ആദിശങ്കരൻ: ഭാഗം 27

adhishankaran

എഴുത്തുകാരി: മിഴിമോഹന

 ഞാൻ പോകാം ""...കിച്ചു മുന്പോട്ട് അല്പം നീങ്ങി.... ഇത് പൊട്ടിച്ചു മുന്നേറിയാൽ എന്റെ മരണം നടക്കും......... """""സച്ചു നീ സൂര്യൻ ആണ് നിന്നിലെ ദിവ്യാഗ്നിയായി ഞാൻ എന്നും കാണും.... ഇവന്റെ മന്ത്ര ശക്തി നശിപ്പിച്ചു നന്ദൻ മാഷിനെ കൊണ്ട് പൊയ്ക്കോളൂ നിങ്ങൾ....... നന്മയ്ക്കു വേണ്ടി ഈ ജന്മം സന്തോഷത്തോടെ ഞാൻ നൽകും..... "" കിച്ചു..... """ കുഞ്ഞൻ ഒരു പിടപ്പോടെ അവന്റെ കൈയിൽ പിടിച്ചു..... തടയരുത്..... ഒരാൾ ബലിയാട് ആയെ തീരു.... അത്‌ ഞാൻ ആയിക്കോട്ടെ.... ആ ചരടിലേക് ഇരു കൈകളും കൊണ്ട് ചെന്നവൻ...... അരുത്...ആ കൈകളിൽ കടന്നു പിടിച്ചു ചിത്രൻ "" ഈ പ്രതിസന്ധിയിൽ നിന്നും നമ്മളെ രക്ഷിക്കാൻ കഴിവുള്ളവൻ കൂടെ ഉണ്ട്.. അല്ല ഉണ്ടായിരുന്നു.... പക്ഷെ...... ചിത്രൻ ശ്വാസം വലിച്ചു വിട്ടു.... ആ.. ആ... ആര്..... കുഞ്ഞാപ്പു സംശായതോടെ നോക്കി... ആകാശ്... "" ഈ വീടിന്റ യഥാർത്ഥ അവകാശി.... അവനെ ഈ മന്ത്രചരടിന്റെ ശക്തി ബാധിക്കില്ല അതാണ് അഥർവ വേദം നിർദ്ദേശിക്കുന്ന ഏക മാർഗം .... എന്നാൽ ഞാൻ ഓടി പോയി അവനെ കൊണ്ട് വരട്ടെ ചേട്ടായി... """

കുഞ്ഞാപ്പു തിടുക്കത്തിൽ പറഞ്ഞു.... അസംബന്ധം പറയാതെ കുഞ്ഞാപ്പു... ഏകദേശം അരമണിക്കൂർ കൂടുതൽ ഉണ്ട് അവർ നിൽക്കുന്ന ഇടം വരെ... നീ ഓടി പോയാലും കൂടിപ്പോയാൽ പതിനഞ്ചു മിനുട്ട്.... തിരികെ അവനെ ഓടിച്ചു കൊണ്ട് വരാൻ കഴിയുമോ സുഖം ഇല്ലാതെ കുട്ടി അല്ലേ..... അപ്പോഴേക്കും എല്ലാം തകർത്ത് കളയും ഈ നാരാധമൻ......ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കില്ല... ഈ ചരടിനെ ഞാൻ പൊട്ടിച്ചെറിയാം......എന്റെ ജീവൻ തന്നെ നൽകാം... ചേട്ടായി... "" അരുത് നിങ്ങളെ കാത്തിരിക്കാൻ ഞങ്ങടെ ഇച്ചേച്ചി ഉണ്ട്.... പാവം ഒരുപാട് ആഗ്രഹിച്ചത് ആണ് ഈ സ്നേഹം ഇനി അത്‌ തട്ടി തെറിപ്പിക്കാൻ കഴിയില്ല എനിക്ക്..... എന്നെ ഓർത്തു നിങ്ങൾ ആരും കരയരുത്.... എന്നേ തടയരുത്....... ഉറച്ച ശബ്ദാതോടെ പിന്നോട്ട് എടുത്ത കൈകൾ നിമിഷ നേരങ്ങൾക് ഉള്ളിൽ വീണ്ടും ചരട് ലക്ഷ്യം ആക്കി നീങ്ങി........ സച്ചു..... "" മോനെ.............. """""""""""""""" അച്ഛൻ....... """ആഹ്ഹ്..... മുന്പോട്ട് വെച്ച കൈകൾ വിലങ്ങു തീർത്തത് പോലെ നിന്നു....... ഉണ്ണിമാ..... """

