ആദിശങ്കരൻ: ഭാഗം 28

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആലത്തൂർ ഒരു ആദിത്യ ക്ഷേത്രം ഉണ്ട്.... സൂര്യനും അഗ്നിയും ഒരുമിച്ച് വാഴുന്ന ക്ഷേത്രം.... ആവണിയും ഒരുമിച്ചു ഇന്ന് രാത്രി അവിടെ ഭജനം ഇരിക്കണം എന്ന് രുദ്രേട്ടൻ എന്നോട് പറഞ്ഞതും അതിൽ മറ്റെന്തോ ഉദ്ദേശശുദ്ധി കൂടെ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു..........ഒരുപക്ഷെ അപകടങ്ങൾ പലതും രുദ്രേട്ടൻ മുൻപിൽ കണ്ടു........ ( കഴിഞ്ഞതിന്റെ മുന്പിലേ പാർട്ടിൽ പറയുന്നുണ്ട് ഉണ്ണിയും ആവണിയും ആദിത്യ ക്ഷേത്രത്തിൽ പോയിരിക്കുന്നു എന്ന് അത്‌ ഈ ക്ഷേത്രത്തിൽ ആണ് )....നിങ്ങൾക് മുൻപേ ഈ മന്ത്രചരടിനെ കുറിച്ച് അദ്ദേഹം അറിഞ്ഞു...... എങ്ങനെ...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി..... മറുപടി ലഭിക്കും മുൻപേ അവർ കാർ ഇട്ടിരുന്ന സ്ഥലത്ത് എത്തി... ഉണ്ണി ചിരിയോടെ കൈ മുന്പിലേക് ചൂണ്ടി........ ദാ അയാൾ....... ചെയ്തു പോയൊരു തെറ്റിന് പ്രായശ്ചിത്തം പോലെ നിങ്ങൾക് ഒപ്പം ഉള്ളവൻ..... ഹരികുട്ടൻ.... """......... ജയന്തകന്റെ അനുജൻ.... ആകാശിന്റെ കൊച്ചച്ചൻ...... """"""""ഉണ്ണി അത്‌ പറയുമ്പോൾ എല്ലാവരും ഒരു നിമിഷം നിന്നു.... ചിത്രന് പോലും അതൊരു പുതിയ അറിവ് ആയിരുന്നു........ ആകാശേ

"" മോനെ ദാ ഈ... ഈ... നില്കുന്നത് ആണ് നിന്റെ കൊച്ചച്ഛൻ.... എന്റെ ജയേട്ടന്റെ ഹരികുട്ടൻ..... അമ്മ പറഞ്ഞിട്ടില്ലേ മോനോട്......അച്ഛൻ.... അച്ഛൻ ജീവനോടെ ഉണ്ടെന്നു... എന്റെ പൊന്ന് മോന്റെ അച്ഛൻ....... കരഞ്ഞു കൊണ്ട് ഓടി വന്നു ആയമ്മ ആകാശിന്റെ കൈയിൽ പിടിച്ചു ഹരികുട്ടന് മുൻപിൽ നിർത്തി....... തിരിച്ചറിഞ്ഞില്ലല്ലോ എന്റെ പൊന്ന് മോനെ നിന്നെ ഞാൻ.... മരിച്ചു എന്ന് ഞാനും വിധി എഴുതി തള്ളി..... കരഞ്ഞു കൊണ്ട് ഹരിക്കുട്ടൻ അവനെ നെഞ്ചോട് ചേർക്കുമ്പോൾ കുട്ടികൾ പ്രത്യേകിച്ച് സച്ചു """"സംശയത്തോടെ അവരെ നോക്കി..... ഉണ്ണി നന്ദനെ സീറ്റിലേക് ചാരി കിടത്തി..... സാർ.. "" എന്റെ കാലുകൾ അതിന്റെ ചലനശേഷി.... തിരികെ തരും.... "" നന്ദനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ ആ മുടിയിൽ തലോടി ഉണ്ണി....കണ്ണടച്ച് മയങ്ങിക്കോ..... ആവണിയമ്മേ... ""കുട്ടികൾ ആവണിക് ചുറ്റും കൂടി.... കിച്ചു കരഞ്ഞു കൊണ്ട് അവളുടെ കഴുത്തിടുക്കിൽ മുഖം ചേർത്തു..... എന്തിനാ അമ്മേടെ പൊന്ന് മോൻ കരയുന്നത്... എന്റെ മക്കൾ വിജയിച്ചു വരും എന്ന് അമ്മക് അറിയാമായിരുന്നു.... കൈയിൽ ഇരുന്ന പ്രസാദം എല്ലവരുടെയും നെറ്റിയിൽ ചാർത്തി അവൾ... അല്പം നന്ദന്റെ നെറ്റിയിലും ചാർത്തി..... ഉണ്ണിയേട്ടാ.... " ഈ ജന്മം തിരികെ ലഭിക്കും എന്ന് വിചാരിച്ചില്ല ഇവരെ....

