ആദിശങ്കരൻ: ഭാഗം 131

adhishankaran

എഴുത്തുകാരി: മിഴിമോഹന

കാവിലമ്മേ.. """ രണ്ടിനും ബോധം ഉള്ളത് അല്ല കാത്തോണേ.. "" അങ്ങേര് ഇനി ആ അമ്മച്ചിയുടെ പുറകെ പോകുവോ.. "" സച്ചു നഖം കടിച്ചു കൊണ്ടു പുറത്തേക്ക് കണ്ണ് തള്ളി നോക്കി.. 💠💠💠💠 മാമ... മാമ.. "" ഹ്ഹ്.. ഹ്ഹ്ഹ്.. "" "".ഹ്ഹ് """"....... സ്ത്രീകളുടെ അറയുടെ അഴിക്കുള്ളിലൂടെ കണ്ണ് ചേർത്ത് എത്തി കുത്തുന്ന അനികുട്ടൻ ഏങ്ങൽ അടിക്കുന്ന ശബ്ദം കേട്ടതും തല ഒന്ന് പുറകോട്ടു വലിച്ചു...... ങ്‌ഹേ.."" ഇത് ആരാ ഇവിടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തത്.. "" തല മെല്ലെ ചെരിച്ചതും ഷർട്ടിന്റെ വലത്തെ സ്ലീവിൽ മൂക്ക് ചീറ്റിച്ചു ചേർത്ത് കൊണ്ട് വിതുമ്പുന്ന കുറുമ്പൻ...... "" മാമ... അറിയിലെ സീൻ പിടിക്കാതെ എന്നെ ഒന്നു നോക്ക് മാമ..."" ഹ്ഹ്ഹ്... ഹ്ഹ്.. """" വാ തുറന്നു കുറുമ്പൻറെ കരച്ചിൽ ഉച്ചസ്ഥായിൽ എത്തിയതും അനികുട്ടൻ അവനെ അടിമുടി ഒന്ന് നോക്കി.. "" നീ എന്തിനാടാ ഇങ്ങനെ കിടന്നു മോങ്ങുന്നത്.. "" നിന്റെ ആരെങ്കിലും ചത്തോ.. """ കണ്ണോന്നു തള്ളി അനികുട്ടൻ... എനിക്ക് ഭ്രാന്ത്‌ ആയി മാമ... "" ആ... ആ..അ... അ.. അറയിൽ ഒ... ഒരു ബെഡ് എനിക്ക് വേണ്ടി ഒഴിച്ചിടാൻ പറയണം സഞ്ചയമയോട്... "" കുറുമ്പന്റെ കൈ പുരുഷൻമാരുടെ അറിയിലേക് നീളുമ്പോൾ അനികുട്ടന്റെ കണ്ണും അവിടേക്കു നീണ്ടു....പെട്ടന്നു കണ്ണോന്നു വെട്ടിച്ചു കുറുമ്പനെ നോക്കി അനികുട്ടൻ... നിനക്ക് എന്താട ചെറുക്കാ ഭ്രാന്ത്‌ ആയോ.. "".

."" അനികുട്ടന്റെ കണ്ണുകൾ കുറുമ്പനെ അടിമുടി ഒന്നുഴിഞ്ഞു... അയ്യോ അപ്പോൾ മാമനും തോന്നിയോ.. "" കുഞ്ഞേട്ടൻ പറഞ്ഞത് നേര എനിക്ക് എന്തൊക്കെയോ മാറ്റം ഉണ്ട്... "".. എന്നെ കൈ വിടല്ല് മാമ..." മാമൻ ആണെന്റെ ഏക പ്രതീക്ഷ.. "" എങ്ങൽ അടിച്ചു കൊണ്ട് അനികുട്ടന്റെ ഇരു കൈകൾ നെഞ്ചോട് മുറുക്കെ ചേർത്ത് പിടിച്ചു കരയുന്ന കുറുമ്പനെ അടിമുടി ഒന്ന് നോക്കി അനികുട്ടൻ....... ആദ്യം നീ എന്റെ കൈയിൽ നിന്നും ഒന്ന് വിട്... "" എന്നിട്ട് മോങ്ങാതെ കാര്യം പറ..."" അനികുട്ടൻ കൈ താഴോട്ട് ആഞ്ഞു വലിച്ചു.... ഇല്ലാ.. "" ഇല്ലാ.. "" ഞാൻ മാമനെ വിടില്ല.. "" എനിക്ക് ഭ്രാന്ത്‌ ആയാൽ കൂട്ടിനു മാമനെ കാണൂ ""... നമ്മൾ ഒരേ വേവ് ലെങ്ത് ആണ് മാമ..."" ഹ്ഹ്.. ഹ്ഹ്. "" വീണ്ടും ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയുന്നത് പോലെ ഒന്നു കൂടി എങ്ങൽ അടിച്ചു കുറുമ്പൻ... ശെടാ.. "" ഇവനെ കൊണ്ട് വല്ലാത്ത തൊല്ല ആയല്ലോ.. "" നീ ആദ്യം കാര്യം പറ ചെറുക്കാ .. ""അനികുട്ടൻ കണ്ണൊന്നു തള്ളി.."" മാമ.."" ഭദ്രയ്ക്ക് വേണ്ടി ആാാ നാറി മാമൻ ഉണ്ടാക്കിയ മരുന്ന് എന്റെ കാലിൽ അല്ലെ പുരണ്ടത്.. ""ഹ്ഹ്.. ഹ്ഹ്..""കുറുമ്പൻ ഏങ്ങൽ അടിച്ചു കൊണ്ട് വലത്തെ കാൽ ഒന്ന് പൊക്കി ... ഹാ.." അത് കൊണ്ട്.. "" അനികുട്ടൻ കണ്ണോന്ന് കൂർപ്പിച്ചു... അത് കൊണ്ട് എനിക്ക് ഭ്രാന്ത്‌ ആകില്ലേ... "" എന്നെ രക്ഷിക്കണം മാമ.. "" ഹ്ഹ്.. ""

