ആദിശങ്കരൻ: ഭാഗം 126

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആഹ്ഹ.. "" അച്ചുവും ചിന്നുവും അല്പം മുന്പോട്ട് നീങ്ങി ആ നിമിഷത്തെ അവനിലെ ഭാവത്തെ നെഞ്ചിടിപോടെ നോക്കി... അമ്മയ്ക് വേണ്ടി കാവൽ നിന്ന മകൻ ഒരിക്കൽ കൂടി അവർക്ക് മുൻപിൽ തെളിഞ്ഞു കാണുമ്പോൾ തനിക് സംഭവിച്ചത് എന്താണ് എന്നു അറിയാതെ മുടിയിൽ കൈ കോർത്തു വലിച്ചു ആകാശ്.... എന്താ ചേട്ടായി ഈ കാണിച്ചത് ഇ... ഇവരെ എന്തിനാ തല്ലിയത്... "" സിദ്ധി ഓടി വരുമ്പോൾ വേദന കൊണ്ടു ഒന്ന് പിടഞ്ഞവർ...കണ്ണുകൾ ഇറുകെ അടച്ചു.......... അ...ഹ്ഹ... "" അവ്യകതമായി എന്തോ പറയാൻ ഒരുങ്ങിയ ആ സ്ത്രീയുടെ ശബ്ദം വേദന കൊണ്ട് ഇടറി.....ആ നിമിഷം അവർ ചിന്നുവിന്റെ കൈയിൽ മുറുകെ പിടിച്ചു.... വായിൽ നിന്നും ഒഴുകി വരുന്ന രക്തം അവരുടെ മാറിടത്തെ മുഴുവൻ നനച്ചു കൊണ്ട് തറയിലേക്കും ചിന്നുവിന്റെ കൈയിലേക്കും ഒഴുകി ഇറങ്ങിയപ്പോൾ അവരുടെ മുഖത്തേക്ക് ഒന്ന് കണ്ണോടിച്ചു ചിന്നു..... സിദ്ധി.. "" ചിന്നുവിന്റെ ശബ്ദം അല്പം ഒന്ന് ഉയർന്നതും സിദ്ധിയുടെയും അച്ചുവിന്റെ യും കണ്ണുകൾ ഭയത്തോടെ അവരുടെ മുഖത്ത് ചെന്നു നിന്നു...... വലത് നിന്നും ഇടത്തോട്ട് തെന്നി മാറിയ മുഖത്തെ എല്ല്.....വശത്തേക് കോടിയ മുഖം......ആ നിമിഷം സിദ്ധിയുടെ കണ്ണുകൾ ആകാശിന്റെ ഇടത്തെ കൈയിൽ വന്നു നിന്നു.....

ചുരുട്ടി പിടിച്ച മുഷ്ടിയിൽ ശക്തി മുഴുവൻ ആവാഹിക്കുന്നവൻ...നില തെറ്റി വീണ്ടും അവരുടെ മുഖത്ത് ആകാശിന്റെ കൈ പതിയും എന്ന് ഭയന്ന ചിന്നു അവരുടെ കയ്യിൽ മുറുകെ പിടികുമ്പിഴും അവൾ അറിഞ്ഞു ആ സ്ത്രീയുടെ ദേഹം ഭയത്താൽ വിറ കൊള്ളുന്നത്.... ചേച്ചി പേടിക്കണ്ട "" നമുക്ക്... നമുക്ക് സഞ്ചയമായേ കാണിക്കാം....ഭാനു അമ്മേ ഞാൻ ഈ ചേച്ചിയെ തളത്തിലേക് കൊണ്ട് പോകട്ടെ...പതിയെ പറഞ്ഞ് കൊണ്ട് ചിന്നു അവരെയും കൊണ്ടു മുന്പോട്ട് നടക്കുമ്പോഴും വിനായകൻ ദേഷ്യം കടിച്ചമർത്താൻ ശ്രമിച്ചു...ആ നിമിഷം സിദ്ധി അവന്റെ ഇടത്തെ കൈ മെല്ലെ എടുത്തു... എന്തിനാ ചേട്ടായി അവരെ തല്ലിയത്...സിദ്ധിയുടെ കണ്ണുകളിൽ ഭയവും ആകാംഷയയും ഒപ്പം നിറഞ്ഞു... അത്.. അത് എനിക്ക് ഒന്നും അറിഞ്ഞു കൂടാ.. എന്താ സംഭവിക്കുന്നത് എന്ന്...ആകാശ് മുടിയിൽ ഒന്ന് കൈ കോർത്തു....കണ്ണുകൾ ചിന്നുവിന് ഒപ്പം നടന്നു പോകുന്ന സ്ത്രീയിൽ ചെന്നു നില്കുമ്പോൾ സിദ്ധി അവന്റെ ഇടത്തെ കൈയിൽ ഒന്ന് കൂടി പിടി മുറുക്കി.... ചേട്ടായി... "" അവളുടെ വിളിയിൽ തല ഒന്ന് വെട്ടിച്ചു നോക്കി ആകാശ്... വല്യേട്ടൻ വന്നു.... വാക്കിൽ ആവേശം നിറയുന്നതിനു ഒപ്പം ശബ്ദവും അല്പം ഉയർന്നു... വന്നെങ്കിൽ നീ എടുത്തു തലയിൽ വയ്ക്ക്.. "" മനുഷ്യൻ ഇവിടെ ഭ്രാന്ത്‌ പിടിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ ഒരു വല്യേട്ടൻ.... മ്മ്ഹ.. "" ആകാശ് വലത്തേക് തല ഒന്ന് വെട്ടിച്ചു കൊണ്ട് സിദ്ധിയിൽ നിന്നും കൈ ഒന്ന് കുടഞ്ഞു മാറ്റി......

