ആദിശങ്കരൻ: ഭാഗം 125

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഭദ്രയ്ക് എന്താ സംഭവിച്ചത്... "" കുഞ്ഞാപ്പുവിന്റെ ശബ്ദം കേട്ടതും ചിന്നുവും സിദ്ധിയും അവര്ക് അടുത്തേക് നീങ്ങി നിന്നു... അറിയില്ല കേശുവേട്ട...ഭദ്രേച്ചി ബോധം കെട്ട് വീണു.... ഇത്... ഇത് വരെ ബോധം വീണിട്ടില്ല... ഞങ്ങളെ ആ മുറിയുടെ അടുത്തേക് അടുപ്പിക്കുന്നില്ല.... "" എന്താണെന്നു അറിയാൻ ആയിരിക്കും ആകാശേട്ടൻ അവിടെ കിടന്നു കറങ്ങുന്നുണ്ട്...... ചിന്നുവിന്റെ ശബ്ദം ഇടറുമ്പോൾ കുഞ്ഞാപ്പുവും ചിത്രനും പരസ്പരം നോക്കി... അവരുടെ കണ്ണുകളിലും നേരിയ ഭയം നിറഞ്ഞു... ഭദ്രമോൾക് ഒന്നും സംഭവിച്ചിട്ടില്ല കേശു ""...ഗൗരി അവളുടെ അടുത്ത് തന്നെ ഉണ്ട്....നിങ്ങൾ എല്ലാവരും രഘുതമന്റെ കൂടെ തളത്തിലേക് പൊയ്ക്കോളൂ.... ആദി പുറകെ വരും...സഞ്ചയൻ അത് പറയുമ്പോഴും ഉണ്ണിയുടെയും കുട്ടികളുടെയും കണ്ണുകൾ രുദ്രനിൽ വന്നു നിന്നു... ഉണ്ണി നിങ്ങൾ ആദ്യം സഞ്ചയൻ പറയുന്നത് അനുസരിക്കൂ രഘുതമന്റെ കൂടെ പോയി മരുന്ന് സേവിക്ക്..."""ബാക്കി എല്ലാം പുറകെ പറയാം നിന്റെ സംശയങ്ങൾക് ഉത്തരം ഉടനെ തന്നെ തരാം... പോരെ..."" രുദ്രൻ ചിരിയോടെ പറയുമ്പോൾ കുട്ടികളുടെ സംശയം നിറഞ്ഞ കണ്ണുകൾ ഒന്ന് വിടർന്നു...എല്ലാവരും അകത്തേക്കു നടക്കാൻ ഒരുങ്ങിയതും കുഞ്ഞാപ്പു മാത്രം ഒന്ന് തിരിഞ്ഞു കണ്ണുകൾ ഭാനുപ്രിയനിൽ ചെന്നു നിക്കുമ്പോൾ ഭാനു ഭയത്തോടെ സാരി തുമ്പിൽ വിരൽ കോർത്തു വലിച്ചു...

ഇരിക്കത്തൂർ മനയിൽ എവിടേക് ആണ് തന്റെ സ്ഥാനം എന്ന് അറിയാതെ ആ കണ്ണുകൾ നാലു പാടും ഉഴറി...... ഇവിടെ.. ഇവിടെ ചികിത്സക്ക് രണ്ട് തളവും രണ്ട് അറയും ഉണ്ട്... ഒന്ന് പുരുഷന്മാർക്കും ഒന്ന് സ്ത്രീകൾക്കും...""പുരുഷന്മാരുടെ അറിയിലോ തളത്തിലോ സ്ത്രീകൾക് പ്രവേശനം ഇല്ലാ മറിച്ചും അങ്ങനെ തന്നെ.....സഞ്ചയൻ വാക്കുകൾ നിർത്തുമ്പോൾ ഭാനുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..... ഭാനു.. "" ആ നിമിഷം സഞ്ചയന്റെ ശബ്ദം അല്പം ഉയർന്നു..... ഇവിടെ ഈ നിമിഷം ഞാൻ ആ വിലക്ക് നീക്കുന്നു.... നിനക്ക് മാത്രം ഇരിക്കത്തൂർ മനയുടെ ഏത് അറിയിലും ഏത് തളത്തിലും നിബന്ധനകൾ ഒന്നും ഇല്ലാതെ കടന്നു വരാം..."" സഞ്ചയന്റെ ശബ്ദത്തിനു ഒപ്പം വീശി അടിക്കുന്ന തെക്കൻ കാറ്റിൽ ഇരിക്കത്തൂർ മനയിലെ മണികൾ ഒന്നോടെ മുഴങ്ങി... നോക്കു ഭാനുപ്രിയനേ ഇരിക്കത്തൂർ മനപോലും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു...മകളുടെ സ്ഥാനം എന്നും നിനക്ക് ഉണ്ട് ഈ നെഞ്ചിൽ.....ഭാനുവിന്റെ കൈയിൽ ഒന്ന് പിടിച്ചു ചിരിച്ചു കൊണ്ട് മുന്പോട്ട് നീങ്ങിയ പുതുമന കാലഭൈരവന്റെ തറയിലേക്ക് പരികർമ്മിയുടെ സഹായത്തോടെ കയറുമ്പോൾ ഒരു അച്ഛന്റെ സ്നേഹം കൊതിച്ചിരുന്ന അവളുടെ കണ്ണുകളും അയാൾക് ഒപ്പം നീണ്ടു..... ഭാനു.. ""രുദ്രന്റെ ശബ്ദം കേട്ടതും ഞെട്ടലോടെ ഒന്നു തിരിഞ്ഞവൾ..... ഇവരുടെ കൂടെ തെക്കിനിയിലേക് പൊയ്ക്കോളൂ.. "" അവിടെ ചേച്ചിയമ്മയും ഗൗരിയും മഹിതയും ഉണ്ട്...

സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ ആണ്....ഭാനുവിനെ ഒരു കൂടെ പിറപ്പിനെ പോലെ നോക്കും അവർ...അല്ലെ സഞ്ചയ... രുദ്രൻ സഞ്ചയനെ ഒന്ന് നോക്കി... ഹാ.. പിന്നെ അല്ലാതെ... ഇവിടെ ഞങ്ങൾ ജന്മം കൊണ്ട് അല്ലങ്കിലും കർമ്മങ്ങൾ കൊണ്ട് സഹോദരങ്ങൾ ആയവർ ആണ് ... ഇപ്പോൾ കൂടെ ഒരു അനുജത്തിയും...സഞ്ചയന്റെ വാക്കുകൾ ഒപ്പം അവന്റ കണ്ണുകളും തിളങ്ങി.. ഹ്ഹ.. കൂടെപിറപ്പുകൾ.. "" ഭാനുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...ഹ്ഹ.. ഹ്ഹ.. ഭാനുവിന്റെ ശബ്ദം വല്ലാതെ കിതച്ചു.. ആരും...ആരും ഇല്ലാത്ത എനിക്ക് മഹാദേവൻ കൊണ്ട് തന്നതാ നിങ്ങളെ എല്ലാവരെയും...പേറ്റുനോവറിയാതെ കുറെ കുഞ്ഞുങ്ങൾക്ക് അമ്മയായി..."" നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾക്ക് ഒപ്പം കുഞ്ഞന്റെ കവിളിൽ മെല്ലെ തലോടി കൊണ്ട് അവർ തുടർന്നു.... മകൾ ആയി.....സഹോദരി ആയി...."" ഈ ജന്മം എന്ത്‌ പുണ്യം ആണ് മഹാദേവാ ഞാൻ ചെയ്തത്..... ""തിരിഞ്ഞു നിന്നു കൊണ്ട് ഇരു കൈകളും മുകളിലേക്കു ഉയർത്തി കാലഭൈരവനെ തൊഴുമ്പോൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി ആ കണ്ണുകൾ....... """""ഹര ഹര മഹാദേവ... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ...."""" അവളുടെ നാവിൽ നിന്നും പുറത്തേക് വരുന്ന ശബ്ദം ഇരിക്കത്തൂർ മനയും കടന്നു ജാദവേതന്റ കാതുകളിൽ പതിക്കുമ്പോൾ വായിൽ കിടക്കുന്ന മുറുക്കാൻ ചുവപ്പ് പുറത്തേക് കാർക്കിച്ചു തുപ്പി അയാൾ...."" സിദ്ധി.. ""കുഞ്ഞന്റ് ശബ്ദം കേട്ടതും സംശയത്തോടെ നോക്കി പെണ്ണ്...

ഭാനു അമ്മയെ അകത്തേക്കു കൂട്ടി കൊണ്ട് പോകൂ..... എല്ലാവരെയും പരിചയപെടുത്തണം... ആ മനസ് നോവാതെ കൂടെ തന്നെ കാണണം... നേർത്ത ചിരിയോടെ അത് പറയുമ്പോൾ കുഞ്ഞന്റ കണ്ണുകൾ സിദ്ധിയിലും ഭാനുവിലും മാറി മാറി ഓടി കളിച്ചു... മ്മ്.. ശരി വല്യേട്ട..."" ഞാൻ.. ഞാൻ പരിചയപെടുത്താം എല്ലാവരെയും... ആവേശത്തോടെ മുന്പോട്ട് നടന്ന സിദ്ധി..... കാലഭൈരവന് മുൻപിൽ ഇരുകൈകളും മുകളിലേക്കു ഉയർത്തി നിൽക്കുന്ന ഭാനുവിനെ അടിമുടി ഒന്ന് നോക്കി.... ഭാനു അമ്മേ.. "" സിദ്ധിയുടെ ശബ്ദം മെല്ലെ പുറത്തേക് വന്നു.... ഹ്ഹ്ഹ്.. "" ശബ്ദം കേട്ടതും ഒന്ന് പിടഞ്ഞു ഭാനു... "" കൈകൾ മെല്ലെ താഴ്ന്നതിനു ഒപ്പം തന്റെ മുൻപിൽ ചിരിച്ചു നിൽക്കുന്ന കൊച്ച് പെണ്ണിലെക്ക് കണ്ണുകളിലെ ശ്രദ്ധ മുഴുവൻ പോയി...... കരിം കൂവളത്തിന്റെ നിറമുള്ള കണ്ണുകൾ... കുഞ്ഞ് അധരങ്ങൾ.... നെറ്റിയിൽ ഗണപതിഹോമതിന്റെ കറുത്ത പ്രസാദം മാത്രം അലങ്കാരം... അത് അവൾക് കൂടുതൽ മാറ്റ് ഏകിയിരുന്നു.....ഒന്ന് കൂടി പെണ്ണിലേക്കു കണ്ണുകൾ പോയതും ഭാനുവിന്റെ നെഞ്ചോന്നു പിടിച്ചു.... ഹ്ഹഹ്ഹ... ഹ്ഹ്ഹ് "" ഒരു ഞെട്ടലോടെ പുറകോട്ടു നീങ്ങിയ ഭാനു കുഞ്ഞന്റെ ദേഹത്ത് ഇടിച്ചു നിന്നു..... """സ്വന്തം രക്തം തന്നെ ആണ്..."""" കുഞ്ഞാ... "" കുഞ്ഞന് നേരെ തിരിയുന്ന ഭാനുവിന്റെ കണ്ണുകളിൽ നീർ തുള്ളികൾ നിറഞ്ഞു നിന്നു....

