ആദിശങ്കരൻ: ഭാഗം 135

adhishankaran

എഴുത്തുകാരി: മിഴിമോഹന

കാറിൽ നിന്നും ഇറങ്ങി വരുന്നയാളെ കാണ്കെ ആ കണ്ണുകൾ വിടർന്നു.....ആ കണ്ണുകൾ മെല്ലെ താഴേക്കു നീളുമ്പോൾ കാലിന്റെ നിയന്ത്രണം വിട്ടവൾ മുറ്റത്തേക് ഓടുമ്പോൾ ചുണ്ടിൽ നേർത്ത ചിരിയോടെ ആ പേര് മന്ത്രിച്ചവൾ... അ... അപ്പുകുട്ടൻ.. """"" വീനമ്മേ നങ്ങൾ വന്നു.. ""രണ്ട് കുരുന്നു ശബ്ദം ഒരുപോലെ കാതിലേക് പതിച്ചതും ഓടി വന്നവൾ ആ കുഞ്ഞ് മണികൾക്ക് മുൻപിൽ മുട്ടിൽ കുത്തി ഇരുന്നു...ആ നിമിഷം വീണയുടെ രണ്ട് കവിളുകളെ മുത്തി ചുവപ്പിച്ചു രണ്ട് ഉരുണ്ട കുഞ്ഞ് മണികൾ.... വീണ്ടും മുത്തം കൊണ്ട് രണ്ട് കവിളുകളെ പൊതിയുമ്പോൾ ആ കുഞ്ഞ് മുഖങ്ങൾ ഇരു കൈയിൽ കോരി എടുത്തവൾ.. വീണമ്മ കാത്തിരുന്നത് എന്റെ മക്കൾക് വേണ്ടിയാ...... "" നിങ്ങൾ ഉണ്ടങ്കിൽ അല്ലെ വീണമ്മ ഈ ജന്മം പൂർണ്ണമാകൂ... "" നിറഞ്ഞ കണ്ണുകളോടെ ആ രണ്ട് കുരുന്നുകളുടെ നെഞ്ചിലൂടെ വിരൽ ഓടിച്ചു വീണ...അതിൽ തെളിഞ്ഞു നിൽക്കുന്ന അശ്വിനി മുദ്ര ആ നിമിഷം അവൾക് വേണ്ടി ഒന്ന് കൂടി തെളിഞ്ഞു വന്നു.... അജിത്തേ ആരാ മോനെ അത്.. വശത്തു ഇരുന്ന കണ്ണടയ്ക്ക് വേണ്ടി കൈ കൊണ്ട് ചുറ്റും ഒന്ന് പരതി ദുർഗ... """ അത്... അത് അജിത്തിന്റെ കണ്ണുകൾ നേർത്ത ആകാംഷയോടെ ഒന്ന് പാഞ്ഞു വീണ്ടും കണ്ണുകൾ അല്പം തടിച്ച വെളുത്ത ആ ചെറുപ്പക്കാരനിൽ ചെന്നു നിന്നു...

അ.. അപ്പു അല്ലെ അതെ നമ്മുടെ ആവണിയുടെ അനിയൻ..... ഹ്ഹ""... അജിത്തിന്റെ വാക്കുകളിൽ ആവേശം നിറഞ്ഞു... എടാ അപ്പു നീ എന്താട ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നത്... "" അകത്തു നിന്നും ഓടി വരുന്ന ആവണിയെ കണ്ടതും നേർത്ത ചിരിയോടെ മുൻപോട്ട് വന്നവൻ ഇടം കയ്യിൽ അല്പം പരിഭ്രമം നിറഞ്ഞ മുഖത്തോടെ അവന്റെ പെണ്ണ് ചാരുവും ..... ഒരാളെങ്കിലും ചോദിച്ചല്ലോ എന്നെ കുറിച്ച്... "" ദേ ഇത് കണ്ടോ ആവണിചേച്ചി വീണേച്ചി ഓടി വരുന്ന വരവ് കണ്ടപ്പോൾ ഞൻ കരുതി എന്നെ കണ്ട സന്തോഷം ആണെന്ന്...ഈ കുരുത്തംകെട്ട രണ്ടിനെയും എടുക്കാൻ ആണെന്ന് ഞൻ അറിഞ്ഞോ.. "" അപ്പു പറഞ്ഞതും അല്പം ജാള്യതയോടെ എഴുനേറ്റു വീണ... പോടാ ദുഷ്ട... "" എത്ര നാൾ ആയി ഇവന്മാരെ ഒന്ന് കണ്ടിട്ട്..."" ആ സന്തോഷത്തിൽ സത്യം പറഞ്ഞാൽ നിങ്ങളെ രണ്ട് പേരെയും മറന്നു... "" വീണ രണ്ട് കുഞ്ഞുങ്ങളുടെയും തലയിൽ മെല്ലെ തലോടുമ്പോൾ അജിത് പുറത്തേക് ഇറങ്ങി വന്നു... അ.. അജിത്തേട്ടൻ അല്ലെ... "" അപ്പുവിന്റെ കണ്ണുകളിൽ സംശയവും ആകാംഷയും ഒരുപോലെ തിളങ്ങി... അപ്പോൾ നീ എന്നെ മറന്നില്ല അല്ലെ...

