ആദിശങ്കരൻ: ഭാഗം 124

adhishankaran

എഴുത്തുകാരി: മിഴിമോഹന

അതെ ഉണ്ണിയേട്ടാ... കാലഭൈരവനെ സ്വീകരിക്കാൻ ഞങ്ങൾ ഇവിടെ ഒരുങ്ങി കഴിഞ്ഞു.... ദേ കണ്ടോ 108 എരിക്കിൻ പൂമാല.... കൈയിലെ തട്ടത്തിലേക് പോയി ഹരികുട്ടന്റെ കണ്ണുകൾ......ആ നിമിഷം പുറകിൽ നിന്നും വലിയ ഒരു ശബ്ദം കേട്ടതും രുദ്രനും ഉണ്ണിയും സഞ്ജയനും ചിത്രനും കണ്ണനും ഞെട്ടലോടെ തിരിഞ്ഞു...... മനയുടെ അകത്തേക്കു കയറി വരുന്ന കാറിന്റെ പുറകിലെ രണ്ടു ഗ്ലാസിൽ കൂടി തലയിട്ട് കുറുമ്പനും കിച്ചുവും...... """"ഹീയ.. ഹൂവ... തോറ്റിട്ടില്ല.. തോറ്റ ചരിത്രം കേട്ടിട്ടില്ല..... """"""ഹീയ.. ഹൂവ... മാമ"" നിന്നെ പിന്നെ കണ്ടോളാം.. "" ഏതു മാമന്റെ കാര്യം ആണെടാ ഈ വട്ടന്മാർ വിളിച്ചു കൂവുന്നത്... ""കണ്ണൻ ചിത്രനെ ഒന്ന് തോണ്ടി... ആ ജാതവേദനെ.. അല്ലാതെ ആരെ.. ദേ ആ പടിപ്പുരയിൽ നിന്നും തല പൊക്കി നോക്കുന്നുണ്ട്...അത് കണ്ടു വിളിച്ചു കൂവുന്നത് ആണ് രണ്ടും.... ചിത്രൻ തല ഒന്ന് പൊക്കി നോക്കി..

ഏതു വകയിൽ ആണടാ അയാൾ ഇവന്മാർക് മാമൻ ആയത്.... കണ്ണൻ ചുണ്ട് കടിച്ചു ചിരി അടക്കി... അത് ഭദ്ര വിളിക്കുന്നത് കേട്ടു വിളിക്കുന്നത് ആണ് ചേട്ടച്ച.... ചിത്രൻ മെല്ലെ ജാതവേദന്റെ ഇല്ലത്തേക്ക് ഏറു കണ്ണിട്ടു.....തീ പോലെ ജ്വാലിക്കുന്ന കണ്ണുകൾ.... ദേഷ്യത്തിൽ വിറയ്ക്കുന്ന നാസിക തുമ്പ്....വായിലെ മുറുക്കാൻ ചുവപ്പ് നെഞ്ചിൽ കൂടി താഴേക്കു ഒഴുകി ഇറങ്ങുമ്പോഴും അയാളുടെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്നത് ചിത്രൻ ഒരു നിമിഷം ശ്രദ്ധിച്ചു..... ഇത്രേം പണികിട്ടിയിട്ടും വല്ല കുലുക്കം ഉണ്ടോ..? ഇനി ഇതിനു പിന്നിൽ വല്ല ചതിയും കാണുമോ ചേട്ടച്ച... ചിത്രൻ പുരികം ഒന്ന് ഉയർത്തി... നീ പറഞ്ഞത് നേര അവന്റെ മുഖത്തിന്റെ ഷേപ്പ് കണ്ടിട്ട് വേറെ എന്തോ പുറകെ വരാൻ ഉണ്ടെന്നു തോന്നുന്നു... അയാളുടെ മുഖ ഭാവത്തിലേക്ക് ചിത്രന് ഒപ്പം ഉണ്ണിയുടെ കണ്ണുകളും ചലിച്ചു.... ഓ """""

കുറച്ചു ദിവസം മനസമാധാനത്തോടെ ഇരിക്കാൻ ഇവന്മാർ സമ്മതിക്കില്ല...""ഇന്ന് തന്നെ അങ്ങേരെ വാശി കേറ്റി അടുത്ത പണി ഇറക്കിക്കും..... പല്ല് കടിച്ചു കൊണ്ട് രുദ്രൻ കുറുമ്പൻറെ വശത്തെ ഡോർ തുറന്നു ... അങ്ങനെ മാമൻ റസ്റ്റ്‌ എടുക്കണ്ട അതിന് ഞങ്ങൾ സമ്മതിക്കില്ല .. "" ഡോർ തുറന്നതും രുദ്രന്റെ മേലെ ചാടി കയറി കുറുമ്പൻ... അതിനു നീ എന്തിനാ എന്റെ എളിയിൽ കയറി ഇരിക്കുന്നത്... താഴെ ഇറങ്ങെടാ.... രുദ്രൻ ഒന്ന് കുടഞ്ഞതും ചുണ്ട് പുളുത്തി കുറുമ്പൻ... എന്റെ നടുവ് പോയി രുദ്രച്ച... എനിക്ക് നല്ല വേദന ഉണ്ട് .. ""..ചെറുതായി ഒന്ന് വിതുമ്പി കുറുമ്പൻ... നിന്റെ നടുവിന് എന്ത് പറ്റി.."" രുദ്രന്റെ കൈകൾ അവനെ ഒന്ന് കൂടി മുറുക്കി....... ശങ്കുന്റെ അത് വരെ കാണാത്ത ഭാവം കണ്ടു പേടിച്ചു മരത്തിന്റെ മുകളിൽ ആണെന്നു ഓർക്കാതെ കൈ വിട്ടതാ രുദ്രച്ച... "" കുഞ്ഞാപ്പു ചിരിച്ചു കൊണ്ട് പുറത്തേക് ഇറങ്ങി..... ദേ കൊച്ചേട്ട കൊല്ലുന്നതിനും ഒരു എത്തിക്ക്സ് ഒക്കെ ഉണ്ട് കേട്ടോ ...