സാക്ഷാൽ മഹാദേവനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല... ഹരികുട്ടൻ കണ്ണു തുടച്ചു...... ചേട്ടച്ഛ "" ഹരിയേട്ടൻ.... ഇത് എങ്ങനെ.... ചിത്രൻ സംശയത്തോടെ നിന്നു.... ചിത്തു "" ആദ്യം നമുക്ക് ഇരികത്തൂർ എത്തണം.... പിന്നെ സംസാരിക്കാം..... നന്ദന് പ്രഥമ ശുശ്രുഷ നല്കണം....... അവിടെ വന്നതിനു ശേഷം നിങ്ങളുടെ എല്ലാം സംശയം തീർത്തു തരാം........കാരണം സൂര്യൻ ഉദിച്ചു ഉയര്ന്നു അരവിനാഴിക പിന്നിടും മുൻപ് നന്ദന്റെ ചികിത്സ തുടങ്ങണം അല്ലെ ഹരികുട്ട..... അതെ ഉണ്ണിയേട്ടാ.... ഏഴു പശുക്കളുടെ പാലും അതേ പശുക്കളുടെ പാലിൽ നിന്നും കടഞ്ഞെടുത്ത നെയ്യും സമാസമം ചേർത്ത് അതിൽ താന്നിക്ക അരച്ച് ചേർത്ത് നന്ദന്റെ പൊള്ളലിൽ പുരട്ടണം..... സാദാരണ തീ പൊള്ളൽ അല്ല ഇത്..... ഹരികുട്ടൻ അവൻ വന്ന ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു...... ഉണ്ണി അവന്റ കാറിൽ ചെകുത്താന്മാരെയും ആകാശിനെയും അമ്മയെയും കൂടെ കൂട്ടി...... കാറിൽ ഇരിക്കുമ്പോൾ സച്ചു മുൻപിൽ ബൈക്കിൽ പോകുന്ന ഹരികുട്ടനെ ചെറു ചിരിയോടെ നോക്കി.... ഉള്ളിൽ പല സംശയങ്ങളുടെയും ഉത്തരം തേടി കൊണ്ടിരുന്നു....

മറ്റൊരു വണ്ടിയിൽ ചിത്രന്റെ മടിയിൽ കിടക്കുന്ന നന്ദന്റെ മുടിയിഴകളെ ഇടം കയ്യാലെ തഴുകി അവൻ....... ദേഹത്തെ പൊള്ളലുകളിൽ വിരലുകൾ ഓടിച്ചു ചിത്രൻ .... മാപ്പ്... "" മനസ് കൊണ്ട് അല്ല ചിത്ര ശരീരം കൊണ്ട് മാത്രമേ നന്ദൻ തെറ്റ് ചെയ്തിട്ടുള്ളു ഇരു കൈ എടുത്തു തൊഴുതവൻ....... ചേട്ടായിക്ക് അറിയില്ലായിരുന്നോ ഹരിമാമ ജയന്തകൻ മാമന്റെ സഹോദരൻ ആണെന്നുള്ള കാര്യം.... കുഞ്ഞൻ ഡ്രൈവിങ്ങിന് ഇടയിൽ തിരിഞ്ഞു നോക്കി.... മ്മ്ഹ്ഹ്.. "" ഇല്ല അതൊരു പുതിയ അറിവ് ആയിരുന്നു.... അവർ തമ്മിൽ കണക്ഷൻ ഉണ്ടെന്നു അറിയാം ഹരിയേട്ടനോട്‌ മതിലിനു വശത്തു വരുമ്പോൾ അയാൾ സംസാരിക്കാറുണ്ട്.... അത്‌ ഈ അടുത്ത സമയത്ത് ആണ് സഞ്ജയൻ ചേട്ടച്ഛൻ കണ്ടു പിടിച്ചത് ഹരിയേട്ടനെ അതിനു വഴക് പറഞ്ഞിരുന്നു ചേട്ടച്ഛൻ..... അപ്പോൾ സഞ്ജയമാമാക് അറിയാമായിരുന്നോ... "" കുഞ്ഞാപ്പു സംശയം ഉന്നയിച്ചു... ഇല്ല എന്നാണ് എന്റെ വിശ്വാസം... "" ഇടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് കുഞ്ഞാ..... ചിത്രൻ മെല്ലെ നന്ദന്റെ തലയിൽ തലോടി... അറിയാമായിരുന്നു എങ്കിൽ ഏത് വിധേനയും ആകാശിനെയും അമ്മയെയും രുദ്രൻ ചേട്ടച്ഛൻ രക്ഷിച്ചേനെ.... എന്താണ് അവിടെ സംഭവിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല....... """""

ആദ്യം അത്‌ അറിയണം...... കുഞ്ഞൻ അത്‌ പറയുമ്പോഴും കുഞ്ഞാപ്പു ഫോണിൽ ലെച്ചുവിനെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയാണ്..... കേശു എന്താടാ..... ""കുഞ്ഞൻ അവന്റെ തോളിൽ പിടിച്ചു.... മ്മ്ഹ്ഹ്.. "" ഒന്നും ഇല്ല.... ..... പതിയെ സീറ്റിലേക് ചാരുമ്പോൾ അവന്റെ ഹൃദയം വല്ലാതെ ഇടിച്ചു തുടങ്ങി.... തന്റെ പെണ്ണിനെ ഓർത്ത്.... ഈ സമയം കുഞ്ഞൻ സ്റ്റിയറിങ്ങിൽ താളം പിടിച്ചു..... ( ബാക്കി കുറച്ചു ഫ്ലാഷ് ബാക്ക് കുഞ്ഞൻ എങ്ങനെ ഈ കാര്യങ്ങൾ അറിഞ്ഞു എന്നുള്ളത് അവന്റ ഓർമ്മയുടെ ഒരു തിരിഞ്ഞു നോട്ടം അല്ലങ്കിൽ പൂർണ്ണത വരില്ല ) 💠💠💠💠💠 കുഞ്ഞന്റെ ഓർമ്മകൾ പുറകോട്ടു പോയി അല്ലി ഹോസ്പിറ്റലിൽ ആയ അന്ന് രാത്രിയിൽ.... ജലന്ധരനും ജാതവേദനും ഒന്നാണെന്നുള്ള സത്യം ആദിശങ്കരൻ തിരിച്ചു അറിഞ്ഞ നിമിഷം... ( part 13)... അച്ഛാ..... "" ആശുപത്രി വരാന്തയിലൂടെ നടന്നു പോകുന്ന രുദ്രൻ കുഞ്ഞന്റെ ശബ്ദം കേട്ടതും അവിടെ തന്നെ നിന്നു... ആരാണ് അച്ഛാ ജലന്ധരൻ...? ആരാണ് അച്ഛാ ജാതവേദൻ..? അവർ രണ്ടും ഒരാൾ ആണോ...? ഇന്നലെ മുതൽ ജലന്ദരനിൽ ആണ് എന്റെ മനസ്....