"" നേർത്ത ചിരിയോടെ അജിത് അവര്ക് അടുത്തേക് നടന്നു... എങ്ങനെ മറക്കും രുദ്രേട്ടന്റെ വാല് അല്ലെ.. """ ചെറു ചിരിയോടെ കാറിൽ നിന്നും ലെഗ്ഗ്ഗ്ജ് എടുത്തു പുറത്തേക് വച്ചവൻ ചുറ്റും നോക്കി... ""അല്ല രുദ്രേട്ടനും ഉണ്ണിയേട്ടനും പിള്ളേരും എവിടെ...'' അത്.."" ആവണിയും വീണയും പരസ്പരം മുഖത്തോട് നോക്കി... നിന്റെ രുദ്രേട്ടൻ പിള്ളേരെയും കൊണ്ട് പട പൊരുതാൻ പോയിട്ടുണ്ട്.. അങ്കം ജയിച്ചു എന്നാണ് അറിവ്.. അല്ലെ അജിത്തേ...."" അകത്തു നിന്നും ദുർഗയുടെ ശബ്ദം കേട്ടതും കൈയിൽ ഇരുന്ന ലെഗ്ഗേജ് താഴേക്കു വച്ചവൻ... അയ്യോ ചിറ്റപ്പൻ.. "" അജിത് ചിരി അടക്കാൻ വായ പൊത്തിയതും അപ്പു സംശയത്തോടെ അജിത്തിനെ നോക്കി... നീ അകത്തേക്ക് വാ എല്ലാം പുറകെ പറയാം.. "" അജിത് ഒരു ലെഗ്ഗേജ് കൈയിൽ എടുത്തതും വീണയും ആവണിയും അല്പം മുൻപോട്ട് നീങ്ങി.. ചാരു.. "" വാ മോളെ... "ആവണി അവളുടെ കൈയിൽ പിടിച്ചതും നേർമ്മയോടെ ചിരിച്ചു അല്പം ഇരുണ്ട നിറത്തിലുള്ള ആ കുഞ്ഞി പെണ്ണ്..."" ദുക്കറ അപ്പൂപ്പ... ""ആ നിമിഷം വീണയുടെ കൈ വിടുവിച്ചു കൊണ്ട് കുഞ്ഞിപിള്ളേർ മണ്ണും തെറിപ്പിച്ചു മുൻപോട്ട് ഓടി കഴിഞ്ഞിരുന്നു....

അയ്യോ വീണേച്ചി കുഞ്ഞുങ്ങൾ....അവന്മാർ കുരുത്തകേട് കാണിക്കും......"" മുന്പോട്ട് ആഞ്ഞ ചാരുവിന്റെ കൈയിൽ പിടിച്ചു വീണ... ഏയ് നീ പേടിക്കണ്ട മോളെ..""ഇതിനേക്കാൾ വലിയ കേമാന്മാരെ നേരിട്ടതും ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നതുമായ ആളാ വല്യോത് ദുർഗപ്രസാദ്...."" വീണ മെല്ലെ ഒന്ന് ചിരിച്ചു... ഉവ്വ്.. "" അതിന്റെ തുള്ളൽ രാവിലെ ഒന്ന് കഴിഞ്ഞതേ ഉള്ളു.. "" കുറച്ചു നേരം ആയി അജിത്തേട്ടനെ വധികുകയായിരുന്നു... ആവണി അത് പറയുമ്പോൾ അവളുടെ കലങ്ങിയ കണ്ണുകളിലേക് നോക്കി ചാരു..... ചേച്ചിടെ കണ്ണെന്താ കലങ്ങി ഇരിക്കുന്നത്.. """ കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ ഉണ്ടായിരുന്ന പ്രസരിപ്പ് ഒന്നും ഈ മുഖത്ത് ഇല്ലല്ലോ.. "" പിന്നെ ഈ വീടും ഉറങ്ങിയത് പോലെ..നേർത്ത ഭയം നിറഞ്ഞു വന്നു ചരുവിന്റെ കണ്ണുകളിൽ.... "" ആ നിമിഷം വീണയും ആവണിയും പരസ്പരം ഒന്നു നോക്കി..... മ്മ്ഹ്ഹ്.. "" അത് വേറെ ഒന്നുമല്ല ചാരു പിള്ളേരുടെ കാർ ഒന്നു ആക്‌സിഡന്റ് ആയി സച്ചുന്റെ കാലിനു ചെറിയ ഫ്രക്ചർ ഉണ്ട്... അത് കേട്ടപ്പോൾ തൊട്ട് ആവണി ചേച്ചി ഇങ്ങനെയാണ്... വീണയുടെ വാക്കുകൾ ശ്രദ്ധിക്കുമ്പോൾ ചാരുവിന്റ കണ്ണുകൾ നാലുപാടും പാഞ്ഞു... ആാാ... ആ... ആ ദുഷ്ടൻ ആണോ വീണേച്ചി സച്ചുവിനെ അപകടപെടുത്തിയത്.... ""

ഭയത്തോടെ ചരുവിന്റര് വാക്കുകൾ മുറിയുമ്പോൾ ആവണി അവളുടെ വലത്തേ കൈയിൽ മുറുകെ പിടിച്ചു... ""നീ ഇന്നും അയാളെ ഭയക്കുന്നുണ്ടോ.. """ മ്മ്മ്.. ""ഇന്നും അയാളുടെ ചുവന്ന കണ്ണുകൾ എന്നെ ഭയപ്പെടുത്തുണ്ട് ആവണിയേച്ചി..."" എന്തിന് വേണ്ടി ആയിരുന്നു ഒരു മുൻപരിചയം ഇല്ലത്ത എന്നെ അയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത് എന്ന് ഇന്നും എനിക്ക് അറിഞ്ഞു കൂടാ... "" ചാരുവിന്റ കണ്ണുകളിൽ ഭയം നിറയുമ്പോൾ വീണയുടെ കണ്ണുകൾ ദുർഗയുടെ ഇരു വശത്തു നിന്നും മീശയിൽ പിടിച്ചു വലിക്കുന്ന കുട്ടികളിൽ വന്നു നിന്നു നേർത്ത നോവ് ഹൃദയത്തെ കീറി മുറിക്കുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചവൾ.... നീ ഇനി അത് ഒന്നും ഓർത്തു വിഷമിക്കരുത്.. ""ഇന്ന് നീ സുരക്ഷിതയാണ് എന്റെ അപ്പുവിന്റെ കൈകളിൽ.."" അയാളിൽ നിന്നും നിന്നെ രുദ്രേട്ടൻ രക്ഷിച്ചു കൊണ്ട് വന്നത് തന്നെ എന്റെ അപ്പുവിന് വേണ്ടിയാണ് നമ്മുടെ ആ കുസൃതി കുടുക്കകൾക് വേണ്ടിയാണ്... "" നീ അകത്തേക്ക് വാ പെണ്ണെ ചുമ്മ ഞങ്ങളെ കൂടി കരയിക്കാതെ.. "" നേർത്ത ചിരിയോടെ അവർ അകത്തേക്കു കയറുമ്പോഴും മുറ്റത്തെ വലിയ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ദുർഗായ്‌ക്കൊപ്പം കയറാൻ കുഞ്ഞിപിള്ളേർ മത്സരിച് തുടങ്ങിയിരുന്നു.... എന്റെ കാവിലമ്മേ....ഇതെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ നിങ്ങൾ വന്നത് """"".

