ആദിശങ്കരൻ: ഭാഗം 17

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആരവ്..... ""അവന്റ മുഖത്ത് കൂടെ വിരലുകൾ ഓടിച്ച രുദ്രൻ അവന്റെ കഴുത്തൊരം ചേർന്നു കിടക്കുന്ന രുദ്രാക്ഷത്തിലേക് കണ്ണൊന്നു പോയി.......ചെറിയ പിടച്ചിലോടെ കണ്ണ്‌ പിൻവലിക്കുമ്പോൾ ഉള്ളം കൊത്തി വലിക്കും പോലെ തോന്നി......... നിന്റെ നെഞ്ചോരം ചേർന്നു കിടക്കേണ്ടത് """"ഒരിക്കലും അഴിയരുതെന്നു ആഗ്രഹിച്ചു നിന്നിലേക്ക് ചേർത്ത് വെച്ചത്.......""ആരും കാണാതെ രുദ്രന്റെ കൺകോണിൽ ഒരു തുള്ളി നീർ പൊടിഞ്ഞു......... ജോയിൻ ചെയ്തു അല്ലെ.... "" രുദ്രന്റ ചോദ്യത്തിന് നേർത്ത പുഞ്ചിരിയോടെ തലയാട്ടി അവൻ... കടമകൾ ഏറെ ആണ്.... പൂർത്തിആക്കാൻ മഹാദേവൻ നിന്നെ അനുഗ്രഹിക്കട്ടെ.... "" അവന്റ മൂർദ്ധാവിൽ കൈ വച്ചു രുദ്രൻ...... ആരവ് നീ ചോദിച്ച ഫയൽ എല്ലാം ഞാൻ എടുത്തു വച്ചിട്ടുണ്ട്... "" ചന്തു ഇടം കയ്യിൽ രണ്ട് കെട്ട് ഫയൽ അവന്റ മുന്പിലേക് വച്ചു...... എന്നാൽ നിങ്ങൾ സംസാരിക്ക്‌ ഞാനും അജിത്തും പുറത്ത് കാണും... "" രുദ്രനും അജിത്തും പുറത്തേക് ഇറങ്ങിയതും വാതുക്കൽ അടി ഇടുന്ന ദേവൂട്ടനും മാളുവും.... എന്താടാ ഇവിടെ....? രുദ്രൻ കണ്ണൊന്നു കൂർപ്പിച്ചു... മാളുവേച്ചി എനിക്ക് ചായ തരുന്നില്ല ... ""

എക്സാം കഴിഞ്ഞ ക്ഷീണം തീർക്കാൻ സ്ട്രോങ്ങ്‌ ചായ ബെസ്റ്റ് ആണ് രുദ്രച്ച .... വീണ്ടും മാളുവിന്റ കയ്യിലെ ചായക് പിടിച്ചതും അവൾ ആ കൈയിൽ മെല്ലെ കൊട്ടി.... ലെച്ചു ഇവന് പാല് എടുത്തു വച്ചിട്ടുണ്ട് ഇത്‌ വേറെ ആൾക്ക് ആണ്... ചുണ്ട് ഒന്നും കൂർപ്പിച്ചു പെണ്ണ്... ആർക്ക്...? രുദ്രൻ മീശ കടിച്ചു ചെറിയ കുസൃതി കണ്ണിൽ ഒളിപ്പിച്ചു.... അത്‌.. അത്‌... ആരവേട്ടൻ... ആരവേട്ടൻ.... അവൾ വലം കൈ മുറിയിലേക്കു ചൂണ്ടി.... എന്നാൽ ഞാൻ കൊണ്ട് കൊടുക്കാം... ""ദേവൂട്ടൻ അവളുടെ കൈയിലെ ഗ്ലാസിലേക് പിടിത്തം ഇട്ടു... എടാ... ""അത് അവൾ കൊണ്ട് കൊടുത്തോളും എക്സാം കഴിഞ്ഞെന്നു പറഞ്ഞു ഉഴപ്പി നടക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ അടി മേടിക്കും നീ... രുദ്രൻ ശാസനയോടെ ഒന്നും നോക്കി അജിത്തിന് ഒപ്പം പോകുമ്പോൾ അവന്റ കുസൃതിതരങ്ങൾ അജിത്തിനോട് പറയുന്നുണ്ട്.. എന്നാൽ കൊണ്ട് കൊടുക്ക് അരവട്ടനോ, ""മുഴുവട്ടനോ ആർക്കാണ് എന്ന് വച്ചാൽ കൊടുത്തോ... എന്റെ അമ്മൂമ്മമാർ ഇവിടെ ഇല്ലത്ത കൊണ്ട് അല്ലെ... മ്മ്ഹ..""" അരവട്ടൻ"" അല്ല ആരവേട്ടൻ എന്നാണ്‌ ഞാൻ പറഞ്ഞത്.... മാളുവിന്റെ മുഖതു ചെറു നാണം പടർന്നു....

