ആദിശങ്കരൻ: ഭാഗം 123

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഇറങ്ങട്ടെ... "" ഭാനുവിന്റെ കണ്ണിലേക്ക് നോക്കി ഒരിക്കൽ കൂടി യാത്ര പറഞ്ഞു കൊണ്ട് അച്ചുവിനെയും ചേർത്ത് മുന്പോട്ട് നടക്കുന്ന ആദിശങ്കരനെ നെടുവീർപ്പോടെ നോക്കി ഭാനു....ശേഷം കണ്ണുകൾ വശത്തായി ഒളിപ്പിച്ചു വച്ചിരുന്ന കീറി പിന്നിയ ബാഗിലെക് പോയി..... മഹാദേവ കടമകൾ തീർത്തു കൊണ്ട് ഈയുള്ളവളെ വീണ്ടും തെരുവിലേക് ഇറക്കിയോ..... കണ്ണുകൾ ആശ്രത്തിനായി കേഴുമ്പോഴും ചുണ്ടിൽ വിഷാദം നിറഞ്ഞ പുഞ്ചിരി വിടർന്നു തന്നെ നിന്നു.... 💠💠💠💠 ഈ വല്യേട്ടനും അനിമാമനും ഇത് ഇവിടെ പോയി കിടക്കുവാ കൊച്ചേട്ട......കുറുമ്പൻ പുറകിലെ സീറ്റിൽ ഇരുന്നു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന കുഞ്ഞാപ്പുവിന്റെ തോളിൽ പിടിക്കുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചവൻ സ്റ്റീറിങ്ങിൽ പിടി മുറുക്കി.....

ഭാനുപ്രിയനോട് യാത്ര പറഞ്ഞിട്ട് വരുമെടാ...ആരവ് കോ ഡ്രൈവർ സീറ്റിലേക് ചാരി കിടന്നു....."" അതെ ആരവേട്ടാ ഒരു കാര്യം ശ്രദ്ധിച്ചോ... "" ആ അവരുടെയും കൊച്ചേട്ടന്റെയും മുഖം ഏകദേശം ഒരുപോലെ അല്ലെ....."" കിച്ചു പുറകിൽ ഇരുന്നു ആരവിന്റെ തോളിൽ ഒന്നു തോണ്ടി.... അയ്യോ അപ്പോൾ ഞങ്ങടെ അച്ഛൻ മീനു അമ്മേ ചതിച്ചോ....... "" കുറുമ്പൻ നെഞ്ചിൽ രണ്ട് ഇടി ഇടിച്ചു........ പോടാ അവിടുന്ന്... "" കൊച്ചേട്ടൻ മുഖത്തെ മീശ എടുത്താൽ ഏകദേശം ഒരു സാമ്യം ഒക്കെ തോന്നുന്നുണ്ട് അതാ ഞാൻ പറഞ്ഞത്...കിച്ചു ചുണ്ട് ഒന്നു കൂർപ്പിച്ചു.... കേശുവിന്റെ പോലെ തന്നെ വലിയ കണ്ണുകളും ചെറിയ അധരങ്ങളും ആണ് അവർക്ക് അത് കൊണ്ട് ആണ് നിനക് അങ്ങനെ തോന്നുന്നത്...... ആരവ് ചിരിയോടെ കണ്ണുകൾ പുറത്തേക് നട്ടു.... ആ അത് ശരിയായിരിക്കാം ആരവേട്ടാ.... കിച്ചുവും കണ്ണുകൾ പുറത്തേക് നീട്ടി....

പെട്ടന്നു എന്തോ ആലോചിച്ചത് പോലെ കുഞ്ഞാപ്പുവിന്റെ തോളിൽ പിടിച്ചു..... കൊച്ചേട്ട... "" ഈ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ അവർ ഇനി ഒറ്റയ്ക്കു ജീവിക്കുമോ... അതോ അവര്ക് പോകാൻ വേറെ സ്ഥലം കാണുമോ.....? കിച്ചുവിന്റെ ചോദ്യം പൂർത്തി ആകും മുൻപേ പുറത്തേക് നോക്കിയിരുന്ന കുഞ്ഞാപ്പുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... അതിനൊത്തു കിച്ചുവിന്റെ കണ്ണുകളും പുറത്തേക് നീണ്ടു.... ആദിശങ്കരനോട് ചേർന്നു വരുന്ന ഭാനുപ്രിയൻ... പിന്നിയ ബാഗ് നെഞ്ചോട് ചേർത്തു വച്ചിട്ടുണ്ട്....ദൂരെ നിന്നു തന്നെ കുഞ്ഞന്റെ കണ്ണുകൾ കുഞ്ഞാപ്പുവിൽ ചെന്നു നിന്നു പരസ്പരം കണ്ണുകൾ കഥ പറയുമ്പോൾ കുഞ്ഞന്റെ ഓർമ്മമ്കൾ അല്പം പുറകോട്ടു പോയി..... 💠💠💠💠

ഭാനുവിനോട് യാത്ര പറഞ്ഞു മുന്പോട്ട് നടന്നതും കുഞ്ഞന്റെ വലത്തെ കൈയിൽ അച്ചുവിന്റെ ഇടത്തെ കൈ പിടി മുറുക്കി... മുന്പോട്ട് ചലിക്കാൻ ആകാതെ ഇരുവരും ഒരു നിമിഷം അവിടെ തറഞ്ഞു നിൽകുമ്പോൾ അനികുട്ടൻ മെല്ലെ തിരിഞ്ഞു നോക്കി.... എന്തെ രണ്ട്പേരും അവിടെ തന്നെ നിൽക്കുന്നത് പോകണ്ടേ...അനികുട്ടന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞു..... പോകണം പക്ഷെ ചെയ്തു തീർക്കേണ്ട കടമകൾ ഇനിയും ബാക്കി ആണല്ലോ.... "" ചുണ്ടിൽ നേർത്ത ചിരിയോടെ കുഞ്ഞൻ തിരിയുമ്പോൾ കട്ടിളപടിയിൽ നിന്നും ഭാനുവിന്റെ കണ്ണുകൾ പുറത്തേക് ഏന്തി വലിഞ്ഞു... പൊളിഞ്ഞു കിടക്കുന്ന പടികളിലേക്ക് തിരികെ കാൽ എടുത്തു വയ്ക്കുമ്പോൾ കുഞ്ഞന്റെ ചുണ്ടുകളിൽ നേർത ചിരി വിടർന്നു.....കണ്ണുകൾ ഭാനുവിന്റെ വിടർന്ന നയനങ്ങളിൽ ചെന്നു നിൽകുമ്പോൾ അവളുടെ കൈ വിരലും അധരങ്ങളും ഒരു പോലെ വിറ കൊണ്ടു.....

