ആദിശങ്കരൻ: ഭാഗം 25

adhishankaran

എഴുത്തുകാരി: മിഴിമോഹന

 കാവിലമ്മേ പണി പാളിയോ.. " വെറുതെ അല്ല ആ ചെറുക്കനെ കൊണ്ട് വരാഞ്ഞത്... എനിക്ക് എന്റെ ആവണി അമ്മേ കാണണം... "" കിച്ചുവിന്റെ കണ്ണ്‌ നിറഞ്ഞു.... കരയാതെ ഞങ്ങൾ ഇല്ലേ ഒന്നും സംഭവിക്കില്ല... ചിത്രൻ അവന്റെ തോളിൽ തട്ടി.... നിങ്ങൾ ഉണ്ടായിട്ട് എന്താ കാര്യം എന്റെ കയ്യും കാലും വിറക്കുന്നു എനിക്ക് മൂത്രം ഒഴിക്കണം.... കിച്ചു ചുണ്ട് പുളുത്തി... ആ മൂലക്ക്‌ പോയി ഒഴിക്കെടാ.... കുഞ്ഞൻ തള്ളി വിട്ടവനെ.... ഇവിടെ ഒന്നും ഇല്ല ചേട്ടായി... "" കുഞ്ഞാപ്പുവും സച്ചുവും ഓടി വന്നു........ നിങ്ങൾ അകത്തെല്ലാം നോക്കിയോ... "" നോക്കി.... അത്‌ കൊണ്ട് അല്ലെ പറഞ്ഞത്.... ""ഇനി മറ്റെവിടെങ്കിലും.... കുഞ്ഞാപ്പു മീശ കൂട്ടി പിടിച്ചു മുഖതെ വിയർപ് തുടച്ചു..... കുഞ്ഞൻ കണ്ണുകൾ ഇറുകെ അടച്ചു......ശിരസിലേക് കടന്നു കയറുന്ന മിന്നൽ പിണരുകൾ.... പല മുഖങ്ങൾ മിന്നി മറഞ്ഞു.... പല സംഭവങ്ങൾ അവനിലേക്ക് കടന്നു വന്നു.... ആഹ്ഹ്.. "" ഒരു നിമിഷം അവൻ കുഞ്ഞാപ്പുവിനെ നോക്കി.... മീശ കടിച്ചു ആലോചനയിൽ ആണവൻ.... മൂത്രം ഒഴിച്ച് കഴിഞ്ഞില്ലെടാ... ""

ചിത്രൻ വിളിച്ചു ചോദിക്കുമ്പോൾ സമീപത്തെ മാവിന്റെ ചുവട്ടിൽ കിടന്ന ഒരു കടലാസ് കഷ്ണം കൈയിൽ എടുത്തു വീശി കൊണ്ടു വന്നവൻ..... പേടി കൊണ്ട് ആണോന്നു അറിയില്ല മൂത്രം പോലും പോകുന്നില്ല . "" ദേഹം മുഴുവൻ വിയർക്കുന്നു... കടലാസ് കഷ്ണം എടുത്തു വീശിയതും കുഞ്ഞൻ അവന്റ കയ്യിൽ കടന്നു പിടിച്ചു.... വല്യേട്ടന് വേണേൽ വേറെ എന്തേലും എടുത്തു വീശിക്കൊ.... "" അതിൽ മുറുകെ പിടിച്ചവൻ.... ഇവിടെ താ ചെറുക്കാ കുഞ്ഞ് കളിക്കാതെ... കുഞ്ഞൻ ആ പേപ്പർകഷ്ണം കയ്യിൽ എടുത്തു കൊണ്ട് അതിലേക് ഒന്ന് ഓടിച്ചു നോക്കി...... അവന്റ കണ്ണുകൾ വിടർന്നു വന്നതും കുഞ്ഞാപ്പു അത്‌ ചാടി പിടിച്ചിരുന്നു..... ഇരുമ്പു കടയിലെ ബിൽ പേപ്പർ..... അവിടുന്ന് ആയിരിക്കും ഇരുമ്പു ദണ്ഡ് വാങ്ങിയത്... ആ ഷോപ്പിന്റെ അഡ്രസ്സ് ഉറക്കെ വായിച്ചു കുഞ്ഞാപ്പു.... ആലത്തൂർ """....... ആ പേര് കുഞ്ഞാപ്പുവിന്റെ നാവിൽ നിന്നും വീണ്ടും വീണ്ടും പുറത്തേക് വന്നു....തലേന്ന് ലെച്ചുവും ഒത്തു മാളിൽ പോയത് അവന്റെ ഒരമ്മയിലേക് കടന്നു വന്നു........

