ആദിശങ്കരൻ: ഭാഗം 21

adhishankaran

എഴുത്തുകാരി: മിഴിമോഹന

നന്ദനം "" എന്നു എഴുതിയ ലോക്കറ്റ്.... "" ഇത്‌.... ഇത്‌ നന്ദന്മാഷിന്റെ ലോക്കറ്റ് അല്ലെ.... കുഞ്ഞൻ അത്‌ കയ്യിലേക് എടുത്തു....അപ്പോൾ നന്ദൻമാഷിലൂടെ അയാൾ വീണ്ടും വന്നു അല്ലെ.... ആ ശരീരത്തെ വെറുതെ വിട്ടില്ലേ അവൻ...... കുഞ്ഞന്റെ കണ്ണുകളിൽ അഗ്നി ആളിക്കത്തി.... അതിനിടയിൽ തെളിയുന്ന ത്രിശൂലം സൂഷ്മമായ്‌ നോക്കി രുദ്രൻ...... മാല നന്ദൻമാഷിന്റേത് ആണ് പക്ഷെ അല്ലിയെ കൊല്ലാൻ നോക്കിയത് നന്ദന്റെ ശരീരമോ ജലന്ദരന്റെ മനസോ അല്ല.... പിന്നെ.........? കുഞ്ഞൻ പുരികം ഉയർത്തി നോക്കി... രുദ്രൻ ചൂണ്ടിയ ഭാഗത്തേക്ക്‌ അവന്റ കണ്ണുകൾ പോയി... കുളത്തിന്റെ ഒരു മൂലയിലേക്... ങ്‌ഹേ.. "" ഒന്നു ഞെട്ടി പിടഞ്ഞവൻ........ ഇയാൾ... "" ദേഹം മുഴുവൻ കരിനീല നിറത്തിൽ പൊതിഞ്ഞവന്റെ മൃതദേഹത്തിനു സമീപം ഇരുന്നവൻ............. ചുപ്രൻ... ""...... ജലന്ദരന്റെ "" അല്ല നെല്ലിമല മൂപ്പന്റെ ചങ്ങാതി....... കുഞ്ഞന്റെ തോളിൽ പിടിച്ചവൻ... സർപ്പദംശനം ആണ് ...... പല്ലുകൾ കൂട്ടി കടിച്ചു രുദ്രൻ... ( ചുപ്രനെ കുറിച്ച് നേരത്തേ പറഞ്ഞിട്ടുണ്ട് നെല്ലിമല മൂപ്പന്റെ കൂടെ കാട് ഇറങ്ങി വന്നവൻ... രണ്ടും കൂടി ഊരിൽ പോകുന്നു എന്നാണ് അന്ന് ജയന്തനോട് ജലന്ധരൻ പറഞ്ഞത് . പക്ഷെ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട് ) അനന്തൻ ആണോ അച്ഛാ... ""

കുഞ്ഞന്റെ ചോദ്യം കേട്ടതും തല ചെരിച്ചു കൗതുകത്തോടെ കുഞ്ഞന്റെ മുഖത്തേക്ക് നോക്കി.... മ്മ്മ്ഹ്ഹ്... ""ആദിശേഷന്റെ പിടിയിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞില്ല അവന്........... ""പിന്നെ നീ എങ്ങനെ...? രുദ്രൻ സംശയത്തോടെ നോക്കി.... എന്റെ കേശു... "" അവൻ സാക്ഷാൽ നാരായണൻ ആണെങ്കിൽ അവനോട് ചേർന്നു നിൽക്കുന്ന അവന്റ അനന്തൻ ആദിശേഷൻ ആകില്ലേ അച്ഛാ...... അവന്റെ നെഞ്ചിലെ നാഗ മുദ്ര അതിന് തെളിവ് അല്ലെ.... കുഞ്ഞാ... "" മോനെ...രുദ്രൻ അവന്റ ഇരു തോളിലും പിടിച്ചു.... കാണിച്ചു തന്നു അവൻ ആരെന്ന്.... അവന്റെ വലം കഴുത്തിനെ അലങ്കരിച്ച ആ കറുത്ത പുള്ളി ഓരോ നിമിഷവും എന്റെ മുൻപിൽ തെളിഞ്ഞു വരുന്നു......ആദിനാരായണന്റെ ത്രിശങ്കു മുദ്ര...... സാക്ഷാൽ നാരായണൻ തന്റെ സ്വത്വം തിരിച്ചു അറിഞ്ഞു തുടങ്ങിയിരിക്കുന്നു.....അവൻ അറിയാതെ തന്നെ ആദിശങ്കരനെ ഉണർത്തി തുടങ്ങി...രുദ്രന്റെ ചുണ്ടുകൾ വിടർന്നു.... അച്ഛൻ എന്താ തനിയെ നിന്നു ആലോചിച്ചു ചിരിക്കുന്നത്..... ഏയ് ഒന്നും ഇല്ല... "" ഇച്ചേച്ചിക്ക് എന്താ സംഭവിച്ചത്....?

