ആദിശങ്കരൻ: ഭാഗം 128

adhishankaran

എഴുത്തുകാരി: മിഴിമോഹന

മ്മ്ഹ..."" കള്ള ചിരിയോടെ ഗൗരി കൊണ്ട് വന്ന ആഭരണങ്ങളിൽ നിന്നും കുറെ ചുവന്ന കുപ്പിവളകൾ കൈയിൽ എടുത്തു ഭാനു..... പാൽവെണ്ണ പോലെ വെളുത്ത ആ കൈയിലേക്ക് ഭദ്രയുടെ മനസ് അറിഞ്ഞത് പോലെ വളകൾ ചേർക്കുമ്പോൾ പെണ്ണിന്റ കണ്ണുകൾ നാണം കൊണ്ട് കൂമ്പി അടഞ്ഞു....... നേർത്ത ചിരിയോടെ ഒരു കുഞ്ഞു വട്ട പൊട്ട് ഭദ്രയുടെ നെറ്റിയിൽ ചാർത്തി ഭാനു.. "" ഇനി എന്റെ ഈ ദേവിയെ വിട്ട് പോകാൻ ആദികുഞ്ഞിന് കഴിയില്ല.. "" രണ്ട് കൈകളും ഭദ്രയെ ഒന്ന് ഉഴിഞ്ഞു കൊണ്ടു ഇരു ചെന്നിയിൽ ചേർത്ത് വിരൽ ഒടിച്ചു ഭാനു......""" ഹ്ഹ്.. "" നേർത്ത കുറുകലോടെ കണ്ണുകൾ നീണ്ട് മെലിഞ്ഞ കൈകളിലെ കുപ്പിവളകളെ പുണരുമ്പോൾ ചുണ്ടിൽ നിറയുന്ന നാണം മറയ്ക്കാൻ ആയി പാടു പെട്ടു കൊണ്ടു പെണ്ണ് മെല്ലെ എഴുനേറ്റു ജനൽ പടിയിൽ കൈകൾ ചേർക്കുമ്പോൾ കുപ്പി വള ഒന്ന് ആടി ഉലഞ്ഞു......

അതിന് ഒപ്പം കണ്ണുകൾ പുറത്തേക് നീളുമ്പോൾ കാലഭൈരവാനിലെ ആ തൃശൂലത്തിൽ പതിച്ചു കണ്ണുകൾ.... ഗൗരി ആത്തോലെ... ""പുറത്ത് നിന്നും വാല്യക്കാരി പെണ്ണ് എത്തി നോക്കിയതും ഗൗരിയുടേയും മംഗളയുടെയും കണ്ണുകൾ അവിടെക്ക് നീണ്ടു... കുഞ്ഞിന് പാല് കൊടുത്തു കഴിഞ്ഞു ജാനകി കുഞ്ഞ്.. """" പക്ഷെ പാല് പകുതിയും കക്കി കളഞ്ഞിട്ട് വീണ്ടും കരച്ചിൽ തന്നെ... ""വാല്യകാരിയിൽ നിന്നും വാക്കുകൾ കേട്ടതും ഭാനുവിന്റെ ഹൃദയം ഒന്ന് പിടച്ചു.... ഹ്ഹ്.. "" കുഞ്ഞ്.. "" നെഞ്ചിലേക് കൈ ചേർത്തവൾ രുദ്രന്റെ വാക്ക് ഒരിക്കൽ കൂടി ഓർത്തു.... തന്റെ നെഞ്ചിലേക് ചേരുന്ന മാത്രയിൽ അവന്റെ കരച്ചിൽ അടങ്ങൂ എന്നു തിരിച്ചറിഞ്ഞ നിമിഷം ഗൗരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.... കുഞ്ഞ്... കുഞ്ഞ് എവിടാ ഗൗരിഏടത്തി...ഞാൻ... ഞാൻ ഒന്ന് എടുത്തോട്ടെ അവനെ ... ഭാനുവിന്റെ കണ്ണുകളിൽ വിടർന്നു വരുന്ന തിളക്കം ഗൗരി കൗതുകത്തോടെ നോക്കി... മ്മ്മ്... """

കിഴക്കേ മുറിയിൽ ആണ്... ഭാനു വായോ..."" ചിരിയോടെ മുന്പോട്ട് നീങ്ങുന്ന ഗൗരിക്ക് പിന്നാലെ പോയി മംഗളയും ഭാനുവും... ആ നിമിഷം കാലഭൈരവനിൽ ചേർന്നു നിന്ന ഭദ്രയുടെ കണ്ണുകൾ വശത്തുള്ള അലമാരിയിലേക് നീണ്ടു... അതിൽ ഒരു സ്ഫടിക പാത്രത്തിൽ തിളങ്ങുന്ന കുഞ്ഞ് മണി.... "" മെല്ലെ അതിനു അടുത്തേക്ക് നടന്നവൾ അത് കൈയിൽ എടുത്തു.......ആദിശങ്കരന്റെ വാക്കുകൾ നെഞ്ചിലൂടെ പായുമ്പോൾ കണ്ണുകൾ ആ മണിയിൽ തങ്ങി നിന്നു.... """" കുഞ്ഞിന്റെ പേരിടീൽ നടക്കുമ്പോൾ നമ്മൾ ഒരുമിച്ചവന്റെ കഴുത്തിൽ ചേർക്കും ഈ സമ്മാനം """... ( കുഞ്ഞയ്യാൻ ജനിച്ച ദിവസം കാലഭൈരവനിൽ നിന്നും കാറ്റടിച്ചു ഒരു മണി ഭദ്രയുടെ കൈയിൽ വന്നു വീണു.... അത് കുഞ്ഞിനെ അവനു അമ്മയായ നീ കൊടുക്കുന്ന സമ്മാനം എന്ന് ആദി പറഞ്ഞിരുന്നു.... ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു ) 💠💠💠💠

