ആദിശങ്കരൻ: ഭാഗം 24

adhishankaran

എഴുത്തുകാരി: മിഴിമോഹന

""""നെല്ലിമല മൂപ്പൻ അവന്റെ മന്ത്രസിദ്ധിയാൽ നിർമ്മിച്ച ചുട്ടുപഴുത്ത ഇരുമ്പ് വാതിലുകളെയും ജനൽ കമ്പികളെയും മറി കടക്കാൻ ആർക്കും സാദ്യമല്ല...... "".... ആ ചൂടിൽ വെന്തുരുകും അതിന്റെ വേര് തേടി വരുന്നവർ..... ഈശ്വരാ..... """ മൂപ്പനും ചുപ്രനും ഊരിൽ പോയിരുന്നു എന്നു പറഞ്ഞത് ചതി ആയിരുന്നോ.... ചുപ്രന്റെ ഈ വരവിൽ എന്തോ പന്തികേട് തോന്നി.... പക്ഷെ വിദഗ്ധമായി അവൻ പറഞ്ഞത് മൂപ്പൻ മറന്നു വച്ചത് എന്തോ എടുക്കാൻ ആണെന്നാണ്..... പാവം അപ്പു നമ്പൂതിരിയും അന്തർജ്ജനവും ആ കുഞ്ഞിനെ കാത്തോളണേ ദൈവമേ........പുറത്ത് നിന്നും എല്ലാം കേട്ടതും ജയന്തകൻ കണ്ണുകൾ ഇറുകെ അടച്ചു........ 💠💠💠💠💠 ഇച്ചേച്ചി """പേടിച്ചു പോയോ ഒരുപാട്...അനന്തൻ അല്ലിയോട് ചേർന്നിരുന്നു അവളുടെ കവിളിൽ മെല്ലെ തഴുകി.... മ്മ്മ്ഹ്ഹ്... """ഇല്ല... എന്റെ കുഞ്ഞനന്തൻ കൂടെ ഉള്ളപ്പോൾ ഇച്ചേച്ചി എന്തിനാ പേടിക്കുന്നത്...... അല്ലിയുടെ വാക്കുകൾ കേട്ടതും മുൻവശത്തെ രണ്ട് പല്ല് ഇല്ലാത്ത മോണ കാണിച്ചു കുലുങ്ങി ചിരിച്ചവൻ........

ഇച്ചേച്ചിയെ മാത്രം അല്ല എന്റെ പൊന്ന് മോൻ രക്ഷിച്ചത് നിന്റെ ചേട്ടായിയെ കൂടെ ആണ്..... ഈ ജന്മം മാത്രം അല്ല എന്നും കടപ്പെട്ടിരിക്കും ഇച്ചേച്ചി അനന്തനോട്......... അല്ലി പറയുന്ന വാക്കുകളെ അത്ഭുതത്തോടെ നോക്കിയവൻ.... ഇപ്പോൾ ഈ കുഞ്ഞു തല അത്‌ ഒന്നും ഓർത്തു പുകയ്ക്കണ്ട..... കേട്ടോടാ കുറുമ്പ....അവന്റെ കുഞ്ഞു മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചവൾ.... ഇച്ചേച്ചി എന്നാലും അയാളെ എങ്ങനെ ആ പാമ്പ് കടിച്ചത്... ""മ്മ്മ്.. പാമ്പ് അല്ല ഇവന്റെ പല്ലിലെ വിഷം ഇറങ്ങിയത് ആയിരിക്കും..... പണ്ട് ആ നന്ദൻ മാഷ് എന്നേ കണ്ടു പേടിച്ചത് പോലെ..... ദേവൂട്ടൻ കുളപ്പടവിൽ നിന്നും മുകളിലേക്കു കയറി വന്നു ... പടവിനു മുകളിൽ ഇരിക്കുന്ന അല്ലിക്കും അനന്തനും തൊട്ടു താഴെ ഉള്ള പടിയിൽ ഇരുന്നു.... മോന് ഒന്നും ഓർമ്മ ഇല്ലേ... ""അന്ന് എന്താണ് സംഭവിച്ചതെന്ന്.... ദേവൂട്ടന്റെ മുടിയിൽ മെല്ലെ തഴുകി അല്ലി.... ഇല്ല... "" എന്നേ തൊട്ടതും മാഷ് പുറകോട്ടു വീണു ശക്തമായ കാറ്റ് വന്നു അയാളെ കറക്കി അപ്പോഴേക്കും വല്യേട്ടൻ വാതിലു പൊളിച്ചു വന്നില്ലേ.... എന്നാലും എന്തൊക്കെയോ എന്നിൽ സംഭവിച്ചു എന്താണെന്നു മാത്രം അറിഞ്ഞു കൂടാ.... അറിയും... "" നീ ആരെന്ന് അറിയണം.... അല്ലി അത്‌ പറയുമ്പോൾ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയവൻ..... ഞാനോ ഞാൻ ആദിദേവ് ""

നിങ്ങളുടെ സ്വന്തം ദേവൂട്ടൻ അല്ലെ.... ഇനി എന്ത് തിരിച്ചു അറിയാനാണ്... പ്ലസ്ടു റിസൾട്ട്‌ വരുമ്പോൾ വല്യേട്ടൻ ചവുട്ടി പുറത്താകുമ്പോൾ ഞാൻ തിരിച്ചു അറിയും പലതും.... അടുത്ത് കിടന്ന കാട്ടു പുല്ല് പറിച്ചു വായിൽ ഇട്ട് ചവച്ചവൻ... പോടാ ഒൻപത്മണി നീ മിടുക്കൻ അല്ലെ... അറിവിന്റെ മൂർത്തി """.....കയ്യിൽ എടുത്ത വേൽ തിരികെ വെയ്ക്കണ്ട ആവശ്യം വരും...... """"അല്ലിയുടെ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങി...... 💠💠💠💠 """"""""""ഓം ധ്യായേ നിത്യം മഹേശ്വരം രജതഗിരിനിഭം ചാരു ചന്ദ്രാവതംസം രത്‌നാകൽപോജ്ജ്വലാംഗം പരശുമൃഗവര ഭീതിഹസ്തം പ്രസന്നം പദ്മാസിനം സമന്താത് സ്തുതമമരഗണ വ്യാഘ്രകൃതിം വസാനം വിശ്വാദ്യം വിശ്വബീജം നിഖിലഭായഹരം പഞ്ചവക്ത്രം ത്രിനേത്രം """"""""""" കണ്ണുകൾ ഇറുകെ അടച്ചവൾ പൂജാമുറിയിലെ മഹാദേവന്റെ തേജസിനെ എരിക്കിൻ പൂവ് അർപ്പിച്ചു.... ഭദ്രേ മോളേ... "" അല്പം പാലെങ്കിലും കുടിച്ചിട്ട് പ്രാർത്ഥിക്കു.... ഗൗരി അവളുടെ മുടിയിഴകളെ തലോടി... ഇല്ല അമ്മേ...നിർബന്ധിക്കരുത്... ഈ രാത്രി പുലരും വരെ ഭദ്ര ഈ കെടാവിളക്കിനു മുൻപിൽ അകം അഴിഞ്ഞു ഉപവസിക്കും......