ആ ബാഗിൽ നിധി പോലെ സൂക്ഷിക്കുന്ന ചിത്രത്തിൽ കാണുന്നത് ദേവകിയമ്മ ആണെങ്കിൽ അവരുടെ മകൾ ആണ് ഈ നിൽക്കുന്ന സിദ്ധി....."" ( സിദ്ധിയുടെയും നന്ദന്റെയും അമ്മയുടെ പേര് ദേവകി എന്ന് പറഞ്ഞിരുന്നു ) അഹ്... ഹ്ഹ.. അഹ്തെ.. ഹ്ഹ.. . ദേവകി എന്റെ ചേച്ചിയാണ്... മുപ്പതു വർഷം ആയി ഞാൻ തേടി നടന്നത്... ഭാനുവിന്റെ ശബ്ദം മുറിഞ്ഞു പോകുമ്പോൾ സിദ്ധിയുടെ കണ്ണുകൾ വിടർന്നു... ചുണ്ടുകൾ വിറ കൊണ്ടു.... പ്രതീക്ഷിച്ചത് എന്തോ കണ്മുൻപിൽ വന്നു ചേർന്നത് പോലെ അവളുടെ മുഖഭാവം വിളിച്ചോതുമ്പോൾ ചിന്നുവും അച്ചുവും സംശയത്തോടെ നോക്കി.... ചിന്നു... ചിന്നു...ഞാൻ.. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ അമ്മ പറഞ്ഞു തന്ന കഥകളിൽ അമ്മയുടെ ദാവാണി ചുറ്റി അമ്മയുടെ പൊട്ടു തൊട്ട്.....കണ്ണെഴുതി നടന്നിരുന്ന അമ്മാവനെ കുറിച്ച്.....അതിന് അമ്മയുടെ അടി ഒരുപാട് വാങ്ങിയിട്ടുണ്ട് അത് പറഞ്ഞു അമ്മ എന്നും കരയും.... ആാാാ.. അ.. അത് ഈ... ഈ ഭാനു അമ്മയാണെന്നു വല്യേട്ടൻ പറയുന്നു...ആണോ വല്യേട്ട സ... സത്യം ആണോ.... സിദ്ധിയുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു... മ്മ്.. "സത്യം ആണ് ....""""നിന്റെ രക്തം തന്നെയാണ് ഭാനുഅമ്മ കുഞ്ഞൻ ചിരിയോടെ സിദ്ധിയെയും ഭാനുവിനെയും നോക്കി..... ഭാനു... ""

രുദ്രൻ ഭാനുവിന് അടുത്തേക് അല്പം നീങ്ങി നിന്നു....."""സിദ്ധി മാത്രം അല്ല ഇവിടെ ഉള്ളത്...""അവളുടെ ഏട്ടൻ നന്ദനും ഇരിക്കത്തൂർ മനയിൽ തന്നെ ഉണ്ട്...നീ എന്തിന് വന്നു എന്നൊരു ചോദ്യം ബാക്കി ആയിരുന്നു...അതിനുത്തരം ലഭിച്ചു.... രുദ്രൻ പറഞ്ഞു തീരും മുൻപേ അകതളങ്ങളിൽ നിന്നും കുഞ്ഞയ്യന്റെ കരച്ചിൽ ഉയർന്നു കേട്ടു.... ആഹ്ഹ... "" ഒരു പിടച്ചിലോടെ ഭാനുവിന്റെ കണ്ണുകൾ മനയിലേക് നീണ്ടു..... സഞ്ജയേട്ടാ.. "" ഉരമരുന്ന് കൊടുത്തു നോക്കി എന്നിട്ടും കരച്ചിൽ കുറയുന്നില്ല...ജാനകി മുലപ്പാൽ കൊടുക്കാൻ ശ്രമിച്ചിട്ടും അത് കുടിക്കാൻ കൂട്ടക്കാതെ വീണ്ടും വീണ്ടും കരയുകയാണല്ലോ കുഞ്ഞ്.....ഹരികുട്ടൻ ആശങ്കയോടെ സഞ്ചയനെ നോക്കി..... ( കഴിഞ്ഞ പാർട്ടുകളിൽ പറഞ്ഞിരുന്നു കുഞ്ഞയ്യാൻ നിർത്താതെ കരയുന്നുണ്ട് എന്ന്... അതിനെ രുദ്രൻ സംശയതോടെ നോക്കി കാണുന്നുണ്ട് ഓർമ്മ കാണും എന്ന് വിശ്വാസിക്കുന്നു ) ഹരികുട്ടൻ പറഞ്ഞു തീർന്നതും കുഞ്ഞന്റെയും രുദ്രന്റെയും കണ്ണുകൾ പരസ്പരം കോർത്തു ചുണ്ടുകളിൽ നേരിയ ചിരി പടരുമ്പോൾ ഭാനു മാറിടത്തിൽ അമർത്തി പിടിച്ചു..... ശ്വാസം ഉയർന്നു പൊങ്ങുന്നതിനു ഒപ്പം കണ്ണുകൾ മനയിലേക് വീണ്ടും വീണ്ടും ഓടി അണഞ്ഞു..... ചെല്ല്.. "" ചെന്നവനെ നിന്റെ മാറോട് അണയ്ക്ക്....നിന്റെ നെഞ്ചിലെ ചൂട് ആണ് ഇന്ന് അവന്റ ഔഷധം....

ജാനകിക്ക് ഒപ്പം തന്നെ അവന്... അവന് അ... അമ്മയാണ് നീ....ഹ്ഹ ""... നിന്റെ വരവ് മുൻ‌കൂട്ടി അവൻ അറിഞ്ഞു....രുദ്രന്റെ ചുണ്ടുകൾ വിറ കൊള്ളുമ്പോൾ സഞ്ചയന്റെ കണ്ണുകൾ രുദ്രനിലേക് നീണ്ടു.... മ്മ്ഹ..."" കണ്ണുകൾ ചിമ്മി രുദ്രൻ കാണിക്കുമ്പോൾ സഞ്ഞയെൻ നെഞ്ചിലേക് വലത്തേ കൈ ചേർത്തു..... ""ഓം നമോ നാരായണായ.. ഓം നമോ നാരായണായ.. ഓം നമോ നാരായണായ.. ഓം നമോ നാരായണായ..""സഞ്ചയന്റെ ചുണ്ടുകളിൽ നിന്നും നേരിയ ശബ്ദത്തിൽ നാരായണ മന്ത്രം പുറത്തേക് വന്നു..... സിദ്ധി..."" ആദിയുടെ കണ്ണുകളിലെ അർത്ഥം മനസിലായതും സിദ്ധിയും ചിന്നുവും അച്ചുവും ഭാനുവിന് അടുത്തേക് നീങ്ങി.... ചിരിയോടെ അവരുടെ ക്ഷണം സ്വീകരിക്കുന്നതിനു ഒപ്പം രുദ്രനെയും കുഞ്ഞനെയും ഒന്നു നോക്കി കുട്ടികൾക്കു ഒപ്പം തെക്കിനിയിലെക്ക് നടക്കുമ്പോൾ ഭാനുവിനു കാലുകൾക്ക് വേഗത പോരെന്നു തോന്നി അവൾക്... വിങ്ങി പൊട്ടുന്ന മാറിടത്തെ കീറി പിന്നിയ തന്റെ ബാഗ് കൊണ്ടു അടക്കാൻ ശ്രമിക്കുമ്പോഴും അവളുടെ കാതുകളിൽ കുഞ്ഞായ്യന്റ കരച്ചിൽ അലയടിച്ചു..

