ആദിശങ്കരൻ: ഭാഗം 29

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഓർമ്മകളിൽ നിന്നും തിരികെ വന്നവൻ പുറകോട്ടു തിരിഞ്ഞു ചിത്രനെ നോക്കി... നന്ദന്റ മുടിയിഴകളെ തലോടുകയാണ് പാവം...... കുഞ്ഞാപ്പു കണ്ണടച്ചു സീറ്റിൽ ചാരി കിടപ്പുണ്ട്...... അവന്റെ കഴുത്തിലെ ത്രിശങ്കു മുദ്രയിലേക്കു കണ്ണുകൾ പോയി....... അച്ഛൻ പറഞ്ഞത് പോലെ വഴി തെളിച്ചു തന്നു അവൻ.... ലെച്ചുവും ഒത്തു മാളിൽ വച്ചു നെല്ലിമല മൂപ്പനെ അവൻ തിരിച്ചറിഞ്ഞു..... അയാൾ ആലത്തൂർ ഉണ്ടെന്നു അവൻ... അവൻ അറിയാതെ മനസിലാക്കിയിരുന്നു........ കുഞ്ഞന്റെ ചുണ്ടിൽ ചെറിയ ചിരി പടർന്നു........... """""എങ്കിലും സംശയങ്ങൾ ബാക്കി നില്കുന്നു..... മരങ്ങാട്ഇല്ലത്തു അല്ല ആലത്തൂർ ആണ് ബലി നടക്കുന്നത് എന്ന് അച്ഛൻ എങ്ങനെ അറിഞ്ഞു...? """" ഹരിമാമയും ഒരു സമസ്യ പോലെ നില്കുന്നു അതിനുള്ള ഉത്തരം അച്ഛനിൽ നിന്നു തന്നെ അറിയണം...... ആലോചനക് വിരാമം ഇടുമ്പോൾ വണ്ടി ഇരിക്കത്തൂർ എത്തി ചേർന്നിരുന്നു... ചെറു ചിരിയോടെ മുഖം തുടച്ചവൻ..... കണ്ണിൽ നിറഞ്ഞു നിൽക്കുന്ന അച്ഛന്റെ രൂപവും.... അപ്പോഴേക്കും മൂർത്തിയും മറ്റു പരികർമ്മികളും തടിപലകയുമായി ഓടി വന്നിരുന്നു....... നന്ദനെ അതിലേക് കിടത്തി അവർ.......സഞ്ജയൻ കുഞ്ഞ് അറയിൽ കാത്തിരിക്കുന്നു.... നന്ദന്റെ ചികിത്സ ഉടനെ തുടങ്ങണം....

മൂർത്തി പറഞ്ഞു തീരും മുൻപേ നന്ദനെയും കൊണ്ട് അറയിലേക് പോയിരുന്നു പരികർമ്മികൾ ......... തടിപ്പലകയിൽ മുന്പോട്ട് പോകുമ്പോൾ നന്ദന്റെ കണ്ണുകൾ രുദ്രനിൽ ഉടക്കി അറിയാതെ കൈ എടുത്തു തൊഴുതവൻ..... അച്ഛാ... """ രുദ്രന്റെയും വീണയുയും അടുത്തേക് ഓടി വന്നു കുഞ്ഞൻ...... എല്ലാം അറിയാമായിരുന്നു അല്ലെ .. ഈ കണ്ണുകൾ ഞങ്ങള്ക്ക് ഒപ്പം ഉണ്ടായിരുന്നു അല്ലെ .... രുദ്രന്റെ നെഞ്ചിലേക് കിടക്കുന്നവനെ പതിയെ തലോടി വീണ .... ഒരു നിമിഷം ഞങ്ങളിൽ ഒരുവൻ നഷ്ടം ആകും എന്ന് ഓർത്തു.... പക്ഷെ എന്റെ അച്ഛൻ..... രുദ്രന്റെ കവിളിൽ ആഞ്ഞു മുത്തുമ്പോൾ.... രുദ്രച വീണമ്മേ '' എന്ന് വിളിച്ചു ചെകുത്താന്മാർ എല്ലാം അവരെ വട്ടം പിടിച്ചു...... കുഞ്ഞാപ്പു ഒഴികെ"" അവൻ മറ്റൊരു ലോകത്ത് ആണെന്ന് രുദ്രനു മനസിൽ ആയി... മറ്റൊന്നും പറയാതെ അകത്തേക്കു പോകുന്നവനെ സൂക്ഷിച്ചു നോക്കി രുദ്രനും വീണയും .... രുദ്രേട്ട.... "" ഹരികുട്ടൻ ആകാശിനെയും കൊണ്ട് അടുത്തേക് വന്നു ആവണിയുടെ കൂടെ അവന്റ അമ്മയും വന്നു.... ക്ഷമിക്കണം... ""

രുദ്രൻ അവർക്ക് മുൻപിൽ കൈ കൂപ്പി.... ചില വിധികളെ തടുക്കാൻ ആവില്ല.... ഈ ദുരിതങ്ങൾ നിങ്ങൾ അനുഭവിക്കണം എന്നത് ഭഗവാന്റെ നിശ്ചയം ആയിരുന്നു ആകാശിന്റെ മുടിയിൽ വാല്സല്യത്തോടെ തഴുകി അവൻ ...... സാറെ... "" എന്നോട് മാപ്പ് ചോദിക്കരുതേ.... ഒരിക്കലും അദ്ദേഹത്തെ തിരികെ കിട്ടും എന്നോ കാണും എന്നോ ഞാൻ പ്രതീക്ഷിച്ചില്ല...... പക്ഷെ ഈ കുഞ്ഞുങ്ങൾ അവർ എനിക്ക് ദൈവങ്ങൾ ആണ്..... കണ്ണ് തുടച്ചു ആ സ്ത്രീ... മ്മ്മ്... " രുദ്രൻ ഒന്ന് മൂളി........ തിരികെ തരും ജയന്തകനെ ഒരു മതിലകപ്പുറം ആ ശ്വാസം നിങ്ങളെ ഓർത്ത് നീറുന്നുണ്ട്.....വാവേ നീയും ആവണിയും കൂടി ഈ ചേച്ചിയെ കൊണ്ട് അകത്തേക്കു പൊയ്ക്കോളൂ നേരം ആറര ആയി കുളിച്ചു ഫ്രഷ് ആകു ആദ്യം....അവർക്കു നിർദേശം കൊടുത്തു രുദ്രൻ.... രുദ്രേട്ട.... "" അവർ പോയതും രുദ്രന് നേരെ തിരിഞ്ഞു ഉണ്ണി....ഇതിന്റെ പ്രതികാരം ജയന്തകനോട് തീർക്കുവോ അയാൾ.... എനിക്ക് അത്‌ ഒരു ഭയം ഉണ്ട്...... ഉണ്ണി അത്‌ പറയുമ്പോൾ ഹരികുട്ടന്റെ നെഞ്ചൊന്നു വിങ്ങി... ദയനീയം ആയി രുദ്രനെ നോക്കിയവൻ.... നീ വിഷമിക്കണ്ട ഹരികുട്ടാ.. ""