ഇത് ഒരു മാതിരി തല ഏതാ ഉടൽ ഏതാണെന്ന് തിരിച്ചറിയണം എങ്കിൽ ഒന്ന് കൂടി നോക്കണം അമ്മാതിരി വെട്ട് അല്ലെ വെട്ടിയത് ....... കുറുമ്പൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പുറത്തേക് ഇറങ്ങുന്ന കുഞ്ഞനെ നോക്കി..ആ നിമിഷം രുദ്രന്റ് കണ്ണുകൾ നേർത്ത ചിരിയോടെ കുഞ്ഞനിൽ ചെന്നു നിന്നു.... കുഞ്ഞാ.. "" മോനെ...രുദ്രന്റെ വലത്തെ കൈ കുഞ്ഞന്റെ കവിളിൽ മെല്ലെ തലോടി...പരാജയം ഭയന്നിരുന്നോ...? രുദ്രന്റെ കണ്ണുകൾ കുഞ്ഞന്റെ കണ്ണിൽ തറച്ചു നിന്നു.. മ്മ്ഹ ഇല്ലച്ഛാ.. ""ഈ അച്ഛന്റെ സ്നേഹം സാന്നിധ്യം എന്റെ കൂടെ ഉള്ളപ്പോൾ ആദിശങ്കരൻ എവിടെയും പരാജയപ്പെടില്ല.... നേർത്ത ചിരിയോടെ രുദ്രന്റെ വലത്തേ കൈ നെഞ്ചോട് ചേർത്ത് കുഞ്ഞൻ.... അതെ ഞങ്ങൾ കാത്തിരിക്കുവായിരുന്നു ഞങ്ങളുടെ ആദിശങ്കരനെ അല്ല കാലഭൈരവനെ സ്വീകരിക്കാൻ.... "" ഹരികുട്ടാ അതിങ് തായോ...

ചിരിയോടെ മുൻപോട്ട് വന്ന സഞ്ചയൻ ഹരികുട്ടന്റെ കൈയിലെ തട്ടത്തിൽ നിന്നും എരിക്കിൻ പൂമാല കുഞ്ഞന്റെ കഴുത്തിലേക്ക് ചാർത്തി... ഏയ് ഇതൊക്കെ എന്തിനാ സഞ്ചയമാ..."" എന്റെ കർത്തവ്യം അത് ആണ് ഞാൻ നിറവേറ്റിയത്....""കുഞ്ഞന്റെ കൈകൾ ആ എരിക്കിൻ പൂവിൽ മെല്ലെ പരതി.... അതിൽ എവിടെയോ ഭദ്രയുടെ സാന്നിദ്യം അറിഞ്ഞതും കണ്ണുകൾ മുകളിലേ തെക്കിനിയിലേക് നീണ്ടു.... അയ്യടാ കള്ള ഇത് ഭദ്ര കുഞ്ഞ് കെട്ടിയത് അല്ല.. വാര്യത്തെ പറമ്പിൽ പോയി ഞാൻ സ്വന്തം ആയി ഇറുതെടുത്തു കഷ്ടപെട്ട് കോർത്തത് ആണ്...ഹരികുട്ടന്റെ വാക്കുകളിൽ കുറുമ്പ് നിറഞ്ഞതും കുഞ്ഞൻ കണ്ണോന്നു വെട്ടിച്ചു... ശേ.. "" ഈ ഹരിമാമൻ.. "" ആദി മോന് കുഴപ്പം എന്തെങ്കിലും ഉണ്ടോ.."" മൂർത്തി കുഞ്ഞനെ അടിമുടി ഒന്ന് നോക്കി... മ്മ്ഹ.. "" ഇല്ലാ മൂർത്തി അപ്പൂപ്പ... കുഞ്ഞൻ നേർത്ത ചിരിയോടെ തലയാട്ടി...