.ആ നിമിഷം ചിന്നുവിന് ഒപ്പം നടന്നു പോകുന്ന ആ സ്ത്രീയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി... നിഗൂഢമായത് എന്തോ ആ കണ്ണിൽ വിടർന്നു വന്നു ആ നിമിഷം... ചേട്ടായിക്ക് എന്തിനാ വല്യേട്ടനോട് ഇത്രയും ദേഷ്യം... "" സിദ്ധി മുഖം ഒന്ന് കൂർപ്പിച്ചു കൊണ്ട് തുടർന്നു...... അല്ലങ്കിലും ആരോടെങ്കിലും ദേഷ്യം തോന്നിയാൽ പിന്നെ അത് മാറണം എങ്കിൽ അയാൾ മുൻപിൽ വന്നു കുമ്പിട്ടു നിൽക്കണമല്ലോ......അങ്ങനെ എന്റെ വല്യേട്ടൻ വരും എന്ന് കരുതണ്ട.....സിദ്ധി പല്ല് കടിച്ചു... നിനക്ക് ഞാൻ ആണോ വല്യേട്ടൻ ആണോ വലുത്... ഇന്ന് എനിക്ക് അറിയണം..... എന്റെ അച്ഛനെ ഒന്ന് കാണാൻ ഉള്ള എന്റെ അവകാശത്തേ നിഷേധിക്കുന്നത് അത് ആരാണെങ്കിലും എനിക്ക് പൊറുക്കാൻ കഴിയില്ല... ആകാശിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.. രുദ്രച്ഛൻ ആണെങ്കിലും.... "" സിദ്ധിയുടെ കണ്ണുകൾ കുറുകി.... അതെ.. "" ഉറച്ച ശബ്ദം ആകാശിന്റെ നാവിൽ നിന്നും വന്നതും സിദ്ധിയുടെ കണ്ണിൽ അഗ്നി ആളി... അല്പം പോലും നന്ദി ഇല്ല നിങ്ങൾക്.. ""നിങ്ങൾക് വേണ്ടിയാണോ ഇത്രയും നാൾ ഞാൻ കാത്തിരുന്നത് സിദ്ധിയുടെ വാക്കുകൾ അല്പം കടുത്തു തുടങ്ങിയതും അച്ചു അവളുടെ കൈയിൽ പിടിച്ചു... മതി രണ്ട് പേരും കൂടി വഴക് ഇട്ടത്.. """അച്ചുവിന്റെ ശബ്ദം ഉയർന്നതും ആകാശിന്റ കണ്ണുകൾ തിളങ്ങി....

അച്ചു.."" നീ... നീ... ഹ്ഹ.. "" ആകാശിന്റെ കണ്ണുകൾ അവളുടെ ചലിക്കുന്ന ചുണ്ടുകളിൽ വന്നു നിന്നു.. സംശയം വേണ്ട എന്റെ..എന്റെ ശബ്ദം മാത്രം അല്ല എന്റെ ജിത്തു മോനെയും തിരിച്ചു കിട്ടി ആകാശേട്ട...വ.. വല്യേട്ടൻ ആണ് അവനെ ആ ദുഷട്ടന്റെ കൈയിൽ നിന്നും മോചിപ്പിച്ചത്.... അച്ചുവിന്റെ കണ്ണുകൾ ആകാശിൽ തറഞ്ഞു നിന്നു.... ആ... ആ.. ആകാശേട്ടൻ വിചാരിക്കുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ... വല്യേട്ടൻ ഏട്ടന്റെ അച്ഛനെ കാണാൻ സമ്മതിച്ചില്ല എങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാരണം കാണും... അത് ഒന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി വേണ്ടേ അച്ചു...ശ്രീകുട്ടിയെ രക്ഷിച്ച കൂട്ടത്തിൽ വല്യേട്ടൻ ചേട്ടായിടെ അച്ഛനെ അവിടെ നിന്നും രക്ഷിച്ചില്ല...ഇതാണ് പിണക്കത്തിന് കാരണം... സിദ്ധി മുഖം ഒന്ന് ചുളിക്കിയതും ആകാശ് മുഖം വെട്ടിച്ചു .... അച്ചു ഞാൻ വല്യേട്ടനോട് പിണങ്ങി എങ്കിൽ അതിന് പിന്നിലും മറ്റെന്തെങ്കിലും കാരണം കാണും എന്ന് ഇവളോട് പറഞ്ഞേക്ക്...വിനായകന്റെ ശബ്ദം അല്പം കടുത്തു.. എന്ത് കാരണം ആണെങ്കിലും ശരി വല്യേട്ടനോട് ചേട്ടായി മിണ്ടാത്ത ഇടത്തോളം കാലം നമ്മൾ തമ്മിലും യാതൊരു ബന്ധം കാണില്ല...ദാവണി തുമ്പ് ആഞ്ഞു കുടഞ്ഞു മുന്പോട്ട് പോകുന്നവളെ വേദനയോടെ നോക്കി ഭാനു.... മോളെ... "" ഭാനുവിന്റെ വലത്തേ കൈ സിദ്ധിക്കു നേരെ ഉയർന്നു.... ഭാനുഅമ്മ വിഷമിക്കണ്ട ഇവർ തമ്മിൽ കണ്ട നാൾ മുതൽ അടി ആണ്..... അത് കുറച്ചു കഴിയുമ്പോൾ അങ്ങ് മാറും..... അച്ചുവിന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞു....