നിന്റ രുദ്രേട്ടൻ നിനക്ക് ഒരു വാക്ക് തന്നിരുന്നു... അത്‌ പാലിച്ചിരിക്കും.... നിന്റ ജയേട്ടനെ ജീവനോടെ തിരികെ തരും....... പോരെ.... ഹരികുട്ടന്റെ തോളിൽ പതുക്കെ തട്ടി രുദ്രൻ.... ലെച്ചു.. "" ഉണ്ണി പതുക്കെ സംശയത്തോടെ നോക്കി.... ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല... "" കണ്ണൻ വിളിച്ചിരുന്നു.... സെഡേഷൻ കൊടുത്തു..സാക്ഷാൽ നാരായണനു അപകടം വരുമ്പോൾ സ്വയം അറിഞ്ഞവൾ.....അത്‌ അവനും തിരിച്ചറിയുന്നുണ്ട് ആദികേശവന്റെ മുഖം അത്‌ വിളിച്ചു പറയുന്നു... രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു.. ചേട്ടച്ഛ.... "" ഹരിയേട്ടനെ ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണ് ഞാൻ... പക്ഷെ ഇങ്ങനെ ഒരു ബന്ധം അറിഞ്ഞില്ലല്ലോ....? ചിത്രൻ സംശയത്തോടെ നോക്കി..... എല്ലാം പറയാം ..... ആദ്യം എന്റെ മക്കൾ ഒന്ന് ഫ്രഷ് ആകു.. പിന്നെ ഇന്നലെ മുതൽ ഉറങ്ങാതെ പ്രാത്ഥനയോടെ കാത്തിരുന്നവരെ ആദ്യം സമാധാനിപ്പിക്.... .... രുദ്രൻ പുഞ്ചിരിച്ചു കൊണ്ട് പുറകിൽ നിൽക്കുന്ന അല്ലി, ഭദ്ര, ചിന്നു അവരിലേക് കണ്ണുകൾ പോയി .... ദേ ഏല്പിച്ചു പോയ കാമുകിമാരെ എല്ലാം ലോക്കറിൽ നിന്നും റിലീസ് ചെയ്‍തിട്ടുണ്ട്... ഒരു ദിവസത്തെ പലിശ തന്നാൽ എല്ലതിനെയും തിരിച്ചു തരും..... ദേവൂട്ടൻ മുൻപിൽ കയറി നിന്നു കൊണ്ട് ഭദ്രയേയും അല്ലിയെയും ചിന്നുവിനെയും പുറകിൽ തടഞ്ഞു വച്ചു..... ഈ ചെറുക്കൻ"""" ......

കുഞ്ഞൻ മുഖം ചുളിച്ചു.... കള്ളകാമുകന്മാരുടെ എല്ലാം മുഖത്തു ചെറിയ ജാള്യത നിറഞ്ഞു.... രുദ്രേട്ട നമുക്ക് അകത്തേക്കു പോയേക്കാം.. പലിശ കൊടുത്തിട്ട് ഏല്പിച്ച മൊതല് തിരികെ വാങ്ങട്ടെ അവർ....സ്വന്തം മുതൽ തന്നെ തിരികെ വാങ്ങണം കേട്ടോടെ..... ഉണ്ണി വിളിച്ചു പറഞ്ഞതും ഹരികുട്ടൻ പൊട്ടി ചിരിച്ചു... പ്രക്ഷുബ്ധത ഒഴിഞ്ഞ ചിരി .... നീ വാടാ ആകാശേ നമുക്ക് പലിശ കൊടുക്കാൻ പെണ്ണും ഇല്ല പിടക്കോഴി ഇല്ല... കിച്ചു അവന്റ തോളിൽ കൈ ഇട്ടു അകത്തേക്കു കൊണ്ട് പോയി.... സിംഗിൾ പസങ്കേ.....സിംഗിൾ പസങ്കേ... "" ദേവൂട്ടൻ ഉറക്കെ പാടിയതും തിരിഞ്ഞു നിന്നു കിച്ചു.... പോടാ പട്ടി... """ ആരും കാണാതെ ചെറുതായ് ആട്ടിയവൻ... ഇതെന്താ അവെഞ്ചാറോ..... """"" പെൺകുട്ടികളെ തടഞ്ഞു വച്ചു മുൻപിൽ നിൽക്കുന്ന ദേവൂട്ടനെ കണ്ണു കൂർപ്പിച്ചു നോക്കി സച്ചു..... അതേ.. "" അവെഞ്ചർ തന്നെ ആയുധം വേൽ ആണെന്ന് മാത്രം...... കളിക്കാതെ പലിശ എടുക്കടോ........ അല്ലങ്കിൽ ഈ മൂന്ന് എണ്ണം ഇവിടുന്നു അനങ്ങില്ല.......... നിനക്ക് പലിശ വേണം അല്ലെ... "" ഞൊടിഇടയിൽ കുഞ്ഞൻ അവന്റെ ഇടത്തെ കൈ പുറകോട്ട് വച്ചു നെഞ്ചോട് ചേർത്തതും പെൺകുട്ടികൾ വായപൊത്തി ചിരിച്ചു ....... രുദ്രച്ഛ."""""" എന്നേ കൊല്ലുന്നേ... ഓടിവായോ...... ""ഉറക്കെ കൂവിയവൻ ... ഇതെന്തിന്റെ കുഞ്ഞാണാവോ....