..അകത്തേക്കു കയറുമ്പോൾ ശോഭ താടിക്ക് കയ്യും കൊടുത്തു അപ്പുവിനെയും ചാരുവിനെയും മാറി മാറി നോക്കി.... അതെന്താ അമ്മായി ഞങ്ങൾക് ഇങ്ങോട്ട് വരാൻ നേരവും കാലവും ഉണ്ടോ.."" അപ്പുവിന്റെ ചുണ്ടിൽ നേരിയ കുസൃതി നിറഞ്ഞു.. പോടാ അവിടുന്ന്.. "" അതാണോ ഞാൻ പറഞ്ഞത് കുഞ്ഞുങ്ങളെ ഒന്നു കാണാൻ കണ്ണ് കഴിച്ചിട്ട് എത്ര നാൾ ഉണ്ട് പറയുന്നു രണ്ട്ടിനോടും ഇങ്ങോട്ട് വരാൻ.. "" ഇതിപ്പോ ഒരു മുന്നറിയിപ്പ് ഇല്ലാതെ വന്നപ്പോൾ ഒരു സംശയം.. ശോഭയുടെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു.. ഇനിയിപ്പോ ഞങ്ങൾ ഇവിടെ തന്നെ കാണും അമ്മായി.. "" തിരിച്ച്... തിരിച്ചു പോകുന്നില്ല എന്നാണ് തീരുമാനം.. "" അപ്പുവിന്റെ ശബ്ദം ഒന്നു ഇടറിയതും അജിത് സംശയത്തോടെ നോക്കി... അശ്വിനും അക്ഷയ്ക്കും അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല അജിത്തേട്ട.. " ഡോക്ടർ ആയ ഞാൻ പോലും അവരുടെ അലർജിക്കു മുൻപിൽ തോറ്റു പോകുന്നു.. "" എന്നും പനി.... പിന്നെ രുദ്രേട്ടനോട്‌ വിളിച്ചു പറഞ്ഞപ്പോൾ രുദ്രേട്ടൻ ആണ് പറഞ്ഞത് കുഞ്ഞുങ്ങളെ നാട്ടിൽ കൊണ്ട് വരാൻ.. അവന്മാർക്കും അതാണ് ഇഷ്ടം.... അപ്പുവിന്റെ ചുണ്ടിൽ നേരിയ ചിരി വിടർന്നു.. അത് എന്തായാലും നന്നായി.. ""അവർ... അവർ ഇനി ഇവിടെ വളരട്ടെ...വീണയുടെ വാക്കുകളിൽ സന്തോഷം നിറയുന്നതിനു അനുസരിച്ചു കണ്ണ് നിറയുമ്പോൾ ആവണി അവളെ ആരും കാണാതെ ഒന്നു നോക്കി.. ആ നിമിഷം ആവണിയ്ക്ക് വേണ്ടി മെല്ലെ ഒന്നു ചിരിച്ചവൾ... എന്നിട്ട് മക്കൾ എവിടെ ഞാൻ ഒന്നു കാണട്ടെ അവരെ...""

ശോഭയുടെ കണ്ണുകൾ ചുറ്റും പായുമ്പോൾ കുഞ്ഞിപ്പിള്ളേരെ രണ്ടിനെയും ഇരു വശത്തു താങ്ങി എടുത്തു കൊണ്ട് അകത്തേക്കു വന്നു ദുർഗ.. "" ചിറ്റപ്പാ അവരെ താഴെ നിർത്തൂ.. "" വല്ലാത്ത കുസൃതി ആണ് രണ്ടും അല്പം ശാസനയോടെ അപ്പു മുന്പോട്ട് വന്നതും കുഞ്ഞുങ്ങളെ താഴെ നിർത്തി ദേഹത്ത് പറ്റിയ മണ്ണു കുടഞ്ഞു കളഞ്ഞു ദുർഗ... "" ഇതെന്താ ദേഹം മുഴുവൻ മണ്ണ്.. "" ഇ.. ഇവന്മാർ ദേഹത്തു വാരിയിട്ടത് ആണോ.. "" അപ്പു സംശയത്തോടെ നോക്കുമ്പോൾ തലയിലെ മണ്ണും ചിരിയോടെ തട്ടി കളഞ്ഞു കൊണ്ട് കുഞ്ഞുങ്ങളെ മെല്ലെ നോക്കി ദുർഗ.. "" ഈ കുരുത്തംകെട്ട പിള്ളേർ. "" എടാ... അപ്പു മുന്പോട്ട് ആഞ്ഞതും അവനെ കൊഞ്ഞനം കുത്തി പുറത്തോട്ട് ഓടി കഴിഞ്ഞിരുന്നു രണ്ടും..അതിനു പുറകെ ശോഭയും ചാരുവും പോയതും ദുർഗ ശാസനയോടെ അപ്പുവിനെ നോക്കി... പിള്ളേർ കുസൃതി കാണിച്ചു തന്നെ വളരട്ടെ നീ ആയിട്ട് അവന്മാരെ വഴക് പറയാൻ നിൽക്കണ്ട.. "" ചുളിഞ്ഞ മുഖത്തെ ക്ഷീണം മറച്ചു കൊണ്ട് നേർത്ത ചിരിയോടെ അകത്തേക്കു കയറി ദുർഗ.. വല്യോതെ ദുർഗ പ്രസാദ് തന്നെ ആണോ ഈ പോയത്.... "" അപ്പു കണ്ണ് തള്ളി ദുർഗ പോയ വഴിയേ നോക്കി.... മ്മ്ഹ്ഹ്.. "" പോയത് വല്യോതെ ദുർഗപ്രസാദ് തന്നെ പക്ഷെ സിംഹത്തിന്റെ രണ്ട് പല്ല് ഒടിഞ്ഞിട്ടുണ്ട് അത്ര മാത്രം.. ""