ആ നിമിഷം രുദ്രന്റെയും കുഞ്ഞന്റെയും കണ്ണുകൾ അവളിൽ തന്നെ ഉടക്കി നിന്നു... രുദ്ര.. "".........സഞ്ചയന്റെ ശബ്ദമാണ് ആ നിമിഷം ഇരുവരുടെയും ശ്രദ്ധ തിരിച്ചത്.... ഹ്ഹ്ഹ്.. ""പതിയെ തിരിഞ്ഞു നോക്കുമ്പോൾ സഞ്ജയൻ നേർത്ത ചിരിയോടെ ഇരുവരെയും നോക്കി... അതെ "" നമുക്ക് മുൻപിൽ അധികം സമയം ഇല്ലാട്ടോ.... എന്റെ...എന്റെ മോൾക് ഉണരാൻ സമയം ആയിട്ടുണ്ട് ...വീണ്ടും നേർത്ത ചിരിയോടെ സഞ്ചയൻ പരികർമ്മിയുടെ കൈയിലെ തൃശൂലം വാങ്ങി കാലഭൈരവന്റെ തറയിൽ ഏഴ് തൂശനിലയിൽ നിരത്തിയ കൂവളത് ഇലയിലേക് വച്ച് കൊണ്ട് അല്പം കൂവളവും വെള്ളപൂവും ത്രിശൂലത്തിനു മുകളിലേക്ക് അർപ്പിച്ചു... രുദ്ര സഞ്ചയൻ പറഞ്ഞത് ശരിയാണ് എത്രയും പെട്ടന്ന് തന്നെ ഈ തൃശൂലം യഥാസ്ഥാനത് തിരികെ സ്ഥാപിക്കണം...പറഞ്ഞു കൊണ്ട് പുതുമന നെറ്റിയിൽ വലത്തേ കൈ ചേർത്ത് ആകാശത്തേക് നോക്കി.... സൂര്യദർശനം മാഞ്ഞു ചാന്ദ്രദർശനം വരാൻ ഇനി ഒരു നാഴിക മാത്രം ബാക്കി...നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 24 മിനുട്ട്... അതിനുള്ളിൽ ഈ തൃശൂലം ഇവിടെ ഉറയ്ക്കണം അല്ലങ്കിൽ....അല്ലങ്കിൽ കത്തിരിക്കുന്നത് വലിയ വിപത്ത് ആയിരിക്കും..""പുതുമനയുടെ കണ്ണുകൾ തെക്കിനിയിലെ ഭദ്രയുടെ മുറിയിലേക് നീണ്ടു... തിരികെ അത് ആദിശങ്കരനിൽ വന്നു നിൽകുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ പിടച്ചു അതിൽ നിറയുന്ന ആശങ്ക രുദ്രൻ തിരിച്ചറിഞ്ഞു കൊണ്ടു മെല്ലെ അവന്റെ തോളിൽ ഒന്ന് തട്ടി.....

അവൾക് ഒന്നും ഇല്ലടാ..."" അച്ഛൻ അല്ലെ പറയുന്നത്.. "" നീ വാ കുളിച്ചു ഈറനോടെ വരാം ...കുഞ്ഞന്റെ വലത്തേ കൈയിലേക് പിടിച്ചു രുദ്രൻ.... അച്ഛന് ഒപ്പം മുന്പോട്ട് നടക്കുമ്പോഴും കുഞ്ഞന്റെ കണ്ണുകൾ തെക്കിനിയിലേക്ക് അനുസരണ ഇല്ലാതെ നീണ്ടിരുന്നു... 💠💠💠💠 """"ഓം ദിഗംബരയാ വിദ്മഹേ ദീർഘ ദർശനായ ദീമഹി തന്വോ ഭൈരവ പ്രചോദയാത്... """ """ഓം കാല ഭൈരവായ നമഃ """ """ഓം കാല ഭൈരവായ നമഃ """ """ഓം കാല ഭൈരവായ നമഃ """ പുതുമനയുടെ ശബ്ദത്തിനു അകമ്പടി ആയി പരികർമ്മികളുടെ ശബ്ദവും കുളപ്പടവ് വരെ ഉയരുമ്പോൾ മൂന്ന് തവണ മുങ്ങി നിവർന്നു ആദിശങ്കരൻ........ വീണ്ടും വീണ്ടും കാതിലേക് അലയടിക്കുന്ന കാലഭൈരവ മന്ത്രത്തിന് ഒപ്പം സ്വന്തം ദേഹത്തേക് കണ്ണുകൾ പോയി.... തന്നിലെക്ക് വന്നു ചേർന്ന ഇളം നീല നിറം പൂർണ്ണമായും മാറിയത് സംശയത്തോടെ നോക്കി കാണുമ്പോൾ അവന്റ പുരികം വില്ല് പോലെ വളഞ്ഞിരുന്നു..... കുഞ്ഞാ.. "" രുദ്രന്റ ശബ്ദത്തിന് ഒപ്പം ഈറനോട് പടവുകൾ കയറി മുകളിലേക്കു വന്നു ആദിശങ്കരൻ.... ഭദ്ര.. "" അവൾ.. അവൾ അറിയരുത് നീ ആരാണെന്ന്... ""കുഞ്ഞന്റെ കൈകളിൽ ചേർത്തു പിടിച്ചു രുദ്രൻ... എന്താണ് അച്ഛാ ഇവിടെ സംഭവിക്കുന്നത്.."" ഞാൻ എന്റെ സ്വത്വം തിരിച്ചറിഞ്ഞാൽ എന്റെ പെണ്ണും അവളെ തിരിച്ചറിയേണ്ടത് അല്ലെ...

