ആദിശങ്കരൻ: ഭാഗം 19

adhishankaran

എഴുത്തുകാരി: മിഴിമോഹന

ചേട്ടായിക്ക് ഒന്നും ഇല്ല രേവമ്മു.... "" അച്ഛനും ഇച്ചേച്ചിയും കൂടി ഇരികത്തൂർ കൊണ്ട് പോയിട്ടുണ്ട് ഇന്ന് മരുന്ന് വയ്ക്കണം.... ചന്തുമാമയും മീനു അമ്മയും കൂടെ ഉണ്ട് .... നാളെ വരും.... അറിഞ്ഞപ്പോൾ മുതൽ ഉള്ള കരച്ചിൽ ആണ് രേവതിയുടെ... "" എങ്ങനേലും ഇവിടെ വന്നാൽ മതി എന്നേ ഉണ്ടായിരുന്നുള്ളു അല്ലെടോ.... പുതുമന രേവതിയെ നോക്കി... മ്മ്.. തിരുമേനിക് അത്‌ പറയാം.. "" ഞാൻ വളർത്തിയ കുഞ്ഞാ അവൻ എന്റെ മോൻ തന്നെ ആണ്....എത്ര ആഘാതങ്ങളെ തരണം ചെയ്തു ഈ വീട്..... രേവതിയുടെ കണ്ണുകൾ ചുവരിലെ താരയുടെ ചിത്രത്തിലേക് പോയി... അപ്പോൾ ഞങ്ങളോ... "" കുഞ്ഞനും കുഞ്ഞാപ്പുവും ചുണ്ട് ഒന്നു കൂർപ്പിച്ചു... നിങ്ങൾ എല്ലവരും എന്റെ മക്കളുടെ മക്കൾ അല്ലെ ...... ഇരു കയ്യാൽ രണ്ട് പേരുടെയും മുഖത്തു തലോടുമ്പോൾ സച്ചുവും കിച്ചുവും മാളുവും ലെച്ചുവും അവരുടെ രേവമ്മുവിനെ പൊതിഞ്ഞു പിടിച്ചു.... 💠💠💠💠 വാല്യേട്ട ... "" അല്ലിപെണ്ണ് എല്ലാം കുളം ആക്കുവോ.. "" രേവതിയുടെ മടിയിൽ കിടക്കുന്ന കുഞ്ഞന് അടുത്തേക് കിച്ചു ഇരുന്നു.... ഏയ് ഇവന്റെ ട്രെയിനിങ് ആയിരുന്നല്ലോ റോമാൻസിന്റെ മൂർത്തി രൂപം.....

കുഞ്ഞന്റെ കണ്ണുകൾ എതിർ വശത്തു ലെച്ചുവിന്റെ മടിയിൽ കാൽ വെച്ച് മയങ്ങുന്ന കുഞ്ഞാപ്പുവിലെക് പോയി ....... ഒരുമാത്ര കുഞ്ഞൻ അത്‌ ഒന്നു ആസ്വാധിച്ചു അവൻ മറ്റാരോ ആയി മാറി.... തന്റെ മുൻപിൽ അനന്തശയനത്തിൽ പള്ളി ഉറങ്ങുന്ന നാരായണനും ആ പാദ സേവ ചെയുന്ന മഹാലക്ഷ്മിയും നിറഞ്ഞു നിന്നു.......ആദികേശവന്റെ ചുണ്ടിൽ തത്തി കളിക്കുന്ന പുഞ്ചിരി ....... അതിൽ നിറഞ്ഞു നിൽക്കുന്ന ഭാവം........ ആഹ്ഹ്.. " രേവതിയുടെ മടിയിൽ നിന്നും ചാടി എഴുനെറ്റവൻ...... എന്താ മോനെ എന്ത് പറ്റി...... നീ എന്താ വിയർക്കുന്നത്..... രേവതി അവന്റെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു കൊടുത്തു...... ഒന്നുല്ല രേവമ്മു.... " ഞാൻ... ഞാൻ.. കുഞ്ഞാപ്പുവിനെയും ലെച്ചുവിനെയും സൂക്ഷിച്ചു നോക്കിയവൻ.... കണ്ണൊന്നു ചിമ്മി....... ഏയ്‌ ഒന്നും ഇല്ല.... വല്യേട്ടൻ എന്താ കണ്ടത്... സച്ചു അവന്റെ കൈയിലേക് പിടിച്ചു..... സച്ചുവിന്റെ കണ്ണുകൾ കുഞ്ഞന്റെ കണ്ണുകളിൽ എന്തിനോ വേണ്ടി പരതി.... ഒരിക്കൽ താൻ കണ്ട ത്രിശൂലം ഇനിയും മിന്നി മായും എന്നൊരു പ്രതീക്ഷ അവനിൽ ഉടലെടുത്തു.. ..... ഒന്നും ഇല്ലടാ മോനെ.... ""