ചിത്രൻ തലയ്ക്കു കൈ കൊടുത്തു.... അകത്തു വേറെ രോഗികൾ ഉണ്ട് നീ അലച്ചു കൂവി അവർക്കുള്ള സ്വർഗകവാടം ഉടനെ തുറന്നു കൊടുക്കുവോ... ചീവീട്.... "" ചിത്രൻ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഇടം കൈ കൊണ്ട് എടുത്തു അകത്തേക്കു നടക്കുമ്പോൾ കണ്ണുകൾ അല്ലിയുടെ കണ്ണുകളുമായി കോർത്ത നിമിഷം ചെറു നാണത്തോടെ മുഖം താഴ്ത്തിയവൾ.... ഇച്ചേച്ചി എന്ത് നോക്കി നില്കുവാ പോയി ചേട്ടായിടെ അടുത്തേക് ചെല്ല്.... ഇവനുള്ള പലിശ ഞങ്ങൾ കൊടുത്തോളം.... കുഞ്ഞന്റെ വാക്ക് കേട്ടതും അല്ലിയുടെ ചുണ്ടുകൾ വിടർന്നു....അതിയായ സന്തോഷത്തോടെ അകത്തേക്കു ഓടി പോയിരുന്നവൾ..... അപ്പോൾ എന്റെ പലിശ..... "" ഇത് ചതിയാണ് ... കുഞ്ഞന്റെ കൈയിൽ കിടന്നു പുളഞ്ഞവൻ....... വാടാ സച്ചു ഇവന് ഇവന്റെ പലിശയും മുതലും ഇപ്പോൾ തന്നെ കൊടുത്തേക്കാം.... കുഞ്ഞൻ അവനെ എടുത്തു തോളിൽ ഇട്ടു കുളപ്പടവിലേക് നടന്നു കൂടെ സച്ചുവും.... . ഇവനെ എവിടെ കൊണ്ട് പോകുവാ ആദിയേട്ടാ... "" ഭദ്ര സംശയത്തോടെ നോക്കി..... കുളത്തിൽ മുക്കി കൊല്ലാൻ.. ""

രണ്ട് പേരും പോയി ടവ്വൽ എടുത്തുവാ.... ഇവനെ നമുക്ക് കുളിപ്പിക്കാം.... പോകും വഴി കുഞ്ഞൻ പറഞ്ഞു... കൂട്ടത്തിൽ ബ്രഷ് കൂടി നേരം വെളുത്തിട്ട് പല്ല് കൂടി തേച്ചിട്ടില്ല... കിച്ചു വിളിച്ചു പറഞ്ഞു.... ആാാ ഇനി അവളുമ്മാരോട് പറ തേച്ചുടെ തരാൻ... "" അല്ലിപെണ്ണ് എന്തായാലും ചേട്ടായിയെ കുളിപ്പിക്കാൻ പോയിട്ടുണ്ട്....ഇനി നിങ്ങളെ അവളുമാർ കുളിപ്പിക്കുന്നത് കൂടി കാണണം എനിക്ക് .... കുഞ്ഞന്റെ തോളിൽ കിടന്നു അവന്റെ ചെവിയിൽ ഇക്കിളി ഇട്ടു കുറുമ്പൻ... ഈ അലവലാതിയെ ഇന്ന് ഞാൻ....... "" കുഞ്ഞൻ പറഞ്ഞു കൊണ്ട് പടവിൽ നിന്നും കുളത്തിലേക് എടുത്തിട്ടവനെ...... ഒരു റൗണ്ട് നീന്തി തുടിച്ചു വന്നപ്പോഴേക്കും കുഞ്ഞനും സച്ചുവും എടുത്തു ചാടി.......... നീന്തി തുടിച്ചു തുടങ്ങിയപ്പോഴേക്കും ഭദ്രയും ചിന്നുവും വന്നു കഴിഞ്ഞിരുന്നു........ എടാ മതി നീ തല തുവർത്തി കയറി പൊയ്ക്കോ പനി പിടിക്കും..... """ സച്ചു ഒന്ന് മുങ്ങാം കുഴിയിട്ട് പടവിലേക് കയറി അവനെ ശാസിച്ചു ......... അയ്യടാ... "" അതങ്ങ് മനസ്സിൽ ഇരിക്കുകയെ ഉള്ളൂ.... എന്നേ പറഞ്ഞു വിട്ടിട്ട് ഇവളുമാരെ കൂടി വെള്ളത്തിൽ ഇറക്കാൻ അല്ലെ.... കുറുമ്പൻ പറഞ്ഞതും ചിന്നു കണ്ണ്‌ തള്ളി...... പോടാ അവിടുന്ന് ".... കുഞ്ഞൻ പടവിലേക് കയറിയതും ഭദ്ര ചിരിച്ചോണ്ട് അവന്റെ തല തുവർത്തി കൊടുത്തു...... വാല്യേട്ട...

"" ഇതൊക്കെ കാണുമ്പോൾ എനിക്കും ഒന്ന് പ്രേമിക്കാൻ തോന്നുന്നു.... മുപ്പത്തി രണ്ട് പല്ലും വെളിയിൽ കാണിച്ചു ഒന്ന് ഇളിച്ചു കൊണ്ട് കയറി വന്നതും കുഞ്ഞന്റെ ഒരു ചവുട്ടിനു വെള്ളത്തിലേക്ക് വീണതും ഒരുമിച് ആയിരുന്നു .... ഭദ്രയും ചിന്നുവും പൊട്ടി ചിരിച്ചു തുടങ്ങി..... ആദ്യം പ്രായപൂർത്തി ആയിട്ട് വാ നീ...... സച്ചു ഉറക്കെ ചിരിച്ചു ....... കള്ളകളി... കള്ളകളി.... """"ഇവള്മാർക്ക്‌ അതിന് പ്രായപൂർത്തി ആയോ... എനിക്ക് മൂന്നു മാസം കൂടി കഴിഞ്ഞാൽ പതിനെട്ടു തികയും..... വെള്ളത്തിൽ കൈ ഇട്ടു അടിച്ചവൻ..... അതെന്താ ദേവേട്ടനും ഭദ്രേച്ചിയും ഒരു ക്ലാസ് അല്ലെ ചേച്ചിക് പതിനേഴു ആകുന്നത് അല്ലെ ഉള്ളൂ.....ചിന്നു സംശയത്തോടെ നോക്കി... അതോ അവൻ ഒന്നാം ക്ലാസിൽ ഒന്ന് തോറ്റു അത് കൊണ്ടാ....സച്ചു ടവൽ കൊണ്ട് ദേഹം തുടച്ചു..... പോടോ... "" അപവാദം പറഞ്ഞു പരത്താതെ.... കരയിലേക്കു കയറി അവൻ സച്ചുവിന്റെ തോർത്ത്‌ വാങ്ങി തല തുവർത്തി തുടങ്ങിയതും കുഞ്ഞൻ അത്‌ വാങ്ങി അവനെ നെഞ്ചോട് ചേർത്ത് തുവർത്തി കൊടുക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു ഭദ്ര...........

