ആദിശങ്കരൻ: ഭാഗം 129

adhishankaran

എഴുത്തുകാരി: മിഴിമോഹന

എനിക്ക് ആരെയും കാണണ്ട.. "" തോന്നുമ്പോൾ വെറുക്കാനും തോന്നുമ്പോൾ സ്നേഹിക്കാനും വേറെ പെണ്ണിനെ നോക്കാൻ പറ... ആാാ.. " വേറെ എങ്ങും പോകണ്ടല്ലോ ആ മൊട്ടച്ചി കോകില ഇല്ലേ അവരുടെ അടുത്തേക് ചെല്ലാൻ പറ... ചുണ്ടിൽ നേർത്ത പരിഭവത്തോടെ കൈ പിണച്ചു മാറിലേക് വച്ചു ഭദ്ര.. "" ശരിയാ അമ്മച്ചി ആകുമ്പോൾ വല്യേട്ടന് നല്ല മാച്ച് ആണ്... ഞങ്ങള്ക്ക് ഒരു അമ്മൂമ്മയുടെ വാത്സല്യവും കിട്ടും.....""നിന്റ അച്ഛന്റെ ബിസിനസ് കൊഴുക്കുകയും ചെയ്യും...കുറുമ്പൻ പറഞ്ഞതും ഭദ്ര കണ്ണൊന്നു തള്ളി.. നീ ആകുമ്പോൾ ചാന്തും പൊട്ടും ഈ കുപ്പി വളകളും എല്ലാം വാങ്ങി തന്നു വല്യേട്ടൻ തകരും അമ്മച്ചി ആകുമ്പോൾ സഞ്ചയമായുടെ കൈയിൽ നിന്നും ഒരു കുപ്പി കുഴമ്പും രണ്ടു കുപ്പി പിണ്ണ തൈലവും വാങ്ങിയ മതി... "" രാത്രി വേറെ ഒന്നും നടന്നില്ല എങ്കിലും അമ്മച്ചിക്ക് കുഴമ്പിട്ട് ആത്മസംതൃപ്തി അടയാം വല്യേട്ടന്... പോടാ അവിടുന്ന്.. "" അങ്ങനെ ആദിയേട്ടനെ അമ്മച്ചിക്ക് ഒന്നും വിട്ടു കിടുക്കില്ല ഞാൻ... ചുണ്ട് ഒന്ന് കൂർപ്പിച്ചു ഭദ്ര..... നീ ഇങ്ങനെ കണ്ണിൽ ചോര ഇല്ലാതെ പെരുമാറല്ലേ ഭദ്രേ.. "" വാതവും പിത്തവും ഉള്ള തള്ളയാണ് അവര്ക് ഒരു ജീവിതം കിട്ടുന്നേൽ കിട്ടട്ടെ..... കുറുമ്പൻ പറഞ്ഞു തീരും മുൻപേ അവന്റെ വലത്തേ കാലിൽ ആഞ്ഞു ചവുട്ടി ഭദ്ര..... ആാാാ... ""

കാലൊന്നു എടുത്തു കുടഞ്ഞു പല്ല് കടിച്ചു കുറുമ്പൻ.... ദുഷ്ടെ... ഇനി ഇങ്ങനെ പറഞ്ഞാൽ കാളിയാകും ഞാൻ... കരിംകാളി.. """ കണ്ണ് തുറുപ്പിച്ചു കുറുമ്പനെ നോക്കി ഭദ്ര..... ഓ.. "" പിന്നെ അവസരം കിട്ടിയിട്ട് ആയില്ല പിന്നെ അല്ലെ ഇപ്പോൾ...പല്ല് കടിച്ചു കുറുമ്പൻ ഭദ്ര കേൾക്കാതെ പറഞ്ഞതും പുരികം ഒന്ന് ഉയർത്തി പെണ്ണ്... നീ എന്താ ദേവൂട്ടാ പറഞ്ഞത്.... ""!! ഭദ്രയുടെ കണ്ണിൽ നേരിയ സംശയം നിറയുമ്പോൾ കുറുമ്പൻ ഒന്നു ഞെട്ടി.. അ... അത് പിന്നെ...""വല്യേട്ടൻ കുളത്തിന്റെ പടവിൽ ഉണ്ട് സമയം കളയാതെ ചെല്ലാൻ പറഞ്ഞതാ..."" അല്ലങ്കിൽ അമ്മച്ചി കൊത്തി കൊണ്ട് പോകും അവർ അപ്പുറത്തു തന്നെയുണ്ട് ... ""പറഞ്ഞു കൊണ്ട് കുറുമ്പൻ ശ്വാസം ഒന്ന് എടുത്തു വിട്ടു.... എങ്കിൽ അവരെ കൊല്ലും ഞാൻ..""ഭദ്ര ആരാണെന്നു അവർക്ക് അറിയില്ല... പറഞ്ഞു കൊണ്ട് കുറുമ്പനെ പുറകോട്ട് ഒന്ന് തള്ളി മുന്പോട്ട് ഓടി കഴിഞ്ഞിരുന്നു ഭദ്ര.... എന്റെ കാവിലമ്മേ അമ്മച്ചിയുടെ പല്ലും നഖവും എങ്കിലും ബാക്കി കിട്ടിയ മതിയായിരുന്നു..""നേർത്ത ചിരിയോടെ വതുകലേക്ക് നടന്നു കുറുമ്പൻ..."" വലത് വശത്തേക് തിരിയാൻ ഒരുങ്ങിയതും കാലിൽ എന്തോ കുഴഞ്ഞു പറ്റിയതും കാൽ പുറകോട്ടു വലിച്ചു... അയ്യേ.. ""കുറുമ്പന്റെ കണ്ണുകൾ താഴെ ചിതറി കിടക്കുന്ന കൊഴുത്ത മഞ്ഞ ദ്രവകത്തിലേക്ക് നീണ്ടു.... ശെടാ ""...