എന്തോ പെട്ടന്നു കണ്ണിലേക്കു തെറിച്ചു വീണത് പോലെ..... കുഞ്ഞൻ മുഖം തിരിച്ചു..... പിന്നെ വല്യേട്ടൻ മോശം ആണോ ഞങ്ങൾ ഒന്നും അറിയുന്നില്ലെന്ന് വേണ്ട... മാളു വായ പൊത്തി ചിരിച്ചു.... ഞാനും വേരെ ചിലരുടെ ഇളക്കങ്ങൾ കാണുന്നുണ്ടെ."""""""ദേവൂട്ടൻ ചേർന്നിരിക്കുന്ന തൂണിൽ പതിയെ ചുരണ്ടിയതും മാളു തല കുനിച്ചു കഴിഞ്ഞിരുന്നു..... അതെന്താടാ നീ അങ്ങനെ പറഞ്ഞത്... കുഞ്ഞാപ്പു പതിയെ എഴുന്നേറ്റ് ഇരുന്നതും മാളുവും ലെച്ചുവും പരസ്പരം നോക്കി.... മാളുവിന്റെ മുഖത്തെ ഭയം കണ്ടതും ദേവൂട്ടൻ ഒന്നു ചിരിച്ചു കൊണ്ട് കുഞ്ഞാപ്പുവിന് നേരെ തിരിഞ്ഞു .... ഇങ്ങേരു ഉറങ്ങിയില്ലാരുന്നോ.... ""അല്ലേലും കള്ള ഉറക്കം ആണല്ലോ.... നീ എന്നേ അങ്ങനെ ഉറക്കണ്ട ... നീ കാര്യം പറ ആദ്യം...... കുഞ്ഞാപ്പുവിന്റ ചോദ്യത്തിന് ദേവൂട്ടൻ നിന്നു പരുങ്ങുമ്പോൾ മാളുവും ലെച്ചുവും ശ്രീകുട്ടിയും പരസ്പരം മുഖത്തോടെ നോക്കി.... അത്‌ ദേവേട്ടൻ വല്യേട്ടന്റെ കാര്യം പറഞ്ഞത് ആണ് ശ്രീക്കുട്ടി അവനെ രക്ഷിക്കാൻ ഇടയിൽ കയറി .... ആാാ... അ... അ... അത്‌ തന്നെ ഒരു മാലയും കെട്ടി പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് ദിവസം കുറെ ആയല്ലൊ ...