ചുണ്ട് കൂർപ്പിച്ചു ഏങ്ങൾ അടിക്കുന്നവനെ നോക്കി ചിരിയടക്കാൻ പാടു പെട്ടു അനികുട്ടൻ.... നിന്റെ മാനസികനിലാ തെറ്റിക്കാനുള്ള മരുന്നൊന്നും ഈ ജന്മത് അയാൾക് ഉണ്ടാക്കാൻ പറ്റില്ല.. "" വേലായുധന് എവിടെ ആണെടാ ദുർമന്ത്രവാദം ഏൽക്കുന്നത്.."" അത് കൊണ്ട് അല്ലെ നിന്നെ അയാൾക് പേടി...അനികുട്ടൻ പറഞ്ഞതും കുറുമ്പന്റെ കണ്ണൊന്നു വികസിച്ചു... പറഞ്ഞത് പോലെ അത് ശരിയാണല്ലോ മാമ.. "" ഞാൻ അതങ്ങു മറന്നു.. ""ശേ കുഞ്ഞേട്ടൻ പറഞ്ഞപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല...താങ്ക്യു മാമ....!!ഉമ്മ.."" അനികുട്ടന്റെ നെഞ്ചിലേക് കിടന്നു കുറുമ്പൻ ആദ്യം കവിളിൽ ഒന്ന് മുത്തി പിന്നെ മൂക്ക് നീണ്ടു കിടക്കുന്ന താടിയിൽ ഒന്ന് ഉരച്ചു... "" ഹ്ഹ്ച്ചി... ""ഹ്ഹ്ച്ചി.."" തല പൊടുന്നനെ വലിച്ചു കൊണ്ട് ആയതിൽ അടുപ്പിച്ചു മൂന്നാല് തുമ്മി കുറുമ്പൻ.. "" അനികുട്ടനെ നോക്കി... "" മാമൻ ആ കാട്ട് ബ്രാൻഡ് മൂപ്പന്റെ ആരെങ്കിലും ആണോ.. "" രണ്ടിനും കുളി അലർജി ആണല്ലോ.. ""ഇതേ കാട്ടു മണം തന്നെ ആയിരുന്നു ആ മൂപ്പനും.."" ശ്രീകുട്ടിയെ രക്ഷിക്കാൻ പോയപ്പോൾ ഒന്നടുത്തു വന്നു ആ കുളിക്കാത്തവൻ.... ഹ്ഹോ.. "" കുറുമ്പൻ വിറച്ചു കൊണ്ട് തല ഒന്നു വെട്ടിച്ചു... ഞാനും അത് പോലെ ഒരു കാട്ടു ബ്രാൻഡ് തന്നെ ആണെടാ.."" എനിക്ക് ഇഷ്ടം കാട്ടിൽ പോകാനും അവരോടുത്തു ഇണങ്ങി ജീവിക്കാനും ഒക്കെയാണ്.. ""

അനികുട്ടന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു.... മാമ.. "" ആ മരുന്ന് വേറെ ആരുടേലും കാലിൽ പറ്റിയാൽ കുഴപ്പം ഉണ്ടോ.. """ കുറുമ്പന്റെ കണ്ണിൽ സംശയം നിറഞ്ഞു.."" മ്മ്മ്ഹ.. "" ഇല്ല ആരെ ഉദേശിച്ചാണോ ആ മരുന്ന് ഉണ്ടാക്കിയത് ആ ആളുടെ പേരും നാളും തിഥിയും എല്ലാം കണക്ക് കൂട്ടി ഒരു പീഡത്തിൽ അയാള്ക് പകരം രണ്ട് കാല്പദം തടി കൊണ്ട് ഉണ്ടാക്കി ഒരു ഓട്ടു പാത്രത്തിൽ ഈ മരുന്ന് ഒഴിച്ച് ആ കാൽപദം ഏഴ് ദിവസം അതിൽ ഇട്ടു വയ്ക്കും.... "" ആ മരുന്ന് ആണ് ഇത്....അത് കൊണ്ട് ആ വ്യക്തിക്ക് മാത്രമേ അത് ഏൽക്കു.... അല്ലാതെ വഴിയേ പോന്നവന് ഒന്നും ഏൽക്കില്ല... "" പറഞ്ഞു കൊണ്ട് അനികുട്ടന്റെ കണ്ണുകൾ വീണ്ടും അഴിക്കുള്ളിലേക്ക് പോയി..."" ഹോ.. "" അപാരം തന്നെ എന്തെല്ലാം ബുദ്ധിമുട്ടകൾ സഹിച്ച മാമൻ ഇതൊക്കെ ചെയ്യുന്നത്.. "" എന്നിട്ട് യോഗമുണ്ടോ അതും ഇല്ല... "" നീ അങ്ങനെ കൊച്ചക്കണ്ട അയാളെ.. ഭയ്ക്കണം... "" ചതി എന്താണെന്നു കണ്ടു പിടിച്ച മഹാൻ ആണ്.."""ഇപ്പോഴും ഒരു ചതി ആ അണിയറയിൽ നെയ്യുന്നുണ്ട് ആ മഹാൻ.... """ ഇനിയും ചതിയോ..."" കുറുമ്പൻ കണ്ണൊന്നു തള്ളി..." ഹഹാ.. "" കേരള ഗവണ്മെന്റ് ഒരു അവാർഡ് ഏർപ്പാട് ആകുന്നുണ്ട് ഏറ്റവും നല്ല ചതിയനുള്ള അവാർഡ് നിന്റെ ആ മാമന് തന്നെ ആയിരിക്കും...

