ആദിശങ്കരൻ: ഭാഗം 13

adhishankaran

എഴുത്തുകാരി: മിഴിമോഹന

NB::: ( തുടങ്ങും മുൻപേ ആദ്യം ആയി ഞാൻ മഹാദേവനും നന്ദി പറയുന്നു കൂടെ ഒരു നിയോഗം പോലെ എനിക്ക് പറ്റിയ ഒരു തെറ്റ് തിരുത്തി തരാൻ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ വന്നGreesha Rasilനന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു...... എന്താണ് തെറ്റ് എന്ന് അല്ലെ.... ആറു മാസം ആയി രുദ്രവീണയിലൂടെ നമ്മൾ കടന്നു പോയി ഇപ്പോൾ ആദിശങ്കരനിൽ എത്തി നില്കുന്നു... ബന്ധങ്ങൾ ചിലത് എല്ലാം മറന്നു പോയി മനുഷ്യൻ അല്ലെ തെറ്റ് പറ്റാം.... ഉണ്ണിയുടെ മകൻ ആയ കിച്ചുവിനു ഞൻ കരുതിയ പെയർ രുക്കുവിന്റെ മകൾ ആയ ശ്രീക്കുട്ടി ആണ് ആദ്യപാർട്ടിൽ ഉണ്ണി അത് പറയുന്നുണ്ട് ഉണ്ണിയുടെയും രുക്കുവിന്റെ റിലേഷൻ ഞാൻ അവിടെ നോക്കി ഉള്ളൂ അത്രേം ചിന്തിച്ചുള്ളൂ അതാണ് സത്യം പക്ഷെ കിച്ചുവിന്റെ അമ്മ ആവണിയുടെ സഹോദരി ആണ് രുക്കു അത്‌ പണ്ട് രുദ്രനിൽ നിന്നും ആവണിയെ വേർപിരിക്കാൻ പറയുന്നുണ്ട് അത്‌ ഞാൻ ഓർത്തില്ല.... അപ്പോൾ കിച്ചുവിന് ശ്രീക്കുട്ടി സഹോദരി ആണ്......... ഇന്നത്തെ പാർട്ടിൽ അവരെ ഒന്നിപ്പിക്കാൻ ആണ് ഞൻ ഇരുന്നത് നിയോഗം പോലെ ആ കുട്ടി വന്നു ഈ ബന്ധത്തെ പറ്റി ചോദിച്ചപ്പോൾ ശരിക്കും കരയണോ ചിരിക്കണോ എന്നായിരുന്നു എന്റെ അവസ്ഥ....

കാരണം ഞാൻ അത്‌ എഴുതും മുൻപേ അത്‌ എഴുതരുത് എന്ന് സൂചന ഭഗവാൻ തരും പോലെ.... ഒരുപാട് നന്ദി ഗ്രീഷ അവരുടെ റിലേഷൻ സൂചിപ്പിക്കുന്ന ഭാഗം ഞാൻ തിരുത്തിയിട്ടുണ്ട് നിങ്ങളും മനസാലെ തിരുത്തുക കിച്ചുനു ഉള്ള സ്വാഹാ ദേവി അഗ്നിദേവന്റെ ഭാര്യ ആണല്ലോ സ്വാഹാ പുറകെ വരും..... അപ്പോൾ പറഞ്ഞു വരുന്നത് ശ്രീക്കുട്ടി ദേവൂട്ടനും നമ്മുടെ കുസൃതി കുടുക്കകൾ ആയി നമ്മുടെ കൂടെ നിൽക്കട്ടെ.... ബാക്കി എല്ലാം പഴയത് പോലെ... ഇത് ആദ്യം ഇട്ടത് ആ റിലേഷൻ കുട്ടികൾക് അറിയില്ല അവർ പരസ്പരം കളിയാക്കുന്നുൻണ്ട് അത്‌ വലിയവർ തിരുത്തട്ടെ... കാരണം ആവണി രുക്കുവിന്റെ അമ്മവന്റെ മകൾ അല്ല കുഞ്ഞമ്മയുടെ മകൾ ആണെന് അച്ചന്മാർക് അറിയൂ..... ) ഇനി കഥ വായിച്ചോളൂ ... 🤗

