ആദിശങ്കരൻ: ഭാഗം 16

adhishankaran

എഴുത്തുകാരി: മിഴിമോഹന

അല്ലടാ ഞാൻ കണ്ടത് ആണ്.... വല്യേട്ടനിലെയും അനന്തനിലെയും ആ മാറ്റം അന്ന് മരങ്ങാട് ഇല്ലത്തു വച്ചും നമ്മുടെ വല്യേട്ടൻ അല്ലായിരുന്നു മുൻപിൽ.... സച്ചു കണ്ണുകൾ ഇറുകെ അടച്ചു തന്നിലെ മാറ്റത്തെ പതിയെ ഉൾകൊള്ളാൻ ആ മനസ് ഒരുങ്ങി കഴിഞ്ഞിരുന്നു..... എങ്കിലും മനസിൽ ആരോടും പറയാൻ ആഗ്രഹിക്കത്ത ഒരു സംശയം നിറഞ്ഞു കിടന്നു.... കാളിമനയിലേക്ക് പോയ ചിന്നു കുളപ്പടവിൽ ഉണ്ടെന്നു ഹരികുട്ടൻ മാമ എന്തിനു പറഞ്ഞു....? അയാൾ നന്മയോ...? തിന്മയോ...? ചതിയുടെ ആൾരൂപമോ..? ചോദ്യങ്ങൾ മനസിനെ മദിച്ചു തുടങ്ങിയിരുന്നു...... 💠💠💠💠 ഇടത്തെ കയ്യിൽ സ്പൂൺ പിടിച്ചു കഴിക്കാൻ പാടുപെടുന്നവനെ അടുക്കളയിൽ നിന്നും ഏന്തി വലിഞ്ഞു നോക്കിയവൾ.... കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു.... അറിയാതെ കാൽപാദങ്ങൾ അവിടേക്കു ചലിച്ചു ....അനുവാദത്തിനു കാത്തു നില്കാതെ തന്റെ കയ്യാൽ ഒരു ഉരുള അവന്റെ ചുണ്ടിലേക് ചേർത്തു....... വേണ്ട... "" എന്റെ വലം കൈ പോയിട്ടുള്ളൂ ഇടം കയ്യിൽ സ്പൂൺ പിടിക്കാൻ ഉള്ള ആരോഗ്യം ഉണ്ട്.... കടുപ്പിച്ചു പറഞ്ഞു കഴിഞതും അല്ലിയുടെ കണ്ണ്‌ നിറഞ്ഞു വരുന്നത് കുഞ്ഞൻ കണ്ടു..... മ്മ്മ്ഹ ""? അരുതെന്നു കണ്ണ്‌ കാണിച്ചവൻ.... അതിനു അർത്ഥം മനസിൽ ആക്കിയതും ശ്വാസം വലിച്ചു വിട്ടവൾ...

എന്നാൽ പിന്നെ ആ ഇടത്തെ കൈ കൊണ്ട് കുഴച്ചു കഴിച്ചോ.... മനുഷ്യത്വം ഓർത്തു സഹായിക്കാൻ വന്ന എന്നേ പറഞ്ഞാൽ മതി... മ്മ്ഹ്ഹ്..? ചുണ്ട് കോട്ടി അകത്തേക്കു പോയതും കണ്ണൊന്നു തള്ളി ചിത്രന്റെ അത്‌ മറയ്ക്കാൻ പാട് പെടുന്നത് കണ്ടു കുഞ്ഞനും കുഞ്ഞാപ്പുവും ചുണ്ട് കടിച്ചു പിടിച്ചു..... ദേവൂട്ടൻ ഓർക്കാപ്പുറത് ആഹാരം തലയിൽ വിക്കി ചിത്രനെ ദയനീയമായി നോക്കി.... എന്താടാ...? കണ്ണ്‌ കൂർപ്പിച്ചവൻ.... ഏയ് ഒന്നും ഇല്ല ചേട്ടായി ആ സ്പൂൺ പിടിച്ചു കഴിക്ക്.... ദേവൂട്ടനും ശ്രീകുട്ടിയും ഇരുവശത് ഇരുന്നു പ്രോത്സാഹനം നൽകുമ്പോൾ ഇടം കയ്യിൽ ഇരുന്നു ആ സ്പൂൺ നന്നേ പാട് പെട്ടു... പാവം ഉണ്ട്... "" അകത്തു ചെന്നവൾ കണ്ണൊന്നു നിറച്ചു...... അത്‌ ശരിയാ എന്നിട്ടും അഹങ്കാരം കുറഞ്ഞില്ല...ലെച്ചു എത്തി നോക്കി... പോടി അവിടുന്ന്.... പിടിച്ചു കെട്ടിഇട്ടു കൊടുത്താലോ.... അല്ലി ലെച്ചുവിനെയും മാളുവിനെ നോക്കി.... ഇപ്പൊൾ കിട്ടിയത് ഒന്നും പോരെ നിങ്ങൾക്.... ഇത് പോലെ മുന്പോട്ട് പോയാൽ മതി.... മാളു കണ്ണുരുട്ടി... എന്നാലും...