ദേവൂട്ടൻ ആശ്വാസത്തോടെ ശ്രീകുട്ടിയെ നോക്കി... ആരാടാ മാല കെട്ടിപിടിച്ചു ഉറങ്ങുന്നത്.... "" പല്ല് കടിച്ചു കൊണ്ട് ദേവൂട്ടന്റെ ചെവിയിൽ പിടിച്ചു കുഞ്ഞൻ... അവനെ വിടെടാ ഇത് ഒന്നും അല്ലാതെ ഒരു കള്ളകളി ഇവിടെ നടക്കുന്നുണ്ട്.. ഇവളുമാർക്കും ഇവനും മാത്രം അറിയാവുന്നത്... ഞാൻ കണ്ടുപിടിച്ചോളാം കേട്ടോടി..... കുഞ്ഞാപ്പു ലെച്ചുവിനെ ചിറഞ്ഞൊന്നു നോക്കി.... അല്ലേലും ഇങ്ങനെ ഉള്ളത് കണ്ടു പിടിക്കാൻ നിങ്ങളെ കഴിഞ്ഞല്ലേ വേറെ ആളു ഉള്ളൂ........അവന്റ കാലിൽ ഒരു പിച്ച് കൊടുത്തവൾ.... കൊച്ചേട്ടന്റെ രണ്ട് മണിക്കൂർ നീണ്ട ക്ലാസ് കഴിഞ്ഞു പോയ മേനക എല്ലാം കുളം ആക്കിയോ എന്തോ....കിച്ചു മുകളിലേക്കു നോക്കി... എങ്കിൽ ഇച്ചേച്ചീടെയും ചേട്ടായിടെയും കാര്യത്തിൽ ഞാൻ ഇടപെടില്ല.... കുഞ്ഞൻ മീശ കടിച്ചു.... കുഞ്ഞാ .. ""ഒന്നിക്കേണ്ടവർ എന്നായാലും ഒന്നിക്കും... നീയും ഭദ്രയും ഇവനും ലെച്ചുവും പോലെ.... രേവതി അവന്റെ മുടിയിൽ പതിയെ തലോടി....... സച്ചുവേട്ടനും ഛാ..........മ്മ്മ്മ്മ്..... മ്മ്മ്മ്മ്മ് ദേവൂട്ടനെ പൂർത്തി ആക്കാതെ സച്ചു അവന്റെ വായ പൊത്തി പിടിച്ചു....... എന്താടാ... ""കുഞ്ഞൻ ചിറഞ്ഞൊന്നു നോക്കി...

അത്‌ വാല്യേട്ട ഇവന് ചായ വേണം എന്ന് ഞാൻ ഒരെണ്ണം എടുത്തു കൊടുക്കട്ടെ..... വാ മോനെ ഏട്ടൻ ഇട്ട് തരാല്ലോ എന്റെ പൊന്ന് മോന് ..... പല്ല് കടിച്ചു കൊണ്ട് ദേവൂട്ടന്റെ കൈയിൽ പിടിച്ചവൻ വലിക്കുമ്പോൾ കിച്ചു ചിരി അടക്കാൻ പാട് പെട്ടു.... കൊല്ലാൻ കൊണ്ട് പോകുവാണോ കാല നിങ്ങൾ എന്നേ..... സച്ചുവിന്റെ പിടിയിൽ കിടന്നവൻ പുളഞ്ഞു..... 💠💠💠💠 ഇതെന്തിനാ നീ.. നീ.. നീ കൊണ്ട് വന്നത്.... ""വേറെ ആരും ഇല്ലേ ഇവിടെ... """ അല്ലിയുടെ ഇരു കൈകളിൽ ഇരിക്കുന്ന ഔഷധകൂട്ടിലേക് കണ്ണ്‌ പോയി ചിത്രന്റെ...... എന്റെ ഉണ്ണി വല്യച്ഛൻ മരുന്ന് ഇട്ട് തന്നോളും..... ""മ്മ്ഹ.. ""മുഖം തിരിച്ചവൻ.... അയ്യാ.. ""ഉണ്ണി വല്യച്ഛൻ മരുന്ന് ഇട്ടു തന്നോളും പോലും അവർ എല്ലാവരും ചന്തു ചേട്ടച്ഛനെ കൊണ്ട് അറയിൽ കയറി.....മരുന്ന് മേശമേൽ വച്ചു കൊണ്ട് സാരി ഇടുപ്പിലേക് വലിച്ചു കുത്തി അവൾ ... എന്നാൽ... എന്നാൽ ഞാൻ തനിയെ ഇട്ടോളാം.... ""നെഞ്ചിലേ നേര്യത് ഇടം കൈ കൊണ്ട് ഒന്നു കൂടി വലിച്ചു ഇട്ടവൻ..... തനിയെ മരുന്ന് ഇട്ടോളൂ ഒരു കുഴപ്പവും ഇല്ല..... ചേട്ടച്ഛൻ പറഞ്ഞത് ഒന്നു കൂടി ഓർത്താൽ നന്ന്..... എന്ത്...?

