ആദിശങ്കരൻ: ഭാഗം 133

adhishankaran

എഴുത്തുകാരി: മിഴിമോഹന

അതാണ് നീ പുറത്ത് കണ്ട ആ സ്ത്രീ.. "" മുത്ത്‌ മണി.. ""ജാഥവേദന്റെ കണ്ണിൽ അഗ്നി ആളി കത്തുമ്പോൾ കോകിലയുടെ കണ്ണുകളും പുറത്തേക് നീണ്ടു...." മുത്ത്‌ മണി.."" കോകിലയുട നാവിൽ ആ പേര് ചലിക്കുമ്പോൾ ജാതവേദൻ അരയിൽ കെട്ടിയ ചുവന്ന ചേല അഴിച്ചു തോളിനു ഇരുവശത്തു കൂടി ഇട്ടു കൊണ്ടു വേഗത്തിൽ പുറത്തേക്ക് ഇറങ്ങി..... ഹ്ഹ്.. ""ഏട്ടാ.."" ഒരു നിമിഷം ചുറ്റും ഒന്ന് നോക്കി അയാൾക് ഒപ്പം അതെ വേഗത്തിൽ ചുവടുകൾ വച്ചു കോകിലയും.."" കോലായിലെ വലതു വശത്തെ ചായിപ്പിൽ മൂപ്പൻ ഒരുക്കിയ തടി കൊണ്ടുള്ള പീഡത്തിൽ മേൽമുണ്ട് മാത്രം ധരിച്ചു ഇരിക്കുന്ന സ്ത്രീ.. ""വലത് വശത്തേക് തെന്നി മാറി """നീര് വന്നു ഉന്തിയ മുഖത്ത് കണ്ണുകൾ കുഴിഞ്ഞു പോയിരുന്നു..."" ജാതവേദന്റെ കാൽപെരുമാറ്റം കേട്ടതും കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചവർ.. "" ചെറുതായി തുറന്ന കണ്ണുകളിൽ ദയനീയത.... ആയസപ്പെട്ട് ചുറ്റും പായുന്ന കണ്ണുകളിലെ കറുത്ത മുത്തുകൾ ആരെയോ തേടുന്നുണ്ട്... "" തിരുമേനി.. "" കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത തരത്തിൽ പൊടിഞ്ഞു പോയിരിക്കുന്നു എല്ലുകൾ.. "" എന്നാൽ അസാധ്യം ആണ് അവളുടെ മുഖത്തെ കോശങ്ങൾക് ജീവൻ നൽകാൻ....""ഒരു കുഞ്ഞ് ഓട്ടു പാത്രത്തിൽ പച്ചനിറത്തിലുള്ള മരുന്നുമായി മുത്ത്‌മണിയുടെ അടുത്തേക് നീങ്ങി മൂപ്പൻ.. ""

ചമതപുല്ലു ചേർത്ത് കെട്ടിയ ഒരു പിടി കൊണ്ട് അവളുടെ മുഖത്തു ആ ലെപനം മൂന്ന് തവണ പുരട്ടി ജാതവേദാന് നേരെ തിരിഞ്ഞു അയാൾ.. മനയിൽ നിന്നും ആരോ ഇവൾക് വേദനയ്ക്കുള്ള മരുന്ന് നൽകിയിട്ടുണ്ട്..... അത്.. അത്..ആ.. ആ സഞ്ചയൻ ആകാൻ ആണ് സാധ്യത..... ""മൂപ്പൻ പറഞ്ഞതും മുത്ത്‌മണി കൈ എടുത്തു എന്തൊക്കെയോ പറയാൻ ശ്രമിച്ചതും ജാതവേദൻ ആ ചലനങ്ങളെ സൂഷ്മതയോടെ നോക്കി..."" ""മൂപ്പ സഞ്ചയൻ അല്ല എന്ന് ആണ് അവൾ മറുപടി നൽകുന്നത് ""...ഹ്ഹ്..""നീ ബുദ്ധിമതി ആണ് """ആ നിമിഷം മനയിൽ ഉള്ളവരുടെ കണ്ണ് വെട്ടിച്ചു നീ എന്റെ അടുത്തേക് തന്നെ വന്നു..""ജാതവേദൻ അവളുടെ നെറുകയിൽ മെല്ലെ തലോടി...... ഫ്ഫ്ഫ്.."" ഞ.. ഞ..."""""അവളുടെ നാവിൽ നിന്നും നേരിയ വാക്കുകൾ പുറത്തേക് വരുമ്പോൾ നീര് കൊണ്ടു വീർത്ത കൺപോളയ്ക്കു ഉള്ളിലൂടെ കൃഷ്ണമണികൾ ഉരുണ്ടു... "" നിന്റെ മനസും കണ്ണും ഒരുപോലെ തിരയുന്നത് നിന്റെ കുഞ്ഞിനെ ആണ് എന്ന് എനിക്ക് അറിയാം.. "" അധികം വൈകാതെ തന്നെ നിന്റെ കുഞ്ഞിന് അടുത്തേക് മൂപ്പൻ നിന്നെയും അയക്കും നിഗൂഢമായ ചിരിയോടെ പുറത്തേക് തിരിയുമ്പോൾ അയാളുടെ കണ്ണുകൾ മൂപ്പനോട് എന്തോ ആജ്ഞപിച്ചു... ആ നിമിഷം മൂപ്പന്റെ ചുണ്ടിലും ഗൂഢമായ ചിരി വിടർന്നു..... 💠💠💠

മുത്ത്‌ മണി..."" അവർ... അവർ ആരാണ് ഏട്ടാ..."""കോലായിലെ കട്ടിള പടിയിൽ കൈ ചേർത്ത് നിൽക്കുന്ന ജാതവേദൻ കോകിലയുടെ ശബ്ദം കേട്ടതും മെല്ലെ തിരിഞ്ഞു... കോകില """....ഞാൻ പറഞ്ഞല്ലോ കാലഭൈരവൻ കരിംകാളിയെ എന്നിൽ നിന്നും മോചിപ്പിച്ചാൽ ഭദ്ര സ്വയം അറിയും അത് വലിയൊരു വിനാശത്തിലേക് പോകും.... അതിനെ തടയാൻ ഏക മാർഗം ഭദ്രയുടെ മാനസിക നില തെറ്റിക്കുക എന്നത് മാത്രം ആണ്... അതിനു വേണ്ടി ഞാൻ മുന്നൊരുക്കങ്ങൾ നടത്തി... മ്മ്ഹ.. "" ഭദ്രയുടെ മനസിനെയും ശരീരത്തെയും ഒരുപോലെ തളർത്തിയാൽ അവളെ എന്റെ നിയന്ത്രണത്തിലേക്ക് പെട്ടന്നു കൊണ്ട് വരാൻ എനിക്ക് കഴിയും... "" അതിനു വേണ്ടി ഏഴ്രാത്രി ചെമ്പുകുടത്തിൽ നറു നെയ്യും ഉരുക്ക് എണ്ണയും ചേർത്ത് പതിനായിരത്തിഒന്ന് ഉരു മന്ത്രം ഉരുവിട്ടു ഞാൻ പാകം ചെയ്ത ഔഷദം"""... അത് ഭദ്രയുടെ ഉദരത്തിൽ എത്തേണ്ടത് എന്റെ ആവശ്യം ആയിരുന്നു.. ""...അതിനു വേണ്ടി അവിടെ എനിക്ക് ഒരു സ്ത്രീയുടെ സ്വാധീനം ആവശ്യം ആയിരുന്നു .. """"കാരണം അവിടെയുള്ള അപ്പനു ( മമ്മൂട്ടി ) ചെയ്യാൻ കഴിയാത്ത പലതും സ്ത്രീ എന്ന പരിഗണനയിൽ അവൾക് ചെയ്യാൻ കഴിയും...ജാതവേതന്റർ ചുണ്ടിൽ നേരിയ ചിരിയോടെ തുടർന്നു..."""" അതിനു വേണ്ടി ഞാൻ നിയോഗിച്ചവൾ ആണ് മുത്ത്മണി..

