെട്ടത് ആണ് ആ കിടക്കുന്ന ശരീരം.... വിഷ്ണുവർദ്ധന്റെ അനുജൻ വ്യാസന്റെ ആത്മാവിന് വിധിപോലെ കർമ്മങ്ങൾ ചെയ്യണം.... പത്തു വയസ് മാത്രം പ്രായം ഉള്ള ഒന്നും അറിയാത്ത ആ കുഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല....ആ ദുഷ്ടൻ ആണ് ആ കുഞ്ഞിനെ ദുരുപയോഗം ചെയ്തത്..... അനികുട്ടൻ പറയുമ്പോൾ ഉണ്ണിയും ചിത്രനും സംശയത്തോടെ നോക്കി...... വ്യാസൻ... "" ഉണ്ണിയുടെ നാവിൽ സംശയം നിറഞ്ഞു.... എനിക്ക് ഒന്നും മനസിലാകുന്നില്ല അനികുട്ടാ....എന്താണ് ഇവിടെ നടന്നത് എല്ലാം ഒരു മായകാഴ്ച പോലെ തോന്നുന്നു....ഇവിടെ വരെ കുഞ്ഞന് കൂട്ടായി കൂടെ കാണണം എന്ന രുദ്രേട്ടന്റെ ആജ്ഞ അത് അനുസരിക്കുക മാത്രം ആണ് ഞാൻ ചെയ്തത്....ഉണ്ണിയുടെ വാക്കുകളിൽ ഒരുപാട് സംശയം നിറയുമ്പോൾ അനികുട്ടൻ പുഞ്ചിരിച്ചു... മ്മ്ഹ "

"എല്ലാം രുദ്രേട്ടൻ പറയും.....ചിത്തു""" മോനെ..... അനികുട്ടന്റെ കണ്ണുകൾ ചിത്രനിൽ വന്നു നിന്നു...... നീയും സച്ചുവും കൂടി ഉണ്ണിയേട്ടന്റെ കൂടെ ചെറിയ കാറിൽ പൊയ്ക്കോളൂ സച്ചുവിന്റെ കാലിൽ നല്ല ഫ്രാക്ചർ ഉണ്ടെന്നു തോന്നുന്നു ..."" അനികുട്ടൻ നിലത്തു ഇരുന്നു സച്ചുവിന്റെ വലത്തെ കാലിൽ ഒന്ന് പിടിച്ചു വലിച്ചു.....( സച്ചു ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ...) ആാാ... അമ്മേ.... ""സച്ചുവിന്റെ ഉറക്കെ ഉള്ള നിലവിളി അവിടെ ആകെ ഉയർന്നു.....വലത്തെ കാലിൽ നീര് ഉന്തി വന്നതിൽ ഒന്ന് തൊട്ടു നോക്കി അനികുട്ടൻ........ ഇവൻ ഇങ്ങോട്ട് കേറി വരുന്നത് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നി ഒടിവ് കാണും എന്ന്....."" എത്രയും പെട്ടന്നു ഇരിക്കത്തൂർ എത്തിക്കുന്നത് ആണ് നല്ലത്... അനികുട്ടൻ ഉണ്ണിയെ നോക്കി...... സച്ചു... "" മോനെ ഉണ്ണി താഴേക്കു ഇരിക്കുമ്പോൾ കുഞ്ഞൻ സച്ചുവിന്റെ നീര് ഉന്തിയ കാലിൽ മെല്ലെ പിടിച്ചു...... മാപ്പ്.... "" ആ കണ്ണിൽ നിന്നും താഴേക്കു ഒലിച്ചു വന്ന കണ്ണുനീർ ആ നീരിനെ പൊതിഞ്ഞു.... അയ്യോ വല്യേട്ട.... "" പിടഞ്ഞു കൊണ്ട് കാൽ പുറകോട്ടു വലിക്കാൻ ഒരുങ്ങിയതും വേദന കൊണ്ട് അവന്റ ശബ്ദം ഉയർന്നു.... ആ... "" അമ്മേ.... ഹ്ഹ്... ഹ്ഹ്... വേദനയാൽ ശ്വാസം വിലങ്ങുമ്പോൾ കുഞ്ൻെറ നെഞ്ചിൽ ആഞ്ഞു പിടിച്ചു സൂര്യദേവൻ.....

എ... എനിക്ക് ഒന്നും ഇല്ല വല്യേട്ട... "" പ.. പക്ഷെ എന്നോട് വല്യേട്ടൻ മാപ്പ് ചോദിക്കരുത് ഈ കാലിൽ ഏറ്റ പ്രഹരത്തേക്കാൾ നൂറ് ഇരട്ടി വേദന ആണ് ആ നിമിഷം എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങുന്നത്.... സച്ചു... മോനെ.... പൊടിയും രക്തവും നിറഞ്ഞ നെഞ്ചിലെക്ക് അവനെ ചേർക്കുമ്പോൾ ഇരുവരുടെയും കണ്ണുനീർ അണപ്പൊട്ടി ഒഴുകി... ആ സ്നേഹത്തിനു മുൻപിൽ ഭാനു കണ്ണുകൾ തുടച്ചു..... അത് ശരി വല്യേട്ടനും അനിയനും കൂടി കരഞ്ഞു ഇവിടെ ഇരുന്നാൽ കാല് നേരെ ആകുവോ... "" ഇത് ഏകദേശം നല്ല ഫ്രക്ചർ ഉണ്ട്.....ഇവിടെ നടന്ന സംഹാരതണ്ഡവത്തിൽ അവൻ ആ വേദന അറിഞ്ഞില്ല ഇത്രയും നേരം.... "" അനികുട്ടൻ ആ കാലിൽ മെല്ലെ ഒന്നു ഉഴിഞ്ഞു കൊണ്ട് ചിത്രനെ നോക്കി... ചിത്തു ഈ കാല് നിന്റെ മടിയിൽ തന്നെ വച്ചു നേരെ കിടത്തണം... ഒരല്പം പോലും ഇളക്കം തട്ടരുത്... "" അത് കൂടുതൽ അപകടം വരുത്തും..... കുഞ്ഞേട്ടന്റെ കാല് മുറിച്ചു കളയേണ്ടി വരുവോ അനിമാമ... "" കുറുമ്പൻ ചുണ്ട് ഒന്ന് പുളുത്തുമ്പോൾ സച്ചു കണ്ണ് തള്ളി... """ ങ്‌ഹേ... പോടാ സാമദ്രോഹി..."" ദുരന്തം....ആ ചെറുക്കനെ കൂടി പേടിപ്പിക്കും... കുഞ്ഞാപ്പു പല്ല് കടിച്ചതും കിച്ചുവിനു പുറകിൽ ഒളിച്ചു കുറുമ്പൻ.. അനി മാമ എന്റെ കാല് മുറിച്ചു കളയുവോ.... "