അവിടെ ഭദ്രയുടെ വല്യച്ഛൻ ജാതവേധൻ കടന്നു വന്നിട്ടല്ല അയാൾ എനിക്ക് മുൻപിൽ പുകമറ ആയിരുന്നു ...... എന്നാൽ ഇന്ന് ഈ നിമിഷം ഞാൻ അറിയുന്നു എന്റെ ശത്രു എന്റെ തൊട്ടു മുൻപിൽ ഉണ്ടെന്ന സത്യം........ കുഞ്ഞന്റെ ഉറച്ച ശബ്ദം കേട്ടതും സ്വതസിദ്ധമായ ചിരിയോടെ രുദ്രൻ തിരിഞ്ഞു.... അതേ... "" ജലന്ദരന്റെ മനസോടെ ജന്മം കൊണ്ട ജാതവേദൻ അവൻ ആണ് നിന്റെ ശത്രു...... രുദ്രൻ അവന് നേരെ തിരിഞ്ഞു...... രുദ്രന്റെ കണ്ണിലെ രൗദ്രം നോക്കി നിന്നു കുഞ്ഞൻ.... നീ നേരിടേണ്ടതും അവനെ ആണ്..... കുഞ്ഞന്റെ കണ്ണിലേക്കു ചൂണ്ടു വിരൽ ചൂണ്ടി രുദ്രൻ....... നിന്നുള്ളിലെ മറ നീക്കി നീ എന്ന ആദിശങ്കരൻ പുറത്ത് വരൂ.... മുന്പിലേ തടസ്സങ്ങളെ തിരിച്ചു അറിയൂ...... രുദ്രന്റ ശബ്ദം ഉയർന്നതും..... മിന്നൽ പിണരുകൾ ഇരുട്ടിനെ ഭേദിച്ച് അവിടേക്കു പതിച്ചു........... ആ വെള്ളി വെളിച്ചം രുദ്രന്റെ മുഖത്ത് തട്ടി അത്‌ ആദിശങ്കരനിലേക് പതിച്ചു......... രുദ്രന്റെ കണ്ണിലെ രൗദ്രഭാവം കുഞ്ഞനിലേക് പടർന്നു കയറി......... രുദ്രനും ആദിശങ്കരനും ഒന്നാണെന്നുള്ള തിരിച്ചറിവ് അവനിലേക് പകർന്നു നൽകി ആ അച്ഛൻ.......

"""""""""" കുഞ്ഞാ.... "" നിങ്ങൾ നേരിടേണ്ടത് വലിയ ഒരു ശക്തിയെ ആണ്.... അവിടെ നീ പരാജയെപ്പെട്ടാൽ ഈ ലോകം തന്നെ നരാധമന്മാരുടെ കൈയിൽ അകപ്പെടും..... കഴിഞ്ഞ ഇരുപതു വർഷം കൊണ്ട് അവൻ ആർജിച്ചെടുത്ത ശക്തി അതിനു മുൻപിൽ നീ വെറും ശിശു മാത്രം....... ഞാൻ പോലും പരാജിതൻ ആകുന്ന നിമിഷങ്ങൾ.... അച്ഛാ... "" എന്താ പറഞ്ഞു വരുന്നത്..... ആ നിമിഷം അച്ഛൻ നന്ദൻ മാഷിനെ അവിടെ ഉപേക്ഷിച്ചു വന്നത് കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി അച്ഛനോട് ഈ മകനു ദേഷ്യം തോന്നി.... അയാളെയും കൂടെ കൂട്ടമായിരുന്നു എന്ന് ആഗ്രഹിച്ചു ഞാൻ.... രുദ്രൻ ഒന്ന് പുഞ്ചിരിച്ചു..... "" കുഞ്ഞാ ആ നിമിഷം കൂടെ വരുന്നത് നന്ദൻ ആയിരിക്കില്ല മാനസികനില കൈവിട്ടു പോയവൻ ഒരുപക്ഷേ ഭ്രാന്ത് എന്നതിന് ഉപരി മറ്റൊരു ദുർശക്തി ആയി മാറും അവൻ....... പിന്നെ അയാൾ..... അയാളെ എങ്ങനെ നമുക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയും.... "" കഴിയണം "" തിരിച്ചു കൊണ്ട് വന്നേ കഴിയു അല്ല എങ്കിൽ നമ്മളിൽ ഒരുവന്റെ ജീവൻ നഷ്ട്ടം ആകാം... അത്‌ നീയോ ഞാനോ നമ്മെ ചുറ്റി നിൽക്കുന്ന ആരും ആകാം....