അല്ലേലും വല്യേട്ടന് അല്ലല്ലല്ലോ കുഴപ്പം മുഴുവനും ...പരുക്ക് മൊത്തം പറ്റിയത് ഞങ്ങള്ക് അല്ലെ മൂർത്തി അപ്പൂപ്പ ...ഞങ്ങൾ ഓരോരുത്തരുടെയും ഒരോ അവയവങ്ങൾ വച്ച് ആണ് പോയത്... കുഞ്ഞേട്ടനു ഇനി കല്യാണം പോലും കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല... അല്ലെ കുഞ്ഞേട്ടാ... "" രുദ്രന്റെ എളിയിൽ ഇരുന്നു ഉറക്കെ വിളിച്ചു കൂവിയതും കിച്ചു കണ്ണു തള്ളി കുഞ്ഞാപ്പുവിനെ നോക്കി....രുദ്രനും കുഞ്ഞനും ആ നിമിഷം ശ്വാസം ഒന്ന് അടക്കി പിടിച്ചു..... എന്തുവാടെ ഇവൻ വിളിച്ചു പറയുന്നത്...? കിച്ചുവിന് പുറകെ ഇറങ്ങി വന്ന അനികുട്ടന്റ കണ്ണുകൾ കിചുവിനെ അടിമുടി നോക്കി...പെങ്കൊച്ചിന് വേറെ ചെറുക്കനെ നോക്കണോ... സത്യം ആയിട്ടും എനിക്ക് ഒന്നും അറിയില്ല അനിമാമ ... "" എനിക്ക് ഒരു കുഴപ്പവും ഇല്ലാ....""മ്മ്ഹ്ഹ്.. "" അയ്യേ എന്നെ ഇങ്ങനെ നോക്കരുത്...

അനികുട്ടന്റെ നോട്ടം കണ്ടതും അല്പം നാണത്തോടെ കിച്ചു കുഞ്ഞാപ്പുവിന്റെ പുറകിലേക്ക് നീങ്ങി... കുഞ്ഞേട്ടന്റെ വലത്തേ കൈ മുട്ടിൽ ആണ് പരുക്ക്... ഇനി ആ കൈ വച്ചു എങ്ങനെ അച്ചുനെ താലി കെട്ടും... അങ്ങേരുടെ വിവാഹ ജീവിതവും തകർത്തില്ലേ.... "" രുദ്രന്റെ എളിയിൽ ഇരുന്നു കാലു രണ്ടും മുൻപോട്ടും പുറകോട്ട് ആട്ടുമ്പോൾ രുദ്രൻ ശ്വാസം ഒന്ന് എടുത്തു വിട്ടു......മെല്ലെ കുറുമ്പനെ താഴേക്ക് നിർത്തി....രുദ്രന്റെ മുഖഭാവം കണ്ടു കുഞ്ഞൻ ചിരി അടക്കാൻ ചുണ്ട് കൂട്ടി പിടിച്ചു... ഹോ.. """അതായിരുന്നോ... എന്റെ കഷ്ടകാലത്തിനു എന്റെ കൈ മുട്ട് ഡോറിൽ ഇടിച്ചു വേദന ഉണ്ടെന്നു പറഞ്ഞു പോയി കൊച്ചേട്ട.... കിച്ചു കുഞ്ഞപ്പുവിന്റെ പുറകിൽ നിന്നും അല്പം മുൻപിലേക്ക് കയറി നിന്നു... ആ നിമിഷം കാറിൽ നിന്നും അച്ചു പുറത്തേക് ഇറങ്ങിയതും കിച്ചു മുഖത്തെ ജാള്യത മറയ്യ്ക്കാൻ ശ്രമിച്ചു....

കിച്ചുവിന് മുഖം കൊടുക്കാതെ രുദ്രന് അടുത്തേക്ക് മെല്ലെ നീങ്ങി പെണ്ണ്....നിറഞ്ഞൊഴുകുന്ന കണ്ണുകളും വിറയ്ക്കുന്ന അധരങ്ങളും എന്തോ പറയാൻ ആയി ശ്രമിക്കുമ്പോൾ രുദ്രൻ അവളുടെ കണ്ണുകളിലേക് നേർത്ത ചിരിയോടെ നോക്കി നിന്നു..... ആ നിമിഷം രുദ്രനെ എന്ത് വിളിക്കണം എന്നൊരു സംശയം അവളുടെ കണ്ണുകളിൽ ഉടലെടുക്കുന്നത് കുഞ്ഞൻ ശ്രദ്ധിച്ചു.... എല്ലാവർക്കും രുദ്രച്ഛൻ ആകാൻ ആണ് എന്നും എന്റെ അച്ഛന് ഇഷ്ടം.... മാമൻ എന്നും വല്യച്ഛൻ എന്നും അങ്കിൾ എന്നും ആരും വിളിക്കുന്നത് ഇഷ്ടം അല്ല... ഈ ആരവേട്ടനെ പോലും തിരുത്തിയിട്ടുണ്ട് അച്ഛൻ.... കുഞ്ഞന്റെ കണ്ണുകൾ പുറത്തേക് ഇറങ്ങുന്ന ആരവിൽ വന്നു നിന്നു.... മ്മ്.. " അതെ...സ്സ്..സസ്"""" ചെറു ചിരിയോടെ കാൽ മുട്ടിലെ വേദനയുടെ എരിവ് വലിച്ചു വിട്ടു ആരവ്...... രു... രുദ്രച്ച.... "" ഒരു പൊട്ടി കരച്ചിലോടെ രുദ്രന്റെ വലത്തേ നെഞ്ചിലേക് ചേർന്നു പെണ്ണ്....

