ആദിശങ്കരൻ: ഭാഗം 127

adhishankaran

എഴുത്തുകാരി: മിഴിമോഹന

പോടാ അവിടുന്ന്‌.. ചെറുക്കൻ നില്കുന്നു.... രുദ്രന്റെ മുഖത്ത് ചെറു നാണം വിടർന്നതും കുഞ്ഞൻ മെല്ലെ ചിരിച്ചു... അച്ഛൻ നാണിക്കണ്ട ആ കഥ കുറച്ചൊക്കെ എനിക്ക് അറിയാം...ഉണ്ണിമാ പറഞ്ഞു തന്നിട്ടുണ്ട്... ദ്രോഹി.. "" രുദ്രൻ പല്ലൊന്നു കടിച്ച് തളത്തിലേക്ക് എത്തി നോക്കി.... ശേഷം കണ്ണ് കുഞ്ഞനിൽ വന്നു നിന്നു.... എങ്ങനെ സാധിക്കുന്നടെ നിനക്ക് ഇതൊക്കെ...രുദ്രൻ മെല്ലെ അകത്തേക്കു കയറുമ്പോൾ കുഞ്ഞൻ ചുണ്ട് കൂട്ടി പിടിച്ചു തളത്തിൽ കൂടി കണ്ണോടിച്ചു.... ഒരു തടി കട്ടിലിൽ കാൽ ആട്ടികൊണ്ട് ആപ്പിൾ കടിച്ചു മുറിക്കുന്ന ഉണ്ണി... "" വലത് വശത്തെ കട്ടിലിൽ ചിത്രൻ.... ഒരു പരികർമ്മി ചിത്രന്റെ വലത്തേ തോൾ തിരുമ്മി ശരിയാക്കുന്നുണ്ട്...... അടുത്ത തടി കട്ടിലിൽ ലെച്ചുവിന് വീഡിയോ കാൾ ചെയ്യുന്ന കുഞ്ഞാപ്പു...... നാരായണന്റെ മുടിയിഴകളെ താലോലിച്ചു കുഞ്ഞനന്തനും ""...... അതെ കട്ടിലിൽ കുഞ്ഞാപ്പുവിന് ഒപ്പം കിച്ചു ഫോണിൽ പബ്ജി കളിക്കുന്നു...."" അങ്ങോട്ട് കേറി വെടിവയ്ക്കട... ""പബ്ജി കളിച്ചു കൊണ്ട് കിച്ചു ഉറക്കെ വിളിച്ചു കൂവിയതും പുറം തിരിഞ്ഞു കിടന്ന കുഞ്ഞാപ്പു കാലു മടക്കി കിച്ചുവിനെ ഒന്ന് തൊഴിച്ചു..... മിണ്ടാതെ കിടക്കടാ അവിടെ..."" അവന്റെ ഒരു പബ്ജി... കുഞ്ഞാപ്പു ഒന്ന് കൂടി നേരെ കിടക്കുമ്പോൾ രുദ്രനും കുഞ്ഞനും ചിരിയോടെ കുഞ്ഞാപ്പുവിന്റെ ഇടത് വശത്തേക് നോക്കി...

മറ്റൊരു കട്ടിലിൽ കണ്ണന്റെ മടിയിൽ വലത്തേ കാൽ വച്ച് കിടക്കുന്ന ആരവ്.... പരികർമ്മി കിഴി കുത്തുന്നതിന് അനുസരിച്ചു കണ്ണുകൾ ഇറുകെ അടച്ചു കണ്ണന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് ആരവ്..... അച്ഛാ.. "" ഒരു ആപ്പിൾ എനിക്ക് താ വിശക്കുന്നു... ഉണ്ണിക്ക് ഇടത് വശത്തു കിടക്കുന്ന കട്ടിലിൽ വലത്തേ കാൽ മുകളിലെക്ക് തൂക്കി ഇട്ട നിലയിൽ കിടക്കുന്ന സച്ചു ഉണ്ണിക്ക് നേരെ കൈ നീട്ടി..."" അ...ഫ്ഫ്.. ഫും... """" ആപ്പിൾ വായിൽ ചവച്ചു കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു ഉണ്ണി... എന്തോന്ന്...മനസിൽ ആകുന്ന ഭാഷയിൽ പറ അച്ഛാ....." സച്ചു ചുണ്ട് ഒന്ന് കോട്ടി... മ്മച്ചും.. "" ആപ്പിൾ ചവച്ചു ഇറക്കി തൊണ്ടയിൽ ഒന്നു തിരുമ്മി ഉണ്ണി നേരെ ഇരുന്നു... കാല് ഒടിഞ്ഞു കിടക്കുന്ന പിള്ളേർ ആപ്പിൾ കഴിക്കാൻ പാടില്ല... അച്ഛൻമാർക്ക് കഴിക്കാം... ""ഉണ്ണി അടുത്ത ആപ്പിൾ കൈയിൽ എടുത്തു ഒന്ന് കടിച്ചു... ഒന്ന് പോ അച്ഛാ എണീറ്റ് ..എനിക്ക് വിശക്കുന്നു..."" സച്ചു ഇടത്തെ കാൽ എടുത്തു കട്ടിലിൽ മെല്ലെ അടിച്ചു... സച്ചു.. " ഉണ്ണി പറഞ്ഞത് സത്യം ആണ്... മോനും ദേവൂട്ടനും ആരവിനും മരുന്ന് കഞ്ഞി അകത്തു തയാറാക്കുന്നുണ്ട് നിങ്ങൾക് മൂന്നിനും ആണ് നല്ല പോലെ ആഘാതം ഏറ്റിരിക്കുന്നത്... സഞ്ചയൻ സച്ചുവിന് അടുത്തേക് വന്നു കാലിൽ ഒന്ന് ഞെക്കി നോക്കി..... നീര് വറ്റി തുടങ്ങിയല്ലോ..."" തൂക്കി നിർത്തിയ കാലിലെ അളവ് ഒന്ന് കൂടി കൃത്യം ആക്കി സഞ്ചയൻ.....ആ നിമിഷം രുദ്രന്റെ കണ്ണുകൾ അവിടെ മുഴുവൻ ഒന്ന് ഉഴിഞ്ഞു.... അനികുട്ടൻ എവിടെ..?

