ആദിശങ്കരൻ: ഭാഗം 137

adhishankaran

എഴുത്തുകാരി: മിഴിമോഹന

അ... അമ്മയ്ക്ക് അ... അനിയച്ഛന്റെ സ്വന്തം ആയികൂടായിരുന്നോ... "....... ഹ്ഹ്ഹ്.." അച്ചുവിന്റെ വാക്ക് കേട്ടതും മഹിതയുടെ നെഞ്ചോന്നു ഉയർന്നു പൊങ്ങി...."" ചുണ്ടുകൾ കടിച്ചമർത്തി കണ്ണുകൾ ഇറുകെ അടയ്ക്കുന്നതിനു ഒപ്പം മഹിതയുടെ ഇടത്തെ കൈ കിച്ചുവിനെ മുറുകെ പിടിച്ചു..... അച്ചു... "" നീ മഹിത ചിറ്റയോട് എന്തൊക്കെയാ ഈ പറയുന്നത് ... ""ശാസനയോടെ കിച്ചുവിന്റെ ശബ്ദം ഉയർന്നതും അച്ചു കണ്ണ് തുടച്ചു കൊണ്ടു മഹിതയുടെ നെഞ്ചിൽ നിന്നും ഉയർന്നു... സോറി അമ്മ..എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ...""അച്ചുവിന്റെ കൈകൾ മഹിതയുടെ വലത്തേ കൈയിൽ പിടിമുറുക്കി... മ്മ്ഹ.."" അമ്മയ്ക്ക് ഒരു ദേഷ്യവും ഇല്ല മോളോട്.. ""മോള് പറഞ്ഞത് സത്യം ആണ്.... ഹ്‌.."" എന്റെ അഹങ്കാരം അത് കൊണ്ടു മാത്രം ആണ് പലതും നഷ്ടം ആയത്...... വലത് കൈ കൊണ്ട് അച്ചുവിന്റെ കവിളിൽ മെല്ലെ തലോടി അവൾ ആ കണ്ണിലേക്കു നോക്കി... കുറച്ചു സമയം അമ്മ അനുഭവിച്ച വേദന ഈ ജന്മം മുഴുവൻ ഞാൻ ചെയ്തു കൂട്ടിയ പാപത്തിന് എല്ലാം ഒരു പരിഹാരം ആയിരിക്കും അല്ലെ ... "" മഹിത അത് പറയുമ്പോൾ ആ കണ്ണിലേക്കു സംശയത്തോടെ നോക്കി അച്ചു... ഹ്ഹ.. "" എന്റെ ജിത്തു മോന് ഒപ്പം എനിക്ക് എന്റെ മോളെയും നഷ്ടം ആയെന്ന് ആണ് ഞാൻ ഓർത്തത്.. "" അയാൾ നിന്നെയും... "" മഹിതയുടെ കണ്ണിൽ ഭയം നിറയുമ്പോൾ അവളുടെ കൈയിൽ മുറുകെ പിടിച്ചു അച്ചു... ഒരിക്കലും ഇനി ആർക്കും നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല അമ്മേ ..

""നമുക്ക് ഒപ്പം രുദ്രച്ഛൻ ഉണ്ട് അനിയച്ഛൻ ഉണ്ട് ഉണ്ണിമാ ഉണ്ട് പിന്നെ വല്യേട്ടനും കൊച്ചേട്ടനും എല്ലാവരും ഇല്ലെ.." ഇപ്പൊ നമ്മുടെ കുഞ്ഞും നന്മുടെ കൂടെ വന്നില്ലേ...അച്ചു അത് പറയുമ്പോൾ മെല്ലെ എഴുനേറ്റു മഹിത..."" ചിറ്റ എവിടെ പോവാ... " കിച്ചു സംശയത്തോടെ ഒന്ന് നോക്കി... എനിക്ക്.. എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം മോനെ ""... മനസ് വല്ലാതെ പിടയുന്നു അവന്റെ ആ രൂപം എന്റെ കണ്മുൻപിൽ ഇങ്ങനെ തെളിഞ്ഞു നിൽകുവാ...."" മഹിതയുടെ കണ്ണിൽ നിന്നും വെള്ളം താഴേക്കു പതിച്ചു... ഇപ്പോൾ അങ്ങോട്ട് പോയാൽ ജിത്തു മോനെ കാണാൻ കഴിയുവോ.. "" അച്ചു സംശയത്തോടെ കിച്ചുവിനെ നോക്കിയതും ചുണ്ടിൽ ഒരു കള്ള ചിരി ഒളിപ്പിച്ചവൻ മഹിതയെ നോക്കി... പിന്നെന്താ മഹിത ചിറ്റ ചെല്ല്... ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി.. "" ഇവളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം... "" കിച്ചുവിന്റെ കണ്ണിൽ നേരിയ കുസൃതി നിറഞ്ഞതും മഹിത കാണാതെ ചുണ്ട് ഒന്ന് കോട്ടി പെണ്ണ്.. "" മ്മ്ഹ്ഹ്... "" കിച്ചുവിന്റെ കണ്ണിലെ കുസൃതി കുറുമ്പോട് നോക്കി മെല്ലെ ഒന്ന് ചിരിച്ചു മഹിത അവന്റ മുടിയിൽ ഒന്ന് തലോടി.... നിങ്ങൾ... നിങ്ങൾ സംസാരിക്ക്.. എന്റെ മോൾക് ഇനി ഈ സ്നേഹം നഷ്ടപ്പെടാൻ ഈ അമ്മ സമ്മതിക്കില്ല....നേർത്ത ചിരിയോടെ പറഞ്ഞു കൊണ്ട് വാതിൽ തുറന്നു മുന്പോട്ട് പോയവൾ...

