ആദിശങ്കരൻ: ഭാഗം 23

adhishankaran

എഴുത്തുകാരി: മിഴിമോഹന

അല്ലിമോളെ.... "" ഏടത്തി ചെല്ലട്ടെ... സമയം നാലു മണി ആയി അനന്തന് പാല് കൊടുക്കാൻ സമയം ആയി അല്ലങ്കിൽ ഇരികത്തൂർ മന തിരിച്ചു വയ്ക്കും ചെക്കൻ..... ഏടത്തി.... "" പെട്ടന്നു അവൾ ചാടി എഴുനേറ്റു മുൻപിൽ തന്റെ പ്രണയം..... ഗൗരി "" തിരിഞ്ഞു പോകുമ്പോൾ ചെറിയ ചമ്മൽ അവന്റ മുഖത്തു തെളിഞ്ഞത് ചെറു ചിരിയോടെ നോക്കിയവൾ പുറത്തേക്കു ഇറങ്ങി..... അല്ലി ഡ്രസിങ് ടേബിളിന്റെ പുറത്ത് നഖം കൊണ്ട് മെല്ലെ ചുരണ്ടി അലസമായി മിഴികൾ പായിച്ചു........ ചിത്രന്റെ മുഖത്തെ ജാള്യത കാണുമ്പോൾ വരുന്ന ചിരിയവൾ അടക്കി പിടിച്ചു....... അല്ലി.. "" ഞാ.. ഞാ..ഞാൻ.... ശബ്ദം ഉള്ളിൽ തങ്ങി അവൻ ഒന്ന് ചുമച്ചു......... തൊണ്ട വരണ്ടതും അടുത്ത് ഇരുന്ന് ഫ്ലാസ്കിൽ നിന്നും വെള്ളം ഗ്ലാസിലേക് പകർത്താൻ ശ്രമപെട്ടവൻ.... വെള്ളം.... """"തന്റെ മുൻപിൽ നീട്ടിയ വലം കയ്യിലെ കുപ്പിവളകൾ കൊലുന്നനെ ചിരിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി.... വെള്ളം... ""ശബ്ദം ഒന്ന് കനപ്പിച്ചവൾ.... ആഹ്... "" പെട്ടന്നത് ഇടത്തെ കയ്യിലേക് വാങ്ങി ഒറ്റ വലിക്കു കുടിച്ചു........ എന്തെ ഇപ്പോൾ ഒരാളുടെ സഹായം വേണോ.. ""

അല്ലങ്കിൽ വലിയ ഡയലോഗ് ആണല്ലോ എന്റെ കാര്യം ഞാൻ ഒറ്റക് നോക്കിക്കൊള്ളാം എന്തൊക്കെ ആയിരുന്നു.... അല്ലിയുടെ സംസാരം കേട്ടതും അവളുടെ മുഖത്ത് നോക്കാതെ ഗ്ലാസ് ടേബിളിൽ വെച്ചവൻ.... ആഹ്ഹ. "" പിള്ളേര് പറഞ്ഞത് പോലെ ഞാൻ ന്യൂസിലൻഡിലെ ഡോക്ടറെ കെട്ടി പോയാലും നിങ്ങളെ അവർ പൊന്ന് പോലെ നോക്കിക്കോളും.... കണ്ണുകൾ അലസം ആയി പായിച്ചവൾ കൈ രണ്ടും ഒന്ന് കൊട്ടി.... നിർത്തേടി കുറെ നാൾ ആയല്ലൊ നീ ന്യൂസിലാൻഡിൽ പോകാൻ തുടങ്ങിയിട്ട്.... എന്നാൽ ചെല്ല്... ഞാൻ പോകും.... "" ചില മുരടന്മാരുടെ കൂടെ ജീവിക്കുന്നതിലും ഭേദം അതാണ്.... """ഒരു സ്നേഹം കാണിക്കാത്തവൻ.... പല്ലൊന്നു കടിച്ചവൾ.... എങ്ങോട്ടാടി പെണ്ണേ തെറിച്ചു കേറുന്നത് ..... "" ചോദ്യത്തിന് ഒപ്പം ഇടം കൈയ്യാൽ അവളെ ഇടുപ്പിൽ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചിരുന്നവൻ..... ധാവണിയുടെ നൂലിഴകൾ ഭേദിച്ച് അവന്റെ കൈകളുടെ ചൂട് അവളുടെ ദേഹത്തേക് പൊള്ളി ഇറങ്ങി.... ചി... ചി... ചിത്തുവേട്ട..... "മ്മ്ഹ .... തൊണ്ട കുഴിയിൽ ശ്വാസം വിലങ്ങു തീർത്തിരുന്നു അധരങ്ങളും കണ്ണുകളും തന്റെ പ്രണയത്തിന്റെ ആദ്യ ചൂട് അറിഞ്ഞ നിമിഷം ഒരു പോലെ വിറ കൊണ്ടു.... പോണോ...