ഏട്ടന്റെയോ അച്ഛന്റെയോ ഒക്കെ വാല്സല്യം അവനിൽ നിറയുന്നത് അവൾ കണ്ടു.... ശരിക്കും ദേവേട്ടൻ തോറ്റോ സച്ചുവേട്ട..... "" ചിന്നു ആകാംഷയോടെ നോക്കി.... ഇവൾക് ഇത് വിടാൻ ഉദ്ദേശ്യം ഇല്ലേ... " തോറ്റത് നിന്റെ ചേട്ടായി..... കൊഞ്ഞനം കുത്തി കാണിച്ചവൻ.... അടങ്ങി നിൽക്കട അവിടെ... കുഞ്ഞൻ ഒരു അടി കൊടുത്തു.... ചിന്നുമോളേ അത്‌ വേറെ ഒന്നും അല്ല... ജനിച്ചപ്പോൾ തൊട്ടു മീനു അമ്മേടെ കൈയിൽ നിന്നും വേറെ എങ്ങോട്ട് പോകില്ല....അച്ഛനും ചന്തുമായും ട്രാൻസ്ഫർ കിട്ടി പോകുമ്പോൾ എന്നെയും കേശുനെയും നോക്കുന്നത് ആവണിഅമ്മയും രുക്കുഅമ്മയും ആയിരുന്നു.... ഞങ്ങളെ മാത്രം അല്ല എല്ലാവരെയും """അതാണ് സത്യം.... പക്ഷെ ഈ മരങ്ങോടൻ മാത്രം ആരുടെ കൂടെ നിൽക്കില്ല...... ചന്തുമായും മീനു അമ്മയും പോകുന്ന കൂട്ടത്തിൽ അവനും പോകണം....അങ്ങനെ ഇവൻ ഒന്നിൽ പഠിക്കുമ്പോൾ പഞ്ചാബിൽ നിന്നും തമിഴ്നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടി ചന്തുമാ വന്നു അവിടുത്തെ ക്ലൈമറ്റ് മീനു അമ്മക് പിടിക്കാത്തത് കൊണ്ട് വല്യൊത്തു മീനുഅമ്മേയെയും ഇവനെയും നിർത്തി... പഞ്ചാബിലെ ഇവന്റെ പഠിത്തത്തിന്റെ കൂടുതൽ കൊണ്ട് വീണ്ടും ഇവിടെ ഒന്നിൽ തന്നെ ചേർത്തു.... മലയാളം അക്ഷരം ശരിക്കു അറിയില്ലായിരുന്നു അതാണ് കാരണം...

മറ്റേ കാര്യം കൂടി പറ വല്യേട്ട...സച്ചു വിളിച്ചു പറഞ്ഞതും ദേവൂട്ടൻ കണ്ണുരുട്ടി..... കുഞ്ഞന്റെ ചിരി കണ്ടതും അവന്റെ വായ പൊത്തി കുറുമ്പൻ... വല്യേട്ട..."" പറയല്ലേ... പ്ലീസ്... "" പറ ആദിയെട്ടാ.... "" ഭദ്ര അവന്റെ കയ്യിൽ പിടിച്ചു... വാല്യേട്ട പറയല്ലേ... ഒരു കണ്ണ്‌ അടച്ചു ദയനീയം ആയി നോക്കിയവൻ.. അഞ്ച് വയസ് വരെ ഇഞ്ഞീ കുച്ചണം എന്നാലേ കുഞ്ഞ് വാവ ഉറങ്ങുകയുള്ളാരുന്നു....ഇവന്റെ ഇഞ്ഞി കുടി നിർത്താൻ ചെന്നിനായകം മേടിച്ചു മേടിച്ചു അങ്ങാടികടക്കാരൻ ആ കാശിനു ഒരു ബെൻസ് വാങ്ങി .... സച്ചു വിളിച്ചു പറഞ്ഞു കൊണ്ട് ടവൽ ആഞ്ഞു വീശി വെള്ളം കളഞ്ഞു .... ഛെ.. "" നശിപ്പിച്ചു.... കാല തനിക് എന്തിന്റെ കേടാ... ഗേൾസിന്റെ മുൻപിൽ എന്നേ നാണം കെടുത്തി... സച്ചുവിന്റെ വാക്കുകൾ കേട്ടതും ഭദ്ര ചെറിയ നാണത്തോടെ കുഞ്ഞന്റെ കൈയിൽ നിന്നും പിടി വിട്ടു..... കുളപടവിനു അപ്പുറം മതിലിനു വശത്തായി ഒരു തലയനക്കം കണ്ടതും കുഞ്ഞൻ ഒന്ന് എത്തി നോക്കി........അവന്റെ നോട്ടം ചെന്നതും പെട്ടന്ന് തന്നെ അയാൾ തല തിരിച്ചു പോകാൻ ഒരുങ്ങി.... അതേ... "" ഒന്ന് നിന്നെ.... കുഞ്ഞന്റെ ശബ്ദം ഉയർന്നു... ആദിയേട്ടാ... "" വേണ്ട.... നിഷേധാർത്തിൽ ഭദ്ര തലയാട്ടി അവന്റെ കയ്യിൽ കുറുകെ പിടിച്ചു.... ഏയ് ഒന്നും ഇല്ല.. ""

ജയന്തകൻ മാമൻ ആണ് അത്... അവളുടെ കൈ വിട്ടു പടവുകൾ കടന്നവൻ മതിലിനു അടുത്തേക് ചെന്നു....... കുഞ്ഞേ... "" ഞാൻ.... ഞാൻ... ഞാൻ വെറുതെ നോക്കിയതാ... ശബ്ദം ഇടറി അയാൾ പോകാൻ ഒരുങ്ങി.... എന്തിനാ കള്ളം പറയുന്നത് വെറുതെ നോക്കിയത് അല്ല എന്ന് എനിക്ക് അറിയാം... """ ഈ ചാരപ്പണി ജാതവേദൻ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തു അറിയുമോ..... ചെറിയ ചിരിയോടെ നോക്കിയവൻ.... എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ തയാറാണ് കുഞ്ഞേ.... തീർന്നാൽ മതി എന്നേ ഉള്ളൂ ഈ ജന്മം.... കണ്ണൊന്നു തുടച്ചു അയാൾ..... അങ്ങനെ തീരേണ്ട ജന്മം അല്ലലോ... "" ഈ മനസിലെ നന്മ സാക്ഷാൽ മഹാദേവൻ കാണാതെ പോകില്ല.....കുഞ്ഞൻ അത്‌ പറയുമ്പോൾ ഒന്ന് നെടുവീർപ്പിട്ടു ജയന്തകൻ... കുഞ്ഞേട്ടാ... "" ദോ നില്കുന്നു നല്ല പഴുത്ത മാമ്പഴം രണ്ടെണ്ണം തരുവോ എന്നു ചോദിക്കട്ടെ.... പുറകിൽ നിന്നു ദേവൂട്ടൻ സച്ചുവിനെ തോണ്ടി..... ഓണത്തിന്റെ ഇടയിൽ ആണോടാ പുട്ട് കച്ചവടം.. വല്യേട്ടൻ എടുത്തു കുളത്തിൽ ഇടും വീണ്ടും.... സച്ചു പല്ല് കടിച്ചു... ഇന്നലെ തൊട്ട് ഞാൻ ഉന്നം വച്ചിരിക്കുവാ "" നിനക്ക് വേണോടി... നിനക്ക് വേണോ... പെൺപിള്ളേരോട് ചോദിക്കുമ്പോൾ തലയാട്ടി ഇരുവരും..... കുറച്ചു ദിവസം ആയി ഹൈസ് നല്ല മണം മൂക്കിലേക് വരുന്നു....