ഇടം കൈക്കും കൂടുതൽ സ്‌ട്രെയിൻ കൊടുക്കാൻ പാടില്ല... കൊടുത്താൽ മൂന്നു മാസം എന്നുള്ളത് നീണ്ടു പോകും എന്ന്.... ശേ """"എന്നാൽ അവർ അറയിൽ നിന്നും ഇറങ്ങിയിട്ട് മതി.... പല്ല് കടിച്ചവൻ.... ഇങ്ങേരു പൊട്ടൻ ആണോ.... ""? അല്ലി കൂർപ്പിച്ചൊന്നു നോക്കി... പൊട്ടൻ നിന്റെ അച്ഛൻ ... "" ദേ മരിച്ചു പോയ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ.... മരുന്ന് മുഴുവൻ തലയിൽ കൂടി ഒഴിക്കും ഞാൻ.... എന്റെ മനുഷ്യ അവർ അറിയിൽ നിന്നും ഇറങ്ങാൻ ഇനി രണ്ട് മണിക്കൂർ സമയം ഉണ്ട്.... ഈ മരുന്നിനു കാലാവധി അരമണിക്കൂർ ആണ്....അതിനുള്ളിൽ ഇട്ടു തന്നില്ല എങ്കിൽ ഇതിന്റെ ഗുണം പോകും...... അല്ലി മേശയിൽ നിന്നും ഒരു ഓട്ടുപാത്രത്തിലെ മരുന്ന് കൈയിലേക് എടുത്തു....... വലം കൈ കൊണ്ട് എണ്ണ പോലെ ഉള്ള ദ്രാവകം പതിയെ കോരി.. ഇളം പച്ചനിറത്തിലെ ദ്രാവകം ആണത്....... പതിയെ അവന്റെ ശിരസിൽ അത്‌ ഒഴിച്ചു.... ഇതെന്തിനാ തലയിൽ ഒഴിക്കുന്നത്.... ""അവളുടെ വലം കൈയിൽ പിടിച്ചവൻ... ആഹ്ഹ്... "" അവന്റ ഇടം കയ്യിലെ ചൂട് തന്റെ ദേഹത്തേക് അരിച്ചു ഇറങ്ങിയതും പെണ്ണൊന്നു പൊള്ളി പിടഞ്ഞു....... സോറി... "" കൈ പെട്ടന്നവൻ വലിച്ചതും ഉള്ളൊന്ന് പിടഞ്ഞു പെണ്ണിന്റെ... മനസ് നിയന്ത്രണം വിടും എന്ന് തോന്നിയത് ശ്വാസം ഒന്നു വലിച്ചു വിട്ടവൾ..... അതേ ""

മറ്റൊരാളുടെ ഭാര്യ ആകേണ്ടവൾ ആണ് ഞാൻ ഇങ്ങനെ കേറി കയ്യിൽ പിടിക്കുന്നത് ഒന്നും അത്ര നല്ലത് അല്ല....ഒന്നില്ലേലും ഒരു ഡോക്ടറുടെ ഭാര്യ ആകേണ്ടത് അല്ലെ.... കൈയിലെ എണ്ണ അവന്റ തലയിൽ ശക്തിയിൽ പതിപ്പിച്ചവൾ... എന്നാൽ ചെല്ലടി.... ചെന്നു നിന്റെ ഡോക്ടറുടെ തലയിൽ കൊണ്ട് തളം വയ്ക്ക് എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.. .... ഓ അപ്പോൾ ഇത് തളം ആണെന്ന് മനസിലായി അല്ലെ.... ഇങ്ങേരുടെ തല കുറച്ചു തണുക്കാൻ ചേട്ടച്ഛൻ തന്നതാ...."" ഇരുപത്തി നാലു മണിക്കൂറും കേറ്റി വച്ചത് പോലുരു മുഖവും രണ്ട് ഉണ്ടക്കണ്ണും... "" അല്ലി പൊറു പൊറുത്തു.... എന്താടി പൊറു പൊറുക്കുന്നത്.... അവന്മാരുടെ കൂടെ ചേർന്നു അഹങ്കാരം മുഴുവൻ പഠിച്ചിട്ടുണ്ട്... "" അഹങ്കാരി.... പല്ലൊന്നു കടിച്ചതും കയ്യിലെ വേദന കൊണ്ട് പുളഞ്ഞവൻ... മ്മ്മ്.. ""ഇതാ പറഞ്ഞത് മര്യാദക് ഇരിക്കാൻ കുറച്ചു മുൻപ് ചേട്ടച്ഛൻ തിരുമ്മിയത് കൊണ്ട് വേദന കാണും അത്‌ കുറക്കാൻ ഉള്ള മരുന്നാണ് ഇത്.... അതിനു തലയിൽ ആണോ ഇടുന്നത്.... " തല ഒന്നു തണുക്കട്ടെ... "" എണ്ണ കൊണ്ട് മുടിയിഴകിളിൽ ആഴത്തിൽ വിരൽ ഓടിക്കുമ്പോൾ അവൾ അറിയാതെ ഇടുപ്പിൽ കുത്തിയ സാരി തുമ്പ് അഴിഞ്ഞു വീണിരുന്നു......