വഴക് പറഞ്ഞാലും സാരമില്ല ഞാൻ ഒന്നോടെ ചെല്ലട്ടെ അല്ലി പോകാനായി തുനിഞ്ഞത് കണ്ടു കുഞ്ഞി കയ്യാൽ ദേവൂട്ടനും ശ്രീകുട്ടിയും ഇരുവശത് കൂടി സ്നേഹം ചാലിച്ച ഒരുപിടി ചോറ് അവന്റെ വായിൽ വച്ചു കൊടുക്കാൻ മത്സരിക്കുന്നത്....... ചിത്രന്റെ കണ്ണൊന്നു നിറഞ്ഞു അവരുടെ സ്നേഹത്തിന് മുൻപിൽ.... എങ്കിലും ആ കണ്ണുകൾ അകത്തേക് ഒന്ന് പോയി..... അവളോട് ഒന്ന് മിണ്ടാൻ ഉള്ളം കൊതി പൂണ്ടു തുടങ്ങി..... ഇച്ചേച്ചി എനിക്ക് അല്പം മോര് തരുവോ..? കേശു ഉറക്കെ വിളിച്ചു ചോദിച്ചതും മോരുമായി ധൃതിയിൽ വരുന്നവളെ ഇടം കണ്ണാലെ ഒന്നുഴിഞ്ഞവൻ..... ഇനി ഇപ്പോൾ ഇച്ചേച്ചിയുടെ കയ്യിൽനിന്നും ആഹാരം കഴിക്കണേൽ അങ്ങ് ന്യുസിലാൻഡിൽ വരണമല്ലോ..... ദേവൂട്ടൻ പാത്രത്തിലേക് തല താഴ്ത്തി ഒന്നും അറിയാത്തത് പോലെ പറഞ്ഞതും ചിത്രൻ ഒന്നു വിക്കി ചുമച്ചു.......... വെള്ളം വേണോ ചേട്ടായി... "" മാളു ഓടി വന്നു.... അവന്റെ തലയിൽ തട്ടി..... കയ്യിൽ ഇരുന്ന ഗ്ലാസ് അവന്റെ ഇടം കയ്യിലേക്ക് കൊടുത്തതും ഒറ്റ വലിക്കു അത്‌ കുടിച്ചു കഴിഞ്ഞിരുന്നു....... ഇനി ചേട്ടായിക്ക് കൂടി ഒരു പെണ്ണിനെ നോക്കണം അല്ലെ ഇച്ചേച്ചി.... ""ഇച്ചേച്ചീടെ കൂടെ ഉള്ള ടീച്ചേർസ് ഉണ്ടേൽ പറയണേ അച്ഛനോട് പറയാം ആലോചിക്കാൻ...... കുഞ്ഞൻ അല്ലിയുടെ മുഖത്തേക് നോക്കി ... ആ ഉണ്ടെടാ... ""