""""ജ്വരം ബാധിച്ച കുഞ്ഞിന്റ് ചികിത്സക്ക് വേണ്ടി പണം ചോദിച്ചു വഴിയോരത് തെണ്ടി നടന്ന വെറും ഒരു തമിഴത്തി പെണ്ണ്...."" കുഞ്ഞിന്റെ ചികിത്സ ഞാൻ ഏറ്റെടുക്കാൻ തയാറായപ്പോൾ എനിക്ക് വേണ്ടി എന്തും ചെയ്തു തരാൻ അവളും തയാറായി.. "" എനിക്ക് വേണ്ടതും അത് തന്നെ ആയിരുന്നു... അതിനു വേണ്ടി ഞാൻ മുത്ത്‌ മണിയെ എന്റെ നിയന്ത്രണത്തിൽ വരുത്തി...""അയാളുടെ കണ്ണുകൾ ഉരുണ്ടു കളിച്ചു.. ഏട്ടാ.. "" .. ""ഇരിക്കത്തൂർ മനയിൽ ഉള്ളവർക്ക് സംശയം തോന്നില്ലേ.. "" കോകിലയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു.. മ്മ്ഹ... "" ഇല്ല... ""ഹ്‌ "" മുത്തിമണിയെ ഇരിക്കത്തൂർ മനയിൽ കയറ്റിയത് അവൾ ആണ് ആ പൊട്ട കണ്ണി ഗൗരി """.. "" ഗൗരി ആകുമ്പോൾ അവളെ ആരും സംശയിക്കില്ല.."" ജാതവേദൻ പല്ല് ഒന്ന് കടിക്കുമ്പോഴും കോകിലയുടെ കണ്ണിൽ വീണ്ടും സംശയം നിറഞ്ഞു... കോകില.. "" ഒരു സ്ത്രീയ്ക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ മനസും അവളുടെ സങ്കടങ്ങളും മനസിലാക്കാൻ കഴിയൂ..."" ഇവിടെയും അത് തന്നെ ആണ് സംഭവിച്ചത്.. ""ഗൗരിയുടെ മനസിനെ സ്വാധീനിക്കാൻ മുത്ത്‌ മണിക്ക് കഴിഞ്ഞു...

..""ജാഥവേദൻ ചുണ്ടിൽ നേരിയ ചിരി വിടർന്നു... അതെങ്ങെനെ..? കോകിലയുടെ കണ്ണുകൾ ചെറുതായി തിളങ്ങി... മ്മ്ഹ.."" പറയാം.. "" കുഞ്ഞിന്റെ ജീവന് വേണ്ടി എന്തും ചെയ്യാൻ തയാറായ അവളെ ഗൗരിയുടെ അടുത്തേക് പറഞ്ഞ് വിടാൻ എനിക്ക് വലിയ പ്രയാസം ഒന്നും ഇല്ലായിരുന്നു... "" എന്നും രാവിലെ മനയുടെ കിഴക്ക് ഭാഗത്തുള്ള ശിവക്ഷേത്രത്തിൽ ഗൗരി പോകും ഇന്നോളം ആ പതിവ് അവൾ തെറ്റിച്ചിട്ടില്ല ... ക്ഷേത്രത്തിലേക്കുള്ള ഇടനാഴിയിൽ വച്ചുള്ള ഒരു പുഞ്ചിരി.. "" ശേഷം പരിചയപെടൽ അത് വഴി ഗൗരിയെ മുത്ത്‌ മണി സ്വാദീനിച്ചു..."" അവളുടെ ജീവിതഭാരത്തിന്റെ ഭാണ്ഡം ഗൗരിയുടെ ചുമലിലേക്ക് ചേർക്കുമ്പോൾ രുദ്രന്റ തണലിൽ കഴിയുന്നവൾക് ആ കാറ്റ് ഏശാതെ ഇരിക്കില്ലല്ലോ ... അവളുടെ മനസും മുത്ത്‌മണിയുടെ മുൻപിൽ അലിഞ്ഞു "" ഹ്ഹ... "" ജാതവേദൻ ശ്വാസം ഒന്നെടുത്തു വിട്ടുകൊണ്ടു തുടർന്നു.. ഇരിക്കത്തൂർ മനയുടെ തമ്പുരാട്ടിയുടെ വാക്കിന് എതിർവാക്ക് പറയാൻ സഞ്ചയനും കഴിയില്ല എന്ന് എനിക്ക് അറിയാം... """ എന്റെ കണക് കൂട്ടലുകൾ ഒന്നും തെറ്റിയില്ല മുത്ത്‌ മണിക്ക് ഇരിക്കത്തൂർ മന അഭയം നൽകി.. "" ഹഹഹ...""ഹഹഹ "" ജാതവേദൻ ശബ്ദം തെല്ലോന്ന് ഉയർത്തി ചിരിച്ചു കൊണ്ടു തുടർന്നു... കോകില.. "" ഇരിക്കത്തൂർ മനയിലേക് കയറും മുൻപേ മുത്ത്‌ മണിയുടെ ചലനങ്ങളെ ഞാൻ നിയന്ത്രിച്ചു തുടങ്ങിയിരുന്നു ...മുത്ത്‌ മണി എന്ന നന്മ നിറഞ്ഞ പെൺകുട്ടിയുടെ മനസിനെ ജാതവേദന്റെ ദുർശക്തികൾ കീഴ്പ്പെടുത്തി...."""

അവളിലേക്കും ദുർശക്തിയേ ആവാഹിച്ചു ഞാൻ...,, """ഇരിക്കത്തൂർ കാലു കുത്തിയ മുത്തുമണിയുടെ ഭാണ്ഡകെട്ടിൽ സുരക്ഷിതം ആയി ആ മരുന്ന് കൊടുത്തു വിട്ടു ...അന്ന് മുതൽ ഏഴ് രാത്രി അത് മുത്തുമണി ഭദ്രയ്ക്ക് നൽകി.... "" അല്ല ഗൗരി നൽകി...അയാളുടെ ചുണ്ടിൽ നേരിയ ചിരി വിടർന്നു... ഏഹ്ഹ്.. "" ഗൗരിയോ ..... കോകിലയുടെ കണ്ണുകൾ വികസിച്ചു.. മ്മ്.. "" അല്ലാതെ മുത്ത്‌ മണി നേരിട്ട് കൊടുത്താൽ ആ പെണ്ണ് കുടിക്കില്ല.. "" പകരം അവൾക് കുടിക്കാൻ നൽകുന്ന പാലിൽ ആരും കാണാതെ മുത്ത്‌ മണി അത് ഒഴിച്ചു.. """ ഗൗരി അത് അവൾക് നൽകി എന്ന് ഉറപ്പും വരുത്തി....ഉരുക്ക് എണ്ണയുടെ ചൂട് ഭദ്രയെ പൊള്ളിച്ചു തുടങ്ങിയത് ഞാൻ അറിഞ്ഞു തുടങ്ങി. """ അവൾക് നൽകിയ ആ ഔഷദത്തിന്റെ ബാക്കി എന്റെ മന്ത്രവാദ പുരയിൽ വലിയ ഒരു ഓട്ടു പാത്രത്തിൽ ഒഴിച്ച് വച്ചു ഞാൻ.. "" ഭദ്രയുടെ ശരീരം ആ ചൂടിന്റെ കാടിന്യത്തിൽ പ്രതികരിച്ചു തുടങ്ങുമ്പോൾ ഞാൻ ബാക്കി വച്ച ആ ഔഷധത്തിൽ എണ്ണയും നെയ്യും വേർതിരിയും.."" പൂർണ്ണമായും രണ്ട് ദിശകളിലേക്ക് അത് ഒഴുകി മാറുമ്പോൾ ഭദ്ര രജസ്വല ആകും.... "" മനസും ശരീരവും ഒരുപോലെ തളരും അങ്ങനെ വന്നാൽ കരിംകാളിയിലേക് ഒരു യാത്ര അവൾക് ആ നിമിഷം സദ്യമല്ല....