അത്.. അത് "" നിങ്ങളെ... """"" ..കുഞ്ഞന്റെ ശബ്ദം പുറത്തേക് വരാൻ അല്പം ബുദ്ധിമുട്ടിയതും ഭാനുവിന്റെ ചുണ്ടുകൾ വിടർന്നു... ഭാനുഅമ്മ എന്ന് വിളിച്ചോളൂ... കുഞ്ഞുണ്ണിയും അച്ചുമോളും അങ്ങനെ ആണ് എന്നെ വിളിക്കുന്നത്... ഭാനുവിന്റെ കണ്ണുകൾ അച്ചുവിൽ ചെന്ന് നിൽകുമ്പോൾ അവളുടെ കണ്ണുകളിലും ആകാംക്ഷ നിറഞ്ഞു... ഭാ... ഭാനുഅമ്മ...കുഞ്ഞന്റെ നാവ് ഒരു നിമിഷം മന്ത്രിച്ചു........ഹ്ഹ്.. "" ചിരിയോടെ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ട് ....... നാലുപാടും പാഞ്ഞ കണ്ണുകൾ അവരിൽ ചെന്ന് നിന്നു..... ഭാനുഅമ്മ വരുന്നോ ഞങ്ങളുടെ കൂടെ ...""""ഞങളുടെ......ഞങ്ങളുടെ അമ്മ ആയി.... കുഞ്ഞന്റെ ശബ്ദം ഒന്ന് ഇടറി... ഹ്ഹ.. ഹ്ഹ്ഹ്.. കുഞ്ഞാ... "" ഞാ... ഞാൻ.... ഭാനുവിന്റെ തൊണ്ടകുഴിയിൽ ഉമിനീർ തങ്ങി....

ചുവരിൽ നിന്നും ഊർന്നു താഴേക്കു ഇറങ്ങുന്ന വലത്തെ കൈയിലെ ബലം നഷ്ടപെടുന്നത് അവൾ അറിഞ്ഞു....കണ്ണുകൾ നിറഞ്ഞൊഴുകിയതും പെട്ന്നു അത് തുടച്ചവൾ കുഞ്ഞനെ നോക്കി.. അത് വേണ്ട കുഞ്ഞാ... "" ധിക്കാരം ആണെന്നു ധരിക്കരുത്...""എനിക്ക് മാറ്റെവിടെങ്കിലും ഒരു സുരക്ഷിതത്വം ഒരുക്കി തന്നാൽ മതി... മ്മ്ഹ ""... ഒരു വലിയ കുടുംബം ആണ് നിങ്ങളുടെത് എന്നെ മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയാത്ത ഒരുപാട് പേര് കാണും അവിടെ ..... ഹ്ഹ.. ചിലപ്പോൾ രുദ്രേട്ടൻ പോലും കുഞ്ഞിനെ പഴിക്കും..... അത് എന്റെ അച്ഛനെ കുറിച്ച് അമ്മയ്ക്ക് അറിയാത്തത് കൊണ്ട് ആണ്... മ്മ്ഹ.."" ഈ നിമിഷം നിങ്ങളെ ഇവിടെ ഉപേക്ഷിച്ചു ചെല്ലുന്ന ആദിശങ്കരനെ ആ മനസിൽ നിന്നും എന്നന്നേക്കുമായി പടി അടച്ചു പിണ്ഡം വയ്ക്കും......അതാണ് സാക്ഷാൽ രുദ്രപ്രസാദ്....

ആ അച്ഛന്റെ മകൻ ആണ് ഞാൻ അമ്മയുടെ മാനവും ജീവനും എന്നും സുരക്ഷിതം ആക്കേണ്ടത് എന്റെ കടമ ആണ്...ഇനി അതിനെ വിലയിടാൻ ഒരാളും വരില്ല....."" അർവാണി എന്ന് നിങ്ങൾക് ഇനി കേൾക്കേണ്ടി വരില്ല....... "" ഇത് ആദിശങ്കരൻ തരുന്ന വാക്ക്..... ഭാനുവിന്റെ വലത്തെ കൈയിലേക് തന്റെ വലത്തേ കൈ ചേർക്കുമ്പോൾ ഭാനുവിന്റെ കണ്ണുകൾ അനികുട്ടനിൽ വന്നു നിന്നു.... പേടിക്കണ്ടടോ.... "" രുദ്രേട്ടന്റെ മോൻ അല്ലെ ഇവൻ നിന്നെ കൂടെ കൊണ്ട് പോകും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.....എന്ത വൈകുന്നത് എന്ന് മാത്രം ആയിരുന്നു എന്റെ സംശയം... അനികുട്ടൻ ചിരിയോടെ മുന്പോട്ട് നടക്കുമ്പോൾ ഭാനുവിന്റെ കൈയിൽ പിടിച്ചു അച്ചു.... വായോ അമ്മേ... "" അവളുടെ ശബ്ദത്തിൽ നിറഞ്ഞ ചിരി വിടരുമ്പോൾ നിറഞ്ഞ കണ്ണുകളോടെ വലത്തേ കൈയിലേക് ബാഗ് ചേർത്ത് വച്ചു ഭാനു... ഇനിയുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു... 💠💠💠💠