രുദ്രന്റെ കണ്ണുകൾ ഉണ്ണിയിൽ വന്നു നിന്നു.... തെക്കിനിയിൽ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയതാ... "" പറഞ്ഞ് തീർന്നതും ഉണ്ണിയുടെ കണ്ണുകൾ കണ്ണനിൽ വന്നു നിന്നു.... എടെ അനികുട്ടൻ ആണ് പഴയ പോലെ വല്ല ലവ് ലെറ്റർ കിട്ടിയാൽ എനിക്ക് കൂടി തരണേ... "" ഉണ്ണി പറഞ്ഞതും കണ്ണൻ നേർമ്മയായി ചിരിച്ചു..... ചില വേദനകൾ കീറി മുറിക്കുന്നത് ആ മുഖത്ത് തെളിഞ്ഞു വന്നതും ഉണ്ണി കണ്ണന്റെകയിൽ മെല്ലെ പിടിച്ചു... പോട്ട് കണ്ണപ്പ.. "" ഒരു സഹോദരന്റെ കടമ മാത്രം ആണ് നീ ചെയ്തത്...പക്ഷെ എന്നിട്ടും ദുർവിധി അവളെ തേടി വന്നു... മ്മ്ഹ.. "ചെയ്തത് തെറ്റ് ആണെങ്കിൽ പോലും വിധിയെ പഴിക്കാൻ അല്ലെ നമുക്ക് കഴിയൂ...... ഉണ്ണി പറഞ്ഞതും കണ്ണൻ മെല്ലെ തലയാട്ടി.... രുദ്ര.. """" ആ നിമിഷം ചന്തുവിന്റെ ശബ്ദം കേട്ടതും പുറകിലോട്ട് തിരിഞ്ഞു രുദ്രനും കുഞ്ഞനും........ തളത്തിന് വെളിയിലായി വീൽചെയറിൽ ചന്തുവിനെയും കൊണ്ട് നിൽക്കുന്ന മീനു....കണ്ണ് ആകെ കലങ്ങി മറിഞ്ഞിട്ടുണ്ട് മീനുവിന്റെ..... ആ നിമിഷത്തെ ചന്തുവിന്റെ മുഖഭാവം കണ്ടതും രുദ്രൻ ഒന്ന് പരുങ്ങി..... എന്താ രുദ്ര ഇതൊക്ക.. "" മരുന്ന് തന്ന് എന്നെ ഉറക്കി കിടത്തിയത് ഇതിന് ആയിരുന്നു അല്ലെ... "" ജീവനോടെ ഉണ്ടോടാ എന്റെ പിള്ളേർ എല്ലാം..... ചന്തുവിന്റെ കണ്ണ് നിറഞ്ഞു ഒഴുകിയതും രുദ്രൻ നടന്നു പുറത്ത് വന്നു... ശേഷം അവന് ഒപ്പം താഴേക്കു ഇരുന്നു തളർന്ന കൈയിൽ മെല്ലെ ഒന്ന് തഴുകി... വേദന ഉണ്ടോടാ... ""...മരുന്നിന്റെ വഴുവഴുപ്പിന് ഒപ്പം രുദ്രന്റെ കൈ മുകളിലോട്ടു ചലിച്ചു..

."" നീ അങ്ങനെ വിഷയം മാറ്റണ്ട.. """ എന്താ ഇവിടെ നടന്നത് എന്ന് എനിക്ക് അറിയണം.. ഉറക്കം ഉണരുമ്പോൾ എന്റെ... എന്റ കാൽക്കൽ ഇരുന്നു കരയുന്ന ഇവളയാ ഞാൻ കാണുന്നത്... ചന്തുവിന്റെ കണ്ണുകൾ മുകളിലോട്ട് നീളുമ്പോൾ കരച്ചിൽ അടക്കാൻ ശ്രമിച്ചു മീനു....... ചന്തു മോനെ കുഞ്ഞിനെ ഉറക്കി കിടത്തിയത് ഞാൻ ആണ്... അത് ഈ ചികിത്സയുടെ ഭാഗം ആണ്... "" മൂർത്തി തോളിൽ കിടന്ന നേര്യത് കൊണ്ട് ദേഹത്തെ വിയർപ്പ് ഒപ്പി കൊണ്ട് അവിടേക്കു വന്നു.... കുഞ്ഞിന്റെ പേശികൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്... ഇനിയുള്ള ഉഴിച്ചിൽ കഴിയുമ്പോൾ കഠിനമായ വേദന ആയിരിക്കും...ആദ്യത്തെ ഒരാഴ്ച ഉഴിച്ചിൽ കഴിയുമ്പോൾ മയക്കി കിടത്തും... ഓരോ ദിവസവും ഉറക്കത്തിന്റെ അളവ് കുറച്ചു കുറച്ചു വരും അപ്പോൾ ശരീരം ആ വേദനയോട് പൊരുത്തപെടും.... അത് ഈ ചികിത്സയുടെ ഭാഗം ആണ് കുഞ്ഞെ...മൂർത്തി പറഞ്ഞ് തീരുന്നതിനു മുൻപേ നാലു പരികർമ്മികകൂടി അവിടേക്കു വന്നു... അവർ വലിയ ഒരു ചെമ്പ് താങ്ങി പിടിച്ചിട്ടുണ്ട് ...... അതിൽ നിറയെ വെന്ത പച്ച ഇലകൾ കാണുന്നതിന് ഒപ്പം അതിൽ നിന്നും ആവി പുറത്തേക് വന്നു കൊണ്ടിരുന്നു.......... ആഹ്.. "" നിങ്ങൾ ഇത് തളത്തിലേ കിഴക്കേ മൂലയിലേക് എടുത്തു വച്ചോളു....

ആവി പോകും മുൻപേ പിള്ളേരുടെ എല്ലാം ദേഹത്ത് കോരി ഒഴിക്കണം... "" മോനെ ആദി നീയും കൂടി ചെല്ല്..... മൂർത്തി പറഞ്ഞതും കുഞ്ഞൻ കണ്ണ് തള്ളി ആ ചെമ്പിലേക് നോക്കി... അധികം ചൂട് കാണില്ലന്നെ.. "" ഒൻപത് കൂട്ടം ഔഷധ ചെടികളുടെ ഇലയും, ഏഴ്കൂട്ടം വേരും ചേർത്ത് തിളപ്പിച്ച വെള്ളം ആണ്.... ദേഹത്തു തട്ടിയ ഹേമം മുഴുവൻ ഒറ്റഅടിക്ക് അങ്ങ് മാറും...... ഉവ്വ് ഇനി ഈ ചെമ്പിൽ ഇട്ട് പിള്ളേരെ എല്ലാം പുഴുങ്ങി എടുക്ക്.. "" ചന്തു മുഖം ഒന്ന് വെട്ടിച്ചതും രുദ്രൻ ചിരിയോടെ അവന്റെ മുഖം നേരെ തിരിച്ചു...... ഇതിപ്പോ നിന്നോട് പറയാത്തത് കൊണ്ടുള്ള പരിഭവം ആണോ അതോ പിള്ളേർക്ക് വേദനിച്ചതിൽ ഉള്ള സങ്കടം ആണോ....രുദ്രൻ പുരികം ഒന്ന് ഉയർത്തി.. രണ്ടും ഉണ്ടന്നു കൂട്ടിക്കോ.. ""ചന്തു രുദ്രനിൽ നിന്നും കണ്ണ് തെറ്റിച്ചു കളിച്ചു... ചന്തു.. "" ഇവിടെ നടന്ന പകുതി കാര്യങ്ങൾ ഈ നിൽക്കുന്ന കുഞ്ഞന് പോലും അറിയില്ല..അത് പോലെ ഉണ്ണിക്കും.."" പലതും ഞാൻ ഒളിച്ചു വച്ചു അത് സത്യം ആണ്...ഞാൻ അത് തുറന്നു പറഞ്ഞിരുന്നു എങ്കിൽ വല്യോത് ഇന്ന് ഒരു മരണ വീട് ആ.. ആയേനെ...കു... കുട്ടികളിൽ പ...പലരും "" രുദ്രന്റെ ശബ്ദം ഇടറിയതും ചന്തുവിന്റെ ശബ്ദം ഉയർന്നു... രുദ്ര.. "" ഉറക്കെ വിളിച്ചു കൊണ്ടു ആ മുഖം രുദ്രനിൽ വന്നു നിൽകുമ്പോൾ മീനു ഇടറിച്ചയോടെ സാരി തുമ്പ് കൊണ്ട് വായ മൂടി...... മീനുമ്മേ... ""