"" മ്മ്ഹ "" ഹ്ഹ്.. "" ജാതവേദൻ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ടു കോകില്യേ നോക്കി.. "" കോകിലാ.. """ വീണ്ടും ഒരു പ്രതിസന്ധി എന്റെ മുൻപിൽ വന്നു.. ""ജാതവേദന്റെ കണ്ണുകൾ മനയിലേക് നീണ്ടു..,, കാലഭൈരവൻ കരിംകാളിയെ മോചിപ്പിക്കുന്ന അവസരത്തിൽ മനസും ശരീരവും ഒരുപോലെ തളർന്നവൾ ബോധം നശിച്ച അവസ്ഥയിലേക് പോകും.. "" തിരികെ ഉണരുന്ന ഭദ്ര ഒരിക്കലും സ്വബോധത്തോടെ ആകരുത് ""കാലഭൈരവനെ മറന്നവൾ മൂപ്പന്റെ പ്രണയം തേടി ഓടിവരണം... "" അത് ആയിരുന്നു എന്റെ ലക്ഷ്യം.. "..... അതിനു വേണ്ടി ഭദ്രയുടെ ഉള്ളം കാലിൽ പുരട്ടാൻ മനുഷ്യന്റെ ഇളം രക്തത്തിൽ ഞാൻ നിർമ്മിച്ച ഔഷധം അത് അപ്പൻ വഴി മുത്ത്‌ മണിയുടെ കൈവശം എത്തിച്ചു .. "" എങ്ങനെയും അത് അവളുടെ കാലിൽ പുരട്ടണം എന്ന എന്റെ ആജ്ഞ അനുസരിച്ചു അതിനു വേണ്ടി അവൾ ശ്രമിച്ചതിന്റ ഫലം ആണ് ഇപ്പോൾ മുത്ത്‌മണി അനുഭവിക്കുന്നത്.. "" "" അവൻ ആ വിനായകൻ എന്റെ പദ്ധതികൾ പാടെ തകർത്തു... ഹ്ഹഹ്ഹ...സ്വയം അറിഞ്ഞില്ല എങ്കിലും നിഴൽ പോലെ ആദിശങ്കരനു ചുറ്റും എപ്പോഴും അവൻ ഉണ്ട് ""....ജാതവേദൻ ശ്വാസം എടുത്തു വിടുമ്പോൾ അയാളുടെ നെഞ്ചിൻകൂട് ഉയർന്നു പൊങ്ങി.. ""കണ്ണുകൾ നാലുപാടും പായുമ്പോൾ കോകില അല്പം മുൻപോട്ട് വന്നു... കോകില.. "" തകർക്കാൻ പറ്റാത്ത ബന്ധം ആണ് ആദിശങ്കരനും ഭദ്രയും തമ്മിൽ ഉള്ളത്.. " വേർപെടുത്താൻ ശ്രമിക്കും തോറും ആഴത്തിൽ മുറുകി വരുന്ന ബന്ധം..

.""" ജാതവേദൻ പല്ല് കടിക്കുമ്പോൾ കോകില അയാളുടെ കൈയിൽ മുറുകെ പിടിച്ചു... അരുത് ഏട്ടാ.. """വെറുതെ ആണെങ്കിൽ കൂടി ആദി അവൻ മറ്റൊരുവളുടേത് ആണെന്ന് പറയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല..""അതെന്റെ ഹൃദയതെ കീറി മുറിക്കും.. """ കോകിലയുടെ കണ്ണുകൾ നിറഞ്ഞു വരുമ്പോൾ അയാളുടെ കണ്ണുകൾ പടിഞ്ഞാറു മാഞ്ഞു തുടങ്ങിയ അസ്തമയ സൂര്യനിൽ ചെന്നു നിന്നു ആ നിമിഷം അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു....... "" കോകില അല്പം മുൻപ് ഞാൻ ചെയ്ത വശികരണ കർമ്മം പോലും ആദിശങ്കരനെ നിന്നിലേക്കും ഭദ്രയെ മൂപ്പനിലേക്കും ചേർത്ത് വയ്ക്കാൻ ഉള്ള എന്റെ ശ്രമം ആയിരുന്നു.. ""പക്ഷെ അവിടെ എനിക്ക് എങ്ങനെ പിഴവ് വന്നു..? ആരാണ് എന്നെ ചതിച്ചത്..? അതിന് ഒരു ഉത്തരം മാത്രം """"ഭദ്രയുടെയും അല്ല കരിംകാളിയുടെയും കാലഭൈരവന്റെയും പ്രണയം.. "" ഏട്ടാ.. "" കോകിലയുടെ ശബ്ദം അല്പം ഒന്ന് ഉയർന്നു അവളുടെ കൈകൾ അയാളുടെ കൈയിൽ കൂടി പിടിച്ചു... അതെ കോകില കാളിദാസന്റെ രക്തം പാനം ചെയ്ത ആദിശങ്കരൻ സൂര്യൻ മായും മുൻപ് കാളിദാസനിലെ ദുർശക്തിയെ തന്നിലേക് ആവാഹിക്കും..."" അതിന് മറു മരുന്ന് ഭദ്രയുടെ രക്തം മാത്രം ആണ്... അത് അവന്റ ഉള്ളിൽ ചെന്നത് കൊണ്ട് മാത്രം ആണ് എന്റെ കർമ്മം മുടങ്ങിയത്.. "" ഹ്ഹ്.. അതെങ്ങനെ ഉള്ളിൽ ചെല്ലും ഏട്ടാ.. "" അത് ഒരിക്കലും സംഭവ്യം ആകില്ല.. "" മറ്റെന്തെങ്കിലും കാരണം ആയിരിക്കും ഈ കർമ്മം മുടങ്ങിയത്...

