ആദിശങ്കരൻ: ഭാഗം 130

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആ നിമിഷം ചിന്നുവിന്റെ വലത്തേ കർണ്ണ പുടം പുറകിൽ രൂപപെടുന്ന ഓളത്തിന്റെ ശബ്ദത്തിലേക് കാതോർത്തു... ""ഭയത്തോടെ കണ്ണുകൾ വലതു വശത്തേക് നീളുമ്പോൾ ആ ദേഹം വിറ കൊണ്ടു തുടങ്ങിയിരുന്നു......... കണ്ണിനു വലതു വശത്ത് ആയി ഓളത്തിൽ നിന്നും പൊങ്ങി വരുന്ന ആ രൂപം..... ആ നീല കണ്ണുകൾ ഒരു മാത്ര കണ്ണിലേക്കു തെളിഞ്ഞു വന്നതും ചിന്നുവിന്റെ ചുണ്ടുകളിൽ ആ നാമം മന്ത്രിച്ചു..... """""അ... അനന്തൻ...""""""""""" ഹ്ഹ്.."" ഹ്ഹ്.. ഓളത്തിന് അനുസരിച്ചു പൊങ്ങി നനഞ്ഞു കുതിർന്ന പെണ്ണിന്റ മാറിടം.. ""ശിരസ്സിൽ നിന്നും താഴേക്കു ഒലിച്ചു ഇറങ്ങിയ വെള്ളത്തുള്ളികൾ ചുണ്ടുകളിലേക്ക് ഇറ്റ് വീഴുമ്പോൾ ഭക്തിയാലും വെള്ളത്തിലെ തണുപ്പിനാലും ചുണ്ടുകൾ വിറ കൊണ്ടു.......കണ്ണുകളിലെ ഭയം മാറി അത് കൂടുതൽ വിടർന്നു.."" അനന്ത...... """"""" ചിന്നുവിന്റെ ശബ്ദത്ത മറി കടന്നു പുളഞ്ഞു കൊണ്ട് മുന്പോട്ട് കയറുന്ന ആദിശേഷൻ കുഞ്ഞ് നാവു പുറത്തേക് നീട്ടി ......"" കണ്ണുകളിലെ നീല നിറത്തിന്റെ വ്യാപ്തി കൂടി വരുന്നത് ആ നിമിഷം ഭയത്തോടെ നോക്കി പെണ്ണ്....... "" നാഗ... ""....""""""""" കുഞ്ഞനന്ദന്റെ ശബ്ദം ഒന്ന് ഉയർന്നതും ഭയത്തോടെ പുറകോട്ടു പത്തി എടുത്തവന്റെ വായിൽ നിന്നും ചുവന്ന"""""" കുങ്കുമം"""""""

ആ വെള്ളത്തിലെക്ക് പൊടി പൊടി ആയി വീഴുമ്പോൾ ചിന്നുവിന്റെ കണ്ണുകൾ സംശയത്തോടെ ആ കുങ്കുമത്തിൽ ആകെ ഓടി നടകുമ്പോൾ അനന്തന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് തല ഉയർത്തി. "" നാഗ....""!""നിനക് ഞാൻ പലകുറി മുന്നറിയിപ്പ് നൽകി എന്റെ വാസസ്ഥാനത് കടന്നു വരരുതെന്നു...""ആദിശേഷൻ വസിക്കുന്ന ഇടത് ദുഷ്ട നാഗങ്ങൾക് പ്രവേശനം നിഷിദ്ധമാണെന്ന് നിനക്ക് അറിഞ്ഞു കൂടെ.....""അനന്തന്റെ കുഞ്ഞ് കണ്ണുകളിൽ ശൗര്യം നിറഞ്ഞു....ഏഴ് വയസുള്ളവന്റെ ശബ്ദത്തിലെ പക്വതയേ കണ്ണ് മിഴിച്ചു നോക്കി ചിന്നു..... തിന്മയാണ് നിന്നിൽ നിറഞ്ഞ ആ ദുഷ്ടവിഷം..... അത് വലിച്ചെടുത്ത് നിന്നെ കഴുത്തിൽ അണിഞ്ഞു താണ്ടവം ആടും മഹാദേവ അംശത്തിൽ ജന്മം കൊണ്ട മഹാദേവ പുത്രൻ...സ്വയം മരണം ഇരന്നു വാങ്ങാൻ ആണ് നിന്റെ വിധി അതിനെ തടുക്കാൻ നാഗരാജാവായ എനിക്ക് പോലും കഴിയില്ല..."" അഹന്തയാണ് നിന്റെ ജന്മ വാസന..... """ അതിനു അറുതി വരുത്താൻ സമയം അടുത്ത് കഴിഞ്ഞു....""""" അനന്തന്റെ വാക്കുകൾ ഉയർന്നു പൊങ്ങുമ്പോൾ ഒരു പടി പുറകിലോട്ട് ഇഴഞ്ഞു നാഗ... "" "" പത്തി മെല്ലെ താഴ്ത്തി ചെറിയ ഒരു കയർ പോലെ പിണഞ്ഞു കൊണ്ട് വെള്ളത്തിലൂടെ ഈഴഞ്ഞവൻ വശത്തെ മതിലിലേക്ക് ദേഹം ചേർത്ത് കൊണ്ട് പത്തി ഒന്ന് പൊന്തിച്ചു ചിന്നുവിനെ നോക്കി.... പോ... "" തിരിച്ചു പോ... ഇനി ഈ മതിൽ കടന്നു എന്റെ ഔഷധകാട്ടിൽ നിന്റെ ശാസം പോലും പതിച്ചാൽ നിന്റെ തലമുറകൾ പോലും എന്റെ കോപത്തിന് പാത്രം ആയി തീരും...."" നെഞ്ചു ഭാഗം വെള്ളത്തിൽ പൊന്തിച്ചു കൊണ്ട് അര ഭാഗം പാമ്പ് പുളയും പോലെ വെള്ളത്തിൽ ഇളക്കി അനന്തൻ....... ""