അത്‌ പറയുമ്പോൾ ചേച്ചി എന്തിനാ നാണിക്കുന്നത്... ""മ്മ്... ""കള്ള കണ്ണോടെ അവളെ അടിമുടി നോക്കിയവൻ... ഞാൻ.. "" ഞാൻ നാണിച്ചൊന്നും ഇല്ല.... പോ ചെക്കാ.. ""ചമ്മല് മറച്ചവൾ അകത്തേക്ക് പോയി.. ഇതിൽ എന്തോ ഉണ്ടെല്ലോ....ആലോചനയോടൊപ്പം നഖം കടിച്ചു കൊണ്ട് അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നവൻ "" നിനക്ക് പാല് വേണ്ടേ... "" നീ എന്താ ആലോചിക്കുന്നത്.... ലെച്ചു ഒരു ഗ്ലാസ്‌ പാല് അവന്റെ കയിലേക് കൊടുത്തു... ഇതെന്താ ഹോർലിക്സ് കുറച്ചേ ഇട്ടുള്ളോ... ""? ഗ്ലാസിലേക് സൂക്ഷിച്ചു നോക്കിയവൻ... കയറി ഇറങ്ങി നക്കി കഴിക്കുമ്പോൾ ഓർക്കണം രണ്ടും """ഒരു വശത്തു പാല് കുടിച്ചിട് ചുണ്ട് നുണയുന്ന ശ്രീക്കുട്ടിയിലേക്ക് കണ്ണൊന്നു പോയി അവളുടെ ...... ഈൗ... "" ഒന്നു ഇളിച്ചു കാണിച്ചു കൊണ്ട് വീണ്ടും ഗ്ലാസിലേക് തല താഴ്ത്തി അവൾ.... ഞാൻ അല്ല ലെച്ചു പെണ്ണേ ഈ ഗുണ്ട് മുളക് എടുത്തോണ്ട് വരുമ്പോൾ കമ്പനി കൊടുക്കുന്നത് അല്ലെ... ഞാൻ കഴിക്കുന്നത് കൂടി അവളുടെ ശരീരത്തിൽ ആണ് ഏൽക്കുന്നത്... കണ്ടില്ലെ ഇരിക്കുന്നെ.... ഞാനോ..... "" കയ്യിലെ മസിലിൽ ഒന്നു നോക്കി നെടുവീർപ്പിട്ടു...