അച്ചു നീ എന്ത് വിവരക്കേട് ആണ് നിന്റെ അമ്മയോട് ചോദിച്ചത്.."നിന്റെ അമ്മയ്ക് ഇഷ്ടം ജീവൻ അങ്കിളിനോട് ആയിരുന്നു... അനിമാമയ്ക്ക് പിടിച്ചു പറിക്കാൻ കഴിയുമായിരുന്നോ ആ സ്നേഹം...""" മഹിത പോയെന്നു ഉറപ്പിച്ചതും കിച്ചുവിന്റെ കണ്ണുകൾ അച്ചുവിൽ ചെന്നു നിന്നു... ഇത്രയും നാൾ ഞങ്ങള്ക് ഈ സ്നേഹം ഈ കരുതൽ എല്ലാം നഷ്ടപെട്ടത് ഓർത്തപ്പോൾ ഞാൻ അങ്ങനെ ചോദിച്ചു പോയതാ.."" അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... അച്ചു മോളെ.. "" ഞാൻ... ഞാൻ കരയാൻ പറഞ്ഞത് അല്ലടാ..... ""ഇരു കയ്യാലേ അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്തവൻ ആ കുഞ്ഞ് കണ്ണുകളിലേക് സൂക്ഷിച്ചു നോക്കി.....രണ്ട് കറുത്ത മുത്തുകളിലും തെളിഞ്ഞു നിക്കുന്ന അഗ്നിയെ നോക്കുമ്പോൾ അവന്റെ നെഞ്ചോന്നു ഉയർന്നു പൊങ്ങി.... ഹ്ഹ്ഹ്.."" ചുണ്ടിൽ നേർത്ത ചിരി വിടരുന്നതിനു ഒപ്പം കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഏഹ്..? പെണ്ണ് മെല്ലെ പുരികം ഉയർത്തുമ്പോൾ ചുണ്ട് കൂട്ടി പിടിച്ചു കണ്ണൊന്നു ഇറുക്കി കാണിച്ചവൻ ... ഇത്രയും നാൾ ഈ കണ്ണിൽ ഞാൻ.. ഞാൻ എന്നെ കണ്ടില്ല പെണ്ണെ...കൊതിച്ചിട്ടുണ്ട് ഞാൻ മാത്രം നിറഞ്ഞു നിൽകുന്ന ഈ കണ്ണൊന്നു കാണാൻ... ""അഗ്നിദേവന്റ ശബ്ദം വിറ കൊള്ളുമ്പോൾ പെണ്ണിന്റെ ചുണ്ടിൽ നാണം വിടർന്നു ആ നിമിഷം കണ്ണിലേക്ക് ഒന്ന് കൂടി നോക്കിയവൻ......

നഷ്ടപെട്ടത് എല്ലാം കൂടി ഒരുമിച്ചങ്ങു തരട്ടെ.."" എന്ത്... ""!!! പെണ്ണിന്റെ ചുണ്ടിൽ സംശയം നിറഞ്ഞതും അവന്റെ വലത്തേ കൈ അവളുടെ ഇടുപ്പിനെ ബന്ധിച്ചു കഴിഞ്ഞിരുന്നു... കിച്ചുവേട്ട.."" വിട്..."""കിച്ചുവിന്റ കൈയിൽ കിടന്നു പിടയുന്ന പെണ്ണിന്റെ ഇരു കൈകളിലെ നഖം അവന്റ രണ്ടും തോളിലും ആഴ്ന്നിറങ്ങി.... വിടില്ല.. "" അങ്ങനെ വിടാൻ അല്ലല്ലോ ഈ അഗ്നിദേവൻ അവന്റെ പെണ്ണിനെ നെഞ്ചോട് ചേർത്തത്.. ""ഇടുപ്പിലൂടെ ഒന്ന് കൂടി ചുറ്റി നെഞ്ചിലേക് ചേർത്തവൻ മുടി വകഞ്ഞു മാറ്റിയ നെറുകയിൽ മെല്ലെ ചുണ്ട് അമർത്തി....... പഠിക്കണ്ടേ നിനക്ക് ഇനി...""പഠനം പകുതിക്ക് വച്ചു നിർത്തിയത് അല്ലെ.....അവളുടെ മുടിയിഴകളിൽ കൂടി അവന്റെ വിരലുകൾ ഓടുമ്പോൾ മെല്ലെ തല ഉയർത്തി പെണ്ണ്..( മഹിത വന്നപ്പോൾ പറഞ്ഞിരുന്നു അച്ചുവിനെ മുന്പോട്ട് പഠിക്കാൻ അനുവദിച്ചില്ല ക്ലസ് കളഞ്ഞു ആണ് ദുബായ് കൊണ്ടു പോയത് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ) മ്മ്ഹ.."" വേണം...... "" കണ്ണുകൾ ആകാംഷയോടെ അവനെ നോക്കി... രുദ്രച്ഛൻ അതിനു വേണ്ടത് എല്ലാം ചെയ്തിട്ടുണ്ട്.. " കിച്ചു വാത്സല്യത്തോടെ അവളുടെ മുടി പുറകോട്ടു ഒന്ന് പിടിച്ചു വച്ചു ... കിച്ചുവേട്ട ഇനി ഒരിക്കലും പഠിക്കാൻ കഴിയും എന്ന് പോലും ചിന്തിച്ചത് അല്ല ഞാൻ... "" എനിക്ക് സന്തോഷം ആയി ... പെണ്ണിന്റെ ചുണ്ടിൽ വിടർന്നു വരുന്ന ചിരി കൗതുകത്തോടെ നോക്കി കിച്ചു... മെല്ലെ മുഖം അവളുടെ ആ ചുണ്ടിനെ ലക്ഷ്യം ആക്കി മുന്പോട്ട് വന്നതും... പെണ്ണിന്റെ കൈകൾ അവന്റെ തോളിൽ അമർന്നു....

"""""അയ്യോ എന്റെ കുഞ്ഞേട്ടൻ പിഴച്ചു പോയെ...."" കുറുമ്പൻറെ ഉറക്കെയുള്ള നിലവിളി കേട്ടതും ഞെട്ടി പിടഞ്ഞ കിച്ചുവിന്റെ കൈകൾ അച്ചുവിൽ നിന്നും വേർപെട്ടു... എടാ മോനെ പതുക്കെ.. "" ആരെങ്കിലും കേൾക്കും... കിച്ചു ചാടി വന്നു കുറുമ്പന്റ വായ പൊത്തിയതും ആയത്തിൽ ഒന്ന് കടിച്ചു കുറുമ്പൻ ആ കൈ വെള്ളയിൽ... ആാാ.. "" കുറുമ്പന് ഒപ്പം നിലവിളിച്ചു കൊണ്ട് കൈ ഒന്ന് കുടഞ്ഞു കിച്ചു കുറുമ്പനെ നോക്കുമ്പോൾ നെഞ്ച് ഉയർത്തി ശ്വാസം വിട്ടു കൊണ്ടു അവരെ മാറി മാറി നോക്കിയതും അച്ചു നാണത്തോടെ മുഖം ഒന്ന് താഴ്ത്തി.. കാലമാട ബാക്കി ഉള്ളവർ ഡിക്കി പോയി നടക്കുമ്പോൾ താൻ ഇവിടെ ഉമ്മം വച്ച് കളിക്കുവാണല്ലേ...""ഇന്നലെ വന്നു കേറിയ പെണ്ണിന് വരെ ഉമ്മം കിട്ടി...... ജനിച്ച നാൾ മുതൽ എന്റെ കൂടെ ഉണ്ട് ആ ഗുണ്ട്മുളക് ഒരു ഉമ്മം കൊടുക്കാൻ എനിക്ക് കഴിഞ്ഞോ..... ""വിരൽ ഞൊടിച്ചു രണ്ട് തുള്ളി കണ്ണുനീർ താഴേക്കു ഇട്ടു കുറുമ്പൻ... എടാ സത്യം ആയിട്ടും ഞാൻ ഉമ്മ വച്ചില്ലടാ... "" ഇവളോട് ചോദിച്ചു നോക്കടാ... കിച്ചുവിന്റെ കൈ അച്ചുവിന് നേരെ നീണ്ടതും നാണം കൊണ്ട് തല ഒന്നു താഴ്ത്തി പെണ്ണ്.. അപ്പോൾ ഞാൻ ഇങ്ങോട്ട് കേറി വന്നപ്പോൾ കണ്ടതോ.... """കുറുമ്പൻ കണ്ണ് ഒന്ന് തള്ളി.. അത്.. സമയം കിട്ടിയില്ല.."" ഓ സമയം കിട്ടിയിരുന്നു എങ്കിൽ താൻ ഇവിടെ മല മറിച്ചേനെ.. ഒന്ന് പോടോ...