ആ നിമിഷം തല താഴ്ത്തി മതിലിൽ കൂടി ഇഴഞ്ഞു അപ്പുറം പോകുന്നവനെ സംശയത്തോടെ നോക്കി ചിന്നു.... ചിന്നച്ചി.. "" കുഞ്ഞനന്തന്റെ കുഞ്ഞ് ശബ്ദം കാതിലേക് പതിച്ചതും ചിന്നു ഒന്ന് ഞെട്ടി തിരിഞ്ഞു.. ഹ്ഹ്.. "" അനന്താ.. ""പെണ്ണിന്റെ കണ്ണുകൾ അവനെ അടിമുടി ഉഴിയുമ്പോൾ പല്ല് പോയ കുഞ്ഞു മോണ കാട്ടിയൊന്നു ചിരിച്ചു കൊണ്ടു ചിന്നുവിന്റെ കൈയിൽ പിടിച്ചു കുഞ്ഞനന്തൻ.... വാ.."" ചിന്നച്ചി.. "" നമുക്ക് മനയിൽ പോവാം.. ""ചിന്നുവിന്റെ കൈയിൽ പിടിച്ചു മുന്പോട്ട് ഇഴഞ്ഞവൻ അവളെയും കൊണ്ടു പടിയിൽ കയറുമ്പോഴും ചിന്നുവിന്റെ കണ്ണുകൾ നാഗ ഈഴഞ മതിലിലേക്ക് നീണ്ടു.... ചിന്നച്ചി... "" പേടിച്ചു പോയോ... "" ഞാൻ ഉള്ളപ്പോൾ അവൻ ചേച്ചിയെ ഒന്നും ചെയ്യില്ല.. """ചിന്നുവിന്റെ കൈ പിടിച്ചു മുന്പോട്ട് നടക്കുമ്പോഴും പെണ്ണിന്റെ കണ്ണുകളിൽ നേരിയ സംശയങ്ങൾ നിറഞ്ഞു... അത് വീണ്ടും വീണ്ടും കുളത്തിന്റെ ഭാഗത്തേക്ക്‌ നീണ്ടു... മനയിലേക് വരുമ്പോഴും കണ്ണുകൾ സംശയത്തോടെ നാലുപാടും പാഞ്ഞു..."" നനഞ്ഞു കുതിർന്നു മുന്പോട്ട് വരുമ്പോൾ രുദ്രന്റെ കാർ വന്നു നിന്നതും പെട്ടന്നു ആയിരുന്നു..... രുദ്രച്ചാ... ""ആ നിമിഷം അനന്തന്റെ കൈ വിട്ടു മുന്പോട്ട് ഓടി പെണ്ണ്.. """ ഏങ്ങൽ അടിച്ചു കൊണ്ടു രുദ്രന്റെ നെഞ്ചിലേക്ക് ചേരുമ്പോൾ നനഞ്ഞു കുതിർന്നവളെ ഭയത്തോടെ നോക്കി രുദ്രൻ... രുദ്രച്ച "" എന്നെ.. എന്നെ ആ നാഗ... "" പെണ്ണിന്റെ കണ്ണുകൾ ഭയം കൊണ്ട് വിറകൊള്ളുമ്പോൾ നനഞു കുതിർന്ന അനന്ദനിലേക് പോയി രുദ്രന്റെ കണ്ണുകൾ.....

ഹ്ഹ്.. "" ശ്വാസം ഒന്ന് എടുത്തു വിട്ടു രുദ്രൻ.. "" ""എന്റെ ആദിശേഷ.. """.. നീ തുണച്ചു.... കണ്ണുകൾ നിറഞ്ഞോഴുകുന്നതിനു ഒപ്പം രുദ്രന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ചിരി വിടർന്നു...""" മോളെന്തിനാ കുളത്തിന്റെ ഭാഗത്തു പോയത്.. "" രുദ്രന്റെ ഇടത്തെ കൈ അവളുടെ നെറുകയിൽ മെല്ലെ തലോടി... കണ്ണുകൾ ആശ്വാസത്തോടെ അവളുടെ സീമന്ത രേഖയിൽ കൂടി ഒന്ന് പാഞ്ഞു... അത്.. "" അത്.. രുദ്രച്ചനെ നോക്കി പോയതാ ഞാൻ .. ""അപ്പേട്ടൻ പറഞ്ഞു രുദ്രച്ഛൻ അവിടെ ഉണ്ടന്നു... """പെണ്ണിന്റെ കണ്ണുകളിൽ അപ്പോഴും ഭയം നിറഞ്ഞു നിന്നു... മ്മ്ഹ.."" ഞാൻ അവിടെ ഇല്ലായിരുന്നു മറ്റൊരു വഴിക്ക് പോയത് ആണ്...""രുദ്രൻ പറഞ്ഞതും അനന്തൻ അവന്റെ വലത്തേ കൈയിൽ മെല്ലെ പിടിച്ചു.... രുദ്രച്ചാ.. ""..... ആ കുഞ്ഞ് ശബ്ദത്തിന് ഒപ്പം വലത്തെ കൈ കൊണ്ടു കുഞ്ഞനന്തനെ മെല്ലെ എടുത്തു രുദ്രൻ.... ആ കണ്ണുകളിലേക്ക് നോക്കിയതും കുഞ്ഞ് മോണ കാണിച്ചവൻ ഒന്ന് ചിരിച്ചു..... രുദ്രച്ചാ ഉറങ്ങി കിടക്കുമ്പോൾ എന്റെ മൂക്കിലേക്ക് ഔഷധകാട്ടിലെ മണം അല്ലാതെ അവന്റ മണം കൂടി വന്നു.. "" അവന്റ വിഷം നിറഞ്ഞ മണം.... അമ്മ കാണാതെ ഉണർന്നു ആ മണം തേടി പോയതാ ഞാൻ കുളത്തിന്റെ അവിടേക്ക്.. """ എന്നെ കണ്ടതും പേടിച്ചു ഓടി അവൻ.... ""...ഹഹ... ഹഹ...""""