എങ്കിലും അനന്തൻ അവൻ എങ്ങനെ....? കുഞ്ഞൻ സംശയത്തോടെ നോക്കി...... പറയാം... "" അനന്തനും അല്ലിയും ഹരികുട്ടനും പറഞ്ഞു കൊടുത്ത ഓർമ്മകളിലേക് പോയി രുദ്രൻ.... 💠💠💠💠 ഇച്ചേച്ചിക്ക് അത്രക് ഇഷ്ടാണോ താമര പൂവ്...... അല്ലിയുടെ കയ്യിൽ തൂങ്ങി നടന്നവൻ കൊഞ്ചലോടെ അവളെ നോക്കി....... മ്മ്മ്.. "" ഒരുപാട് ഇഷ്ടാണ്.... എന്റെ ചേട്ടായിയെക്കാളും.... "" കള്ള കണ്ണോടെ നോക്കിയവൻ... എടാ കുറുമ്പാ.... ദാ ആ നിൽകുന്ന താമര പൂവിനോളം നൈർമല്യം ഉണ്ട് നിന്റെ ചേട്ടായിക്ക്.... അത്‌ കൊണ്ട് രണ്ടും എന്റെ സ്നേഹം ആണ്..... ഇച്ചേച്ചി ഞാൻ ഇപ്പോൾ വരാമേ... "" അനന്ത.... "" അല്ലിയുടെ ശബ്ദത്തെ ഭേദിച്ചവൻ മുന്പോട്ട് ഓടി...... ചെറുക്കന്റെ കാര്യം.... """"പതിയെ പടവുകൾ ലക്ഷ്യം ആക്കി താഴേക്കു ഇറങ്ങിയവൾ...... കയ്യെത്തും ദൂരത്തിൽ അല്ലാതെ നിൽക്കുന്ന താമര കുടങ്ങൾ കണ്ടതും ഇരുകൈകളും മുഖത്ത് ചേർത്തവൾ...വിടർന്ന ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... കളഞ്ഞു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിനെ പോലെ തുടുത്തവളുടെ മുഖം... ചെറുക്കൻ കണ്ടാൽ ഇറങ്ങാൻ സമ്മതിക്കില്ല ""

വരും മുൻപ് എനിക്കുള്ളതിനെ സ്വന്തം ആക്കണം..... മുട്ടറ്റം വെള്ളത്തിലേക് ഇറങ്ങിയവൾ അതിൽ ഒന്നു നീന്തി തുടിച്ചു......തിരിഞ്ഞും മറിഞ്ഞും നീന്തുമ്പോൾ മനോഹരമായ പ്രണയഗാനം ആ നാവിൽ നിന്നും ഉതിർന്നു വീണു """"""" കഴുത്തറ്റം വെള്ളത്തിൽ പൊങ്ങി കിടന്നവൾ തന്റെ പ്രണയത്തെ ഉള്ളിലേക് ആവാഹിക്കുമ്പോൾ താമരയിലെ ഓരോ ഇതളുകളും ചിത്രന്റെ മുഖം തെളിഞ്ഞു വന്നതും അടിവയറ്റിൽ കൊരുത്തി വലിച്ചൊരു വികാരം നിറഞ്ഞു നിന്നു.........ചെറു കിതപ്പോടെ ആ താമര പൂക്കൾ അതിന്റെ വള്ളിക് നോവ് ഉണർത്താതെ പിഴുതെടുക്കുമ്പോൾ തന്റെ പ്രണയസമ്മാനം അവനായി നൽകാൻ ഉള്ളം തുടിച്ചു.......... അതിങ്ങു തന്നേക്കുവോ ... "" കഴുത്തൊരം ചേർന്നൊരു നിശ്വാസം..... പൊടുന്നനെ കൈയിൽ നിന്നും താഴേക്കു പതിച്ചു ആ താമര പൂക്കൾ.... നീ ഏതാ... ""? എങ്ങാനെ ഇവിടെ വന്നു.... കഴുത്തൊരം തങ്ങി നിൽക്കുന്ന വെള്ളത്തെ ഭേദിച്ച് പുറകോട്ടു നടന്നവൾ... ദോ..... """ ആ കാണുന്ന വീട്ടിലെ ഒരു പാവം പരികർമ്മി... ചുപ്രൻ""""...........ഈ കുളത്തിനു ഓരം ചേർന്നുള്ള വഴിയേ പോയതാ ഞാൻ.......