കുറുമ്പൻ തല ഒന്ന് വെട്ടിച്ചു.... നിനക്ക് ഇപ്പോൾ എന്താ വേണ്ടത് ശ്രീകുട്ടിയെ ഒന്ന് ഉമ്മ വയ്ക്കണം അത്രേ അല്ലെ ഉള്ള്....നീ പോയി ഉമ്മ വയ്ക് ..... കിച്ചു കുറുമ്പൻറ്റ തോളിൽ കൂടി കൈ ഇട്ടു.. അയ്യടാ അവളെ ഉമ്മ വയ്ക്കാൻ തന്റെ പെർമിഷൻ ആർക്കു വേണം..""കുറുമ്പൻ ചുണ്ട് ഒന്ന് കോട്ടിയതും കിച്ചു ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി....... നീ എന്തിനാ പൊന്നു മോനെ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തത്.. "" കിച്ചു പല്ലൊന്നു കടിച്ചു കൊണ്ട് കുറുമ്പനെ നോക്കി... അത് വല്യേട്ടൻ പറഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്.."" അല്ലാതെ നിങ്ങടെ സ്വകാര്യതയിൽ എത്തി നോക്കാൻ വന്നത് അല്ല... "" ഞാൻ അങ്ങനെ ചെയ്യുവോ... കിച്ചുവിന്റ കൈയിൽ ഒന്ന് മാന്തി പുരികം തുള്ളിച്ചു നോക്കി കുറുമ്പൻ... എന്താടാ കാര്യം.. "" കിച്ചു പുരികം ഉയർത്തുമ്പോൾ കുറുമ്പൻ അച്ചുവിന് മുഖം കൊടുക്കാതെ കിച്ചുവിനെ നോക്കി.. രുദ്രച്ഛൻ എല്ലാവരോടും സച്ചു ചേട്ടായിടെ മുറിയിലെക്ക് വരാൻ പറഞ്ഞു...""കുറെ കാര്യങ്ങൾ അറിയാൻ ഇല്ലേ..... ""അച്ചുനെ ആരാ പിടിച്ചു കൊണ്ട് പോയതെന്നും നമുക്ക് അറിയണ്ടേ.."" കുറുമ്പൻ പറഞ്ഞതും അച്ചു വായ പൊത്തി ചിരി അടക്കി ഇരുവരെയും മാറി മാറി നോക്കി... എന്നെ ആരും പിടിച്ചു കൊണ്ട് പോയത് അല്ല ഞാൻ രുദ്രച്ഛൻ പറഞ്ഞിട്ട് പോയതാ.. "

അച്ചു ചിരി അടക്കാൻ ശ്രമിക്കുമ്പോൾ കുറുമ്പനും കിച്ചുവും കണ്ണ് കൂർപ്പിച്ചു പരസ്പരം ഒന്നു നോക്കി... രുദ്രച്ഛൻ പറഞ്ഞിട്ടോ... നീ... നീ എന്താ അച്ചു ഈ പറയുന്നത്.. "" അല്പം മുന്പോട്ട് നീങ്ങിയ കിച്ചുവിന്റ വാക്കുകളിൽ ആകാംഷയും ഭയവും ഒരുപോലെ നിറഞ്ഞു... അപ്പോൾ....അപ്പോൾ നിന്നെ അയാൾ... ആ.. ആ വിശ്വഭരന്റെ ആൾക്കാർ പിടിച്ചു കൊണ്ട് പോയത് അല്ലെ...കിച്ചുവിന്റെ ശബ്ദം തെല്ലോന്ന് ഉയരുമ്പോഴും കണ്ണുകൾ അച്ചുവിൽ തറച്ചു നിന്നു..... ഉഉഹ് മ്മ്.... "" """ കണ്ണ് അടച്ചു കൊണ്ട് തല ഇരുവശത്തേക് ചലിപ്പിച്ചു പെണ്ണ്... എന്നെ എന്റെ അനിയച്ഛൻ ആണ് കൊണ്ട് പോയത്.. "" ഇവിടുത്തെ ഹരിമാമയ പുറകിലത്തെ ഗേറ്റിന്റെ അവിടെ വരെ ആരും കാണാതെ എന്നെ എത്തിച്ചത്... പറഞ്ഞു കൊണ്ട് കൊലുന്നനെ ചിരിക്കുന്ന പെണ്ണിനെ വീണ്ടും സംശയത്തോടെ നോക്കി കിച്ചു.....( ഹരികുട്ടൻ പറയുന്നുണ്ട് രുദ്രനോട് എന്നെ കൊണ്ട് എന്തിനാ അങ്ങനെ ഒരു കടും കൈ ചെയ്യിച്ചത് എന്ന് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു..) അനിമാമനോ...? കുറുമ്പൻ നഖം ഒന്ന് കടിച്ചു കൊണ്ട് അച്ചുവിനെ നോക്കി...... മ്മ്... ദേവൂട്ട.. "" അനിഅച്ഛൻ ആണ് എന്നെ ആ കാളിദാസന്റെ വീട്ടിൽ എത്തിച്ചത്..അച്ചു പറഞ്ഞതും കുറുമ്പനും കിച്ചുവും പരസ്പരം നോക്കി... അതിന് നിനക്ക് അനിമാമയെ നേരത്തെ പരിചയം ഉണ്ടോ.. ""