വാവോ.."" വാവോ..... കരയാതെ പൊന്നേ... "" കുഞ്ഞിന്റെ കരച്ചിലിനു ഒപ്പം ജാനകിയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി....."" ജാനി.. "" മെല്ലെ വേച്ചു വേച്ചു അകത്തേക്കു വന്ന നന്ദൻ ജാനകിയുടെ കൈയിൽ ഇരുന്ന കുഞ്ഞിന്റെ നെറുകയിൽ മെല്ലെ തലോടി.... ഇതിപ്പോ എന്താ കരച്ചിൽ മാറാത്തത്.. "" ചേട്ടച്ചനെ വിളിച്ചു കൊണ്ടു വരട്ടെ ഞാൻ... മെല്ലെ തിരിയാൻ ഒരുങ്ങി നന്ദൻ... ഈ വയ്യാത്ത കാലും കൊണ്ടു നന്ദേട്ടൻ പടി ഇറങ്ങി പോകണ്ട.. ഞാൻ പോയി വിളിക്കാം... നന്ദേട്ടൻ ഇവിടെ ഇരുന്നു കുഞ്ഞിനെ ഒന്ന് പിടിച്ചാൽ മതി.....ഹ്ഹ്.. "" ജാനകി പറഞ്ഞു തീരും മുൻപേ കുഞ്ഞയ്യാന്റ വായിൽ നിന്നും പാല്വെള്ളം പുറത്തേക് വന്നു... കുടിക്കുന്ന പാല് മുഴുവൻ വായിൽ വച്ചിട്ട് പുറത്തേക് തുപ്പുവാ... "" ഇപ്പോഴും ഉണ്ട് വായിൽ നിറയെ പാല്...അതിന്റെ കൂടെ ഇങ്ങനെ കരയുക കൂടെ ചെയ്താൽ നെറുകയിൽ കയറില്ലെ .... എനിക്ക് പേടി ആവുന്നു നന്ദേട്ട.....

ഇടത്തെ കൈയിൽ കുഞ്ഞിനെ ചേർത്ത് വലത്തെ കൈ കൊണ്ടു മെല്ലെ കണ്ണോന്നു തുടച്ചു ജാനകി നന്ദന്റെ കൈയിലേക് കുഞ്ഞിനെ പകർന്നതും ഗൗരിയും മംഗളയും അകത്തേക്കു വന്നു... ഗൗരിയമ്മേ എന്റെ കുഞ്ഞ്.. "" ജാനകിയുടെ കണ്ണുകൾ ഭയത്തോടെ ഗൗരിയിലേക് നീളുന്നതിനു അനുസരിച്ചു ആ കണ്ണുകൾ ഗൗരിക് പുറകോട്ടു പോയി.... മുഷിഞ്ഞ സാരി ചുറ്റി അകത്തേക്കു കടന്നു വരുന്നവൾ തലയിലെ മുല്ലപൂവ് പകുതിയും വാടി കഴിഞ്ഞിരുന്നു എങ്കിലും അവളുടെ ശരീരത്തിലെ വിയർപ്പിന്റെ മണവും മുല്ലപ്പൂവ് ഇഴ ചേർന്ന മണവും ആ മുറിയിൽ ആകെ പരക്കുമ്പോൾ ജാനകിയുടെ കണ്ണുകൾ ഭാനുവിനെ അടിമുടി ഒന്ന് ഉഴിഞ്ഞു... ഹ്ഹ്.. "" നേർത്ത ശബ്ദത്തോടെ കണ്ണുകൾ നാലുപാടും പായുമ്പോൾ ജാനകി നഖം ഒന്ന് കടിച്ചു കൊണ്ട് ഭാനുവിനെ വീണ്ടും വീണ്ടും നോക്കി... കുഞ്ഞിനെ ഇങ്ങു താ നന്ദ.... "" അകത്തേക്കു വന്ന മംഗള നന്ദന്റെ കൈയിൽ നിന്നും കുഞ്ഞിനെ പതിയെ എടുത്തു........ ഓ.. "" ഏങ്ങൽ അടിച്ചു കരയുവാണല്ലോ... ""

കുഞ്ഞിനെ ഒന്ന് തട്ടി മംഗള ഭാനുവിന് അടുത്തേക് നടക്കുമ്പോൾ കുഞ്ഞൻ അവിടേക്ക് വന്നു കഴിഞ്ഞിരുന്നു.... കുഞ്ഞാ.. "" ഭാനുവിന് കുഞ്ഞിനെ ഒന്ന് എടുക്കണം എന്ന്..."" മംഗള അത് പറയുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ ഭാനുവിനെ അടിമുടി ഒന്ന് ഉഴിഞ്ഞു... തൊണ്ട കുഴിയിൽ ഉമിനീര് തങ്ങി... ഹ്ഹ്ഹ്.. "" മംഗളയുടെ കൈയിൽ നിന്നും കുഞ്ഞിനെ ഇരു കൈകളിലെക്ക് ഏറ്റു വാങ്ങുമ്പോൾ ഭാനുവിന്റെ ശബ്ദം ഒന്ന് പിടച്ചു.....മാറിടം വല്ലാതെ വീർത്തു പൊട്ടും പോലെ തോന്നി അവൾക്.... "" ആ നിമിഷം ഏങ്ങൽ അടിക്കുന്നത് നിർത്തി കുഞ്ഞയ്യൻ ഭാനുവിന്റെ മാറിടത്തിലെ വിയർപ്പിനെ മുഖം കൊണ്ടു പരതി.. "കുഞ്ഞ് മോണയിൽ ഒളിപ്പിച്ച പാല് ഭാനുവിന്റെ മാറിടത്തെ കുതിർത്ത പുറത്തേക്ക് ഒലിച്ചിറക്കി കുഞ്ഞയ്യൻ..."""" എന്റെ മഹാദേവ..."" എന്നിലെ അമ്മയ്ക്ക് പൂർണ്ണത തന്നല്ലോ എന്റെ മോൻ... എന്റെ വരണ്ട മാറിടം ഇന്ന് മുലപാലിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നു..