അമ്മാതിരി ഐറ്റങ്ങൾ അല്ലേടാ ഇവിടെ ഉള്ളത്..... ആവണി ചിരിച്ചു കൊണ്ട് മെല്ലെ അവനെ ഒന്നു ഇടിച്ചു... അല്ല സത്യത്തിൽ ഇവിടെ എന്താ സംഭവിക്കുന്നത് ബാക്കി എല്ലാവരും എവിടെ..? രുക്കുവെച്ചിയും തങ്കു അമ്മയും അംബികമ്മയും പിള്ളേരും അവർ എല്ലാം എവിടെ അപ്പുവിന്റെ കണ്ണുകൾ സംശയത്തോടെ ചുറ്റും ഒന്നു പാഞ്ഞു.... അവർ എല്ലാം അപ്പുറത്തുണ്ട്.. ""നമ്മുടെ ശ്രീക്കുട്ടി വലിയ മോൾ ആയെട..""ഇവിടുത്തെ കോലാഹലത്തിനു ഇടയിൽ നിന്നോട് ഒന്നും പറയാൻ സമയം കിട്ടിയില്ല..... ആവണി സാരി തുമ്പിൽ കൈ കോർക്കുമ്പോൾ അപ്പുവിന്റെ കണ്ണുകൾ സംശയത്തോടെ മൂവരെയും മാറി മാറി നോക്കി.. നീ ആദ്യം പോയി ഒന്നു കുളിച്ചു ഫ്രഷ് ആയി വരൂ."" ബാക്കി എല്ലാം ഞാൻ പുറകെ പറയാം..."" അജിത് നേർത്ത ചിരിയോടെ പറയുമ്പോഴും അപ്പുവിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു നിന്നു.... 💠💠💠💠 ( ആ സമയം ഇരിക്കത്തൂർ മനയിൽ ) ഭാനു അമ്മേ.... ""കാലഭൈരവന്റെ വിഗ്രഹത്തിന് മുൻപിൽ കൈ കോർത്തു തൊഴുതു നിൽക്കുന്നവൾ കുഞ്ഞന്റെ ശബ്ദം കേട്ടതും ഒന്ന് ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു..... മുൻപിൽ നിൽക്കുന്ന കുഞ്ഞനേയും അനികുട്ടനെയും കുറുമ്പനെയും കണ്ടതും ആ കണ്ണുകളിലെ നീർ മറയ്ക്കാൻ പാടു പെട്ടവർ...

കുളി കഴിഞ്ഞു വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഈ കണ്ണുകൾ പലപോഴായി നിറഞ്ഞു വരുന്നത്.... ആ മുത്തശ്ശി പറഞ്ഞത് ഓർത്തണോ.. കുഞ്ഞന്റെ പുരികം ഉയർന്നതും ഭാനു ശ്വാസം ഒന്ന് എടുത്തു വിട്ടു... ആദി മോനെ """ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ... ഞാൻ അരവാണി തന്നെ ആണ്......... .....ഭാനുവിന്റെ കണ്ണുകൾ അവളിലെ നിസ്സഹായത വിളിച്ചോതി..... മ്മ്ഹ.."" കുഞ്ഞന്റെ ചുണ്ടിൽ വിടർന്ന ചിരിയിൽ നേർത്ത പുച്ഛം നിറഞ്ഞു..... ഹ്ഹ.. "" ആരാണ് ഭാനുഅമ്മ അർവാണി....? ആ വാക്കിന്റെ മഹത്വം അറിയാതെ നിങ്ങൾ പോലും അതിനെ പുച്ഛിക്കുമ്പോൾ നോവുന്ന ഒരു ഹൃദയം ഉണ്ട് ഇവിടെ സാക്ഷാൽ അർവാണിയുടേത് ......"" കുഞ്ഞന്റെ ശബ്ദം അല്പം ഉയരുമ്പോൾ ഭാനു സംശയത്തോടെ ആ കണ്ണുകളിലെക്ക് നോക്കി... അർവാണി """""""സാക്ഷാൽ നാരായണന്റെ മറ്റൊരു രൂപം മോഹിനി അല്ലാതെ മാറ്റാരാണ് ....."""""""" """"""""ആദിശങ്കരന്റെ വാക്കുകൾ ഉയരുമ്പോൾ ഇത്രയും നേരം തളം കെട്ടി നിന്ന നിശബ്ദ്ധതയെ പ്രകൃതി ഭേദിച്ചു..... ഇടി മിന്നലിനു ഒപ്പം മഴത്തുള്ളികൾ താഴേക്കു പതിച്ചു..... അത് ഭാനുവിന്റെ നാസിക തുമ്പിലൂടെ താഴേക്കു ഒഴുകി... നെറ്റിയിലെ വലിയ പൊട്ടിനെ ചുവപ്പിൽ ചലിച്ചു കൊണ്ട് വീണ്ടും താഴേക്കു ഒഴുകി ഇറങ്ങുമ്പോൾ കുഞ്ഞന്റ ശബ്ദം അല്പം ഒന്ന് ഉയിർന്നു... പാലാഴിമദനം നടക്കുമ്പോൾ അമൃത് കൈക്കൽ ആക്കിയ അസുരൻമാരിൽ നിന്നും അമൃത് തിരികെ എടുക്കാനും...

ഭസ്മസുരനെ തന്റെ പ്രണയത്താൽ.... തന്റെ കാമത്താൽ കീഴ്പ്പെടുത്തി അവനെ ഉന്മൂലനം ചെയ്യാനും മാത്രം അല്ല നാരായൺ മോഹിനി രൂപം പൂണ്ടത്.... ഒരിക്കൽ കൂടി നാം അറിയാതെ ധർമ്മം സ്ഥാപിക്കാൻ നാരായണന് ആ വേഷം കേട്ടേണ്ടി വന്നു..... മോഹിനി അന്ന് അർവാണി ആയി...."""""കുഞ്ഞൻ അത് പറയുമ്പോൾ അനികുട്ടൻ അവന്റ തോളിൽ പിടിച്ചു.... കുഞ്ഞാ...""മോനെ...... അനി മാമ ഭാനുഅമ്മ അറിയണം അവർ ആരാണെന്ന്...അവരുടെ ആത്മാഭിമാനം മറ്റൊരാളുടെ മുൻപിൽ ഇനി തലതാഴത്താൻ പാടില്ല...... കുഞ്ഞൻ അല്പം മുന്പോട്ട് കയറി നിന്നു..... കണ്ണുകൾ നാലുപാടും പായുമ്പോൾ ഭാനുവിന്റെ മുഖത്ത് ആകാംക്ഷ നിറഞ്ഞു... ഭാനു അമ്മ മഹാഭാരത യുദ്ധം നടക്കുമ്പോൾ ഒരിക്കൽ കൂടി നാരായണന് സ്ത്രീവേഷം കെട്ടേണ്ടി വന്നു...ധർമ്മം പുനസ്ഥാപിക്കാൻ...... ""അന്ന് അരവാണി ആയിരുന്നു ആ മോഹിനി..ഇരവന്റെ ഭാര്യ അരവാണി....""" കുഞ്ഞൻ അത് പറയുമ്പോൾ ഭാനുവിന്റെ കണ്ണുകൾ ആകാംഷയോടെ അവനെ നോക്കി....... ഇരവൻ... ""? ഭാനുവിന്റെ കണ്ണുകൾ തിളങ്ങുമ്പോൾ കുഞ്ഞന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... ഇരവൻ ആരാണെന്നു അറിയേണ്ടേ ഭാനുഅമ്മയ്ക്ക്..."" കുഞ്ഞന്റെ കണ്ണുകൾ വിടരുമ്പോൾ അതിലേക് ആകാംഷയോടെ നോക്കി ഭാനു.... ""