എന്റെ ആദിയേട്ടൻ വിജയിച്ചു തിരികെ വരും വരെ...... ഗൗരിഏടത്തി അവളെ തടയേണ്ട.... " ശക്തി കൂടെ ഇല്ലെങ്കിൽ ശങ്കരൻ അവന് ഓജസും തേജസും കാണില്ല .... അവളുടെ പ്രാർത്ഥന ആണ് ഈ നിമിഷം അവന്റെ ശക്തി..... വാവേ... "" എന്നാലും ഒന്നും കഴിച്ചിട്ടില്ല എന്റെ കുട്ടി.... ചിന്നുവും അത്‌ പോലെ തന്നെ അല്ലിമോൾ ചൊല്ലി കൊടുത്ത മന്ത്രങ്ങൾ ഉരുവിട്ട് പ്രാർത്ഥനയിൽ ആണ്... മ്മ്.. "" നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നമുക്കും പ്രാർത്ഥിക്കാം.... ഏടത്തി വാ.... വീണ ഗൗരിയെ കൊണ്ട് കാലഭൈരവന്റെ മുന്പിലേക് നടന്നു..... മഹാദേവ .... """ ശക്തിക്കൊപ്പം ബുദ്ധിയും എന്റെ കുഞ്ഞുങ്ങൾക് കൂട്ടായി വരേണമേ.... കണ്ണുകൾ ഇറുകെ അടച്ചവൾ വീണേച്ചി .. "" ആഹ്ഹ്.. അല്ലിമോളെ.... വീണ തിരിഞ്ഞു നോക്കി.... അല്ലി മറ്റെന്തോ അപകടം കുട്ടികളെ കാത്തിരിക്കുന്നതയൊരു ഉൾഭയം ചതിയൻ ആണവൻ.... അവന്റ ചതിയിൽ കുട്ടികൾ പെട്ടു പോയാൽ.... ഒരിക്കലും ഇല്ല വീണേച്ചി ... "" ബുദ്ധിയും സിദ്ധിയും ആവോളം അവരിലേക് പകർന്നു കിട്ടിയിട്ടുണ്ട്..... വിജയിച്ചു വരും അവർ...... മൂവരും കാലഭൈരവനെ തൊഴുതു...... 💠💠💠💠

ഓം ഭാസ്കരായ വിദ്മഹേ മഹാധ്യുതി കാരായ ധീമഹി തന്നോ ആദിത്യ : പ്രചോദയാത് ഓം ആദിത്യയാ നമഃ ഓം ഭാസ്കരായ നമഃ ഓം സൂര്യനാരായണായ നമഃ ഏഴു കുതിരകളാൽ പൂട്ടിയ സൂര്യതേജസിനെ മനസ്സിൽ ധ്യാനിച്ച് മുന്പിലെ തട്ടത്തിലെ വെളുത്ത പുഷ്പങ്ങൾ ആദിത്യ ഭഗവാന് അർപ്പിച്ചു രുദ്രൻ...... തൊട്ട് മുൻപിൽ ഉണ്ണി നമ്പൂതിരിയും അപ്പു നമ്പൂതിരിയും കുട്ടികൾ ഓരോരുത്തരുടെയും പേരിൽ മൃത്യഞ്ജയ അർച്ചന നടത്തുന്നുണ്ട്........ രുദ്രൻ ഒരുനിമിഷം കണ്ണുകൾ ഇറുകെ അടച്ചു...... """ ചിത്രന് നന്ദൻ മാഷിൽ നിന്നും അല്ല ജലന്ദരനിൽ നിന്നും ആഘാതം ഏറ്റ ദിവസത്തിലേക് ഓർമ്മകൾ പുറകോട്ടു സഞ്ചരിച്ചു......... ( കുറച്ചു ഏറെ ഫ്ലാഷ് ബാക്ക് ആണേ ) 💠💠💠💠 """""""ജലന്ധര..... """" പരകായപ്രവേശം എന്ന സിദ്ധി നീ ദുരുപയോഗം ചെയ്തു തുടങ്ങി കഴിഞ്ഞിരിക്കുന്നു.......അതിനായ് നീ പാവങ്ങളുടെ ജീവിതം ആണ് തകർക്കുന്നത്.... ഇത് നിന്റെ നാശത്തിന്റെ തുടക്കമാണ്...... എന്റെ കുഞ്ഞുങ്ങൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..... മ്മ്ഹ്ഹ് ""ഇനി നിനക്ക് രക്ഷ ഇല്ല.... നിന്റെ മരണം അത്‌ ഇവന്റെ കയ്യാൽ സംഭവ്യം ആകുന്ന സുദിനം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു...... നിനക്ക് ഒരു താക്കീത് കൂടി ഞാൻ തരുന്നു....പാവം നന്ദൻ മാഷിന്റെ ശരീരം അത്‌ അയാൾക് തന്നെ തിരികെ നൽകിയിരിക്കണം.........

