ആദിശങ്കരൻ: ഭാഗം 122

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആദിശങ്കരൻ... "" കാലഭൈരവനിലേക് രൂപാന്തരം പ്രാപിച്ചവൻ അവൻ നിനക്ക് ഉള്ളത് ആണ്.....അവനിലേക് എത്തിചേരാൻ ഭദ്രയ്ക്ക് ഒരിക്കലും കഴിയില്ല....അവന്റ കുഞ്ഞുങ്ങൾക്ക് നീ ജന്മം നൽകിയിരിക്കും ഇത് എന്റെ വാക്ക്....... ഹ്ഹ്ഹ്......അയാളുടെ കൈകൾ മുന്പിലെ ചുവരിൽ തൂക്കിയ വാൾമുനയിൽ ചെന്നു നിന്നു സ്വന്തം വിരലിൽ ആാാ വാൾമുനയിൽ നിന്നും രക്തം ചീന്തിച്ചു കൊണ്ട് അയാൾ ആ രക്തം കോകിലയുടെ നെറ്റിയിൽ തിലകം ചാർത്തി....... ആ നിമിഷം അയാളുടെ മന്ത്രവാദ പുരയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ആഞ്ഞു വെട്ടിയ ഇടി മിന്നലിൽ അയാളുടെ ചുണ്ടിൽ ചതിയുടെ നിഗൂഢതകൾ ഒളിഞ്ഞു നിന്നു........... ഹ്ഹ്... """ ഏട്ടൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിൽ ആവുന്നില്ല... "" ഭദ്രയുടെ കോപത്തിൽ നിന്നും എന്റെ ആയുസിന്റെ നീളം കൂട്ടാൻ കഴിഞ്ഞു ഏട്ടന്.... പക്ഷെ.. പക്ഷെ... ആദി അവൻ എങ്ങനെ എന്നിലേക്ക് വരും.... അവന്റ പ്രണയം അവൾ ആണ്.... അത് ഇന്ന് വീണ്ടും തിരികെ വന്നിരിക്കുന്നു...""" എന്റെ പ്രതീക്ഷകൾ ആണ് ഇവിടെ ശിഥിലം ആയി കൊണ്ടിരിക്കുന്നത്.... ആ പ്രതീക്ഷക്ക് വീണ്ടും വീണ്ടും വളം ഇട്ടു തരുമ്പോൾ ഏട്ടൻ ഒന്നോർക്കണം ഞാൻ... ഞാൻ വല്ലാതെ മോഹിക്കുന്നു അവനെ.... ഇനി ഒരു നഷ്ടം അത് എനിക്ക് താങ്ങാൻ കഴിയില്ല........ "" നഷ്ടമാകില്ല കോകില... നിന്റെ മോഹത്തിന് ഞാൻ വളം ഇടുന്നു എങ്കിൽ അല്പം നാൾ നീ കാത്തിരുന്നെ മതിയാകൂ.... ഈ മൂപ്പനെ പോലെ ക്ഷമ നിനക്കും ഉണ്ടാകണം.....

""ജാതവേദന്റെ കണ്ണുകൾ മൂപ്പനിൽ ചെന്നു നിന്നു..ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി നിറയുമ്പോൾ കോകില പുരികം ഉയർത്തി നോക്കി.......... കോകില """"ആദിശങ്കരൻ നിന്റെ മുന്പിലെക്ക് വന്ന നിമിഷം മുതൽ പ്രണയം എന്ന വികാരം നിന്റെ വിവേകത്തെ തളർത്തുന്നത് ഞാൻ അറിഞ്ഞിരുന്നു... അത് കൊണ്ട് തന്നെ അല്ലെ എന്റെ വാക്കിനെ ധികരിച്ചു വല്യോത്തേക്ക് നീ പോയതും...... എന്ത് കൊണ്ട് ഞാൻ നിന്നെ വിലക്കി എന്ന് നീ വിവേകപൂർവ്വം ചിന്തിച്ചില്ല ചിന്തിച്ചിരുന്നു എങ്കിൽ നീ അവിടേക്കു പോകില്ലായിരുന്നു....."" അയാൾ അത് പറയുമ്പോൾ കോകില ആ കണ്ണുകലേക് തന്നെ ഉറ്റു നോക്കി..... കോകില അന്നും ഇന്നും നിനക്ക് അറിയാവുന്ന ഒരു സത്യം ആണ് പ്രണയത്താൽ മുങ്ങി നിൽക്കുന്ന ഭദ്രയ്യ്ക്ക് ഒരിക്കലും സ്വയം തിരിച്ചറിയാൻ കഴിയില്ല... അത് കൊണ്ട് ആണ് വല്യോത്തേക് പോകരുതെന്നും അവരുടെ പ്രണയത്തിൽ നീ ഒരു കരട് ആകരുതെന്നും ഞാൻ പറഞ്ഞതിന്റെ പൊരുൾ...."" പക്ഷെ ഏട്ടാ... "" എനിക്ക്... എനിക്ക് ആദി മറ്റൊരുവളെ പ്രണയത്തോടെ നോക്കുന്നത് സഹിക്കാൻ കഴിയില്ല.... കോകിലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..... എനിക്ക് അത് അറിയാം കുട്ടി... "" മ്മ്ഹ.. "" വിഷ്ണുവർദ്ധൻ എന്റെ മുൻപിൽ വന്നത്‌ മുതൽ നീ ആഹ്ലാദിച്ചു ആദി ഭദ്രയോടുള്ള പ്രണയം മറന്ന് നിന്നിലേക് ചേരും എന്ന്‌ നീ അഹങ്കരിച്ചു....