"സച്ചുവിന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞു..... ഏഴു കുതിരകളെ പൂട്ടിയ രഥം വലിക്കുന്നവൻ ആണ് നീ ആ കുതിരകളോളം ശക്തി ഉണ്ട് നിന്റെ കാലുകൾക്....""ഇത് കുറച്ചു ദിവസം കൊണ്ട് ശരി ആയിക്കൊള്ളും......"മ്മ്ഹ.. അല്ലെ ഉണ്ണിയേട്ടാ ചിരിയോടെ ഉണ്ണിയെ നോക്കി അനികുട്ടൻ.... പിന്നെ അല്ലാതെ... ചിത്തു നീ ജിത്തു മോനെയും കൊണ്ട് അങ്ങോട്ട്‌ വന്നേക്കു ഞങ്ങൾ ഇവനെ എടുക്കാം .... "" ചിത്രന് നിർദ്ദേശം കൊടുത്തു കൊണ്ട് ഉണ്ണിയും കിച്ചുവും കൂടി അവന്റ കാലിൽ അല്പം പോലും ഇളക്കം തട്ടാതെ എടുത്തു പുറത്തോട്ട് ഇറങ്ങുമ്പോൾ കുഞ്ഞന്റ കണ്ണുകൾ ഭാനുവിൽ എത്തി നിന്നു..... അമൃതകരനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്ന ഭാനുവിന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു..... "" ആ കുഞ്ഞ് പൈതലിന്റെ ഒപ്പം താഴേക്കു ഇരുന്നവൾ ആ മൂർദ്ധാവിൽ മെല്ലെ തലോടി..... വ... വ... വലിയ കുട്ടി ആകുമ്പോൾ ഈ... ഈ അമ്മയെ മറക്കുവോ എന്റെ മോൻ....ഭാനുവിന്റെ ശബ്ദം ഇടറി....... അ... അമ്മാ.... "" ഒരു കരച്ചിലോടെ അവളുടെ മുഖം ആകെ ചുംബിച്ചു ആ കുഞ്ഞ്.....നിഷ്കളങ്കമായ ആ സ്നേഹത്തിനു മുൻപിൽ കണ്ണ് തുടച് കൊണ്ട് ഭാനുവിന്റെ അടുത്തേക് ഇരുന്നു അച്ചു........ പൊയ്ക്കോളൂ... "" മരുന്ന് എല്ലാം കഴിക്കണം അമ്മയോട് കാണിച്ച വാശിയും കുറുമ്പും മരുന്നിനോട് കാണിക്കരുത്...... "" ആഹ് എന്താ ഇപ്പോ തരുക എന്റെ പൊന്നിന്.... ഭ്രാന്തമായ രീതിയിൽ ചുറ്റും പരതി അവൾ......

ഇടുപ്പിൽ ചുറ്റി വച്ചിരുന്ന സാരി തുമ്പിൽ നിന്നും ഒരു കുഞ്ഞ് മുട്ടായി കഷ്ണം അവന്റവലത്തേ കൈയിൽ വച്ചു കൊടുത്തു...... അ... അമ്മ വരും എന്റെ കുഞ്ഞിനെ കാണാൻ.... നിലാവുദിക്കുന്ന രാത്രകളിൽ മടിയിൽ കിടത്തി പാട്ടു പാടി തരും..... മോൻ പൊയ്ക്കോളു.... ഹ്ഹ... "" കണ്ടു നിൽക്കാൻ ഈ അമ്മയ്ക് ശക്തിയില്ല...... അവസാനമായി അവന്റ നെറുകയിൽ മുത്തി അകത്തേക്കു ഓടുന്നവളുടെ പാദസരത്തിൽ നിന്നും ആ നിമിഷം പുറത്തേക്ക് വന്നത്‌ ഒരമ്മയുടെ തേങ്ങൽ ആയിരുന്നു.... ചേച്ചി ... "" ജിത്തു അച്ചുവിന്റെ കൈയിൽ പിടിച്ചതും അവളുടെ കണ്ണുകൾ കുഞ്ഞനിലും കിച്ചുവിലേക്കും പോയി..... ചേച്ചിയെയും കൊണ്ട് ഞങ്ങൾ പുറകെ വരും... " മോൻ ഇപ്പോൾ ചേട്ടായിടെ കൂടെ പൊയ്ക്കോ... "" കുഞ്ഞന്റെ ചുണ്ടിൽ നേർത്ത ചിരി വിടരുമ്പോൾ ചിത്രൻ അവനെ താങ്ങി എടുത്തു........ മോനെയും കാത്തിരിപ്പുണ്ട് അവിടെ ഒരാൾ മോന്റെ അമ്മ കാണണ്ടേ..... ""ചിത്രൻ ചിരിയോടെ അവന്റെ നെറ്റിയിൽ മുട്ടുമ്പോൾ ചെറു ചിരി അവനായി സമ്മാനിക്കുമ്പോഴും അവന്റ കണ്ണുകളിലെ വിഷാദം ചുവരിന് അപ്പുറം നിൽക്കുന്ന അവന്റെ പോറ്റമ്മയിലേക്ക് നീണ്ടിരുന്നു..... ആദി.."" അനികുട്ടന്റെ കൈത്തലം പതിഞ്ഞതും കുഞ്ഞൻ സംശയത്തോടെ നോക്കി...

കാളിദാസന്റെ ശരീരം യഥാവിധി ദഹിപ്പിക്കണം.... "" അതിനുള്ള ഒരുക്കങ്ങൾ രുദ്രേട്ടൻ നേരത്തെ ചെയ്തു വച്ചിട്ടുണ്ട്...... എന്തിന് വേണ്ടി അനിമാമാ.. അതിന്റെ ആവശ്യം നമുക്ക് ഉണ്ടോ... "" ഇത്രയും ക്രൂരത ഒരു പിഞ്ചു കുഞ്ഞിനോട് കാണിച്ചവനെ ഇനിയും പൂവിട്ടു പൂജിക്കണം എന്നാണോ... കുഞ്ഞന്റെ ശബ്ദം ഒന്ന് കനച്ചു.... നമുക്ക് അതിന്റെ ആവശ്യം ഇല്ല ആദി... പക്ഷെ കാളിദാസനെ ഓർത്തു നീറുന്ന ഒരു ഹൃദയം ഉണ്ട് നമുക്ക് ഒപ്പം... ആരവ്.... മ്മ്ഹ അല്ല വിഷ്ണുവർദ്ധൻ"""""..... അനികുട്ടന്റ കണ്ണുകൾ ആരവിലേക് ചെല്ലുമ്പോൾ കാളിദാസന്റെ കാൽപാദത്തിൽ ഇരു കൈ ചേർത്ത് കരയുന്നവന്റ കണ്ണുനീർ ആ പാദത്തിൽ വീണു കുതിർന്നു.... ആ നിമിഷം കുഞ്ഞന്റെ കണ്ണുകൾ സംശയത്തോടെ നാലു പാടും പാഞ്ഞു..... കാളിദാസൻ ജാതവേദന്റെ പരകായം മാത്രമാണ്....വിഷ്ണുവർദ്ധന്റ അനുജന്റെ ആത്മാവും ശരീരവും ആണ് അയാൾ ഈ കരമ്മത്തിന് വേണ്ടി കരുവാക്കിയത്......അനികുട്ടൻ അത് പറയുമ്പോൾ കുഞ്ഞന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.... മ്മ്ഹ.. ""ഇതിനെല്ലാം ഉത്തരം പുറകെ തരാം.....നേർത്ത ചിരിയോടെ അനികുട്ടൻ കുഞ്ഞാപ്പുവിനു നേരെ തിരിഞ്ഞു..... കേശു മോനെ ഈ മഠത്തിന്റെ പുറകിൽ ഒരു കുളം ഉണ്ട് അവിടെ പോയി ആരവിനെ കുളിപ്പിച്ചു ഇറാനോട് കൊണ്ട് വരണം.... അപ്പോഴേക്കും ഈ ശരീരം ഞങ്ങൾ പുറകിൽ എത്തിക്കാം...... യഥാവിധി കർമ്മം നടത്തി ആരവ് തന്നെ ഈ ശരീരത്തിനും ആത്മവിനും മോക്ഷം നൽകട്ടെ..........

