ആദിശങ്കരൻ: ഭാഗം 22

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഇച്ചേച്ചി... "" ഹരി മാമ എന്റെ ഇച്ചേച്ചി.... വെള്ളത്തിൽ.... ഒന്നും അറിയാത്ത കുഞ്ഞിനെ പോലെ കരഞ്ഞു വിളിച്ചവൻ..... ങ്‌ഹേ... അല്ലി മോളേ "" ഹരി ഒന്നു ഞെട്ടി കൊണ്ട് വെള്ളത്തിലേക്കു ചാടി കഴിഞ്ഞിരുന്നു.......തിരികെ ചേറിൽ പൊതിഞ്ഞവളെ ഇരു കയ്യാലെ പൊക്കി എടുക്കുമ്പോൾ പാതി ജീവൻ മാത്രം ആ ദേഹത്തു അവശേഷിച്ചിരുന്നു........വശത്തായി കരിനീല നിറം പൂണ്ടു കിടക്കുന്നവനിലേക്ക് കണ്ണൊന്നു പോയെങ്കിലും ആ നിമിഷം അല്ലിയെ കൊണ്ട് ഇരികത്തൂർ മനയിലേക് എത്താൻ ആയിരുന്നു കാലുകൾക് ഒപ്പം മനസും പറഞ്ഞത്....... ഓടി ചെന്നു രുദ്രന്റെ കൈയില്ലേക് അല്ലിയെ കൊടുക്കുമ്പോഴും കുഞ്ഞനന്തൻ ഭയത്തോടെ ഭദ്രയെ ചുറ്റി പിടിച്ചു....... 💠💠💠💠 സാക്ഷാൽ വാഗ്ദേവതയുടെ ശരീരം കാംഷിച്ചവൻ അവന്റ പതനം നടന്നു കഴിഞ്ഞിരിക്കുന്നു..... പല്ലുകൾ കൂട്ടിപ്പിടിച്ചു രുദ്രൻ തിരിഞ്ഞതും ഒരു നിമിഷം തറഞ്ഞു നിന്നവൻ...... പടവിൽ ഇരിക്കുന്ന കുഞ്ഞനിലേക് അവന്റ കണ്ണുകൾ പോയി..... ഇറുകെ അടച്ചിരിക്കുന്ന കണ്ണുകൾ അതിലെ നീണ്ട പീലികൾ പിടക്കുന്നു ....

ചുവന്ന നാസിക തുമ്പ് വിറ കൊള്ളുന്നു.... ഇരു കൈകളിലെ മുഷ്ടി ചുരുട്ടി ദേഹത്തോട് ചേർത്തു വച്ചിരിക്കുന്നുണ്ട്....... പാടില്ല.."""""അവനിലേക് ആവാഹിച്ച ഈ കോപം സർവവും ചുട്ടെരിക്കും തടയാൻ എനിക്ക് പോലും കഴിയില്ല.... അവന്റ ഉള്ളിൽ മറഞ്ഞിരിക്കുന്ന മൂന്നാം കണ്ണ്‌ അവന്റ കോപം ആണ്........ ഈ കോപത്താൽ ഒരു പക്ഷെ ഇരിക്കത്തൂർ മനയിലെ ദിവ്യ ഔഷധങ്ങൾ പോലും വെന്തു വെണ്ണീറാകും..... നിന്നെ തിരികെ കൊണ്ട് വരാൻ ഒരാൾക്ക് കഴിയൂ........ """കാവിലമ്മേ കണ്ണുകൾ ഇറുകെ അടച്ചു രുദ്രൻ......... രുദ്രേട്ട.......""""".. മ്മ്ഹ """... "" രുദ്രന്റെ ചുണ്ടിൽ പുഞ്ചിരി വിടര്ന്നു.. വാവ... "" അമ്മയോളം മകനെ അറിഞ്ഞവൾ ആരുണ്ട്....രുദ്രൻ ഓടി ചെന്നു അവളുടെ കയ്യിൽ പിടിച്ചു....... വാ... "" വന്നു വിളിക്കവനെ.... "" നിന്റെ ഉള്ളിൽ ചൊരിയുന്ന മാതൃത്വത്തിന്റെ തണുപ്പിന് മാത്രമെ ഈ നിമിഷം അവനെ ശമിപ്പിക്കാൻ കഴിയൂ....... രുദ്രൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ അടുത്തേക് കൊണ്ട് വന്നു... അവന്റെ ദൃഷ്ടിക്ക് നേരെ നിർത്തി..... കുഞ്ഞാ... "" മോ... മോ... മോനെ.... വീണയുടെ ശബ്ദം കേട്ടതും അവന്റെ ദേഹം ഒന്നു വെട്ടി വിറ കൊണ്ടു....

