ആദിശങ്കരൻ: ഭാഗം 136

adhishankaran

എഴുത്തുകാരി: മിഴിമോഹന

എടാ തത്കാലം ഇത് നീ മഹിതയോടും അച്ചുനോടും പറയാൻ നിൽക്കണ്ട... ഞാൻ സാവധാനം പറഞ്ഞു കൊള്ളാം... അതിന് മഹിത ചിറ്റയ്ക്ക് ഇപ്പോൾ ബോധം വീണതെ ഉള്ളു രുദ്രച്ച.."" അച്ചു ചിറ്റേ കാണാൻ മുറിയിലോട്ട് പോയിട്ടുണ്ട്... ഇനി ഞാൻ പോയി പറഞ്ഞു വീണ്ടും ബോധം കളയില്ല പോരെ... കുറുമ്പൻ തലയാട്ടി.. അച്ഛാ.. "" വേറെ കുറച്ചു സംഭവങ്ങൾ കൂടി നടന്നു ഇവിടെ..കുഞ്ഞൻ അത് പറഞ്ഞതും രുദ്രന്റെ ചുണ്ടിൽ നേരിയ ചിരി വിടർന്നു..... ചിന്നു മോളുടെ കാര്യം അല്ലെ എനിക്ക് അറിയാം..അവളെ ദംശിക്കാൻ അവനു കഴിയില്ല.. "" രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു..... പിന്നെ എന്തിനാ രുദ്രച്ചാ അവൻ വന്നത് സച്ചു കുഞ്ഞേട്ടൻ ആകെ ഭയന്നു ഇരിക്കുവാ.. "" എനിക്കും ഉണ്ട് ഇച്ചിരി വിഷമം അവൾക് മാത്രം രുദ്രച്ഛൻ സ്വർണ്ണ വള വാങ്ങി കൊടുത്തില്ലേ... "" കുറുമ്പൻ ചുണ്ട് കൂർപ്പിച്ചതും കുഞ്ഞൻ അവനെ നോക്കി.. സ്വർണ്ണ വളയോ.. "" കുഞ്ഞന്റെ കണ്ണുകളിൽ സംശയം നിറയുമ്പോൾ രുദ്രൻ മെല്ലെ ചിരിച്ചു.. അത് വെറും ഒരു വള അല്ലടാ അവൾക് വേണ്ടി അവളുടെ സൂര്യദേവൻ കാത്തു സൂക്ഷിച്ച മാണിക്യം ആണ് അതിൽ.. "" അവളുടെയും അവന്റെയും ജീവൻ ആണ് അതിൽ.."" രുദ്രൻ ചിരിയോടെ പറയുമ്പോൾ കുഞ്ഞനും ഉണ്ണിയും അനികുട്ടനും പരസ്പരം നോക്കി... മ്മ്ഹ്ഹ്.. "

കുറച്ചു കഴിയട്ടെ എല്ലാം ഞാൻ പറഞ്ഞു തരാം.."' ആ വള എന്തിനാണ് അവൾക് ഞാൻ നൽകിയത് നാഗ എന്തിനാണ് വന്നത് എല്ലം വിശദമായി പറയാം..""പോരെ... രുദ്രൻ നേർത്ത ചിരിയോടെ തലയാട്ടി..ആ നിമിഷം കുഞ്ഞന്റെ കണ്ണുകൾ അനികുട്ടനിലേക്ക് നീണ്ടതും അല്പം മുന്പോട്ട് വന്നു അനികുട്ടൻ ... "" രുദ്രേട്ടാ വേറെ ഒരു കാര്യം കൂടി.. "" നമ്മൾ സംശയിച്ചത് പോലെ തന്നെ മനയിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു അയാളെ സഹായിക്കാൻ.. ""അനികുട്ടന്റെ വാക്കുകൾ കേട്ടതും രുദ്രൻ പുരികം മെല്ലെ ഉയർത്തി.. ഭാനുവും പിള്ളേരും തെക്കിനിയിൽ ചെല്ലുമ്പോൾ അമ്മയ്ക്കു വേണ്ടി കാവൽ നിന്ന മകൻ അവന്റ വലതു കരത്തിന്റെ ശക്തി ആ സ്ത്രീയിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു..... അനികുട്ടൻ പല്ല് കടിക്കുമ്പോൾ ഭാനുവിലൂടെ രുദ്രനും ഉണ്ണിയും ഒരിക്കൽ കൂടി ആ രംഗതിനു സാക്ഷ്യം വഹിക്കുമ്പോൾ അനികുട്ടൻ അല്പം ഭയത്തോടെ ചുറ്റും ഒന്ന് നോക്കി കൊണ്ട് അവർ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു തുടങ്ങി... ആഭിചാരം വഴി ഉണ്ടാക്കിയ കൊടും വിഷം ആണ് രുദ്രേട്ട അത്..""അനികുട്ടൻ പറഞ്ഞതും ഉണ്ണി രുദ്രന്റെ തോളിലെക്ക് പിടിച്ചു ആ നിമിഷം.. "" രുദ്രേട്ടാ..""... """" രുദ്രൻ വലം കൈ കൊണ്ട് ഉണ്ണിയുടെ കൈയിലെ മെല്ലെ ഒന്ന് കൊട്ടി.. കുറുമ്പൻ ഭാനുവിന് അടുത്തേക് നീങ്ങി നിന്നു....

"""" രുദ്രച്ച.. "" ആ തെണ്ടി മാമൻ ഭദ്രയ്ക്ക് ഭ്രാന്ത്‌ പിടിക്കാൻ കൊടുത്തു വിട്ട ആ മരുന്നു അത് കറങ്ങി തിരിഞ്ഞു എന്റെ കാലിൽ തന്നെയാണ് പുരണ്ടത്.. "" ദേ നോക്യേ... "" കുറുമ്പൻ ഒരു കാല് പൊക്കി സർക്കസ് കാണിച്ചതും ബാലൻസ് തെറ്റി താഴേക്കു വീഴാൻ പോയ കുറുമ്പനേ ഭാനു ഇരു കൈയിൽ താങ്ങി നിർത്തി.. ആ നിമിഷം രുദ്രന്റയും ഉണ്ണിയുടെയും കണ്ണുകൾ കുറുമ്പൻറെ കാലിലെ മഞ്ഞ നിറത്തിൽ ഉടക്കി നിന്നു... ആ നിമിഷം ഒന്ന് മുരട് അനക്കി രുദ്രനെയും ഉണ്ണിയെയും നോക്കി കുറുമ്പൻ .... രുദ്രച്ച.."" മനുഷ്യരക്തത്തിൽ മഞ്ഞളും മുരിക്കിന് പൂവും ചേർത്ത് പതിനാലു രാത്രി മൺകുടത്തിൽ പൊതിഞ്ഞു ചേറിൽ കുഴിച്ചിട്ട് എടുക്കുന്ന മരുന്ന് ആണിത് ശേഷം ഏതു മൂർത്തിയെയാണോ ആഭിചരാകാൻ പൂജിക്കുന്നത് ആ മൂർത്തിക്കു രണ്ട് ആടുകളെ മഞ്ഞളും എണ്ണയും ചേർത്ത് കുളിപ്പിച്ചു ബലി നൽകും..... ആ എണ്ണ കലർന്ന മഞ്ഞൾ ചേർത്ത ഔഷധം ആർക്കിട്ട് ആണോ പണി കൊടുക്കേണ്ടത് അവരുടെ കാലിൽ പുരട്ടും അതോടെ അവര്ക് ഭ്രാന്ത്‌ ആകും...... കുറുമ്പൻ പറഞ്ഞതും രുദ്രനും ഉണ്ണിയും പരസ്പരം നോക്കി.. നീ ഇതെങ്ങനെ ഈ അഭിചാര കൂട്ട് പഠിച്ചത്.. "" രുദ്രന്റെ കണ്ണുകളിൽ ദേഷ്യം വിടർന്നതും കുറുമ്പൻ ചുണ്ട് ഒന്ന് പുളുത്തി...