"""ഈ പിണക്കം അങ്ങനെ ഒന്നും മാറില്ല എന്ന് പറഞ്ഞേക്ക് അ"""... അ."".. അച്ചു.... "" ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഗോവണി പടി ഇറങ്ങിയവളുടെ ശബ്ദം വിറച്ചു......... ഒരു നിമിഷം ഭയത്തോടെ ഇറുകെ അടച്ച കണ്ണുകൾ പതിയെ തുറക്കുമ്പോൾ മുൻപിൽ അപ്പൻ.. ( മമ്മുട്ടി ) പേടിപ്പിച്ചു കളഞ്ഞല്ലോ അപ്പേട്ട... ""ഹ്ഹ.."" ശ്വാസം ഒന്നു എടുത്തു വിട്ടു പെണ്ണ്... എ... എ.. എവിടെ എല്ലാം ഞാൻ തിരക്കി എന്ന് അറിയുമോ കുട്ടിയെ... ""മ്മ്ഹ്‌ .. "" അപ്പന്റെ ചുണ്ടിൽ നേരിയ ശൃംഗാരം വിടർന്നു.... എന്തിന്... "" എന്തിനാ അപ്പേട്ടൻ എന്നെ തിരക്കിയത്.... സിദ്ധിയുടെ കണ്ണിൽ സംശയം നിറയുമ്പോൾ മടിശീലയിൽ നിന്നും നാലു ഉണ്ണിയപ്പം കൈയിൽ എടുത്തു അയാൾ അവൾക് നേരെ നീട്ടി.... നല്ല നറു നെയ്യിൽ വറുത്തതാ... കുട്ടിക്ക് ഒത്തിരി ഇഷ്ടല്ലെ..... """ ഉന്തിയ പല്ല് അകത്തേക്കു ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനു ഒപ്പം അയാളുടെ കണ്ണുകൾ ഗോവണി മുകളിലേക്കു നീണ്ടു....അവിടെ നിന്നും താഴേക്കു എത്തി നോക്കുന്ന ആകാശിനെ കണ്ടതും പിന്തിരിയാൻ ശ്രമിച്ചു അയാൾ... അപ്പേട്ടൻ ഒന്ന് നിന്നെ... "" അതിങ് താ... സിദ്ധിയുടെ കണ്ണുകളും മുകളിലേക്ക് നീണ്ടു ""മ്മ്ഹ.. "" ചുണ്ട് ഒന്ന് വെട്ടിച്ചു ആ ഉണ്ണിയപ്പത്തിൽ ഒരെണ്ണം കൈയിൽ എടുത്തവൾ മല്ലേ വായിലേക്ക് കൊണ്ട് പോയി.... ആഹ്ഹ്.. " അസാധ്യ രുചി... ""ഉണ്ണിയപ്പത്തിന്റ കൂട്ട് പാകം തന്നെ ഒരളവും തെറ്റിയിട്ടില്ല .... രുചിയോടെ ഭക്ഷിച്ചവൾ വിരൽ ഞൊട്ടി നുണയുമ്പോൾ അയാളുടെ കണ്ണുകൾ ആകാശിൽ വന്നു നിന്നു....

കണ്ണുകളിൽ കൊതിച്ചത് എന്തോ നേടിയ പ്രതീതി വിടരുമ്പോൾ ആകാശ് കണ്ണ് വെട്ടിച്ചു..... എന്നോടുള്ള വാശി.. ""മെല്ലെ അച്ചുവിന് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് മറുപുറം തിരിഞ്ഞു പോകുന്നവന്റെ ഉള്ളം അറിയാതെ നോക്കി നിന്നു അച്ചുവും ഭാനുവും ......... 💠💠💠💠 രുദ്രന് ഒപ്പം മനയിലേക് നടക്കുമ്പോഴും കുഞ്ഞന്റെ ഉള്ളിലൂടെ പല മുഖങ്ങൾ കടന്നു പോയി....... ദേവൂട്ടൻ പറയുന്ന ആ മമ്മൂട്ടി ആണോ ഭദ്രയ്ക്ക് മരുന്ന് നൽകിയത്.."" ഏയ് ഒരിക്കലും അതിനു വഴിയില്ല ഇതിനു പിന്നിൽ ഒരു സ്ത്രീയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്....... കുഞ്ഞന്റെ കണ്ണുകൾ മനയുടെ മുക്കിലും മൂലയിലും ഓടി നടന്നു.... പല ഭാഗങ്ങളിൽ അവരവരുടെ ജോലിയിൽ മുഴുകിയ വാല്യകാരികളിൽ ചെന്നു നിന്നു കണ്ണുകൾ.... ഹ്ഹ.. "" ഒരു നിമിഷം ഒന്ന് ഞെട്ടി കുഞ്ഞൻ തല വെട്ടിച്ചു ..... പുതുമനയുടെ മന്ത്രധ്വനി കർണ്ണപുടങ്ങളെ തഴുകി ഉണർത്തുമ്പോൾ ആ ചുണ്ടിൽ നേരിയ ചിരി വിടർന്നു......ആ മന്ത്രധ്വനിക്കൊപ്പം കുഞ്ഞന്റെ കാലുകളുടെ വേഗതയും കൂടി... """"ഓം ദിഗംബരയാ വിദ്മഹേ ദീർഘ ദർശനായ ദീമഹി തന്വോ ഭൈരവ പ്രചോദയാത്... """ """ഓം കാല ഭൈരവായ നമഃ """ """ഓം കാല ഭൈരവായ നമഃ """ """ഓം കാല ഭൈരവായ നമഃ """ പുതുമനയുടെ നൂറ്റി ഒന്നാം ഉരു മന്ത്രത്തിനു ഒപ്പം പരികർമ്മികളും കാലഭൈരവ മന്ത്രം ഏറ്റു ചൊല്ലി കൊണ്ട് ആ തൃശൂലത്തിലേക് അവസാന പിടി കൂവളത് ഇലയും എരികിന് പൂവും അർപ്പിച്ചു കൊണ്ട് സാഷ്ടങ്ങാം പ്രണമിച്ചു ഏവരും..........

"" ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ "" നാവിൽ നിന്നും ഉയരുന്ന പഞ്ചാക്ഷരിക്ക് കൂട്ടായി മുന്പിലെ വെറ്റിലയിൽ കിഴക്കൊട്ട് ദർശനം ആയി വച്ച ശങ്കു കൈയിൽ എടുത്തു പുതുമന..... അത് നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു വീണ്ടും വീണ്ടും പഞ്ചാക്ഷരി ആവർത്തിച്ചു... ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവാ.... മെല്ലെ കണ്ണ് തുറന്നു ശങ്ക് ഇടത്തെ കൈയിലേക് നീക്കി ശേഷം മുന്പിലെ ഏഴ് വെറ്റിലയിൽ കിഴക്കൊട്ട് അഭിമുഖം ആയി ചെറിയ വാല് ഉള്ള തളിക വലത്തേ കൈയിലേക് എടുത്തു... കുഞ്ഞാ.. "" രുദ്രന്റെ ശബ്ദം കേട്ടതും പുതുമനയിൽ നിന്നും കണ്ണുകൾ എടുത്തു കുഞ്ഞൻ.... അതെന്താണെന്നു മോന് മനസിലായോ.... "" രുദ്രന്റ ചുണ്ടിൽ നേർത്ത ചിരി വിടർന്നു... അഷ്ടബന്ധകലശം അല്ലെ അച്ഛാ.. "" കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യം ആണ്....കുഞ്ഞന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു... മ്മ്.. അതെ ഒരു വിഗ്രഹത്തിനോ അതിന്റെ ഭാഗങ്ങൾക്കൊ ഉടവ് സംഭവിച്ചാൽ മനുഷ്യർ ആയ നമുക്ക് സിമെന്റ് ഇട്ട് ഉറപ്പിക്കാൻ കഴിയില്ല.... അതിനു അതിന്റെതായ കൂട്ട് ഉണ്ട് അത് ആണ് ആ തളികയിൽ...... പുതുമന അച്ഛന്റെ കൈയിലെ ശംങ്ക് ഉൾപ്പടെ എട്ട് ചേരുവകൾ അതാണ് അഷ്ടബന്ധം ....രുദ്രൻ മീശ ഒന്ന് കടിച്ച് കൊണ്ട് തുടർന്നു..... കടുക്ക,ചെഞ്ചല്യം,കൊലരക്ക്, കോഴിപ്പരൽ,പേരാറ്റു മണൽ, വലിയ നെല്ലിക്ക,എള്ളെണ്ണ, ഇവ ചേരുംപടി ചേർത്ത മിശ്രിതം ആണ് പശ ആയി ഉപയോഗിക്കുന്നത്... ആ തളികയിൽ നിന്നും ശങ്കിലെക് ആ പശ ആണ് പുതുമന അച്ഛൻ പകരുന്നത്......ആ... ആ കൂട്ടിൽ ഒരു പാകപിഴ വന്നാൽ തൃശൂലം അവിടെ ഉറയ്ക്കില്ല....ഇനി എല്ലാം കാലഭൈരവന്റെ കൈകളിൽ ആണ്...ഹ്ഹ... ""

രുദ്രൻ ശ്വാസം എടുത്തു വിടുമ്പോൾ കുഞാന്റെ കണ്ണുകൾ തെക്കിനിയിലേക് നീണ്ടു... തന്റെ പെണ്ണിന് വേണ്ടി സംപ്രീതൻ ആയ കാലഭൈരവന്റെ ചുണ്ടിൽ നേർത്ത ചിരി വിടരുമ്പോൾ പുതുമനയും സഞ്ജയനും പരികർമ്മികളും നിലത്തു നിന്നും എഴുനേറ്റു.. എന്റെ കാലഭൈരവ എന്റെ കുഞ്ഞിന്റെ ജീവനും ജീവിതവും അങ്ങിൽ മാത്രം ആണ്... ""ഹ്ഹ്ഹ്..നൂറ്റാണ്ടുകൾക് മുൻപ് അങ്ങിൽ ചേർന്ന ഈ.. ഈ തൃശൂലം ഇന്ന് അങ്ങിൽ നിന്നും വേർപെട്ടു പോയി.... ഈ പൂജയിൽ സംപ്രീതനായി തിരികെ അങ്ങ് അത് സ്വീകരിച്ചാലും......... സഞ്ചയന്റെ നിറഞ്ഞു ഒഴുകിയ കണ്ണുനീർ തുള്ളികൾ ആ തൃശൂലത്തിലേക് പതിച്ചു......... ഇരു കൈകൾ കൊണ്ടു അത് കോരി എടുക്കുമ്പോൾ ആ കൈകൾ വിറയ്ക്കുന്നത് ചിരിയോടെ നോക്കി കുഞ്ഞൻ ..... ആദി....""ആ തൃശൂലം ഇരു കൈകളിൽ ചേർത്ത് കുഞ്ഞന് മുന്പിലെക്ക് വന്നു സഞ്ചയൻ.... കാലഭൈരവന് ചുറ്റും ഒന്ന് വലം വച്ചു ഈ തൃശൂലം തിരികെ ഉറപ്പിക്കണം.... ഭദ്ര ഉണരുമ്പോൾ അവൾ കാണേണ്ടത് അത് ആണ്...സഞ്ജയന്റെ കണ്ണുകൾക്ക് ഒപ്പം കുഞ്ഞന്റെ കണ്ണുകളും ആ നിമിഷം തെക്കിനിയിലേക്ക് നീണ്ടു..... നേർത്ത ചിരിയോടെ ആദിശങ്കരൻ ആ തൃശൂലം ഇരു കൈകളിൽ ഏറ്റു വാങ്ങുമ്പോൾ ഇരിക്കത്തൂർ മനയിലെ മണികൾ ഒന്നോടെ മുഴങ്ങി..... 💠💠💠💠 മ്മ്ഹ...."" മ്മ്ഹ.... ആ... ആ.. ആദി... ആദിയേട്ടാ...... ഹ്ഹ.. ""..... അവ്യകതമായി പുലമ്പുന്ന പെണ്ണിന്റെ തല ഇരു വശത്തേക് ചലിച്ചു തുടങ്ങി..... ഇരു കൈകളും ബെഡ്ഷീറ്റിൽ കൊരുത്തു വലിക്കുന്നതിനു ഒപ്പം പല്ലിനടിയിൽ അകപ്പെട്ട നാവും കീഴ്ചുണ്ട് പൊട്ടി രക്തം പുറത്തേക് വന്നു...........