കുറെ വർഷങ്ങൾക് ശേഷം ഞങ്ങൾ തന്നെ കാണുന്നത് ഇപ്പോൾ ആണല്ലോ.. "" കുറുമ്പൻ സംശയത്തോടെ പുരികം ഉയർതുമ്പോൾ കിച്ചുവിലും അതെ സംശയം നിറഞ്ഞു... ഞാൻ ഇരിക്കത്തൂർ വരും മുൻപേ ആദ്യം കാണുന്നത് അനിഅച്ഛനെയാണ്..ആ സ്നേഹം ആ വാത്സല്യം അത്... അത്... അത്...ഞാ... ഞാൻ അറിഞ്ഞു...അച്ചുവിന്റെ വാക്കുകൾ ഇടറുമ്പോൾ കിച്ചുവും ദേവൂട്ടനും വീണ്ടും സംശയത്തോടെ പരസ്പരം നോക്കി... കാവിലെ പൂജയ്ക്ക് രണ്ട് ദിവസം മുൻപ് ആണെന്ന് തോന്നുന്നു രുദ്രച്ഛനും കണ്ണമാമയും കൂടി എന്നെ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ആണെന്ന് പറഞ്ഞു കൊണ്ട് പോയത് അനിയച്ഛന്റെ അടുത്തേക് ആണ്...""അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ അറിഞ്ഞു ആ സ്നേഹം...അച്ചുവിന്റെ കണ്ണുകൾ ഓർമ്മകളുടെ താളുകൾ മറയ്ക്കുമ്പോൾ കുറുമ്പനും കിച്ചുവും വീണ്ടും പരസ്പരം നോക്കി...( part 115 രുദ്രൻ സഞ്ചായനോട് പറയുന്നുണ്ട് ഒരു ദിവസം മുഴുവൻ അച്ചുവിനെ അനികുട്ടന് വിട്ടു കൊടുത്തു കാലിദാസനെ തിരിച്ചറിയാനും അവളുടെ നാവിനെ ബന്ധിച്ച ദുർശക്തി തിരിച്ചറിയാനും )... 💠💠💠

( കാവിലെ പൂജയ്ക്ക് മുൻപ് കണ്ണനും രുദ്രനും അച്ചുവിനെ അനികുട്ടന്റെ അടുത്ത് എത്തിച്ചത് അവളുടെ ഓർമ്മയിലൂടെ നമുക്ക് ഒന്ന് കാണാം ) പുതുമന ഇല്ലത്തു കാർ നിർത്തിയതും പുറകിൽ ഇരുന്ന പെണ്ണിന്റെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു... "" നാവെടുക്കാൻ കഴിയാതെ കണ്ണുകൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന കണ്ണനിലും കോഡ്രൈവർ സീറ്റിൽ ഇരിക്കുന്ന രുദ്രനിലും ചെന്നു നിന്നു... മോൾ ഇറങ്ങ്.. ""തല ഒന്ന് ചെരിച്ചു രുദ്രൻ പറഞ്ഞതും അച്ചുവിന്റെ മിഴികൾ വീണ്ടും സംശയത്തോടെ കണ്ണനെയും രുദ്രനെയും മാറി മാറി നോക്കി... അച്ചു കണ്ണന്റെ കുടുംബക്ഷേത്രമല്ല ഇത്..""ഇതാണ് പുതുമന ഇല്ലം.."" നമ്മൾ ഇങ്ങോട്ട് ആണ് വന്നത്..."" രുദ്രൻ പറഞ്ഞു തീരും മുൻപേ ചിരിച്ചു കൊണ്ട് പുറത്തേക് വരുന്ന ആളിലേക്കു പോയി അച്ചുവിന്റെ കണ്ണുകൾ... "" ഒതുക്കം ഇല്ലാത്ത മുടിയും താടിയും ചുളിഞ്ഞ ജുബ്ബായും കൗതുകത്തോടെ ഗ്ലാസിൽ കൂടി നോക്കി ഇരുന്നു പെണ്ണ്... മോളെന്താ അത്ഭുതജീവിയെ നോക്കും പോലെ നോക്കുന്നത്... ഇങ്ങ് ഇറങ്ങി വാ... "" "" ചിരിച്ചു കൊണ്ട് ഡോർ തുറന്ന് നില്കുന്നവന്റെ ശബ്ദം കേട്ടതും സ്വപ്നത്തിൽ എന്നാ പോലെ തല വെട്ടിച്ചു പെണ്ണ്... വശതേക്ക് നോക്കിയതും പുറത്തേക് ഇറങ്ങാൻ രുദ്രൻ കണ്ണ് കാണിച്ചു... മുഖത്ത് വരുത്തി തീർത്ത ചിരിയോടെ പുറത്തേക് ഇറങ്ങുമ്പോൾ പട്ടുപാവാടയുടെ അലുക്കിൽ കാൽവലിഞ്ഞു മുന്പോട്ട് പോയതും അവന്റ ഇടത്തെ കൈ ആ കുഞ്ഞി പെണ്ണിനെ താങ്ങി നിർത്തി... മോനെ സൂക്ഷിച്ചു... "