നല്ല ഒരു ടീച്ചർ ഉണ്ട് എന്നേ പോലെ അല്ല നല്ല ധൈര്യം ആണ് ആരേം പേടി ഇല്ല... ഇച്ചിരി പല്ല് ഉന്തിട്ടുണ്ട് അത്രേ ഉള്ളൂ........ അല്ലി കസേരയിൽ പതുക്കെ താളം പിടിച്ചു...... എന്നാൽ അത്‌ ഫിക്സ് അച്ഛനോട് പറയാം അപ്പു അച്ഛനെയും മംഗളാമ്മയെയും കൂട്ടി പോയി കാണാൻ... അല്ലെ ചേട്ടായി... കുഞ്ഞൻ ചിരി അടക്കാൻ പാട് പെട്ടു.... നിന്റ അച്ഛൻ ആരാ ബ്രോക്കറോ... ""? മ്മ്ഹ്ഹ് "" മുഖം കോട്ടി സ്പൂൺ പാത്രത്തിലേക്കു ഇട്ടവൻ എഴെന്നേറ്റു..... ആവശ്യം വരുമ്പോൾ എന്റെ അച്ഛൻ ആ പണിയും ചെയ്യുന്നുണ്ട്........ വേണേൽ പറ പോയി ആലോചിക്കാം..... ആ നീ പോയി കെട്ടിക്കോ... "" ഇടത്തെ കൈ കൊണ്ട് മുണ്ട് എടുത്തു മുഖം തുടച്ചവൻ മുൻപോട്ട് നടന്നു....... കലക്കി ഇച്ചേച്ചി... "" ഇങ്ങനെ തന്നെ വേണം.... "" കിച്ചുവം സച്ചുവും സപ്പോർട്ട് ചയ്തു.... കുഞ്ഞാ... ""പാവം ഒന്നും കഴിച്ചിട്ടില്ല... ആ എച്ചിൽ പാത്രം കൈലേക് എടുത്തവൾ... അത്‌ സാരമില്ല കുറച്ചു കഴിഞ്ഞു ശ്രീക്കുട്ടിയുടെ കയ്യിൽ കൊടുത്തു വിടാം.... കുഞ്ഞാപ്പു പതുക്കെ എഴുനേറ്റു..... എന്നാൽ പുറകെ ഒരാൾ കൂടി പോകണം അത്‌ ചേട്ടായിടെ വയറ്റിലേക്ക് ആണോ അതോ ഇവളുടെ വയറ്റിലേക് ആണോ പോകുന്നെ എന്ന് അറിയാൻ... ദേവൂട്ടൻ പറഞ്ഞതും അവന്റെ കൈയിൽ ആഞ്ഞു മാന്തി പെണ്ണ്... പോടാ ഒൻപത്മണി..... ""

നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... പല്ലു കടിച്ചവൾ... എന്നാൽ എനിക്കൊന്നു കാണണമല്ലോ.... അവനും വിട്ടു കൊടുത്തില്ല.... രണ്ടും എന്റെ കൈയിൽ നിന്നും വാങ്ങും... "" കണ്ണിനു നേരെ കണ്ടാൽ അപ്പോൾ തുടങ്ങും അടി.... കുഞ്ഞൻ അത്‌ പറയുമ്പോഴും ഒരു പപ്പടത്തിനു അടിയാണ് രണ്ട് കുരുപ്പുകളും.... കുഞ്ഞൻ ഇടം കൈ തലയിൽ വച്ചു..... 💠💠💠💠 വല്യൊതെ മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നതും ചെമ്പകചുവട്ടിൽ ക്യാൻവാസിൽ ചിത്രം വരച്ചിരുന്ന ശ്രീക്കുട്ടി.. എത്തി നോക്കി..... അയ്യോ.. "" പണി പാളിയോ... ചിരിച്ചു കൊണ്ട് ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയവനെ നോക്കിയവൾ .... അപ്പോഴാണ് മറു പുറത്തു നിന്നും ഇറങ്ങുന്ന ആളെ കണ്ടത്.... അജിത് അങ്കിൾ... "" ചുണ്ടുകൾ മന്ത്രിച്ചതും.... ചിരിച്ചു കൊണ്ട് അവൾക്കു അടുത്തേക് വന്നവൻ... ആരു നിനക്ക് അറിയുമോ കണ്ണൻഅങ്കിൾന്റെ മോള് ആണ്... അവളെ ചേർത്തു പിടിച്ചവൻ... കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പരിചയപ്പെട്ടത് ആണ് ഈ കാന്താരിയെ ആരവ് ചിരിച്ചു....... എവിടെ ബാക്കി പടകൾ അജിത് ചുറ്റും നോക്കുമ്പോൾ ആരവിന്റെ കണ്ണുകളിലും ആകാംഷ നിറഞ്ഞു..... വല്യേട്ടനും കൊച്ചേട്ടനും സിവിൽ സർവീസ്ന്റെ ക്ലാസിനു പോയി.... ബാക്കി എല്ലാവരും കോളേജിൽ പോയി ഇപ്പോൾ ഇങ്ങു വരും.. ... ഒൻപതുമണി സോറി.. "

