ആദിശങ്കരൻ: ഭാഗം 132

adhishankaran

എഴുത്തുകാരി: മിഴിമോഹന

അത് വിട്.. """ ആ ശരികൾ കാലം തെളിയിക്കും.. "" തൃസന്ദ്യക്ക് മുൻപ് നമുക്ക് പോയി കുളിച്ചു പിള്ളേരെ കൂട്ടി വരാം.. "" ആദിയും ഭദ്രയും ശ്വാസം കൊണ്ടു പോലും അടുക്കുന്നത് സഹിക്കാൻ കഴിയാത്ത രണ്ട് നികൃഷ്ട ജന്മങ്ങൾ ഉണ്ട് അപ്പുറത്ത്.. ""പിള്ളേരുടെ പുറകെ കാണും അവരുടെ കണ്ണുകൾ.."സൂക്ഷിക്കണം.. മുന്പോട്ട് നടക്കുന്ന അനികുട്ടന്റ മുഖത്ത് നിറയുന്ന നേരിയ ഭയത്തെ പകപോടെ നോക്കി ഭാനുവും ചുവടുകൾ വച്ചു......"" "" 💠💠💠💠 വെള്ളത്തിലെ ചെറു ഓളങ്ങളിലേക് കണ്ണ് കൂർപ്പിച്ചു കൊണ്ടു പുറകിൽ കൈ ചേർത്ത് ഭിത്തിയിൽ ചാരി നില്കുന്നവളെ ഇടത്തെ കൈ നെഞ്ചോട് ചേർത്ത് വലത് കൈ താടിയിൽ മെല്ലെ തടവി കൊണ്ട് ആകെ ഒന്ന് ഉഴിഞ്ഞു ആദി ... "" അപ്പോൾ പിണക്കം മാറില്ല എന്ന് ഉറപ്പിച്ചോ.. "" ചുണ്ടിൽ നേർത്ത കുറുമ്പ് നിറയുന്നത് അടക്കാൻ പാടു പെട്ടവൻ .. ഇല്ല.. "" എന്ന് പറഞ്ഞല്ലോ.. "" പിന്നെ എന്തിനാ ചോദിക്കുന്നത്....മ്മ്മ്ഹ.. " ചുണ്ട് കോട്ടി തല ഒന്ന് കൂടി വെട്ടിച്ചതും പെണ്ണിന്റെ ഇടത്തെ കാതിലെ കുഞ്ഞ് ഇളക്ക കമ്മൽ ഒന്ന് ഇളകി.. "" അതിന്റെ താളത്തിലേക് കണ്ണുകൾ പോയതും ആദി പല്ല് ഒന്ന് കൂട്ടി പിടിച്ചു.... കാലഭൈരവ ഉള്ള കണ്ട്രോൾ മുഴുവൻ ഈ കോലെ കേറി കളയും... "" കണ്ട്രോൾ പോയി വല്ല അബദ്ധവും കാണിച്ചാൽ കുളത്തിൽ തള്ളി ഇടുകയും ചെയ്യും പെണ്ണ്.. ""

ആദി കണ്ണൊന്നു കൂട്ടി പിടിച്ചു കൊണ്ട് പല്ല് ആയതിൽ കൂട്ടി പിടിച്ചു... എന്തേലും പറഞ്ഞോ.. "" ഭദ്രയുടെ വലിയ കണ്ണുകൾ സംശയത്തോടെ അവനിലേക്ക് ചെന്നു.... ഇങ്ങനെ ഉണ്ടക്കണ്ണും മിഴിച്ചു നില്കാൻ ആണെങ്കിൽ നിനക്ക് ആ മനയിൽ ഇരുന്നാൽ പോരായിരുന്നോ.. "" .... """ മുഖം ഒന്നു കോട്ടിയവൻ....വീണ്ടും പല്ല് ഞറുക്കി ..... " അയ്യടാ.. """ ദേവൂട്ടൻ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ വന്നത്.. """ചുണ്ട് ഒന്ന് കൂർപ്പിച്ചു പെണ്ണ്... അല്ലാതെ എന്നെ കാണാൻ നിനക്ക് അല്പം പോലും തോന്നിയില്ല.."" ആദിയുടെ ശബ്ദം ഒന്ന് ചിലമ്പിച്ചതും അവനു നേരെ പുറം തിരിഞ്ഞു ഭദ്ര.... ഇല്ലാ.. "" മ്മ്ഹ.. "" ചുണ്ട് മെല്ലെ കോട്ടിയവൾ.. ഭദ്രേ ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ മനഃപൂർവം അകറ്റിയത് അല്ല.. "" അയാൾ നമ്മുടെ ശ്രീക്കുട്ടിയേ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് ആകെ വട്ട് ആയി പോയി.. "" എല്ലാം കൂടെ തലയ്ക്കു ഭ്രാന്ത്‌ പിടിച്ചു വന്നപ്പോൾ ആ ദേഷ്യം മൂലം അറിയാതെ സംഭവിച്ചു പോയത് ആണ്.."" അ... അ... അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല.. ""ഭദ്രയിൽ നിന്നും എല്ലാം മറയ്ക്കാൻ അല്പം പാടു പെട്ടു കുഞ്ഞൻ.."" ശ്വാസം ഒന്ന് എടുത്തു വിടുമ്പോൾ മെല്ലെ തിരിയുന്ന പെണ്ണിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കുഞ്ഞൻ...

അതിലെ വലിയ ഗോളങ്ങളിൽ തെളിഞ്ഞു വരുന്ന തീഷ്ണതയുടെ ചൂട് അവനിലേക് ഏശുന്നത് ആ നിമിഷം അവൻ അറിഞ്ഞു... ദുഷ്ടനാ....ദുഷ്ടനാ അയാൾ.. ""ആദിയേട്ടനെയും അയാൾ ഉപദ്രവിക്കും..."" അതിനാ അയാൾ ആ കോകിലയെ വിട്ടത്... "" പെണ്ണിന്റെ ശ്വാസം തെല്ലോന്ന് ഉയർന്നു... ഏയ് കോകില ഒരു പാവമാ.. """"ഒഴുക്കൻ മട്ടിൽ പറഞ്ഞതും ആദി ഒന്ന് ഞെട്ടി...പെണ്ണിന്റെ മുഖത്തേക് നോക്കിയതും ഒരു സ്റ്റെപ് പുറകോട്ടു കാൽ വച്ചവൻ....വലിയ കണ്ണിൽ നിന്നും പുറത്തേക് വെമ്പാൻ നിക്കുന്ന വെള്ളി മുത്തുകൾ..."" കൂർത്തു വരുന്ന ചുണ്ടുകൾ ചെറുതായി വിറ കൊണ്ടു....... അയ്യോ.."" കാവിലമ്മേ പണി പാളിയോ.""അവളുടെ മുഖത്തെ ഭാവം നോക്കിയവൻ ഒരു പുരികം ഉയർത്തി...... "" ആ നിമിഷം ഭദ്രയുടെ ചുണ്ടുകൾ വിതുമ്പുന്നതിന് അനുസരിച്ചു കണ്ണിൽ നിന്നും വെള്ളതുള്ളികൾ താഴേക്കു ചാടി..."""" അല്ലങ്കിലും.... """ആ... ആ... കോകിലയെ കണ്ടപ്പോൾ മുതൽ നിങ്ങൾക്ക് ഇളക്കം ഉണ്ട്.."" അന്ന് തൊട്ട് അല്ലെ എന്നെ കണ്ട് കൂടാത്തത്.. "".. ദേവൂട്ടൻ പറഞ്ഞതാ ശരി.. ""വിശ്വസിക്കാൻ കൊള്ളില്ല നിങ്ങളെ...""പെണ്ണിന്റെ ചുണ്ട് ഒന്ന് കൂടി വിറച്ചു.... ഏഹ്.. "" ആ ദുഷ്ടൻ എന്താ പറഞ്ഞത്.. ""കുഞ്ഞൻ കണ്ണൊന്നു തള്ളി മുന്പോട്ട് ആഞ്ഞു.... ആദിയേട്ടൻ പറഞ്ഞിട്ട് അല്ലെ അവർ വലിയൊത് വന്നത്.