അമ്മയുടെ മോനെ സുരക്ഷിതമായി ഇവിടെ എത്തിച്ചിട്ടുണ്ട്... എന്താ പേടി അമ്മക്കും മകനും കുഞ്ഞാപ്പു കളിയായി പറഞ്ഞു... മോന് ഹാർട്ടിന് അസുഖം ഉണ്ട് മരുന്ന് നേരത്തിനു കൊടുക്കണം അതാ കുഞ്ഞേ എന്റെ പേടി.... അത്‌ പറയുമ്പോൾ അവരുടെ ശബ്ദം ഇടറി തുടങ്ങി.... മറുത്തൊന്നും പറയാതെ ചെറിയ നീറ്റലോടെ പുറത്തേക്കു ഇറങ്ങാൻ നേരം കുഞ്ഞന്റെ കണ്ണുകൾ ചുവരിലേക് നീണ്ടു..... ആഹ്ഹ്... "" ഒരു ഞെട്ടലോടെ കുഞ്ഞാപ്പുവിന്റെ കൈയിൽ പിടിച്ചവൻ..... തൊണ്ട കുഴിയിലെ വെള്ളം വറ്റുന്നത് പോലെ തോന്നി.... ആ ചുവരിലെ ചിത്രത്തിലേക് കൈ ചൂണ്ടിയവൻ... ഇ... ഇത് ആ...ആരാ.....? ആകാശിന്റെ അമ്മയിലേക് പോയി അവന്റെ കണ്ണുകൾ.... എന്റെ ഭർത്താവ്.... ആകാശിന്റെ അച്ഛൻ.... അത്‌ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു അവരുടെ..... പേര്...? കുഞ്ഞൻ സംശയത്തോടെ നോക്കി.. ജയന്തകൻ.... """""""""..... എന്താ മോനെ.... "" അവർ സംശയത്തോടെ നോക്കി... ഒന്നും ഇല്ല... ഈ അച്ഛൻ.. അച്ഛൻ ഇപ്പോൾ എവിടെ ഉണ്ട്....?കുഞ്ഞന്റെ ചോദ്യം കേട്ടതും അവരുടെ തല കുനിഞ്ഞു... അറിയില്ല....അറിയില്ല.... ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിഞ്ഞു കൂടാ... ഇവൻ ജനിച്ചപ്പോൾ ഹൃദ്രോഗി ആണെന് അറിഞ്ഞ നിമിഷം അവന്റ ചികിത്സക്ക്‌ വേണ്ട പണം സ്വരുക്കൂട്ടാൻ പോയത് ആണ് പിന്നെ തിരിച്ചു വന്നിട്ടില്ല....... അവരുടെ കണ്ണുകളിലേക്ക് കുഞ്ഞൻ സൂക്ഷിച്ചു നോക്കുമ്പോൾ അവർ മിഴികൾ അവനിൽ നിന്നും ഒളിപ്പിച്ചിരുന്നു..... എന്തായിരുന്നു അദ്ദേഹത്തിന്റെ ജോലി....? നീ എന്തിനാ ശങ്കു ഇതൊക്കെ തിരക്കുന്നത്.... കുഞ്ഞാപ്പു ഇടയിൽ കയറി......

അമ്മ പറയ്...? ചിലപ്പോൾ ഈ അച്ഛനെ നമുക്ക് തിരിച്ചു കിട്ടിയാലോ.... അത്‌ കൂലി പണി ആയിരുന്നു...... മറ്റൊന്നും എനിക്ക് അറിഞ്ഞു കൂടാ..... അവർ അകത്തേക്കു കയറി പോയി.... വല്യേട്ട ഒന്നും തോന്നരുത് അച്ഛനെ കുറിച്ച് ചോദിച്ചാൽ അമ്മ ഇങ്ങനെ ആണ്.... അത്‌ കൊണ്ട് അല്ലെ നാടും വീടും ഉപേക്ഷിച്ചു അമ്മ എന്നേ കൊണ്ട് ഇവിടെ വന്നത്.... സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്ന വീട് പോലും നഷ്ടം ആയി അച്ഛൻ പണം കൊടുക്കാൻ ഉള്ളവർ ഇറക്കി വിട്ടു.......... കണ്ടവന്റെ എച്ചിൽ പാത്രം കഴുകി ആണ് എന്റെ അമ്മ എന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നത് തന്നെ... ഈ ഹൃദയം നിലക്കും വരെ ആ പാവത്തിന്റ സന്തോഷം അത്‌ മാത്രം ആണ് എന്റെ ലക്ഷ്യം..... ചികിൽസിച്ചാൽ ഭേദം ആകില്ലേ മോനെ....? കുഞ്ഞാപ്പു അവന് അടുത്തേക് വന്നു... മ്മ്ഹ്ഹ്.. "" heart transplantation മാത്രം ആണ് ഇനി ഉള്ള പോം വഴി... അതിനുള്ള പണം ഒന്നും ഞങ്ങൾ വിചാരിച്ചാൽ കണ്ടെത്താൻ ആകില്ല.....അത്‌ കൊണ്ട് തന്നെ കുറച്ചു വർഷങ്ങൾ ആയി ഹോസ്പിറ്റലിൽ ഒന്നും പോകുന്നില്ല അന്ന് കുറിച്ച് തന്ന മരുന്നുകൾ തന്നെ കഴിക്കുന്നു അതിനു തന്നെ വേണം ദിവസം ആയിരം രൂപയിൽ കൂടുതൽ .... സത്യത്തിൽ ഇപ്പോൾ എല്ലാ പ്രതീക്ഷയും അസ്തമിച്ചു......

അവന്റെ കൺകോണിൽ ഒരു തുള്ളി നീർ വന്നടിഞ്ഞു.... ആരു പറഞ്ഞു നിന്റ പ്രതീക്ഷ നശിച്ചു എന്ന്..... നാളെ തന്നെ മെഡിക്കൽ കോളേജിലെ ഡോക്ടർ വീണരുദ്രനെ നീ പോയി കാണണം..... ഡോക്ടർ തീരുമാനിക്കും ഇനി നിന്റെ ആയുസിന്റെ ബലം....തിരികെ തരും നിനക്ക് നിന്റ ജീവിതം എന്റെ അമ്മ..... ആകാശിന്റെ തോളിൽ കൂടി കൈ ഇട്ടു കുഞ്ഞൻ....... ഞാൻ നിനക്ക് ഒരു വാക്ക് തന്നിരുന്നു എന്റെ ജീവൻ പോയാലും നിന്നെ സംരക്ഷിക്കും എന്ന്... ആ വാക്ക് ഞാൻ പാലിച്ചിരിക്കും..... അവന്റെ തോളിൽ തട്ടി മുന്പോട്ട് കുഞ്ഞൻ പോകുമ്പോൾ ആകാശിന്റെ കണ്ണിൽ പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞു തുടങ്ങി.... 💠💠💠💠 എവിടെ ആയിരുന്നു മക്കൾ രാവിലെ പോയത് ആണല്ലോ നന്ദൻ മാഷിനെ പഞ്ഞിക്കിടാൻ... പുറകെ ഒരെണ്ണം കൂടി ഉണ്ടായിരുന്നല്ലോ ആ മൊതലിനെ കിട്ടിയില്ലേ.... അല്ലി നിരന്നു നിൽക്കുന്ന അഞ്ച് പേരുടെയും പുറകിലോട്ട് നോക്കി....... അല്ലിപെണ്ണ് കലിപ്പിൽ ആണല്ലോ ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല... സച്ചു കിച്ചു കേൾക്കാൻ പാകത്തിന് പറഞ്ഞു.... വാല്യേട്ട... "" ഇച്ചേച്ചിയെ ചേട്ടായി തല്ലി..... " ശ്രീക്കുട്ടി അവിടേക്കു വന്നു...... തല്ലുകയും എന്തിനു...? കുഞ്ഞാപ്പു കണ്ണ്‌ മിഴിച്ചു.... നന്ദകിഷോറിന്റെ കാര്യം അങ്ങേരോട് പറഞ്ഞില്ല എന്ന് പറഞ്ഞു കുറെ തുള്ളി കാവടി എടുത്ത അങ്ങോട്ട് വന്നത്......

എന്നിട്ട് എവിടെ ആളു...? അല്ലി സംശയത്തോടെ നോക്കി അത്‌ ഇച്ചേച്ചി ചേട്ടായി......""""" ദേവൂട്ടൻ പറയാൻ ഒരുങ്ങിയതും സച്ചു അവന്റ കാലിൽ ചവുട്ടി.... ഇച്ചേച്ചി ചേട്ടായി ഇന്ന് വരില്ല ചിന്നുനു കുറച്ചു പോർഷൻസ് പഠിപ്പിക്കാൻ കാളിമനയിൽ തന്നെ നിന്നു.... അല്ലിയുടെ മുഖത്തു നോക്കാതെ ആണ് കുഞ്ഞൻ അത്‌ പറയുമ്പോൾ അല്ലിയുടെ കണ്ണ്‌ നിറയുന്നത് അവന്റെ മനസ്സിൽ ഒരു നൊമ്പരം കോറി ഇട്ടു.... 💠💠💠💠 എടാ ദേവൂട്ട """"""ബാൽക്കണിയിൽ ഇരിക്കുന്ന ദേവൂട്ടന്റെ അടുത്തേക് സച്ചുവും കിച്ചുവും വന്നു...... നീ എന്താ തനിച്ചു ഇരിക്കുന്നത് മുരുകൻ കോവിലിൽ മണി അടിച്ചു കഴിഞ്ഞിട്ട് മണിക്കൂർ രണ്ടായി ഉറങ്ങണ്ടേ..... കിച്ചു "" കൈയിൽ ഇരുന്ന മിസചേർ വായിലേക്ക് ഇട്ടു..... ഇനി ആ പെണ്ണ് കാണണ്ട... "" അവളുടെ സ്നാക്ക്സ് മുഴുവൻ തീർത്തെന്നും പറഞ്ഞു തുടങ്ങും.... സച്ചു അവന്റെ കൈയിലെ പാത്രം തട്ടി പറിച്ചു മാറ്റി... അപ്പോഴും അത്‌ ഒന്നും ശ്രദ്ധിക്കാതെ നിസ്സംഗതയോടെ ഇരിക്കുന്നുണ്ട് ദേവൂട്ടൻ... നിനക്ക് എന്താടാ പറ്റിയത്... കിച്ചു അവന്റ തോളിൽ പിടിച്ചു.... പാവം അല്ലിപെണ്ണിന് സങ്കടം ആയി അല്ലെ...."" കൊല്ലണം അവനെ ദേവൂട്ടൻ പല്ല് ഞെരിച്ചു... ആരു പുലിയെയോ""..... കിച്ചു പുരികം ഉയർത്തി.... പുലിയോ.. ""? എന്തുവാടെ ഇത്... സച്ചു അവനെ അടിമുടി നോക്കി...

