ആദിശങ്കരൻ: ഭാഗം 134

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഭാനുഅമ്മ പറഞ്ഞു തീരും മുൻപ് വന്നല്ലോ രണ്ട് പിശാചുക്കൾ... "" കുറുമ്പൻറ്റ കൈ നീണ്ട ഭാഗത്തേക് അനികുട്ടന്റെയും ഭാനുവിന്റെയും കണ്ണുകൾ ചലിച്ചു.... ഓഹ്... "" ഉഗ്രൻ ഒരു കിളി.. "" അനികുട്ടന്റെ കണ്ണുകൾ വിടർന്നതും കുറുമ്പൻ അവനെ അടിമുടി നോക്കി... കിളി അല്ല മാമ അത് ആ ""വെകിളി തള്ളയാ.. ""കോകില.. "" മറ്റേത് ആ കാട്ട് ബ്രാൻഡ് മൂപ്പനും.."" മതിലിനു അപ്പുറത്തു കുളത്തിലേക്ക് തല പൊന്തിച്ചു നിൽക്കുന്നവരിലേക്ക് പോയി കുറുമ്പന്റെ കണ്ണുകൾ... അവനെ ആർക്കു വേണം.. "" കോകില... കുട്ടി"" കൊള്ളാം.. ഉണ്ണിയേട്ടൻ പറഞ്ഞതിലും സുന്ദരി ആണല്ലോ.. "" അനികുട്ടൻ ചെറു നാണത്തോടെ തല മെല്ലെ ആട്ടി..... കുട്ടിയോ.. "" cc അടയാൻ നിൽക്കുന്ന തള്ളയാ മാമ അത്.. ""കുറുമ്പൻ അനികുട്ടന്റെ കൈയിൽ ഒന്ന് പിച്ചി... അത് നിങ്ങൾ പിള്ളേർക്ക് ഞങ്ങള്ക്കും വേണ്ടേടാ ഒരു എന്റർടൈൻമെന്റ്... "" ഞാൻ ഇപ്പോൾ വരാം... "" കുറുമ്പനെ ഒരു കണ്ണ് അടച്ചു കാണിച്ചു കൊണ്ട് അനികുട്ടൻ ആ മതിലിന്റെ താഴത്തെ കയ്യാലയിലേക് ചാടി കയറി... ഭാനു അമ്മേ മതിലിനു അപ്പുറത്തു വല്യേട്ടനും ഭദ്രയും ഉണ്ട്... ""ആ പടവിറങ്ങി ചെല്ലുന്നത് കുളത്തിലേക്കാ...രണ്ടിന്റെയും മുഖം കണ്ടില്ലേ.. "" പിടിച്ചു മതിലിൽ ഉരയ്ക്കണം... ""

കുറുമ്പൻ പല്ലൊന്നു കടിച്ചതും ഭാനുവിന്റെ കണ്ണുകൾ നേർത്ത ഭയത്തോടെ അവരിൽ ചെന്നു നിന്നു.... കാറ്റിൽ ഇളകുന്ന കറുത്ത ചേല... കുറ്റി മുടികൾക് ഇടയിലെ വലിയ തുന്നൽ... "" ദേഷ്യം കൊണ്ട് വിറ കൊള്ളുന്ന മുഖം വലിഞ്ഞു മുറുകുന്നത്തിനൊപ്പം അവരുടെ വലിയ തുന്നൽ വീർത്തു വരുന്നുണ്ട്...."" കയ്യാലയിൽ നിന്നും കൊണ്ട് താഴെ പടവിലേക് കോകിലയുടെയും മൂപ്പന്റെയും കണ്ണുകൾക്ക് ഒപ്പം അനികുട്ടന്റ കണ്ണുകളും ആ നിമിഷം സഞ്ചരിച്ചു... പടവിൽ ആദിയുടെ നെഞ്ചിലേക്ക് ചേർന്ന് ഇരിക്കുന്നവൾ... "" ഈ ചെറുക്കനും പെണ്ണും.."" അനികുട്ടൻ ചുണ്ട് ഒന്നു കൂർപ്പിച്ചു കൊണ്ട് കോകിലയുടെ ചെവിയോരം വന്നു. മോളുട്ടി... "" """""!!! അനികുട്ടന്റർ ശബ്ദം ചെവിയോരം പതിഞ്ഞതും ഞെട്ടി പുറകിലോട്ട് മാറി കോകിലയും മൂപ്പനും.... മോളുട്ടിയൊ.."" ഇത് കള്ള കളിയാ.. "" കേരളം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായ തള്ളേ കേറി ആരെങ്കിലും മോളുട്ടി എന്ന് വിളിക്കുവോ.. "" എന്റെ പരശു മാമ ആ മഴു ഒന്ന് തരുവോ ഇങ്ങേരുടെ തല ഞാൻ ഇന്ന് തല്ലി പൊളിക്കും... "" കുറുമ്പൻ ചുറ്റും കല്ല് പരതിയതും ഭാനു അവന്റ കൈയിൽ പിടിച്ചു... അടങ്ങി ഇരിക്ക്.. "" അനികുട്ടൻ അങ്ങനെയാ...അതിൽ ദുരുദ്ദേശ്യം ഒന്ന് കാണില്ല... മ്മ്ഹ്ഹ്.. "" ഭാനുവിന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടരുമ്പോൾ കോകിളിയുടെ ശബ്ദം ഉയർന്നു.. നീ ഏതാടാ നാറി ..""