അത് പിന്നെ ഈ മാമൻ അന്നേരം മുതൽ ഓരോരുത്തർക്കും വിശദീകരിച്ചു കൊടുക്കുമ്പോൾ എല്ലാം കൂടെ ഞാൻ ഇല്ലേ... ഇനി മാമൻ ബുദ്ധിമുട്ടണ്ട എന്ന് കരുതി ഞാൻ അങ്ങ് പഠിച്ചു.. "".. ഓ"".. ഈ ശുഷ്‌കാന്തി പഠിക്കുന്നതിൽ കാണിച്ച മതി ആയിരുന്നു.."" കുഞ്ഞൻ പല്ലൊന്നു കടിച്ചു.. "" അയ്യടാ പഠിച്ചാൽ പണിക്കു പോകണ്ടേ.. എനിക്ക് ഉണ്ണിമാ രുദ്രാച്ചന്റെ പുറകെ നടക്കും പോലെ വല്യേട്ടന്റർ പുറകെ ഇങ്ങനെ നടന്നാൽ മതി.. ""പണ്ടും പണി എടുക്കണം എന്ന് ഓർത്താണ് ആ മലയുടെ മണ്ടേൽ പോയി ഇരുന്നത്.."""കുറുമ്പൻ കുഞ്ഞന്റെ തോളിൽ പതുക്കെ ഒന്ന് മാന്തി.. "" എടാ നിന്റെ ഉണ്ണിമാ പണി എടുക്കാതെ ഇങ്ങനെ എന്റെ പിന്നലെ നടക്കുവല്ല... "" വല്യോതെ കമ്പനി മുഴുവൻ അവനും ആവണിയമ്മയും ഒറ്റയ്ക്ക് ആണ് നടത്തുന്നത്.. "" രുദ്രൻ ചിറഞ്ഞൊന്നു നോക്കി... അതിന് രുദ്രച്ഛൻ എപ്പോഴാ പണിക് പോകുന്നത്.. ""കണ്ട മന്ത്രവാദികളുടെ പുറകെ പോകുന്നത് അല്ലാതെ ആ യൂണിഫോം ഇട്ടു ഒന്ന് കാണാൻ കൊതി ആകുവാ.."" എന്റെ അച്ഛൻ കളക്ടർ പിന്നെ മൂട്ടിൽ ഒരു വീൽചെയർ കിട്ടിയപ്പോൾ മുതൽ പണിക് പോകാതെ ഇരിപ്പല്ലേ.. ""

ആറ്റു നോറ്റ് ഒരു സബ് കളക്ടർനേ കിട്ടിയപ്പോൾ ദേ അങ്ങേരെയും ഈ ഗാങ്ങിൽ ചേർത്തു.. "" എന്റെ പദ്മേ കണ്ടോ എന്റെ ദത്തനെ കണ്ടോ ഇപ്പോ ദേ എന്റെ വ്യാസനെ കണ്ടോ എന്ന് പറഞ്ഞു ഒരു മൂലയിൽ ഇരുന്നു കരയുന്നുണ്ട്.. ""ഇതൊക്കെ ആരാ രുദ്രാച്ചാ""" ...സത്യത്തിൽ ഇപ്പോൾ ഞാൻ ആരാണെന്നു പോലും എനിക്ക് അറിയില്ല... "" കുറുമ്പൻ പറഞ്ഞതും രുദ്രൻ ഉണ്ണിയെ ഒന്ന് നോക്കി... ചെറുക്കൻ പറഞ്ഞത് നേരാ.. ""ആ യൂണിഫോം പൂത്തു തുടങ്ങിയിട്ടുണ്ട്..""ഉണ്ണി മെല്ലെ തലയാട്ടിയതും കുഞ്ഞനും ഭാനുവും ചിരി അടക്കാൻ പാടു പെട്ടു.. രുദ്രാച്ചാ..""പണിയെടുക്കാത്ത ഫാമിലിയിൽ വന്നു ജനിച്ചതിൽ ഇന്ന് അഭിമാനം കൊള്ളുന്നു ഞാൻ...കുറുമ്പൻ മുന്പോട്ട് ആഞ്ഞതും രുദ്രൻ താഴെ കിടന്ന ഒരു ചുള്ളി കമ്പു കൈയിൽ എടുത്തു... കേറി പോടാ അകത്തു..... "" ഓരോ വേണ്ടാത്തതും പഠിച്ചു വന്നോളും.. ""മുന്പോട്ട് വന്ന കുറുമ്പൻറ് ബാക്ക് നോക്കി രണ്ടെണ്ണം കൊടുത്തതും മുകളിലോട്ടും താഴോട്ട് രണ്ട് ചാട്ടം ചാടി കുറുമ്പൻ.... കാവിലമ്മേ ഇന്ന് മുഴുവൻ എന്റെ ഡിക്കിക്കു കണ്ടക ശനി ആണല്ലോ.."" മൂല മന്ത്രം ചൊല്ലേണ്ട സമയം ആയി... ""