.ഇവിടെ ആരാ വയർ ഇളകിയത്...""ഇനി ഉണ്ണിമാ ആണോ.."" രണ്ട്കിലോ ആപ്പിൾ മുഴുവൻ അകത്താക്കിയിട്ട് നടക്കുന്നത് കണ്ടതാ... "" ആക്‌സിഡന്റ് പറ്റിയപ്പോൾ തനി സ്വഭാവം പുറത്ത് വന്നോ.. "".. കുറുമ്പൻ മുന്പോട്ട് ഒന്ന് ചാടി കാലു നിലത്തു ഉറപ്പിക്കാതെ മുഖം ചുളിച്ചു മുൻപോട്ട് നടന്നതും മുന്പിലെ വള കിലുക്കം കേട്ട് മെല്ലെ തല ഉയർത്തി... മുൻപിൽ സംശയത്തോടെ നോക്കി നിൽക്കുന്ന അനികുട്ടനും ഭാനുവും .... നീ എന്താട ഇവിടെ കിടന്നു ഡിസ്കോ കളിക്കുന്നത്..""" താടി ഒന്ന് ചൊറിഞ്ഞ് കൊണ്ട് ചുണ്ട് ചുള്ക്കി കുറുമ്പനെ നോക്കി അനികുട്ടൻ.. കുഞ്ഞിന്റെ കാലിനു വേദന കാണും അനികുട്ടാ..""""അനികുട്ടനെ നേരിയ തോതിൽ ശാസിച്ചു കൊണ്ട് കുറുമ്പൻറ്റ കാലിലേക് പോയി ഭാനുവിന്റ കണ്ണുകൾ... വേദന ഒന്നും അല്ല ഭാനു അമ്മേ ദേ ഇത് കണ്ടോ ഇവിടെ മുഴവൻ ആരോ വയർ ഇളകി ഇട്ടേക്കുന്നു..""ചികിത്സക്ക് ഇവിടെ രണ്ട് അറ ഉള്ളൂ എങ്കിലും സഞ്ചയമാ മനയിൽ കുറഞ്ഞത് ഒരു മുപ്പത് കക്കൂസ് കെട്ടിയിട്ടുണ്ട്... സാറ്റ് കളിക്കുമ്പോൾ പോലും ഓടി കേറുന്നത് ഏതെങ്കിലും കക്കൂസിൽ ആണ്... എന്നിട്ട് അവിടെ എങ്ങും പോകാതെ ആരാ ഇവിടെ കൊണ്ട് വന്നു കാര്യം സാധിച്ചത്....അനിമാമ..

"" എനിക്ക് ബലമായ സംശയം ഉണ്ണിമായേ ആണ്... കുറുമ്പൻ വലത്തേ കാൽ നിലത്തു ഉറപ്പിക്കാതെ താളം ചവുട്ടിയതും ഭാനു ഉറക്കെ ഒന്ന് ചിരിച്ചു കൊണ്ട് തറയിൽ മെല്ലെ താളം ചവുട്ടി മുന്പോട്ട് വന്നു.... ഇത് ആരും ഇവിടെ കാര്യം സാധിച്ചത് അല്ല എന്റെ മോനെ .. "" മ്മ്ഹ്ഹ് "ഭാനു മെല്ലേ വായ പൊത്തി ചിരിക്കുമ്പോൾ അനികുട്ടന്റെ കണ്ണുകൾ ഭയത്താൽ ആ മരുന്നിൽ കൂടി ഒന്ന് പാഞ്ഞു..... പതുകെ താഴേക്ക് ഇരുന്നവൻ അല്പം കൈയിൽ തോണ്ടി എടുത്തു മൂക്കിൻ തുമ്പിലേക് അടുപ്പിച്ചു... അയ്യേ.."ഇതൊക്കെ ആരെങ്കിലും മണപ്പികുവോ മാമ.. " കുറുമ്പൻ മുഖം ഒന്ന് ചുളിച്ചു.. ഹ്ഹ്ഹ്.. ""ഇതെങ്ങനെ ഇവിടെ വന്നു..... അനികുട്ടന്റെ കണ്ണുകളിൽ അല്പം ഭയം നിറയുമ്പോൾ ഭാനുവിന്റെയും കുറുമ്പൻറെയും കണ്ണുകൾ ആ മരുന്നിൽ വന്നു നിന്നു..... അനികുട്ട ""അത്...അത്..കുറച്ചു മുൻപ് പിള്ളേരുടെ കൂടെ ഞാൻ ഇവിടെക് വരുമ്പോൾ ഒരു ആൺകുട്ടി ഭദ്രകുഞ്ഞിന് മരുന്ന് നൽകാൻ പോയ ഒരു സ്ത്രീയുടെ മുഖത്തു അടിച്ചു...ആ അടിയിൽ ആ സ്ത്രീയുടെ മുഖത്തെ എല്ല് വരെ പൊട്ടി പോയി.."" ആഹ്... "" ആ നിമിഷം അവരുടെ കൈയിൽ നിന്നും തെറിച്ചു പോയ മരുന്ന് ആണ് ഇത്.... """ ഭാനുവിന്റെ കണ്ണുകളിൽ കൂടി വിനായകന്റെ ആ അടി ഒരു നിമിഷം പാഞ്ഞു പോയി...... എങ്കിൽ അത് എന്റെ ആകാശേട്ടൻ ആയിരിക്കും... "".. എല്ല് പൊട്ടിയതെ ഉള്ളോ അങ്ങനെ വരാൻ വഴി ഇല്ലല്ലോ... കുറുമ്പൻ നഖം ഒന്ന് കടിച്ചു കൊണ്ട് തുടർന്നു....... അല്ല..""

സാധാരണ പെറുക്കി എടുക്കാൻ പൊടി പോലും ബാക്കി വയ്ക്കാറില്ല അതാണ് പുള്ളി കൈ വച്ചാൽ ഉള്ള കുഴപ്പം... കുറുമ്പൻ പറയുമ്പോൾ അനികുട്ടൻ ആ മരുന്ന് ഒന്ന് കൂടി മൂക്കിലേക്ക് അടുപ്പിച്ചു അതിന്റെ ദുർഗന്ധം കാരണം മുഖം ഒന്ന് ചുളിച്ചു ... സഞ്ചയമാ ഇത്രയും സ്മെല് ഉള്ള മരുന്ന് ഉണ്ടാക്കുമോ.. അനിമാമ "" കുറുമ്പൻ കാലൊന്നു നേരെ വച്ച് സംശയത്തോടെ നിന്നു.... ഒരിക്കലും ഇല്ല.. "" ഇതിന് രക്തത്തിന്റെ ചൂരാണ്.. ""രക്തം കലർന്ന മരുന്ന് സഞ്ജയേട്ടൻ പാകം ചെയ്യില്ല.."" അനികുട്ടൻ ആ മരുന്ന് ഒന്ന് കൂടി മുഖത്തേക്ക് അടുപ്പിച്ചു ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു....."""നിമിഷങ്ങൾക് അകം കണ്ണുകൾ തുറന്നു അത് ഭാനുവിൽ വന്നു നിന്നു... സംശയം വേണ്ട ഭാനു ഇത് അഭിചാര്ത്താൽ ഒരുക്കുന്ന പ്രതേകതരം കൂട്ടാണ്.... മനുഷ്യന്റെ മാനസിക നില തെറ്റിക്കാൻ അതായത് ഭ്രാന്തിലേക് എത്തിക്കാൻ ദുർമന്ത്രവാദികൾ ഉപയോഗിക്കുന്ന മരുന്നാണ് ഇത്... ... "" ഹ്ഹ്ഹ്.. ""അനികുട്ടന്റെ നെഞ്ച് ഒന്ന് ഉയർന്നു പൊങ്ങി... എന്റെ മഹാദേവ.. "" ഇരു കൈകൾ കൊണ്ട് വായ ഒന്ന് പൊത്തി ഭാനു ... "" ഏഹ്ഹ.. "" അത് എങ്ങനെ ഇവിടെ വന്നത്.. "" ഇവിടെ എല്ലവരുടെയും കിളി ആൾറെഡി പറന്നത് ആണല്ലോ.. ""ഇനി എന്ത് തെറ്റിക്കാൻ ആണ്...കുറുമ്പൻ കുഞ്ഞ് മീശയിൽ ഒന്നു തടവി.....