ഇനി അതിന്റ പേരിൽ വഴക് വേണ്ട വൈകിട്ട് കേശുവേട്ടൻ മേടിച്ചു തരും ....ലെച്ചു പറഞ്ഞു തീരും മുൻപേ മാളു വന്നു കഴിഞ്ഞിരുന്നു....... " ആരെയും ശ്രദ്ധിക്കാതെ മറ്റെതൊ ലോകത്ത് ആണ് പെണ്ണ്.... നീ എന്താ മാളുവേച്ചി ആലോചിക്കുന്നത്... ചായ അവളുടെ കയ്യിലേക് കൊടുത്തു ലെച്ചു.... മ്മ്ച്ചും "" ചുമൽ കൂച്ചുമ്പോൾ ദേവൂട്ടൻ കളിയായി തലയാട്ടി കഴിഞ്ഞിരുന്നു.... ലെച്ചുഏച്ചി "" ഇച്ചേച്ചി വന്നില്ലേ... "" പാൽ ഗ്ലാസ് ചുണ്ടിലേക് അടുപ്പിച്ചു ദേവൂട്ടൻ.... ആ.. "" വന്നു ചേട്ടായിടെ വാഷ് ചെയ്യാൻ ഉള്ള ഡ്രസ്സ്‌ എടുക്കാൻ പോയിട്ടുണ്ട് ഔട്ട്‌ഹൗസിലേക്ക്....... കാവിലമ്മേ പണി പാളിയോ...? അവിടെ പോയി എന്നെ വെറുപ്പാണോ..? ഇഷ്ടം അല്ലെ എന്ന് പറഞ്ഞു ടാങ്ക് അഴിച്ചു വിടും...പാൽ ഗ്ലാസ് താഴെ വച്ചു കിച്ചൻ സ്ലാബിൽ നിന്നും താഴേക്കു ചാടി മുന്പോട്ട് ഓടി ഒന്നു നിന്നു..... "" തിരികെ വന്നു ആ പാൽ എടുത്തു കുടിച്ചു ശ്രീകുട്ടിയെ ഒന്നും ചിറഞ്ഞു നോക്കി....... പോടാ... "" ഒൻപത് മണി... ""അവളും ചാടി ഇറങ്ങി എല്ലാവരും കൂടി പുറത്തേക് ഓടി കഴിഞ്ഞിരുന്നു... 💠💠💠💠 ഗ്ഗ്,, """ശബ്ദം കേട്ടതും ഇടം കയ്യാലെ ലാപിന്റെ സ്ക്രീൻ താഴ്ത്തി ഒന്നു നോക്കിയവൻ.... മ്മ്.. ""

എന്തെ..? വാഷ് ചെയ്യാൻ ഉള്ള തുണി എടുക്കാൻ വന്നതാ... മുഖം തിരിച്ചവൾ..... എന്റെ തുണി ഞാൻ.... ""പറഞ്ഞു തീരും മുൻപേ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.... ഇടം കൈ വലം കയ്യെ പതുക്കെ തഴുകി..... ഒരു കൈ ഇല്ലങ്കിൽ എന്താ അഹങ്കാരത്തിനു വല്ല കുറവ് ഉണ്ടോ... പൊറു പൊറുത്തു കൊണ്ട് സ്റ്റാൻഡിൽ കിടന്ന തുണികൾ കയ്യിലേക് എടുത്തവൾ... നീ എന്തേലും പറഞ്ഞോ....? ആ പറഞ്ഞു... "" എനിക്ക് ഇതിന്റെ ആവശ്യം ഒന്നും ഇല്ല ഒന്നില്ലേലും ഒരു ഡോക്ടർ ചെക്കനെ കെട്ടേണ്ടവൾ അല്ലെ ഞാൻ .. മ്മ്ഹ്ഹ്..? അ.. അ.. അതിനു അത്‌ ഉറപ്പിച്ചോ...? അവന്റ കണ്ണുകൾ നാലു പാടും ഓടി കളിച്ചു.... ശ്വാസം മെല്ലെ ഉയരുന്നതവൾ കുറുമ്പൊടെ നോക്കി.....അവന്റ നോട്ടം തന്നിലേക്കു വന്നതും ചൂണ്ടിൽ തെളിഞ്ഞ ചിരി ഒളിപ്പിച്ചു കൊണ്ട് കണ്ണ്‌ വെട്ടിച്ചവൾ..... എനിക്ക് പ്രായം കൂടി വരുന്നു... ഞാൻ ഒരു പെണ്ണ് ആണ് എനിക്ക് ഉണ്ട് ആഗ്രഹങ്ങൾ ഒരു ഭാര്യ ആകാനും അമ്മ ആകാനും എല്ലാം.... നിങ്ങളെ നോക്കി ഇരുന്നിട്ട് ഒരു കാര്യം ഇല്ലല്ലോ..... തല വെട്ടിച്ചവൾ പുറത്തോട്ട് പോകുമ്പോൾ..... പതിയെ നെഞ്ചിൽ തിരുമ്മി അവൻ.... ഇല്ല... " അവൾക്കു അതിന് കഴിയില്ല....