ദേവേട്ടനു ഇന്ന് ഫൈനൽ എക്സാം തീരും...... മോൾടെ ക്ലാസ് കഴിഞ്ഞോ... ""? ആരവ് സംശയത്തോടെ നോക്കി... മ്മ്.. നേരത്തേ എക്സാം കഴിഞ്ഞു ഞാൻ ഇപ്പോൾ ഫ്രീ ആണ്.... അവൾ അത്‌ പറയുമ്പോൾ അടുത്ത് ഇരിക്കുന്ന ഉപ്പേരി പാത്രത്തിലേക് ആരവിന്റെ കണ്ണ്‌ പോയതും ഒന്നു ഇളിച്ചു കാണിച്ചു പെണ്ണ്...... അച്ഛൻ അകത്തേക്ക് പൊയ്ക്കോ ഞാൻ ചിത്രനെ ഒന്നു കാണട്ടെ.... "" അജിത്തിനെ അകത്തേക്ക് വിട്ട് കൊണ്ട് ആരവ് ഔട്ട്‌ഹൗസിലേക്ക് നടന്നു..... 💠💠💠💠 അജിത്... മോനെ "" രുദ്രന്റെ ആാാ വിളിയിൽ അവന്റ നെഞ്ചിലേക് ചേർന്നതും അവനിൽ നിന്നും തേങ്ങലുകൾ ഉയർന്നു വന്നു..... വിഷമിക്കരുത് എന്ന് പറയില്ല... പക്ഷെ നീ തളർന്നാൽ ആരവ്... അവന്റെ ശക്തി നീ അല്ലെ... പക്ഷെ എന്റെ എന്റെ ശക്തി പോയില്ലേ സാർ.... "" വീട്ടുകാരെയും കുടുംബക്കാരെയും വെറുപ്പിച്ചു എന്നിലേക്ക് ചേർന്നവൾ അല്ലെ..... തട്ടി എടുത്തില്ലേ.. "" എന്നെയും എന്റെ കുഞ്ഞിനേയും തനിച്ചാക്കി പോയില്ലേ എന്റെ സോന.... ഉരുകുന്ന അഗ്നിപർവ്വതത്തിൽ ഒരു കുടം വെള്ളം ഒഴിക്കുന്നതിനു തുല്യം ആണ് ഇന്ന് നിനക്ക് ഞാൻ ഏകുന്ന ആശ്വാസ വാക്കുകൾ...