ആ നിമിഷം രുദ്രന്റെ വലത്തെ കൈ അവളെ ഒന്ന് കൂടി വിരിഞ്ഞു രുദ്രനിൽ നിന്നും നിയന്ത്രണം വിട്ടു ഒഴുകുന്ന നീർമണി ചാലുകൾ പെണ്ണിന്റെ ശിരസിലേക് ചെറു ചൂടോടെ പതിച്ചു .... ആ നിമിഷം ഇരിക്കത്തൂർ മനയിലേക് ഒഴുകി വന്ന തെക്കൻ കാറ്റിന്റെ കുളിർമ രുദ്രന്റെ മുടിയിഴകളെ തഴുകി ഉണർത്തി കണ്ണുകൾ അച്ചുവിന് പുറകെ ഇറങ്ങുന്ന ഭാനുപ്രിയനിൽ വന്നു നിന്നു...... നേർത്ത പുഞ്ചിരിയോടെ ഭാനുവിനെ സ്വാഗതം ചെയ്യുമ്പോൾ അവളുടെ കണ്ണുകൾ ഭയത്തോടെ ഇരിക്കത്തൂർ മനയിൽ ഓടി കളിച്ചു.... പല ഭാഗങ്ങളിൽ നിന്നും പല കണ്ണുകൾ ഭാനുവിനെ സംശയത്തോടെ ഉഴിഞ്ഞു.... ചിലതിൽ അത്ഭുതം ചിലതിൽ പുച്ഛം ചിലതിൽ കാമം പോലും നിറഞ്ഞു നിൽക്കുന്നത് അവൾക് കാണാൻ കഴിഞ്ഞു.....

നെഞ്ചിടുപ്പ് കൂടുന്നതിനു അനുസരിച്ചു ഭയത്തോടെയുള്ള അവളുട കണ്ണുകൾ രുദ്രനിൽ വന്നു നിന്നു.... ഒരുപാട് രോഗികൾ ദിനം പ്രതി വരുന്നത് ആണ് ഇരിക്കത്തൂർ മനയിൽ അവര്ക് ഒപ്പം പലരും വരും... "" ഈ നോട്ടങ്ങളെ അവഗണിക്കാൻ ആദ്യം പഠിക്കണം... ഞങ്ങളിൽ ഒരാൾ ആയില്ലേ ഇനി ഇവന്മാർ നോക്കിക്കോളും ഭാനുവിനെ..... അല്ലെ സഞ്ചയ...രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു.. ഇത്.....? സഞ്ചയന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... ( സഞ്ഞയനോട് പൂർണ്ണമായും പറഞ്ഞിട്ടില്ല അത് ഓർമ്മ വേണം ).. ഭാനു പ്രിയൻ... "" ഭാനു എന്ന് വിളിക്കാം... ധർമ്മം ജയിക്കാൻ ഒരിക്കൽ കൂടി മുൻപിൽ നിർത്തേണ്ടി വന്നു... ഹ്‌ഹ്‌.. "" അതിനു വേണ്ടി സാക്ഷാൽ നാരായണൻ തന്നെ മുന്നിട്ട് ഇറങ്ങി....""രുദ്രന്റെ ശബ്ദം ഒന്ന് ഇടറി... നാരായണൻ... "" സഞ്ചയന്റെ കണ്ണുകൾ സംശത്തോടെ കുഞ്ഞാപ്പുവിൽ വന്നു നിൽകുമ്പോൾ കുറുമ്പോടെ ഇരു കണ്ണുകളും ഇറുകെ അടച്ചു കാണിച്ചവൻ... മ്മ്ഹ..""

ഇപ്പോൾ നീ അത്രയും മനസിലാക്കിയാൽ മതി.. ബാക്കി എല്ലാം പുറകേ പറയാം...രുദ്രന്റ വലത്തെ കൈ അച്ചുവിന്റെ നെറുകയിൽ മെല്ലെ തലോടി... ഭയം മുഴുവൻ ഇവളെ ഓർത്തായിരുന്നു... "" കുട്ടി അല്ലെ... അവൾ ഒന്ന് ഭയന്നാൽ എല്ലാം അവിടെ തീരും ഞാൻ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യം ആയി തീരും.... ( പല പാർട്ടിൽ പറയുന്നുണ്ട് രുദ്രൻ കാണുന്ന സ്വപ്നം തീയിൽ വെന്തുരുകുന്ന ഇരിക്കത്തൂർ മന അപ്പോൾ ഒരു ജയിലിൽ കിടന്നു നിലവിളിക്കുന്ന സ്വാഹാ ദേവി.. അവളെ അടിമ ആക്കാൻ പോകുന്നത് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ).. പക്ഷെ പക്ഷെ എന്നെ പോലും ഞെട്ടിച്ചു കളഞ്ഞു ഇവൾ.....രുദ്രൻ അവളുടെ നെറുകയിൽ ഒന്ന് മുത്തി... ഹ്ഹ""..ഈ കുഞ്ഞ് പ്രായത്തിൽ നീ കാണിച്ച ധൈര്യം നിന്റെ പക്വത ശരിക്കും...ശരിക്കും എനിക്ക് അത്ഭുതം ആണ് മോളെ..... ഹാ"" ഇവളുടെ ജീവിത സാഹചര്യം ആയിരിക്കും ഇവളെ വളർത്തിയത് അല്ലെ കണ്ണാ.....