എന്നിൽ മാത്രം അലിയേണ്ടവൾ ആണവൾ.... എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കേണ്ടവൾ..... ഇനി ചേട്ടച്ഛൻ നിർബന്ധിച്ചാൽ.. ആഹ്ഹ.. "" ഇടം കയ്യാലെ മുഖത്തെ വിയർപ്പ് ഒപ്പിയവൻ...... അല്ലിപെണ്ണേ.. "" ടാങ്കർ ലോറി പൊട്ടിച്ചു വിട്ടോ.... "" അല്ലി വരുന്നതും നോക്കി മാവിൻ ചുവട്ടിൽ ഉണ്ട് നാലും ദേവൂട്ടനും, ലെച്ചു, മാളു, ശ്രീക്കുട്ടി..... പോടാ അവിടുന്ന്.. നല്ല ഒരു കൊളുത്തു ഇട്ടു കൊടുത്തിട്ടുണ്ട്...നിങ്ങൾ പറഞ്ഞത് പോലെ ഏറ്റാൽ ഏറ്റു.... അല്ലിയുടെ ചുണ്ടിൽ നനുത്ത പുഞ്ചിരി തെളിഞ്ഞു വന്നു.... 💠💠💠💠 കുഞ്ഞനോടും കുഞ്ഞാപ്പുവിനോടും പണ്ട് കേദാർനാഥിൽ പോയ കഥ പറഞ്ഞു കൊടുക്കുകയാണ് ആരവ്.... (അല്പം കൂടി വലുത് ആയതിനാൽ ചെറിയ ഓർമ്മ അവന് ഉണ്ട് ) സോനയുടെ കൂടെ കുതിര പുറത്തു കയറിയതു പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഒന്നു ഇടറി... എല്ലാം ഒരു ചെറിയ ഓർമ്മകൾ.... """ആ മുത്ത് വച്ചതിനു ശേഷം ഉണ്ണിയങ്കിൾ അവിടെ നിറഞ്ഞു ആടിയത് ഇപ്പോഴും കണ്മുൻപിൽ തെളിഞ്ഞു നില്കുന്നു.... മുത്തോ..... """"""""???????? എന്ത് മുത്ത്‌ ..... കുഞ്ഞൻ സംശയത്തോടെ നോക്കി.... അത്‌ എനിക്ക് ഓർമ്മ ഇല്ല... ""

ആ മുത്തിന് എന്തോ പവർ ഉണ്ട് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്... ആാാ വലിയ ഒരു മന ഇല്ലേ.... എന്താ അതിന്റെ പേര്... """" Yes """ഇരികത്തൂർ മന..... അവിടെ ഒരു വലിയ സ്റ്റാച്യു ഇല്ലേ അതിൽ നിന്നും ഉണ്ണി അങ്കിൾ ആ മുത്ത് എടുത്തതും എല്ലാം എനിക്ക് ഓർമ്മ ഉണ്ട്.... ചിത്രന്റെ കൈ പിടിച്ചാണ് ഞാൻ നിന്നത്... എന്നെക്കാൾ ഓർമ്മ അവന് കാണും കാരണം ആൾക്ക് അന്ന് ഏകദേശം ഒൻപതു വയസ് ഉണ്ട്...... ആരവ് അത്‌ പറയുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം മുഖത്തോടെ നോക്കി..... ആ അറിവ് അവർക്ക് ആദ്യമായിരുന്നു... ( രുദ്രവീണയിൽ പറഞ്ഞിട്ടുണ്ട് കുട്ടികൾ മുതിർന്നവരിൽ നിന്നും ചിത്രനിൽ നിന്നും പോലും ഒന്നും അറിയാൻ പാടില്ല എന്ന് വിലക്കിയത്.... ഇനി