"" ആഹ്ഹ്. "" അമ്മാ""""""... ചുണ്ടുകളിൽ മുലപ്പാലിന്റെ ഗന്ധം നിറഞ്ഞ ഈരടി ഒഴുകി വന്നു......രുദ്രൻ ആശ്വാസത്തോടെ നെഞ്ചിലേക് കൈ ചേർത്തു..... അമ്മയാ വിളിക്കുന്നത് കണ്ണ്‌ തുറക്ക്.... "" വാല്സല്യ പൂർവ്വം ആ കവിളിൽ തലോടി....അമ്മയുടെ നനുത്ത സ്പർശം ഏറ്റതും മെല്ലെ കണ്ണ്‌ തുറന്നവൻ...... ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ചുവപ്പ് രാശിയിലേക് ഉറ്റു നോക്കി വീണ...... അമ്മ എന്താ ഇവിടെ... "" ചുറ്റും പതറിച്ചയോടെ നോക്കിയവൻ.... അമ്മയോളം നിന്നെ അറിഞ്ഞവൾ മറ്റാരുണ്ട്...."" രുദ്രൻ പുഞ്ചിരിച്ചു.... തെറ്റി രുദ്രേട്ട... "" ഇവനിലേക് ഓടി അണയുന്ന എന്റെ കാലുകൾ ഒരു നിമിഷം നിന്നു... കാലഭൈരവന് മുൻപിൽ പ്രാർത്ഥനയോടെ ഒരാൾ കൂടി ഉണ്ട്... സ്വയം തിരിച്ചു അറിയുന്നില്ല എങ്കിലും അവളുടെ മനസ് ദേ ഇവിടെ ആണ്...... കുഞ്ഞന്റെ നെഞ്ചിലേക് കൈ വെച്ചവൾ..... അതേ... "" അമ്മക് ഒപ്പം സ്നേഹം ഊട്ടേണ്ടവൾ..... രുദ്രൻ ശ്വാസം വലിച്ചു വിട്ടു.... എന്തിനാ... "" എന്നേ തടഞ്ഞത് അമ്മേ സ്നേഹം എന്ന വികാരത്തിൽ എന്നേ ബന്ദിആക്കിയത് എന്തിനു...? നശിപ്പിക്കണം എല്ലാം അവനോട് ചേർന്നു നില്കുന്നത് എല്ലാം.......