അല്ല ഇത് പുലി മുരുകനിലെ ഡയലോഗ് അല്ലെ.... അതോണ്ട് പറഞ്ഞതാ.... കിച്ചു ഇളിച്ചു കാണിച്ചു... തന്നെ ഇവിടെ നിന്നും താഴേക്കു ഇട്ടു കൊന്നാൽ ആരേലും ചോദിക്കാനും പറയാനും വരുവോ.... ഇല്ലങ്കിൽ ഞാൻ അത്‌ ചെയ്യും... ദേവൂട്ടൻ ചുണ്ട് കൂർപ്പിച്ചു.. അതിനു അല്ലെ ശ്രീകുട്ടി ഉള്ളത് അല്പം വണ്ണം കൂടി എന്നേ ഉള്ളു... സച്ചു വായ പൊത്തി ചിരിച്ചു... ദേ സച്ചു പറഞ്ഞിട്ടുണ്ട് അവളെ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല എന്ന് ഉള്ളില് കുഞ്ഞ് പെങ്ങൾ ആണ് അവൾ എന്നും... കിച്ചു മുഖം തിരിച്ചു.... ഓ ആയിക്കോട്ടെ എന്നാൽ നിന്റെ രാജകുമാരി ഫ്ലൈറ്റ് പിടിച്ചു വന്നോളും സച്ചുവും മുഖം തിരിച്ചു.. ആാാ വരുമെടാ...... കിച്ചുവും വിട്ടു കൊടുത്തില്ല.... രണ്ടും കൂടി പുറത്ത് പോയി തല്ലു കൂടാമോ.... സ്വസ്ഥത തരില്ല..... ദേവൂട്ടൻ അലറി..... ഓ ആയിക്കോട്ടെ തമ്പുരാൻ... രണ്ടും അവന്റ മുൻപിൽ തല കുനിച്ചു.... സച്ചുവേട്ട എനിക്ക് ആ സമയം എന്തോ സംഭവിച്ചു ഞാൻ മറ്റാരോ ആയി മാറി... ഒരു വലിയ കാറ്റ് വന്നു അയാളെ ആ മണ്ണിലൂടെ കറക്കുമ്പോൾ അയാളിൽ നിന്നും വരുന്ന നിലവിളി അത്‌ ഇപ്പോഴും ചെവിയിൽ തങ്ങി നില്പുണ്ട്.... നീ അത്‌ ഇത് വരെ വിട്ടില്ലേ ദേവൂട്ട.... കിച്ചു ശാസനയോടെ നോക്കി.. മ്മ്ഹ്ഹ്... ഇല്ല... മനസിൽ നിന്നും മായുന്നില്ല ഇച്ചേച്ചിയുടെ മുഖം കൂടി കാണുമ്പോൾ ഭയം തോന്നുന്നു....

ചേട്ടായിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ നമ്മുടെ ഇച്ചേച്ചി...... ഓർക്കും തോറും ഉള്ളിൽ നിന്നും പുറത്തേക് വരുന്ന ഭയം അത്‌ പക ആയി മാറുന്നു....... നമ്മളെ ചുറ്റി പറ്റി എന്തൊക്കയോ നടക്കുന്നുണ്ട് ദേവൂട്ട എല്ലാം കലങ്ങി തെളിയും ...... സച്ചുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു..... 💠💠💠💠 നിനക്ക് എന്താ ശങ്കു പറ്റിയത് ആകാശിന്റെ അച്ഛനെ നീ കണ്ടിട്ടുണ്ടോ....? അതോ അയാളെ നിനക്ക് അറിയുമോ....? കുഞ്ഞാപ്പു മുറിയിലേക് വരുമ്പോൾ കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല വച്ചു കിടപ്പാണ് കുഞ്ഞൻ.... മ്മ്മ്.. അറിയാം.... ഞാൻ അയാളെ കണ്ടു.... കാണാൻ പാടില്ലാത്ത സ്ഥലത്തു... കുഞ്ഞൻ ചമ്രം പിണഞ്ഞിരുന്നു... എവിടെ...?? ജാതവേദൻ വല്യച്ഛന്റെ വീട്ടിൽ... "" അന്ന് ഭദ്രയുമായി തിരികെ ഇറങ്ങുമ്പോൾ അയാൾ ആണ് ഞങ്ങളെ തടഞ്ഞത് ഇനി അവിടെ വരരുത് അപകടം ആണെന്ന് പറഞ്ഞത്.... ശങ്കു സത്യം ആണോ...? എങ്കിൽ അയാൾ എങ്ങനെ അവിടെ വന്നു....? ചിലപ്പോൾ ഒരേ മുഖഛായ ആണെങ്കിലോ അങ്ങനെയും സംഭവിക്കാം... കുഞ്ഞാപ്പു ആശങ്ക പ്രകടിപ്പിച്ചു.. ഇല്ല ഇത് അയാൾ തന്നെ ആണ് അയാളുടെ വലത്തേ പുരികത്തോടെ ചേർന്നു നിൽക്കുന്ന ആ വലിയ കറുത്ത പുള്ളി അത്‌ തന്നെ അല്ലെ ആകാശിനും ഉള്ളത്..... ഞാൻ അയാളെ വ്യക്തമായി കണ്ടത് ആണ്......