ഭദ്രമോളുടെ മാനസിക നിലയേ തെറ്റിക്കാനും... അവളുടെ മനസിന്റെ നിയന്ത്രണം വരുതിയിൽ വരുത്താനും വേണ്ടി ചെയ്തത് ആണ്... അനികുട്ടൻ പറയുമ്പോൾ കണ്ണുകളിൽ നിറയുന്ന ഭയത്തോടെ മീശയിൽ നിന്നും മെല്ലെ കൈ എടുത്തു കുറുമ്പൻ.. എന്നാലും ഈ മരുന്ന് എങ്ങനെ..? ചുണ്ട് ഒന്ന് കടിച്ചു കൊണ്ട് അനികുട്ടന്റ കണ്ണുകൾ മരുന്നിൽ കൂടി പോയി.. സഞ്ചയമാ അറിയാതെ ആരെങ്കിലും ഇവിടെ തന്നെ ഉണ്ടാക്കിയത് ആയിരിക്കും അനിമാമ.. "" കുറുമ്പൻ സംശയത്തോടെ നോക്കി.. മ്മ്ഹ.. ഇല്ലാ.. "" "" ഈ മനയിൽ അത് ഉണ്ടാക്കാൻ കഴിയില്ല ദേവൂട്ടാ.. "" അനികുട്ടന്റെ കണ്ണുകൾ നാലു പാടു പാഞ്ഞു.. മനുഷ്യരക്തത്തിൽ മഞ്ഞളും മുരിക്കിന് പൂവും ചേർത്ത് പതിനാലു രാത്രി മൺകുടത്തിൽ പൊതിഞ്ഞു ചേറിൽ കുഴിച്ചിട്ട് എടുക്കുന്ന കൂട്ട് ആണിത് ശേഷം ഏതു മൂർത്തിയെയാണോ ആഭിചരാകാൻ പൂജിക്കുന്നത് ആ മൂർത്തിക്കു രണ്ട് കരിം പൂച്ചകളെ മഞ്ഞളും എണ്ണയും ചേർത്ത് കുളിപ്പിച്ചു ബലി നൽകും..... ആ എണ്ണ കലർന്ന മഞ്ഞൾ ഇതിലേക്ക് ചേർക്കും.... അതാണ് ഇതിനു കൊഴുത്ത മഞ്ഞ കലർന്ന നിറം.... സഞ്ചയേട്ടൻ അറിയാതെ ഈ കാര്മം ഇവിടെ ചെയ്യാനോ...."" അത് ഒരിക്കലും സാധ്യം അല്ല...""" അനികുട്ടൻ ഒന്ന് നിർത്തി കൊണ്ട് തുടർന്നു....

അപ്പോൾ രുദ്രേട്ടന്റെ സംശയം തെറ്റിയില്ല... "" ഒരു സ്ത്രീയുടെ സഹായത്തോടെ ആണ് അയാൾ ഈ മരുന്ന് ഇവിടെ എത്തിച്ചത്.."ഭദ്ര ഉണരും മുൻപ് അവളുടെ ഉള്ളം കാലിൽ ഇത് പുരട്ടിയിരുന്നു എങ്കിൽ ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാത്ത തരത്തിൽ അവളുടെ മനസ് കൈ വിട്ടു പോയേനെ.. "" അത് മാത്രവും അല്ല അവളിലെ ദൈവിക ശക്തി ദുർശക്തി ആയി തീരും..മറ്റൊരു തരത്തിൽ പറഞ്ഞാൽ ആഭിചാരകന്റെ നിർദേശം അനുസരിച്ചു പെരുമാറുന്ന ദുർദേവത.... അനികുട്ടൻ കഴുത്തിൽ കിടന്ന തോർത്ത്‌ കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പി.. അനിമാമ.. "" എന്തൊക്കെയാ ഈ പറയുന്നത്.. ""കുറുമ്പന്റെ ഭയം നിറഞ്ഞ കണ്ണുകൾ ആ മഞ്ഞ കൊഴുപ്പിൽ കൂടി ഒന്ന് പാഞ്ഞു... മ്മ്.." സത്യം ആണ് ഞാൻ പറഞ്ഞത്.. ഒരുപക്ഷേ നമ്മുടെ നേരിയ അശ്രദ്ധ അതായിരിക്കും ഈ പിഴവിനു കാരണം... "" അനികുട്ടൻ പറഞ്ഞതും ഭാനുവും കുറുമ്പനും സംശയത്തോടെ നോക്കി... ഭാനു... ""ഉറക്കത്തിൽ നിന്നും ഉണരുന്ന ഭദ്രയുടെ മനസിനെ നിയന്ത്രിക്കാൻ രുദ്രേട്ടൻ കണ്ട് പിടിച്ച മാർഗം ആണ് താഴെ വീണ തൃശൂലം തിരികെ സ്ഥാപിക്കുക എന്നത്..."" അത് ഒരു ഭാഗ്യ പരീക്ഷണം കൂടി ആയിരുന്നു.... അതിൽ നമ്മൾ ഏറെക്കുറെ വിജയിച്ചു...