ശങ്കു.. "" ഡോർ തുറന്നു പുറത്തേക് ഇറങ്ങി കുഞ്ഞാപ്പു... ""കണ്ണുകളിൽ നേർത്ത ചിരി വിടർന്നു... കൂടെ കൂട്ടി ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല..."" കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... "" ഞാൻ ഇത് പ്രതീക്ഷിച്ചു... "" ആ ബാഗ് ഇങ്ങു തരൂ.. ഞാൻ അത് ഡിക്കിയിൽ വയ്ക്കാം... ചിരിയോടെ കുഞ്ഞാപ്പു കൈ നീട്ടിയതും അഴുക്ക് പിടിച്ച ബാഗ് ഒന്ന് കൂടി നെഞ്ചോട് ചേർത്തു ഭാനു... വേ.. വേണ്ട.. നിറയെ അഴുക്കാണ് ഞാൻ... ഞാൻ ഇത് കൈയിൽ പിടിച്ചോളാം...ബാഗിലെക് ഒന്ന് കൂടി കൈ ചേർക്കുമ്പോൾ ഭാനുവിന്റെ കുപ്പിവളകൾ നേർത്ത ഭയത്തോടെ കൊഞ്ചി.... വലിയ പത്രാസ്സ് കാണിക്കാതെ ആ ബാഗ് ഇങ്ങു താടെ......അനികുട്ടൻ ആ ബാഗ് ഭാനുവിന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങിയതും കീറിയ ബാഗിൽ നിന്നും ഗ്ലാസ് ഫ്രെയിം ചെയ്ത ഒരു ഫോട്ടോ താഴേക്കു പതിച്ചു..... അയ്യോ സോറിടാ.... ""

കുനിഞ്ഞു ആ ഫോട്ടോ കൈയിൽ എടുത്തതും അനികുട്ടന്റെ കണ്ണുകൾ അതിലൂടെ ഒരു നിമിഷം പാഞ്ഞു..... നാലു വശത്തു നിന്നും ചിതൽ കുസൃതി കാണിച്ചു തുടങ്ങിയ ചിത്രത്തിൽ പതിനാലു വയസ് പ്രായം തോന്നിക്കുന്ന ആൺകുട്ടി... അവന്റെ കണ്ണുകളിലും അവന്റ ഭാവത്തിലും സ്‌ത്രയ്ണത.... അവന്റെ വലത്തേ തോളോട് ചേർന്നു ഒരു പതിനെട്ടു വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടി...... കുഞ്ഞന്റെയും കുഞ്ഞാപ്പൂവിന്റെയും കണ്ണുകൾ ആ പെൺകുട്ടിയിൽ ഒരു നിമിഷം തറഞ്ഞു നിന്നു... ഞാ... ഞാനും എന്റെ ചേച്ചിയും ... ""മുപ്പത് വർഷം മുൻപ് നഷ്ടം ആയ ചേച്ചിയെ തേടി ഇറങ്ങിയത് ആണ് ഈ ഭാനു..... ഹ്ഹ്ഹ്.. ഹ്ഹ്ഹ്...അലഞ്ഞു തിരിഞ്ഞു ഒടുവിൽ ഇവിടെ എത്തി... ഹാ """ശ്വാസം എടുത്തു വിടുമ്പോൾ ഭാനുവിന്റെ കൈകൾ സാരിയിൽ കൊരുത്തു വലിച്ചു... ഹ്ഹ്ഹ്..""

സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് എനിക്കായി ദൈവം കരുതി വച്ച നിധി....ആ നിധി കൂടി ദൈവം എന്നിൽ നിന്നും തട്ടി എടുത്തു.... ഹ്ഹ.. ഹ്ഹ .... വാക്കുകൾ ഇടറുമ്പോൾ ഭാനുവിന്റെ കൈകൾ ആ ചിത്രത്തിൽ ഒന്ന് തലോടി...... ഇത്...""""നഖം ഒന്ന് കടിച്ച് എന്തോ ആലോച്ചു കൊണ്ട് മുന്പോട്ട് ആഞ്ഞ കുഞ്ഞാപ്പൂവിന്റെ വലത്തേ കൈയിൽ കുഞ്ഞൻ കടന്നു പിടിച്ചു...അരുത് എന്ന് കണ്ണുകൾ കാണിക്കുമ്പോൾ രണ്ട്പേരുടെയും ചുണ്ടുകളിൽ വിടർന്ന ചിരിയിൽ ആ പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.... എന്നിട്ട് ആ ചേച്ചിയെ കണ്ടു പിടിച്ചോ...? കുഞ്ഞന്റെ ചുണ്ടിൽ കുസൃതി വിടർന്നു.... മ്മ്ഹ.."" ഇല്ലാ... ... ആ ബാഗിലേക്ക് ചിത്രം തിരികെ വയ്ക്കുമ്പോൾ ഭാനുവിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ആ ചിത്രത്തിലേക് വീണു..... താൻ വിഷമിക്കണ്ടടോ നമുക്ക് കണ്ടെത്താമെന്നേ.. ""അതിനല്ലേ ഞാൻ ഇവിടെ ഉള്ളത്...""