കോകിലയുടെ വാക്കുകളിൽ നീരസതേ ഒന്ന് കൂർപ്പിച്ചു നോക്കി അയാൾ... അത് എങ്ങനെ എന്ന് എനിക്കും അറിയില്ല കോകില.. "" """പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാം ഭദ്രയുടെ രക്‌തം അവന്റെ ഉള്ളിൽ കടന്നു അല്ലങ്കിൽ ഒരിക്കലും ഈ കർമ്മം മുടങ്ങില്ല.."" ജാതവേദൻ അത് പറയുമ്പോൾ കോകിലയുടെ മാറിടം ഉയർന്നു പൊങ്ങി.. "" കണ്ണുകൾ തന്റെ പ്രണയം മറ്റൊരുവൾ സ്വന്തം ആക്കുന്നതിനെ ഭയന്നു തുടങ്ങിയിരുന്നു... മോളെ.. "" ജാതവേദൻ മെല്ലെ അവളുടെ കൈയിൽ പിടിച്ചു... """ ഭദ്ര സ്വയം അറിഞ്ഞില്ല എങ്കിലും ആ നിമിഷം അവളുടെ മനസ് ഉണർന്നു പ്രവർത്തിചിരിക്കണം അവന് വേണ്ടി ""...അതാണ് അവരുടെ പ്രണയത്തിന്റെ ശക്തി.... "" ഞാൻ നേരത്തെ തന്നെ പറഞ്ഞല്ലോ അവർ പ്രണയിക്കട്ടെ "".. പലതും കാണും കേൾക്കും മനസ് തളരരുത്..."""" നീ ക്ഷമയോടെ കാത്തിരിക്കണം... "" ജാതവേദൻ മെല്ലെ കോകിലയുടെ കൈയിൽ പിടിച്ചു കൊണ്ട് ആ കണ്ണിലേക്കു ദൃഷ്ടുകൾ ഉറപ്പിച്ചു.... നിന്റെ കഴുത്തിൽ ആദിശങ്കരൻ ചാർത്തുന്നത് വല്യോതെ കാവിലമ്മയുടെ കഴുത്തിൽ അണിഞ്ഞ നാഗപ്പൂ താലി ആയിരിക്കും.. "" നീ മോഹിച്ചത് പോലെ തന്നെ കാവിലമ്മയുടെ വിലമതിക്കാൻ ആവാത്ത പൊന്നും ചിലമ്പും നിന്നെ അണിയിക്കും അവൻ... അവന്റെ മാറിൽ ചേർത്ത് നിന്നെ കൊഞ്ചിക്കും.. ""

അവന്റ കുഞ്ഞുങ്ങൾക്ക് നീ ജന്മം നൽകും..... ഇത് ഞാൻ നിനക്ക് നൽകുന്ന വാക്ക്.. "" ജാതവേദൻ കോകിലയുടെ കൈ നെഞ്ചോട് ചേർക്കുമ്പോൾ അവളുടെ കണ്ണുകൾ ഇരിക്കത്തൂർ മനയിലെ കുളപ്പുരയിലേക് നീണ്ടു കഴിഞ്ഞിരുന്നു... 💠💠💠💠 സ്സ്.. "" സ്.. "" എരിവ് വലിച്ചവൾ നിറഞ്ഞു വരുന്ന കണ്ണ് മെല്ലെ ഉയർത്തി.. " ആ കണ്ണുകൾ ആദിയുടെ മിഴികളിൽ ഉടക്കുമ്പോൾ നെഞ്ചു ഒന്ന് കൊളുത്തി വലിച്ചു അവന്റെ.... നി... നിനക്ക് നൊന്തോ മോളെ... "" ഇടറുന്ന ശബ്ദത്തിന് ഒപ്പം അവന്റ കൈകൾ അവളുടെ കുഞ്ഞ് മുഖം കോരി എടുത്തു..... "" പോ ദുഷ്ട.. "" കടിച്ചു മുറിച്ചിട്ട് കിന്നാരം പറയുന്നോ.. "" എനിക്ക് നന്നായി വേദനിച്ചു.. ""മെല്ലെ ചുണ്ട് ഒന്നു കൂർപ്പിച്ചതും കുഞ്ഞൻ വലത്തേ കൈ കൊണ്ട് ആ കുഞ്ഞ് ചുണ്ടിൽ പൊടിഞ്ഞ രക്തം തുടച്ചു... ഹ്‌സ്.."" വീണ്ടും എരിവ് വലിച്ചവളെ നെഞ്ചിലേക് ചെർത്തവൻ അവളുടെ മുടിയിഴകളിൽ മുഖം ഒളിപ്പിച്ചു.. "" അടരുന്ന കണ്ണുനീർ അവളുടെ കഴുത്തിൽ പതിയാതെ പിടിച്ചു വയ്ക്കാൻ ശ്രമിക്കും തോറും ആശ്രയത്തിനു എന്നോണം അവന്റ ഇരു കൈകളും അവളിൽ പിടി മുറുക്കി.. "" ആദിയേട്ട എന്താ ഇത്.. "" ആദിയേട്ടൻ ക.. കരയുവാണോ.... മെല്ലെ അവന്റ തല പൊന്തിക്കുമ്പോൾ നിറഞ്ഞു വന്ന മിഴിനീർ താഴേക്കു പതിച്ചു... "" മാപ്പ്.. "" വേദനിപ്പിച്ചതിന്.. അറിഞ്ഞു കൊണ്ട് അല്ല മോളെ നീ ആരാണെന്നു സ്വയം അറിഞ്ഞു എന്റെ ഇടം നെഞ്ചിലേക് ചേരും വരെ തീയാണ് എന്റെ നെഞ്ചിൽ.. "" ആദിയുടെ വാക്കുകളെ സംശയത്തോടെ നോക്കി പെണ്ണ്...

ഞാൻ ആരാണ് എന്ന് അറിയില്ലേ ആദിയേട്ടന്.. ഇരിക്കത്തൂർ മനയിൽ സഞ്ചയൻ നമ്പൂതിരിപാടിന്റെ മകൾ ഭദ്ര.. "" ചെറു ചിരിയോടെ അവന്റെ ഇടത്തെ നെഞ്ചിൽ ആഞ്ഞൊന്നു കുത്തി പെണ്ണ്.. ആാാ. ""കണ്ണൊന്നു ചിമ്മി തുറന്നവൻ.. "" കുറുമ്പോട് പെണ്ണിനെ നോക്കി... ഇവിടെ ഇടിച്ചാൽ നിനക്കെ നോവൂ.. "" ആദിശങ്കരന്റെ ഇടം നെഞ്ചിൽ നിന്റെ സ്ഥാനം ആണ്...""" അയ്യടാ.. "" വെറുതെ കള്ളം പറയുവാ..ആ അമ്മച്ചിക്ക് ആയിരിക്കും സ്ഥാനം "" കുറുമ്പോട് ചുണ്ട് കൂർപ്പിച്ചു പെണ്ണ്... സംശയം ഉണ്ടങ്കിൽ നീ നോക്ക് പെണ്ണെ മെല്ലെ ഷർട്ട് അല്പം നീക്കി അവന്റ ഇടത്തെ നെഞ്ചിലെ രോമത്തിലേക്ക് അവളുടെ വലതു കാതിനെ അടുപ്പിക്കുമ്പോൾ ഇരുവരുടെയും ഹൃദയം ഇടുപ്പിന് ഒരേ താളം കൈ വരുന്നത് അവൾ അറിഞ്ഞു..... ആ നിമിഷം പെണ്ണിന്റെ കൈകൾ അവന്റെ രോമത്തിൽ കൂടി മെല്ലെ പായുമ്പോൾ അവളുടെ വലിയ കണ്ണുകൾ അവന്റ നെഞ്ചിലെ രുദ്രാക്ഷത്തോട് ചേർന്നു കിടക്കുന്ന അർദ്ധനാരി ലോക്കറ്റിലേക്ക് പോയി ""...."" നമ്മളും ഇത് പോലെ ആണോ ആദിയേട്ട.."" മഹാദേവനെയും ദേവിയെയും പോലെ... നിഷ്കളങ്കമായി ചോദിക്കുന്നവളുടെ തലയിൽ ആ ദേവന്റെ കൈകൾ മെല്ല തലോടി.. നമ്മൾ മാത്രം """ആണ് ഭദ്രേ അങ്ങനെ.. "" നമുക്ക് പകരം ആവാൻ മറ്റാർക്കും കഴിയില്ല.. ""