അത്‌ നിന്നിൽ എരിയുന്ന അഗ്നിയെ തണുപ്പിക്കാൻ ഉതകുന്നത് അല്ലെന്നു അറിയാം... അജിത്തിനെ ചേർത്തു പിടിച്ചവൻ ചന്തുവിന്റെ മുറിയിലേക്കു കടന്നു..... അജിത്തേ... "" ഇടം കയ്യാൽ തന്റെ അടുത്തേക് നിർത്തി ചന്തു അവനെ... സർജറി എല്ലാം കഴിഞ്ഞു അല്ലെ... "" അവന്റെ തളർന്ന വലം കയ്യിൽ പതിയെ തലോടി അജിത്... മ്മ്മ്.. "" എല്ലാം പൂർത്തി ആയി എന്നാലും ആറുമാസത്തേക് സബ് കളക്ടർ ആരവിനു ചുമതലകൾ ഏല്പിച്ചു കൊണ്ട് ഞാൻ ഇരികത്തൂർ മനയിലേക് പോകുകയാണ്.... തിരിച്ചു പിടിക്കണം നഷ്ടപെട്ട എന്റെ കൈകളുടെ ചലനം.... എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി...... ചന്തു നെടുവീർപ്പിട്ടു..... സാർ നമ്മുടെ മുൻപിൽ ഒരു തെളിവ് പോലും അയാൾ അവശേഷിച്ചില്ലല്ലോ ഈ ആക്‌സിഡന്റനു പിന്നിൽ.... """ അജിത് അത്‌ പറഞ്ഞതും പെട്ടന്നു നിർത്തി..... ചായ... "" മീനു മൂന്നു ഗ്ലാസിൽ ചായയുമായി അകത്തേക്ക് വന്നു.... അജിത്തിനെ കണ്ടതും ചിരിക്കാൻ ശ്രമിച്ചവൾ..... പക്ഷെ അത്‌ വിഫല ശ്രമം ആയിരുന്നു അറിയാതെ കരഞ്ഞു പോയവൾ..... നീ അവനെ കൂടി വിഷമിപ്പിക്കും മീനു.... ചന്തു ചെറിയ ശാസനയോടെ അവളെ നോക്കി....

എന്റെ സോനയുടെ അസുഖം മുതൽ ഈ ലോകത്ത് നിന്നും വിടപറയും വരെ ഒരു സഹോദരിയെ പോലെ കൂടെ നിന്നിലെ മീനു....""""അല്ല സഹോദരി തന്നെ ആയിരുന്നു... ഇന്നും സോനയെ ഓർക്കാത്ത നിമിഷം എന്റെ കുട്ടിക്ക് ഇല്ല.... രുദ്രൻ അവളുടെ കൈയിലെ ചായ വാങ്ങി ചന്തുവിനും അജിത്തിനും നൽകി... ഇനി അജിയേട്ടൻ ആരവിനെ കൊണ്ട് എവിടെയും പോകേണ്ട.... ഞങ്ങൾ നോക്കിക്കൊള്ളാം അവനെ.... മീനു കണ്ണൊന്നു തുടച്ചു..... ഇനി അവർ എങ്ങും പോകുന്നില്ല ഇവിടെ കാണും അല്ലേടാ... രുദ്രൻ അജിത്തിനെ നോക്കിയതും ഇരുവരുടെയും കണ്ണുകൾ പറയാതെ പറഞ്ഞു പലതും..... മീനു പൊയ്ക്കോ ഞങ്ങൾ കുറച്ചു കാര്യങ്ങൾ സംസാരിക്കട്ടെ.... ചന്തു പറഞ്ഞതും നേർത്ത ഒരു പുഞ്ചിരി അവര്ക്കായി നൽകി പുറത്തേക് ഇറങ്ങി അവൾ..... അവൾ പോയതും ചന്തുവിന് അടുത്ത് ഇരുന്നവൻ..... ശത്രു പ്രബലൻ ആണ്.... ഉണ്ണി ആയിരുന്നു അവന്റെ ലക്ഷ്യം.... പക്ഷെ തെളിവുകൾ ഒന്നും അവൻ അവശേഷിപ്പിച്ചിട്ടില്ല.... വിശ്വംഭരൻ....? അജിത് സംശയത്തോടെ നോക്കി...

