ആദിശങ്കരൻ: ഭാഗം 15

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവന്റെ താപം എന്റെ കുഞ്ഞിനെ ചുട്ടു പൊള്ളിച്ചിരിക്കുന്നു.........സൂര്യദേവനും( സച്ചു ) അഗ്നിദേവനും( കിച്ചു ) .... """മ്മ്ഹ്ഹ്.... നിങ്ങൾ കരയും..... രണ്ട് പേരുടെയും ചിറക് അരിഞ്ഞു വീഴ്ത്തും ഞാൻ........... നാഗ നിന്നിലൂടെ ഞാൻ ഇതിനുള്ള പ്രതികാരം ചെയ്തിരിക്കും.........."""""ജലന്ധരന്റെ ശക്തി അറിഞ്ഞുകൂടാ അവന്..... മൂപ്പാ... "" എനിക്കുള്ള മന്ത്രവാദപുര തയാറാക്കി കൊള്ളൂ.... തൊണ്ണൂറ് ദിവസത്തെ ഉപവാസത്തിലേക് കടക്കുന്നു ഞാൻ.... ശേഷം കന്യക ബലി.... അതും ഋതുമതി ആയി നില്കുന്നവൾ അവളിലെ അശുദ്ധി എന്നിലേക്കു ശക്തി ആയി കടന്നു വരും...... തൊണ്ണൂറാം ദിവസം അവൾ വന്നിരിക്കും എന്നിലേക്ക്‌..... മ്മ്ഹ്ഹ് """ കൊണ്ട് വന്നിരിക്കും ഈ ജലന്ധരൻ........ അതോടെ ജലന്ധരൻ അജയ്യൻ ആകും........... ഹഹഹഹ.... ഹഹഹ..........ദിഗന്തങ്ങൾ പൊട്ടുമാറു ഉച്ചത്തിൽ അട്ടഹസിച്ചവൻ....... മൂപ്പാ.... """" ജലന്ധരൻ നെല്ലിമല മൂപ്പന് നേരെ തിരിഞ്ഞതും അകത്തേക്കു ജയന്തകൻ കയറി വന്നു....... ജലന്ധരന്റെ കണ്ണുകൾ അയാളിലേക്ക്‌ പോയി....... തീഷ്ണതയും വശ്യതയും കലര്ന്നൊരു ഭാവത്തോടെ അടിമുടി അയാളെ ഒന്ന് വീക്ഷിച്ചു...... ജയന്തക

"""" തൊണ്ണൂറ് ദിവസത്തെ കഠിനമായ കാളി ഉപവാസത്തിലേക് ഞാൻ കടക്കുകയാണ്... വേണ്ടത് മുറ പോലെ ചെയ്യാൻ കൂടെ നീ വേണം.... നീ മാത്രം """""""......ജലന്ദരന്റെ കണ്ണുകൾ അയാളെ ആപാദചൂഢം ഉഴിഞ്ഞതും അവൻ മൂപ്പനെ നോക്കി...... നീ മൂപ്പനെ നോക്കേണ്ട... "" മൂപ്പനും ചുപ്രനും അവരുടെ ഊരിലേക്ക് പോകുന്നു...... മ്മ്മ്... പോയി വേണ്ടത് ചെയ്തോളു.... "" ജലന്ധരന്റെ ആജ്ഞ കേട്ടതും അവൻ പുറത്തേക് ഇറങ്ങി.... ആരെയോ കൊലക്ക് കൊടുക്കാൻ ഉള്ള ഉപവാസം ആണ്... "" എന്തായാലും തൊണ്ണൂറ് ദിവസം ആ പിള്ളേർക്ക് സമാധാനം ഉണ്ട്... ബാക്കി രണ്ടെണ്ണം ഇങ്ങനെ ഇടക്ക് ഇടക്ക് ഊരിൽ പോകുന്നത് ആണ് ഒരു സമാധാനം......