ആ നിമിഷം കുഞ്ഞൻ അവന്റ നെഞ്ചോട് ചേർത്തു മീനുവിനെ.... കുഞ്ഞാ.. "" എ.. എന്റെ മക്കൾ... മീനുവിന്റെ കണ്ണ് തളത്തിലേക് നീണ്ടതും കുഞ്ഞൻ മെല്ലെ ചിരിച്ചു... അവർക് ഒരു കുഴപ്പവും ഇല്ലാ മീനുമ്മേ... ഞാൻ കൂടില്ലേ... "" എന്റെ... എന്റെ മോനോ ... "" മീനു കുഞ്ഞാന്റ മുഖത്ത് കൂടി വിരൽ ഓടിച്ചു... നെറ്റിയിൽ മെല്ലെ തൊട്ടു... വലത് വശത്തു ആയിട്ട് കല്ലിച്ചു കിടക്കുന്ന തടിപ്പിൽ തൊട്ടതും കുഞ്ഞൻ വേദന കൊണ്ട് ഒന്ന് ഞരുങ്ങി... മീനുവിന്റെ കൈ മെല്ലെ എടുത്തു മാറ്റി... രുദ്രേട്ട.. "" ഇത് കണ്ടില്ലേ കൊച്ചിന്റെ നെറ്റി കരിനീലിച്ചു കിടക്കുന്നത്.. "" മീനു തെല്ലു ശാസനയോടെ സാരി തുമ്പ് കൊണ്ട് അവിടെ ഒന്ന് ഒപ്പി... അത് ആ കാറിൽ നിന്നും തെറിച്ചു പോകുമ്പോൾ മുകളിൽ മുട്ടിയതാ.. "" പേടിക്കാൻ ഒന്നും ഇല്ലന്നെ... കുഞ്ഞൻ മെല്ലെ ആ തിണിർപ്പിൽ വിരൽ ഓടിച്ചു...... അത് കുഴപ്പം ഒന്നും ഇല്ലാ മീനു.. "" ഉണ്ണിക് കൊടുത്ത പച്ച മരുന്ന് ഏഴ് പ്രാവശ്യം ആയി കൊടുക്കുമ്പോൾ ഈ കല്ലിപ്പ് അങ്ങ് മാറും....സഞ്ചയൻ കൈയിലെ കുഴമ്പ് നേര്യത്തിൽ തുടച്ചു കൊണ്ട് തളത്തിന് പുറത്തേക് വന്നു.... നിനക്ക് അങ്ങനെ തന്നെ വേണം.. "" അനുഭവിക്കട..... അകത്തു നിന്നും ഉണ്ണിയുടെ ശബ്ദം ഉറക്കെ കേട്ടതും കുഞ്ഞൻ അകത്തേക്ക് എത്തി നോക്കി... എടെ ആ മരുന്നിന്റെ കയ്പ് മാറാൻ ആണ് ഈ ആപ്പിൾ മുഴുവൻ ഞാൻ തിന്നുന്നത്... കയ്പ് ഇപ്പോൾ മാറും ഇപ്പോൾ മാറും എന്നു വിചാരിച്ചു വിചാരിച്ചു ഒരു കിലോ ആപ്പിൾ തീർന്നു...""ചുണ്ടിൽ വരെ ഇപ്പോഴും ചവർപ്പ് നിൽകുവാ.... ഉണ്ണി ചുണ്ട് ഒന്ന് ഞൊട്ടി മുഖം ചുളിച്ചു....

എനിക്ക് ഈ പച്ച മരുന്ന് ഒന്നും വേണ്ട.. " ഞാൻ വല്ല അമൃതഞ്ചനോ വിക്സ്യോ പെരട്ടി കൊള്ളാം... "" കുഞ്ഞൻ ഉണ്ണിയുടെ മുഖഭാവം കണ്ടതും ഒന്ന് തിരിഞ്ഞു... അതെന്താ കുഞ്ഞാ.. """കല്ലിപ്പ് മാറാൻ അല്ലെ.."" മീനു ശാസനയോടെ കണ്ണ് ഉരുട്ടി... എനിക്ക് വേണ്ടാന്നെ.. " മീനുമ്മക്ക് അത്ര നിർബന്ധം ആണെങ്കിൽ ചന്തുമായ്ക്ക് കൊടുക്ക്‌... "" കുഞ്ഞൻ മുഖം വെട്ടിച്ചതും രുദ്രൻ ചിരി അടക്കി... രാവിലെ കുടിച്ചാൽ വൈകുന്നേരം ആകുമ്പോഴേക്കും ചവർപ്പ് അങ്ങ് ഇറങ്ങും ഒപ്പം ഈ കല്ലിപ്പും.. "" കയിപ്പ് മാറാൻ ചക്കരയെയോ തേനോ പഴങ്ങളോ ഇഷ്ടം ഉള്ളത് എന്തും കഴിക്കാം.... സഞ്ചയൻ മെല്ലെ ആ കല്ലിപ്പിൽ ഒന്ന് ഞെക്കിയതും കുഞ്ഞൻ പല്ലൊന്നു കടിച്ചു.... ഉവ്വ്.. """""ഈ പറഞ്ഞ സാധനങ്ങൾ മോൾക്കും കൂടി കൊടുക്കണം അത്രേ ഉള്ളൂ..""" """""സഞ്ചയൻ കേൾക്കാതെ ഉള്ളാലെ പറഞ്ഞ് കൊണ്ട് തളത്തിലേക് കയറുന്ന കുഞ്ഞനെ ചിരി അടക്കി നോക്കി രുദ്രൻ... ഇപ്പോഴത്തെ പിള്ളേർ എല്ലാം ഇങ്ങനെയാ രുദ്ര നമ്മുടെ ചികിത്സയും പച്ചമരുന്ന് എല്ലാം അവർക്ക് ഒരുത്തരം പുച്ഛം ആണ്..... "" സഞ്ചയൻ പറഞ്ഞതും രുദ്രൻ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു.. എടൊ തന്റെ ചികിത്സയോടുള്ള പുച്ഛം അല്ല... കുളത്തിലും കാട്ടിലും പൊയ്ക്കോ അവിടെ ആരും ശല്യം ചെയ്യാൻ വരില്ല എന്നു പറഞ്ഞ് പിള്ളേർക്ക് പ്രോത്സാഹനം കൊടുക്കുമ്പോൾ ഓർക്കണം... ""

ഇങ്ങനെ പലതും കാണേണ്ടി വരും എന്ന്... രുദ്രൻ പറഞ്ഞ് തീർന്നതും സഞ്ചയൻ കണ്ണ് തള്ളി അകത്തേക്കു പോയ കുഞ്ഞനെ നോക്കി.... എടാ എന്റെ മോള് അവൾ കുഞ്ഞാ.. "" ഇനി താൻ അവളെ വല്ല സ്വർണ്ണ പൂട്ടിട്ട് പൂട്ടി വയ്ക്ക് അതെ ഉള്ള് മാർഗം.. "' എന്തിന് ആ പൂട്ട് പൊട്ടിക്കാൻ അറിയാവുന്നവൻമാർ അല്ലെ കൂടെ ഉള്ളത്...സഞ്ചയൻ പറഞ്ഞതും ചന്തു നാണത്തോടെ മീനുവിനെ നോക്കി.. ട്രെയിനിങ് കൊടുക്കുന്നത് നമ്മുടെ പുത്രൻ ആയിരിക്കും അല്ലേടി.."" ചന്തുവിന്റെ കണ്ണുകൾ അകത്തേക് നീളുമ്പോഴും കുഞ്ഞാപ്പു ലെച്ചുവിനോട് പ്രണയം പങ്കിട്ടു കൊണ്ടിരുന്നു..... പോ മനുഷ്യ.. ""!! മീനു തെല്ലു നാണത്തോടെ ചന്തുവിന്റെ കൈയിൽ മെല്ലെ കൊട്ടി..."" അത് ചോദിക്കാൻ ഉണ്ടോ.. ""കണ്ണനും രുക്കുവും ആ വീടിനു ചുറ്റും അലാറം വച്ചിട്ടുണ്ട് കുഞ്ഞാപ്പുവിന്റ അനക്കം കണ്ടാൽ അപ്പോൾ അലാറം അടിക്കും.."" രുദ്രൻ കളിയോടെ അകത്തേക്കു എത്തി നോക്കി... പോ രുദ്രേട്ട എന്റെ മോനെ കളിയാക്കാതെ.. "" അവനു എന്തിഷ്ടം ആണെന്നോ ലെച്ചുനെ.. "" മീനുവിന്റെ ചുണ്ടിൽ നേർത്ത ചിരിയും നാണവും വിടർന്നു... മീനു ആ ഇഷ്ടം.... """ആ സ്നേഹം അത് നമുക്ക് വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ല.. അതിനുമപ്പുറം പ്രണയത്തിന്റെ മൂർത്തി ഭാവം ആണ് ലക്ഷ്മി നാരായണൻമാർ.. അതിനു കൂട്ട് നിക്കാൻ ദേ ആ കുരുപ്പും.... രുദ്രന്റെ കണ്ണുകൾ കുഞ്ഞാപ്പുവിന്റെ തലയിൽ മെല്ലെ തലോടുന്ന അനന്തനിൽ വന്നു നിന്നു....