""നിനക്ക് ചിത്തുനെ വേണ്ടാന്ന് വച്ചു പോണോ..... പിടയുന്ന കണ്ണുകളിലേക്കു ഉറ്റു നോക്കിയവൻ..... മ്മ്ഹ്ഹ്.. ""... വേ.. വേ... വേണ്ട...... എനിക്ക് സ്നേഹം ഇല്ലാന്ന് തോന്നുന്നുണ്ടോ നിനക്ക്... ""നീ... നീ.. മറ്റൊരാളുടേത് എന്ന് തമാശയ്ക് പോലും പറയുന്നത് സഹിക്കില്ല പെണ്ണേ എനിക്ക്...... """നീ... നീ ഇല്ലാതെ ചിത്തുവിനെ ഒരു ജീവിതം ഇല്ല പെണ്ണേ..... പക്ഷെ... പൊള്ളി അടർന്ന എന്റെ നെഞ്ചിലെ ചൂടിൽ നിന്നെ ഉറക്കാൻ എനിക്ക്....... ചിത്തുവേട്ട.... """അവൻ പൂർത്തി ആക്കും മുൻപേ അവളുടെ ശബ്ദം ഉയർന്നു പൊങ്ങി........ ഈൗ... ഈൗ... നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാൻ ആണ് അല്ലി ഇത്രയും നാൾ കാത്തിരുന്നത്..... """""" ഒരു ഭ്രാന്തിയെ പോലെ അവന്റ ഷർട്ടിന്റെ ബട്ടൻസ്‌ പൊട്ടിച്ചവൾ...... തന്റെ മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ആ മുറിപ്പാടിൽ അവന്റ അനുവാദത്തിനു കാത്തു നില്കാതെ തന്റെ അധരങ്ങളാൽ പൊതിഞ്ഞവൾ...... ചുടു ചുംബനങ്ങളാൽ പൊള്ളി വികൃതം ആയ ആ മുറിപ്പാടിൽ ഭ്രാന്ത്‌ പോലെ ആ അധരങ്ങൾ ഓടി നടന്നു............. പ്രിയതമയുടെ കണ്ണുനീരും ഉമിനീരും ചേർന്നുള്ള ചൂട് നെഞ്ചിലേക് പടരുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചവൻ ഇടം കയ്യാൽ കഴുത്തിൽ ചേർത്ത് അവളെ തന്നിലേക് അടുപ്പിക്കുമ്പോൾ നിയന്ത്രണം ഇല്ലാതെ കരഞ്ഞു പോയവൻ......... അല്ലി മോളേ ..... """..... മ്മ്മ്.. ""