ചെറു നാണത്തോടെ ആവേശത്തിൽ പറഞ്ഞതും അനികുട്ടന്റെ കണ്ണുകൾ കുഞ്ഞനിലും കുഞ്ഞാപ്പുവിലും ചെന്നു നിന്നു.... അത് പിന്നെ ഒരു ആവേശത്തിൽ പറഞ്ഞത് അല്ലെ... മാമ എന്ന് വിളിച്ച വാ കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്... പെണ്ണ് എന്ന് കേട്ടാൽ ചാടി വീഴണം ഇത് നിങ്ങൾക് പറ്റിയത് അല്ല... ഭാനുഅമ്മയുടെ ചേച്ചി ആണ്.... കുഞ്ഞൻ അനികുട്ടനെ പുറകിലോട്ട് തള്ളി വിട്ടു... എടെ ഞാൻ ഒരു പെണ്ണ് കെട്ടാത്ത വിധവൻ അല്ലെ...""ഭാനുവിന്റെ ബാഗ് ഡികിയിലേക് ഇട്ടു കൊണ്ട് കൈ ഒന്ന് തട്ടി അനികുട്ടൻ..... കൊതുകിനും കാണില്ലേ വല്യേട്ട കൃമികടി... "" ഗ്ലാസിലൂടെ നുഴഞ്ഞു പുറത്തേക്ക് വന്നു കുറുമ്പൻ... പോടാ അവിടുന്നു ഈ കുട്ടി പിശാച് ഇവിടെ ഉണ്ടായിരുന്നോ... "" അനികുട്ടൻ താടി ഒന്ന് ചൊറിഞ്ഞു... ഇത് കൃമി അല്ല മുഴുത്ത ചെള്ള് ആണ്... ""ഇത് പോലത്തെ ചെള്ളിനെ ഞാൻ മുൻപ് കണ്ടത് കോകിലഅമ്മച്ചിയുടെ മുടിയിലാ.. പിന്നെ അനിമാമന്റെ താടിയിലും...... കുറെ നേരം ആയിട്ട് നിന്റെ അനക്കം ഒന്നും ഇല്ലായിരുന്നല്ലോ....കുഞ്ഞൻ ഡോർ മെല്ലെ തുറന്നു...... ഞാൻ കുലങ്ക്ഷിതമായ ചിന്തയിൽ ആണ്ടു പോയി...

"" സീറ്റിലേക് ചാരി കിടന്നു കുറുമ്പൻ.. എന്തോന്ന്..? കുഞ്ഞൻ കണ്ണ് തള്ളി.. എല്ലാവരും കൂടി എവിടെ ഇരിക്കും എന്ന് ...""?ഭാനു അമ്മയ്ക്ക് തന്നെ വേണം രണ്ട് സീറ്റ്... എന്റെ സീറ്റ് നേരത്തെ ഞാൻ കണ്ടു വച്ച്..... ആരവേട്ടന്റെ മടിയിൽ... മുൻപിൽ ഇരുന്ന ആരവിനെ മെല്ലെ ഒന്ന് തള്ളി കുറുമ്പൻ... എന്റെ മടിയിലോ.."" ആരവ് തിരിഞ്ഞോന്നു നോക്കി... ഇങ്ങോട്ട് വരണ്ട എന്റെ മുട്ടിനു നല്ല വേദന ഉണ്ട്.... എടുത്തു പുറത്ത് ഇടെടാ... ആരവ് ചുണ്ടിൽ കുസൃതി ഒളിപ്പിച്ചു.... ഇറങ്ങടാ ... "" ഡോർ തുറന്നു കുറുമ്പനെ വലിച്ചു പുറത്തേക് ഇട്ടു കുഞ്ഞൻ...... ഹയ്യോ """ ഹെ.. ഹെന്നെ ഉപേക്ഷിച്ചു പോകരുതേ കൊച്ച് മുതലാളി..."" ചെമ്മീൻ സിനിമയിലെ പോലെ കുഞ്ഞന്റെ ശ്വാസം എടുത്തു വിട്ടു കുഞ്ഞന്റെ നെഞ്ചിൽ ഒന്ന് ഇക്കിളി ഇട്ടു കുറുമ്പൻ.... ഹഹഹ... ഹഹഹ.. ഹഹ.. """കുറുമ്പൻറെ കുസൃതി കണ്ടു പരിസരം നോക്കാതെ ആ നിമിഷം ഉറക്കെ ചിരിക്കുന്ന ഭാനുവിലേക് പോയി കുഞ്ഞന്റ കണ്ണുകൾ.....

മനസ് തുറന്നുള്ള അവരുടെ ചിരിയിൽ കുപ്പിവളകൾ താളം തുള്ളി..... പറഞ്ഞത് പോലെ എല്ലാവരും എവിടെ ഇരിക്കും... അനികുട്ടൻ അകത്തേക്കു ഒന്ന് തല ഇട്ടു നോക്കി..... അച്ചുനെ ഞാൻ മടിയിൽ ഇരുത്താം മാമ.."" അകത്തു നിന്നും കിച്ചു പുറത്തേക് തല ഇട്ടു... അയ്യടാ"""... അതിനു വച്ച വെള്ളം മോൻ അങ്ങ് വാങ്ങി വച്ചാൽ മതി... അച്ചു ഭാനു അമ്മയുടെ മടിയിൽ ഇരിക്കും നീ അനിമാമന്റെ മടിയിൽ ഇരിക്കും എന്റെ മടിയിൽ ഇവനും ഇരിക്കും.... കുഞ്ഞൻ കുറുമ്പൻറെ തോളിൽ കൈ ചേർത്ത് ദേഹത്തോട് അടുപ്പിച്ചു..... പിറക്കാതെ പോയ അമ്മായിഅച്ഛന്റെ മടിയിൽ ഇരിക്കാനും വേണമെടോ ഒരു യോഗം... ""കുറുമ്പൻ വിളിച്ചു പറഞ്ഞതും ഭാനുവിന്റെ മടിയിലേക് കയറാൻ പോയ അച്ചു ഒരു നിമിഷം കുറുമ്പനെ തിരിഞ്ഞു നോക്കി... അത് പിന്നെ പണ്ട് കുളിക്കടവ്.....അനിമമാൻ... മഹിത ചിറ്റ....""" സത്യമായും എനിക്ക് ഒന്നും അറിയില്ല തങ്കു അമ്മൂമ്മ പറഞ്ഞു തന്നതാ...കുറുമ്പൻ കുഞ്ഞനെ ഒന്ന് നോക്കി ചുണ്ട് കൂർപ്പിച്ചു...