നിഷ്കളങ്കമായി ചിരിക്കുന്ന ആ കുഞ്ഞിനെ മുഖത്തോട് അടുപ്പിച്ചു ആ കുഞ്ഞ് നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ രുദ്രന്റെ കണ്ണുനീർ അവനെ പൊതിഞ്ഞു... രുദ്രച്ച..."" സ... സച്ചുവേട്ടന് എന്താ പറ്റിയത്..ചിന്നുവിന്റെ വിറയ്ക്കുന്ന ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ അവളെ തിരിഞ്ഞോന്നു നോക്കി രുദ്രൻ.... അച്ചുനെ തേടി പോയത് അല്ലെ എന്റെ ഏട്ടന്മാർ... അവര്ക് എന്തെങ്കിലും പറ്റിയോ... പറ....പറ രുദ്രച്ച...""രുദ്രന്റെ ഷട്ടിൽ ചിന്നു മുറുകെ പിടിച്ചതും ......പെണ്ണിന്റെ കലങ്ങി മറിഞ്ഞ കണ്ണുകൾ രുദ്രനിൽ വന്നു നിന്നതും ഇടത്തെ കൈ കൊണ്ട് ആ മുടിയിഴകളെ മെല്ലെ തലോടി രുദ്രൻ... ഒരു ചെറിയ ആക്‌സിഡന്റ്... മ്മ്ഹ.. "" സച്ചുന്റെ കാലിനു ചെറിയ ഒരു ഫ്രക്ചർ ഉണ്ട് .. ""പക്ഷെ പേടിക്കാൻ ഒന്നും ഇല്ല.."".... രുദ്രൻ നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുനീർ ഇടം കയ്യാലേ ഒന്ന് തട്ടി കളഞ്ഞു കൊണ്ടു തുടർന്നു.... മോൾടെ ചിത്വേട്ടനും കണ്ണച്ഛനും കൂടി അവനെ ഇങ്ങോട്ട് കൊണ്ട് വരുന്നുണ്ട്.. "" ഹ്ഹ് ഹ്ഹ്..""""" ആ നിമിഷം രുദ്രൻ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ട് കുഞ്ഞനന്തനെ താഴെ നിർത്തി പാന്റിന്റെ വലത്തേ പോക്കറ്റിൽ ഒന്ന് പരതി... "" കൈയിലേക് തടഞ്ഞ പേഴ്സ് മെല്ലെ എടുത്തു.. ""ഹ്ഹ്.."" അതിന്റെ ഉള്ളിലെ അറയിലേക്ക് ഇരു വിരൽ ചേർക്കുമ്പോൾ കണ്ണുകൾ വിടർന്നു വരുന്നത് സംശയത്തോടെ നോക്കി ചിന്നു.... ഹ്ഹ്ഹ്.. "" നേർത്ത ശ്വാസത്തോടെ ആ അറിയിൽ നിന്നും ഒരു കുഞ്ഞ് വള കൈയിൽ എടുത്തു രുദ്രൻ... "" ആ കൈ ഒന്ന് നീട്ടിക്കെ.. ""

ചിന്നുവിന്റെ ഇടത്തെ കൈ മെല്ലെ എടുത്തു രുദ്രൻ.. "" കൈയിൽ ഇരുന്ന വള ആ കുഞ്ഞ് കൈലേക് ചേർത്തു വയ്ക്കുമ്പോൾ രുദ്രന് ഒപ്പം പെണ്ണിന്റെ ചുണ്ടിലും നേർത്ത പുഞ്ചിരി വിടർന്നു... ആഹ്ഹ്.. "" നേർത്ത നിശ്വാസത്തോടെ മുഖത്തിന്‌ നേരെ ആ കൈ മെല്ലെ ഉയർത്തിയതും അതിൽ കൊത്തിവച്ച സൂര്യ മുഖം അവളുടെ ഇരു കണ്ണുകളിലും തെളിഞ്ഞു നില്കുന്നത് രുദ്രൻ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ടു നോക്കി..... ഈ... ഈ വള അത് ഇനി എന്നും നിന്റെ കൈകളിൽ വേണം.. """ ഇത് നിന്നിൽ നിന്നും നഷ്ടപെടുന്ന നിമിഷം ഛായമുഖിക്ക് സൂര്യദേവനോടുള്ള പ്രണയം അത് നഷ്ടം ആകും.. "" നിനക്ക് മറ്റൊരു അവകാശി ഉണ്ടാകും..... രുദ്രന്റെ ശബ്ദം അല്പം ഒന്ന് കടുത്തതും അവന്റെ ചുണ്ടിൽ ചിന്നുവിന്റെ ചൂണ്ടു വിരൽ ചേർന്നു കഴിഞ്ഞിരുന്നു... ഇല്ല രുദ്രച്ചാ.. "" അങ്ങനെ പറയല്ലേ... ചിന്നുവിന്റെ ജീവൻ പോയാലും ഈ വള എന്നിൽ നിന്നും ഊരി മാറ്റില്ല ഞാൻ.. """"" വീണ്ടും വീണ്ടും കലങ്ങി മറിഞ്ഞു അവളുടെ കണ്ണുകൾ... രുദ്ര.. """"" നീ ഇത് എവിടെ പോയതാ.. ""....ആ നിമിഷം രുദ്രന്റെ അടുത്തേക്ക് ഭയത്തോടെ ഓടി വന്ന സഞ്ചയൻ വലത്തേ കൈ കാലഭൈരവ വിഗ്രഹത്തിലേക് നീട്ടിയതും രുദ്രന്റെ കണ്ണുകളും അവിടേക്കു പോയി... ശൂന്യം ആയ കാലഭൈരവന്റെ കൈകൾ കൺകെ രുദ്രന്റെ നെഞ്ചു ഉയർന്നു പൊങ്ങി...