ആ കുഞ്ഞി കൈകൾ തന്റെ സ്വാമിയുടെ മുടിയിഴകളെ മെല്ലെ മാടി ഒതുക്കി കൊണ്ടിരുരുന്നു.... എടാ എനിക്ക് പിള്ളേരെ ഒന്ന് കാണണം... ചന്തു അകത്തേക്കു ഒന്നു എത്തി നോക്കി.... രുദ്ര ദേവൂട്ടാൻ എവിടെ..? ചന്തുവിന്റെ കണ്ണുകൾക്ക് ഒപ്പം മീനുവിന്റെ കണ്ണുകളും അഴിക്കുള്ളിലൂടെ അകത്തേക്കു നീളുമ്പോൾ ആ കണ്ണുകളിൽ ആശങ്ക നിറഞ്ഞു... എന്റെ ചന്തു നീ പേടിക്കണ്ട അവൻ അകത്തുണ്ട്..."" ഊരയിലെ എല്ലിന് ഒരു ചെറിയ തെറ്റൽ... കുഴമ്പ് തേച്ചു ഒന്ന് പിടിചിട്ടാൽ തീരുന്ന വേദന ഉള്ളൂ... പക്ഷെ ചെറുക്കൻ സമ്മതിക്കണ്ടേ.. ഹരികുട്ടൻ ആണെങ്കിൽ അല്പം മയം കാണിക്കും.... ഞാൻ ആണെങ്കിൽ മുൻപിൽ നിൽക്കുന്നത് രോഗി ആയി മാത്രമേ കാണൂ..... ഇതിപ്പോ ഞാൻ തന്നെ പിടിച്ചു ഇടേണ്ടി വരും.....സഞ്ചയൻ അകത്തേക്കു എത്തി നോക്കി... ഊരയുടെ എല്ല് തെറ്റാനോ.. അതെങ്ങെനെ..? ചന്തു ഉമിനീർ ഇറക്കി... ഒന്നുമില്ലടാ കാറിൽ നിന്നും വീണപ്പോൾ പറ്റിയതാ... "" പിന്നെ നിനക്ക് അറിയാമല്ലോ ചെറിയ വേദന പോലും അവൻ താങ്ങില്ല എന്ന്.. രുദ്രൻ ചന്തുവിന്റെ കൈയിൽ മെല്ലെ പിടിച്ചു... സഞ്ജയേട്ടാ കുഞ്ഞിന് വേദനിക്കാതെ നോക്കണേ.."" മീനു സാരി തുമ്പിൽ കൈ കോർത്തു... വേദനിക്കും മീനു.. ഒരു രണ്ട് സെക്കന്റ്‌ ആ എല്ല് ഒന്ന് പിടിച്ചിടുന്ന നിമിഷം മാത്രം...

പിന്നെ ഓടി നടക്കും അവൻ ഇത് വഴി... സഞ്ചയൻ തികഞ്ഞ ഒരു വൈദ്യൻ ആയി മാറി.... ശേഷം മൂർത്തി അമ്മാവനെ നോക്കി.. മൂർത്തി അമ്മാവാ ഹരികുട്ടനോട് പറ ദേവൂട്ടനെ ഇങ്ങു കൊണ്ട് വരാൻ അവൻ അറിയാതെ ഞ്ഞാൻ തന്നെ പിടിച്ചു ഇടാം..... സഞ്ചയൻ നേർത്ത ചിരിയോടെ പറഞ്ഞതും മൂർത്തി തലയാട്ടി അകത്തേക്ക് കയറി.... മീനു നീ ഗൗരിയുടെ അടുത്തേക് പൊയ്ക്കോളൂ.... ""ചന്തുവിനെ ഞ്ഞാൻ നോക്കി കൊള്ളാം ... രുദ്രൻ ചന്തുവിന്റെ വീലചെയറിൽ പിടിച്ചതും മീനു സംശയത്തോടെ നിന്നു.... ഞാൻ ഇല്ലേ പെണ്ണെ ഇവിടെ.."" അവന് നോവാതെ ഞാൻ നോക്കിക്കൊള്ളാം... അവന് നൊന്താൽ എന്റെ നെഞ്ചു അല്ലെ പിടിയുന്നത്.. രുദ്രൻ മീനുവിന്റെ തോളിൽ ഒന്ന് തട്ടി... പിന്നെ ഈ തളത്തിലേക്ക് നിങ്ങൾക് പ്രവേശനം ഇല്ലല്ലോ.. അത് കൊണ്ട് മോള് തെക്കിനിയിലേക് പൊയ്ക്കോ....രുദ്രൻ വാക്കുകൾ പൂർത്തി ആക്കും മുൻപേ വീൽ ചെയർ തളത്തിലേക്ക് ഉരുട്ടി ഇറക്കി..... എന്തുവാടേ ഇത്......... """""""അകത്തേക്ക് കടന്നതും ചന്തുവിന്റെ കണ്ണുകൾ ഒരു മൂലയിൽ നിന്നും സഞ്ചരിച്ചു തുടങ്ങി... അച്ഛന് മനസിലായില്ലേ """".. ആ ഇതാണ് ഇരിക്കത്തൂർ മനയിലെ വല്യോത് മെയിൽ""" വാർഡ്...ലേഡീസ്ന് ഉള്ളത് അപ്പുറത് ഉണ്ട്.. """""കുറുമ്പൻറെ ശബ്ദം കേട്ടതും രുദ്രൻ വീൽചെയർ കൊണ്ട് പുറകോട്ട് തിരിഞ്ഞു....