തന്റെ കൈ തട്ടി നെല്ലിമല മൂപ്പന്റ കയ്യിൽ ഇരുന്ന കവർ താഴെ വീണത് മനസാലെ റീവൈൻഡ് അടിച്ചവൻ..... അയാളുടെ പൂജ സാധങ്ങൾ കവറിലേക് ആകുമ്പോൾ അതിൽ തെളിഞ്ഞു നിന്നിരുന്ന പേര്..... സൗഭാഗ്യ ടെസ്റ്റിൽസ് """.....""ആലത്തൂർ """..... ശങ്കു.. "" അവൻ അവിടെ തന്നെ ഉണ്ട്.... "" ഇന്നലെ മാളിൽ വച്ചു അവനെ കണ്ടു എന്നു ഞാൻ പറഞ്ഞില്ലേ അവന്റെ കൈയിൽ ഇരുന്ന കവർ അവിടെ ഉള്ള ഒരു textile ഷോപിന്റെത് ആണ്....... വാല്യേട്ട "" അയാൾ ആ സ്ഥലത്ത് നിന്നും ആയിരിക്കും സാധങ്ങൾ വാങ്ങുന്നത്... അത്‌ കൊണ്ട് എങ്ങനെ ഉറപ്പിക്കാൻ കഴിയും.... സച്ചു സംശയത്തോടെ നോക്കി. ഉറപ്പിക്കാൻ കഴിയും മോനെ സച്ചു.... ""കുഞ്ഞാ നീ വണ്ടി എടുക്ക്‌... ചിത്രൻ ഉറക്കെ പറഞ്ഞു... ചേട്ടായി ഒരു പ്രശ്നം ആലത്തൂർ എന്ന സ്ഥലത്തു അവൻ എവിടെ ആണെന്ന് വച്ചിട്ടാണ് നമ്മൾ പോകേണ്ടത് സമയം ഇപ്പോൾ തന്നെ ഏഴു മണി കഴിഞ്ഞു..... കുഞ്ഞാപ്പു വാച്ചിൽ നോക്കി.... മ്മ്ഹ്ഹ്.. "" കൃത്യമായി അത്‌ പറയാൻ കഴിയുന്നവർ ഉണ്ടല്ലോ """ ചിത്രൻ ഗൂഡമായി ചിരിച്ചതും ആ ചിരി കുഞ്ഞനിലും കുഞ്ഞാപ്പുവിലും പകർന്നു വന്നു... ആര്...?

സച്ചു സംശയം ചോദിക്കുമ്പോൾ കിച്ചു ഒന്നും മനസ്സിൽ ആകാതെ നിൽക്കുകയാണ്.... ആകാശ്...അവന്റെ അമ്മ "" അവർക്ക് കഴിയും ആലത്തൂർ എവിടെ ആണ് നെല്ലിമല മൂപ്പന്റെ താവളം എന്ന് കൃത്യമായി പറയാൻ..... കുഞ്ഞൻ പതിയെ ചിരിച്ചു... എന്നാൽ അവനെയും കൂടെ കൂട്ടാം സച്ചു ആവേശം പൂണ്ടു... ആ അത് കൊള്ളാം ഇനി ഒരു ബോംബ് കൂടി ഇട്ടാൽ ആ ചെറുക്കൻ ചത്തു പോകും അവനെ തന്നെ കൂടെ കൂട്ടണം.... ഞാനോ പകുതി ചത്തു... ഇനി അവനെ കൂടി കൊല്ല് നീ ..... കിച്ചു കൈ രണ്ടും കൊണ്ടു പല്ല് കടിച്ചു സച്ചുവിന്റെ കഴുത്തിൽ ഞെക്കാൻ ചെന്നു .... അവനെ കൊല്ലാൻ അല്ലല്ലോ മോനെ കിച്ചു നമ്മുടെ കൂടെ കൂട്ടിയത് വളർത്താൻ അല്ലെ .. "" നീ വാ എല്ലാം നിനക്ക് പുറകെ മനസിൽ ആകും...... കുഞ്ഞൻ കിച്ചുവിന്റെ തോളിലൂടേ കൈ ഇട്ടു.... കാറിലേക് വലിച്ചു ഇട്ടു... വാല്യേട്ട ആകാശും ആലത്തൂർ തമ്മിൽ എന്താ ബന്ധം നമുക്ക് ഏകദേശം രണ്ടര മൂന്ന് മണിക്കൂർ ദൂരം ഇല്ലേ ഇവിടുന്നു അവിടേക്കു.... സച്ചു പുറകിൽ ഇരുന്ന് അവന്റെ തോളിൽ പിടിച്ചു.... സച്ചു "" ആകാഷിൻറെ നാട് ആലത്തൂർ ആണ്...