എല്ലാവരും ഞെട്ടി തിരിഞ്ഞു കഴിഞ്ഞിരുന്നു ...... ഉണ്ണി"""""....നീ ഇവിടെ.....മൂപ്പന്റെ ചോര കണ്ണുകൾ പുറത്തേക് തള്ളി..... ശേഷം അയാൾ ഉറക്കെ അട്ടഹസിച്ചു..... ഹഹഹ.... ഹഹഹ.... "" നന്ദികേശന്റെ അവതാരം കാളകുറ്റന്റെ ശക്തിയുള്ള കാലുകൾ... മ്മ്ഹ്ഹ് "" മൂപ്പൻ പുച്ഛിച്ചു കൊണ്ട് ഉണ്ണിയെ അടിമുടി നോക്കി ......നിന്റെ കാലുകളുടെ ഇരട്ടി ശക്തി ആർജിച്ച എന്റെ നൂലിഴകൾ പൊട്ടിച്ചെറിയാൻ നിന്റ മഹാദേവൻ വിചാരിച്ചാൽ പോലും കഴിയില്ല.... ഹഹഹ... ഹഹഹ.........ഉന്മത്തനെ പോലെ ചിരിച്ചവൻ... ഉണ്ണിമാ... ""തന്റെ മുൻപിൽ നിൽക്കുന്ന ഉണ്ണിയെ കുഞ്ഞൻ സൂക്ഷിച്ചു നോക്കി...... ഭഗവാന്റെ ഗണനാഥന്റെ സാന്നിദ്യം അറിഞ്ഞതും അവന്റ ശരീരത്തിൽ കൂടി മിന്നൽ പിണരുകൾ പാഞ്ഞു.... തെളിഞ്ഞു വരുന്ന കണ്ഠത്തിലെ കരിനീല നിറം വ്യക്തതയാർന്നു തുടങ്ങി... കണ്ണുകളിൽ ത്രിശൂലം തെളിഞ്ഞു വന്നു.... നെല്ലിമല മൂപ്പാ.... നിനക്ക് തെറ്റി "" ഉണ്ണിയുടെ ശബ്ദം ഉയർന്നു പൊങ്ങി..........മഹാദേവന്റെ മൂന്നാം കണ്ണിനെ മറി കടക്കാൻ നിനക്ക് കഴിയില്ല....... ഈ കുഞ്ഞുങ്ങളുടെ ഒപ്പം ആ കണ്ണുകൾ കവചം പോലെ കൂടെ ഉണ്ട്........

നീ സ്വന്തം കൈപ്പടയിൽ പിടിച്ചു വാങ്ങിയ ഈ വീടിനു ഒരാവകാശി ഉണ്ട്..... നാഥൻ ഉണ്ട് ..... കയറി ചെന്നു അവന്റ മന്ത്രചരട് പൊട്ടിച്ചു കള മോനെ......... പുറകിൽ നിന്ന ആകാശിന്റെ കൈയിൽ പിടിച്ചു മുന്പോട്ട് ഇട്ടവൻ....... ചേട്ടച്ഛ.... """ ചിത്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... ഇടം കൈ നെഞ്ചിലേക് ചേർത്തവൻ...... എല്ലാവരെയും അല്പം പകപ്പോടെ നോക്കി ആകാശ്... "" വാ.... വന്നു പൊട്ടിച്ചു കള.... കുഞ്ഞൻ അവന്റ അടത്തു വന്നു ആ കൈകളിൽ മുറുകെ പിടിച്ചു... അവന്റെ കഴുത്തിലെ നീല നിറം അത്ഭുതത്തോടെ നോകിയവൻ..... ങ്‌ഹേ... "" ഇവൻ... ഇവൻ... ആരാണ്... എന്റെ മന്ത്രച്ചരടിനെ പൊട്ടിച്ചെറിയാൻ ഇവൻ എങ്ങനെ കഴിയും.......... മൂപ്പൻ സംശയത്തോടെ അടിമുടി നോക്കി.... മൂപ്പാ """"ഒരിക്കൽ ഗർഭശുശ്രുഷകൾ പോലും കഴിയാത്ത ഒരു പാവം പെണ്ണിനെ ഈ വീട്ടിൽ ക്രൂരമായി നിന്റെ പ്രിയ ശിഷ്യൻ ബലാൽക്കാരം ചെയ്തു.... ചോരവാർന്നവളെയും ചോര കുഞ്ഞിനേയും അവർ മരണപെട്ടു എന്ന് വിധി എഴുതി ആ വലിയ കനാലിൽ തള്ളി രണ്ടുപേരും ചേർന്നു ..... മ്മ്ഹ്ഹ്.. ""

