ആദിശങ്കരൻ: ഭാഗം 20

adhishankaran

എഴുത്തുകാരി: മിഴിമോഹന

കോളേജിലേ സെമസ്റ്റർ എക്സമിന്റെ മാർക്ക്‌ ഷീറ്റ് സെൻറ് ചെയ്യാൻ കോളേജിൽ നിന്നും വിളിച്ചു പറഞ്ഞത് അല്ലി കുഞ്ഞനെ വിളിച്ചു പറഞ്ഞിരുന്നു തന്റെ മുറിയിലെ ടേബിളിൽ പെൻഡ്രൈവ് ഉണ്ട് അത്‌ എടുത്തു സെൻറ് ചെയ്യാൻ... അത്‌ പ്രകാരം അല്ലിയുടെ മുറിയിൽ വന്നതാണവൻ..... മ്മ്മ്ഹ്ഹ്.. "" ഇച്ചേച്ചീടെ കാര്യം അടുക്കും ചിട്ടയോടെ ഉള്ള മുറിയിൽ ടേബിളിൽ ചെറിയ ഓട്ടു ഉരുളിയിൽ വിടർന്നു നിൽക്കുന്ന താമര കൗതുകപൂർവ്വം നോക്കിയവൻ..... പതിയെ ആ താമര ഇതളുകൾ തലോടി...... വശത്തു ഇരിക്കുന്ന പെൻഡ്രൈവ് എടുത്തവൻ തിരിഞ്ഞു..... കുഞ്ഞാ...... """...... ആഹ്.... """ ഒരു നിമിഷം നിന്നവൻ...... ഇച്ചേച്ചിയുടെ ശബ്ദം കരയും പോലെ.... തന്റെ തോന്നൽ ആണോ...... കുഞ്ഞൻ പെട്ടന്ന് തന്നെ തിരിഞ്ഞു..... ങ്‌ഹേ....ഞെട്ടി പിടഞ്ഞവൻ "" അത്രയും നേരം വിടർന്നു നിന്നിരുന്ന താമര കരിഞ്ഞുണങ്ങി ഇതളുകൾ അടർന്നു വീണിരുന്നു...... ഓട്ടു ഉരുളിയിലെ വെള്ളത്തിൽ ജീവന് വേണ്ടി പിടയും പോലെ..... ഇച്ചേച്ചി...... "" അറിയാതെ നിലവിളിച്ചു പോയവൻ.......... കണ്ണിലൂടെ ഇരുട്ട് കയറും പോലെ.... തലക്ക് അകത്തേക്കു ഇരച്ചു കയറുന്ന ശബ്ദം................

മുടിയിഴകളെ ഇരുകയ്യാൽ കോർത്തു വലിച്ചവൻ........... ആാാ.... "" "" സമീപം ഇരുന്ന പുസ്തകങ്ങളെ തട്ടി തെറിപിക്കുമ്പോൾ ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചവൻ..... കുഞ്ഞാ... "" മോനെ.... "" വീണ ഓടി വന്നു പിടിക്കുമ്പോൾ അവളുടെ പിടിയിൽ ഒതുങ്ങാതെ കുതറിയവൻ.......... കുഞ്ഞാ..... """"" ......... വീണയുടെ ശബ്ദം ഉയർന്നു പൊങ്ങി..... ആഹ്ഹ... "" അമ്മാ.... "" ഞാൻ... ഞാൻ.... അത്‌.. അത്‌ കണ്ടോ ആ താമരപൂവ് കരിഞ്ഞു പോയി ഇച്ചേച്ചിക്കു എന്തോ സംഭവിച്ചിട്ടുണ്ട്...........സംഭവിച്ചിട്ടുണ്ട്.... നിന്റ ഇച്ചേച്ചിക് ഒന്നും സംഭവിചിട്ടില്ല.... കാല് വഴുതി വെള്ളത്തിൽ ഒന്നു വീണു... താമര വള്ളിയിൽ കാലൊന്നു കുരുങ്ങി...... ഹരികുട്ടൻ കണ്ടത് കൊണ്ട് രക്ഷപെട്ടു ... ങ്‌ഹേ.. ""വെള്ളത്തിൽ വീണെന്നോ... "" അതെങ്ങനെ...? മ്മ്.. "" അച്ഛൻ ഇപ്പോൾ വിളിച്ചു പറഞ്ഞതെ ഉള്ളൂ... "" മോൻ പേടിക്കണ്ട..... ആശ്വാസവാക്കുകൾ പറയുമ്പോൾ അവളുടെ മടിയിലേക്കു തല വെച്ച് കിടന്നവൻ..... അവന്റ ഓർമ്മകൾ അല്പം പുറകോട്ടു പോയി....... 💠💠💠💠 അല്ലി പെണ്ണേ അത്രേം ദൂരെ പോകണ്ടട്ടോ.... താമര കുളത്തിൽ നീന്തി തുടിക്കുന്നവളെ നോക്കി കരക്ക്‌ ഇരുന്നു ദേവൂട്ടൻ വിളിച്ചു പറഞ്ഞു.......