ഏറ്റവും കുഞ്ഞ് മക്കൾ ആയ ശ്രീക്കുട്ടിയോ അനന്തനോ അങ്ങനെ ആരും ആകാം....... അച്ഛാ.. "" എന്റെ ജീവൻ പോയാലും എന്റെ കുഞ്ഞുങ്ങൾക്കോ എന്നേ ചുറ്റി നിൽക്കുന്ന ആർക്കും ഒരു അപകടം വരാൻ ഞാൻ അനുവദിക്കില്ല..... നന്ദൻ മാഷിനെ തിരികെ കൊണ്ട് വരും ഞാൻ.... കുഞ്ഞൻ അത്‌ പറയുമ്പോൾ രുദ്രൻ അവനെ തന്നെ ആദിശങ്കരനിൽ കണ്ടു.... കുഞ്ഞാ..... "" കരിംചാത്തൻ എന്ന ദുഷ്ടതയുടെ ദൈവ രൂപത്തിന് നന്ദനെ ബലി അർപ്പിക്കും....അതും കരിംചാത്തന്റെ ഉപാസകൻ നെല്ലിമല മൂപ്പനാൽ... ജലന്ദരന്റെ പ്രിയ ശിഷ്യൻ.... കരിം ചാത്തനോ അച്ഛൻ... അച്ഛൻ ഇത്‌ എങ്ങനെ മനസിലാക്കി... "? """"""""""കുഞ്ഞന്റെ സംശയത്തിന് ഉത്തരമായി മരങ്ങാട് ഇല്ലത്തു അവനും ഉണ്ണിയും കണ്ടത് വിശദീകരിച്ചു കൊടുത്തു രുദ്രൻ..... """"""""""( അത്‌ ആവർത്തിക്കുന്നില്ല നിങ്ങൾക് അറിയാമല്ലോ രുദ്രൻ എന്നാണ് ബലി കൊടുക്കുന്ന ദിവസം എന്ന് മാത്രം അവനോട് പറഞ്ഞില്ല അത്‌ പുറകെ കാരണം എടുത്തു ചാട്ടം കുട്ടികളിൽ കൂടുതൽ ആണ് ) ചുട്ടു പഴുത്ത ഇരുമ്പഴിക്കുള്ളിൽ ബലികൊടുകേണ്ടവൻ നീറി പുകയും അവനിൽ നിന്നും ഉണരുന്ന ഓരോ വേദനയും കരിംചാത്തനുള്ള പ്രസാദം ആയി കരുതുന്നു അവർ..... രുദ്രൻ നെടുവീർപ്പിട്ടു.... കുഞ്ഞാ ""

അവന്റെ ലക്ഷ്യം അതാരാണ് എന്നുള്ള സംശയം മാത്രമേ എനിക്ക് ഉള്ളൂ ..... ആ ബലി മുടക്കണം ഒരുവണ്ടി ഫയർ ഫോഴ്സ്നെ കൊണ്ട് മരങ്ങാട് ഇല്ലത്തേക് ചെല്ലണം അച്ഛാ... അവന്റെ പഴുപ്പിച്ച ഇരുമ്പു ദണ്ഡ്.... കുഞ്ഞൻ പല്ല് കടിച്ചു.... ഹ്ഹഹ്ഹ... "" രുദ്രൻ പൊട്ടി ചിരിച്ചതും അർത്ഥം മനസിലാക്കതെ നോക്കിയവൻ........ കുഞ്ഞാ... കടുത്ത താന്ത്രിക മന്ത്രങ്ങളാൽ കൊടും താപത്തെ ആഗിരണം ചെയ്യുന്ന ഇരുമ്പു ദണ്ഡുകൾ ആണത്.... കോരി ചൊരിയുന്ന പേമാരിക്കു പോലും അതിന്റെ താപത്തെ അണക്കാൻ സാധ്യമല്ല......ഓരോ ദിവസവും അതിന്റ ചൂട് കൂടി വരും അത്‌ നന്ദനെ ചുട്ട് പൊള്ളിക്കും.... മറ്റൊരു പ്രശ്നം അവൻ ആരെ ആണോ നശിപ്പിക്കാൻ പോകുന്നത് അവൻ തന്നെ അവനെ ആവാഹിച്ച പ്രതിമ കരിംചാത്തന്റെ ഹോമകുണ്ഡത്തിൽ നിക്ഷേപിച്ചു അഗ്നി അണക്കണം....... മനസിലായോ... ""? രുദ്രൻ അവന്റ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... മ്മ്മ്.. ""മനസിലായി പക്ഷെ ..... പക്ഷെ അത്‌ ആരെന്ന് നമ്മൾ എങ്ങനെ തിരിച്ചു അറിയും..? അവൻ തീർത്ത ആ താപത്തെ എങ്ങനെ ഭേദിക്കാൻ കഴിയും....... """"ആദികേശവൻ ""''''സാക്ഷാൽ നാരായണൻ ഉണരണം അവൻ നിനക്കായുള്ള വഴി തെളിയിച്ചു തരും...... സൂര്യദേവൻ ഉണരണം അഗ്നിദേവൻ ഉണരണം..... രുദ്രന്റെ ശബ്ദം കനച്ചു....