മഹാദേവന്റെ കയ്യൊപ്പു പതിഞ്ഞ ആ കുഞ്ഞും അമ്മയും സാക്ഷാൽ ഭഗവാന് വേണ്ടി തിരികെ വന്നു.....നിങ്ങൾ കൊന്നു കനാലിൽ തള്ളിയ ആ കുഞ്ഞ് ഈ വീടിന്റെ അവകാശി ഈ നിൽക്കുന്നവൻ....... ആകാശിനു നേരെ കൈ ചൂണ്ടി ഉണ്ണി...... ഇ... ഇ.... ഇത് ജയന്തകന്റെ മകനോ """ അതേ അവൻ തന്നെ വലത്തേ പുരികത്തിലെ വലിയ കറുത്ത പാട്..... ഛെ..... """" വലം കയ്യ് കൊണ്ട് തലക് അടിച്ചവൻ...... ചെന്നു പൊട്ടിച്ചു കള നിന്റെ വീട്ടിൽ നിന്റെ അനുവാദം ഇല്ലാതെ അവൻ തീർത്ത മന്ത്രചരട് അത്‌ നിനക്ക് നശിപ്പിക്കാം..... ഉണ്ണി പറഞ്ഞതും കുഞ്ഞനെ ഒന്നു നോക്കി ആകാശ്.... ചെല്ല് ഉണ്ണിമാ പറഞ്ഞത് സത്യം ആണ് അനുസരിച്ചോളൂ നിന്റെ ജീവൻ സംരക്ഷിക്കും എന്നുള്ളത് എന്റെ വാക്ക് ആണ്... ആദിശങ്കരന്റെ വാക്ക്....... """"" കുഞ്ഞൻ അത്‌ പറയുമ്പോൾ ആ കണ്ണുകളിലെ ത്രിശൂലം കഴുത്തിലെ നീല നിറവും കാൺകെ കൈ എടുത്തു തൊഴുതവൻ...... ആ അനുവാദത്തോടെ മുൻപോട്ട് നീങ്ങി ഇരു കൈകളും ആ ചരട് ലക്ഷ്യം ആക്കി നീങ്ങി..... അത്‌ പൊട്ടിച്ചെറിയരുത്..... അത്‌ പൊട്ടിച്ചാലും നിങ്ങൾക് ഇവിടെ നിന്നും രക്ഷ ഇല്ല... ഞാൻ എന്റെ കർമ്മം പൂർത്തി ആക്കും.... മൂപ്പൻ ഉറക്കെ അലറി........ എല്ലാവരുടെയും മുഖത്ത് പുച്ഛം നിറഞ്ഞത് അവനെ കൂടുതൽ കോപാകുലൻ ആക്കി......

ആകാശ് ആ ചരടിൽ ഇരുകൈകളും ചേർക്കുമ്പോൾ ശ്വാസം അടക്കി പിടിച്ചവർ നിന്നു...... """ നൂറ്റിയൊന്ന് കെട്ടിനാൽ ബന്ധിച്ചു ഇരുപത്തിഒന്ന് ഇഴകൾ ചേർന്ന ആ ചരടിനെ ഇരുകയ്യാലെ പിടിച്ചവൻ മറു പുറത്തുളള രണ്ട് തൂണുകളിൽ ബന്ധിച്ചിരുന്ന ആ ചരടിനെ ഇരു കയ്യാലെ വലിച്ചു പൊട്ടിക്കുമ്പോൾ...... ""ഓം നമോ നാരായണായ """"".... ""ഓം നമോ നാരായണായ """"".... ""ഓം നമോ നാരായണായ """"".... അവന്റെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന നാരായണ മന്ത്രം ആദികേശവന്റെ കർണ്ണപുടങ്ങളെ തുളച്ചു അകത്തു കയറി........ ഞരമ്പുകളെ ഉണർത്തി അത്‌ മുന്നേറുമ്പോൾ ഇരു കയ്യും മുടിയിൽ കോർത്തു വലിച്ചു കുഞ്ഞാപ്പു..... കൊച്ചേട്ട... "" സച്ചു അവനെ പിടിക്കാൻ ഒരുങ്ങിയതും ഉണ്ണി അവനെ തടഞ്ഞു.... അരുത് """"പാടില്ല സാക്ഷാൽ നാരായണൻ ആണവൻ നീ നിന്റെ വല്യേട്ടനെ തിരിച്ചു അറിഞ്ഞു എന്നാൽ നിന്റെ ചേട്ടായിയെയും കൊച്ചേട്ടനെയും തിരിച്ചു അറിയാൻ സമയം ആയി കഴിഞ്ഞിരിക്കുന്നു.... ഉണ്ണി അത്‌ പറയുമ്പോൾ സൂര്യാഗ്നിമാർ അവന്റ കണ്ണുകളിലേക്കു ഉറ്റു നോക്കി.. ശേഷം കണ്ണുകൾ നാരായണനിലേക്ക് പോയി..... അവന്റ വലത്തേ കഴുത്തിൽ തെളിഞ്ഞു നിൽക്കുന്ന ത്രിശങ്കു മുദ്ര...""""" ഓം നമോ നാരായണായ """ ഇരുവരിൽ നിന്നും ഒരുമിച്ചു ഉതിർന്നു അത്‌ ഏറ്റു പിടിച്ചു ആകാശും...