എല്ലാം അരിഞ്ഞു തുടങ്ങാൻ സമയം ആയത് കൊണ്ട് നിമിത്തം പോലെ ആരവ് വന്നു ) കുഞ്ഞായിരുന്നു എങ്കിലും ഇന്നും ആ മുത്ത് എന്റെ കണ്മുന്നിൽ തെളിഞ്ഞു നില്കുന്നു.... എന്തോ ഒരു ആകർഷണം ആ മുത്തിനോട് എനിക്ക് തോന്നിയിട്ടുണ്ട്.. "" ആവേശത്തോടെ അവൻ അത്‌ പറയുമ്പോൾ ആ മുറിയിലേക്കു അജിത്തും രുദ്രനും കയറി വന്നു...... അവന്റെ വാക്കുകൾക്ക് കേൾക്കേ രുദ്രൻ ഒരു നിമിഷം നിന്നു... """നിന്നിൽ തെളിഞ്ഞു നിൽക്കുന്ന ആ മുത്ത് തന്നെ നിന്റെ ആയുസിന്റെ ചോദ്യചിഹ്‌നം ആണല്ലോ മോനെ...... ""

കണ്ണുകൾ കൂട്ടി പിടിക്കുമ്പോൾ കുട്ടികളുടെ മുൻപിൽ കണ്ണുനീർ പൊടിയാതെ ഇരിക്കാൻ ശ്രമിച്ചവൻ..... നമുക്ക് പോകാം മോനെ..... "" അജിത് ചിരിയോടെ ചോദിച്ചു....... പോകാം അച്ഛാ... "" കുട്ടികളോട് യാത്ര പറഞ്ഞവർ പുറത്തേക് ഇറങ്ങി.... ഏട്ടൻ ഇനി എന്നാണ് വരുന്നത്.... "" കുഞ്ഞനും കുഞ്ഞാപ്പുവും അവന്റെ കൂടെ താഴേക്കു വന്നു.... ഏട്ടൻ സമയം കിട്ടുമ്പോൾ ഒന്നു വിളിച്ചാൽ മതി ഞങ്ങൾ വരാം കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട് കുഞ്ഞൻ നേർമ്മയായ് ചിരിക്കുമ്പോൾ തന്നിൽ നിന്നും മറച്ചു പിടിക്കുന്നത് എല്ലാം മറ നീക്കി പുറത്ത് വരാൻ പോകുന്നത് അവൻ തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു.... 💠💠💠💠 നീ എന്താ ശങ്കു ആലോചിക്കുന്നത്.... ""കുഞ്ഞാപ്പു അകത്തേക്ക് വന്നത് നഖം കടിച്ചു ഇരുപ്പുണ്ട് കുഞ്ഞൻ.... ചന്തുമാമയുടെ ആക്‌സിഡന്റ് സ്വഭാവികം അല്ല കേശു.... """""""അത്‌ കരുതി കൂട്ടി നടത്തിയത് ആണ്... ശങ്കു..... """നീ എന്താ ഈ പറയുന്നത് ആരാ....ആരാ... എന്റെ അച്ഛനെ കൊല്ലാൻ നോക്കിയത്.... ഒരു വിശ്വഭരൻ... "" ഉണ്ണിമാ ആയിരുന്നു അയാളുടെ ലക്ഷ്യം.... ""അന്ന് ചന്തുമാമ ചേട്ടായിയോട് പറഞ്ഞത് ഓർമ്മ ഉണ്ടോ നിനക്ക്..... ഉണ്ണിമാ ഓഫിസിലേക് പോകാൻ ഒരുങ്ങിയതും ദേവൂട്ടൻ വാശി പിടിച്ചപ്പോൾ ചന്തു മാമ പോയതും.... മ്മ്മ്... "" ഉണ്ട് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് ഫീൽ ചയ്തു.....