തിരിഞ്ഞു ബാക്കിൽ നോക്കി പോകുന്ന കുറുമ്പനെ നോക്കി പൊട്ടി ചിരിച്ചു ഭാനു.. ആ.. ആരായിരുന്നു കുഞ്ഞാ ആ സ്ത്രീ...'' കുറുമ്പൻ മുൻപോട്ട് നടന്നതും രുദ്രാന്റെ കണ്ണുകൾ കുഞ്ഞനിൽ വന്നു നിന്നു... "" അവരെ ഇനി മഷി ഇട്ടു നോക്കണ്ട രുദ്രച്ച.. "" അവർ മാമന്റെ മന്ത്രവാദപുരയിൽ എത്തി കഴിഞ്ഞു... പോകുന്ന വഴിയിൽ കുറുമ്പൻ വിളിച്ചു പറഞ്ഞതും കൈയിൽ ഇരുന്ന വടി താഴെ ഇട്ടു കൊണ്ട് കുഞ്ഞനേയും അനികുട്ടനെയും ഭാനുവിനെയും മാറി മാറി നോക്കി രുദ്രൻ.. അതെ അച്ഛാ.. "" നമ്മടെ കണ്ണ് വെട്ടിച്ചു അവൾ കടന്നു കഴിഞ്ഞു.. ""ചിന്നു ആണ് അവരെ അറയിൽ എത്തിച്ചതും സഞ്ചയമാ വരും വരെ വേദനക്കുള്ള മരുന്ന് നൽകിയതും അവൾ ആണ് ... പക്ഷെ തിരികെ ചിന്നുവും ഭാനുഅമ്മയും വന്നപ്പോഴേക്കും അവർ കടന്നു കളഞ്ഞു..നമ്മൾ എല്ലാവരും ഇവിടെ നിന്നും മാറിയ ആ ചെറിയ ഗ്യാപ് അത് മതിയായിരുന്നു ആ സ്ത്രീക്ക് രക്ഷപെടാൻ...കുഞ്ഞൻ പറഞ്ഞതും രുദ്രൻ ചുണ്ട് ഒന്ന് കടിച്ചു.. കണ്ണുകൾ ഇറുകെ അടച്ചു... രുദ്രേട്ടാ.. "" ആ സ്ത്രീ ആരാണെന്നു അറയിൽ ഉള്ള മറ്റു സ്ത്രീകൾക്ക് പോലും അറിയില്ല.. ""

ഭാനുവിന്റെ നേർത്ത വളകിലുക്കം കാതിൽ പതിച്ചതും കണ്ണുകൾ അടച്ചു കൊണ്ട് തന്നെ രുദ്രൻ ഒന്ന് മൂളി.. രുദ്രേട്ടാ.. ""...ഉറങ്ങി കിടക്കുന്ന ഭദ്രയുടെ കാലിൽ അത് പുരട്ടി ഇരുന്നു എങ്കിൽ ഇന്ന് തിരിച്ചു പിടിക്കാൻ കഴിയാത്ത തരത്തിൽ അവന്റ അടിമ ആയി മാറിയേനെ നമ്മുടെ കുഞ്ഞ്..അല്ല നമ്മുടെ കുഞ്ഞുങ്ങൾ എല്ലാം...""അനികുട്ടന്റെ വാക്കുളിൽ നോവ് പുരണ്ടു... ഹ്ഹ്ഹ്.. "" ദീർഘമായി ശ്വാസം എടുത്തു വിട്ടു കൊണ്ട് രുദ്രൻ കണ്ണ് തുറന്നു കുഞ്ഞനെ ഒന്ന് നോക്കി... നിറഞ്ഞു വരുന്ന മിഴിനീര് മറയ്ക്കാൻ പാടു പെടുന്നുണ്ട് കുഞ്ഞൻ... മോനെ.. "" നിനക്ക് വേണ്ടി നിന്റെ ഭദ്രയ്ക്ക് വേണ്ടി അവൻ വന്നില്ലേ.. ""പിന്നെ എന്തിനാ നീ ഇങ്ങനെ സങ്കടപെടുന്നത്.. രുദ്രൻ കുഞ്ഞന്റെ തോളിൽ കൈ ചേർത്തു വയ്ക്കുമ്പോൾ അറിയാതെ തന്നെ കുഞ്ഞന്റെ മിഴിനീര് പൊട്ടി താഴേക്കു ഒഴുകി.. കൂടെ ഉണ്ടങ്കിലും അവൻ എന്നെ അവഗണിക്കുന്നത് എനിക്ക് സഹിക്കാൻ ആവുന്നില്ല അച്ഛാ.."" അവൻ മനസിൽ കണ്ടതെന്തോ അത് നടക്കട്ടെ.. "" കുഞ്ഞൻ മിഴി നീര് തുടയ്ക്കുമ്പോൾ ഭാനു അവന്റ മുടിയിഴകളെ മെല്ലെ തലോടി..

"" ആദി... "" മോനെ നിന്നെ അവഗണിക്കുമ്പോഴും ആ കുഞ്ഞ് ഹൃദയം നോവുന്നത് ഈ ഭാനു അമ്മ കണ്ടത് ആണ്...ആരെയോ ബോധ്യപെടുത്താൻ ഉള്ള ഒരു നാടകം പോലെ.. "" അല്ലാതെ ഹൃദയം കൊണ്ട് അല്ല ആ അകൽച്ച.. "" ഭാനുവിന്റെ ആശ്വാസവാക്കുകൾ കുഞ്ഞനിലേക് നൂഴ്ന്നിറങ്ങുമ്പോൾ രുദ്രന്റെ മുഖത്ത് നേരിയ കള്ള ചിരി പടർന്നു... ശരിയാ രുദ്രേട്ട ആ നിമിഷം അവന്റ സാന്നിദ്യം അവിടെ ഇല്ലായിരുന്നു എങ്കിൽ.... അനികുട്ടൻ വാക്കുകൾ പൂർത്തി ആകും മുൻപേ അരുതെന്നു രുദ്രൻ കണ്ണ് കാണിച്ചു.. "" ആ നിമിഷം സംശയത്തോടെ അനികുട്ടൻ തല ഒന്ന് മെല്ലെ ചെരിച്ചു..... മനയിൽ നിന്നും നേർത്ത ചിരിയോടെ ഇറങ്ങി വരുന്ന സഞ്ചയൻ... കുഞ്ഞാ. "" ഈ വിവരം അവൻ അറിയരുത്.. "" അവൻ ഒരു അച്ഛൻ ആണ് ദൗർബല്യങ്ങൾ അവനെ കീഴ്പെടുത്തും അത് നമുക്ക് കൂടുതൽ നഷ്ടം വരുത്തും തിരുത്താൻ ആവാത്ത നഷ്ടങ്ങൾ.. "" പിന്നെ നിങ്ങൾ പേടിക്കണ്ട ആ സ്ത്രീയെ കുറിച്ച് അറിയാൻ എന്തെങ്കിലും ഒരു പഴുതു ഈ മനയിൽ തന്നെ കാണും... ""