കാളികാ വനത്തിലെ ഉഗ്ര സർപ്പങ്ങളുടെ തോഴി കോകിലയുടെ മുൻപിൽ നിന്നും ഇങ്ങനെ സംസാരിക്കാൻ നിനക്ക് എവിടുന്നു കിട്ടി ഈ ധൈര്യം...!!! അവരുടെ കണ്ണുകളിൽ അഗ്നി ആളി കത്തുമ്പോൾ അനികുട്ടന്റെ ചുണ്ടിൽ വീണ്ടും ചിരി വിടർന്നു.... കോകിലമ്മയ്ക്ക് മനസിൽ ആയില്ലേ ഇവൻ ആണ് അനിരുദ്ധൻ പുതുമന....""" ആ പൊട്ടകണ്ണിയുടെ സഹോദരൻ.... "" മൂപ്പന്റെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞു... ആരാടാ പൊട്ട കണ്ണി... """അനികുട്ടന്റെ കണ്ണുകൾ മൂപ്പന് നേരെ തിരിഞ്ഞു.....എടാ ചെറുക്കാ നീയും ഞാനും തമ്മിൽ ചില ബന്ധങ്ങൾ ഉണ്ട് അത് കൊണ്ട് മാത്രം ആണ് നിന്നെ ഞാൻ വെറുതെ വിടുന്നത്... അല്ലങ്കിൽ നിന്റെ ഈ താടിയിൽ തീ കൊളുത്തി വിട്ടാൽ മാത്രം മതി.... ദോ ലവന്റെ മന്ത്രവാദ പുര മൊത്തം കത്തി തീരാൻ..... അനികുട്ടൻ മുണ്ട് ഒന്ന് മടക്കി കുത്തി... അതെന്ത് ബന്ധം ഭാനു അമ്മേ..."" കുളിക്കാതെ ഇരുന്നാൽ ബന്ധം ഉണ്ടാകുമോ... "" കുറുമ്പൻ നഖം മേലെ കടിക്കുമ്പോൾ അനികുട്ടൻ കോകിലയ്ക്ക് നേരെ തിരിഞ്ഞു.. കുട്ടി ഇതൊന്നും കണ്ടു പേടിക്കണ്ട... ഈ അനിയേട്ടൻ പാവമാ...

. ""മതിലിൽ നിന്ന ഒരു കതിർ പുല്ലു എടുത്ത് വായിൽ ഇട്ടു ചവച്ചു അനികുട്ടൻ...... കണ്ണുകൾ ആകാശത്തേക് നീളുന്നതിനു ഒപ്പം ചുണ്ടുകളും കണ്ണും വിറപ്പിച്ചു... കുളിക്കാത്തതിന്റർ പേരിൽ സ്നേഹിച്ച പെണ്ണും , ഒരു ദുർബല നിമിഷത്തിൽ കുളിസീൻ പിടിച്ചതിന്റെ പേരിൽ സ്വന്തം അമ്മാവനും ചവുട്ടി പുറത്താക്കിയ പാവം ഒരു ഹത ഭാഗ്യൻ ആണ് ഞാൻ..."" കുട്ടി മനസ് വച്ചാൽ.... "" ഈ കുളപടവ് നമുക്ക് ഒരു മണിയറ ആക്കാം....."""""അനികുട്ടന്റെ വാക്കുകൾ പൂർത്തി ആകും മുൻപേ വലിയൊരു ശബ്ദം കേട്ടതും ഭദ്രയിൽ നിന്നും ഞെട്ടി പിടഞ്ഞു മാറി കുഞ്ഞൻ.. "" ആദിയേട്ട... "" എന്താ ഒരു ശബ്ദം കേട്ടത്.... "" ഭദ്രയുടെ കണ്ണുകൾ ഭയത്തോടെ ചുറ്റും പായുമ്പോൾ കൈകൾ ആദിയെ പിടി മുറുക്കി.. എനിക്കറിയില്ല... "" വാ നമുക്ക് നോക്കാം... """" പറഞ്ഞു തീരും മൂന്പേ ഭദ്രയുടെ കൈ പിടിച്ചു പടവുകൾ ഓടി കയറുമ്പോൾ താഴേക്ക് ഓടി വരുന്ന കുറുമ്പനും ഭാനുവും........... എന്താട അവിടെ ഒരു ശബ്ദം കേട്ടത്... "" കുഞ്ഞന്റെ കണ്ണിൽ സംശയം നിറയുമ്പോൾ ഓടി വന്ന കിതാപ്പ്പ് ഒന്നടക്കി കുറുമ്പൻ നേരെ ഒന്ന് നിന്നു... ഹ്ഹ.."" വല്യേട്ടാ ആ മാമൻ അമ്മച്ചിയോട് കുട്ടി മനസ് വച്ചാൽ ഈ കുളക്കടവ് നമുക്ക് മണി അറ ആക്കാം എന്ന് പറഞ്ഞു.."" ആ തള്ള പിടിചോന്ന് പൊട്ടിച്ചു... ആ ശബ്ദം ആണ് കേട്ടത്....""

കുറുമ്പൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞതും കുഞ്ഞന്റെ കണ്ണുകൾ മുൻപോട്ട് തള്ളി.... ഏ... ഏ.. ഏത് അമ്മച്ചി.. "" കോ.. കോകിലയൊ...കുഞ്ഞന്റെ കണ്ണിൽ നേർത്ത സംശയം നിറഞ്ഞു... ഹ്ഹ.. ""ഹ്ഹ അത് തന്നെ..."" കുറുമ്പൻ നെഞ്ചോന്നു തിരുമ്മി കൊണ്ട് തുടർന്നു... നിങ്ങൾ ഇങ്ങനെ ടികെറ്റ് വച്ചു ഷോ നടത്തിയാൽ കണ്ട ലോക്കൽ മന്ത്രവാദികൾ മുഴുവൻ മതിലിന്റെ പുറത്ത് കേറി നിരങ്ങും... ""കുറുമ്പൻ പറഞ്ഞതും ഭദ്ര ചെറിയ നാണത്തോടെ കുഞ്ഞന്റെ ഇടത്തെ കൈയിലേക്ക് ഒളിച്ചു... പോടാ അവിടുന്ന് എന്നിട്ട് അങ്ങേര് എന്തിയെ """..... കുഞ്ഞൻ മുകളിലേക്കു എത്തി നോക്കി... പറഞ്ഞ പോലെ മാമൻ എന്തിയെ ഭാനു അമ്മേ..""മാമന് അടി വീണ വഴിയേ ഞാൻ ഭാനുഅമ്മേടെ കൈയിൽ പിടിച്ചു ഓടി...."" നല്ല ആളുകളാ രണ്ടും ആ വെളിവ് ഇല്ലാത്ത മനുഷ്യനെ ആ സ്ത്രീയുടെ മുൻപിൽ ഇട്ടിട്ടു വന്നത്...കുഞ്ഞൻ നഖം ഒന്ന് കടിച്ചു... ഇനി മാമൻ ആ വാശിക്ക് ജതാവേദൻ മാമന്റെ മന്ത്രവാദ പുര മണിയറ ആക്കാൻ പോയോ വല്യേട്ട.. "" മന്ത്രവാദി കുഞ്ഞുങ്ങളെയും കൊണ്ട് മന നിറയ്ക്കുമോ... പോടാ അവിടുന്ന്... "" അങ്ങേർക്ക് ഇതെന്തിന്റെ കേടാ.. """" കുഞ്ഞൻ പല്ല് കടിക്കുമ്പോൾ അനികുട്ടൻ വായിൽ ഒന്ന് വിരൽ ഇട്ടു കൊണ്ട് മുഖം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് താഴേക്കു ഇറങ്ങി വന്നു........ """കഴിഞ്ഞ ആഴ്ച ട്രെയിനിൽ നിന്നും കിട്ടിയത്തിന്റെ അത്രെയും പോരാ.. """"" നിങ്ങൾക് ഇത് എന്തിന്റെ കേടാ മാമ..""

ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത് പോരാത്തതിന് ആ തള്ളേടെ കൈയിൽ ഇരുന്നതും പോയി വാങ്ങിയേക്കുന്നു..... " കുഞ്ഞൻ ഇടുപ്പിൽ കൈ കുത്തി അനികുട്ടനെ ഒന്ന് നോക്കി... അയ്യടാ... "" സന്ധ്യ കഴിയും മുൻപ് ഇവളെയും കൊണ്ട് മനയിൽ കേറണം എന്ന് പറഞ്ഞല്ലേടാ രുദ്രേട്ടൻ നിന്നെ ഇങ്ങോട്ട് വിട്ടത്... ""അനികുട്ടൻ വെള്ളത്തിൽ ഇറങ്ങി കാലൊന്നു നനച്ചു... അ.. അ.. അത് ഞാൻ ഇച്ചേച്ചിയെ നോക്കി ഇരുന്നതാ..."" അല്ലെ ആദിയേട്ട.. "' ഭദ്ര ചുണ്ട് ഒന്ന് കൂർപ്പിച്ചു...... എടാ.."" എന്താ ഇവിടെ ഒരു ബഹളം കേട്ടത്.. "" ഞങ്ങൾ നടന്നു വരുമ്പോൾ പടക്കം പൊട്ടുന്ന ശബ്ദം കേട്ടല്ലോ... "" മുകളിൽ നിന്നും വെപ്രാളത്തിൽ ചിത്രനും അല്ലിയും ഇറങ്ങി വരുമ്പോൾ കുറുമ്പൻ ചിരിച്ചുകൊണ്ട് വായ പൊത്തി.... എന്താട... എന്തിനാ ഇവൻ ചിരിക്കുന്നത്... "" ചിത്രനും അല്ലിയും എല്ലാവരെയും മാറി മാറി നോക്കുമ്പോൾ അനികുട്ടൻ രണ്ട് പടവു മുകളിലേക്കു കയറി... ചിത്തു മോനെ """ എന്റെ നല്ല മനസിന്‌ ഈ പെങ്കൊച്ചിന്റെ കണ്ണുനീർ ഒപ്പാൻ വേണ്ടി ആ കോകിലകുട്ടിക്ക് ഒരു ജീവിതം കൊടുക്കാം എന്ന് പറഞ്ഞു.. ""അവൾക് അത് വേണ്ട....ഞാൻ ചിന്തിച്ചത് തെറ്റാണോ ചിത്തു മോനെ.... അനികുട്ടൻ ചിത്രനെ സൂക്ഷിച്ചു നോക്കി... അത് പിന്നെ അങ്ങനെ ചോദിച്ചാൽ.."" അല്ല അതെങ്ങനെ ശരിയാകും അവർ ഒരു ദുഷ്ടശക്തി അല്ലെ....ചിത്രൻ അല്ലിയുടെ ഒപ്പം താഴേക്കു ഇറങ്ങി വന്നു... എന്റെ ചേട്ടായി... "" ഇങ്ങേരെ പിടിച്ചു പെണ്ണ് കെട്ടിക്കേണ്ട സമയം ആയി.. ""

ഇങ്ങനെ പോയാൽ നാട്ടിലുള്ള പെണ്ണുങ്ങടെ മുഴുവൻ അടിയും വാങ്ങി കൂട്ടും... "" കുഞ്ഞൻ പറഞ്ഞതും ചിത്രനും അല്ലിയും വായ പൊളിച്ചു.... എടെ അവർ പിടിച്ചു അടിച്ചോ ഇങ്ങേരെ...ചിത്രൻ അനികുട്ടനെ അടിമുടി ഒന്ന് നോക്കുമ്പോൾ ഇടത്തെ കവിൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൂടി ചലിപ്പിച്ചു... ചെറുത് ഒരെണ്ണം... """" പറഞ്ഞു കൊണ്ട് അനികുട്ടൻ പല്ലൊന്നു കുലുക്കി... "" ഭാഗ്യം അവിടെ തന്നെ ഉണ്ട്... പക്ഷെ ശബ്ദം വലുത് ആയിരുന്നല്ലോ മാമ... "" കുഞ്ഞൻ മെല്ലെ ചിരി അടക്കി.... പിന്നെ കുളത്തിന്റെ മുകളിൽ വച്ചു അടിച്ചാൽ എക്കോ വരില്ലേ... "" പഠിക്കാൻ വിടുമ്പോൾ പഠിക്കാൻ പോകണം അല്ലാണ്ട് കുളകടവിൽ പ്രേമിക്കാൻ അല്ല പോകണ്ടത്..... "" അനികുട്ടൻ മുഖം ഒന്ന് തിരിച്ചു... ഇത്രയും വലിയ എക്കോയൊ.. "" ചിത്രൻ അല്ലിയെ ഒന്ന് നോക്കി... ചുമ്മാ നല്ല അടി കിട്ടിയിട്ടുണ്ട് പാവത്തിന്.. "" ഇനി കൂടുതൽ ചോദിച്ചു വിഷമിപ്പിക്കണ്ട....അല്ലി ആരും കേൾക്കാതെ ചിത്രനെ കണ്ണ് കാണിച്ചു... ഞാൻ ഒന്നും ചോദിക്കുന്നില്ല...വെളിവ് വീഴുമ്പോൾ ആ നിൽക്കുന്നവൾ ഇതിനെല്ലാം കൂടി അങ്ങു കൊടുത്ത മതി.... ചിത്രന്റെ വാക്കുകളിൽ ദേഷ്യം കലരുമ്പോൾ അല്ലി ഭദ്രയെ നോക്കി...എല്ലാം കണ്ട് പകച്ചു നിൽക്കുന്ന കണ്ണുകളിൽ നിറയുന്ന സംശയങ്ങളെ അല്ലി ചിരിയോടെ നോക്കി മുൻപോട്ട് വന്നു ഭദ്രയുടെ തോളിലൂടെ കൈ ഇട്ടു... ഹ്ഹ.. ""