തേങ്ങലോടെ അവന്റ മുഖത്തേക്ക് നോക്കുമ്പോൾ ആ അധരം വിറ കൊണ്ടു ... ക്ഷമിക്കില്ലേ എന്നോട് എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചു ഇരുട്ടാക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു...... എനിക്ക് മാത്രം അവകാശപ്പെട്ട നിന്റെ ഉടലിനെ കമകണ്ണുകളാൽ മറ്റൊരുവൻ ചുഴന്നെടുക്കുമ്പോൾ നിസ്സഹായൻ ആയി ഞാൻ..... അരുത് ചിത്തുവേട്ട എന്നോട് മാപ്പ് അപേക്ഷിക്കരുത്...അങ്ങനെ ഒരു നിമിഷം വേണ്ടി വന്നു ഞാൻ ആരെന്ന് അറിയാൻ ....എന്നിൽ ഉറങ്ങി കിടന്ന തമസിനു വെളിച്ചം ഏകി........കൂടെ ഉണ്ട് എന്നും ഞാൻ.... അവന്റെ നെഞ്ചിലേക് തല ചേർത്തവൾ ... വലിയൊരു കടമ്പ ഞങ്ങള്ക്ക് മുൻപിൽ ഉണ്ട് അല്ലി .. പൂർത്തി ആക്കാൻ കഴിയുമോ എന്ന് അറിയില്ല... "" ഒരുപക്ഷെ ഒന്നാകാൻ വിധി........ അരുത്.... "" ചൂണ്ടു വിരൽ അവന്റെ ചുണ്ടിനു കുറുകെ വെച്ചവൾ....... എല്ലാം എനിക്ക് അറിയാം... ഒന്നാകും നമ്മൾ.... ചതുർമുഖനോട് ചേരുമ്പോൾ മാത്രമേ എനിക്ക് ഓജസും തേജസും ഉള്ളു... "" എന്റെ കുഞ്ഞുങ്ങളെ ഈ കൈകളിലേക് തരുന്നു ഞാൻ...അവരിലെ സ്വത്വം പുറത്തു കൊണ്ട് വരണം....... ഈ വലം കൈ ആയി കൂടെ ഉണ്ട് ഞാൻ ...എങ്കിലും എന്റെ സച്ചു അവന് കഴിയുമോ ചിത്തുവേട്ട അവൻ കുഞ്ഞ് അല്ലെ..... കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ അറിയാതെ ഞാൻ പതറി പോകുന്നു ....

വെറും പെണ്ണായി മാറുന്നു..... നാലാം വയസിൽ ചേച്ചിയും അമ്മയും ആയവൾ ആണ് നീ... "" നിന്നിലെ മാതാവിന്റെ വാത്സല്യം ആണ് പെണ്ണേ നിന്നെ തളർത്തുന്നത്.... """അരുത് നീ തളരരുത് . സച്ചു അവൻ സൂര്യൻ ആണ് നിഴൽ പോലെ കൂടെ ഉണ്ട് അവൾ എന്റെ സഹോദരി.....അവന്റ പാതി ആകേണ്ടവൾ ഛായമുഖി ... ( ചിന്നു )... ചിത്തുവേട്ട.... "" ഏട്ടന് അറിയുമോ..... ഏട്ടനെ പേടിച്ചാണവൾ സച്ചുവിൽ നിന്നും അകന്നു നിന്നത്.... അതിനു കുട്ടികൾ എന്തൊക്കെയാ ഈ വിശ്വാമിത്രനെ പറയുന്നത് എന്ന് അറിയുമോ...... അല്ലി പെട്ടന്നു നാക്ക് കടിച്ചു.... ശോ "" മ്മ്മ്.. "" നീയും ആളു കൊള്ളാമല്ലോ.... വിശ്വാമിത്രൻ കൊള്ളാം എനിക്ക് വീണ പേര്...... പിന്നെ സച്ചുവും ചിന്നുവും നിഴൽ പോലെ കൂടെ ഉണ്ട് അവൾ... സ്വയം അറിഞ്ഞവൾ ആണവൾ.....അല്ലിയെ ചേർത്ത് നിർത്തുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ പ്രണയത്തിനും അപ്പുറം നിശ്ചയധാര്ധ്യം തെളിഞ്ഞു വന്നു....... 💠💠💠💠 സച്ചുവേട്ട..... """"" പുറകിൽ നിന്നും ചിന്നുവിന്റെ ശബ്ദം കേട്ടതും തിരിഞ്ഞൊന്നു നോക്കിയവൻ... ഷർട്ടിന്റെ സ്ലീവ് ചുരുട്ടി വെച്ചവൻ സംശയരൂപേണ നോക്കി ...... ഒരുങ്ങിയോ...""? ഞാൻ ഒരുങ്ങിയാലും ഒരുങ്ങിയില്ലേലും നിനക്ക് എന്താ.. നിനക്ക് എന്നേ വേണ്ടല്ലോ... ഒടുക്കത്തെ ജാടയും...... മുഖം വെട്ടിച്ചവൻ.....