കുഞ്ഞന്റെ മുഖത്ത് സംശയം നിഴലിച്ചു.... ആദികേശവൻ സാക്ഷാൽ നാരായണൻ... സ്വപ്നത്തിൽ തെളിയുന്ന മഹാവിഷ്ണുവിന്റെ രൂപം അത്‌ കേശു അല്ലെ...... കുഞ്ഞന്റെ നെഞ്ചിന്കൂട് ഉയർന്നു പൊങ്ങി.... സാക്ഷാൽ ഉഗ്രനരസിംഹ മൂർത്തിയെ ജപിക്കുന്ന എന്റെ ഓരോ നിമിഷങ്ങളിലും എന്റെ കേശുവിന്റെ സാന്നിദ്യം അറിയുന്നു ഞാൻ..... പക്ഷെ ആ നിമിഷം ഞാൻ അവനെ പരിഹസിക്കുകയാണ് ചെയ്യുന്നത്...... അതേ കുഞ്ഞാ ... "" അവൻ ഉണരണം... ഒപ്പം സച്ചുവും...... അവനാൽ ഭേദിക്കപ്പെടണം ആ ഇരുമ്പു ദണ്ഡ്....... ശരി എന്ന് നിന്റെ മനസ്സിൽ തോന്നുന്നത് ചെയ്യുക... കൂടെ പിറപ്പുകൾക് ആപത്തു വരുമ്പോൾ അത്‌ തിരിച്ചു അറിയാൻ എന്റെ മകനു കഴിയണം.... എതിരാളി ശക്തൻ ആണ് നിനക്ക് അവന് അടുത്ത് എത്താൻ കടമ്പകൾ ഏറെ ആണ് .... പോകുന്ന വഴികൾ മുള്ളുകൾ നിറഞ്ഞത് ആയിരിക്കും.... ചിലപ്പോൾ.. ചിലപ്പോൾ ഉൾക്കൊള്ളാനാവാത്ത നൊമ്പരങ്ങൾ നേരിടേണ്ടി വരും.... രുദ്രന്റെ ശബ്ദം ഒന്നു ഇടറി..... കരുതി ഇരിക്കുക എന്റെ മകൻ ....... അവന് എന്തിനാണ് അച്ഛാ നമ്മളോട് ഇത്ര മാത്രം ശത്രുത...... അവനിലേക് ചെല്ലുമ്പോൾ ഞാനും മറ്റൊരാൾ ആയി മാറുന്നു..... കൊല്ലാനുള്ള വെറി ആണ് ആ നിമിഷം എന്നിൽ.....

പൂർണ്ണമായും നീ നിന്നെ തിരിച്ചു അറിയുന്ന നിമിഷം ആ ശത്രുതക് പിന്നിൽ ഉള്ളത് മൂട് പടം നീക്കി പുറത്ത് വരും......അത്‌ വരെ നിനക്ക് അവനെ ഒന്നും ചെയ്യാൻ ആവില്ല കുഞ്ഞാ..... ഇനി നിനക്ക് നിന്റ വഴിയിലൂടെ മുന്പോട്ട് പോകാം .....അതും പറഞ്ഞു പോകുന്ന അച്ഛനെ നോക്കി നിന്നവൻ... (part 13...14 ഈ ഭാഗങ്ങൾ ഉണ്ട്.....ആ ഭാഗം അപൂർണ്ണം ആക്കിയാണ് നിർത്തിയത് കുറുമൻ പറഞ്ഞു കൊടുത്ത അറിവ് കുഞ്ഞനിൽക്ക് രുദ്രൻ പകർന്നു നൽകി.... ശത്രു ശക്തൻ ആണെന്നുള്ള തിരിച്ചറിവ് അവന് ലഭിച്ചു ) കുഞ്ഞൻ ഓർമ്മകളുടെ കടിഞ്ഞാൺ പൊട്ടിച്ചു പുറത്ത് വന്നു.....അവൻ സ്റ്റിയറിങ്ങിൽ പതിയെ താളം പിടിച്ചു..... അച്ഛനിൽ നിന്നും ലഭിച്ച ഈ അറിവ് മാത്രം കൈ മുതൽ ആക്കി ആണ് പിറ്റേന്നു ഇരികത്തൂർ ചേട്ടായിയെ കാണാൻ ചെന്നത് ..... അവിടെ വച്ചു സച്ചുവിനെ ആ നാഗം ദംശിക്കാൻ വന്ന നിമിഷം എന്റെ നെഞ്ചോട് ചേർന്നവനിലെ ചൂട് ഞാൻ തിരിച്ചറിഞ്ഞു..... അവന്റ കണ്ണുകളിൽ കത്തുന്ന സൂര്യൻ...... പൊള്ളിയടർന്ന ശരീരവുമായി ഇഴഞ്ഞു നീങ്ങുന്ന നാഗം..........