വീണ്ടും വീണ്ടും ആയത്തിൽ തല വെട്ടിച്ചവൾ കൈ കാലുകൾ എടുത്തു കുടഞ്ഞു......... മോളെ...""ഭദ്രേ.... ചേച്ചിയമ്മേ..... ചേച്ചിയമ്മേ.....ഓടി വായോ.....""ഭദ്രയെ നിയന്ത്രിക്കാൻ പാടു പെടുന്നതിനു ഒപ്പം ഭയത്തോടെ നിലവിളിച്ചു ഗൗരി......... ആാാാ..."" ആ... """""വലിയൊരു അലർച്ചയോടെ ചാടി എഴുന്നേറ്റവൾ കരി പടർന്ന വിടർന്ന കണ്ണുകൾ ചെമ്പരത്തി പൂ പോലെ ചുവന്നു കിടക്കുന്നു.... അഴിഞ്ഞ കേശഭാരം..... അഹ്... അഹ്.... ചുവന്ന കണ്ണുകൾ വെട്ടിച്ചു വെട്ടിച്ചു ചുറ്റും നോക്കുന്നതിനു ഒപ്പം ഇരു വശത്തു നിന്നും മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ഉറക്കെ അലറി വിളിച്ചവൾ.... ആാാാാ... ആാാാ...."" അവളുടെ ശബ്ദം ഉയരുന്നതിനു അനുസരിച്ചു പൊട്ടി ഒലിച്ച നാവിൽ നിന്നും രക്ത ചുവപ്പ് താഴേക്കു ഒഴുകി ആ നിമിഷത്തെ ഭദ്രയെ കണ്ടതും ഗൗരി ഭയത്തോടെ പുറകോട്ട് മാറി...... വീണ്ടും വീണ്ടും മുടിയിൽ കൈ കോർത്തു വലിച്ചു ചുറ്റും നോക്കുന്നവളുടെ കണ്ണുകൾ വാതിലിലേക് നീണ്ടു....... 💠💠💠💠 തൃശൂലം ഇരു കൈകളിൽ ഏന്തി കാലഭൈരവന് വലം വച്ച് ആ തറയിലേക് കയറാൻ ആയി വലതെ കാൽ പടിയിലേക് വച്ചതും കുഞ്ഞന്റെ കാതുകളിലേക് ഭദ്രയുടെ ശബ്ദം പതിച്ചതും ഒരുമിച്ച് ആയിരുന്നു... ഹ്ഹ.. ""ഒരു നിമിഷം ആ കൈകളിൽ ഇരുന്ന തൃശൂലം ഒന്ന് വിറ കൊണ്ടു.... രുദ്ര.. "" എ.. എന്റെ മോള്.... സഞ്ചയൻ പിടക്കുന്ന ശബ്ദത്തോടെ രുദ്രന്റെ തോളിലേക് മുറുകെ പിടിച്ചു.... ഏയ്.. "" ഒന്നും ഇല്ല സഞ്ചയ.. പതിയെ ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ അവളിൽ ഇങ്ങനെ ഒരു മാറ്റം കാണും.... അവളുടെ മനോനില തിരിച്ചു വരാൻ അല്ലെ ഈ തൃശൂലം നമ്മൾ ഇവിടെ ഉറപ്പിക്കുന്നത്........ ""ഹ്ഹ.""രുദ്രൻ അല്പം വെപ്രാളം പിടിച്ചു കൊണ്ട് ചുറ്റും ഒന്ന് നോക്കി......

പടർന്നു കിടക്കുന്ന പൂജയുടെ അവശിഷ്ടങ്ങൾ...... എല്ലാവരും എത്രയും പെട്ടന്നു തന്നെ ഇതെല്ലാം ഇവിടെ നിന്നും മാറ്റണം....."" കുഞ്ഞാ മോനെ നീ.. നീ ഒന്നും ശ്രദ്ധിക്കണ്ട പെട്ടന്നു തന്നെ ആ തൃശൂലം ഉറപ്പിച്ചോളു.... രുദ്രൻ കുഞ്ഞനും പരികർമ്മികൾക്കും നിർദ്ദേശം കൊടുത്തു കൊണ്ട് ചിതറി കിടന്ന വാഴയിലകൾ കൈയിലേക് എടുത്തു....... പുതുമന്യുടെ നാവിൽ നിന്നും വീണ്ടും മന്ത്ര ധ്വനി പുറത്തേക് വന്നു....... """"ഓം ദിഗംബരയാ വിദ്മഹേ ദീർഘ ദർശനായ ദീമഹി തന്വോ ഭൈരവ പ്രചോദയാത്... """ ഏഴ് പ്രാവശ്യം ശങ്കിൽ നിന്നും ആ പശ കാലഭൈരവന്റെ ഇരു കൈകളിൽ തേച്ചു പിടിപ്പിച്ചു....... മോനെ ആദിമൂല ഗണപതിയെ മനസിൽ വിചാരിച്ചു തൃശൂലം ഉറപ്പിച്ചോളൂ..... ഹ്ഹ.. "" പുതുമന ശ്വാസം എടുത്തു വിട്ടു കൊണ്ട് നെഞ്ചിലേക് ആ ശംഖു ചേർത്തു..... ഇരു കണ്ണുകളും അല്പം മുകളിലേക്കു ഉയർത്തി വിനായകനെ മനസാ വരിച്ചു കൊണ്ട് കുഞ്ഞൻ ആ തൃശൂലം കാലഭൈരവന്റെ ഇരു കൈകളിലേക് ചേർത്തു................നേരിയ ആശങ്കയോടെ കുഞ്ഞൻ ആ തൃശൂലത്തിൽ നിന്നും കൈകൾ പിൻവലികുമ്പോൾ രുദ്രനും സഞ്ജയനും പുതുമനയും നെഞ്ചിടിപോടെ നോക്കി........ ഹ്ഹ്ഹ്.. "" ആ നിമിഷം രുദ്രൻ ശ്വാസം ഒന്ന് എടുത്തു വിട്ടു....തൃശൂലദാരി ആയ കാലഭൈരവന് മുൻപിൽ ഇരു കൈകളും അറിയാതെ ഉയർന്നു..... സഞ്ചയ ഇനി പേടിക്കാൻ ഒന്നും ഇല്ല..പഴയത് പോലെ തന്നെ തൃശൂലം അവിടെ ഉറച്ചു കഴിഞ്ഞു...""" ഹ്ഹ്.. ""ഇപ്പോൾ ഉണർന്നു വന്ന ഭദ്രയുടെ കണ്ണുകൾ ആദ്യം ഓടി വരുന്നത് ഇവിടെക് ആയിരിക്കും......യഥാസ്ഥാനത് കാണുന്ന തൃശൂലം അവളുടെ മനസിനെ തിരികെ കൊണ്ട് വരും... അത് വരെ നമുക്ക് കാത്തിരുന്നെ മതിയാകൂ........""

