ആദിശങ്കരൻ: ഭാഗം 26

adhishankaran

എഴുത്തുകാരി: മിഴിമോഹന

 ആ സ്ത്രീയെ ഉപദ്രവിച്ചത് ചുപ്രൻ ആണെന്ന് അവൻ തിരിച്ചറിഞ്ഞു അവന്റ ബലഹീനത തന്റെ പെണ്ണ് അല്ല അവളിലെ സ്വത്വം അവൾ അറിയാതെ അതിനെ മുതൽ എടുത്തു......... അവന്റെ അന്ത്യം കുറിച്ചു......... പതുക്കെ കണ്ണ്‌ തുറന്നവൻ ഡിക്കിയിലേക് എത്തി നോക്കി........ വെള്ളത്തുണിയിൽ പൊതിഞ്ഞ ചുപ്രന്റെ മൃതദേഹം വണ്ടിക്കൊപ്പം കുലുങ്ങുന്നത് അറപ്പോടെ നോക്കിയവൻ....... 💠💠💠💠 ചേട്ടായി ആകാശിന്റെ വീട് എത്തി... "" കുഞ്ഞാപ്പുവിന്റെ ശബ്ദം ആണ് ഓർമ്മകളിൽ നിന്നും അവനെ ഉണർത്തിയത്........ പുറത്ത് കാർ വന്നതും കയ്യിൽ ബുക്ക്‌ ആയി പുറത്തേക് വന്നു ആകാശ് ആ രാത്രി അപ്രതീക്ഷിതമായി അവരെ കണ്ട അങ്കലാപ്പും സന്തോഷവും ആ മുഖത്ത് പ്രകടമായിരുന്നു.... ചിത്രൻ അവന്റെ കൈയിൽ ഇരിക്കുന്ന പുസ്തകത്തിലേക് നോക്കി പതിയെ കണ്ണുകൾ സച്ചുവിലും കിച്ചുവിലും ചെന്നു നിന്നു... നോക്കി പേടിപ്പിക്കേണ്ട ഞാൻ പഠിച്ചു കൊണ്ട് വീട്ടിൽ ഇരുന്നാൽ ആ മൂപ്പൻ കേറി മേയും.... സച്ചു കൊഞ്ഞനം കുത്തി കാണിച്ചു..... മ്മ്... "" ചിത്രൻ തലയാട്ടി.... അയ്യോ മക്കൾ എന്താ ഈ രാത്രിയിൽ... ""

സാരിത്തലപ്പിനാൽ കഴുത്തിലെ വിയർപ്പ് ഒപ്പി ആയമ്മ പുറത്തേക് വന്നു....... പരിഭ്രമത്തോടെ ചുറ്റും നോക്കി... അമ്മ ഒന്ന് വരുവോ... "" കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... അവരുടെ കൈയിൽ പിടിച്ചു അല്പം ദൂരേക്ക് മാറി കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും.... നാലു പേരും കൂടി സംസാരിക്കുന്നതും കൈകൾ കൊണ്ട് കാണിക്കുന്ന ആംഗ്യവും ചെകുത്താന്മാർ നോക്കി നിന്നു... സച്ചു... "" എന്താ കാര്യം... എന്തേലും പ്രശ്നം ഉണ്ടോ.... ആകാശ് അവന്റെ തോളിൽ പിടിച്ചു.... മനുഷ്യനെ പറയിപ്പിക്കാൻ ആയിട്ട് അവന്റ ഒരു പഠിത്തം..."" ആകാശിന്റെ കൈയിലെ ബുക്ക്‌ വാങ്ങി വരാന്തയിലേക് വച്ചു കിച്ചു..... കിച്ചു ടെൻഷൻ അടിപിക്കാതെ കാര്യം പറ... " എന്തിനാ നിങ്ങൾ വന്നത്... വല്യേട്ടൻ എന്താ അമ്മയോട് പറയുന്നത്..... അത്‌... അത്‌.... സച്ചു നിന്നു പരുങ്ങി ചെകുത്താന്മാർ രണ്ടും പരസപരം കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നത് തെല്ല് ഭയത്തോടെ നോക്കി ആകാശ്..... മോനെ... "" വേഗം തുണി മാറു നമുക്ക് ഇവരുടെ കൂടെ ഒരിടം വരെ പോകണം..... പരിഭ്രമിച്ചു ഓടിവന്നവൾ ആകാശിന്റെ കൈയിൽ പിടിച്ചു..... എവിടെ....?