"""" ആഹ്ഹ ജലന്ദരനോ..... """രുദ്രന്റെ വാക്കുകൾ കേൾക്കേ ചിത്രൻ തറഞ്ഞു നിന്നു....... അൽപനേരം അവൻ ഹൃദയം നിന്നു പോകും പോലെ തോന്നി........ ആ നിമിഷം രുദ്രൻ തിരിഞ്ഞു കഴിഞ്ഞതും ചിത്രന്റെ കണ്ണുകൾ വികസിച്ചു..... പിന്നിൽ നിന്നും രുദ്രനെ ആക്രമിക്കാൻ ഇരുമ്പ് ദണ്ഡുമായി പാഞ്ഞടുക്കുന്ന നന്ദൻ അല്ല ജലന്ധരൻ......... ചേട്ടച്ഛ.......... "" ഒരു അലർച്ചയോടെ രുദ്രനിലേക് പാഞ്ഞവൻ രുദ്രനെ പിന്നിലാക്കി അവന്റെ മേലെ വന്ന പ്രഹരം ഏറ്റു വാങ്ങി............. ആാാാ..... ""വേദനയോടെ രുദ്രനിലേക് ചേരുമ്പോൾ തന്റെ ദേവന്റെ ആയുസ് തിരിച്ചു പിടിച്ച സന്തോഷം ആ മുഖത്ത് നിറഞ്ഞു............ പക്ഷെ കണ്ണുകൾ താഴെ തളർന്നു കിടക്കുന്ന നന്ദനിലേക്ക് പോയി... ചേട്ടച്ഛ... "" അവനെ തിരികെ വേണം എനിക്ക് കാത്തിരിക്കാൻ """അനാഥആയ ഒരു പെണ്ണ് മാത്രം ഉള്ളു ആ പാവത്തിന് "" ...... വലം കയ്യിലെ വേദനയെ മറികടന്നവൻ കൂട്ടുകാരന് വേണ്ടി കണ്ണീർ വാർത്തു ... കഴിയില്ല മോനെ.... """ ജലന്ദരനിൽ നിന്നും നന്ദനെ ഈ നിമിഷം രക്ഷിക്കാൻ നമുക്ക് കഴിയില്ല..... മന്ത്രങ്ങളാൽ അവന് ചുറ്റും ചങ്ങല തീർത്തവൻ..... കുഞ്ഞാപ്പു മോനെ........ രുദ്രച്ഛ.... "" സ്ഥലകാല ബോധം വീണവൻ ചുറ്റും നോക്കി...... മോൻ പിള്ളേരെ കൊണ്ടു ചിത്തുന്റെ കാറിൽ പൊയ്ക്കോളൂ...... സഞ്ജയനും കുഞ്ഞനും ഒരു കാറിൽ ചേട്ടായിയെ കൊണ്ട് വരും.....

അപ്പോൾ ഉണ്ണിമായും അച്ഛനുമൊ....? കുഞ്ഞൻ സംശയത്തോടെ നോക്കി.... പുറകെ വരാം ചെല്ല്...... "" അവരെ ഇരു ഭാഗങ്ങൾ ആക്കി പറഞ്ഞൂ വിട്ടു രുദ്രനും ഉണ്ണിയും.....പേടിച്ചിരിക്കുന്ന കൂട്ടികൾക് വേണ്ട ധൈര്യം നൽകിയിരുന്നു ഉണ്ണി ഇതിനോടകം..... എടാ "" ഉണ്ണി നീ എവിടാ .... വീടിനു ചുറ്റും നടന്നു രുദ്രൻ.... ഞാൻ ഇവിടുണ്ട് .. "" കേറിവാ രുദ്രേട്ട.... ഏണി വച്ചു ഓടിന്റെ പുറത്ത് അള്ളി പിടിച്ചു ഇരുന്നവൻ വിളിച്ചു...... ഇതെന്താ കുരങ്ങിന്റെ കുഞ്ഞോ..... രുദ്രൻ പതിയെ ഏണി ഒന്ന് തിരിച്ചു മറിച്ചു നോക്കി.... ഇങ്ങേരു ഇതെന്താ വിലക്ക് വാങ്ങാൻ പോവണോ...? ഇങ്ങോട്ട് കേറിവാ രുദ്രേട്ട.. വരുവാട.... ഇതിന്റെ പടി നേരെ ആണോ എന്ന് നോക്കിയത് അല്ലെ.... രുദ്രൻ അവനൊപ്പം മുകളിൽ എത്തി.... രുദ്രേട്ട അത്‌ കണ്ടോ..... ജനൽ വഴി അകത്തേക്കു ചൂണ്ടിയവൻ.....ഇതെന്ത് ദൈവം...? മനുഷ്യനും മൃഗവും അല്ലാത്തൊരു രൂപം... അരക്കു താഴോട്ടു നഗ്നമായ മനുഷ്യരൂപം... നെഞ്ചിന്റെ ഭാഗം സർപ്പ തുല്യം കഴുത്തിനു മുകളിൽ വന്യമായ ഏതോ മൃഗം........ വേട്ട ആടി നിക്കുന്ന അതിന്റെ നാവിൽ നിന്നും ചോര വമിക്കുന്നു.....

ചുറ്റും കൊത്തി വച്ചിരിക്കുന്ന മനുഷ്യ ശില്പങ്ങൾ..... മുകളിലെ ജനൽപാളി തുറന്ന് കിടക്കുന്നത് കണ്ടു കേറിയതാ ഞാൻ... "" ദൈവത്തിനെ ഒക്കെ ഒരു തുണി ഉടുപ്പിച്ചു കൂടെ ഈ നാറിക്ക്...... ഉണ്ണി താഴെ ഇറങ്ങു... ""ഇനി ഇവിടെ നിൽക്കണ്ട.... ഉണ്ണിയുടെ കയ്യിൽ പിടിച്ചു വലിച്ചതും അവൻ ഒന്ന് വേച്ചു....... വലിച്ചു താഴെ ഇടും മനുഷ്യനെ.....രുദ്രന് ഒപ്പം പതുക്കെ താഴേക്കു ഇറങ്ങി അവൻ... രുദ്രേട്ട.... "" പരകായ പ്രവേശനം തിരികെ ലഭിച്ചെങ്കിൽ നമ്മൾ അന്ന് നശിപ്പിച്ചു കളഞ്ഞ എണ്ണ തോണി വീണ്ടും അവൻ സൃഷ്ടിച്ചു എന്ന് അല്ലെ.... ഇവിടെ ഉണ്ടെങ്കിൽ അത്‌ അങ്ങ് മറിച് കളഞ്ഞാലോ......ജലന്ധരന് അവന്റെ ശരീരം കൊടുത്തു ആ ചെറുക്കനെ കൊണ്ട് നമുക്ക് പോകാം........അതാണ് ഞാനും മുകളിൽ കയറിയത്.... പാടില്ല ഉണ്ണി... "" ദുർബലമായ മനസിന്റെ ഉടമകളെ ആണ് അവൻ പരകായ പ്രവേശനത്തിന് ഉപയോഗിക്കുന്നത് ...... നന്ദൻ അങ്ങനെ ഒരാൾ ആണ് അയാളുടെ മനസും ശരീരവും അവന്റെ നിയന്ത്രണത്തിൽ ആണ് ഈ നിമിഷം നമ്മൾ അവനെ കൊണ്ടു പോയാലും ചിത്ത ഭ്രമം ബാധിച്ചവൻ അലയത്തെ ഉള്ളൂ.....