അവന് നാലു മാസം പ്രായം ഉള്ളപ്പോൾ അവിടുന്നു രക്ഷപെട്ടു പോന്നതാണ് അവർ...... ഇനി ഞാൻ പറയുന്നത് സച്ചുവും കിച്ചുവും ശ്രദ്ധിച്ചു കേൾക്കണം..... കുഞ്ഞൻ പറഞ്ഞു തുടങ്ങി.. അന്ന് ആകാശിനെ തിരികെ വീട്ടിൽ കൊണ്ടു ചെന്നു നമ്മൾ വിട്ടത് ഓർമ്മ ഉണ്ടോ.....? അവിടെ അവന്റ അച്ഛന്റെ ഫോട്ടോ കണ്ടത് ഓർമ്മ ഉണ്ടോ...? ഉണ്ട്... "" അയാൾ ഇപ്പോൾ എവിടെ ആണെന്ന് അവര്ക് അറിയില്ലല്ലോ... പാവം അവൻ പറയുന്നത് അവന്റെ ചികിത്സ താങ്ങാൻ കഴിയാതെ അയാൾ ആത്മഹത്യാ ചെയ്ത് കാണും എന്നാണ്... സച്ചു മറുപടി നൽകി... അയാൾ ആത്മഹത്യാ ചെയ്തിട്ടില്ല ജീവനോടെ ഉണ്ട്..... "" കുഞ്ഞൻ സ്റ്റിയറിങ്ങിൽ പതിയെ തട്ടി... വല്യേട്ട...."" വല്യേട്ടന് അറിയുമോ.... സത്യത്തിൽ അന്നത്തെ വല്യേട്ടന്റെ ഭാവം കണ്ടു ചോദിക്കണം എന്ന് കരുതിയതാ ഞങ്ങൾ പക്ഷെ പേടിച്ചിട്ടാണ് ചോദിക്കാഞ്ഞത്..... ആ അച്ഛൻ എവിടെ ഉണ്ട് വല്യേട്ട.........കിച്ചു ആകാംഷയോടെ നോക്കി..... ജാതവേദന്റെ കൂടെ.... അവന്റെ പരികർമ്മി ജയന്തകൻ..... ചിത്രൻ ആണ് മറുപടി നൽകിയത്...

അപ്പോൾ ഇരികത്തൂർ മനയോട് ചേർന്നു തന്നെ അയാൾ ഉണ്ടോ ദുഷ്ടൻ "" ആ അമ്മയെയും മകനെയും ചതിക്കാൻ എങ്ങനെ മനസ് വന്നു അയാൾക്.... ഒരു അച്ഛൻ ആണോ അയാൾ.... കിച്ചു പല്ല് കടിച്ചു.. ചതിച്ചത് ആ അച്ഛൻ അല്ല മോനെ ജാതവേദൻ ആണ് അതായത് ജലന്ധരൻ ...... കുഞ്ഞാപ്പു പല്ല് കടിച്ചു.... ജാതവേദനും ജലന്ദരനും കിച്ചുവിന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു അതിൽ സംശയങ്ങൾ നിറഞ്ഞു.... നിന്റെ സംശയം എനിക്ക് മനസിൽ ആയി രണ്ടും ഒരാൾ തന്നെ ആണ് ദുഷ്ടൻ ആയ ജലന്ദരന്റെ പുനർജന്മം ആണ് ജാതവേധൻ..... ആ കഥകൾ നിന്റെ വല്യേട്ടന് പോലും അറിയില്ല....എല്ലാം നിങ്ങൾക് ചേട്ടച്ഛൻ പറഞ്ഞു തരും സമയം ആകുമ്പോൾ..... ചിത്രൻ ചെറുതായ് ചിരിച്ചു കൊണ്ട് കുഞ്ഞാപ്പുവിനെയും കുഞ്ഞനെയും നോക്കി രണ്ട് പേരും മറ്റൊരു ലോകത്ത് ആണ് ... ( രണ്ട് ഒരാൾ ആണ് എന്ന് അല്ലതെ കഥകൾ അവര്ക് അറിഞ്ഞു കൂടാ എന്നാൽ ചിത്രന് അറിയാം അവൻ ആയിട്ട് പറയരുതെന്ന് രുദ്രൻ പറഞ്ഞിട്ടുണ്ട് അതിൽ മറ്റെന്തിങ്കിലും ഒളിഞ്ഞിരുപ്പുണ്ടോ എന്ന് എനിക്ക് അറിയില്ല... )