പക്ഷെ ആ നിമിഷം മുതൽ ഞാൻ ഭയന്നു... എന്തിനെന്നോ നഷ്ടങ്ങൾ ഓർത്ത്..... ഹ്ഹ എന്റെ മുൻപിൽ വിഷ്ണുവർദ്ധൻ വരുന്ന നിമിഷം മുതൽ ആദിശങ്കരൻ വൈരാഗി ആകും പ്രണയം മറക്കും..... അങ്ങനെ ഉള്ള ആദിക്ക് കാലഭൈരവനിലേക് നിഷ്പ്രയാസം എത്തിച്ചേരാൻ കഴിയും...""അത് ആണ് ഇന്ന് ഇവിടെ സംഭവിച്ചത്.... അവൻ വന്നു...."" ആ ഭാനു ആണ് തിരുമേനിയെ ചതിച്ചത് വെറുതെ വിടരുത് ആ രണ്ടും കെട്ടവനെ ... "" അവന്റെ അന്ത്യം ഈ മൂപ്പന്റെ കൈകൾ കൊണ്ട് ആയിരിക്കും..... പല്ല് കടിച്ച് കൊണ്ട് മൂപ്പൻ മുൻപിൽ ഇരുന്ന ചെറിയ ഓട്ടു പാത്രത്തിൽ ദേഷ്യം മുഴുവൻ ഏല്പിക്കുമ്പോൾ അവന്റ ശക്തിയിൽ അത് ചളുങ്ങി.... ഹഹഹ.. ""മൂപ്പ പിന്നിൽ നിന്നും ഏതൊക്കെ തരത്തിൽ എന്തൊക്കെ ചതികൾ വരും എന്ന് ഈ ജാതവേദൻ പണ്ടേ കണക്ക് കൂട്ടിയിരുന്നു... ഇവിടെ പ്രകൃതി പോലും ജാതവേദന്റെ ഭാഗ്യത്തിന് തുണയായി വന്നു എങ്കിൽ വിജയം എനിക്ക് തന്നെ..... ഹഹഹഹ... ഹഹ..."""""""അയാൾ ഉറക്കെ അട്ടഹാസം മുഴകുമ്പോൾ കോകിലയും മൂപ്പനും സംശയത്തോടെ നോക്കി... മൂപ്പ... ""മറ്റുള്ളവരുടെ കണ്ണുകളിൽ കൂടി നോക്കുമ്പോൾ വിജയം ഇപ്പോൾ ആദിശങ്കരന് തന്നെ അത് ഞാൻ സമ്മതിക്കുന്നു..... താത്കാലികമായ വിജയത്തിൽ രുദ്രനും മകനും ആനന്ദം കണ്ടെത്തുമ്പോൾ പിന്നിലെ ചതി അവർ അറിയുന്നില്ല......

ഹ്ഹ..""ജാതവേദന്റെ കണ്ണുകൾ കുറുകി...വലത്തേ കൈ ജനാലയുടെ അഴിയിൽ പിടി മുറുക്കുമ്പോൾ കണ്ണുകൾ ഇരികത്തൂർ മനയിലെ തെക്കിനിയുടെ മൂലയിൽ ഉള്ള മുറിയിലേക് നീണ്ടു......ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു... ഭദ്ര അവൾക് ഇനി സ്വയം അറിയാൻ കഴിയില്ല... അതിനുള്ള ഒരു അവസരം ആയിരുന്നു ആദിശങ്കരന് മുൻപിൽ അല്പം മുൻപ് ഉണ്ടായിരുന്നത്... അവന്റെ കൈകളാൽ അല്ല """"കാലഭൈരവന്റെ കൈകളാൽ കരിംകാളിക്ക് മോചനം നൽകുന്ന നിമിഷം ഭദ്ര സ്വയം അറിയേണ്ടത് ആണ് ... "" കാളിദാസന്റെ ശരീരത്തിലെ എന്റെ ആത്മാവ് കാലഭൈരവനെ കണ്ടമാത്രയിൽ ഭയന്നു എങ്കിൽ അതിനു പുറകെ നിന്റെ മരണം ഞാൻ പ്രതീക്ഷിച്ചു കോകില ....ആ നിമിഷം ഭദ്രയെ തടുക്കാൻ എനിക്ക് പോലും കഴിയില്ല..... പക്ഷെ സ്വയം അറിഞ്ഞവൾ നിന്നെ തേടി വന്നില്ല എങ്കിൽ അതിന് അർത്ഥം അവൾ ഇനിയും സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ്...... ഹ്ഹ്ഹ്.. ""അതാണ് ഞാൻ പറഞ്ഞത് പ്രകൃതി പോലും എന്റെ തോൽവിയെ വിജയത്തിലേക് എത്തിക്കാൻ കാത്തു നില്കുന്നു..... ഹഹ.."'ഹഹ... എന്ത്‌ കൊണ്ട് ആണ് ഏട്ടാ ഭദ്ര സ്വയം അറിയാതിരുന്നത്...? കോകിലയുടെ കണ്ണുകൾ നാലു പാടും പാഞ്ഞു... അവൾ ഋതുമതിയാണ്..""അതാണ് കാരണം... "" ഒരാൾ സ്വന്തം സ്വത്വം തിരിച്ചറിയണം എങ്കിൽ മനസും ശരീരവും ഒരുപോലെ പ്രാപ്തമായിരിക്കണം...