.. """"""സ്വാമിയേ ശരണം അയ്യപ്പ... സ്വാമിയേ ശരണം അയ്യപ്പ...... ഹരിഹര സുതൻ അയ്യപ്പനയ്യപനയ്യപ്പ സ്വാമിയേ ശണം ... "" ഭാനുവിന്റെ ശബ്ദം ഉയർന്നു പൊങ്ങുന്ന ആാാ നിമിഷം മുറിയിലേക്ക് ഒഴുകി വന്ന തെക്കൻ കാറ്റ് ശങ്കരനെ പുണർന്നു കൊണ്ട് നാരായണന്റെ മോഹിനിയിൽ വന്നു നിനല്കുമ്പോൾ അലസമായി കിടന്ന അവളുടെ മുടിയിഴകൾ ഒന്ന് ഇളകി..ആ മുടിയിഴകളെ കൗതുകത്തോടെ നോക്കുന്ന കുഞ്ഞന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു...കണ്ണുകൾ അവളുടെ കുതിർന്ന മാറിടത്തിൽ എത്തി നിന്നു... അതെ.."""ദേ നോക്കിയേ.. ""കുറുമ്പൻ വന്നു തോണ്ടുമ്പോൾ കുഞ്ഞൻ സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി തിരിയുമ്പോൾ ചുണ്ട് കൊണ്ടു വഷളൻ സൃങ്ങാരം കാണിച്ചു കുറുമ്പൻ... അയ്യേ "" എന്താട കോഷ്ടി കാണിക്കുന്നത്.. "" കുഞ്ഞൻ ചെറു നാണം വിടർന്ന കണ്ണൊന്നു വെട്ടിച്ചു..

. പണ്ട് അങ്ങേരെ ഇത് പോലെ ഒന്ന് നോക്കി നിന്നതിന്റ ആഫ്റ്റർ എഫക്ട് ആണ് ആ കൈയിൽ ഇരിക്കുന്ന സാധനം... ഇനി നോക്കി നിന്നാൽ വീതം വയ്ക്കാൻ ഇവിടെ മലകൾ ഇല്ലാ... എല്ലാം വെട്ടി നിരത്തി..... ഓർമ്മ വേണം... "" പോടാ അവിടുന്ന്.. ""ഞാൻ നമ്മുടെ കുഞയ്യനെ നോക്കിയതല്ലേ.."" കുഞ്ഞൻ കണ്ണോന്നു വെട്ടിച്ചു കൊണ്ട് അകത്തേക്കു നടന്നു.... മെല്ലെ കുഞ്ഞിന്റെ നെറുകയിൽ കൂടി വിരൽ ഓടിക്കുമ്പോൾ ഭാനുവിന്റ മാറിടത്തിലെ നനവിൽ മുഖം ചേർത്തവൻ മയങ്ങി കഴിഞ്ഞിരുന്നു.... കുഞ്ഞ് ഉറങ്ങിയല്ലോ.. "" ഇന്നലെ മുതൽ നിർത്താതെ കരയുന്നതാ ഇന്തെന്തു മാജിക് ആദിയേട്ട ...ജാനകിയുടെ കണ്ണുകളിൽ ആശ്ചര്ര്യം നിറയുമ്പോൾ കുഞ്ഞന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു... ജാനകിയേ പോലെ തന്നെ ഭാനുഅമ്മയ്ക്കും ഈ കുഞ്ഞിൽ അവകാശം ഉണ്ടന്ന് കൂട്ടിക്കോ... "" കുഞ്ഞൻ പറഞ്ഞതും ജാനകി ചുണ്ട് ഒന്ന് കൂർപ്പിച്ചു അവളിലെ അമ്മയുടെ സ്വാർത്ഥതയേ കുറുമ്പോടെ നോക്കി കുഞ്ഞൻ.. മ്മ്ഹ.. "" വേറെ ഒന്നുമല്ല ജാനകി നന്ദേട്ടന്റ രക്തം തന്നെ ആണ് ഈ നിൽക്കുന്ന ഭാനുഅമ്മ അപ്പോൾ ആ രക്തം തന്നെ അല്ലെ ഈ കുഞ്ഞും....

കുഞ്ഞൻ പറഞ്ഞതും നന്ദൻ സംശയത്തോടെ കണ്ണ് ഒന്ന് മിഴിച്ചു.... നീ എന്താ ആദി ഈ പറയുന്നത് എന്റെ രക്തമോ...?? അ.. അതെങ്ങനെ... നന്ദന്റെ വാക്കുകൾ മുറിയുന്നതിനു ഒപ്പം കണ്ണുകൾ ഭാനുവിൽ വന്നു നിന്നു.... സ്ഥാനം കൊണ്ട് നന്ദേട്ടന്റെ അമ്മാവൻ ആണ് ഭാനുഅമ്മ.....പക്ഷെ കർമ്മം കൊണ്ട് നമുക്ക് എല്ലാവർക്കും അമ്മയാകാൻ ആഗ്രഹിക്കുന്നവളും ....""കുഞ്ഞന്റെ കണ്ണുകൾ ഭാനുവിൽ വന്നു നിന്നു....... സിദ്ധിക്കു മൂത്തത് ആണ് നന്ദേട്ടൻ.. ""പക്ഷെ ഭാനുഅമ്മേടെ ചേച്ചിയെ ഈ നന്ദേട്ടനും ഓർമ്മ ഇല്ല... ഓർമ്മകൾ ഉറയ്ക്കും മുൻപ് ആ ദുഷ്ടൻ കാരണം ആ അമ്മയിൽ നിന്നും വേർപെട്ടത് ആണ് നന്ദേട്ടൻ..... കുഞ്ഞൻ പറഞ്ഞു കൊണ്ട് അല്പം മുന്പോട്ട് വന്നു നന്ദനെ എഴുനേൽക്കാൻ സഹായിച്ചു..... ഇനി ദേവകിയമ്മയേ രക്ഷിക്കണം കോകിലയുടെ തറവാട്ടിൽ നിന്നും..."" തിരിച്ചു നൽകണം ആ അമ്മയ്ക്ക് നഷ്ടപെട്ടത് ഒക്കെയും... കുഞ്ഞന്റെ കണ്ണ് നിറയുന്നതിനു ഒപ്പം ഭാനുവിന്റെ വലതു വശത്തേക് ചേർന്നു നന്ദൻ......