സഞ്ചയൻ കേൾക്കാതെ അവർ മാത്രം കേൾക്കാൻ പാകത്തിന് രുദ്രൻ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സഞ്ചയൻ അവര്ക് അടുത്തേക് വന്നു കഴിഞ്ഞിരുന്നു... ഇത് എവിടെ പോയതാ രുദ്ര ഒന്ന് പറയുക പോലും ചെയ്യാതെ.. "" തോളിൽ കിടന്ന നേര്യത് കൊണ്ട് കഴുത്തു ഒന്ന് തുടച്ചു കൊണ്ട് തുടർന്നു സഞ്ചയൻ... ഞാൻ ആ കുട്ടിയെയും കൊണ്ട് അറയുടെ പുറത്ത് കൂടി ഒന്ന് നടക്കുകയായിരുന്നു... അവനെ ഹരികുട്ടനെ ഏല്പിച്ചിട്ട ഇങ്ങോട്ട് വന്നത്...ഒരു.. ഒരു പതിനാലു ദിവസം കൃത്യമായി ചികിക്സിച്ചാൽ അവന്റ പകുതി മനസിനെ എനിക്ക് പിടിച്ചു എടുക്കാൻ കഴിയും.. "" സഞ്ചയന്റ മുഖത്തു ആത്മവിശ്വാസം പടർന്നു കയറി..... വീണ്ടും ദേഹം ഒന്ന് തുടച്ചു കൊണ്ട് രുദ്രനെ നോക്കി..( കിളി പോയ ചെറുക്കൻ ) അല്ല നീ ഇവനെയും കൂട്ടി എവിടെ പോയതാ... ""? ഹരികുട്ടൻ ആണ് പറഞ്ഞത് ആരോടും പറയാതെ നീ പോയെന്നു..."" സഞ്ചയൻ ആകാംഷയോടെ രുദ്രനെ നോക്കി.. അത്.. "" ആ ജീവൻ അവൻ....... മരിച്ചു അല്ലെ.... ""രുദ്രന്റെ വാക്കുകൾ പൂർത്തി ആകും മുൻപേ സഞ്ചയനിൽ നിന്നും നേർത്ത വിഷാദം കലർന്ന വാക്കുകൾ പുറത്തേക് വന്നു.. അത്..

അത് നിനക്ക് എങ്ങനെ മനസിൽ ആയി സഞ്ചയ..""" ഞാൻ പോലും അറിഞ്ഞത് ഹോസ്പിറ്റലിൽ നിന്നും ഫോൺ വരുമ്പോഴാണ്.....രുദ്രന്റെ കണ്ണുകളിൽ ആകാംഷ നിറയുമ്പോൾ ഉണ്ണിയും കുഞ്ഞനും അനികുട്ടനും ഭാനുവും അതെ ആകാംഷയോടെ സഞ്ചയനെ നോക്കി... മ്മ്ഹ്ഹ്.. "" മെല്ലെ ഒന്ന് ചിരിച്ചു സഞ്ചയൻ രുദ്രന് അടുത്തേക് നീങ്ങി നിന്നു... "" നീയാണ് ആ മരണം എനിക്ക് കാണിച്ചു തന്നത്""... ലക്ഷണശാസ്ത്രങ്ങൾ വെറും പാഴ്ശാസ്ത്രം അല്ല രുദ്ര.. "" തികഞ്ഞ നിഷ്ടയോടെ ഞാൻ പഠിച്ചെടുത്തത് ആണ് അത്.. തെറ്റില്ല "" സഞ്ചയെന്റ കണ്ണുകൾ വികസിക്കുമ്പോൾ ആ കണ്ണുകളിലെക്ക് ഉറ്റു നോക്കി എല്ലാവരും... നീ ഓർക്കുന്നുണ്ടോ രുദ്ര കുറച്ചു മുൻപ് ജീവനേ കുറിച്ച് അവനിലെ നമയെ കുറിച് നീ എനിക്ക് പറഞ്ഞു തന്നത്.. ""സഞ്ചയൻ രുദ്രന്റ കണ്ണിലേക്കു ഉറ്റു നോക്കി.. മ്മ്.."" ഉണ്ട്.. "" രുദ്രൻ മെല്ലെ തലയാട്ടി.. നീ പറഞ്ഞ ആ വാക്കുകൾ അത് അവസാനിക്കുമ്പോൾ ജീവൻ ഈ ലോകം വെടിഞ്ഞു കഴിഞ്ഞിരുന്നു... "' സഞ്ചയൻ കണ്ണോന്നു ചിമ്മി തുറക്കുമ്പോൾ നേർത്ത ചിരിയും അതിലേറെ ആകാംഷയോടെ രുദ്രൻ അവനെ തന്നെ നോക്കി....

ആ നിമിഷം നേർത്ത ചിരിയോടെ സഞ്ചയന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി... 💠💠💠 ( ജീവനേ വിശ്വസിക്കില്ല അവൻ ചതിയൻ ആണെന്നു രുദ്രന് മുൻപിൽ സഞ്ചയൻ ഉറക്കെ പറഞ്ഞ നിമിഷം ( Part 110 )...ഇൽ രുദ്രൻ ജീവനിലെ നന്മ അവന്റ നിയോഗത്തെ കുറിച്ച് സഞ്ചയനോട് പറയുന്ന ഭാഗത്തിലെ വരികൾ ഒരിക്കൽ കൂടി ഇവിടെ ആവർത്തിക്കുന്നു സംശയം ഉണ്ടങ്കിൽ part 110 ഒന്നു കൂടി നോക്കിക്കൊള്ളൂ..).... """""""" സഞ്ചയ വല്യോതെ വീട്ടിൽ വച്ചു എന്റെ കൈകളിൽ കിടന്നു പിടയുന്ന ജീവന്റെ ഉപബോധ മനസിൽ നിന്നും ഞാൻ ആ വിളി കേട്ടു.....രുദ്രൻ കണ്ണൊന്നു അടച്ചു.......""""രുദ്രന്റെ കണ്മുൻപിലേക് ആ നിമിഷം കടന്നു വന്നു...തന്റെ വലത്തേ കൈയിൽ ഇരുന്നു നുറുങ്ങുന്ന ജീവന്റെ വലത്തെ മുട്ടുകാൽ....( വല്യോത് വച്ചു )...ആ വേദനയിൽ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു ജീവൻ.... വേദനയാൽ നിറഞ്ഞൊഴുകുന്ന കണ്ണുനീരിൽ അവന്റ ചുണ്ടുകൾ മന്ത്രിച്ചു......... """"""""""""""എന്റെ മഹാദേവ....."""""""" (സഞ്ചയ്നോട് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ) ആഹ്ഹ...രുദ്രൻ ഞെട്ടി പിടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു.....