ആ നിമിഷം എല്ലാവരുടെയും കണ്ണുകൾ കുറുമ്പനെ അടിമുടി ഒന്ന് ഉഴിഞ്ഞു...... രണ്ട് പരികർമ്മികൾ ഇരു വശത്തു കൂടി താങ്ങി നിർത്തിയിട്ടുണ്ട്..അവരുടെ തോളിൽ തളർത്തിയിട്ട പോലെ രണ്ട് കൈകൾ....."" അരയിൽ ഒരു കുഞ്ഞ് തുണി കഷ്ണം മാത്രം തറ്റു പോലെ തെറുത്ത് വച്ചിട്ടുണ്ട്...... ദേഹം മുഴുവൻ കുഴമ്പിന്റെ വഴുവഴുപ്പ്...കാലു രണ്ടും പിണച്ചു ബലം മുഴുവൻ പരികർമികളിൽ കൊടുക്കുമ്പോൾ കുറമ്പന്റ വയർ ഒട്ടി അകത്തേക് കയറിയിരുന്നു... ദുക്ര അപ്പൂപ്പന് കൂടി ഒരു അവസരം കൊടുക്കാമായിരുന്നു....."കട്ടിൽ ഒഴിവ് ഉണ്ടല്ലോ "കുറുമ്പൻ കുഞ്ഞന്റെ നേരെ തല ഒന്ന് ചെരിച്ചതും കിച്ചു മെല്ലെ എഴുനേറ്റു വന്നു അവനെ അടിമുടി നോക്കി...... ഇതെന്താ ജീസസ് ക്രയിസ്റ്റിനെ കുരിശിൽ തറച്ചത് ആണോ...."" പോടോ അവിടുന്ന്.. "" ഇങ്ങോട്ട് വരാൻ നേരം ഈ തുണി എങ്കിലും ഉടുക്കാൻ തന്നത് ഭാഗ്യം ... അരയിലുള്ള വെറും ഒരു കറുത്ത ചരടിൽ ആയിരുന്നു എന്നെ ആ മുറിയിൽ ഇട്ടിരുന്നത്.....അറിയുവോ.... "" കുറുമ്പൻ ചുണ്ട് പുളുത്തി ചന്തുവിനെ നോക്കി... അച്ഛനോട് പറഞ്ഞത് അല്ലെ എനിക്ക് ഒരു സ്വർണ്ണ അരഞ്ഞാണം വാങ്ങി തരാൻ..... എനിക്ക് നാണം ഒക്കെ ഉണ്ട് കറുത്ത ചരട് മാത്രം ഇട്ടു ഇങ്ങോട്ട് വരാൻ....കുറുമ്പൻ തല ഒന്ന് വെട്ടിച്ചു.. സ്വർണ്ണം ആയിരുന്നേൽ നീ അത് മാത്രം ഇട്ട് വരുമായിരുന്നോ..

രുദ്രൻ കണ്ണൊന്നു തള്ളി... സ്വർണ്ണം അല്ലെ രുദ്രച്ച അപ്പോൾ പിന്നെ നാണിക്കണ്ട കാര്യം ഉണ്ടോ.. """ നമുക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ലേ... കുറുമ്പൻ പുരികം തുള്ളിച്ചു... നന്നായെടാ ഇവന് സ്വർണ്ണ അരഞ്ഞാണം വാങ്ങി കൊടുക്കാഞ്ഞത്..... ""അത് കാണിക്കാൻ പഞ്ചായത്ത് മുഴുവൻ തുണി ഇല്ലാതെ ഓടിയേനെ കുരിപ്പ്...കണ്ണൻ വാ പൊത്തി ചിത്രനോട് പറഞ്ഞതും ചുണ്ട് കൂട്ടി പിടിച്ചു ചിത്രൻ..... ആ നിമിഷം കുറുമ്പന് പുറകിൽ കൂടി പതുക്കെ വന്ന സഞ്ചയൻ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് എല്ലാവരോടും അനങ്ങരുത് കാണിച്ചു.....എല്ലാവരും ശ്വാസം അടക്കി പിടിച്ച നിമിഷം സഞ്ചയൻ വലത്തേ കൈ നെഞ്ചിലേക് ചേർത്ത് നെഞ്ചോരം ചേർന്ന ഏലസുകളിൽ മുറുകെ ഒന്ന് പിടിച്ചു സാക്ഷാൽ ദ്വാൻവന്ദരിയേ മനസിൽ ധ്യാനിച്ചു ഇരു കൈകളിലെ തള്ള വിരൽ മുൻപോട്ട് ആക്കി ചൂണ്ടു വിരലും നടുവിരലും പ്രത്യേക അനുപാത്തിൽ വച്ചു.... കണ്ണുകൾ കൊണ്ട് കുറുമ്പന്റെ സുഷുംമ്‌നാ നാടി ഒന്ന് ഉഴിഞ്ഞു..... ഊരയുടെ മൂല ലക്ഷ്യം ആക്കി കൈകളും കണ്ണുകളും നീങ്ങുമ്പോൾ രുദ്രനും കുഞ്ഞനും ഇരു ഒരു ബലത്തിനായി മുഷ്ടി ചുരുട്ടി പിടിച്ചു.... ചന്തു കണ്ണുകൾ ഇറുകെ അടച്ചു.... കിച്ചു കുഞ്ഞാപ്പിവിന്റെ കൈയിൽ മുറുകെ പിടിച്ചു.... ചിത്രൻ ഇടത്തെ കൈയിലെ നഖം കടിച്ച് കൊണ്ടു കണ്ണ് പാതി അടച്ചു... ആാാാ........."""

അമ്മേ!!!!!!!!!!!!!!!!!!!!!ക്ട്ക് എന്നൊരു ശബ്ദത്തിന് ഒപ്പം കുറുമ്പൻറെ ശബ്ദം ഇരിക്കത്തൂർ മനയെ മുഴുവൻ കുലുക്കി മറിച്ചതും ഉണ്ണി ഇരു കൈ കൊണ്ട് ചെവി രണ്ടും പൊത്തി പിടിച്ചു.......... അയ്യോ... എന്നെ കൊന്നേ.. ഞ്ഞാൻ ചത്തെ..... "" നിലത്തു കിടന്നു രണ്ട് കയ്യും കാലും ഇട്ടു ഇളക്കുന്നവനെ സഞ്ചയൻ തട്ടി വിളിച്ചു..... എടാ.. ദേവൂട്ട.. കഴിഞ്ഞു.... " വേദന എല്ലാം മാറിയല്ലോ ഇനി എന്തിനാ നീ കിടന്നു കാറി കൂവുന്നത്... "" സഞ്ചയൻ അവന് ഒപ്പം താഴേക്കു ഇരുന്നു..... മാറിയോ.. "" രണ്ട് കയ്യും വളച്ചു മുകളിലേക്കു വച്ച് കൊണ്ട് മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി കുറുമ്പൻ... മാറി.. "" ഇനി നിനക്ക് ഓടി ചാടി നടക്കാം... ഇത്രേം ഉള്ളായിരുന്നു അതിനാണോ നീ ആ ഹരികുട്ടനെ അരമണിക്കൂർ വട്ട് തട്ടിയത്..... സഞ്ചയൻ വലത്തെ കയ്യാലേ മെല്ലെ അവനെ പൊക്കി എടുത്തു... ഇനിയും ഇത് പോലുള്ള ആചാരം ഉണ്ടോ സഞായ്മ.. "" എഴുനേൽക്കുന്ന വഴി കുറുമ്പൻ കണ്ണോണ് കൂർപ്പിച്ചു.. എന്തിനാടാ.. "" സഞ്ചയൻ പുരികം ഒന്ന് ഉയർത്തി... അല്ല കുഞ്ഞേട്ടൻ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് നല്ല സങ്കടം പെട്ടന്നു ഒന്ന് എഴുനേൽപ്പിക്കാൻ ആയിരുന്നു... "" കുറുമ്പൻറെ കണ്ണുകൾ സച്ചുവിലേക് നീണ്ടു... പോടാ സമദ്രോഹി.. """നിനക്കോ നൊന്തു ബാക്കിഉള്ളവർക്കു കൂടി പണി വാങ്ങി തരണോ..""