അല്ലങ്കിൽ തന്നെ തങ്കു അമ്മൂമ്മ ആണ് ഇവന്മാരെ മൂന്നിനേയും വഴി തെറ്റിക്കുന്നത് കുഞ്ഞൻ അകത്തു കയറി കുറുമ്പനെ മടിയിലേക് ഇരുത്തി.... മോള് ഒക്കെ അല്ലെ.. "" ഭാനുവിന്റെ മടിയിൽ ഇരിക്കുന്ന അച്ചുവിന്റെ വലത്തേ കൈയിൽ അനികുട്ടൻ മെല്ലെ പിടിച്ചു.... മ്മ്ഹ.. ""മെല്ലെ തലയാട്ടുമ്പോൾ കണ്ണുകൾ നിറയാതെ പെണ്ണോന്നു ശ്രമിച്ചു......"" 💠💠💠💠 എവിടെയാ ചേച്ചിയമ്മേ എന്റെ മോള്..? ജീവേട്ടന്റെ അച്ഛൻ ഇവിടെ വരും വരെ എന്റെ കൂടെ ഉണ്ടായിരുന്നത് അല്ലെ എന്റെ കുട്ടി.... അവളെയും എനിക്ക് നഷ്ടപെട്ടോ...? മംഗളയുടെ നെഞ്ചിലേക് ചേർന്നു വിതുമ്പുന്ന മഹിതയെ അശ്വസിപ്പിക്കാൻ കഴിയാതെ വീർപ്പുമുട്ടി അവർ... എനിക്ക് അറിയില്ല കുട്ടി നിന്നെ എന്ത് പറഞ്ഞു അശ്വസിപ്പികണം എന്ന്... "" ഇത്രയും പരികർമ്മികൾ നിരന്നു നിൽക്കുന്ന ഇരിക്കത്തൂർ മനയിൽ നിന്നും ഈ കുട്ടി എവിടെ പോകാനാ.... എന്റെ മഹാദേവ... """മംഗളയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

ഹ്ഹ.. "" ചേച്ചിയമ്മേ എന്റെ മോൾക്ക് നീന്ത് അറിയില്ല ഇനി അവൾ ആ കുളത്തിന്റെ ഭാഗത്തെക്ക് എങ്ങാനും പോയോ... "" ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ എന്റെ കുട്ടി.... കാവിലമ്മേ...""" വയ്യാത്ത കാലു വച്ച് മുന്പോട്ട് ആഞ്ഞതും മംഗള അവളെ കടന്നു പിടിച്ചു... എന്റെ മഹിതെ നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ഇല്ല... "" ഞാൻ രുദ്രനോട് സംസാരിച്ചത് അല്ലേ.. കുട്ടികൾ പോയിട്ടുണ്ടെങ്കിൽ അവർ അവളെ തിരിച്ചു കൊണ്ട് വരും എന്ന് അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്.... നിനക്ക് നിന്റെ രുദ്രേട്ടനിൽ വിശ്വാസം ഇല്ലേ... മംഗള മഹിതയുടെ നെറുകയിൽ മെല്ലെ തലോടി... മ്മ്ഹ... "" ഉണ്ട് ചേച്ചിയമ്മേ... എന്നാലും ഞാൻ ഒരു അമ്മ അല്ലെ രണ്ട് മക്കളെ ഓർത്ത് എന്നും തീ തിന്നാൻ ആണ് എന്റെ വിധി.....എന്ത് പാപം ആണ് ഞാൻ ചെയ്തത്... """ കട്ടിൽ പടിയിലേക് തല ചയ്ക്കുന്നവളുടെ കണ്ണുകൾ അണപ്പൊട്ടി ഒഴുകി... മംഗള..

"""" ഔഷധം കാലാക്കണം രണ്ട് രോഗികൾ നിമിഷങ്ങൾക് അകം എത്തും... താൻ..താൻ ഒന്നിങ്ങട് വരുവോ.. "" അകത്തേക്ക് വന്ന അപ്പു നമ്പൂതിരി മഹിതയ്ക്ക് മുഖം കൊടുക്കാതെ ഞൊടിയിടയിൽ പുറം തിരിഞ്ഞതും മംഗള അയാളെ സംശയത്തോടെ നോക്കി... അപ്പുവേട്ട ഒന്നു നിന്നെ..."""അവരുടെ ശബ്ദം ഉയർന്നതും തിരിഞ്ഞു നിൽക്കുന്ന അയാളുടെ കണ്ണുകൾ നാലുപാടും പാഞ്ഞു... എന്താ ഇവിടെ നടക്കുന്നത്...?അയാൾക് മുന്പിലെക്ക് വന്നു നിൽകുമ്പോൾ മംഗലയുടെ കണ്ണുകൾ ഉരുണ്ടു... അച്ചു... അവൾ എവിടെ...? മംഗള ഒരു പുരികം ഉയർത്തി അയാളെ നോക്കി... അത്...അത്... "" വാക്കുകൾക്ക് ആയി അയാൾ പരതുമ്പോൾ ഇരിക്കത്തൂർ മനയുടെ മുറ്റത്തേക് കണ്ണന്റെ കാർ വന്നു നിന്നതും രണ്ട് തടി പലകയുമായി പരികർമ്മികൾ ഓടി കഴിഞ്ഞിരുന്നു....മട്ടുപാവിൽ നിന്നും അവരുടെ രണ്ട് പേരുടെയും കണ്ണുകൾ താഴേക്കു നീണ്ടു...

അയ്യോ എന്റെ സച്ചു..... എന്റെ കുഞ്ഞിന് എന്താ പറ്റിയത്...? മംഗള നെഞ്ചിലേക് കൈ വയ്ക്കുമ്പോൾ രണ്ട് പരികർമ്മികൾ കാറിൽ നിന്നും അവനെ എടുത്തു തടി പലകയിൽ കിടത്തി കഴിഞ്ഞിരുന്നു.... ചേച്ചിയമ്മേ... ""!!! ഉറക്കെ വിളിച്ചു കൊണ്ട് ഊന്നു വടിയിൽ പുറത്തേക് വന്ന മഹിതയുടെ കണ്ണുകൾ ഒരു നിമിഷം താഴേക്കു തറച്ചു...... മറ്റൊരു തടി പലകയിലേക്ക് കണ്ണൻ എടുത്ത് കിടത്തുന്ന കുഞ്ഞ്.... നെഞ്ചിൻ കൂട് ഒട്ടിച്ചേർന്നു വെറും തോല് മാത്രം അവശേഷിക്കുന്ന ആ കുഞ്ഞിന്റെ മുഖത്തേക്ക് അവളുടെ കണ്ണുകൾ ആഴ്നിറങ്ങി........ ആ നിമിഷം അവളുടെ മാറിടം വിങ്ങി......മാറിടത്തിന്റെ ചൂട് ബ്ലൗസിനെ ചുട്ടു പൊള്ളിക്കും പോലെ തോന്നി....... ഹ്ഹ്ഹ്...ഹ്ഹ്ഹ്... ജി... ജി... ജിത്തു മോനേ..........ഹ്ഹ്ഹ്... ഹ്ഹ..""""""""""""മഹിതയുടെ ശബ്ദം ഉയർന്നു പൊങ്ങി...