. അറിയാതെ മിഴികൾ ഈ താമരയോളം സൗരഭ്യം നിറഞ്ഞവളിൽ കൊരുത്തു നിന്നു...... ചെറു കിതപ്പോടെ അല്ലിയുടെ ഇടം കവിളിനെ ലക്ഷ്യം ആക്കി നീങ്ങുന്ന അവന്റ വലം കൈ അവളുടെ വലം കയ്യാൽ തട്ടി കളഞ്ഞവൾ.... പൊടുന്നനെ വെള്ളത്തിൽ അവന്റ നിയന്ത്രണം തെറ്റി എങ്കിലും നേരെ നിന്നവൻ..... പിടക്കാതെ പെണ്ണേ.... "" താമര കുളത്തിൽ നിന്നും ഒഴുകി വന്ന സ്വരമാധുര്യത്തിന്റെ വേര് തേടി വന്നവൻ ആണ് ഞാൻ....... .... കാമം കത്തുന്ന മിഴികളാൽ അവളെ ചുഴിഞ്ഞു നോക്കിയവൻ..... തെറ്റിയില്ല സ്വരത്തിനു ചേർന്ന പെണ്ണഴക്..... "" നീരിൽ നീന്തി തുടിക്കുന്ന നിന്നിലെ അരകെട്ടുകൾ എന്നേ മത്തു പിടിപ്പിക്കുന്നു പെണ്ണേ.... ജലത്തിന് മുകളിൽ പനിനീർ പുഷ്പ്പം പോലെ പൊങ്ങി കിടന്ന നിന്റെ മാറിടങ്ങൾ.... അകന്നു മാറിയ ധാവണി തുമ്പിൽ തെളിഞ്ഞു നിന്ന നിന്റെ പൊക്കിൾ ചുഴികൾ ഈ വിടർന്ന താമരയെക്കാൾ സൗന്ദര്യാമാണ് പെണ്ണേ നിനക്ക് ... ....... """" ആഹ്ഹ്ഹ്.... "" ആഹ്ഹ്ഹ്... "" അല്ലിയുടെ കണ്ണുകളിൽ അഗ്നി ആളിക്കത്തി........ ദേഹം വിറ കൊണ്ട് തുടങ്ങി....... ഈ നിമിഷം ""