ഇവളുമാരെ പോലെ ഒന്നും അല്ല ഇച്ചേച്ചി നല്ല പോലെ നീന്താൻ അറിയാം..... "" കുഞ്ഞാപ്പു കുഞ്ഞനും കൂടി നെഞ്ചൊപ്പം വെള്ളത്തിൽ നിന്നു കൊണ്ട് പടവിൽ ഇരിക്കുന്ന ലെച്ചുവിനെയും മാളുവിനെയും ശ്രീക്കുട്ടിയെയും വെള്ളം തെറിപ്പിച്ചു...... ദാ... "" നോക്കു..... കൈ നിറയയെ താമരപൂക്കൾ കൊണ്ട് തിരികെ നീന്തി വന്നവൾ........ ഇച്ചേച്ചി അത്രേ ദൂരം ഇനി പോവേണ്ടട്ടോ.... താമര വള്ളിയിൽ കാല് കുടുങ്ങും.... കിച്ചു അല്പം ഭയത്തോടെ ആണത് പറഞ്ഞത്..... """""""""നിന്റെ ഇച്ചേച്ചീടെ ജീവനും ജീവിതവും ഈ വെള്ളത്തിലെ തിരകളിലും താമര പൂവിലും ഇഴുകി ചേർന്നത് ആണ്.... ഇച്ചേച്ചിയുടെ ജീവൻ എടുക്കാൻ അതിനു കഴിയില്ല...... """""" 💠💠💠💠💠 ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്നും തിരികെ വന്നവൻ അല്ലിയുടെ വാക്കുകൾ ഒന്നു കൂടി മനസിലേക്ക് ആവാഹിച്ചു.......... """""""""നിന്റെ ഇച്ചേച്ചീടെ ജീവനും ജീവിതവും ഈ വെള്ളത്തിലെ തിരകളിലും താമര പൂവിലും ഇഴുകി ചേർന്നത് ആണ്.... ഇച്ചേച്ചിയുടെ ജീവൻ എടുക്കാൻ അതിനു കഴിയില്ല...... """""" വീണയുടെ മടിയിൽ നിന്നും പതിയെ എഴുനെറ്റവൻ...... കണ്ണുകൾ നാലുപാടും പാഞ്ഞു.... ഞാൻ """

ഇരികത്തൂർ പോവാ അമ്മേ....ചാടി എഴുനെറ്റവൻ....... കുഞ്ഞാ.... അത്‌ വേണോ അല്ലിക് കുഴപ്പം ഒന്നും ഇല്ല രാത്രിയോടെ അവർ ഇങ്ങു വരും...... പോകണം അമ്മേ """ നെഞ്ചിൽ ഒരു പിടച്ചിൽ.... മറ്റെന്തോ ചതി നടന്നിരിക്കുന്നു.... എങ്കിൽ ഞാനും കൂടി വരാം കുഞ്ഞാപ്പു ലെച്ചുനെ കൊണ്ട് മാളിൽ പോയിരിക്കുവല്ലേ...... ഞാൻ അവനെ വിളിക്കാം..... വീണ പുറത്തേക് ഇറങ്ങി..... 💠💠💠💠💠 വല്യേട്ട....!""ഏത് ആഴം ഉള്ള താമര കുളത്തിലും അതിന്റെ വള്ളിക്കു ഇടയിലൂടെ ഇച്ചേച്ചി നീന്തും.... താമര കുളത്തിൽ ഇച്ചേച്ചി വീണത് വിശ്വസിക്കാൻ കഴിയില്ല...... കാറിനു പുറകിൽ ഇരുന്നു സച്ചു അവന്റ തോളിൽ പിടിച്ചതും കിച്ചുവും ദേവൂട്ടനും ശരി വച്ചു......... കേശു... "" നീ എന്താ ആലോചിക്കുന്നത്... മാളിൽ നിന്നും വന്നത് മുതൽ നിന്റെ മുഖ്ത ഒരു വാട്ടം ഉണ്ടല്ലോ.... കുഞ്ഞൻ സംശയത്തോടെ പുറകോട്ടു നോക്കി.. ... വിൻഡോ വഴി പുറത്തേക് മാത്രം ആണ് അവന്റ ശ്രദ്ധ..... ഏയ് ഒന്നും ഇല്ലടാ നിനക്ക് തോന്നിയത് ആകും.... ലെച്ചുവിനോട് വഴക് ഇട്ടു കാണും...അല്ലേടാ.. ""വീണ തിരിഞ്ഞു നോക്കി.. ഇല്ല വീണമ്മേ... "" ഞാൻ വെറുതെ ഇച്ചേച്ചിയെ കുറിച്ച് ആലോചിച്ചതാ....... ""വീണയോട് പറയുമ്പോഴും അവൻ മറ്റൊരു ലോകത്ത് ആണ് അല്പം മുന്പ് മാളിൽ വച്ചു നടന്നത് മനസിലേക് കടന്നു വന്നു...... 💠💠💠💠

ലെച്ചുവിന്റെ കൈ പിടിച്ചു മാളിലൂടെ നടക്കുമ്പോൾ ആണ് അവന്റെ ദേഹത്തു വന്നു ആരോ മുട്ടിയത്..... ഇടിയുടെ ആഘാതത്തിൽ അയാളുടെ കൈയിൽ നിന്നും വീണ കവറിൽ നിന്നും പൂജ സാധങ്ങൾ പോലെ എന്തൊക്കെയോ താഴെ വീണു കഴിഞ്ഞിരുന്നു...... ഓഹ്.. "" സോറി... മുഖം നോക്കാതെ ആ വീണു കിടക്കുന്ന സാധനങ്ങളിലേക്ക് ആണ് കണ്ണുകൾ പോയത്.... ലെച്ചുവിന്റെ കൈ വിട്ടു കൊണ്ട് അത്‌ കവറിലേക്ക് പെറുക്കി എടുക്കാൻ കൂടെ കൂടി അവൻ...... കണ്ടില്ല ക്ഷമിക്കണം ആ കവർ കൈയിൽ എടുത്തു കൊണ്ട് അയാളുടെ കൈയിലേക് നൽകുമ്പോൾ ആണ് മുഖം ശ്രദ്ധിക്കുന്നത്..... സാരമില്ല... "" അറിയാതെ അല്ലെ... വെളുത്തു മെലിഞ്ഞ ആ മനുഷ്യനെ കണ്ടതും കണ്ണുകളിൽ അറിയാതെ കോപം കടന്നു വന്നു കഴിഞ്ഞിരുന്നു.... കഴുത്തിലെ ത്രിശങ്കു മുദ്ര കൂടുതൽ തെളിഞ്ഞു........ കേശുവേട്ട """"... കൈകൾ അറിയാതെ അവന്റെ പെടലി ലക്ഷ്യം ആക്കി നീങ്ങിയതും ലെച്ചുവിന്റെ ശബ്ദം കേട്ടതും ഒന്നു പിടഞ്ഞവൻ...... അപ്പോഴേക്കും അയാൾ മുന്പോട്ട് പോയി കഴിഞ്ഞിരുന്നു... ഇതെന്താ കണ്ണൊക്കെ ചുവന്നു കിടക്കുന്നത്.... ലെച്ചു അവന്റ മുഖത്തു തലോടി.... ആഹ്ഹ്.. "" അറിയില്ല...അയാൾ.... അയാൾ ആണ് ജാതവേദന്റെ കൂടെ ഉള്ളവൻ... """"""""