"" ആ കാലൻ മാമൻ ഇനി ആർക്കുള്ള പണി ആണ് അണിയറയിൽ ഓടിക്കുന്നത്... "" കുറുമ്പൻ പല്ലൊന്നു കടിച്ചു... നിന്റെ വല്യേട്ടന് ഉള്ളത് തന്നെ..""അല്ലാതെ ആർക്ക്.. "" അപ്പോൾ ഈ അടുത്ത കാലത്തെങ്ങും വല്യേട്ടന് റസ്റ്റ്‌ ഇല്ലാ അല്ലെ മാമ.. "" പറഞ്ഞ് കൊണ്ട് കുറുമ്പൻ അനികുട്ടനെ നോക്കുമ്പോൾ അനികുട്ടൻ ഒരു കണ്ണ് അടച്ചു അറിയിലേക് എത്തികുത്തി നോക്കുന്നുണ്ട്... """ മാമൻ വെറുതെ സീൻ പിടിക്കണ്ട നമുക്ക് പറ്റിയത് ഒന്നും അകത്തില്ല.. "" കുറുമ്പൻ പറഞ്ഞു കൊണ്ട് വശത്തെ പടിയിൽ ഇരുന്നതും അനികുട്ടൻ തല ഉയർത്തി കണ്ണോന്നു തള്ളി കുറുമ്പനെ നോക്കി...... അ... അല്ല മാമന് പറ്റിയത് ഒന്നും അകത്തില്ല എന്ന് പറഞ്ഞതാ.. "" കുറുമ്പൻ മുഖം വെട്ടിച്ചു.... അതെങ്ങനെ നിനക്ക് അറിയാം.. "" അനികുട്ടൻ വലത്തെ പുരികം ഒന്ന് ഉയർത്തി... ഞാൻ ഇവിടെ വരുമ്പോൾ ആദ്യം തന്നെ പോയി ഹരിമാമയുടെ കൈയിൽ നിന്നും സ്ത്രീകളുടെ അറയിലെ റെക്കോർഡ് എടുക്കും. """എനിക്ക് പറ്റിയത് വല്ലോം ഉണ്ടോന്ന് ക്യാൻഫോം ചെയ്യും.. കുറുമ്പൻ രണ്ട് കയ്യും മുന്പോട്ട് ഇട്ട് ആട്ടിയതും അനികുട്ടന്റെ കണ്ണൽ ചെറിയ ദേഷ്യം ഇരച്ചു കയറി.... എടാ.. "" """"അനികുട്ടന്റെ ശബ്ദം ഒന്ന് കനത്തതും കുറുമ്പൻ ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു ... ഞാൻ മാത്രം അല്ല മാമ കുഞ്ഞേട്ടന്മാരും ഉണ്ട്.."" ഇടയ്ക് വല്യേട്ടനും കൊച്ചേട്ടനും വരെ നോക്കിയിട്ടുണ്ട്.. """ ഇനി ഞങ്ങൾ നോക്കില്ല മാമ..സത്യം... " ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് രണ്ട് അടി പുറകോട്ടു നടന്നു കുറുമ്പൻ... ശേ..

"" അത് അല്ലടാ പൊട്ടാ.. "" നോക്കുമ്പോൾ എനിക്ക് ഉള്ളത് കൂടി നോക്കണ്ടെ "..."" ഓ.. " അതാണോ.. എങ്കിൽ ഉണ്ണിമയോട് ചോദിച്ച മതി.. ഞങ്ങൾ ഉണ്ണിമായേ കണ്ട് പഠിച്ചതാ ഇവിടെ വന്നാൽ ഈൗ അറിയിലെ ഓരോ പെണ്ണുങ്ങടെ അഡ്രസ്സ് വരെ കാണാ പാഠം ആയിരിക്കും....."" ഉണ്ണിമ വരുമ്പോൾ തന്നെ റെക്കോർഡ് പൊക്കുന്നത് കണ്ടിട്ട് സംശയം തോന്നി വല്യേട്ടനും കൊച്ചേട്ടനും പുറകെ പോയതാ പിന്നെ ആ റെക്കോർഡ് അവർ പൊക്കി.. "" അവർ പൊക്കിയപ്പോൾ പുറകെ ഞങ്ങളും പൊക്കി.. "" എനിക്ക് അതൊന്നും പറ്റില്ലടാ എന്നെ ഈ അറയുടെ സമീപ പ്രദേശങ്ങളിൽ പോലും കണ്ട് പോകരുത് എന്നാ സഞയേട്ടൻ പറഞ്ഞിരിക്കുന്നത്..""അനികുട്ടൻ ചുണ്ട് ഒന്ന് കൂർപ്പിച്ചു.. അതെന്ത മാമ."" """ പണ്ട് ഹോസ്റ്റലിൽ നിന്നും ചാടി പോന്നപ്പോൾ എന്നെ നല്ല നടപ്പിന് നിങ്ങടെ പുതുമന അപ്പൂപ്പൻ ഇവിടെ കൊണ്ട് ആക്കി..... ""( പതിനേഴു വയസിൽ ഹോസ്റ്റൽ ചാടിയ കഥ ).. എന്നിട്ട്..? കുറുമ്പൻറെ കണ്ണിൽ ആകാംഷ നിറഞ്ഞു.. "" എന്നിട്ട് എന്താ... "" ഇവിടെ ചികിത്സക്ക് വന്ന പെണ്ണിന് ഞാൻ ഒരു ലവ് ലെറ്റർ കൊടുത്തട.. "" അവൾ അത് പൊക്കി എടുത്തു കൊണ്ട് സഞ്ചയട്ടനെ കാണിച്ചു...അതോടെ ഈ മനയിൽ നിന്നും എന്നെ get out അടിച്ചു.... ഒരു ലവ് ലെറ്റർ കൊടുത്തേനെ ആണോ മാമ സഞ്ചയമാ ഈ പണി കാണിച്ചത് മോശം..

"" സ്നേഹം അത് പകർന്നു നൽകാൻ ഉള്ളത് അല്ലെ... ആ അങ്ങനെ ഒരു നാലഞ്ച് പേർക്ക് സ്നേഹം പകർന്നു നൽകിയത് കൊണ്ട പിടിച്ചു പുറത്ത് ആക്കിയത്.. """ അപ്പോൾ ഇത് സ്ഥിരം ആണല്ലേ.."" കൊച്ച് കള്ളൻ.. "" കുറുമ്പൻ അനികുട്ടന്റെ വയറിൽ ഒന്ന് ഇക്കിളി ഇട്ടു.. "".. എന്നിട്ട് ആണോ കള്ള എന്റെ മഹിത ചിറ്റയ്ക്കു സ്നേഹം പകരാൻ പോയത്.." കണ്ണച്ചൻ ഈ സ്വഭാവം അറിഞ്ഞു ആയിരിക്കും റിജക്റ്റ് ചെയ്തത്.... കുറുമ്പൻ പറഞ്ഞതും അനികുട്ടന്റെ കണ്ണിൽ അല്പം നോവ് പടർന്നു.... മ്മ്ഹ്ഹ്.. "" അല്ല.. ""അനിരുദ്ധന്റെ പ്രണയം അത് അവൾ മാത്രം ആണ്...""നിനക്ക് അറിയുവോ ദേവൂട്ട ഇവിടെ നിന്നും ആ കുഞ്ഞ് പ്രായത്തിൽ സഞ്ജയേട്ടനോട് വഴക് കെട്ടി നേരെ പോയത് രുദ്രേട്ടന്റെ അടുത്തേക്കാണ്.."" അമ്മാവന്റെ അടുത്ത് പോയാൽ പിടിച്ചു ഏതെങ്കിലും ക്ഷേത്രത്തിൽ പൂജാരി ആക്കും... അതൊന്നും എന്നെ കൊണ്ട് പറ്റില്ല... ""അനികുട്ടൻ താടി ഒന്ന് ചൊറിഞ്ഞു കൊണ്ട് തുടർന്നു... പിന്നെ ആ പ്രായത്തിൽ മറ്റ് വഴികൾ ഇല്ല നേരെ രുദ്രേട്ടൻ ശരണം.. ""വല്യോതെക്ക് വലത്തെ കാലെടുത്തു വച്ചതു മാത്രം ഓർമ്മ ഉണ്ട് പിന്നെ ചുറ്റും ഒന്ന് കാണാൻ കഴിഞ്ഞില്ല.."" അതെന്താ തങ്കു അമ്മൂമ്മ തലേ കൂടി കാടി വെള്ളം എടുത്തു ഒഴിച്ചോ.. "' സാധാരണ കൊച്ചേട്ടന്കിട്ടാറുണ്ട്... """ രുക്കു അമ്മേടെ വീട്ടിൽ പോയാൽ തിരികെ വരുന്നത് കാടിയിൽ മുങ്ങിയ..