കുഞ്ഞന്റെ കണ്ണിലെ അഗ്നിയെ ഒരു നിമിഷം നോക്കി നിന്നു രുദ്രൻ.... കുഞ്ഞാ... "" അരുത്.... ഈ നിമിഷം നീ വൈരാഗി ആണ്..... "" നിന്റെ മൂന്നാം കണ്ണ്‌ അത്‌ നിന്റെ ഹൃദയത്തിൽ തുടിക്കുന്ന ആ വൈരാഗ്യം ആണ്........ മുൻപിലുള്ള ലോകത്തെ കാണാതെ നീ മൂന്നാം കണ്ണ്‌ തുറന്നാൽ ലോകം നശിക്കും..... ശത്രുവിൽ മാത്രം ആയിരിക്കണം നിന്റെ കണ്ണുകൾ.......അവനോട് ചേർന്നു നിൽക്കുന്ന പാവങ്ങൾക്ക് മോചനം നൽകണം നീ.... രുദ്രന്റ വാക്കുകളിൽ തിരികെ വന്നിരുന്നു കുഞ്ഞന്റെ മനസ്..... ഇച്ചേച്ചി.... എന്റെ ഇച്ചേച്ചി "" ആ വാഗ്‌ദേവതായോ ...? അപ്പോൾ ചേട്ടായി സാക്ഷാൽ ചതുർമുഖനോ..? ......കുഞ്ഞൻ കണ്ണുകൾ കൂട്ടി പിടിച്ചു മനസു കൊണ്ട് ഇരുവരെയും തൊഴുതു..... അതേ... "" സാക്ഷാൽ വേദങ്ങളുടെ റാണി.... ""കുഞ്ഞാ... "" ആ നിമിഷത്തെ തന്റെ രൂപമാറ്റം അനന്തൻ അറിഞ്ഞിട്ടില്ല... അല്ലിയിൽ സാക്ഷാൽ സരസ്വതി ദേവിയിൽ നിന്നും കേട്ടറിഞ്ഞത് ആണ് ഞാൻ അവന്റെ ഉഗ്രരൂപം....... നീ വരൂ.... " കുഞ്ഞന്റെ കൈയിൽ പിടിച്ചു ആ മൃതദേഹത്തിന് അരികിൽ ഇരുത്തി........ രണ്ട് ദംശനം ആണ്... ""

ഒന്നു ശിരസ്സിലും ഒന്നു വലം കയ്യിലും........ ഉഗ്രരൂപം പ്രാപിച്ചവൻ ആദ്യ ദംശനം ചുപ്രന്റെ ശിരസ്സിലും..... ശേഷം കുഞ്ഞനന്തനിലേക് തിരികെ വന്നവൻ ചുപ്രന്റെ വലം കയ്യിലും കടിച്ചു..... രണ്ട് ദംശനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യത്യാസം കണ്ടോ.......... കുഞ്ഞനും വീണയും രണ്ട് ദംശനങ്ങളും അത്ഭുതത്തോടെ നോക്കി... ശിരസിലേത് നാഗ ദംശനവും..... കൈയിൽ വട്ടത്തിൽ കുറുമ്പന്റെ ആറു പല്ലുകളും നിറഞ്ഞു നിന്നു.......( ആറു പല്ല് സംശയം വേണ്ട ഏഴു വയസുകാരന്റെ രണ്ട് പല്ല് കൊഴിഞ്ഞു പോയിട്ടുണ്ട് 🙈) അച്ഛാ... പിന്നെ ഇച്ചേച്ചി എന്താ ബോധം മറഞ്ഞു വെള്ളത്തിൽ വീണത്... സാക്ഷാൽ സരസ്വതി ദേവിക്കു ഉൾഭയമോ..... ""? ഹഹഹ... "" അല്ലിയിലെ ഉൾഭയം അല്ല കുഞ്ഞാ.... ആദിശേഷനെ നേരിൽ കണ്ടപ്പോഴും അവളുടെ മാതൃഹൃദയം ആണ് അവിടെ തുടിച്ചത്..... പിന്നെ ബോധം മറഞ്ഞത് അത്‌ അനന്തന്റെ ലീലാവിലാസം..... മനസിലായില്ല.... ""? പറയാം.... ""