പുറത്ത് നിന്നും അകത്തേക് ഒഴുകി വരുന്ന തെക്കൻ കാറ്റിൽ അണിവയറിനെ പൊതിഞ്ഞിരുന്ന സാരി പറന്നകന്നതും ചിത്രന്റെ കണ്ണുകൾ ഒന്നു പിടച്ചു..... . ആലില വയറിൽ തെളിഞ്ഞു നില്കുന്ന ചെറിയ പുക്കിൾ ചുഴി....അതിനോട് ചേർന്നു നില്കുന്ന കറുത്ത കുഞ്ഞ് മറുക്.... അതിന് ഭംഗി കൂട്ടാൻ എന്നോണം ചുറ്റും നനുത്ത സ്വർണ്ണ രോമരാജികൾ....... ഒരു നിമിഷം ചിത്രന്റെ തോണ്ട കുഴി ഉയർന്നു പൊങ്ങി ..... കണ്ണുകൾ സ്ഥാനം തെറ്റി വീണ്ടും അവിടേക്കു പോയതും സ്വയം നിയന്ത്രിച്ചവൻ...... എടി... "" ഈ.. ഈ... സാരി ഒന്നു നേരെ ഇട്..... എന്താ...?? അവന്റ തലയിൽ നിന്നും കൈ എടുത്തവൾ അവനെ നോക്കി... ഈ സാരി പിടിച്ചു നേരെ ഇടാൻ..... "" മനുഷ്യനെ പ്രലോഭിപ്പിക്കാൻ ഇറങ്ങി ഇരിക്കുന്നു.... പല്ല് കടിച്ചതും അവൾ ഒന്നു ഞെട്ടി പിടഞ്ഞു താഴേക്കു നോക്കി..... കയ്യിൽ നിറഞ്ഞു നിൽക്കുന്ന എണ്ണ കാരണം സാരി തുമ്പ് നേരെ ഇടാൻ കുറച്ചു നേരം ശ്രമിച്ചതും....... ചിത്രന്റെ ഇടം കയ്യിൽ ആ സാരി തുമ്പ് സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു ......

മറുത്തൊന്നും പറയാൻ കഴിയും മുന്പെ അവന്റ ഇടം കൈ അവളുടെ ഇടുപ്പിലേ സാരി ചുറ്റിലേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു............ മ്മ്ഹ്ഹ്...... "" ഒരു പിടച്ചിലോടെ അവന്റെ കണ്ണുകളിൽ മിഴികൾ കോർത്തതും..... ആ കണ്ണുകളലെ വശ്യത അവനിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കും പോലെ തോന്നി അവൾക്ക്‌..... ആ മാറിലേക് പടരാൻ ഉള്ളം കൊതിച്ചതും പിള്ളേരുടെ വാക്കുകൾ അവളെ പിന്തിരിപ്പിച്ചു കഴിഞ്ഞിരുന്നു ..... കണ്ണുകൾ അവനിൽ നിന്നും വേർപെടുത്തി അവന്റെ നെഞ്ചിനെ പൊതിഞ്ഞിരുന്ന നേര്യത് പതിയെ എടുത്തു മാറ്റി.... ഒരുമാത്ര കണ്ണൊന്നു പിടച്ചു പെണ്ണിന്റെ നെഞ്ചിൻകൂടും കഴുത്തും ഒട്ടിച്ചേർന്നിരിക്കുന്നു.....വീണ്ടും വീണ്ടും ക്ഷമ ചോദിച്ചു കൊണ്ട് അധരങ്ങളാൽ ആ പാടിനെ മൂടാൻ തോന്നി അവൾക്........... യാന്ത്രികമായി മറ്റൊരു ഓട്ടു പാത്രം എടുത്തു അതിലെ തൈലം മയിൽ പീലിയാൽ അവന്റ വലം കഴുത്തിലേക് പുരട്ടി തുടങ്ങി..... കഴുത്തിലെക്ക്‌ എത്താൻ പാകത്തിന് അല്പം കുനിഞ്ഞു നില്കുന്നവളുടെ ശ്വാസം അവന്റ മുഖത്തു തട്ടി തുടങ്ങി....... പുരികക്കൊടികൾക് ഇടയിലെ കറുത്ത വലിയ വട്ടപൊട്ടു.....