ത്രിമൂർത്തികളുടെ അനുഗ്രഹത്തോടെ പൊട്ടിച്ചെടുത്ത ചരടവൻ മൂപ്പന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു..... തന്റെ മുഖത്ത് വന്നു പതിച്ച താൻ തീർത്ത ബന്ധനം ഇടം കയ്യാലെ വലിച്ചെറിയുമ്പോൾ മൂപ്പന്റെ ചോര കണ്ണുകൾ ആദികേശവനിൽ തറഞ്ഞു നിന്നു.... നാരായണൻ """""അപ്പോൾ എന്റെ സംശയം തെറ്റിയില്ല ഇവന്റെ ജന്മം എന്നേ ഉന്മൂലനം ചെയ്യാനോ.... ഇല്ല ആ ശാപം ഫലിക്കില്ല... ഉറക്കെ അലറി മൂപ്പൻ... ( രുദ്രവീണയിൽ പറയുന്നുണ്ട് മൂപ്പൻ അയാളുടെ അച്ഛൻ പൂജിച്ചിരുന്ന ധ്വന്വന്തരി മൂർത്തി വിഗ്രഹത്തിലെ സുദർശന ചക്രത്താൽ അച്ഛന്റെ കഴുത്തു അറത്തതും അയാൾ മൂപ്പനെ ശപിക്കുന്നതും നാരായണനാൽ അവന്റെ മരണം നടക്കും എന്ന് ) ഫലിക്കും... "" ആ ശാപം ഫലിച്ചിരിക്കും സാക്ഷാൽ നാരായണൻ നിന്റെ അന്ത്യം കുറിച്ചിരിക്കും മൂപ്പാ... കുഞ്ഞൻ ഇടം കൈ അവന് നേരെ ചൂണ്ടി മുന്പിലേക് നടന്നു .... ഹഹഹ.....ഹഹഹഹ...വെറും വ്യാമോഹം മാത്രം.... .. എന്റെ പ്രിയ ശിഷ്യൻ ചുപ്രൻ അവൻ വരുന്നുണ്ട് കാൽ നടയായി ദൂരം താണ്ടി വരുന്നവന്റെ കൈവശം നിന്നിൽ ഒരുവന്റെ ജീവൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.... പക്ഷെഭാഗ്യം എനിക്ക് അനുകൂലം ആയിരുന്നു..... ഹഹഹ.. ഹഹഹ...... ഒരുവന് വേണ്ടി കുറിച്ച ആയുസിന്റെ കണക്ക് പുസ്തകത്തിൽ നിങ്ങൾ ആറുപേരും ............

എന്റെ കരിംചാത്തന്റെ ശക്തിയാൽ ഈ നിമിഷം എല്ലാവരും എരിഞ്ഞു തീരും ഇവിടെ....... നന്ദികേശൻ എന്ന ശക്തിയും മഹാദേവനിൽ നിന്നും അടർന്നു വീഴും..... നെല്ലിമല മൂപ്പാ....... "" ആദിശങ്കരന്റെ ശബ്ദം കരിങ്കൽ പാറകളിൽ തട്ടി പ്രതിധ്വനിച്ചു.......... കണ്ണുകളിൽ ത്രിശൂലം കത്തി ജ്വലിക്കുന്നത് തെല്ലൊരു ഭയത്തോടെ നോക്കിയവൻ..... നിന്റെ ആയുസിന്റെ കണക്ക് പുസ്തകത്തിൽ നീ ആദ്യം കുറിച്ചിട്ട പേര്.... വേദങ്ങളുടെ അധിപൻ ചതുർമുഖന്റെത് ആയിരുന്നു അവിടെ നിന്റെ തോൽവി തുടങ്ങി.... ആഹ്ഹ... "" ഉണ്ണി ഒഴികെ ബാക്കി എല്ലാവരും ഒന്ന് ഞെട്ടി..... കാരണം ചിത്രൻ ആയിരുന്നു അവന്റെ ലക്ഷ്യം എന്നത് ചിത്രൻ ഉൾപ്പടെ ആ നിമിഷം ആണ് അവർ അറിയുന്നത്... ങ്‌ഹേ... "" ഇവൻ എങ്ങനെ അത്‌ അറിഞ്ഞു..... മൂപ്പൻ നാസിക തുമ്പ് വിറച്ചു കണ്ണുകളിലെ ഗോളം വട്ടം ചുറ്റി........ സച്ചു...... "" ആദിശങ്കരന്റെ ആ വിളിയിൽ അവന്റ ആജ്ഞ എന്തെന്ന് മനസിലാക്കി സച്ചു മൂപ്പനെ ഒന്നു പുച്ഛിച്ചു നോക്കി പുറത്തേക് ഇറങ്ങി........മൂപ്പൻ സംശയത്തോടെ എത്തി നോക്കി..... ബാക്കി ഉള്ളവരുടെ മുഖത്തെ ഗൂഢമായ ചിരിയിലേ പന്തികേട് തിരിച്ചറിഞ്ഞവൻ.... തിരികെ വരുന്നവന്റെ തോളിലെ വെളുത്ത പഞ്ഞി കെട്ട് സംശയത്തോടെ നോക്കിയവൻ......