നീ ധൈര്യം ആയി എറിഞ്ഞു വീഴ്ത്തിക്കോ..ഒരു കല്ലെടുത്ത്‌ അവന്റെ കയ്യിൽ കൊടുത്തു ഭദ്ര .... ജയന്തകൻ മാമനെ കൊണ്ട് എടുപ്പിക്കാം... ഭദ്ര ചുണ്ടൊന്നു നുണഞ്ഞു കൊണ്ട് അവനെ പ്രോത്സാഹനം നൽകി.. നിമിഷനേരങ്ങൾക് ഉള്ളിൽ വലിയൊരു ശബ്ദം ആണ് അവിടെ മുഴങ്ങിയത്..... കുഞ്ഞനും ജയന്തകനും ഒന്ന് ഞെട്ടി തിരിഞ്ഞു..... അത്‌... അത്‌... വാല്യേട്ട ഞാൻ... ഞാൻ മാവിൽ..... മാമ്പഴം കുത്തി നിറഞ്ഞു നിൽക്കുന്ന മാവിലേക് കൈ ചൂണ്ടി ദേവൂട്ടൻ.... പണി പാളി....നല്ല""" ഉന്നം ..... സച്ചു ചുണ്ട് കൂട്ടി പിടിച്ചു..... കുഞ്ഞന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നത് കാണ്കെ ഭദ്രയും ചിന്നുവും സച്ചുവും പുറകോട്ടു ഒന്ന് വലിഞ്ഞു.... കുഞ്ഞേ.... "" കല്ല് വീണത് അവന്റെ മന്ത്രവാദപുരയുടെ മുകളിലാണ്.... ഇനി ഇവിടെ നിൽക്കണ്ട ഓടിക്കോ...... അത്രയും പറഞ്ഞു കൊണ്ട് ജയന്തകൻ പേടിച്ചു ഓടുമ്പോൾ ഭദ്രയിലും ചിന്നുവിലും ഭയം നിറഞ്ഞു ... ആദിയേട്ടാ... നമുക്ക് ഇവിടെ നിൽക്കണ്ട... ഭദ്ര പേടിച്ചു അവന്റെ കൈയിൽ പിടിക്കുമ്പോൾ അവന്റെ കണ്ണുകൾ ദേവൂട്ടനിലേക്ക് ചെന്നു...... സച്ചു ഈ കുരുത്തക്കേടിനെയും കൊണ്ട് ഓടിക്കോ........ """""" കുഞ്ഞൻ ദേഷ്യപ്പെട്ടതും സച്ചു അവന്റെയും ചിന്നുവിന്റെയും കൈ പിടിച്ചു ഓടി കഴ്ഞ്ഞിരുന്നു..... വാ.. "" നമുക്കും പോകാം... ഭദ്ര അവന്റെ കൈയിൽ പിടിച്ചു വലിച്ചതും പുറകോട്ടു വന്നു അവന്റ നഗ്നമായ നെഞ്ചിൽ തട്ടി നിന്നവൾ.... സംശയത്തോടെ ആ കണ്ണുകളിലേക്കു നോക്കി.....

നമ്മൾ അങ്ങോട്ട് അല്ല ഇങ്ങോട്ട് ആണ് ഓടാൻ പോകുന്നത്""""" ഭദ്രയുടെ കയ്യിൽ പിടിച്ചു മാറ്റപ്പുരയിലേക് ഓടിയവൻ..... വിട് ആദിയേട്ടാ... "" കൈ വിടുവിക്കാൻ ശ്രമിച്ചവൾ.. അടങ്ങി നിൽക്ക് പെണ്ണേ കുതറാതെ.... "" ഇരു കയ്യും ഇടുപ്പിലൂടെ ചേർത്ത് തന്റെ നെഞ്ചിലേക് വലിച്ചു ഇട്ടവളേ........ സോറി.... "" ഞാൻ കൂടെ സമ്മതിച്ചിട്ട് ആണ് ദേവൂട്ടൻ മാവിന് കല്ല് എറിഞ്ഞത്... അവനെ വഴക് പറയരുതേ..... മ്മ്മ്ഹ.. ""ഇല്ല.... ആ നിമിഷം അതായിരുന്നു ശരി..നിങൾ അറിയാതെ ചെയ്തത് വലിയൊരു നന്മ ആണ്...ഒന്നും മനസിൽ ആകാതെ നിൽക്കുന്ന ഭദ്രയുടെ മുടിയിഴകളെ മെല്ലെ താലോടി അവൻ... ഇത് വരെ ഒന്നും കഴിച്ചില്ല അല്ലെ... വിശക്കുന്നില്ലേ പെണ്ണേ "" താടി തുമ്പിൽ പിടിച്ചു പതിയെ ഉയർത്തി..... മ്മ്ഹ്ഹ്....ഇല്ല "" നന്ദൻമാഷിനെയും കൊണ്ട് വരുന്നു എന്ന് അറിഞ്ഞ നിമിഷം ആണ് ശ്വാസം പോലും നേരെ വീണത്.... അത്രക് ഇഷ്ടം ആണോ നിനക്ക് എന്നേ... പിടിക്കുന്ന കണ്ണുകളെ പ്രണയം നിറച്ച മിഴികളാൽ ഉഴിഞ്ഞവൻ...... മ്മ്.. "" ചെറു കുറുകൽ മാത്രം അവളുടെ തൊണ്ടകുഴിയിൽ തടഞ്ഞു നിക്കുമ്പോൾ ഈറൻ നിറഞ്ഞ അവന്റെ മുടിയിഴകൾ അവളുടെ കഴുത്തിൽ തട്ടിയതും ഒന്ന് പിടഞ്ഞു പെണ്ണ്.... തന്റെ കാതിൽ അവന്റെ പല്ലുകൾ അമരുമ്പോൾ മെല്ലെ ഒന്ന് ഉയർന്നു പൊങ്ങി.....