സച്ചുവിന്റെ മിഴിഞ്ഞ കണ്ണുകൾ തൂക്കിയിട്ട കാലിലേക് പോയി..... രുദ്രച്ഛൻ പറഞ്ഞു തന്നിട്ടുണ്ടല്ലോ എല്ലാം ഷെയർ ചെയ്യണം എന്ന്... " അപ്പോൾ പിന്നെ എനിക്ക് കിട്ടിയ ഈ വേദനയും നിങ്ങൾ എല്ലവരും ഷെയർ ചെയ്യണം... യാ.. ഹൂ.. യാ.. ഹൂ.. കയ്യും കാലും എടുത്തു മുൻപോട്ടും പുറകോട്ടു കരാട്ടെ കാണിക്കും പോലെ കാണിച്ചു കുറുമ്പൻ... സഞ്ചയമാ.. """ സച്ചു ചെറിയ പരിഭവത്തോടെ സഞ്ചയനെ നോക്കി... ഇല്ലടാ നിന്നെ അത് പോലെ ചെയ്യാൻ പറ്റില്ല.. ""പിന്നെ ജന്മത് നിനക്ക് ചലിക്കാൻ കഴിയില്ല... നിന്റെ ട്രീറ്റ്മെന്റ് വേറെ ആണ്... സഞ്ചയൻ വശത്തു ഇരുന്ന മരുന്ന് കുഞ്ഞ് ശങ്കിൽ കൂടി തൂക്കിഇട്ടിരിക്കുന്ന സച്ചുവിന്റെ കാലിന്റെ മുട്ടിൽ ഇറ്റിച്ചു കൊടുത്തു കൊണ്ട് തുടർന്നു..... നിന്നെ ഇപ്പോൾ മുകളിലെ മുറിയിലേക്ക് മാറ്റും..."""ഇവരെയും ആ മരുന്ന് വെള്ളത്തിൽ ഒന്ന് ഉഴിഞ്ഞു കഴിഞ്ഞാൽ തളത്തിൽ നിന്നും പുറത്തേക് വിടും..സഞ്ചയൻ അല്പം മരുന്ന് കൂടി കാലിൽ ഇറ്റിച്ചു കൊടുത്തു... അതെന്ത് ന്യായം... ഞ്ഞാൻ ഒറ്റക് അല്ലെ ഈ വേദന മുഴുവൻ സഹിച്ചത്... ആർക്കേലും കൂടി അത് ഷെയർ ചെയ്യണം .... കുറുമ്പൻ നഖം കടിച്ച് കൊണ്ടു സച്ചുവിന്റെ തൂക്കിയിട്ട കാലിന്റെ അടുത്തേക് വന്നതും കുഞ്ഞൻ അവനെ വലിച്ചു നെഞ്ചിലേക് ചേർത്തു... മക്കൾ അവിടെ നിൽക്കണ്ട ആ ചെറുക്കൻ ആ കാലു തൂക്കിയിട്ട് മര്യാദക് അവിടെ കിടന്നോട്ടെ......"" എന്നാൽ ഉണ്ണിമാ എണീറ്റു വാ... സഞ്ചയ്മ നല്ല പോലെ തിരുമ്മി തരും... സ്സ്.. ""

കുറുമ്പൻ എരിവ് വലിച്ചു വിട്ടു.... പോടാ അവിടുന്ന്.. "" ഇനി ഉണ്ണിമാടെ നെഞ്ചത്തോട്ട് കൊണ്ട് വയ്ക്ക്...എല്ലാം അവസാനം എന്റെ നെഞ്ചത് ആണല്ലോ...എന്റെ സഞ്ചയേട്ട ഒരു രണ്ട് ദിവസം കൂടി ഇവനെ ഇങ്ങനെ കിടത്തി കൂടായിരുന്നോ..."" ഉണ്ണി പല്ല് കടിച്ചു... അയ്യടാ ആ പൂതി അങ്ങ് മനസിൽ ഇരിക്കത്തതെ ഉള്ളൂ.. "" എനിക്ക് കുറച്ചു പണി ഉണ്ട്.... മ്മ്.. "" കുറുമ്പൻ തിരിഞ്ഞു കുഞ്ഞനെ ചിറഞ്ഞൊന്നു നോക്കി... എനിക്ക് ഉള്ള എന്തോ പാര ആണല്ലോ വരുന്നത്.. "" കുഞ്ഞന്റെ പുരികം ഒന്ന് ഉയർന്നതും കുഞ്ഞന്റെ കൈയിൽ നിന്നും കുതറി മുന്പോട്ട് ഓടി കുറുമ്പൻ... എടാ തുണി ഉടുത്തോണ്ട് പോടാ.. """" കുഞ്ഞൻ വിളിച്ചതും വാതുക്കൽ ചെന്നു ഒന്ന് നിന്നു കുറുമ്പൻ...... ആരും ജനിക്കുന്നത് തുണി ഉടുത്തല്ല.. പോകുമ്പോഴും കൊണ്ട് പോകില്ല... പിന്നെ എന്തിനു ഇതിന്റെ ഒക്കെ ആവശ്യം.. "" തിയറി ബൈ ദി ഗ്രേറ്റ് അനിരുദ്ധൻ പുതുമന..... """"കുറുമ്പൻ വിളിച്ചു പറഞ്ഞതും രുദ്രൻ മുൻപോട്ട് വന്നു... എടാ ആ പൊട്ടൻ പറയുന്നത് കേട്ട് നടക്കരുത് നിനക്ക് അടി കിട്ടും.. അവന് അടി കിട്ടി നല്ല ശീലം ഉള്ളതാ..."" എൻെറ രുദ്രച്ച "" മീനു അമ്മ എന്റെ മഞ്ഞ t ഷട്ടും മഞ്ഞ നിക്കറും അവിടെ എടുത്തു വച്ചിട്ടുണ്ട്... ഒന്ന് കുളിച് മഞ്ഞയിൽ മുങ്ങി വരാം ഞ്ഞാൻ...... കുറുമ്പൻ മുന്പോട്ട് ഓടിയതും ആരവ് സംശയത്തോടെ കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും നോക്കി.... എടെ അവൻ ഇനി മഞ്ഞ നിക്കറും ഇട്ട് വരുവോ... "" ഹഹഹ.... ഹഹ.. ""

കുഞ്ഞനും കുഞ്ഞാപ്പുവും ഒരു പോലെ ചിരിച്ചു..... ചിരി നിർത്തി കൊണ്ട് കുഞ്ഞാപ്പു തുടർന്നു... എന്റെ ആരവേട്ടാ മഞ്ഞ നിക്കർ എന്നു അവൻ പറയുന്നത് ത്രീഫോർത് പാന്റ് ബർമ്മുടെ ഒക്കെ ആണ്.... ചില വാക്കുകൾ അവനെ കൊണ്ട് തിരുതിക്കാൻ ശ്രമിച്ചു തോറ്റു ഞങ്ങൾ... അതിന് അച്ഛൻ അടി കുറെ കൊടുത്തത് ആണ്...എന്നിട്ട് നേരെ ആയിട്ടില്ല....കുഞ്ഞാപ്പു ചുണ്ട് കടിച്ചു ചിരി അടക്കി.... ആരവേട്ടാ എക്സാമ്പിൾ അറിയുമോ... കിച്ചു മുൻപോട്ട് വന്നു...ദുർഗ അപ്പൂപ്പനെ ഇപ്പോഴും വിളിക്കുന്നത് ദുക്ര അപ്പൂപ്പൻ എന്നാണ്..... ""ഇപ്പോൾ ആ പെണ്ണും ഈ അനന്തനും അത് ആണ് വിളിക്കുന്നത്... കിച്ചു അനന്തനെ കൈയിൽ എടുത്തു നെറ്റിയിൽ ഒന്ന് മുട്ടി.... അയ്യോ രുദ്രേട്ടാ അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർമ്മ വന്നത് കുറച്ചു മുൻപ് രുക്കു വിളിച്ചിരുന്നു ..."" കണ്ണന്റെ വാക്കിൽ ആശങ്ക നിറഞ്ഞതും രുദ്രനും ചന്തുവും ഉണ്ണിയും പിള്ളേരും ശ്രദ്ധയോടെ കണ്ണനെ നോക്കി.... പിള്ളേർക്ക് ആക്‌സിഡന്റ് ആയത് അറിഞ്ഞത് മുതൽ കലി തുള്ളി നിൽകുവാ അച്ഛൻ "" രുദ്രേട്ടന്റ മുട്ട് കാൽ തല്ലി ഒടിക്കും എന്നാണ് പറഞ്ഞത്.... കണ്ണൻ ചുണ്ട് കൂട്ടി പിടിച്ചു... സഞ്ചയമാ ആ ഒഴിഞ്ഞു കിടക്കുന്ന കട്ടിൽ ബുക്ഡ്.. "" കിച്ചു വിളിച്ചു പറഞ്ഞതതും സഞ്ചയൻ ഒന്ന് ചിരിച്ചു.... പോടാ... ""