എന്നാലും വല്യേട്ടൻ എങ്ങനെ അത്‌ അറിഞ്ഞത്..... സച്ചു സംശയത്തോടെ നോക്കി... അന്ന് ശിവരാത്രിയുടെ ദിവസം ഞാൻ ജലന്ദരന്റെ വീട്ടിൽ ചെന്നത് നിങ്ങൾക് അറിയാമല്ലോ അവിടെ വച്ചു ഞാൻ കണ്ട മനുഷ്യൻ മനസിൽ തങ്ങി നിന്നു ഒരുപക്ഷെ അദ്ദേഹത്തിലെ നന്മ ആയിരിക്കാം അതിനു കാരണം ... അത്‌ കൊണ്ട് ആ ഫോട്ടൊ കണ്ട ഉടനെ അദ്ദേഹത്തെ തിരിച്ചു അറിയാൻ എനിക്ക് കഴിഞ്ഞു..... പക്ഷെ അവന്റ അമ്മയുടെ സംസാരത്തിൽ മറ്റെന്തോ ഒളിപ്പിക്കുന്നത് അന്നേ സ്ട്രൈക്ക് ചെയ്തു.... ഇച്ചേച്ചി ഹോസ്പിറ്റലിൽ ആയ ശേഷം ചേട്ടായി കാണാൻ നമ്മൾ വന്നപ്പോൾ ഞാനും കേശുവും ഞങ്ങളുടെ സംശയം ചേട്ടായിയോട് തുറന്ന് പറഞ്ഞു...... പോലീസ് അല്ലെ എന്തെങ്കിലും കണ്ടു പിടിക്കാൻ കഴിയും എന്ന് ഉറപ്പിച്ചു...... തിരികെ കൈ വയ്യാത്ത ചേട്ടായിയെ കൊണ്ട് വല്യൊത്തേക് വരുമ്പോൾ......... കുഞ്ഞന്റെ ഓർമ്മകൾ കുറച്ചു പുറകോട് പോയി... ( ഇനി കുറച്ച് ഫ്ലാഷ് ബാക്ക്..... part 15 ചിത്രനെ കുട്ടികൾ വന്നു ഇളക്കിയതും അവരുടെ കൂടെ വയ്യാത്ത കൈ വച്ചു വല്യൊത്തേക് ചാടി വന്നത് ഓർമ്മ ഉണ്ടെന്നു വിശ്വസിക്കുന്നു.. ) 💠💠💠💠

ചിത്രൻ കൂടെ വന്നത് കണ്ടു കുട്ടികൾ ചിരി അടക്കാൻ പാട് പെടുമ്പോൾ ഗൗരവം നടിച്ചു ഇരുന്നവൻ...... ആ സമയം കിച്ചുവിന് ഫോൺ വരുന്നു..... എന്താടാ ആകാശേ... "" നീ പൊയ്ക്കോ ഞങ്ങൾ ഇരികത്തൂർ നിന്നും വരുന്നത് ഉള്ളൂ.... കിച്ചു മറുപടി നൽകുന്നുണ്ട്..... ആരാടാ...?? കുഞ്ഞാപ്പു ഒന്നും അറിയാത്ത പോലെ ചോദിച്ചു...... അത്‌ ആകാശ കൊച്ചേട്ട അവൻ കോളേജിൽ റെക്കോർഡ് submit ചെയ്യാൻ പോവാ വരുന്നോ എന്നു ഇപ്പോൾ എന്തായാലും ഉച്ച ആയി ഇനി ചെന്നാലും നടക്കില്ല അവൻ പൊയ്ക്കോട്ടേ.... കിച്ചുവിന്റെ മറുപടിയിൽ കുഞ്ഞനും കുഞ്ഞപ്പുവും ചിത്രനും ചെകുത്താന്മാർ കാണാതെ കണ്ണുകൾ കൊണ്ടു പറയാതെ പറഞ്ഞു പലതും... അപ്പോഴും സച്ചു മറ്റൊരു ലോകത്ത് ആണ് അവിടെ നടന്ന സംഭവം അവനെ ആകെ ഉഴറ്റിയിരുന്നു..... ( നാഗ വന്നത്... ആ സംഭവം പുറകെ വരും ) വല്യോത് എത്തിയ ശേഷം ചിത്രന്റെ മൗനാനുവാദത്തോടെ കുഞ്ഞനും കുഞ്ഞാപ്പുവും കാർ എടുത്തു മുന്പോട്ട് പോയി..... ജനാല വഴി ചിത്രന്റെ കണ്ണുകൾ അവരെ പൊതിഞ്ഞു...... കഴുത്തിലെ രക്ഷയിൽ മുറുകെ പിടിച്ചവൻ.......