"വീഴല്ലേ...... അവന്റെ നെഞ്ചോട് ചേരുമ്പോൾ ആ ചൂടിൽ നിറഞ്ഞു നിൽക്കുന്ന വാത്സല്യം ദേഹത്തേക് അരിച്ചു ഇറങ്ങുമ്പോൾ അച്ചുവിന്റെ കണ്ണുകൾ അവന്റ മുഖത്ത് കൂടി ഉരുണ്ട് കളിച്ചു.... അച്ചു.."" കൊച്ചിന് എന്തെങ്കിലും പറ്റിയോടാ അനികുട്ടാ .. "" ആ നിമിഷം ഓടി വന്ന രുദ്രൻ അവളുടെ കണ്ണിലേക്കു നോക്കുമ്പോൾ ആ കുഞ്ഞി ചുണ്ടുകൾ നിറഞ്ഞ പുഞ്ചിരിയോടെ ഇല്ല എന്ന് തലയാട്ടി...."" ഏയ് ഒന്നും പറ്റിയില്ല രുദ്രേട്ടാ.. "" അതെങ്ങെനെ അവൾക് ചേരാത്ത ഒരു പാവാട ആണല്ലോ ഇത്.. ""അനികുട്ടൻ താടിക് കൈ കുത്തി കുസൃതിയോടെ നോക്കിയതും നേരിയ നാണത്തോടെ തല താഴ്ത്തി പെണ്ണ്... ഇത് ശ്രീകുട്ടിയുടെ ആണെന്ന് തോന്നുന്നല്ലോ .."" രുദ്രനും അവളെ അടിമുടി സംശത്തോടെ നോക്കി.. "" വലിയ പാവാടയും.. വലിയ ബ്ലൗസും വലിച്ചു മുറുക്കി പിൻ കുത്തി വച്ചിരിക്കുന്നത് ചെറു നാണത്തോടെ മറയ്ക്കാൻ പാട് പെട്ടു പെണ്ണ്... അതേടാ അനികുട്ടാ അത് ശ്രീകുട്ടിയുടെതാ.. "" ഇവൾക്ക് നമ്മുടെ നാടൻ വേഷം ഒന്നും ഇല്ലാന്നു പറഞ്ഞു രുക്കു കാണിച്ച പണിയ.. "" പുറത്ത് വളർന്ന കൊച്ച് അല്ലെ ഇതിനു ഈ ശീലം വല്ലതും ഉണ്ടോ.. "" കണ്ണൻ ഡോർ തുറന്നു ചിരിയോടെ അവര്ക് അടുത്തേക്ക് നീങ്ങി..... കൊള്ളാട്ടോ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്... "" ഇനി ഇത് അങ്ങ് ശീലം ആക്കിക്കോ അല്ലെ രുദ്രേട്ടാ.. " ചെറു വാത്സല്യം നിറയുന്ന അവന്റെ വാക്കുകൾക് കാതോർത്തു അപ്പോഴും പെണ്ണിന്റെ കണ്ണുകളിൽ സംശയം നിറയുമ്പോൾ കണ്ണൻ അവൾക് അടുത്തേക് ചിരിയോടെ വന്നു...

മോൾക് ഒരു രേവമ്മുന്റെ കഥ പറഞ്ഞു തന്നിട്ടില്ലേ നിന്റെ അമ്മ.. അറിയപ്പെടുന്ന വലിയ എഴുത്തുകാരി ""രേവതി പുതുമന..."' കണ്ണൻ പറഞ്ഞതും പെണ്ണിന്റെ വിടർന്ന കണ്ണുകൾ ഒന്ന് കൂടി വികസിച്ചു... ദാ ആ വരുന്നത് ആണ് രേവതി പുതുമന..."""രേവമ്മ..."" കണ്ണന്റെ കണ്ണുകൾക്ക് ഒപ്പം അച്ചുവിന്റെ കണ്ണുകളും ചലിച്ചു.... പതുകെ പടികൾ ഇറങ്ങുന്ന പുതുമന നമ്പൂതിരിക്ക് താങ് ആയി ആ കൈയിൽ പിടിച്ചു കൊണ്ട് ചിരിയോടെ നടന്നു വരുന്നവൾ..... അ.. അച്ചു.. ""മോളെ... അടുത്തേക് വരുമ്പോൾ ആ ശബ്ദം ഒന്ന് വിറച്ചു.."" അറിയുവോ കുട്ടിക്ക് ഞങ്ങളെ എല്ലാം.. ""രേവതി അവളുടെ മുടിയിൽ മെല്ലെ തഴുകി ആ നിമിഷം അച്ചുവിന്റെ കണ്ണുകൾ അവളിലൂടെ ഒന്ന് പാഞ്ഞു..""" ഹ്ഹ.. """ഹ്ഹ.."" എന്തോ പറയാൻ ശ്രമിച്ചതും രുദ്രൻ അവൾക് അടുത്തേക്ക് വന്നു... അമ്മയും കുട്ടികളും പറഞ്ഞു തന്ന രേവമ്മുവും പുതുമന അപ്പൂപ്പനും തന്നെ ആണ് ഇത്.. """രുദ്രൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ അനികുട്ടനിലേക് നീണ്ടു...അവളുടെ കുഞ്ഞ് കണ്ണുകളിൽ നേരിയ സംശയം നിറയുമ്പോൾ രുദ്രൻ ഒന്ന് ചിരിച്ചു... ഇത് അനിരുദ്ധൻ പുതുമന """പുതുമനഅപ്പൂപ്പന്റ സഹോദരിയുടെ മകൻ ആണ്..."" ആളു ചെറിയ ഒരു ഡോക്ടർ കൂടി ആണ് രുദ്രൻ തമാശ രൂപേണ പറഞ്ഞതും അനികുട്ടൻ കണ്ണൊന്നു തള്ളി ആ നിമിഷം അവനെ ഇരു കണ്ണും അടച്ചു കാണിച്ചു രുദ്രൻ അച്ചുവിന് നേരെ തിരിഞ്ഞു.. മോളുടെ സംസാരശേഷി തിരികെ വരണ്ടേ.. "

"അതിനു വേണ്ടി ചെറിയ ഒരു ശ്രമം അനികുട്ടൻ നടത്തും..""" രുദ്രച്ഛനെ വിശ്വാസം ഉണ്ടങ്കിൽ മാത്രം മോള് ഇതിനു സമ്മതിച്ചാൽ മതി.... അച്ചുവിന്റെ കൈയിൽ പിടിച്ചു ആകാംഷയോടെ ആ മുഖത്തേക്ക് ഉറ്റു നോക്കി രുദ്രൻ.. മ്മ്മ്.. """" ആവേശത്തിൽ തല കുലുക്കുന്ന പെണ്ണ് ഏറു കണ്ണിട്ട് അനികുട്ടനെ ഒന്ന് നോക്കിയതും കൈ കെട്ടി നിന്നവൻ തല മെല്ലെ ഒന്ന് കുലുക്കി... രേവതിയുടെ അടുത്തേക് അവളെ നിർത്തി രുദ്രനും അനികുട്ടനും കണ്ണനും പുതുമനയും മാറി നിന്നു സംസാരിക്കുമ്പോൾ രേവതിയും അച്ചുവും പരസ്പരം നോക്കി... ശേഷം തിരികെ അവര്ക് അടുത്തേക് വരുമ്പോൾ രുദ്രൻ ചെറുതായ് ഒന്ന് ചിരിച്ചു... ഈ അനിമാമന്റെ കൂടെ ആ ചായിപ്പിലേക്ക് പൊയ്ക്കോ മോള്..''""ഞങ്ങൾ ഇവിടെ തന്നെ കാണും..."" രുദ്രൻ ചിരിയോടെ പറയുമ്പോൾ കണ്ണനും അവൾക് കണ്ണ് കൊണ്ട് സമ്മതം കൊടുത്തു കഴിഞ്ഞിരുന്നു... അനികുട്ടന് ഒപ്പം ചായിപിലേക് കടന്നവളുടെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു.... തെക്ക് കിഴക്കേ ഭിത്തിയിലേക്ക് ആ കണ്ണുകൾ തറഞ്ഞു നിന്നു.... അച്ചു മോൾക് അറിയുമോ ഇത് ആരാണെന്നു... "" പുറകിൽ നിന്നും അനികുട്ടന്റെ ശബ്ദം കേട്ടതും തല ഒന്ന് ചരിച്ചു പെണ്ണ്... ""അവളുടെ കണ്ണിൽ നിറഞ്ഞു വരുന്ന ഭാവത്തെ സൂഷ്മതയോടെ നോക്കി ആ ചുവരിന് അടുത്തേക് നീങ്ങി അനികുട്ടൻ... ഇതാണ് ഈ ചെറിയ മുറിയുടെ തെക്ക് കിഴക്കേ മൂല.."" അഗ്നികോൺ എന്ന് പറയും.. "