( ഇങ്ങനെ ഒരു വില്ലനെ കുറിച്ച് തുടക്കത്തിൽ പറഞ്ഞിട്ടുണ്ട് അപ്പോൾ അയാൾ കൂടെ നമുക്ക് ഒപ്പം ചേരുന്നു ) മ്മ്മ്... "" അതേ..... രുദ്രന്റെ കണ്ണുകൾ നാല് പാടും പാഞ്ഞു... വെറുമൊരു ബിസിനെസ്സ് പക മാത്രം ആണോ ഇതിന് പിന്നിൽ ഉള്ളത്.... അയാൾ തന്നെ ആണ് ഈ ആക്‌സിഡന്റിനു പിന്നിൽ ഉള്ളതെന്നു ഉറപ്പാണെങ്കിൽ ആ നാറിയെ ഇനി വച്ചേക്കരുത്... കൊന്നു കളയണം സാർ..... അജിത് പല്ല് കടിച്ചു... മ്മ്ഹ്ഹ്... ""കൊല്ലാനാണെങ്കിൽ അന്നേ ആകാമായിരുന്നു.... പക്ഷെ പാടില്ല ചില നിയോഗങ്ങൾ ഉണ്ട് അത്‌ നമ്മെ തേടി വരും വരെ കാത്തിരിക്കണം.... രുദ്രൻ അജിത്തിന്റെ തോളിലേക് കൈ വച്ചു...... സാർ അയാൾ ഇനി നമുടെ ഉണ്ണിയെ ഉപദ്രവിക്കാൻ ശ്രമിക്കില്ലേ....? അത് ഭയക്കേണ്ടത് അല്ലെ.... ഈ അപകടത്തിന് പിന്നിൽ അവൻ ആണെന്ന് ഞാൻ മനസിൽ ആക്കിയത് അവൻ തിരിച്ചു അറിഞ്ഞു കഴിഞ്ഞു അന്നേ അവന് ഞാൻ താക്കീത് നൽകിയത് കൊണ്ട് അവൻ ഇനി അതിന് മുതിരില്ല.... എങ്കിലും സൂക്ഷിക്കണം അവന്റെ ചതിയിൽ വീണൊരു പെൺകുട്ടി ഉണ്ട് ഇവിടെ മഹിത """".... അവൾ വരും വരണം.... വരും""""".....രുദ്രൻ മീശ കടിച്ചു......

(കണ്ണന്റെ ഇരട്ട സഹോദരിമാരിൽ ഒരാൾ... ആ കഥകൾ പുറകെ വരും ) വിശ്വഭരൻ..... """ അയാൾ ആരാണ്....? അയാൾ മനപ്പൂർവം അപകടപ്പെടുത്തിയത് ആണോ ചന്തുമാമയെ....? മഹിത ചിറ്റ.. "" ചിറ്റയെ എങ്ങനെ അയാൾ ചതിയിൽപെടുത്തി...... ക്ലാസ് കഴിഞ്ഞു വന്നതും ബാഗ് പോലും തോളിൽ നിന്നും മാറ്റാതെ വാതുക്കൽ തറഞ്ഞു നിന്നു കുഞ്ഞൻ.... എടാ.. "" നീ എന്താ ആലോചിക്കുന്നത്... "" കുഞ്ഞാപ്പു തോളിൽ തട്ടിയതും ഞെട്ടി പിടഞ്ഞൊന്നു നോക്കിയവൻ... മ്മ്ഹ്ഹ്.. "" ഒന്നും ഇല്ല.... കുഞ്ഞാപ്പുവിനോടെ അങ്ങനെ പറയുമ്പോഴും മനസിലെ ചോദ്യങ്ങൾ അവനെ മദിച്ചു തുടങ്ങിയിരുന്നു.... നീ വാ അജിത് അങ്കിൾനെ കാണാം അവന്റെ കൈ പിടിച്ചു അകത്തേക്കു കയറി കുഞ്ഞാപ്പു... ആദിശങ്കരനും.. ആദികേശവനും.. അജിത്തിന്റെ കണ്ണുകൾ വിടർന്നു.... ഇരുവരെയും മാറി മാറി നോക്കിയവൻ.... പതിയെ കണ്ണൊന്നു തുടച്ചു..... എത്ര പെട്ടന്നാണ് കുട്ടികൾ എല്ലാം വളർന്നത്.. ""ആഹ് ""അവർ ചെയ്യേണ്ട കർത്തവ്യങ്ങൾ ബാക്കി അല്ലെ... അജിത് ഒന്നു നെടുവീർപ്പിട്ടു..... ആരവേട്ടൻ വന്നില്ലേ അങ്കിൾ.... കുഞ്ഞൻ ചിരിച്ചു കൊണ്ട് അജിത്തിനെ നോക്കി.. പറഞ്ഞത് പോലെ അവൻ എവിടെ അന്ന് വന്നപ്പോൾ പോലും ഒന്നു കണ്ടില്ല ഓഫിസിൽ എന്നേ കാണാൻ വന്ന്പോഴും കാണാൻ കഴിഞ്ഞില്ല ..?

