ആദിശങ്കരൻ: ഭാഗം 18

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആരവ് മറ്റാരും അല്ല ആ മനയിലെ അന്നത്തെ അവകാശി വിഷണുവർധൻ"" തന്നെ ആണ്.... ആ മുത്ത് ഇരികത്തൂർ എത്തിച്ചവൻ.... അവന്റെ വേരുകൾ അവിടെ ആണ് ഇരികത്തൂർ മനയിൽ...... അപ്പോൾ ജലന്ധരൻ.... "" അയാളോ...? വിഷ്ണുവര്ധന്റെ കാര്യസ്ഥൻ ആയിരുന്നവൻ """"ചേന്നോത് കുറുപ്പ്"""""...മഹാകാളിയുടെ ഉപാസകൻ...... ചേന്നോത്തു കുറുപ്പ് """""".....അവൻ ആണ് ഇന്ന് നമ്മുടെ മുൻപിൽ ഉള്ള ജാതവേദൻ........ അപ്പോൾ ഈ ചേന്നോത് കുറുപ്പ് ആണല്ലേ ജലന്ധരൻ... കൊള്ളാല്ലോ "" ഈ കഥകൾ എങ്ങനെ രുദ്രേട്ടൻ....... """"""ഉണ്ണി ഒന്നും നിർത്തി..... എന്റെ രുദ്രേട്ടനു അറിയാൻ പാടില്ലാത്തത് എന്താ ഉള്ളത് അല്ലെ.... ഹഹഹ.... "" ഉണ്ണി രുദ്രപ്രസാദ് വെറും മനുഷ്യൻ ആണ്.... ഒരിക്കൽ നിന്നോട് ഞാൻ പറഞ്ഞിരുന്നു സാക്ഷാൽ നാരായണൻ ശ്രീരാമവതാരം കൈകൊണ്ട നേരം പതിനാലു സംവത്സരം വനവാസത്തിനു പുറപ്പെട്ടത് അദ്ദേഹം ഭഗവാൻ ആയിരുന്നു എങ്കിൽ എന്ത് കൊണ്ട് ആ വിധി നേരത്തേ തിരിച്ചു അറിഞ്ഞു തടുത്തുകൂടായിരുന്നു...? ദുഷ്ടനായ അസുരനിൽ നിന്നും സ്വപത്നിയെ സംരക്ഷിച്ചു കൂടായിരുന്നു...?

മനസ് കൊണ്ട് പോലും കളങ്കം ഏൽക്കാത്ത സീത ദേവിയെ കുറിച്ച് അപവാദം പറഞ്ഞ ജനങ്ങൾക് മുൻപിൽ തന്റെ ഭാര്യ പതിവ്രത ആണെന്ന ഉത്തമ ബോദ്യം ഉണ്ടായിട്ടും കാട്ടിൽ ഉപേക്ഷിക്കേണ്ടി വന്നത് എന്ത് കൊണ്ട്.....? അത്‌... അത്‌..... """രുദ്രേട്ട.... """""അതിനുള്ള ഉത്തരം ഒന്നു മാത്രം അദ്ദേഹം വെറും മനുഷ്യൻ ആയിരുന്നു...... """"മനുഷ്യന്റെ ചാപല്യങ്ങൾ നാം എന്നും അനുഭവിച്ചേ മതിയാകൂ........ അപ്പോൾ ഈ കഥകൾ..... ഉണ്ണി സംശയത്തോടെ നോക്കി... പൂർണ്ണം അല്ല ഉണ്ണി..... ചിലത് ഇന്നും മറ ആണ് മായ ആണ്.... എന്നിലെ സ്വത്വം തിരിച്ചറിഞ്ഞത് പോലെ ആരവിനെ കണ്ടമാത്രയിൽ പുതുമന അച്ഛന്റ് ഗുരുനാഥൻ അവൻ ആരെന്നു മനസിലാക്കി....... കാരണം ആ മുത്ത് തിരികെ കേദാർനാഥന് നൽകുമ്പോൾ ആ ഏഴു വയസുകാരന്റെ കണ്ണിലെ തിളക്കം അദ്ദേഹം തിരിച്ചു അറിഞ്ഞു.... അവനാൽ സംരക്ഷിച്ചത് തിരികെ നൽകുന്നതിന്റെ ആഹ്ലാദം ആ കണ്ണുകളിൽ നിറഞ്ഞു..... എല്ലാത്തിനും തുടക്കം അവൻ ആണല്ലോ..... ആരവ് ആരെന്ന സത്യം ആ നിമിഷം ഞാനും തിരിച്ചറിഞ്ഞു.... അപ്പോൾ ഈ ചേന്നോത്തു കുറുപ്പിനെ കുറിച്ചു എങ്ങനെ അറിഞ്ഞു രുദ്രേട്ടൻ....?