ആ നിമിഷം ഇടം കയ്യാലേ കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് വലം കയ്യാലേ നന്ദനെ ഒന്ന് പുണർന്നു ഭാനു.. ഹ്ഹ്ഹ്.. സ... സത്യം ആണോ ആദിയേട്ട..അമ്മായി പറഞ്ഞു തന്ന മാമൻ അത്... അത് ഇതാണോ..."" ജാനകിയുടെ വാക്കുകളിൽ ആകാംഷ നിറയുമ്പോൾ ജാനകിയുടെ കണ്ണുകൾ ഭാനുവിനെ അടിമുടി ഒന്ന് ഉഴിഞ്ഞു...ആ നിമിഷം കുഞ്ഞൻ നേർത്ത ചിരിയോടെ തല കുലുക്കുമ്പോൾ ജാനകിയുടെ കണ്ണും ചുണ്ടും ഒരുപോലെ വിറ കൊണ്ടു..."" പൊടുന്നനെ എന്തോ ആലോചിച്ചത് പോലെ അലമാരി ലക്ഷ്യം ആക്കി പാഞ്ഞു അവളുടെ കൈകൾ.. "" താൻ വരച്ച ചിത്രങ്ങളിൽ കൂടി കൈകൾ പരതുമ്പോൾ അവളുടെ മുഖത്ത് പരിഭ്രമം നിറയുന്നത് കുഞ്ഞനും നന്ദനും സംശയതോടെ നോക്കി....... കുറെ ചിത്രങ്ങളിൽ നിന്നും ഒരു ചെറിയ പേപ്പർ വലിച്ചു എടുക്കുമ്പോൾ ജാനകിയുടെ കണ്ണുകളും അത് പോലെ തിളങ്ങി..... """" അമ്മായി പറഞ്ഞ് തന്ന ഒരു ചിത്രം മനസിൽ ഉണ്ടായിരുന്നു... ഒരു ഊഹത്തിന് എപ്പോഴോ വരച്ചതാ.. ""

ഭാനുഅമ്മയെ കണ്ടപ്പോൾ തൊട്ടു എവിടെയോ കണ്ട് മറന്ന ഒരു മുഖം മനസ്സിൽ കൂടി പോയിരുന്നു...ഹ്ഹ്.. "" ഇപ്പോൾ ആണ് ഓർമ്മ വന്നത്...ചെറു നാണത്തോടെ ജാനകി ആ കടലാസ് തിരിച്ചു കാണിക്കുമ്പോൾ ഭാനുവിന്റെ കണ്ണുകൾ വിടർന്നു......കണ്ണുകൾ ആ ചിത്രത്തിലൂടെ പാഞ്ഞു.... മെലിഞ്ഞ ശരീരത്തിൽ ചുവപ്പിൽ കറുത്ത പുള്ളികൾ ഉള്ള ദാവണി ചുറ്റി..."" വിടർന്ന കണ്ണുകളിൽ നിറയെ മനോഹരം ആയി കരി എഴുതിയ പെൺകുട്ടി എന്ന് പറയാവുന്ന രൂപം ...നെറ്റിയിൽ വലിയ ചുവന്ന പൊട്ട്.....പക്ഷെ അവളുടെ മുഖത്ത് നനുത്ത രോമങ്ങൾ നിറഞ്ഞു നിന്നിരുന്നു......."" ശോ... "" ഇത് ശരിക്കും ഭാനുവിന്റെ ചെറുപ്പം പോലെ ഉണ്ടല്ലോ..അല്ലെ ഗൗരി.... "" മംഗള വലത്തെ കൈ മുഖത്ത് ചേർത്ത് അതിശയതോടെ ആ ചിത്രത്തിലേക്കും ഭാനുവിന്റ മുഖത്തേക്കും നോക്കി.... "" ഹ്ഹ്.. """ ഞാൻ.. ഞാൻ തന്നെയാ ഇത്...""എനിക്ക് ഇഷ്ടപെട്ട ചേച്ചിയുടെ ദാവണി ...ഇ... ഇത് ഉടുക്കുമ്പോൾ എന്നെ ഒരുപാട് തല്ലിയിട്ടുണ്ട് ചേച്ചി....ആവേശത്തോടെ പറയുന്ന ഭാനുവിനെ അതിശയത്തോടെ നോക്കി കുഞ്ഞൻ...

ഭാനുഅമ്മയെ ഇപ്പോഴും അത് പോലെ മനസ്സിൽ കൊത്തി വച്ചിട്ടുണ്ട് ദേവകിയമ്മ.. "" അതിനു തെളിവ് അല്ലെ ജാനകിയ്ക്ക് പറഞ്ഞ് കൊടുത്ത ഈ രൂപം.... കുഞ്ഞൻ ചിരിയോടെ പറയുമ്പോൾ ഭാനുവിന്റെ കണ്ണ് നിറഞ്ഞൊഴുകി... അതെ.. "" ഈ കാണാത്തതൊക്കെ മാത്രമേ വരയ്ക്കുള്ളോ.. "" ആരവേട്ടനെ വരച്ചു... ഈ മന വരച്ചു... ഈ താലി വരച്ചു നന്ദേട്ടന്റെ കൈയിലെ ഈ മോതിരം വരച്ചു.... മ്മ്ഹ എന്നെ കൂടി ഒന്ന് വരച്ചു തരുവോ... "" കുറുമ്പൻ ചിണുങ്ങി കൊണ്ട് ചുണ്ട് കൂർപ്പിച്ചു ജാനകിയെ നോക്കി... ഹ്ഹ്.. " ആരു പറഞ്ഞു ദേവൂട്ടനെ ഞാൻ വരച്ചില്ല എന്ന്.... ദേ ഇവിടെ ഉണ്ട് ദേവൂട്ടൻ.... ജാനകിയുടെ കണ്ണ് നിറയുന്നതിനു ഒപ്പം വശത്തു ഇരുന്ന ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം ഉയർത്തി കാണിച്ചതും കുഞ്ഞന്റെ കണ്ണുകൾ വിടർന്നു...... ഹ്ഹ്ഹ്.. "" നേർത്ത ശ്വാസം പുറത്തേക് വരുന്നതിനു ഒപ്പം തന്നോട് ചേർന്നു നിൽക്കുന്ന കുറുമ്പനെ ഒന്ന് കൂടി മുറുകെ പിടിച്ചു കുഞ്ഞൻ...