അനികുട്ടൻ പറഞ്ഞതും കുഞ്ഞാപ്പു മെല്ലെ തലയാട്ടി കൊണ്ട് ആരവിനെയും ചേർത്ത് പുറത്തേക് ഇറങ്ങിയതും അനികുട്ടൻ മുണ്ട് ഒന്ന് മടക്കി കുത്തി......."" ഇനി ഇവനോട് എനിക്ക് രണ്ട് വർത്തമാനം പറയാൻ ഉണ്ട്..... "" വേർപെട്ട തലയും ഉടലും ചേർത്ത് വച്ചു കൊണ്ട് നിവർന്നു നിന്നു അനികുട്ടൻ..... നീ എന്താ വിചാരിച്ചത് കുറച്ച് പണം എനിക്ക് എറിഞ്ഞു തന്നാൽ പട്ടിയെ പോലെ ഞാൻ അങ്ങ് വരും എന്നിട്ട് നിനക്ക് ഈ നിൽക്കുന്ന അച്ചുമോളെയും കെട്ടി അങ്ങു പൊറുതി തുടങ്ങാം എന്നോ.... നിന്റെ അപ്പൻ ഭദ്രനെ വിലയ്ക്ക് വാങ്ങിയ കാശ് ഉണ്ടടാ രുദ്രേട്ടന്റെ പോക്കറ്റിൽ....""""" അയാൾ സത്തു.... ഇനി ഒന്നും കേൾക്കില്ല """"" വീറോട് തിളയ്ക്കുന്ന അനികുട്ടന്റെ ചെവിയിൽ കുറുമ്പൻറെ ശ്വാസം അടിച്ചത് ഒന്ന് ഇക്കിളി കൊണ്ട് അനികുട്ടൻ.... എടെ ഞാൻ ഈ കിടക്കുന്ന ശരീരത്തോട് അല്ല പറയുന്നത്..... ഇതിന്റെ വല്യ മുതലാളി ഉണ്ട് അവനോടാ.... ഇവിടെ കർമ്മം മുടങ്ങുമ്പോൾ അവിടെ വെടി പൊട്ടും....... """ ആ നിമിഷം നിന്റെ വല്യേട്ടന്റെ തലയ്ക്കു അടുത്ത വില ഇടും അവൻ... "" അപ്പോൾ വല്യേട്ടന് അടുത്ത കാലത്തു എങ്ങും റസ്റ്റ്‌ ഇല്ല അല്ലെ.... "" കുറുമ്പൻ കുഞ്ഞനെ ഒന്നു നോക്കി.... ജാതവേദനെ കൊന്നു കൊലവിളിയ്ക്കാതെ അവന് അല്ലങ്കിൽ തന്നെ റസ്റ്റ്‌ കിട്ടില്ല..

അമ്മാതിരി മുതൽ അല്ലെ അയാൾ..... പറഞ്ഞു കൊണ്ട് ഉടുത്തിരുന്ന മുണ്ട് തറ്റു പോലെ കെട്ടി അനികുട്ടൻ.... അപ്പോൾ ആ അമ്മച്ചിയും മൂപ്പനുമോ... അവരെ ഫിനിഷ് ചെയ്യണ്ടേ.... കുറുമ്പൻ നഖം ഒന്നു കടിച്ചു... അമ്മച്ചിയോ... അത് ആര്... "" ആാാ കോകിലായോ... എടെ അവർ എങ്ങനെ ഉണ്ടടാ ... അനികുട്ടൻ പുരികം ഒന്നു തുള്ളിച്ചു..... മാമന് പറ്റിയതാ...അവരും കുളിക്കാറില്ല... മാമനും കുളിക്കാറില്ല...നിങ്ങൾ നല്ല മാച്ച് ആയിരിക്കും...കുറുമ്പൻ അനികുട്ടന്റെ മുടിയിൽ ഒന്നു തലോടി...... അതിനു നീ എന്തിനാ എന്റെ മുടിയിൽ പിടിക്കുന്നത്... "" അതിനു വച്ച വെള്ളം അങ്ങു വാങ്ങി വച്ചാൽ മതി....."" കുറുമ്പൻറെ കൈ മുടിയിൽ നിന്നും എടുത്തു മാറ്റി അനികുട്ടൻ.... ശേ.... "" ഈ മാമന്റെ ഒരു കാര്യം ദേ നല്ല ഒരു കൊമ്പൻ പേൻ ഇറങ്ങി വരുന്നു ഞാൻ അതിനെ പിടിച്ചത് അല്ലെ..... ""എന്റെ ശ്രീക്കുട്ടിയുടെ തലയിലും നിറയെ പേൻ ആണ് മാമ....ട്രെയിൻ പോകുന്നത് പോലെ വരി വരി ആയി പോകുന്നത് കാണാൻ എന്ത് ചന്തം ആണെന്നോ....."" കുറുമ്പൻ കണ്ണോന്നു തുള്ളിച്ചു.... കാമുകിയുടെ തലയിലെ പേനിനും സൗന്ദര്യം ഉണ്ടെന്നു പറയുന്ന ലോകത്ത് ആദ്യത്തെ കാമുകൻ ഇവൻ ആയിരിക്കും മാമ.. "" കിച്ചു പുറത്ത് നിന്നും അകത്തേക്ക് കയറി വരുമ്പോൾ അച്ചു വായപൊത്തി ചിരി അടക്കി...... താൻ പോടോ... ""

"ആ പാവം ആക്രാന്തം കൂടി ആഹാരം കഴിച്ചു നിറയെ പോഷകം കൊടുത്തു വളർത്തുന്നത് ആണ്..... "" കുറുമ്പൻ ചുണ്ട് കൂർപ്പിക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കിച്ചുവും അച്ചുവും കണ്ണുകൾ പരസ്പരം പ്രണയം കൈമാറുമ്പോൾ അനികുട്ടൻ കണ്ണോന്നു തള്ളി ..... എടാ ആദി ഈ മൊട്ടയിൽ നിന്നും വിരിയാത്തത്തിനു വരെ പ്രേമം പറഞ്ഞു കൊണ്ട് അനികുട്ടൻ കുഞ്ഞനെ നോക്കുമ്പോൾ കരിംകാളി അമ്മയുടെ വിഗ്രഹത്തിൽ ആണ് ആ കണ്ണുകൾ..... അതിലെ തിളക്കം... കണ്ണുകളിൽ മൊട്ടിടുന്ന പ്രണയത്തെ കുറുമ്പോടെ നോക്കി അനികുട്ടൻ.. പിള്ളേരെ പറഞ്ഞിട്ട് കാര്യം ഇല്ല... "" തല മൂത്ത രുദ്രേട്ടനെ കണ്ട് അല്ലെ പിള്ളേർ വളരുന്നത്.....""അത് കണ്ടു പഠിക്കാൻ പോയ എനിക്ക് കിട്ടിയത് നാട് കടത്തലും..... അനികുട്ടൻ താടിക് കൈ കൊടുത്തു.... അയ്യടാ അതിനു അത് കണ്ടു പഠിക്കാൻ പോയിട്ടല്ലല്ലോ മാമനെ നാട് കടത്തിയത് മഹിത ചിറ്റ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ പോയിട്ടല്ലേ..... ഇതിനൊക്കെ എന്റെ കൊച്ചേട്ടൻ ലെച്ചുവേച്ചി കുളിക്കാൻ ടവൽ കൈയിൽ എടുത്താൽ അപ്പോൾ മുങ്ങുന്ന കൊച്ചേട്ടൻ പൊങ്ങുന്നത് കുളകടവിൽ ആണ്... കൊച്ചേട്ടനെ പേടിച്ചു ലെച്ചുവെച്ചി കുളി ഇപ്പോൾ വീടിനകത്തു തന്നെ ആക്കി.... "" കുറുമ്പൻ പറഞ്ഞു തീരും മുൻപേ അകത്തെക്ക് വന്ന കുഞ്ഞാപ്പു കണ്ണോന്നു തള്ളി.... ഈ ചെറുക്കൻ..."" കുഞ്ഞാപ്പു പല്ല് കടിക്കുമ്പോൾ അനികുട്ടന്റ പിന്നിൽ ഒളിച്ചു കുറമ്പൻ.... അത് പിന്നെ ഞാൻ സത്യം അല്ലെ പറഞ്ഞത്...