ആ ഗുരുനാഥൻ തന്നെ പറഞ്ഞു ജാതവേദന്റെ മുന്ജന്മങ്ങൾ.... അതിൽ ഒന്നു ചേന്നോത്തു കുറുപ്പ് ആണ്.... വിഷ്ണുവര്ധന്റെ കാര്യസ്ഥൻ...... "" പിന്നെ അന്ന് തോന്നിയ ഒരു സംശയം ഞാനും അദ്ദേഹവും തമ്മിൽ പങ്ക് വച്ചിരുന്നു......... എന്ത് സംശയം...? മണിവർണ്ണ എന്ന ഗ്രന്ധത്തിൽ മണിവർണ്ണയുടെ സഹോദരൻ മാനവേദൻ തിരുമേനി നമുക്ക് ആയി തുറന്നിട്ടൊരു തെളിവ് അത്‌ ഇന്നും മറഞ്ഞു കിടക്കുന്നു...... എന്ന് വച്ചാൽ....? ഉണ്ണിയുടെ മുഖത്തു സംശയങ്ങൾ നിറഞ്ഞു.. രുദ്രേട്ടൻ പറയുന്നത് ഒന്നും എനിക്ക് മനസിൽ ആകുന്നില്ല... ഞാനും വെറും മനുഷ്യൻ അല്ലെ... ഈ പാദത്തെ സേവിക്കുന്നവൻ അല്ലെ ഞാൻ ..... ഉണ്ണി """""നിരവധി വർണ്ണങ്ങൾ കൊണ്ട് എഴുതിയ ""മണിവർണ്ണ ""എന്ന ഗ്രന്ധം നമ്മൾ വായിച്ചു...... അത്‌ എഴുതിയത് ആരാ.... അത്‌ മണിവർണ്ണയുടെ സഹോദരൻ സഞ്ജയേട്ടന്റെ മുത്തശ്ശൻ...... "" മാനവേദൻ ഭട്ടത്തിരിപ്പാട്.... ആണല്ലോ...? എങ്കിൽ ദാ ഇത് ഒന്നു വായിച്ചു നോക്ക്... വശത്തു വച്ചിരുന്നു മണിവർണ്ണ എന്നെഴുതിയ ഗ്രന്ധം അവന്റെ കൈയിൽ കൊടുത്തു..... രുദ്രൻ മഷി കൊണ്ട് അടയാളിപെടുത്തിയ ഭാഗത്തു കൂടി ഉണ്ണിയുടെ കണ്ണുകൾ പോയി.........

( സിദ്ധാർത്ഥൻ വലിയ കർന്നവരെ കാണാൻ ചെന്നപ്പോൾ അവർ തമ്മിൽ നടന്ന സംഭാഷണം.. മണിവർണ്ണയെയും മുത്തും കയ്യിൽ കൊടുക്കും മുൻപ് നടന്നത്... രുദ്രവീണ part 53 ഒന്നു കൂടി വായിച്ചോളൂ ) വലിയ കാരണവർ പറയുന്നത്.... 💠💠💠 """""""""സിദ്ധാർഥ പണ്ട് ഹൈദരാബാദിൽ ഇന്ദുചൂഡൻ എന്ന് പറഞ്ഞ ശിവഭക്തൻ ഉണ്ടായിരുന്നു അദ്ദേഹം പൂജിച്ച മഹേശ്വരന്റെ അമ്പിളി കലയിലെ മുത്താണ്.... അദ്ദേഹത്തെ ഈ മുത്തു മോഷ്ടിച്ചു ഇന്ന് ആരോപിച്ചു രാജാവിന്റെ ആൾകാർ ബലമായി പിടിച്ചു കൊണ്ടു പോയി അദ്ദേഹത്തിന്റെ പെണ്ണ് സത്യഭാമയെ സ്വന്തം ആകാൻ ഉള്ള രാജാവിന്റെ നീക്കം ആയിരുന്നു അത്..... എന്നാൽ അത് സത്യഭാമയുടെ ജീവൻ തന്നെ ഇല്ലാതാക്കി.... പക്ഷേ രാജാവിന്റെ ആൾക്കാരെ ആക്രമിച്ചു ഇന്ദുചൂടിന്റെ സുഹൃത്തായ വിഷ്ണുവര്ധന് തിരുമേനി അതായതു ഈ മനയിലെ കുട്ടി പറഞ്ഞ കാരണവർ അത് കൈവശപ്പെടുത്തി ഇന്ദുചൂഡൻ തിരിച്ചു വരുമ്പോൾ തിരികെ നൽകാൻ ആയിരുന്നു ഉദ്ദേശ്യം........ . പക്ഷേ അത് കൊണ്ടു അവിടെ നിന്നാൽ ആപത്തു ആണെന്ന് മനസ്സിൽ ആക്കിയ അദ്ദേഹം കേരളത്തിലെക് അതായത് ഇരികത്തൂർ മനയിലേക്കു തിരിച്ചു വന്നു...... മാസങ്ങളോളം അദ്ദേഹം അത് ഇവിടെ സൂക്ഷിച്ചു...