താൻ എന്ന സത്യത്തിലേക്ക് ഇറങ്ങി ചെല്ലാൻ ആ ഹൃദയം വല്ലാതെ പിടിച്ചു തുടങ്ങിയിരുന്നു ആ നിമിഷം... """"ഇരവൻ """അർജുനന്റെ മകൻ...""""""ഉലൂപി എന്ന നാഗകന്യകയിൽ ജന്മം കൊണ്ട പുത്രൻ.....കുഞ്ഞൻ അല്പം ഒന്ന് മുന്പോട്ട് നീങ്ങി ആ കാലഭൈരവന്റെ തറയിൽ നിന്നും ഒരു എരിക്കിൻ പൂവ് കൈയിൽ എടുത്തു കൊണ്ട് ഭാനുവിന് നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു..... അർജുനനെ പോലെ തന്നെ മുപ്പത്തിയാറു ദിവ്യലക്ഷണങ്ങൾ ഒത്തിണങ്ങിയ ഇരവൻ ആ അച്ഛനെ പോലെ തന്നെ സമർത്ഥൻ ആയിരുന്നു....ഏതൊരു യുദ്ധം തുടങ്ങും മുൻപ് ഭദ്രകാളിക്ക് ബലി നൽകി പ്രീതി പെടുത്തണം എന്നൊരു ചടങ്ങുണ്ട്.... അതിന്റ ഭാഗം ആയി പ്രശ്നവിധിയാൽ ബലി നൽകേണ്ടത് 36 ലക്ഷണം ചേർന്ന പുരുഷൻ ആയിരിക്കണം എന്ന് നിശ്ചയിച്ചു... എന്നിട്ട്..? ഭാനുവിന്റെ ശബ്ദത്തിൽ ആകാംഷ നിറഞ്ഞു... എന്നിട്ട് എന്താ പാണ്ഡവരുടെ അറിവിൽ അങ്ങനെ ഒരാൾ അർജുനൻ ആണ്... അപ്പോൾ സ്വമനസാലെ അർജുനൻ ബലി നൽകാൻ തയാറായി മുന്പോട്ട് വന്നു.... പക്ഷെ മഹാഭാരത യുദ്ധം വിജയിക്കണം എങ്കിൽ അർജുനൻ മുൻപിൽ തന്നെ വേണം എന്ന് അറിയാവുന്ന നാരായണൻ ആ ബലി തടഞ്ഞു... കാരണം സാക്ഷാൽ നാരായണന് അറിയാം ആരെയാണോ ബലി നൽകേണ്ടത് ആ ആൾ ഉടനെ വരും എന്ന്..... ആര് ഇരവനോ...?

ഭാനു അല്പം മുന്പോട്ട് ഇറങ്ങി വന്നു..ആ കണ്ണുകളിൽ നേർത്ത വിഷാദം തളം കെട്ടി.... മ്മ്...അതെ ഉലൂപിയിൽ നിന്നും തന്റെ അച്ഛൻ ആരാണ് എന്ന് തിരിച്ചറിഞ്ഞ ഇരവൻ യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാൻ പുറപ്പെട്ടു കഴിഞ്ഞിരുന്നു... ആ നിമിഷം അവൻ അറിയുന്നു അച്ഛനും സഹോദരങ്ങളും അനുഭവിക്കുന്ന ആ ധർമ്മ സങ്കടം.. "" അതിനു പ്രതിവിധി ആയി അച്ഛന് പകരം തന്നെ ബലി നൽകാൻ അവൻ ആവശ്യപ്പെടുന്നു..... പക്ഷെ അവന്റ നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് ആവണം എന്ന് മാത്രം... നിബന്ധനകളോ...? ഭാനുവിന്റെ ഒരു പുരികം ഉയർന്നു... മ്മ്ഹ്.. "" അതെ ഒന്ന് അവന്റെ അച്ഛൻ ആയ അർജുനൻ അവനെ മകൻ ആയി അംഗീകരിക്കണം... രണ്ട് ബലി നൽകിയാലും യുദ്ധം തീരും വരെ അവന്റെ ശിരസ് യുദ്ധ കളത്തിൽ പ്രതിഷ്ടിക്കണം... അവന്റെ കണ്ണുകളിൽ കൂടി അച്ഛന്റെ വിജയം കാണണം എന്നുള്ള അവന്റ ആഗ്രഹം...... എന്നിട്ട് നിബന്ധനകൾ അംഗീകരിച്ചോ ..ഭാനുവിന്റെ കണ്ണുകളിൽ ആകാംഷ നിറയുമ്പോൾ കുറുമ്പനും അനികുട്ടനും കാലഭൈരവന്റെ കെട്ടിലേക് ചാടി കയറി.... പിന്നെന്താ അംഗീകരിക്കുന്നതിന്.... പക്ഷെ മറ്റൊരു നിബന്ധന "" അതിനെ നിബന്ധന എന്നു പറയാൻ കഴിയില്ല ഇരവന്റെ ഒരു ആഗ്രഹം അതാണ് പാണ്ഡവരെയും കൃഷ്ണനെയും ആശയകുഴപ്തിൽ ആക്കിയത്.... കുഞ്ഞൻ ചിരിയോടെ മീശ ഒന്ന് കടിച്ചു കൊണ്ട് അനികുട്ടന് ഒപ്പം അവിടേക്കു ചാടി കയറി ഇരുന്നു...