ഞാൻ ഓടി വന്നത്‌ തന്നെ അ.. അ..അവളെ ഒന്ന് കാണാൻ ആണ്.... അല്പം നേരം എങ്കിലും ഞാൻ ഏല്പിച്ച മുറിവ് അതിന് സ്വാന്തനം ഏകണം എനിക്ക് .... അതിനൊന്നും ആരും ഇവിടെ തടസ്സം നിൽക്കില്ല കുഞ്ഞാ....പക്ഷെ...പക്ഷെ അവൾ സ്വയം അറിഞ്ഞില്ല എന്നത് ആണ് സത്യം..... ഹ്ഹ.."" രുദ്രൻ ദീർഘമായി ഒന്നു നിശ്വസിച്ചു കൊണ്ടു തുടർന്നു... സ്വാഭാവികമായും നിന്റെ കൈകളാൽ കരിംകാളിക്ക് മോചനം ലഭിക്കുന്ന നിമിഷം ഭദ്ര സ്വയം അറിയേണ്ടത് ആണ്... പക്ഷെ ഇവിടെ വിധി മറിച്ചായിരുന്നു... അവൾ രജസ്വലയായിരുന്നു ആ നിമിഷം... എന്ന് വച്ചാൽ ശരീരവും മനസും ഒരു പോലെ തളരുന്ന നിമിഷങ്ങൾ അവളുടെ ആ തളർച്ച മൂലം സ്വന്തം മനസിന്‌ ആ ശക്തിയെ തന്നിലേക് ആവാഹിക്കാൻ കഴിഞ്ഞില്ല.... അവൾ ഋതു ആണെന്നു അറിഞ്ഞ നിമിഷം ഞാൻ... ഞാൻ അത് പ്രതീക്ഷിച്ചിരുന്നു....രുദ്രൻ പറഞ്ഞു തീരുമ്പോൾ സംശയത്തോടെ നോക്കി കുഞ്ഞൻ... കുഞ്ഞ ""...നമ്മൾ വിചാരിക്കുന്നതിലും പതിൻമടങ്ങു ബുദ്ധിശാലി ആണ് ജാതവേദൻ... പൂർവ്വജന്മം തൊട്ടു തന്നെ നിന്നെ നേരിടാൻ ഉള്ള കുതന്ത്രം അവൻ നെയ്തു കഴിഞ്ഞിരിക്കുന്നു.... ഒരുപക്ഷേ ഭദ്ര സ്വയം അറിഞ്ഞു കഴിഞ്ഞാൽ അത് അവന്റ നിലനിൽപ്പിനെ ബാധിക്കും... അത് കൊണ്ട് അവൻ മറ്റൊരു കുതന്ത്രം പ്രയോഗിച്ചിട്ടുണ്ട് ....

എന്ത് കുതന്ത്രം..? കുഞ്ഞന്റെ ശബ്ദത്തിൽ സംശയം നിറഞ്ഞു... ഭദ്ര സമയം തെറ്റി ആണ് ഋതു ആയത് ഇനിയും പതിനഞ്ച് ദിവസം കൂടി അവൾക് മുൻപിൽ ഉണ്ട് ഇത് ഗൗരി സഞ്ഞയനോട് പറഞ്ഞത് ആണ്...രുദ്രൻ മുന്പോട്ട് നീങ്ങി ഒന്ന് നിന്നു കൊണ്ട് തുടർന്നു.. കുഞ്ഞാ അതിനു അർത്ഥം ഈ മനയിൽ ഉള്ള ആരോ അവൾക് മറു മരുന്ന് കൊടുത്തിട്ടുണ്ട്..ഒരുപക്ഷേ ജാതവേദന്റെ നിർദ്ദേശം ആയിരക്കാം അത്..... രുദ്രൻ കുഞ്ഞനെ ഒന്ന് നോക്കി... മ്മ്.. "" ചെറുതായി മൂളുമ്പോഴും കുഞ്ഞന്റെ കണ്ണുകളിൽ മനയിൽ ഉള്ള പലരുടെയും രൂപം കടന്ന് പോയിരുന്നു.... പെട്ടന്നു തന്നെ കണ്ണ് വെട്ടിച്ചു രുദ്രനെ നോക്കി കുഞ്ഞൻ... അച്ഛ.. "" സ്വയം അറിഞ്ഞില്ല എങ്കിൽ പിന്നെ അവൾക് എന്താണ് സംഭവിച്ചത്... എന്ത് കൊണ്ട് ആണ് ഒരു നാഴികയ്ക്കുള്ളിൽ ആ ത്രിശൂലം തിരികെ വച്ചില്ല എങ്കിൽ വലിയ വിപത് സംഭവിക്കും എന്ന് പറഞ്ഞത്... ഹ്ഹ്ഹ്.. "" രുദ്രൻ ശ്വാസം ഒന്ന് എടുത്തു വിട്ടു... കുഞ്ഞാ.. "" നീ കരിംകാളിയെ മോചിപ്പിക്കുന്ന സമയം ഭദ്രയുടെ ബോധ മനസും ഉപബോധ മനസും തമ്മിൽ വലിയ ഒരു മല്പിടുത്തം തന്നെ നടന്നിട്ടുണ്ട്...ഉപബോധ മനസ് കരിംകാളിയെ ആവാഹിക്കാൻ തയാറാകുമ്പോൾ ബോധമനസിലെ അവളുടെ അസ്വസ്ഥകൾ അതിനു വിലങ്ങു തീർത്തു..........