ഇനി ആദിയുടെ പ്രണയം കൂടി അവളിലേക്കു ചെല്ലുമ്പോൾ അവളുടെ മനസ് പൂർണ്ണമായും ആദിശങ്കരൻ എന്ന വൃത്തത്തിൽ ഒതുങ്ങും... തത്കാലം അതാണ് നല്ലത്.... അത് കൊണ്ട് ആണ് രുദ്രേട്ടനും സഞ്ജയേട്ടനും അവര്ക് മുൻപിൽ കണ്ണ് അടയ്ക്കുന്നത്.......അനികുട്ടൻ പറഞ്ഞ് കൊണ്ട് അല്പം മുന്പോട്ട് നീങ്ങി ജാതവേദന്റെ മന്ത്രവാദ പുരയിലേക് കണ്ണുകൾ നീട്ടി കൊണ്ട് തുടർന്നു.... ഭാനു.. "" ഇങ്ങനെ എന്തെങ്കിലും ബുദ്ധി രുദ്രേട്ടൻ പ്രയോഗിക്കും എന്ന് അയാൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു... "" അത് കൊണ്ട് തന്നെ ഭദ്ര ഉണരും മുൻപ് ഈ ലേപനം അവളുടെ ഉള്ളം കാലിൽ പുരട്ടി അയാളുടെ നിയന്ത്രണത്തിൽ എത്തിക്കാൻ അയാൾ പദ്ധതി ഇട്ടു... അതിന് മനയിൽ ഉള്ള ഒരു സ്ത്രീയെ ചട്ടം കെട്ടി...അത് ആകുമ്പോൾ ആർക്കും ഒരു സംശയവും തോന്നില്ല....അവർക്ക് യഥേഷ്ട്ടം ഭദ്രയുടെ മുറിയിൽ വരാം.... ഗൗരിപെങ്ങളെയോ ചേച്ചിയമ്മയോ എന്തെങ്കിലും പറഞ്ഞ് പറ്റിച്ചു കൊണ്ട് ഉദേശിച്ച കാര്യവും നടത്താം... പക്ഷെ അങ്ങനെ ഒരു നീക്കം ആരും മനസിൽ പോലും കരുതിയില്ല.. അനികുട്ടൻ പറഞ്ഞതും ഭാനു തല ഒന്ന് ആട്ടി... ശരിയാണ് അനികുട്ടാ.. """ വളരെ നാൾ കൊണ്ട് എനിക്ക് അറിയാം കാളിദാസന്റ"" അല്ല ആ രൂപത്തിൽ വന്ന ജാതവേദൻ എന്ന ദുഷ്ടന്റെ കുബുദ്ധികൾ... ആരും അങ്ങനെ പ്രതീക്ഷിച്ചില്ല എങ്കിലും അത് തിരിച്ചറിഞ്ഞ ഒരാൾ ഉണ്ടല്ലോ മാമ ഇവിടെ... ആകാശേട്ടൻ.. "" കുറുമ്പൻറ്റ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു... അതെ ദേവൂട്ട.. "" ആ ശക്തി ആണ് ഇന്ന് അമ്മയ്ക്ക് കാവൽ ആയി നിന്നത്..

""എന്റെ വിനായക അനികുട്ടൻ നെഞ്ചിലേക് കൈ ചേർത്തതും മനയിൽ അടിച്ച കാറ്റിൽ മനയിലെ മണികളിൽ നിന്നും കുഞ്ഞ് ശബ്ദം പുറത്തേക് വന്നു... "" അഹ്‌.. "" ഭാനു.. എന്നിട്ട് അടി കിട്ടിയ ആ സ്ത്രീ എവിടെ..? ഒരു ഞെട്ടലോടെ അനികുട്ടന്റ കണ്ണുകൾ ഭാനുവിൽ ചെന്നു നിന്നു.... അ.. അത്... അവരുടെ മുഖം ആകെ വികൃതം ആയി അനികുട്ടാ.. "" പിന്നെയും അടി കിട്ടും എന്ന് തോന്നിയപ്പോൾ ചിന്നുമോൾ ആ സ്ത്രീയെയും കൊണ്ട് താഴേക്കു പോയി... "" സഞ്ജയേട്ടനെ കാണിക്കാം എന്ന് പറഞ്ഞ പോയത്.. "" ഭാനു സാരി തുമ്പിൽ വിരൽ ഒന്നു കോർത്തു.... എങ്കിൽ സ്ത്രീകളുടെ അറയിൽ കാണും ആ സ്ത്രീ... ചിന്നു മോളോട് പറയാം പുറത്തേക് കൊണ്ട് വരാൻ.....ഒന്നു കുടഞ്ഞാൽ മണി മണി പോലെ പറയും... "" വാടാ..''"" അനികുട്ടൻ മുൻപേ നടന്നു.... അതെ അനിമാമ ചിന്നു സച്ചു കുഞ്ഞേട്ടന്റെ മുറിയിലാ.. "" കുഞ്ഞേട്ടന്റ കാലിൽ ഹരിമാമ തൂക്ക്‌ ഇടുവാ ... ...പറഞ്ഞൂ കൊണ്ട് ഭാനുവിന് ഒപ്പം അനികുട്ടന്റെ പുറകെ നടന്നു കുറുമ്പൻ... എങ്കിൽ നീ പോയി വിളിചോണ്ട് വാ.... ഞങ്ങൾ അറയുടെ വാതുക്കൽ കാത്തു നിൽക്കാം..."" അനികുട്ടൻ തല ഒന്ന് തിരിച്ചു പറഞ്ഞ് കൊണ്ടു മുന്പോട്ട് നടന്നു... 💠💠💠💠 ഹരി മാമ പതുക്കെ.. "" ആഹ്.. "" വേദന കൊണ്ടു കണ്ണുകൾ ഇറുകെ അടച്ചു സച്ചു..... മ്മ്ഹ്ഹ .

. "" കഴിഞ്ഞു മോനെ..ദാ ഇത്രേ ഉള്ളൂ... "" പറഞ്ഞ് കൊണ്ട് സച്ചുവിന്റ കാൽ തൂക്കിയ ഉത്തരത്തിൽ നിന്നും കൈ എടുത്തു താഴേക്കു നോക്കി ഹരികുട്ടൻ.....നേർത്ത ചിരിയോടെ കട്ടിലിന്റെ പടിയിൽ നിന്നും താഴെ ഇറങ്ങി ഒരിക്കൽ കൂടി ആ കെട്ടിൽ ഒന്ന് കണ്ണോടിച്ചു കൊണ്ടു തുടർന്നു.. ഒരു രണ്ട് ആഴ്ച ഇങ്ങനെ തന്നെ കിടക്കണം.. "" രണ്ട് ആഴ്ച്ചയോ .... "??സച്ചു കണ്ണൊന്നു തള്ളി.. പതിയെ ഒന്ന് അനങ്ങിയതും തൂക്ക്‌ ഒന്നു ഇളകി ... ആാാ...."""" വേദന കൊണ്ട് പുളഞ്ഞവന്റ ഇടത്തെ കൈയിൽ മുറുകെ പിടിച്ചു ചിന്നു.... "" സച്ചുവേട്ട.. "" അനങ്ങാതെ കിടക്ക്.. "" കാൽ ഇളകിയാൽ വേദന കൂടും...""""ഛായമുഖിയുടെ നേരിയ നിഴൽ തന്നിലേക്ക് പതിച്ചതും ആ തണുപ്പിൽ വേദനയെ ഒരു നിമിഷം മറന്നവൻ ആ കയ്യിൽ ഒന്ന് കൂടി പിടി മുറുക്കി... ആഹാ.. "" ഇങ്ങനെ ആണെങ്കിൽ സഞ്ജയേട്ടൻ തീരുമാനിക്കും രണ്ട് ആഴ്ചയ്ക്ക് അകം ഈ തൂക്ക്‌ എടുക്കാണൊ വേണ്ടയോ എന്ന്.... തടി പലകയിൽ ഇരുന്ന മരുന്ന് ചെറിയ ശങ്കിലെക് പകർന്നു കൊണ്ടു ഹരികുട്ടൻ ചിന്നുവിന്റെ കൈയിൽ കൊടുത്തു..... മോളെ.. "" ഇപ്പോൾ ഒരു പത്തു തുള്ളി കൊടുക്കണം അരമണിക്കൂർ കഴിഞ്ഞു ഒരു പത്തു തുള്ളി കൂടി കൊടുക്കണം... "" വേദനയ്ക്ക് ഒരു ശമനം വരും... മാറ്റം ഇല്ലങ്കിൽ സഞ്ചയേട്ടൻ വേറെ മരുന്ന് തരും...