വ... വ.. വല്യേട്ട.... "" കുറുമ്പൻറെ ശബ്ദം ഇടറുന്നതിനു ഒപ്പം കണ്ണുനീർ മായ്ച്ച കാഴ്ച നേരിയ തോതിൽ അവന് മുൻപിൽ തെളിഞ്ഞു വന്നു.... ശിവലിംഗത്തെ പുണർന്നു നില്കുന്ന വേലായുധൻ... "" ആ വേലായുധന് കുറുമ്പന്റെ മുഖം വരച്ചു ചേർത്തിരുന്നു ജാനകി ...."" ആ ചിത്രത്തിന് ഒപ്പം ജാനകിയുടെ കൈകൾ മെല്ലെ ഉയർന്നു ആദിശങ്കരനെ പുണർന്നു നിൽക്കുന്ന കുറുമ്പൻറെ മുൻപിൽ ആ കൈകൾ കൂപുന്നതിന് ഒപ്പം അതിലെ ചിത്രം വിറ കൊണ്ടു... മോളെ ജാനകി... നീ... "" അ.. അ അറിയാം ആദിയേട്ട നിങ്ങൾ ആരാണ് എന്ന്.. ""കോകിലാമ്മയുടെ കാളികാ വനം ഭേദിച്ചു ഒരു സാധാരണ മനുഷ്യന് കടന്നു വരാൻ കഴിയില്ല എന്ന് എനിക്ക് അറിയാം..."" മ്മ്ഹ... അന്ന് പാതി മയക്കത്തിൽ കണ്ടത് അല്ലെ എന്റെ വേലായുധ സ്വാമിയുടെ കാവടി നിറഞ്ഞാടുന്നത്..... തേങ്ങൽ അടക്കാൻ ആവാതെ മുന്പോട്ട് വേച്ചു പോയ ജാനകിയേ കുഞ്ഞൻ ഇടത്തെ കൈ കൊണ്ട് നെഞ്ചിലേക് ചേർത്തു.......

ഹ്ഹ്.. ""കുഞ്ഞായ്യന് ജന്മം നൽകിയ ഭാഗ്യവതിയായ "" നിന്നെ അല്ലെ മോളെ ഞങ്ങൾ കൈ എടുത്തു തോഴേണ്ടത്...കുഞ്ഞൻ പറഞ്ഞു തീരും മുൻപേ പനായ മോങ്ങും പോലെ ഒരു ശബ്ദം കേട്ടതും കുഞ്ഞൻ നെഞ്ചിന്റെ ഭാഗത്തേക്ക്‌ ഒന്ന് കണ്ണ് തള്ളി നോക്കി... ഹൂൂൂ.. "" ചുണ്ട് പുളുത്തി കരയുന്ന കുറുമ്പൻ.... നീ എന്തിനാടാ മോങ്ങുന്നത്....."" കുഞ്ഞന്റെ കണ്ണ് ഒന്ന് വിടർന്നു... ജാനിയേച്ചി മാത്രം അല്ല ഭാഗ്യം ചെയ്ത എന്റെ മീനു അമ്മേ കൂടി ആരെങ്കിലും പോയി ഒന്ന് തൊഴുവോ.."".. ഉവ്വ് തൊഴാല്ലോ.. "" ഭാഗ്യം കൂടിയിട്ട് നിന്റെ മീനു അമ്മ ഇവിടെ തന്നെ ഉണ്ടല്ലോ.. " രാവിലെയും ഉച്ചക്കും വൈകിട്ടും മുറ പോലെ തൊഴാം മതിയോ.... "" മംഗള ചുണ്ട് കടിച്ചു പിടിച്ചതും ഗൗരി ചിരി അടക്കി... അയ്യടാ അധികം തഗ്ഗ് ഇറക്കല്ലേ ആ മുടി ഞാൻ ഇങ്ങു എടുക്കും... കുറുമ്പൻ ചുണ്ട് കൂർപ്പിച്ചതും മംഗള ചിരിയോടെ വശത്തു ഇരുന്ന പത്രങ്ങൾ കൈയിൽ എടുത്തു... നീ എടുക്കണ്ട... ""ചിത്തൂന്റെയും അല്ലി മോൾടെ വിവാഹം നല്ല പടിയായി നടന്നാൽ അങ്ങു വന്നു ഞാനും അപ്പുവേട്ടനും തന്നോളാം..