വളരെ കുഞ്ഞിലേ അയാളെ കണ്ടിട്ടുണ്ട് ഞാൻ പിന്നെ ശങ്കു എടുത്ത വീഡിയോ അതിൽ വ്യക്തമായി അവനെ ഞാൻ കണ്ടത് ആണ്...... ലെച്ചു അവനെ കണ്ടതും ഞാൻ... ഞാൻ മറ്റൊരാളായി മാറുന്നു.... എനിക്കെന്താ സംഭവിച്ചത്.... ലെച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചവൻ...... ഈ ആദിലക്ഷ്മി കൂടെ ഉള്ളപ്പോൾ ആദികേശവനു ഒന്നും സംഭവിക്കില്ല....... ലെച്ചുവിന്റെ കരങ്ങൾ അവനെ മുറുകെ പിടിച്ചു ...... 💠💠💠💠 "" അവൻ ആരാണ്..? അവനെ കാണുമ്പോൾ മാത്രം എന്നിൽ വരുന്ന മാറ്റങ്ങൾ.... ശങ്കുവിനോട് തുറന്നു പറയണോ.... നഖം കടിച്ചവൻ ഡ്രൈവ് ചെയ്യുന്ന കുഞ്ഞനെ നോക്കി....... എന്താടാ... "ഇത്ര ആലോചന.... കാര്യമായിട്ട് എന്തോ തട്ട് കിട്ടിയിട്ടുണ്ട് ചെക്കന്....... കുഞ്ഞൻ ഗിയർ മാറ്റി... തട്ട് കിട്ടിയെങ്കിൽ ലെച്ചുവെച്ചീടെ കൈയിൽ നിന്നു ആയിരിക്കും... " ഇങ്ങേരു അല്ലെ മാളിലെ ഏതേലും പെണ്ണിന്റെ പുറകെ വായി നോക്കാൻ പോയി കാണും....സ്വഭാവം കള്ള കൃഷ്ണന്റെ അല്ലെ... സച്ചുവിന്റെ മടിയിൽ ഒന്നും കൂടി ഞെളിഞ്ഞിരുന്നു ദേവൂട്ടൻ... ഈ കുരുപ്പിനെ കൊണ്ട് വരണ്ടാന്നു പറഞ്ഞത് അല്ലെ ഞാൻ... സ്ഥലം ഇല്ലാത്ത ഇടത് വലിഞ്ഞു കേറി ഇരിക്കുന്നു.... കുഞ്ഞാപ്പു അവന്റെ തലയിൽ ഒന്നു കൊട്ടി..... അല്ലങ്കിലും പച്ചയായ സത്യങ്ങൾ എപ്പോഴും നമ്മളെ നോക്കി കൊഞ്ഞനം കുത്തും.....

ദേവൂട്ടൻ കൊഞ്ഞനം കുത്തി കാണിച്ചു.... ദേ ചെറുക്കാ അടങ്ങി ഇരിക്കുവാണേൽ ഇരുന്നോണം... അല്ലേൽ എടുത്തു പുറത്തിടും ഞാൻ.. ഇച്ചേച്ചീടെ കാര്യം ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കുവാ... ... സച്ചു അവന്റ തുടയിൽ പിച്ചി... എന്റെ അല്ലിപെണ്ണിനു ഒരു കുഴപ്പം ഇല്ല... ഞാൻ സംസാരിച്ചത് ആണല്ലോ... പിന്നെ എല്ലാവരും തഴഞ്ഞാൽ ഞാൻ എന്റെ വീണമ്മേടെ മടിയിൽ കേറും..... പതുക്കെ മുന്പോട്ട് ചാഞ്ഞു... അവിടെ അടങ്ങി ഇരുന്നോണം നിന്നെ കൊണ്ട് വരരുതെന്ന് രുദ്രേട്ടൻ പ്രത്യേകം പറഞ്ഞതാ... വാശിക്ക് കേറിയത് അല്ലെ...വീണ ശാസനയോടെ നോക്കി....... ഉവ്വേ... എന്റെ വില ഒരിക്കൽ മനസിൽ ആകും നിങ്ങൾക്.... മുഖം കോട്ടി അവൻ.. 💠💠💠💠 ഭദ്രേ "" എന്താ ഇച്ചേച്ചിക്ക് പറ്റിയത്.... ഇരികത്തൂറിലെ സ്ത്രീകളുടെ ചികിത്സ മുറിക്കു പുറത്ത് നിൽക്കുന്ന ഭദ്രക് അടുത്തേക് ഓടി ചെന്നവൻ...... ആദിയെട്ടാ... "" പേടിക്കാൻ ഒന്നും ഇല്ല.. കാൽ വഴുതിയത് ആണെന്ന അച്ഛൻ പറഞ്ഞത്..... കാൽ വഴുതിയതോ... ""? ഇല്ല ഒരിക്കലും അങ്ങനെ സംഭവിക്കില്ല....കുഞ്ഞൻ ചുണ്ട് കടിച്ചു... അച്ഛനും മംഗളാമ്മയും അകത്തുണ്ട് വീണമ്മേ എന്റെ അനന്തൻ പേടിച്ചു പോയി അമ്മയുടെ അടുത്തു നിന്നും മാറുന്നില്ല പാവം ... ചെറിയ ഭയത്തോടെ വീണയോട് ചേർന്നു നിന്നു പെണ്ണ്....