""ഞാൻ പോയി ആ കുട്ടിക്ക് തളം വയ്ക്കട്ടെ.."" നിങ്ങളുടെ കാര്യം വന്നപ്പോൾ അതിനെ അങ്ങ് മറന്നു.. എങ്കിലും ആകാശ് മോൻ എപ്പോഴും കൂടെ ഉണ്ട്... "" ഹരികുട്ടൻ പറഞ്ഞതും സച്ചു സംശയത്തോടെ നോക്കി... നിങ്ങൾ വല്യോത് നിന്നും തലയ്ക്കു അടിച്ചു കൊണ്ട് വന്ന പയ്യന്റെ കാര്യം തന്നെ.. """"നേർത്ത ചിരിയോടെ പറഞ്ഞു കൊണ്ടു ഹരികുട്ടൻ... പുറത്തെക്ക് ഇറങ്ങുമ്പോൾ സച്ചു ചെറിയ ചിരിയോടെ തല ഒന്നു ചലിപ്പിച്ചു... സച്ചുവേട്ട.."" ദാ ഈ മരുന്ന് കുടിക്ക്.. ""വേദന മാറും.."" ശങ്കിലെ മരുന്ന് ചിന്നു സച്ചുവിന്റെ ചുണ്ടോട് അടുപ്പിച്ചതും ആ കൈയിൽ മെല്ലെ പിടിച്ചു സച്ചു.... മരുന്ന് പിന്നെ മതി.. "" നീ ഇങ്ങനെ അടുത്ത് ഇരുന്നാൽ മതി.. "" നിന്റെ തണൽ അതാണ് ഇന്ന് എനിക്ക് വേദന മറക്കൻ ഉള്ള ഔഷധം ...."" നേർത്ത ചിരിയോടെ അവളുടെ ഇടത്തെ കൈയിലെ സൂര്യ മുഖം പതിപ്പിച്ച വളയിൽ ചുണ്ടുകൾ ചേർത്തു സച്ചു... ഹ്ഹ്.. "" ഒരു വിറവലോടെ ചിന്നു ആ കൈ വലിച്ചതും ശങ്കിലെ മരുന്നിൽ നിന്നും അല്പം അവന്റെ ദേഹത്തേക് വീണു.... ശോ.. " കണ്ടോ മരുന്ന് ദേഹത്തു വീണത്...""ചുണ്ട് ഒന്നു പുളുത്തി പെണ്ണ് ദാവാണി തുമ്പ് കൊണ്ട് അവന്റെ നെഞ്ചിലെ മരുന്ന് മെല്ലെ ഒപ്പിയതും... ഇടത്തെ കൈയാലേ അവളെ നെഞ്ചിലേക് അടുപ്പിച്ചു സച്ചു... "" അവളുടെ കൈയിലെ വളയിൽ ഒന്ന് തഴുകി കൊണ്ട് ആ കുഞ്ഞ് മുഖത്തേക്ക് പ്രണയം നിറഞ്ഞ സൂര്യദേവന്റെ കണ്ണുകൾ ഒഴുകി... ഈ വള ഇതെവിടുന്ന.. "" നല്ല ഭംഗി ഉണ്ട് നിന്റെ കൈയിൽ ഇത് കിടക്കുന്നത് കാണാൻ..

"" ഇതോ.. " ഇതെനിക്ക് കുറച്ചു മുൻപ് രുദ്രച്ഛൻ തന്ന സമ്മാനം ആണ്.. "" വലത്തെ കൈ വിരൽ കടിച്ചു കൊണ്ടു പറയുന്ന പെണ്ണിന്റ കണ്ണിൽ നേരിയ നാണം വിടർന്നു... രു... രു.. രുദ്രച്ഛനോ.. "" സച്ചുവിന്റെ ചുണ്ടുകൾ ഒന്ന് വിറച്ചു... മ്മ്... ""ഒരു കാര്യം നടന്നു സച്ചുവേട്ട ഇവിടെ.."" എന്നെ.. എന്നെ ഒരു പാമ്പ് കൊത്താൻ വന്നു...""പെണ്ണിന്റെ കണ്ണിൽ ഭയം നിറഞ്ഞു... ഹ്ഹ്.. "" പാമ്പോ..സച്ചുവിന്റെ കൈകൾ തന്റെ പെണ്ണിനെ ഒന്ന് കൂടി ചേർത്തു പിടിക്കുമ്പോൾ ആ ഹൃദയം ഒന്ന് നുറുങ്ങി കാലിലെ വേദനയേക്കാളും നെഞ്ചിൽ കൊത്തി വലിക്കുന്ന വേദനയാണ് വലുതെന്നു തോന്നി ആ നിമിഷം അവന്.. "" അ.. അ.. അവൻ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചോ.. സച്ചുവിന്റെ നെഞ്ചിൻകൂട് ഉയർന്നു പൊങ്ങുന്നതിനു അനുസരിച്ചു കണ്ണുകൾ നാലു പാടും പാഞ്ഞു... ങ്‌ഹേ.. "" ഏതവന്റെ കാര്യമാ സച്ചുവേട്ടൻ പറയുന്നത്... ചിന്നു പുരികം ഉയർത്തി.. അല്ല... ആ... ആ.. പാമ്പ്... "" സച്ചു ഉമിനീർ ഒന്നിറക്കി.. ഓ "" അതോ.. "" ആദിശേഷൻ ഈ മനയിൽ ഉള്ളപ്പോൾ എന്നെ ഒരു നാഗവും തൊടില്ല.. ""ചിന്നുവിന്റെ ചുണ്ടിൽ നേരിയ ചിരി വിടർന്നു... പിന്നെ എങ്ങനെയാ അത് നിന്നെ ഉപദ്രവിക്കാൻ വന്നത്..? സച്ചുവിന്റെ കണ്ണിൽ വീണ്ടും സംശയം വിടരുമ്പോൾ ചിന്നുവിന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി... ""... 💠💠💠💠