അതിനോടൊപ്പം താഴേക്കു പതിക്കാൻ ഒരുങ്ങിയ അവളെ അപ്പു നമ്പൂതിരിയും മംഗളയും കൂടി താങ്ങി എടുത്തു..... ഹരികുട്ടാ.."" സച്ചുവിനെ അറിയിലേക് കൊണ്ട് പൊയ്ക്കോ ദേഹം ശുദ്ധിയാക്കണം... "" നീര് ആയിട്ടുണ്ട് അത് വറ്റാൻ ഉള്ള ഔഷധം ആദ്യം നൽകണം..... സച്ചുവിന്റെ വലത്തേ കാൽ മുട്ടിൽ ഇരു കൈകളിലെ തള്ള വിരൽ ഉപയോഗിച്ച് ഏഴു പ്രവാശ്യാം മുൻപോട്ടും പുറകെട്ടും ഉഴിഞ്ഞു സഞ്ചയൻ.... എനിക്ക് ഒരു കുഴപ്പം ഇല്ല സഞ്ചയമാ വേദന ഒട്ടും ഇല്ല...ഒന്നു പറ അച്ഛാ... സച്ചു ചിണുങ്ങി കൊണ്ട് ഉണ്ണിയെ നോക്കി.. അതിനു നീ എങ്ങനെ വേദന അറിയും... ഇപ്പോൾ നീര് അല്ലെ... നീര് വറ്റി കഴിയുമ്പോഴേ വേദന അറിഞ്ഞു തുടങ്ങു....ചിരിയോടെ സഞ്ചയൻ അവന്റ മുടിയിൽ മെല്ലെ തലോടുമ്പോൾ മനയുടെ കിഴക്ക് വശത്തു കൂടി സിദ്ധിയുടെ കൈ പിടിച്ചു വന്ന പെണ്ണ് ഒരു നിമിഷം തറഞ്ഞു നിന്നു.... ഹ്ഹ.. ""

സച്ചുവേട്ടൻ..പൊടുന്നനെ സിദ്ധിയുടെ കൈ വിട്ടു മുന്പോട്ട് ഓടി പെണ്ണ്.....സൂര്യന്റെ ചൂടിന് തണൽ ഏകുന്നവൾ അവന്റ ഛായമുഖി.... ചിന്നു അവന് ഒന്നും ഇല്ലാ.. "" ചെറിയ ഒരു പൊട്ടൽ അത് ഒരാഴ്ച കൊണ്ട് മാറും... ഇത് പോലുള്ള എത്ര രോഗികളെ ദിവസം കാണുന്നതാ നീ.... ചിത്രൻ ശാസനയോടെ അവളെ നെഞ്ചിലേക് ചേർക്കുമ്പോൾ തടി പലകയിൽ മുന്പോട്ട് പോകുന്നവൻ അവളെ മെല്ലെ കണ്ണ് അടച്ചു കാണിച്ചു... ഇത്.. ഇത്... ഇതാരാ ഈ കുഞ്ഞ്... "" സിദ്ധിയുടെ കണ്ണുകൾ ആകാംഷയോടെ തടിപലകയിൽ കിടക്കുന്ന ജിത്തുവിൽ വന്നു നിന്നു.... വിശ്വജിത് മഹിതെച്ചിയുടെ മകൻ.... ചിത്രൻ അത് പറയുമ്പോൾ ചിന്നുവും സിദ്ധിയും ഒരു പോലെ ഞെട്ടി.... മൂർത്തി അമ്മാവാ കുഞ്ഞിനെ തളത്തിലേക്ക് കൊണ്ട് പൊയ്ക്കോളു..

""അവന്റ ശരീരത്തിൽ ആ ദുഷ്ടൻ കുത്തി വച്ച ദുർമേധസുകളെ ആദ്യം പുറം തള്ളണം..."" മ്മ്ഹ... സൂക്ഷിച്ചു വേണം ഔഷധം അകത്തേക്കു ചെല്ലുമ്പോൾ ശരീരത്തിനു വേണ്ടാത്തത് പുറം തള്ളുന്നത് പല രീതിയിൽ ആയിരിക്കും.... കുറച്ചു നേരത്തേക്ക് ക്ഷീണം കാണും.... അതിനു ശേഷം അവന്റ ദഹനം പഴയത് പോലെ തിരികെ വരാൻ ഉള്ള മരുന്ന് നൽകി ചികിത്സ തുടങ്ങണം...ആ പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കുഞ്ഞിന്റെ ശരീരം ആഹാരത്തോട് പ്രതികരിച്ചു തുടങ്ങിയതിനു ശേഷം മാത്രം മഹിതയെ കാണിച്ചാൽ മതി അത് പരികർമ്മികളോട് പ്രത്യേകം പറയണം .... സഞ്ചയൻ നിർദ്ദേശം നൽകുമ്പോൾ മൂർത്തി തലയാട്ടി....... അ.. അതെന്താ സഞ്ജയേട്ടാ.. "" ജിത്തു മോന് ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഉണ്ണിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു.. ഏയ്.. ""

അവനെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരാൻ അല്ലെ ഉണ്ണി സ്വന്തം മകന്റെ ജീവൻ പോലും പണയം വച്ച് രുദ്രൻ ആദിയെ അവിടേക്കു വിട്ടത്... മാത്രമല്ല സ്വന്തം അനുജന് വേണ്ടി സ്വജീവൻ നൽകാൻ തയാറായ അച്ചു മോൾ തിരികെ വരുമ്പോൾ എനിക്ക് കൊടുക്കണ്ടേ അവനെ.... പൂർണ്ണചന്ദ്ര പ്രഭയാൽ ഉദിച്ചു നിൽക്കുന്ന അമൃതകരനെ... "" സഞ്ചയൻ കണ്ണൊന്ന്‌ തുടച്ചു കൊണ്ട് തുടർന്നു... മാസങ്ങൾക് ശേഷം ശുദ്ധ ആഹാരം സേവിച്ചു തുടങ്ങുമ്പോൾ ശരീരം അത് സ്വീകരിക്കാൻ വിമുഖത കാണിക്കും... ചിലപ്പോൾ രക്തം വരെ ശര്ദിക്കാം അത് ചിലപ്പോൾ മണിക്കൂറുകൾ നീളും... ഹ്ഹ.. "" അത് കൊണ്ട് ആണ് മഹിതയെ പതുക്കെ കാണിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞത്... സഞ്ചയൻ ചിരിയോടെ ഉണ്ണിയെ നോക്കി.... അച്ചു... "".

... ചിന്നുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു... ചിന്നുവും സിദ്ധിയും പരസ്പരം കൈകൾ കോർത്തു...കണ്ണുകൾ ചിത്രനിൽ വന്ന് നിന്നു..... അച്ചു...അച്ചു എവിടെ ചിത്തുവേട്ടാ...... "" ഈ മനയിൽ മുഴുവൻ ഞങ്ങൾ അവളെ നോക്കി.... ഉണ്ണിമാ എങ്കിലും എന്തെങ്കിലും ഒന്നു പറ എന്തൊക്കയാ ഇവിടെ നടക്കുന്നത്..........നിറഞ്ഞു തുളുമ്പുന്ന ചിന്നുവിന്റെ കണ്ണുകൾ തടി പലകയിൽ മുൻപേ പോകുന്ന സച്ചുവിൽ എത്തി നിന്നു.... മ്മ്ഹ.. "" ഉണ്ണി ശ്വാസം ഒന്ന്‌ എടുത്തു വിട്ടു...എനിക്കും ഒന്നും അറിയില്ല മോളെ..."" ഈ നിമിഷവും എന്റെ കണ്മുൻപിൽ നടന്നത് എന്തെന്ന് അറിയാതെ വിഡ്ഢി വേഷം കെട്ടി ആടുകയാണ് ഞാൻ..... ഇടത്തെ കൈ മുട്ടിലേക് മുഖം ചേർത്ത് കണ്ണുനീർ തുടയ്ക്കുമ്പോൾ അവന്റ വലത്തേ തോളിൽ ഒരു നനുത്ത സ്പർശം തിരിച്ചറിഞ്ഞു....."" രു.. രുദ്രേട്ടൻ....മെല്ലെ തല ഉയർത്തി ഉണ്ണി.... ആ മുഖത്തേക്ക് നോക്കി... രുദ്രേട്ടാ... ""

കരഞ്ഞു കൊണ്ട് ആ നെഞ്ചിലേക് തല ചേർക്കുമ്പോൾ ഉണ്ണിയുടെ സകല നിയന്ത്രണവും നഷ്ടം ആയിരുന്നു.... നിന്നെ... നിന്നെ ആരാടാ വിഡ്ഢി വേഷം കെട്ടിച്ചത്... ഞാൻ ആണോ... രുദ്രൻ അവന്റ മുഖം മെല്ലെ ഉയർത്തി... എന്റെ കുഞ്ഞന് കാവൽ ആയി നിന്നെ ഞാൻ കൂടെ വിട്ടു എങ്കിൽ ഞാൻ എന്നും എപ്പോഴും നിന്നിൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ട് ആണ് ഉണ്ണി.... പക്ഷെ... പക്ഷെ നിന്നോട് ഇതെല്ലാം നേരത്തെ തുറന്നു പറഞ്ഞിരുന്നു എങ്കിൽ അവന്റ കൂടെ പോകുന്നത് ഉണ്ണി ആയിരിക്കില്ല സാക്ഷാൽ നന്ദികേശന്റെ ശക്തി ആയിരിക്കും......... അങ്ങനെ വന്നാൽ നിന്നെ ആശ്രയിക്കാൻ ഒരു ശ്രമം നടത്തും കുട്ടികൾ.... അത് ചിലപ്പോൾ കാലഭൈരവനിലേക്കുള്ള ആദിശങ്കരന്റെ യാത്രയ്യ്ക്കു തടസ്സം ആകും...ആദിശങ്കരൻ ഉൾപ്പടെ എന്റെ കുഞ്ഞുങ്ങളിൽ എനിക്ക് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല....

പൂർണ്ണ ബോദ്യം ഉണ്ട് അവർ വിജയിക്കും എന്ന്... എന്നാലും... എന്നാലും ചില നിമിഷങ്ങളിൽ ഞാൻ സ്വാർത്ഥതൻ ആകുന്നു ഉണ്ണി... അച്ഛൻ എന്ന സ്വാർത്ഥത എന്നെ തളർത്തും.... ആ നിമിഷം എന്റെ പിള്ളേരുടെ കൂടെ നീ ഉണ്ടങ്കിൽ എനിക്ക് അത് ധൈര്യം ആണ്.... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി... അയ്യോ രുദ്രേട്ട... "" എന്നിൽ നിന്നും രുദ്രേട്ടൻ പലതും മറച്ചു പിടിച്ചു എങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലും കാണും എന്ന് എനിക്ക് അറിയാമായിരുന്നു ... ഉണ്ണി കണ്ണുനീർ മെല്ലെ തുടച്ചു.... ഹ്ഹ """""ഉണ്ണിയുടെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങി..... ഹ്ഹ..""രുദ്രേട്ടൻ പറഞ്ഞത് സത്യം ആണ്... എല്ലാം അറിഞ്ഞു പോകുന്നത് ഉണ്ണി ആയിരിക്കില്ല... എന്റെ കുഞ്ഞുങ്ങൾക് മുൻപിൽ ആപത്തു കണ്ടാൽ അവര്ക് മുൻപേ ഞാൻ ചാടും... അത് വലിയ ഒരു വിപത് തന്നെ സൃഷ്ടിച്ചേനെ അല്ലെ .....ഉണ്ണി നിറഞ്ഞ കണ്ണ് തുടയ്ക്കുന്നതിന് ഒപ്പം ചിരിച്ചു....