.""സത്യം പറ..."" കണ്ണുകൾ മുഴുപ്പിച്ചു കൊണ്ട് ആദിയേ തറപ്പിച്ചു നോക്കിയവൾ മുന്പോട്ട് നടന്നു...... ഞാ... ഞാനോ.. എപ്പോൾ..? ഭദ്രയുടെ വരവിനു അനുസരിച്ചു ഒരു സ്റ്റെപ് പുറകോട്ടു കയറി കുഞ്ഞൻ... അന്ന് ജാനിയേച്ചിയെ അന്വേഷിച്ചു പോയപ്പോൾ ആദിയേട്ടൻ അല്ലെ അവർക്ക് വലിയൊതെ അഡ്രസ്സ് കൊടുത്തു അങ്ങോട്ട് വരാൻ പറഞ്ഞത്..... "" ഇതൊക്കെ ദേവൂട്ടൻ പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചത് അല്ല... പക്ഷെ ഇപ്പോൾ എനിക്ക് ബോദ്യം ആയി... നിറഞ്ഞു വരുന്ന കണ്ണ് ആയതിൽ തുടച്ചു പെണ്ണ്... എടി പൊട്ടി അവനു വട്ട... "" നീ അല്ലാതെ വേറെ ആരെങ്കിലും ആ പൊട്ടൻ പറയുന്നത് വിശ്വസിക്കുമോ.. "" ഇത് പോലെ പാര വയ്ക്കാൻ അവനെ കഴിഞ്ഞേ വേറെ ആരും ഉള്ളു.. "" ആദി മുണ്ട് ഒന്ന് മടക്കി കുത്തി.. പാര ഒന്നും അല്ല ദേവൂട്ടൻ സത്യം മാത്രമേ പറയു.. ""അല്ലങ്കിൽ... അല്ലങ്കിൽ ഇന്ന് എന്നോട് ഒരു യാത്ര പോലും പറയാതെ ആദിയേട്ടൻ പോകുവോ..?ആക്‌സിഡന്റ് പറ്റിയത് കൊണ്ടു അ... അ.. അല്ലെ തിരിച്ചു വന്നത്‌.. "" പെണ്ണിന്റെ ശബ്ദം ഒന്ന് ഇടറിയതും നെഞ്ചിൽ കൊളുത്തി വലിക്കും പോലെ തോന്നി കുഞ്ഞന്... ഈശ്വര ഞാൻ എന്താ എന്റെ പെണ്ണിനോട് പറയേണ്ടത്.. ""അവളെ ഉപേക്ഷിച്ചു പോയത് അല്ല അവളെ വീണ്ടെടുക്കാൻ പോയത് ആണെന്നു പറയാനും കഴിയില്ല

.."" ഹ്ഹ്.. "" വല്ലാത്ത പ്രതിസന്ധി ആണല്ലോ ഇത്. " മ്മ്ഹ.. "" ഉള്ളാലെ പറയുന്നതിനു അനുസരിച്ചു കുഞ്ഞന്റെ ശ്വാസം ഇടയ്ക് ഉയർന്നു പൊങ്ങി... പറ.. "" ആദിയേട്ട.. "" എന്തിനാ എന്നോട് പിണങ്ങി പോയത്.. "" വീണ്ടും അവളുടെ ചോദ്യം കാതിലേക് പതിച്ചതും കുഞ്ഞൻ ഒന്ന് ഞെട്ടി... ഹ്ഹ്"""..അത്.. "" ഞാൻ... ഞാൻ... അങ്ങനെ പോയാലും പാതി വഴിയിൽ ഞാൻ തിരിച്ചു വരും മോളെ .."" ഭദ്രയില്ലെങ്കിൽ ആദിശങ്കരൻ അപൂർണ്ണൻ ആണ്...നീയാണ് എന്റ വിജയം..നീയാണ് എന്റെ സർവ്വവും..."" പാതി വഴിക്ക് എന്നെ ഇട്ടിട്ടു പോയത് കൊണ്ട് അല്ലെ ഞാൻ ദുസ്വപ്നം ഒക്കെ കണ്ടത്.. "" എനിക്ക് വയ്യാതെ ആയതും.... ചുണ്ട് പുളുത്തി പെണ്ണ് അത് പറയുമ്പോൾ കുഞ്ഞൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.... പുറത്തെ കാലഭൈരവന്റെ തൃശൂലം അത് താഴെ വീഴുന്നത് ഞാൻ കണ്ടു ആദിയേട്ട.. "" പക്ഷെ അത് സ്വപ്നം ആയിരുന്നു.. "" ദേവൂട്ടനും പറഞ്ഞു അത് സ്വപ്നം ആണെന്നു... "" അവൻ സ്വപ്നം എന്ന് തന്നെ അല്ലെ പറഞ്ഞത് വേറെ എന്തെങ്കിലും നിന്നോട് പറഞ്ഞോ.. "" കുഞ്ഞൻ കണ്ണൊന്നു കൂർപ്പിച്ചു... മ്മ്..പറഞ്ഞു.. "" ചുണ്ട് ഒന്ന് മലർത്തി പെണ്ണ്...... എന്ത്.. "" എന്താ പറഞ്ഞത്.. "" കുഞ്ഞന്റെ ശബ്ദം മെല്ലെ ഒന്നു ഉയരുമ്പോൾ അതിൽ നേരിയ പരിഭ്രമം നിറഞ്ഞു...

"" എന്നെ കെട്ടിയാൽ ആദിയേട്ടന് ചിലവ് കൂടും കോകില ആകുമ്പോൾ അച്ഛന്റെ കൈയിൽ നിന്നും ഒരു കുപ്പി കുഴ്മ്പ് വാങ്ങി കൊടുത്ത മാത്രം മതി പിന്നെ നിങ്ങൾക്ക്എല്ലാവർക്കും ഒരു അമ്മൂമ്മടെ വാത്സല്യവും കിട്ടും എന്ന് പറഞ്ഞു... ഹോ.. "" അതാണോ പറഞ്ഞത്.. "" ഹ്ഹ്.. "" കുഞ്ഞൻ ശ്വാസം ഒന്ന് എടുത്തു വിട്ടു.. ""ആവശ്യത്തിന് വിവരവും ബോധവും ഉണ്ട് ചെറുക്കന്.."" കുഞ്ഞന്റ് ചുണ്ടിൽ നേരിയ ചിരി വിടർന്നു.. ആദിയേട്ടനും അങ്ങനെ ഒരു ആഗ്രഹം ഉണ്ടങ്കിൽ അവരെ പോ... പോ... പോയി കെട്ടിക്കോ.. "" ഞാ.. ഞാ... ഞാൻൻ ഒഴിഞ്ഞു തന്നേക്കാം... ""അമ്മൂമ്മേടെ വാത്സല്യം എല്ലവരും കൂടി നുകർന്നോ....മുഖം വീർപ്പിച്ചു കൊണ്ട് പറയുമ്പോഴും പെണ്ണിന്റെ ഉള്ളിലെ നെഞ്ചിടുപ്പ് കുഞ്ഞൻ തൊട്ടറിഞ്ഞിരുന്നു.. എനിക്ക് ആ അമ്മൂമ്മേടെ വാത്സല്യം അല്ല നുകരേണ്ടത്... "" എന്റെ പെണ്ണിന്റെ... "" """""" വാക്കുകൾ പൂർത്തിയാക്കും മുൻപേ വലത്തെ കൈയ്യാലെ അവളെ വലിച്ചു നെഞ്ചിലേക് ചേർത്തവൻ അവളുടെ അനുവാദത്തിന് കാത്തു നില്കാതെ തന്റെ അധരം അവളുടെ ചെഞ്ചുണ്ടിലേക് ചേർത്ത് കഴിഞ്ഞിരുന്നു......""" മ്മ്മ്ഹ.. "" മ്മ്ഹ്ഹ്..''"" ഇരു കൈ കൊണ്ട് ആദിയുടെ ഇരു തോളിൽ ആഞ്ഞു മാന്തി അവനിൽ നിന്നും അടരാൻ ആവുന്നതും ശ്രമിച്ചു പെണ്ണ് ......