രുദ്രന്റെ കണ്ണുകൾ വികസിച്ചു.... മ്മ്ഹ്ഹ് ""താഴെ ചിത്രന്റെ അടുത്തുണ്ട് നിങ്ങൾ കണ്ടില്ലേ.... അജിത് പതിയെ ചിരിച്ചു... ഇല്ല... ഔട്ട്‌ഹൗസിലേക്ക് ഞങ്ങൾ പോയില്ല...കുഞ്ഞാപ്പു മറുപടി പറഞ്ഞു... അവൻ ഇങ്ങു വന്നോളും നിങ്ങൾ പോയി ഫ്രഷ് ആകൂ.... രുദ്രൻ അവരെ പറഞ്ഞു വിട്ടു ... 💠💠💠💠 ചേട്ടായിക്ക് ചായ ലെച്ചുവേച്ചി കൊടുത്തോളും കുളിച്ചു വന്നു ചിത്രനുള്ള ചായ ഗ്ലാസിലേക് മാളു എടുത്തതും ശ്രീക്കുട്ടി അവളെ തടഞ്ഞു.... അതെന്താ ഞാൻ കൊടുത്താൽ ചേട്ടായി ചായ കുടിക്കില്ലേ...? മാളു കണ്ണൊന്നു കൂർപ്പിച്ചു... അ.. അ.. അത്‌ ചേട്ടായി കുടിക്കും എന്നാലും മാളുവേച്ചി പോകണ്ട..... ഈ പെണ്ണിന് ഇതെന്താ വട്ടായോ... ഇനി ചേട്ടായിക്ക് ചായ കൊടുക്കാൻ താമസിച്ചാൽ ഇച്ചേച്ചി വന്നു കരയാൻ തുടങ്ങും കോളേജിൽ നിന്നും പ്രത്യേകം പറഞ്ഞൂ വിട്ടതാ ........ ശ്രീക്കുട്ടിയെ തട്ടി മാറ്റി ചായ കൊണ്ട് മുൻപോട്ട് നടന്നവൾ.... ആാാ... "" എന്നാൽ രണ്ട് ഗ്ലാസ് ചായ എങ്കിലും കൊണ്ട് പോ... ശ്രീക്കുട്ടി വിളിച്ചു പറഞ്ഞു.. അധികം ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് അല്ല.... വിളിച്ചു പറഞ്ഞവൾ എന്നാൽ ചെല്ല് ചെന്നു പോയി ബാക്കി മേടിക്ക് ....