നിന്നിലേക്കും എന്നിലേക്കും മറ്റൊരാൾക്ക് കടന്നു വരാൻ കഴിയില്ല.. """ നേർത്ത ചിരിയോടെ ആ ചുണ്ടുകൾ അവളുടെ നെറ്റിതടത്തെ പൊതിയുമ്പോൾ അവരെ മോഹിച്ച നാലു കണ്ണുകൾ മതിലിനു അപ്പുറം പുകഞ്ഞു തുടങ്ങിയിരുന്നു.... "" 💠💠💠 താമര കുളത്തിലെ ഓളങ്ങൾക്ക് ഒപ്പം ചിത്രന്റ നാവിൽ നിന്നും കാലഭൈരവന്റെ രൂപാന്തരം കേട്ടറിഞ്ഞ അല്ലി അവന്റെ ഇടത്തെ കൈയിൽ കോർത്ത വലത്തേ കൈ ഒന്ന് കൂടി മുറുകുന്നതിനു ഒപ്പം അവന്റ ഇടത്തെ തോളിൽ നിന്നും മെല്ലെ തല പൊന്തിച്ചവൾ അവനെ നോക്കുമ്പോൾ ആ കണ്ണ് നിറഞ്ഞൊഴുകുന്നത് വേദനയോടെ നോക്കി അല്ലി .."" ചിത്തുവേട്ടാ..""എന്തിനാ കരയുന്നത്... "" നമ്മുടെ കുഞ്ഞൻ വിജയിച്ചു വന്നില്ലേ.. ""അവന്റെ ഭദ്രയെ അവൻ വീണ്ടെടുത്തില്ലേ..""അല്ലിയുടെ വാക്കുകളിൽ ആവേശം നിറഞ്ഞു.. മ്മ്ഹ.."" അല്ലി... കാലഭൈരവന് പാതി ആണ് കരിംകാളി.. "" ആ അമ്മയെ കാലഭൈരവൻ മോചിപ്പിച്ചാൽ ഭദ്ര സ്വയം അറിയേണ്ടത് ആണ്.. പക്ഷേ ഇവിടെ വിധി വീണ്ടും തളർത്തി.. """ ചിത്രൻ വലത്തെ കൈ കൊണ്ട് നെറ്റി മെല്ലെ തിരുമ്മി കൊണ്ട് തല മെല്ലെ ഉയർത്തി.."" ആ.. "" ഒരു കാരണവശാലും കാലഭൈരവന്റെ തൃശൂലം താഴെ വീണത് ഭദ്ര അറിയരുത്.. "" ചേട്ടച്ഛന്റെ നിർദേശം ആണ്... ചിത്രൻ പറയുമ്പോൾ അല്ലി മെല്ലെ തലയാട്ടി... ഇല്ല ചിത്തുവേട്ടാ.. "" ആ സമയം ജോലിക്കാർ സ്ത്രീകളും പുരുഷൻമാരും അറിയിൽ ആയിരുന്നു..."" ആ പൂജ കഴിയും വരെ വിശ്വസ്ഥർ ആയ രണ്ടോ മൂന്നോ പേരെ മാത്രമേ സഞ്ചയൻ ചേട്ടച്ഛൻ പുറത്ത് വരാൻ നിർദേശം കൊടുത്തുള്ളൂ... "" എന്തിനാണെന്നു ചോദിച്ചപ്പോൾ എല്ലാം പിന്നീട് പറയാം എന്ന് ആണ് പറഞ്ഞത്..

"" അല്ലിയുടെ കണ്ണിൽ സംശയം നിറഞ്ഞു.. മ്മ്.. "" എനിക്കും അതിനെ കുറിച്ച് ഒന്നും അറിയില്ല ചിത്രൻ ദീർഘമായി ഒന്ന് നിശ്വസിക്കുമ്പോൾ അവന്റ തോളിലേക് മെല്ലെ ചാഞ്ഞു അല്ലി.. ചിത്തുവേട്ടാ "" ഇവിടെ നിന്നും നിങ്ങൾ പോകുമ്പോൾ എന്റെ നെഞ്ചു പിടയ്ക്കാൻ തുടങ്ങിയത് ആണ്...". "" അരുതാത്തത് സംഭവിച്ചാൽ നിങ്ങൾ എല്ലാം വെറും മാംസപിണ്ഡം ആയി മാറും... "" ശക്തി നശിച്ച് അവന്റെ അടിമകൾ ആയി മാറും ഞങ്ങൾ ദേവിമാർ.. """അല്ലിയുടെ കണ്ണിൽ നിറയുന്ന ഭയത്തെ നോക്കി ചിത്രൻ... അല്ലി അങ്ങനെ അവന്റെ അടിമ ആകാൻ നിന്നെയോ വീണേചിയേയോ ആവണിയേച്ചിയോ നമ്മുടെ പിള്ളേരെയോ വിട്ടു കൊടുക്കുവോ ഞങ്ങൾ. "" നമ്മുടെ അച്ചുവിനെ പോലും ചേട്ടച്ഛൻ മനഃപൂർവം അവിടേക്കു പറഞ്ഞത് വിട്ടത് ആണ്... "" ഏഹ്.. "" ചിത്തുവെട്ടാൻ എന്താ ഈ പറയുന്നത് ""... അച്ചു അവൾ... ചേട്ടച്ഛൻ.... എന്തിന് വേണ്ടി..പൊടുന്നനെ തല ഉയർത്തി വാക്കുകൾക്ക് ആയി പരതുന്ന അല്ലിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു... അറിയില്ല അല്ലി.."""അല്പം മുൻപ് നടന്നത് എന്താണ് എന്ന് ആർക്കും അറിയില്ല..ഉണ്ണി ചേട്ടച്ഛന് പോലും...."" അച്ചു എങ്ങനെ അവിടെ എത്തി..? എന്തിനു വേണ്ടിയാണ് അച്ചുവിനെ അവിടേക്കു ചേട്ടച്ഛൻ എത്തിച്ചത്..? ആ വേളൂർ മനയെ കുറിച്ച് കുഞ്ഞൻ അവൻ എങ്ങനെ അറിഞ്ഞു ഇതൊക്കെ വലിയ സംശയങ്ങൾ ആണ്.. "" ചിത്രൻ നഖം ഒന്ന് കടിച്ചു... ഇതൊക്കെ ചേട്ടച്ഛനോട് ചോദിച്ചാൽ പോരെ"""... അല്ലി മെല്ലെ തലയാട്ടി.. അതിനു ചേട്ടച്ഛൻ അവിടെ ഇല്ലടി.. ""