ജയന്തകൻ നെടുവീർപ്പിട്ടു.... ""മ്മ്മ്ഹ്ഹ് ""ചതി അതെന്നും ജലന്ദരന്റെ കൂടെ പിറപ്പാണ്..... കട്ടളപ്പടിയിൽ ഇരു കൈകൾ മുകളിലേക് വെച്ചവൻ നിന്നു........ ( ചതി എന്തെന്നു പുറകെ വരും ) 💠💠💠💠

വല്യൊത്തേക് കാർ വന്നു നിന്നതും ലെച്ചുവും ശ്രീകുട്ടിയും പുറത്തേക് വന്നു........ ചേട്ടായി വയ്യാണ്ട് എന്തിനാ വന്നേ .."""ലെച്ചു ഓടി വന്നു ശാസനോയോടെ അവനിലേക് ചേരുമ്പോൾ ചിത്രന്റെ കണ്ണുകൾ നാലുപാടും മറ്റെന്തിനോ വേണ്ടി തിരയുകയാണ്... ഇച്ചേച്ചി ഡിസ്ചാർജ് ആയി വരുന്നേ ഉള്ളൂ.... ഉണ്ണിമായും അച്ഛനും കൂടെ മാളൂട്ടി ഉണ്ട്.... അവന്റ മുഖത്തെ പരവേശം കണ്ടതും ലെച്ചു ചിരി അടക്കി.... അതിന് ചേട്ടായികു ഇച്ചേച്ചിയെ വേണ്ടല്ലോ പെണ്ണേ... "" ഇച്ചേച്ചി ഇനി ന്യൂസിലാൻഡ് പോവല്ലേ.... കുഞ്ഞാപ്പു മീശ കടിച്ചു...... നിനക്ക് എല്ലാം വട്ടാണ്... ""എന്റെ തലയിൽ നൂറായിരം പ്രശ്നങ്ങൾ ഉണ്ട്.... ബാഗ് എടുത്തു അവർക്ക് മുഖം കൊടുക്കാതെ ഔട്ട്‌ഹൗസിലേക്ക് നടന്നവൻ.... വാല്യേട്ട... "" ഏറ്റില്ല അല്ലെ...... ശ്രീക്കുട്ടി ഒരു കഷ്ണം മുറുക്ക് കടിച്ചു കൊണ്ട് കുഞ്ഞന് അടുത്തേക് വന്നു..... ഏറ്റില്ല എങ്കിൽ വിശ്വാമിത്രൻ കുറ്റി പറിച് കൂടെ പൊരുവോ പെണ്ണേ... ദേവൂട്ടൻ അവളുടെ കൈയിൽ ഇരുന്ന മുറുക്ക് മുറിച്ചെടുത്തു...... എന്റെ മുറുക്ക്.. "" തനിക് വേറെ എടുത്തൂടെ... മ്മ്ഹ "" മുഖം കോട്ടി അവൾ നായ കഴിക്കുമ്പോൾ അടുത്തൂടെ ആരേലും പോയാൽ മുറു മുറുക്കും പോലെ ആണ് പെണ്ണ്.... ഫുഡ്‌ കണ്ടാൽ ആരേം വേണ്ട.....ദേവൂട്ടനും അതേ മുഖം തിരിച്ചു.... എടാ സച്ചു നീ ഇത്‌ വരെ ആലോചിച്ചു കഴിഞ്ഞില്ലേ.... ""