അനന്തൻ നാഗം """"ആണ് സർപ്പം അല്ല... നാഗങ്ങൾ കാരണം കൂടാതെ ഒരാളെ നശിപ്പിക്കില്ല .. ആവശ്യം ഇല്ലാതെ അവനിൽ വിഷം പുകയില്ല....എന്നാൽ ആവശ്യം വന്നാൽ ഉഗ്രരൂപം കൈക്കൊള്ളും """ അവനിൽ മറഞ്ഞിരിക്കുന്ന വിഷത്തെ പുറത്തേക് തുപ്പും.....സമീപം നിൽക്കുന്ന നീയോ ഞാനോ ആരുമായിക്കോട്ടെ അവരെയും ആ വിഷം ബാധിക്കും........തന്റെ സഹോദരിയെ തന്റെ ഉള്ളിലെ ഉഗ്രവിഷത്തിൽ നിന്നും രക്ഷിച്ചത് ആണവൻ........അവളുടെ ബോധമനസിനെ ഒരു നോട്ടത്താൽ ഉറക്കിയവൻ....... ജലത്തിന്റെ ആഴങ്ങളിൽ അവൾ പതിച്ച നിമിഷം മാത്രം ആണവൻ അവന്റെ വിഷം പുറത്തേക് ചീറ്റിയത്............ ശേഷം തിരികെ പഴയ രൂപത്തിൽ വന്നവൻ പിടയുന്ന ചുപ്രന്റെ കൈയിൽ മുറുകെ കടിച്ചു....... അനന്തന് അപ്പോൾ ഓർമ്മ കാണില്ലേ രുദ്രേട്ട... "" വീണ സംശയത്തോടെ നോക്കി... അവൻ കുഞ്ഞാണ് വാവേ കളങ്കം ഇല്ലാത്തവൻ... സാധാരണ സമയങ്ങളിൽ കുറുമ്പ് കാട്ടുന്ന നമ്മുടെ കുഞ്ഞാണവൻ...എന്നാൽ ചില സമയങ്ങളിൽ അവന്റെ കൂട്ടുകാരെ കാണുമ്പോൾ ആ മനസ് മാറും...... ആദിശേഷൻ ആകും..... തിരികെ ബോധമനസിൽ വരുമ്പോൾ അവൻ അറിയുന്നില്ല എന്താണ് തന്നിൽ സംഭവിക്കുന്നത് എന്നു.... """"കാരണം കുറുമ്പുകൾ നിറഞ്ഞ ബാല്യം അവൻ ആഘോഷിക്കട്ടെ........

"" വാവേ നിന്റെ കടമ കഴിഞ്ഞു മുറിയിൽ പോയി ചന്തുവിന്റെയും മീനുവിന്റെയും അടുത്ത് ഇരിക്ക് രണ്ട് പേരും നന്നായി ഭയന്നിട്ടുണ്ട് .... എനിക്ക് എന്റെ മോനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... ഈ തൊടിയിലൂടെ ഒന്ന് നടന്നിട്ട് വരാം ഞങ്ങൾ..... വീണയുടെ കവിളിൽ പതിയെ തട്ടിയവൻ.... മ്മ്.. "" ശരി അച്ഛനും മോനും മറ്റെന്തോ കുരുത്തക്കേട് ഒപ്പിക്കാൻ ഉള്ള പദ്ധതി ആണെന്ന് അറിയാം നടക്കട്ടെ.... കുറുമ്പൊടെ നോക്കിയവൾ മുൻപോട്ട് നടന്നു....... അച്ഛാ... "" ഈ ശരീരം അവന്റ മുന്പിലേക് വലിച്ചെറിഞ്ഞു കൊടുക്കണം....... ഞാനും കേശുവും മാത്രം മതി അതിന് ... ചുപ്രന്റെ മുടിയിൽ പിടിച്ചു വലിച്ചവൻ.... കുഞ്ഞാ കോപം ഒന്നിനും പരിഹാരം അല്ല മോനെ.... "" ഇവിടെ വേണ്ടത് ബുദ്ധി ആണ്....നന്ദന്റെ മാല അവന്റെ കൈയിലേക് കൊടുത്തു രുദ്രൻ..... ഈ ജീവൻ ഇനി നിന്റെ കയ്യിൽ ആണ് രക്ഷിക്കണം... കൂടെ ഉണ്ട് അച്ഛൻ.... ചതുർമുഖനും നാരായണനും..... പിന്നെ....... """""രുദ്രൻ ഒന്നു നിർത്തി ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... ഒപ്പം ആദിശങ്കരനിലും അതേ പുഞ്ചിരി തന്നെ തെളിഞ്ഞു...