ആരും കുളകടവിൽ വരാതെ കാവൽ നിൽക്കുന്നത് വല്യേട്ടൻ അല്ലെ... "" കുറുമ്പൻ പറഞ്ഞതും താടിക് കൈ കൊടുത്തു കരിംകളിയമ്മയെ നോക്കി ഇരുന്ന കുഞ്ഞന്റെ കൈകൾ ഒരു ഞെട്ടലോടെ താഴെക്ക് പോയി.... കണ്ണുകൾ കുഞ്ഞാപ്പുവിൽ ചെന്നു നിന്നു..... ഇനിയും ഉണ്ട് മാമ... " ഈ വല്യേട്ടൻ ഭദ്ര..... യെ യെ.... ""പറഞ്ഞു പൂർത്തി ആക്കും മുൻപേ കുഞ്ഞാപ്പൂവിന്റെ വലത്തെ കൈ കുറുമ്പന്റെ വാ പൊത്തി ഇടത്തെ കൈകൊണ്ട് അവനെ അടക്കം പിടിക്കമ്പോൾ ആ കൈയിൽ കിടന്നു ഉഴറി ചെറുക്കൻ.... ഇവളെയും കൊണ്ട് ആ പുറകിൽ എങ്ങാനും പോടാ.."" ഇനി അത് കണ്ടു വേണം ഈ ചെറുക്കൻ പഠിക്കാൻ.... കുഞ്ഞൻ ദേഷ്യപ്പെട്ടതും കിച്ചു ഒന്നു പരുങ്ങി.... വെറുതെ രുദ്രേട്ടനെ കുറ്റം പറഞ്ഞു.... "" നിന്റെ എല്ലാം മുൻപിൽ അങ്ങേര് വെറും ശിശു...""എന്റെ മഹാദേവ ഈ പ്രേമരോഗികളുടെ മുൻപിൽ കട്ടക്ക് പിടിച്ചു നില്കാൻ ഈയുള്ളവനു കെല്പുണ്ടാകണേ..... അനികുട്ടൻ മുകളിലേക്കു നോക്കി പറയുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും കിച്ചുവും കുറുമ്പനെ കണ്ണ് ഉരുട്ടി....."" അനിമാമ... ""

ആരവേട്ടൻ കുളിച്ചു ഈറൻ ഉടുത്തു നിൽപുണ്ട് അവിടെ.... പറഞ്ഞുകൊണ്ട് കുഞ്ഞാപ്പു കുഞ്ഞന് നേരെ തിരിഞ്ഞു....ശങ്കു ""രുദ്രച്ഛൻ എല്ലാം മുന്നിൽ കണ്ടു കൊണ്ട് അപ്പുറത്തു ഒരു വസ്തുവിൽ ഈ ശരീരം ദഹിപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്....കുഞ്ഞാപ്പുവിന്റെ വാക്കുകളിൽ അതിശയം നിറഞ്ഞു.... അത് ശരിയാ എല്ലാ ഒരുക്കങ്ങളും നടത്തി രുദ്രേട്ടൻ.... അഥവാ പാളി പോയിരുന്നു എങ്കിൽ ആ ചിതയിൽ ഉണ്ണിയേട്ടൻ ഉൾപ്പടെ നിങ്ങൾ ഓരോതരും വൺ ബൈ വൺ ആയി കേറി കിടന്നേനെ..."" ഇവൾക്കും ഇവനും കാളിദാസാനെയും കോകിലയെയും കെട്ടി പൊറുതി തുടങ്ങുകയും ചെയ്യാമായിരുന്നു.... "" അനികുട്ടന്റെ കണ്ണുകൾ അച്ചുവിലും കുഞ്ഞനിലും ചെന്നു നില്കുമ്പോൾ പെണ്ണിന്റെ കണ്ണിൽ ഭയം നിറഞ്ഞു.... ഇതെന്തിനാ മാമ ഈ വസ്തുവിൽ ചിത ഒരുക്കാതെ അപ്പുറത്തു ചിത ഒരുക്കിയത്.... കുഞ്ഞാപ്പൂവിന്റെ കണ്ണിൽ സംശയം നിറഞ്ഞു.... അത് ഇരിക്കത്തൂർമനയുടെ അധീനതയിൽ ഉള്ള വസ്തു ആണ്..."" ഇരിക്കത്തൂർ മനയുടെ ആശ്രിതൻ ആയ വേളൂർ മഠത്തിലെ വാമനൻ തിരുമേനിക് സഞ്ജയേട്ടൻ പതിച്ചു നൽകിയത് ആണ് ആ വസ്തു...... ""അതായത് കാളിദാസന്റെ അച്ഛന്.... പക്ഷെ അത് അനുഭവിക്കാൻ അയാൾക് യോഗം ഇല്ലാണ്ട് പോയി.... പതിച്ചു നൽകിയ അന്ന് രാത്രി ആണ് ഈ ഇല്ലം കത്തി അയാളും കുടുംബവും തീപ്പെട്ടത്..... ഹ്ഹ്ഹ് "... അതിൽ നിന്നും എങ്ങനെ ആണോ മൂത്ത മകൻ ആയ കാളിദാസൻ രക്ഷപെട്ടത് എന്ന് മാത്രം അറിയില്ല....