"" അനികുട്ടൻ അത് പറയുമ്പോൾ തലയാട്ടി പെണ്ണ് വീണ്ടും കണ്ണുകൾ ആ ചുവരിലേക് നീളുമ്പോൾ അനികുട്ടന്റെ ചുണ്ടിൽ നേരിയ ചിരി വിടർന്നു... ഈ ചുവരിൽ ഞാൻ വരച്ചു ചേർത്ത ചിത്രം ആണ്... അഗ്നിദേവൻ..'""അനികുട്ടൻ ആ ചിത്രത്തിൽ കൂടി കൈകൾ പായിക്കുമ്പോഴും അവന്റ ശ്രദ്ധ അച്ചുവിന്റെ കണ്ണുകളിൽ ആയിരുന്നു.... അച്ചു ദേവന്മാരുടെ പ്രതീകമായ അഗ്നിദേവൻ ആണ് ഒരു വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തിന്റെ ദിക്പാലകൻ.. ""ആടിനെ വാഹനം ആക്കിയ അഗ്നിദേവനിൽ ചായം ചേർക്കുമ്പോൾ മഞ്ഞ കലർന്ന ചുവപ്പ് നിറം ആണ് ഉപയോഗിക്കുന്നത് അത് പോലെ കൈകളിൽ അക്ഷയസൂത്രവും ശക്തിയും ആയുധമായി ചേർക്കണം..."" അനികുട്ടന്റെ വാക്കുകൾക്ക് ഒപ്പം അവളുടെ കണ്ണുകൾ വീണ്ടും ആ മഞ്ഞ കലർന്ന ചുവന്ന ഛായ ചിത്രത്തിൽ കൂടി പാഞ്ഞു.... ശേഷം കണ്ണുകൾ അനികുട്ടനിൽ വന്നു നിന്നു...അവളുടെ കണ്ണുകളിലെ ആകാംഷയ്ക്ക് അനുസരിച്ചു ആ ചുവരിലേക് കൈ കെട്ടി ചാരി നിന്നു കൊണ്ട് വാക്കുകൾ തുടർന്നു അനികുട്ടൻ..."" മോളെ.. "" യാഗങ്ങളിൽ ദേവൻമാർക് വേണ്ടി ആഹൂതി വഹിക്കുന്ന അഗ്നിദേവൻ ഒരു രൂപത്തിൽ അല്ല ഈ പ്രപഞ്ചത്തിൽ നില കൊള്ളുന്നത്... അദ്ദേഹത്തിന് വിവിധ രൂപങ്ങൾ ഉണ്ട്... "

""ജന്തുജാലങ്ങളിൽ ജഠരാഗ്നി ആയി ആണെങ്കിൽ അവൻ സമുദ്രത്തിൽ ബന്ധവാഗ്നിയാണ് വനത്തിൽ കാട്ടു തീ,സൂര്യനിൽ ദിവ്യാഗ്നിയാണ് അവൻ.."" മേഘങ്ങളിൽ ഇടിമിന്നൽ ആണവൻ... "" വ്യക്തമായും അവ്യക്തമായും ഈ ലോകത്ത് വിരാജിക്കുന്ന ദൈവം അഗ്നിയാണ്...അഗ്നിമാത്രം ആണ് "" അവന്റെ അഞ്ച് ഭാവങ്ങൾ ആണ് ബ്രാഹ്മം, വ്രജപത്യം,ഗാർഹസ്ഥ്യം,ദക്ഷിണാഗ്നി,ക്രവ്യദാഗ്നി,.... ഇതിൽ അരണി കടഞ്ഞു എടുക്കുന്നത് ആണ് ആദ്യം പറഞ്ഞ ബ്രഹ്മഗ്നി.. "" അനികുട്ടന്റെ വാക്കുകളെ കാതോർത്തു നിൽക്കുന്നവളുടെ ശരീരം ആ നിമിഷം തളരുന്നത് പോലെ തോന്നി... വീണ്ടും ആ മഞ്ഞയും ചുവപ്പും കലർന്ന ചിത്രത്തിലേക് നോക്കി മെല്ലെ ഉറക്കത്തിലേക് വഴുതി വീണവൾ... "" 💠💠💠💠 അച്ചു... ""കിച്ചുവിന്റെ ശബ്ദം കാതിൽ പതിച്ചതും ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്തേക് വന്നവൾ... ഹ്ഹ.. """ ഒരു പിടച്ചിലോടെ കിച്ചുവിനെ നോക്കി അവൾ.. എന്തിനായിരുന്നു അനിമാമൻ നിന്നെ ചായിപിലേക് കൊണ്ട് പോയത്...ഈ ചിത്രം കാണിക്കാൻ ആണോ "" ചോദിക്കുമ്പോൾ കിച്ചുവിലും കുറുമ്പനിലും ഒരുപോലെ ആകാംഷ നിറഞ്ഞു.... അറിയില്ല കിച്ചുവേട്ട.. "" പക്ഷെ അനിയച്ഛൻ പെരിയ മന്ത്രവാദി ആണ് ഞാൻ ബോധം കെട്ട് വീണപ്പോൾ എന്നെ ഹിപ്പനോട്ടിസമൊക്കെ ചെയ്തു.. ആ സമയത്ത് നടന്നതൊന്നും എനിക്ക് ഞാപകം ഇല്ലൈ ... പക്ഷെ ബോധം പോകുന്നതിനു മുൻപും പിൻപും നടന്നത് ഞാപകം ഇരുക്ക്.. ആര് ഇറുക്കി.. "