ഒന്നായി കൂടെ നമുക്ക്.... പരന്നൊഴുകുന്ന ജലത്തിൽ നഗ്നമായ നിന്റെ മാറിടങ്ങളും അരകെട്ടുകളും ഈ താമര ഇതളുകളാൽ മാത്രം മൂടും ഞാൻ...... നിന്നിലേക് പടരാൻ ആയി എന്നിലെ പുരുഷൻ ഉണർന്നു കഴിഞ്ഞു പെണ്ണേ.... "" ഛീ """"നിർത്തെടാ നായെ......സരസ്വതി ആണ് ഞാൻ.... ചതുർമുഖന്റെ പെണ്ണ്..... """"....... അല്ലിയുടെ ശബ്ദം ഉയര്ന്നു പൊങ്ങി....... അവളുടെ കിതപ്പിനു അനുസരിച്ചു വെള്ളത്തിൽ ഓളങ്ങൾ അല തല്ലി.............. ചുറ്റും നിന്ന മരങ്ങൾ ആടി ഉലഞ്ഞു ... വേദങ്ങൾ മാത്രം ഉരുവിടുന്ന എനിക്ക് മറ്റൊരു രൂപവും ഉണ്ട്.... "" """""വികട സരസ്വതി """"""...... നിന്റെ അന്ത്യം അടുത്തു ചുപ്ര......... """എന്റെ അനന്തനാൽ """ആദിശേഷനാൽ വിഷം തുപ്പി നീ ഇല്ലാതെ ആകും.............. അനന്താ.... """ ആദിശേഷ..... എന്റെ മാനവും ജീവിതവും നിന്നിലാണ്.......... അല്ലിയുടെ ശബ്ദം താമര കുളത്തിലെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചു....... ഹഹഹ... "" ആ പീറ ചെറുക്കനെ ആണോ നീ വിളിക്കുന്നത്.... അവനെ ഒഴിവാക്കാൻ എന്റെ നാഗ തന്നെ ധാരളം..... ഈ നിമിഷം ആ പിഞ്ചു ദേഹം പത തുപ്പി പരലോകം പൂണ്ടു കാണും എന്റെ ജലന്ധരൻ തിരുമേനിക് ഞാൻ നൽകുന്ന ചെറിയ സമ്മാനം...... """ മ്മ്ഹ്ഹ്... "" നിന്റെ നാഗ ധാരാളമോ.... വിഢിത്തം പുലമ്പാതെ... "" നിന്റെ നാഗനും അധിപൻ ആണ് അവൻ ...

സാക്ഷാൽ നാരായണന്റെ തല്പം പാലാഴി വാസൻ ...... ആദ്യവും അന്തവും ഇല്ലാത്തവൻ.... അനന്തൻ .. """ നിന്റെ മരണം അവന്റെ കൈകളാൽ ഈ നിമിഷം നടന്നിരിക്കും .......... ആ പെണ്ണുടൽ വിറ കൊണ്ടതും.... ആഹ്ഹ... "" ചുപ്രൻ ഭയന്നൊന്നു പുറകോട്ടു മാറി...... ശേഷം വീണ്ടും അതേ കാമം നിറഞ്ഞ ചിരിയോട് അവളെ നോക്കി........ നീ ആരായാലും വെറും പെണ്ണാണ് .. ആണിന്റെ കാമം ശമിപ്പിക്കേണ്ടവൾ..... ഇന്ന് എന്നിൽ നിറഞ്ഞ കാമത്തെ ശമിപ്പിക്കേണ്ടവൾ.... അല്ലിയുടെ ഇടുപ്പ് ലക്ഷ്യം ആക്കി അവന്റെ കൈകൾ പാഞ്ഞതും ... ഇടം കയ്യാൽ അവനെ തട്ടി വെള്ളത്തിലേക്കു ഇട്ടവൾ കരയിലേക്കു നീന്തി......... എടി...... "" നിന്നെ കൊന്നു നിന്റെ ശവം ആയാലും അതിനെ ഞാൻ ആർത്തിയോടെ ഭോഗിക്കും..... വെള്ളത്തിൽ രണ്ട് കയ്യാൽ ആഞ്ഞടിച്ചവൻ അവൾക് പിന്നാലെ നീന്തി അവളുടെ നീണ്ട മുടിയിൽ പിടിത്തം ഇട്ടു....... അവളിൽ നിന്നും """"അനന്ത... """മോനെ...... എന്നുള്ള വിളി ഉച്ചത്തിൽ ഉയർന്നു പൊങ്ങി........ 💠💠💠💠 ഇതേ സമയം അനന്തൻ മറ്റൊരിടത്തു ....... ദേഹം മുഴുവൻ പൊള്ളിയിട്ടും നിന്റെ അഹങ്കാരം കുറഞ്ഞില്ലേ ...