ശ്രീക്കുട്ടി മുഖം കോട്ടി... മ്മ്മ്ഹ്ഹ് """ഈ പെണ്ണിന്റെ കാര്യം ഒരു ചിരിയോടെ ഔട്ട്‌ഹൗസിലേക്ക് നടക്കുമ്പോൾ അജിത്തിന്റെ കാറിലേക്ക് കണ്ണൊന്നു പോയി ........ ചേട്ടായി ചായ...... """ചിത്രന് അടുത്തേക് ചെല്ലുമ്പോൾ അവൾ ഒന്നു ഞെട്ടി പിടഞ്ഞു..... ചിത്രന് എതിർവശത്തു ചെറു ചിരിയോടെ ആരവ്.... ചായ ആരവിന് കൊടുക്ക് മോളേ... "" ചിത്രൻ ചിരിയോടെ പറഞ്ഞതും കയ്യിൽ ഇരുന്ന ഗ്ലാസിലേക് നോക്കിയവൾ... ഞാൻ... ഞാൻ അറിഞ്ഞില്ല ചേട്ടായി...ആരവേട്ടൻ മുകളിൽ ആണെന്ന് ഞാൻ വിചാരിച്ചത്... ശ്രീക്കുട്ടി ഒന്നും പറഞ്ഞില്ല..... മുഖം താഴ്ത്തി നിൽക്കുന്ന പെണ്ണിന്റെ താടി തുമ്പിലേ കറുത്ത പുള്ളി മറുകിലേക്ക് കൗതുകത്തോടെ നോക്കി ആരവ്...... ആരവ്.. "" ചായ കുടിക്ക്... "" ചിത്രന്റെ ശബ്ദം കേട്ടതും ഒന്നു ഞെട്ടി അവൻ...... ഏയ്.. "" ഇത്‌ ചിത്തുനു കൊണ്ട് വന്നത് അല്ലെ... എനിക്ക് ഒരു സ്ട്രോങ്ങ്‌ ടീ വേറെ തന്നാൽ മതി.... കള്ളചിരിയോടെ അവളെ ഒന്നു നോക്കി പതിയെ എഴുനേറ്റു.......ഞാൻ അകത്തേക്ക് ചെല്ലട്ടെ ചിത്തു ..... ""മാളുവിനെ കണ്ണൊന്നു ചിമ്മി കാണിച്ചവൻ നടന്നു.... ചെല്ല് പോയി ചായ ഇട്ടു കൊടുക്ക്..... ""

ഇടം കയ്യിൽ ചായ ഗ്ലാസ് വാങ്ങി ചിത്രൻ..... മ്മ്മ് """ഒന്നു മൂളി കൊണ്ട് തിരിഞ്ഞതും ചിത്രനും പുറകെ എഴുന്നേറ്റു പതിയെ ജനലിനു അരികിലേക് നീങ്ങുന്നത് ചെറിയ ചിരിയോടെ കണ്ടവൾ..... ഞാൻ... ഞാൻ അറിഞ്ഞില്ല അവിടെ ഉണ്ടെന്നു..... സോറി.... "" കണ്ണുകളിൽ പരിഭവം ഒളിപ്പിച്ചവൾ അവനെ നോക്കി.... സാരമില്ലടോ.... ""എനിക്ക് നല്ല സ്ട്രോങ്ങ്‌ ചായ വേണം അല്പം മധുരം കൂടുതലും ആകാം.... താൻ പരിഭവിക്കേണ്ട...... ചെറിയ ചിരിയോടെ സ്റ്റെയർകേസ് കയറുമ്പോൾ അവളുടെ ചുണ്ടിലും ചിരി പടർന്നു കഴിഞ്ഞിരുന്നു.......... ദുഷ്ട്ട...""""ഒരു വാക്ക് പറഞ്ഞിലല്ലോ നീ.... തിരികെ വന്നു ശ്രീക്കുട്ടിയുടെ തലക് ഒന്നു കിഴുക്കി .... 💠💠💠💠 ആരവ്..... ""അവന്റ മുഖത്ത് കൂടെ കൈ ഓടിച്ച രുദ്രൻ അവന്റെ കഴുത്തൊരം ചേർന്നു കിടക്കുന്ന രുദ്രാക്ഷത്തിലേക് കണ്ണൊന്നു പോയി.......ചെറിയ പിടച്ചിലോടെ കണ്ണ്‌ പിൻവലിക്കുമ്പോൾ ഉള്ളം കൊത്തി വലിക്കും പോലെ തോന്നി......... നിന്റെ നെഞ്ചോരം ചേർന്നു കിടക്കേണ്ടത് """"ഒരിക്കലും അഴിയരുതെന്നു ആഗ്രഹിച്ചു നിന്നിലേക്ക് ചേർത്ത് വെച്ചത്.......""ആരും കാണാതെ രുദ്രന്റെ കൺകോണിൽ ഒരു തുള്ളി നീർ പൊടിഞ്ഞു.......... (തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story