ഇച്ചേച്ചി എവിടെ ആയിരുന്നു.... ""നിറഞ്ഞ കണ്ണുകൾ അല്ലിയിൽ ചെന്നു നിന്നു.... ആ.. ആ കോകില..""വിരൽ മുകളിലേക്കു ചൂണ്ടിയതും അല്ലി അവളുടെ കണ്ണുനീർ മെല്ലെ ഒപ്പി... ഇച്ചേച്ചിക്ക് എല്ലാം അറിയാം... സാരമില്ല പോട്ടെ നിനക്ക് നിന്റെ ആദിയേട്ടനെ തിരികെ കിട്ടിയില്ലേ ഇനി ആരു വിചാരിച്ചാലും നിങ്ങളെ തമ്മിൽ പിരിക്കാൻ കഴിയില്ല...... അല്ലിയുടെ വിരലുകൾ ഭദ്രയുടെ മുടിയിലൂടെ മെല്ലെ പായുമ്പോൾ കുഞ്ഞന്റെ ഇടത് കരം ഭദ്രയുടെ വലത് കരം മുറുകെ പിടിച്ചു.. മോളെ അല്ലി നീ ഭദ്ര മോളെയും കൊണ്ട് മനയിലേക്ക് പൊയ്ക്കോ... "" ഞങ്ങൾ പുറകെ വരാം...അനികുട്ടൻ രണ്ട് പടവു മുകളിലേക്കു കയറിയതും അല്ലി സംശത്തോടെ ചിത്രനെ നോക്കി.. ചെല്ല്.. """ മെല്ലെ കണ്ണടച്ചവൻ.... ചതുർമുഖന്റെ നിർദ്ദേശങ്ങൾ എല്ലാം ആ മുഖത്ത് നിന്നും വായിച്ചെടുത്ത വേദവതി നേർത്ത ചിരിയോടെ ഭദ്രയെയും കൊണ്ട് പടവുകൾ കയറി..... അവർ ദൂരെയ്ക്ക് മാഞ്ഞതും അനികുട്ടൻ ശ്വാസം ഒന്ന് എടുത്തു വിട്ടു.... ആദി മോനെ ..!! ആ കൈകളിൽ പിടി മുറുക്കുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ അവനിലേക് സംശയത്തോടെ ചെന്നു നിന്നു... എന്താ അനിമാമ എന്നോട്.. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ... "" അവന്റ വാക്കുകളിൽ ആകാംഷ നിറയുമ്പോൾ ചിത്രനിലും അതെ ആകാംഷ നിറഞ്ഞു... മ്മ്.. """

ഉണ്ട്...... അനികുട്ടന്റെ കണ്ണുകൾ ദൂരേക്ക് നീണ്ടതും കുറുമ്പൻ രണ്ട് പടവുകൾ താഴെ ഇറങ്ങി വന്നു കുഞ്ഞന്റെ കൈയിൽ പിടിച്ചു.... വല്യേട്ടാ..."" ഹ്ഹ.. "" നമ്മുടെ ഭദ്രയ്യ്ക്കു ഭ്രാന്ത്‌ വരാൻ ആ ദുഷ്ടൻ ഏതോ മരുന്ന് കൊടുത്തു വിട്ടു.... "" ദേ ഇത് കണ്ടോ എന്റെ കാലിലെ മഞ്ഞ നിറം... അത് ആാാാ.. ആ മരുന്ന് ആണ്... ഭ്രാന്ത്‌ വരാൻ മരുന്നോ..? നീ എന്തൊക്കെയാ ഈ പറയുന്നത്... കുഞ്ഞൻ പുരികം മെല്ലെ ഉയർത്തുമ്പോൾ അവന്റ നെഞ്ചകം ഒന്ന് പിടച്ചു... അതെ മോനെ.. "" ഭാനു അല്പം മുൻപിലേക് വന്നു.... "" ചിന്നുമോളുടെയും അച്ചുവിന്റെയും കൂടെ ഞാൻ തെക്കിനിയിലേക് ചെല്ലുമ്പോൾ ആകാശ് ഒരു സ്ത്രീയുടെ കരണം അടിച്ചു തെറിപ്പിച്ചു... എല്ലുകൾ ഒടിഞ്ഞു തൂങ്ങി ആ സ്ത്രീ ശ്വാസം എടുക്കാൻ പോലും പാട് പെടുകയായിരുന്നു.... അവരുടെ കൈയിൽ നിന്നും ആ സമയം തെറിച്ചു വീണത് ആണ് കുഞ്ഞിന്റെ കാലിൽ പുരണ്ട ഈ മരുന്ന്.... ഭാനുവിന്റെ ശബ്ദത്തിൽ ഭയം നിറയുമ്പോൾ ചിത്രൻ മുന്പോട്ട് വന്നു... അത് ഏത് സ്ത്രീയാണ് ഭാനു അമ്മേ... "" അവന്റ കണ്ണുകളിൽ പോലീസ് ഭാവവും തെളിഞ്ഞു വരുമ്പോൾ ഭാനു കൈ മലർത്തി... എനിക്ക് അറിയില്ല കുഞ്ഞേ... "" ചിന്നു മോൾ ആ നിമിഷം അവരെയും കൊണ്ട് അറിയിലേക്ക് പോയി.. "" പിന്നെ ആണ് അനികുട്ടൻ വന്നു ഈ മരുന്ന് എന്താണെന്ന് പറയുന്നത്...""അത് ഉള്ളം കാലിൽ പുരട്ടുന്ന നിമിഷം ഭദ്ര കുഞ്ഞ്...ഭാനുവിന്റെ നിറഞ്ഞ കണ്ണുകൾ വേദനയോടെ കുഞ്ഞനിൽ വന്നു നിന്നു... അനിമാമ.. "