ജീവന്റെ ആ ശബ്ദം അവന്റെ നെഞ്ചിലേക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി........"""" എന്താ രുദ്ര... "" ആ നിമിഷം സഞ്ചയൻ അല്പം മുന്പോട്ട് വന്നു.... ഏയ് ഒന്നും ഇല്ലാ.. "" രുദ്രൻ കണ്ണൊന്നു വെട്ടിച്ചു..... നെഞ്ചിൽ ഒരു പിടച്ചിൽ രുദ്രനെ പൊതിഞ്ഞു..... അതിനെ തരണം ചെയ്തവൻ സഞ്ചയനെ നോക്കി...""""""" 💠💠💠💠 ഓർമ്മയിൽ നിന്നും തിരികെ വന്ന സഞ്ചയൻ രുദ്രന്റെ തോളിൽ പിടിച്ചു... "" ""രുദ്ര വീണ്ടും നീ ആ വിളി കേട്ടു പക്ഷെ വല്യോത് വച്ചു നീ അനുഭവിച്ച വികാരം ആ നിമിഷം നീ അനുഭവിച്ചത് ഒരു പിടച്ചിലോടെ ആയിരുന്നു... ഞെട്ടി തുറന്ന നിന്റെ കണ്ണുകൾ അവയുടെ ചലനം തെക്ക് ദിശയിലേക്ക് ആയിരുന്നു...."" നിന്റെ ഹൃദയം ഇടുപ്പിൽ മരണത്തിന്റെ മണി മുഴങ്ങുന്നത് ഞാൻ അറിഞ്ഞു.... മ്മ്ഹ്ഹ്.. " സഞ്ചയൻ നേർത്ത ചിരിയോടെ തുടർന്നു.....അപ്പോഴും സംശയം ബാക്കി നിൽകുമ്പോൾ തെക്കു വശത്തു മരണത്തിന്റെ ലക്ഷണ ശാസ്ത്ര പ്രകാരം പല്ലി ചിലച്ചു.. "" ഇതൊക്കെ പോരെ രുദ്ര എനിക്ക് അവന്റെ മരണം ഊഹിച്ചെടുക്കാൻ....."" ശരിയാണ് സഞ്ചയ നീ പറഞ്ഞത്...

"" നിനക്ക് തെറ്റിയില്ല മരണത്തിലേക്ക് അവൻ പോകുമ്പോഴും അവൻ എന്നെ വിളിച്ചു.. """ നിയോഗം തീർത്തവൻ പോയി.. "" രുദ്രന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴെക്ക് വീഴുമ്പോൾ കുഞ്ഞൻ മുഖം ഒന്നു വെട്ടിച്ചു... കുഞ്ഞാ നിന്റെ മുഖത്തെ ദേഷ്യം എന്താണെന്നു എനിക്ക് ഊഹിക്കാം... "" നീ ചിന്തിക്കുന്നത് ശരിയാണ് പക്ഷെ അതിലും വലിയ സത്യം മറഞ്ഞിരുന്നു അതാണ് ജീവൻ..""" രുദ്രൻ കുഞ്ഞന്റെ കൈയിൽ മെല്ലെ പിടിച്ചു... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് എല്ലാം പറയാം..നിന്റെ ദേഷ്യത്തിനുള്ള ഉത്തരം...""പോരെ.......""ചെറു ചിരിയോടെ രുദ്രൻ ചോദിക്കുമ്പോൾ കുഞ്ഞൻ മെല്ലെ തലയാട്ടി ആ നിമിഷം ഉണ്ണിയുടെ ഫോൺ റിങ് ചെയ്തു..... ആവണിയാ "" സച്ചുന്റെ കാര്യം ചോദിക്കാനായിരിക്കും.. "" ഉണ്ണി സഞ്ചയനേ നോക്കി... അവനു കുഴപ്പം ഒന്നും ഇല്ല രണ്ട് ദിവസം കൊണ്ട് കാലിലെ നീര് ഇറങ്ങും..."" പിന്നെ ഞാൻ ആ തൂക്ക് അങ്ങു മാറ്റും.. "" സഞ്ചയൻ ദേഹത്തെ വിയർപ് ഒപ്പുമ്പോൾ ഉണ്ണി ഫോൺ എടുത്ത് കഴിഞ്ഞിരുന്നു...."" കണ്ണോന്നു തള്ളി കൊണ്ട് ഫോൺ വച്ചു രുദ്രനെ നോക്കി ഉണ്ണി... രുദ്രേട്ടാ.. "" അ... അപ്പുവും ചാരുവും പിള്ളേരും വന്നിട്ടുണ്ട്.. "" അത് പറയാനാ ആവണി വിളിച്ചത്... "" ഉണ്ണി ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലേക് ഇട്ടു.. ""അശ്വിനി ദേവകൾ അവർ വന്നു അല്ലെ.. ""

രുദ്രന്റെ കണ്ണുകൾ നാലുപാടും പായുമ്പോൾ ആ കൈയിൽ പിടിച്ചു കുഞ്ഞൻ ..."" അച്ഛാ.. "" ദേവൻമാരുടെ വൈദ്യർ ആണ് അവർ.. "" അവർ ഉണ്ടങ്കിൽ മാത്രമേ അമ്മയ്ക്കു നമ്മുടെ ആകാശിന്റെ ഹൃദയത്തിനു പുതു ജീവൻ നൽകാൻ കഴിയൂ.. "' പക്ഷെ എങ്ങനെ..?? കുഞ്ഞന്റെ കണ്ണിൽ സംശയം നിറയുമ്പോൾ നേർത്ത ചിരി വിടർന്നു രുദ്രന്റെ ചുണ്ടിൽ... കുഞ്ഞാ വിനായകന് ജീവൻ നൽകാൻ അതെ അംശത്തിൽ അല്ലങ്കിൽ ആ അനുഗ്രഹത്തോടെ ജനിച്ചവന് മാത്രമേ കഴിയൂ.."""" സമയം ആകുമ്പോൾ അവൻ തന്നെ അത് നിശ്ചയിക്കട്ടെ...ഹ്ഹ.. "" രുദ്രൻ ദീർഘമായി ഒന്നു നിശ്വസിച്ചു... പക്ഷെ അങ്ങനെ ഒരാൾ വന്നില്ല എങ്കിൽ നമ്മൾ എന്ത് ചെയ്യും.. ""രുദ്രന് അടുത്തേക് നീങ്ങി നിന്നു സഞ്ചയൻ.... കണ്ണുകളിൽ അല്പം ഭയത്തോടെ രുദ്രനെ നോക്കി കൊണ്ട് വാക്കുകൾ തുടർന്നു... രുദ്ര.. ""ദിവസം തോറും സ്ഥിതി മോശം ആയി കൊണ്ടിരിക്കുന്ന കുട്ടി ആണ് ആകാശ്.." ഞാൻ കാർഡിയോളജിസ്റ് ഒന്നും അല്ല പക്ഷെ അവന്റ കണ്ണിലെ ചോരയുടെ നിറത്തിലെ വ്യത്യാസം നോക്കിയാൽ എനിക്ക് അറിയാം അവന്റെ ആരോഗ്യസ്ഥിതി.. """ വീണയോട് പറഞ്ഞു അവനു ഉതകുന്ന ഒരു ഹൃദയം ട്രാൻസ്പ്ലാന്റ് ചെയ്യാൻ നോക്കു നിങ്ങൾ.... """ അത് സാദ്യം അല്ല സഞ്ചയ.. ""