"" അതോണ്ട് ചോദിച്ചതാ.. കുറുമ്പൻ അല്പം മുന്പോട്ട് വന്നു.... പോടാ അവിടുന്ന്..""" വലത്തെ കാൽ എടുത്തു പടിയിലേക് വച്ചതും പുറകിലെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു ഒന്ന് തിരിഞ്ഞതാ...മുടി രണ്ടായി മെടഞ്ഞു കെട്ടി... നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടു മാത്രം തൊട്ടൊരു പെൺകുട്ടി സ്കൂൾ യൂണിഫോമിൽ ബാഗും തൂക്കി വരുന്നു.. അത് ആരാ.. "" കുറുമ്പൻ ആലോചിച്ചു കൊണ്ട് കണ്ണൊന്നു മുകളിലേക്കു ചലിപ്പിച്ചു... നിന്റെ മഹിത ചിറ്റ.. അവൾ അന്ന് പ്ലസ് ടു ന് പഠിക്കുവാ.... "" അനികുട്ടൻ മുണ്ട് ഒന്ന് അഴിച്ചു ഉടുത്തു..... അപ്പോൾ മഹിമ ചിറ്റയോ.. "" ചിറ്റ വന്നില്ലേ..'' അവളും കൂടെ ഉണ്ടായിരുന്നു.. "" പക്ഷെ എന്റെ കണ്ണിലെ പ്രണയം മുഴുവൻ മഹിത ആയിരുന്നു..ഒന്നിക്കില്ല എന്ന് ഉത്തമ ബോദ്യം ഉള്ള പ്രണയം....."" അനികുട്ടന്റെ കണ്ണുകൾ പുറത്തേക് നീണ്ടു.... അവർ ഒരുപോലെ അല്ലെ അനിമാമ ഇരിക്കുന്നത് പിന്നെ മഹിത ചിറ്റയുടെ മാത്രം എന്ത ഇഷ്ടം തോന്നിയത്... കുറുമ്പൻ ചുണ്ട് ഒന്ന് കൂർപ്പിച്ചു... എടാ അവൾ കുളിച്ചിട്ടില്ലാരുന്നു.. "" മറ്റവൾ കുളിച്ചു കുറി ഒക്കെ തൊട്ട് ആണ് എന്റെ അടുത്ത് കൂടെ അകത്തേക് കയറി പോയത് ആ സമയം നല്ല കാച്ചിയ എണ്ണയുടെ മണം ആയിരുന്നു .. "" അതൊക്കെ ആർക്കു വേണം... "" പക്ഷെ മഹിത കുളിച്ചിട്ടില്ലാരുന്നു അതിൽ ആണ് അവൾ എന്നെ വീഴ്ത്തിയത് "".

..പനി കാരണം രണ്ട് ദിവസം ആയി കുളിച്ചിട്ട് എന്ന് പിന്നെ അറിഞ്ഞു... """പക്ഷെ ഞാൻ ഡബിൾ ഒക്കെ... ലോകത്തെ ആദ്യ കാമുകൻ നിങ്ങൾ മാത്രം ആയിരിക്കും മാമ.. "" കാമുകി കുളിക്കാത്തത് കൊണ്ട് ഇഷ്ടപ്പെട്ടത്..... "" കുറുമ്പൻ അനികുട്ടനെ അടിമുടി ഒന്ന് നോക്കി .. "" ഓ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ."" ഞാൻ ഒരു ലെറ്റർ കൊടുത്ത ഉടനെ അവൾ പറഞ്ഞത് എന്താണന്നു അറിയുമോ... കുളിക്കാത്ത പഠിക്കാത്ത എന്നെ കാണുന്നത് പോലും അലര്ജി ആണെന്നു... എന്നിട്ട് അവൾ ആ ലെറ്റർ കൊണ്ടു കണ്ണേട്ടന് കൊടുത്തു...അതോടെ വല്യോതെ ഗേറ്റും എന്റെ മുൻപിൽ അടഞ്ഞു... അനികുട്ടന്റെ കണ്ണുകൾ ദൂരേക്കു നീണ്ടതും കുറുമ്പൻ അവന്റ തോളിൽ പിടിച്ചു... മാമന് വിഷമം ആയോ... """ പിന്നെ വിഷമം ആകാതെ... ""കഷ്ടപ്പെട്ട് എഴുതിയ ലെറ്റർ ആണ് അത്....അവൾ ആ ലെറ്റർ തിരിച്ചു തന്നിരുന്നു എങ്കിൽ വേറെ ആർകെങ്കിലും കൊടുക്കാമായിരുന്നു ദുഷ്ട... ""അനികുട്ടൻ താടി ഒന്ന് ചൊറിഞ്ഞു കൊണ്ടു മെല്ലെ തിരിഞ്ഞു അറിയിലേക് എത്തി നോക്കുമ്പോൾ കുറുമ്പൻ കണ്ണൊന്നു തള്ളി... ഇതെന്തൊരു ജന്മം..""കുറുമ്പൻ നാവ് വായിലേക്ക് ഇടുമ്പോഴേക്കും അറയിൽ നിന്നും ധൃതിയിൽ പുറത്ത് വന്നു ചിന്നു അവൾക്ക് പുറകെ ആശങ്കയോടെ ഭാനുവും...""ഇരുവരുടെയും മുഖ ഭാവം കണ്ടതും അനികുട്ടൻ ഇരുവരെയും മാറി മാറി നോക്കിയിട്ട് അകത്തേക്കു കണ്ണ് എറിഞ്ഞു.. എവിടെ ആ സ്ത്രീ... "" അറിയില്ല അനിമാമ.. "" അതിനുള്ളിൽ ആ ചേച്ചി ഇല്ല.. ""