ശരീരത്തിന്റെയും മനസിന്റെയും ബലഹീനത അവളെ തളർത്തി അതിനാൽ അവൾക് ഉള്ളിലെ ശക്തി പുറത്തേക്ക് വന്നില്ല...അതാണ് പ്രകൃതി പോലും എനിക്ക് ഒപ്പം എന്ന് ഞാൻ പറഞ്ഞതിന്റെ പൊരുൾ....മ്മ്ഹ്ഹ്...""""ഭദ്ര ഇനി അവൾക് ഒരിക്കലും സ്വയം തിരിച്ചറിയാൻ കഴിയില്ല..... ഹഹഹഹഹ... ഹഹഹഹ... ഹ്ഹഹാ.... അയാളുടെ അട്ടഹാസം നാലു ചുവരുകളെ പ്രകമ്പനം കൊള്ളികുമ്പോൾ മൂപ്പന്റെ ചുണ്ടിൽ ചിരി വിടരുമ്പോൾ കോകിലയുടെ ഇരു കൈകളും തന്റെ നെഞ്ചോട് ചേർത്തു ജാതവേദൻ...... കോകില മോളെ..."" നീ ചോദിച്ചതിനും നിന്റെ സംശയങ്ങൾക്കും ഉള്ള ഉത്തരം ഞാൻ തരാം..... ""അത് നീ ക്ഷമയോടെ ഉൾക്കൊള്ളണം...അത് മാത്രം അല്ല ഇനിയുള്ള കരുക്കൾ നീക്കുന്നത് ഞാൻ ആയിരിക്കും.... നീയും മൂപ്പനും അത് അനുസരിച്ചു കൂടെ നിൽക്കണം..... ജാതവേദന്റെ കണ്ണുകൾ ഇരുവരെയും മാറി മാറി നോക്കുമ്പോൾ തലയാട്ടി ഇരുവരും..... ഹ്ഹ.."" കോകില.. "" അല്പം മുൻപ് ഞാൻ പറഞ്ഞത് ആണ് നിനക്കുള്ള ഉത്തരം... ""ഭദ്ര സ്വയം അറിയുന്ന നിമിഷം നിന്റെ മരണം നടന്നിരിക്കും... അത് മാത്രം അല്ല മൂപ്പന് അവളെ സ്വന്തം ആക്കാനും കഴിയില്ല...."" അത് എന്റെ ലക്ഷ്യത്തെ തകർക്കും.... അത് പാടില്ല...ജാതവേദന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... ആ മുത്ത് അല്ലെ ഏട്ടന്റെ ലക്ഷ്യം... """അമൃതകരനിലൂടെ അതിലേക് ഉള്ള വഴി അല്ലെ ആദി തകർത്തത്..... ഇനി.. ഇനി എന്താണ് ഏട്ടന്റെ പദ്ധതി... കോകിലയുടെ കണ്ണുകളിൽ സംശയം നിറയുമ്പോൾ ജാതവേദന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. എന്റെ ലക്ഷ്യം അത് വളരെ വലുത് ആണ്......"

"രുദ്രന് പോലും തിരിച്ചറിയാൻ കഴിയാത്ത കരുക്കൾ ആണ് ഞാൻ നീക്കാൻ പോകുന്നത്.....ജാതവേദൻ പല്ല് കടിക്കുമ്പോൾ കോകില സംശയത്തോടെ നോക്കി... അമൃതകരന് മാത്രമേ ആ മുത്ത് കേദാർനാഥനിൽ നിന്നും തിരികെ എടുക്കാൻ അവകാശം ഉള്ളു എന്ന് അല്ലെ നീയും ധരിച്ചു വച്ചിരിക്കുന്ന സത്യം.... ജാതവേതന്റ കണ്ണുകൾ കോകിലയിൽ ഉടക്കി നിൽകുമ്പോൾ അതെ എന്ന് തലയാട്ടി അവൾ...... എങ്കിൽ മറ്റൊന്ന്‌ കൂടി നീ അറിഞ്ഞോ എനിക്കും ആ മുത്ത് കേദാർനാഥനിൽ നിന്നും സ്വന്തം ആക്കാൻ കഴിയും...... ജാതവേദന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... ഹ്ഹ.. ഹ്ഹ... അതെങ്ങനെ അതെങ്ങനെ ഏട്ടാ... കോകിലയുട വാക്കുകളിൽ ആവേശവും കണ്ണുകളിൽ ആകാംഷയും നിറഞ്ഞു.... """"""മറ്റൊരു പുനർജ്ജന്മം.... ഭദ്രയുടെ ഉദരത്തിൽ """" ഹ്ഹ്ഹ്... ""ഇനി വരുന്ന എഴുപത്തിരണ്ട് ദിവസം കൂടി മാത്രമേ നിന്റെ ഏട്ടൻ ഈ ജാതവേദൻ ഭൂമിയിൽ ജീവിച്ചിരിക്കൂ...""ഹ്ഹ്ഹ്.. ജാതവേദന്റെ ശബ്ദത്തിലെ കിതപ്പ് ഒന്ന്‌ ഉയർന്നു..... ഏട്ടാ....!!!!!!!!!! "" കോകിലയുടെ ശബ്ദം ഉയരുമ്പോൾ ജാതവേദന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... മ്മ്ഹ.. "" ക്ഷമയോടെ എല്ലാം നീ ഉൾക്കൊള്ളണം കോകില... "" വികാരം അല്ല വിവേകം ആണ് നമുക്ക് ആവശ്യം..."""കോകിലയുടെ ഇരുകൈകൾ കൂട്ടി പിടിച്ചു ജാതവേദൻ നിറഞ്ഞു തുളുമ്പുന്ന അവളുടെ കണ്ണുകളിലേക് മിഴികളെ ചേർത്തു..... മ്മ്ഹ്ഹ്.."" വരുന്ന എഴുപതിരണ്ട് ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന പ്രണയം ആണ് ആദിശങ്കരനും ഭദ്രായ്ക്കും ഇടയിൽ.....