.രുദ്രൻ ദീർഘമായി ഒന്ന് നിശ്വാസിച്ചു.... മ്മ്ഹ.. "" അതെ രുദ്രേട്ടാ..... ഈ കുഞ്ഞ് പ്രായത്തിൽ തന്നെ എന്തെല്ലാം അനുഭവിച്ചു എന്റെ കുട്ടി.... കണ്ണൻ അല്പം മുന്പോട്ട് നീങ്ങി നിന്നു കൊണ്ട് അവളുടെ കൈയിൽ മെല്ലെ തഴുകി... മര്യാദക്ക് ഇതിന്റെ തള്ളേ എനിക്ക് കെട്ടിച്ചു തന്നിരുന്നു എങ്കിൽ ഞാൻ പൊന്ന് പോലെ നോക്കില്ലയിരുന്നോ... ദേഹത്ത് ഒരു തുള്ളി"" വെള്ളം"" വീഴാൻ ഞാൻ സമ്മതിക്കില്ലായിരുന്നു... അനികുട്ടൻ ചുണ്ട് ഒന്ന് കോട്ടി കുഞ്ഞാപ്പു കേൾക്കാൻ പാകത്തിന് മാത്രം ആയി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയതും കുഞ്ഞാപ്പു ചിരി അടക്കാൻ ആയി വലത്തേ കൈ വായിലേക്ക് എടുത്തു വെച്ചു... കണ്ണച്ച... "" എനിക്കും ഉണ്ട് രുദ്രച്ഛൻ പറഞ്ഞ ആ സാധനം ബാക്ക് അല്പം പുറകോട്ടു തള്ളി തവള പോലെ കൈകൾ വച്ച് കൊണ്ട് കുറുമ്പൻ ചുണ്ട് പുളുത്തി... എന്ത്.. ""? കുഞ്ഞൻ അവനെ അടിമുടി ഒന്ന് നോക്കിയിട്ട് ഉന്തി നിൽക്കുന്ന ബാക്കിലെക്ക് കണ്ണൊന്നു എറിഞ്ഞു ... ഛെ"".. മ്ലേച്ചൻ ..അതല്ല ഞാൻ ഉദേശിച്ചത്‌ ..""

ഈ ഉണ്ണിമ വളർത്തിയത് കൊണ്ട് ആവശ്യത്തിൽ കൂടുതൽ പക്വത എനിക്ക് ഉണ്ടെന്നു പറഞ്ഞതാ.........കുറുമ്പൻ പറഞ്ഞു തീർന്നതും ഉണ്ണി കണ്ണ് തള്ളി രുദ്രനെ നോക്കി...കണ്ണനും ചിത്രനും ചിരിയടക്കാൻ പാടു പെട്ടു... ഉവ്വ് അത് ഈ നാട്ടുകാർക്കു മുഴുവൻ നന്നായി അറിയാം... ""രുദ്രൻ ചിരി അടക്കി ഉണ്ണിയെ നോക്ക മ്പോൾ പടിഞ്ഞാറു വശത്തെ മണ്ട പോയ തെങ്ങിലേക് പോയി ഉണ്ണിയുടെ കണ്ണുകൾ..... ഓ""അതും മണ്ട പോയത്..."" ഉണ്ണി മെല്ലെ കണ്ണൊന്നു വെട്ടിച്ചു... ഇതെന്താ ദേവേട്ട ഇങ്ങനെ നിൽക്കുന്നത് ചിന്നു കുറുമ്പന് അടുത്തേക് അല്പം നീങ്ങി നിന്നു...ചിന്നുവും സിദ്ധിയും കണ്ണുകൾ കൊണ്ട് മെല്ലെ ഉഴിയുമ്പോൾ പതുകെ റോബോട്ട് തിരിയും പോലെ അവര്ക് നേരെ തിരിഞ്ഞു കുറുമ്പൻ... ഏത് സാഹചര്യത്തിലും ആത്മനിയന്ത്രണം കൈ വിടരുത് എന്ന് രുദ്രച്ചൻ നമ്മളെ പഠിപ്പിച്ചിട്ടില്ലേ... കുറുമ്പൻ തല ഒന്ന് കുലുക്കി... ആഹ്‌.."" ഉണ്ട് ചിന്നു മെല്ലെ തലയാട്ടി... ആാാ.. "" അത് ഞാൻ അങ്ങ് മറന്നെടി ഒരു നിമിഷം... ഒരൊറ്റ നിമിഷം ""അതോടെ എന്റെ ഡിക്കിയും പോയി... കണ്ടില്ലേ""...