" അനിമാമനോ...? കിച്ചു കണ്ണ് തള്ളിയത് കുറുമ്പൻ അവന്റ തോളിൽ ഒന്നടിച്ചു... പോടോ തമിഴ് തെരിയാത്ത പൈത്യകാരൻ പയലേ... ഞാപകം ഇരുക്ക് എന്ന് വച്ചാൽ ഓർമ്മ ഉണ്ടന്നാണ് ... ""നീ പേശ് കണ്മണി ഉങ്കളുടെ ദേവേട്ടൻ ഇങ്കെ ഇരുക്ക്... അച്ചുവിൽ നിന്നും തമിഴ് കേട്ടതും കുറുമ്പൺ ആവേശത്തോടെ ഒന്ന് പൊങ്ങി.. നീ ഇറുക്കണ്ട ഞാൻ ഇറുക്കികൊള്ളാം.."" അങ്ങോട്ട് മാറി നിക്കട.... കുറുമ്പനെ പുറകോട്ടു അല്പം നീക്കി അച്ചുവിന് അടുത്തേക് നീങ്ങി കിച്ചു...അവളുടെ കണ്ണുകളിലേക്കു നോക്കി.. എന്താ മോളെ അവിടെ സംഭവിച്ചത്... "" അത്... അത് എനിക്ക്.. എനിക്ക് ബോധം വരുമ്പോൾ എനിക്ക് ആരൊക്കെയോ ആയി മാറി അനിയച്ഛൻ"""...വീണ്ടും അവളുടെ ഓർമ്മകൾ പുറകോട്ടു പോയി... 💠💠💠💠 ( വീണ്ടും പുതുമന ഇല്ലത്തു അനികുട്ടൻ ഒരുക്കിയ മന്ത്രവാദ പുരയിലേക് അവളുടെ ഓർമ്മകൾ പോയി )... മ്മ്... """ ശബ്ദം പുറത്തേക് വരാൻ കഴിയാതെ മെല്ലെ കണ്ണ് തുറക്കാൻ ശ്രമിച്ചു പെണ്ണ് ആ നിമിഷവും മുടിയിഴകളെ തഴുകുന്ന കൈയുടെ ചൂട് അവളുടെ ശിരസ്സിലേക്ക് അരിച്ചിറങ്ങി..... കൺപോളകൾ വലിച്ചു തുറന്നതും നേർത്ത ചിരിയോടെ നെറ്റിയിൽ മെല്ലെ തലോടി അനികുട്ടൻ... "" ഉറങ്ങിക്കോ.. ""

കണ്ണിലെ ക്ഷീണം മുഴുവൻ വിട്ട് അകന്നിട്ട് എഴുന്നേറ്റാൽ മതി..വീണ്ടും ആ കൈകളിലെ വാത്സല്യം നുകർന്നവൾ ഉറക്കത്തിലേക് വഴുതി വീണു.. "" പക്ഷെ പുറത്ത് നിന്നും വാതിൽ തുറക്കുന്ന ശബ്ദം കാതിലേക് പതിച്ചതും ക്ഷീണം അവളുടെ കണ്ണിനെ തളർത്തി എങ്കിലും മനസിനെ ഉണർത്തിയിരുന്നു..."""" അനികുട്ടാ.. "" മോൾ ഉണർന്നോ.. "" രേവതിയുടെ ശബ്ദം കാതിലേക് പതിക്കുന്നത് അവൾ തിരിച്ചറിഞ്ഞു... ആഹ്.. "" ഉണർന്നമ്മായി.. "" പക്ഷെ വീണ്ടും ഉറങ്ങി... മനസും ശരീരവും ഒരു പോലെ ബുദ്ധിമുട്ടിയത് അല്ലെ കുറച്ചു മുൻപ്... ക്ഷീണം പൂർണ്ണമായും മാറാതെ എഴുനേൽക്കാൻ പാടില്ല.. ""അവളുടെ മുടിയിൽ മെല്ലെ തഴുകി അനികുട്ടൻ ആ ചുവരിലേക് കണ്ണ് പായിച്ചു... അമ്മായി"" ഇനി ഉണർന്നു വരുന്ന എന്റെ മോൾ അവളിൽ നേരിയ വ്യത്യാസം എങ്കിലും കാണും.. "" അവളുടെ മനസ് അവൾ അറിയാതെ ആ ചുവരിൽ കാണുന്ന അവളുടെ പാതിയെ തിരയും... "" അത്ര എങ്കിലും ഇവൾക് വേണ്ടി എന്റെ രുദ്രേട്ടന് വേണ്ടി ചെയ്തു കൊടുക്കാൻ കഴിഞ്ഞു എ... എ.. എനിക്ക്... ""അനികുട്ടന്റെ ശബ്ദം ഒന്ന് ഇടറി.."" മോനെ... """ രേവതി മെല്ലെ അനികുട്ടന്റെ മുടിയിൽ തലോടുമ്പോൾ തല ഉയർത്തി രേവതിയെ ഒന്ന് നോക്കി.... നിനക്ക്...നിനക്ക് നിന്റെ അമ്മാവനോട് ദേഷ്യം ഉണ്ടോ.. ""

എ.. എന്തിനാ അമ്മായി എനിക്ക് അമ്മാവനോട് ദേഷ്യം.. "" അനികുട്ടന്റെ ശ്വാസം ഒന്നു ഉയർന്നു... അദ്ദേഹം ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഈ ഇല്ലത്തു ജനിക്കേണ്ട കുട്ടി അല്ലെ ഇത്.. "" ഇന്ന് നീ അവൾക് നൽകുന്ന വാത്സല്യത്തിൽ നഷ്ടബോധം നിറയുന്നത് ഈ അമ്മായി അറിയുന്നുണ്ട്.... "" രേവതിയുടെ വാക്കുകൾ കാതിലേക് പതിക്കുമ്പോൾ ആരും കാണാതെ അച്ചുവിന്റെ വലത്തേ കൈ പുതപ്പിൽ പിടി മുറുക്കി... മ്മ്ഹ്ഹ്... "" അനികുട്ടനിൽ നിന്നും പുറത്തേക് വന്ന നേർത്ത ചിരിയിൽ അല്പം വിഷാദം നിറഞ്ഞു... അമ്മായി.. "" ഇത് ആരുടെയും തെറ്റും കുറ്റവും അല്ല വിധിയാണ്. ""ഈ വിധി ഈ ജന്മത്തിൽ എഴുതിയത് അല്ല അത് എന്നോ കുറുക്കപെട്ടത് ആണ്...."" അതിനു വെറും കാരണങ്ങൾ മാത്രം ആണ് ഞാനും മഹിതയും അമ്മാവനും കണ്ണേട്ടനും ....അനികുട്ടൻ അത് പറയുമ്പോൾ രേവതി സംശയതോടെ അവനെ നോക്കി... ആ നിമിഷം അച്ചുവിന്റെ കാതുകളും അവന്റ വാക്കുകൾക്ക് വേണ്ടി കാതോർത്തു.... അനികുട്ടൻ മെല്ലെ എഴുനേറ്റു അച്ചുവിന്റെ വശത്തു ഇരുന്ന കുറച്ചു പേപ്പർ (ജലന്ദരൻ, കാലിദാസൻ അവരുടെ ഛായ ചിത്രങ്ങൾ) ആ ചിത്രങ്ങൾ ചുരുട്ടി അലമാര തുറന്നു അതിലേക് വച്ചു കൊണ്ട് കൈ കെട്ടി രേവതിയെ നോക്കി ഒന്ന് ചിരിച്ചു....