കൈകൾ സ്ഥാനം മാറി ഇടുപ്പിൽ അമരുമ്പോൾ അവന്റെ നനഞ നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന രോമങ്ങളിൽ മുഖം ചേർത്ത് കണ്ണടച്ച് നിന്നവൾ.......... ഭദ്രേ.... "" മ്മ്.. "" നെറുകയിൽ ചുണ്ട് അമർത്തിയവൻ... വാ വന്നു ആഹാരം കഴിക്കു.. "" എനിക്കായി തലേന്ന് തുടങ്ങിയ ഉപവാസം അല്ലെ... ഞാൻ തന്നെ അത്‌ മുറിച് തരാം....... "" അവളുടെ നെറ്റിയിൽ അധരങ്ങൾ ചേർത്ത് വെച്ചവൻ..... ഈ ജന്മം മുഴുവൻ ആ മഹാദേവൻ തന്റെ ഭദ്രക്ക് കാവൽ ആയി ഉണ്ടെന്നു ഉള്ള ഓര്മപെടുത്തലോടെ.... 💠💠💠💠 ജലന്ധരന്റെ മുൻപിൽ മറിഞ്ഞു കിടക്കുന്ന ഓടിന്റെ മൊന്ത "" അതിൽ നിന്നും പുറത്തേക് ഒഴുകുന്ന രക്തവർണ്ണം നിറഞ്ഞ ദ്രാവകം......... ... ആ മൊന്ത തട്ടി തെറിപ്പിച്ച കരിം കല്ല് അതിനോട് ചേർന്നു കിടക്കുന്നു.... ചുറ്റും പൊട്ടി ചിതറിയ ഓടിൻ കഷ്ണങ്ങളും.... നാല്പത്തി ഒന്ന് കപാലം കഴുത്തിൽ അണിഞ്ഞ ഉഗ്രരൂപിണി ആയ കാളികു നിവേദിച്ച രക്തം....അതിൽ മെല്ലെ കൈകൾ കൊണ്ട് ഉഴിഞ്ഞു ജലന്ധരൻ..... കഴിഞ്ഞ ഇരുപത്തി മൂന്നു ദിവസം ആയി നന്ദന്റെയും ചിത്രന്റെയും പേരിൽ മുടങ്ങാതെ താൻ നൽകുന്ന നിവേദ്യം അതിന്റെ പരിസമാപ്തി ആയിരുന്നു ഈ നിമിഷം...... """" ഇത് വരെ മുടങ്ങി ഇല്ല..... പക്ഷെ ഇന്ന് ഈ നിമിഷം അതും അവസാന നിമിഷം ഇരുപത്തിമൂന്നാമത്തെ രക്തനിവേദ്യം .....

കാളിക്കായി അർപ്പിക്കുമ്പോൾ ഓട് ഇളക്കി വന്ന ഈ കരിംകല്ല് എല്ലാം തട്ടി തെറിപ്പിച്ചിരിക്കുന്നു..... അതിനർത്ഥം എന്താണ് നെല്ലിമല മൂപ്പൻ പരാജിതൻ ആയെന്നോ.."""? എന്തിന് എന്റെ മുൻപിൽ ഈ പുകമറ സൃഷിക്കുന്നു...... ... ...... കാളി എന്ത് കുറവാണ് നിനക്ക് ഞാൻ തരുന്നത്....... പല്ലുകൾ കൂട്ടി പിടിച്ചവൻ ആ കരിം കല്ല് കൈയിൽ എടുത്തു.... ആഹ്ഹ്ഹ്... ""ആഹ്ഹ്ഹ്..... """" ആഹ്ഹഹ്ഹ...... അലറികരഞ്ഞവൻ...... "" വീണ്ടും വീണ്ടും ആ കല്ലിലേക് നോക്കിയവൻ...... അതിൽ തെളിഞ്ഞു നിൽക്കുന്ന സുബ്രഹ്‌മണ്യ സ്വാമിയുടെ വരമുദ്ര............. "" തകർത്തു കളഞ്ഞു അല്ലെ കാളിക്ക് നൽകുന്ന എന്റെ രക്ത നിവേദ്യം......... ( സ്വാമിയുടെ കൈയിൽ കാണുന്ന ആ ചിത്രം വരമുദ്ര എന്നാണ് പറയുന്നത് ) 💠💠💠💠 ചായ.... "" അല്ലി ഒരു ഗ്ലാസ്‌ ചായയുമായി അകത്തേക്കു വന്നു... കുളികഴിഞ്ഞു ഇടം കയ്യാൽ തല തുവർത്താൻ നന്നേ പാട് പെടുന്നത് കണ്ടതും ചായ ഗ്ലാസ് ടേബിളിൽ വെച്ചവൾ അവന് അരികിലേക്കു ചെന്നു ഇടത്തെ കൈയിൽ പിടിച്ചു കട്ടിലിൽ ഇരുത്തി..... ചെറിയ ചിരിയോടെ ടവൽ വാങ്ങി ഈറൻ മുടിയിഴയകളിലെ നനവ് പതിയെ ഒപ്പി എടുക്കുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ പച്ചക്കൽ മൂക്കുത്തിയിൽ ഉടക്കി നിന്നു....... മ്മ്.. "" എന്തെ... "" ചെറിയ നാണം സമർത്ഥമായി ഒളിപ്പിക്കാൻ ശ്രമിച്ചവൾ......... ഒന്നുമില്ല... ""