കുറുമ്പൻ ബാക്കിലേക് ഒന്ന് കൂടി തള്ളി.... പോടാ അവിടുന്ന്.... ""സ്ഥല കാല ബോധം പോലും ഇല്ല....കുഞ്ഞൻ കുറുമ്പൻറെ ബാക്കിൽ മെല്ലെ ഒന്ന് അടിച്ചു... അയ്യോ എനിക്ക് നോവുന്നെ... "" ദുഷ്ട.. എനിക്ക് നടക്കാൻ തന്നെ വയ്യ...എന്റെ അച്ഛനോട് പറ ആ വണ്ടിയിൽ നിന്നും ഒന്ന് എഴുനെൽകാൻ കുറെ നാൾ ആയില്ലേ അതിൽ കയറി ഇരുന്നു ഉന്തുന്നു... ഇനി ഞാൻ കേറി ഇരുന്നു ഉന്തട്ടെ....കുറുമ്പൻറെ നിലവിളി ഒന്നു കൂടി ഉയർന്നു... ഹ്ഹ... "" കുഞ്ഞിന് നല്ല വേദന കാണും.. ഞാൻ എടുക്കാം കുഞ്ഞിനെ... കാലിലെ പാദസരം ഒന്ന് ഇളക്കി കൊണ്ട് മുന്പോട്ട് ആഞ്ഞു ഭാനു... ങ്‌ഹേ """".. " കുറുമ്പന്റെ കണ്ണുകൾ വിടർന്നു... ആവേശത്തോടെ തലകുലുക്കി...ഭാനുവിന്റെ എളിയിൽ കയറാനായി ആഞ്ഞതും കിച്ചു അവനെ പുറകോട്ട് വലിച്ചു നിർത്തി... എന്റെ ഭാനു അമ്മേ വേണ്ടാത്ത പണിക് ഒന്നും നിൽക്കണ്ട...

ഇവന് വഴിയിൽ കൂടി എന്തെങ്കിലും പോയാൽ മതി അപ്പോൾ തുടങ്ങും ഈ നിലവിളി.. അത് കൊണ്ട് അല്ലെ ആരും വല്യ മൈൻഡ് കൊടുക്കാതെ നിൽക്കുന്നത് ...പിന്നെ ഇപ്പോൾ എടുക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണൂ... കുഞ്ഞൻ മീശ ഒന്ന് കടിച്ചു.... കാലഭൈരവൻ അല്ല കാലമാടൻ ആണ്... എനിക്ക് സത്യം ആയിട്ടും വയ്യ എന്നൊന്ന് പറ ഏട്ടത്തി.. കുറുമ്പൻ സിദ്ധിയെ നോക്കി ഒന്ന് കൊഞ്ചി... ആദി വീഴ്ചയുടെ ആഘാതം കൂടുതൽ ആണെങ്കിൽ വേദന കാണും പുറമെ കാണാൻ ഇല്ലങ്കിലും ഉള്ളിൽ ചതവ് പറ്റിയിട്ടുണ്ട് .... സഞ്ചയൻ മെല്ലെ കുറുമ്പൻറ്റ ഷർട് പൊക്കി വിരൽ കൊണ്ട് ഒന്ന് ഉഴിഞ്ഞു... ഹൈ.. ഹൈ.. "" ഇക്കിളി ആക്കാതെ സഞ്ചയമാ.... "" കുറുമ്പൻ ദേഹം ഒന്ന് കുടഞ്ഞു... അടങ്ങി നിൽക്കട അവിടെ.. "" ചിത്രൻ കുറുമ്പനെ പതുകെ പിടിച്ചു നിർത്തി..."" ദേ ചേട്ടായിടെ കയ്യിലും നീലിച്ചു കിടക്കുന്നു...

കുറുമ്പൻ ആഞ്ഞൊരു ഞെക്ക് ഞെക്കി ചിത്രന്റ കൈയിൽ ... ആാാാ... "" അമർത്തി ഞെക്കുന്നോടാ മഹാപാപി.. ""ചിത്രന്റ ശബ്ദം വേദന കൊണ്ട് അല്പം ഒന്ന് ഉയർന്നു... സഞ്ചയ ഇതിപ്പോ ആവശ്യത്തിന് അധികം വാങ്ങി കൂട്ടിയിട്ട് ആണ് എല്ലാവരും വന്നിരിക്കുന്നത്.... ആർക്കെല്ലാം ഒടിവും ചതവും ഉണ്ടെന്നു കണ്ടറിയണം... രുദ്രൻ ചിത്രന്റെ കൈ മെല്ലേ ഒന്ന് എടുത്തു.... ഒടിവ് സച്ചുനു മാത്രം ഉള്ളു രുദ്ര.. ബാക്കി എല്ലാവർക്കും ചതവ് ആണ്... ഉള്ളിലെ കോശങ്ങൾക് ചതവ് സാഭവിച്ചിട്ടുണ്ട് ഇന്നൊരു രാത്രി ഉഴിഞ്ഞാൽ തീരുന്ന പരുക്ക് ഉള്ളു....സഞ്ചയൻ പറഞ്ഞു കൊണ്ട് കിഴക്ക് വശത്തേക് ഒന്ന് എത്തി നോക്കി...... രഘുത്തമ... "" സഞ്ചയന്റെ ശബ്ദം കേട്ടതും മരുന്ന് ഉണക്കി കൊണ്ടിരുന്ന പരികർമ്മി അവര്ക് അടുത്തേക് ഓടി വന്നു..... കുട്ടികളെ എല്ലാവരെയും തളത്തിലേക് കൊണ്ട് പോകണം ..... ദേഹത്തു ഏറ്റ ആഘാതം കുറയ്ക്കാനും ഉള്ളിലെ നീര് വറ്റാനും ഉള്ള ഔഷധം ആദ്യം നൽകണം...... "" പറഞ്ഞു കൊണ്ട് സഞ്ചയൻ ഉണ്ണിക് നേരെ തിരിഞ്ഞു...