പക്ഷേ അത് എത്തേണ്ട കയ്കളിൽ എത്തിക്കാതെ അദ്ദേഹത്തിന് ഉറക്കം ഇല്ലായിരുന്നു...പക്ഷേ വിധി അദ്ദേഹത്തെ മരണത്തിന്റെ രൂപത്തിൽ തോൽപിച്ചു.... അദ്ദേഹം എഴുതിയ ഗ്രന്ധത്തിൽ ഇന്ദുചൂഢന്റെ സത്യഭാമയുടെയും പുനർജ്ജന്മം പറയുന്നു അവർക്ക് അതിലുടെ ഉണ്ടാകുന്ന മകൻ ഈ മുത്തു കേദ്രനാഥിൽ എത്തിക്കണം......... """""" 💠💠💠💠💠 വായിച്ച ശേഷം ഉണ്ണി രുദ്രന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി...... ഒന്നും മനസിൽ ആയില്ല അല്ലെ അവസാന ഭാഗം ഒന്നു കൂടി വായിക്കു ..... രുദ്രന്റെ നിർദ്ദേശ പ്രകാരം ഉണ്ണി അവസാന ഭാഗത്തേക്ക്‌ ഒന്നു കൂടി നോക്കി... """""""പക്ഷേ വിധി അദ്ദേഹത്തെ മരണത്തിന്റെ രൂപത്തിൽ തോൽപിച്ചു.... അദ്ദേഹം എഴുതിയ ഗ്രന്ധത്തിൽ ഇന്ദുചൂഢന്റെ സത്യഭാമയുടെയും പുനർജ്ജന്മം പറയുന്നു അവർക്ക് അതിലുടെ ഉണ്ടാകുന്ന മകൻ ഈ മുത്തു കേദാർനാഥിൽ എത്തിക്കണം......... """""" അദ്ദേഹം എഴുതിയ ഗ്രന്ധം....... """"""""അതായത് വിഷ്ണു വർദ്ധൻ""""""....... നമ്മുടെ ആരവ്..... മണിവർണ്ണക് മുൻപേ ഇങ്ങനെ ഒരു ഗ്രന്ധം ഉണ്ടായിരുന്നു എന്നതിന്റെ സൂചന അല്ലെ ഇത്..... നമ്മൾ വായിച്ചറിഞ്ഞത് ഏഴു വയസുള്ള മാനവേദൻ തിരുമേനിയുടെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്ത ഏടുകൾ ആണ്...... അതിനു മുൻപേ മറ്റൊരു ഗ്രന്ധം """

ഗ്രന്ധം എന്ന് പറയാൻ കഴിയില്ല ഏകദേശം അഞ്ഞൂറ് വർഷം മുൻപ് നടന്നത് ആയത് കൊണ്ട് താളി ഓലയോ മറ്റോ ആയിരിക്കും......... അതെവിടെ....? താളിയോല ആണെങ്കിൽ അത്‌ നശിച്ചു പോയി കാണും രുദ്രേട്ട... "" എന്തായലും ഈ പറഞ്ഞ വലിയ കാരണവർ അത്‌ വായിച്ചു അറിഞ്ഞത് കൊണ്ട് ആണല്ലോ വലിയ തിരുമേനി സിദ്ധാർത്ഥനും മണിവർണ്ണക്കും ജനിക്കുന്ന മകൻ മുത്ത് കേദാർനാഥിൽ എത്തിക്കണം എന്ന് പറഞ്ഞത്.... അദ്ദേഹത്തിന് അത്‌ ഒരു കേട്ടറിവ് മാത്രം ആണെങ്കിലോ ഉണ്ണി... കാലങ്ങൾ ആയി മനയിൽ വാ മൊഴിയിലൂടെ ചൊല്ലി പോകുന്നൊരു ഐതിഹ്യം... അത്‌ തലമുറകൾ ആയി കടന്നു പോയി "" ആ ഗ്രന്ധം അല്ലങ്കിൽ താളി ഓല അത്‌ നശിച്ചിട്ടില്ല ഉണ്ണി അത്‌ എവിടയോ ഉണ്ട് ... ""... എങ്ങനെ അറിയാം ....? വിഷ്ണുവർദ്ധൻ ആ ഗ്രന്ധം എഴുതി എങ്കിൽ ആ മുത്തിനെ കുറിച്ച് അതിൽ വ്യക്തമായി പരാമര്ശിച്ചിട്ടിണ്ട്... അതിന്റെ സവിശേഷതകൾ അത്‌ കൈവശപ്പെടുത്തിയാൽ ലഭിക്കുന്ന സൗഭാഗ്യം എല്ലാം....നമ്മൾക് അറിയാൻ പാടില്ലാത്തത് എന്തെല്ലാമോ അതിൽ അടങ്ങി ഇരിക്കുന്നു........ അത്‌ അറിഞ്ഞവൻ വിഷ്ണുവർധൻ..... എവിടെയോ ഒരു ചതി നടന്നു കഴിഞ്ഞു ഉണ്ണി.... എന്ത് ചതി ....? അറിയില്ല... നീ ജയദേവനിലേക്ക് വന്നത് പോലെ ആരവ് വിഷ്ണുവർദ്ധനിലേക് വരണം....