എഴുപത്തി രണ്ടാം ദിവസം ഭദ്രയുടെ പതിനേഴാം പിറന്നാൾ അന്ന് രാത്രി ക്കുള്ളിൽ അവൾ സ്വയം അറിഞ്ഞില്ല എങ്കിൽ ഒരിക്കലും അവൾക് കാലഭൈരവന്റെ ഭാര്യപദവി അലങ്കരിക്കാൻ കഴിയില്ല.....നെല്ലിമല മൂപ്പന്റെ ഭാര്യ ആകേണ്ടി വരും അവൾ.... ഹ്ഹ.. "" ഏട്ടൻ എന്താ പറഞ്ഞത്.... കോകിലയുടെ കണ്ണുകൾ വിടരുമ്പോൾ മൂപ്പന്റെ കണ്ണിൽ നാണം തെളിഞ്ഞു..."" കോകില വരുന്ന എഴുപതിരണ്ട് ദിവസങ്ങൾക് ഉള്ളിൽ ഭദ്രയ്ക് സ്വയം അറിയാൻ കഴിഞ്ഞില്ല എങ്കിൽ അവളിലെ ദൈവിക ശക്തി പൈശാചികമായി മാറും... ആ നിമിഷം അവളിൽ കാമം ഉടലെടുക്കും അത് മറ്റാരോടും അല്ല കാലങ്ങൾ ആയി അവൾക് വേണ്ടി നോമ്പ് നോറ്റു കാത്തിരിക്കുന്ന ഈ മൂപ്പനോട് ആയിരിക്കും..... ജാതവേദന്റെ ചുണ്ടിൽ ശൃങ്കാരം വിരിയുമ്പോൾ മൂപ്പൻ വലത്തെ കൈയിൽ ഒളിപ്പിച്ചു വച്ചിരുന്ന ഭദ്രയുടെ ഏലസിലേക് നാണത്തോടെ നോക്കി... ആഹ്ഹ്.. ""സത്യം ആണോ ഏട്ടാ.."" ഹ്ഹ.. ഹ്ഹ.. ഇനി ഭദ്രയ്ക് സ്വയം അറിയാൻ കഴിയില്ല അല്ലെ ഏട്ടാ...ഹ്ഹ്ഹ്.... ഹ്ഹ... കോകിലയുടെ മാറിടം ഉയർന്നു പൊങ്ങി... ഇല്ല മോളെ .. "" ഭദ്രയ്ക്ക് സ്വന്തം സ്വത്വം തിരിച്ചറിയാൻ വന്ന അവസരം അത് നഷ്ടം ആയി കഴിഞ്ഞിരിക്കുന്നു......കോകില... "" ഭദ്രയ്ക്ക് സ്വയം അറിയാൻ ഇനി കഴിയില്ല അത് ഇനി രുദ്രൻ വിചാരിച്ചാൽ പോലും നടക്കില്ല...

കാരണം ആദിശങ്കരന്റെ പ്രണയത്തിൽ അവൾ സ്വയം മറക്കും..... അതാണ് നമുക്കും വേണ്ടത്...... """... മ്മ്മ് നിസംഗതയോടെ മൂളുന്ന കോകിലയുടെ കണ്ണിലേക്കു കുസൃതിയോടെ നോക്കി ജാതവേദൻ... കോകില വരുന്ന എഴുപത്തിരണ്ട് ദിവസം അവർ പ്രണയിക്കട്ടെ..."" ആ പ്രണയം അവർക്ക് ഇടയിലെ പ്രതിയോഗി ആയി വളരട്ടെ...ഹ്ഹ്..."" ഭദ്രയുടെ പതിനേഴാം പിറന്നാൾ തുടങ്ങുന്ന അർദ്ധരാത്രിയിൽ അവൾ ആദിശങ്കരനെ മറക്കും.... മനസും ശരീരവും ഒരുപോലെ കാമത്തെ ആവാഹിച്ചവൾ നെല്ലിമല മൂപ്പന്റെ താലി കഴുത്തിൽ അണിയും ... നെല്ലിമല മൂപ്പന്റെ നെഞ്ചിലെ ചൂട് പറ്റി അവൾ ശയിക്കും... അവന്റ ബീജം അവളുടെ ഉദരത്തിൽ പുതു ജീവൻ തേടുമ്പോൾ ദേഹം വെടിഞ്ഞു ഞാൻ ആ ജീവൻ ആയി മാറും....."""""ഭദ്രയിൽ പുനർജനിക്കുന്ന എനിക്ക് മാത്രം ആയിരിക്കും കേദാർ നാഥന്റെ അമ്പിളികലയിലെ മുത്തിനു അവകാശം.......ഹഹഹഹ... ഹഹഹഹ... ഹഹഹ..""ഭദ്ര മൂപ്പന് സ്വന്തം ആകുന്ന നിമിഷം ആദിശങ്കരനിലെ ദൈവിക ശക്തിയും നശിക്കും അവൻ നിനക്ക് സ്വന്തം...... ഹഹഹ... ഹഹഹ.. ഹഹ... ഉറക്കെ അട്ടഹസിക്കുന്ന ജാതവേദനന്റെ മുഖത്തേക്ക് ഉറ്റു നോക്കി കോകില..... മ്മ്ഹ.. ""ഈ ജന്മത്തെക്കാൾ ആയിരം ഇരട്ടി ശക്തിയോടെ ഭദ്രയിൽ ജന്മം കൊള്ളുന്ന എന്നെ ഏറ്റുവാങ്ങാൻ നീ ഉണ്ടാവണം കോകില...