ഉണ്ണി നീയും കൂടി രഘുതമന്റെ കൂടെ തളത്തിലേക് ചെല്ലൂ... നിന്റെ ശിരസിലെ മുറിവിന് ആദ്യം മരുന്നു നൽകണം..... സഞ്ചയൻ ഉണ്ണിയുടെ നെറ്റിയിലെ കട്ട പിടിച്ച ചോര കറ ഇരു വിരലുകൾ കൊണ്ട് ഒന്ന് തൊട്ട് നോക്കി... മുറിവ് അത്രയും ആഴത്തിൽ ഇല്ല....പച്ച മരുന്ന് വച്ചൊന്നു കെട്ടിയാൽ മതി....""" അല്ലേലും സേഫ് ലാൻഡിംഗ് ആയിരുന്നു കാർ... അല്ലെ ചേട്ടച്ഛ... ചിത്രൻ ഏറു കണ്ണിട്ട് ഉണ്ണിയെ നോക്കി.... പിന്നെ അത് കൊണ്ട് അല്ലെ ഒരുത്തനെ കാലൊടിഞ്ഞു അകത്തേക്കു കൊണ്ട് പോയത്.... ഇനി ഇത് അറിഞ്ഞാൽ ആവണി എന്റെ രണ്ട് കാലും തല്ലി ഒടിക്കും...."""""സഞ്ചയെട്ടന് എന്തായാലും ഇരിക്കത്തൂർ മനയിൽ രോഗികൾക്ക് ഒരു കുറവും കാണില്ല... അച്ഛനും മോനും ആഴ്ചയിൽ ആഴ്ചയിൽ ഓരോരുത്തരെ കൊണ്ട് തരുന്നുണ്ടല്ലോ... സത്യം പറ ഇരിക്കത്തൂർ മനയുടെ മാർക്കറ്റിങ് ഇവരെ ഏല്പിച്ചിട്ടുണ്ടോ... ""? കമ്മീഷൻ എത്രയാ ...? ഉണ്ണി രുദ്രനെ നോക്കി കണ്ണിറുക്കി.... ആ """അപകടം മുൻപിൽ കാണാൻ പഠിക്കണം......

അല്ലങ്കിൽ ഇങ്ങനെ വെട്ടും കുത്തും കിട്ടിയെന്നിരിക്കും... അല്ലേടാ.... രുദ്രൻ കുഞ്ഞന്റെ തോളിലൂടെ കൈ ഇട്ടു.... അയ്യടാ എന്തൊരു സ്നേഹം അച്ഛനും മോനും... ഈ ചെറുക്കൻ വണ്ടി എടുത്തു തകിടം മറിക്കും എന്ന് ആരെങ്കിലും സ്വപ്നത്തിൽ പോലും വിചാരിക്കുവോ..."" എന്തായാലും രുദ്രേട്ടന് അടുത്ത പണി വരുന്നുണ്ട്... ഉണ്ണി പുരികം തുള്ളിച്ചതും രുദ്രൻ സംശയത്തോടെ നോക്കി... ദുക്ര അപ്പൂപ്പന്റെ പുതിയെ കാർ ആണ് വല്യേട്ടൻ എടുത്തു മറിച്ചു ഇട്ടത്... "" കുറുമ്പൻ രണ്ട് കണ്ണും ചിമ്മി... ഏടാ മഹാപാപി... "" നിനക്ക് വേറെ ഒന്നും കണ്ടില്ലേ എടുത്തു മറിക്കാൻ.. "" രുദ്രൻ നഖം കടിച്ചു കൊണ്ട് കണ്ണ് തള്ളി കുഞ്ഞനെ നോക്കി... അതിപ്പോ കാർ എടുക്കാൻ പറഞ്ഞപ്പോൾ മറ്റേ പൊട്ടൻ ഓടി പോയി കൃത്യം അപ്പൂപ്പന്റ കാർ എടുത്തു കൊണ്ട് വരും എന്ന് ഞാൻ അറിഞ്ഞോ...""( സച്ചു ആണ് കാർ എടുത്തത് )...കുഞ്ഞൻ കാറിലേക് ചാരി നിന്നു.. ശേ.. "" അച്ഛൻ അറിയാതെ ഡീൽ ചെയ്യണം എന്ന് ആണ് ഞാൻ വിചാരിച്ചത്...