വന്നപ്പോൾ തൊട്ടു എന്നോട് ദേഷ്യം ആണല്ലോ.... എന്നേ ഒന്ന് നോക്കുക കൂടെ ചെയ്തില്ല.... "" വിങ്ങി പൊട്ടാറായിരുന്നു പെണ്ണ്..... ഞാൻ കാണാനും സംസാരിക്കാനും വരുമ്പോൾ നിനക്ക് അല്ലെ ഇഷ്ടം അല്ലാത്തത്.... എന്നേ ഇഷ്ടം അല്ലാത്ത ഒരാളെ ഞാൻ എന്തിനാണ് വെറുതെ.... ഇഷ്ടം ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് സച്ചുവേട്ടനെ..... ഇന്ന് എന്നിൽ നിന്നും അകന്നു മാറിയപ്പോൾ ആണ് എന്നിലെ സ്നേഹത്തിന്റെ ആഴം ഞാൻ മനസിലാക്കിയത്.........ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു കഴിഞ്ഞിരുന്നു ചിന്നു..... ചിന്നു.... "" വേണ്ട.... നീ എന്നേ മറക്കണം...... ഒരുപക്ഷെ തിരികെ ഞാൻ.... ഞാൻ... ഞാൻ വരുമെന്ന് പോലും ഉറപ്പില്ല..... അവന്റ ശബ്ദം ഇടറി തുടങ്ങി.... നിർത്ത്..... "" എന്തും ചുട്ടെരിക്കാൻ കഴിവുള്ളവൻ അല്ലെ നിങ്ങൾ..... ഈ താപത്തെ പ്രതിരോധിക്കാൻ കഴിവുള്ളവൻ ആരുണ്ട് ഈ ഭൂമിയിൽ............ ഇന്ന് ആ മഹാദേവന് വേണ്ടി അദ്ദേഹത്തിന്റെ വലം കണ്ണായ നിങ്ങൾ മുന്പിലേ തടസത്തെ ചുട്ടെരിക്കുന്ന താപം ആയി തീരണം......അതിന് കഴിയും സച്ചുവേട്ടന്....... ചിന്നു.... """ആ നിമിഷാർദ്ധത്തിലെ പ്രകോപനത്താൽ അവളുടെ ഇരു തോളിലും മുറുകെ പിടിച്ചവൻ... അറിയാം... "" നിങ്ങൾ ആരാണെന്നു...... എന്റെ ചിത്തുവേട്ടൻ പറഞ്ഞു തന്നു എനിക്ക് അല്ല നേരിൽ കാണിച്ചു തന്നു....

ഈ ചൂടിന് തണൽ ഏകേണ്ടവൾ ആണ് ഞാൻ എന്ന്...... അത്‌ പറയുമ്പോൾ അസ്തമയ സൂര്യന്റെ ചെംചോപ്പ് അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി...... സച്ചുവേട്ട ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ വിജയിച്ചു തിരികെ വരുന്നവനെയും കാത്തു ഞാൻ ഇരിക്കും""""""""""""അവന്റ കണ്ണുകളിലേക്കു പ്രണയപൂർവ്വം നോക്കിയവൾ...... ഏഴു കുതിരകളെ പൂട്ടിയ രഥമോ... "" ഇവളുടെ തലക്ക് വല്ല ഓളം ഉണ്ടോ.......അറിയാതെ അവിടേക്കു വന്ന കിച്ചുവും ദേവൂട്ടനും ഒരു നിമിഷം നിന്നു......... ഏയ് നാലു ടയർ വിത്ത്‌ വൺ സ്റ്റെപ്പിനി.... അങ്ങനെ അഞ്ചു ടയർ ഉണ്ട്... ദേവൂട്ടൻ പുറത്തേക് കണ്ണ്‌ നീട്ടി.... എന്തിനു...? കിച്ചു കണ്ണ്‌ മിഴ്ച്.... നമ്മുടെ കാറിനു... "" പോടാ അവിടുന്ന് പ്രേമം മൂത്തു പെണ്ണിനു തലക് എന്തോ പറ്റിയിട്ടുണ്ട്... കാര്യം അറിഞ്ഞപ്പോൾ വിശ്വാമിത്രൻ തലക്കിട്ടു ഒന്ന് കൊടുത്തു കാണും കിച്ചുവേട്ട ദേവൂട്ടൻ മുഖം പൊത്തി .. എന്തങ്കിലും ആകട്ടെ.... രണ്ടും സെറ്റ് ആയല്ലൊ അത്‌ മതി.. നീ വാടാ കുട്ടി ചാത്താ നമ്മൾ പിന്നെ സിംഗിൾസ് അല്ലെ..... നിങ്ങൾ സിംഗിൾ കളിച്ചു നടന്നോ.... പിള്ളേർക്ക് എല്ലാം പെണ്ണ് കിട്ടി.....മ്മ്മ്മ്... കിച്ചുവേട്ടനെ നിലക്ക് നിർത്താൻ ഉള്ളത് ഉടനെ വരും എന്നു നോമിന്റെ മനസ് പറയുന്നു.... "" പോടാ അവിടുന്ന് മനസമാധാനത്തോടെ ജീവിച്ചു പോകട്ടെ ഞാൻ.....