കേശു തല കുലുക്കി.. Yes... "" അത്‌ തന്നെ.... ഉണ്ണിമാ ആയിരുന്നു അവന്റ ലക്ഷ്യം... "" പക്ഷെ ബലിയാട് ആയത് ചന്തുമാമയും... അയാൾ ആരാ... "? വിശ്വഭരൻ... നീ ഇതെങ്ങനെ അറിഞ്ഞു... കേശു പുരികം ഉയർത്തി നോക്കി ... അവർ മുറിയിൽ വച്ചു കുറച്ചു മുൻപേ സംസാരിക്കുന്നത് ഞാൻ കേട്ടു... ഉണ്ണിമായും ആയാളും തമ്മിൽ വെറും ഒരു ബിസിനെസ്സ് പക അല്ല കേശു.... അതിനു അപ്പുറം മറ്റെന്തോ അവർക്ക് ഇടയിൽ ഉണ്ട്... നീ എന്താ പറഞ്ഞു വരുന്നത്...? എനിക്കൊന്നു മനസിൽ ആകുന്നില്ല... കേശു സംശയത്തോടെ നോക്കി....... വിശ്വംഭരനും ഉണ്ണിമായും തമ്മിൽ മറ്റെന്തോ പക ഉണ്ട്.... "" അത്‌ കണ്ടെത്തണം... അച്ഛൻ അവനെ വെറും താക്കീതിൽ അടക്കി നിർത്തി എങ്കിൽ അതിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യം ഉണ്ട്.....അതേ പോലെ തന്നെ ഉണ്ണിമായേ വെറുതെ വിട്ടു കൊണ്ട് അയാൾ അടങ്ങി ഇരിക്കുന്നത് അച്ഛന്റെ താക്കീത് ഭയന്നു മാത്രം അല്ല അതിനു പിന്നിലും മറ്റെന്തോ ദുരൂഹത ഉണ്ട് എല്ലാം കണ്ടെത്തണം.... മ്മ്ഹ്ഹ് "" വിശ്വഭരൻ അവന്റ സമയം അടുത്ത് തുടങ്ങി.... അവനെ തേടി പോകണം നമുക്ക്..... ആദിശങ്കരന്റെ ചോരയെ തൊട്ട് കളിച്ചവൻ ഇനി വേണ്ട...... കുഞ്ഞൻ പല്ല് ഞറുക്കി.... കേശു... " പെട്ടന്നു തന്നെ തല വെട്ടി കുടഞ്ഞവൻ കുഞ്ഞാപ്പുവിനെ നോക്കി...... എന്താടാ... ""? ആ മുത്ത്... ""

നമ്മൾ കേദാർനാഥിൽ പോയത് പറഞ്ഞു കെട്ടുള്ള അറിവ് മാത്രം ആണ്... പക്ഷെ അതിനു പിന്നിൽ മറ്റെന്തോ നിഗൂഢത ഒളിഞ്ഞിരിക്കും പോലെ.... ആ ജലന്ധരൻ എന്ന ജാതവേദാനു ഇതുമായി എന്തെങ്കിലും ബന്ധം കാണുമോ....? കാണും കാണാതെ ഇരിക്കില്ല..... ആ സമയം ആകുമ്പോൾ എല്ലാം തെളിഞ്ഞു വരും എന്ന് പ്രതീക്ഷിക്കാം.... കുഞ്ഞൻ ഒന്നു നെടുവീർപ്പിട്ടു.... 💠💠💠💠 രുദ്രേട്ട... "" ആരവ് വന്നിരുന്നു അല്ലെ.... ""...കുളപ്പടവിൽ ഇരിക്കുന്ന രുദ്രന് സമീപം ഉണ്ണി ഇരുന്നു... മ്മ്മ്.. "" വന്നിരുന്നു.... അലസമായി മിഴികൾ കാവിലെ കാടുകളിലേക് പോയി.... എന്നോട് എന്തെങ്കിലും ഒളിക്കുന്നുണ്ടോ രുദ്രേട്ടൻ.. ആരവ് അവൻ ആരാ...? അവനെ കുറിച്ച് പറയുമ്പോൾ പോലും ഈ കൺകോണിൽ മിഴിനീർ പൊടിയുന്നത് ഞൻ കാണുന്നുണ്ട്.....അന്ന് പുതുമന അച്ഛന്റെ ഗുരുനാഥൻ രുദ്രേട്ടനു പകർന്നു തന്ന പല അറിവുകളും രുദ്രേട്ടന്റെ മനസിൽ കുഴിച്ചു മൂടി ഇല്ലേ.... ഇനി എങ്കിലും തുറന്നു പറഞ്ഞു കൂടെ.... അത്രയും ഭാരം ഇറക്കി വച്ചു കൂടെ..... ഉണ്ണി സംശയത്തോടെ നോക്കി.... മ്മ്മ്മ്.... "" എല്ലാം എല്ലാവരും അറിയാൻ സമയം ആയിരിക്കുന്നു.... ആഹ്.. ""