മോള് പേടിക്കണ്ട.. രുദ്രാച്ചനും നിന്റെ ആദിയേട്ടനും കേശുവേട്ടനും ഉണ്ടല്ലോ..... നമുക്ക് പ്രാർത്ഥിക്കം വീണ ചെറു ചിരിയോടെ അവളെ ചേർത്ത് നിർത്തി.... അകത്തോട്ട് കയറാൻ പറ്റുവോ... " കുഞ്ഞാപ്പു എത്തി നോക്കി... മ്മ്ഹ്ഹ്.. "" ഇല്ല വീണമ്മക്ക് മാത്രം കയറാം..... ഭദ്ര തലയാട്ടി.. രുദ്രേട്ടൻ എവിടെ മോളേ.... ""? വീണ ചുറ്റും കണ്ണോടിച്ചു..... രുദ്രാച്ചനും ഹരിമാമായും കൂടി താമര കുളത്തിന്റെ ഭാഗത്തു ഉണ്ട്... "" ഹരിമാമ ആണ് ഇച്ചേച്ചിയെ കുളത്തിൽ നിന്നും രക്ഷിച്ചത്....... "" ഭദ്രയുടെ വാക്കുകൾ കേൾക്കേ സച്ചുവിന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു.... ഹരിമാമ... "" അന്ന് ഞാൻ അപകടത്തിലേക് പോകുമ്പോഴും ഹരിമാമയുടെ അദൃശ്യമായ കരങ്ങൾ അവിടെ ഉണ്ടായിരുന്നു..... ""സച്ചുവിന്റെ ദേഹം വിറ കൊണ്ടു..... അവൻ നഖം കടിച്ചു.... കുഞ്ഞാ മോനെ അമ്മ അല്ലിയെ കണ്ടിട്ട് വരാം നിങ്ങൾ ചിത്തുന്റെ അടുത്തേക്ക് ചെല്ല്... വീണ ആ ചികിത്സ മുറിയിലേക്കു കയറി..... 💠💠💠💠💠 മനസ് നിറഞ്ഞു കാണുമല്ലോ... "" ഓരോ നിശ്വാസത്തിലും നിങ്ങളെ മാത്രം പൂജിക്കുന്നവൾ ആണ് എന്റെ ഇച്ചേച്ചി.... "" ശല്യം ഒഴിഞ്ഞു എന്ന് വിചാരിച്ചു അല്ലെ....... ഇടം കൈ തലയിൽ താങ്ങി ഇരിക്കുന്നവന്റെ മുൻപിൽ വാക്കുകൾ കൊണ്ട് അമ്മാനം ആടി കുഞ്ഞൻ..... ജന്മം കൊണ്ടപ്പോൾ അച്ഛനും അമ്മയും നഷ്ടം ആയവൾ ...

നിങ്ങൾക് എല്ലാവരും ഉണ്ട് അച്ഛൻ അമ്മ സഹോദരി എല്ലാവരും.... പക്ഷെ ആ പാവത്തിനോ.... മ്മ്ഹ്ഹ് ""വേർതിരിച്ചു കണ്ടിട്ടില്ല ഞങ്ങൾ.... ഓർമ്മ വെച്ച നാൾ മുതൽ ഇതാണ് നിങ്ങളൾക് മൂത്ത ചേട്ടൻ ഇതാണ് ചേച്ചി എന്ന് ചൂണ്ടി കാണിച്ചു തന്നത് നിങ്ങളെ രണ്ട് പേരെയും ആണ് ഞങ്ങളുടെ അച്ഛനമ്മമാർ..... നൊ... നൊന്താൽ പൊള്ളും ഞങ്ങള്ക്..... കുഞ്ഞന്റെ വാക്കുകൾ മുറിഞ്ഞു തുടങ്ങി..... ഇച്ചേച്ചിയുടെ ഫോണിൽ ഞങ്ങൾ ഓരോത്തരും മാറി മാറി സംസാരിച്ചിട്ടും ഒരു കുഴപ്പം ഇല്ലെന്ന് അറിഞ്ഞിട്ടും ഞങ്ങൾ ഓടി വന്നത് അത്‌ കൊണ്ടാണ്...... വലം കയ്യാൽ കണ്ണുനീർ തുടച്ചു കുഞ്ഞൻ..... കൂടെ മറ്റുള്ളവരും....... ദേവൂട്ടൻ കരഞ്ഞു കൊണ്ട് കിച്ചുവിന്റെ നെഞ്ചിലേക് കിടന്നു ...... ഇനിയും നിങ്ങൾക് വേണ്ടങ്കിൽ........ """"""""" നിർത്ത്.... """""""""ഇനി ഒരക്ഷരം നീ മിണ്ടരുത്........കുഞ്ഞനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ കരഞ്ഞു കലങ്ങിയ കണ്ണുമായി ചാടി എഴുനെറ്റവൻ....... "" നിങ്ങൾ എന്താ വിചാരിച്ചത്..... അല്ലിയെ ഞാൻ... ഞാൻ സ്നേഹിക്കുന്നില്ല എന്നോ........ ദാ... കണ്ടോ ഈ നെഞ്ചിൽ ഒരുവൾക്കേ സ്ഥാനം ഉള്ളൂ..