( part 115....പറയുന്നുണ്ട് സഞ്ചയനോട് എല്ലാ നിർദ്ദേശം നൽകി പോകുന്ന രുദ്രൻ പറയുന്നുണ്ട് കാലഭൈരവനു പരാജയം ആണെങ്കിൽ രുദ്രനു ഒരു തിരിച്ചു വരവില്ല എന്ന്.... അങ്ങനെ പോയി വിജയം അറിഞ്ഞു തിരികെ വന്നത്‌ ആണ് രുദ്രൻ..ആ part ഒന്നുടെ വായിച്ചാൽ അറിയാം... അത് ഓർമ്മ ഉണ്ടന്നു വിശ്വസിക്കുന്നു...)... സഞ്ചയ നമ്മൾ വിജയം കൈവരിച്ചു... "" കാലഭൈരവൻ അവന്റെ തല അറത്തു..."" രുദ്രന്റെ കണ്ണുകൾ നാലുപാടും പായുന്നതിനു ഒപ്പം ഇടത്തെ കൈയിൽ ചിന്നുമോളെ ചേർത്ത് പിടിച്ചു കൊണ്ട് അവളെ നോക്കി.... പോയി ഈറൻ ഉടുപ്പ് മാറിയിട്ട് വാ.... ""അവർ എല്ലാവരും ഇപ്പോൾ വരും...""നിന്നെ കാണുമ്പോൾ അവന് അത് ഒരു സന്തോഷം ആയിരിക്കും.... രുദ്രൻ നേർത്ത ചിരിയോടെ സഞ്ചയനെ നോക്കി... താഴെ വീണ തൃശൂലം ഭദ്രയ്ക്ക് ബോധം വീഴും മുൻപ് തിരികെ സ്ഥാപിക്കാൻ വേണ്ടത് ചെയ്യണം.... രുദ്രൻ പറഞ്ഞതും ചിന്നുവിന്റെ പുരികം ഒന്ന് ഉയർന്നു.. ഭദ്രേച്ചിക്ക് എന്ത് പറ്റി രുദ്രഛ...""കണ്ണുകളിൽ നേരിയ ഭയം നിറഞ്ഞു പെണ്ണിന്റെ.. ഏയ് ഒന്നും ഇല്ലാ അവൾ ഒന്ന് ബോധം കെട്ടു വീണു..""അത്രേ ഉള്ളൂ.... രുദ്രൻ പറഞ്ഞതും ചിന്നുവിന്റെ കണ്ണുകൾ ഒന്നു കുറുകി... അയ്യോ.. "" എന്നാൽ ഞാൻ ഭദ്രേച്ചിയുടെ അടുത്തേക് പോകട്ടെ രുദ്രച്ചാ.."" ചിന്നു പുറം തിരിയാൻ ഒരുങ്ങിയതും രുദ്രൻ അവളുടെ കൈയിൽ പിടിച്ചു... അരുത്... """ഇപ്പോൾ നിങ്ങൾ ആരും അവൾക് അടുത്തേക് പോകരുത്..... എന്റെ നിർദ്ദേശം കൂടാതെ ഒന്നും സംസാരിക്കുകയും പാടില്ല.. ""രുദ്രൻ ചെറിയ ശാസനയോടെ പറയുമ്പോൾ മെല്ലെ തലയാട്ടി അനന്തന് ഒപ്പം നടക്കുന്നവളുടെ കണ്ണിൽ വീണ്ടും ഭയം നിറഞ്ഞു....

( കുഞ്ഞനും കുഞ്ഞാപ്പുവും വരുമ്പോൾ ചിന്നു അത് പറയുന്നുണ്ട് ഭദ്രയ്ക്ക് ബോധം ഇല്ല എന്താണ് സംഭവിച്ചത് എന്നു ഇവർ പറയുന്നില്ല എന്ന്...... ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ) 💠💠💠💠 ( ഇനി പ്രസന്റ് ) സച്ചുവേട്ട..."" ഓർമ്മയിൽ നിന്നും പുറത്തേക് വന്ന ചിന്നു സച്ചുവിനെ ചെറുതായ് ഒന്ന് കുലുക്കി.... ആഹ്ഹ്.. "" പൊടുന്നനെ ഒരു ഞെട്ടലോടെ കണ്ണോന്നു വെട്ടിച്ചു സച്ചു... അവളുടെ കൈയിലെ സൂര്യ മുഖം പതിച്ച വളയിലേക് കണ്ണുകൾ ചേർത്ത് വച്ചു.. സച്ചുവേട്ട... "" പെണ്ണിന്റെ കണ്ണുകൾ സംശയത്തോടെ നാലുപാടും പായുമ്പോൾ ആ കണ്ണിലേക്കു നോക്കി സച്ചു പുരികം ഒന്ന് ഉയർത്തി.... ആ നാഗം അത് എന്നെ ദംശിക്കാൻ ആണ് വന്നത്‌ എന്ന് എനിക്ക് തോന്നുന്നില്ല.. അതിന്റെ കണ്ണിൽ ദേഷ്യം അല്ല വേറെ എന്തോ ആണ് ആ നിമിഷം ഞാൻ കണ്ടത്.. "" ചിന്നു അത് പറയുമ്പോൾ സച്ചുവിൽ നിന്നും നേർത്ത മൂളൽ മാത്രം പുറത്തേക് വന്നു... മ്മ്.. """ ആ നിമിഷം കണ്ണുകൾ മെല്ലെ അടച്ചവൻ അനന്തനെ കാണുമ്പോൾ നാഗയുടെ വായിൽ നിന്നും പുറത്തേക് വീണ """"കുംകുമം """അവന്റ കണ്ണിലൂടെ പാഞ്ഞു... സച്ചുവേട്ട.."" ഈ മരുന്ന് കുടിക്ക്.. "" ചുണ്ടിലേക് ആ കുഞ്ഞ് ശംങ്കിന്റ നേരിയ നനവ് അടിച്ചതും കണ്ണൊന്നു ഞെട്ടി തുറന്നവൻ....പെണ്ണ് തുള്ളി തുള്ളിയായി ഒഴിക്കുന്ന മരുന്നിന്റെ ചവർപ്പ് അവന്റെ നാവിനെ പൊള്ളിച്ചില്ല ആ നിമിഷം.. "" അതിലേറെ പൊള്ളുന്ന നെഞ്ചിനെ അടക്കാൻ പാടു പെട്ടു സച്ചു... """അകത്തേക്ക് വരാമോ..