തിരികെ വേണം പഴയ നന്ദനെ നമുക്ക് അതിനു ഒരു വഴി നമുക്ക് മുൻപിൽ തുറന്ന് വരും ... അതാണ് നമ്മൾ ഇപ്പോൾ മുകളിൽ കണ്ടത്.... രുദ്രന്റെ മുഖത്തു ഗൂഢമായ ചിരി മിന്നി.... എങ്ങനെ..? വാ.. "" പറഞ്ഞു തരാം.... നീ കാർ എടുക്ക് ഉണ്ണിയെ കൊണ്ട് കാറിൽ കയറിയവൻ...... ഉണ്ണി... "" ഈ നിമിഷം നീ ആ വീടിന്റെ മുകളിൽ കയറി എങ്കിൽ അത് സാക്ഷാൽ കുറുമന്റെ നിശ്ചയം ആണ്...... കുറുമനോ...... അദ്ദേഹം....? """"സാക്ഷാൽ കാട്ടാളവേഷം പൂണ്ട മഹാദേവൻ കാട്ടു ദൈവങ്ങൾക്കും മല ദൈവങ്ങൾക്കും അധിപൻ... ആ കണ്ണ്‌ വെട്ടിച്ചു അവന്റ ചതി നടക്കില്ല...... """"" കഴിഞ്ഞ വർഷങ്ങൾ ആയി അദ്ദേഹം എന്നിലേക്ക് പകർന്നു തന്ന അറിവുകൾ നിധി പോലെ സൂക്ഷിക്കുന്നുണ്ട് ഞാൻ ഈ നെഞ്ചിൽ..... ഓരോ കാട്ടു ദൈവങ്ങളെ കുറിച്ചും മലദൈവങ്ങളെ കുറിച്ചും അവരുടെ ആരാധന രീതികളും ബലികർമ്മങ്ങളെ കുറിച്ചും നന്മയുടെ ദൈവം ഏതെന്നും തിന്മയുടെ ദൈവം ഏതെന്നും അദ്ദേഹം എനിക്ക് അറിവ് പകർന്നു തന്നു........ ഒരിക്കൽ അത്‌ ആവശ്ശ്യം വരും എന്നും പറഞ്ഞു.......... അപ്പോൾ ഇത്‌.... ഇത്‌ കാട്ടു ദൈവം ആണോ... അതെ.... "" നഗ്നമായ പുരുഷന്റെ അരഭാഗവും സർപ്പത്തിന്റെ ഉടലും മൃഗത്തിന്റെ തലയും ചേർന്നവൻ.... """""കരിംചാത്തൻ """"".......

തിന്മയുടെ കാട്ടു ദൈവം...... അവനുള്ള ബലി ആണ് നന്ദൻ .......... രുദ്രേട്ട... പാവം ആ ചെറുക്കനെ എങ്ങനേലും രക്ഷിക്കണേ ..... എനിക്ക് അതിനു കഴിയില്ല ഉണ്ണി... "" നിന്റ മകൻ സൂര്യദേവ്... സൂര്യന്റെ അംശം ഉൾക്കൊണ്ട്‌ ജന്മം കൊണ്ടവൻ അവനെ കൊണ്ടേ അതിനു കഴിയു.... ആഹ്ഹ്ഹ്... "" രുദ്രേട്ട....... "" എന്റെ സച്ചു....... എന്റെ കുഞ്ഞ്..... ഒരു പിടച്ചിലോടെ ബ്രേക്കിൽ കാൽ ചവുട്ടിയതും നിരങ്ങി നിന്നു ആ കാർ..... കരിംചാത്തന്റെ ബലി അത്‌ അങ്ങനെ ആണ് ഉണ്ണി..... ഇരുപത്തി മൂന്നു ദിവസം ചുട്ടു പഴുത്ത ഇരുമ്പു ദണ്ഡുകൾകു നടുവിൽ ബലി കൊടുക്കേണ്ടവനെ നഗ്നനായി കിടത്തും... പക്ഷെ അവൻ അല്ല അവരുടെ ലക്ഷ്യം മറ്റൊരാൾ ആയിരിക്കാം അത്‌ ഒരു പക്ഷെ നീയോ ഞാനോ കുട്ടികൾ ആരെങ്കിലും ആവാം.... ആരെയാണോ അവൻ ലക്ഷ്യം വച്ചത് അവരെ തടി പാവകളിൽ ആവാഹിക്കും.... ലിംഗം ഛേദിച്ചു ആ നിരപരാധിയെ ബലി കൊടുക്കുന്നതിനു ഒപ്പം ആവാഹിച്ച പ്രതിമ ഹോമകുണ്ഡത്തിൽ അർപ്പിക്കും.... അവനിൽ നിന്നും ഉതിർന്നു വീഴുന്ന രക്തത്തുള്ളികൾ അതോടൊപ്പം ആ ഹോമകുണ്ഡത്തിൽ അർപ്പിക്കും...... ആ പൂജ വിജയിച്ചാൽ ആ പ്രതിമയുടെ ഉടമയെ ജലന്ധരന് നിഷ്പ്രയാസം ഉന്മൂലനം ചെയ്യൻ കഴിയും .. """"ശത്രുസംഹാരത്തിന്റെ പ്രാകൃതമായ മറ്റൊരു ചാത്തൻ സേവ """""...മ്മ്ഹ്ഹ് ""

രുദ്രൻ മുഖം കോട്ടി... രുദ്രേട്ട സച്ചു...... അവനെങ്ങനെ.... അവൻ കുഞ്ഞല്ലേ.... അവൻ ആരെന്ന് അവന് അറിയില്ല വെറും പൊട്ടന്മാരാ നമ്മുടെ കുഞ്ഞുങ്ങൾ.. ഉണ്ണിയുടെ കണ്ണ്‌ നിറഞ്ഞു.... ഉണ്ണി.... "" അത്‌ നിന്റെ തോന്നൽ മാത്രം വെറും പൊട്ടൻ ആയ നീ ചെയ്തു കൂട്ടിയത് ഓർമ്മ ഇല്ലേ.... സച്ചു സൂര്യദേവൻ ആണ് ചുട്ടു പൊള്ളുന്ന ഇരുമ്പു ദണ്ടിനെ ഇരു കയ്യാലെ ഭേദിക്കും അവൻ.... ഈ ബലികർമ്മം തടയാൻ അവർക്ക് സാധിച്ചാൽ തിന്മക്കു മേൽ നന്മയുടെ മറ്റൊരു വിജയം.... മനസിലായില്ല രുദ്രേട്ട ....?? നൂറ്റമ്പത് വർഷങ്ങൾ കൂടുമ്പോൾ മാത്രം കടന്നു വരുന്നൊരു പ്രതിഭാസം ആണ് കറുത്ത പക്ഷത്തിലെ അമാവാസിയും ചന്ദ്രയാമവും ചേരുന്ന ദിവസം.... നാളെ മുതൽ കണക്കു കൂട്ടിയാൽ ഇരുപത്തിമൂന്നാം ദിവസം ആ പ്രത്യേകതയോടെ ആയിരിക്കും ഭൂമി ഉണരുന്നത്.... ഇവിടെ അവൻ പരാജയപ്പെട്ടാൽ ഇനി അടുത്ത നൂറ്റി അൻപത് വർഷം കാത്തിരിക്കണം ഇങ്ങനെ ഒരു ബലി നടത്താൻ ...... സച്ചു അവിടെ ജയിക്കണം.... നാളെ ആ പൂജ തുടങ്ങും എങ്കിൽ അത്‌ നാളെ തന്നെ മുടക്കിയാലോ...? ഇരുപത്തിമൂന്നു ദിവസം കാത്തിരിക്കേണ്ടല്ലോ..... ഫയർ ഫോഴ്സ് കൂടെ കൂട്ടാം അവന്റെ ഒരു ചുട്ട് പഴുത്ത ഇരുമ്പ് ദണ്ഡ്...... """" കഴിയില്ല ഉണ്ണി ...... "" നാളെ മുതൽ നന്ദൻ പൂർണ്ണമായും അവന്റെ നിയന്ത്രണത്തിൽ ആകും....