നിറയെ കരി എഴുതിയ വിടർന്ന കണ്ണുകൾ..... നാസിക തുമ്പിൽ തിളങ്ങുന്ന പച്ച കൽ മൂക്കുത്തി....... ഉമിനീർ വറ്റുന്നത് അനുസരിച്ചു നാക്ക് കൊണ്ട് നനവ് നൽകുന്ന വിടർന്ന അധരങ്ങൾ..... എല്ലാം കൗതുകത്തോടെ നോക്കി ഇരുന്നവൻ.......... കഴിഞ്ഞു..... """ അല്ലി രണ്ട് പാത്രവും കൈയിൽ എടുത്തു.... ങ്‌ഹേ .. "" എന്താ..... ചിത്രൻ ഒന്നു ഞെട്ടി.... എന്റെ ജോലി കഴിഞ്ഞു എന്ന്..... മറ്റൊരാളെ വിവാഹം കഴിക്കേണ്ട ഞൻ ഇത് ഒന്നും ചെയ്ത് തരാൻ പാടുള്ളതല്ല... പിന്നെ എന്റെ ചേട്ടച്ഛൻ പറയുമ്പോൾ എതിര് പറയാൻ കഴിഞ്ഞില്ല....കണ്ണൊന്നു ചിമ്മി കാണിച്ചവൾ പുറത്തേക് ഇറങ്ങി.... അല്ലി.... "" വിളിക്കാൻ ആയി ശ്രമിച്ചതും വാക്കുകൾ തൊണ്ട കുഴിയിൽ വിലങ്ങു തീർത്തു കഴിഞ്ഞിരുന്നു..... കണ്ണുകൾ നിറഞ്ഞൊഴുകി അവന്റ .... Yes.... """"തകർത്തു.......... പുറത്തേ ജനൽ വഴി എല്ലാം നോക്കികണ്ടവർ ഭദ്രയും ചിന്നുവും പരസ്പരം കൈകൾ തമ്മിൽ കൂട്ടി അടിച്ചു.... ഇനി ചിത്തുവേട്ടൻ ഇച്ചേച്ചിയുടെ പുറകെ വരും.... ഭദ്ര കണ്ണൊന്നു തുടച്ചു..... അല്ലിയുടെ ചുണ്ടിലും ഇളം പുഞ്ചിരി തത്തി കളിച്ചു.......

കണ്ണാടിക്കു മുൻപിൽ നിന്നവൾ ആ സാരി തുമ്പ് അല്പം മാറ്റി അവന്റെ കൈകൾ പതിഞ്ഞ ഇടുപ്പിൽ പതിയെ തലോടുമ്പോൾ അറിയാതെ ശ്വാസം ഉയർന്നു പൊങ്ങിയിരുന്നു..... 💠💠💠💠 അറയിൽ ചന്തുവിന്റെ ഓരോ നാഡികളും സൂക്ഷ്മമായി നിരീക്ഷിച്ചു സഞ്ചയൻ...... നെഞ്ചിലെ രക്ഷയിൽ മുറുകെ പിടിച്ചു കൊണ്ട് ദ്വന്വന്തരി മൂർത്തി മന്ത്രം ഉരുവിട്ടവൻ ഇടം കൈയിലെ തുടുപ്പ് തൊട്ടറിഞ്ഞു.... "ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവാമയവിനാശായ ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ " പതിയെ കണ്ണുകൾ തുറക്കുമ്പോൾ ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു നിന്നു...... സഞ്ചയ.... """തിരികെ വരുവോ ഞാൻ.... പുറത്ത് എന്നെയും കാത്തു ഒരു പെണ്ണ് നില്പുണ്ട് എന്റെ മീനു ഇനിയും സങ്കടപെടുത്താൻ വയ്യ """ ഇടം കയ്യാൽ സഞ്ജയന്റെ വലം കൈയിൽ പിടിച്ചു ചന്തു.... ചന്തു... ""രോഗിക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസം ആണ്... നിന്നിൽ അത്‌ ഏറെ ഉണ്ടെന്നു അറിയാം..... നിരാശ വേണ്ട... കൃത്യം ഏഴുമാസം...."" ഏഴാം മാസം പതിനൊന്നാം ദിവസം മൃതി അടഞ്ഞ നിന്റ കോശങ്ങൾക് പുനർജീവനം നൽകി ഇരിക്കും ഇരികത്തൂർ സഞ്ജയൻ ഭട്ടത്തിരിപ്പാട് ...... സഞ്ചയ കാവിലെ മഞ്ഞൾ നീരാട്ട് അടുത്ത് അത്‌ കഴിയുമ്പോൾ ഇവനെ നിന്റെ മുന്പിലേക് തരും ഞാൻ....