അന്നും ഇന്നും എന്നും......... പിന്നെ എന്തിനാ ഒഴിവാക്കിയതു... കൂടെ കൂടികൂടായിരുന്നോ... കുഞ്ഞാപ്പു അടുത്തേക് വന്നു.... എന്റെ തെറ്റ്... "" അല്ല എന്റെ അപകർഷത ബോധം.... അത്‌... അത്‌ നിങ്ങളിൽ നിന്നും പോലും എന്നേ അകറ്റി നിർത്തി... നിങ്ങളുടെ ഒപ്പം കളിചിരിയിൽ കൂടെ ചേരാൻ കൊതിച്ചിട്ടുണ്ട് ഞാൻ... നിങ്ങൾക് അറിയുമോ ഞാൻ ആഗ്രഹിച്ച ഈ ജോലി പോലും ചിത്രഭാനുവിന് നിഷേധിച്ചത് ആണ്..... കാരണം... കാരണം ഈ എന്റെ ഈ നെഞ്ചിന്കൂട് ആണ്...... എന്റെ ചേട്ടച്ഛൻ ഇടപെട്ടത് കൊണ്ട് മാത്രം ഔദാര്യം പോലെ അവർ തന്ന സ്ഥാനം....... ദാ ഈ നിക്കുന്ന ദേവൂട്ടന്റെ മുൻപിൽ വരാൻ പോലും എനിക്ക് പേടിയാണ്.... എന്റെ നേരെ മുഖം തിരിക്കുവോ എന്നുള്ള ഭയം.... ആ ഭയത്തെ മുഖം മൂടി ആക്കി ഞാൻ.... എങ്കിലും ഈ നെഞ്ചിൽ അവള് മാത്രം ഉള്ളടാ...... പൊട്ടി കരഞ്ഞു കൊണ്ട് കുഞ്ഞന്റെ നെഞ്ചിലേക് ചേർന്നവൻ.... ചേട്ടായി... ഞങ്ങളെ അങ്ങനെ ആണോ കണ്ടിരിക്കുന്നത്..... ഓർമ്മ വെച്ച നാൾ മുതൽ ഈ നെഞ്ചിലെ ചൂട് പറ്റി ചേർന്നു കിടന്നിട്ടുണ്ട് ഞാനും കേശുവും... ദാ ഇവന്മാരും....

വെറുപ്പോ ഭയമോ അല്ലായിരുന്നു മറിച് ഈ ചൂട് ഞങ്ങള്ക് ഇഷ്ടമാ ഒരു.. ഒരു പ്രത്യേക സുഖം ഉണ്ട് അതിനു ഒരു വലിയ സുരക്ഷിതത്വ ബോധം...... വാല്യേട്ട എന്നു എന്നേ ആണ് വിളിക്കുന്നത് എങ്കിലും ആ സ്ഥാനം എന്നും നിങ്ങൾക് ഉള്ളതാ... ചേട്ടായി..... """ദേവൂട്ടൻ ഓടി വന്നു അവന്റെ വലം കൈയിൽ പിടിച്ചു.... ആാാ.. "" കുട്ടിചാത്താ വേദനിക്കുന്നെട.... പോ... ""ചേട്ടായി.... ഇനി എങ്കിലും എന്റെ അല്ലി പെണ്ണിനെ കരയിക്കരുത്.... മ്മ്ഹ്ഹ്.. ""ഇല്ല.... അവൾ ഇല്ലാതെ എനിക്ക് പറ്റില്ലെടാ..... വേദനയിലും ചിരിച്ചവൻ.... 💠💠💠💠 വീണേച്ചി..... "" വീണയുടെ കൈയിൽ മുറുകെ പിടിച്ചവൾ....... എങ്ങനുണ്ട് ഇപ്പോൾ...... "അവളുടെ മുടിയിൽ മെല്ലെ തലോടി വീണ... മ്മ്ഹ.. " കുഴപ്പം ഒന്നും ഇല്ല... "" എനിക്ക് പുറത്ത് ഇറങ്ങിയാൽ മതി... ചേട്ടച്ഛനോട് ഒന്നു പറ...... പുറത്ത് ഇറക്കാമല്ലോ കുറച്ചു കൂടി കഴിയട്ടെ... "" വീഴചയുടെ ആഘാതം ഏറ്റിട്ടുണ്ട്... സഞ്ജയൻ ചെറിയ ഓട് ഗ്ലാസിലെ ഔഷധം അവള്കായി നൽകി.... ഇത്‌ ഇപ്പോൾ എത്ര പ്രാവശ്യം ആയി ചേട്ടച്ഛ... കയ്ക്കുന്നുണ്ട്.... ചുണ്ട് കൂർപ്പിച്ചവൾ.. കയ്പു കാണും അരമണിക്കൂർ ഇടവിട്ട് അഞ്ചു തവണ കഴിക്കണം ഉള്ളിൽ അകപ്പെട്ടിരിക്കുന്ന ചേറും ചെളിയും ശുദ്ധികരിക്കാൻ അല്ലെ ദാ ഇത്‌ കൂടെ ഉള്ളൂ...... "" സഞ്ജയൻ പുഞ്ചിരിച്ചു..... ഇത്‌ കൂടി കുടിച്ചാൽ വിടുവോ..... ""