ഇവിടെ എല്ലാം ക്ലിയർ ആയെങ്കിൽ നമുക്ക് അകത്തേക്ക് പോകാം... രുദ്രൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.... ഇവിടെ ഒരു തരിമ്പ് പോലും ഇല്ലാതെ ഞങ്ങൾ എല്ലാം മാറ്റിയിട്ടുണ്ട് രുദ്രേട്ടാ... "" ഹരികുട്ടൻ ചിരിയോടെ പറഞ്ഞ് കൊണ്ട് പുതുമനയെ ആ തറയിൽ നിന്നും മെല്ലെ പിടിച്ചു താഴേക്കു ഇറക്കി... ഹ്ഹ.. "" നന്നായി... "" എന്നാൽ പിന്നെ നമുക്കും അകത്തേക്ക് പോകാം... രുദ്രൻ കുഞ്ഞന്റെ കൈ പിടിച്ചു....... അച്ഛന്റെ കൈ പിടിച്ചു അകത്തേക്ക് നടക്കുമ്പോഴും ആ കണ്ണുകൾ തെക്കിനിയിലെ തന്റെ പെണ്ണിലേക്കു നീണ്ടു.... 💠💠💠💠 മോളെ.... "" ഭദ്രേ.... "" നി... നിൽക്കവിടെ....കതകു തുറന്നു പുറത്തേക്ക് ഓടുന്ന ഭദ്രയുടെ പിന്നാലെ ഓടുന്ന ഗൗരിയുടെ കാലുകൾ വേച്ചു തുടങ്ങിയിരുന്നു .... ആ..!" .... ഒരു നിമിഷം ഭദ്രയുടെ വലത്തേ കാൽ പാവാട തുമ്പിൽ തടഞ്ഞു ഗോവണി പടിയിൽ നിന്നും മുന്പോട്ട് ആഞ്ഞു....... മോളെ.. "" ഗൗരിയുടെ ശബ്ദം ഉയരുന്നതിനു ഒപ്പം പുറകെ ഓടി വന്ന മംഗള ഇരു കൈകൾ കൊണ്ട് വായ പൊത്തി....ഭയന്ന കണ്ണിൽ നിന്നും ചൂട് കണ്ണുനീർ പുറത്തേക് വന്നത് ഒരു നിമിഷം തുടച്ചവർ ഗൗരിയുടെ തോളിൽ മെല്ലെ പിടിച്ചു...ഇരുവരുടെയും കണ്ണുകൾ മുൻപിൽ നില്കുന്നയാളെ """ആപാദചൂടം ഉഴിഞ്ഞു...ശേഷം ഭദ്രയിൽ വന്നു നിന്നു ആ കണ്ണുകൾ... ഹ്ഹ്ഹ്.. "" ഇരുവരും ശ്വാസം ഒന്ന് എടുത്തു വിട്ടു..... ഗോവണി പടിയിൽ മുൻപോട്ട് ആഞ്ഞു നിൽക്കുന്ന ഭാനുവിന്റെ കരുത്തുള്ള കൈകളിൽ സുരക്ഷിതം ആയി കിടക്കുന്ന ഭദ്ര.....ഭയത്താൽ ഇറുകെ അടച്ച കണ്ണുകൾ മെല്ലെ തുറന്നു പെണ്ണ്... ഭാനുവിനെ ചെരിഞ്ഞു ഒന്ന് നോക്കുമ്പോഴേക്കും തന്റെ നെഞ്ചിന്റെ സുരക്ഷിതത്തിലേക്ക് അവളെ ചേർത്തു നിർത്തി അവർ........ അ... അമ്മ... മ്മ.... ""

ഭദ്രയിൽ നിന്നും നേർത്ത ശബ്ദം പുറത്തേക് വന്നതും ഭാനുവിന്റ നെഞ്ച് ഒന്ന് പിടച്ചു....ഹ്ഹ.. "" ശ്വാസം ഒന്ന് കിതച്ചു...തന്റെ സാരി തുമ്പ് കൊണ്ടു ഭദ്രയുടെ ചുണ്ടിലെ രക്തം മെല്ലെ ഒപ്പി എടുത്തു ആ അമ്മ........ അമ്മ... "" അവിടെ...... അവിടെ.... ഭദ്രയുടെ കണ്ണും വലത്തെ ചൂണ്ടു വിരലും പുറത്തെ കാലഭൈരവനിലേക് നീണ്ടതും അതിനൊപ്പം ഭനുവിന്റെ കണ്ണും നീണ്ടു അവിടേക്കു... ഹ്ഹ്ഹ്.. "" നിമിഷങ്ങൾക്ക് അകം ഒരു ഞെട്ടലോടെ ഭാനുവിന്റെ ദേഹത്ത് നിന്നും അടർന്നു മാറി..... വീണ്ടും എന്തോ ആലോചിച്ചത് പോലെ മുന്പോട്ട് ഓടിയവൾ ചാരു പടിയിൽ കൈ ചേർത്ത് മുറ്റത്തേക്ക് എത്തി നോക്കി..... ഹ്ഹ.. "" ഒരു നിമിഷം ഞെട്ടലോടെ ചാരുപടിയിൽ ഇരു കൈകളും മുറുക്കിയവൾ..... കാലഭൈരവന്റെ കൈലെ തൃശൂലത്തിലേക് കണ്ണുകൾ ആഴ്ന്നിറങ്ങി....... മോളെ... "" ഗൗരിയുടെ കരസ്പർശം ഏറ്റത്തും ഞെട്ടി തിരിഞ്ഞവൾ... അമ്മ.. ""അമ്മ... ആ... ആ.. തൃശൂലം അത് അത് താഴെ വീണു ... ഞാ... ഞാൻ കണ്ടു...... ഭദ്രയുടെ കണ്ണുകൾ നാലുപാടും പായുമ്പോൾ ഗൗരിയുടെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു... തൃശൂലം താഴെ വീഴാനോ..മോള് സ്വപ്നം കണ്ടത് ആയിരിക്കും..."" അത് അങ്ങനെ താഴെ വീഴുമോ.... മോൾക്കെ കുറച്ചു മുൻപ് നല്ല പനി ഉണ്ടായിരുന്നു....""