ആ സ്ത്രീയും എന്തൊക്കെയോ മറയ്ക്കുന്നുണ്ട്.... അവരുടെ കണ്ണുകൾ കള്ളം പറയുന്നു...... കാവിലെ മഞ്ഞൾ നീരാട്ട് കഴിയട്ടെ നമുക്ക് എല്ലാം കണ്ടെത്താം..... അത്‌ വരെ നമുക്ക് വെയിറ്റ് ചെയ്യാം.... കുഞ്ഞാപ്പു കുഞ്ഞന്റെ കൈയിൽ പിടിച്ചു...... മ്മ്മ്.. "" അവൻ തലയാട്ടി...ഞാൻ അമ്മേ ഒന്നു കാണട്ടെ... കുഞ്ഞൻ പതിയെ എഴുനേറ്റു.... 💠💠💠💠 അമ്മാ... """ പാവം ആണ് ആ കുട്ടി ആകാശ്...വീണയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ അവളുടെ ഇടം കൈ അവന്റെ തലയിൽ പതിയെ തലോടിയിരുന്നു....... വാക്ക് കൊടുത്തു ആ ജീവൻ നിലനിർത്താം എന്ന്... എന്നേ സഹായിക്കില്ലേ..... """ വീണയുടെ മുഖത്തേക്ക് ഉറ്റു നോക്കിയവൻ..... മ്മ്മ്... "" എന്റെ മോൻ നൽകിയ വാക്ക് ഈ അമ്മ പാലിച്ചിരിക്കും.... ഈ നെഞ്ചിലേക്ക് എന്റെ കുഞ്ഞനെ പോലെ അവനേയും ഈ അമ്മ ഏറ്റെടുക്കും..... അവന്റ ചികിത്സക്ക്‌ വേണ്ടി ഒരു രൂപ അവർ ഇനി മുടക്കേണ്ട....... പോരെ...മ്മ്ഹ്ഹ്...? കുഞ്ഞന്റെ നെറുകയിൽ ചുണ്ട് അമർത്തി അവൾ... മതി... അത്‌ മതി എനിക്ക്... എനിക്ക്.. എനിക്ക് അറിയാം എന്റെ അമ്മ ആരാണെന്നു... കണ്ണുകൾ അടച്ചു അവളുടെ ഉദരത്തിലേക് മുഖം ചേർത്തവൻ തേങ്ങി..... കണ്ണുകൾ അടയുമ്പോൾ മുൻപിൽ തെളിയുന്ന കാവിലമ്മക് അവന്റ അമ്മയുടെ മുഖം ആണ്...... ഇവൻ ഉറങ്ങിയില്ലേ.... ""

കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നും പുറത്തേക് വന്നു രുദ്രൻ... എടാ പോയി കിടന്നു ഉറങ്ങടെ...... പാതിരാത്രി കൊഞ്ചാൻ വന്നിരിക്കുന്നു ചെക്കൻ... അവന്റെ പുറകിൽ ടവൽ കൊണ്ട് ഒന്നും തട്ടി രുദ്രൻ... അയ്യടാ മോനെ ഇന്ന് ഞാൻ ദേ എന്റെ അമ്മേടെ മടിയിൽ ആണ് കിടക്കുന്നത്.... അച്ഛൻ വേണേൽ അപ്പുറത്തോട്ട് നീങ്ങി കിടന്നോ........ മ്മ്ഹ.. "" വെറുതെ അല്ല ഒന്നിൽ നിന്നത്... "" പിറു പിറുത്തു കൊണ്ട് രുദ്രൻ ടവൽ സ്റ്റാൻഡിൽ ഇട്ടു.... അച്ഛൻ വല്ലോം പറഞ്ഞോ... ""? അവൻ തല ഒന്നു ഉയർത്തി നോക്കി... ഏഹ്...? ഞാൻ എന്ത് പറയാൻ നീയും നിന്റെ അമ്മയും ഒരു കൈ അല്ലെ... രുദ്രന്റെ മുഖഭാവം കണ്ടതും കുഞ്ഞൻ കാണാതെ ചിരി അടക്കി വീണ.. ആര് പറഞ്ഞു..? എനിക്ക് എന്റെ അച്ഛെടെ നെഞ്ചിൽ കിടന്നു ഉറങ്ങണം രുദ്രന്റ കൈയിൽ പിടിച്ചു വലിച്ചു കട്ടിലിലേക് ഇട്ടവൻ.... അവരുടെ ലോകത്തേക് ചേക്കേറുമ്പോഴും ആകാശിന്റെ അമ്മയുടെ കണ്ണുകൾ അവന്റെ മുൻപിൽ തെളിഞ്ഞു നിന്നു..... 💠💠💠💠 പുറകിലൂടെ രണ്ട് കൈകൾ തന്നെ പൊതിഞ്ഞതും കുഞ്ഞാപ്പു ആ കൈയിൽ പിടിച്ചു മുന്പോട്ട് തന്റെ നെഞ്ചിലേക് വലിച്ചിട്ടു...... കേശുവേട്ട.... """""