"""ചിന്നുവിന്റെ കണ്ണുകളിൽ ഭയം നിറയുമ്പോൾ അനികുട്ടൻ അല്പം മുൻപോട്ട് വന്നു... അതിനുള്ളിൽ അങ്ങനെ ഒരു സ്ത്രീ ഇല്ല അനികുട്ടാ.." ഒരു പതിനാലു രോഗികളോളം ഉണ്ട് അകത്ത് ...അറയ്ക്കുള്ളിൽ എല്ലാം ഞങ്ങൾ അരിച്ചു പെറുക്കി.. അതാ ഇത്രേം താമസിച്ചത്..... ഭാനു അറയുടെ പടിയിൽ നിന്നും കാൽ പുറത്തേക് എടുത്തു വയ്ക്മ്പോൾ അനികുട്ടൻ താടി ഒന്ന് ഉഴിഞ്ഞു..... കണ്ണുകൾ ചിന്നുവിൽ വന്നു നിന്നു... ചിന്നു മോളെ """നീ ഇവിടെ തന്നെ ആണോ അവരെ കൊണ്ട് വന്നത്.."" അതോ സച്ചുനെ കാണാൻ ഉള്ള ധൃതിയിൽ ആണുങ്ങടെ അറിയിലോ വേറെ മുറിയിലോ അവരെയാക്കിയോ... "" അനികുട്ടന്റ മിഴികളിൽ സംശയം നിറഞ്ഞു... മ്മ്ഹ.. "" ഇല്ല എനിക്ക് ഉറപ്പ് അല്ലെ.. ഞാൻ തന്നെ ആണ് അവരെ അകത്തേക്കു കൊണ്ട് പോയതും.. "" വേദന കുറയാനും മരവിക്കാനും ഉള്ള ലേപനം അവരുടെ കഴുത്ത് തൊട്ട് പുരട്ടി കൊടുത്തു അതിനു ശേഷം ആണ് ഞാൻ പുറത്ത് ഇറങ്ങിയത്.. "" ഹ്ഹ.. ""മരവിച്ചു തുടങ്ങിയപ്പോൾ അവർ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. പക്ഷെ ഒന്നുമെനിക്ക് ക്ലിയർ ആയില്ല... "" ചിന്നു പകപോടെ ചുറ്റും നോക്കി..."" അങ്ങനെ ആണെങ്കിൽ അവർ എവിടെ പോവാന മാമ.. ""കുറുമ്പൻ അല്പം മുൻപോട്ട് നീങ്ങി... അറിയില്ല.."" അനികുട്ടൻ ചുണ്ട് ഒന്ന് കടിച്ച് കൊണ്ട് ഒന്ന് തിരിഞ്ഞു വലത്തേ കൈ തൂണിലെക്ക് ചേർത്ത് മെല്ലെ താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് കണ്ണുകൾ ജാതവേദന്റെ വീട്ടിലേക് പായിച്ചു....

അനികുട്ടാ അറയ്ക്കുള്ളിലെ മറ്റ് ജോലിക്കാർ സ്ത്രീകള്ക്ക് അവരെ കുറിച്ച് വലിയ അറിവ് ഇല്ലാ ആരോടും അങ്ങനെ സംസാരിക്കാറില്ല വല്ലാത്ത പ്രകൃതം ആയിരുന്നു എന്ന്.. """ഭാനു അനികുട്ടന് അടുത്തേക് നീങ്ങി നിന്നു കൊണ്ടു തുടർന്നു... ""അവർ ഇവിടെ വന്നിട്ട് അധികം ആയിട്ടില്ല എല്ലാം പഠിച്ചു വരുന്നതേ ഉള്ളു എന്ന് ആ ജോലിക്കാർ സ്ത്രീകൾ പറഞ്ഞു...... പിന്നെ അവരും ഈ തിരക്കിനിടയിൽ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞു..""ഭാനു പറഞ്ഞ് നിർത്തിയതും അനികുട്ടൻ മെല്ലെ ചിന്നുവിനെ നേരെ തിരിഞ്ഞു... ചിന്നു ആ സ്ത്രീയേ കുറിച്ച് മോൾക് എന്തെങ്കിലും അറിയാമോ.. ""അനികുട്ടന്റെ കണ്ണുകളിൽ കൂടുതൽ ആകാംക്ഷ നിറഞ്ഞു... അങ്ങനെ ചോദിച്ചാൽ.. "" പേര് മുത്ത്‌മണി"" അങ്ങനെ എന്തോ ആണ്..."" അറയ്ക്കുള്ളിലെ എഴുനേറ്റ് നടക്കാൻ കഴിയാത്ത സ്ത്രീ രോഗികളുടെ കാര്യങ്ങൾ നോക്കാൻ നിൽക്കുന്നവരെ ഞങ്ങള്ക് അധികം പരിചയം ഇല്ല മാമ ആ കൂട്ടത്തിൽ ഉള്ളത് ആണ് ഇവരും... ""സച്ചുവേട്ടന്റെ അടുത്തേക് പോകാൻ ഉള്ള ധൃതിയിൽ ഞാനും മറ്റൊന്നും ശ്രദ്ധിച്ചില്ല..""" അതെന്റെ തെറ്റാ...ചിന്നുവിന്റെ മുഖത്ത് നേരിയ വിഷാദം നിറഞ്ഞതും അനികുട്ടൻ അവളുടെ മുടിയിൽ മെല്ലെ തലോടി... ഏയ്..."" അത് ഒന്നും മോളുടെ കുഴപ്പം അല്ല...