എന്നാലും എല്ലാവരും കൂടി എവിടെ പോവാ എനിക്ക് അങ്ങോട്ട് മനസ്സിൽ ആകുന്നില്ല.... കിച്ചു നഖം കടിച്ചു നിന്നു.... കിച്ചുവേട്ട.... "" ദേവൂട്ടൻ സംശയത്തോടെ നോക്കി... എന്താടാ കുട്ടിചാത്താ... "" വിരൽ താഴ്ത്തി അവൻ നോക്കി...... നിങ്ങൾക് പൊള്ളുന്നില്ലെ.....??? പൊള്ളാനോ .. "" എവിടുന്ന്.... ദാ.... "" പുറകില്........ ദേവൂട്ടൻ കൈ ചൂണ്ടി.... പുറകിൽ എന്ത്.....? മെല്ലെ തല തിരിച്ചതും കിച്ചു ഒന്ന് ഞെട്ടി...... ഇരുപത്തി ഒന്ന് തിരികളാൽ കോർത്ത ഇരികത്തൂർ അറക്കു മുന്പിലെ കെടാവിളക്കിലെ അഗ്നി ഇത്രയും നേരം തന്റെ കഴുത്തൊരം ചേർന്നു കത്തുന്നു... ദേവൂട്ട ഞാൻ... ഞാൻ പലതും ആലോചിച്ചു വന്നപ്പോൾ വിളക്ക് കണ്ടില്ല... അതിനു നിങ്ങൾക് പണ്ടേ കണ്ണ്‌ ഇല്ലല്ലോ.... പൊള്ളിയോ..... കിച്ചുവിന്റെ പിടലി പിടിച്ചു തിരിച്ചവൻ..... ആാാ... ""ചെകുത്താനെ പിടലി ഓടിക്കാതെ..... കിച്ചു അലറി..... എന്താടാ ഇവിടെ ഒരു ബഹളം ..... """ രുദ്രൻകുളിച്ചു ഈറൻ ഉടുത്തു കയ്യിൽ വെള്ളപുഷ്പങ്ങളുമായി വന്നു.... രുദ്രച്ഛ """ ഈ കിച്ചുവേട്ടൻ ഇത്രയും വലിയ തിരിയിൽ ദേഹം തട്ടിയിട്ടും പൊള്ളിയില്ല.... ഞാൻ ആയിരിക്കണം ദേവൂട്ടൻ കണ്ണ്‌ തള്ളി നിന്നു .... ഹഹഹ... " അതിനു നിനക്ക് പണ്ടേ ഇതൊക്കെ പേടി അല്ലെ... പടക്കം പൊട്ടിക്കുന്നത് കേട്ടാൽ ഓടി അകത്തൊളിക്കും.... """" ബലമുരുകൻ അല്ലെ നീ... ""