ആ നിമിഷം കുഞ്ഞന്റെ ശബ്ദം നേർത്തു വന്നു... രുദ്രേട്ടൻ സംശയിച്ചത് ശരിയാടാ മോനെ മനയിൽ ഒരു സ്ത്രീയുടെ സഹായം അയാൾക് ഉണ്ടായിരുന്നു.. "" പക്ഷെ അവർ ആരെന്നോ എന്തെന്നോ ആർക്കും അറിയില്ല... ചിന്നുവും ഭാനുവും അറയിൽ മുഴുവൻ നോക്കി ആ സ്ത്രീ രക്ഷപെട്ടു കഴിഞ്ഞിരിക്കുന്നു... ശേ.. "" ബ്ലഡി.... @#₹₹#₹@ ദേഷ്യത്തോടെ ചിത്രൻ കുളത്തിന്റെ മതിലിൽ ആഞ്ഞു ഇടിച്ചു.... പെട്ടന്ന് തന്നെ എന്തോ ഓർത്തത് പോലെ അനികുട്ടന് നേരെ തിരിഞ്ഞു... ഹ്ഹ """... അനിയേട്ടാ... അല്ലി... അല്ലി.. അവൾ മറ്റൊരു കാര്യം കൂടി പറഞ്ഞു..""ചിന്നു...."" ചിത്രന്റ വാക്കുകൾ ഇടറുമ്പോൾ അനികുട്ടനും കുറുമ്പനും ഭാനുവും അവന്റ കണ്ണിലേക്കു ഉറ്റു നോക്കുമ്പോൾ കുഞ്ഞൻ ചിത്രന്റെ തോളിൽ പിടിച്ചു... ചിന്നു.... ചിന്നു മോൾക് എന്ത് പറ്റി ചേട്ടായി..."" വല്യേട്ട ഈ ബഹളത്തിനിടയിൽ ഞാനും അത് പറയാൻ മറന്നു.... ആ നാഗ ചിന്നുനെ ഉപദ്രവിക്കാൻ വന്നു.... ദേ ഈ കുളത്തിൽ തള്ളിയിട്ടു കൊച്ചിനെ അവൻ...""""" നമ്മുടെ കുഞ്ഞനന്തൻ വന്നത് കൊണ്ട് മാത്രം ആണ് അവൾ രക്ഷപെട്ടത്.... "" കുറുമ്പൻ ഭയത്തോടെ സച്ചു പറഞ്ഞ കാര്യങ്ങൾ അവരുടെ മുൻപിൽ അവതരിപ്പിക്കുമ്പോൾ കുഞ്ഞന്റെയും ചിത്രന്റെയും കണ്ണുകൾ ആ കുളത്തിലേക് നീണ്ടു....( സച്ചു കുറുമ്പനോട് പറഞ്ഞിരുന്നു part 130)

അനന്തൻ ഇവിടെക് ആ നിമിഷം വന്നതും അങ്ങനെ ഒരു നിയോഗം പോലെ ആയിരുന്നു കുഞ്ഞാ... "" ചിത്രന്റെ കണ്ണുകൾ ആ വെള്ളത്തിലെ ഓളത്തിൽ കൂടി പായുമ്പോൾ അല്ലി പറഞ്ഞ വാക്കുകൾ അവന്റെ ചുണ്ടിലും പാഞ്ഞു.... മനയിലെ സൂര്യപീഡത്തിലെ വലതു കാൽ നഷ്ടം ആയ നിമിഷം എന്റെ മോൾ അറയിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ അല്ലിയും പുറത്തിറങ്ങി.. ആ നിമിഷം കുഞ്ഞനന്തൻ സാക്ഷാൽ നാരായണന്റെ തല്പം എന്റെ ചിന്നു അല്ല സൂര്യന്റെ പാതി ഛായ മുഖിക്ക് വേണ്ടി അവന്റെ അമ്മയുടെ തല്ല് ഏറ്റു വാങ്ങി... "" ചിത്രൻ കണ്ണുകൾ മെല്ലെ അടച്ചു കൊണ്ട് പടവിലേക് ഇരിക്കുമ്പോഴും അവന്റ കണ്ണുകൾ താഴേക്കു നിറഞ്ഞൊഴുകി..... ചിത്തു അനന്തൻ കാരണം വലിയ ഒരു അപകടം ആണ് ഒഴിഞ്ഞു പോയത്... "" ചിത്രന് ഒപ്പം പടവിലേക് ഇരുന്നു അനികുട്ടൻ... "".... കണ്ണുകൾ ഒന്ന് വട്ടം ചുറ്റി.... ആദി..." എന്നാലും എന്തായിരിക്കും ആ ചുവന്ന പൊടിയുടെ അർത്ഥം... "" അനിമാമ.. "" നാഗയ്ക്ക് ഒരിക്കലും ചിന്നു മോളെ ദംശിക്കാനോ ഉപദ്രവിക്കാനോ കഴിയില്ല.."" അങ്ങനെ വന്നാൽ അവളെ അവനു നഷ്ടം ആകും അത് അവനു സൂര്യനിൽ നിന്നും കിട്ടിയ ശാപം ആണ്... അവളെ സ്വന്തം ആക്കാൻ അവൻ മറ്റൊരു മാർഗം കണ്ടെത്തി അതാണ് ജതാവേദൻ.. ""