പറഞ്ഞു നില്കാൻ സമയം ഇല്ല ആകാശ് എല്ലാം നല്ലതിനെന്നു കരുതിയാൽ മതി... നീ അമ്മയുടെ കൂടെ പോയി ഒരുങ്ങി വാ...... ചിത്രൻ പറഞ്ഞതും മറുത്തൊന്നും പറയാതെ അകത്തേക്കു പോയവൻ.... ഇവരെ കൊണ്ട് പോകേണ്ട വല്ല കാര്യം ഉണ്ടോ.... ആ ചെറുക്കൻ പേടിച്ചു ചാകും...... കിച്ചു അവൻ പോയ വഴിയേ നോക്കി..... ആലത്തൂർ എന്ന സ്ഥലത്ത് ചെന്നു കഴിഞ്ഞാൽ പിന്നെയും പോകണം ആ വീട്ടിലേക്.... ഏതോ ഉൾപ്രദേശം ആണ്... ആദ്യം പോകുന്ന ആൾകാർ പെട്ടന്നു എത്തി പെടില്ല.... തത്കാലം നമ്മുടെ മുൻപിൽ സമയം ഇല്ല റിസ്ക് എടുക്കാനും കഴിയില്ല അതാണ്അവർ കൂടെ വരാം എന്ന് പറഞ്ഞത് ... കുഞ്ഞാപ്പു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... ഗൂഗിൾ മാപ് നോക്കണം മിസ്റ്റർ... "" കിച്ചു ചുണ്ട് കോട്ടി... അല്ലേൽ വേണ്ട ശരിയാവില്ല ....കിച്ചു തല ചൊറിഞ്ഞു... അതെന്താടാ... "" ചിത്രൻ സംശയത്തോടെ നോക്കി... ഇവരെല്ലാം കൂടി കഴിഞ്ഞ വർഷം ഗൂഗിൾ മാപ് നോക്കി തല്ലുണ്ടാക്കാൻ പോയത് ഓർമ വന്നു.... കിച്ചു അത്‌ പറയ്യുമ്പോൾ വായിലേക്ക് കമഴ്ത്തിയ കുപ്പിയിലെ വെള്ളം ചുമച്ചു പുറത്തേക് തുപ്പി കുഞ്ഞൻ......

"" എന്നിട്ട്....? ചിത്രൻ ആകാംഷയോടെ നോക്കി... എന്നിട്ട് ഒന്നും ഇല്ല... നിങ്ങൾ മേലാത്ത കയ്യും വച്ചു കാറിൽ കേറാൻ നോക്ക് കുഞ്ഞൻ കിച്ചുവിനെ കണ്ണുരുട്ടി .... " നീ പറയെടാ കിച്ചു... "" അവൻ അങ്ങനെ പലതും പറയും.... പറയട്ടെ വല്യേട്ടാ... "" കിച്ചു പുരികം ഉയർത്തി കാണിച്ചു.. നീ പറയെടാ... ചിത്രൻ അവന് ധൈര്യം നൽകി ..... ഗൂഗിൾ മാപ് നോക്കി ഏതോ ഒരുത്തന്റെ വീട് തേടി പോയതാ രാത്രിയിൽ ........കൂടെ ഞങ്ങടെ അച്ഛനും ഉണ്ടായിരുന്നു..... അതാണേൽ ലോക തോൽവി...... എന്നിട്ട് എന്ത് പറ്റിയെടാ... ""? ഇടവഴിയിൽ കൂടി എങ്ങോ കാർ കേറ്റി ഏതോ പാവത്തിന്റെ കുളിമുറിയുടെ മൂലയിൽ ചെന്നു കാർ ഇടിച്ചു നിന്നു....കിച്ചു വായ പോത്തി കുളിച്ചു കൊണ്ട് നിന്നാ അയാളുടെ സുന്ദരി ആയ ഭാര്യയുടെ മേലെ ഇഷ്ടിക ചെന്നു വീണു അവരുടെ കാല് ഒടിഞ്ഞു അത്‌ കൂടെ പറയെടാ.... സച്ചു അവനെ പ്രോത്സാഹിപ്പിച്ചു... എടെ അവര് കുളിക്കുകയൊന്നും അല്ലായിരുന്നു തുണി ഏതാണ്ട് അലക്കുകയായിരുന്നു എഴ്താപുറം വായിക്കാതെ... ഒന്നില്ലേലിലും ഡ്രൈവ് ചെയ്തത് ഉണ്ണിമാ അല്ലായിരുന്നോ... കുഞ്ഞൻ അവരെ തിരുത്തി... അപ്പോൾ സംഭവം ഉള്ളതാണല്ലേ.... ചിത്രൻ ചുഴിഞ്ഞൊന്നു നോക്കി.... അത്‌ ചേട്ടായി കമ്പനിയിലെ അക്കൗണ്ട്സ് തിരിമാറി കാണിച്ചവന്റെ വീട് അന്വേഷിച്ചു പോയതാ..