അവന്റെ മുന്പിലേക് ഇട്ടു കൊടുക്ക് ഈ ശവം.... ചിത്രന്റെ ആജ്ഞ കേട്ടതും സച്ചു ആ മൃതദേഹം മൂപ്പന്റെ മുന്പിലേക് കിടത്തി...... കരിനീലിച്ച ആ മുഖം ഒരു ഞെട്ടലോടെ അവൻ തിരിച്ചു അറിഞ്ഞു.... ചുപ്ര """ മോനെ..... ചതിച്ചോ...... കരിംചാത്താ ചതിച്ചോ എന്നേ...... കരിംചാത്തൻ അല്ല സാക്ഷാൽ വാഗ്ദേവത സ്വന്തം പാതിയെ കാത്തിരുന്ന അപകടം മുൻകൂട്ടി കണ്ടവൾ.... അവളിലെ വികട സരസ്വതി ഇവന്റെ അന്ത്യത്തിന് കാരണം എഴുതി..... സാക്ഷാൽ അനന്തനാൽ ഈ സ്ത്രീലംബടന്റെ നാശം കുറിച്ചു..... കുഞ്ഞൻ അത്‌ പറയുമ്പോൾ ചിത്രൻ കണ്ണുകൾ ഇറുകെ അടച്ചു തന്റെ പെണ്ണിന്റെ മുഖം കണ്ണുകളിൽ മിന്നി മറഞ്ഞു...... കൊന്നു അല്ലെ.... "" എന്റെ വലം കൈ ആയിരുന്നവനെ കൊന്നു അല്ലെ..... നെല്ലിമല മൂപ്പൻ ചാടി എഴുനേറ്റു...... ഈ ബലി നടക്കണം നടത്തും ഞാൻ........... ..... #######...അവന്റ നാവിൽ നിന്നും താന്ത്രിക ശ്ലോകങ്ങൾ ഉയർന്നു വന്നു...... അത് നന്ദനെ കൂടുതൽ പൊള്ളിച്ചു തുടങ്ങി...... ചിത്ര...."" പൊള്ളുന്നെടാ.... എന്നേ രക്ഷിക്കൂ.... """ എന്റെ ജാനകി..... അവൾക് ആരും ഇല്ല.... "" നന്ദന്റെ ശബ്ദം പതറി തുടങി...... ആ വാക്കുകളിലെ ശക്തി കുറഞ്ഞു വരുന്നത് അവർ തിരിച്ചു അറിഞ്ഞു...... സച്ചു.... ചെന്ന് ആ ഇരുമ്പഴികളെ ഭേദിച്ച് നന്ദനെ പുറത്തേയ്ക്കു കൊണ്ട് വരൂ...... കുഞ്ഞന്റെ വാക്കുകൾ കേട്ടതും..... #####....

.പുച്ഛത്തിടെയും ആവേശത്തോടെ മൂപ്പന്റെ നാവിൽ നിന്നും മന്ത്രങ്ങൾ വീണ്ടും ഉയർന്നു പൊങ്ങി... എന്റെ കരിംചാത്തന്റെ ശക്തിക്കു മുൻപിൽ സൂര്യദേവന് പരാജയം സംഭവിച്ചിരിക്കും...... ഹഹഹ...... "" ഉറക്കെ അലറി അവൻ... വല്യേട്ടാ... "" മുന്പോട്ട് പോകാൻ കഴിയുന്നില്ല എനിക്ക്... എന്റെ കാലുകൾ ബന്ധിച്ചത് പോലെ.... സച്ചു മുൻപോട്ട് ചലിക്കാൻ ശ്രമിക്കുമ്പോൾ മൂപ്പന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞു..... നെല്ലിമല മൂപ്പാ... ""...... ആദികേശവന്റെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു...... മൂപ്പൻ അവനെ സൂക്ഷിച്ചു നോക്കി ആഞ്ഞടിക്കുന്ന വടക്കൻ കാറ്റിൽ അവന്റെ മുടികൾ പാറി കളിക്കുന്നു.... കഴുത്തിൽ തെളിയുന്ന ത്രിശങ്കു മുദ്ര.....വീശി അടിക്കുന്ന കാറ്റിൽ മറ പോലെ തെളിയുന്ന നാരായണ രൂപം...... ഭഗവാനെ... """"""" ഇരുമ്പു കൂട്ടിൽ കിടക്കുന്ന നന്ദൻ ബോധം മറയും മുൻപ് ആ രൂപം മിന്നായം പോലെ കണ്ടു..... വടക്കൻ കാറ്റിനെ ഭേദിച്ച് അവന്റ കാലുകൾ മുന്പോട്ട് ആഞ്ഞു........ നെല്ലിമല മൂപ്പന്റെ ഇടം നെഞ്ചു ലക്ഷ്യം ആക്കി പാഞ്ഞത്........... ആാാാ...... """ ഒരു അലർച്ചയോടെ കരിംചാത്തന്റെ പ്രതിമയിലേക് തെറിച്ചു വീണവൻ...... ദ്വന്വന്തരി മന്ത്രം ദുരുപയോഗം ചെയ്ത നീ ഇനി ജീവനോടെ വേണ്ട...... നിമിഷങ്ങൾക് ഉള്ളിൽ പ്രതിമയിൽ നിന്നും സൂചി മുന പോലെ കൂർത്ത അമ്പ് വലിച്ചൂരി അവൻ........