ഉണ്ണിയേട്ടനെയും കൊണ്ട് പെട്ടന്നു പോകുന്നത് കണ്ടതാ.. "" എവിടെ പോവാണെന്നു ചോദിച്ചിട്ട് ആരോടും ഒന്നും പറഞ്ഞില്ല.. "" അല്ലങ്കിലും പണ്ടേ ഇങ്ങനെ അല്ലെ എല്ലാം അറിഞ്ഞു കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു നില്കും.. "" പക്ഷെ എല്ലാം കലങ്ങി തെളിയുമ്പോൾ ആണ് എല്ലാവരും അറിയുന്നത് അതിന്റെ അമരക്കാരൻ സാക്ഷാൽ രുദ്രൻ ആണെന്ന്.. "" ചിത്രന്റർ ചുണ്ടിൽ നേർത്ത ചിരി വിടർന്നു... മ്മ്.. "" അതെ ചിത്തുവേട്ടൻ പറഞ്ഞത് സത്യം ആണ് ആ ശക്തി ആണ് ഇന്ന് എല്ലാവരെയും മുൻപോട്ട് നയിക്കുന്നത്.. """ ഹ്ഹ്..അല്ലി ചെറു ചിരിയോടെ നെടുവീർപ്പിട്ടു കൊണ്ട് ചിത്രനെ നോക്കി.... ആഹ്.. "" ചിത്തുവേട്ടാ ഒരു കാര്യം പറയാൻ മറന്നു.. "" ഇന്ന് അറയിൽ വച്ച് ഒരു സംഭവം നടന്നു.. "" അല്ലിയുടെ വാക്കുകളിൽ ഭയം നിറയുമ്പോൾ ചിത്രന്റെ കണ്ണുകൾ അവളിൽ ഉടക്കി... ഹ്ഹ്.. """ ഞാൻ അറയിൽ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ അവിടെ കെടാവിളക്കിന് മുന്പിലെ സൂര്യപീഠം ഇല്ലേ അതിന്റെ കാൽ ഇളകി തെറ്റി.. "" ആ വലിയ ഇടി മിന്നലിൽ ആണ് അങ്ങനെ സംഭവിച്ചത്... "" അല്ലി അത് പറയുമ്പോൾ ചിത്രന്റെ കണ്ണുകൾ ഒന്ന് പിടച്ചു... മ്മ്.. "" അത് കൊണ്ട് ആണല്ലോ മോളെ പാവം എന്റെ സച്ചു ആ വേദന സഹിക്കുന്നത്... എന്റെ ചിന്നു അവളുടെ നെഞ്ചു പിടയുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്...ചിത്രന്റ കണ്ണ് നിറയുമ്പോൾ അല്ലി ആ കൈയിൽ ഒന്ന് കൂടി പിടി മുറുക്കി... ചിത്തുവേട്ടാ.. "" മ... മറ്റൊന്നു കൂടി സംഭവിച്ചു അവിടെ.. ""

അല്ലിയുടെ കണ്ണുകൾ വിറയ്ക്കുമ്പോൾ അതിലേക് സംശയത്തോടെ നോക്കി ചിത്രൻ... ചി... ചിന്നു.. ""അല്ലി ഒന്ന് നിർത്തി കൊണ്ട് അവനെ നോക്കി..ഞാൻ പറയുന്നത് കേട്ട് എടുത്തു ചാടി അപകടം വരുത്തി വയ്ക്കരുത്.."" അല്ലിയുടെ കണ്ണുകൾ ഭയത്തോടെ അല്പം കൂമ്പി... മോളെ ... ""?? ചിത്രൻ പിടപോടെ അവളുടെ കണ്ണിലേക്കു നോക്കി... ആ പീഠം തകരുമ്പോൾ എന്റെ ഒപ്പം അവളും ഉണ്ടായിരുന്നു..""വല്ലാതെ ഭയന്ന അവൾ ചേട്ടച്ഛനെ തേടി പുറത്തേക് ഇറങ്ങി കൂടെ വരാൻ എന്നെ സമ്മതച്ചില്ല..."" ഞാൻ തുടങ്ങി വച്ച മന്ത്രം പൂർത്തിയാക്കാൻ എന്നോട് പറയുമ്പോൾ ആ കണ്ണുകളിൽ വല്ലാതെ ഭയം നിഴലിച്ചു.. "" എന്നിട്ട്..? ചിത്രന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞു... മന്ത്രം പൂർത്തിയാക്കിയതും അറയിൽ നിന്നും ഞാൻ പുറത്തേക് ഇറങ്ങി കൊച്ചിനെ മനയിൽ എങ്ങും നോക്കിയിട്ട് കണ്ടില്ല.. """ആ നിമിഷം ഗൗരിയേച്ചിയുടെ മുറിയിൽ നിന്നും അനന്തന്റ വലിയ കരച്ചിൽ കേട്ടു ഞാൻ ഓടി അവിടേക്കു ചെല്ലുമ്പോൾ ചൂരൽ വച്ച് ഗൗരിയേച്ചി കുഞ്ഞിനെ തല്ലുന്നത് ആണ് കാണുന്നത്..""അല്ലിയുടെ ഓർമ്മകൾ അല്പം പുറകോട്ടു പോകുമ്പോൾ ചിത്രനും അവൾക് ഒപ്പം പുറകോട്ടു ചലിച്ചു... 💠💠💠 ( ഫ്ലാഷ് ബാക്ക്..... ശക്തമായ ആ മഴയത്തു കുഞ്ഞ് ആയ അനന്തൻ കുളം വരെ എത്തിയത് നമുക്ക് അറിയേണ്ടേ...) ചിന്നു.."" മോളെ.. ""ഓരോ മുറയിലും കണ്ണുകൾ എത്തി നോക്കുമ്പോൾ അല്ലിയുടെ നെഞ്ചു പിടച്ചു.."" അകാരണമായ ഭയം അവളെ പിടി കൂടുമ്പോൾ കഴുത്തിൽ ചേർത്ത് വച്ച ചതുർ മുഖന്റ ലോക്കറ്റിൽ പിടി മുറുക്കി അവൾ...

ചിത്തുവേട്ടാ നിങ്ങടെ രക്തം ആണ് ഛായമുഖി.. "" എനിക്ക് അവൾ മകളും അവളെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല എങ്കിൽ ഈ.. ഈ.. ജന്മം അല്ലി നിങ്ങളുടെ സ്വന്തം ആകില്ല.. "" ഹ്ഹ്.. "" പിടച്ചു കൊണ്ട് ആ ലോക്കറ്റിലേക്ക് മിഴികൾ പായുമ്പോൾ അല്ലിയുടെ രണ്ട് തുള്ളി കണ്ണുനീർ ആ ലോകറ്റിനെ നനയിച്ചു..... """"അമ്മേ.. "" തല്ലല്ലേ.. "" അച്ഛേ... "" ഓടിവായോ.. " ഹ്ഹ്.. "" അകത്തെ മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കാതുകളിലേക് പതിക്കുമ്പോൾ അല്ലി ഒന്ന് ഞെട്ടി പിടഞ്ഞു.. അനന്ത.. """"" അകാരണമായ ഭയത്തോടെ അകത്തെ മുറിയിലേക് ഓടി അവൾ... """വലത്തെ കയ്യിലെ ചൂരൽ കൊണ്ട് അനന്തനെ തല്ലുമ്പോൾ ഗൗരി പലതും പതം പറഞ്ഞു കരയുന്നുണ്ട്... ഗൗരിയേച്ചി.."" ഓടി വന്നവളുടെ കൈയിൽ നിന്നും ചൂരൽ പിടിച്ചു വലിച്ചു എറിയുമ്പോഴും കുഞ്ഞനന്ദന്റെ ഏങ്ങൽ അല്ലിയുടെ കാതുകളെ നോവിച്ചു... എന്തിനാ കുഞ്ഞിനെ വെറുതെ തല്ലുന്നത്.. ""അത് കൊച്ച് കുഞ്ഞല്ലേ... അല്ലിയുടെ ശകാര വർഷം കാതുകളിൽ പതിച്ചതും നേര്യത് കൊണ്ട് കണ്ണ് തുടച്ചു ഗൗരി... കൊച്ച് കുഞ്ഞ്.."" അഹങ്കാരം ആണ് ചെറുക്കന്... "" നീ ഇത് കണ്ടില്ലേ അല്ലി മോളെ ഉച്ച തൊട്ട് ഒന്നും കഴിച്ചിട്ടില്ല കൊടുക്കുന്നത് മുഴുവൻ തുപ്പി കളയുവാ.."" ഇപ്പോ കൊടുത്ത പാല് പോലും തട്ടി തെറിപ്പിച്ചു...