രുദ്രൻ കാലൊന്നു നീട്ടി... ആരവ് അവൻ ആരെന്നു നിനക്ക് അറിയണം അല്ലെ..... മ്മ്മ്... "" അറിയണം.... ഉണ്ണി തലയാട്ടി... ആരവ്... "" ആദികേശവൻ തന്നെ.... "" സാക്ഷാൽ മഹാവിഷ്ണുവിന്റെ അംശം ഉള്കൊണ്ടവൻ..... """"വരാഹ രൂപി.... ""സാക്ഷാൽ ഭൂമി ദേവിയുടെ പാതി....... ( വരാഹ അവതാരം കൈക്കൊണ്ടപ്പോൾ ഭൂമി ദേവിയെ ഭഗവാൻ വിവാഹം ചെയ്തു എന്നൊരു വിശ്വാസം ഉണ്ട് ) രുദ്രേട്ട എന്താ ഈ പറയുന്നത് എനിക്ക്... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല....... ഉണ്ണി അവന്റെ കൈകളിൽ മുറുകെ പിടിച്ചു....... നിനക്ക് ജാതവേദനെ അറിയും അല്ലെ അയാളുടെ മുൻജ്ജന്മം ജലന്ധരനെ അറിയും എന്നാൽ അതിനും മുൻപിലത്തെ ജന്മം അത്‌ നിനക്ക് അറിയുമോ...? ഏകദേശം അഞ്ഞൂറ് വർഷം മുൻപ് ഇന്ദുചൂഢന്റെ കാലത്ത്.... ഇല്ല... "".... ഉണ്ണി തലയാട്ടി.. എങ്കിൽ ആരവിനു അറിയാം....... ആാാ.. ആരാവിനോ..? അത്‌... അത് എങ്ങനെ..? സത്യഭാമയെ സ്വന്തം ആക്കാൻ ഭഗവാന്റെ മുത്ത് മോഷിടിച്ചു എന്ന കുറ്റത്തിന് രാജശേഖര റെഡ്‌ഡി ഇന്ദുചൂഡനെ തടവിൽ പാർപ്പിച്ചത് നിനക്ക് അറിയാമല്ലോ.... മ്മ്.. "" അറിയാം അയാൾക് മുൻപിൽ കഴുത്തു നീട്ടി കൊടുക്കാതെ നമ്മുടെ വാവ... "" അല്ല സത്യഭാമ ജീവത്യാഗം ചെയ്തല്ലോ.... ഉണ്ണി അവന്റെ മുഖത്തേക് നോക്കി.... മ്മ്മ്.. "

അതേ പിന്നീട് രാജാവിന്റെ ആൾക്കാരെ ആക്രമിച്ചു ഇന്ദുചൂഢന്റെ സുഹൃത്തായ ""വിഷ്ണു വർദ്ധൻ """ ഇരികത്തൂർ മനയിലെ അവകാശി അത്‌ മനയിലേക് എത്തിച്ചു........ അതാണല്ലോ ആ മുത്തിന് പിന്നിൽ ഉള്ള നമ്മൾക്കു അറിയാവുന്ന കഥ.... ( രുദ്രവീണ part 53 വായിച്ചാൽ മതി വ്യക്തമായി പറയുന്നുണ്ട് ഓർമിക്കാൻ ഒരിക്കൽ കൂടി പറഞ്ഞു ) അതേ """അതിന് ആരവുമായി എന്ത് ബന്ധം.. """"ഉണ്ണി സംശയത്തോടെ നോക്കി.... ആരവ് മറ്റാരും അല്ല ആ മനയിലെ അന്നത്തെ അവകാശി വിഷുവർധൻ"" തന്നെ ആണ്.... ആ മുത്ത് ഇരികത്തൂർ എത്തിച്ചവൻ.... അവന്റെ വേരുകൾ അവിടെ ആണ് ഇരികത്തൂർ മനയിൽ...... അപ്പോൾ ജലന്ധരൻ.... "" അയാളോ...? വിഷ്ണുവര്ധന്റെ കാര്യസ്ഥൻ ആയിരുന്നവൻ """"ചേന്നോത് കുറുപ്പ്"""""...മഹാകാളിയുടെ ഉപാസകൻ...... ചേന്നോത്തു കുറുപ്പ് """""".....അവൻ ആണ് ഇന്ന് നമ്മുടെ മുൻപിൽ ഉള്ള ജാതവേദൻ........ ( തുടരും )........