വരരുത് ഇന്നു പറഞ്ഞിട്ടില്ലേ.... നാഗന്റെ കണ്ണുകളിലേക് സൂക്ഷിച്ചു നോക്കിയവൻ... ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം കൂടുതൽ ചൊടിപ്പിച്ചവനെ.... പോ... "" കണ്മുൻപിൽ കാണരുത് നിന്നെ ..... നിന്റെ വിധികുറിക്കേണ്ടവൻ സാക്ഷാൽ മഹാദേവൻ ആണ്.... """""ആദിശങ്കരൻ..... "" എങ്കിലേ നിനക്ക് ശാപ മോക്ഷം ലഭിക്കു .... എന്റെ സാമ്രാജ്യത്തിലേക് തിരികെ വരാൻ കഴിയു......... അവന്റ ആഞ്ജയോട് പരിഹാസം നിറഞ്ഞ നോട്ടത്തിൽ ഇഴഞ്ഞു പോയവൻ....... അഹങ്കാരി....കളിയാക്കുന്നോ എന്നേ "" തിരികെ ഓടി വരുമ്പോൾ അനന്തൻ പിടച്ചിലോടെ ഒരു നിമിഷം നിന്നു.... ഇച്ചേച്ചി........"" കരഞ്ഞു കൊണ്ടവൻ കുളപടവിലേക് ഓടി........ അരപൊക്കം വെള്ളത്തിൽ നിൽക്കുന്ന ചുപ്രൻ...... കറുത്ത പല്ലുകൾ മുഴുവൻ പുറമെ കാണിച്ചു ചിരിച്ചു നില്കുന്നവൻ പൊടുന്നനെ അനന്തനെ കണ്ടതും ഞെട്ടി തരിച്ചു........ ഇച്ചേച്ചി..... ""

ചുറ്റും നോക്കി അനന്തൻ........ പൊടുന്നനെ വെള്ളത്തിൽ നിന്നും ഉയർന്നു വരുന്ന കുമിളകൾ കണ്ടതും ആ കുഞ്ഞ് കണ്ണുകളിൽ സംശയം നിറഞ്ഞു...... പൊങ്ങി വരുന്ന ശരീരം ശ്വാസം എടുക്കാൻ പാട് പെടുന്നത് ഞെട്ടലോടെ കണ്ടവൻ.... മരണവെപ്രാളത്തിൽ അല്ലിയുടെ നഖങ്ങൾ ചുപ്രന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി... കഴുത്തിലൂടെ താഴേക്കു വരിഞ്ഞു ഇറങ്ങുന്ന അഞ്ചു വിരലുകൾ അവന്റ കഴുത്തിലെ സ്വർണ്ണ മാലയിൽ കുടുങ്ങി..... നിമിഷ നേരം കൊണ്ട് അത്‌ പൊട്ടിച്ചവൾ വെപ്രാളത്തിൽ വലിച്ചു എറിയുമ്പോഴും ശ്വാസത്തിനായി പിടഞ്ഞു............ നിന്റെ ഇച്ചേച്ചി പോയി.... "" ഈ ലോകത്ത് നിന്നും പോയവൾ..... ഇനി നിന്നെ കൂടി അവളുടെ കൂടെ പറഞ്ഞു വിടാം..... വാ.. വാ... വാാാ ........ ചുപ്രന്റെ കണ്ണുകൾ വല്ലാത്ത ഭാവത്തോടെ ചുറ്റി.... ഇച്ചേച്ചി... "" എന്റെ ഇച്ചേച്ചി....... അച്ഛാ..... "" അമ്മേ..... ഉറക്കെ നിലവിളിച്ചു കൊണ്ട് പടവിലേക്ക് അവൻ ചാടി ഇറങ്ങുമ്പോൾ അല്ലിയുടെ മുടികുത്തിൽ പിടിച്ചു കൊണ്ട് അയാൾ വീണ്ടും വീണ്ടും വെള്ളത്തിലേക്കു താഴ്ത്തി കൊണ്ടിരുന്നു........ ദുഷ്ട.... '"