ചേരാത്തത് ചേർക്കാൻ നിന്നാൽ അവനിലെ ദൈവാംശം നഷ്ടപ്പെടും.. ""അത് വലിയൊരു വിനാശത്തിന് കാരണം ആകും..."" രുദ്രൻ മീശ ഒന്നു കടിച്ചു.. അങ്ങനെ... അങ്ങനെ... അങ്ങനെ ഒരാൾ വരുവായിരിക്കും അല്ലെ അച്ഛാ.. "" കുഞ്ഞാന്റ കണ്ണിൽ അല്പം നീര് പൊടിഞ്ഞു.. "" മ്മ്... "" രുദ്രൻ നേർമ്മയായി ഒന്നു മൂളി കൊണ്ട് കുഞ്ഞനെ നോക്കി.. വരും.. " നമുക്ക് അരികിൽ തന്നെ അവൻ ഉണ്ടെന്നു ആണ് എന്റെ വിശ്വാസം... ""രുദ്രന്റെ കണ്ണുകൾ മനയുടെ കിഴക്ക് വശത്തെ മാടിയിലേക് നീളുമ്പോൾ ഹരികുട്ടന്റെ കൈ പിടിച്ചു കൊണ്ട് ആ കുട്ടി രുദ്രാനേ കൈ വീശി കാണിച്ചതും രുദ്രന്റെ ഹൃദയം ഒന്ന് പിടച്ചു..... പൊടുന്നനെ കണ്ണോന്നു വെട്ടിച്ചു കുഞ്ഞനെ നോക്കിയവൻ... കുഞ്ഞാ.."" നീയും അനികുട്ടനും കൂടി പിള്ളേരെ എല്ലാം കൂട്ടി സച്ചുന്റെ മുറിയിലേക് വാ.. "" അവൻ അല്ലെ ആദ്യം അറിയേണ്ടത് നാഗയുടെ ലക്ഷ്യം എന്തായിരുന്നു എന്നും പിന്നെ ഞാൻ നൽകിയ വളയുടെ ഉദ്ദേശ ശുദ്ധിയും.. "" രുദ്രൻ കുഞ്ഞന്റെ തോളിൽ മെല്ലെ അടിച്ചു കൊണ്ട് ഉണ്ണിയെയും കൂട്ടി മുന്പോട്ട് നടക്കുമ്പോഴും കണ്ണുകൾ കിഴക്ക് വശത്തെ മാടിയിലേക്ക് നീണ്ടിരുന്നു... എടാ ആദി നീ ആ പിള്ളേരെ എല്ലാം കൂടി പെറുക്കി കൂട്ട്.. "" ഞാൻ ആ തെക്കിനിയിൽ പോയി മഹിതയെ ഒന്നു അശ്വസിപ്പിച്ചിട്ട്...

"" ശേ അല്ല.. "" കാറ്റൊന്ന് കൊള്ളട്ടെ.. """ അനികുട്ടൻ ഒന്നു മൂരി നിവർന്നു സഞ്ചയന്റെ മുഖതേക്ക് നോക്കിയതും പെട്ടന്നു മുഖം വെട്ടിച്ചു... തെക്കിനിയുടെ ഭാഗത്തു നിന്നെ കണ്ടാൽ മുട്ടു കാല് തല്ലി ഒടിക്കും ഞാൻ... ""സഞ്ചയൻ കൂർപ്പിച്ചൊന്നു നോക്കി... അളിയാ സത്യം ആയും മഹിതയെ കാണാൻ അല്ല... "" അവിടെ ആകുമ്പോൾ നല്ല കാറ്റ് കിട്ടും അത് കൊണ്ട് അല്ലെ.. ""അനികുട്ടൻ കാല് കൊണ്ട് മെല്ലെ ഒന്നു വട്ടം ചുറ്റി.. സഞ്ചയമാ മഹിതചിറ്റയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.."" കുഞ്ഞന്റെ കണ്ണിൽ ആകാംഷ നിറഞ്ഞു.. ആദി.. "" മഹിതയ്ക്ക് ബോധം വീണിട്ട് കുറച്ചു സമയം ആയതേ ഉള്ളു ....അച്ചുവിന് ശബ്ദം തിരികെ വന്നതോ ജിത്തു മോന്റെ അവസ്ഥയോ ഒന്നും അവൾക് അറിയില്ല... എല്ലാം ഒരു പുകമറ പോലെ ആണ് അവൾക്. "" ഇപ്പോൾ ദേ ജീവന്റ മരണവും... "" സഞ്ചയൻ ദീർഘമായി ഒന്ന് നിശ്വസിച്ചു... അയാളിൽ നിന്നും കുറെ അനുഭവിച്ചത് അല്ലെ ആ പാവം.. ഇനി എങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ... കുഞ്ഞൻ കണ്ണോന്നു വെട്ടിച്ചു.. അങ്ങനെ പറഞ്ഞു കൊടുക്ക്‌ ആദി.. " ഇനി ആവശ്യത്തിൽ ഏറെ സ്വസ്ഥത കൊടുക്കാൻ ഇവിടെ ആളില്ലേ... "" അനികുട്ടൻ താടി ഒന്ന് തടവിയതും സഞ്ചയൻ അവനെ കൂർപ്പിച്ചു നോക്കി.. നീ സ്വസ്ഥതയും കൊണ്ട് അങ്ങോട്ട്‌ ചെന്നാൽ അവൾ വീണ്ടും ബോധം കെട്ട് വീഴും...