"" പക്ഷെ ആ കരുത്തുറ്റ കൈകളുടെ ശക്തിയിൽ.. അവന്റ പ്രണയത്തിൽ മെല്ലെ അലിഞ്ഞവളുടെ പ്രതിഷേധം.... "" ആദിയുടെ ഇരു തോളിൽ നിന്നും അവളുടെ കൈകൾ അയയുന്നതിനു അനുസരിച്ചു അവന്റ കൈകൾ അവളെ വീണ്ടും വീണ്ടും മുറുക്കി തുടങ്ങിയിരുന്നു...."""" നനവാർന്ന ചുണ്ടുകൾ ചുറ്റുമുള്ളതിനെ എല്ലാം മറന്നു കൊണ്ടു തന്റെ പെണ്ണിന്റേതിലേക്ക് ലയിക്കുമ്പോൾ അവളുടെ പൊട്ടിയ അധരങ്ങളിലെക്ക് അവന്റെ പല്ലുകൾ മെല്ലെ പതിഞ്ഞു... സ്സ്... """ എരിവ് വലിച്ചവൾ തല പുറകോട്ട് വലിച്ചതും ആ മുറിവിൽ നിന്നും രക്തം തുള്ളി തുള്ളിയായി പുറത്തേക് വരുന്നത് നോവോടെ നോക്കി കുഞ്ഞൻ... വേദനിച്ചോ..? മെല്ലെ ആ മുഖം കൈയിലേക് കോരി എടുത്തവൻ.... മ്മ്മ്... """"""അവളിൽ നിന്നും പുറത്തേക് വന്ന നേർത്ത ശബ്ദത്തിന് ഒപ്പം പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുമ്പോൾ കുഞ്ഞന് ശ്വാസം വിലങ്ങും പോലെ തോന്നി... "" സ്വപ്നം കണ്ട് പേടിച്ചപ്പോൾ അറിയാതെ പല്ല് കൊണ്ട് മുറിഞ്ഞതാ.. "" വീണ്ടും ആദിയേട്ടൻ... ""ഭദ്രയുടെ വലത്തേ കൈ അവളുട ചുണ്ടിലെ ചോര ലക്ഷ്യം ആയി പൊങ്ങിയതും കുഞ്ഞൻ അതിൽ കയറി പിടിച്ചു... മ്മ്മ്ഹ..."" വേണ്ട...ഈ വേദന ഞാൻ മാറ്റി തരാം... "" എനിക്കായി പൊടിഞ്ഞ ഈ രക്തം അത് എനിക്ക് വേണം........ ""

പാതി അടഞ്ഞ മിഴികളിൽ പ്രണയം നിറച്ചവൻ അവളുടെ അധരത്തിലേക്ക് വീണ്ടും ചുണ്ടുകൾ ചേർത്തു.... പതിയെ നാവു കൊണ്ട് ആ കുഞ്ഞ് ചുണ്ടുകളെ നുണയുമ്പോൾ അവളിൽ നിന്നും പൊടിഞ്ഞ ആ രക്തം അവന്റെ നാവിലെക് അരിച്ചു ഇറങ്ങി.... """" അവളുടെ ഉമിനീരിന്റെ ഉപ്പ് കലർന്ന രക്തം ആദിശ്ങ്കരന്റെ നാവിലെക് ഇറ്റ് വീഴുമ്പോൾ ജാതവേദന്റെ മന്ത്രവാദ പുരയിൽ അയാളുടെ ശബ്ദം ഉയർന്നു പൊങ്ങി....."" ഇല്ലാ........ """"""""""""""""""ആാാ......... ആാാ......... ആാാ... മുൻപിലെ നാലു യന്ത്ര കളം അതിൽ എല്ലാം കൂടി പതിനാറു മൂലകൾ അതിൽ വലതു വശത്തെ ഏട്ട് മൂലയിൽ തടിയിൽ കൊത്തിയ പുരുഷരൂപം... ഇടത് വശത്തു എട്ടു മൂലയിൽ അതെ പോലെ തടിയിൽ കൊത്തിയ സ്ത്രീ രൂപം...""അതിൽ നാലു പുരുഷരൂപത്തിന് ആദിശങ്കരന്റെ രൂപവും നാലെണ്ണത്തിനു മൂപ്പന്റെ രൂപവും ആണ്... സ്ത്രീരൂപത്തിൽ അത് പോലെ നാലെണ്ണം കോകിലയുടെ രൂപവും നാലെണ്ണം ഭദ്രയുടെ രൂപവും.......""""" ആ കളത്തിലെക്ക് വീണ്ടും വീണ്ടും കണ്ണുകൾ പോകുമ്പോൾ ജാതവേദന്റെ ശബ്ദം ആ മന്ത്രവാദ പുരയെ പ്രകമ്പ്‍നം കൊള്ളിച്ചു....... """"""""""""""""""ആാാ......... ആാാ......... ആാാ..."" ഇരു കൈകൾ കൊണ്ടു ആ കളത്തിലെ രൂപങ്ങൾ തട്ടി തെറിപ്പിച്ചയാൾ വീണ്ടും ഭ്രാന്തനെ പോലെ അലറി.... ഏട്ടാ... "".....