അവർ ഇവിടെ നിന്നും രക്ഷപെടാൻ ഉള്ള അവസരം നമ്മൾ തന്നെ ആണ് ഒരുക്കിയത്.. അനികുട്ടൻ പറഞ്ഞതും ഭാനുവും ചിന്നുവും കുറുമ്പനും സംശത്തോടെ നോക്കി... കാലഭൈരവന്റെ തൃശൂലം ഉറപ്പിച്ചു കഴിഞ്ഞു മനയുടെ മുൻപിൽ ആരും ഇല്ലായിരുന്നു ഭാനു.. "" എല്ലാവരെയും രുദ്രേട്ടനും സഞ്ജയേട്ടനും അവിടെ നിന്നും മാറ്റി... ആ നിമിഷം അവർ നമ്മുടെ കണ്ണ് വെട്ടിച്ചു അപ്പുറം ചാടിയിട്ടുണ്ട്.. "" ഇവിടെ നിന്നാൽ നമ്മുടെ ചോദ്യങ്ങളെ നേരിടേണ്ടി വരും.. അവർ അതിനെ ഭയന്നു....... മ്മ്ഹ.. "" അനികുട്ടൻ ചുണ്ടിൽ നേരിയ പുച്ഛം നിറഞ്ഞു... """ചെയ്തപാപത്തിന്റെ ശിക്ഷ മരണം അത് അവൾ തന്നെ ചോദിച്ചു വാങ്ങി അത്രേ ഉള്ളു..... അനികുട്ടൻ പറഞ്ഞതും ചിന്നു സംശയത്തോടെ നോക്കിയതും അവന്റ ചുണ്ടിൽ നേരിയ ചിരി വിടർന്നു... ഇവിടെ ആണെങ്കിൽ ആദ്യം സഞ്ജയേട്ടൻ ഒരു രോഗി എന്ന പരിഗണന അവൾക് നൽകും ക്ഷിപ്ര പ്രസാധി ആയിട്ട് ഓടി നടന്നു വരം കൊടുക്കുന്ന നിന്റെ രുദ്രച്ഛൻ അവസാനം മാപ്പ് നൽകി വല്യോത് കൊണ്ടു നിർത്തും... എന്നിട്ട് അവൾടെ കെട്ടും പേറും വരെ എടുക്കും....ഇതിപ്പോ ഓടി ജാതവേദനിൻറെ മാളത്തിൽ അല്ലെ കേറിയത്.. "" അവൻ ആകുമ്പോൾ പൊറോട്ട വലിച്ചു കീറും പോലെ കീറിക്കോളും.. ""

അത് പറഞ്ഞപോഴാ ഓർത്തെ അനിമാമ നമുക്ക് ഇത് രുദ്രച്ഛനോടും പറയണ്ടേ.. "" കുറുമ്പൻ അല്പം ഒന്ന് മുന്പോട്ട് നീങ്ങി നിന്നു... രുദ്രേട്ടൻ ഇവിടെ ഇല്ലടാ ഒരു ഫോൺ വന്നപ്പോൾ ഉണ്ണിയേട്ടനെയും കൊണ്ട് ധൃതി വച്ച് പോകുന്നത് കണ്ടതാ.. """ കാര്യം ഒന്നും പറഞ്ഞില്ല.... നമുക്ക് ആദിയോടും ചിത്രനോടും കേശുനോടും ആരവിനോടും പറയാം... നീ അവൻമാരെ ഒന്ന് വിളിച്ചോണ്ട് വാ.... അനികുട്ടൻ താടി ഒന്ന് ചൊറിഞ്ഞു... വല്യേട്ടൻ ഇപ്പോൾ വരില്ല... ഭദ്രയ്ക്ക് ജീവവായൂ കൊടുക്കാൻ പോയതാ.. "" കുളത്തിന്റെ ഒത്ത നടുക്ക് കാണും രണ്ടും....""" വല്യേട്ടന് പണ്ടേ കുളം ഒരു വീക്നെസ് ആണ്...കുറുമ്പൻ നേരിയ ശൃങ്കാരത്തോടെ പറഞ്ഞു..... എന്നാൽ മറ്റവന്മാരോട് പറ.. """അനികുട്ടൻ പറഞ്ഞതും കുറുമ്പൻ ചെറിയ നാണത്തോടെ വിരൽ രണ്ടും ഒന്ന് കോർത്തു..... ചേട്ടായിയും വരില്ല....""" ഇച്ചേച്ചിയേയും കൊണ്ട് ഔഷധകാടിന്റ അറ്റത്തുള്ള കുള പടവിൽ ആണ്..."" ലെച്ചുവേച്ചി ഇവിടെ ഇല്ലാത്ത കൊണ്ട് വേണേൽ കൊച്ചേട്ടനെ കിട്ടും.....പക്ഷെ കുറച്ചു നേരത്തേക്ക് ആ ഫോൺ എടുത്തു മാറ്റി വയ്ക്കണം.. ""