( part 15 വ്യക്തമായി പറയുന്നുണ്ട് അവർ പുറത്തു പോകുന്ന ഈ സന്ദർഭം കാരണം താഴെ ) രണ്ടുപേരും നേരെ പോയത് ആകാശിന്റെ വീട്ടിലേക്ക് ആണ്..... ""... ചെറിയ മുറ്റത്തേക്കു കാർ പാർക്ക്‌ ചെയ്തവർ ഇറങ്ങി..... ചുറ്റും നോക്കി ചെറിയ വീട് ആണെങ്കിലും വളരെ വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്.... ചുറ്റും നിറയെ ചെടികൾ അതിനിടയിൽ വളർന്നു നിൽക്കുന്ന കൊച്ചു കൊച്ചു പച്ചക്കറി തോട്ടങ്ങൾ..... അയ്യോ... "" മക്കൾ എന്താ ഇവിടെ.... അവരെ കണ്ടതും വെള്ളം നിറച്ചു കൊണ്ട് വന്നു കുടം താഴെ വെച്ചവർ ഓടി വന്നു.... ആകാശ് കോളേജിൽ പോയല്ലോ മോനെ.... ഇനി വൈകിട്ട് വരൂ..... സാരി തലപ്പ് കൊണ്ട് വിയർപ് ഒപ്പി അവർ..... ഞങ്ങള്ക് ആകാശിനെ അല്ല കാണേണ്ടത് അമ്മയെ ആണ്..... കുഞ്ഞൻ കൈകെട്ടി അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... എ... എ... എന്നെയോ... ""? അതെന്താ മോനെ അങ്ങനെ പറഞ്ഞത് എന്റെ കുഞ്ഞിന് എന്തെങ്കിലും..... അവർ അല്പം ഭയത്തോടെ നോക്കി.... ഏയ്.. "" ആകാശിനു കുഴപ്പം ഒന്നും ഇല്ല അവന്റെ കാര്യം എന്റെ അമ്മ അല്ലേ ഏറ്റിരിക്കുന്നത്... പൂർണ്ണ ആരോഗ്യത്തോടെ തിരികെ വരും അവൻ... പക്ഷെ എനിക്ക് അറിയേണ്ടത് മറ്റു ചില കാര്യങ്ങൾ ആണ്.... ആകാശിന്റെ അച്ഛനെ കുറിച്ചു....... """"" കുഞ്ഞൻ വരാന്തയിലേക് കയറി ആ ചിത്രത്തിലേക് കണ്ണ്‌ നട്ടു....

അത്‌ ഞാൻ പറഞ്ഞല്ലോ കുഞ്ഞേ..... "" മോന്റെ ചികിത്സക്കുള്ള പണത്തിനായി പോയതാണ് പിന്നെ തിരികെ വന്നിട്ടില്ല.... അത്‌ നുണ... "" വെറുതെ ഇങ്ങനെ മുഖത്ത് നോക്കി കള്ളം പറയണോ അമ്മേ.... കുഞ്ഞാപ്പു അവര്ക് അടുത്തേക് വന്നു.... സത്യം ആണ് കുഞ്ഞേ.... അവൻ ജനിച്ചു ഒരാഴ്ച തികയും മുൻപ് പോയതാണ് അദ്ദേഹം....... തിരികെ വരും എന്ന് പ്രതീക്ഷിച്ചു...... വന്നില്ല അവർ തല കുനിച്ചു... എവിടെ പോകുന്നു എന്നാണ് പറഞ്ഞത്... കുഞ്ഞൻ സംശയത്തോടെ നോക്കി... അത്‌... അത്‌ ഒന്നും എന്നോട് പറഞ്ഞില്ല..... സത്യം പറഞ്ഞോ ഇല്ലങ്കിൽ അറിയാമല്ലോ എന്റെ അച്ഛൻ ആരാണെന്നു.... അമ്മേം മോനും പിന്നെ പുറം ലോകം കാണില്ല...... ആകാശിന്റെ അച്ഛനെ കുറിച്ച് അറിയാവുന്നത് മുഴുവൻ പറയണം ഒരുപക്ഷേ അദ്ദേഹത്തെ രക്ഷിക്കാൻ ഞങ്ങള്ക് കഴിയും...... പറയാം മോനെ കുഞ്ഞിന്റെ ഭീഷണി പേടിച്ചു കൊണ്ട് അല്ല.... ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ലാത്തവൾക് ഇപ്പോൾ പേടി എന്നൊരു വികാരം ഇല്ല..... അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ആത്മവിശ്വാസം നിറയുന്നത് കണ്ടവർ.. ഞങ്ങളുടെ മോൻ ജനിച്ച ഉടനെ ഡോക്ടർമാർ വിധി എഴുതി അവന്റെ ആയുസിന്റെ ബലം വർഷങ്ങൾക് ശേഷം ആറ്റുനോറ്റ് ഉണ്ടായ കുഞ്ഞിനെ വിധിക്കു വിട്ടു കൊടുക്കാൻ ആ മനുഷ്യന് കഴിഞ്ഞില്ല......