തലയാട്ടുമ്പോൾ അവന്റ കണ്ണുകളിൽ നിറയുന്ന സ്വാത്വിക ഭാവത്തിനു പ്രണയം എന്ന മനോഹര ഭാവവും കൂട്ട് വരുന്നത് അവൾ തിരിച്ചു അറിഞ്ഞു.... ഞാൻ..... ഞാൻ.. ചായ എടുത്തു തരാം.... "" അതിനെ മറികടന്നു തിരിഞ്ഞതും ഇടം കയ്യാൽ അവളുടെ വലം കൈയിൽ പിടിച്ചു നിർത്തി ചിത്രൻ.... നാണം കൊണ്ട് മുഖം താഴ്ത്തുമ്പോൾ മെല്ലെ എഴുനേറ്റ് വന്നവൻ.... അവളുടെ കതോരം ചേർന്നു.... താങ്ക്സ്.... """""" നനുത്ത ശ്വാസം കഴുത്തിൽ പതിഞ്ഞതും ഒന്ന് പുളഞ്ഞു പെണ്ണ്....... അവന്റെ ഇടത്തെ കയ്യിൽ അതിനു തെളിവായി അവളുടെ നഖ മുദ്ര ആഴ്ന്നിറങ്ങി....... ചിത്തുവേട്ട.... എന്നോട് താങ്ക്സ് പറയണോ... "" ഈ നെഞ്ചിലെ ശ്വാസത്തിന്റെ ഓരോ താളവും എനിക്ക് അറിയാം.... അവന്റെ നെഞ്ചിലേക് തല ചായ്ക്കുമ്പോൾ ഇടം കയ്യാലെ മുടിയിഴകളെ തലോടി അവൻ.... ചിത്തു.... """മോ......... """""""അകത്തേക്കു വന്നപാടെ ഉണ്ണി കണ്ണൊന്നു തള്ളി......ചിത്രൻ അല്ലിയിൽ നിന്നും പിടഞ്ഞു മാറി.... ഓഹ്... "" സോറി....സോറി.... """ ഉണ്ണി ചാടി പുറത്ത് ഇറങ്ങി.... ചിത്രൻ കണ്ണുകൾ കൂട്ടി അടച്ചു... ജാള്യത മുഖത്തു നിറയുമ്പോൾ അല്ലി നാണം കൊണ്ട് മുഖം പൊത്തി.... ശേ.. "" വേണ്ടായിരുന്നു.....വലത്തെ കൈ കൊണ്ട് തലയിൽ ഒന്നു കൊട്ടി ഉണ്ണി മുന്പോട്ട് നടന്നതും പാട്ടും പാടി കൊണ്ട് കിച്ചു ഓടി വന്നു......

നീ എങ്ങോട്ടാ ചാടി തുള്ളി പോകുന്നത്..... ഉണ്ണി അവനെ തടഞ്ഞു...... ഞാൻ ഒന്ന് ചേട്ടായിയെ കണ്ടിട്ട് ഇപ്പോൾ വരാം ...മുന്പോട്ട് ആഞ്ഞവൻ """" നീ.. നീ ഇപ്പോൾ അങ്ങോട്ട് പോകണ്ട... "" അവന്റ കോളറിൽ പിടിച്ചു നിർത്തി ഉണ്ണി... ഈ അച്ഛന്റെ കാര്യം... ഞാൻ പോയാൽ എന്താ..... "" അത്‌.. അത്‌.. അവിടെ അല്ലി ഉണ്ട്... "" നീ.. ഇപ്പോൾ പോകണ്ട..... """ അതെന്താ അല്ലിക് ആഭരണം """ ഛെ "" തലയ്ക്കു ഒന്ന് കൊട്ടിയവൻ... ഇച്ചേച്ചി ഉണ്ടെങ്കിൽ ഞാൻ പോയാൽ എന്താ.... നീ കുറച്ചു കഴിഞ്ഞു പോയാൽ മതി....ഒരു കൈ കെട്ടി മറുകൈയിലെ നഖം കടിച്ചു നിൽക്കുന്ന ഉണ്ണിയുടെ മുഖത്തെ ഭാവങ്ങൾ ഒപ്പി എടുത്തു കിച്ചു.... അച്ഛൻ വല്ലോം കണ്ടോ... "" ദിലീപ് സ്റ്റൈലിൽ ഉണ്ണിയുടെ കവിളിൽ തോണ്ടി.... ആാാ.. "" ചെറുതായിട്ട്... "" ഓർക്കാതെ പറഞ്ഞതും ഉണ്ണി ഒന്ന് ഞെട്ടി.. "" പോടാ ചെക്കാ അവിടുന്ന്... ഒന്നിലേലും ഞാൻ നിന്റെ അച്ഛൻ അല്ലെ....തെമ്മാടി.... " കുറുമ്പൊടെ ശാസിച്ചു മുൻപോട്ട് നടന്നതും കിച്ചു വിളിച്ചു പറഞ്ഞു......... അതേ അങ്ങോട്ട് പോകണ്ട.. "" അവിടെ വല്യേട്ടനും ഭദ്രയും ഉണ്ട്...... "" കിച്ചു വായ പൊത്തി ചിരി അമർത്തി ...

ഇവിടെ ധൈര്യം ആയി കണ്ണു തുറന്നു പോകാൻ പറ്റുന്ന ഏതെങ്കിലും സ്ഥലം ഉണ്ടോ.... ഉണ്ണി പതുക്കെ തിരിഞ്ഞു നോക്കി... ഉണ്ടല്ലോ... "" ഒരു സ്ഥലം ഉണ്ട്...അച്ഛന് പറ്റിയതാണു... കിച്ചു തലയാട്ടി... എവിടെ...""" ഉണ്ണിയുടെ കണ്ണുകൾ വികസിച്ചു... ദോ.. "" ആ മുറി അവിടെ എന്റെ ആവണി അമ്മ ഉണ്ട്... ധൈര്യം ആയിട്ട് അങ്ങോട്ട്‌ പൊയ്ക്കോളൂ..... കിച്ചു കൈ ചൂണ്ടി.... പോടാ അവിടുന്നു ഒരിക്കൽ ഒന്ന് പോയതിന്റെ ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.... അവൻ കിച്ചുനെ അടിമുടി നോക്കി.... എന്റെ ചെകുത്താന്മാരെ... നെഞ്ചിൽ കൈ വച്ചവൻ...... അമ്മയോട് പറയട്ടെ... "" ഒരു പുരികം ഉയർത്തി കള്ള ചിരിയോടെ നോക്കിയവൻ...... ചതിക്കല്ലേ എന്റെ പൊന്ന് മോനെ.... "" നിന്നെ ഒന്നും കുടിച്ച വെള്ളത്തിൽ പോലും എനിക്ക് വിശ്വാസം ഇല്ല....... " ആ പിന്നെ രുദ്രേട്ടൻ എല്ലാവരും ബാൽകണിയിൽ വരാൻ പറഞ്ഞിട്ടുണ്ട്.....ചിത്തുനെ വിളിക്കാൻ വന്നതാ ഞാൻ..... ഇനി നീ പതുക്കെ വിളിച്ചോണ്ട് വന്നാൽ മതി ഞാൻ ഇനി അങ്ങോട്ട് ഇല്ല...... ....... ഉണ്ണി അവന് നിർദേശം കൊടുത്തു മുന്പോട്ട് നടന്നു..... 💠💠💠💠 ബാൽകണിയിൽ ഹരികുട്ടനു ചുറ്റും കൂടി കുട്ടി പട്ടാളം മുഴുവൻ........ ഹരികുട്ടൻ ആരെന്നും എന്താണ് അവിടെ സംഭവിച്ചതെന്നും അറിയാൻ എല്ലവരും ഒരു പോലെ ആകാംഷയോടെ നോക്കുമ്പോൾ ഒരാളുടെ കണ്ണ്‌ മാത്രം ലേശം കുശുമ്പോടെ ആകാശിൽ തറഞ്ഞു നിന്നു........ദേവൂട്ടന്റെ....... "" ( തുടരും )