എങ്കിൽ മാത്രമേ ആ ഗ്രന്ധം നമുക്ക് മുൻപിൽ തെളിഞ്ഞു വരു......അദ്ദേഹം എന്താണ് എഴുതിയിരുന്നത് എന്ന് വ്യക്തം ആകൂ..... അല്ലങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് നമുക്ക് വ്യക്തമാകൂ .... രുദ്രൻ പതിയെ എഴുനേറ്റു മുൻപോട്ട് നടന്നു.... രുദ്രേട്ട.... "" ഉണ്ണിയുടെ ശബ്ദം കേട്ടതും ഒരു ചിരിയോടെ നിന്നു....... ആരായിരുന്നു പുതുമന അച്ഛന്റെ ഗുരുനാഥൻ .... "" അദ്ദേഹം എങ്ങനെ തിരിച്ചു അറിഞ്ഞു നമ്മെ എല്ലാം..... മ്മ്ഹ.. "" സ്വതസിദ്ധമായ പുഞ്ചിരിയോടെ രുദ്രൻ തിരിഞ്ഞു....... സാക്ഷാൽ """""ഭൃഗു മുനി.... """ ജ്യോതിഷത്തിന്റെ പിതാവ്.... സപ്തർഷികളിൽ ഉത്തമൻ.... ബ്രഹ്മാവിന്റെ മാനസപുത്രൻ...... നിന്റെയും എന്റെയും ജന്മം കൊള്ളുന്ന ഓരോ നാമ്പിനും ജാതകം കുറിക്കുന്നവൻ.... രുദ്രന്റെ വാക്കുകൾ കേൾക്കേ അറിയാതെ തന്നെ ഉണ്ണിയുടെ കൈകൾ കൂപ്പിയിരുന്നു... മുന്പോട്ട് നടക്കുമ്പോൾ ഉണ്ണിയിൽ നിന്നും താൻ മറച്ചു പിടിച്ചത് ഗുരുനാഥൻ രുദ്രനോടായി പറഞ്ഞത് ഹൃദയത്തിന്റ കോണിൽ അലയടിച്ചു തുടങ്ങി...... 💠💠💠💠 """"""""""വിഷ്ണുവര്ധൻ തന്റെ ഇരുപത്തിയേഴാം വയസിൽ അല്പായുസ്സിനാൽ അറ്റു പോയവൻ....

ഭഗവാന്റ തിരുജടയിലെ മുത്തിനെ സംരക്ഷിക്കാൻ വേണ്ടി ജീവൻ ബലി അർപ്പിച്ചവൻ....... ആരവിനെ തിരിച്ചു അറിയുന്ന നിമിഷം ജലന്ധരൻ അവനെ കൊന്നിരിക്കും വിഷ്ണുവര്ധന്റെ വിധി തന്നെ അവനെ തേടി വരും കാരണം വിഷ്ണു വർദ്ധൻ എഴുതിയ ഗ്രന്ധത്തിൽ അവൻ ഭയക്കുന്നത് എന്തോ ഉണ്ട്... അത്‌ നിങ്ങൾക് മുൻപിൽ തെളിയാതെ ഇരിക്കാൻ അവൻ ആരവിനെ ഇല്ലാതെ ആക്കും """""" ഇല്ല ഗുരുനാഥ... "" എന്റെ കുഞ്ഞിനെ അവന്റ കണ്മുൻപിൽ കൊണ്ട് വരില്ല ഞാൻ..... """"""വിധിയെ തടുക്കാൻ നമുക്ക് ആവില്ലല്ലോ.... ആ ഗ്രന്ധം വിഷ്ണുവർദ്ധനിലൂടെ നമുക്ക് മുൻപിൽ തെളിഞ്ഞു വന്നില്ല എങ്കിൽ വലിയ വിപത് നടക്കും...നമ്മൾ പ്രതീക്ഷിക്കുന്ന ദുരന്തം....... കാരണം ആ മുത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ ആ ഗ്രന്ധത്തിൽ മാത്രം ആണ്........ ഭഗവാന്റെ അംശം ഉൾക്കൊണ്ട്‌ ജന്മം കൊണ്ട ഈ കുഞ്ഞിനാൽ ഭൂമി ദേവിയുടെ ഭർത്താവിനെ തിരികെ നൽകാൻ കഴിയട്ടെ.... """"""...ഗുരുനാഥൻ തന്റെ മടിയിൽ ഇരുന്ന ആദിശങ്കരന്റെ തലയിൽ പതിയെ തലോടി........ ( കേദാർ നാഥിലെ സംഭവം ആണേ ) 💠💠💠💠

ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് രുദ്രൻ കാവിലമ്പലത്തിലേക് ആണ് കടന്നു ചെന്നത്.... കാവിലമ്മേ """ എന്റെ കുഞ്ഞൻ അവൻ പൂർണ്ണമായും അവനെ തിരിച്ചു അറിയുന്ന നിമിഷം മാത്രമേ ഈ കഥകൾ അവനു മുന്പിൽ എനിക്ക് പറയാൻ കഴിയു.......അല്ലാതെ അവൻ ഇത് അറിഞ്ഞാൽ അവന്റെ സ്വത്വം അവൻ തിരിച്ചറിയില്ല വെറും ജഡത്തിന് തുല്യം ആകും പിനീട് അവൻ......അവന്റെ കൂടെ പിറപ്പുകളുടെ ജീവൻ സംരക്ഷണം നൽകാൻ അവന് കഴിയണം....കാരണം ഇതിനെല്ലാം ഒരു പോം വഴി അവനിലൂടെ മാത്രമേ സാദ്യം ആകൂ.... ഇപ്പോഴുള്ള അവന്റ തിരിച്ചറിവ് കൂടുതൽ ശക്തം ആകണം...... """"""ആദിശങ്കരൻ സാക്ഷാൽ മഹദേവന്റെ അംശം എന്നത് തിരിച്ചറിയണം എത്രയും പെട്ടന്നു.....""""" രുദ്രന്റെ ശബ്ദം ഉയർന്നു പൊങ്ങി....... അതിൽ ആജ്ഞ നിറഞ്ഞു നിന്നു.........കാവിലെ കാടുകളിൽ ശകത്മായ കാറ്റ് വീശി...... മണികൾ ഒന്നോടെ മുഴങ്ങി........ കൊളുത്തി വെച്ച കിടാവിളക്കിലെ തിരികൾ ആളി കത്തി........ കാവിലമ്മയെ ഒന്നും വണങ്ങി പുറത്തേക് രുദ്രൻ ഇറങ്ങുമ്പോൾ പുറകിലെ വിളക്കുകൾ അടുക്കി വച്ചു കൊണ്ടിരുന്ന സച്ചു """"""

ഒരു പിടച്ചിലോടെ എഴുനേറ്റു....... വല്യേട്ടൻ.... """ആ കണ്ണുകളിൽ ഞാൻ കണ്ട ത്രിശൂലം........ എന്റെ വല്യേട്ടൻ സാക്ഷാൽ മഹാദേവനോ..... കാവിലമ്മേ..... """ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചവൻ... 💠💠💠💠 തങ്കു അമ്മൂമ്മേ... "" അമ്മൂമ്മ സുന്ദരി ആണല്ലോ ഞങ്ങടെ വീണമ്മേ പോലെ.... ശ്രീക്കുട്ടി അത്‌ പറയുമ്പോൾ ദേവൂട്ടനും തങ്കുവിന്റെ മറുവശത്തും ചേർന്നു..... ഉണ്ടാക്കി വക്കുന്ന ഉണ്ണിയപ്പത്തിൽ ആണ് രണ്ടിന്റെയും കണ്ണ്‌ എങ്കിൽ ഈ സുഖിപ്പീര് ഞാൻ നിരസിച്ചു... തങ്കു ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു... അയ്യേ ഞങ്ങൾ അങ്ങനെ പറയുവോ... "" ചൂട് ഉണ്ണിയപ്പം കയ്യിൽ എടുത്തു ദേവൂട്ടൻ.... ഉഫ്.. "" നല്ല നെയ് മണം മൂക്കിലേക് അടുപ്പിച്ചവൻ.... എടാ.. "" രണ്ടും കൂടി ഇവിടെ കിടന്നു കറങ്ങുന്നതിന്റെ ഉദ്ദേശ്യം എന്താ... "" ഇത് രേവുനു ഉള്ളതാ.... ശോഭയും അംബികയും അടുക്കള പുറത്ത് നിന്നും രണ്ടു മുറത്തിൽ പച്ചക്കറി കൾ ആയിട്ട് വന്നു.. ( അംബിക ഉണ്ണിയുടെ അമ്മ ) ഞങ്ങൾ കഴിച്ചിട്ട് ബാക്കി രേവമ്മുനു കൊടുത്താൽ മതി... മ്മ്ഹ... " മുഖം കോട്ടി അവൻ... ദേ അപ്പൂപ്പൻമാരും രേവമ്മുവും വൈകിട്ട് ഇങ്ങു വരും....