എന്നാൽ ഇരുപത്തി മൂന്നാം ദിവസം നന്ദന്റെ അല്ലങ്കിൽ ബലി കൊടുക്കേണ്ടുന്ന ആരെ ആണോ അവരുടെ മനസിനെ അവൻ സ്വതന്ത്രൻ ആക്കും..... അതിനു മുൻപ് അവനെ രക്ഷിച്ചാൽ ഞാൻ മുൻപ് പറഞ്ഞത് പോലെ ചിത്രഭ്രമത്തിനു അടിമ ആകും അവൻ....... അത്‌ മാത്രം അല്ല കുറുമൻ പറഞ്ഞ ആ അറിവ് വച്ചിട്ടാണെങ്കിൽ മറ്റൊരു വിപത്‌ ഇതിനു പിന്നിൽ ഉണ്ട്... എന്താ രുദ്രേട്ട....? ആരെ നശിപ്പിക്കാൻ ആണോ അവൻ ഒരുങ്ങി ഇറങ്ങിയത് അതായത് ആരുടെ പ്രതിമ ആണോ അവൻ നിർമ്മിച്ചിരിക്കുന്നത് അവൻ തന്നെ ആ ഹോമകുണ്ഡത്തിലെ അഗ്നി അണക്കണം......അല്ല എങ്കിൽ പൂജ തടഞ്ഞാലും അതിന്റെ പ്രത്യഘാതം വലുതാണ് .... ആ വ്യക്തിക്ക് ദാമ്പത്യ ജീവിതം ഉണ്ടാകില്ല... അതിനു കഴിയില്ല അതാണ് സത്യം.... അതിപ്പോൾ അവൻ ആരെ ആയിരിക്കും ലക്ഷ്യം വച്ചിട്ടുണ്ടാകാം....... "" നീയോ ഞാനോ കുട്ടികളോ സഞ്ജയനോ ചന്തുവോ കണ്ണനോ ആരും""" ചിലപ്പോൾ എന്റെ അച്ഛൻ തന്നെ ആകാം അത്‌ കൊണ്ടു നമ്മൾ കാത്തിരിക്കണം.......""""ഉണ്ണി ഈ ബലി നടത്തുന്നത് നെല്ലിമല മൂപ്പൻ ആയിരിക്കും...... കാട്ടുവാസി ആയിരിക്കുന്ന അവനാൽ മാത്രം പ്രാപ്യം ആണ് ആ കർമ്മം..... അത്‌ കൊണ്ടു തന്നെ ആണ് ജലന്ധരൻ അവനെ കൂടെ കൂട്ടിയത്...... രുദ്രേട്ട.... ""

അത്‌ ആരെന്ന് നമ്മൾ എങ്ങനെ അറിയും.... എനിക്ക് ആകെ പേടി ആകുന്നുണ്ട്... കുട്ടികൾക്കു ആർക്കും ഒന്നും വരാൻ പാടില്ല എന്റെ ജീവൻ കൊടുക്കാൻ തയാറാണ് ഞാൻ.... ഉണ്ണി കണ്ണുകൾ തുടച്ചു... ഉണ്ണി ""ഓരോ ജന്മങ്ങൾക് ഓരോ ലക്ഷ്യം ഉണ്ട് സൂര്യൻ നിന്റെ ബീജത്തിൽ ജന്മം കൊണ്ടു എങ്കിൽ ആ ലക്ഷ്യം അവൻ പൂർത്തികരിച്ചിരിക്കും...... അതിനായി ഒരു വഴി നമുക്ക് മുൻപിൽ തുറന്നു വരും.... കാത്തിരിക്കാം...... രുദ്രേട്ട ഒരു സംശയം കിച്ചു അവൻ അഗ്നിദേവൻ അല്ലെ അവനും കഴിയില്ലേ ഇരുമ്പ് ദണ്ഡിനെ ഭേദിക്കാൻ.... കഴിയും .. "" പക്ഷെ കിച്ചുവിന് മുൻപേ സ്വയം അറിഞ്ഞു തുടങ്ങി സച്ചു.... തന്റെ പാതിയുടെ സാമീപ്യം അവൻ അറിഞ്ഞത് മുതൽ...... ചിന്നുവോ......? മ്മ്മ്മ് അതേ ഛായാമുഖി...... അവൾ വിചാരിച്ചാൽ മാത്രമേ അവനിലെ സാക്ഷാൽ സൂര്യദേവനെ ഉണർത്താൻ കഴിയു.... അറിഞ്ഞു തുടങ്ങണം അവൻ....... അതിനാൽ സച്ചുവിന്റെ മനസിനെ തിരികെ കൊണ്ടു വരാൻ എളുപ്പം കഴിയും നമുക്ക്....... രുദ്രന്റെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ണിയുടെ മനസ് അല്പം ഭയത്തോടെ ആണ് അത്‌ ഉൾക്കൊണ്ടത്..... തിരികെ വന്നതിനു ശേഷം ഉണ്ണി ആവണിയോട് ഫോണിൽ സംസാരിച്ചശേഷം അപ്പുറത്തു കുട്ടികളുടെ സംഭാഷണം കേൾക്കുന്നു ... (part11)