കുഞ്ഞൻ തട്ടി വിളിക്കുബോഴും മറ്റൊരു ലോകത്താണവൻ...നിങ്ങൾ അകത്തോട്ട് ചെല്ല് ഞാനും കേശു കൂടി ഇപ്പോൾ തിരികെ വരാം..... ഇച്ചേച്ചി വരുമ്പോൾ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കിക്കോണം.... അവർക്ക് നിർദേശം കൊടുത്തു കൊണ്ട് കുഞ്ഞനും കുഞ്ഞാപ്പുവും കാർ എടുത്തു മുന്പോട്ട് പോയി..... ജനാല വഴി ചിത്രന്റെ കണ്ണുകൾ അവരെ പൊതിഞ്ഞു...... കഴുത്തിലെ രക്ഷയിൽ മുറുകെ പിടിച്ചവൻ....... 💠💠💠💠 ഞാൻ ഒന്ന് പോയി കണ്ടോട്ടെ മോനെ... "" പ്ലീസ്... ""കിച്ചുവിന്റെയും ദേവൂട്ടന്റെയും മുഖത്ത് നോക്കി കെഞ്ചിയവൾ... പൊയ്ക്കോ... "" പക്ഷെ അയാളുടെ വായിൽ ഇരിക്കുന്നത് കേട്ടിട്ട് വന്നു ഇവിടെ കിടന്നു കരഞ്ഞാൽ പിന്നെ ഒന്നിനും കൂട്ട് നിൽക്കില്ല ഞങ്ങൾ.... കുട്ടിചാത്തൻ മുഖം തിരിച്ചു.. അവന്മാരുടെ ഒരു ന്യുസിലാൻഡ്... ആരുടെ തലയിൽ ഉദിച്ച ബുദ്ധി ആണോ ഇത്‌..... അല്ലി കൂർപ്പിച്ചൊന്നു നോക്കിയതും കിച്ചുവും ദേവൂട്ടനും ലെച്ചുവിനെ നേരെ ഒരുപോലെ ചൂണ്ടി.... അത്‌ പിന്നെ ഇച്ചേച്ചി..."" ഏല്ലാവരും കൂടെ ആലോചിച്ചപ്പോൾ ഞാൻ വെറുതെ.... ലെച്ചു ഒന്ന് പരുങ്ങി... വെറുതെ ഒന്നും അല്ല ഇച്ചേച്ചി ന്യുസിലാന്റിലെ ഡോക്ടർക് ഇച്ചേച്ചിയെ ഇഷ്ടം ആയത് സത്യം ആണ് പ്രൊപോസൽ വന്നു..... അമ്മേടെ ഫോണിൽ അപ്പുമാമ ഫോട്ടോ അയച്ചിട്ടുണ്ട്....... എനിക്കിഷ്ടപ്പെട്ടു.....

ശ്രീകുട്ടി ആവേശത്തോടെ വന്നു ഇച്ചേച്ചി അവൾ പറഞ്ഞത് സത്യം ആണ് ആ വിശ്വാമിത്രനെ വളക്കാൻ കഴിഞ്ഞില്ല എങ്കിൽ രുദ്രച്ഛൻ ഇത്‌ പ്രൊസീഡ് ചെയ്യും പറഞ്ഞേക്കാം കിച്ചു താകീത് പോലെ നോക്കി..... കിച്ചു... "" അല്ലിയുടെ അഞ്ചാം വയസിൽ എന്നിലേക്കു വന്നവൻ ആണ് നിങ്ങളുടെ വിശ്വാമിത്രൻ.... ആ ശരീരത്തിലെ വൈകല്യം കണ്ടമാത്രയിൽ എന്നിലേക്ക് വന്നത് ഭയം ആയിരുന്നു..... ചിത്തുനെ പേടിയാണെന്ന് പറഞ്ഞു നിലവിളിച്ചു കരയുമ്പോൾ ആ മനസിനു ഏറ്റ മുറിവ്.... ആ മുറിവ് ഉണക്കാൻ ഏത് മരുന്നിനാണ് കഴിയുന്നത്..... അല്ലി കണ്ണൊന്നു തുടച്ചു.... ഇച്ചേച്ചിയുടെ സ്നേഹം എന്ന മരുന്ന്.... ""പുറകിൽ കുഞ്ഞന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയവൾ.... ഈ മരുന്ന് കൈയിൽ പിടിച്ചു ഇച്ചേച്ചി നടക്കാൻ തുടങ്ങിയിട്ട് വർഷം....... ദേവൂട്ടൻ കൈയിലെ വിരലുകൾ എണ്ണി....... പോരെങ്കിൽ കാലിലെ വിരല് കൂടി എണ്ണിക്കോ... ശ്രീക്കുട്ടി വായ പൊത്തി.... പോടീ ഗുണ്ട് മുളകെ.... "" വാല്യേട്ട കണ്ടോ... ""ഈ ഒൻപത് മണി എന്നേ കളിയാക്കുന്നത്..... ( ദേവൂട്ടൻ ഒൻപത് മണിക്ക് ഉറങ്ങുന്നത് ) രണ്ടും കൂടി അടി ഇടാൻ ആണ് ഉദ്ദേശ്യം എങ്കിൽ ചർച്ച ബഹിഷ്കരിച്ചു ഇറങ്ങി പൊയ്ക്കോണം.... കുഞ്ഞാപ്പു രണ്ടിനെയും ദ്ദേശിച്ചൊന്നു നോക്കി.... ഇവിടെ എന്താ ഒരു ചർച്ച... ""

രുദ്രനും ഉണ്ണിയും അകത്തേക് വന്നു...... ഉണ്ണിമാ അന്ന് പറഞ്ഞ കാര്യം.... "" അല്ലി കാണാതെ കുഞ്ഞൻ അവനെ കണ്ണ്‌ കാണിച്ചു.... ഓഓഓ.. ""അത്‌ ന്യുസിലാൻഡ്.... അല്ലിമോളെ നല്ല ഒരു ആലോചന ആണത് ഈ പിള്ളേർ അപ്പുവിന് അയച്ചു കൊടുത്ത ഫോട്ടോയിൽ നിന്നും മോളേ കണ്ടതും ആ ഡോക്റ്റർക്ക് ഇഷ്ടം ആയി...... ചിത്തു അമ്പിനും വില്ലിനും അടുക്കുന്നില്ല എങ്കിൽ അത്‌ മുൻപോട്ട് കൊണ്ട് പോകാൻ ആണ് രുദ്രേട്ടന്റെ തീരുമാനം അല്ലെ രുദ്രേട്ട...... ഉണ്ണി ചോദിച്ചതും ചെറിയ ചിരിയോടെ രുദ്രൻ തലയാട്ടി... ഇരുവരും അവളുടെ മുഖത്തേക്ക് നോക്കിയതും കണ്ണ്‌ നിറച്ചു കഴിഞ്ഞിരുന്നു പെണ്ണ് ...... എല്ലാം അറിയാവുന്ന നിങ്ങൾ തന്നെ ഇങ്ങനെ പറയണം..."" ഏങ്ങലടി അവളിൽ നിന്നും ഉയർന്നു വന്നു... ഈ ചെകുത്താന്മാർ പറയും പോലെ ഇങ്ങനെ കരഞ്ഞിരുന്നാൽ അവന്റ മനസ് ഇളകില്ല മോളേ.... ആ കൊരങ്ങന്റെ മനസ് മാറിയില്ലേ നമുക്ക് ഡോക്ടറെ നോക്കാടി... ഉണ്ണി മീശ കടിച്ചു ചിരിച്ചു.... ഉണ്ണിചേട്ടച്ഛ... "" ഇങ്ങനെ ഒന്നും പറയാതെ.... "" അത്‌ കൊള്ളാല്ലോ നിനക്ക് കരയാൻ അല്ലെ അറിയുള്ളു... ഇത് കുറെ ആയില്ലേ തുടങ്ങിട്ട് ഞാൻ ആ ഡോക്ടർ ചെക്കനെ നോക്കാൻ പോവാ... അച്ഛനും പുതുമന അച്ഛനും രാമേശ്വരത്തു നിന്നു തിരികെ വന്നാൽ ഉടനെ നിനക്ക് വിവാഹം നോക്കും.....