( പുറകിൽ നിന്നും രുദ്രൻ കളിക്കുന്ന കളിയിൽ കുട്ടികൾക്കു ജയം ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം എന്താണ് ചിരിയുടെ അർത്ഥം എന്ന് പുറകെ വരും.... ) 💠💠💠💠💠 💠💠💠💠 അയാള് ഇച്ചേച്ചിയെ കൊല്ലാൻ ആണ് വന്നത് കേശുവേട്ട. .... നല്ല കടി കൊടുത്തു ഞാൻ ....... പക്ഷെ ഇച്ചേച്ചി വെള്ളത്തിൽ വീണപ്പോൾ പേടിച്ചു പോയി ഞാൻ..... ഹരി മാമ ഓടി വന്നില്ലായിരുന്നു എങ്കിൽ എന്റെ ഇച്ചേച്ചി...... നിഷ്കളങ്കമായ ചുണ്ടുകൾ ചെറുതായി വിതുമ്പി കൊണ്ട്....കുഞ്ഞാപ്പുവിനോട് ചേർന്നിരുന്നവൻ...... അനന്ത... "" കുഞ്ഞാപ്പുവിന്റെ കണ്ണുകൾ അനന്തന്റെ നെഞ്ചിലെ നാഗമുദ്രയിൽ ഉടക്കി..അറിയാതെ കൈകൾ അതിലേക് പോയതും ഒന്നു ഞെട്ടി വിറച്ചവൻ........ശിരസിനെ എന്തോ കീറി മുറിച്ചു പോകുന്നത് പോലെ തോന്നി..... അല്പം മുൻപ് രുദ്രനിൽ നിന്നും കുഞ്ഞൻ അറിഞ്ഞതെന്തോ അത്‌ മായ കാഴ്ച പോലെ അവന്റ കണ്മുൻപിൽ തെളിഞ്ഞു വന്നു....... ആഹ്ഹ... "" ഒരു ഞെട്ടലോടെ അവന്റ നെഞ്ചിൽ നിന്നും കൈ പിൻവലിച്ചവൻ..... അനന്ത... "" മോനെ..... പൊടുന്നനെ ഉള്ള പ്രകോപനം പോലെ അനന്തനെ ആകെ വാരി പുണർന്നവൻ....

തനിക്ക് തല്പം ആയവനെ തന്റെ അംശം തന്നെ ആയവനെ ഒരു ഭ്രാന്തനെ പോലെ ചുംബിച്ചു......... കേശു... "" കുഞ്ഞന്റെ ശബ്ദം കേട്ടതും ഞെട്ടി അകന്നവൻ....... ശങ്കു എന്റെ അനന്തൻ... "" എന്റെ അനന്തൻ.... അവനാ നമ്മുടെ ഇച്ചേച്ചിയെ രക്ഷിച്ചത് .....ഞാൻ അവനെ അറിയുന്നു... ഭ്രാന്തനെ പോലെ പുലമ്പുന്നവന്റെ കഴുത്തിലെ ത്രിശങ്കു മുദ്രയിലേക് നോക്കി അറിയാതെ തൊഴുതവൻ....... ശേഷം കണ്ണൊന്നു തുടച്ചു...... കേശു... "" നമുക്ക് ഒരിടം വരെ പോകണം.... "" ഇനിയും താമസിച്ചാൽ നമുക്ക് വേണ്ടി ഒരു ജീവൻ പൊലിയും..... വേഗം ഒരുങ്ങു ഞാൻ ഭദ്രേ കണ്ടിട്ട് വരാം ..... കുഞ്ഞാപ്പുവിന് നിർദേശം കൊടുത്തവൻ പുറത്തേക് ഇറങ്ങി....... നാരായണ.. "" ആ നാമം എപ്പോൾ ഉച്ചരിക്കുമ്പോഴും മനസിൽ തെളിയുന്ന രൂപത്തിന് എന്റെ കേശുവിന്റെ ഛായ ആണ്.... പലപ്പോഴായി അവനെ അതിനു കളിയാക്കിയിട്ടുണ്ട്... പൊറുക്കണം..... "" മാപ്പ്..... കുഞ്ഞൻ കണ്ണൊന്നു അടച്ചു... അതിൽ നിന്നും കണ്ണുനീർ താഴേക്കു ഒഴുകി ഇറങ്ങി...... 💠💠💠💠 അമ്മേ... " അല്ലി... വലത്തെ കൈ നെഞ്ചോട് ചേർത്തവൻ ചെറിയ ചമ്മലോടെ മംഗളയുടെ അടുത്തേക് വന്നു...