അനികുട്ടൻ അത് പറയുമ്പോൾ ആദിശങ്കരന്റെ കണ്ണുകൾ അനികുട്ടനിൽ വന്നു നിന്നു.........""...ചില സംശയങ്ങൾ വീണ്ടും അവനിലേക് കടന്നു വരുമ്പോൾ അല്പം മുൻപ് കാറിൽ വച്ചു ചിത്രൻ പറഞ്ഞ വാക്കുകൾ അവന്റെ ശിരസിലൂടെ മിന്നായം പോലെ കടന്നു പോയി..... """""""""""വർഷങ്ങൾക് മുൻപേ പുല വീടി ഇരികത്തൂർ മനയുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആണ് വേളൂർ മഠം പിന്നെ എപ്പോഴാ ഷോർട് സർക്കുട് കാരണം മഠം മുഴുവൻ കത്തി നശിച്ചു...അവിടുത്തെ തിരുമേനിയും അന്തർജനവും രണ്ട് കുഞ്ഞുങ്ങളും വെന്ത് മരിച്ചു... അതിലെ മൂത്ത കുട്ടിക്ക് ഏകദേശം എന്റെ പ്രായം വരും അത് എനിക്ക് ഓർമ്മ ഉണ്ട്... ആ പിന്നെ ചിന്നു അന്ന് ജനിച്ചിട്ട് അധികം ദിവസം ആയിട്ടില്ല"""""..... ചിന്നുവിന്റെ ജന്മം.."" അവളുടെ അതെ പ്രായം തന്നെ അല്ലെ മഹിമ ചിറ്റയുടെ ഉദരത്തിൽ ജന്മം കൊണ്ട പൈശാചിക ശക്തിക്ക്...എവിടെയോ എന്തോ കളി നടന്നിട്ടുണ്ട്..... "" സഞ്ചയമാ എന്തിനാണ് ഈ ഭൂമി വേളൂർ മഠത്തിന് പതിച്ചു നൽകിയത്.... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ അനികുട്ടൻ അവനെ തട്ടി വിളിച്ചു.... നീ എന്താട ആലോചിക്കുന്നത്...?? ഏയ് ഒന്നും ഇല്ലാ മാമൻ പറഞ്ഞോളൂ..കുഞ്ഞൻ ചിരിക്കാൻ ശ്രമിച്ചു.... ആഹ്.. ""

ഒന്നു മൂളി കൊണ്ട് അനികുട്ടൻ തുടർന്നു..... ജാതവേദന്റെ സ്വരൂപം സ്വീകരിച്ച കാളിദാസനും അനുഭവയോഗം ഇല്ല....കാരണം ഇരികത്തൂർ മനയുമായി ബന്ധം ഉള്ള സ്ഥലത്ത് അയാൾക് പ്രവേശനം നിഷിദ്ധം ആണ്...."" ഇപ്പോൾ അയാളിൽ നിന്നും സ്വന്തം ശരീരം തിരികെ ലഭിച്ച കാളിദാസൻ"""" അല്ല വ്യാസന് മോക്ഷം ലഭിക്കണം എങ്കിൽ ഈ ദുർഭൂമിയിൽ അടക്കം ചെയ്യരുതെന്നു രുദ്രേട്ടൻ ആഗ്രഹിച്ചു.... അത് കൊണ്ട് ആണ് അവിടെ ചിത ഒരുക്കിയത്....... മ്മ്... ""എന്തായാലും ആ വാക്കിനെ നമുക്ക് ദികരിക്കണ്ട.... കേശു നമുക്ക് ഈ ശരീരം ചിതയിലേക് എടുക്കാം.... കർമ്മങ്ങൾ എല്ലാം വിധി പോലെ ഞാൻ പറഞ്ഞു കൊടുത്തോളം.... അനികുട്ടൻ ആ ശരീരത്തിൽ നോക്കി പറയുമ്പോൾ കുഞ്ഞാപ്പു തലയാട്ടി.... 💠💠💠💠 (ജാതവേദന്റെ മന്ത്രവാദപുര....., part 116 പറയുന്നുണ്ട് അയാൾ അവിടെ ശവ രൂപത്തിൽ കിടക്കുന്നു ശരീരത്തിന് നാലു ഭാഗത്തു അയാൾ തന്നെ മണ്ണ് ശേഖരിച്ച മാങ്കുടങ്ങളിൽ ചമത കത്തി എരിയുന്നു... കർമ്മം വിജയിക്കും വരെ അത് പൊട്ടാതെ നിൽക്കണം ) ശവരൂപത്തിൽ കിടക്കുന്ന ജാതവേദന്റെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി........... ഹ്ഹഹ്ഹ... ഹ്ഹഹ്ഹ... ഹ്ഹ... "" കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ശിരസും കാലുകളും ഇളക്കി അയാൾ......

""പൊടുന്നനെ അതിന്റ വേഗത കൂടി...... "" വലിയ ശബ്ദത്തിൽ നിലത്തെ തറയിൽ അയാൾ കാലുകൾ ഇട്ടു അടിക്കാൻ തുടങ്ങി..... തിരുമേനി.... "" ഹ്ഹ.. "" അയാളുടെ കൈകൾ നിയന്ത്രണത്തിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു മൂപ്പൻ.... ജാതവേദന്റെ കൈകളുടെ ശക്തി മൂപ്പന്റർ ദേഹത്തു പ്രഹരം ഏല്പികമ്പോഴും അയാളുടെ മനസിനെ തിരികെ കൊണ്ട് വരാൻ ശ്രമിച്ചു മൂപ്പൻ....... മൂപ്പ.... "" ഏ...ഏട്ടന് എന്താണ് സംഭവിക്കുന്നത്....കോകിലയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു...... അറിയില്ല കോകിലാമ്മ... "" ഈ കർമ്മത്തിൽ ഇങ്ങനെ ഒരു രൂപാന്തരം പറഞ്ഞു കേട്ടിട്ടില്ല... കാളിദാസൻ കർമ്മം വിജയകുമ്പോൾ സ്വയമേ എഴുനേൽക്കണം ജാതവേദൻ തിരുമേനി.... "" മൂപ്പന്റ കണ്ണുകളും ഭയതാലേ നാലുപാടും പാഞ്ഞു..... ""ആ നിമിഷം ഉഗ്ര മായ ഇടിമിന്നൽ മന്ത്രവാദ പുരയിലേക് തുളച്ചു കയറിയതും ജാഥവേദന് നാലു വശങ്ങളിൽ പുകഞ്ഞു കൊണ്ടിരുന്ന മൺകുടങ്ങൾ വലിയ ശബ്ദത്തോടെ പൊട്ടിചിതറി...... അതിലെ വലിയ ഒരു കഷ്ണം തെറിച്ചു വന്നു കൊണ്ടത് മൂപ്പന്റെ തിരുനെറ്റിയിലും...... നാരായണന്റെ മുദ്ര അവന്റ തിരു നെറ്റിയിൽ ആയുസിന് ചോദ്യചിഹ്നം പോലെ പതിയുമ്പോൾ വലത്തെ കൈ കൊണ്ട് ആ മുറിവിൽ അമർത്തി പിടിച്ചവൻ.... ആ...""