പിന്നെ ആരവേട്ടൻ പുള്ളിക്ക് കുറച്ച് മര്യാദ ഉണ്ടന്ന് ഞാൻ വിചാരിച്ചു.. അജിത് മാമൻ പച്ച കൊടി കാട്ടിയ അന്ന് മുതൽ അങ്ങേര് തേറ്റ പുറത്ത് ഭൂമി ദേവിയെ എടുത്തു വച്ചത് പോലെ മാളുവെച്ചിയെ എടുത്തു കൊണ്ട് നടക്കുവാ.."" കുറുമ്പൻ ചുണ്ട് ഒന്നു കടിച്ചു... ഇവിടെ വേറെ രണ്ടവന്മാർ കൂടി ഉണ്ടല്ലോ.. "" അവന്മാരെ എങ്കിലും കിട്ടുവോടെ... അനികുട്ടൻ വലത്തേ കൈ ഒന്നു വിടർത്തി... ആകാശേട്ടൻ ആണെങ്കിൽ നേരെ ചൊവ്വേ വെളിവ് വീഴാത്ത അങ്ങേരെ കൊണ്ട് വന്നിട്ട് കാര്യം ഉണ്ടന്നു തോന്നുന്നില്ല എന്റെ അച്ഛനെ ""കണ്ടോ എന്ന് ചോദിച്ചു നാലു വഴി ഓടും....പിന്നെ കിച്ചു കുഞ്ഞേട്ടനെ പ്രതീക്ഷിക്കികയേ വേണ്ട.. "" മാമന് പിറക്കാതെ പോയ മോൾക്ക് ബോധം വീണത് മുതൽ മൗന സരോവരം പാടി അച്ചുന്റെ പുറകെ നടപ്പുണ്ട്......കുറുമ്പൻ ചെറു നാണത്തോടെ ഭാനുവിന്റെ കുപ്പിവളയിൽ ഒന്ന് തലോടി... എന്റെ മഹാദേവ ഈ പ്രേമ രോഗികളെ എല്ലാം കൊണ്ട് ആണോ രുദ്രേട്ടൻ ജാതവേദന്റെ അടപ്പ് ഇളക്കാൻ പോകുന്നത്.. "" അനികുട്ടന്റെ കണ്ണുകൾ കുറുമ്പനിൽ വന്നു നിന്നു... ഹോ. "" സമാധാനം ചെറുത് ആണെങ്കിലും ഒരെണ്ണം എങ്കിലും ഉണ്ടല്ലോ കൂടെ നിൽക്കാൻ.. "" അനികുട്ടൻ പറഞ്ഞ് തീരും മുൻപേ കുറുമ്പൻ ഭാനുവിന്റെ വലത്തെ കൈ മെല്ലെ ഉയർത്തി... ഇതിൽ ഒരു 6 വള എനിക്ക് തരുവോ.. "" വളയൊ.. "" നിനക്ക് എന്തിനാടാ വള.. "" കുറുമ്പൻറെ കൈയിൽ കൂടി പാഞ്ഞു അനികുട്ടന്റർ കണ്ണുകൾ .. മാമ "" ഇവൾക് രുദ്രച്ഛൻ വള വാങ്ങി കൊടുത്തു എന്റെ ശ്രീകുട്ടിക്ക് ആരും വള വാങ്ങി കൊടുത്തില്ല...

അല്ലങ്കിൽ തന്നെ അവളുടെ അളവ് കിട്ടണേൽ പറഞ്ഞു ഉണ്ടാക്കണം...""പക്ഷെ ഭാനുഅമ്മേടെ അളവ് കൃത്യം ആയിരിക്കും.. "" ഞാൻ അവൾക് നിറച്ചു കുപ്പി വള കൊടുക്കുമെടി അതും മഞ്ഞ വളകൾ നീ നോക്കിക്കോ ... "" കുറുമ്പന്റെ മുഖത്തു കുശുമ്പ് നിറയുമ്പോൾ അനികുട്ടൻ തലയിൽ കൈ വച്ച്... "" ഇതും കണക്ക് ആണോ.. "" എടെ ഈ ജന്മത്തിൽ എങ്കിലും നീയൊക്കെ അങ്ങേരെ കൊല്ലുവോ അതോ അങ്ങേരുടെ കൈ കൊണ്ട് തീരുവോ.... അനികുട്ടൻ പറഞ്ഞതും കുറുമ്പൻ അനികുട്ടന്റർ തലയിൽ കൈ വച്ചു... കൊന്നിരിക്കും മാമ.. " ഇത് ശത്യം.. ഏഹ്.. "" ശത്യം ശത്യം..... അല്പം പ്രേം നസീർ സ്റ്റൈൽ എടുത്ത് കുറുമ്പൻ.... "" """ ഇല്ലങ്കിൽ മാമൻ കോകിലമ്മച്ചിയെയും കെട്ടി മാമനെ പോലുള്ള കാട്ട് ബ്രാണ്ടുകൾകൾക്ക് ജന്മം നൽട്ടെ... "" ആ അവസാനം പറഞ്ഞത് എങ്കിലും നടന്ന മതിയായിരുന്നു... "" അനികുട്ടൻ മുണ്ട് ഒന്ന് മടക്കി കുത്തിയതും ഭാനു ചുണ്ടിൽ നാണം വിടർന്നു.... ശോ """...പെൺ കൊച്ച് അടുത്ത് നിൽകുമ്പോഴാണോ കുറുമ്പ് പറയുന്നത്"" കൂടുന്നുണ്ട് രണ്ടിനും... "" നല്ല പെടാ തരും ഞാൻ.. "" ഭാനുവിന്റെ കണ്ണിൽ നേരിയ കുറുമ്പ് വിടർന്നു... "" അയ്യടാ ഒന്നും അറിയാത്ത കുഞ്ഞ് വാവകൾ അല്ലെ രണ്ടും..

""ഭാനു അമ്മേ അവൾ മുള്ളേൽ ആണ് നിൽക്കുന്നത് കുഞ്ഞേട്ടന്റെ അടുത്തേക് ഓടാൻ.. "" കുറുമ്പൻ പറഞ്ഞതും ചുണ്ട് ഒന്ന് കൂർപ്പിച്ചു പെണ്ണ്.. ""... സച്ചുവേട്ടന് അടുത്ത മരുന്ന് കൊടുക്കാൻ സമയം ആയി.."" അല്ലങ്കിൽ വേദന കൂടും.. "" മോള് പോയി മരുന്ന് കൊടുത്തോ.... ""അനികുട്ടൻ പറഞ്ഞതും ചുണ്ടിൽ വിടർന്ന ചിരിയോടെ പെണ്ണിന്റെ കണ്ണുകൾ വികസിച്ചു സച്ചുവിന്റെ അടുത്തേക് ഓടാൻ വെമ്പുന്ന കാലുകൾ മെല്ലെ പൊന്തി പിന്തിരിഞ്ഞു പെണ്ണ്...... എടി ആ കുഞ്ഞേട്ടനോട് പറയണേ എനിക്ക് ഭ്രാന്ത്‌ ഇളകിയില്ല ഞാൻ നോർമൽ ആണെന്നു.."" കുറുമ്പൻ വിളിച്ചു പറഞ്ഞതും അനികുട്ടൻ അവന്റ ഷട്ടിൽ പിടിച്ചു വലിച്ചു.. വാടാ നമുക്ക് കുളക്കടവിൽ പോകാം... ഭാനുവിന് കുളിക്കണം.. "" ഭാനുഅമ്മ കുളിക്കുന്നതിനു മാമൻ എന്തിനാ കൂടെ പോകുന്നത്.. "ഇനി മാമൻ ആണോ കുളിപ്പിക്കുന്നത്..."" കുറുമ്പൻ കണ്ണോന്നു തള്ളിയതും ഭാനു ലജ്ജയോടെ മുറിയിലേക്ക് കയറി... "" പോടാ അവിടുന്ന്.. "" ഭാനുവിന് ഇവിടുത്തെ കുളവും പരിസരവും ഒന്നും പരിചയം ഇല്ലല്ലോ .. "" നമുക്ക് പോയി പരിചയപ്പെടുത്തി കൊടുക്കാം.. "" എനിക്കും ഒന്ന് കുളിക്കണം.."" അനികുട്ടൻ താടി ഒന്ന് ചൊറിഞ്ഞു... അത് വേണോ മാമ.. " ഉറങ്ങി കിടക്കുന്ന പേനും ചെള്ളും അവർക്ക് ഒരു ശല്യം ആകില്ലേ.. ""