"" ഓം ത്രയമ്പകം യജാമഹേ സുഗന്ധി പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യൊർമുക്ഷീയ മാമൃതാത് """ കണ്ണുകൾ ചേർത്തടച്ചു ആയിരത്തി ഒന്ന് ഉരു മൃത്യുഞ്ചയ മന്ത്രം ഉരുവിടുന്ന അല്ലിയുടെ വലത് വശത്തു ചേർന്നിരിക്കുന്ന പെണ്ണിന്റെ കണ്ണുകൾ കിഴക്കൊട്ട് അഭിമുഖം ആയിരിക്കുന്ന സൂര്യപീഠത്തിലേക്ക് പോയി..""തന്റെ നിഴൽ പതിയുന്നതിനു അനുസരിച്ച് ആ പീഠത്തിലേ ഓരോ ഭാഗങ്ങളും അവളുടെ കണ്ണിൽ കൂടി മിന്നി മാഞ്ഞു..."" """""മഹാദേവ....""""""ആ നിമിഷം ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്ന അല്ലിയിൽ നിന്നും ശബ്ദം ഉയർന്നു പൊങ്ങി....."""" മനയിലേക് ശക്തമായി അടിച്ച ഇടി മിന്നൽ പ്രവാഹത്തിൽ മന ഒന്ന് ഉലയുന്നതിനു ഒപ്പം പൂജമുറിയിലും അതിന്റെ പ്രകമ്പനം ഏശി കഴിഞ്ഞിരുന്നു.... ( കാല ഭൈരവന്റെ ശൂലം താഴെ വീഴ്ത്തിയ നിമിഷം... ഭദ്രയുടെ ബോധം പോയ സമയം ആണ് ഈ പറയുന്നത് ) വീണ്ടും വീണ്ടും ആഞ്ഞടിക്കുന്ന ഇടി മിന്നലിനു ഒപ്പം പൂജമുറിയിലെ ചെറിയ വിഗ്രഹങ്ങളും ഓട്ടു പാത്രങ്ങളും താഴെ വീഴുന്ന ശബ്ദവും ഇരുവരുടെയും കാതുകളെ ഭയപ്പെടുത്തി... ഇച്ചേച്ചി..... "" ചിന്നുവിന്റെ കൈകൾ ഭയത്തോടെ അല്ലിയുടെ കൈകളെ കോർത്തു... "" എനിക്ക്.. എനിക്ക് പേടിയാവുന്നു ഇച്ചേച്ചി..""പെണ്ണിന്റെ ശബ്ദം ഭയം കൊണ്ട് വിറ പൂണ്ടു തുടങ്ങിയിരുന്നു... ഒന്നുല്ലടാ..

"" ഇച്ചേച്ചി ഇല്ലേ അടുത്ത്.. "" അല്ലിയുടെ കരങ്ങൾ ചിന്നുവിനെ നെഞ്ചോട് ചേർത്തു.. ആ നിമിഷം അവളുടെ കണ്ണുകൾ ഭയത്തോടെ നാലുപാടും പായുമ്പോൾ ഒരു ഞെട്ടലോടെ ഇരുവരുടെയും കണ്ണുകൾ കിഴക്ക് വശത്തെ സൂര്യ പീഡത്തിലേക് നീണ്ടു..... ഹ്ഹ്ഹ്... "" ചിന്നുവിൽ നിന്നും ശ്വാസം പുറത്തേക് വരുമ്പോൾ അല്ലിയുടെ വലത്തേ കൈയിൽ മുറുകെ പിടിച്ചു ചിന്നു...... കാവിലമ്മേ എന്റെ... എന്റെ സച്ചുമോൻ.. ""അല്ലിയുടെ വാക്കുകൾ വിറ കൊള്ളുന്നതിന് ഒപ്പം കണ്ണുകൾ ആ പീഡത്തിൽ ഉടക്കി....... ഇടി മിന്നലിന്റെ ശക്തിയിൽ ഒന്ന് ആടി ഉലഞ്ഞ സൂര്യപീഡത്തിലെ വലത്തേ കാൽ ഇളകി വശത്തേക്ക് ചെരിഞ്ഞു.... ഇച്ചേച്ചി..."" ആ കുഞ്ഞ് കണ്ണുകൾ നിറഞ്ഞു താഴേക്കു ഒഴുകുമ്പോൾ നിസ്സഹായത മുറ്റി നിൽക്കുന്ന അല്ലിയുടെ നെഞ്ചോന്നു പിടച്ചു... ആ നിമിഷം മെല്ലെ എഴുനേറ്റു ചിന്നു... മോൾ എവിടെ പോവാ...? അല്ലിയുടെ ശബ്ദം ചിലമ്പിക്കുന്നതിന് ഒപ്പം കണ്ണുകളിൽ സംശയം നിറഞ്ഞു.. എനിക്ക് രുദ്രച്ഛനെ ഒന്ന് കാണണം.. "" കണ്ണുകൾ നാലുപാടും പായുമ്പോൾ പെണ്ണ് തല മാത്രം പുറകോട്ടു ചെരിച്ചു... എങ്കിൽ ഞാനും വരാം.. "" അല്ലി പതുക്കെ എഴുനേൽക്കാൻ ഒരുങ്ങി... അരുത്.. "" ഇച്ചേച്ചി തുടങ്ങി വച്ച മന്ത്രം അത് പൂർത്തിയാക്കണം.. "" മൃത്യുഞ്ചയ മന്ത്രം പകുതിക്കു വച്ച് നിർത്താൻ പാടില്ല...