രുദ്രൻ മന്സാല് ചിരിച്ചു കൊണ്ടു അവനെ നോക്കി..... ( എല്ലാം സ്ഥലങ്ങളിലും അറിയില്ല പൊതുവെ ബാലമുരുകൻ പ്രതിഷ്ട ഉള്ള ക്ഷേത്രങ്ങളിൽ പടക്കം പോലുള്ളത് ഇല്ല എന്നാണ് അറിവ് കുഞ്ഞായത് കൊണ്ടു ഭയക്കും... എന്റെ ഈ അറിവ് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം ) രുദ്രച്ചനും ട്രോളുന്നു.... "" ദേവൂട്ടൻ അത്‌ പറയുമ്പോൾ കിച്ചു തന്റെ പിടലിയിൽ പതുകെ തലോടി.... എന്താ മോനെ...? രുദ്രൻ പുരികം ഉയർത്തി നോക്കി.. ചുണ്ടിൽ ചെറിയ ചിരി നിറഞ്ഞു. മ്മ്ഹ്ഹ്.. ""ഒന്നുല്ല രുദ്രച്ഛ... "" ഞാൻ വെറുതെ... അവന്റ ഉള്ളിൽ നിറയുന്ന സംശയങ്ങളെ നോക്കി കണ്ടു രുദ്രൻ..... ഇതെന്താ രുദ്രച്ഛൻ ഈ വേഷത്തിൽ... "" വെള്ളപൂക്കൾ ആയിട്ട് എവിടെ പോവാ ദേവൂട്ടൻ പൂക്കളിൽ തലോടി .... ഞാനും സഞ്ചയമാമയും കൂടി ഒരു ചെറിയ പൂജ... എന്റെ മക്കൾക്കു വേണ്ടി.... "" ഞാൻ കൂടി പൊയ്ക്കോട്ടേ രുദ്രച്ഛ.. ദേവൂട്ടൻ നിന്നു ചിണുങ്ങി..... വേണ്ടാന്ന് പറഞ്ഞാൽ വേണ്ട....നീ കുഞ്ഞാണ്.... നീയും അനന്തനും പെൺപിള്ളേർക്ക് കാവൽ ഇരുന്നാൽ മതി...... രുദ്രൻ പറയുമ്പോൾ കിച്ചു മുഖം പൊത്തി ചിരിച്ചു പോയി.... പോടാ കാല... "" പല്ല് കടിച്ചവൻ... ദേവൂട്ട.. "" കുസൃതി കാണിക്കരുത്.... ഞങ്ങൾ പൂജക്ക്‌ കയറും പരികർമ്മികൾ കൂടുതലും രോഗികളുടെ അടുത്ത് ആയിരിക്കും.... നീയും അനന്തനും മാത്രമേ കാണു അവരെ നോക്കാൻ.... മ്മ്മ്.. ""

നോക്കിക്കൊള്ളാം..... മുഖം കേറ്റി പിടിച്ചവൻ......... എന്നാൽ എന്റെ മക്കൾ ചെല്ലാൻ നോക്കു.... "" ഇരുവരെയും പറഞ്ഞു വിട്ടു രുദ്രൻ അറയിലേക് കയറി..... നെഞ്ചിലേ രക്ഷയിൽ മുറുകെ പിടിച്ചവൻ....... 💠💠💠💠 ഭദ്രേ... """ തിരികെ വരും ഞാൻ... കാത്തിരിക്കില്ലേ എനിക്കായി.... "" നെഞ്ചോരം ചേർന്നു നില്കുന്നവളുടെ മുടിയിഴകളെ മെല്ലെ തലോടിയവൻ....... വിശ്വാസം ആണ് ""ആദിശങ്കരൻ തോൽക്കില്ല....എന്നിലെ ഹൃദയം ഓരോ നിമിഷവും തുടിക്കുന്നത് ആദിയേട്ടന് വേണ്ടി അല്ലെ .... സൂക്ഷിക്കണം... " കണ്ണിനു മുൻപിൽ കാണുന്ന എല്ലാം വിശ്വസിക്കരുത്.. മായ ആണ് അത്‌ അപകടത്തിലേക് നയിക്കും..... ഭദ്രയുടെ നെറുകിൽ ചുണ്ട് അമർത്തി അവൻ..... 💠💠💠💠 എടാ പോയിട്ടു വരാം.... "" ഇവരെ നന്നായി നോക്കണേ.... കിച്ചു കളിയായി പറഞ്ഞത് മുഖം തിരിച്ചു ദേവൂട്ടൻ..... മ്മ്ഹ്ഹ്.. "" ഞാൻ എന്താ ലോക്കറോ കാമുകിമാരെ എല്ലാം എന്നേ ഏല്പിച്ചു പോകാൻ.... " പിണങ്ങാതെ കുറുമ്പ.""ഏട്ടന്മാർ പോയിട്ടു പെട്ടന്നു തന്നെ വരാം.... ഇടക്ക് ലെച്ചുവേച്ചി വിളിച്ചാൽ അവളെ കൂടി നോക്കണേ... കേശു കളിയായി ചിരിച്ചു......