അദ്ദേഹം അതിനുള്ള മാർഗം തേടിപ്പോയി പക്ഷെ ചെന്നു പെട്ടത് ചെന്നയായേക്കാൾ ക്രൂരനായ ഒരു മൃഗത്തിന്റെ മുൻപിലും..... "ഒരു ജാതവേദൻ """ അയാൾക് ഒപ്പം നിന്നാൽ മകന്റെ ചികിത്സ ചിലവ് അയാൾ നടത്തിക്കൊള്ളാം എന്ന്....... പക്ഷെ അയാളുടെ നിബന്ധന അംഗീകരിക്കാൻ തയാറാവുമെങ്കിൽ മാത്രം..... എന്ത് നിബഡന....? കുഞ്ഞാപ്പു സംശയത്തോടെ നോക്കി. അയാളുടെ ഇല്ലത്തു പൂർണ്ണമായും ദത്തു നിൽക്കണം അദ്ദേഹം.... എന്നെയും കുഞ്ഞിനെയും മറക്കണം എന്ന്.... മറ്റൊരു വഴി മുൻപിൽ ഇല്ലാത്തത് കൊണ്ടും കുഞ്ഞിന്റെ ജീവനും വേണ്ടി അദ്ദേഹം സമ്മതിച്ചു... എന്റെ കയ്യിൽ അവന്റ ചികിത്സക്കുള്ള കുറച്ചു പണം തന്നു..... ബാക്കി അയാൾ പുറകെ കൊണ്ട് വരും എന്നാണ് പറഞ്ഞത്....... എന്നിട്ട് കൊണ്ട് വന്നോ....? മ്മ്... "" അയാൾ ഒരു ദുഷ്ടൻ ആണെന്നു അദ്ദേഹത്തിന് അറിയുമോ എന്നൊന്നും എനിക്ക് അറിയില്ല... കുറച്ചു നാൾ അയാൾ സാധു മനുഷ്യനെ പോലെ അഭിനയിച്ചു.... കുഞ്ഞിന്റെ ചികിത്സക്കുള്ള പണവുമായി വരും... അദ്ദേഹത്തിന്റ വിശേഷങ്ങൾ പറയും.... പിന്നെ പിന്നെ ഞാനും തിരിച്ചു അറിഞ്ഞു അയാളുടെ ചതിയിൽ പെട്ടു പോയി ഞങ്ങൾ എന്ന്...ഒരിക്കലും തിരിച്ചു കയറാൻ കഴിയാത്ത വിധം........... പിന്നീട് അയാളുടെ വരവ് നിന്നു....