NB:: part 28 നിങ്ങളിൽ പലർക്കും കൺഫ്യൂഷൻ ഉണ്ടായി എന്ന് മനസ്സിൽ ആയി......വളരെ ചുരുക്കി പറഞ്ഞാൽ ആദിശങ്കരൻ കരിംചാത്തനെ കുറിച്ചും ആ ബലി കർമ്മത്തെ കുറിച്ചും രുദ്രനിൽ നിന്നും അറിയുന്നത് അവന്റെ ഓർമ്മകളിലൂടെ ഒന്ന് പോയി.............. അത്രേം ഉള്ളൂ......... ആ കർമ്മം മുടക്കി അവർ തിരികെ വന്നിട്ടുണ്ട്....... ഈ കഴിഞ്ഞ ഇരുപത്തി മൂന്നു ദിവസവും കാളിക്ക് രക്ത നൈവേദ്യം മുടങ്ങാതെ നൽകി ജാതവേദൻ...... അതും ആ ബലിയുടെ ഒരു ഭാഗം...... പക്ഷെ അവസാന ദിവസത്തെ രക്ത നൈവേദ്യം കുറുമ്പൻ ഒന്ന് മാമ്പഴം എരിഞ്ഞു വീഴ്ത്തി തകർത്തു.... അവന് നല്ല ഉന്നം ഉണ്ടയിരുന്നു 🙈.......... ഇവിടെ സംശയം ഇല്ല എന്ന് വിശ്വസ്‌കിക്കുന്നു.. അവിടെ ഒരു കാര്യം കുറുമ്പനും ഭദ്രയും സ്വത്വം ശരിക്കും അറിഞ്ഞിട്ടില്ല.... പക്ഷെ അവരുടെ ഉപബോധ മനസിൽ അവർ അറിയാതെ പ്രവർത്തിക്കുന്നുണ്ട് അതിനു തെളിവാണ് ഇത് എല്ലാം ...... രക്ത നൈവേദ്യം ഏതെങ്കിലും blood bank പോയി എടുക്കുന്നത് ആണോ എന്ന് ചോദിക്കരുത്..... 🙈🙈 ഏതെങ്കിലും സാധു മൃഗത്തിന്റേതും ആകാം.... അതൊക്കെ ദുര്മന്ത്രവാദത്തിന്റെ ഭാഗങ്ങൾ ആണ് അവിടെ മന്ത്രവും ഉണ്ട്... ഞാൻ ആ മന്ത്രങ്ങൾ ഇനി ഉപയോഗിക്കില്ല.... കാരണം കുട്ടികളുടെ രൂപം നൽകിയത് എന്റെ കുഞ്ഞിന്റെ ഉൾപ്പടെ നമ്മുടെ കൂട്ടുകാരികളുടെ മക്കളുടെയും ആണ്........

അത്‌ കൊണ്ട് മന്ത്രം skip ചെയ്യുന്നു.... അങ്ങനെ ച്യ്യണം എനിക്ക് ഉപദേശം തന്ന എന്താ ചേച്ചികുട്ടി ഒരുപാട് താങ്ക്സ്....... കഴിഞ്ഞ പാർട്ടിൽ നിങ്ങൾക് വരുത്തിയ കൺഫ്യൂഷൻ ഞാൻ ക്ഷമ ചോദിക്കുന്നു...... 🙏പിന്നെ ആ ഭാഗം അങ്ങനെ പോയില്ല എങ്കിൽ നിങ്ങൾ തന്നെ ചോദിക്കും ചുപ്രനെ അഗ്നിയിൽ ദഹിപ്പിക്കണം എന്ന് ഒക്കെ ആദിശങ്കരൻ എങ്ങനെ അറിഞ്ഞു എന്ന്.......... അത്‌ ഒഴിവാക്കാൻ ആണ് അത്‌ എഴുതിയത് പക്ഷെ കുറച്ചു പേർക്കെങ്കിലും അത്‌ ബോർ ആയി എന്ന് തോന്നി......... ഇനി അറിയാൻ ഉള്ളത്.... ഹരികുട്ടനെ ചുറ്റിപറ്റി ഉള്ള കാര്യങ്ങൾ....അടുത്ത പാർട്ടിൽ നിങ്ങളുടെ സംശയങ്ങൾ എല്ലാം തീരും......... മറ്റൊരു കാര്യം കൂടി.....നോട്ടിഫിക്കേഷൻ വരുമ്പോൾ ആക്രാന്തം മൂത്തു ഓടി വന്നു വായിക്കരുത് ചിലപ്പോൾ കിളി ഒക്കെ പറന്നെന്നു ഇരിക്കും.... സമയം എടുത്തു വായിച്ചു നോക്കു കൺഫ്യൂഷൻ വരില്ല .... നിങ്ങളുടെ സംശയം തീരാൻ ഓരോ ഭാഗവും ഞാൻ എടുത്തു പറയാറും ഉണ്ട്........ അത്രേം റിസ്ക് എടുത്തു മണിക്കൂറുകൾ കൊണ്ട് ആണ് ഞാൻ എഴുതുന്നത്.... നിങ്ങൾ ഓടിച്ചു വായിച്ചിട്ട് വന്നു പറയും ഒന്നും മനസിൽ ആയില്ല എന്ന്.... എന്നിട്ട് ഒന്ന് കൂടി വായിച്ചിട് പറയും രണ്ടാമത് വായിച്ചപ്പോൾ മനസിൽ ആയി എന്ന്...... ഞാൻ മണിക്കൂറുകൾ നിങ്ങക്ക് വേണ്ടി സമയം ചിലവഴിക്കുമ്പോൾ...... എനിക്ക് വേണ്ടി സ്വസ്ഥം ആയി ഒരു പത്തു മിനിറ്റ് നിങ്ങളക് കണ്ടെത്തി കൂടെ.... അങ്ങനെ വായിച്ചാൽ കിളി പറക്കാതെ കൺഫ്യൂഷൻ ഇല്ലാതെ കാര്യങ്ങൾ മനസിൽ ആക്കാൻ കഴിയും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story