മുണ്ട് മടക്കി കുത്തി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് രുദ്രൻ പോകുമ്പോൾ അല്ലി ഞെട്ടലോടെ ഉണ്ണിയേയും പിള്ളേരെയും നോക്കി........അവർ ചിരി അടക്കാൻ പാട് പെടുന്നുണ്ട്.... ചേട്ടച്ഛൻ കാര്യം ആയി പറഞ്ഞത് ആണോ.... ആണേൽ വേണ്ടാട്ടോ.... ഞാൻ ചത്തു കളയും ഉണ്ണിചേട്ടച്ഛ.......... "" ചിത്തുവേട്ടൻ ഇല്ലാത്തൊരു ജീവിതം എനിക്ക് വേണ്ട....... ആ """എനിക്ക് അത്‌ ഒന്നും അറിഞ്ഞു കൂടാ... രുദ്രേട്ടന്റെ സ്വഭാവം അറിയാമല്ലോ ഒന്ന് തീരുമാനിച്ചാൽ പിന്മാറില്ല... ചിലപ്പോൾ നിനക്ക് എതിർക്കാൻ പോലും കഴിയില്ല നീ ആലോചിച്ചു വേണ്ടത് ചെയ്യ്......... ഉണ്ണി കുട്ടികളെ കണ്ണൊന്നു കാണിച്ചു പുറത്തേക് ഇറങ്ങി ഒന്ന് തിരിഞ്ഞു നിന്നു....... എടെ മറ്റവൻ എവിടെ....? എന്റെ ഒരു സന്താനം സച്ചു......? ഇരികത്തൂർ വച്ചു ഒരു പാമ്പിനെ കണ്ടത് മുതൽ മാനം നോക്കി ഇരിപ്പുണ്ട്... സില്ലി ബോയ് പേടിച്ചു പോയി..... ദേവൂട്ടൻ പറയുന്നത് കേൾക്കേ ഉണ്ണി ഒന്ന് ചിരിച്ചു......... ഇച്ചേച്ചി അച്ഛൻ പറഞ്ഞത് കേട്ടല്ലോ.... ""രുദ്രപ്രസാദ്‌ ഒരു തീരുമാനം എടുത്താൽ നൂറു പ്രാവശ്യം തീരുമാനം എടുത്തതിനു തുല്യം ആണ്... കുഞ്ഞൻ ചാരു പാടിയിലേക് ഇരുന്നതും ദേവൂട്ടൻ മടിയിൽ കയറി...... ""അതേ രുദ്രച്ചൻ ഒരു പടയപ്പ ആണ്.... "" ഈ കുരുപ്പിനെ ഞൻ ഇന്ന്.... "" കുഞ്ഞൻ ഒരു ഉന്തു വച്ചു കൊടുത്തതും താഴെ വീണവൻ.... ഒൻപത്മണിക്ക് ഇത് തന്നെ വേണം....

'" ശ്രീക്കുട്ടി മൂക്കിൽ കൈ വച്ചു... പോടീ ഗുണ്ട്മുളകെ.. "" കുഞ്ഞാ ഞാൻ എന്താ ചെയ്യേണ്ടത് നിങ്ങൾ പറ... "" എന്ത് തീരുമാനം എടുത്താലും ഇച്ചേച്ചി കൂടെ കാണും പക്ഷെ നിന്റെ ഇച്ചേച്ചീടെ കഴുത്തിന് ചിത്രഭാനുവിന്റെ താലി മാത്രമേ അലങ്കാരം ആകാൻ പാടുള്ളു...... കുഞ്ഞന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിയവൾ..... ഇച്ചേച്ചീടെ കുഞ്ഞൻ തരുന്ന വാക്ക്.... ""കുഞ്ഞൻ അവളുടെ കയിലേക് കൈകളിൽ ചേർത്തതും ബാക്കി കുരുപ്പുകളും കൈകൾ അവിടേക്കു ചേർത്തു..... വിശ്വാമിത്രനോടുള്ള അങ്കം നമ്മൾ ഈ നിമിഷം ഇവിടെ കുറിക്കുന്നു....... ഇത് സത്യം സത്യം സത്യം... അല്ലങ്കിൽ ഇവളുടെ ചോറിൽ പാറ്റ വീഴട്ടെ ....ദേവൂട്ടൻ ഇടത്തെ കൈ ശ്രീക്കുട്ടിയുടെ തലയിൽ വച്ചു..... 💠💠💠💠 അല്ലിയുടെ ശബ്ദം ബാൽക്കണിയിൽ നിന്നും കേൾക്കുമ്പോൾ ജനാലയുടെ കർട്ടൻ വഴി പതിയെ ഏന്തി വലിഞ്ഞൊന്ന് നോക്കിയവൻ.... ബാൽക്കണിയിൽ പുറം തിരിഞ്ഞു നിൽക്കുന്ന ശ്രീക്കുട്ടിയെ ആണ് കാണുന്നത്.... കുരിപ്പ്.... "" ഇടത്തെ കയ്യിലെ നഖം കടിച്ചവൻ ഒന്ന് കൂടി ഏന്തി വലിഞ്ഞതും അവൻ കണ്ടു കുഞ്ഞാപ്പുവിന്റെ കൂടെ ബുള്ളറ്റ് കഴുകുന്ന ദേവൂട്ടൻ......