വഴിക് വീതി ഇല്ലായിരുന്നു ഇനി അധികം മുന്പോട്ട് എടുക്കേണ്ട മതിലിൽ തട്ടും എന്ന് ഉണ്ണിമയോട് പറഞ്ഞതാ മൂപ്പര് വല്യ ഡ്രൈവർ കളിച്ചു മതിലിൽ ഇടിച്ചു കയറ്റി... മതില് അല്ല കുളിമുറി... സച്ചു വിളിച്ചു പറഞ്ഞു... അത്‌ മതിലിനപ്പുറം കുളിമുറി ഉണ്ടെന്നു ഞങ്ങൾ അറിഞ്ഞോ... ആ സ്ത്രീയെ ആ വണ്ടിയിൽ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി..... "" അകൗണ്ട്സ് അവൻ വെട്ടിച്ച കാശിന്റെ ഇരട്ടി ആയി അവരുടെ ചികിത്സയും മതില് പണിത് കൊടുത്തതും കാർ നന്നക്കിയത് ആയിട്ട്..... കുഞ്ഞൻ ചെറുതായ് ചിരിച്ചു.... രുദ്രച്ചൻ വഴക് പറയുമ്പോൾ ഉണ്ണിയച്ചന്റെ നിൽപ് കാണണം ആയിരുന്നു... കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു...""ഞങ്ങൾ ഇത്രേം ചെയ്തുള്ളു അതിനാണോ വഴക് പറയുന്നത് എന്ന ഭാവം""..... കിച്ചു പറഞ്ഞതും ചിത്രൻ പൊട്ടി ചിരിച്ചു പോയി....... ഈ ചിരി എല്ലാം ഇപ്പോൾ തീരും ആലത്തൂർ ചെല്ലട്ടെ.... കുഞ്ഞാപ്പൂ അകത്തു ഇരുന്നു വിളിച്ചു പറഞ്ഞു........ നാക്കു വളയ്ക്കാതെ മനുഷ്യ ടെൻഷൻ മാറ്റാൻ ഒന്ന് എന്റർടൈൻ ചെയ്തതല്ലേ... കിച്ചു അകത്തു കയറിയപ്പഴേക്കും ആകാശ് ഒരുങ്ങി വന്നു... മോനെ ഞങ്ങൾ ഒരുങ്ങി......"" ആ അമ്മ ആകാശ് പുറത്തിറങ്ങിയതും വാതിൽ പൂട്ടി അവർക്ക് അരികിലേക്കു വന്നു........ കാറിൽ മുന്പോട്ട് പോകുമ്പോൾ ആകാശ് എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്....

നീ എന്താ ഇങ്ങനെ നോക്കുന്നത് എനിക്കും വല്യ പിടി ഒന്നും ഇല്ല ഏതോ ആലത്തൂർ പോവാ നന്ദൻമാഷിനെ രക്ഷിക്കണം ... പിന്നെ എല്ലാം അറിയാവുന്ന ഭാവത്തിൽ ഇരുന്നോ.. കിച്ചു മുഖത്ത് ഭാവം വാരി വിതറി.. അയ്യോ നന്ദൻ മാഷിനെയോ... ആ മന്ത്രവാദി കാണും അവിടെ... "" എനിക്ക് പേടി ആകുന്നു... ആകാശ് ഭയന്നു... പേടിക്കരുത്... "" ഇത്രയും നാൾ ഭയന്നു ജീവിച്ചു ഈ അമ്മ ഇനി കൂടെ പിറപ്പുകളെ പോലെ ഈ മക്കൾ നിനക്ക് ചുറ്റും ഉണ്ട്... ആ ധൈര്യം എന്നിലേക്കു പകർന്നു നൽകി ഈ മക്കൾ....... ആയമ്മ അത്‌ പറയുമ്പോൾ അവരുടെ മുഖത്തെ ആത്മവിശ്വാസം നോക്കി കണ്ടു് ചിത്രൻ...... ഇത് വരെ അനുഭവിച്ച വേദനകൾ പക ആയി മാറുന്നത് അവൻ കണ്ടു.... കൊച്ചേട്ട സമയം പതിനൊന്നു കഴിഞ്ഞു.... കുറച്ചൂടെ സ്പീഡിൽ വിട്ടോ ... സച്ചു വിളിച്ചു പറഞ്ഞു.... മോനെ ഈ വളവ് കഴിഞ്ഞാൽ ആലത്തൂർ ആണ്... "" അവിടുന്ന് കുറച്ചു മുന്പോട്ട് പോയാൽ ഒരു ആല് കാണാം.......... പുറകിൽ ഇരുന്നു ആയമ്മ വഴി പറഞ്ഞു കൊടുത്തു.... ആലിന്റെ വശത്തു ചെന്നതും കുഞ്ഞാപ്പു വണ്ടി നിർത്തി..... വലത്തോട്ട് ഒരു റോഡ്. മുന്പിലെ റോഡ് രണ്ടായി പോകുന്നു... ഇനി എങ്ങോട്ടാ അമ്മേ..? കുഞ്ഞൻ തിരിഞ്ഞു നോക്കി... നേരെ കാണുന്ന ആദ്യ വഴി ചൂണ്ടി അവർ.... എങ്കിലും സംശയത്തോടെ നോക്കി......