.. മന്ത്രവാദ പുര തുറന്നു അകത്തേക്കു ഓടി കയറിയ കോകിലയുടെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു....ചിതറി കിടക്കുന്ന മരപാവകൾ..."" എന്തായിത്.. "" """ എന്താ ഈ കർമ്മത്തിന് അർത്ഥം.. "" എന്നെ പോലും അറിയിക്കാതെ ഇതിനുള്ളിൽ ഈൗ കർമ്മം ചെയ്യുന്നു എങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടോ..... """""കോകിലയുടെ കണ്ണുകൾ കളത്തിൽ തകർന്ന് കിടക്കുന്ന ആദിയുടെ മുഖം ഉള്ള മരപ്പവായിലേക് പോയി... മ്മ്മ്...""" ഉണ്ടായിരുന്നു... "" ഞാൻ പറഞ്ഞല്ലോ മോളെ.. "" ജാതവേദൻ ഒരു ചതി മെനയുമ്പോൾ അതിനു പിന്നിൽ ആയിരം ചതി കാണും.. "" അത് പോലെ ഒന്ന് ആയിരുന്നു ഇതും.. ""അയാളുടെ കണ്ണുകൾ ചിതറി കിടക്കുന്ന മരപ്പാവകളിലേക് പോയി..."" കോകില..."""" കാലഭൈരവനിലേക് രൂപാന്തരം പ്രാപിച്ച ആദിശങ്കരന്റെ ഉള്ളിൽ കടന്നത് ദുർശക്തി ആയ കാളിദാസന്റെ രക്തം ആണ്....അവൻ യാതൊരു മടിയും കൂടാതെ അത് പാനം ചെയ്തു കൊണ്ട് കരിംകാളിയെ എന്റെ അടിമത്തിൽ നിന്നും മോചിപ്പിച്ചു.. "" പക്ഷെ അവിടെ ഞാൻ കരുതി വച്ചിരുന്നത് മറ്റൊരു ചതിയായിരുന്നു ...""ജാതവേദന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ കോകിലയുടെ കണ്ണിൽ സംശയം നിറഞ്ഞു... "" ആ കണ്ണുകൾ വീണ്ടും തകർന്നു കിടക്കുന്ന യന്ത്ര കളത്തിലേക് പോയി... മ്മ്ഹ.""" ദുരത്മാവായ കാളിദാസന്റെ രക്തം പാനം ചെയ്ത കാലഭൈരവൻ തൃസന്ധ്യ മയങ്ങും മുൻപേ ആ കാളിദാസന്റെ ദുർശക്തിയെ തന്നിലേക് ആവാഹിക്കും.. ""

പിന്നീട് ഒരിക്കലും കാലഭൈരവൻ എന്ന് അല്ല ആദിശങ്കരനിലേക്ക് പോലും തിരികെ പോവാൻ അവനു കഴിയില്ല.."" എങ്കിൽ ഭദ്ര അവൾ ഒരിക്കലും സ്വയം അറിയില്ല...പ്രണയം എന്നത് പതുകെ അവരിൽ വിരസത സൃഷ്ടിച്ചു തുടങ്ങും....അതിനു വേണ്ടി ഞാൻ ചെയ്യുന്ന വശീകരണ കർമ്മം ആണ് ഇവിടെ നടന്നത്....ജാതവേദന്റെ കണ്ണുകൾ ആ യന്ത്ര കളത്തിൽ ഓടി കളിച്ചു.. ആഹ്.. "" സത്യം ആണോ ഏട്ടാ ഈ പറയുന്നത്.. അപ്പോൾ ഇന്ന് ഈ തൃസന്ധ്യ മയങ്ങുമ്പോൾ എന്റെ ആദി..." അ... അവൻ എനിക്ക് സ്വന്തമാകുമോ ...!!!! വിശ്വസിക്കാൻ കഴിയുന്നില്ല.. "" ഹ്ഹ്ഹ്.. ""നിഴൽ കൊണ്ട് പോലും അവർ ഒന്നിക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല ഏട്ടാ..."" പിരിക്കണം... ആദിശങ്കരനിലെ ആ ദുരത്മാവ് അത് ഈ കോകിലക്ക് കൂട്ടായി വരണം....."" ഹ്ഹ്.. ഹ്ഹ്.. കോകിലയുടെ ശബ്ദം ആവേശത്താൽ തെല്ലോന്ന് ഉയർന്നു... നിർത്ത് കോകില നിന്റെ ഈ ആവേശം...""" പൂർണ്ണമായും എന്റെ വാക്കുകൾ കേൾക്കാതെ എടുത്ത് ചാടി അപകടം വരുത്തി വയ്ക്കുന്ന നിന്റെ ഈ സ്വഭാവത്തിന് ആദ്യം കടിഞ്ഞാൺ ഇടൂ..."" ജാതവേദന്റെ ശബ്ദത്തിലെ ശാസ്നയും വാക്കുകളിലെ ദേഷ്യവും കോകിലയിൽ ഞെട്ടൽ ഉളവാക്കി.... ഏട്ടാ... "" അവളുടെ കൈകൾ അയാൾക് നേരെ നീണ്ടു... കോകില """... ഈ കർമ്മത്തിന് മറുപുറം കൂടി ഉണ്ട്..""

കാലഭൈരവന്റെ ശരീരത്തിൽ ലയിച്ചു ചേർന്ന കാളിദാസന്റെ രക്തത്തെ ശുദ്ധികരിക്കാൻ ഒരു മരുന്നിനു മാത്രം കഴിയും.."" അത് അവന്റെ ഉള്ളിൽ കടന്നു കഴിഞ്ഞിരിക്കുന്നു.. """"അതിനു തെളിവ് ആണ് ആ വിളക്കുകൾ..""അയാളുടെ കണ്ണുകൾ യന്ത്ര കളത്തിലെ വിളക്കുകളിലെക്ക് പോയി.." ഭദ്രയുടെയും ആദിയുടെയും മര പാവകൾക് മുന്പിലെ വിളക്കുകൾ തെളിമയോടെ കത്തുമ്പോൾ മൂപ്പന്റെയും കോകിലയുടെയും മുന്പിലെ വിളക്കുകൾ എണ്ണ വറ്റി കരിംതിരി കത്തി തുടങ്ങിയിരുന്നു....ഹ്ഹഹ്ഹ.. "" ഹ്ഹ്ഹ്.. ""ആ നിമിഷം അയാളുടെ നെഞ്ചിൻ കൂട് ഉയർന്നു പൊങ്ങുമ്പോൾ കോകില അയാളുടെ വലതു വശത്തേക് ഇരുന്നു തോളിൽ മെല്ലെ പിടിച്ചു.... എന്ത്.... എന്ത് മരുന്ന് ആണ് ഏട്ടാ അത്....."" കോകിലയുടെ ശബ്ദം ഒന്നു വിറച്ചു... """"ഭദ്രയുടെ രക്തം... "" ഭദ്രയുടെ ചൂട് രക്തത്തിനു മാത്രമേ ആദിശങ്കരന്റെ ശരീരത്തെ ശുദ്ധമാക്കാൻ കഴിയൂ..."" അത് എങ്ങനെയോ അവന്റ ഉള്ളിൽ കടന്നു കഴിഞ്ഞിരിക്കുന്നു...സ്വയം അറിഞ്ഞില്ല എങ്കിലും അവന് വേണ്ടി അവൾ രക്തം ചൊരിഞ്ഞിരിക്കുന്നു.... "" എന്റെ എല്ലാ ശ്രമങ്ങളേയും വിഫലം ആക്കി കൊണ്ട് അവൻ മുന്നേറുന്നു..... """ ഹ്ഹ്ഹ്ഹ്ഹ്.. "" പല്ലും കണ്ണും ഇറുകെ അടച്ചയാൾ മുഷ്ടി ചുരുട്ടി തന്റെ വൈരാഗ്യത്തെ ദേഷ്യത്തെ അതിലേക് ആവാഹിക്കുമ്പോൾ കോകിലയുടെ കണ്ണുകൾ നാലു പാടും പാഞ്ഞു.... എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല ഏട്ടാ.. "" ഏട്ടൻ പകർന്നു തന്ന ആഭിചാരത്തിന്റെ അറിവുകൾ മാത്രം ആണ് എനിക്കുള്ളത്... എന്നാൽ ഏട്ടൻ അങ്ങനെ അല്ല നിഗൂഢതകൾ നിറഞ്ഞ കർമ്മങ്ങൾ ആണ് എന്നും ഏട്ടന് കൂട്ട്.... "" ഇവിടെയും എനിക്കൊന്നും മനസ്സിൽ ആകുന്നില്ല...