അതെന്താ വല്യേട്ട...? കാല ഭൈരവനെ ഒന്ന് ചുറ്റി വലത് വശത്തു നിന്നും കുറുമ്പൻ തല പുറത്തേക് നീട്ടുമ്പോൾ കുഞ്ഞൻ തല ചെരിച്ചു മെല്ലെ ഒന്ന് ചിരിച്ചു.... ബലി നൽകും മുൻപ് തനിക് ഒരു വിവാഹം ചെയ്യണം... ""അതായിരുന്നു ഇരവന്റ ആഗ്രഹം.... കുഞ്ഞൻ പറഞ്ഞതും കുറുമ്പൻ മുകളിലോട്ടു ഒന്ന് നോക്കി.. അതൊരു വല്ലാത്ത ദുരാഗ്രഹം ആയി പോയല്ലോ..."" ആരെങ്കിലും അറിഞ്ഞു കൊണ്ട് കുർള എക്സ്പ്രസ്സ്‌ന് തല വയ്ക്കുമോ... "" ഹാ.. "" അത് തന്നെ ആയിരുന്നു എല്ലവരുടെയും സംശയം.... നാളെ മരിക്കേണ്ട ഒരാളുടെ താലി കഴുത്തിൽ അണിഞ്ഞു സ്വയം വിധവ എന്ന പരിവേഷം ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകുമോ....കുഞ്ഞൻ മെല്ലെ തല തിരിച്ചു ഭാനുവിനെ നോക്കി കൊണ്ട് തുടർന്നു... പക്ഷെ ഇരവൻ തന്റെ ആഗ്രഹത്തിൽ നിന്നും പിന്മാറാൻ തയ്യാർ അല്ലായിരുന്നു... "" മരിച്ചു കിടക്കുന്ന തന്റെ തലയ്ക്കൽ വാവിട്ട് കരയാൻ തന്റെ സ്വന്തം എന്ന് പറയാൻ ഒരു പെണ്ണ് വേണം..ആ ആഗ്രഹത്തിൽ അടിയുറച്ചു നിന്നു അർജുനന്റെ മകൻ.... എന്നിട്ട്.. "" ആകാംഷയോടെ അല്പം മുൻപോട്ട് വന്നു ഭാനു... ആ കണ്ണുകൾ കൂടുതൽ തിളങ്ങി... ഞാൻ പറഞ്ഞല്ലോ ഭാനുഅമ്മേ ഈ അവസാന നിമിഷത്തിൽ അങ്ങനെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ സ്ത്രീകൾ ആരും തന്നെ തയാറാകില്ല.. ""

അത് മനസിലാക്കി സാക്ഷാൽ പാർത്ഥന്റെ സാരഥി മാധവൻ ഒരു പോംവഴി കണ്ടെത്തി... "" ആരും അറിയാതെ വീണ്ടും ഒരു വേഷ പകർച്ച മോഹിനിയിലേക്ക് ഒരു കൂടുമാറ്റം.... "" ഹ്ഹ.ഹ്ഹ..... "" കുഞ്ഞൻ പറഞ്ഞു തീർന്നതും ഭാനുവിന്റെ ശ്വാസം ഒന്ന് ഉയർന്നു പൊങ്ങി.. " അതെ.. "" ഭാനു അമ്മേ ആ ഒരു രാത്രിക്ക് വേണ്ടി ഇരവന്റെ പെണ്ണ് ആയി അവൾ """" ഇരവാണി..""" ""കേവലം രണ്ട് ശരീരങ്ങൾ അല്ല അവിടെ ഒന്നായത് രണ്ട് മനസുകൾ ആയിരുന്നു.."" ഇരവനു വേണ്ടി ആ രാത്രി അവൾ നൃത്തം ചെയ്തു പാട്ടു പാടി... ""തന്റെ മടിത്തട്ടിൽ അവനെ ഉറക്കി..."" നേരം പുലരുമ്പോൾ അച്ഛന് വേണ്ടി അവൻ മരണത്തിന് കീഴടങ്ങുമ്പോൾ അവൾ അലമുറ ഇട്ടു....കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത താലിയും നെഞ്ചോട് ചേർത്തവൾ തന്റെ ഇരവന് വേണ്ടി കണ്ണുനീർ പൊഴിച്ചു...... "" കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ അതിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ താഴേക്കു വീണു.... ആദി.. "" """ഭാനുവിന്റെ വലത്തെ കൈ ആ നിമിഷം കുഞ്ഞനെ മുറുകെ പിടിച്ചു ആ കണ്ണിലേക്കു അവൾ ഉറ്റു നോക്കി... കേവലം ഒരു രാത്രിക്ക് വേണ്ടി ശരീരം നൽകിയവൾ എന്ന് അവളെ സമൂഹം പരിഹസിച്ചു.."" പക്ഷെ അവൾ ആയിരുന്നു ശരി... സാക്ഷാൽ നാരായണൻ.. "" കുഞ്ഞന്റെ ശബ്ദം ഉയർന്നതും നേർത്ത തെക്കൻ കാറ്റ് അവരുടെ മുടിയ്യിഴകളെ മെല്ലെ തഴുകി കടന്നു പോയി.... ഭാനുഅമ്മേ പിന്നീട് ഇരവാണിയെന്ന പേര് അരവാണി എന്നും ഈ സമൂഹം വിളിച്ചു തുടങ്ങി..