""ശബ്ദം കേട്ടതും ഇരുവരുടെയും കണ്ണുകൾ പുറത്തേക് നീണ്ടു....കതകിൽ ഒരു കൈ മാത്രം കാണാം അത് കതകിൽ താളം പിടിക്കുന്നുണ്ട്... കേറി വാടാ.."" പൊട്ടാ.. "" സച്ചുവിന്റെ ശബ്ദം കനത്തതും അകത്തേക് ചാടി കയറി കുറുമ്പൻ... എടി.. "" ചിന്നു.. """ ആകാശേട്ടൻ ഏതോ ഒരു പെണ്ണുമ്പിള്ളയുടെ മുഖം അടിച്ചു എംസി റോഡ് പോലെ ആക്കിയെന്നു കേട്ടല്ലോ....കുറുമ്പൻ നടന്നു വന്നതും സച്ചുവിന്റെ കണ്ണിൽ സംശയം നിറഞ്ഞു... ആാാ.. ദേവേട്ട.. "" ഞങ്ങൾ ഭാനുഅമ്മേ കൊണ്ട് മുകളിലേക്കു വരുമ്പോൾ ഭദ്രേചിയുടെ മുറിയുടെ മുൻപിൽ വച്ച് ആയിരുന്നു.. "" ആാ.. ആാ... ചേച്ചിടെ മുഖത്തെ എല്ല് വരെ ഒടിഞ്ഞു തൂങ്ങി......അമ്മാതിരി അടി ആയിരുന്നു.... "" ചിന്നുവിന്റെ വാക്കുകളിൽ അതിശയം നിറയുമ്പോൾ സച്ചു പുരികം ഉയർത്തി....... അതെന്തിനാടാ അവൻ ആ സ്ത്രീയെ തല്ലിയത്.. "" എന്തായാലും അതിനു പിന്നിൽ ഒരു കാരണം ഇല്ലാതെ ഇരിക്കില്ല.. " സച്ചുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... ഉണ്ട് കുഞ്ഞേട്ടാ.. "" ഭദ്രയ്ക്ക് ഭ്രാന്ത്‌ പിടിക്കാൻ അവളുടെ ഉള്ളം കാലിൽ തേയ്ക്കാൻ മാമൻ കൊടുത്തു വിട്ട മരുന്നു കൊണ്ട് വന്നതാ ആ പെണ്ണുംപിള്ള .. ""... ആരു ജാതവേദനോ..""സച്ചുവിന്റെ കണ്ണുകൾ ഒന്ന് കുറുകി... മ്മ്.."" പിന്നെ വേറെ ആരാ ഇവിടെ ഇത്രയും വൃത്തികേട് കാണിക്കുന്നത്....""ആകാശേട്ടന്റെ അടുത്ത മാമന്റെ കളി....കുറുമ്പന്റെ കണ്ണുകൾ ചിന്നുവിൽ ചെന്നു നിന്നു... എടി ചിന്നു.. "" നീ വാ.. "" നിന്നെ അനിമമാൻ വിളിക്കുന്നുണ്ട് സ്ത്രീകളുടെ അറയിൽ നിന്നും അവരെ തപ്പി എടുത്തു കൊടുക്കാൻ... ഭാനുഅമ്മയും കൂടെ വരും ...പറഞ്ഞ് കൊണ്ട് തിരിഞ്ഞതും കുറുമ്പൻറെ കൈയിൽ കടന്നു പിടിച്ചു സച്ചു...

സംശയത്തോടെ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി കുറുമ്പൻ..... ചിന്നു നീ പോയിട്ടു വാ.. "" ഇവനെ ഇപ്പോൾ വിടാം.. സച്ചു പറയുമ്പോൾ തല ഒന്ന് ചലിപ്പിച്ചു കൊണ്ടു മുന്പോട്ട് നടന്നു ചിന്നു..... എന്താ കുഞ്ഞേട്ട... "" ഞാൻ വന്നപ്പോൾ തൊട്ടു ശ്രദ്ധിക്കുവാ മുഖത്തൊരു വിഷമം.. "" വേദന ഉണ്ടോ.. ""കുറുമ്പൻറെ കണ്ണുകൾ അവന്റ കാലിൽ കൂടി ഒന്ന് പോയി... മ്മ്ഹ.. "" ഇല്ല.. "" പക്ഷെ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ചത് പോലെ.. "" സച്ചുവിന്റെ കണ്ണുകൾ നാലൂപാടും പായുമ്പോൾ അവന് അടുത്തേക് ഇരുന്നു കുറുമ്പൻ.... പുരികം ഒന്ന് ഉയർത്തി.. ആ നാഗ അവൻ വന്നു ഇന്ന് ചിന്നുവിന്റെ അടുത്തേക്...."" സച്ചു കുറുമ്പൻറെ ഇടത്തെ കൈയിൽ മെല്ലെ ഒന്ന് പിടിച്ചു.. ഏത് ആ മതിലിന്റെ പുറത്ത് കുളിസീൻ കാണാൻ ഈഴഞ്ഞു കേറുന്നവനോ...."" കുറുമ്പൻ പുരികം ഒന്ന് ഉയർത്തി...""" മ്മ്.. അതെ.. "" സച്ചു തലയാട്ടി... എന്റെ അരയിൽ സ്വർണ്ണ അരഞ്ഞാണം ഇല്ലാത്തത് അവന്റ ഭാഗ്യം... അല്ലങ്കിൽ അവന്റ സീൻ പിടുത്തം ഞാൻ നിർത്തി കൊടുത്തേനെ... "" കുറുമ്പൻ പല്ലൊന്നു കടിക്കുമ്പോൾ സച്ചുവിന്റെ ഓർമ്മകളിൽ കൂടി ആ സംഭവങ്ങൾക്ക് കുറുമ്പൻ കാതോർത്തു.... ആ നിമിഷം കുറുമ്പൻറെ കണ്ണുകൾ സച്ചുവിൽ വന്നു നിന്നു... ചിന്നുനെ ദംശിക്കാൻ ആയിരുന്നോ കുഞ്ഞേട്ട അവന്റ ലക്ഷ്യം... "" കുറുമ്പൻറെ ഇടത്തെ കൈ സചൂന്റെ ഇടത്തെ കയ്യിൽ പിടി മുറുക്കി... ഒരിക്കലും അല്ല അതിനവന് കഴിയില്ല...