മിഴികൾ തുറക്കുമ്പോൾ ഞാൻ കാണണം പനംകുല പോലെ നിറഞ്ഞു നിൽക്കുന്ന നിന്റ മുടിയിഴയിൽ നിന്റ സീമന്ത രേഖയിൽ ആദിശങ്കരൻ ചാർത്തിയ ചുവപ്പ്......കോകിലയുടെ മുളച്ചു വരുന്ന ചെറിയ കുറ്റി മുടിയിൽ മെല്ലെ തഴുകി അയാൾ.... 💠💠💠💠 ( വേളൂർ മഠത്തിൽ ) നേരത്തെ തയ്യാറാക്കിയ ചിതയിലേക് കാളിദാസന്റെ """അല്ല വിഷ്ണുവർദന്റെ അനുജൻ വ്യാസൻറെ ശരീരം ശിരസ്സും ഉടലും ചേർത്ത് വച്ചു കിടത്തി അനികുട്ടനും കുഞ്ഞാപ്പുവും കൂടി...... ആരവ്... """ നിന്റെ കൈകൾകൊണ്ട് ഈ ചിതയ്ക്ക് അഗ്നിപകരുമ്പോൾ തന്നെ വിഷ്ണുവർദ്ധന്റെ അനുജന് മോക്ഷം കിട്ടും..... ഈറൻ ഉടുത്തു നിൽക്കുന്ന ആരവിന്റെ വലത്തെ കയിലേക്ക് അഗ്നി പകർന്നു നൽകി അനികുട്ടൻ.......... ചേർത്തു വെച്ച ഉടലിനും ശിരസിനും ഇടയിൽ ക്രമം തെറ്റിയ നിലയിൽ കാലിദാസന്റർ കഴുത്തിലെ നാഗമുദ്ര തെളിഞ്ഞു നിൽക്കുന്നതിലേക് ഒരു നിമിഷം പോയി ആരാവിന്റെ കണ്ണുകൾ..... എന്റെ.........എന്റെ കുഞ്ഞനുജന് ഒരുപാട് വേദനിച്ചു കാണും പഴുപ്പിച്ച ഇരുമ്പു ദണ്ട് കൊണ്ട് ഈ മുദ്ര ചാർത്തുമ്പോൾ.. അഹ്... അഹ്.. അല്ലെ...... """"" ആരവിന്റെ വാക്കുകൾ ഇടറുന്നതിനു ഒപ്പം കൈയിലെ അഗ്നിയും വിറ കൊണ്ടു...... ( നേരത്തെ പറഞ്ഞിരുന്നു കാലിദാസന്റർ പൂർവ്വ ജന്മത്തിലെ കുട്ടിയെ ബലി നൽകുമ്പോൾ ഇരുമ്പു പഴുപ്പിച്ചു മുദ്ര കുത്തിയത് ഓർമ്മ കാണും എന്ന് പ്രതീക്ഷിക്കുന്നു..) മ്മ്..

""ആ വേദനകൾക് എല്ലാം ഇന്ന് നീ മോക്ഷം നൽകണം... വരാഹി ആയ നിന്റെ കൈകളാൽ നീ ചിതയ്ക്ക് അഗ്നി പകരുമ്പോൾ വ്യാസന്റെ ആത്മാവ് സാക്ഷാൽ വൈകുണ്ഠാനാഥനിൽ വിലയം പ്രാപിക്കും....നേർത്ത പുഞ്ചിരിയോടെ ആരവിന്റെ തോളിൽ ഒന്നു തട്ടി അനികുട്ടൻ....ചിതയ്ക്കു അഗ്നി പകരാൻ കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി..... ആരാ കൊച്ചേട്ട ഈ വ്യാസൻ... "" ഈ ആരവേട്ടൻ എവിടെ പരുപാടി അവതരിപ്പിച്ചാലും അവിടെ എല്ലാം കാണും കഴിഞ്ഞ ജന്മത്തിലെ ഓരോ പരിചയക്കാർ..... വേളൂർ മഠത്തിലെ കുഞ്ഞ് മതിൽ ചാടി ചിത ഒരുക്കിയ പറമ്പിലേക് വന്നു കുറുമ്പൻ........ ( കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു ചിത ഒരുക്കിയത് വേളൂർ മടതിനു ചേർന്നു കിടക്കുന്ന ഇരിക്കത്തൂർ മനയിലെ വസ്തുവിൽ ആണ്.... കാലിദ്ധാസിന്റ് അച്ഛൻ വാമനൻ നമ്പൂതിരിക്കു സഞ്ജയൻ പതിച്ചു നൽകിയത് )... മ്മ്.. "" നമ്മൾക്കു എല്ലാം ഈ ജന്മത്തിൽ കിട്ടിയ കർത്തവ്യം പൂർത്തിആക്കാൻ ആണ് നിയോഗം .. പക്ഷെ ആരവേട്ടൻ അങ്ങനെ അല്ല ദേവൂട്ട... അദ്ദേഹത്തിന് പറയാൻ ഒരുപാട് കഥകൾ ഉണ്ട്... വ്യാസനെ കുറിച്ച് ഇന്ദുചൂടനെ കുറിച്ച് ചെന്നോത് കുറുപ്പിനെ കുറിച്ച്.. അങ്ങനെ അങ്ങനെ ഒരുപാട്.... ഹ്ഹ.. "" സാക്ഷാൽകാലഭൈരവൻ ആ ദുഷ്ടനെ എങ്ങനെ ഉന്മൂലനം ചെയ്യണം എന്നത് പോലും തീരുമാനിക്കേണ്ടത് അദ്ദേഹം ആണ്.....അദ്ദേഹം എഴുതിയ ഗ്രന്ധം ആണ് ""......നാരായണൻറ കണ്ണുകൾ ചിതക്ക് അഗ്നി പകരുന്ന ആരവിൽ ചെന്നു നിന്നു....