ആശാന്റെ നെഞ്ചത്ത് തന്നെ ചവുട്ട്..."" രുദ്രൻ നഖം കടിച്ചതും ഉണ്ണി ചിരിച് കൊണ്ട് കണ്ണനെ നോക്കി.. നന്നായി രുദ്രേട്ടന്റെ കാൽ അല്ലെ... എന്റെ കാലിന്റെ കാര്യം എന്തെങ്കിലും പറഞ്ഞോ കണ്ണപ്പ .. "" ഉണ്ണി കണ്ണനെ സൂക്ഷിച്ചു നോക്കി.... ആ പറഞ്ഞു നീയാ പിള്ളേരെ പിഴപിക്കുന്നത്... നിന്നെ ഇനി ഇരിക്കത്തൂർ തന്നെ നിർത്തിയ മതി എന്ന്... "" അത് കൊള്ളാല്ലോ അന്തവും കുന്തവും ഇല്ലാതെ ഇങ്ങേരുടെ വാക്ക് കേട്ട് പിള്ളേരുടെ കൂടെ പോയതാ ഞാൻ... "" എന്നിട്ട് അവസാനം എല്ലാം എന്റെ തലയിൽ..... ഞാൻ പിഴപിച്ചു പോലും...എന്റെ ഭാര്യയെ പോലും ഞാൻ പിഴപിച്ചിട്ടില്ല....മഹഹ... ഉണ്ണി ചുണ്ട് ഒന്ന് കോട്ടി.... "" അപ്പോൾ ഒറ്റ പ്രസവത്തിൽ നിരന്നു നിൽക്കുന്ന മൂന്ന് എണ്ണമോ....കുഞ്ഞൻ ഉണ്ണിയുടെ ചെവിയോരം പറഞ്ഞത്തും ഉണ്ണി ആവേശത്തോടെ ഒന്ന് തിരിഞ്ഞു... ആ... അതെ..."" പെട്ടന്നു തന്നെ തല ഒന്ന് വെട്ടിച്ചു... പോടാ അവിടുന്ന് കുഞ്ഞ് വായിൽ വലിയ വർത്തമാനം കൊണ്ട് വന്നേക്കുന്നു... "" ഉണ്ണി ചുണ്ട് ഒന്ന് കൂർപ്പിച്ചു കുഞ്ഞനെ നോക്കി.. സാരമില്ല ഉണ്ണിമാ എല്ലാം വിധിയുടെ വിളയാട്ടം.. """ കുഞ്ഞൻ ഉണ്ണിയുടെ മടിയിലേക് മെല്ലെ കിടന്നു.... ആഹാ എല്ലവരും ഇങ്ങനെ കിടന്ന മതിയോ.. "" എഴുന്നേറ്റു വായോ ആവി പോകും മുൻപേ ആ വെള്ളം ദേഹത്തു ഒഴിക്കണം.... ""

മൂർത്തി ശാസനയോടെ വെള്ളത്തിലെ ആവിയിൽ ഒന്ന് ഉഴിഞ്ഞതും സഞ്ചയൻ സച്ചുവിന്റെ കാലിലെ കെട്ടു മെല്ലെ അഴിച്ചു... ഹരികുട്ടാ സചൂനെ മുകളിലോട്ടു മാറ്റണം.. മരുന്നും ആഹാര സമയവും എല്ലാം ഞാൻ ചേച്ചിയമ്മയ്ക്ക് പറഞ്ഞ് കൊടുത്തോളം.... "" സഞ്ചയൻ പറഞ്ഞ് തീർന്നതും സച്ചുവിന്റെ മുഖം ഒന്ന് വാടി.....ആ നിമിഷം ചിത്രൻ അവന്റെ കൈയിൽ മെല്ലെ പിടിച്ചു...... അമ്മയ്ക്ക് പറഞ്ഞു കൊടുത്താലും അതെല്ലാം ചെയ്തു തരാൻ ചിന്നു നിന്റെ കൂടെ കാണും... """അവന്റെ തലയിൽ മെല്ലെ തലോടി ആ ചെമ്പിനു അടുത്തേക് പോകുന്നവനെ നിറഞ്ഞ കണ്ണോടെ നോക്കി സൂര്യദേവൻ... 💠💠💠💠 മോളെ.."" ഈ കഞ്ഞി കുടിക്ക്.. "" ആ ക്ഷീണം അങ്ങ് മാറട്ടെ.. "" മംഗള ഒരു കുഞ്ഞു പ്ലാവില കുത്തിൽ അല്പം കഞ്ഞി കോരി ഭദ്രയുടെ ചുണ്ടോട് അടുപ്പിച്ചു... മ്മ്ഹ്ഹ്.. "" മെല്ലെ ആ കഞ്ഞി ഒരു കൈ കൊണ്ട് തട്ടി മാറ്റിയവൾ... "" സ്സ് "" പതിയെ എരിവ് വലിച്ചു... കുഞ്ഞിന്റെ നാവും ചുണ്ടും നന്നായി മുറിഞ്ഞിട്ടുണ്ട്.. ""വേദന കാണും.... മെല്ലെ പാദസരം കിലുക്കി ഭദ്രയ്ക്ക് അടുത്തേക് വന്നു ഭാനു..."" ഇത് മരുന്ന് ഒഴിച്ച കഞ്ഞി ആണ്.. " അ.. അ.. " നേർത്ത ചിരിയോടെ ഭാനുവിന്റെ മുഖത്തേക്ക് നോക്കി മംഗള... ഭാനു... "" അതാണ് പേര്... ആ കഞ്ഞി കൈയിലേക് വാങ്ങി ഭാനു....