ഉപബോധ മനസ് തന്റെ പാതി കാലഭൈരവൻ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞത് കൊണ്ടാണ് ആ വിഗ്രഹത്തിലെ തൃശൂലം താഴേക്ക് പതിച്ചത്... നിനക്കായി അവളുടെ കൈയിലെ കാളിദാസന്റെ അസ്ഥിയാൽ തീർത്താൽ ആയുധം അവൾ കൈ മാറി.... പക്ഷെ ബോധമനസിലെക് തിരികെ വരുമ്പോൾ ഭദ്ര കുട്ടിയുടെ ശരീരം തളർന്നു അവൾ താഴേക്കു പതിച്ചു....... ഹ്ഹ.. "" രുദ്രൻ പറഞ്ഞു തീരുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...മുടിയിൽ നിന്നും താഴേക്കു ഇറ്റ് വീഴുന്ന വെള്ളത്തുള്ളികൾക്ക് ഒപ്പം കണ്ണുനീർ തുള്ളികളും കുതിർന്നു താഴേക്കു ഒലിച്ചിറങ്ങി.... കുഞ്ഞാ.. """ഹൃദയം നിലച്ചു പോകുന്നമണിക്കൂറുകൾ ആയിരുന്നു എന്റെ മുൻപിൽ... ഒരു വശത്തു സ്വന്തം രക്തം മറുവശത് അവന്റ പാതി... നിങ്ങളിൽ ഒരാൾ നഷ്ടപെട്ടാൽ സർവവും നശിക്കും... നിന്നെക്കാൾ ഏറെ ഞാൻ ഭയന്നത് ഭദ്രയെ ഓർത്താണ്.... രുദ്രന്റെ നിറഞ്ഞു വരുന്ന കണ്ണിലേക്കു കുഞ്ഞൻ സംശയത്തോടെ നോക്കി.....കുഞ്ഞന്റെ പുരികകൊടികൾ വില്ല് പോലെ വളഞ്ഞു.... ഉപബോധ മനസിലെ ഓർമ്മകളുമായി ബോധം വീണ്ടു കിട്ടുന്ന ഭദ്രയുടെ സമനില തെറ്റും... വ്യക്തമായി പറഞ്ഞാൽ ഭ്രാന്ത്‌ എന്നൊരു അവസ്ഥയിലേക്ക് തളയ്ക്കപ്പെടും അവൾ... അച്ഛാ..!!!!!"" കുഞ്ഞന്റെ ശബ്ദം ഉയർന്നു പൊങ്ങി... മ്മ്മ്.. "" ഇത് തന്നെയാണ് അവന്റെയും ആവശ്യം ജാതവേദന്റെ... മാനസിക നില തെറ്റിയാൽ ഭദ്രയ്യ്ക്കു ഒരിക്കലും സ്വയം അറിയാൻ കഴിയില്ല.........

അതിനാൽ നീ വരും മുൻപ് അവൾ ഉണരാൻ പാടില്ല എന്ന് സഞ്ചയനു നിർദേശം നൽകി ഞാൻ... മനസിലായില്ല.... കുഞ്ഞൻ പുരികം ഒന്ന് കൂടി പൊന്തിച്ചു... ബോധം മറയുന്ന നിമിഷം ഭദ്രയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് താഴേക്കു പതിക്കുന്ന കാലഭൈരവന്റെ തൃശൂലം ആണ്.... ഉണര്ന്നാൽ ആദ്യം അവളുടെ കണ്ണുകൾ ഓടി അണയുന്നതും അവിടേക്കു ആയിരിക്കും... താഴെ വീണു കിടക്കുന്ന തൃശൂലം അല്ലങ്കിൽ ശൂന്യം ആയ കാലഭൈരവന്റെ കരം ഇത് കാണേണ്ടി വന്നാൽ അവളുടെ മാനസിക നില തെറ്റും......വീണ്ടും എന്നെ പ്രതിസന്ധിയിൽ ആഴ്ത്തിയത് അത് തന്നെ ആണ്... കാരണം... കാരണം... രുദ്രൻ ശ്വാസം എടുത്തു വിട്ടു കൊണ്ടു തുടർന്നു..ഹ്ഹ്ഹ്.. "" കുഞാ നിനക്ക്.. നിനക്ക് മാത്രം ആണ് ആ തൃശൂലം തിരികെ സ്ഥാപിക്കാൻ അർഹതയുള്ളൂ...... അതും നൂറ്റിഒന്ന് ഉരു കാലഭൈരവ മന്ത്രാതൽ കാലഭൈരവനെ പ്രീതിപെടുത്തി അനുവാദം വാങ്ങിയ ശേഷം മാത്രം.... ആ ചടങ്ങ് ആണ് ഇപ്പോൾ അവിടെ നടക്കുന്നത്..."" നീ വരും വരെ..... ഈ ചടങ്ങ് തീരും വരെ ഭദ്ര ഉണരാൻ പാടില്ല.....പക്ഷെ നിദ്രയിലേക് ആണ്ടു പോയവളെ വീണ്ടും മറ്റെന്തെങ്കിലും മാർഗത്തിൽ ആ നിദ്രയുടെ കാടിന്യം കൂട്ടിയാൽ ചിലപ്പോൾ ശരീരം പോലും തളർന്നു പോകും......