അതായിട്ട് കുറക്കുന്നില്ല ... വിളിച്ചോളാം..... "" ചിത്രന്റെ കണ്ണുകൾ അല്ലിയിലും കുഞ്ഞന്റെ കണ്ണുകൾ ഭദ്രയിലും സച്ചുവിന്റെ കണ്ണുകൾ ചിന്നുവിലും കേശുവിന്റെ കണ്ണുകൾ അനന്തനിലും തങ്ങി നില്കുന്നത് കുറുമ്പൊടെ നോക്കിയവൻ... പാവം കിച്ചുവേട്ടന് മാത്രം ആരും ഇല്ല... എന്നേ നോക്കിക്കോ.... ദേവൂട്ടൻ അത്‌ പറഞ്ഞു മുന്പോട്ട് നീങ്ങിയതും ചിത്രനും കുഞ്ഞനും സച്ചുവും മുഖം തിരിച്ചു.......... പോയിട്ട് വരാം.... "" അവരോട് യാത്ര പറഞ്ഞു മുന്പോട്ട് പോകുമ്പോൾ കുട്ടികളുടെ പേരിൽ മൃത്യഞ്ജയ അർച്ചന തുടങ്ങി കഴിഞ്ഞിരുന്നു സഞ്ജയൻ............. കുഞ്ഞൻ പതിയെ വലത് കൈ നിവർത്തി അതിലെ നന്ദന്റെ മാലയിലേക്ക് ഉറ്റു നോക്കിയവൻ..... 💠💠💠💠 പദ്മാസനത്തിൽ ഇരുന്ന ജലന്ധരൻ തന്റെ മുന്പിലെ ഹോമകുണ്ഡത്തിലേക് ഒരുപിടി എള്ളും തേനും ചേർത്തൊഴിച്ചു........ മ്മ്മ്ഹ്ഹ്..... """ ഇന്ന് കറുത്ത പക്ഷത്തിലേ അമാവാസിയും ചന്ദ്രയാമവും കൂടി ചേരുന്ന അപൂർവ ദിവസം... ഇന്ന് പുലരും മുൻപ് ലക്ഷണം ഒത്ത പുരുഷന്റെ ലിംഗഛേദനം നടത്തി ആ രക്തം നെല്ലിമല മൂപ്പന്റെ മല ദൈവത്തിനു പാനം ചെയ്യാൻ കൊടുത്താൽ........

പിന്നീട് ചതുർമുഖനു മുൻപിൽ തോൽവി ഇല്ല എനിക്ക്....... ആദിശങ്കര..... """"" അവന്റ ശബ്ദം ഉയർന്നു പൊങ്ങി.... നിന്റെ ജ്യേഷ്ഠൻ എനിക്ക് അർഹതപെട്ടത് സ്വന്തം ആക്കിയവൻ എന്റെ കാളിമന എനിക്ക് നഷ്ടപെടുത്തിയവൻ... ഈ ബലിയോടെ അവന് മുകളിൽ ആകും എന്റെ സ്ഥാനം.... അവന്റെ അന്ത്യം കുറിക്കും ഞാൻ ശേഷം കാളി മന എനിക്ക് സ്വന്തം...... അവന്റ രണ്ട് വശത്തായി ഇരിക്കുന്ന തടിപാവയിലേക് കണ്ണുകൾ പോയി....... ചതുർമുഖന്റെ രണ്ട് തലകൾ...... ബാക്കി രണ്ട് തലകൾ ഇരുപത്തിയേഴു ചുവന്ന നൂലുകളാൽ ബന്ധിച്ചു ഏഴു രാത്രി മഹാകാളിയുടെ മുൻപിൽ സമർപ്പിച്ചു ചുപ്രന്റെ കൈ വശം കൊടുത്തു വിട്ടിട്ടുണ്ട് ഞാൻ.......... ഹഹഹ.... "" ഇന്ന് രാത്രിയിൽ നടക്കുന്ന ബലി കർമ്മത്തിനു ശേഷം ചതുർമുഖന്റെ ഓരോ തലയും ഹോമകുണ്ഡത്തിൽ അർപ്പിക്കും അതോടെ അവന്റെ ശക്തി ക്ഷയിക്കും ........ മ്മ്ഹ്ഹ് എനിക്ക് അറിയാം ..... രുദ്രൻ ബുദ്ധിമാൻ ആണ് ഈ ദിവസത്തിന്റെ പ്രത്യേകത അവന് അറിയാം എങ്കിൽ അവന്റെ കണ്ണുകൾ എന്റെ പുറകിൽ കാണും....... അവൻ കളിച്ചിരിക്കും......... ഹഹഹ......