."" സിദ്ധിമോളും ചിന്നുവും പറഞ്ഞു... ""കേട്ടിട്ടുണ്ട് ദേവകിയമ്മയെ കുറിച്ച് പാവം.....എന്തായാലും ഭനുവിനെ സ്വന്തം കുടുംബത്തെ കിട്ടിയല്ലോ ഭാഗ്യം....മംഗള ഒന്ന് നെടുവീർപ്പിട്ടു.... ഭാനുഅമ്മ എങ്ങനെയാ ഇവിടെ വന്നത്‌..""കഞ്ഞിയുമായി ഭദ്രയുടെ ചുണ്ടോട് ചേർത്ത ഭാനുവിന്റെ കൈയിൽ പിടിച്ചു ഭദ്ര..... കണ്ണുകളിൽ സംശയങ്ങൾ നിറയുമ്പോൾ ഭാനുവും മംഗളയും ഒന്ന് പരുങ്ങി.... അത്.. അത്..."" ഭാനുവിന്റെ തൊണ്ട കുഴിയിൽ ഉമിനീർ തങ്ങി.... മഹാദേവ.. " ഭാനുവിന്റെ വായിൽ നിന്നും അബദ്ധം എന്തെങ്കിലും വീഴുമോ.. "" മംഗള സാരി തുമ്പിൽ കൈ കോർത്തു വലിച്ചു.... കണ്ണുകൾ ഭയത്തോട് ഭാനുവിൽ ചെല്ലുമ്പോൾ നിറഞ്ഞ ചിരിയോടെ ഇടത്തെ കൈയാൽ ഭദ്രയുടെ നെറുകയിൽ തലോടി ഭാനു.... അതോ...""ഞാനെ... എന്റെ കൈയിലെ...പണ്ടത്തെ ഒരു ഫോട്ടോ ഉണ്ട്.. """ ഞാനും ചേച്ചിയും കൂടെ നിക്കുന്നത്.... അത് വച്ചു ഞാൻ ഒരു പരാതി കൊടുത്തു... ആളെ കണ്ടെത്തും എന്നൊന്നും ഉറപ്പില്ലാതെ...ആ പരാതി മോളുടെ രുദ്രച്ഛന്റെ അടുത്ത് എത്തി..... ഞങ്ങടെ കമ്മ്യൂണിറ്റിക്ക് ഇപ്പോൾ പ്രത്യേക മുൻഗണന ഉണ്ട്....മ്മ്ഹ്ഹ് ഭാനു ചിരിയോടെ തുടർന്നു.... അങ്ങനെ ആണ് രുദ്രേട്ടൻ ഞാൻ ആരാണെന്നു മനസിലാക്കിയതും എന്നെ ഇവിടെ കൊണ്ട് വന്നതും.... ""

ഭാവ ഭേദം ഒന്നും ഇല്ലാതെ ഭദ്രയുടെ മുൻപിൽ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്നവളേ ചിരിയോടെ നോക്കി മംഗള... ഭാനു.... "" ആ നിമിഷം ഗൗരിയുടെ ശബ്ദം കേട്ടതും മൂവരുടെയും കണ്ണുകൾ അവിടേക്ക് നീണ്ടു...... ഭാനുവിന്റെ കണ്ണുകൾ വികസിക്കുന്നതിനു ഒപ്പം ചുണ്ടിൽ പുതു പൂവ് വിടരുന്നത് പോലെ ചിരി വിടർന്നു വന്നു... ഗൗരിയുടെ കൈയിൽ പല നിറത്തിൽ ഉള്ള ഒരടുക്ക് പട്ടു സാരി.. "അതിനു ചേർന്ന കുപ്പിവളകളും കമ്മലും.... പൊട്ടും..... കുറെ മുല്ലപ്പൂവും... ഇ.. ഇത്..... "".. ഭാനുവിന്റെ കണ്ണിൽ ആകാംഷ നിറഞ്ഞു... ഭാനുവിന് ഉള്ളത് തന്നെ.." രുദ്രട്ടൻ കുറച്ചു മുൻപ് പുറത്ത് പോയിട്ടു വന്നപ്പോൾ മേടിച്ചു കൊണ്ട് വന്നത് ആണ്.... ബ്ലൗസ് പാകം ആണോ എന്ന് നോക്കണേ.. ഒരു അളവ് വച്ച് ഞാൻ തയ്ച്ചത് ആണ്....."" ചിരിയോടെ ഗൗരി അത് പറയുമ്പോൾ പിന്നി കീറിയ സാരിയിലെക്ക് പോയി ഭാനുവിന്റെ കണ്ണുകൾ.... ദാ "" കുളിച്ചിട്ട് ഇഷ്ടം ഉള്ളത് ഉടുത്തോളൂ.. ""ഗൗരി നേർത്ത ചിരിയോടെ ആ സാരികൾ ഭാനുവിന്റെ കയിലേക്ക് കൊടുത്തതും മൂക്കിന് തുമ്പിലേക് ചേർത്തു ഭാനു ആ സാരികൾ.... ഹ്ഹ്ഹ്.." പുതുവസ്ത്രത്തിന്റെ മണം... ആ.. ആദ്യമായിട്ട് ആണ് ഞാൻ അനുഭവിക്കുന്നത്... ഹ്ഹ""""... ഒരു നേരമെങ്കിലും വയർ നിറയ്ക്കാൻ ഓടുമ്പോൾ ഇത് ഒന്നും വാങ്ങാൻ എനിക്ക് കഴിഞ്ഞിട്ടില്ല....

. ആരൊക്കെയോ ഉടുത്തു പഴകിയ്തു പോലും കൊതിയോടെ ആണ് ഞാൻ ഉടുത്തിരുന്നത്...... ഇന്ന് എനിക്ക്... എനിക്ക്...... വാക്കുകൾ പൂർത്തി ആക്കാതെ നെഞ്ചോട് ചേർത്തു ഭാനു ആ സാരികൾ ... രുദ്രൻ അങ്ങനെയാ ഭാനു.. ""നമുക്ക് മുൻപേ എല്ലാം അറിഞ്ഞു ചെയ്യും...""കുഞ്ഞനും അങ്ങനെ തന്നെ ചിരിയോടെ മംഗള പറയുമ്പോൾ ഭദ്രയുടെ ചുണ്ടിൽ നേർത്ത നാണം വിടർന്നു...ഇരു കൈകളിൽ കിടന്ന സ്വർണ്ണ വള ഊരി കട്ടിലിൽ വച്ചു കൊണ്ട് ഭാനുവിന് നേരെ കൈ നീട്ടി ഭദ്ര.... ഭാനു അമ്മേ ""....ഒഴിഞ്ഞു കിടക്കുന്ന കൈയിലേക് കണ്ണുകൾ കൊണ്ട് ചൂണ്ടി കാണിക്കുമ്പോൾ പെണ്ണിന്റെ ചുണ്ടിൽ പ്രണയം നിറഞ്ഞു തുളുമ്പി..... മ്മ്ഹ..."" കള്ള ചിരിയോടെ ഗൗരി കൊണ്ട് വന്ന ആഭരണങ്ങളിൽ നിന്നും കുറെ ചുവന്ന കുപ്പിവളകൾ കൈയിൽ എടുത്തു ഭാനു..... പാൽവെണ്ണ പോലെ വെളുത്ത ആ കൈയിലേക്ക് ഭദ്രയുടെ മനസ് അറിഞ്ഞത് പോലെ വളകൾ ചേർക്കുമ്പോൾ പെണ്ണിന്റ കണ്ണുകൾ നാണം കൊണ്ട് കൂമ്പി അടഞ്ഞു....... നേർത്ത ചിരിയോടെ ഒരു കുഞ്ഞു വട്ട പൊട്ട് ഭദ്രയുടെ നെറ്റിയിൽ ചാർത്തി ഭാനു.. "" ഇനി എന്റെ ഈ ദേവിയെ വിട്ട് പോകാൻ ആദികുഞ്ഞിന് കഴിയില്ല.. "" രണ്ട് കൈകളും ഭദ്രയെ ഒന്ന് ഉഴിഞ്ഞു കൊണ്ടു ഇരു ചെന്നിയിൽ ചേർത്ത് വിരൽ ഒടിച്ചു ഭാനു.......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story