(സച്ചു ചിന്നുവിന്റെ പുറകെ നടക്കുമ്പോൾ കുട്ടികൾ കളിയാക്കുന്നത് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു സൂര്യ ഭഗവാന്റെ ഛായ ദേവിയുടെ കഥകൾ ഉണ്ണിക് പകർന്നു നൽകിയ ഭാഗത്തു ഉണ്ണി അവന്റെ മാറ്റത്തെ തിരിച്ചു അറിഞ്ഞു .....) 💠💠💠💠 രുദ്ര..."" എന്താ ആലോചിച്ചു കൂട്ടുന്നത്... "" സഞ്ജയിന്റ് ശബ്ദം ആണ് രുദ്രനെ ഓർമ്മയിൽ നിന്നും ഉണർത്തിയത്..... സഞ്ജയാ കഴിഞ്ഞ ഇരുപത്തി മൂന്നു ദിവസങ്ങൾ എന്നേ ഉഴറ്റിയ ചോദ്യത്തിന് ഉത്തരം ഇന്ന് ആ താമര കുളത്തിൽ ലഭിച്ചു......അവൻ ആരെ ആണോ ലക്ഷ്യം വച്ചത് അത്‌ എനിക്ക് മുൻപിൽ തുറന്നു വന്നു......... രുദ്രന്റെ ഓർമ്മകൾ അന്നത്തെ പകലിലേക് ഒരുമാത്ര കടന്നു പോയി........ (വീണ്ടും ഒരു ഫ്ലാഷ് ബാക്ക് ) 💠💠💠💠 വെള്ളത്തിൽ നിന്നും രക്ഷിച്ച ശേഷം സഞ്ജയൻ അല്ലിയെ അറയിലേക് മാറ്റി കഴിഞ്ഞപ്പോൾ.... "" രുദ്രേട്ട... "" ഒന്നിങ്ങു വരുവോ... ഹരികുട്ടൻ ആരും കാണാതെ അവന്റെ കയ്യിൽ പിടിച്ചു.... എന്താ മോനെ.. "" രുദ്രൻ അവന്റെ മുഖത്ത് നോക്കുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ അറയിൽ കയറ്റിയ അല്ലിയിൽ ആണെന്ന് മനസിലാക്കി രുദ്രനെയും കൊണ്ടു താമര കുളത്തിലേക്കു പോയവൻ.......

അത്‌ കണ്ടോ... രുദ്രേട്ട... "" അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ രുദ്രൻ ഒന്നു പകച്ചു....കുളപ്പടവിൽ കരിനീലിച്ച ദേഹം...... ഓടി ചെന്നു ഒരു കയ്യാലെ ആ മൃതദേഹം നിവർത്തി ഇട്ടവൻ........... ഇതു ചുപ്രൻ ആണ് രുദ്രേട്ട ആ നെല്ലിമല മൂപ്പന്റെ കൂടെ വന്നവൻ ആണ്... നാട്ടിലെ ഒരൊറ്റ പെണ്ണുങ്ങളെ വെറുതെ വിടില്ല നാറി.... കുളക്കടവിൽ ഒളിഞ്ഞു ഇരിക്കും അതാണ് സ്വഭാവം.. ..... മ്മ്മ്.... "" അവന്റെ ശിരസിൽ നാഗദംശനത്തിൽ പതിയെ വിരൽ ഓടിച്ചവൻ താഴേക്കു നോക്കിയതും തെളിഞ്ഞു നിൽക്കുന്ന ആറു കുഞ്ഞു പല്ലുകൾ കണ്ടതും ഒന്നു പുഞ്ചിരിച്ചു കൊണ്ട് ചുറ്റും നോക്കി... കൂർത്തു നിൽക്കുന്ന ഒരു കല്ലിൽ തടഞ്ഞു കിടക്കുന്ന ഒരു മാല പതിയെ കയ്യിൽ എടുത്തവൻ... നന്ദനം.... "" ... നന്ദൻമാഷിന്റെ മാല ......... ചുറ്റും ഒന്നു കൂടി കണ്ണോടിച്ചു രുദ്രൻ.... താമരകുളത്തിനു എതിർവശത്തായി കാണുന്ന പൊതുവഴി അതിൽ കൂടി മറുപുറം പോയാൽ ജലന്ധരന്റെ വീട് ആണ്.... രുദ്രൻ ആ വഴിയിലേക്ക് ഒന്നു ഇറങ്ങി...... പടർന്നു കിടക്കുന്ന പുൽച്ചെടികളക് ഇടയിൽ തങ്ങി കിടക്കുന്ന ഒരു തുണി സഞ്ചി കൈയിൽ എടുത്തവൻ........

ഇത് അവന്റേത് ആയിരിക്കും... "" ഹരികുട്ടൻ പറഞ്ഞതും മുഴുവൻ പുറത്തേക് കുടഞ്ഞിട്ടു രുദ്രൻ ..... ആഹ്ഹ... ഒരു നിമിഷം ഞെട്ടി പിടഞ്ഞവൻ.....ചിത്രന്റെ രൂപം കൊത്തി വെച്ച രണ്ട് മര പാവകൾ...... അവന്റെ നെഞ്ചിന്കൂടിലെ മുറിപ്പാടുകൾ വരെ കൃത്യമായി ആലേഘനം ചെയ്തിരിക്കുന്നു..... അപ്പോൾ എന്റെ സംശയം തെറ്റിയില്ല ചിത്രൻ തന്നെ അവന്റെ ലക്ഷ്യം...... """"നന്ദനെ ആണ് ബലി കൊടുക്കപ്പെടുന്നത് എങ്കിൽ അവന്റ സുഹൃത്തായ ചിത്രനെ ആണ് അവൻ ലക്ഷ്യം വച്ചത്......കാരണം അവന് കാളിമന തിരികെ വേണം...അവന്റ അടുത്ത ലക്ഷ്യം കാളി മന ആണ് """" ആ സംശയത്താൽ ആണ് ചിത്തുവിന് ഒപ്പം അല്ലിയെയും ഞാൻ കൂടെ കൂട്ടിയത്.... """"അവന് മുൻപേ അത്‌ സാക്ഷാൽ വാഗ്‌ദേവത തിരിച്ചു അറിഞ്ഞു തന്റെ പാതിയുടെ അപകടം ചുപ്രന്റെ യാത്രയെ അവൾ മുടക്കി..... """""" ആ മരപ്പാവകളെ കയ്യിൽ എടുത്തു രുദ്രൻ........ ഹരികുട്ട... "" ഇന്ന് ഞാൻ തടഞ്ഞാലും എന്റെ മക്കൾ വരും നീ നോക്കിക്കോ..... നേരം പുലരും മുൻപ് നന്ദൻമാഷ് ഇരികത്തൂർ വന്നിരിക്കും കൊണ്ടു വന്നിരിക്കും എന്റെ മക്കൾ...... ഗൂഢമായി ചിരിച്ചു രുദ്രൻ.......