. പത്തിരുപത്തിഒന്ന് വർഷം ആയില്ലേ ഈ നാട് ഉപേക്ഷിച്ചിട്ട്..... അതിന്റെ ഒരു സംശയം ഉണ്ട് മോനെ.... വീണ്ടും പണി പാളിയോ... സച്ചു എത്തി നോക്കി അവരെ.... ഇല്ല.. ഇല്ല.. ദേ ഈ നേരെ കിടക്കുന്ന വഴി തന്നെ... ആ വഴി പുതുതായി ഉണ്ടാക്കിയത് ആയിരിക്കണം...ദാ ആ നിക്കുന്ന പ്ലാവ് കണ്ടോ അത്‌ പണ്ട് ചെറുത് ആയിരുന്നു ഞങ്ങൾ പണ്ട് ബസ്‌ കയറാൻ നിൽക്ക്‌ന്നത് ഇവിടെ ആയിരുന്നു...... അവരുടെ വാക്കുകളിൽ ആ നാട്ടിലേക്ക് തിരികെ വന്ന സന്തോഷം നിറഞ്ഞു നിന്നു... കുഞ്ഞാപ്പൂ കാർ മുൻപോട്ട് എടുത്തു അല്പം ദൂരം ചെന്നതും നിർത്താൻ പറഞ്ഞവർ...... " ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു.... അവർ ഇടത് വശത്തേക്കു നോക്കി...... ദാ അത് തന്നെ...... ഒന്നു തൊഴുതോളു ലോകത്തെങ്ങും ഇല്ലാത്ത ക്ഷേത്രം ആണ്..... സൂര്യദേവനും അഗ്നിദേവനും ഒരുമിച്ചൊരു കൂടാരത്തിൽ..... വഴി തെളിക്കും അവർ.... ഇരു കയ്യും ഒരുമിച്ചു കൂപ്പി ആയമ്മ... ആഹ്ഹ്.. "" ചിത്രൻ ഒരു ഞെട്ടലോടെ അവരെ നോക്കി....അവർക്ക് ഇരുവശത്തായി ഇരിക്കുന്നവന്മാരിലേക് കണ്ണുകൾ പോയി... അറിയാതെ കൈ എടുത്തു തൊഴുതവൻ.......... ക്ഷേത്രത്തിനു ഇടത് വശത്തു കാണുന്ന വഴി മുന്പോട്ട് പൊയ്ക്കോ മോനെ...ഇവിടുന്നു കുറച്ചു ദൂരം മുന്പോട്ട് പോകുമ്പോൾ ഒരു കലിംങ്ക്‌ കാണാം അവിടുന്ന് വലത്തോട്ട് പോകണം........ മ്മ്മ്... ""

കുഞ്ഞാപ്പു മൂളി കൊണ്ട് വണ്ടി മുന്പോട്ട് എടുത്തു.... ഈ ക്ഷേത്രത്തിനു ഒരു ഐതിഹ്യം ഉണ്ട് മോനെ.... "" താപത്തിൽ സൂര്യനോ അഗ്നിയോ മുൻപിൽ എന്നൊരു വാക്ക് തർക്കം ഉണ്ടായി ഇരുവരും തമ്മിൽ........ എന്നിട്ട് ആര് ജയിച്ചു... കളിയായി ചിത്രൻ ചോദിക്കുമ്പോൾ സച്ചുവിന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി ഉണ്ട്... കിച്ചു നഖം കടിച്ചു പുറത്തേക് നോക്കി ഇരുപ്പുണ്ട്.... ""പൊട്ടൻ വാല്സല്യത്തോടെ അവനെ നോക്കി ചിത്രൻ... ആര് ജയിക്കാൻ സാക്ഷാൽ മഹാദേവൻ ജയിച്ചു... രണ്ടിനെയും പിടിച്ചു കെട്ടി ഇവിടെ ഇരുത്തി.... ആ തൃക്കണ്ണ് തുറന്നാൽ എല്ലാം എരിച്ചു കളയുന്ന താപം അതിൽ അല്ലെ...... കണ്ണുകൾ ഇറുകെ അടച്ചവർ... അത്‌ അല്ലേലും അങ്ങനെ തന്നെയാണു ഇപ്പോഴും നടക്കുന്നത്.... ചിത്രനു ചിരി വന്നിരുന്നു... """താപം കൂടുതൽ സൂര്യന് ആണെങ്കിലും ഒരുനിമിഷം കൊണ്ട് ചുട്ട് എരിക്കാനും പടർന്നു കയറാനും ഉള്ള ശക്തി അഗ്നിദേവന് ആണ്... അഗ്നി ഇല്ലങ്കിൽ സൂര്യനോ സൂര്യൻ ഇല്ല എങ്കിൽ അഗ്നിക്കോ നിലനില്പില്ല.....മഹാദേവൻ ആ സത്യം രണ്ട് പേരെയും ബോധ്യപ്പെടുത്തി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.... """" ആാാ മോനെ ആ കലിംഗ് കഴിഞ്ഞു വലത് കൂടി പോകണം... അവർ ഒന്ന് കൂടി മുന്പോട്ട് കയറി ഇരുന്നു..... ഇത് ഒരു കനാൽ റോഡ് ആണല്ലോ കാർ പോകുമോ..... കുഞ്ഞൻ ചുറ്റും നോക്കി...