മ്മ്മ്... ""എന്തെ.....? ഒരു പുരികം ഉയർത്തി കൊച്ച് കാരണവർ... മ്മ്ഹ്ഹ്.. ""ഒന്നും ഇല്ല... ജനലിലെ പൊടി ഇടം കൈ കൊണ്ട് തട്ടി ചിത്രൻ..... ആ സമയം ചെറിയ ചിരിയോടെ ദേവൂട്ടൻ ബാൽക്കണിയിലേക് നോക്കി... വെറുതെ അല്ല ഇവൾ പുര നിറഞ്ഞു നില്കുന്നത് കൊണ്ട് വിശ്വാമിത്രന് ഇച്ചേച്ചിയെ കാണാൻ കഴിയുന്നില്ല..... "" എന്താടാ നീ തനിച്ചു സംസാരിക്കുന്നത് വട്ടായോ .... കുഞ്ഞാപ്പു ഒന്ന് നോക്കി.. അത്‌ അല്ല കൊച്ചേട്ട... വിശ്വാമിത്രൻ ജനൽ പൊട്ടിച്ചു തുടങ്ങിട്ടുണ്ട് ... ഇച്ചേച്ചിയെ കാണാൻ ഉള്ള പാഴ്ശ്രമം.... ആ പെണ്ണ് മതില് പോലെ നില്കുന്നത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല..... ഇങ്ങേര്ക് ഇച്ചേച്ചിയെ ഇഷ്ടം ആണല്ലോ പിന്നെ എന്തിനാ ഈ പ്രഹസനം..... എടാ കുട്ടിച്ചാത്താ... "" അങ്ങേർക്കു ഇച്ചേച്ചി ഇല്ലാത്ത ഒരു ജീവിതം ഇല്ല.. ഇച്ചേച്ചിക്കും അത്‌ പോലെ തന്നെ പക്ഷെ ചേട്ടായിയുടെ നെഞ്ചിൽ ഏറ്റൊരു മുറിവ് അത്‌ ഇന്ന് ചേട്ടായിയുടെ നെഞ്ചിനെ കീറി മുറിച്ചു കഴിഞ്ഞു... ആ നെഞ്ചിൽ പൊടിയുന്നത് മുറിവേറ്റവന്റെ ഹൃദയ രക്തം ആണ്.... കൊച്ചേട്ട ഇച്ചേച്ചിയോടുള്ള ഇഷ്ടം സമ്മതിച്ചു തരില്ലേ ചേട്ടായി...? തരും... "

അല്ലി ഇല്ലാതെ ചിത്രഭാനുവിന് ജീവിതം ഇല്ല എന്ന് ആ നാവു കൊണ്ട് നമ്മുടെ ഇച്ചേച്ചിയോട് പറയും....... പറയിപ്പിക്കും നമ്മൾ....... കുഞ്ഞാപ്പു ബുള്ളറ്റിൽ കൈ വച്ചു കൊണ്ട് ഔട്ട്‌ ഹൗസിലെ ജനാലയിലേക്ക് നോക്കി..... 💠💠💠💠 സച്ചൂട്ടാ.... "" ഉണ്ണി പുറകിലൂടെ ചെന്നവനെ നെഞ്ചോട് ചേർത്തു..... ആവണിയും കൂടെ വന്നു... എന്റെ മോൻ കരയുകയാണോ.... ""? എന്താ പേടിച്ചു പോയോ..? അവന്റ താടി പതിയെ ഉയർത്തി ആവണി .. മ്മ്ഹ്ഹ്.. "" പേടി ഇല്ല അമ്മ എനിക്ക്.... ആ നാഗം എന്നേ ദംശിക്കാൻ വന്നത് ആണെന്ന് എനിക്ക് അറിയാം.... പക്ഷെ ഞാൻ അവിടെ കണ്ടത്...... വല്യേട്ടൻ വല്യേട്ടൻ ആരാണ് അച്ഛാ.....? വല്യേട്ടന് എന്തെങ്കിലും അമാനുഷിക ശക്തി ഉണ്ടോ.....? അവന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... നിന്നിലും