ഔഷധവെള്ളത്തിൽ കുളിക്കുന്നു.... """ മുഖം തിരിച്ചവൾ.... അമ്മക് എന്നോട് ദേഷ്യം ആണോ... പറ... മുഖം വീർപ്പിച്ചു നില്കുന്നവളെ തിരിച്ചു നിർത്തി അവൻ... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല... "" എന്റെ മോളേ എനിക്ക് തിരികെ കിട്ടി അത്‌ മതി.... ഇനി നോവിക്കാൻ നിന്റ മുൻപിൽ ഇട്ടു തരില്ല എന്റെ കുഞ്ഞിനെ... രുദ്രനോട് പറഞ്ഞു അവൾക്കു ആ ഡോക്ടർ ചെക്കനെ നോക്കണം .... അല്ലെ അപ്പുവേട്ടാ... വശത്തായി ഇരുന്നു ഭസ്മം പൊടിക്കുന്ന അപ്പുവിനെ നോക്കുമ്പോൾ സമ്മതം പോലെ തലയാട്ടി അവൻ ... അയ്യടാ "" അല്ലെ അപ്പുവേട്ടാ.... "".. കേൾക്കാൻ നോക്കി ഇരിക്കുവാണല്ലോ തലയാട്ടാൻ..... രണ്ടിനോടും പറഞ്ഞേക്കാം എന്റെ പെണ്ണാ അവൾ ഒരു ഡോക്ടർ ചെക്കനും വരില്ല അവളെ സ്വന്തം ആക്കാൻ.... മ്മ്ഹ്ഹ്.. "" പല്ല് കടിച്ചവൻ.... എന്നാൽ കെട്ടിക്കൊണ്ട് വാടാ... "" കൊച്ചുമക്കളെ താലോലിക്കാൻ ആഗ്രഹം ഞങ്ങൾക്കും ഉണ്ട്.... മംഗളയുടെ മുഖത്ത് നാണം വിടർന്നു........ ഈ അമ്മ.... "" ചിത്രനും നാണം വന്നിരുന്നു.... ഇതെന്താ ചേട്ടായി കാല് കൊണ്ട് കളം വരക്കുന്നത്... കിച്ചുവും ദേവൂട്ടനും അവിടേക്കു വന്നു.. ഞാൻ.. ഞാൻ... കളം ഒന്നും വരച്ചില്ല ഒന്നു പോടാ....