ലോറി വരെ പോകും.... വലത് വശത്തു വലിയ കനാലും ഇടത് വശത്തു വലിയ കാടും ആണ് കുറെ ദൂരം......... അവർ പറഞ്ഞത് പ്രകാരം കാർ മുന്പോട്ട് പോയി........ ഇനി വഴി ഇല്ലാലോ അമ്മേ.... "" കാർ നിർത്തി കുഞ്ഞാപ്പു.. ... മ്മ്ഹ്ഹ്.. ""ഇല്ല... ഈ കാണുന്ന ചെറിയ വഴി മുന്പോട്ട് പോകണം വേറെ വീട് ഈ പരിസരത്തു പണ്ടേ ഇല്ല കുഞ്ഞേ ഇപ്പോഴും അങ്ങനെ തന്നെ എന്ന് തോന്നുന്നു ചുറ്റും നോക്കിയവർ ... ആാാ എന്നാൽ അല്ലെ അവന് അവന്റെ കാര്യം നടക്കു..... ചിത്രൻ പല്ല് കടിച്ചു... പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല........ നെടുവീർപ്പിട്ടു ആയമ്മ....... അപ്പോഴേക്കും അഞ്ച് പേരും പുറത്തിറങ്ങി..... കുഞ്ഞൻ ഡിക്കിയിൽ നിന്നും ചുപ്രന്റെ ശവം എടുത്തു തോളിൽ വച്ചു..... മോനെ... "" ഇത്....... ആയമ്മ ചാടി പുറത്തിറങ്ങി..... ഡിക്കിയിൽ കിടന്ന ശവം അവർ അപ്പോഴാണ് കാണുന്നത്...... ഒരിക്കൽ ഈ ശരീരം പിച്ചി ചീന്തിയവൻ ""..... അമ്മയെ അശുദ്ധമാക്കിയവൻ...... ആ ശരീരം താഴെക് കിടത്തി കുഞ്ഞൻ..... ത്ഫൂ.... """""മൃതദേഹത്തിന് കൊടുക്കേണ്ട ആദരം പോലും ഇവൻ അർഹിക്കുന്നില്ല..... അവന്റ മുഖത്തേക് ആഞ്ഞു തുപ്പി അവർ.... മതി... "" ഇത്ര എങ്കിലും അമ്മ ചെയ്യണം... അമ്മയിൽ ഇവൻ ചാർത്തി തന്ന അശുദ്ധി ഈ നിമിഷം ഉരുകി ഒലിച്ചു പോയി...... കുഞ്ഞൻ അത്‌ എടുത്തു മുന്പോട്ട് നടക്കുമ്പോൾ ആകാശ് ഒന്നും മനസിൽ ആകാതെ നോക്കി നില്പുണ്ട്..... അമ്മയും ആകാശും കാറിൽ ഇരുന്നാൽ മതി അവൻ നിങ്ങളെ കാണരുത് ഒരുപക്ഷെ അത്‌ വലിയ അപകടം സൃഷ്ടിക്കും...

ആകാശ് അവൻ എല്ലാം അറിയാൻ സമയം ആയി ഈ നാവിൽ നിന്നും എല്ലാം അറിയട്ടെ അവൻ...... അവരെ കാറിൽ ഇരുത്തി മുന്പോട്ട് നടന്നു ചിത്രൻ.... അവന് ഒപ്പം ചെകുത്താന്മാരും..... ഭഗവാനെ""" ആയമ്മ കണ്ണുകൾ ഇറുകെ അടക്കുമ്പോൾ ആകാശിന്റെ കൈകൾ അവരുടെ തോളിൽ പിടിച്ചു..... ആ കൈകളിലേക് വലം കൈ ചേർത്തവൾ...... 💠💠💠💠 ഇത് കുറെ ദൂരം ഉണ്ടല്ലോ...."" സമയം രണ്ട് മണി കഴിഞ്ഞു..... സൂര്യൻ ഉദിക്കും മുൻപ് നമ്മുടെ കർമ്മം ചെയ്ത് തീർത്തിരിക്കണം..... കുഞ്ഞാപ്പു ചുറ്റും നോക്കി .. കൊച്ചേട്ട ഇനി നമ്മൾ ചതിയിൽ പെട്ടോ.... "" ഈ വീട് അല്ലങ്കിലോ.... സച്ചു ഒരു നിമിഷം നിന്നു.... കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് നോക്കി അവന്റെ ഇടം കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ കണ്ണുകൾ പോയി...... കറുത്ത കാടിനെ വകഞ്ഞു വരുന്ന പ്രകാശം.... അഞ്ചുപേരുടെയും നടത്തത്തിന്റെ വേഗത കൂടി...... കാടിനു നടുക്ക് ഒറ്റപെട്ടു നിൽക്കുന്ന വീട്...... നാലു കെട്ട് മാതൃകയിൽ ആണെങ്കിലും ഭിത്തികൾ കരിംകല്ലുകളാൽ നിർമ്മിതം ആണ്..... അവന്റ ആവശ്യത്തിന് വേണ്ടി പൊളിച്ചു പണിതത് ആണെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം..... വീട്ടിൽ നിന്നും പുകച്ചുരുൾ മുകളിലേക്കു വമിക്കുന്നു..... ഇടവേളകളിൽ കാതിൽ പതിക്കുന്ന മണിമുഴക്കം......... വരാന്തയുടെ സമീപം വന്നതും കടുത്ത ചൂട് പുറത്തേക് വന്നു....