അയാളുടെ പണം വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു ഞാൻ..... പക്ഷെ... "" പക്ഷെ....? സംശയത്തോടെ നോക്കി രണ്ട് പേരും അവരെ.... പക്ഷെ അയാളുടെ ശല്യം അധികം ആയിരുന്നു... അയാളുടെ ആവശ്യം ആലത്തൂർ ""ഉള്ള അദ്ദേഹത്തിന്റെ വീട് അയാൾക് നൽകണം എനിക്കും കുഞ്ഞിനും മറ്റൊരു ആശ്രയം അയാൾ നൽകും എന്ന്..... അയാൾക് എന്തിനാ ആ വീട്... അവന് വീടുണ്ടല്ലോ.... കുഞ്ഞാപ്പുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.. കുഞ്ഞേ ആ പരിസരത്തൊന്നും ആളും അനക്കവും ഒന്നും ഇല്ല... "" ഒരുപക്ഷെ അവന്റെ ആവശ്യങ്ങൾക് അനുയോജ്യം ആയ വീട് ആണെന്നു തോന്നി കാണും..... അത്‌ സത്യം ആണ് ഞാൻ രഹസ്യം ആയി ഒരിക്കൽ അന്വേഷിച്ചു രാത്രിയും പകലും എന്തൊക്കെയോ ഹോമങ്ങളും പൂജകളും അവിടെ നടക്കുന്നുണ്ട്........ ഓഹ്.. ""അത്‌ ശരി... കുഞ്ഞൻ തലയാട്ടി.. പക്ഷെ ഒരായുസിലെ അദ്ദേഹത്തിന്റെ സമ്പാദ്യം അത്‌ എനിക്ക് നൽകാൻ മനസ് അനുവദിച്ചില്ല ....ഏകദേശം നാലു മാസത്തോളം അവന്റ ഭീഷണിക് മുൻപിൽ പിടിച്ചു നിന്നു ഞാൻ.... കുഞ്ഞിന് ഒരു നാലു മാസം പ്രായം ആയിട്ടുണ്ട് അന്ന് ഞാൻ അറിഞ്ഞു അയാൾക് എന്തോ അപകടം സംഭവിച്ചു തളർന്നു പോയി എന്ന്....... അത്‌ ഒരു ആശ്വാസം ആയിരുന്നു...

പക്ഷെ അധികം നാൾ നീണ്ടു നിന്നില്ല ആ ആശ്വാസത്തിന്റെ ആയുസ്..... അതെന്താ....? അയാൾ പിന്നെയും ശല്യം ച്യ്തോ.... കുഞ്ഞൻ സംശയത്തോടെ നോക്കി.. മ്മ്മ്... "" ഏകദേശം രണ്ട് മാസം സമാധാനം ഉണ്ടായിരുന്നു.... കുഞ്ഞിന്റെ ചികിത്സ പലരുടേയും സഹായത്താൽ മുൻപോട്ട് പോയി..... പക്ഷെ അയാളുടെ രണ്ട് കിങ്കരന്മാർ ഇവിടെ കയറി ഇറങ്ങി തുടങ്ങി.... രണ്ട് കാട്ടുവാസികൾ അയാളുടെ ആവശ്യപ്രകാരം വീട് അവര്ക് നൽകണം..... തുച്ഛമായ പണം എന്റെ മുൻപിലേക്ക് നീട്ടിയത് ഞാൻ നിഷേധിച്ചു....... പക്ഷെ... പക്ഷെ...... കരഞ്ഞു കൊണ്ട് കൈ തലക് വെച്ചവർ പടിയിലേക്ക് ഇരുന്നവർ.... എന്താണമ്മേ പറ.... "" കുഞ്ഞാപ്പു അവർക്ക് അടുത്തേക് ഇരുന്നു.. ആ.... ആാാ... വന്നവരിൽ ഒരുവൻ ഒരു ദിവസം എന്നേ... എന്നേ മൃഗീയമായി....... ആർത്തു കരഞ്ഞവർ ഇരു കയ്യാലെ തലക് അടിച്ച്...... അമ്മേ... "" കുഞ്ഞൻ അവരുടെ തോളിൽ പിടിക്കുമ്പോൾ അവന്റ കണ്ണും നിറഞ്ഞൊഴുകി.... രക്തത്തിൽ കുളിച്ചു കിടന്ന എന്നെയും കുഞ്ഞിനേയും നാട്ടുകാർ ആരൊക്കെയോ ആശുപത്രിയിൽ എത്തിച്ചു...മാനം പോയവൾക് വീട് എന്തിനു.... വിട്ടു കൊടുത്തു ഞാൻ എന്റെ കുഞ്ഞിനെയും കൊണ്ട് മറ്റൊരു ദേശത് അഭയം പ്രാപിച്ചു....