നേർത്ത ചിരിയോടെ മെല്ലെ തിരിയുമ്പോൾ കുറുമ്പൻറ് ഇടത്തെ കൈ കുഞ്ഞാപ്പുവിന്റെ ഇടത്തെ കൈയിൽ കടന്നു പിടിച്ചു..... പരസ്പരം മുഖത്തോട് നോക്കാതെ ഇരുവരുടെയും കണ്ണുകൾ എതിർ വശിങ്ങളിൽ ഊന്നി...... ആരവേട്ടനും കൊച്ചേട്ടനും രണ്ട് അല്ല ഒന്നല്ലേ....""" കുറുമ്പൻറെ നെഞ്ചിൻകൂട്ട് ഉയർന്നു പൊങ്ങി... മ്മ്മ്.. "" പക്ഷെ കർമ്മം രണ്ട് ആണ് വേലായുധ... "" ആരവ് ""നാരായണന്റെ അംശംത്താൽ പിറന്ന വരാഹി..... ഏത് പാതാളത്തിൽ വേണമെങ്കിലും പോയി ജാതവേദന്റെ മരണകുറിപ്പ് എഴുതിയ ഗ്രന്ധം സ്വന്തം തേറ്റയിൽ കൊരുത്തു കൊണ്ട് വരാൻ കഴിയുന്നവൻ......... """"കുഞ്ഞാപ്പുവിന്റെ അല്ല സാക്ഷാൽ നാരായണൻറെ പല്ലുകൾ ഞറുങ്ങി ശബ്ദം പുറത്തേക് വരുമ്പോൾ അല്പം പുറകോട്ടു നീങ്ങി വേലായുധൻ ആ കണ്ണുകളിലെക്ക് സൂക്ഷിച്ചു നോക്കി.... ആ കണ്ണുകളിൽ തെളിഞ്ഞു വരുന്ന അഗ്നിയിൽ നരൻ അല്ല നരസിംഹത്തെ കണ്ടവൻ ഒരു നിമിഷം ആ കൈയിൽ നിന്നും പിടി വിട്ടു......ചുണ്ടുകൾ സംശയതോടെ നാരായൺ കേൾക്കാൻ പാകത്തിന് മാത്രം ആയി മന്ത്രിച്ചു....... """""അപ്പോൾ....അപ്പോൾ നരസിംഹമൂർത്തിയോ.... ""കുറുമ്ബന്റെ നെഞ്ചോന്നു ഉയർന്നു.... സ്വന്തം സഹോദരിയുടെ മാനത്തിന് ഏതൊരുവൻ വിലയിടുന്നോ ആ നിമിഷം വീണ്ടും വരും ഞാൻ...ഏത് തൂണും പിളർന്നു വരും.........

""" ഹ്ഹ്ഹ്... ഹ്ഹ്ഹ്... ഹ്ഹ... നാരായണന്റെ കണ്ണിലും ശരീരത്തിലും അരിച്ചു കയറുന്ന ചൂട് കുറുമ്പനിലേക്ക് തട്ടുമ്പോൾ അവൻ കണ്ടു ആ കഴുത്തിൽ തെളിഞ്ഞു വരുന്ന ത്രിശങ്കു മുദ്ര... കൊച്ചേട്ട.... "" കുറുമ്പൻറെ ശബ്ദം ഒന്ന് ഉയർന്നതും ഞെട്ടലോടെ ചുറ്റും നോക്കി കുഞ്ഞാപ്പു....."" ഹ്ഹ്ഹ്.. "" ശ... ശങ്കു എവിടെ... നീ.. നീ അവനെ വിളിക്കാൻ പോയത് അല്ലെ.... കുഞ്ഞാപ്പൂവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... വല്യേട്ടൻ അപ്പുറത്തെ കുളത്തിൽ പോയി കുളിച്ചു അനിമാമൻ കൊണ്ട് വന്ന ഡ്രെസ് ചേഞ്ച്‌ ചെയ്ത് വരുന്നുണ്ട്....""കുഞ്ഞേട്ടൻ അച്ചുന്റെ അടുത്തുണ്ട്.... കുറുമ്പൻ ചിരിക്കാൻ ശ്രമിച്ചു... നീ അനിമാമന്റെ കൂടെ വായോ ഞാൻ ശങ്കുന്റെ അടുത്തേക് ചെല്ലട്ടെ... ഇവിടെ നിന്നും എത്രയും പെട്ടന്നു പോകണം....പറഞ്ഞു കൊണ്ട് മുന്പോട്ട് നീങ്ങുന്ന നാരായണനെ സംശയത്തോടെ നോക്കി കുറുമ്പൻ .... ഹ്ഹ.. "" ഞാൻ കൊച്ചേട്ടന്റെ കണ്ണുകളിൽ കണ്ടത് സാക്ഷാൽ നരസിംഹ സ്വാമിയേ അല്ലെ.... ആ നിമിഷം കൊച്ചേട്ടൻ പറഞ്ഞത് എന്താണ് ... സ്വന്തം സഹോദരിയുടെ മാനത്തിന് വിലയിടുന്നവൻ ആരോ അവന് മുൻപിൽ വീണ്ടും വരും എന്ന്... ആ പറഞ്ഞതിന് അർത്ഥം ഭദ്രയെ എന്തെങ്കിലും അപകടം കാത്തിരിക്കുന്നു എന്നാണോ.... കുറുമ്പൻ നഖം കടിക്കുമ്പോൾ അനിയുടെ കൈകൾ അവന്റ തോളിൽ പിടി മുറുക്കി....