"" കുഞ്ഞാ... ആ ബോഡി ആ വരാന്തയിൽ വച്ചേക്കു.... അകത്തേക്കു കൊണ്ട് പോകേണ്ട.... ഇടം കയ്യാലെ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ശ്രമിച്ചു ചിത്രൻ .... മ്മ്മ്.. "" അത്‌ താഴെ ഇട്ടു കൊണ്ട് മുഖത്തെ വിയർപ്പ്‌ ഒപ്പി അവൻ....... വാതിൽ തൊട്ടതും കൈ പിൻവലിച്ചു ..... ഹോ... "" പഴുത്ത ഇരുമ്പ് കൊണ്ട് ആണോ വാതിലും ഉണ്ടാക്കിയത്... കൈ കുടഞ്ഞവൻ.... എനിക്ക് വല്യ ചൂട് ഒന്നും ഇല്ലല്ലോ.. "" കിച്ചു മൂവരെയും മാറി മാറി നോക്കിയതും ചിത്രൻ ചിരിയോടെ സച്ചുവിനെ നോക്കിയതും അകത്തു നിന്നും മണി മുഴങ്ങി.... സച്ചു..... """ ഏത് ചുട്ട് പഴുത്ത ചൂടിനേയും പ്രതോരോധിക്കാൻ നിനക്ക് കഴിയും.... സ്വയം തിരിച്ചു അറിഞ്ഞവൻ ആണ് നീ നിന്റെ പുറകിൽ ഉണ്ട് ഞങ്ങൾ......... കുഞ്ഞന്റെ ശബ്ദം ഉയർന്നതും ചുഴലി പോലെ കാറ്റു വീശി അടിച്ചു...... പടിയിലേക് വലതുകാൽ എടുത്തു വച്ചതും വീശി അടിച്ച ചുഴലി സച്ചുവിനെയും കൊണ്ട് പുറകോട്ടു പോയിരുന്നു........ സച്ചു........ """എടാ..... കിച്ചുവിന്റെ തൊണ്ട ഇടറി..... മുന്പോട്ട് ആഞ്ഞതും കുഞ്ഞാപ്പൂ അവനെ വിലക്കി.... അപ്പോഴും ശക്തമായ കാറ്റ് വീശി അടിച്ചു.... നിർത്...... നിന്റെ നായാട്ട്.... സൂര്യനെ തകർക്കാൻ ഈ കാറ്റിന് ശക്തി പോരാ..... കത്തിജ്വലിക്കുന്നവൻ ആണവൻ.... വെന്ത് വെണ്ണീറാകും അവനെ തകർക്കാൻ നോക്കുന്ന ഏതൊരു ആസുര ശക്തിയും....... ആഹ്ഹ്ഹ്.... ""

അണച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞനിലെ കഴുത്തിൽ കരിനീല നിറം പടര്തുന്നത് കിച്ചു ഞെട്ടലോടെ നോക്കി നിന്നു...... പണ്ട് സച്ചു അത്‌ പറയുമ്പോൾ അവനെ കളിയാക്കിയിരുന്ന അവൻ അറിയാതെ കൈകൾ കൂപ്പുന്നത് ചിത്രൻ സൂക്ഷമതയോടെ നോക്കി.... കാറ്റിന്റെ ശക്‌തി കുറഞ്ഞതും...... ആാാാ.... "" ശ്കതമായ അലർച്ചയോടെ വീണ ഇടത്തു നിന്നും ചാടി എഴുനെറ്റവൻ......... മുന്പോട്ട് ആഞ്ഞു നിൽക്കുന്ന വലം കാല്.... മുഷ്ടി ചുരുട്ടിയ കൈകൾ പുറകിൽ തെളിഞ്ഞു നിൽക്കുന്ന സൂര്യ പ്രഭ..........കണ്ണുകളിളെ കറുത്ത ഗോളത്തിനു പകരം എരിയുന്ന കനൽ പോലെ സൂര്യൻ............. മൂപ്പാ.... "" ജീവജാലങ്ങളുടെ കണ്ണിൽ മാത്രം ആണ് എനിക്ക് അസ്തമയം...... ഇവിടെ അല്ല എങ്കിൽ മറ്റൊരിടത്തു ഞാൻ ഉണർന്നിരിക്കും..... എന്റെ ശക്തി ക്ഷയിക്കില്ല...... ഓരോ നിമിഷവും ജ്വലിക്കുന്നവൻ ആണ് ഞാൻ........ """" അവന്റെ ശബ്ദം ഉയർന്നു പൊങ്ങിയതും.......മുന്പോട്ട് ആഞ്ഞവൻ...... ചുട്ടു പഴുക്കുന്ന വാതിലിൽ ഇരു കയ്യാലെ ആഞ്ഞു തള്ളി.......... വീണ്ടും.... വീണ്ടും...പക്ഷെ ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നവന്റെ മുൻപിൽ ആ വാതിൽ തുറന്നില്ല......... കിച്ചു...... """