എന്നിലും നിന്റെ വല്യേട്ടനിലും കൊച്ചേട്ടനിലും നിന്റെ രുദ്രച്ഛനിലും എല്ലാം ഒരു അമാനുഷിക ശക്തി ഉണ്ട് മോനെ.... അത് തിരിച്ചറിയുന്ന ഇടത് ആണ് നിന്റെ """""അല്ല നമ്മുടെ ഓരോരുത്തരുടെയും വിജയം... ഉണ്ണി അവന്റ മൂർദ്ധാവിൽ ചുംബിച്ചു.. ആ നാഗം എന്നെ ദംശിക്കാൻ വന്ന നിമിഷം പൊള്ളി പിടഞ്ഞത് പോലെ പുറകോട്ടു പോയി... ആ കുളത്തിലെ വെള്ളം.... അത്‌... അത്‌..എൻറ മുൻപിൽ തിളച്ചു പൊങ്ങി..... എന്നിട്ടും ആ ചൂട് എനിക്ക് ഏശിയില്ല.....

അവർ എല്ലാവരും വന്നപ്പോഴേക്കും അത്‌ തനിയെ കെട്ടടങ്ങി...... ഈ നിമിഷവും എനിക്ക് അറിഞ്ഞു കൂടാ എന്താണ് അവിടെ സംഭവിച്ചത് എന്ന്... നിന്നിലെ ചൂട് അത്‌ നിന്റെ പക ആണ് മോനെ.. നിന്റെ വല്യേട്ടന്റെ വലം കണ്ണാണ് നീ.... നിന്റ തിരിച്ചറിവുകൾ ഒരു ജീവൻ രക്ഷിക്കാൻ കഴിയട്ടെ.... കഴിയണം.... ഉണ്ണിയുടെ ശബ്ദം ഉറച്ചത് ആയിരുന്നു.... അച്ഛന്റ് വാക്കുകളുടെ അർത്ഥം അറിയാതെ അവൻ ആ മുഖത്തേക്ക് നോക്കിയിരുന്നു..... സച്ചു... "" നീ ചിന്നു കുട്ടിയെ തേടി അല്ലെ അവിടെ പോയത്.... അവന്റ ശ്രദ്ധ തിരിക്കാനായി ആവണി അത്‌ ചോദിക്കുമ്പോൾ അവളുടെ കൈകളിൽ അവന്റെ മുടിയിഴകളെ പതിയെ തലോടി.... മ്മ്... "" തല താഴ്ത്തിയവൻ........ അവൾ നിനക്ക് ഉള്ളത് തന്നെ ആണ്... എങ്ങും പോകില്ല നിനക്കായി ജനിച്ചവൾ നിന്റെ നിഴലായി കൂടെ കാണും. ....... ഉണ്ണി അത് പറയുമ്പോൾ സച്ചുവിന്റെ കണ്ണുകളിൽ നാണം നിറഞ്ഞു... 💠💠💠💠 കിച്ചു... ഞാൻ കണ്ടത് അല്ലെ ആ നിമിഷം വല്യേട്ടൻ... വല്യേട്ടൻ മറ്റൊരാൾ ആയിരുന്നു.... ദേവൂട്ടന് ഇരുവശത്തും കിടക്കുമ്പോൾ സച്ചു താൻ കണ്ടത് കിച്ചുവിനെയും ദേവൂട്ടനെയും ബോധിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്..... ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ ആരും വിശ്വസിച്ചില്ലലോ..... ദേവൂട്ടൻ നടുക്ക് എഴുനേറ്റ് ഇരുന്നു..... അന്ന് അയാൾ എന്താ അയാളുടെ പേര്...വല്യേട്ടൻ വിളിച്ചില്ലേ..... ?