ഇത്രയും നാൾ കണ്ടവരുടെ അടുക്കളയിൽ പണി എടുത്തും എന്റെ കുഞ്ഞിനെ പഠിപ്പിച്ചു ചികിൽസിച്ചു ഞാൻ......... ഇവിടെ വരെ എത്തി..... അപ്പോൾ ഈ വീടോ....? വാടക ആണ് കുഞ്ഞേ... ഞാൻ ജോലി ചെയ്യുന്ന വീട്ടിലേ മുതലാളിയുടെ തന്നെ...അത്‌ കൊണ്ട് പകുതി വാടക കൊടുക്കണം.... കുഞ്ഞേ "" ഇത് ഒന്നും ആകാശ് അറിയരുത്..... അവനെ അറിയിക്കാതെ ഇത്രയും നാൾ ഞാൻ അടക്കി വച്ചു...... നിങ്ങളോട് എങ്കിലും തുറന്നു പറഞ്ഞപ്പോൾ മനസ്സിനു ഒരു സമാധാനം ഉണ്ട്... അമ്മ വിഷമിക്കണ്ട... "" എല്ലാം നേരെ ആകും ആ അച്ഛൻ തിരികെ വരും.... ഞങ്ങൾ കൊണ്ട് വരും അവരുടെ കയ്യിൽ മുറുകെ പിടിച്ചു അവര്ക് വാക്ക് നൽകുമ്പോൾ ആലത്തൂർ ""എന്ന സ്ഥലം ഇരുവരുടെയും മനസിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.... 💠💠💠💠💠 വല്യേട്ട..... "" പാവം ആകാശ് അവന് ഇത്.... ഇത് ഒന്നും അറിഞ്ഞു കൂടാ...... എല്ലാം കേട്ടതും കണ്ണ്‌ നിറഞ്ഞു കഴിഞ്ഞിരുന്നു സച്ചുവിന്റെയും കിച്ചുവിന്റെയും..... ആലത്തൂർ ഉള്ള അവരുടെ വീട്ടിൽ നിന്നും ആ പാവങ്ങളളെ നിഷ്കരുണം ഓടിച്ചു വിട്ടവൻ അവിടെ അവന്റ ദുര്മന്ത്രവാദത്തിന്റെ ഈറ്റില്ലം ആക്കി....അതാണ് അവിടെ സംഭവിച്ചത് കുഞ്ഞാപ്പൂ മീശ കടിച്ചു...... അപ്പോഴും ചിത്രൻ സീറ്റിലേക് ചാരി കിടക്കുകയാണ്........ അവന്റെ കണ്ണ്‌ നിറഞ്ഞൊഴുകി...... ആ സ്ത്രീയെ ഉപദ്രവിച്ചത് ചുപ്രൻ ആണെന്ന് അവൻ തിരിച്ചറിഞ്ഞു അവന്റ ബലഹീനത തന്റെ പെണ്ണ് അല്ല അവളിലെ സ്വത്വം അവൾ അറിയാതെ അതിനെ മുതൽ എടുത്തു......... അവന്റെ അന്ത്യം കുറിച്ചു......... പതുക്കെ കണ്ണ്‌ തുറന്നവൻ ഡിക്കിയിലേക് എത്തി നോക്കി........ വെള്ളത്തുണിയിൽ പൊതിഞ്ഞ ചുപ്രന്റെ മൃതദേഹം വണ്ടിക്കൊപ്പം കുലുങ്ങുന്നത് അറപ്പോടെ നോക്കിയവൻ............... ( തുടരും )..........

NB : അപ്പോൾ ബലി നടത്താൻ ൻഅയാൾ കണ്ടെത്തിയ വീട് ഏതാണെന്നു മനസിൽ ആയല്ലൊ...... ബുദ്ധി ഉള്ള നമ്മുടെ പിള്ളേരുടെ അടുത്ത കളി..... ഒരുപക്ഷെ അവര്ക് നഷ്ടപെട്ടത് അവർക്കു തിരികെ നൽകാൻ വിധിക്കപ്പെട്ടവർ നമ്മുടെ കുട്ടികൾ ആയിരിക്കാം...... ഇനി വഴി മനസിൽ ആക്കി ആലത്തൂർ ചെല്ലട്ടെ അവർ........ നേരം പുലരും മുൻപ് നന്ദനെ രക്ഷിക്കാൻ പ്രാർത്ഥിക്കാം നമുക്ക്..... ചുപ്രൻ ഒരു നീചൻ ആയിരുന്നു എന്ന് മനസിൽ ആയല്ലൊ ജയന്തകന്റെ ഭാര്യയെ ഉപദ്രവിച്ചു അവരെയും കുഞ്ഞിനേയും അവനും മൂപ്പനും വഴിയാധരം ആക്കി എന്നിട്ട് പാവം ജയന്തകൻ അവരെ ഓർത്ത് കരയുമ്പോൾ അത്‌ കണ്ടു കൂടെ നിന്നു രസിച്ചു.... അവന് കിട്ടേണ്ട ശിക്ഷ തന്നെ കിട്ടി.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story