"" അർത്ഥം അറിയാതെ ഇരവന്റ ഭാര്യയെ ഇന്നും അപമാനിക്കുന്നു... ""കുഞ്ഞൻ ആ കൈയിൽ ഇടം കൈ കൊണ്ട് മുറുകെ പിടിച്ചു വലം കൈ കൊണ്ട് ആ കവിളിൽ മെല്ലെ തലോടി... ഭാനുഅമ്മേ.. ""ധർമ്മജയത്തിന് ഒരിക്കൽ നിങ്ങൾ അരവാണി ആയി... ഇന്നും നിങ്ങൾ തന്നെ ആണ് ആദിശങ്കരന്റ ജയത്തിന് പിന്നിലെ നെടുംതൂണ്..."" കുഞ്ഞൻ അത് പറയുമ്പോൾ അനികുട്ടൻ കുഞ്ഞനെ മെല്ലെ ഒന്ന് തോണ്ടി.... "" എനിക്കും വേണം ചാകുമ്പോൾ കരയാൻ ഒരു പെണ്ണ്... ""അനികുട്ടൻ പറഞ്ഞു തീർന്നതും കുറുമ്പൻ കാലഭൈരവന്റെ പിന്നിൽ നിന്നും ചാടി വീണു.... മാമ.."" മാമൻ എന്നാ ഭാനു അമ്മേ കെട്ടിക്കോ എന്നിട്ട് എന്നെയും ശ്രീകുട്ടിയെയും ഞങ്ങടെ പിള്ളേരെയും ദത്തെടുത്താൽ മതി.. "" കുറുമ്പൻ പറഞ്ഞതും ഭാനു ഒന്ന് കണ്ണ് തള്ളി.... പോടാ.. അവിടുന്നു ഭാനു എന്റെ കുഞ്ഞ് പെങ്ങളാ.. "" അനികുട്ടൻ തല ഒന്ന് വെട്ടിച്ചു കുറുമ്പനെ നോക്കി.. അല്ല ഞാൻ എന്തിനാ നിന്നെയും ശ്രീകുട്ടിയെയും നിങ്ങടെ പിള്ളേരെയും ദത്തു എടുക്കുന്നത്... "" പിന്നെ ഞാൻ പണിക്കു പോയി എട്ടു പേർക്ക് ചിലവിനു ഉണ്ടാക്കണ്ടേ.. ""അതൊക്കെ വലിയ പാട് ആകും.. ഇത് ആകുമ്പോ മാമനെ കൊണ്ട് പണി എടുത്തു ഞങ്ങള്ക് ജീവിക്കാമല്ലോ..."" കുറുമ്പൻ കൈ മുൻപോട്ടും പുറകോട്ടും ആട്ടി മുകളിലെക്ക് നോക്കി.. അതെന്താടാ ഒരു എട്ടിന്റെ കണക്ക്.. ""

കുഞ്ഞൻ പുരികം ഉയർത്തി.... അത് ഞാനും ശ്രീകുട്ടിയും ഞങ്ങൾടെ ആറു പിള്ളേരും... "" ഞങ്ങള്ക് ഫാമിലി പ്ലാനിങ് ഒക്കെ ഉണ്ട് അത് കൊണ്ട് ആറിൽ നിർത്തി.. ""കുറുമ്പൻ പറഞ്ഞതും കുഞ്ഞൻ ആ തറയിൽ നിന്നും ചാടി എഴുനേറ്റു... ഇവനെ ഇന്ന് ഞാൻ..""കുറുമ്പൻറെ പുറകെ കാലഭൈരവന്റെ വിഗ്രഹത്തിന് ചുറ്റും ഓടി കുഞ്ഞൻ..."" പിടിക്കട അവനെ.. "" ഇവിടെ വയസ് പത്തു നാല്പത്തി മൂന്നായി ബ്രാഹ്മചാരി ആയി കാലം കഴിക്കുമോ എന്ന് പേടിച്ചു ഇരിക്കുമ്പോൾ ആണ് ചെറുക്കൻ കുടുംബസൂത്രണം വരെ എത്തിയത്...ഇവൻ പെറ്റു കൂട്ടി ഉണ്ണിയേട്ടനൊരു ഭീഷണി ആകും...""" അനികുട്ടൻ താഴെ ഇറങ്ങി മുണ്ട് ഒന്ന് മടക്കി കുത്തിയതും കുഞ്ഞൻ കുറുമ്പനെ പൊക്കി എടുത്തു താഴേക്കു ഇറങ്ങി.... മാമ.. " ബ്രഹ്മചാരികൾ പ്രസവിക്കില്ല.. കുറുമ്പന്റെ കണ്ണുകൾ താഴേക്കു നീണ്ടതും അനികുട്ടൻ മുണ്ട് ഒന്ന് താഴ്ത്തി... അയ്യേ ഈ ചെറുക്കൻ.. """"അനികുട്ടന്റെ മുഖത്ത് ചെറിയ നാണം വന്നതും ഭാനു നാണം മറയ്ക്കാൻ ചുണ്ടിലേക് വിരൽ വയ്ക്കുമ്പോൾ രുദ്രന്റ കാർ മനയുടെ വലിയ ഗേറ്റ് കടന്നു അകത്തേക്കു വന്നു...."" എന്റെ ഗോഡ്ഫാദർ വന്നല്ലോ.. "" കോഡ്രൈവർ സീറ്റിൽ നിന്നും പുറത്ത് ഇറങ്ങുന്ന ഉണ്ണിയെ കണ്ടതും കുറുമ്പൻ കുഞ്ഞനെ ഒന്ന് പിച്ചി... പോടാ അവിടുന്ന്.. ""

പിച്ചു കിട്ടിയ ഭാഗം മെല്ലെ തൂത്തു കൊണ്ട് കുഞ്ഞൻ രുദ്രനു അടുത്തേക് നീങ്ങി... ആരോടും ഒന്നും പറയാതെ നിങ്ങൾ ഇത് എവിടെ പോയതാ അച്ഛാ.. "" കുഞ്ഞന്റെ കണ്ണിൽ സംശയം നിറയുമ്പോൾ രുദ്രനും ഉണ്ണിയും പരസ്പരം നോക്കി... "" കുഞ്ഞാ.. "" ജീവൻ.. അവൻ മരിച്ചു.. "" രുദ്രന്റെ ശബ്ദം നേർത്തതും കുറുമ്പൻ നഖം ഒന്ന് കടിച്ചു... ജീവൻ... "" പെട്ടന്നു എന്തോ ആലോചിച്ചതു പോലെ അനികുട്ടന്റെ രണ്ട് കയ്യിലും കൂട്ടി പിടിച്ചു കുറുമ്പൻ ... "" """"കൺഗ്രജുലേഷൻ മാമ.. "" അഡ്വാൻസ്ഡ് ഹാപ്പി മാരീഡ് ലൈഫ്.. """"" ങ്‌ഹേ... "" കണ്ണ് തള്ളി കുറുമ്പനെ നോക്കി ആ നിമിഷം അനികുട്ടൻ... """ കണ്ണുകൾ കിളി പോയത് പോലെ കുറുമ്പൻ മുറുകെ പിടിച്ച കൈകളിലേക്കും പോയതും കുറുമ്പൻ വിരിഞ്ഞൊന്നു നിന്നു... മാമ.. "" ആ കഞ്ചാവ് മരം താഴെ വീണു ഇനി മാമന്റെ മാവ് പൂക്കും.. "" മാമന് ചാകുമ്പോൾ കരയാൻ പെണ്ണ് വേണ്ടേ.. "" കുറുമ്പൻ ചോദിച്ചതും വാ തുറന്നു തന്നെ അനികുട്ടൻ തലയാട്ടി.... ആ എന്നാൽ പിന്നെ മാമന്റെ റൂട്ട് ക്ലിയർ ആയി.. "" ഇനി ബാക്കി കാര്യം ഉണ്ണിമാ നോക്കിക്കൊള്ളും...കുറുമ്പൻ പറഞ്ഞതും കാറിന്റെ ബൊണാട്ടിൽ താടിക്ക് കൈ കുത്തി നിന്ന ഉണ്ണി ഞെട്ടലോടെ കൈ വെട്ടിച്ചു... ഞാനോ.. ""... സത്യം ആയും രുദ്രേട്ടാ എനിക്ക് ഇതൊന്നും അറിയില്ല ഈ ചെറുക്കൻ വെറുതെ പറയുന്നതാ""..ഉണ്ണി ചുറ്റും ഒന്ന് നോക്കി... ദേവൂട്ട.."" രുദ്രൻ ഒന്ന് ദേഷിച്ചു നോക്കിയതും ഭാനുവിന്റെ പിന്നിൽ ഒളിച്ചു കുറുമ്പൻ... "" ജീവൻ.. "" അയാൾ മരിച്ചതിനു എന്തിനാ അച്ഛനും ഉണ്ണിമായും പോയത്.. """