."" നീ വാ ഗൗരി... "" ""കൈകൂലി ഞാൻ സ്വീകരിക്കില്ല.. ""... ഗൗരിയെ വിളിച്ചു കൊണ്ട് മംഗള ചിരിയോടെ മുന്പോട്ട് നടന്നതും കുറുമ്പോടെ കുറുമ്പൻ വിളിച്ചു പറഞ്ഞതും കുഞ്ഞൻ അവനെ ഒന്ന് കൂടി നെഞ്ചിലേക് ചേർത്തു.... പറഞ്ഞപോലെ ചേട്ടായി എന്തിയെടാ.."" ആ മരുന്ന് വെള്ളം ധൃതിയിൽ ദേഹത്തു കോരി ഒഴിച്ച് ഓടുന്നത് കണ്ടത് ആണല്ലോ.... കുഞ്ഞൻ പറഞ്ഞതും അവന്റെ ഷർട്ടിന്റ ബട്ടൻസിൽ ഒന്ന് വലിച്ചു കുറുമ്പൻ... ഇചേച്ചിടെ അടുത്തുണ്ട്.. "നമ്മൾ പോയപ്പോൾ തൊട്ടു പൂജമുറിയിൽ കയറി ഇരുന്നു പ്രാർത്ഥിക്കുവാരുന്നു പാവം..."" കുറുമ്പൻ പറഞ്ഞതും കുഞ്ഞൻ അവന്റെ ഷോൾഡറിൽ പിടിച്ചു വലിച്ചു പുറത്തേക് കൊണ്ട് വന്നു.... ആ.. "" വിട് വല്യേട്ട എന്തിനാ എന്നെ പിടിച്ചു വലിക്കുന്നത്.. "" കുഞ്ഞന്റെ പിടിയിൽ കിടന്നൊന്നു പിടച്ചു കുറുമ്പൻ... അടങ്ങി നിൽക്കട അവിടെ.. "" കുറുമ്പനെ അടപടലം ചേർത്തു നിർത്തി കുഞ്ഞൻ... ""

അവന്റെ കവിളിൽ മെല്ലെ ഒന്ന് മുത്തി... ഉമ്മ ഇഷ്ടപ്പെട്ടു... "" കാര്യവും പിടികിട്ടി.. ""പക്ഷെ നടക്കൂല...കുറുമ്പൻ കണ്ണ് ഇറുക്കി കാണിച്ചതും അവന്റെ മുടിയിൽ മെല്ലെ തഴുകി കുഞ്ഞൻ... നീ വിചാരിച്ചാൽ നടക്കും... കുഞ്ഞൻ ചുണ്ട് ഒന്ന് കൂർപ്പിച്ചു... ഇവിടെ നിന്നും പോകും മുൻപ് പാവം ഭദ്രയെ കരയിച്ചിട്ട് ഇപ്പോൾ പോയി വിളിച്ചോണ്ട് വരാൻ പറഞ്ഞാൽ.. ഞാൻ കേൾക്കൂല...""മെല്ലെ പുറം തിരിഞ്ഞു നിന്നു കുറുമ്പൻ.... എന്റെ പൊന്ന് മോൻ അല്ലെ.." പാവം ഒരുപാട് നൊന്തെടാ അവൾക്.... നമ്മൾ അനുഭവിച്ചതിലും വേ... വേദന ആ പാവം ആ മുറിയിൽ കിടന്നനുഭവിച്ചിട്ടുണ്ട്..കുഞ്ഞന്റെ ശബ്ദം ഇടറിയതും കുറുമ്പൻ മെല്ലെ തിരിഞ്ഞു കുഞ്ഞന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ കണ്ടതും അവന്റെ ഹൃദയം ഒന്ന് പിടച്ചു... എന്തൊക്കെയാ വല്യേട്ട ഈ പറയുന്നത്.. ""അവൾ ആ മുറിയിൽ അല്ലെ പുറത്ത് വരാൻ പറ്റാത്തത്തു കൊണ്ട്... അതോ വല്യേട്ടൻ വേദനിപ്പിച്ചത് കൊണ്ട് ആണോ ഇങ്ങനെ പറയുന്നത്... കുറുമ്പൻ സംശയത്തോടെ നോക്കുമ്പോൾ കുഞ്ഞൻ നിഷേധം പോലെ തലയാട്ടി... മ്മ്ഹ..

"" അല്ല.... " ആ മുറിയിൽ അവൾ ആയതിനു പിന്നിൽ അവൻ ആണ് ആ ജാതവേദൻ... കുഞ്ഞന്റെ കണ്ണിൽ അഗ്നി ആളുമ്പോൾ കുറുമ്പൻ സംശയത്തോടെ പുരികം ഉയർത്തി..."" എന്റെ കൈകളാൽ കരിംകാളിക്ക് മോചനം നൽകുമ്പോൾ എന്റെ പെണ്ണ് എന്നെ തിരിച്ചറിയേണ്ടത് ആണ്... ""പക്ഷെ... ഇവിടെ... ഇവിടെ അവൻ അതിനു അനുവദിച്ചില്ലടാ..."" കുഞ്ഞന്റെ കണ്ണുകൾ പുറത്തെ കാല ഭൈരവന്റെ തൃശൂലത്തിലേക്ക് പോയി.... കണ്ണുകൾ പിടയ്ക്കുന്നതിനു ഒപ്പം രുദ്രനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കുറുമ്പനോട് പറഞ്ഞു കുഞ്ഞൻ.. (ഭദ്രയ്യ്ക്കു മരുന്ന് നൽകി പേരെഡ്‌സ് നേരെത്തെ ആക്കിയതും ബോധം പോയതും.. ഉണരുന്ന ഭദ്ര തൃശൂലം കാണുമ്പോൾ നേരെ ആകുന്നതും ) വല്യേട്ട... "" എന്തൊക്കെയാ ഈ പറയുന്നത്....ഹ്ഹ്.. " കുറുമ്പന്റെ ശ്വാസം ഒന്ന് പിടച്ചു... മ്മ് സത്യം ആണ് ദേവൂട്ട...അവന്റെ നിയന്ത്രണത്തിൽ നിന്നും ഉണർന്ന അവൾ കണ്ടത് ആ ഉറപ്പിച്ച തൃശൂലം ആണ്..."""