( അതിനു ശേഷം ആണ് കുട്ടികൾ വരുന്നത് ) 💠💠💠💠💠 ഓർമ്മയിൽ നിന്നും തിരികെ വന്നു രുദ്രൻ...... സഞ്ജയാ """ എല്ലാം അറിഞ്ഞാണ് എന്റെ കുഞ്ഞൻ പോയിരിക്കുന്നത് തടസങ്ങളെ ഭേദിക്കാൻ മക്കൾക്കു കഴിയണം... കഴിയും അവർക്ക് കഴിയും... കഴിയും രുദ്ര അവർക്ക് കഴിയും പിന്നിൽ നിന്നും കളിക്കുന്നത് രുദ്രൻ അല്ലെ..... ഈ അംശം തന്നെ അല്ലെ കൂടെ ഉള്ളത് ബുദ്ധിയിൽ അച്ഛനെക്കാൾ കേമൻ...... ചെറിയ കാര്യങ്ങൾ മതി അതിൽ അള്ളി പിടിച്ചു കയറുന്നവൻ...... അത്‌ കൊണ്ട് അല്ലെ അല്ലി ഒരിക്കലും ജലത്താൽ നശിക്കില്ല എന്ന് അറിഞ്ഞവൻ ഓടി വന്നത്..... അവൻ കൂടെ ഉള്ളപ്പോൾ വിജയിച്ചു വരും അവർ....... സഞ്ജയൻ രുദ്രന്റെ തോളിൽ പിടിച്ചു....... മ്മ്മ്... "" ഒരുവിധം കാര്യങ്ങൾ അവൻ മനസിലാക്കി കഴിഞ്ഞിരിക്കുന്നു... പൂർണ്ണതയിൽ എത്തണം ആദിശങ്കരനും ആദികേശവനും...... അനിയൻകുട്ട.... ""കുഞ്ഞിന് കൂടെ പോകാമായിരുന്നു അവരുടെ കൂടെ.... കുട്ടികൾ അല്ലെ അവർ ഉണ്ണി നമ്പൂതിരി വിഷമത്തോടെ നോക്കി... അപ്പു നമ്പൂതിരി കണ്ണുകൾ ഇറുകെ അടച്ചു ആ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നത് വേദനോയോട് നോക്കി രുദ്രൻ... പാടില്ല ഉണ്ണിയേട്ടാ... "" ഒരുപക്ഷെ ഞാനും കൂടെ ഉണ്ടെങ്കിൽ അവർ സ്വയം തിരിച്ചു അറിയില്ല ...

കൂടെ അച്ഛൻ എന്ന ശക്‌തി ഉള്ളപ്പോൾ അവരുടെ ബുദ്ധിയും ശക്തിയും പുറകോട്ടു വലിയും അത്‌ പാടില്ല എന്റെ മക്കൾ സ്വയം പ്രാപ്തർ ആകണം.... എന്റെ ലക്ഷ്യവും അതാണ്.... എങ്കിലേ പൂർണ്ണമായും അവർ അവരെ ഉളകൊള്ളൂ..... അത്‌ കൊണ്ടു തന്നെ ആണ് മനഃപൂർവം ഉണ്ണിയെയും ഞാനും ഒഴിവാക്കിയത്.... ആവണിയെയും അവനെയുംആദിത്യക്ഷേത്രത്തിൽ പ്രത്യേക പൂജക്ക്‌ പറഞ്ഞു വിട്ടത് .. 💠💠💠💠 ദേ "" ചേട്ടായി സത്യം പറഞ്ഞോ എന്നേ എവിടേക്ക് കൊണ്ടു പോകുവാ കിച്ചു ചിത്രനെ പതുകെ തോണ്ടി കൊണ്ടിരുന്നു..... അടങ്ങി ഇരിക്ക് ചെറുക്കാ അവിടെ... നിന്റെ കൂട്ടത്തിൽ ഇരിക്കുന്നവൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടില്ലേ.... ചിത്രൻ സച്ചുവിനെ ചൂണ്ടുമ്പോൾ നഖം കടിക്കുന്നുണ്ട് അവൻ.... ഉവ്വേ ഏഴു കുതിരയെ പൂട്ടിയ രഥവും സ്വപ്നം കണ്ടിരിക്കുവാ അവൻ....... കിച്ചു വായ പൊത്തിയതും സച്ചു കൂർപ്പിച്ചൊന്നു നോക്കി... കിച്ചു മുഖം താഴ്ത്തി മുന്പിലേക് എത്തി നോക്കി.... കുഞ്ഞൻ നന്ദന്റെ മാലയും കൈയിൽ വച്ചു അതിലേക് കണ്ണും നട്ടിരുപ്പുണ്ട്.... ഇവിടെ ഇപ്പോൾ എല്ലാവര്ക്കും എന്താ പറ്റിയത് ചില ഇടത്തു ചാരം ചില ഇടത്തു പുക... എനിക്ക് പിന്നെ പുക ഉള്ളൂ..... "" സീറ്റിൽ ഇരുന്നു ഞെരി പിരി കൊണ്ടവൻ.... 💠💠💠💠 സ്ഥലം എത്തി വാടാ... ""

പുറത്തിറങ്ങു.......കുഞ്ഞാപ്പു ചാടി പുറത്തിറങ്ങി..... പടിപ്പുര വാതിൽ തള്ളി തുറന്നു കുഞ്ഞനും കുഞ്ഞാപ്പുവും ഓടി കഴിഞ്ഞിരുന്നു.... പുറകെ സച്ചുവും....... മരങ്ങാട് ഇല്ലം... "" ഇങ്ങോട്ട് ആണോ വീണ്ടും വന്നത്... ഇനി നന്ദൻമാഷിനെ രക്ഷിക്കാൻ ആണോ... കിച്ചുവിന്റെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു...അപോഴാണ് ചിത്രനെ ശ്രദ്ധിക്കുന്നത് വയ്യാത്ത കയ്യ് നെഞ്ചോട് ചേർത്തവൻ ഓടാൻ പാട് പെടുന്നുണ്ട്...... ചേട്ടായി.... ഞാൻ പിടിക്കണോ... ചിത്രനെ വിളിച്ചവൻ ... പോടാ അവിടുന്ന് വേഗം വരാൻ നോക്ക് .... "" ഇങ്ങേര്ക് അവിടെ എങ്ങാനും ഇരുന്നാൽ പോരായിരുന്നോ......ഇങ്ങേര് കൂടെ വേണം എന്ന് വല്യേട്ടൻ എന്തിനാ വാശി പിടിച്ചത്...? "" എല്ലാം കൂടെ ഇവിടെ ഇനി അടുത്ത എന്ത് ഏണി ഒപ്പിക്കാൻ പോവണോ..... നഖം കടിച്ചവൻ നിന്നു... കിച്ചു നീ വരുന്നുണ്ടോ.... പടിപ്പുരയുടെ മുകളിൽ ചെന്നവൻ വിളിച്ചു... ങ്‌ഹേ.. "" ങ്ഹാ.. "" നഖം തുപ്പി ഒന്നു നോക്കി... പോയേക്കാം ഒരു അനുഭവം ഉള്ളതാ വല്ല മന്ത്രവാദിടെ വാളിന് മുൻപിൽ തല വെയ്ക്കണ്ട..... പടിപ്പുര ഓടി ചെല്ലുമ്പോൾ പോയ പോലെ തിരികെ ഓടി വരുന്നു കുഞ്ഞൻ .... കാവിലമ്മേ തിരിഞ്ഞു ഓടണോ... "" പുറകോട്ടു നോക്കിയവൻ.... ചേട്ടായി... " ഇവിടെ.... ഇവിടെ... ഒന്നും ഇല്ല..... "" കുഞ്ഞൻ നിന്നു കിതച്ചു.... കുഞ്ഞാ നീ എന്താ ഈ പറയുന്നത്.... ""