ചൂണ്ടു വിരൽ വായിൽ വെച്ചൊന്നു ആലോചിച്ചു ദേവൂട്ടൻ..... ആാാ """""ജലന്ധരൻ അയൾ എന്നേ കണ്ടതും പേടിച്ചു വട്ടം കറങ്ങിയത്.... ഇപ്പോഴും എനിക്ക് വിശ്വസിയ്ക്കാൻ ആയിട്ടില്ല... അവിടെ കിടക്ക് ചെകുത്താനെ നിന്നെ കണ്ടാൽ ആരും പേടിക്കും..... """സച്ചു അവനെ പിടിച്ചു വലിച്ചു നടുക്ക് കിടത്തി...... ഓ... ""എനിക്കുള്ള മാറ്റം മാത്രം ആരും അംഗീകരിച്ചു തരില്ലലോ.... മ്മ്ഹ "" ഞാൻ വല്യേട്ടന്റെയും കൊച്ചേട്ടന്റെയും കൂടെ കിടക്കാൻ പോവാ.... പതിയെ എഴുനെറ്റവൻ.... ആ ചെല്ല്..... "" കിച്ചു സച്ചുവിന് നേരെ തിരിഞ്ഞു കിടന്നു.... നിനക്ക് വെറുതെ തോന്നിയത് ആയിരിക്കും മോനെ .... കണ്ണിൽ ത്രിശൂലം വെള്ളം തിളച്ചു മറിഞ്ഞു.... ഇതൊക്കെ നിന്റ തോന്നൽ ആയിരിക്കും കിച്ചു അവനെ ആശ്വസിപ്പിച്ചു..... അല്ലടാ ഞാൻ കണ്ടത് ആണ്.... വല്യേട്ടനിലെയും അനന്തനിലെയും ആ മാറ്റം അന്ന് മരങ്ങാട് ഇല്ലത്തു വച്ചും നമ്മുടെ വല്യേട്ടൻ അല്ലായിരുന്നു മുൻപിൽ.... സച്ചു കണ്ണുകൾ ഇറുകെ അടച്ചു തന്നിലെ മാറ്റത്തെ പതിയെ ഉൾകൊള്ളാൻ ആ മനസ് ഒരുങ്ങി കഴിഞ്ഞിരുന്നു..... എങ്കിലും മനസിൽ ആരോടും പറയാൻ ആഗ്രഹിക്കത്ത ഒരു സംശയം നിറഞ്ഞു കിടന്നു.... കാളിമനയിലേക്ക് പോയ ചിന്നു കുളപ്പടവിൽ ഉണ്ടെന്നു ഹരികുട്ടൻ മാമ എന്തിനു പറഞ്ഞു....? അയാൾ നന്മയോ...? തിന്മയോ...? ചതിയുടെ ആൾരൂപമോ..? ചോദ്യങ്ങൾ മനസിനെ മദിച്ചു തുടങ്ങിയിരുന്നു...... (തുടരും )................

NB ::: ജലന്ദരന്റെ ചതി മനസിലാക്കാൻ കുട്ടികൾക് കഴിയട്ടെ...... സച്ചുവിലെക്ക്‌ വരുന്ന മാറ്റങ്ങൾ ഉണ്ണി പറഞ്ഞത് പോലെ ഒരു ജീവൻ രക്ഷിക്കൻ ആണെങ്കിൽ അവന്റെ ഉള്ളിലെ സൂര്യദേവനെ അവൻ തിരിച്ചു അറിയട്ടെ....... അല്ലി + ചിത്രൻ... പുറകെ വരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story