കൊല്ലാൻ കഴിയില്ല നിനക്ക് എന്റെ ചേച്ചിയെ........ ആ വെള്ളത്തിലേക് എടുത്ത് ചാടിയവൻ...... അ.... അ... അനന്ത... ""... പൊങ്ങി വന്ന അല്ലിയിൽ നിന്നും അവ്യക്തമായി വാക്കുകൾ വന്നു.... നാഗങ്ങൾ പുളയും പോലെ പുളഞ്ഞു""" നീന്തി അയാൾക് അരികിലേക്ക് വരുന്നവനെ പാതി അടയുന്ന കണ്ണുകളാൽ കണ്ടവൾ .......... കരിനീല കണ്ണുകൾ അതിൽ തെളിയുന്ന ആദിശേഷൻ......രണ്ടായി മുറിഞ്ഞ നാക്കു പുറത്തേക്ക് നീട്ടി......... ആ വെള്ളത്തിലെ ഓളങ്ങളിൽ പുളഞ്ഞവൻ അവർക്ക് ചുറ്റും ഒരു വലം ചുറ്റി നീന്തി അവർക്ക് മുൻപിലായി വെള്ളത്തിൽ പൊന്തി കിടന്നവൻ നെഞ്ചിനോട് ചേർന്ന ഭാഗം പതിയെ ഉയർത്തി.....ശക്തമായ കാറ്റ് അവിടെ ആകെ വീശി... താമര കുളത്തിലെ മാറ്റ പുരയുടെ ഓടുകൾ ഇളകി താഴേക്കു പതിച്ചു ..... അവിടം ആകെ പുകമറ നിറഞ്ഞു..... ആഹ്ഹഹ്ഹ... """ ചുപ്രന്റെ കണ്ണുകൾ പുറത്തേക് തള്ളി....... തന്റെ മുൻപിൽ പുകമറ പോലെ ആയിരം ശിരസുള്ള അനന്തൻ..... നിറഞ്ഞാടുന്നു...... മിഥ്യയോ സത്യമോ വേർതിരിച്ചു അറിയാൻ ആവാത്ത ഭാവം അവനിൽ ഭയം ഉണർത്തി.... ...

അവ്യകതമായി തന്റെ മുൻപിൽ നിറഞ്ഞാടുന്ന ആയിരം ശിരസുകളെ അല്ലിയും കണ്ടു.... """""വിഷ്ണോർശയ്യാസനാത്മ വിശതു മഥ നതോ മേദിനിം യോജനാനാം പഞ്ചാശൽ കോടി വൃത്താമധികകതതലൈ : വ്യോമ്‌നിശൈലാബ്ധിവക്ഷേ ഏകസ്മിൻ ദേവദത്തോ സകല ഫണിഫണാ വേഗ പുണ്ഡ്ര പ്രമാണോ സോനന്തോ നാഗരാജ കലയതു കുലം മംഗളം സന്തതം ന :""""""" അല്ലിയുടെ അല്ല """"""സാക്ഷാൽ സരസ്വതി ദേവിയുടെ നാവിൽ നിന്നും അനന്തധ്യാനം ഉയരുന്നത് അനുസരിച്ചു..... ഫണം വിടർത്തി ആടിയവൻ..... പതിയെ ബോധം മറയുമ്പോഴും അല്ലിയുടെ നാവുകൾ ആ മന്ത്രം ഉറക്കെ ഉച്ഛരിച്ചു.............ഭയന്ന് നിൽക്കുന്ന ചുപ്രന്റെ കൈകൾ അവളുടെ മുടിയിഴകളിൽ അയവ്‌ വരുത്തി അവൾ ജലത്തിലേക് പതിച്ചിരുന്നു......... ഉഗ്ര സീൽകാരത്തോടെ ചുപ്രന്റെ നെറുകയിൽ ആഞ്ഞു കൊത്തിയവൻ ശേഷം തന്റെ പല്ലുകൾ അയാളുടെ കയ്യിലേക് ആഴത്തിൽ കുത്തി ഇറക്കി............ 💠💠💠💠 ആരാ ഇവിടെ കരഞ്ഞത് മോനെ അനന്ത.... """