എന്താട കൊച്ചെറുക്കാ നഖം മുഴുവൻ കടിച്ചു തിന്നുന്നത്..... എന്തോ കൊളുത്തു കിട്ടിയിട്ടുണ്ടല്ലോ..... ഏയ് ഒന്നുമില്ല അനിമാമ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നതാ... "" നമുക്ക്... നമുക്ക് എത്രയും പെട്ടന്നു ഇവിടെ നിന്നും പോവാം..... കുറുമ്പന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു......മുന്പോട്ട് നടക്കുമ്പോഴും നാരായണൻറെ വാക്കുകളിലെ പൊരുൾ തേടി കൊണ്ടിരുന്നു അവന്റ കണ്ണുകൾ..... 💠💠💠💠 ഞങ്ങൾ ഇറങ്ങട്ടെ... വലിയ സഹായം ആണ് നിങ്ങൾ ചെയ്ത് തന്നത് ഈ ജന്മം നിങ്ങളോടുള്ള കടപ്പാട് ഞങ്ങൾ മറക്കില്ല..... "" കുഞ്ഞന്റെ വാക്കുകളെ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ കേട്ട് നില്കുന്നുവളുടെ കണ്ണുകളിൽ നിസംഗത നിറഞ്ഞു... വലത്തെ മാറോട് ചേർത്തു നിർത്തിയ അച്ചുവിനെ ഒരുവട്ടം കൂടി നെഞ്ചോട് ചേർത്തു ഭാനു..... കുഞ്ഞാ....""!!!!!!ഒരു നിമിഷം ഭാനു ഒന്ന് നിർത്തി..... കുഞ്ഞന്റെ മുഖത്തേക്ക് നോക്കി.... അങ്ങനെ വിളിച്ചോളൂ..."" എല്ലാവരും എന്നെ അങ്ങനെ തന്നെ ആണ് വിളിക്കുന്നത്.... കുഞ്ഞന്റെ ചുണ്ടിൽ ചിരി വിടർന്നു.... മ്മ്.. "" ഭാനുവിന്റെ ചുണ്ടിലും നേർത്ത ചിരി വിടർന്നു... ഈ അനികുട്ടനും രു.... രു...രുദ്രട്ടനും പറഞ്ഞു തന്നത് ഞാൻ അക്ഷരം പ്രതി അനുസരിച്ചു എന്നെ ഉള്ളു...""ഭാനുവിബിന്റെ കണ്ണുകൾ അനികുട്ടനിലേക് പോയി.... എന്റെ നിയോഗം ആയിരുന്നു അത് അല്ലെ അനികുട്ടാ ... ആഹ്ഹ്... ""അർവ്വാണിച്ചി എന്ന വാക്ക് ഒരുപാട് തളർത്തിയിട്ടിണ്ട്... പക്ഷെ ഇന്ന് എനിക്കും അഭിമാനത്തോടെ തല ഉയർത്തി പിടിക്കാൻ കഴിഞ്ഞു...

എനിക്ക് ആ നന്ദി എങ്ങനെ പറഞ്ഞറിയിക്കണം എന്ന് അറിയില്ല.... ഈ ജന്മം മുഴുവൻ ഇനിയും ഞാൻ അത് കേൾക്കും പക്ഷെ തളരില്ല.... ഇന്ന് എനിക്ക് എന്റെ കാലഭൈരവൻ എന്നിലേക്ക് ചേർത്തു തന്ന ധൈര്യം മതി മുന്പോട്ട് ജീവിക്കാൻ..... "" ഭാനുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.....വലത്തെ കൈ അച്ചുവിന്റെ മുടിയിൽ മെല്ലെ തലോടി...... മ്മ്.. ""പൊയ്ക്കോളൂ കുട്ടി... അമ്മേടെ കുഞ്ഞുണ്ണിയെ അമ്മ തിരക്കിയതായി പറയണം...""ആഹ് പിന്നെ ... ഈ..ഈ മുടിയിൽ എന്നും നല്ല കാച്ചെണ്ണ തേക്കണം കേട്ടോ..."""ഭാനുവിന്റെ ചുണ്ടുകൾ വിതുമ്പുന്ന നേർത്ത ശബ്ദം പുറത്തേക് വരാതെ പിടിച്ചു നിർത്തി...... എന്നാൽ നമുക്ക് ഇറങ്ങാം ആദി .. നിന്നെയും കാത്തു ഒരാൾ ഇരിക്കത്തൂർ ഉണ്ട്.... നിന്റെ അവഗണനയിൽ നീറി കഴിഞ്ഞവൾ എത്രയും പെട്ടന്നു അവിടെ എത്തണം....."" ഭാനു ഞങ്ങൾ ഇറങ്ങുവാട്ടോ....... അനികുട്ടൻ യാത്ര പറഞ്ഞു മുന്പോട്ട് ഇറങ്ങുമ്പോൾ അവന്റ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു..... ഇറങ്ങട്ടെ... "" ഭാനുവിന്റെ കണ്ണിലേക്ക് നോക്കി ഒരിക്കൽ കൂടി യാത്ര പറഞ്ഞു കൊണ്ട് അച്ചുവിനെയും ചേർത്ത് മുന്പോട്ട് നടക്കുന്ന ആദിശങ്കരനെ നെടുവീർപ്പോടെ നോക്കി ഭാനു....ശേഷം കണ്ണുകൾ വശത്തായി ഒളിപ്പിച്ചു വച്ചിരുന്ന കീറി പിന്നിയ ബാഗിലെക് പോയി..... മഹാദേവ കടമകൾ തീർത്തു കൊണ്ട് ഈയുള്ളവളെ വീണ്ടും തെരുവിലേക് ഇറക്കിയോ..... കണ്ണുകൾ ആശ്രത്തിനായി കേഴുമ്പോഴും ചുണ്ടിൽ വിഷാദം നിറഞ്ഞ പുഞ്ചിരി വിടർന്നു തന്നെ നിന്നു.... ( തുടരും )