ചിത്രൻ ചമ്മലോടെ നേരെ നിന്നു.... മുഖത്ത് അല്പം ഗൗരവം വാരി വിതറി... ഉവ്വേ... "" നിങ്ങടെ ചേട്ടായിക്ക് നാണം എന്ന വികാരം വന്നു തുടങ്ങി ഇനി പിടിച്ചാൽ കിട്ടില്ല മക്കളെ.... അപ്പു അല്പം ഭസ്മം ദേവൂട്ടന്റെ നെറ്റിയിൽ നാലു വിരലുകൾ കൊണ്ട് ചാർത്തി........ അപ്പുഅച്ഛാ ഇവിടെ കൂടെ രണ്ട് കയ്യും നെഞ്ചും കൂടെ വിടർത്തി കാണിച്ചവൻ...... അച്ഛൻ ഇതു ഒന്ന് കൊണ്ട് പോയെ ഭസ്മം കണ്ടാൽ ചെക്കന് ഭ്രാന്ത് ആണ്.... "" ചിത്രൻ അത്‌ വാങ്ങി മംഗളയുടെ കൈയിൽ കൊടുക്കുമ്പോൾ മുഖം ഒന്ന് കൂർപ്പിച്ചു ദേവൂട്ടൻ... എവിടെ ബാക്കി അവതാരങ്ങൾ... "" ചിത്രൻ ചുറ്റും നോക്കി..... വല്യേട്ടൻ ഭദ്രയുടെ അടുത്തുണ്ട്... കൊച്ചേട്ടൻ നന്ദനം സിനിമ കളിച്ചു നടപ്പുണ്ട്.... ദേവൂട്ടൻ രണ്ട് കയ്യും പുറകിൽ കെട്ടി നിന്നു ആടി..... നന്ദനം സിനിമയോ...? ചിത്രൻ സംശയത്തോടെ നോക്കി.... അതേ ചേട്ടായി... "" ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ "" എന്നുള്ള ഡയലോഗ് മാറ്റി പിടിച്ചു.. ""ഞാൻ അറിഞ്ഞു എനിക്കെല്ലാം അറിയാം"" എന്ന് പറഞ്ഞു നടപ്പുണ്ട്..... ഇനി എന്തൊക്കെ കാണണം.... ലെച്ചുവെച്ചീടെ കൈയിൽ നിന്നും തലക് ഒരു കൊട്ട് കിട്ടുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞോളും....... അല്ലെ കിച്ചുവേട്ട..... കിച്ചുനെ ഒന്ന് തോണ്ടി അവൻ.. അപ്പോൾ മറ്റേ കൊരങ്ങാനോ സച്ചു....?

സച്ചുവേട്ടൻ പിന്നെ ""ചി... "" അയ്യോ അമ്മേ.... പറഞ്ഞു തീരും മുൻപേ കിച്ചു ദേവൂട്ടന്റെ കാലിൽ ചവുട്ടി കഴിഞ്ഞിരുന്നു ......... കാല എന്റെ കാല്... "" കിച്ചുവിനെ നോക്കിയപ്പോൾ അവൻ കണ്ണുരുട്ടി........ ചേട്ടായി അവൻ തെക്കിനിയുടെ വരാന്തയിൽ ഉണ്ട്... ആകെ എന്തോ ഒരു വിഷമം ഉണ്ട് പാവത്തിന്.... കിച്ചു പറഞ്ഞൊപ്പിച്ചു.... ചിത്രൻ രണ്ട് പേരെയും മാറി മാറി നോക്കി.... "" മറ്റേ ചെകുത്താന്മാര്ക് എന്തൊക്കെയോ ബോധം വന്നു തുടങ്ങി .. വെളിവും വെള്ളിയാഴച്ച ഇല്ലാത്ത ഇവന്മാരുടെ തലയിൽ എപ്പോൾ ബോധം വീഴും.... എന്റെ മഹാദേവ...... ഇടത്തെ കൈ നെഞ്ചിൽ വെച്ചവൻ.. മ്മ്ഹ് "" മംഗള മുഖം പൊത്തി ചിരിച്ചു കൊണ്ട് ചിത്രന് നേരെ തിരിഞ്ഞു... നീ ചെല്ല് ചിത്തു അല്ലി മോള്‌ കുളിച്ചു കഴിഞ്ഞു കാണും... ""മംഗളയും അപ്പുവും ഭസ്മവുമായി മുന്പോട്ട് നടന്നു..... ചേട്ടായി... ""