അമ്മായി കുട്ടി കളി മാറാത്ത തലതെറിച്ച എന്റെ സ്വഭാവം കണ്ടാൽ ആരെങ്കിലും മനഃപൂർവം എനിക്ക് പെണ്ണ് തരുവോ..? ആരെങ്കിലും എന്റെ പ്രണയം അംഗീകരിക്കുമോ..? ഇവിടെ മഹിതയും കണ്ണേട്ടനും അമ്മാവനും ചെയ്തത് തന്നെയാണ് ശരി.... "" അനികുട്ടന്റെ കണ്ണുകളിലെ ചലനത്തിൽ വിഷാദം നിറഞ്ഞു... ഓ.. "" എന്നിട്ട് എല്ലാം തികഞ്ഞവനെ അല്ലെ അവൾ തിരഞ്ഞെടുത്തത്.. "" അത് കൊണ്ട് അല്ലെ ഈ കുഞ്ഞ് കിടന്നു നരകിക്കുന്നത്.. രേവതിയുടെ വാക്കുകളിൽ അമർഷം നിറഞ്ഞു... മ്മ്ഹ്ഹ്.. "" ഇതിനു മറുപടി ആണ് അമ്മായി ഞാൻ കുറച്ചു മുൻപ് പറഞ്ഞത്... ഈ വിധി അത് എന്നോ എഴുതി ചേർത്തത് ആണ്... മുജന്മ പാപം.. അത് ഒന്നും അമ്മായിക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല.. """പറഞ്ഞു കൊണ്ട് അനികുട്ടൻ മുന്പോട്ട് വന്നു അച്ചുവിന്റെ കൈ വിരലിൽ മെല്ലെ വിരൽ ഓടിച്ചു... പ... പ.. പക്ഷെ അമ്മായി പറഞ്ഞ ഒരു കാര്യം സത്യം ആണ്....""ഇവളെ കണ്ടത് മുതൽ ഞാൻ തിരിച്ചറിഞ്ഞു വാത്സല്യം പകരാൻ കൊതിക്കുന്ന ഒരു.... ഒരു അച്ഛന്റെ മനസ് എന്നിലും ഉണ്ടെന്നു..."" അത്.. അത് ഒരു നഷ്ടബോധം തന്നെയാണ്... "" അനികുട്ടന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ അച്ചുവിന്റെ കൈയിൽ വീണതും ആ പൊള്ളലിൽ അറിയാതെ കൈ ഒന്ന് വലിച്ചവൾ... "" ഹ്ഹ.. "" മോൾ ഉണർന്നു അമ്മായി.. "" അനികുട്ടൻ കണ്ണുനീർ മെല്ലെ തുടച്ചു അവളുടെ മുഖതേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ മെല്ലെ തുറന്നു വരുന്ന മിഴികൾ നിറയാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു പെണ്ണ്.... (തുടരും )

Nb ::part 115 ഇൽ രുദ്രൻ പറയുന്നുണ്ട് കാവിലെ പൂജയക്ക് മുൻപ് കണ്ണന്റെ കുടുംബക്ഷേത്രത്തിലേക് എന്ന് പറഞ്ഞു അച്ചുവിനെ അനികുട്ടൻ പുതുമന ഇല്ലത്തു കെട്ടിയ മന്ത്രവാദ പുരയിലേക് കൊണ്ട് പോയി എന്ന് അവിടെ വച്ചു ആണ് അവളുടെ നാവിലെ കെട്ട് അയാൾ അതായത് കാലിദാസൻ ആണ് മന്ത്രവാദ ചരട് ഇട്ടു കെട്ടിയത് എന്ന് ഛായ ചിത്രത്തിലൂടെ അവളിൽ നിന്നും അനികുട്ടൻ തിരിച്ചറിഞ്ഞത്.. സംശയം ഉണ്ടങ്കിൽ പോയി നോക്കികൊള്ളു.....അപ്പോൾ ആ ഒരു കൂടി കാഴ്ച്ചയാണ് അച്ചുഅനികുട്ടനെ അത്രമേൽ മനസിലാക്കിയത്.... അതിനു തെളിവുകളും പറഞ്ഞിരുന്നു...കാലഭൈരവൻ അച്ചുവിനെയും ജിത്തു മോനെയും രക്ഷിച്ചു വരുമ്പോൾ കുറുമ്പൻ മഹിത അനികുട്ടൻ ജോഡിയെ കളിയാക്കുന്നുണ്ട് അപ്പോഴും അച്ചുവിൽ എല്ലാം അറിയുന്ന ഒരു ഭാവം ആയിരുന്നു... ( part..123) അത് പോലെ അനികുട്ടന് ഒപ്പം ആ കാറിൽ ഇരികുമ്പിഴും അവൾക് അവനോട് ഒരു അടുപ്പം കാണിക്കുന്നുണ്ട് ആ അടുപ്പത്തിന് പിന്നിലെ കാരണം ഇതാണ്... "" ഇത് പറയാതെ മുന്പോട്ട് പോയാൽ കഥയിൽ പൂർണ്ണത വരില്ല... "" പിന്നെ അനികുട്ടൻ തന്നെ പറയുന്നുണ്ട് മുൻജന്മ പാപം ആണ് എല്ലാത്തിനും കാരണം അത് എന്താണ് എന്ന് പുറകെ അറിയാം... """.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story