"" ആ സ്ത്രീ ഏതാണ് പുറത്ത് ഏട്ടനെയും കാത്തിരിക്കുന്നത്.....""""കോകിലയുടെ കണ്ണുകൾ സംശയത്താൽ നാലുപാടും പാഞ്ഞു.. "".. ശേഷം അത് ജാതവേദനിൽ വന്നു നിന്നു...... ഏട്ടാ.."" നല്ല പ്രഹരം ഏറ്റിട്ടുണ്ട് അവരുടെ മുഖത്ത്...ഇടത്തെ കൈ കൊണ്ടുള്ള പ്രഹരം ആണ് എന്ന് മൂപ്പൻ പറയുന്നു ... സാധാരണ ഒരു മനുഷ്യനാൽ സാധ്യം ആണോ കേവലം ഒരു കൈ കൊണ്ട് ശ്കതമായ മുഖത്തെ എല്ലുകളെ നുറുക്കാൻ.. "" അതും അവരുടെ ഒരു വശത്തെ പല്ലുകൾ മൂപ്പൻ തൊട്ടപ്പോൾ തന്നെ മുഴുവൻ കൈയിലേക്ക് പറിഞ്ഞു പോന്നിരിക്കുന്നു... "" കോകിലയുടെ കണ്ണുകളിൽ ആകാംഷ നിറയുമ്പോൾ ജാതവേദന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറി..... കേവലം ഒരു സാധാരണ മനുഷ്യൻ അല്ല കോകില മുത്ത്‌ മണിയുടെ എല്ലുകൾ തകർത്തത് .. "" ആയിരം മദങ്ങളുടെ ശക്തിയുള്ളവൻ......ഞാൻ ഒഴുക്കി വിട്ട ജലത്തിൽ നിന്നും ഉയർത്തെഴുനെറ്റ് വന്നവൻ..... "" ജാതവേദൻ പല്ലൊന്നു കടിച്ചു.... വി... വിനായകൻ "" അവൻ.... അവൻ ആണോ....കോകിലയുടെ കണ്ണുകളിൽ നേരിയ ഭയം നിറഞ്ഞു... മ്മ്......""" അതെ...ജാതവേദൻ ഇരുന്ന ഇരുപ്പിൽ നിന്നും മെല്ലെ എഴുനേറ്റു..... ഇടത് വശത്തെ ജനൽ പടിയിൽ വലത്തേ കൈ കോർത്തു കൊണ്ടു കണ്ണുകൾ ഇരിക്കത്തൂർ മനയിലേക് നീണ്ടു....ഹ്ഹ്ഹ്.... ""

ശ്വാസം എടുത്തു വിട്ടു കൊണ്ടു അയാളുടെ കണ്ണുകൾ കോകിലയിൽ വന്നു നിന്നു.... കോകില.. "" മോളെ നിനക്ക് അറിയാവുന്നത് ആണ് എന്റെ ജന്മലക്ഷ്യം.... "" ആ മുത്ത്... """ കേദാർനാഥനിൽ നിന്നും ഇനി അത് സ്വന്തം ആക്കണം എങ്കിൽ എന്റെ മുൻപിൽ ഒരു വഴി മാത്രം""" വീണ്ടും ഒരു പുനർജ്ജന്മം മാത്രം അതും ഭദ്രയുടെ ഉദരത്തിൽ..."" അയാളുടെ കണ്ണുകൾ നാലുപാടും പാഞ്ഞു...( പാർട്ട്‌ 122 പറയുന്നുണ്ട് ) മറ്റൊരു ഗർഭപാത്രത്തിൽ പുനർജനിക്കാൻ എനിക്ക് കഴിയില്ല... "" """"...ഓരോ ജന്മങ്ങളിലും ഞാൻ മൂന്ന് പെൺകുട്ടികളെ വീതം ബലി നൽകിയത് അടുത്ത പുനർജ്ജമത്തിൽ പൂർവ്വജന്മത്തിലെ എല്ലാ ഓർമ്മകളോടെയും എന്നിൽ നിറഞ്ഞു നിൽക്കുന്ന എല്ലാ ശക്തിയോടെയും പുനർജനിക്കാൻ ആണ്..... പക്ഷെ ഈ ജന്മം രണ്ട് ബലി മാത്രം ആണ് എനിക്ക് പൂർത്തി ആക്കാൻ കഴിഞ്ഞത്... ഒന്ന് ആ മൂർത്തിയുടെ മകൾ മറ്റൊന്നു അത് എന്നും രഹസ്യം ആയിരിക്കും നീ പോലും അറിയാൻ പാടില്ല..."" അവസാനത്തെ ബലി ആയിരുന്നു ആ കുരുത്തം കെട്ട ചെറുക്കന്റെ പെണ്ണ്.... "" പക്ഷെ നിന്റെ ഉദരത്തെ തകർത്തു... എന്റെ കർമ്മം പാതി വഴിയിൽ ആക്കി അവളെയും കൊണ്ടു അവർ പോയി...."" അപ്പോഴും വാശിയോടെ അവൻ """ ആദിശങ്കരൻ വിളിച്ചു പറഞ്ഞത്"""ഇനി ഒരു പുനർജ്ജന്മം എടുത്താൽ പൂർവ്വ ജന്മം ഞാൻ മറക്കും എന്നാണ്... ഹഹ.... ഹഹ.. ഹഹ..!! എങ്കിൽ അവനു തെറ്റി..""ഹഹഹ """"..... ഭദ്രയുടെ ഉദരത്തിൽ പുനർജനിച്ചാൽ എനിക്ക് അത് സാധ്യമാണ്..."" അതിനു എനിക്ക് ഭദ്ര തന്നെ വേണം..ഭദ്ര സ്വയം അറിഞ്ഞാൽ ഒരിക്കലും അത് സാധ്യമല്ല...ഹ്ഹ്.. "" ""ഹ്ഹ്ഹ്... """ ജാതവേദൻ നിന്ന് അണയ്ക്കുമ്പോൾ കോകില അല്പം മുന്പോട്ട് വന്നു..

. ശരിയാണ് ഞാൻ ഏട്ടനോട് പലവുരു ചോദിച്ചത് ആണ്... എന്തിന് വേണ്ടിയാണ് ഭദ്രയുടെ ഉദരത്തിൽ""" മൂപ്പന്റെ കുഞ്ഞായി ജനിക്കാൻ വാശി പിടിക്കുന്നത് എന്ന്.. "" ഹ്ഹ് "" ഇപ്പോൾ എനിക്ക് അതിനുത്തരം കിട്ടി.. "" മ്മ്.. "" ഏതെങ്കിലും കാരണവശാൽ എന്റെ കർമ്മങ്ങൾക് പിഴവ് സംഭവിച്ചാൽ ഞാൻ എടുക്കുന്ന മുൻകരുതലുകൾ രുദ്രൻ പോലും ഊഹിക്കുന്നതിനു അപ്പുറം ആണ്.... എന്ന് വച്ചാൽ.. "" കോകിലയുടെ ഒരു പുരികം ഉയർന്നു.... "" കാളിദാസൻ എന്ന എന്റെ മറ്റൊരു മുഖം ഞാൻ നിന്നിൽ നിന്നു പോലും മറച്ചു പിടിച്ചു കോകില... ""പക്ഷെ വേളൂർ മനയിലെ തീയിൽ പെട്ട് വെന്തുരുകി എന്നു ലോകം മുഴുവൻ വിശ്വസിക്കുന്ന കാളിദാസൻ ജീവിച്ചിരിക്കുന്നു എന്ന് രുദ്രൻ തിരിച്ചറിഞ്ഞു എന്ന് എനിക്ക് മനസിൽ ആയ ദിവസം കാലഭൈരവനെ ഞാൻ പ്രതീക്ഷിച്ചു... """... ജാതവേദന്റെ കണ്ണുകൾ ഇരിക്കത്തൂർ മനയിലെ കാലഭൈരവനിലേക് നീണ്ടു... അ.. അ... അതെങ്ങനെ... അതെങ്ങനെ ഏട്ടാ..."" ആദിടെ അച്ഛൻ തിരിച്ചറിഞ്ഞത്.... രുദ്രൻ ബുദ്ധിമാൻ ആണ് കോകില.. "" ഒരു പഴുത് കിട്ടിയാൽ മതി.. "" അവന്റെ മനസ് പലവഴി ചിന്തിക്കും അവസാനം അതിനുത്തരം അവൻ തേടിയിരിക്കും.. "" എനിക്ക് അറിയാം അവനെ... ""അത് പോലെ തന്നെ അവന്റെ മകനും.....