അത് കൊണ്ട് ഉറക്കത്തിൽ വല്ലാണ്ട് പിച്ചും പേയും വിളിച്ചു പറയുന്നുണ്ടായിരുന്നു..... മംഗളമ്മ അല്ലെ നെറ്റിയിൽ പച്ച മരുന്ന് വച്ച് തന്നത്.... മംഗള ചിരിയോടെ മുൻപോട്ട് നീങ്ങി ഭദ്രയുടെ നെറ്റിയിൽ നിന്നും ഉണങ്ങിയ പച്ചില പൊടി ഇരു വിരൽ ചേർത്ത് എടുത്തു...... പനിയോ എനിക്കോ... "" ഭദ്രയുടെ കണ്ണുകൾ ഉരുണ്ട് കളിക്കുന്നതിനു ഒപ്പം അത് വീണ്ടും കാലഭൈരവനിൽ എത്തി നിന്നു..... അല്പം മുൻപ് താൻ കണ്ട സ്വപ്നത്തിൽ കരഞ്ഞിരുന്ന കാലഭൈരവന്റെ മുഖതേക് അവൾ സൂക്ഷിച്ചു നോക്കി......ഉദിച്ചു വരുന്ന അമൃതകരന്റെ നിഴൽ ആ കണ്ണുകളിൽ പതിച്ചതും ഭദ്രയുടെ നെഞ്ച് ഒന്ന് ഉയർന്നു പൊങ്ങി....ചുണ്ടിൽ നേർത്ത ചിരി വിടർന്നു.......ആ കണ്ണുകളിൽ ഇപ്പോൾ കാണുന്ന പ്രണയം പെണ്ണിന്നെ അടിമുടി ഒന്ന് ഉലച്ചു... ഭദ്രയുടെ മുഖത്ത് വിടർന്നു വരുന്ന ഭാവം കണ്ടതും മംഗള അവൾ കാണാതെ ആശ്വാസത്തോടെ നെഞ്ചിൽ ഒന്നു കൈ വച്ചു...... 💠💠💠💠 രുദ്രന് ഒപ്പം തളത്തിലേക് കാൽ വച്ചതും രുദ്രന്റെ കൈ മെല്ലെ പിടിച്ചു കുഞ്ഞൻ.....ആ നിമിഷം രുദ്രന്റെ കണ്ണുകൾ കുഞ്ഞനിലേക് നീണ്ടു.... അച്ഛാ.. "" എനിക്ക്...എനിക്ക് അവളെ ഒന്ന് കാണാൻ കഴിയുമോ... കുഞ്ഞന്റെ കണ്ണുകൾ സംശയതോടെ രുദ്രനിലും സഞ്ചായനിലും മാറി മാറി നിന്നു... നീ പോയി കണ്ടോടാ.....അവൾ പൂർണമായും സ്വപ്നം ലോകത്ത് ആയിരുന്നു എന്ന് തിരിച്ചറിവ് ഉണ്ടായ ശേഷം മാത്രം കണ്ടാൽ മതി...അത് ഗൗരിയും ചേച്ചിയമ്മയും അവളെ പറഞ്ഞു മനസിലാക്കി കൊള്ളും..

. രുദ്രൻ മീശ ഒന്നു കടിച്ചു... അത് അല്ല അച്ഛാ.. "" ഈ... ഈ.. സമയത്ത് തെക്കിനിയുടെ മുറിയിൽ പോയി അവളെ ഞാൻ എങ്ങനെ കാണുന്നത്.... അവിടേക്കു എനിക്ക് പ്രവേശനം നിഷിദ്ധം അല്ലെ... കുഞ്ഞൻ ചെറുതായി പല്ല് കടിച്ചതും രുദ്രൻ ചിരി അടക്കി കുറുമ്പോട് സഞ്ചയനെ നോക്കി.. എടെ നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഇവൻ അവളെ പോയി കാണുന്നതിന്... എനിക്ക് എന്ത് കുഴപ്പം രുദ്ര.......""ഇനി ഞാൻ വിലക്കിയാൽ ഇവൻ കാണാതെ ഇരികുവോ അവന്റെ പെണ്ണിനെ ... മ്ച്ചും.. "" അതില്ല.. "" കുഞ്ഞൻ കുഞ്ഞ് നിഷേദത്തോടെ ചുമൽ കൂച്ചി... ആ പിന്നെ എന്തിനാണ് എന്നോട് ചോദിക്കുന്നത്.. സഞ്ചയൻ കുറുമ്പോടെ ചുണ്ട് ഒന്ന് കൂർപ്പിച്ചു..... എടാ അത് അല്ല തെക്കിനിയിൽ ഇവന് കയറാൻ കഴിയുമൊ എന്നുള്ള പേടി.....രുദ്രൻ സഞ്ചയനെ നോക്കുമ്പോൾ ചെറിയ ചിരിയോടെ കുഞ്ഞന്റെ കൈ മെല്ലെ നെഞ്ചിലേക് ചേർത്ത് സഞ്ചയൻ... ആദി മോനെ നീയാണ് ഇന്ന് അവളുടെ ഔഷധം... ബോധമനസും ഉപബോധ മനസും തമ്മിൽ നടന്ന പിടിവലിയിൽ ഒരുപാട് ക്ഷീണിച്ചു കാണും പാവം എന്റെ മോൾ...നീ എന്റെ മോളെ അകറ്റി നിർത്തിയത് കണ്ടപ്പോൾ ചങ്ക് പറിഞ്ഞു പോകുന്ന വേദന ആയിരുന്നു...ആ ഞാൻ എങ്ങനെ ആണെടാ നിന്റെ അവകാശത്തെ നിഷേധിക്കുന്നത്..സഞ്ചയൻ മെല്ലെ കണ്ണൊന്നു തുടച്ചു കൊണ്ട് തുടർന്നു... ആ പിന്നെ ഇവിടെ അകത്തളങ്ങളിൽ പ്രായം അയ കുറെ മുത്തശ്ശിമാർ ഉണ്ട് അവരുടെ കണ്ണിൽ പെടരുത്...