പിന്നെ എനിക്ക് പോലും ഉണർത്താൻ കഴിയില്ല.."" സഞ്ചയൻ പറഞ്ഞതും കുഞ്ഞനും ഭാനുവും ചിരി അടക്കാൻ വായ പോത്തി... അതിന് അളിയാ ഞാൻ ഇന്ന് രണ്ട് തവണ കുളിച്ചു.. "" അല്ലേടാ ആദി അനികുട്ടൻ ദേഹം ഒന്ന് മണപ്പിച്ചു കൊണ്ട് കുഞ്ഞനെ നോക്കി... രണ്ടോ.. "" കുറച്ചു മുൻപ് ആ കുളത്തിൽ ചാടി കുളം ഒന്നു കലക്കി അതിനെ കുളി എന്നൊക്കെ വിളിക്കാമോ.. "" കുഞ്ഞൻ മുകളിലോട്ടു നോക്കിയതും അനികുട്ടനും മുകളിലോട്ട് നോക്കി.. നിന്റെ അച്ഛൻ എന്താ അവിടെ ഇരുപ്പുണ്ടോ മുകളിലോട്ട് നോക്കാൻ.. "" അനികുട്ടൻ പറഞ്ഞതും കണ്ണോന്നു കൂർപ്പിച്ചു കുഞ്ഞൻ..... അല്ലങ്കിലും നിന്റെ അച്ഛൻ ആണെടാ എന്നെ ആദ്യം കുളിപ്പിച്ചത്.. "" കാഞ്ഞ ബുദ്ധിയാ അങ്ങേർക്ക് ഓസ് വച്ചു വെള്ളം അടിച്ചു കേറ്റുവാല്ലായിരുന്നോ.... അനികുട്ടൻ തണുത്തത് പോലെ ദേഹം ഒന്നു വിറപ്പിച്ചു... ആ.. "" അത് കൊണ്ട് നീ ഉൾപ്പടെ എല്ലാം ജീവനോടെ ഇരിക്കുന്നത്.. "" പുറകിൽ നിന്നും പുതുമനയുടെ ശബ്ദം കേട്ടതും എല്ലാവരും അവിടേക്കു തിരിഞ്ഞു... ഈ കിളവൻ പോയില്ലായിരുന്നോ.. "" മെല്ലെ കുഞ്ഞന്റെ ചെവിയിൽ പറഞ്ഞതും പുതുമന അനികുട്ടനെ സൂക്ഷിച്ചു ഒന്നു നോക്കി... ഇല്ലടാ ഞാൻ പോയിട്ടില്ല.. """ അപ്പോൾ പാർട്സ് ഒന്നും ഇത് വരെ അടിച്ചു പോയില്ല അല്ലെ.. ""അനികുട്ടൻ പുതുമനയുടെ താടിക്ക് പിടിച്ചു ഒന്നു വലിച്ചു.... പോടാ അവിടുന്ന്..""

അനികുട്ടനെ വാത്സല്യത്തോടെ ഒന്നു തട്ടി കുഞ്ഞന്റെ അടുത്തേക് വന്നു പുതുമന... മോനെ ആദി.. "" കഴിഞ്ഞ കുറെ മാസങ്ങൾ ആയി നിന്റെ അച്ഛൻ ഒന്ന് ഉറങ്ങിയിട്ട്.. "" നിന്നിലെ കാലഭൈരവനിലേക്കുള്ള ദൂരം ആയിരുന്നു അവന്റെ ഉറക്കം ഇല്ലാത്ത രാത്രികൾ.. "" ആഹാ അത് കൊള്ളാമല്ലോ ഞാൻ ചെയ്ത ത്യാഗത്തിന് ഒരു വിലയും ഇല്ലേ... "" വെള്ളം അലർജി ആയ ഞാൻ ഇവന് വേണ്ടി കുളിക്കാൻ തയാറായത് കാണാതെ പോകരുത് മിസ്റ്റർ പുതുമന.. """ അനികുട്ടൻ പറഞ്ഞതും പുതുമന അവന്റ കൈയിൽ പിടിച്ചു... എല്ലാം ഒരു തമാശ ആയി കണ്ട് കളിച്ചു ചിരിച്ചു നടക്കുന്ന നിന്റെ ഉള്ളു പിടയുന്നത് ഈ അമ്മാവൻ കണ്ടത് ആണ്.. ""പുതുമന പറഞ്ഞതും ആ കൈൽ പിടിച്ചു അനികുട്ടൻ... അമ്മാവാ...""" മ്മ്ഹ്ഹ.. """ മക്കളെ മനസിലാക്കാൻ ഞങ്ങൾ കിളവന്മാർക് അല്ലേടാ കഴിയൂ... പുതുമനയിൽ നേർത്ത ചിരി വിടരുമ്പോൾ അനികുട്ടൻ മെല്ലെ കണ്ണോന്നു തുടച്ചു കൊണ്ട് കുഞ്ഞനെ നോക്കി ആ നിമിഷം കണ്ണൊന്നു ചിമ്മി കാണിച്ചവൻ... പിള്ളേരെ വിളിച്ചോണ്ട് വാടാ.. "" അനികുട്ടന്റെ ചുണ്ടിൽ വിടരുന്ന കുസൃതി ചിരിയെ കുറുമ്പോട് നോക്കി കുഞ്ഞൻ... 💠💠💠

അച്ചു മോളെ.. "" അകത്തേക്ക് വന്ന അച്ചുവിനെ കണ്ടതും വശത്തു ഇരിക്കുന്ന വോക്കിങ് സ്റ്റിക്കിനായി പരതി മഹിതയുടെ കൈകൾ....വിറച്ചു കൊണ്ടു എഴുനെല്കുമ്പോൾ വോക്കിങ് സ്റ്റിക് താഴേക്കു പോയി അതിനു ഒപ്പം താഴെക്ക് പതിക്കാൻ പോയി മഹിതയും.... അമ്മേ ..............!!!!! """""ഒരു നിലവിളിയോടെ മഹിതയുടെ കൈകളെ താങ്ങി അച്ചു..... അ..അച്ചു... ഹ്ഹ്ഹ്.. """ ഹ്ഹ്ഹ്.. ""മഹിതയുടെ കണ്ണുകൾ സംശയത്തോടെ അച്ചുവിന്റെ ചുണ്ടിൽ വന്നു നിന്നു...... ഹ്ഹ.."" എ... എന്റെ മോള്..... വാക്കുകൾ തൊണ്ട കുഴിയിൽ തങ്ങി നിൽകുമ്പോൾ അതെ അവസ്ഥയിൽ തന്നെ അച്ചുവിന്റെ ചുണ്ടുകളും വിറ കൊണ്ടു.... സംശയിക്കണ്ട ചിറ്റേ അവൾക്ക് സംസാരിക്കാൻ കഴിയും ഇപ്പോൾ... ""അകത്തേക്കു വന്ന കിച്ചു താഴെ കിടന്ന വോക്കിങ് സ്റ്റിക്ക് എടുത്തു മഹിതയുടെ കൈയിൽ കൊടുക്കുമ്പോഴും മഹിതയുടെ കണ്ണുകൾ സംശയത്തോടെ വട്ടം ചുറ്റി.... കിച്ചുവേട്ടൻ സൊല്ലിയത് അവളവും നിജം താൻ അമ്മ...എനക് ഇപ്പോ നല്ല പേശ മുടിയും....."" അച്ചുവിന്റെ വായിൽ നിന്നും തമിഴ് വന്നതും കിച്ചു കണ്ണൊന്നു ചിമ്മി തുറന്നു....