കുറുമ്പൻ അനികുട്ടന്റെ മുടിയിൽ ഒന്ന് പരതി..."" അപ്പുറത്ത് ഒരു സുന്ദരിപെണ്ണ് ഉള്ളത് അല്ലെ ഇച്ചിരി വൃത്തിയും ആകാം എന്ന് വച്ചടാ.. "" അനികുട്ടന്റെ ചുണ്ടിൽ നേരിയ ശൃങ്കാരം ഒളിപ്പിച്ചു... സുന്ദരി പെണ്ണോ എവിടെ .. " ഞങ്ങൾ അറിഞ്ഞില്ലല്ലോ മാമ.. "" കുറുമ്പൻ കണ്ണോന്നു തള്ളി... എടാ നമ്മുടെ കോകില.. "" ഇവിടെ വരെ വന്നിട്ട് ഒന്ന് കണ്ടില്ലങ്കിൽ മോശം അല്ലെ.. "" അയ്യേ.. "" cc അടഞ്ഞ ആ തള്ളയാണോ സുന്ദരി പെണ്ണ്... "" വെറുതെ കൊതിപ്പിച്ചു.. "" പിന്നെ മാമന് പറ്റിയതാ.... തലയിൽ മുടി ഇല്ലന്നെ ഉള്ളു.. ""അത് ഞാൻ ഇങ്ങു എടുത്തു... """ ആ നിമിഷം കുറുമ്പന്റെ ചുണ്ടിൽ നിറഞ്ഞു വരുന്ന നിഗൂഢതയേ സംശയത്തോടെ നോക്കുമ്പോൾ മുന്പോട്ട് നടന്നു കഴിഞ്ഞിരുന്നു കുറുമ്പൻ..... "" അനികുട്ടാ.. "" പോകാം... "" അകത്തു നിന്നും ഇടത്തെ കൈയിൽ ചുവന്ന പട്ടു സാരി ചേർത്ത് വച്ചു കൊണ്ടു പുറത്തേക് വന്നു ഭാനു..

."അപ്പോഴും മുന്നിൽ പോകുന്ന കുറുമ്പനിൽ ആണ് അനികുട്ടന്റെ കണ്ണുകൾ... അനികുട്ടാ.. """" ഭാനു തട്ടി വിളിച്ചതും ഒന്ന് ഞെട്ടിയവൻ.."" എന്താ ആലോചിക്കുന്നത്.. "" ഭാനു മെല്ലെ അടുത്തേക് വന്നു... ഏയ് ഒന്നുമില്ല.. ""അമ്മയ്ക്കു വേണ്ടി ജന്മം കൊണ്ട മക്കൾ അവരുടെ തീരുമാനം എന്നും ശരി ആയിരിക്കും.."" മുന്പോട്ട് നോക്കി പറയുന്ന അനികുട്ടന്റെ വാക്കുകൾ കേട്ടു ഒന്നും മനസിലാകാതെ നോക്കി ഭാനു.."" അത് വിട്.. "" ആ ശരികൾ കാലം തെളിയിക്കും.. "" തൃസന്ദ്യക്ക് മുൻപ് നമുക്ക് പോയി കുളിച്ചു പിള്ളേരെ കൂട്ടി വരാം.. "" ആദിയും ഭദ്രയും ശ്വാസം കൊണ്ടു പോലും അടുക്കുന്നത് സഹിക്കാൻ കഴിയാത്ത രണ്ട് നികൃഷ്ട ജന്മങ്ങൾ ഉണ്ട് അപ്പുറത്ത്.. ""പിള്ളേരുടെ പുറകെ കാണും അവരുടെ കണ്ണുകൾ.."സൂക്ഷിക്കണം.. മുന്പോട്ട് നടക്കുന്ന അനികുട്ടന്റ മുഖത്ത് നിറയുന്ന നേരിയ ഭയത്തെ പകപോടെ നോക്കി ഭാനുവും ചുവടുകൾ വച്ചു......"" ( തുടരും )

Nb :: അറയിൽ നിന്നും ആ സ്ത്രീ മിസ്സിംഗ്‌ ആണ്... "" ജാതവേദന്റെ നിർദ്ദേശ പ്രകാരം വന്നത് ആണെങ്കിൽ രുദ്രനെയും പിള്ളേരെയും പേടിച്ചു എന്തായാലും അവൾ അവിടെ നിന്നും ഓടി പോകും.... "" രുദ്രനോട് പറയാൻ ആണെങ്കിൽ രുദ്രനും ഉണ്ണിയും അവിടെ ഇല്ല... അപ്പോൾ എവിടെയോ പോയി അതെന്ത് ആണെന്ന് പുറകെ... """ കുറുമ്പൻ കോകിലയുടെ മുടി എടുത്തു എങ്കിൽ അതിനു പിന്നിൽ എന്തായാലും ഒരു കാരണം കാണും.... ചുമ്മാ പോയി എടുക്കില്ലല്ലോ... വലിയ സന്തോഷത്തോടെ ആണ് അന്ന് dr പറഞ്ഞത് മുടി മുറിക്കാൻ... ഓർമ്മ കാണും എന്നു വിശ്വസിക്കുന്നു... ആദിയും ഭദ്രയും അടുത്ത് പാർട്ടിൽ വരും... എഴുതി വന്നപ്പോൾ word limit പണി തന്നു.... "" വലിയ ഒരു part ആയിരുന്നു പക്ഷെ അത് പോസ്റ്റ്‌ ചെയ്യാൻ മുതലാളി സമ്മതിക്കുന്നില്ല😔

..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story