മ്മ്മ് വിടാം...ഒരു അരമണിക്കൂർ കൂടി വിശ്രമം വേണം "".... ചേച്ചിയമ്മേ അരമണിക്കൂർ കഴിഞ്ഞു അല്ലിയെ മുറിയിലേക്കു കൊണ്ട് പൊയ്ക്കോളൂ .... ഞൻ രുദ്രന്റെ അടുത്തേക് ചെല്ലട്ടെ... അത്‌ വരെ സംസാരിക്കേണ്ട ഉറങ്ങിക്കോളൂ.... അവളുടെ തലയിൽ മെല്ലെ തലോടി അവൻ പുറത്തേക് ഇറങ്ങി.... വീണയുടെ മടിയിലേക്കു തല വെച്ച് കിടന്നവൾ..... പണ്ട്.... "" വീണേച്ചിയും ഇത്‌ പോലെ ആണോ മരിച്ചത്.....????? ( മണിവർണ്ണയും ആ താമര കുളത്തിൽ ജലന്ധരൻ മുക്കി കൊല്ലുകയായിരുന്നു ) ആഹ്ഹ്... """" അല്ലിയുടെ തലയിൽ കൂടെ ഇഴകുന്ന കൈ പിടച്ചിലോടെ പിൻവലിച്ചവൾ....... മംഗളയും വീണയും പരസ്പരം നോക്കി.... അയാൾ എന്നേ ആ വെള്ളത്തിലേക്ക് താഴ്ത്തുമ്പോൾ നമ്മൾ ഒന്നാണെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞു..... """ഞാൻ ആരാണെന്നുള്ള ബോദ്യം എന്നിലേക്കു വന്നു.... അല്ലിയുടെ ശബ്ദം ഉറച്ചത് ആയിരുന്നു.... എല്ലാം വീണേച്ചിക്ക് അറിയാം..... മോള്‌ ഉറങ്ങിക്കോ....... വീണ അവളുടെ തലയിൽ പതിയെ തലോടി..... വീണ മോളേ ആരാ എന്റെ കുഞ്ഞിനെ അപായപ്പെടുത്താൻ നോക്കിയത്..... ഞെട്ടലോടെ മംഗള അവൾക് അടുത്ത് ഇരുന്നു...... ശൂ... ""

മിണ്ടരുത്... ഉറങ്ങട്ടെ അവൾ... ഉറക്കം ഉണരുന്നത് വാഗ്‌ദേവതയുടെ എല്ലാ ശക്തിയും ആവാഹിച്ചവൾ ആയിരിക്കണം.... ചതുർമുഖന്റെ പാതി.........അവളിൽ നിഷിബ്‌ദം ആയിരിക്കുന്ന കർത്തവ്യം അത്‌ വലുത് ആണ്....... വേദങ്ങളുടെ റാണി തളർത്തും അവന്റെ നാവിനെ................. വീണയുടെ കണ്ണുകൾ ജ്വലിച്ചു..... മോളേ... "" മംഗളയുടെ ശബ്ദം ആണ് അവളെ തിരികെ കൊണ്ട് വന്നത്....... കിതപ്പോടെ അവരെ നോക്കിയവൾ........ 💠💠💠💠 വാവയും കുട്ടികളും വന്നു അല്ലെ.... ""താമര കുളത്തിലെ പടവിൽ ഇരിക്കുകയാണ് രുദ്രൻ... മ്മ്മ്... ""വന്നു....... സഞ്ജയൻ പടവുകൾ ഇറങ്ങി വന്നു.. വരേണ്ട എന്ന് പറഞ്ഞത് ആണ് കേട്ടില്ല....ആഹ്ഹ്.. പോട്ടെ ചില വിധികൾ അങ്ങനെ ആണ്.... അല്ലി..? രുദ്രൻ സഞ്ജയനെ നോക്കി ഭയക്കാൻ ഒന്നും ഇല്ല... ചേറു ശ്വാസകോശത്തിൽ പ്രവേശിച്ചിരുന്നു..... അത്‌ നീക്കം ചെയ്തു. ഔഷധ സേവയും തീർന്നു... പാവം ചിത്തു ആ നിമിഷം വല്ലാതെ ഭയന്ന് പോയി.... ഇങ്ങനെ നിയന്ത്രണം ഇല്ലാതെ അവനെ കാണുന്നത് തന്നെ ആദ്യം ആണ്... സഞ്ജയൻ രുദ്രന് ഒപ്പം ഇരുന്നു.... ചതുർമുഖന് ആ വാഗ്‌ദേവത ഇല്ലാതെ ഒരു ജീവിതം ഇല്ല സഞ്ചയ... ""എത്ര അകറ്റി നിർത്തിയാലും അവൾ ആണ് അവന് എല്ലാം...... രുദ്രന്റെ ഓർമ്മകൾ കുറച്ച് പുറകിലേക്ക് പോയി.... 💠💠💠💠