ഇന്ന് രാത്രി പുലരും മുൻപ് നന്ദനെ രക്ഷിക്കാൻ കഴിയണം അല്ലങ്കിൽ നമ്മളിൽ ഒരാളുടെ ജീവൻ അപകടത്തിൽ ആകും.... നീയോ ഞാനോ ഇവനോ... ആരുമാകാം...... അറിയാം ചേട്ടായി... എല്ലാം എനിക്ക് അറിയാം... മീശ കടിച്ചവൻ വെപ്രാളം പൂണ്ടു .. കാവിലമ്മേ പണി പാളിയോ.. " വെറുതെ അല്ല ആ ചെറുക്കനെ കൊണ്ട് വരാഞ്ഞത്... എനിക്ക് എന്റെ ആവണി അമ്മേ കാണണം... "" കിച്ചുവിന്റെ കണ്ണ്‌ നിറഞ്ഞു.... കരയാതെ ഞങ്ങൾ ഇല്ലേ ഒന്നും സംഭവിക്കില്ല... ചിത്രൻ അവന്റെ തോളിൽ തട്ടി.... നിങ്ങൾ ഉണ്ടായിട്ട് എന്താ കാര്യം എന്റെ കയ്യും കാലും വിറക്കുന്നു എനിക്ക് മൂത്രം ഒഴിക്കണം.... കിച്ചു ചുണ്ട് പുളുത്തി... ആ മൂലക്ക്‌ പോയി ഒഴിക്കെടാ.... കുഞ്ഞൻ തള്ളി വിട്ടവനെ.... ഇവിടെ ഒന്നും ഇല്ല ചേട്ടായി... "" കുഞ്ഞാപ്പുവും സച്ചുവും ഓടി വന്നു........ നിങ്ങൾ അകത്തെല്ലാം നോക്കിയോ... "" നോക്കി.... അത്‌ കൊണ്ട് അല്ലെ പറഞ്ഞത്.... ""ഇനി മറ്റെവിടെങ്കിലും.... കുഞ്ഞാപ്പു മീശ കൂട്ടി പിടിച്ചു മുഖതെ വിയർപ് തുടച്ചു..... കുഞ്ഞൻ കണ്ണുകൾ ഇറുകെ അടച്ചു......ശിരസിലേക് കടന്നു കയറുന്ന മിന്നൽ പിണരുകൾ.... പല മുഖങ്ങൾ മിന്നി മറഞ്ഞു.... പല സംഭവങ്ങൾ അവനിലേക്ക് കടന്നു വന്നു.... ആഹ്ഹ്.. "" ഒരു നിമിഷം അവൻ കുഞ്ഞാപ്പുവിനെ നോക്കി.... ( തുടരും )

NB::: മരങ്ങാട് ഇല്ലത്തു ബലി കർമ്മം ഉണ്ടെന്നു കരുതി അവിടെ വന്നത് പക്ഷെ ജലന്ധരന്റെ മറ്റൊരു ചതി ഇവിടെ അരങ്ങേറി കഴിഞ്ഞു... എങ്കിൽ ഇനി എവിടെ...? അത്‌ കണ്ടെത്താൻ അവർക്ക് കഴിയണം..... രുദ്രൻ പറഞ്ഞത് പോലെ ബുദ്ധി പ്രയോഗിക്കട്ടെ കുട്ടികൾ............ കുഞ്ഞൻ ഈ വിവരങ്ങൾ അറിഞ്ഞതും സച്ചുവും ചിന്നുവും സ്വയം അറിഞ്ഞതും ഒന്നും ഞാൻ ഇവിടെ പറഞ്ഞിട്ടില്ല........ അതെല്ലാം പുറകെ വരും.... എന്തായാലും ഇനി അവർക്ക് വേണ്ടി പ്രാർത്ഥിക്കാം എവിടെ ആയിരിക്കും ബലി നടക്കുന്നത് അത്‌ പോലെ ഇതിൽ ഹരികുട്ടന് എന്തെങ്കിലും കൈ ഉണ്ടോ എന്നെല്ലാം പുറകെ.... ആരേം കണ്ണ്‌ അടച്ചു വിശ്വസിക്കണ്ട അത്‌ അല്ലെ നല്ലത്....... പോയി കരിംചാത്തനെ നശിപ്പിച്ചു വരാൻ പ്രാർഥിക്കാം നമുക്ക്.... ഇങ്ങനെ ഒക്കെ ഉള്ള കാട്ടു ദൈവങ്ങളോ പൂജയോ ബലി കർമ്മങ്ങളോ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല... മണിക്കൂറുകൾ അല്ല ദിവസങ്ങൾ എടുത്തു ആലോചിച്ചു എഴുതുന്നത് ആണ്... എഴുതി കഴിയുമ്പോൾ തലക് മുകളിൽ കൂടി ഒരു പുക പോകും 🤯🤯🤯🤯... എന്നാലും അത്‌ ഒരു സന്തോഷം ആണ്.... പക്ഷെ നിങ്ങളുടെ nice, waiting കാണുമ്പോൾ ആണ് സങ്കടം.... രണ്ട് ദിവസം കൊണ്ട് എഴുതുന്നത് ആണ് മിക്ക പാർട്ടും നിങ്ങളുടെ സപ്പോർട്ട് കിട്ടുമ്പോഴേ ഒരു എനർജി കിട്ടു..... അപ്പോൾ വല്യ കമെന്റ്സ് ഇട്ടോളൂ.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story