ഉവ്വ്.. എങ്കിൽ ആ ദുഷ്ടന്റെ സ്ഥാനത് നമ്മൾ എല്ലാം പടം ആയേനെ... ചിത്രൻ ചിരി അടക്കുമ്പോഴും ചിന്നുവും സിദ്ധിയും ഒന്നും മനസിലാകാതെ അവരെ മാറി മാറി നോക്കി.... പോടാ അവിടുന്ന്...ഉണ്ണിയുടെ മുഖത്ത് ചെറിയ നാണം വിടർന്നു...."" ഹ്ഹ.. ഹ്ഹ.. എന്തായാലും പുറകെ വരുന്നുണ്ട് കാലഭൈരവൻ..."" ഉണ്ണി ആവേശം കൊള്ളുമ്പോൾ മൂർത്തിയും ഹരികുട്ടനും മനയിൽ നിന്നും പുറത്തേക് വന്നു...... അതെ ഉണ്ണിയേട്ടാ... കാലഭൈരവനെ സ്വീകരിക്കാൻ ഞങ്ങൾ ഇവിടെ ഒരുങ്ങി കഴിഞ്ഞു.... ദേ കണ്ടോ 108 എരിക്കിൻ പൂമാല.... കൈയിലെ തട്ടത്തിലേക് പോയി ഹരികുട്ടന്റെ കണ്ണുകൾ......ആ നിമിഷം പുറകിൽ നിന്നും വലിയ ഒരു ശബ്ദം കേട്ടതും രുദ്രനും ഉണ്ണിയും സഞ്ജയനും ചിത്രനും ഞെട്ടലോടെ തിരിഞ്ഞു...... മനയുടെ അകത്തേക്കു കയറി വരുന്ന കാറിന്റെ പുറകിലെ രണ്ടു ഗ്ലാസിൽ കൂടി തലയിട്ട് കുറുമ്പനും കിച്ചുവും...... (തുടരും )

Nb :: ഭാനുവിനെ കൂടെ കൂട്ടിയിട്ടുണ്ട്... പിന്നെ ഭാനു ഇവർക്ക് മുന്പിലെക്ക് വന്നത് ഒരു നിമിത്തം തന്നെ ആണ് ഭാനുവിന്റെ നഷ്ടം ആയ ചേച്ചിയെ പിള്ളേർക്ക് അറിയാം എന്ന് അവരിൽ നിന്നും മനസിൽ ആയിട്ടുണ്ട്.... ഏകദേശം ഒരു 30 വർഷത്തെ നഷ്ടം.... ആ ചേച്ചി കഥയിൽ കൂടി ഒന്ന് കടന്നു പോയിട്ടുണ്ട്......""ആരാണ് എന്ന് ഊഹിക്കാമോ.... ചിലപ്പോൾ പല വഴിയിൽ തിരിഞ്ഞ വർ ഒന്നിക്കാൻ ആയിരിക്കും..... ആദികേശവന്റെ ചെറിയ സാമ്യം ഭാനുവിന് തോന്നുന്നു എന്ന് പറയുന്നുണ്ട്... അർവാണി എന്നാൽ സാക്ഷാൽ നാരായണൻ തന്നെ ആണ് ആ കഥ അറിയുമ്പോൾ നിങ്ങൾക് ആ വാക്കിന് അർത്ഥം അറിയാൻ കഴിയും എങ്ങനെ നാരായണൻ അർവാണി ആയി എന്നും അറിയാൻ കഴിയും... കുറച്ചു പേർക് എങ്കിലും അറിയാം എന്ന് വിശ്വാസകിക്കുന്നു

അറിയാത്തവർക് ആഗ്രഹം ഉണ്ട് എങ്കിൽ അടുത്ത പാർട്ടുകളിൽ അത് പറഞ്ഞു തരാം... അച്ചു എവിടെ പോയി എന്ന് മഹിത ഉളപ്ടെ ഉള്ളവർക്കു അറിയില്ല.... അച്ചു എങ്ങനെ കാളിദാസന്റെ അടുത്ത് എത്തി..? അതിനു ഹരികുട്ടൻ രുദ്രനെ സഹായിച്ചത്... "" വേളൂർ മഠത്തെ കുറിച്ച് അറിഞ്ഞു കുഞ്ഞൻ അവിടെ എത്തിയത്..... ഭാനുപ്രിയൻ എങ്ങനെ അനികുട്ടനും രുദ്രനുമായി കൂട്ട് ചേർന്നു....? അച്ചുവിനെ ഭാനു സഹായിച്ചിട്ടുണ്ട് അവിടെ... അത് എല്ലാം എങ്ങനെ എന്നുള്ള ഫ്ലാഷ് ബാക്ക് ഇനി പുറകെ വരും.... ക്ലിയർ ആകാൻ ഉള്ള ഭാഗ്ങ്ങൾ ഇത്രയും ആണ്... അത് ഫ്ലാഷ് ബാക്ക് ആണ്... ഉണ്ണിയെ കാര്യങ്ങൾ അറിയിക്കാതെ ഇരുന്നതിന് കാരണം മനസിലായല്ലോ..... പിന്നെ ഫ്ലാഷ് ബാക്ക് വന്നലെ സംശയാം മുഴുവൻ തീരു... അതിനു വേണ്ടി ദയവു ചെയ്തു ക്ഷമയോടെ കാത്തിരിക്കാണെ 🙏

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story