അവിടെ ഞാൻ എന്റെ നാരായണനെയും അവന്റെ പൂർണ്ണതക്കു വേണ്ടി ജന്മം കൊണ്ട അനന്തനെയും തിരിച്ചറിഞ്ഞു ........ ( ഓടി പോയി part 14 ഒന്നു കൂടി വായിച്ചോളൂ അതിൽ കുഞ്ഞൻ കേശുവിനെയും അനന്തനെയും സച്ചുവിനെയും തിരിച്ചു അറിയുന്നതും തിരിച്ചു സച്ചു കുഞ്ഞനെ അറിയുന്നത് വ്യകതമായി പറയുന്നുണ്ട്... )...... അന്ന് മുതൽ കഴിഞ്ഞ ദിവസങ്ങൾ വരെ പല സംശയങ്ങൾ മനസിൽ തെളിഞ്ഞു വന്നു തുടങ്ങി അവൻ ആരെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്......? എവിടെ തുടങ്ങണം....? എങ്ങനെ തുടങ്ങണം....? എന്ന് അറിയാതെ ഉഴറിയ നിമിഷങ്ങൾ..... ...പക്ഷെ അച്ഛൻ പറഞ്ഞത് പോലെ എന്റെ ഒപ്പം സാക്ഷാൽ നാരായണൻ അവൻ അറിയാതെ വഴി കാണിച്ചു തുടങ്ങിയിരുന്നു... കഴിഞ്ഞ ദിവസം രേവമ്മു രാമേശ്വരത്തു നിന്നും തിരികെ വന്ന ശേഷം ആ മടിയിൽ തലചായ്ച്ചു കിടന്ന ഞാൻ എന്റെ കണ്മുൻപിൽ മഹാലക്ഷ്മിയുടെ മടിയിൽ ശിരസ് ചേർത്ത് മയങ്ങുന്ന സാക്ഷാൽ നാരായണനെ നേരിൽ കണ്ട നിമിഷം..... (part 19) """" ആ രൂപം മനസിലേക്ക് വന്ന നിമിഷം കുഞ്ഞന്റെ ബാലൻസ് തെറ്റി...... വണ്ടി ഒന്ന് പാളി......

എല്ലാവരും മുന്പോട്ട് ആഞ്ഞു..... അപ്പോഴേക്കും ബ്രെക്കിൽ കാൽ ചവുട്ടി വണ്ടി നിരങ്ങി നിന്നു കഴിഞ്ഞിരുന്നു.... ചിത്രൻ ഇടം കൈ കൊണ്ട് നന്ദനെ മുറുകെ പിടിച്ചു..... എന്താ... "" മോനെ ഡ്രൈവ് ചെയ്യാൻ വയ്യേ ക്ഷീണം ഉണ്ടോ..... ചിത്രൻ അവന്റെ ഇടത്തെ തോളിൽ പിടിച്ചു...... നീ ഇവിടെ ഇരിക്ക് ഞാൻ ഓടിക്കാം... കുഞ്ഞാപ്പു അത്‌ പറയുമ്പോൾ അവന്റെ കഴുത്തിലെ ത്രിശങ്കു മുദ്രയിലേക് അവന്റെ കണ്ണുകൾ പോയി.... മ്മ്ഹ്ഹ് "" വേണ്ട ഞാൻ ഓടിച്ചോളാം.... കുഞ്ഞൻ വണ്ടി മുന്പോട്ട് എടുത്തു.... 💠💠💠 """""""വീണ്ടും അവന്റെ ഓർമ്മകൾ പുറകോട്ടു പോയി..... """"" പലതും തിരിച്ചറിഞ്ഞിട്ടും എന്റെ ചേട്ടായിയെയും ഇച്ചേച്ചിയേയും തിരിച്ചറിഞ്ഞില്ല ഞാൻ... """"പക്ഷെ ഇച്ചേച്ചിയുടെ അപകടം അറിഞ്ഞപ്പോൾ ഇരികത്തൂർ പോകാൻ വാശി പിടിച്ച നിമിഷം അച്ഛൻ എന്നേ എതിർത്തിട്ടും ഓടിചെന്നു ഞാൻ... പല സംശയങ്ങളോടെ അച്ഛനെ തേടി താമര കുളത്തിൽ ചെന്നശേഷം... ആ സമയം പലതും തിരിച്ചറിഞ്ഞത് ഒരു ഞെട്ടലോടെ ആണ്.... അല്ലിയും ചിത്രനും ആരെന്ന് ആദിശങ്കരന് പകർന്നു നൽകിയ ശേഷം രുദ്രൻ വീണയെ തിരികെ പറഞ്ഞു വിട്ടു (part 22......... അനന്തൻ ചുപ്രാനെ കൊല്ലുന്ന ഭാഗം കഴിഞ്ഞു ആദിശങ്കരന്റെ മനസ് കൈ വിട്ടു പോകുമ്പോൾ വീണ അവിടേക്കു വന്നു അവനെ തിരികെ കൊണ്ട് വരുന്നു ശേഷം അവൾ പോയി കഴിഞ്ഞു രുദ്രൻ കുഞ്ഞനോട് പറയുന്ന കാര്യങ്ങൾ hide ചെയ്തിരുന്നു ഇപ്പോൾ തിരികെ അവന്റെ ഓർമ്മയിലേക് അത്‌ കൊണ്ട് വരുന്നു....)