രേവമ്മുനോട്‌ പറഞ്ഞു കൊടുക്കും ഞാൻ നീയും ഇവളും പഠിക്കാതെ കുറുമ്പ് കാണിച്ചു നടക്കുകയാണെന്ന്..... ശോഭ ശാസനയോടെ നോക്കി.... രാമേശ്വരത്തു സാഹിത്യ സമ്മേളനത്തിൽ രേവമ്മുന്റെ കൂടെ അപ്പൂപ്പൻ പോയപ്പോൾ ഞാൻ പറഞ്ഞതാ ഇതിനെ കൂടെ കൊണ്ട് പോകാൻ.... അവിടെ എങ്കിലും സമാധാനം വേണം എന്ന് പറഞ്ഞു ആ പാവം....... ദേവൂട്ടൻ നെടുവീർപ്പിട്ടു..... നിന്നെ ഇന്ന് ഞാൻ കുറുമ്പാ.... "" ശോഭ ഒരു കുഞ്ഞു വടി കൈയിൽ എടുത്തതും ഇരു കൈകളിലും ഉണ്ണിഅപ്പം വാരി എടുത്തവർ രണ്ടും ഓടി കഴിഞ്ഞിരുന്നു...... ബാൽക്കണിയിൽ എല്ലാവരും നിരന്നു ഇരുന്നു ഉണ്ണിയപ്പവും ചായയും കുടിക്കുമ്പോൾ സച്ചുവിന്റെ കണ്ണുകൾ അവന്റ വല്യേട്ടനിൽ ആണ്...... എന്താടാ നീ എന്നെ ഇങ്ങനെ നോക്കുന്നത്.... ഒരു ഉണ്ണിയപ്പം സച്ചുവിന്റെ വായിലേക്ക് വച്ചു കൊടുത്തവൻ.... മ്മ്ഹ്ഹ്.. "" ഒന്നും ഇല്ല.... വല്യേട്ടനെ കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു......ചെറിയ ചിരിയോടെ അവന്റ നെഞ്ചിലേക് കിടന്നവൻ.... ഗുണ്ടുമുളകെ കുറച്ചു കഴിക്ക്‌ ഇങ്ങനെ പോയാൽ കതക് മാറ്റി വയ്‌ക്കേണ്ടി വരും......കിച്ചു കളിയാക്കുമ്പോൾ രണ്ട് കയ്യിലും ഉണ്ണിയപ്പം നിറച്ചു പിടിച്ചവൾ ചുണ്ട് കൂർപ്പിച്ചു....... പറഞ്ഞിട്ടുണ്ട് കുഞ്ഞിനെ ആരും കളിയാക്കരുതെന്നു... മോള് കഴിച്ചോ... ശേഷം കുഞ്ഞാപ്പു ശാസനയോടെ കുട്ടികളെ നോക്കി...