. """""ഓം നമോ ഭഗവതേ വാസുദേവായ..... """"അറിയാതെ വിളിച്ചു പോയിരുന്നു ഉണ്ണി....അവന്റെ കണ്ണുകൾ നിറയുന്നതിനു ഒപ്പം ഭയം വന്നു മൂടി ഹൃദയത്തെ.... ചിത്തു അവനെ തടയണം...... ഈ നിമിഷം നമ്മുടെ കുഞ്ഞാപ്പു അല്ല സാക്ഷാൽ നാരായണൻ ആണ്... വെറി പൂണ്ടവൻ അവനെ കൊന്നാൽ തിരികെ നമുക്ക് അവനെ ലഭിക്കില്ല...... കരിംചാത്തന്റെ ദുർശക്തിയിൽ അവനും സ്വയം ജീവൻ വെടിയും കാരണം നെല്ലിമല മൂപ്പന്റെ ദേഹം ഇപ്പോൾ കരിംചാത്തനെ ആവാഹിച്ചിരിക്കുകയാണ്.... ... ഉണ്ണി വിളിച്ചു പറഞ്ഞതും ചിത്രനും കിച്ചുവും ഓടി അവനെ വട്ടം പിടിച്ചു..... ചിത്രന്റെ വലം കൈ പോലും തട്ടി തെറിപ്പിച്ചവൻ മുൻപോട്ട് ആഞ്ഞു..... വേണ്ട മോനെ.... "" അവന്റെ മരണം ഇവിടെ അല്ല നടക്കേണ്ടത്......... ചിത്രൻ പറഞ്ഞതും.... ഒരു പിടച്ചിലോടെ പുറകോട്ടു മാറുമ്പോൾ ആ അമ്പിനാൽ മൂപ്പന്റെ കഴുത്തിൽ നിന്നും നെഞ്ചു വരെ വരഞ്ഞു കഴിഞ്ഞിരുന്നു....... വാല്യേട്ട.... "" എന്റെ കാലുകൾ........ സച്ചു ദയനീയമായി നോക്കിയതും ആദിശങ്കരന്റെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന ത്രിശൂലം അഗ്നി പോലെ ജ്വലിച്ചു...... മൂപ്പാ......... """""""""""""

ദിഗന്തങ്ങൾ പൊട്ടുമാറു അലർച്ചയോടെ ആദിശങ്കരൻ ചുപ്രന്റെ മൃതദേഹം ഇരു കൈകളാൽ എടുത്തതും ചവിട്ടേറ്റ് നിലത്തു കിടന്ന മൂപ്പൻ ഭയന്നു തല ഉയർത്തി നോക്കി....... വലിയ ഹോമകുണ്ഡത്തിലേക് ആ മൃതദേഹം വലിച്ചെറിയാൻ തയാറായി നിൽക്കുന്ന ആദിശങ്കരൻ ..... അരുത് അത്‌ മാത്രം ചെയ്യരുത്..... "" ചാടി പിടഞ്ഞു എഴുനേറ്റു മൂപ്പൻ....... പൊടുന്നനെ ഞെട്ടി പിടഞ്ഞു പുറകോട്ടു പോയവൻ..... ആഹ്ഹ്ഹ്... ആഹ്ഹ്ഹ്..... ആളിക്കത്തുന്ന ഹോമകുണ്ഡത്തിലെ അഗ്‌നിയിൽ നിന്നും വരുന്ന പുകച്ചുരുൾ ഭേദിച്ച് കാട്ടാള രൂപം പൂണ്ട മഹാദേവൻ തന്റെ മുൻപിൽ............... സകല രൗദ്രവും ആവാഹിച്ചു നിൽക്കുന്നവൻ.......... ശക്തമായ ഇടിയും മിന്നലും ഒരുമിച്ചു അകത്തേക് തുളച്ചു കയറി........ ആ വലിയ ഇടിമിന്നലിന്റെ പ്രകാശം ആ രൗദ്രഭാവം ഉണ്ണിക് മുൻപിൽ കാണിച്ചു കൊടുത്തു....... """ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.... ....ഹര ഹര മഹാദേവ......ഹര ഹര മഹാദേവ"""... """ഓം നമോ നാരായണായ.... ഓം നമോ നാരായണായ........ """"""""" ഉറക്കെ വിളിച്ചവൻ.........അവനൊപ്പം ആകാശും.... സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിരിക്കുന്നു......

എന്റെ മഹാദേവനും നാരായണനും..... ..... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.......... മൂപ്പാ ""...........തലക് മുകളിൽ എടുത്തുയർത്തി നിൽക്കുന്ന മൃതദേഹവുമായി മൂപ്പന് മുന്പിലേക് തിരിഞ്ഞവൻ...... ""ഈ ഹോമകുണ്ഡത്തിലെ അഗ്‌നിയിൽ അഗ്നിദേവനാൽ എരിഞ്ഞടങ്ങും ഇവന്റെ ശരീരം.... അതാണ് ഇവന് നൽകുന്ന വലിയ ശിക്ഷ......... നിന്റെ കരിംചാത്തന്റെ അന്ത്യവും ഈ നിമിഷം ഇവിടെ നടന്നിരിക്കും........... ""അഗ്നിയിൽ വെന്തു വെണ്ണീറാകുന്ന ഈ ശരീരത്തിനൊപ്പം എരിഞ്ഞു തീരും കരിംചാത്തൻറ് ശക്തിയും......... "" ആളി കത്തുന്ന ആ അഗ്നിയിലേക് ചുപ്രന്റെ മൃതദേഹം ഒരലർച്ചയോടെ എറിഞ്ഞവൻ..........കിച്ചുവിന്റെ കൈ പിടിച്ചു മുന്പിലേക് നിർത്തി....... അഗ്‌നിയുടെ അംശം ഉൾക്കൊണ്ട നിനക്ക് ഞാൻ തരുന്നു ഈ പാപിയെ....പൊള്ളുന്ന നിന്റെ ചൂടിനാൽ എരിഞ്ഞടങ്ങണം അവൻ..........കരിംചാത്തന്റെ ഉപാസകരുടെ മൃതദേഹം അഗ്നിക് ഇരയാക്കിയാൽ ആ നിമിഷം ചാത്തന്റെ ശക്തി ക്ഷയിക്കും.... കരിംചാത്തൻ എന്ന ദുർദൈവം ഈ ഭൂലോകത്തു നിന്നും പൂർണ്ണമായും നശിച്ചു പോകും......