പ്രായം ആയവർ അല്ലെ എന്തെങ്കിലും ഒക്കെ പറഞ്ഞെന്നു വരും... സഞ്ചയൻ കുസൃതിയോടെ കുഞ്ഞനെ മെല്ലെ ഒന്ന് അടിച്ചു... എന്നാൽ പിന്നെ ആർക്കും ശല്യം ഇല്ലാതെ ആ കുളത്തിന്റെ മൂലയ്ക്കു എങ്ങാനും പോയി ഇരുന്നോളാം ഞങ്ങൾ... കുഞ്ഞന്റെ ചുണ്ടിൽ. നേരിയ നാണം വിടർന്നു..... ആ അത് നല്ല തീരുമാനം.. അത് ആകുമ്പോൾ ഒരു ശല്യവും അങ്ങോട്ട് വരില്ലല്ലോ... സഞ്ചയൻ നിഷ്കൾങ്കമായി പറഞ്ഞതും രുദ്രൻ കണ്ണോന്ന്‌ തള്ളി.. നല്ല അമ്മായിഅച്ഛൻ .. ഞാൻ ആയിരിക്കണം ഇവനെ ആ പരിസരത്ത് അടുപ്പിക്കില്ല.... രുദ്രൻ മുഖം ഒന്ന് വെട്ടിച്ചു... എന്തോ എങ്ങനെ..? പണ്ട് ഉണ്ണിയെ കാണാൻ എന്ന് പറഞ്ഞു പാവം വീണയെയും കൊണ്ടു നീ ഇവിടെക് വന്നിരുന്ന കഥ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ...അല്ലങ്കിൽ തന്നെ കുളം നിങ്ങൾക് ഒരു വീക്നെസ് ആണല്ലോ..സഞ്ജയന്റെ താടി ഒന്ന് തടവി രുദ്രനെ നോക്കി... പോടാ അവിടുന്ന്‌.. ചെറുക്കൻ നില്കുന്നു.... രുദ്രന്റെ മുഖത്ത് ചെറു നാണം വിടർന്നതും കുഞ്ഞൻ മെല്ലെ ചിരിച്ചു... അച്ഛൻ നാണിക്കണ്ട ആ കഥ കുറച്ചൊക്കെ എനിക്ക് അറിയാം...ഉണ്ണിമാ പറഞ്ഞു തന്നിട്ടുണ്ട്... ദ്രോഹി.. "" രുദ്രൻ പല്ലൊന്നു കടിച്ച് തളത്തിലേക്ക് എത്തി നോക്കി.... ശേഷം കണ്ണ് കുഞ്ഞനിൽ വന്നു നിന്നു.... എങ്ങനെ സാധിക്കുന്നടെ നിനക്ക് ഇതൊക്കെ..മെല്ലെ അകത്തേക്കു കയറുമ്പോൾ കുഞ്ഞൻ ചുണ്ട് കൂട്ടി പിടിച്ചു തളത്തിൽ കൂടി കണ്ണോടിച്ചു.... ( തുടരും )

Nb :: ആകാശ് അവന്റ വല്യേട്ടനെ മാറ്റി നിർത്തിയിട്ടുണ്ടങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലും കാണും... വല്യേട്ടൻ ഇല്ലാത്ത ഒരു ജീവിതം അവന് കാണില്ല.... പക്ഷെ ഇവിടെ അത് അനിവാര്യം ആയിരിക്കാം.... ഭദ്ര ഉണർന്നത് മനോനില തെറ്റിയാണ് പക്ഷെ ആ തൃശൂലം തിരികെ ഇരിക്കുന്നത് കാണുമ്പോഴും അത് പോലെ കാലഭൈരവന്റെ മുഖത്തെ പ്രണയം കാണുമ്പോൾ അവൾ തിരികെ വന്നു.... അതിനു അർത്ഥം സ്വയം തിരിച്ചറിഞ്ഞു എന്നു അല്ല... അവളുടെ മനസിനെ ചെറിയെ ഒരു പരീക്ഷണത്തിൽ കൂടി നേരിട്ടു അത്രേ ഉള്ള്... അത് വിജയിച്ചു.. ഇനി അവർ പ്രണയിക്കട്ടെ.... പിന്നെ തളത്തിൽ ഉണ്ണിയും കുറുമ്പനും എല്ലാവരും ഉണ്ട്.... അവരെ അടുത്ത പാർട്ടിൽ എത്തിക്കാം... ആ സ്ത്രീ ജാതവേദന്റെ ആളാണെന്ന് മനസിലായല്ലോ..... "" അവർ അവിടെ എത്തും എന്നു വിനായകൻ മുൻകൂട്ടി അറിഞ്ഞു എന്നല്ലേ അർത്ഥം... അതെല്ലാം പുറകെ അറിയാം.. പിന്നെ പണി വാങ്ങാൻ മമ്മൂട്ടി ഉണ്ണിയപ്പം ഉണ്ടാക്കി വന്നിട്ടുണ്ട്....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story