അവന്റ ശബ്ദം പുറത്തേക് വന്നു......കണ്ണുകൾ ഭയത്തോടെ പൊട്ടിതകർന്നു കിടക്കുന്ന മൺകുടങ്ങളിലേക് പോയി...... ആാാാാ...!!!""""""""ആ നിമിഷം നാലുധിക്കുകളെയും ഭേദിച്ചു വലിയ ശബ്ദത്തോടെ ചാടി എഴുനേറ്റു ജാതവേദൻ...... ആാാാാ......"""""ആാാാ... ആാാ..."" മുഴങ്ങുന്ന ശബ്ദത്തിന് ഒപ്പം അയാളുടെ കണ്ണിൽ നിന്നും രക്തം പൊട്ടിഒലിച്ചു..... തന്റെ ചുറ്റിലും ചിതറി കിടക്കുന്ന എരിയുന്ന മന്കുടത്തിലെ പാളികൾ കൈകളിൽ വാരി എടുത്തു അയാൾ മുഖത്ത് കൂടി ആ കനൽ കട്ട നെഞ്ചിലേക്ക് ഇറക്കുമ്പോൾ കണ്ണിലെ രക്തവും അതിൽ കലർന്നു..... തി... തിരുമേനി..... """" മൂപ്പന്റെ ശബ്ദം വിറച്ചു.... ചതിച്ചു മൂപ്പ.... "" ഹ്ഹ... അവൻ അനിരുദ്ധൻ.... പുതുമന ഇല്ലത്തെ തലതെറിച്ചവൻ അവനെ വിശ്വസിച്ച എന്റെ തലയ്യ്ക്കു അവൻ വില ഇട്ടു...കാളിദാസൻ""എന്റെ മറ്റൊരു രൂപം കാലഭൈരവൻ അവന്റ തല അറത്തു കഴിഞ്ഞിരിക്കുന്നു.....കാലങ്ങളോളം ഞാൻ അടിമ ആക്കിയ കരിംകാളിയെ എന്റെ ബന്ധനത്തിൽ നിന്നും അവൻ മോചിപ്പിച്ചിരിക്കുന്നു......ജാതവേദൻ മുടിയിൽ കൂടി ഇരുവശത്തും വലിക്കുമ്പോൾ കോകിലയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.... ആഹ്ഹ്... "" ഇല്ലാ.... ആദി കാലഭൈരവനിലേക് പോകാൻ പാടില്ല ഏട്ടാ... ""

അങ്ങനെ വന്നാൽ അവനിലേക്കുള്ള എന്റെ യാത്ര അത് കൂടുതൽ സങ്കീർണ്ണം ആകും.... അവന്റെ പ്രണയം ഭദ്രയിലേക് തിരികെ എത്തും... അത്.. അത് പാടില്ല...എനിക്ക് വേണം അവനെ.... അവന്റെ കുഞ്ഞുങ്ങൾ എന്റെ ഉദരത്തിൽ നാമ്പിടണം...... തിരികെ തരൂ എന്റെ പ്രണയത്തെ.... ഏ.. ഏ.. ഏട്ടൻ എനിക്ക് വാക്ക് തന്നത് അല്ലെ.... "" കോകില യുടെ കൈകൾ ജാതവേധന്റ കഴുത്തിലെ മാലകളിൽ പിടി മുറുക്കി കണ്ണുകൾ യാജനയോടെ അയാളിൽ ചെന്നു നില്കുമ്പോൾ അവളുടെ കുറ്റി രോമങ്ങൾ തിരികെ വരുന്ന ശിരസിൽ മെല്ലെ തലോടി അയാൾ.........ചുണ്ടിൽ നിഗൂഢമായ ചിരി വിടർന്നു......ആ ചിരിയിൽ മറ്റൊരു ചതി ഒളിച്ചിരിക്കുന്നത് സംശയത്തോടെ നോക്കി കോകില....( കോകിലയുടെ മുടി ഇല്ലാ ഇപ്പോൾ അത് ഹോസ്പിറ്റലിൽ വച്ചു കുറുമ്പൻ എടുത്തിരുന്നു ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ).. അർത്ഥമറിയാതെ കോകിലയുടെ കണ്ണുകൾ നാലുപാടും പായുമ്പോൾ ജാതവേദൻ വാത്സല്യത്തോടെ അവളുടെ കൈവിരലിൽ തലോടി..... എന്റെ ആദി എന്നിൽ നിന്നും അകലാൻ ആണോ ഏട്ടൻ കാംക്ഷിക്കുന്നത്... """ ഏട്ടന്റെ മുൻപിൽ വിഷ്ണുവർദ്ധൻ വന്ന നിമിഷം മുതൽ എന്റെ നെഞ്ചകം തുടിക്കുകയായിരുന്നു .....ഇനി ഒരിക്കലും ആദിക്കു ഭദ്രയെ പ്രണയിക്കാൻ കഴിയില്ല.... ""

ഇനി ആ പ്രണയം എനിക്കുള്ളത് ആണെന്ന് മോഹിച്ചു ഞാൻ.....അവന്റെ പ്രണയത്തെ അത്രത്തോളം ഞാൻ ആഗ്രഹിക്കുന്നു ഏട്ടാ....."" ഹഹഹ.... ഹഹഹ... ഹഹഹ... ഹഹ...ജാതവേദന്റെ ശബ്ദം ഉയർന്നു പൊങ്ങി....""മ്മ്ഹ.. "ആദിശങ്കരനോടുള്ള പ്രണയം നിന്റെ കണ്ണ് മൂടി കെട്ടുന്നു ...""കോകില മോളെ .. ""അയാളുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു.... നിന്റെ കണ്ണുകളിൽ ഇപ്പോൾ തെളിഞ്ഞു വരുന്ന ഭയം അത് പ്രണയം ആണ് കുട്ടി ... ആ പ്രണയം നഷ്ടം ആകുമോ എന്നുള്ള ഭയം"" അതാണ് ഇന്ന് നിന്നെ തളർത്തുന്നത്.... തീർച്ചയായും ഏട്ടന്റെ വാക്കുകൾ സത്യം ആണ്... "" ഏട്ടന്റെ വാക്കിനെ ധിക്കരിച്ചു വല്യോത് തറവാട്ടിലേക് പോകുമ്പോൾ പോലും എനിക്കൊരു ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ .... എന്റെ ആദി.. ""അവന്റ പ്രണയം അത് നേടണം... അവിടെ ഞാൻ തോറ്റു.. തോൽപിച്ചു...""" പക്ഷെ വിഷ്ണുവർദ്ധൻ അങ്ങേയ്ക്ക് മുൻപിൽ വന്ന നിമിഷം ഞാൻ അറിഞ്ഞു എന്റെ ആദി ഇനി എനിക്ക് സ്വന്തം ആകും എന്ന്... മ്മ്ഹ... സ്വയം പരാജയത്തിലേക് ഒരു യാത്ര അതിലൂടെ സ്വന്തം മരണത്തെ ചോദിച്ചു വാങ്ങാൻ ആണോ കുട്ടി നീന്റെ ഉദ്ദേശ്യം......ജാതവേദന്റെ വാക്കുകളിൽ അല്പം കഠിന്യം നിറഞ്ഞു.... ഏട്ടാ.... ഏ.. ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്... ""