""""""""വാവേ നിന്റെ കടമ കഴിഞ്ഞു മുറിയിൽ പോയി ചന്തുവിന്റെയും മീനുവിന്റെയും അടുത്ത് ഇരിക്ക് രണ്ട് പേരും നന്നായി ഭയന്നിട്ടുണ്ട് .... എനിക്ക് എന്റെ മോനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... ഈ തൊടിയിലൂടെ ഒന്ന് നടന്നിട്ട് വരാം ഞങ്ങൾ..... വീണയുടെ കവിളിൽ പതിയെ തട്ടിയവൻ.... മ്മ്.. "" ശരി അച്ഛനും മോനും മറ്റെന്തോ കുരുത്തക്കേട് ഒപ്പിക്കാൻ ഉള്ള പദ്ധതി ആണെന്ന് അറിയാം നടക്കട്ടെ.... കുറുമ്പൊടെ നോക്കിയവൾ മുൻപോട്ട് നടന്നു....... """"" അച്ഛാ... "" ഈ ശരീരം അവന്റ മുന്പിലേക് വലിച്ചെറിഞ്ഞു കൊടുക്കണം....... ഞാനും കേശുവും മാത്രം മതി അതിന് ... ചുപ്രന്റെ മുടിയിൽ പിടിച്ചു വലിച്ചവൻ.... കുഞ്ഞാ കോപം ഒന്നിനും പരിഹാരം അല്ല മോനെ.... "" ഇവിടെ വേണ്ടത് ബുദ്ധി ആണ്....നന്ദന്റെ മാല അവന്റെ കൈയിലേക് കൊടുത്തു രുദ്രൻ..... കുഞ്ഞാ...... നന്ദന്റെ ബലി നടക്കുന്നത് ഇന്ന് രാത്രി ആണ്..... അതായത് പുലരും മുൻപ് അത്‌ നടന്നിരിക്കും.... അമാവാസിയും ചന്ദ്രയാമവും കൂടി ചേരുന്ന അപൂർവ നിമിഷം....നൂറ്റിഅൻപത് വർഷം കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം... അച്ഛാ... ""കുഞ്ഞന്റെ ശബ്ദം ഉയർന്നു പൊങ്ങി..... അവൻ... അവൻ ആരെയാണ് ലക്ഷ്യം വച്ചിരിക്കിന്നത്...... പറ..... നിന്റെ ചേട്ടായി... "" രുദ്രൻ ആ രണ്ട് പ്രതിമകൾ കുഞ്ഞന്റെ കൈവശം നൽകി....

പൊള്ളി അടർന്ന നെഞ്ചിന്കൂട് പോലും അതിൽ തെളിഞ്ഞു നില്കുന്നത് ഒരു വിറയലോടെ അതിൽ കൈ വിരൽ ഓടിച്ചവൻ.......... കുഞ്ഞാ.... ""ചിത്രൻ ആണ് അവന്റെ ലക്ഷ്യം എന്നൊരു സംശയം ഉള്ളിൽ നിറഞ്ഞിരുന്നു.... അന്ന് രാത്രി നിന്റ ഇച്ചേച്ചി ഫിക്സ് വന്നു താഴെ വീണെങ്കിൽ സാക്ഷാൽ വാഗ്‌ദേവത സ്വത്വം തിരിച്ചു അറിഞ്ഞു തുടങ്ങിയതിന്റ ആദ്യ ലക്ഷണം ആയിരുന്നു അത്‌ .... തന്റെ പതിയുടെ ജീവൻ രക്ഷിക്കാൻ ആണ് ഇന്ന് അവൾ കൂടെ വന്നത്..... അവളുടെ ഉപബോധ മനസ് അത്‌ തിരിച്ചറിഞ്ഞു നമുക്ക് കാണിച്ചു തന്നു അവൾ...... ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ കാത്തിരുന്നത്.... രുദ്രൻ കൈ പുറകോട്ട് കെട്ടി നിന്നു...... ഈ ദിവസം മുൻകൂട്ടി അറിയാമെങ്കിൽ എന്ത് കൊണ്ട് പറഞ്ഞില്ല... അന്നേ ഈ പൂജ ഞാൻ മുടക്കിയേനെ..... കുഞ്ഞൻ ആവേശം കൊണ്ടു... ... മ്മ്മ്... "" പറയാം.... നിന്റെ ഈ ആവേശവും എടുത്തു ചാട്ടവും തന്നെ കാരണം....ചിത്രന്റെ കയ്യാൽ ഈ പ്രതിമകൾ ഹോമകുണ്ഡത്തില് അർപ്പിച്ചു അവൻ ആ അഗ്നി അണക്കണം അല്ല എങ്കിൽ അത്‌ ചിത്രന്റെ ജീവനെ"""" അല്ല ജീവിതത്തെ ബാധിക്കും........ എങ്കിൽ പിന്നെ എന്തിനാണ് അച്ഛൻ ഞങ്ങൾ ഇങ്ങോട്ട് വരുന്നത് എതിർത്തത്.......? ഞാൻ എതിർത്തിട്ടും എന്തിനാണ് നീ വന്നത്...? ഞാൻ പറയും മുൻപ് അല്ലിയുടെ അപകടം നീ തിരിച്ചു അറിഞ്ഞില്ലേ...? മ്മ്മ്...