കിച്ചു അവന്റ ഇടത്തെ തോളിൽ പിടിച്ചു.. എങ്ങോട്ടാ തള്ളി കേറി വരുന്നത്.... പോയി ഒരുങ്ങാൻ നോക്കു സന്ധ്യ കഴിയുമ്പോൾ മരങ്ങാട് ഇല്ലത്തു എത്തണം..... ചിത്രൻ ഗൗരവം പൂണ്ടു.... എന്നേ കൂടി കൊണ്ട് പോവോ ചേട്ടായി... "" വല്യേട്ടൻ എനിക്ക് ""no entry card ""തന്നു... ദേവൂട്ടൻ നിന്നു ചിണുങ്ങി.... ഇവിടെ നീ വരേണ്ട മോനെ... നീയും അനന്തനും ഭദ്രയും ഉൾപ്പടെ താഴോട്ടു ഉള്ളവർ നിങ്ങൾ കുട്ടികൾ അല്ലെ.... താങ്ങില്ല പലതും.... നിങ്ങളുടെ ജീവൻ വെച്ചൊരു പരീക്ഷണം അത്‌ വേണ്ട മോനെ ..... അപ്പോൾ ഈ കുഞ്ഞേട്ടന്മാരെ കൊണ്ട് പോകുന്നതോ... കിച്ചുവിനു നേരെ കൈ ചൂണ്ടിയൻ.... ചില വിധികളെ തടുക്കാൻ ആകില്ല മോനെ .... "" അത്‌ നിന്റെ വല്യേട്ടന് അറിയാം അത്‌ പോലെ കൊച്ചേട്ടനും..... തിരികെ വരുമ്പോൾ നിന്റെ ഈ കിച്ചുവേട്ടൻ മറ്റൊരാൾ ആയി മാറിയിരിക്കും..... ങ്‌ഹേ.. "" ഞാനോ... ഞാൻ ആരാകാൻ...?

എന്നേ പ്ലാസ്റ്റിക് സർജറി ചെയ്യാൻ കൊണ്ട് പോകുവാണോ എല്ലാം കൂടി.... അല്ലേലും എന്റെയും സച്ചുവിന്റെയും ജീവന് വില ഇല്ലല്ലോ.... കിച്ചു മുഖം കോട്ടി .. ശവം... """ പോടാ അവിടുന്ന്.... നിന്നെ കൊണ്ടൊക്കെ പോകുന്ന ഞങ്ങളെ വേണം പറയാൻ... എന്നാൽ കൊണ്ട് പോകാതെ ഇരിക്കാൻ പറ്റുമോ അതും ഇല്ല... പോയി ഒരുങ്ങി നിന്നെ..... ചിത്രൻ ഓടിച്ചു വിട്ടു രണ്ടിനെയും ശേഷം പതിയെ മുറിയിലേക്ക് കടന്നവൻ........കണ്ണാടിക്ക് മുൻപിൽ ഇരിക്കുന്ന അല്ലിയുടെ മുടി മാടി ഒതുക്കുന്ന ഗൗരി ഒരു ചിരിയോടെ നോക്കി....... അല്ലിമോളെ.... "" ഏടത്തി ചെല്ലട്ടെ... സമയം നാലു മണി ആയി അനന്തന് പാല് കൊടുക്കാൻ സമയം ആയി അല്ലങ്കിൽ ഇരികത്തൂർ മന തിരിച്ചു വയ്ക്കും ചെക്കൻ..... ഏടത്തി.... "" പെട്ടന്നു അവൾ ചാടി എഴുനേറ്റു മുൻപിൽ തന്റെ പ്രണയം..... ഗൗരി "" തിരിഞ്ഞു പോകുമ്പോൾ ചെറിയ ചമ്മൽ അവന്റ മുഖത്തു തെളിഞ്ഞത് ചെറു ചിരിയോടെ നോക്കിയവൾ പുറത്തേക്കു ഇറങ്ങി........... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story