ചന്തുവിനെയും കൊണ്ട് അറയിൽ നിന്നും ഇറങ്ങിയതും അല്ലിയും അനന്തനും താമര കുളത്തിൽ പോയിരിക്കുന്നു എന്ന് അറിഞ്ഞ നിമിഷം ഹൃദയം വല്ലാതെ പിടച്ചു........ അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ഉള്ളം വിളിച്ചു പറഞ്ഞു ആ നേരം ...... ചേട്ടച്ഛ... ""... ആഹ്... "" ചിത്തു... "" ചിത്രന്റെ ശബ്ദം കേട്ടതും തിരിഞ്ഞവൻ... അ.. അ... അല്ലി എവിടെ...? ചുറ്റും പകപ്പോടെ നോക്കിയവൻ... അവള് പോയി... എന്നേ വിട്ടു പോയി..... അവളുടെ തുടിപ്പ് എന്റെ കൂടെ ഇല്ല... ഭ്രാന്തനെ പോലെ വലം കൈയിലെ കെട്ടവൻ അഴിച്ചു നെഞ്ചിനുള്ളിലെ വേദനയുടെ മുൻപിൽ ആ മുറിവിലെ വേദന അവനു ഒന്നും അല്ലായിരുന്നു ആ നിമിഷം........... ചിത്തു അവൾക്കു കുഴപ്പം ഒന്നും ഇല്ല.. "" ഞാൻ പോയി നോക്കട്ടെ..... ആ നിമിഷം കാറ്റ് പോലെ പാഞ്ഞിരുന്നു രുദ്രൻ അവന് പുറകെ സഞ്ജയനും......... ചിത്തു മോനെ...... """ മംഗളയുടെ പുറം വിളിയെ അവഗണിച്ചു രുദ്രനും സഞ്ജയനും പുറകെ ഓടിയവൻ....... തിരുമേനി """ അല്ലി കുഞ്ഞ്.... അല്ലി കുഞ്ഞ്.... നനഞ്ഞൊട്ടിയവളെ താങ്ങി എടുത്തു ഓടി വരുന്ന ഹരികുട്ടൻ............ മോളേ... ""

ജീവന്റെ തുടിപ്പ് അല്പം മാത്രം ബാക്കി ഉള്ളവളെ കൈയിലേക് വാങ്ങി രുദ്രൻ........ സഞ്ജയ എന്റെ കുഞ്ഞ്..... "" അകത്തേക്കു പോലും കയറ്റാതെ ഇരികത്തൂർ മനയുടെ വരാന്തയിലേക് കിടത്തി അവളെ......... പോയോ... ""... എന്നേ... എന്നേ വിട്ടു പോയോ ചേട്ടച്ഛ അവൾ........ ഇടം കയ്യാലെ ഉറങ്ങുന്നവളുടെ മുഖം കൈയിലേക് എടുത്തവൻ.......... അവൾക് ഒന്നും ഇല്ല മോനെ... "" രുദ്രൻ ആശ്വസിപ്പിക്കുമ്പോൾ സഞ്ജയൻ അവളുടെ ഉദരത്തിൽ അമക്കി തുടങ്ങിയിരുന്നു.... ദ്വന്വന്തരി മന്ത്രം ആ നാവിൽ നിന്നും ഉയര്ന്നു വന്നു...... കുഞ്ഞേ ..... "" മൂർത്തി പച്ചമരുന്നുകളിൽ തീർത്ത ലേപനം അവളുടെ കാൽവെള്ളയിലും കൈ വെള്ളയിലും ചാർത്തി....... ഗൗരി ഓടി കൊണ്ട് വന്ന മറ്റൊരു ലേപനം നെറുകയിൽ ചാർത്തി.......... അഞ്ച് സെക്കന്റുകൾക് ഉള്ളിൽ ശ്വാസം അകത്തേക് വലിച്ചവൾ അതേ ആവേഗത്തിൽ പുറത്തേക്കു തള്ളിയതും ചേറു നിറഞ്ഞ വെള്ളം സഞ്ജയന്റെയും രുദ്രന്റെയും ദേഹത്തേക് തെറിച്ചു വീണു......... ആഹ്ഹ.. "" ആഹ്ഹ്.. "" കണ്ണൊന്നു വലിച്ചു തുറന്നവൾ......ഞാ...ഞാ...ഞാൻ....വാക്കുകൾകായി പരതിയവൾ നോക്കുമ്പോൾ .... കരഞ്ഞു കലങ്ങിയ രണ്ട് കണ്ണുകൾ... അവന്റെ കയ്യിലെ നനുത്ത സ്പർശം കവിളിൽ തലോടുന്നത് നേർത്ത പുഞ്ചിരിയോടെ തിരിച്ചറിഞ്ഞവൾ......

എന്റെ പൊന്ന് മോള്‌ ഒന്നും പറയണ്ട... "" മംഗള കരഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ മുത്തി.... ഇനി... ഇനി... പേടിക്കാൻ ഇല്ല എന്റെ ദ്വന്വന്തരി മൂർത്തി കാത്തു... "" അറയിലേക് കുഞ്ഞിനെ എടുത്തോളൂ... "" സഞ്ചയൻ നിർദ്ദേശം കൊടുത്തതും തടി കൊണ്ടുള്ള കെട്ടിൽ രണ്ട് പരികർമ്മികൾ അവളെ കൊണ്ട് സ്ത്രീകളുടെ അറയിലേക് കടന്നു....... അല്ലി പൂർണ്ണമായും ജീവിതം തിരികെ പിടിച്ച നിമിഷം മാത്രം ആണ് ചിത്രൻ മുറിയിലേക്കു പോയത്.... ബലം നഷ്ട്ടപെട്ട വലം കൈ ശാസനയോടെ സഞ്ചയൻ വീണ്ടും പിടിച്ചു കെട്ടി കൊടുത്തിരുന്നു.... 💠💠💠💠 രുദ്ര... "" എന്താണ് ആലോചിക്കുന്നത്..... കുളത്തിലേക് നോക്കി ഇരിക്കുന്നവന്റെ തോളിൽ പതിയെ പിടിച്ചു സഞ്ജയൻ.... വെള്ളത്തിലെ താമരഇതളുകളിൽ പൊങ്ങി കിടക്കുന്നവൾ ആണവൾ..... ഈ ജലത്തിന് അവളുടെ ഭാരം വെറും വായുവിന് തുല്യം മാത്രം....ആ അവളെ ആണ് .....രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... അച്ഛാ... "" പുറകിൽ നിന്നും കുഞ്ഞന്റെ ശബ്ദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി... കുഞ്ഞനും ഭദ്രയും........ വരേണ്ട എന്നു പറഞ്ഞത് അല്ലെ... ""ശാസനയോടെ നോക്കിയവൻ.... അച്ഛൻ ഇപ്പോൾ പറഞ്ഞില്ലേ അതിലെ സംശയം തന്നെ ആണ് എന്നെയും ഇവിടെ എത്തിച്ചത്.... """ കൂടെ പിറപ്പിന്റെ ആപത്തിനെ തിരിച്ചു അറിയാൻ ശ്രമിക്കണം എന്നു പഠിപ്പിച്ചത് അച്ഛൻ തന്നെ അല്ലെ....... അച്ഛേ.. "" എന്റെ ഏലസ്സ് പോയതു കൊണ്ടാണോ ഇങ്ങനെ അപകടങ്ങൾ വന്നു ചേരുന്നത്...