""അവന്റ വിഷം അവളിലേക്ക് ചെന്നാൽ പിന്നെ അവളിൽ ജീവൻ ബാക്കി കാണില്ല.."" അങ്ങനെ അവൾ മരിച്ചാൽ പോലും ഞാൻ കരയില്ല... കൂ... കൂടെ.... പോകും ഈ... ഈ ഞാനും...... "പ... പക്ഷെ എന്റെ പെണ്ണിന്റെ ദേഹത്ത് മ... മറ്റൊരു അർത്ഥത്തിൽ അവൻ തൊടാൻ പാടില്ല..."""" സച്ചുവിന്റ വാക്കുകൾ വിറ കൊണ്ടു.... കുഞ്ഞേട്ടാ.." എന്തൊക്കെയാ ഈ പറയുന്നത്.. "" എനിക്കൊന്നും മനസിൽ ആവുന്നില്ല.... കുറുമ്പൻറെ കണ്ണുകളിൽ സംശയം നിറയുമ്പോൾ സച്ചു ആ കണ്ണിലേക്കു നോക്കി... നാഗ അവളെ ദംശിച്ചാൽ അവന് അവളെ സ്വന്തം ആക്കാൻ കഴിയില്ല.. ""ഞാൻ അവനു നൽകിയ ശാപം ആണത്... അപ്പോൾ അവൻ അവളെ സ്വന്തം ആക്കാൻ മറ്റെന്തോ പദ്ധതി കണ്ടെത്തി.."" അതെന്തണെന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല ദേവൂട്ട.. "" ആ നിമിഷവും സച്ചു കണ്ണൊന്നു വെട്ടിച്ചു.... ചിന്നു പറഞ്ഞ ഓർമ്മകളിൽ നാഗയുടെ വായിൽ നിന്നും വീണ കുംകുമം അവന്റെ കണ്മുൻപിൽ ഒരു ചോദ്യംചിഹ്നം ആയി ഉയർന്നിരുന്നു.... ( part 33 ഇൽ രുദ്രൻ പറയുന്നുണ്ട് ഈ കാര്യം....നാഗയ്ക്ക് അവളെ ദംഷിക്കാം കഴിയില്ല എന്ന് .. ""ഓടിച്ചോന്നു പോയി നോക്കിയാൽ അറിയാം... ) അവൻ പിന്നെ എന്തിനാ കൊച്ചിനെ പേടിപ്പിക്കാൻ വന്നത്‌.. ""അനന്തനെ പോലെ മനുഷ്യ ജന്മത്തിൽ ആണെങ്കിൽ പോയി ചോദിക്കാമായിരുന്നു ഇതിപ്പോ ഏത് ഭാഷയിൽ പോയി ചോദിക്കും.."" കുറുമ്പൻ നഖം ഒന്ന് കടിച്ചു.. "" ഇതിനുത്തരം രുദ്രച്ഛന് അറിയാം.. ""

സച്ചുവിന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ ദേവൂട്ടൻ വായിൽ നിന്നും വിരൽ എടുത്തു കൊണ്ട് സച്ചുവിനെ ഒന്ന് നോക്കി... രുദ്രച്ഛനോ.. "" കുറുമ്പൻ കണ്ണൊന്നു മിഴിച്ചു.. മ്മ്.. "" ചിന്നുവിൽ നിന്നും ഇത് അറിഞ്ഞ നിമിഷം രുദ്രച്ഛൻ അവൾക് ഒരു വള സമ്മാനം ആയി നൽകി..""സൂര്യ മുഖം പതിപ്പിച്ച വള.. """"അത് അവളുടെ കൈയിൽ ഭദ്രം ആയിരിക്കണം എന്നും... അത് നഷ്ടം ആയാൽ ഞങ്ങള്ക്ക് ഒന്നാകാൻ കഴിയില്ല എന്നും പറഞ്ഞു.. " അവളുടെ ഇടത്തെ കൈയിൽ ഇപ്പോൾ ആ വള ഉണ്ട്... ""സച്ചു പറഞ്ഞതും കുറുമ്പൻ കണ്ണൊന്നു തള്ളി.. വളയോ.. "" ഇതിനിടയിൽ രുദ്രച്ഛൻ പോയി അവൾക് വളയും വാങ്ങി കൊടുത്തോ.. ""ദുഷ്ടൻ വർഷം പന്ത്രണ്ട് ആയി ഞാൻ ഒരു സ്വർണ്ണ അരഞ്ഞാണം ചോദിക്കുന്നു.."" എനിക്ക് മാത്രം ഒന്നും ഇല്ല.. "" അവൾക് ആ വള മേടിച് കൊടുത്ത സ്ഥാനത് എനിക്ക് ഒരു അരഞ്ഞാണം വാങ്ങി തന്നിരുന്നെങ്കിൽ നാഗ ഈ ജന്മത് ആരുടെയും കുളി സീൻ കാണാൻ പോവില്ല.. "" വല്യേട്ടന്റെ കൈ കൊണ്ട് തീർന്നാലെ അവൻ പിന്നെ ചിന്നു "" അല്ല ഛായ മുഖിയുടെ പിന്നാലെ നടക്കുന്നത് നിർത്തൂ... """" എന്ന് അറിയാവുന്നത് കൊണ്ട് മാത്രം ആണ് ഞാൻ അടങ്ങി ഇരിക്കുന്നത്...കുറുമ്പൻ ചുണ്ട് ഒന്ന് കൂർപ്പിച്ചു.... പോടാ അവിടുന്ന്... ഇത് അത്ര പുതിയ വള ഒന്നും അല്ല... നല്ല കാലപഴക്കം ചെന്നത് ആണ്.... അത് രുദ്രച്ഛന് എവിടെ നിന്നും കിട്ടി.. "" എന്തൊക്കെയോ മനസിലാക്കിയാണ് രുദ്രച്ഛൻ അത് അവളുടെ കൈയിൽ അണിയിച്ചത്...സച്ചു ചുണ്ട് ഒന്ന് കടിച്ചു....""

" നമുക്ക് രുദ്രച്ചനോട് ചോദിക്കാം കുഞ്ഞേട്ട.. "" അല്ലങ്കിലും ഞാൻ ചോദിക്കുന്നുണ്ട്... "കുറുമ്പൻ പല്ലൊന്നു കടിച്ചു..."" അരഞ്ഞാണം ആയിരിക്കും.. "" സച്ചു തലയിൽ കൈ വച്ചു.. "" എന്റെ കാവിലമ്മേ ഇനി അതും കാണേണ്ടി വരുവല്ലോ.. "" മെല്ലെ കണ്ണുകൾ കുറുമ്പന്റെ താഴേക്കു പോയതും സച്ചുവിന്റെ കണ്ണുകൾ ഒന്ന് കുറുകി.... നീ എന്താട പെണ്ണുങ്ങൾക്ക് കുളിക്കാൻ വച്ച മഞ്ഞൾ എടുത്തു കാലിൽ പുരട്ടിയോ.. "" സച്ചു ചോദിച്ചതും കുറുമ്പൻ കാലിലേക് ഒന്ന് നോക്കി... ഓ അതോ.. ""ഭദ്രക്ക് ഭ്രാന്ത്‌ ഇളകാൻ മാമൻ കൊടുത്തു വിട്ട സ്നേഹ സമ്മാനമാ.."" കാൽ ഉരച്ചു കഴുകിട്ട് പോലും കളർ പോകുന്നില്ല... പീന്നെ മഞ്ഞ അല്ലെ അവിടെ ഇരുന്നോട്ടെ.. "" കുറുമ്പൻ കാലൊന്നു ആട്ടി.... എടാ.. "" ഇത്.... ഇത് ഉള്ളം കാലിൽ പുരട്ടിയാൽ ഭ്രാ... ഭ്രാന്ത് പിടിക്കും എന്ന് അല്ലെ അനിമാമ പറഞ്ഞത്.."" സച്ചുവിന്റെ വാക്കുകൾ വിറ കൊണ്ടു... ആ.. "" അതെ.. അതിന് അല്ലെ ഭദ്രയുടെ കാലിൽ തേക്കാൻ അവളുടെ പുന്നര മാമൻ കൊടുത്തു വിട്ടത്... "" കുറുമ്പൻ നിഷ്കളങ്കമായി കാൽ ആട്ടി കൊണ്ട് സച്ചുവിനെ ഒന്ന് നോക്കി... എടാ പൊട്ടാ.. " അത് അല്ലെ നിന്റെ ഉള്ളം കാലിൽ പുരണ്ടത്.. "" അപ്പോൾ നിനക്ക് അല്ലേ ഭ്രാന്ത്‌ പിടിക്കുന്നത്.. "" സച്ചു പറഞ്ഞതും ആട്ടുന്ന കാൽ ഒരു നിമിഷം നിർത്തി കൊണ്ട് സച്ചുവിനെ കണ്ണ് തള്ളി നോക്കി കുറുമ്പൻ... ങ്‌ഹേ.. "" അയ്യോ അപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുവോ കുഞ്ഞേട്ടാ... "" വെപ്രാളം പിടിച്ചു കൊണ്ട് നെഞ്ചിൽ കൂടി തടവി കുറുമ്പൻ .. ആഹ്.. "" പിടിക്കുമായിരിക്കും.. "