നല്ല പ്രോത്സാഹനം ആണല്ലോ "" എന്നെ പ്രോത്സാഹിപ്പിക്കാൻ മാത്രം ആരും ഇല്ല ... ദേവൂട്ടൻ മുഖം തിരിച്ചു... ഇന്നാ മുഴുവൻ കഴിച്ചോ ഒൻപത് മണി... ""ശ്രീക്കുട്ടി അവന്റ വായിലേക്ക് തള്ളി വച്ചു കൊടുത്തു...... അപ്പൂപ്പൻ വന്നൂട്ടോ.... "" ശോഭ താഴെ നിന്നു വിളിച്ചു പറയുമ്പോൾ എല്ലാവരും ചാടി എഴുനേറ്റു... രേവമ്മു """"കുഞ്ഞനും കുഞ്ഞാപ്പുവും അവളുടെ മുഖത്തിനു ഇരുവശവും മുത്തി..... കറുത്ത കരയുടെ നേര്യതും മുണ്ടും അതോടൊപ്പം കറുത്ത ഫ്രെമിലെ കണ്ണടയും ചേർന്ന രേവതി പുതുമന എന്ന എഴുത്തുകാരി ആ മുഖത്തെ ഐശ്വര്യം അവരുടെ ജീവിതം വിളിച്ചു പറയുന്നുണ്ടയിരുന്നു.... സാഹിത്യ സമ്മേളനം എങ്ങനെ ഉണ്ടായിരുന്നു രേവമ്മു ലെച്ചുവും മാളുവും ചോദിക്കുമ്പോൾ കുറുമ്പുകൾ രണ്ടും ദുർഗപ്രസാദിന്റെ ബാഗിൽ പരിശോധനയിൽ ആണ്... ...... " അപ്പൂപ്പെ.. " ഞങ്ങള്ക്ക് ഒന്നും കൊണ്ട് വന്നില്ലേ... കുറുമ്പുകൾ പരിഭവം നിറച്ചു.... പിണങ്ങേണ്ട പുതുമന അപ്പൂപ്പൻ പുറകെ കൊണ്ട് വരുന്നുണ്ട്...... ദുർഗ സെറ്റിയിലേക്ക് ചാരി കിടന്നു.... തോളിൽ കിടന്ന തോർതിനാൽ മുഖത്തെ വിയര്പ്പു ഒപ്പി..... വയ്യങ്കിൽ പോകേണ്ട കാര്യം ഉണ്ടയിരുന്നോ....

ശോഭ ഒരു ഗ്ലാസ് ചൂട് വെള്ളവുമായി വന്നു...... അമ്മൂമ്മേ കൂടെ കൊണ്ട് പോകാതെന്റ കുശുമ്പ്....പാവം അപ്പൂപ്പ ഇപ്പോൾ ആലോചിക്കുന്നത് എന്താണെന്നു അറിയുമോ ദേവൂട്ടൻ ശ്രീകുട്ടിയെ നോക്കി കണ്ണ്‌ കാണിച്ചു... എന്താ.. "" അവൾ കൈ മലർത്തി.... "" ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് "" ദേവൂട്ടൻ ചുണ്ട് കടിച്ചു കണ്ണുകൾ ഇറുകെ അടച്ചു.... ഈ കുറുമ്പൻ... "" ശോഭ പറയുമ്പോൾ ദുർഗയും ചിരിച്ചു പോയി... ശോഭയോട് പറഞ്ഞത് അല്ലെ കൂടെ വരാൻ...... ഇയാൾക് ഇടക്ക് ഇടക്ക് തീരെ വയ്യാരുന്നു..... പുതുമന പുറത്ത് നിന്നും ഒരു ബാഗുമായി വന്നു ശ്രീക്കുട്ടിയുടെ കയ്യിൽ കൊടുത്തു..... പ്രസാദേട്ട.. "" തീരെ വയ്യേ... """ ശോഭ പതിയെ അയാളുടെ മുടിയിൽ തഴുകി.. ഞങ്ങൾ ചെറുപ്പം ആണോടോ രണ്ട് വൃദ്ധന്മാർ അല്ലെ ...ചുറ്റിനും എത്ര കൊച്ച്മക്കൾ ഉണ്ട്.... അല്ലെടോ പുതുമനെ..... ഈ സ്നേഹം ആസ്വദിക്കാൻ തന്നെ ഭാഗ്യം വേണം... നമുക്കത് ഉണ്ടായി..... ദുർഗ്ഗയോടൊപ്പം പുതുമനയും ഇരുന്നു.... തടുക്കാൻ ആവാത്ത വാർദ്ധക്യം വന്നു വീണങ്കിലും ഇരുവരിലും സന്തോഷം നിറഞ്ഞു നിന്നു.... ഈ സമയം പുതുമന കൊടുത്ത ബാഗിന് കുറുമ്പുകൾ രണ്ടും അടി ഇട്ടു തുടങ്ങിയിരുന്നു.... എല്ലവര്കും ഉള്ളത് ഉണ്ട്"" രണ്ട് കൂടി അടി ഇടരുത് ദുർഗ ശാസനയോടെ പറഞ്ഞതും അത്‌ കൊണ്ട് മുകളിലേക്കു പോയി കഴിഞ്ഞിരുന്നു രണ്ടും....