പുറം തിരിഞ്ഞു നില്കുന്നവന്റെ തോളിൽ കുഞ്ഞാപ്പു കൈ വച്ചു..... ആഹ്... "" ഒരു പിടച്ചിലോടെ കൈ പിൻവലിച്ചവൻ...... കൈയിലേക് പടർന്നു കയറിയ പൊള്ളൽ..... അവന്റ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർത്തി....... 💠💠💠💠💠 """""""മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ഹുതാശയ യദ്ഹുതം തുമയാദേവ പരിപൂർണ്ണം തഥാസ്തുമേ """""" മുന്പിലെ ഹോമകുണ്ഡത്തിലേ അഗ്‌നിയിലേക് സഞ്ജയനും ഉണ്ണി നമ്പൂതിരിയും അപ്പു നമ്പൂതിരിയും ഹവിസ് അർപ്പിച്ചു....... മന്ത്രത്തിന്റെ കർമ്മത്തിലോ എന്തെങ്കിലും കുറവ് ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ട്ങ്കിൽ പൊറുത്തു ചെയ്യുന്ന കർമ്മം പരിപൂർണ്ണം ആക്കി തരണേ എന്ന് അഗ്‌നിദേവനോട് പ്രാര്ഥിച്ചവർ.......... രുദ്രൻ കണ്ണുകൾ ഇറുകെ അടച്ചു പദ്മാസനത്തിൽ സൂര്യനെയും അഗ്നിയേയും തന്നിലേക്കു ആവാഹിച്ചു... ...... സൂര്യനൊപ്പം അഗ്നിയും ഉണരന്നാൽ മാത്രമേ കർമ്മം പൂർത്തീകരിക്കാൻ കഴിയു.....സൂര്യനിൽ വിരാജിക്കുന്ന ദിവ്യാഗ്നിയാണവൻ """".... ""ഇരു ശക്തികളും ഒന്നായി തീർന്നാൽ മാത്രമേ അവർക്ക് പരസ്പരം നിലനിൽപ്പുള്ളൂ ..... "" 💠💠💠💠

കിച്ചു...... "" കുഞ്ഞാപ്പുവിന് ഒപ്പം ചിത്രനും അവന് അരികിലേക്കു വന്നു...... കണ്ണുകളിൽ കത്തി അമരുന്ന അഗ്നി..... രക്തതുല്യം ആയ മുഖം അഗ്നിപോലെ ജ്വലിക്കുന്നു............ നിന്നിലെ ശക്തി പൂർണ്ണമായും പുറത്തു കൊണ്ട് വരൂ..... നീയെന്നെ ശക്തി കൂടി ചേർന്നാലേ സൂര്യൻ പൂർണ്ണത കൈ വരിക്കൂ....... അഗ്നിയാണ് നീ..... തൊട്ടാൽ പൊള്ളുന്നവൻ.......കുഞ്ഞാപ്പുവിന്റെ നാവിൽ നിന്നും വരുന്ന വാക്കുകളെ തന്നിലേക്കു ആവാഹിക്കുമ്പോൾ കൈകളിലേക്ക് പടർന്നു കയറുന്ന ചൂടവൻ തിരിച്ചറിഞ്ഞു.......... മൂപ്പാ....... """""""" ദിഗന്തം പൊട്ടുമാറു അലർച്ചയോടെ തിരിഞ്ഞവൻ.......... കണ്ണുകൾ കത്തി ജ്വലിച്ചു..... സച്ചുവിന് ഒപ്പം ആ വരാന്തയിലേക് ചാടി കയറിയവൻ...... സച്ചുവിന്റെ ഇടം കയ്യിൽ വലം കൈ കോർത്തു..... ഒന്നാണ് നമ്മൾ.... തകർക്കാൻ കഴിയാത്ത ശക്തി.... ഇരുദേഹവും ഒന്നായി ചേർന്നു ഇരു തോളുകളാൽ ആ വാതിലിൽ ആഞ്ഞടിച്ചതും കൂറ്റൻ ശബ്ദത്തോടെ മലക്കെ തുറന്നു ആ വാതിൽ.......... വന്നോ ചുപ്ര...... ""വൈകുന്നേരം മുതൽ കാത്തിരിക്കുകയാണ് ഞാൻ..... എവിടെ അവന്റെ മുഖം കൊത്തിയ പ്രതിമകൾ................തിരിഞ്ഞിരുന്നു ഹോമകുണ്ഡത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മൂപ്പൻ......... ഹോമകുണ്ഡത്തിനു മുൻപിൽ കരിം ചാത്തന്റെ വലിയ പ്രതിമ......... മൂപ്പാ....... """""