""നാഗങ്ങൾ നാവു നീട്ടും പോലെ നീട്ടി ജനാലയിൽ വലിഞ്ഞു കയറുവാ..."" എനിക്ക് പേടി ആകുവാ അല്ലി..... """ എന്തൊക്കെയാ ഇവിടെ നടക്കുന്നത്..... ""ഗൗരി വേദനയോടെ മുഖം ഒന്ന് തുടച്ചു... മോൻ... മോൻ എന്തിനാ ഭക്ഷണം തട്ടി കളഞ്ഞത്.."" "" അമ്മയ്ക്ക് സങ്കടം ആവില്ലേ.. "" ഗൗരി മെല്ലെ അവന് അടുത്ത് മുട്ടിൽ കുത്തി ഇരുന്നു... ആ കണ്ണുകളിലെക്ക് സൂക്ഷിച്ചു നോക്കി കരിനീല നിറത്തിലെ കണ്ണുകളിൽ വിഷം മുറ്റി നിൽക്കുന്നതിന്റെ ചൂട് അല്ലിയുടെ മുഖത്തേക് ഏശിയതും മെല്ലെ തല വെട്ടിച്ചവൾ... ഇച്ചേച്ചി... "" എനിക്ക് കുളത്തിൽ പോകണം.... കുളത്തിലോ.. "" അല്ലിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞതും ഗൗരി വശത് കിടന്ന ചൂരൽ വീണ്ടും കൈയിൽ എടുത്തു... അനന്ത.. "" വാശി കാണിക്കരുത്.. കുറച്ചു നേരം ആയി കുളത്തിൽ പോകാൻ ഇവിടെ കിടന്നു പൊടിക്കുന്നു.. "" ഈ പേമാരിയും ഇടിമിന്നലും ഒന്നും നീ കാണുന്നില്ലേ അനന്ത.. "" ഗൗരിയുടെ വാക്കുകൾ ഉയരുമ്പോൾ അവന്റ കണ്ണുകൾ അല്ലിയിൽ വന്നു നിന്നു.. ഇച്ചേച്ചി എന്നെ ഒന്ന് കൊണ്ട് പോവോ.. "" യാജനയോടെ ആ കുഞ്ഞ് കണ്ണുകൾ അല്ലിയെ പൊതിഞ്ഞു.. ഈ മഴ ഒന്ന് തോരട്ടെ മോനെ ഇച്ചേചി കൊണ്ട് പോകാം.. "" അല്ലി അവന്റ താടി തുമ്പിൽ മെല്ലെ പിടിച്ചതും പൊടുന്നനെ ഞെട്ടലോടെ ആ കൈ പിൻവലിച്ചു.. "" അവന്റ കണ്ണുകളിലേക് സൂക്ഷിച്ചു നോക്കി ചെറുത് ആയി വരുന്ന കൃഷ്ണമണികൾ ഇരയെ തേടുന്നത് അവൾ അറിയുമ്പോൾ അല്ലിയുടെ കണ്ണുകളും നാലുപാടും പാഞ്ഞു... മ്മ്.. ""

മോൻ വാ ഇച്ചേച്ചി കൊണ്ട് പോകാം.. "" അവന്റ കൈയിൽ മെല്ലെ പിടിച്ചു വലിച്ചു കൊണ്ട് അവൾ എഴുനെല്കുമ്പോൾ നടുവിലെ പല്ല് പോയ മോണ കാട്ടി ചിരിച്ചവൻ.. അല്ലി.. "" ഗൗരി മുന്പോട്ട് ആഞ്ഞതും ഇടത് കൈ അവൾക് നേരെ ഉയർത്തി അല്ലി...പൊടുന്നനെ മുഖത്ത് ചിരി വരുത്തി അല്ലി... ദേ ഞങ്ങൾ കുളത്തിൽ ഒക്കെ പോയി വന്നിട്ട് ചോറ് ഉണ്ണാം.. "" അല്ലേടാ.. "" അല്ലി കുഞ്ഞനന്തനെ തിരിഞ്ഞു നോക്കി കണ്ണിറുകുമ്പോൾ കുഞ്ഞ് മോണ കാട്ടി വീണ്ടും ചിരിച്ചവൻ.... അല്ലിക്കു ഒപ്പം കുളത്തിലേക് ഓടി... 💠💠💠 ചിത്തുവേട്ടാ.. "" അല്ലിയുടെ വാക്കുകൾ ശ്രദ്ധപൂർവ്വം കേട്ടിരുന്ന ചിത്രൻ ഒന്ന് ഞെട്ടി അവളെ നോക്കി.. "" ഹ്ഹ്.. "" ശ്വാസം എടുത്തു വിട്ടു കൊണ്ട് അല്ലിയുടെ കണ്ണുകൾ നാലുപാടും പാഞ്ഞു.... ഹ്‌.. "" അവനിൽ നിന്നും ഉരുവായ വിഷം കണ്ണുകൾ തേടിയ ഇര അത് ആ കുളത്തിൽ ഉണ്ടായിരുന്നു.. """അവൻ ആ നാഗ.. "" നാഗ.. """" ചിത്രന്റെ കണ്ണുകൾ വികസിച്ചു.. "" അതിലേക് അഗ്നി ആളികത്തി.. "" ചി... ചിന്നു.. "" അതിനു അനുസരിച്ചു അവന്റ ചുണ്ടുകൾ മന്ത്രിച്ചു... ഹാ.... "" ഞങ്ങൾ വരുമ്പോൾ കുളത്തിന്റെ നടുക്ക് ഭയത്തോടെ നിൽക്കുന്ന ചിന്നു മോൾ അവളെ ദംശിക്കാൻ പത്തി വിടർത്തി നിക്കുന്നവൻ..പെട്ടന്ന് തന്നെ കുഞ്ഞനന്തൻ വെള്ളത്തിലേക് ചാടി അവനെ ഭയന്ന ആ ദുഷ്ടനാഗം തിരിച്ചു പോയി.... ""