പരസ്പരം ഒരു സഹായം.... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ ചിത്രൻ തലയാട്ടി.. നീ പറഞ്ഞത് ശരിയാണ്.. "" നിന്റെ മൂന്ന് കണ്ണുകൾ ഒറ്റയടിക്ക് തളർത്താൻ ആണ് അവൻ ശ്രമിച്ചത്... അച്ചുവിലൂടെ അഗ്നിദേവനെ... ചിന്നുവിലൂടെ സൂര്യദേവനെ... കൂട്ടത്തിൽ പാവം കുഞ്ഞ് അമൃതകരനെയും... ""സൂര്യനെ തളർത്താൻ ആണ് നാഗയുടെ കൂട്ട് പിടിച്ചിരിക്കുന്നത്.... ചിത്രൻ ചുണ്ട് ഒന്ന് കടിച്ചു... ഹോ എന്റെ ചേട്ടായി ആ നാറി മാമന് എന്തൊരു ബുദ്ധിയാ.. "" ഇതിന്റെ പകുതിയിൽ ഒരംശം നമുക്ക് ഇല്ലല്ലോ... "" ദേവൂട്ട അധർമ്മികൾക് മാർഗം അല്ല പ്രധാനം ലക്ഷ്യമാണ്... "" മുൻപിൽ ഉള്ളതിനെ വെട്ടി നിരത്തി ഏത് മാർഗത്തിൽ കൂടെയും ലക്ഷ്യ സ്ഥാനത് എത്താൻ അവർ ശ്രമിക്കും....അനികുട്ടൻ പടവിൽ നിന്നും മെല്ലെ എഴുനേറ്റു ഭാനുവിനെ നോക്കി..... ഭാനുവിന് കുളിക്കണ്ടേ... "" ദോ ഈ കുഞ്ഞ് വഴി കയറിയാൽ അപ്പുറത്തെ സ്ത്രീകളുടെ പടവിൽ ചെല്ലാം.. "" അല്പം ഒന്ന് കുനിഞ്ഞു കൊടുക്കണം മുകളിലെ ഒരു പലക പൊട്ടി ഇരിക്കുവാ.. ""അനികുട്ടൻ മെല്ലെ തല ഒന്ന് തടവി... അതെങ്ങനെ മാമന് അറിയാം... ""കുറുമ്പൻ കണ്ണൊന്നു കൂർപ്പിച്ചു... അത് പിന്നെ ആ അമ്മിണി കുളിക്കാൻ പോയപ്പോൾ...""" പറഞ്ഞതും അനികുട്ടൻ ഒന്ന് നിർത്തി കുറുമ്പനെ നോക്കി... നിനക്ക് എന്തൊക്കെ അറിയണം ചെറുക്ക... "" പോയി നാലക്ഷരം പഠിക്കാൻ നോക്ക്.....അനികുട്ടൻ തോളിലെ തോർത്തു എടുത്ത് അരയിൽ ചുറ്റി മുണ്ട് മെല്ലെ ഊരി കുഞ്ഞന്റെ തോളിൽ ഇട്ടു..... നനയ്ക്കരുത് ഒരാഴ്ച കൂടി മറിച്ചു ഉടുക്കണ്ട മുണ്ട... ""

എന്റെ അനിയേട്ടാ പുതിയ ഒരു മുണ്ട് ഞാൻ വാങ്ങി തരാം.... ചിത്രൻ പടവിൽ നിന്നും എഴുനേറ്റു... അഹങ്കാരം ആകും മോനെ... "" ഇത് തന്നെ ഉടുക്കുന്നത് കഷ്ടപെട്ടാണ്... "" പറഞ്ഞു കൊണ്ട് വെള്ളത്തിലേക് ചാടിയതും കുറുമ്പൻ കുനിഞ്ഞോന്നു നോക്കി.... മാമൻ കുളി ഒക്കെ തുടങ്ങിയോ വല്യേട്ട... "" അങ്ങനെ എങ്കിലും ഒന്ന് വെള്ളം തൊടട്ടെ... "" കുഞ്ഞൻ തോളിൽ കിടന്ന മുണ്ടിലേക് ഒന്ന് നോക്കി....ഈ മുണ്ട് എന്ത് പാപം ചെയ്തോ ആവോ....""" മ്മ്ഹ്ഹ്... "" ഞാൻ കുളിച്ചിട്ട് വരാം... ചെറു ചിരിയോടെ ആ കുഞ്ഞ് വഴിയിലേക്കു കടന്നു ഭാനു.... ഭാനുഅമ്മ കുളിച്ചിട്ട് മുകളിൽ നിന്നാൽ മതി ഞങ്ങൾ അങ്ങ് വരാം... കുഞ്ഞൻ വിളിച്ചു പറയുമ്പോൾ ചിരിയോടെ തലയാട്ടിയവൾ കുപ്പി വള കിലുക്കി അകത്തേക്ക് നടന്നു... ഹോ.. "" അങ്ങനെ ഈ മാസത്തെ കുളി കഴിഞ്ഞു.. "" കുളത്തിൽ നിന്നും ഉടുത്ത തോർത്ത്‌ ഊരി തല തൂവർത്തി പടവു കയറി വന്നു അനികുട്ടൻ.... അയ്യേ ഈ മനുഷ്യൻ...."" പെട്ടന്ന് കുഞ്ഞൻ കുറുമ്പനെയും കൊണ്ട് പുറം തിരിഞ്ഞതും അനികുട്ടൻ കുഞ്ഞന്റെ തോളിൽ നിന്നും ആ മുണ്ട് എടുത്ത് ഉടുത്തു കൊണ്ട് താടി ഒന്ന് ചൊറിഞ്ഞു... ആ.... ആാാദി..... "" നേർത്ത കരച്ചിൽ കേട്ടതും കുഞ്ഞനും ചിത്രനും അനികുട്ടനും ആ കുഞ്ഞ് വഴിയിലേക് തിരിഞ്ഞു.... നിറഞ്ഞൊഴുകുന്ന മിഴികൾ അടക്കി പിടിക്കാൻ ശ്രമിക്കുന്ന ഭാനു.. ""