ഇരയാക്കപ്പെടുന്നവൻ വരുന്ന ഏഴുജന്മം വെറി പിടിച്ച നായയെ പോലെ അലഞ്ഞു തിരിഞ്ഞു ചാകും....... ആദിശങ്കരന്റെ ശബ്ദം ഉയരുമ്പോൾ കിച്ചുവിന്റെ കണ്ണുകളിൽ അഗ്നി ആളിക്കത്തി......... ആ മുഖം ആവേശം കൊണ്ടു....... ആർത്തിയോടെ ആ ദേഹം അവന്റെ ചൂടിനാൽ വിഴുങ്ങി അവൻ......... ആ ഒരൊറ്റ നിമിഷം ഉഗ്രൻ ശബ്ദത്തോടെ കരിംചാത്തന്റെ വലിയ ശില്പം ഉടഞ്ഞു താഴെക് വീണിരുന്നു....... അതിന്റെ ചീളുകൾ പലതും മൂപ്പന്റെ ദേഹത്തേക് കുത്തി കയറി....... സച്ചു അവന്റെ നാവുകൾ ഇനി നിന്റെ കാലിനെ ബന്ധിക്കില്ല...... ആദിശങ്കരന്റെ വാക്ക് കേട്ടതും സച്ചു മുന്പോട്ട് ഓടി....... ചുട്ടു പഴുത്ത ഇരുമ്പ് ഇരുകയ്യാലെ അകത്തുമ്പോൾ കിച്ചുവും ഓടി ചെന്നു കഴിഞ്ഞിരുന്നു............. സൂര്യാഗ്നിമാർ പിഴുതെടുത്തു കളയുന്ന ഇരുമ്പു ദണ്ഡ് ചുറ്റും ചിതറി തുടങ്ങിയതും ഉണ്ണിയും ചിത്രനും നന്ദന്റെ അടുത്തേക് ഓടി ചെന്നു...... നന്ദാ മോനെ... "" കണ്ണ്‌ തുറക്ക്.... ചിത്രൻ അവനെ തട്ടി വിളിച്ചു........ ജാ... ജാ... ജാനകി..... """ കണ്ണുകൾ മെല്ലെ തുറന്നവൻ..... അപ്പഴേക്കും എവിടെയോ കിടന്ന നേര്യതിന്റെ കഷ്ണം കൊണ്ട് കിച്ചു ഓടി വന്നു അവന്റെ അരകെട്ടുകളെ അത് കൊണ്ട് ബന്ധിച്ചവൻ..... കുഞ്ഞൻ പുറത്തിറങ്ങി അവർ കൊണ്ട് വന്ന കവറിലെ ചിത്രന്റെ മുഖം ആലേഖനം ചെയ്ത പ്രതിമ എടുത്തു കൊണ്ട് വന്നു..........

ചെല്ല് ഈ പ്രതിമ കൂടി അതിൽ നിക്ഷേപിച്ചു ആ ഹോമകുണ്ഡം അണക്കണം.... അല്ല എങ്കിൽ അതിന്റെ ഭവിഷത്തു ചതുർമുഖനെ ബാധിക്കും.....ആദിശങ്കരൻ നൽകിയ പ്രതിമയിലേക് ചിത്രന്റെ കണ്ണുകൾ പോയി..... എല്ലാം ഞാൻ പറയാം ചേട്ടായി ആദ്യം ഈ കർമ്മം പൂർത്തീകരിക്കട്ടെ........ കുഞ്ഞൻ പറഞ്ഞതും ആ പ്രതിമകൾ ചിത്രൻ ഹോമകുണ്ഡത്തിലേക് വലിച്ചെറിഞ്ഞു.......... സമീപം ഇരുന്ന മറ്റു രണ്ട് പ്രതിമകളും ചിത്രൻ അതിലേക് വലിച്ചെറിഞ്ഞു....... ആ മൃതദേഹത്തിനൊപ്പം ചതുർമുഖ്ന്റെ മരണം കൊത്തി വച്ച ആ നാലു പ്രതിമകളും എരിഞ്ഞടങ്ങി.......... ഇരു കൈകളും തലക്ക് കൊടുത്തു താഴേക്കു ഇരുന്നു നെല്ലിമല മൂപ്പൻ..... മൂപ്പാ..... "" നിന്റെ അന്ത്യം അത് ഉടനെ സംഭവ്യമാകും..... ഇന്ന് നിന്നെ വെറുതെ വിട്ടെങ്കിൽ അതിനു പിന്നിൽ പലതും ഒളിഞ്ഞിരിക്കും..... നീ കാത്തിരുന്നോ...... നന്ദനെ വലത്തേ തോളിൽ തൂക്കി പുറത്തേക് നടക്കുന്ന ഉണ്ണി അവന് നേരെ ഇടത്തെ കൈ ചൂണ്ടി മുന്പോട്ട് നടന്നു....... അവന് പിന്നാലെ പരിഭ്രമിച് ഇറങ്ങുന്ന ആകാശിനു നേരെ രോഷത്തോടെ നോക്കിയവൻ.............. 💠💠💠💠 ഉണ്ണിമാ """ എങ്ങനെ ഇവിടെ വന്നത്..... "" നന്ദനുമായി നീങ്ങുന്ന ഉണ്ണിക് അടുത്തേക്ക് ചെന്നു കുഞ്ഞൻ.... കുഞ്ഞാ... ""