കുഞ്ഞാ മോനെ എന്റെ ചിത്തു.... "" രേവതി കണ്ണ്‌ നിറച്ചു...... ചേട്ടായിക്ക് ഒന്നും ഇല്ല രേവമ്മു.... "" അച്ഛനും ഇച്ചേച്ചിയും കൂടി ഇരികത്തൂർ കൊണ്ട് പോയിട്ടുണ്ട് ഇന്ന് മരുന്ന് വയ്ക്കണം.... ചന്തുമാമയും മീനു അമ്മേ കൂടെ ഉണ്ട് .... നാളെ വരും.... അറിഞ്ഞപ്പോൾ മുതൽ ഉള്ള കരച്ചിൽ ആണ് രേവതിയുടെ... "" എങ്ങനേലും ഇവിടെ വന്നാൽ മതി എന്നേ ഉണ്ടായിരുന്നുള്ളു അല്ലെടോ.... പുതുമന രേവതിയെ നോക്കി... മ്മ്.. തിരുമേനിക് അത്‌ പറയാം.. "" ഞാൻ വളർത്തിയ കുഞ്ഞാ അവൻ എന്റെ മോൻ തന്നെ ആണ്....എത്ര ആഘാതങ്ങളെ തരണം ചെയ്തു ഈ വീട്..... രേവതിയുടെ കണ്ണുകൾ ചുവരിലെ താരയുടെ ചിത്രത്തിലേക് പോയി... അപ്പോൾ ഞങ്ങളോ... "" കുഞ്ഞനും കുഞ്ഞാപ്പുവും ചുണ്ട് ഒന്നു കൂർപ്പിച്ചു... നിങ്ങൾ എല്ലവരും എന്റെ മക്കളുടെ മക്കൾ അല്ലെ ...... ഇരു കയ്യാൽ രണ്ട് പേരുടെയും മുഖത്തു തലോടുമ്പോൾ സച്ചുവും കിച്ചുവും മാളുവും ലെച്ചുവും അവരുടെ രേവമ്മുവിനെ പൊതിഞ്ഞു പിടിച്ചു.... (തുടരും ).......

NB """. സമയം കിട്ടിയില്ല അത്‌ കൊണ്ട് ചെറിയ part ആണ്.......... പുതുമനയുടെ ഗുരുനാഥൻ ഭൃഗു മുനി ആയിരുന്നു....ഹൈന്ദവ ജ്യോതിഷത്തിന്റെ പിതാവ് ആണ് അദ്ദേഹം നമ്മിൽ ഓരോരുത്തരുടെയും ജാതകം എഴുതുന്നത് അദ്ദേഹം ആണെന്ന് വിശ്വാസം........ വിഷ്ണു വർദ്ധൻ എഴുതിയ ഗ്രന്ധം അല്ല എങ്കിൽ താളി ഓല അത്‌ നമ്മൾ ആരും വായിച്ചിട്ടില്ല... സിദ്ധാർത്ഥനോട്‌ വലിയ കാരണവർ സൂചിപ്പിക്കുന്നുണ്ട് (prt 53രുദ്രവീണ ).... അത്‌ എവിടെ എന്നും.... അതിൽ എന്താണെന്നും....ചേന്നോത് കുറുപ്പും വിഷ്ണുവർദ്ധൻ തമ്മിലുള്ള ബന്ധവും ആരവിനു അറിയൂ..... അത്‌ കൊണ്ട് ആണ് ആരവിനെ തിരിച്ചു അറിഞ്ഞാൽ ജലന്ധരൻ ഇല്ലാതെ ആക്കും എന്നു പറഞ്ഞത്.... എന്നാൽ ആരവ് അത്‌ തിരിച്ചു അറിഞ്ഞില്ല എങ്കിൽ വലിയ വിപത് നടക്കും ജലന്ധരൻ എന്ന ദുഷ്ടശക്തി വിജയിക്കും... കാരണം തിന്മക്ക് മേൽ വിജയം നേടാൻ നന്മക്കായി കരുതി ഇരിക്കുന്നത് എന്തോ ഒന്നു ആ ഗ്രന്ധത്തിൽ ഉണ്ട്.... ആരവിനു അത്‌ തിരിച്ചു അറിയാൻ കഴിയട്ടെ....... അവന്റ ജീവൻ ആദിശങ്കരനും ആദികേശവനും മുൻപിൽ നമുക്ക് സമർപ്പിക്കാം...... പെട്ടന്നു തന്നെ അവർ തിരിച്ചു അറിയട്ടെ......... ആരവ് സ്വയം തിരിച്ചു അറിഞ്ഞാൽ മാത്രമേ ആ ഗ്രന്ധം അല്ലങ്കിൽ താളി ഓലയിൽ പരാമര്ശിച്ചിട്ടുള്ളത് അറിയൂ..... അത്‌ കൊണ്ട് അവിടെ സംശയം വേണ്ട വിധി ഉണ്ടെങ്കിൽ അത്‌ പുറകെ വരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story