കുഞ്ഞല്ലേ അവൾ... ഹ്ഹ""" അവിടെയും പാവം സഞ്ചയൻ റിസ്ക് ഏറ്റെടുത്തു..... സൂര്യഅസ്തമയം വരെ മാത്രം അവളെ അവന്റെ റിസ്കിൽ ഉറക്കി കിടത്താൻ കഴിയും അതിനുള്ള ഔഷധം അവൻ തയ്യാറാക്കി.... അത് കൊണ്ട് അവൾ ഉണരും മുൻപ് ആ തൃശൂലം യഥാസ്ഥാനത് സ്ഥാപിച്ചിരിക്കണം.... ഉണരുന്ന ഭദ്ര്യക്ക് അത് ഒരു ദുസ്വപ്നം മാത്രം ആയി തീരണം.... ഞാൻ പറഞ്ഞു വരുന്നത് എന്ത് ആണെന്നു നിനക്ക് മനസിലാവുന്നുണ്ടല്ലോ കുഞ്ഞാ... രുദ്രൻ കുഞ്ഞന്റെ മുഖത്തെക് സൂക്ഷിച്ചു നോക്കി.. മ്മ്.. "" ഉണ്ട് അവൾ കണ്ടത് എന്തോ അത് ഒരു ദുസ്വപ്നം ആയി തന്നെ അവളിൽ അവശേഷിക്കട്ടെ അച്ഛാ... "" നമുക്ക് മുൻപിൽ മറ്റൊരു വഴി തുറന്നു വരും അത് വരെ നമുക്ക് കാത്തിരിക്കാം.... ഇറ്റ് വീഴുന്ന വെള്ളത്തുള്ളികൾക്ക് ഒപ്പം ഒലിച്ചു ഇറങ്ങുന്ന കണ്ണുനീർ വലത്തെ കയാലേ രുദ്രൻ അറിയാതെ തന്നെ തുടച്ചു കുഞ്ഞൻ... 💠💠💠💠 തെക്കിനിയിലെ അടച്ചിട്ട മുറിയുടെ മുന്പിലെ ചാരു പിടിയിൽ പിടിച്ചു നിൽക്കുന്നവന്റെ കണ്ണുകൾ ജാതവേദന്റെ മന്ത്രവാദ പുരയിലേക് നീണ്ടു..... ആ നിമിഷം പുറകിലെ തടി കൊണ്ടുള്ള ഗോവണിപലകയിൽ നിന്നുള്ള ശബ്ദം അവന്റെ ചിന്തകളെ ഉണർത്തി..... ഹ്ഹ....""ഒരു നിമിഷം അവന്റെ കണ്ണുകൾ കുറുകി....വിറയ്ക്കുന്ന അധരങ്ങൾക്ക് ഇടയിലൂടെ ഒടിഞ്ഞ വലത്തേ കൊമ്പല്ല് തെളിഞ്ഞു വന്നു.....

കണ്ണുകൾ ആ ശബ്ദത്തിന് ഉടമയിൽ വന്നു നിന്നു...... ചെറിയ ഓട്ടു പാത്രത്തിൽ മഞ്ഞകലർന്ന കൊഴുത്ത പാനീയവുമായി വാല്യക്കാരി പെണ്ണ്... ""ആകാശിനെ കണ്ടതും അല്പം ആശങ്ക അവളിൽ ഉടൽ എടുത്തു....അപ്രതീക്ഷിതമായി അവനെ കണ്ട ഞെട്ടൽ മറച്ചു കൊണ്ട് ചെറുതായി ചിരിച്ചു അവൾ... ഭദ്രയുടെ മുറി ലക്ഷ്യമാക്കി നടന്നു... ഒന്ന് നിന്നെ..."" ആകാശിന്റെ ശബ്ദം കേട്ടതും ഒരു നിമിഷം നിന്നവൾ കൈകൾ ആ ഓട്ടു പാത്രത്തിൽ പിടി മുറുക്കി...കണ്ണുകൾ ഭയത്തോടെ നാലുപാടും പാഞ്ഞു... എന്താ അത്..... "" അവൾക് മുന്പിലെക്ക് നീങ്ങി നിന്ന വിനായകന്റെ കണ്ണുകൾ ആ പാത്രത്തിലെ കൊഴുത്ത ദ്രവത്തിലേക് നീണ്ടു... അത്.. അത്... സ... സ സഞ്ചയൻ തിരുമേനി.... തിരുമേനി പറഞ്ഞിട്ട്.. ഭ.... ഭ.. ഭദ്ര കുഞ്ഞിന് കൊടുക്കാൻ... ഈ ലേപനം ഉള്ളം കാലിൽ തേച്ചു പിടിപ്പിച്ചാൽ രണ്ട് നിമിഷങ്ങൾക്കകം കുഞ്ഞ് ഉണരും.... ഞാൻ... ഞാൻ... മുറിയിലോട്ട് ചെല്ലട്ടെ.... ആകാശിന് മുഖം കൊടുക്കാതെ മുന്പോട്ട് ആഞ്ഞതും വിനായകന്റെ ഇടത്തെ കൈ അവളുടെ കവിളിൽ പ്രഹരം ഏല്പിച്ചു കഴിഞ്ഞിരുന്നു....മുഖം അടച്ചു കിട്ടിയ അടിയിൽ ആ ഓട്ടു പാത്രം തെറിച്ചു താഴേക്കു പോയിരുന്നു.....ചുവരിലും നിലത്തും മഞ്ഞ ലേപനം പടർന്നു...... ആ... """