കോകിലയുടെ കണ്ണുകളിൽ ഭയം എന്ന് പറയാൻ കഴിയാത്ത പല വികാരങ്ങൾ ഉടൽ എടുക്കുമ്പോൾ ആ കണ്ണുകളിലേക് ഉറ്റു നോക്കി ജാതവേദൻ.. മോളെ നിന്റെ പൂർവ്വ ജന്മത്തിലെ ഏടുകളിലേക്കു നീയൊന്നു പോയി നോക്കു നിനക്കുള്ള ഉത്തരം അവിടെ കിട്ടും..... ഹഹഹഹ.... ഹഹഹ... ഹഹഹ.... ""ജാതവേദന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ സൈരന്ധ്രിയിലൂടെ രമണികയിൽ വന്നു നിന്നു കോകില.....( സൈരന്ധ്രിയെ മറന്നില്ലല്ലോ ജലന്ദരൻ ആയിരുന്നപ്പോൾ അതായത് മണിവർണ്ണയുടെ കാലത്ത് കോകിലയുടെ ജന്മം )... രമണിക എന്ന ജന്മത്തിലെ പല ഏടുകൾ മറിഞ്ഞു പോകുമ്പോൾ കോകിലയുടെ നാവിൻ തുമ്പിൽ വിഷ്ണുവർദ്ധന്റെ വാക്കുകൾ അലയടിച്ചു....... """"""""കുറുപ്പേ നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും.....""""""""അത്‌ പറയുമ്പോൾ വിഷ്ണുവർദ്ധന്റെ കണ്ണുകൾ രമണികയിൽ ഉടക്കി നിന്നു....""""" ഹേ """"" രാക്ഷസി.. "" ആ നിമിഷം വിഷ്‌ണുവിന്റെ ശബ്ദം ഉയർന്നു പൊങ്ങി.... സ്ത്രീത്വത്തിനു പോലും അപമാനിതയായ നിന്റെ അന്ത്യം കുറിക്കാൻ അവൾ വരും... "" സാക്ഷാൽ പാർവതിദേവിയുടെ അംശവും... ദുർഗയുടെ രക്തവും... ഭദ്രയുടെ കോപവും പൂണ്ടവൾ... വരും...

മഹാദേവന്റെ അംശത്തിൽ പിറന്നവന് വേണ്ടി വരും അവൾ...നീ ആഗ്രഹിക്കുന്നത് എന്തോ അത്‌ നടക്കില്ല... മഹാദേവന്റെ അംശത്തിൽ നിനക്ക് ഒരു കുഞ്ഞു ജനിക്കില്ല.. "" അവനിലൂടെ ഈ ലോകത്തെ നശിപ്പിക്കാൻ അവൾ അനുവദിക്കില്ല......... """"" അവൾ സ്വയം അറിയുന്ന നിമിഷം നിന്റെ അന്ത്യം കുറിച്ചിരിക്കും... "" ആ കോപത്തെ തടുക്കാൻ നേരം മാത്രമേ അവനിൽ അവളോട് പ്രണയം മൊട്ടിടൂ .... """"""" """" ( part 97 രുദ്രൻ പറയുന്നുണ്ട് ഏ കാര്യം )... ഭദ്ര"""" സ്വയം അറിയുന്ന നിമിഷം നിന്നെ തേടി വരും അവൾ..... ആ വിധിയെ """നിന്റെ മരണത്തെ എനിക്ക് പോലും തടുക്കാൻ ആവില്ല.....ആദിശങ്കരനെ നിനക്ക് നഷ്ടം ആകും.....ജാതവേദന്റർ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി....... ഏട്ടാ.....""" കോകിലയുടെ ശബ്ദം ഉയർന്നു പൊങ്ങി..... അതെ കോകില... ""ഈ ജന്മം എന്ന് മാത്രം അല്ല ഏതൊരു ജന്മത്തിലും ജലന്ദരൻ എന്ന അസുരൻ തോൽവി സമ്മതിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ പാതി രക്തം ആയ നിന്റെ മുൻപിൽ മാത്രം ആണ്......ആ നിനക്ക് ഒരു ആപത്തു വരുന്നത് നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല.... ആദിയെ മറന്നു കൊണ്ട് ഒരു ജീവിതം... അത് എനിക്ക് വേണ്ട ഏട്ടാ..."" ജനാലയിൽ പിടിച്ചു പുറത്തേക് നോക്കി നിന്ന കോകിലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... കോകില..... """"ജാതവേദന്റെ കൈത്തലം അവളുടെ തോളിൽ മെല്ലെ പതിഞ്ഞതും അയാളുടെ നെഞ്ചിലേക് ചേർന്ന അവളുടെ കണ്ണുനീർ അയാളുടെ നെഞ്ചിലെ രോമകാടിനെ കുതിർത്തു.... ആദിശങ്കരനെ നിനക്ക് തരും എന്ന് പറഞ്ഞത് നിന്റ ഈ എട്ടൻ ആണ്.."" എന്റെ ജീവനോളം വിലയുണ്ട് നിനക്ക് ഞാൻ തരുന്ന വാക്കിന്......

ജാതവേധ്ന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിടർന്നുതും അതിന് അർത്ഥം അറിയാതെ സംശയതോടെ നോക്കി കോകില....."" ജാതവേദൻ ഒരു കർമ്മം ചെയ്യുമ്പോൾ അതിനു പിന്നിൽ ആയിരം ചതി ഒളിഞ്ഞിരിക്കും... ""ഇവിടെയും അത് മറിച്ചല്ല കോകില..."" ഏട്ടാ... "" കോകിലയുടെ കണ്ണുകൾ തിളങ്ങി.... മ്മ്ഹ.. ""ഞാൻ തീർത്ത തടവറയിൽ നിന്നും അമൃതകരനെയും സ്വാഹാദേവിയെയും മോചിപ്പിക്കുന്നതിനു ഒപ്പം സ്വന്തം പരാജയത്തിലേക്കുള്ള വഴി കൂടി ആണ് കാലഭൈരവൻ തുറന്നത്....... എന്റെ അടിമത്തത്തിൽ നിന്നും കരിംകാളിക്കുള്ള മോചനം........ ഹഹഹ... ഹഹ... ഹഹ..."" അയാളുടെ അട്ടഹാസം നാലുചുവരുകളെ പ്രകമ്പനം കൊള്ളിച്ചു... മൂഢത്വം വിളമ്പാതെ ഏട്ടാ... "" കരിംകാളിയിലേക്ക് കാലഭൈരവൻ എത്തിചേർന്നാൽ അതിനു അർത്ഥം എന്റെ ആദിക്കു ഭദ്രയോട് തിരികെ പ്രണയം വന്നു എന്ന് അല്ലെ.... മ്മ്ഹ്ഹ്.. "" ഇപ്പോഴും എന്റെ പ്രണയത്തെ ഏട്ടൻ മനസിലാക്കുന്നില്ല.... ഹഹഹ.....ഹഹ... "" പ്രണയം കൊണ്ട് കണ്ണ് മൂടി കെട്ടുമ്പോൾ മൂഢത്വം പറയുന്നത് നീ ആണ് മോളെ.... "" ഹ്ഹ്ഹ്.. "" നിന്നിൽ ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളു.... പ്രണയം ഉള്ളു..."" ഏട്ടാ.... "" ജാതവേദൻ അത് പറയുമ്പോൾ കോകിലയുടെ കണ്ണുകൾ നാലുപാടും പാഞ്ഞു..