പിള്ളേരെ വച്ചുള്ള കളി വേണ്ട എന്ന് ആണ് താകീത്.... രുദ്രൻ എളിയിൽ കൈ കൊടുത്തു... അല്ലങ്കിലും രുദ്രേചന് അല്പം എങ്കിലും പേടി ഉള്ളത് ദുർഗ അപൂപന്നെയും വീണമ്മേയുയും മാത്രം ആണ്... കിച്ചു ഭാനുവിന്റെ അടുത്തേക് നീങ്ങി നിന്നു... വീണമ്മ വരച്ച വര താണ്ടിയാൽ ശൂലത്തിൽ കേറ്റും... കിച്ചു പറഞ്ഞതും ഭാനു കുപ്പി വള കിലുക്കി മേല്ലേ ചിരിച്ചു.. പോടാ അവിടുന്നു ഇനി അച്ഛനോട് എന്ത് സമാധാനം പറയും എന്നോർത്തു ഞാൻ ഇവിടെ ഉരുകുവാ...രുദ്രൻ നഖം ഒന്ന് കടിച്ചു... ""തന്റെ അച്ഛനോടുള്ള സമാധാനം ഞാൻ പറഞ്ഞോളമെടോ... "" ശബ്ദം കേട്ടതും രുദ്രന്റെയും കുട്ടികളുടെയും കണ്ണുകൾ മനയിലേക് പോയി...പരികർമ്മിയുടെ കൈയിൽ പിടിച്ചു പുറത്തേക് വരുന്ന പുതുമന....പുറകെ മറ്റൊരു പരികർമ്മി കൈയിൽ മനയിലെ കാലഭൈരവന്റെ വിഗ്രഹത്തിൽ നിന്നും താഴേക്കു വീണ തൃശൂലം....( ഓർമ്മ ഉണ്ടന്നു കരുതുന്നു അതിനു ശേഷം ആണ് ഭദ്രയുടെ ബോധം മറഞ്ഞത് ) കുഞ്ഞാ.. ""

മോൻ പോയി കുളത്തിൽ മുങ്ങി ഈറനോടെ വരൂ....ഈ തൃശൂലം നിന്റെ കൈ കൊണ്ട് തന്നെ തിരികെ ഉറപ്പിക്കണം....എങ്കിൽ മാത്രമേ ഭദ്ര മോളെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയൂ... അവളുടെ ഉള്ളിലെ ഭയം അത് ഒരു മായ കാഴ്ച്ച പോലെ മറഞ്ഞു പോകണം... പുതുമന അത് പറയുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ സംശയത്തോടെ നാലുപാടും പായുന്നതിന് ഒപ്പം അത് നിറഞ്ഞു തുളുമ്പി..... ഭദ്ര... "" അച്ഛാ... അവൾക് എന്ത് പറ്റി...പറ.. "" സഞ്ചയമാ.... കുഞ്ഞന്റെ കൈകൾ സഞ്ചയന്റെ തോളിൽ പിടിക്കുമ്പോൾ നീർചാലുകൾ അവന്റ കാഴ്ചയെ തന്നെ ബാധിച്ചിരുന്നു... ഭദ്രയ്ക് എന്താ സംഭവിച്ചത്... "" കുഞ്ഞാപ്പുവിന്റെ ശബ്ദം കേട്ടതും ചിന്നുവും സിദ്ധിയും അവര്ക് അടുത്തേക് നീങ്ങി നിന്നു... അറിയില്ല കേശുവേട്ട...ഭദ്രേച്ചി ബോധം കെട്ട് വീണു.... ഇത്... ഇത് വരെ ബോധം വീണിട്ടില്ല... ഞങ്ങളെ ആ മുറിയുടെ അടുത്തേക് അടുപ്പിക്കുന്നില്ല.... "" എന്താണെന്നു അറിയാൻ ആകാശേട്ടൻ അവിടെ കിടന്നു കറങ്ങുന്നുണ്ട്...... ചിന്നുവിന്റെ ശബ്ദം ഇടറുമ്പോൾ കുഞ്ഞാപ്പുവും ചിത്രനും പരസ്പരം നോക്കി... അവരുടെ കണ്ണുകളിലും നേരിയ ഭയം നിറഞ്ഞു... ( തുടരും )

NB:: ഈ ഒരു കഥയുടെ അവസ്ഥ നിങ്ങൾക് ഊഹിക്കാമല്ലോ... എല്ലാം പറഞ്ഞു പോയില്ല എങ്കിൽ കഥയുടെ ഒഴുക്കിനെ അത് ബാധിക്കും...""കുറച്ചു ഉള്ളു എന്നറിയാം പനി ആണ് അത് കൊണ്ട് ഒരുപാട് എഴുതാൻ കഴിയില്ല.. ഇന്ന് കുറച്ചു തമാശ എല്ലാം ഉണ്ട്....ഇത്രയും നാളത്തെ ടെൻഷൻ അവരും ഒന്ന് മറക്കണ്ടേ കുറുമ്പനും ഗ്യാങ്ങും ഒന്ന് ഉഷാർ ആവണം എല്ലാം മറന്ന് ഒരു സന്തോഷം അവർക്കും വേണം നമുക്കും വേണം....എന്നു കരുതി എന്നും അങ്ങനെ ആവില്ല. അപ്പുറത്തു നിന്നും മാമൻ എത്തി നോക്കുന്നുണ്ട്....... ഭദ്രയ്ക്ക് എന്തായിരിക്കും ബോധം ഇത് വരെ വീഴാത്തത് എന്ന് പറയാൻ കഴിയുമോ ആർകെങ്കിലും..അടുത്ത പാർട്ടിൽ ഞാൻ പറഞ്ഞോളാം...അതിനു മുമ്പ് ഒരു ഗസ്...?? ഭാനുവിന്റെ ചേച്ചി ആരാണെന്നുള്ള ആകാംഷ ഉണ്ടന്ന് അറിയാം... എല്ലാം ഫ്ലാഷ് ബാക്കും സീരിയസ് സാഹചര്യം കൂടെ ആകുമ്പോൾ ഒരു സുഖം കാണില്ലല്ലോ.... അതെല്ലാം ഉടനെ പറയാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story