ജാതവേദന്റെ വലത്തേ കൈ ജനൽ കമ്പിയിൽ ആഞ്ഞു പിടി മുറുക്കി... ""നാസിക തുമ്പ് വിറ കൊണ്ടു..."" കോകില.. ""കാളിദാസനിലേക് ഞാൻ എന്നെ ആവാഹികുമ്പോൾ മാത്രം ആണ് എന്റെ മനസ് അവനിൽ ചേരൂ..."" അല്ലാത്ത പക്ഷം അവൻ എന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന വെറും പാവ മാത്രം ആയിരിക്കും... ""ഹ്ഹ്..""സ്വാഹാദേവീയെയും മഹിതയെയും എനിക്ക് ഇവിടെ എത്തിക്കാൻ ഞാൻ ആ ശരീരം ഉപയോഗിച്ചു..."" വിശ്വാമ്പരന്റെ വിശ്വസ്ഥൻ ആയി ഞാൻ അവനെ അയാൾക് വിട്ടു നൽകി.. "" ജാതവേദൻ പറയുമ്പോൾ കോകിലയുടെ കണ്ണുകളിൽ ആകാംഷാ നിറഞ്ഞു.. "" ജഗനെ കരുവാക്കി അവൻ ആ ഉദ്യമം വിജയിപ്പിച്ചു പക്ഷെ അവിടെ എനിക്ക് മുൻപേ രുദ്രൻ കളം എറിഞ്ഞു... "" മഹിതയെയും ആ പെണ്ണിനേയും അവൻ വല്യോത് എത്തിച്ചു.. """അവിടെ എന്റെ ചുവട് ഒന്ന് പിഴച്ചു...""കാരണം എനിക്ക് അറിയം മഹിതയുടെ നാവിൽ നിന്നും എന്തെങ്കിലും വീണു കിട്ടിയാൽ രുദ്രന്റെ കണ്ണുകൾ എന്നിലേക്കു തന്നെ നീളും എന്ന്.."" """വിശ്വജിതിന്റെ തിരോധനത്തിന് പിന്നിലും എന്റെ കൈകൾ ആണെന്ന് രുദ്രൻ മനസലാക്കും എന്ന് എനിക്ക് അറിയാം..""" അതിനാൽ സ്വാഹാ ദേവിയെ എത്രയും പെട്ടന്നു എന്റെ മന്ത്രവാദ പുരയിൽ എത്തിക്കൻ ഉള്ള ശ്രമം അതായിരുന്നു ജീവൻ... "" എന്റെ ദുർശക്തിയെ അവനിലേക് ആവാഹിച്ച് അവന്റെ മനസ് എന്റെ നിയന്ത്രണത്തിൽ ആക്കി വലിയത്തേക് പറഞ്ഞു വിടുമ്പോഴും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു അവൾ എന്റെ അടുത്ത് എത്തും എന്ന്.... കാരണം അവിടെ മറ്റാരും ഇല്ല എന്ന് ഉറപ്പിച്ചിട്ട് ആണ് ഞാൻ ജീവനെ അവിടേക്കു വിട്ടത്...

പക്ഷെ എന്റെ കണക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ടു ആ കുരുത്തം കെട്ടതുങ്ങൾ അവിടെ വന്നു പുറകെ രുദ്രനും.. "" ജീവന്റെ വലത്തേ കാൽ രുദ്രന്റെ കൈകളിൽ ഞെരിഞ്ഞമരുമ്പോൾ ആ വേദന എന്റെ വലത്തേ കാലിലേക്കും പടർന്നു കയറി.. "" ആ നിമിഷം അവന്റ മനസിന്റെ നിയന്ത്രണം എന്നിൽ നിന്നും നഷ്ടം ആയി..... വെറും ജീവൻ മാത്രം ആയി മാറിയ അവൻ വേദന സഹിക്കാൻ കഴിയാതെ അലമുറ ഇട്ടു കരഞ്ഞു.... "" ( ആ സമയം ആണ് ജീവൻ ""എന്റെ മഹാദേവ ""എന്ന് വിളിച്ചു കരയുന്നത് രുദ്രന് ജീവനിൽ സംശയം തോന്നിയതും... രുദ്രൻ സഞ്ചായനോട് പറയുന്നുണ്ട് ).. അതെ ആ ദിവസം ഞാനും അവിടെ ഉണ്ടല്ലോ ഏട്ടാ.. ""എനിക്ക് അങ്ങനെ പ്രത്യകത ഒന്നും തോന്നിയില്ലല്ലോ... കോകിലയുടെ കണ്ണുകൾ ഒന്നു വിറ കൊണ്ടു... നിനക്ക് തോന്നില്ല പക്ഷെ രുദ്രനു തോന്നും അതാണ് അവന്റ ബുദ്ധി.."" ജീവനിൽ നിന്നും ദുർശക്തി ഒഴിഞ്ഞു മാറുന്നത് രുദ്രനു തിരിച്ചറിയാൻ കഴിയും... സ്വാഭാവികം ആയും ആ നിമിഷം അവന്റെ സംശയം എന്നിലേക്കു നീളും.. "" രുദ്രന്റെ ആ സംശയം ജീവനെ അഡ്മിറ്റ്‌ ആക്കിയ ആശുപത്രിയിലേക്ക് നീണ്ടതും അപകടം ഞാൻ മണത്തു... "" ജാതവേദൻ അത് പറയുമ്പോൾ കോകിലയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു...