നീ ഒരിക്കൽ കൂടി വിഷ്ണുവർദ്ധന്റെ വാക്കുകളിൽ കൂടി സഞ്ചരിച്ചു നോക്കു... "" പ്രണയതാൽ മൂടിയ മനസ് അല്ല വിവേകത്താൽ മൂടിയ മനസ് കൊണ്ട് ചിന്തിച്ചു നോക്ക് .....ജാതവേദന്റെ ശബ്ദം ഉയരൂമ്പോൾ കോകിലയുടെ ഹൃദയത്തിലേക്ക് വിഷ്ണുവർധൻ പറഞ്ഞ അവസാന വരികൾ വീണ്ടും വീണ്ടും കടന്ന് വന്നു..... """സ്ത്രീത്വത്തിനു പോലും അപമാനിതയായ നിന്റെ അന്ത്യം കുറിക്കാൻ അവൾ വരും... "" സാക്ഷാൽ പാർവതിദേവിയുടെ അംശവും... ദുർഗയുടെ രക്തവും... ഭദ്രയുടെ കോപവും പൂണ്ടവൾ... വരും...മഹാദേവന്റെ അംശത്തിൽ പിറന്നവന് വേണ്ടി വരും അവൾ...നീ ആഗ്രഹിക്കുന്നത് എന്തോ അത്‌ നടക്കില്ല... മഹാദേവന്റെ അംശത്തിൽ നിനക്ക് ഒരു കുഞ്ഞു ജനിക്കില്ല.. "" അവനിലൂടെ ഈ ലോകത്തെ നശിപ്പിക്കാൻ അവൾ അനുവദിക്കില്ല........."" """"" അവൾ സ്വയം അറിയുന്ന നിമിഷം നിന്റെ അന്ത്യം കുറിച്ചിരിക്കും... "" ആ കോപത്തെ തടുക്കാൻ നേരം മാത്രമേ അവനിൽ അവളോട് പ്രണയം മൊട്ടിടൂ .... """"""" ആഹ്ഹ്.. "" കോകിലയുടെ ശ്വാസം അല്പം ഉയർന്നു പൊങ്ങി.. ആ വാക്കുകൾക്ക് അർത്ഥം നിനക്ക് അറിയുമോ കോകില.. "" ജാതവേദന്റെ കണ്ണുകളിൽ അഗ്നിപാറി.... """""സാക്ഷാൽ പാർവതിദേവിയുടെ അംശവും... ദുർഗയുടെ രക്തവും... ഭദ്രയുടെ കോപവും പൂണ്ടവൾ..."""""" അവൾ സ്വയം അറിഞ്ഞാൽ സർവ്വനാശം ആയിരിക്കും ഫലം...... അവളുടെ പ്രാണന്റെ പാതിയെ മോഹിച്ചവൾ ആണ് നീ....

അവളുടെ കയ്യാൽ നിന്റെ മരണം പോലും അതിക്രൂരമായിരിക്കും......... ഹ്ഹ്ഹ് """ ജാതവേദന്റെ ശബ്ദവും ശ്വാസവും ഒരുപോലെ ഉയർന്നു......... നിനക്ക് അറിയുമോ കോകില മ്മ്മ്ഹ... "" ഇന്ന് നിന്റെ മരണം നടക്കേണ്ടത് ആയിരുന്നു... നിന്റെ ആയുസിന്റെ കണക്ക് പുസ്തകത്തിലെ താൾ ചീന്തിപിന്നിയ ദിവസം....... പക്ഷെ നീ ഭാഗ്യം ചെയ്തവൾ ആണ്..... ജാതവേദൻ അത് പറയുമ്പോൾ അവളുടെ കണ്ണിൽ സംശയം നിറഞ്ഞു... മ്മ്ഹ.. "" ഭദ്ര അവൾ ഋതുമതിയാണ്.... എന്നിൽ നിന്നും കരിംകാളിയെ മോചിപ്പിക്കാൻ മാത്രമേ ആദിശങ്കരന് കഴിഞ്ഞിട്ടുള്ളു... ഋതുമതി ആയ അവളിലേക്കു കരിംകാളിക്ക് ഇറങ്ങിചെല്ലാൻ കഴിഞ്ഞിട്ടില്ല.....അങ്ങനെ അവളിലേക്കു കരിംകാളിക്ക് ഇറങ്ങി ചെല്ലാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്നു നിന്റെ അന്ത്യം ഇവിടെ നടന്നേനെ..... """"ഹ്ഹ്ഹ്... """"കാലം കാത്തു വച്ച നിന്റെ ഭാഗ്യം ആണ് കുട്ടി അത് ആ ഉറപ്പിന്റ പുറത്ത് ഈ ജാതവേദൻ പറയുന്നു.......""""""" അയാളുടെ ശബ്ദം ഉയർന്നു പൊങ്ങി.....""" ആദിശങ്കരൻ... "" കാലഭൈരവനിലേക് രൂപാന്തരം പ്രാപിച്ചവൻ അവൻ നിനക്ക് ഉള്ളത് ആണ്.....അവനിലേക് എത്തിചേരാൻ ഭദ്രയ്ക്ക് ഒരിക്കലും കഴിയില്ല....അവന്റ കുഞ്ഞുങ്ങൾക്ക് നീ ജന്മം നൽകിയിരിക്കും ഇത് എന്റെ വാക്ക്....... ഹ്ഹ്ഹ്......അയാളുടെ കൈകൾ മുന്പിലെ ചുവരിൽ തൂക്കിയ വാൾമുനയിൽ ചെന്നു നിന്നു സ്വന്തം വിരലിൽ ആാാ വാൾമുനയിൽ നിന്നും രക്തം ചീന്തിച്ചു കൊണ്ട് അയാൾ ആ രക്തം കോകിലയുടെ നെറ്റിയിൽ തിലകം ചാർത്തി....... ആ നിമിഷം അയാളുടെ മന്ത്രവാദ പുരയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ആഞ്ഞു വെട്ടിയ ഇടി മിന്നലിൽ അയാളുടെ ചുണ്ടിൽ ചതിയുടെ നിഗൂഢതകൾ ഒളിഞ്ഞു നിന്നു........... ( തുടരും )

NB : ഇവിടെ വരുന്ന സംശയം ഭദ്ര സ്വയം അറിഞ്ഞിരുന്നോ എന്ന്.... ഇല്ലാ എന്ന് അയാളുടെ വാക്കിൽ നിന്നും മനസിലായല്ലോ.... അപ്പോൾ എന്ത് കൊണ്ട് സ്വയം അറിഞ്ഞില്ല...അവൾ ആ നിമിഷം ഋതുമതി ആണ്.....അത് കോകിലയുടെ ഭാഗ്യം ആണ് എന്ന് അയാൾ പറയുന്നുണ്ട്...... കാലഭൈരവൻ കരിംകാളിയെ മോചിപ്പിച്ചു എങ്കിൽ നഷ്ടപെട്ട പ്രണയം തിരികെ വന്നു എന്ന് ആണ് അർത്ഥം എന്ന് ജാതവേദൻ പറയുന്നു അത് കോകിലയിൽ വിഷമവും ജാതവേദനിൽ സന്തോഷവും ആണ് ഉളവാക്കുന്നത് അതിനുള്ള കാരണവും മുകളിൽ പറഞ്ഞതും കണക്ടട് ആണ്... അത് എല്ലാം അടുത്തപാർട്ടിൽ തിരിച്ചറിയും..... അയാൾ തന്നെ പറയുന്നുണ്ട് ഒരു കർമ്മം ചെയ്യുമ്പോൾ ആയിരം ചതി ഒളിച്ചു വയ്ക്കും എന്ന്..... കഴിഞ്ഞ പാർട്ടുകളിൽ നമുക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞു... അപ്പോൾ ഇനിയും ചതികൾ ബാക്കി ആണ്.....!!! എല്ലാം നേരിടാൻ മഹാദേവന് കഴിയട്ടെ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story