പടവുകൾ ഓടി ഇറങ്ങി ഹരികുട്ടൻ വരുമ്പോൾ മുട്ടറ്റം വെള്ളത്തിൽ നിന്നു അലച്ചു കൂവുന്ന കുഞ്ഞനന്തൻ അവന്റ ചൂണ്ടു വിരൽ വെള്ളത്തിലേക് ചൂണ്ടിയിരുന്നു...... ഇച്ചേച്ചി... "" ഹരി മാമ എന്റെ ഇച്ചേച്ചി.... വെള്ളത്തിൽ.... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ കരഞ്ഞു വിളിച്ചവൻ..... ങ്‌ഹേ... അല്ലി മോളേ "" ഹരി ഒന്നു ഞെട്ടി കൊണ്ട് വെള്ളത്തിലേക്കു ചാടി കഴിഞ്ഞിരുന്നു.......തിരികെ ചേറിൽ പൊതിഞ്ഞവളെ ഇരു കയ്യാലെ പൊക്കി എടുക്കുമ്പോൾ പാതി ജീവൻ മാത്രം ആ ദേഹത്തു അവശേഷിച്ചിരുന്നു........വശത്തായി കരിനീല നിറം പൂണ്ടു കിടക്കുന്നവനിലേക്ക് കണ്ണൊന്നു പോയെങ്കിലും ആ നിമിഷം അല്ലിയെ കൊണ്ട് ഇരികത്തൂർ മനയിലേക് എത്താൻ ആയിരുന്നു കാലുകൾക് ഒപ്പം മനസും പറഞ്ഞത്....... ഓടി ചെന്നു രുദ്രന്റെ കൈയില്ലേക് അല്ലിയെ കൊടുക്കുമ്പോഴും കുഞ്ഞനന്തൻ ഭയത്തോടെ ഭദ്രയെ ചുറ്റി പിടിച്ചു....... ( തുടരും )

NB :::ചുപ്രനും നെല്ല്ലിമല മൂപ്പനും ഊരിൽ പോയി എന്നാണ് ജലന്ധരൻ ഉപവാസത്തിലേക് കടന്നപ്പോൾ പറഞ്ഞത്.... അതിലെ ചതി പുറകെ വരും.... ഒരുപക്ഷേ ആ മഹാദേവന്റെ ലീലകൾ ആയിരിക്കാം ഇപ്പോൾ നടന്നത് ചില നന്മക്കു വേണ്ടി ഒന്നു ഭയപ്പെടുത്തി... ഒരു ദുർശക്തിയെ ഉന്മൂലനം ചെയ്ത് കഴിഞ്ഞു നമ്മുടെ കുഞ്ഞനന്തൻ അവന്റെ ചേച്ചിയുടെ മാനം രക്ഷിച്ചവൻ... എന്ത് കൊണ്ടാണ് ആ സമയം അല്ലി ബോധരഹിത ആയി വെള്ളത്തിലേക്കു വീണത് എന്നു നിങ്ങൾക് പറയാൻ ഒരു അവസരം... കാരണം നാളെ രുദ്രൻ പറയും എന്നാലും നിങ്ങളുടെ ഉത്തരങ്ങൾക് ആയി ഞാൻ കാത്തിരിക്കുന്നു.....

( മറ്റൊരു സന്തോഷവാർത്ത സൂർത്തുക്കളെ എനിക്ക് അങ്ങ് ആഫ്രിക്കയിലും തമിഴ്‌നാട്ടിലും വരെ വായനക്കാർ ഉണ്ടെന്നു മനസിൽ ആയി... റിക്വസ്റ്റ് അയച്ചാൽ നോട്ടിഫിക്കേഷൻ കിട്ടും എന്നു പറഞ്ഞപ്പോൾ ദേ വരുന്നു ചറപറാ ആഫ്രിക്കക്കാരുടെ റിക്വസ്റ്റ്... ഇനി അവരും രുദ്രന്റെ ഫാൻ ആണോ... 🤔🤔🤔..ആണെങ്കിൽ ഏത് ഭാഷയിലാണ് വായിക്കുന്നത്... കൺഫ്യൂഷൻ അടിച്ചു ഞൻ സത്തു.... 😇😇......ആഫ്രിക്കൻ സേട്ടൻമാരുടെ ഇടയിൽ നിന്നും നമ്മുടെ ആളുകളെ പെറുക്കി എടുത്തു അക്‌സെപ്റ് ചെയ്തിട്ടുണ്ട്...... എന്നാലും എന്റെ സുക്കർ അണ്ണാ അങ്ങ് ആഫ്രിക്ക വരെ എന്നേ എത്തിച്ചതിനു ഒരുപാട് നന്ദി.... 🙏🙏

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story