"" അത് എന്റെ ഏട്ടന്മാരെ ആണ് ബാധിക്കുന്നത്... അത് പാടില്ല....ആ കുഞ്ഞി പെണ്ണിന്റെ ശബ്ദത്തിലെ കാടിന്യം തിരിച്ചറിഞ്ഞ അല്ലി ആ സ്ഥാനത്തു തന്നെ നില ഉറപ്പിച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ടു കൈയിൽ ഒരു പിടി വെള്ളപൂക്കൾ നെഞ്ചോട് ചേർത്ത് മൃത്യുഞ്ചയ മന്ത്രത്തിന്റ അകമ്പടിയോടെ അത് മുന്പിലെ വിഗ്രഹത്തിലും സൂര്യപീഡത്തിലും അർപ്പിക്കുമ്പോൾ പുറത്തെക്ക് ഇറങ്ങി ചിന്നു....... രുദ്രനെ തേടി അറയുടെ മുൻപിലൂടെ നടക്കുമ്പോൾ അഴിക്കുള്ളിലൂടെ അവളുടെ കണ്ണുകൾ മുറ്റത്തേക് പാഞ്ഞു.. "" താഴെ വീണു കിടക്കുന്ന തൃശൂലം ഇരു കൈകളിൽ താങ്ങി നിൽക്കുന്ന സഞ്ചയൻ... "" ആ കൈകൾ വിറ കൊള്ളുന്നത് പകപ്പോടെ നോക്കി മുന്പോട്ട് ഓടാൻ ഒരുങ്ങിയതും അവൾ ഒരു നിമിഷം നിന്നു........ "" കണ്ണുകൾ മുൻപിൽ ഒരു തളികയുമായി നിൽക്കുന്ന മമ്മൂട്ടിയിലേക്ക് പോയി..."" ആഹ്ഹ്.. "" അ.. അ... അപ്പേട്ട തൃ.... തൃശൂലം ""അത്... അത് താ.... താഴെ വീണു......... ചിന്നുവിന്റെ വലത്തേ ചൂണ്ടു വിരലും കണ്ണുകളും ഒരു വിറവലോടെ പുറത്തേക് നീണ്ടു.... അതോ.."" അത് കുറച്ചു മുൻപത്തെ ഇടി മിന്നലിൽ താഴെ പതിച്ചത് ആണ് കുട്ടി... കാലപഴക്കം കുറെ ചെന്നത് അല്ലെ... ഈ മന തന്നെ എപ്പോൾ താഴെ വീഴും എന്ന് ആർക്കറിയാം.... പരിഹാസം കലർന്ന വാക്കുകൾ അവൾക് മുൻപിൽ ചൊരിയുമ്പോൾ അയാളുടെ കണ്ണുകൾ പുച്ഛത്തോടെ മനയുടെ ചുവരുകളിലേക്കു നീണ്ടു... ഇല്ലാ.. "" അങ്ങനെ ഒന്നും നശിച്ചു പോകുന്നത് അല്ല ഇരികത്തൂർ മനയോ ഇവിടുത്തെ പൈതൃകമോ...

"" അപ്പേട്ടന് ഈ മനയേ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്...ചിന്നു കണ്ണൊന്നു തുടച്ചു കൊണ്ടു വീണ്ടും കണ്ണുകൾ അറിയിലേക് നീണ്ടു... അപ്പേട്ടൻ അറയ്ക്ക് അകത്തേക്കു പോകുവാണെങ്കിൽ രുദ്രച്ചനോട് ഒന്ന് പുറത്ത് വരാൻ പറയുവോ...നേർത്ത യാജനയോട് അയാളെ നോക്കി ചിന്നു... ഓ അതിന് അയാൾ എങ്ങും അറയിൽ ഇല്ല.... "" ആ കുളത്തിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടു.. കുട്ടി അവിടേക്കു പോയാൽ കാണാം... "" മമ്മൂട്ടിയുടെ കണ്ണുകൾ ഒന്ന് കുറുകി... കുളത്തിന്റെ ഭാഗത്തോ.. "" രുദ്രച്ഛൻ എന്തിനാ അവിടെ പോയത്.... ചിന്നുവിന്റെ കണ്ണുകളിൽ നേരിയ സംശയം നിറഞ്ഞു... അത് എനിക്ക് എങ്ങനെ അറിയാം.."" അയാളും അയാളുടെ തല തെറിച്ച പിള്ളേരും പോകുന്ന സ്ഥലം നോക്കി ഇരിക്കുന്നത് ആണോ എന്റെ ജോലി.. "" എനിക്ക് ഈ മനയിൽ ഒരുപാട് പണികൾ ഉണ്ട്... നാളെ ഇവിടുത്തെ പ്രധാന പരികർമ്മി ആകേണ്ടത് ആണ് ഞാൻ.... "" മമ്മൂട്ടിയുടെ ഇടത്തെ കൈ വശത്തെ തൂണിൽ ഒന്ന് തടവി കൊണ്ട് കണ്ണുകൾ ആർത്തിയോടെ ആ മനയെ മുഴുവൻ ആയി ഒന്ന് ഉഴിഞ്ഞു.... മ്മ്മ്.. "" മമ്മൂട്ടി പറഞ്ഞതും വലിയ ഭാവഭേദങ്ങൾ ഒന്നും കൂടാതെ തല ഒന്ന് ആട്ടി കുളത്തിന്റെ വശത്തേക് ഓടി പെണ്ണ്... രുദ്രച്ഛ... "" രുദ്രച്ഛ... "" ...

..ശബ്ദം മുറുകുന്നതിനു ഒപ്പം കുളത്തിലെ ഓരോ പടവുകൾ താഴേക്കു ഇറങ്ങി ചിന്നു... "" ചുറ്റുമുള്ള നിശബ്ദത മൂലം ഉള്ളിൽ നിന്നും വരുന്ന ശബ്ദം ഭയത്തിലേക് വഴി മാറുമ്പോൾ പെണ്ണിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... രുദ്രച്ഛ...""ഹ്ഹ് "" ഭയത്തോടെ ഉയർന്നു പൊങ്ങുന്ന നെഞ്ചിൻകൂടിനു ഒപ്പം കൈകൾ പാവാടയുടെ രണ്ട് അറ്റങ്ങളെയും കോർത്തു വലിച്ചു...... ഹ്ഹ്ഹ്..പൊടുന്നനെ ഒരു ഞെട്ടലോടെ കണ്ണുകൾ കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്ക്‌ നീണ്ടതും പെണ്ണിന്റെ കണ്ണുകളും ചുണ്ടുകളും ഒരു പോലെ വിറ കൊണ്ടു...... നിശബ്ദമായി കിടക്കുന്ന കുളത്തിലെ വെള്ളത്തിൽ പടിഞ്ഞാറു ഭാഗത്തു ചെറിയ ഓളം തല്ലുന്നു.......ആ ഓളത്തിൽ ആടിയുലയുന്ന സൂര്യന്റെ പ്രതിബിബം പലഭാഗങ്ങൾ ആയി ചിന്നി ചിതറിയത് പോലെ ചിന്നുവിന്റെ കണ്ണുകളിൽ മിന്നി മാഞ്ഞു... "" രുദ്രച്ഛ... """ഉറക്കെ വിളിച്ചു കൊണ്ടു പടവിൽ നിന്നും തിരിഞ്ഞ പെണ്ണ് ഒരു നിമിഷം നിശ്ചലം ആയി കഴിഞ്ഞിരുന്നു.....കണ്ണുകൾ ഭയത്തോട് നാലു പാടും പായുമ്പോൾ ആ കുഞ്ഞ് മണികളിൽ ആ രൂപം തെളിഞ്ഞു വന്നു...... തന്നോളം പൊക്കത്തിൽ വാലിൽ കുത്തി പത്തി വിടർത്തി നിൽക്കുന്ന നാഗം..."" അമ്മേ..... """""""!!!!!! ഭയത്തിന് ഒപ്പം ഉയർന്നു വരുന്ന ശബ്ദത്തിൽ കുളത്തിലേക് തെറിച്ചു വീണു ചിന്നു......."" ഔഷധകാട്ടിലെ നിശബ്ദതയേ ഭേദിച്ചു കൊണ്ടു ആ കുളം ഒന്ന് ആടി ഉലഞ്ഞു......... വീണ്ടും അതെ ശബ്ദത്തിൽ ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഉയർന്നു പൊങ്ങി പെണ്ണ്.... ഫ്ഫ്ഫ്ഫ്ഫ്ഫ്..""""ഫ്ഫ് """"..