Nb ::: നേരത്തെ പറഞ്ഞിട്ടുണ്ട് ഭദ്രയ്ക്ക് ആദിയോട് പ്രണയം ആണെങ്കിൽ അവൾ സ്വന്തം സ്വത്തതിലേക് തിരികെ വരില്ല... അത് അറിയാവുന്നത് കൊണ്ട് ആണ് അവര്ക് ഇടയിൽ പ്രണയം തിരികെ വരുമ്പോൾ അയാൾ സന്തോഷിക്കുന്നത്....ഭദ്രയുടെ പിറന്നാൾ വരെ അവൾ സ്വയം അറിഞ്ഞില്ല എങ്കിൽ അവൾ മൂപ്പനു സ്വന്തം... അത്രേ ഉള്ളു അയാൾ ഉദ്ദേശിക്കുന്നത്... അത് മാത്രം അല്ല അയാളുടെ അഹങ്കാരം ഇനി അവൾക് സ്വയം അറിയാൻ കഴിയില്ല കാരണം ആദിയിൽ പ്രണയം തിരികെ വന്നു..... പക്ഷെ ഇതെല്ലാം രുദ്രൻ മുൻകൂട്ടി കണ്ടു എന്നത് മറ്റൊരു വശം..... അത് അറിയാൻ ഒന്നു രുദ്രവീണ വരെ പോയാൽ മതി..... ☺️☺️☺️ രുദ്രവീണ part 152, 153 ഇൽ രുദ്രൻ ഒരു സ്വപ്നം കാണുന്നുണ്ട് സഞ്ജയന്റെ മകളിൽ ജലന്ദരന്റെ പുനർജന്മം... അതോടെ ആദിശങ്കരനു ശക്തി ഇല്ലാതെ ആകും.... ഓർമ്മ ഉണ്ട് എന്ന് വിശ്വസിക്കുന്നു.... അപ്പോൾ nb ഇട്ടു പറഞ്ഞിരുന്നു ഇതെല്ലാം ആദിശങ്കരൻ പാർട്ടിൽ വരും എന്ന്‌....( ഈ part പോയി ഒന്നു വായിച്ചോളൂ.... അല്ലങ്കിൽ മറന്നിട്ടില്ല എങ്കിൽ കമെന്റ് ഇടാം ) അത് പോലെ രുദ്രൻ സഞ്ചയ്നോട് ആവശ്യപ്പെട്ടിരുന്നു നാരായണനെ പ്രീതിപെടുത്താൻ ഭദ്രയെ മൂപ്പനിൽ നിന്നും രക്ഷിക്കേണ്ടത് നാരായണൻ ആണ്... നാരായണൻ വിചാരിച്ചാൽ മാത്രമേ അത് സാധ്യമാകു...

ഒരു പക്ഷെ അതിലൂടെ ഭദ്രക്ക് സ്വയം അറിയാൻ ഇറങ്ങി വഴി കൂടി ആയിരിക്കാം അതെല്ലാം പുറകെ.... അതിശങ്കരൻ part 51 തന്നെ കുഞ്ഞാപ്പു മൂപ്പന്റെ വായിൽ നിന്നും ഈ സത്യം അറിയുന്നുണ്ട്..... കുഞ്ഞനും ഭദ്രയും കുളത്തിൽ നിന്നും പോയ ശേഷം കാലു കഴുകാൻ കുഞ്ഞാപ്പു ചെല്ലുമ്പോൾ ഭദ്രയുടെ മുടിയിൽ നിന്നും വീണ മുല്ലപ്പോ കൈയിൽ വച്ചു ആ കുരങ്ങൻ പറയുന്നത് കുഞ്ഞാപ്പു കേട്ടിരുന്നു..... അപ്പോൾ ഭദ്രയുടെ മാനം നെല്ലിമല മൂപ്പണിൽ നിന്നും രക്ഷിക്കാൻ കുഞ്ഞാപ്പുവിന് കഴിയണം... കഴിയും എന്ന് വിശ്വസിക്കുന്നു......... അപ്പോൾ. ആ ഭാഗം ക്ലിയർ ആയി എന്ന് വിശ്വസിക്കുന്നു... ഇനി ഉള്ളത് എല്ലാം അതിന്റെ വിധി പോലെ പൊളിച്ചടുക്കി കൈയിൽ കൊടുക്കുക എന്നത് ആണ്..... ഭാനുവിന്റെ കാര്യത്തിൽ ഒരു തീരുമാനം നിങ്ങൾക് പറയാം... ☺️☺️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story