നാണത്തോട് അവന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തുമ്പോൾ മുടിയിഴയിൽ ചൂടിയ തുളസിക്കതിരിലെ ഗന്ധം ആവോളം ആസ്വദിച്ചവൻ..... ഉറങ്ങിയില്ലേ പെണ്ണേ...... ""വന്നു ഉടനെ നിന്നെ എവിടെ എല്ലാം നോക്കി ഞാൻ പിണക്കം ആണോ എന്നോട്...... അവളുടെ വിറക്കുന്ന അധരങ്ങൾ തള്ള വിരൽ കൊണ്ട് പതിയെ തലോടുമ്പോൾ അവളുടെ കണ്ണുകളിലെ പ്രണയം കൊതിയോടെ നോക്കിയവൻ.... മ്മ്ഹ്ഹ്.... "" പിണക്കം ഒന്നും ഇല്ല... കേശുവേട്ടൻ എന്നേ നോക്കി ഈ ബാൽക്കണിയിൽ കാണും എന്ന് അറിയാമായിരുന്നു അത്‌ അല്ലെ ഓടി വന്നത്.... കൊഞ്ചലോടെ അവന്റെ നെഞ്ചിലേ രോമത്തെ പിടിച്ചു വലിച്ചവൾ.... അവന്മാര് മൂന്നെണ്ണം ഇവിടെ തന്നെ കുറ്റി അടിച്ചു ഇരിക്കുവാരുന്നു ഓടിച്ചു വിടാൻ ഞാൻ പെട്ട പാട്.... അവളെ എടുത്തു പൊക്കിയവൻ മടിയിലേക്കു ഇരുത്തി........ നന്നായി പേടിച്ചു ഞാൻ... "ചേട്ടായിടെ കാര്യം കൂടി അറിഞ്ഞപ്പോൾ നെഞ്ച് പൊടിയും പോലെ.... എന്തോ അപകടം വരും പോലെ മനസ് പറയുന്നു ..... എനിക്ക് എനിക്ക് കേശുവേട്ടൻ ഇല്ലാണ്ട് പറ്റില്ല.... അവന്റ നെഞ്ചിലേക് ചേർന്നവൾ..... ലച്ചൂ..... """

ഭയം ഒരു മനുഷ്യനെ കീഴ്പെടുത്തി തുടങ്ങിയാൽ അവന്റെ പരാജയം അവിടെ എഴുതപ്പെട്ടു തുടങ്ങി എന്നാണ്‌ അർത്ഥം.... ആദിശങ്കരന്റെയും ആദികേശവന്റെയും മുൻപിൽ ചയ്തു തീർക്കാൻ കടമകൾ ഏറെ ആണ്... ആരാണ് ജലന്ധരൻ......? അവനിലേക് എത്തണം ഞങ്ങള്ക്ക്.... കൂടെ കാണില്ലേ നീ.....മനസ് കൈ വിടുന്ന സമയം എന്നേ തിരികെ വിളിക്കാൻ കാണില്ലേ....... കുഞ്ഞാപ്പു അറിയാതെ തന്നെ അവന്റെ സ്വത്വം അവനിലേക് വന്നു തുടങ്ങിയിരുന്നു...... ആദികേശവൻ എവിടെ ഉണ്ടോ അവിടെ ആദിലക്ഷ്മി ഉണ്ട്..... കൂടെ കാണും ഞാൻ.... അവളുടെ കണ്ണുകൾ തിളങ്ങി.... കഴുത്തിലെ ത്രിശങ്കു മുദ്ര അവന് മുൻപിൽ തെളിഞ്ഞു വന്നതും അധരം അതിലേക് ചേർത്തവൻ....... 💠💠💠💠 വേണ്ട... "" അരുത് വേണ്ട...... ""... ചെറുപ്പത്തിൽ എവിടെയോ കണ്ടു മറന്ന മുഖം അല്ലിയുടെ സ്വപ്നത്തിൽ വന്നു.... അയാളുടെ വാൾ തലക്കൽ ജീവന് വേണ്ടി യാചിക്കുന്ന ചിത്രൻ...... പക്ഷെ ചിത്രന് നാലു തലകൾ ആണ് അവൾക്കു മുൻപിൽ തെളിഞ്ഞു നിന്നത്....... അയാളുടെ വാൾ ചിത്രന്റെ മൂന്ന് തലകൾ അറുത്തെടുത്തു........ നാലാമത്തെ തലയിലേക് വാൾ വെച്ചിരുന്നു.......... അരുതേ...... """"............അലറി കരഞ്ഞു കൊണ്ട് അല്ലി ചാടി എഴുനേറ്റു........ഇട്ടിരുന്ന നൈറ്റ്‌ഡ്രെസ് മുഴുവൻ വിയർപ്പിനാൽ നനഞ്ഞു കുതിർന്നിരുന്നു..... ആഹ്ഹ.. ""