.ഭദ്ര ആണോ എല്ലാത്തിനും കാരണം...... കരഞ്ഞു കൊണ്ട് സഞ്ജയന്റെ നെഞ്ചിലേക് കിടന്നവൾ...... ഏയ്യ്.. "" മോള് എന്താ ഈ പറയുന്നത്.... ചില വിധികൾ നമ്മെ തേടി വരും അത്‌ ചിലപ്പോൾ നല്ലതിനു ആകാം... ഇതും അങ്ങനെ പ്രതീക്ഷിച്ചു കൂടെ...... രുദ്രൻ അവളുടെ കൈയിൽ പിടിച്ചു....... സഞ്ജയ മോളേ കൊണ്ട് പൊയ്ക്കോ... കുഞ്ഞനോട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്..... രുദ്രൻ പറഞ്ഞതും സഞ്ജയൻ ഭദ്രയെ കൊണ്ട് മുൻപോട്ട് നടന്നു....... വാ... "" കുഞ്ഞന്റെ കൈയിൽ പിടിച്ചു പടവിലേക് ഇറക്കി രുദ്രൻ...... പോക്കറ്റിൽ നിന്നും ഒരു ചെയിൻ എടുത്തു...... കുഞ്ഞനും രുദ്രനും ഇടയിൽ അത്‌ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചു തുടങ്ങി........ അതിലെ ലോക്കറ്റിലേക് അവന്റ കണ്ണുകൾ പോയി........ നന്ദനം "" എന്നു എഴുതിയ ലോക്കറ്റ്.... "" ഇത്‌.... ഇത്‌ നന്ദന്മാഷിന്റെ കഴുത്തിൽ കിടന്നത് അല്ലെ.... കുഞ്ഞൻ അത്‌ കയ്യിലേക് എടുത്തു....അപ്പോൾ നന്ദൻമാഷിലൂടെ അയാൾ വീണ്ടും വന്നു അല്ലെ.... ആ ശരീരത്തെ ഇനിയും വെറുതെ വിട്ടില്ലേ അവൻ...... കുഞ്ഞന്റെ കണ്ണുകളിൽ അഗ്നി ആളിക്കത്തി.... അതിനിടയിൽ തെളിയുന്ന ത്രിശൂലം സൂഷ്മമായ്‌ നോക്കി രുദ്രൻ...... മാല നന്ദൻമാഷിന്റേത് തന്നെ പക്ഷെ അല്ലിയെ കൊല്ലാൻ നോക്കിയത് നന്ദന്റെ ശരീരമോ ജലന്ദരന്റെ മനസോ അല്ല.... പിന്നെ.........? കുഞ്ഞൻ പുരികം ഉയർത്തി നോക്കി... രുദ്രൻ ചൂണ്ടിയ ഭാഗത്തേക്ക്‌ അവന്റ കണ്ണുകൾ പോയി... കുളത്തിന്റെ ഒരു മൂലയിലേക്... ങ്‌ഹേ.. "" ഒന്നു ഞെട്ടി പിടഞ്ഞവൻ........ "" ദേഹം മുഴുവൻ കരിനീല നിറത്തിൽ പൊതിഞ്ഞവന്റെ മൃതദേഹത്തിനു സമീപം താണിരുന്നവൻ............... ( തുടരും )

NB::: അല്ലിക് എന്താണ് സംഭവിച്ചത് എന്നും""" ആരാണ് മരിച്ചതെന്നും നാളെ പറയാം....... അതിലൂടെ നന്ദൻ മാഷ് അയാളുടെ പിടിയിൽ തന്നെ എന്നു മനസിൽ ആയിട്ടുണ്ട്.. ആ ജീവനെ രക്ഷിക്കാൻ അവർക്ക് കഴിയട്ടെ.......എന്തായാലും വലിയ ഒരു ചതി ആണ് ജലന്ധരൻ ഒരുക്കി വച്ചൊരിക്കുന്നത്...... നമ്മുടെ കുട്ടികളുടെ ജീവൻ തന്നെ അത്‌ അപകടത്തിൽ കൊണ്ട് വന്നു ചേരാം.......

നോട്ടിഫിക്കേഷൻ കിട്ടാത്ത പരാതി പലരും പറഞ്ഞു... വായിക്കുന്നവർ എനിക്ക് ഒരു friend റിക്വസ്റ്റ് ഇട്ടോളൂ ഞാൻ accept ചെയ്യാം.... ഒരു പരിധി വരെ നോട്ടിഫിക്കേഷൻ വരാൻ അത്‌ സഹായിക്കും.... സുക്കർ അണ്ണന്റെ ഓരോ ലീലാവിലാസം എന്ന് അല്ലാതെ എന്ത് പറയാൻ 🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story