മോനെ ഇരികത്തൂർ മനയുടെ അറക്കുള്ളിൽ ആണെങ്കിലും ആ മനസ് നിങ്ങക് ഒപ്പം ആണ്....... എന്നേയും നിങ്ങളുടെ ആവണിഅമ്മയെയും നിങ്ങൾക് മുൻപേ ആലത്തൂർ പറഞ്ഞു വിട്ടു നിങ്ങളുടെ രുദ്രച്ചൻ...... ഉണ്ണി അത്‌ പറയുമ്പോൾ സംശയത്തോട് എല്ലാവരും പരസ്പരം നോക്കി........ ആലത്തൂർ ഒരു ആദിത്യ ക്ഷേത്രം ഉണ്ട്.... സൂര്യനും അഗ്നിയും ഒരുമിച്ച് വാഴുന്ന ക്ഷേത്രം.... ആവണിയും ഒരുമിച്ചു ഇന്ന് രാത്രി അവിടെ ഭജനം ഇരിക്കണം എന്ന് രുദ്രേട്ടൻ എന്നോട് പറഞ്ഞതും അതിൽ മറ്റെന്തോ ഉദ്ദേശശുദ്ധി കൂടെ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു..........ഒരുപക്ഷെ അപകടങ്ങൾ പലതും രുദ്രേട്ടൻ മുൻപിൽ കണ്ടു........ ( കഴിഞ്ഞതിന്റെ മുന്പിലേ പാർട്ടിൽ പറയുന്നുണ്ട് ഉണ്ണിയും ആവണിയും ആദിത്യ ക്ഷേത്രത്തിൽ പോയിരിക്കുന്നു എന്ന് അത്‌ ഈ ക്ഷേത്രത്തിൽ ആണ് )....നിങ്ങൾക് മുൻപേ ഈ മന്ത്രചരടിനെ കുറിച്ച് അദ്ദേഹം അറിഞ്ഞു...... എങ്ങനെ...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി..... മറുപടി ലഭിക്കും മുൻപേ അവർ കാർ ഇട്ടിരുന്ന സ്ഥലത്ത് എത്തി... ഉണ്ണി ചിരിയോടെ കൈ മുന്പിലേക് ചൂണ്ടി........ ദാ അയാൾ....... ചെയ്തു പോയൊരു തെറ്റിന് പ്രായശ്ചിത്തം പോലെ നിങ്ങൾക് ഒപ്പം ഉള്ളവൻ..... ഹരികുട്ടൻ.... """......... ജയന്തകന്റെ അനുജൻ.... ആകാശിന്റെ കൊച്ചച്ചൻ...... """"""""ഉണ്ണി അത്‌ പറയുമ്പോൾ എല്ലാവരും ഒരു നിമിഷം നിന്നു.... ചിത്രന് പോലും അതൊരു പുതിയ അറിവ് ആയിരുന്നു........ ( തുടരും )

Nb :: രുദ്രൻ പറയുന്നുണ്ട് ഉണ്ണിയും ആവണിയും ആദിത്യ ക്ഷേത്രത്തിൽ പോയ കാര്യം അപ്പോൾ അപകടം മുൻപിൽ കണ്ടിരുന്നു രുദ്രൻ എന്ന് കരുതാം നമ്മൾക്കു..... ഹരികുട്ടൻ ആരാണെന്നു മനസിലായല്ലോ..... ഹരികുട്ടന്റെ കഥ പുറകെ വരും ചെയ്തു പോയ തെറ്റ് എന്തെന്ന് നമുക്ക് ഉടനെ അറിയാം....... മൂപ്പനെ ഇപ്പോൾ കൊല്ലാൻ കഴിയില്ല ഉടനെ അത്‌ കാണും.... കുറെ past ഉണ്ട് സച്ചു തിരിച്ചറിഞ്ഞത് ഉൾപ്പടെ അത്‌ എല്ലാം കൊണ്ട് അടുത്ത പാർട്ടിൽ തീർക്കാൻ നോക്കാം..... ഓടിച്ചു പറഞ്ഞാൽ ആ ഭാഗം ഒരു പൂർണത വരും എന്ന് തോന്നുന്നില്ല അത്‌ കൊണ്ട് വിശദമായി തന്നെ പറയാം.... മറ്റൊരു കാര്യം.... രുദ്ര വീണ( part 149) നെല്ലിമല മൂപ്പൻ ആദ്യമായി വരുമ്പോൾ പറയുന്നുണ്ട് അവർ ആരും വാഹനം ഉപയോഗിക്കില്ല കാൽ നട ആണെന്ന്...... അത്‌ കൊണ്ട് ആണേ കാൽനട ആയി വരുന്ന ചുപ്രാനെ കാത്തു അയാൾ ഇരുന്നത്..... അപ്പോൾ സ്വഭാവികമായും മൂപ്പൻ അയാളെ പ്രതീക്ഷിച്ച സമയവും അതാണ്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story