പാവം മഹിത ചിറ്റയെയും ആ കൊച്ചിനെയും ഇത്രയും നാൾ അയാൾ ഉപദേവിച്ചതിനു കയ്യും കണക്കും ഉണ്ടോ... കുഞ്ഞന്റെ മുഖത്ത് ദേഷ്യം പകരുമ്പോൾ അവന്റ തോളിൽ ഒന്ന് പിടിച്ചു രുദ്രൻ... കുഞ്ഞാ എല്ലാവരും നമ്മൾ കരുതും പോലെ ആകണം എന്നില്ല.. "" ചില നന്മകൾ അവരിൽ ശേഷിക്കും ചില നിയോഗങ്ങളും ജീവൻ ആ ഗണത്തിൽ പെടുന്നവൻ ആണ്... രുദ്രന്റ് ചുണ്ടിൽ നേർത്ത ചിരി വിടർന്നു.. അപ്പോൾ കഞ്ചാവ് മരം നന്മ മരം ആയിരുന്നോ.. ""കുറുമ്പൻ ചുണ്ട് ഒന്ന് പുളുത്തിയതും രുദ്രൻ കുഞ്ഞനെ വാക്ഞ്ഞു കുറുമ്പന് നേരെ നോക്കി... എടാ തത്കാലം ഇത് നീ മഹിതയോടും അച്ചുനോടും പറയാൻ നിൽക്കണ്ട... ഞാൻ സാവധാനം പറഞ്ഞു കൊള്ളാം... അതിന് മഹിത ചിറ്റയ്ക്ക് ഇപ്പോൾ ബോധം വീണതെ ഉള്ളു രുദ്രച്ച.."" അച്ചു ചിറ്റേ കാണാൻ മുറിയിലോട്ട് പോയിട്ടുണ്ട്... ഇനി ഞാൻ പോയി പറഞ്ഞു വീണ്ടും ബോധം കളയില്ല പോരെ... കുറുമ്പൻ തലയാട്ടി.. ( തുടരും )

Nb:: അപ്പുവും ഭാര്യയും കുട്ടികളും ആണ് വന്നത്... അപ്പുവിന്റെ മക്കൾ അശ്വിനീ ദേവകൾ ആണ്... ദേവന്മാരുടെ ഡോക്ടർ... അവർ ഉണ്ടങ്കിൽ മാത്രമേ വീണയ്ക്ക് അവളുടെ കടമ പൂർത്തിയാക്കാൻ കഴിയൂ എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.... പിന്നെ പാവം ഒരു അനാഥ പെണ്ണിന് ആണ് അപ്പു ജീവിതം നൽകിയത് എന്നും മുൻപു പറഞ്ഞിട്ടുണ്ട്.. അവൾ എങ്ങനെ അപ്പുവിന്റെ ജീവിതത്തിൽ വന്നു എന്നൊരു ഫ്ലാഷ് ബാക്ക് ഉണ്ട്... എഡ്ജ് പുറകെ എന്തായാലും അതും അയാളുമായി ബന്ധപ്പെട്ടു തന്നെ.... അരവാണി എന്താണ് എന്ന് മനസിൽ ആയല്ലോ.... " തമിഴ് നാട്ടിൽ ഇരവനു വേണ്ടി ഒരു ക്ഷേത്രം ഉണ്ട്... വർഷത്തിൽ ഒരു ദിവസം നടക്കുന്ന ആഘോഷത്തിൽ ഭാനുഅമ്മേയെ പോലുള്ള അമ്മമാർ ഇറവന്റെ ഭാര്യ വേഷം അണിയും..... അത് അവരുടെ ആഘോഷം ആണ്.... ജീവൻ മരിച്ചു എന്നത് അറിഞ്ഞാണ് രുദ്രൻ പോയത്.. "" എപ്പോൾ മരിച്ചു എന്ന് കണ്ടു പിടിക്കാമോ ഇടയിൽ ഞാൻ ഒരു seqence ഇട്ടിരുന്നു. 🤭..... പിന്നെ ജീവനിലെ നന്മ അത് രുദ്രൻ സഞ്ചയ്നോട് മാത്രം ആണ് പറഞ്ഞത് പിള്ളേർക്ക് അറിയില്ല ആ ദേഷ്യം ആണ് കുഞ്ഞൻ തീർത്തത്..... എല്ലാം അവരോട് ഇപ്പോൾ പറയും രുദ്രൻ.... പിന്നെ ആറു മക്കളെയും രണ്ട് പാവം മൊട്ടേന്നു വിരിയാത്ത അച്ഛനെയും അമ്മയെയും ഏറ്റെടുക്കൻ ആരെങ്കിലും ഉണ്ടോ... പണി എടുത്താൽ വിയർപ്പിന്റെ അസുഖം ഉള്ള പിള്ളേർ ആണ് 🏃‍♀️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story