"ഇത് നിന്റ കാലിൽ അല്ലെ പുരണ്ടത്....സച്ചു തല ചലിപ്പിച്ചു കൊണ്ട് കണ്ണ് ഒന്നുരുട്ടി കൊണ്ട് പറഞ്ഞു.... അയ്യോ എനിക്ക് ഭ്രാന്ത്‌ പിടിക്കുവേ..""പരവേശം കൊണ്ട് കട്ടിലിൽ നിന്നും ചാടി എഴുനേറ്റു കുറുമ്പൻ..."" അടുത്ത് ഇരുന്ന കൂജയിലെ വെള്ളം മുഴുവൻ ഒറ്റവലിക്കു കുടിച്ചു കൊണ്ട് മുഖത്ത് കൂടി ഒഴുകി വന്ന വെള്ളം ഒന്ന് തുടച്ചു സചൂനെ നോക്കി... കുഞ്ഞേട്ടാ.. "" എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോന്നു നോക്കിയേ.. "" """" മണിച്ചിത്രതാഴിൽ കുതിരവട്ടം പപ്പു നോക്കും പോലെ സച്ചുനെ നോക്കി കുറുമ്പൻ... അതിപ്പോ ഇങ്ങനെ ചോദിച്ചാൽ.. """ """"എനിക്ക് എന്തോ കുഴപ്പം തോന്നുന്നുണ്ടടാ... "" "" സച്ചുന്റെ കണ്ണുകൾ കുറുമ്പനെ ഒന്ന് ഉഴിഞ്ഞു....... അയ്യോ അപ്പോൾ ഉറപ്പിച്ചു..എനിക്ക് ഭ്രാന്ത്‌ തന്നെ "" സഞ്ജയ്മായ്ക്ക് ബെഡ് ഒഴിവ് കണ്ടാൽ മതിയായിരുന്നു..""കാവിലമ്മേ ഏത് നേരത്ത് ആണോ ഭദ്രേ വിളിക്കാൻ പോയത്..."" കുറുമ്പൻ കാൽ നിലത്തു ആയതിൽ ഉരച്ചു കൊണ്ട് സച്ചുനെ നോക്കി... കുഞ്ഞേട്ടാ""" എന്റെ സമനില ഏത് നിമിഷവും തെറ്റും.. "" പിന്നെ ഞാൻ ആരെ കൊന്നാലും ഞാൻ അല്ല ഉത്തരവാദി.. ഈ മരുന്ന് ഉണ്ടാക്കിയ ആ നാറി മാത്രം ആയിരിക്കും.....""ഹ്ഹ്.. "" കുറുമ്പൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ട് സച്ചുന്റെ കൈയിൽ പിടിച്ചു ... രുദ്രച്ചനോട് പറയണം വിഷമിക്കരുതെന്ന്.. """ എനിക്ക് അരഞ്ഞാണം വാങ്ങി തരാത്ത വിഷമം കൊണ്ടു ആ ഉള്ള് പിടയും...അതെനിക് സഹിക്കില്ല... "" അപ്പോൾ കുഞ്ഞേട്ടൻ പറയണം രണ്ട് സ്വർണ്ണ ചങ്ങല വാങ്ങി എന്റെ രണ്ടു കാലിൽ കെട്ടി ആ വിഷമം രുദ്രച്ഛൻ തീർക്കണം എന്ന്...ഹ്ഹ്.. "" ഹ്ഹ്.. "" വീണ്ടും എങ്ങൽ അടിച്ചു കൊണ്ടു സച്ചുനെ നോക്കി കുറുമ്പൻ... എന്റെ ശ്രീകുട്ടി അവളെ വലിയ ഒരു ഹോട്ടൽ മുതലാളിയെ കൊണ്ട് കെട്ടിക്കണം.. "