മറ്റാരേക്കാളും നിന്നെ വിശ്വാസം ആണ് എനിക്ക്..... രുദ്രൻ ചന്തുവിന്റെ നെറുകയിൽ തലോടി.... അത്‌ മതി...അത്‌ വരെയുള്ള ഔഷധം ഞാൻ നൽകാം......പിന്നെ "" രുദ്ര മീനു മാത്രം പോരാ കുട്ടികൾ ആരെങ്കിലും കൂടെ വേണം ഇവിടെ..... മ്മ്മ്.. "" അറിയാം ചന്തുമാമക് ഒപ്പം നില്കാൻ എന്റെ കുട്ടികൾ ഓരോരുത്തരും മത്സരം ആണ്.... അവരുടെ ഉള്ളിൽ തുടിക്കുന്ന പ്രണയം മാത്രമേ അവർ തിരിച്ചു അറിയുന്നുള്ളു... രുദ്ര കുട്ടികൾ വേണ്ടെടാ... "" പേടിയാ എനിക്ക്.. നീയോ ഉണ്ണിയോ കൂടെ നിന്നാൽ മതി..... ചന്തു ഇടറിയ ശബ്ദത്തോടെ പറഞ്ഞു.... ചിലത് തടുക്കാൻ ആവാത്ത വിധി ആണ് ചന്തു.. നിന്നിലെ ഈ രോഗം പോലും നിമിത്തം ആണ്.... കുട്ടികൾ അവനിലേക്ക് അടുക്കാൻ മാത്രമായൊരു നിമിത്തം..... മനസിൽ ആയില്ല..... "" എന്നെ ആക്രമിച്ചത് വിശ്വഭരൻ അല്ലെ.... ഉണ്ണിയോടുള്ള ബിസിനെസ്സ് പക.... അതും ഇതും ആയി എന്ത് ബന്ധം...... ഉണ്ട് ബന്ധം ഉണ്ട്...""" രുദ്രേന്റെ ശബ്ദം ഉയർന്നു.... നിന്നോട് ഇപ്പോൾ എനിക്ക് പറയാൻ കഴിയില്ല ചന്തു... കുറച്ചു നാൾ കഴിയുമ്പോൾ തനിയെ മനസിൽ ആക്കും നീ വിശ്വഭരൻ ആരാണെന്നു അത്‌ വരെ ഈ രഹസ്യം എന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ ... കാരണം അത്‌ നമ്മുടെ മക്കൾ അവർ കണ്ടെത്തും.....അവരുടെ കടമ ആണത്...