"" അത്‌ അറിഞ്ഞു... കുഞ്ഞൻ തലയാട്ടി... നീ തിരിച്ചറിവിന്റെ പാതയിലാണ് അതിനു എനിക്കൊരു തെളിവ് വേണമായിരുന്നു....... ഈ നിമിഷം ഞാൻ എതിർത്തിട്ടും നീ വന്നു എങ്കിൽ വിജയം നിങ്ങൾക് ഒപ്പം ഉണ്ട് .... മറ്റൊരു കടമ കൂടി നിന്നിൽ നിക്ഷിപ്തം ആണ്..... അവൻ സംശയത്തോടെ നോക്കി.... ഈ മൃതദേഹം...അതിലേക് കൈ ചൂണ്ടി രുദ്രൻ... "" കരിംചാത്തന്റെ സേവകരിൽ ഒരാൾക് അഗ്നിയാൽ ദഹനം നടന്നാൽ പിന്നെ ഈ ഭൂമുഖത്തു കരിംചാത്തൻ എന്നൊരു ദുർദൈവത്തിനു സ്ഥാനം ഇല്ല...... ശക്തി ക്ഷയിക്കും..... ആ ഹോമകുണ്ഡത്തിൽ അഗ്നിദേവന് സമർപ്പിക്കണം ഈ മൃതദേഹം..... സ്വയം തിരിച്ചറിഞ്ഞു അഗ്നി ഇവനെ വിഴുങ്ങണം.... പക്ഷെ... "" അത് എങ്ങനെ.... സച്ചു അവൻ ആരെന്ന് എനിക്ക് അറിയാം.. എന്റെ നെഞ്ചിലേക് ചേർന്നവന്റെ താപം ഞാൻ തിരിച്ചറിഞ്ഞത് ആണ്....... ആ ഇരുമ്പു ദണ്ഡിനെ ഭേദിക്കാൻ അവൻ തന്നെ ധാരാളം........ പക്ഷെ കിച്ചു.... ""? സ്വയം അറിയണം അവൻ അതിനായി അവസരം നിങ്ങൾ നൽകണം..... പോയി വിജയിച്ചു വരു... കൂടെ ഉണ്ട് ഞാൻ..... മുൻപിൽ പ്രതിസന്ധികൾ ധാരാളം കാണും.... കൂടെ ഉള്ളത് നാരായണൻ ആണ് വഴി തെളിച്ചു തരും....... അവന്റ തലയിൽ കൈ വച്ചു രുദ്രൻ........ കുഞ്ഞാ... ""

ചിത്രന് കരിംചാത്തനെ കുറിച്ച് അറിയാം ഞാൻ അവന് കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു പക്ഷെ.... പക്ഷെ... അവനാണ് ലക്ഷ്യം എന്ന് പറഞ്ഞിട്ടില്ല അവസാന നിമിഷം വരെയും അറിയിക്കരുത്..... ചില ചാപല്യങ്ങൾ പരാജയത്തിൽ എത്തിക്കും.......... ഇല്ല.... അവസാനനിമിഷം വരെ ആദിശങ്കരന്റെ കൈയിൽ ഭദ്രം ആയിരിക്കും ചിത്രഭാനുവിന്റെ ആയുസ് എഴുതിയ ഈ പ്രതിമകൾ......... കുഞ്ഞൻ അത്‌ നെഞ്ചോട് ചേർത്തു.... 💠💠💠💠 ഓർമ്മകളിൽ നിന്നും തിരികെ വന്നവൻ പുറകോട്ടു തിരിഞ്ഞു ചിത്രനെ നോക്കി... നന്ദന്റ മുടിയിഴകളെ തലോടുകയാണ് പാവം...... കുഞ്ഞാപ്പു കണ്ണടച്ചു സീറ്റിൽ ചാരി കിടപ്പുണ്ട്...... അവന്റെ കഴുത്തിലെ ത്രിശങ്കു മുദ്രയിലേക്കു കണ്ണുകൾ പോയി....... അച്ഛൻ പറഞ്ഞത് പോലെ വഴി തെളിച്ചു തന്നു അവൻ.... ലെച്ചുവും ഒത്തു മാളിൽ വച്ചു നെല്ലിമല മൂപ്പനെ അവൻ തിരിച്ചറിഞ്ഞു..... അയാൾ ആലത്തൂർ ഉണ്ടെന്നു അവൻ... അവൻ അറിയാതെ മനസിലാക്കിയിരുന്നു........ കുഞ്ഞന്റെ ചുണ്ടിൽ ചെറിയ ചിരി പടർന്നു........... എങ്കിലും സംശയങ്ങൾ ബാക്കി നില്കുന്നു..... മരങ്ങാട്ഇല്ലത്തു അല്ല ആലത്തൂർ ആണ് ബലി നടക്കുന്നത് എന്ന് അച്ഛൻ എങ്ങനെ അറിഞ്ഞു...? ഹരിമാമയും ഒരു സമസ്യ പോലെ നില്കുന്നു അതിനുള്ള ഉത്തരം അച്ഛനിൽ നിന്നു തന്നെ അറിയണം...... ആലോചനക് വിരാമം ഇടുമ്പോൾ വണ്ടി വണ്ടി ഇരിക്കത്തൂർ എത്തി ചേർന്നിരുന്നു... ചെറു ചിരിയോടെ മുഖം തുടച്ചവൻ..... കണ്ണിൽ നിറഞ്ഞു നിൽക്കുന്ന അച്ഛന്റെ രൂപവും.... ( തുടരും )........

NB ::::: ഈ ഫ്ലാഷ് ബാക്ക് പറഞ്ഞു പോയില്ലെങ്കിൽ പൂർണ്ണത വരില്ല അത്‌ കൊണ്ട് എല്ലാവരും ക്ഷമിക്കണം......തിരികെ വന്നു കഴിയുമ്പോൾ നമുക്ക് നമ്മുടെ പഴയ കുട്ടികളെ കിട്ടും അവർ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ 🙈..........ഹരികുട്ടനെ കുറിച്ചുള്ള കഥ പുറകെ..... സച്ചുവും ചിന്നുവും സ്വയം അറിഞ്ഞതും അതുമായി ബന്ധപെട്ടു പുറകെ വരും..... സീരിയസ് part ആണ് കുറച്ചയിട്ട്... ഇവിടെ മറ്റൊന്നും പറയാൻ ഇല്ല..നാളെ മുതൽ കുട്ടികൾ തിരികെ വരുന്നത് ആയിരിക്കും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story