പക്ഷെ ഇപ്പോഴും ആ പാവം കണ്ടത് സ്വപ്നം ആണോ അതോ സത്യം ആണോ എന്ന് അറിയാതെ ഉഴലുന്നുണ്ട്.. അത് എനിക്ക് തിരിച്ചറിയാൻ കഴിയും... """ സ്വയം അറിയില്ല എങ്കിലും അവൾ ആരാണ് എന്ന് എനിക്ക് അറിയാമല്ലോടാ... ചേർത്ത് പിടിക്കണം എനിക്ക്.. "" അവൾ അനുഭവിച്ച വേദനയ്ക്ക് എല്ലാം പകരം സ്നേഹിക്കണം.. അവളുടെ മനസിനെ പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ട് വരണം.... കുഞ്ഞന്റെ കണ്ണുകൾ നാലു പാടും പായുമ്പോൾ കുറുമ്പൻ നഖം ഒന്ന് കടിച്ചു... വല്യേട്ട ആ മമ്മൂട്ടി ആണോ ഇനി ഭദ്രയ്ക് മരുന്ന് നൽകിയത്...കുറുമ്പൻറെ കണ്ണിൽ വീണ്ടും സംശയം നിറഞ്ഞു... മ്മ്ഹ.. "" ഒരിക്കലും അല്ല... ഇതിനു പിന്നിൽ ഒരു സ്ത്രീയുടെ കരങ്ങൾ ഉണ്ട് ..... നമുക് നോക്കാം ആരാണ് എന്ന്..."" നിന്നോട് ഞാൻ ഇതെല്ലാം പറഞ്ഞത് ഒരിക്കലും ഭദ്ര അറിയരുത് നമ്മൾ കളിദാസനെ കാണാൻ പോയതോ അവിടെയോ ഇവിടെയോ നടന്ന സംഭവങ്ങൾ ഒന്നും തന്നെ ....

അവൾ പലതും കുത്തി ചോദിക്കും.....ബാക്കി എല്ലാവർക്കും അച്ഛനും ചന്തുമായും നിർദേശം കൊടുത്തോളും..."" അയ്യോ വല്യേട്ട.. "" സച്ചുവേട്ടന്റെ കാലും പിന്നെ ജിത്തു മോനെയും കാണുമ്പോൾ അവൾക് സംശയം തോന്നില്ലേ....കുറുമ്പൻ സംശയത്തോടെ കുഞ്ഞനെ നോക്കി... മ്മ്.. ""തോന്നും.."" ജിത്തു മോനെ അച്ഛൻ പറഞ്ഞ് മനസിലാക്കി കൊള്ളും... ""നമ്മൾ വല്യോത്തേക് പോകാൻ നേരം ഒരു അപകടം ഉണ്ടായി തിരികെ വന്നു എന്ന് അവൾ അറിഞ്ഞാൽ മതി..."" മ്മ് "" കുഞ്ഞൻ ഒന്ന് ആലോചിച്ചു കൊണ്ട് കുറുമ്പനെ ഒന്ന് നോക്കി.... നീ എന്തായാലും പോയി അവളെ വിളിച്ചു കൊണ്ട് ആ കുളത്തിന്റെ അവിടേക്കു വാ... "" കുഞ്ഞൻ ചെറു നാണത്തോടെ പറഞ്ഞതും കുറുമ്പൻ ചുണ്ട് പുളുത്തി..... അയ്യടാ നാണം കണ്ടില്ലേ... "" ഞാൻ ഒന്ന് ശ്രീകുട്ടിയെ സ്നേഹിക്കാൻ ചെല്ലുമ്പോൾ തുള്ളി മറിയുമല്ലോ ഇവിടുത്തെ തല മൂത്ത കാമുകൻമാർ എല്ലാം കൂടി....

. "" എന്റെ പ്രേമത്തിന് മാത്രം ഇവിടെ ഒരു വിലയും ഇല്ലാ..... മ്മ്ഹ.. " കാണിച്ചു തരാം ഞാൻ ചുണ്ട് കോട്ടി പോകുന്നവനെ കുറുമ്പോട് നോക്കി കുഞ്ഞൻ... 💠💠💠💠 സ്സ്.."" ഭദ്രേ...""വാതുക്കൽ കുറുകിയുള്ള ശബ്ദം കേട്ടതും പെണ്ണോന്നു ഞെട്ടി ആ നിമിഷം കൈയിൽ ഇരുന്നു ചെറു മണിയിലെ മുത്തുകൾ മെല്ലെ കിലുങ്ങി... വാതിലിനു ചുറ്റും ഒന്ന് നോക്കി ആരും ഇല്ലെന്നു ഉറപ്പു വരുത്തി അകത്തേക്കു ചാടി കയറി കുറുമ്പൻ..... കുറച്ച് നേരം ആയി ഇവിടെ കിടന്നു കറങ്ങുവാരുന്നു മംഗളമ്മ കണ്ടാൽ എന്നെ ഓടിക്കും ഇവിടെ നിന്നും... "" ഒന്ന് കൂടി ആരും ഇല്ലന്ന് ഉറപ്പു വരുത്തി നടന്നു വരുന്നവനെ കണ്ടതും ഭദ്രയുടെ കണ്ണുകൾ വിടർന്നു... ചിരിയോടെ മുന്പോട്ട് വന്ന പെണ്ണിന്റെ ചുണ്ടിലെ ചോര പാട് കണ്ട മാത്രയിൽ കുറുമ്പൻറെ കുഞ്ഞ് നെഞ്ചോന്നു കൊളുത്തി വലിച്ചു.... "" നിനക്ക്... നിനക്ക് നന്നായി വേദനിച്ചോ ഭദ്രേ... ""