കാവിലമ്മേ ഒരെണ്ണത്തെ താങ്ങുന്നത് എങ്ങനെ എന്ന് ഞങ്ങള്ക് അറിയൂ... ഇനി ഇതും കൂടി.. "" മ്മ്ഹ "" കിച്ചു നഖം ഒന്ന് കടിച്ചു.. കിച്ചുവേട്ടൻ എന്ന യോസിക്കറേ.... "" അച്ചുവിന്റെ ശബ്ദം കേട്ടതും കിച്ചു തല ഉയർത്തി.... അത്.. അത്.... കിച്ചു ഒന്ന് പരുങ്ങിയതും പെണ്ണിന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു.. എന്താ ആലോചിക്കുന്നത് എന്ന്..''? ഓഹ് നിനക്ക് മലയാളം അറിയാം എങ്കിൽ പിന്നെ അത് അങ്ങ് പറഞ്ഞാൽ പോരെ...എനിക്ക് തമിഴ് അറിഞ്ഞു കൂടാ.. ഇവിടെ ദേവൂട്ടാനും ചന്തുമാക്കും മാത്രം തമിഴ് അറിയൂ.."" കിച്ചുവിന്റെ ചുണ്ടിൽ പരിഭവം നിറഞ്ഞതും മഹിത ചിരിച്ചു കൊണ്ടു അടുത്തേക് വന്നു... എന്നെ കണ്ടപ്പോൾ ഉള്ള സന്തോഷം കൊണ്ടു ആണ് മോനെ അവൾ തമിഴ് പറഞ്ഞത്.."".. ഞാൻ എന്റെ രണ്ട് മക്കളെയും മലയാളം നന്നായി പഠിപ്പിച്ചിട്ടുണ്ട്.... ഹ്ഹ്..പറഞ്ഞ് തീരും മുൻപേ മഹിത ഞെട്ടലോടെ ചുറ്റും ഒന്ന് നോക്കി... ആഹ്ഹ്.."" ഇടത്തെ കൈ കൊണ്ടു മുഖത്തെ വിയർപ്പ് ഒപ്പി കണ്ണുകൾ കിച്ചുവിൽ വന്നു നിന്നു.... കിച്ചു മോനെ ഞാൻ... ഞാൻ എന്റെ ജിത്തു മോനെ കണ്ടത് പോലെ.....

"" നേരിയ ഓർമ്മകൾ എന്റെ കണ്ണിനെ തളർത്തുന്നു.. ഞാൻ സ്വപ്‍നം കണ്ടത് ആണോ.. ""ശബ്ദം ഇടറുന്നതിന് ഒപ്പം കട്ടിലിലേക് ഇരുന്നവൾ..... തൊണ്ട കുഴിയിൽ ഉമിനീർ തങ്ങുന്നതിന് ഒപ്പം ആകെ വെട്ടി വിയർത്തു പെണ്ണ്... """"മഹിത ചിറ്റ കണ്ടത് ജിത്തു മോനെ തന്നെയാണ്...""കിച്ചുവിന്റ ശബ്ദം അല്പം ഉയർന്നതും പൊടുന്നനെ തല ഉയർത്തി മഹിത... ഹ്ഹ്.."" നീ എന്താ പറഞ്ഞത്.. "" ജി... ജിത്തു...എന്റെ ജിത്തുമോൻ.....മുന്പോട്ട് എഴുനേൽക്കാൻ ഒരുങ്ങിയതും കിച്ചു അവളുടെ അടുത്തേക് ഇരുന്നു.. താഴെ അറയിൽ ഉണ്ട്.. "" കുറച്ചു സമയം കൂടി കഴിയുമ്പോൾ മഹിതചിറ്റയ്ക്ക് അവനെ കാണാം.. "" അത് വരെ കാത്തിരിക്കാൻ ആണ് സഞ്ചയമാ പറഞ്ഞത്...കിച്ചു പറഞ്ഞതും ആ കണ്ണിലേക്കു ഉറ്റു നോക്കി മഹിത... അമ്മ... ""അവന് ഒരു കുഴപ്പവും ഇല്ല.."" രുദ്രച്ഛനും ഉണ്ണിമായും കണ്ണമാമനും വല്യേട്ടനും കൊച്ചേട്ടനും എല്ലാവരും കൂടെ ഉള്ളപ്പോൾ നമുക്ക് ഒരു ആപത്തും വരില്ല അമ്മേ ...

അച്ചുവിന്റെ കണ്ണുകൾ മഹിതയിൽ ചെന്നു നിന്നു അതിൽ നിന്നും അല്പം നീര് പൊടിയുമ്പോൾ അവളുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു... എ... എന്തിനാ അ... അമ്മ അവരുടെ എല്ലാം സ്.... സ്നേഹം ഉപേക്ഷിച്ചു പോയെ.... എനിക്ക് വേണം അവരുടെ സ്നേഹം.... "" ഒരു പൊട്ടി കരച്ചിലോടെ മഹിതയുടെ വലത്തെ തോളിലേക് ചാഞ്ഞു പെണ്ണ്..... അ... അച്ചു... ""തെറ്റ്കാരിയാണ് ഈ അമ്മ..."" ദൈവം തന്ന സ്നേഹത്തെ പുറം കാലു കൊണ്ടു തട്ടി തെറിപ്പിച്ചവൾ... ഹ്ഹ്.. "" മുന്ജന്മ പാപം ആയിരിക്കും... "" ഹ്ഹ്ഹ്.. ശ്വാസം ഒന്ന് എടുത്തു വിട്ടു മഹിത... അ... അമ്മയ്ക്ക് അ... അനിയച്ഛന്റെ സ്വന്തം ആയികൂടായിരുന്നോ... "... ഹ്ഹ്ഹ്.." അച്ചുവിന്റെ വാക്ക് കേട്ടതും മഹിതയുടെ നെഞ്ചോന്നു ഉയർന്നു പൊങ്ങി...."" ചുണ്ടുകൾ കടിച്ചമർത്തി കണ്ണുകൾ ഇറുകെ അടയ്ക്കുന്നതിനു ഒപ്പം മഹിതയുടെ ഇടത്തെ കൈ കിച്ചുവിനെ മുറുകെ പിടിച്ചു...( തുടരും )

NB :: ജീവൻ മരിച്ചത് എപ്പോൾ ആണെന്നു മനസിൽ ആയല്ലോ... സഞ്ചയനോട് കഥ പറഞ്ഞു കൊടുക്കുമ്പോൾ രുദ്രൻ ഒന്ന് ഞെട്ടിയിരുന്നു part 110.. ആ സമയം ജീവൻ ഈ ലോകം വിട്ടു പോയി.... ജീവൻ തെറ്റുകൾ ചെയ്തിട്ടുണ്ട് അതിനുള്ള ശിക്ഷയും കിട്ടി... അത് എന്ത് എന്നു രുദ്രൻ പറയും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story