കൈകൾ സാരി തുമ്പിൽ കോർത്തു വലിക്കുമ്പോൾ ആ ദേഹം വിറ കൊള്ളുന്നത് പിടച്ചിലോടെ നോക്കി കുഞ്ഞനും ചിത്രനും കുറുമ്പനും... നീ ഇത് വരെ കുളിച്ചില്ലേ ഭാനു.. "" എന്തിനാ ഇങ്ങനെ... ഇങ്ങനെ കരയുന്നത്... അനികുട്ടന്റെ കണ്ണുകൾ അവളെ അടിമുടി നോക്കി.... """"കണ്ട അറവാണി പെണ്ണുങ്ങൾക് കുളിക്കാൻ ആണോ ഇരിക്കത്തൂർ മനയിലെ കുളം കെട്ടി വച്ചിരിക്കുന്നത്.. ""ശബ്ദം കേട്ടതും അവരുടെ കണ്ണുകൾ ഭാനുവിന് പിന്നിലേക്ക് പോയി നന്നേ പ്രായം ചെന്ന ഒരു സ്ത്രീ ആ കുഞ്ഞ് വാതിലിൽ കൂടി പുറത്തേക് വന്നു...ശിവ"" ശിവ.. ""എന്തൊക്കെയാണ് ഈ മനയിൽ നടക്കുന്നത് കണ്ട ശൂദ്രന്മാർ കേറി നിരങ്ങുവല്ലേ.... താടിക്ക് കൈ കൊടുത്തു കുറുമ്പനെയും കുഞ്ഞിനേയും മാറി മാറി നോക്കിയവർ... ഈ പിശാചനെ ആരാ ഇവിടെ കൊണ്ട് തളച്ചത്..."" അനികുട്ടൻ കണ്ണൊന്നു തള്ളി മുന്പോട്ട് നീങ്ങി.. മാമ എടുത്ത് കുളത്തിൽ ഇടട്ടെ... "" കുറുമ്പൻ ചെവിയോരം പറഞ്ഞതും അനികുട്ടൻ ചിരി അടക്കി... വേണ്ടടാ.. """ ഗൗരിപെങ്ങടെ അമ്മ മരിച്ച ശേഷം ആരും ഇല്ലാത്ത ഈ അമ്മായി ആണ് വയസ് അറിയും വരെ അതിനെ നോക്കിയത് അതിന്റെ കുറച്ചു അധികാരം കാണിക്കുന്നത... പിന്നെ കുറച്ചു മുന്തിയ ജാതി ഭ്രാഷ്ട്ടും പഴയ അന്തർജനം അല്ലെ... ദേ അമ്മായി.. "" ഈ നിൽക്കുന്നത് ഭാനുപ്രിയ ആണ്... രുദ്രേട്ടന്റെ പെങ്ങൾ... അനികുട്ടൻ പറഞ്ഞതും അവർ പുറത്തേക് ആഞ്ഞു തുപ്പി... ഓഓ.. "" ഒരു രുദ്രേട്ടൻ ...

"""അല്ലങ്കിലും ഈ മനയിൽ ബന്ധുക്കൾക്ക് അല്ലാലോ സ്ഥാനം.... വലിഞ്ഞു കേറി വന്ന ശൂദ്രർക്ക് അല്ലെ....""""""അതിൽ ഒരുത്തനു മോളെ കെട്ടിച്ചു കൊടുക്കാൻ ഉത്സാഹവും..... മനയിലെ സ്വത്തു കണ്ടിട്ടല്ലന്ന് ആരു കണ്ടു....ചെറിയ ഊന്നു വടി താഴെ കുത്തി ശബ്ദം കേൾപ്പിച്ചവർ.... അയ്യോ..."" വലത്തേ കൈ കൊണ്ട് ഭാനു വായ പൊത്തുമ്പോഴും കുഞ്ഞന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു തന്നെ നിന്നു..... ഞങ്ങള്ക് നിങ്ങടെ സ്വത്തു പണവും ഒന്നും വേണ്ട...""ഞങ്ങടെ... ഞങ്ങടെ രുദ്രച്ഛൻ ഞങ്ങളെ അത് അല്ല പഠിപ്പിച്ചത്..."" കുറുമ്പൻറെ കണ്ണ് നിറഞ്ഞു വരുമ്പോൾ കുഞ്ഞൻ അവന്റ കൈയിൽ കടന്നു പിടിച്ചു... അവര് പറയുന്നത് കേട്ടില്ലേ വല്യേട്ട.. """ നമ്മൾ അവരുടെ സ്വത്തു മോഹിച്ച ഇവിടെ കടന്നു കൂടിയതെന്നു... "" സത്യം അല്ലെ..... "" അവരുടെ സ്വത്തു അല്ലെ ഭദ്ര അത് അല്ലെ ഞാൻ സ്വന്തം ആക്കാൻ പോകുന്നത്... "" അവർ പറഞ്ഞോട്ടെ ജീവിത സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയ ഒരു സ്ത്രീ അവരുടെ ദുഃഖങ്ങൾ ചിലപ്പോൾ വാക്കുകളിൽ കൂടി ആയിരിക്കും ഇറക്കി വയ്ക്കുന്നത് അതിൽ അവർ ആനന്തം കണ്ടെത്തുന്നെങ്കിൽ കണ്ടെത്തട്ടെ... "" നേർത്ത ചിരിയോടെ കുഞ്ഞൻ അത് പറയുമ്പോൾ അനികുട്ടൻ ആയമ്മേയെ അകത്തേക്കു തള്ളി വിട്ടു... ആദി പറഞ്ഞത് സത്യമാ.. "" പതിനാറാം വയസിൽ തൊണ്ണുറ്കാരന്റെ വേളി ആകേണ്ടി വന്നവർ... ""ആദ്യ രാത്രി പുലരും മുൻപേ താലി നഷ്ടപെട്ടു തല മുണ്ഡനം ചെയ്തു വിധവവേഷം കെട്ടേണ്ടി വന്നു...