കുറുമ്പന്റെ കണ്ണുകൾ ആ ചോരപാടിൽ ചെന്നു നിൽകുമ്പോൾ ഭദ്രയുടെ കണ്ണിൽ സംശയം നിറഞ്ഞു... ങ്‌ഹേ.. "" നീ..നീ എങ്ങനെ അറിഞ്ഞു... "" ഭദ്ര ചുണ്ടിലെ ചോരയിൽ മെല്ലെ ഒന്ന് തൊട്ടു.. അ.. അ.. അത് പിന്നെ...പിന്നെ... ഇ... ഇ... ഇച്ചേച്ചി പറഞ്ഞു.. "" ....കുറുമ്പൻ ഒരു തുള്ളി ഉമിനീർ ഇറക്കി... എനിക്ക് അറിയില്ല ദേവൂട്ട എന്താ സംഭവിച്ചത് എന്ന്.... നീ വന്നേ... "" അപ്രതീക്ഷിതമായി കുറുമ്പൻറെ വലത്തേ കൈയിൽ പിടിച്ചു കൊണ്ട് ജനാലയുടെ അടുത്തേക് ഓടി ഭദ്ര...... കണ്ണുകൾ കാലഭൈരവന്റെ കൈകളിൽ ചെന്നു നിൽകുമ്പോൾ കുറുമ്പന്റെ കണ്ണുകളും അവിടേക്കു നീണ്ടു... ദേവൂട്ട.. "" ഞാൻ... ഞാൻ ഒരു സ്വപ്നം കണ്ടു് ആ കാലഭൈരവന്റെ തൃശൂലം താഴെ വീഴുന്നത് ആയിട്ട്... "" സ്വപ്നത്തിൽ ഞാൻ ഭയന്നു നിലവിളിച്ചു അപ്പോൾ പറ്റിയതാ ഇത്..... ഭദ്രയുടെ കണ്ണിൽ ആ തൃശൂലം നിറഞ്ഞു നിക്കുന്നത് കൗതുകത്തോടെ നോക്കി കുറുമ്പൻ...

അയ്യേ ആ തൃശൂലം താഴെ വീഴാനോ.. "" അങ്ങനെ വീണാൽ തന്നെ അത് പെട്ടന്നു അതിൽ വയ്ക്കാൻ പറ്റുവോ.. "" നിനക്ക് വട്ട് ആണ്... മ്മ്ഹ.. "'ദേവൂട്ടൻ പറഞ്ഞത് ശരിയാ.."" അങ്ങനെ ഒന്നും അത് താഴെ പോകില്ല.. പക്ഷെ.. പക്ഷെ....ആ സ്വപ്നം... "" ആ... ആ.. ആദിയേട്ടന് എന്തോ അപകടം പറ്റിയിട്ടുണ്ട്..."" എല്ലാവരും എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ട്... ഭദ്രയുടെ കണ്ണുകൾ ഭയത്താൽ ഉഴലുമ്പോൾ അവളുടെ കൈയിൽ മെല്ലെ പിടിച്ചു കുറുമ്പൻ... അപകടം നടന്നത് സത്യം ആണ്... "" ദേവൂട്ട.. "" """"""" ഭദ്രയുടെ ശബ്ദം തെല്ലോന്ന് ഉയർന്നു... പേടിക്കാൻ ഒന്നും ഇല്ല... ഉണ്ണിമായും ചേട്ടായിയും ആരവേട്ടനും ഉണ്ടായിരുന്നു കൂടെ.. പക്ഷെ ആർക്കും ഒന്നും പറ്റിയിട്ടില്ല.. വല്യേട്ടന്റെ നെറ്റി ഒന്ന് ഇടിച്ചു അത്ര മാത്രം.... പിന്നെ പിന്നെ സച്ചു കുഞ്ഞേട്ടന്റ കാലിൽ ചെറിയ ഒരു ഫ്രക്ചർ ഉണ്ട്...""താഴത്തെ നിലയിൽ ഹരിമാമ കുഞ്ഞേട്ടനു വേണ്ട മുറി എല്ലാം ഒരുക്കി അങ്ങോട്ട് മാറ്റിയിട്ടുണ്ട്.... പിന്നെ വല്യേട്ടൻ പറഞ്ഞിട്ട ഞാൻ ഇങ്ങോട്ട് വന്നത്‌.....""

കുറുമ്പൻ ഭദ്രയുടെ വലത്തേ കൈയിൽ പിടിച്ചു കൊണ്ട് തുടർന്നു... നിന്നെ ആ കുളത്തിന്റെ അങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞു എന്നെ ഇങ്ങോട്ട് വിട്ടതാ വല്യേട്ടൻ... കുറുമ്പൻ ചുണ്ടിൽ നാണം ഒളിപ്പിച്ചു പറഞ്ഞതും അവന്റെ കൈ ഒന്ന് കുടഞ്ഞു കൊണ്ട് മുഖം കൂർപ്പിച്ചു പെണ്ണ്... എനിക്ക് ആരെയും കാണണ്ട.. "" തോന്നുമ്പോൾ വെറുക്കാനും തോന്നുമ്പോൾ സ്നേഹിക്കാനും വേറെ പെണ്ണിനെ നോക്കാൻ പറ... ആാാ.. " വേറെ എങ്ങും പോകണ്ടല്ലോ ആ മൊട്ടച്ചി കോകില ഇല്ലേ അവരുടെ അടുത്തേക് ചെല്ലാൻ പറ... ചുണ്ടിൽ നേർത്ത പരിഭവത്തോടെ കൈ പിണച്ചു മാറിലേക് വച്ചു ഭദ്ര.. "" ( തുടരും ) NB :: കഥ ഇനിയും പറയാൻ ഒരുപാട് ഉണ്ടന്ന് അറിയാം എല്ലാം പുറകെ വരും.... എല്ലാവരെയും കോർത്തിണക്കി പോകണം എങ്കിൽ നല്ല കാല താമസം ഉണ്ട്.. അത് പോലെ word limit... പിന്നെ ആലോചിച്ചു എഴുതി വരാൻ എടുക്കുന്ന സമയം അത് എല്ലാം എന്നെ നന്നായി ബാധിക്കുന്നുണ്ട്.... എല്ലവരും ക്ഷമയോടെ കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു......അനികുട്ടനും ഉണ്ണിയും പുറകെ വരും............ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story