സ്ത്രീധനം ഒന്നും കൊടുത്തില്ല എങ്കിലും അരിയുണ്ടയും അവലോസ് ഉണ്ടയും ഒക്കെ കൊടുത്തു വേണം കെട്ടിക്കാൻ എന്ന് കണ്ണച്ചനോട് പറയണം...""" സ്വർണ്ണ ചങ്ങല ഇട്ട പാദങ്ങളുമായി അവളുടെ ദേവേട്ടൻ വരും അത് കാണാൻ... """ ഹ്ഹ്ഹ്... ഹ്ഹ്.. "" വീണ്ടും വീണ്ടും എങ്ങി കരഞ്ഞു കുറുമ്പൻ... പോടാ അവിടുന്ന്.. "" നീ ആദ്യം പോയി അനിമാമനോട് കാര്യം പറ.. " ഇതിനു എന്തെങ്കിലും പ്രതിവിധി പുള്ളിക്ക് ചെയ്യാൻ കഴിയും... ""സച്ചു കുറുമ്പൻറെ കൈ ആയതിൽ തട്ടി മാറ്റി... ആ മുഴുവട്ടനോട് ചോദിച്ചിട്ട് കാര്യം ഒന്നും ഇല്ലാ കുഞ്ഞേട്ടാ.."" മാമന് ഒരു കമ്പനി ആയെന്നു കരുതി സന്തോഷിക്കതത്തേ ഉള്ളു.....ഹ്ഹ്.. ""ഹ്ഹ്.."" എങ്ങൽ അടിച്ചു കൊണ്ട് മൂക്ക് ചീറ്റി സച്ചുന്റെ ഷട്ടിൽ തേച്ചു കുറുമ്പൻ....... ശേ.. "" ഈ ചെറുക്കൻ.... ""സച്ചു കൈ കൊണ്ട് അത് ഒന്ന് തുടച്ചു....എടാ കുഞ്ഞേ നീ ആദ്യം പോയി ചോദിക്കടാ.... "" ഭ്രാന്ത്‌ ഇളകാൻ ഇനിയും സമയം കാണും അതിനു മുൻപ് എന്തെങ്കിലും വഴി മാമൻ ചെയ്യും... സച്ചു പറഞ്ഞതും തല ഒന്ന് ഉയർത്തി നോക്കി കുറുമ്പൻ... ങേ.. ""അപ്പോൾ എനിക്ക് ഇതു വരെ ഭ്രാന്ത്‌ ഇളകിയില്ലേ..'' ഇത് വരെ നീ നോർമൽ ആണ് നിനക്ക് എല്ലാവരെയും ഓർമ്മ ഇല്ലേ..""സച്ചു പറഞ്ഞതും കുറുമ്പൻ കണ്ണ് തുടച്ചു കൊണ്ട് തലയാട്ടി... എന്നാൽ പെട്ടന്ന് പോയി ചോദിക്ക്.."" അങ്ങേരെ വിശ്വസിക്കാൻ കൊള്ളുന്നത് അല്ല നിന്ന നിൽപ്പിൽ ആരുടേലും എന്തേലും അടിച്ചു കൊണ്ടു നാടു വിടും പിന്നെ അഞ്ചു വർഷം കഴിഞ്ഞേ പൊങ്ങൂ...

""സച്ചു പറഞ്ഞതും കണ്ണ് തുടച്ചു കൊണ്ടു എഴുനേറ്റു കുറുമ്പൻ... മാ.. മാ.. മാമൻ ഇനി അങ്ങനെ ഒന്നും പോവില്ല കുഞ്ഞേട്ടാ...""" ഇവിടെ മഹിത ചിറ്റയും അപ്പുറത്ത്‌ കോകിലയും ഉള്ളപ്പോൾ മാമൻ ഈ കോഴികൂട്"" വിട്ട് എങ്ങും പോവില്ലന്നു എന്നോട് പറഞ്ഞു.."" .. """ഹ്ഹ്.."" ഏങ്ങൽ അടിച്ചു ചുണ്ട് പുളുത്തി പുറത്തേക് ഇറങ്ങുന്ന കുറുമ്പനെ നോക്കി നെഞ്ചിൽ കൈ വച്ചു സച്ചു... "" കാവിലമ്മേ.. """ രണ്ടിനും ബോധം ഉള്ളത് അല്ല കാത്തോണേ.. "" അങ്ങേര് ഇനി ആ അമ്മച്ചിയുടെ പുറകെ പോകുവോ.. "" സച്ചു നഖം കടിച്ചു കൊണ്ടു പുറത്തേക്ക് കണ്ണ് തള്ളി നോക്കി.. (തുടരും )

Nb :: part 33 രുദ്രൻ പറയുന്നുണ്ട് നാഗയ്ക്ക് സൂര്യദേവനിൽ നിന്നും കിട്ടിയ ശാപം അവളെ ദശിച്ചൽ അവളെ സ്വന്തം ആക്കാൻ കഴിയില്ല... അപ്പോൾ ജാതവേദന്റെ സഹായത്തോടെ മറ്റൊരു മാർഗം കണ്ടെത്തും എന്ന്..... നാഗയുടെ വായിൽ നിന്നും. ആ നിമിഷം വീണ കുംകുമം അതിന്റെ ഭാഗം ആയിരിക്കാം..അത് ആണ് കുഞ്ഞനന്തൻ തകർത്തത്.... അവൾക് ഒരു രക്ഷ രുദ്രൻ കരുതി ഇരുന്നു... അപോൾ അതിനെ കുറിച് എന്തൊക്കെയോ രുദ്രനു അറിയാം അല്ലങ്കിൽ പ്രതീക്ഷിച്ചിരുന്നു... അത് രുദ്രൻ തന്നെ സച്ചുന് പറഞ്ഞ് കൊടുക്കട്ടെ... ( part 115 ഇൽ രുദ്രൻ സഞ്ചയ്നോട് പറഞ്ഞിട്ട് പുറത്തു പോകുന്നുണ്ട്... പരാജയം ആണെങ്കിൽ തിരിച്ചു വരില്ല എന്ന് പറഞ്ഞു കൊണ്ട്... അപോൾ അവിടെ വിജയം നേടി എന്നുള്ള വാർത്ത അറിഞ്ഞു കൊണ്ട് വരുമ്പോൾ ആണ് ചിന്നു നാഗയുടെ അടുത്തേക് പോയി പണി വാങ്ങി വരുന്നത്.. "" സച്ചുന്റെ കാൽ പോയ സമയം തന്നെ നാഗ വന്നെങ്കിൽ അത് ജട്ജവേദന്റെ പണി തന്നെ..... ആ സൂര്യ മുഖം പതിപ്പിച്ച വള അവൾക് രക്ഷ ഏകട്ടെ ).. പിന്നെ...കുറുമ്പൻ ആ കാലു പൊക്കി പിടിച്ചു കൊണ്ട് അറയുടെ മുൻപിൽ നിൽക്കുന്ന അനികുട്ടന്റെ അടുത്തേക് പോയിട്ടുണ്ട്... "" ബാക്കി അവിടെ... കുഞ്ഞനും ഭദ്രയും ഇന്നും വന്നില്ല രണ്ടും കുളകടവിൽ ഉണ്ട് നാളെ കൊണ്ട് വരാം.. 🤭🤭.. അധികം late ആകാതെ ഇടാൻ നോക്കുന്നത് കൊണ്ട് ആണ് ആ ഭാഗങ്ങൾ എല്ലാം വരാത്തത്...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story