"" പക്ഷെ ഇന്നും ഈ നിമിഷവും കുളി കഴിഞ്ഞു പോകുന്നത് എങ്ങോട്ട് ആണെന്ന് അറിയുവോ...സാക്ഷാൽ മഹാദേവന്റെ മുൻപിലേക് കൂവളതിലയാൽ ആ പാദങ്ങളിൽ പൂജ ചെയ്യാൻ....... അനികുട്ടൻ പറഞ്ഞു തീരുമ്പോൾ ആയമ്മയുടെ മടികുത്തിൽ നിന്നും താഴെ വീണ മൂന്നിതൾ കൂവളം നിലത്തു നിന്നും മെല്ലെ എടുത്തു കുഞ്ഞൻ അത് നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോഴും ദൂരെ നിന്നും ആയമ്മയുടെ പഞ്ചാക്ഷരി മന്ത്രം നേർത്ത ചിരിയോടെ ആസ്വദിച്ചു...... ഭാനു താൻ ഇനി അവിടെ കുളിക്കണ്ട ഞങ്ങൾ മാറി തരാം ഇവിടെ കുളിചോളൂ... "" ചിരിയോടെ പടവുകൾ കയറി മുകളിലേക്കു പോയി അനികുട്ടൻ..പുറകെ കുട്ടികളും..... 💠💠💠💠 അജിത്തേ മോനെ എന്റെ കുഞ്ഞുങ്ങൾക്ക് ആർക്കും ആപത് ഇല്ലല്ലോ... അതോ നിങ്ങൾ എല്ലാവരും എന്നെ പറ്റിക്കുവാണോ... "" ചാരു കസേരയിൽ ഇരുന്നു നെഞ്ചു തിരുമ്മുന്ന ദുർഗപ്രസാദിന്റെ മടിയിലേക്ക് കൈ വച്ചു താഴേക്ക് ഇരുന്നു അജിത്......( പകുതിക്കു വച്ചു അജിത്തിനെ ഏല്പിച്ചു കണ്ണൻ തിരിച്ചു വന്നായിരുന്നു ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ).. ഈ മുഖത്തു നോക്കി കള്ളം പറയാൻ എനിക്ക് ആവില്ല എന്ന് അറിയാമല്ലോ... "" ഞാൻ സത്യം ആണ് പറഞ്ഞത് നമ്മുടെ കുഞ്ഞുങ്ങൾ എല്ലാം സുരക്ഷിതർ ആണ്.....അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഇങ്ങനെ ഇരിക്കുവോ... "" അജിത്തിന്റെ കൈകൾ ചുക്കി ചുളിഞ്ഞ ആ കൈകളിൽ കൂടി മെല്ലെ പാഞ്ഞു... മ്മ്.. ""

പകുതിക്ക് വച്ചു കണ്ണൻ പോയപ്പോൾ തുടങ്ങിയ ആദിയാണ്... നെഞ്ചു ഇങ്ങനെ പിടയ്ക്കുവായിരുന്നു ...""" തെറ്റിയില്ല എല്ലാം കഴിഞ്ഞു പതിവ് പോലെ ആ കള്ളൻ പുതുമനയെ കൊണ്ട് വിളിപ്പിച്ചിരിക്കുന്നു മുൻ‌കൂർ ജാമ്യം എടുക്കാൻ..."" ഹ്ഹ.. ""അജിത്തേ മോനെ."" സച്ചുന്റെ കാൽ ഒടിഞ്ഞ വിവരം ശോഭയോടും തങ്കുനോടും അംബികയോടും പറഞ്ഞിട്ടില്ല.... താങ്ങില്ല അതുങ്ങൾ... "" കാവിലമ്മ തരുന്ന ഏതോ ശക്തിയിൽ ആണ് ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്.... ഇടത്തെ കൈ നെഞ്ചോട് ചേർത്ത് കണ്ണുകൾ അടയ്ക്കുമ്പോഴും ആ മിഴികൾ താഴേക്കു ഒഴുകി ഇറങ്ങി... അമ്മാവാ.. """ വാവയുടെ ശബ്ദം കാതിൽ പതിച്ചതും മെല്ലെ തല ഉയർത്തി ദുർഗ... ഹ്.. "" വാവേ... "" രുദ്രൻ വിളിച്ചോ മോളെ.. "" മ്മ്..വിളിച്ചു... "" മെല്ലെ തലയാട്ടി പെണ്ണ്... നിനക്കും എല്ലാം അറിയാമായിരുന്നു അല്ലെ മോളെ.. "" നെഞ്ചിൽ തീ കൂട്ടി ഇട്ടു നീയും ആവണിയും പൂജമുറിയിൽ കയറി വാതിൽ അടച്ചപ്പോഴൊന്നും അമ്മാവൻ ഇത്രയും പ്രതീക്ഷിച്ചില്ല.... ഇത് ഇച്ചിരി കടന്നു പോയി.. ""

ഒന്നും അറിയാത്ത പിള്ളേരെ ഒരു ദുഷ്ടന്റെ അടുത്തേക് പറഞ്ഞു വിടാൻ അവനു എങ്ങനെ കഴിഞ്ഞു.... അച്ഛാ.. "" ഒന്നും കാണാതെ രുദ്രൻ സാർ അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ.. ചിലപ്പോൾ ആ സന്ദർഭത്തിൽ അനിവാര്യം ആയത് അത് ആയിരിക്കും... ""അജിത്തിന്റെ വാക്കുകൾ അയാളെ തണുപ്പിക്കാൻ ശ്രമം നടത്തി.. ആയിരിക്കാം... "" എന്നും അവൻ ആണല്ലോ ശരി.. "" മോളെ അവർ സച്ചു മോനെ കൂടി കൊണ്ട് വരുവോ... "" ദുർഗയുടെ കണ്ണുകൾ പ്രതീക്ഷയോടെ വാവേ നോക്കി.. ഇല്ലാ അമ്മാവാ.. ""അവിടെ തന്നെ കിടക്കട്ടെ എന്നാ ആവണി ചേച്ചിയും പറയുന്നത്..."" ഇവിടെ വന്നാൽ അവൻ കാൽ അനക്കി കൂടുതൽ കംപ്ലിക്കേഷൻസ് ഉണ്ടാക്കും എന്ന്.... "" വിഷാദം നിറഞ്ഞ ചിരിയോടെ പറഞ്ഞവൾ കണ്ണുകൾ മുറ്റത്തേക് നീണ്ടു.....ഉമ്മറത്തേക് അടുത്ത വരുന്ന കാറിന്റെ ശബ്ദത്തിന് ഒപ്പം കണ്ണുകളിൽ ആകാംഷാ നിറഞ്ഞു...... കാറിൽ നിന്നും ഇറങ്ങി വരുന്നയാളെ കാണ്കെ ആ കണ്ണുകൾ വിടർന്നു.....ആ കണ്ണുകൾ മെല്ലെ താഴേക്കു നീളുമ്പോൾ കാലിന്റെ നിയന്ത്രണം വിട്ടവൾ മുറ്റത്തേക് ഓടി കഴിഞ്ഞിരുന്നു.......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story