വേദന കൊണ്ട് പുളയുന്ന ആ സ്ത്രീയുടെ വായിൽ നിന്നും കൊഴുത്ത രക്തം താഴേക്കു ഒഴുകുമ്പോൾ ഹ്ഹ്ഹ്...ഹ്ഹ... ""വിനായകന്റെ നെഞ്ചിൻ കൂട് വീണ്ടും വീണ്ടും ഉയർന്നു പൊങ്ങി..... ഹ്ഹ്ഹ്..""ഹ്ഹ """എന്റെ അനുവാദം ഇല്ലാതെ നിനക്ക് ഈ മുറിയിൽ പ്രവേശിക്കാൻ കഴിയില്ല....... നിനക്ക് എന്ന് അല്ല ആരെയും ഭദ്ര സ്വയം ഉണരും വരെ ഇതിനുള്ളിലേക് ഞാൻ കടത്തി വിടില്ല...... ഹ്ഹ്ഹ്.. ""ഹ്ഹ.... ഉച്ചസ്ഥായിൽ എത്തുന്ന കിതപ്പിന് ഒപ്പം വിനായകന്റെ കണ്ണുകൾ കുറുകി......ചുരുട്ടി പിടിച്ച മുഷ്ടിയുടെ ശക്തിയിൽ ഞരമ്പുകൾ വലിഞ്ഞു മുറുകി..... വീണ്ടും മദം പൊട്ടിയ ആനയെ പോലെ സമനില തെറ്റിയവന്റെ ഇടത്തെ കൈ അവരുടെ കഴുത്ത് ലക്ഷ്യം ആക്കി പാഞ്ഞു..... ചേട്ടായി..........""""""""""!!!!! ഗോവണി കയറി വന്ന സിദ്ധിയുടെ ശബ്ദം കാതുകളിലേക്ക് തുളച്ചു കയറിയതും ഒരു നിമിഷം തറഞ്ഞു നിന്നു വിനായകൻ........ ഹ്ഹ്ഹ്.."" കണ്ണുകൾ നാലുപാട് പായുമ്പോൾ ചുറ്റും ചിതറി കിടക്കുന്ന ലേപനത്തിൽ ആ സ്ത്രീയുടെ രക്തവും കണ്ട നിമിഷം ഒരു ഞെട്ടലോടെ പുറകോട്ടു നീങ്ങി ആകാശ്.....കണ്ണുകൾ അതിൽ നിന്നും സിദ്ധിയിലേക്കും അവളുടെ കൂടെ ഉള്ള അച്ചുവിലും ചിന്നുവിലും ഭാനുപ്രിയനിലും ചെന്നു നിന്നു..... ആഹ്ഹ.. "" അച്ചുവും ചിന്നുവും അല്പം മുന്പോട്ട് നീങ്ങി ആ നിമിഷത്തെ അവനിലെ ഭാവത്തെ നെഞ്ചിടിപോടെ നോക്കി... അമ്മയ്ക് വേണ്ടി കാവൽ നിന്ന മകൻ ഒരിക്കൽ കൂടി അവർക്ക് മുൻപിൽ തെളിഞ്ഞു കാണുമ്പോൾ തനിക് സംഭവിച്ചത് എന്താണ് എന്നു അറിയാതെ മുടിയിൽ കൈ കോർത്തു വലിച്ചു ആകാശ്.... (തുടരും )

Nb ::ഭാനു പ്രിയൻ ആരുടെ സഹോദരൻ ആണെന്ന് മനസിൽ ആയല്ലോ... സിദ്ധിയുടെയും നന്ദന്റെയും അമ്മയുടെ സഹോദരൻ... ജാതവേദൻ കാരണം ചിതറിയ ആ കുടുംബം ഒന്നാകട്ടെ.... തുടക്കം തൊട്ടു പറയുന്നുണ്ട് കുഞ്ഞയ്യന്റെ കരച്ചിൽ അവനെ നെഞ്ചോട് ചേർക്കാൻ അവന്റ അമ്മ വരുന്നുണ്ട് ആ കരച്ചിലിന് ഒരു ആശ്വാസം ഭാനു നൽക്കട്ടെ.. അപ്പോൾ ഭാനു ആരാണ് എന്നും തിരിച്ചറിഞ്ഞല്ലോ...... ഇനി ഭദ്രയിലേക്ക് വന്നാൽ ... സ്വയം അറിഞ്ഞിട്ടില്ല എന്ന് മനസിലായില്ലോ ... ആ തൃശൂലം താഴെ വീണപ്പോൾ പോയ ബോധം ആണ്... തിരികെ ഉണരുമ്പോഴും അവൾ സ്വയം അറിഞ്ഞിട്ടില്ലാത്ത പക്ഷം ഭ്രാന്തിലേക് പോകും അത് കൊണ്ടു കുഞ്ഞൻ വന്നു ശൂലം ഉറപ്പിക്കും വരെ അവൾ ഉറങ്ങട്ടെ.... ഉണരുമ്പോൾ അത് ഒരു സ്വപ്നം പോലെ അവൾ കരുതണം...അവൾ സ്വയമറിയാൻ മറ്റൊരു മാര്ഗം തെളിയും എന്ന് പ്രതീക്ഷിക്കാം...

ആകാശ് ആദ്യംമുതൽ കുളക്കടവിലും പിന്നെ ഭദ്ര ഉറങ്ങുന്ന മുറിയുടെ അടുത്ത് ഉണ്ട്... പൂർണ്ണമായും അറിഞ്ഞിട്ടില്ല എങ്കിലും തന്നിലെ ചില മാറ്റങ്ങൾ അവൻ മനസിലാക്കുന്നത് പലപ്പോഴായി നമ്മൾ തീർച്ചറിഞ്ഞിരുന്നു....... രുദ്രൻ ഒരു കാര്യം പറഞ്ഞിരുന്നു ഭദ്ര 15 ദിവസം മുൻപേ ഋതു ആയി... അപ്പോൾ ആരോ അതിനു പിന്നിൽ കളിച്ചു.. അത് ഒരു സ്ത്രീ ആകാൻ സാധ്യത കൂടുതൽ ആണ് പലരുടെയും മുഖം കുഞ്ഞനിലൂടെ കടന്നു പോയപ്പോൾ ആകാശ് ഇവിടെ ആളെ കണ്ടെത്തി... അത് എങ്ങനെ എന്ന് അടുത്ത പാർട്ടിൽ.......ഈ ചതികൾ നെയത് കാത്തിരിക്കുക ആയിരിക്കും ജാതവേദൻ പക്ഷെ പിള്ളേർ ഒരു വശത്തു നിന്നും അത് പൊളിച്ചടുക്കുന്നുണ്ട്.... കുറുമ്പൻ അടുത്ത പാർട്ടിൽ വരും ഡിക്കിയിൽ മരുന്ന് പുരട്ടി ആഞ്ഞു തിരുമ്മുന്നുണ്ട്... ഉണ്ണിമയും അനിമാമനെയും നിലത്തു നിർത്തിയാൽ കൊള്ളം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story