സച്ചുവിന്റെ ശബ്ദം ഉയർന്നു പൊങ്ങി................ ങ്‌ഹേ..... "" ഒരു പിടച്ചിലോടെ അപരിചിതന്റെ ശബ്ദം കേട്ടതും ചാടി എഴുനെറ്റവൻ തിരിഞ്ഞ് നിന്നു.... നിങ്ങൾ..... നിങ്ങൾ....ഇവിടെ......ഈ സ്ഥലം ഇവർ എങ്ങനെ കണ്ടെത്തി.....? ഇരുപത്തി മൂന്നു ദിവസം പൂച്ചമാംസം സേവിച്ചു കരിംചാത്തനെ പൂജിച്ച എനിക്കും ചുപ്രനും മാത്രം പ്രാപ്യമായ താപത്തെ ഇവർ പ്രതോരോധിച്ചെന്നോ........ ... """ അതേടാ....... """ നിന്റെ താപത്തെ പ്രതിരോധിക്കാൻ ശക്തിയുള്ളവന്മാർ..... സൂര്യനും അഗ്നിയും ആണവർ...... പഴുത്ത കതകിൽ ദേഹം മുട്ടാതെ അകത്തേക്ക് കടന്നു കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും........... ഹഹഹഹ... ഹഹഹഹ........ ഹഹഹ....... ""ഉറക്കെ അട്ടഹസിക്കുന്നവനെ സംശയത്തോടെ നോക്കിയവർ............ കരിംചാത്തന്റെ സേവകൻ ആണ് ഞാൻ..... ദേവന്മാർക്ക് അസുരൻ.... ഈ മന്ത്രചരടിനെ മുറിച്ചു കടന്നു മുന്പോട്ട് വരാൻ നിങ്ങൾക് ആവില്ല.........ഇതെന്റെ മറ്റൊരു ചതി........ ഹഹഹഹ....ഹഹഹഹ... ഹഹഹ...... അഞ്ച്പേരും ഞെട്ടലോടെ മുന്പിലെ ചരടിലേക്ക് നോക്കി......... ഈ കര്മ്മം മുഴുവൻ പൂർത്തി ആകും... അവന്റ ലിംഗം ഛേദിച്ചു കരിംചാത്തന് ബലി നൽകും ഞാൻ....... ആ രക്തത്തുള്ളികൾക് ഒപ്പം നിങ്ങളിൽ ഒരുവന്റെ ജീവൻ ഇവിടെ പൊലിയും......മൂപ്പന്റെ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയവർ..... കത്തി ജ്വലിക്കുന്ന ഇരുമ്പു കമ്പിയുടെ കൂട്ടിൽ നഗ്നനായി കിടക്കുന്ന നന്ദൻ....

"""""ചിത്ര പൊള്ളുന്നെടാ..... സഹിക്കാൻ കഴിയുന്നില്ല.... ഞാൻ ചത്തു പോകും...... കൊല്ലാതെ കൊല്ലല്ലേ എന്ന് പറ....... "" ആ ചൂട് നഗ്‌നമായ ദേഹത്തേക് അരിച്ചിറങ്ങുമ്പോൾ നിലവിളിക്കുന്നുണ്ടവൻ........... ക്രൂരമായ ആനന്ദത്തോടെ അത്‌ നോക്കി വന്യമായി ചിരിച്ചു മൂപ്പൻ..... നന്ദാ..... """" മോനെ..... ചിത്രന്റെ കണ്ണുകൾ നിറഞ്ഞു...... തന്റെ നിസഹായതയോട് ദേഷ്യം തോന്നി അവന്..... മൂപ്പന്റെ ഭാവം കണ്ടതും ദേഷ്യം സഹിക്കാൻ കഴിയാതെ "" ഒരലർച്ചയോടെ കുഞ്ഞാപ്പു മുന്പോട്ട് ആഞ്ഞതും ചിത്രൻ അവനെ തടഞ്ഞു.... അരുത്.... "" നൂറ്റിഒന്ന് കെട്ടിനാൽ ബന്ധിച്ച ചരടാണ്‌ ഇരുപത്തിഒന്ന് ഇഴകൾ ചേർന്നത്.... അഥർവവേദത്തിലെ വലിയൊരു ചതി ഇത് പൊട്ടിച്ചെറിഞ്ഞു മുന്പോട്ട് പോയാൽ ജീവൻ ബാക്കി കാണില്ല....... "" ഞാൻ പോകാം ""...കിച്ചു മുന്പോട്ട് അല്പം നീങ്ങി.... ഇത് പൊട്ടിച്ചു മുന്നേറിയാൽ എന്റെ മരണം നടക്കും......... """""സച്ചു നീ സൂര്യൻ ആണ് നിന്നിലെ ദിവ്യാഗ്നിയായി ഞാൻ എന്നും കാണും.... ഇവന്റെ മന്ത്ര ശക്തി നശിപ്പിച്ചു നന്ദൻ മാഷിനെ കൊണ്ട് പൊയ്ക്കോളൂ നിങ്ങൾ....... നന്മയ്ക്കു വേണ്ടി ഈ ജന്മം സന്തോഷത്തോടെ ഞാൻ നൽകും..... "" കിച്ചു..... """ കുഞ്ഞൻ ഒരു പിടപ്പോടെ അവന്റെ കൈയിൽ പിടിച്ചു..... തടയരുത്..... ഒരാൾ ബലിയാട് ആയെ തീരു.... അത്‌ ഞാൻ ആയിക്കോട്ടെ.... ആ ചരടിലേക് ഇരു കൈകളും കൊണ്ട് ചെന്നവൻ................. ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story