ആഹ്ഹ്... അണച്ചു കൊണ്ട് ചുറ്റും നോക്കിയവൾ.... ചിത്തുവേട്ട.... ""...പേടി കൊണ്ട് കണ്ണുകൾ നിറഞൊഴുകി..... ഇച്ചേച്ചി.... "" മാളുവും ശ്രീകുട്ടിയും ചാടി എഴുനേറ്റു... സ്വപ്നം കണ്ടോ ഇച്ചേച്ചി.... മാളു അവളുടെ മുഖത്തെ വിയർപ് ഒപ്പി.... മ്മ്.... "" ചിത്തുവേട്ടൻ..... എന്റെ ചിത്തുവേട്ടൻ കൊല്ലും അയാൾ കൊല്ലും.... ആഹ്ഹ്.. """ആഹ്ഹ് ""... അവളുടെ ഭാവം കുട്ടികളിലും ഭയം ഉളവാക്കി.... രണ്ട് പേരും പരസ്പരം നോക്കി... അല്ലിമോളെ... "" ശബ്ദം കേട്ട് രുദ്രനും കുഞ്ഞനും വീണയും ഓടി വന്നിരുന്നു.... കുഞ്ഞാ... "" സത്യം പറ ചിത്തുവേട്ടന് എന്താ സംഭവിച്ചത്.....? കുഞ്ഞനെ കണ്ടതും ഞൊടിയിടയിൽ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു അവന്റെ ടീഷർട്ടിൽ മുറുകെ പിടിച്ചു.... നീ എന്നോട് കള്ളം പറഞ്ഞത് അല്ലെ.... നിന്റ കണ്ണുകൾ കളവ് പറയുന്നത് ഇച്ചേച്ചി കണ്ടാരുന്നു.... ചേട്ടച്ഛ....അയാൾ വന്നു ചിത്തുവേട്ടനെ കൊല്ലാൻ "" അയാളോട് പറ അല്ലിക് വേറെ ആരും ഇല്ല... ചിത്തുവേട്ടൻ വേണം എന്ന് ...... എനിക്ക്...എനിക്ക് അറപ്പില്ല എന്ന് പറയുവോ ഏട്ടനോട് ... ഞാൻ പേടിക്കില്ല എന്ന് പറ........ പൊന്ന് പോലെ നോക്കിക്കൊള്ളാം.... കരഞ്ഞവൾ കുഞ്ഞന്റെ നെഞ്ചിലൂടെ താഴേക്കു പതിച്ചിരുന്നു.... വായിൽ നിന്നും വരുന്ന വെളുത്ത നുരയോടെ ശരീരം താഴേ കിടന്നു പിടച്ചു...... ഇച്ചേച്ചി.... "" കുഞ്ഞൻ അവളെ കൈകളിൽ താങ്ങി.......

വശത്തിരുന്ന താക്കോൽ കൂട്ടം അവളുടെ കൈകളിലേക്ക് രുദ്രൻ പിടിപ്പിച്ചു കൊടുത്തു..... വീണ സമയോചിതം ആയി അവളുടെ നെറ്റി ഉഴിഞ്ഞു... പേടിച്ചു നിന്നാ മാളൂട്ടിയെയും ശ്രീക്കുട്ടിയെയും കൊണ്ട് അവളുടെ കാലുകളും തിരുമ്മിച്ചു വീണ ........ 💠💠💠💠 രുദ്രേട്ട അല്ലിക് ഇത് ആദ്യം ആണല്ലോ ഇങ്ങനെ വരുന്നത് വല്ലാതെ പേടിച്ചു അവൾ അല്ലെ.... icu ന്റെ പുറത്ത് നിൽകുമ്പോൾ കണ്ണൻ അവന് അടുത്തേക് വന്നു....... ഉണ്ണിയും രുദ്രനും ബെഞ്ചിൽ ചാരി ഇരുപ്പുണ്ട്... കുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ അടുത്ത് ഭിത്തിയിൽ ചാരി നില്കുകകയാണ്..... അല്ല.... "" അല്ലിക്ക് ഇത് രണ്ടാം തവണ ആണ് ഇങ്ങനെ വരുന്നത്.... രുദ്രൻ തല ഉയർത്തി.... അവന്റ കണ്ണുകൾ നിറഞ്ഞിരുന്നു... രുദ്രേട്ടൻ എന്താ ഈ പറയുന്നത്.... നമ്മുടെ അറിവിൽ ഇത് ആദ്യം അല്ലെ... ഉണ്ണി സംശയം പൂണ്ടു.... ഉണ്ണി നീ ഓർക്കുന്നുണ്ടോ പണ്ട് അല്ലിയുടെ അമ്മൂമ്മ വഴി ഈ നിൽക്കുന്ന കുഞ്ഞാപ്പുവിനെ മീനുവിന്റെ വയറ്റിൽ വച്ചു കൊല്ലാൻ ജാതവേദൻ ശ്രമിച്ചത്.... അന്ന് ഈ ആവശ്യവുമായി ലളിതചേച്ചിയെ കാണാൻ അവൻ ചെന്ന ദിവസം അവർ വിസമ്മിച്ചതും അടുത്ത് നിന്ന നാലു വയസുകാരി അല്ലിയുടെ തലയിൽ അയാൾ കൈ വച്ചു...... അവൾ ആരെന്നു അറിഞ്ഞിട്ട് തന്നെ ആണ് അയാൾ അത്‌ ചെയ്തത് ആ നിമിഷം അല്ലി ഇത് പോലെ പിടഞ്ഞു താഴെ വീണിരുന്നു....