ശ്വാസം വലിച്ചു എടുത്തു കൊണ്ട്‌ ആ ഓളത്തിൽ ഒന്ന് പൊങ്ങി നിവർന്നു... കണ്ണിലേക്ക് അടിച്ചു കയറിയ വെള്ളത്തുള്ളികളെ ഭേദിച്ചു കൊണ്ട് ആ ചുവന്ന കണ്ണുകൾ വലിച്ചു തുറന്നു..... ആാാഹ്...."" ആ ഓളത്തിൽ വീണ്ടും ഒന്ന് പുറകോട്ടു പോയി പെണ്ണ്..... തന്റെ തിരുനെറ്റിയെ ദംശിക്കാൻ പാകത്തിന് പത്തി വിടർത്തി ആടുന്നവൻ..... കണ്ണുകളിൽ രൗദ്രഭാവത്തിന് പകരം പ്രണയം..... "" ദംശനം ചുംബനമാക്കാൻ പത്തി മെല്ലെ മുന്പോട്ട് വരുമ്പോൾ ഛായമുഖിയുടെ ഇരു കണ്ണുകളിലും അവന്റെ രൂപം വിടർന്നു.. "" ഭയം കൊണ്ടു തൊണ്ട കുഴിയിൽ ഉമിനീർ തങ്ങി നിന്ന നിമിഷം.... ""ഇരു കൈകളും ഒരു ആശ്രയത്തിനായി വെള്ളത്തിൽ പരതി......."" പൊടുന്നനെ ആ നിമിഷത്തെ ഭേദിച്ചു കൊണ്ട് നാഗയുടെ ശിരസ്സ് പുറകോട്ടു ഒന്ന് വലിഞ്ഞു..... ആ നിമിഷം ചിന്നുവിന്റെ വലത്തേ കർണ്ണ പുടം പുറകിൽ രൂപപെടുന്ന ഓളത്തിന്റെ ശബ്ദത്തിലേക് കാതോർത്തു... ""ഭയത്തോടെ കണ്ണുകൾ വലതു വശത്തേക് നീളുമ്പോൾ ആ ദേഹം വിറ കൊണ്ടു തുടങ്ങിയിരുന്നു....... ( തുടരും )

Nb: :: ചിന്നുവിന്റെ ഓർമ്മകൾ ആണ് പറഞ്ഞത്..."" സച്ചുവിന് എന്തെങ്കിലും പറ്റിയാൽ അത് ചിന്നുവിനെ ബാധിക്കും നാഗ എന്ന സർപത്തിന്റെ കാര്യം നേരത്തെ പറഞ്ഞിട്ടിണ്ട് ഛായ മുഖിയെ തക്കം കിട്ടുമ്പോൾ കൊത്തി കൊണ്ട് പോകാൻ....അതിനു അവളോട് പ്രണയം ആണ്.....സൂര്യ ദേവന് ഒരു അപകടം പറ്റിയപ്പോൾ അവൻ ആ സന്ദർഭം മുതൽ ആക്കാൻ വരാതെ ഇരിക്കുമോ..... പിന്നെ ആരാണ് ചിന്നുവിന് പുറകിൽ കൂടെ വന്നത്‌ എന്ന് ഊഹിച്ചു പറയാമോ... ആ വല്യക്കാരിയെ തപ്പി അനികുട്ടനും ഭാനുവും കുറുമ്പനും ചിന്നൂന്റെ അടുത്തേക് വരുന്നുണ്ട്.....മമ്മൂട്ടി അടുത്ത പ്രധാന പരികർമ്മി ആകാൻ കച്ച കെട്ടി നടപ്പുണ്ട് അത് എല്ലാം കൂടി പിള്ളേർക്ക് നല്ല ജോലി ഉണ്ട്... എഴുതുന്ന എനിക്കും 🤭🤭... അതായത് ഉത്തമ. സമയം വേണം എന്ന് ചുരുക്കം 🚶‍♀️🚶‍♀️.. ആദിയും ഭദ്രയും കുളത്തിൽ ഉണ്ട്... ആ വഴിയിൽ എവിടെയോ ചിത്രനും അല്ലിയും ഉണ്ട്.... 🚶‍♀️🚶‍♀️തൊട്ടു അപ്പുറത്തു അമ്മച്ചിയും.... ""

വലിയ പാർട്ട്‌ ആണ് ദിവസങ്ങൾ എടുത്തു ആലോചിച്ചു എഴുതി ഇടുന്നത് ആണ്... പക്ഷെ നിങ്ങളുടെ കമെന്റ് കാണുമ്പോൾ സങ്കടം വരും... നൈസ് വെയ്റ്റിങ് മാത്രം ആണ് മിക്കവാറും... "" ഞാൻ മനഃപൂർവം reply തരാത്തത് അല്ല..... മിക്കവാറും പോസ്റ്റ്‌ ചെയ്താൽ ഉടനെ അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങും ആ ഒരു ഫ്ലോയിൽ ആകുമ്പോൾ എഴുതാൻ പറ്റും അത് കൊണ്ട് മാത്രം... ആ സമയം റിപ്ലൈ തരാൻ വന്നാൽ പിന്നെ എഴുത്ത് നിന്നും mind മാറും..... അത് കൊണ്ട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു...... 🙏...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story