""വാക്കുകൾക്ക് ഒപ്പം അല്ലിയുടെ കണ്ണുകളിലും ഭയം നിറഞ്ഞു... ഏയ്.. ഒരിക്കലും ആ ദുഷ്ടൻ ചിന്നുവിനെ ദംശിക്കില്ല അല്ലി.."" അത് ഞാൻ ചേട്ടച്ഛനിൽ നിന്നും അറിഞ്ഞത് ആണ്... "" "" സൂര്യദേവന്റ ശാപം അവനുണ്ട് അവനിൽ നിന്നും ഏതെങ്കിലും തരത്തിൽ തന്റെ പാതി ഛായമുഖിക്ക് അപകടം സംഭവിച്ചാൽ ഒരിക്കലും അവളെ സ്വന്തം ആക്കാൻ അവന് കഴിയില്ല... അതിനാൽ അങ്ങനെ ഒരു സഹസത്തിനു അവൻ മുതിരില്ല.... ചിത്രൻ സംശയത്തോടെ മീശ മെല്ലെ കടിക്കുമ്പോൾ അല്ലിയുടെ കണ്ണുകളും ചില ഓർമ്മകളിലേക്കു പോയി... ആഹ് ചിത്തുവേട്ടാ.. "" എന്നോട് അവിടേക്കു വരരുത് എന്ന് പറഞ്ഞു ആണ് അനന്തൻ വെള്ളത്തിലേക് ഇഴഞ്ഞു ഇറങ്ങിയത്.. "" ആ നിമിഷം മതിലിന്റെ വശത്തു നിന്നും ഞാൻ കണ്ടു അനന്തനെ കണ്ട് ഭയന്നു പുറകോട്ടു പോയ അവന്റ വായിൽ നിന്നും ചുവന്ന എന്തോ പൊടി താഴെക്ക് വീഴുന്നത്.. "" ചുവന്ന പൊടിയോ.. ""ചിത്രന്റെ കണ്ണുകൾ തിളങ്ങി.."" മ്മ്മ്... "" കുംകുമ്മം പോലെ എന്തോ ഒന്ന്.... ""ചിന്നുവിനെയും കൊണ്ട് അനന്തൻ മനയിലേക് പോയി കഴിഞ്ഞും ആ വെള്ളത്തിൽ അത് ചുവന്നു കിടന്നിരുന്നു.."" പിന്നെ ശക്തമായി പെയ്ത ഒരു മഴയിൽ അത് ഒലിച്ചു പോകുന്നത് ഞാൻ കണ്ടു... അവന്റ വിഷം ആണെന്നു ഞാൻ കരുതിയത്.. അത് അവന്റെ വിഷം ഒന്നും അല്ല അല്ലി.. """

ചിത്രൻ ചുണ്ട് ഒന്ന് കടിച്ചു.."" ചിന്നു അവൾ എന്തിനാ ഇവിടെക് വന്നത്.. """ ആ സമയത്ത് അതിന്റെ ആവശ്യം ഇല്ലല്ലോ.. "" അത് മാത്രം അല്ല ആ കൃത്യ സമയത്ത് ആ ദുഷ്ടനും മനയുടെ മതിൽ കടന്നു വന്നു എങ്കിൽ ഇതൊരു പ്രീ പ്ലാൻഡ് ആണ്...ചിത്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... കുന്തം.. "" അവൾ ചേട്ടച്ഛനെ നോക്കി വന്നതാ.. "" എല്ലാം ഇങ്ങനെ പോലീസ് കണ്ണിൽ കൂടി നോക്കാതെ മനുഷ്യ.."" അല്ലി ചിത്രന്റ കൈയിൽ മെല്ലെ നുള്ളി... മ്മ്ഹ.. അല്ല പെണ്ണെ ഇതിനു പിന്നിൽ ജാതവേദന്റെ കളി നടന്നിട്ടുണ്ട് അല്ലങ്കിൽ ആദിശേഷൻ വാഴുന്ന മനയിൽ അവൻ ഇത്രയും ധൈര്യത്തോടെ കടന്നു വരില്ല.. "" അവന്റ് താകീത് ലംഗിച്ചവൻ വന്നു എങ്കിൽ അവന്റ പിന്നിലെ ധൈര്യം അയാൾ ആണ്.... ശരിയാ ചിത്തുവേട്ടാ.. "" ആ സമയം എനിക്ക് ചിന്നുവിനെ തിരക്കി ഇറങ്ങാൻ തോന്നിയില്ല എങ്കിൽ ഇന്ന് വലിയൊരു ദുരന്തം നടന്നേനെ.. "" ഗൗരിയേച്ചിയെ കുറ്റം പറയാൻ പറ്റില്ല അത് ഒരു അമ്മയാണ് അവർക്ക് അനന്തൻ മകൻ മാത്രമാണ്..... ഹ്ഹ്.. "" അല്ലിയുടെ കണ്ണുകൾ നിറയുന്നതിനു ഒപ്പം ചിത്രനിലേക്ക് അവൾ ചാഞ്ഞു.. "" അവന്റ ഇടത്തെ കൈ അവളെ പൊതിയുമ്പോൾ പൊള്ളി കുടുന്ന നെഞ്ചിലേക്ക് അവളുടെ ചുടു കണ്ണുനീർ പെയ്തിറങ്ങി...... 💠💠💠 മാമ.. "" അങ്ങോട്ട് പോണോ... ""

കുളത്തിലേക്കുള്ള കുഞ്ഞ് വഴിയിൽ നഖം കടിച്ചു നിൽക്കുന്ന കുറുമ്പനെ തിരിഞ്ഞു നോക്കി അനികുട്ടൻ.. "" എന്നാ നീ ഒരു കാര്യം ചെയ്യ് ആ ഫോൺ എടുത്തു ആദിയേ വിളിച്ചു മുകളിലോട്ടു കേറി വരാൻ പറ... "" അനികുട്ടൻ മതിലിലേക് മെല്ലെ ചാരി.... അത് മാമനു അറിയില്ലേ ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ വല്യേട്ടൻ ഫോൺ എടുക്കില്ല.. "" കഴിഞ്ഞ പ്രാവശ്യം വെള്ളത്തിൽ ചാടിയപ്പോൾ ഫോൺ പോയി..പുതിയത് വാങ്ങി കൊടുക്കാൻ നേരം രുദ്രച്ഛൻ കിടന്നു തുള്ളുന്നുണ്ടാരുന്നു..."" എന്തുവാടേ ഇവന് ഒക്കെ ഇത് സ്ഥിരം തന്നെ .. ""വെറുതെ അല്ല ആ കാട്ടു മൂപ്പൻ ഉറഞ്ഞു നടക്കുന്നത്... അനികുട്ടൻ താടി ഒന്നു ചൊറിഞ്ഞതും കുറുമ്പൻ കടിച്ച നഖം പുറത്തേക് ആഞ്ഞു തുപ്പി ആ നിമിഷം ഭാനു കുറുമ്പൻറെ കൈയിൽ മെല്ലെ അടിച്ചു... തൃസന്ധ്യക്ക് ആണോ നഖം കടിച്ചു ഇടുന്നത്.. "" പിശാച് വരും... "" കുറുമ്പോട് കുറുമ്പനെ നോക്കിയതും അവന്റെ കൈ പുറത്തെ മതിലിലേക് നീണ്ടു.... ഭാനുഅമ്മ പറഞ്ഞു തീരും മുൻപ് വന്നല്ലോ രണ്ട് പിശാചുക്കൾ... "" കുറുമ്പൻറ്റ കൈ നീണ്ട ഭാഗത്തേക് അനികുട്ടന്റെയും ഭാനുവിന്റെയും കണ്ണുകൾ ചലിച്ചു....... ( തുടരും )

..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story