NB...കൺഫ്യൂഷൻ വന്നു എന്ന് പറഞ്ഞവർക് കുറച്ചു കാര്യങ്ങൾ മനസിൽ ആയല്ലൊ.... ആരവ് അവൻ പുനർജ്ജന്മം ആണ്..... ഇരികത്തൂർ മനയിലെ വിഷ്ണുവർദ്ധൻ ""ആന്ധ്രായിൽ നിന്നും മുത്ത് കൊണ്ട് വന്നത് അദ്ദേഹം ആണ്... എന്തായാലും ജലന്ധരൻ ചുമ്മ ഒരു മുത്തിന് പുറകെ നടക്കില്ലലോ.... വിഷ്ണു വർദ്ധനിൽ നിന്നും എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞു ആയിരിക്കുമല്ലോ അയാൾ അതിനായി പരിശ്രമിച്ചത്...... അപ്പോൾ രുദ്രവീണയിൽ പറഞ്ഞിരുന്നു ഇനിയും കഥകൾ ഒളിഞ്ഞിരുപ്പുണ്ടെന്നു... അത്‌ എല്ലാം പുറത്തു വരും.... ""ചേന്നോത്തു കുറുപ് ""ജലന്ദരന്റെ മുന്ജന്മം അത്‌ ഉടനെ പറയുന്നില്ല അത്‌ അറിയേണ്ടവൻ ആദിശങ്കരൻ ആണ്..... കാരണം അവന്റ സഹോദരിയുടെ നെറ്റിയിലെ കുംകുമം കാത്തു സൂക്ഷിക്കാൻ അവനു കഴിയണം അതായത് മാളുവിന്റ്........ആരാവിനു കാത്തു നിൽക്കുന്ന അപകടം ഗുരുനാഥൻ പണ്ടേ സൂചിപ്പിച്ചത് ആണ് രുദ്രനോട് അത്‌ പോലെ അവന്റ കടമയും .... കേദാർനാഥ് പോയ ഭാഗം ഒന്നു കൂടി വായിച്ചോളൂ... ഒരു രണ്ടു മണിക്കൂർ അവർ തമ്മിൽ സംസാരിച്ചു എന്ന് പറയുന്നുണ്ട് ഇതൊക്കെ ആയിരിക്കാം അവരുടെ സംസാരം.... പ്രത്യേകം പറയുന്നു ആരവിന്റെ കഴിഞ്ഞ ജന്മത്തെ കഥയോ അവനെ കാത്തിരിക്കുന്ന കടമകളോ ഞാൻ പറഞ്ഞിട്ടില്ല... അത്‌ പുറകെ വരും...... ( ഈ കണെക്ഷൻ ഒക്കെ എങ്ങനെ വരുന്നു എന്ന് മാത്രം ചോദിക്കരുത് 🙈മണിക്കൂറുകൾ നീളുന്ന കഷ്ടപ്പാടിന്റെ വില ആണിത്...ഈ തല പുകക്കാൻ എടുക്കുന്ന സമയം സിവിൽ സർവീസ് എഴുതിയിരുന്നേൽ ഞാൻ ആരായേനെ... പോയ ബുദ്ധി ആന പിടിച്ചിട്ട് കാര്യം ഇല്ലാത്ത കൊണ്ട് വായ മൂടി ഇരിക്കുന്നു 🤐🤐 അപ്പോൽ നിങ്ങൾ വെറും നൈസ് waiting എല്ലാം കമെന്റ് ഒതുക്കുമ്പോൾ സങ്കടം വരും 😔😔)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story