വീണ്ടും അവൾക്കു അതേ അവസ്ഥ ഉണ്ടായി എങ്കിൽ അവൾ തിരിച്ചറിവിന്റ പാതയിലേക്കു കടന്നിരിക്കുന്നു..... അയാൾ അവളിലേക് കടന്നു വന്നിരിക്കുന്നു..... ജലന്ധരൻ......എന്നാ ജാതവേദൻ....... '"''''''' ങ്‌ഹേ.... "" കുഞ്ഞനും കുഞ്ഞാപ്പുവും ഒരുപോലെ ഞെട്ടി........ ജലന്ധരനും ജാതവേദനും ഇവർ രണ്ടും ഒന്നാണോ...? നന്ദകിഷോറിൽ ഞാൻ കണ്ടത് ജലന്ധരനെ ആണ്..... എന്നാൽ ആ വീട്ടിൽ ഉള്ളത് ജാതവേദനും..... ഭദ്രയുടെ ജാതവേദൻ വല്യച്ഛൻ.....അയാൾ എന്റെ കേശുവിനെ കൊല്ലാൻ ശ്രമിച്ചു എന്നോ....? ഞാൻ കണ്ട സ്വപ്നവും അത്‌ തന്നെ ആയിരുന്നില്ലേ....? അത്‌ കൊണ്ട് അല്ലെ ശിവരാത്രിയുടെ അന്ന് ഞാൻ ആ വീട്ടിൽ കയറിയത്...അവിടെ ഞൻ കണ്ട മനുഷ്യൻ അവൻ തന്നെ ആണോ ""ജലന്ധരനും ജാതവേദനും."".. അവനെ കാണുമ്പോൾ എന്നിൽ നുരഞ്ഞു പൊങ്ങുന്ന പക അതിനു അർത്ഥം എന്താണ്.......? ""മനസിൽ ഓർത്തു കൊണ്ട് കുഞ്ഞാപ്പുവിനെ നോക്കുമ്പോൾ അവനും അതേ സംശയത്തിൽ ആണ്.... 💠💠💠💠 അച്ഛാ..... "" ആശുപത്രി വരാന്തയിലൂടെ നടന്നു പോകുന്ന രുദ്രൻ കുഞ്ഞന്റെ ശബ്ദം കേട്ടതും അവിടെ തന്നെ നിന്നു...

ആരാണ് അച്ഛാ ജലന്ധരൻ...? ആരാണ് അച്ഛാ ജാതവേദൻ..? അവർ രണ്ടും ഒരാൾ ആണോ...? ഇന്നലെ മുതൽ ജലന്ദരനിൽ ആണ് എന്റെ മനസ്.... അവിടെ ഭദ്രയുടെ വല്യച്ഛൻ ജാതവേധൻ കടന്നു വന്നിട്ടല്ല അയാൾ എനിക്ക് മുൻപിൽ പുകമറ ആയിരുന്നു ...... എന്നാൽ ഇന്ന് ഈ നിമിഷം ഞാൻ അറിയുന്നു എന്റെ ശത്രു എന്റെ തൊട്ടു മുൻപിൽ ഉണ്ടെന്ന സത്യം........ കുഞ്ഞന്റെ ഉറച്ച ശബ്ദം കേട്ടതും സ്വതസിദ്ധമായ ചിരിയോടെ രുദ്രൻ തിരിഞ്ഞു.... അതേ... "" ജലന്ദരന്റെ മനസോടെ ജന്മം കൊണ്ട് ജാതവേദൻ അവൻ ആണ് നിന്റെ ശത്രു...... രുദ്രൻ അവന് നേരെ തിരിഞ്ഞു...... രുദ്രന്റെ കണ്ണിലെ രൗദ്രം നോക്കി നിന്നു കുഞ്ഞൻ.... നീ നേരിടേണ്ടതും അവനെ ആണ്..... കുഞ്ഞന്റെ കണ്ണിലേക്കു ചൂണ്ടു വിരൽ ചൂണ്ടി രുദ്രൻ....... നിന്നുള്ളിലെ മറ നീക്കി നീ എന്ന ആദിശങ്കരൻ പുറത്ത് വരൂ.... മുന്പിലേ തടസ്സങ്ങളെ തിരിച്ചു അറിയൂ...... രുദ്രന്റ ശബ്ദം ഉയർന്നതും..... മിന്നൽ പിണരുകൾ ഇരുട്ടിനെ ഭേദിച്ച് അവിടേക്കു പതിച്ചു........... ആ വെള്ളി വെളിച്ചം രുദ്രന്റെ മുഖത്ത് തട്ടി അത്‌ ആദിശങ്കരനിലേക് പതിച്ചു......... രുദ്രന്റെ കണ്ണിലെ രൗദ്രഭാവം കുഞ്ഞനിലേക് പടർന്നു കയറി......... രുദ്രനും ആദിശങ്കരനും ഒന്നാണെന്നുള്ള തിരിച്ചറിവ് അവനിലേക് പകർന്നു നൽകി ആ അച്ഛൻ............ ( തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story