അന്ന് ജീവനെ മുറിയിലേക് മാറ്റുമ്പോൾ എന്റെ സകല നിയന്ത്രണവും തെറ്റി കോകില.. "" അവനെ കൊല്ലാൻ ഉള്ള ദേഷ്യം മാത്രം ആയിരുന്നു എന്റെ ശരീരതിൽ നിറഞ്ഞാടിയത്..."" ആ നിമിഷം ഞാൻ എന്ന വ്യക്തി രുദ്രനെ മറന്നു.. "" കാളിദാസനെ മറന്നു. "" മനസിൽ ആയില്ല.. "" കോകിലയുടെ കണ്ണുകളിൽ വീണ്ടും സംശയം നിറഞ്ഞു.. "" കോകില കുറച്ച് മൂന്പ് ഞാൻ പറഞ്ഞത് ആണ് അതിനുത്തരം... "" ഞാൻ എന്നെ കാളിദാസാനിലേക് ആവാഹികുമ്പോൾ മാത്രം ആണ് കാളിയിൽ ജാതവേദൻ എന്നൊരു മുഖം ഉണ്ടാകൂ.. "" ആവശ്യം വരുമ്പോൾ മാത്രം എനിക്ക് അത് ഉപയോഗിക്കാൻ പാടുള്ളു.. ""ഞാൻ കാളിയിലേക്ക് ആവാഹിക്കപെടുമ്പോൾ അവൻ കടന്നു പോയ വഴികൾ എന്നിലേക്ക് വരും..."" നിനക്ക് മനസിൽ ആയോ..? ജാതവേദൻ തല ഒന്ന് ചെരിച്ചു നോക്കുമ്പോൾ കോകില സംശയത്തോടെ കണ്ണ് കൂർപ്പിക്കുമ്പോൾ അയാൾ മെല്ലെ ചിരിച്ചു... അതായത് "".."" സാധാരണ സമയങ്ങളിൽ കാളിദാസനു എന്റെ നിർദ്ദേശം അനുസരിക്കുന്ന വെറും പാവ ആയി ജീവിക്കാം..."" അവൻ ആരെ കാണുന്നു സംസാരിക്കുന്നു ഇത് ഒന്നും എനിക്ക് അറിയാൻ കഴിയില്ല... "" പക്ഷെ ഞാൻ അവനിലേക് ആവാഹിക്കപെടുമ്പോൾ മാത്രം അവൻ കടന്നു പോയ വഴികൾ..... """" അവൻ ആരെ എല്ലാം കണ്ടു എന്നുള്ളത് എന്നിലേക്കു തെളിഞ്ഞു വരും.. ""ആദ്യത്തെ ഒരു നാഴിക സമയം അവനിലേക്ക് ആവാഹിക്കുന്ന ഞാൻ കണ്ണുകൾ അടച്ചു ആ വഴികളിൽ കൂടി സഞ്ചരിക്കും..... മ്മ് ഹ്ഹ് """""...

ജാതവേദൻ പറഞ്ഞതും കോകില നേർത്ത ചിരിയോടെ തലയാട്ടി.."" ഹ്ഹ്ഹ്‌ ... "" അങ്ങനെ സഞ്ചരിച്ച ഒരു ദിനം ആണ് ഞാൻ അറിഞ്ഞത് രുദ്രന്റെ സാമീപ്യം... "" ജാതവേദന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.. എ.. എ.. എങ്ങനെ.. ""കോകിലയുടെ ശബ്ദം വിറ കൊണ്ടും.. ജീവനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കിയ ദിവസം..."" കലി ബാധിച്ച ഞാൻ പരിസരം മറന്നു പോയ നിമിഷം.. ""അവിടെ ജീവന് വേണ്ട ആഹാരവുമായി വന്നത് കാളിയാണ്..."" കാളിദാസൻ.. "" കണ്ണുകൾ അടച്ചപ്പോൾ ഞാൻ കണ്ടു... "" നടന്നു വരുന്ന കാളിദാസന്റെ സമീപം രുദ്രനും അവന്റ ആ കാളകുറ്റനും ... ""ജാതവേദൻ ദേഷ്യത്തോടെ പല്ല് ഞറുക്കി....( part 104.... സംശയം ഉണ്ടങ്കിൽ പോയി നോക്കിക്കൊള്ളൂ..) അ.. അ... അതിനു കളിദാസനെ രുദ്രൻ എങ്ങനെ തിരിച്ചറിയും ഏട്ടാ.." അ.. അത് ഞാൻ പോലും അറിയാതെ ഏട്ടൻ നടത്തുന്ന പരകായം അല്ലെ...കോകിലയുടെ വാക്കുകളിൽ സംശയം നിറഞ്ഞു... അവിടെയാണ് ഞാൻ മുൻപ് പറഞ്ഞതിന് പ്രസക്തി... "" ചെറിയ പഴുതു കിട്ടിയാൽ അതിൽ പിടിച്ചു കയറും രുദ്രൻ... ഇന്നോളം ഞാൻ കണ്ടറിഞ്ഞത് അതാണ്.. """" ജാതവേദൻ താടി ഒന്ന് തടവി കൊണ്ടു തുടർന്നു.... ഹ്ഹ്...."" വേളൂർമനയിലെ കളിദാസനെ തിരിച്ചറിയാൻ രുദ്രന് മറ്റൊരാളുടെ സഹായം വേണ്ട കോകില.. "" അവന്റെ വലത്തേ കഴുത്തിലെ ആ നാഗമുദ്ര മതി.. "" രുദ്രന്റെ കണ്ണുകൾ അവിടേക്കു സഞ്ചരിക്കുന്നത് ഞാൻ കണ്ടു.... വേളൂർ മഠത്തിൽ കാളിദാസൻ തീപ്പെട്ടു എന്ന് ആദിടെ അച്ഛന് അറിവ് ഉള്ളത് അല്ലെ.. ""

ഈ എന്നെ പോലും ഏട്ടൻ അങ്ങനെ അല്ലെ ധരിപ്പിച്ചത്.. "" അപ്പോൾ പിന്നെ അങ്ങനെ ഒരു സംശയം തോന്നുമോ....? കോകിലയുടെ കണ്ണിൽ നിറഞ്ഞു വരുന്ന സംശയത്തെ ചിരിയോടെ നോക്കി അയാൾ.. "" നിനക്ക് തോന്നില്ല.. പക്ഷെ നിന്റെ ആദിടെ അച്ഛനു തോന്നും.. ""ആ സംശയം തളർന്നു കിടക്കുന്ന ജഗനിലേക് പോകും എന്ന് ഞാൻ ഉറപ്പിച്ചു...കാരണം ജഗൻ മുൻകൈ എടുത്തു ആണ് മഹിത ഇവിടെ എത്തിയത് എങ്കിൽ അവനെ സഹായിച്ചത് കാളി ആണെന്ന് രുദ്രൻ ഊഹിക്കും അത് ഉറപ്പിക്കാൻ ജഗനെ തേടി അവൻ പോകും..""പോയി..""" ഞാൻ ചെല്ലുമ്പോഴേക്കും ജഗനെ അവൻ അവിടെ നിന്നും കടത്തി.. "" ഹ്ഹ്ഹ്... ജാതവേദൻ ദീർഘമായി ഒന്ന് നിശ്വസിച്ചു..( ജഗനെ കണ്ടു സംസാരിച്ച ശേഷം നാഗേന്ദ്രന്റെ ആശ്രമത്തിലേക് മാറ്റി രുദ്രൻ ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു )... ശേ.. "" ഏട്ടൻ എന്ത് വിഢിത്തം ആണ് കാണിച്ചത്.. "" ഏട്ടന്റെ ഒരു വാക്ക് മതി ആയിരുന്നല്ലോ ജഗന്റെ ജീവൻ ആ നിമിഷം എടുക്കാൻ.. "" കോകില ഈർച്ചയോടെ തല ഒന്ന് വെട്ടിച്ചു.. കോകില നിന്റെ വിദ്വേഷം എനിക്ക് മനസ്സിൽ ആകും... സത്യം ആണ് അവിടെ എനിക്ക് പിഴച്ചു.. ""ജാതവേദന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ കോകില അല്പം മുൻപോട്ട് വന്നു... എന്താ ഏട്ടാ..