പക്ഷെ നിനക്ക് ഒരു മുഴം മുൻപേ ജലന്ധരൻ കളി തുടങ്ങി............ എല്ലാ പഴുതും അടച്ചൊരു കളി........ ചതി"""" ഊരിൽ പോകാതെ എനിക്ക് വേണ്ടി ആ ബലികർമ്മം ചെയുന്നു എന്റെ പ്രിയ ശിഷ്യൻ നെല്ലിമല മൂപ്പൻ... ..... """ ഹഹഹഹ...ഹഹഹ... ഹഹഹഹ.... ഹഹ ഹ..... അഹങ്കാരിയെ പോലെ ഉറക്കെ പൊട്ടിചിരിച്ചവൻ..... """"നെല്ലിമല മൂപ്പൻ അവന്റെ മന്ത്രസിദ്ധിയാൽ നിർമ്മിച്ച ചുട്ടുപഴുത്ത ഇരുമ്പ് വാതിലുകളെയും ജനൽ കമ്പികളെയും മറി കടക്കാൻ ആർക്കും സാദ്യമല്ല...... "".... ആ ചൂടിൽ വെന്തുരുകും അതിന്റെ വേര് തേടി വരുന്നവർ..... ഈശ്വരാ..... """ മൂപ്പനും ചുപ്രനും ഊരിൽ പോയിരുന്നു എന്നു പറഞ്ഞത് ചതി ആയിരുന്നോ.... ചുപ്രന്റെ ഈ വരവിൽ എന്തോ പന്തികേട് തോന്നി.... പക്ഷെ വിദഗ്ധമായി അവൻ പറഞ്ഞത് മൂപ്പൻ മറന്നു വച്ചത് എന്തോ എടുക്കാൻ ആണെന്നാണ്..... പാവം അപ്പു നമ്പൂതിരിയും അന്തർജ്ജനവും ആ കുഞ്ഞിനെ കാത്തോളണേ ദൈവമേ........പുറത്ത് നിന്നും എല്ലാം കേട്ടതും ജയന്തകൻ കണ്ണുകൾ ഇറുകെ അടച്ചു........ ( തുടരും )..........

NB ::: ജലന്ധരന്റെ ചതി ഏറെ കുറെ മനസ്സിൽ ആയല്ലൊ മൂപ്പനെ ഊരിൽ അല്ല വിട്ടത് അപ്പുറത് നന്ദനെ ബലി കൊടുക്കാൻ ഉള്ള പദ്ധതി ആണ് അത്‌ ചതുർമുഖന് എതിരെ ഉള്ള കളി.... രുദ്രവീണയിലെ പറഞ്ഞിട്ടുണ്ട് അവന്റെ ആദ്യ ലക്ഷ്യം ചിത്രൻ ആണ്...കാളി മന സ്വന്തം ആക്കിയ വൈരാഗ്യം പിന്നെ സ്വത്വം തിരിച്ചറിഞ്ഞവനെ ഉന്മൂലനം ചായ്‌യുക..... ചുപ്രന്റെ കൈയിൽ കൊടുത്തു വിട്ടത് അവിടെ എത്തിയില്ല അതിനു മുൻപ് അനന്തൻ പണി കൊടുത്തത് അറിഞ്ഞിട്ടില്ല.... എങ്കിലും ചതിയൻ ആണ് സൂക്ഷിക്കണം..... സച്ചുവിന് അവനെ തിരിച്ചു അറിഞ്ഞു തുടങ്ങിയതിനു കാരണം മനസിൽ ആയല്ലൊ.... ബാക്കി എല്ലാം പുറകെ....സച്ചു ചിന്നു എങ്ങനെ അറിഞ്ഞു എന്നത് പുറകെ

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story