( വിശ്വംഭരൻ എന്നഎതിരാളി ഇത് വരെ പുറത്ത് വന്നിട്ടില്ല അയാൾ ചന്തുവിനെ ആക്രമിച്ചു എന്നത് ഒഴിച്ചാൽ ബാക്കി കാര്യങ്ങൾ പുറകെ വരും...... ) വാ നമുക്ക് പുറത്ത് ഇറങ്ങാം..... രുദ്രൻ പതിയെ ചന്തുവിനെ എടുത്തുയർത്തി... അറക്കു പുറത്തിറങ്ങി ചന്തുവിനെ വീൽ ചെയറിലേക്ക് വെച്ചവൻ.... രുദ്രച്ഛ... "" ഭദ്രയും ചിന്നുവും അവന് ചുറ്റും കൂടി.... എന്നേ വേണ്ടേ രുദ്രചനെ മതിയോ രണ്ട് പേർക്കും.... വീൽചെയറിൽ ഇരുന്നു കുറുമ്പൊടെ നോക്കി ചന്തു..... ആര് പറഞ്ഞു വേണ്ടാന്ന് ഞങ്ങടെ ചന്തുമാമ അല്ലെ..... തളർന്ന കൈകളിൽ പതിയെ തലോടി ഭദ്ര........ അല്ലി എവിടെ...? രുദ്രന്റ കണ്ണുകൾ ചുറ്റിനും പോയി...... ചേട്ടായിക്ക് മരുന്ന് ഇട്ടു കൊടുത്തിട്ടു അനന്തന്റെ കൂടെ പുറകിലെ താമര പൊയ്കയിലേക്ക് പോയിട്ടുണ്ട്....... ഇച്ചേച്ചിടെ ഇഷ്ടപൂവ് അല്ലെ... ചിന്നു പതിയെ ചിരിച്ചു.... ആഹ്.. "" എന്നാൽ പോയിട്ടു വരട്ടെ.... നിങ്ങള് ഭക്ഷണം കഴിക്കു മീനു ഒന്നും കഴിച്ചില്ലല്ലോ ഇത് വരെ..... ഗൗരി എല്ലാം എടുത്തു വയ്ക്കു.... സഞ്ജയൻ ഗൗരിക് നിർദേശം കൊടുക്കുമ്പോൾ രുദ്രന്റെ ഉള്ളം തുടി കൊട്ടി തുടങ്ങി..... അരുതാത്തത് എന്തോ വന്നു ഭവിക്കും പോലെ....... 💠💠💠💠

കോളേജിലേ സെമസ്റ്റർ എക്സമിന്റെ മാർക്ക്‌ ഷീറ്റ് സെൻറ് ചെയ്യാൻ കോളേജിൽ നിന്നും വിളിച്ചു പറഞ്ഞത് അല്ലി കുഞ്ഞനെ വിളിച്ചു പറഞ്ഞിരുന്നു തന്റെ മുറിയിലെ ടേബിളിൽ പെൻഡ്രൈവ് ഉണ്ട് അത്‌ എടുത്തു സെൻറ് ചെയ്യാൻ... അത്‌ പ്രകാരം അല്ലിയുടെ മുറിയിൽ വന്നതാണവൻ..... മ്മ്മ്ഹ്ഹ്.. "" ഇച്ചേച്ചീടെ കാര്യം അടുക്കും ചിട്ടയോടെ ഉള്ള മുറിയിൽ ടേബിളിൽ ചെറിയ ഓട്ടു ഉരുളിയിൽ വിടർന്നു നിൽക്കുന്ന താമര കൗതുകപൂർവ്വം നോക്കിയവൻ..... പതിയെ ആ താമര ഇതളുകൾ തലോടി...... വശത്തു ഇരിക്കുന്ന പെൻഡ്രൈവ് എടുത്തവൻ തിരിഞ്ഞു..... കുഞ്ഞാ...... """...... ആഹ്.... """ ഒരു നിമിഷം നിന്നവൻ...... ഇച്ചേച്ചിയുടെ ശബ്ദം കരയും പോലെ.... തന്റെ തോന്നൽ ആണോ...... കുഞ്ഞൻ പെട്ടന്ന് തന്നെ തിരിഞ്ഞു..... ങ്‌ഹേ....ഞെട്ടി പിടഞ്ഞവൻ "" അത്രയും നേരം വിടർന്നു നിന്നിരുന്ന താമര കരിഞ്ഞുണങ്ങി ഇതളുകൾ അടർന്നു വീണിരുന്നു...... ഓട്ടു ഉരുളിയിലെ വെള്ളത്തിൽ ജീവന് വേണ്ടി പിടയും പോലെ..... ഇച്ചേച്ചി...... "" അറിയാതെ നിലവിളിച്ചു പോയവൻ.......... ( തുടരും )...........

NB :: വിശ്വംഭരൻ പുറകെ വരും..... അയാൾ ആരാണ് എന്താണ് എന്നൊക്കെ നാമുക് പുറകെ അറിയാം..... ചിലപ്പോൾ അയാൾക് കാണും എന്തെങ്കിലും കണെക്ഷൻ...... ചില വിധികളെ നമ്മൾ സ്വീകരിച്ചേ മതി ആകൂ.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story