"""എന്ത് പിഴവ് ആണ് ഏട്ടന് സംഭവിച്ചത്...? കോകില അയാളുടെ വലത്തെ തോളിൽ പിടിച്ചു.. ഹ്ഹ്.. "" ജാതവേദൻ ശ്വാസം ഒന്ന് എടുത്തു വിട്ടു.. "" കോകില.. ""അമൃതകരനെ ഒരു വർഷം ആയി ഞാൻ തടങ്കലിൽ പ്രാപിച്ചു ചെയ്തു പോരുന്ന ആഭിചാരം നിനക്ക് അറിയാമല്ലോ.."" എല്ലാ ദിവസവും ചെയേണ്ടുന്ന കർമ്മങ്ങൾ നളന്ദൻ ഒറ്റക് ആണ് ചെയ്തു പോകുന്നത്... എന്നാൽ 72 ദിവസം കൂടുന്ന ദിവസത്തെ കർമ്മം കാളിദാസനിലെ ജാതവേദൻ ആയ ഞാൻ ആണ് ചെയ്യുന്നത്.... അന്ന് നടത്തുന്ന പരകായത്തിൽ ആണ് കാളിയുടെ കഴിഞ്ഞ ദിവസങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്.. """( part 112 പറയുന്നുണ്ട് അമൃതകരനെ 365 ദിവസത്തെ 72 ഒക്കെ ആയി ഭാഗിച്ചു ചെയ്യുന്ന കർമ്മങ്ങൾ )... ഹ്ഹ്ഹ്.."" ജാതവേദൻ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ടു തുടർന്നു... ""അന്ന് ആ ആശുപത്രി വിട്ടു കുറച്ചു ദിവസങ്ങൾക് അകം ആ ദിവസം ആയിരുന്നു....കാളിദാസനിലേക് ജാതവേദൻ ആവാഹിക്ക പെടുന്ന ദിവസം... മ്മ്ഹ "" അന്ന് ആണ് ഞാൻ തിരിച്ചറിഞ്ഞത് രുദ്രൻ കാളിയെ കണ്ടു എന്ന സത്യം... "" എന്നിട്ട്.. ""? കോകിലയുടെ കണ്ണുകൾ ഒന്ന് ഉയർന്നു... ജഗനെ തേടി രുദ്രൻ പോകും എന്ന് എനിക്ക് ഉറപ്പായിരുന്നു... """ അന്ന് കർമ്മം കഴിഞ്ഞ ഉടനെ കാളിദാസന്റെ രൂപത്തിൽ തന്നെ ഞാൻ ചെന്നയിലേക് പോയി.. "..

പക്ഷെ നിരാശ ആയിരുന്നു ഫലം..""രുദ്രൻ ജഗനെ എവിടെക്കോ മാറ്റി.. "" ജഗനിൽ നിന്നും വേളൂർ മഠത്തിൽ ഗുരുനാഥൻ ഞാൻ ആണെന്നു രുദ്രൻ മനസ്സിൽ ആക്കി എങ്കിൽ എന്റെ ബന്ധനത്തിൽ ആയിരിക്കും വിശ്വജിത് എന്നും അവന് ഊഹിക്കാൻ അധികം സമയം വേണ്ട.. "അപ്പോൾ അമൃതകരനെ രക്ഷിക്കാൻ ഏതെങ്കിലും തരത്തിൽ രുദ്രനും ആ കുരുത്തം കെട്ട പിള്ളേരും ശ്രമിക്കും...""അത് കൊണ്ട് തന്നെ കാലഭൈരവൻ എന്നെ തേടി വരാൻ ഉള്ള സാദ്യത് ഞാൻ തള്ളി കളഞ്ഞില്ല.....അങ്ങനെ വന്നാൽ ഭദ്ര സ്വയം അറിയും..""അത് തടയാൻ ഞാൻ മുന്നേ ഒരുക്കങ്ങൾ തുടങ്ങി..."" അതാണ് നീ പുറത്ത് കണ്ട ആ സ്ത്രീ.. "" മുത്ത്‌ മണി.. ""ജാഥവേദന്റെ കണ്ണിൽ അഗ്നി ആളി കത്തുമ്പോൾ കോകിലയുടെ കണ്ണുകൾ പുറത്തേക് നീണ്ടു.... ( തുടരും )

NB :: ഭദ്രയുടെ ചുണ്ട് പൊട്ടി രക്തം വന്നത്‌ ചുമ്മാതെ അല്ല എന്ന് മനസിൽ ആയല്ലോ... സ്വയം അറിഞ്ഞില്ല എങ്കിലും തന്റെ പാതിക്ക് വേണ്ടി ആ ഉപബോധ മനസ് എന്നും ഉണർന്നു പ്രവർത്തിച്ചിട്ടുണ്ട്..""... അത് അറിയാവുന്നത് കൊണ്ട് ആണ് പിള്ളേർക്ക് രണ്ടിനും അച്ഛന്മാർ ലൈസെൻസ് കൊടുത്തത്.... 😜😜 കാളിദാസനിലൂടെ രുദ്രന്റെ നീക്കത്തെ ജാതവേദൻ ഭയന്നു എന്ന് മനസ്സിൽ ആയല്ലോ..."" വ്യക്തമായി പറഞ്ഞാൽ... കാളിദാസനിലേക്ക്ജാതവേദൻ കയറുമ്പോൾ അയാളുടെ മുൻപേ ഉള്ള സമയങ്ങൾ ജാതവേദണ് അറിയാൻ കഴിയും അപ്പോൾ രുദ്രൻ അവനെ കണ്ടത് അയാൾ മനസ്സിൽ ആക്കി... അപ്പോഴേക്കും രുദ്രൻ ജഗനെ അവിടെ നിന്നും മാറ്റി..അതിനു ഉത്തരം അയാൾ തന്നെ പറയുന്നുണ്ട് ചെറുത് കിട്ടിയാൽ മതി രുദ്രന് അതിൽ പിടിച്ചു കയറും...അത് കൊണ്ട് തന്നെ കാലഭൈരവൻ എത്താൻ ഉള്ള സാധ്യത അയാൾ തള്ളി കളഞ്ഞില്ല... ""

ആ സമയം ഭദ്ര സ്വയം അറിയാതെ ഇരിക്കാൻ ആണ് മുത്ത്‌ മണി വഴി അവൾക് മരുന്ന് നൽകിയത്.. "" അവളെ ഭ്രാന്ത്‌ന്റെ അവസ്ഥയിലേക്ക് എത്തിക്കാൻ ശ്രമിച്ചതും.. """ കാര്യങൾ എല്ലാം മനസിൽ ആയി എന്ന് കരുത്തുന്നു... ഇനി അറിയേണ്ടത് ആദി എങ്ങനെ അവിടെ എത്തി.. "" കാരണംഅവിടെ വിശ്വജിത് ഉണ്ടന്നു അവന് അറിയില്ല... അച്ചുനെ രക്ഷിക്കാൻ ആണ് പോയത്...!!!! അച്ചുനെ അവിടെ എത്തിച്ചു എങ്കിൽ അതെങ്ങനെ..? ഭാനു എങ്ങനെ രുദ്രനെ സഹായിച്ചു...?? ഇതൊക്കെ ആണ് ഇനി അറിയാൻ ഉള്ളത്... എല്ലാം പുറകെ വരും... ഒരുമിച്ച് എഴുതാൻ കഴിയില്ല... കഥ അതിന്റെ ഒഴുക്കിൽ തന്നെ പോകട്ടെ..(കണെക്ഷൻ എല്ലാം മനസിൽ ആയി എന്ന് കരുതുന്നു ) അനികുട്ടൻ കുറുമ്പൻ അടുത്ത പാർട്ടിൽ വരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story