ആദിശങ്കരൻ: ഭാഗം 30

adhishankaran

എഴുത്തുകാരി: മിഴിമോഹന

ബാൽകണിയിൽ ഹരികുട്ടനു ചുറ്റും കൂടി കുട്ടി പട്ടാളം മുഴുവൻ........ ഹരികുട്ടൻ ആരെന്നും എന്താണ് അവിടെ സംഭവിച്ചതെന്നും അറിയാൻ എല്ലവരും ഒരു പോലെ ആകാംഷയോടെ നോക്കുമ്പോൾ ഒരാളുടെ കണ്ണ്‌ മാത്രം ലേശം കുശുമ്പോടെ ആകാശിൽ തറഞ്ഞു നിന്നു........ദേവൂട്ടന്റെ....... "" ആദിശങ്കരന്റെ നെഞ്ചോട് ചേർന്നു ഇരിക്കുന്ന ആകാശ്.... അവന്റ മുടിയിഴകളെ തഴുകുന്ന വല്യേട്ടന്റെ കൈകളെ ചുണ്ട് കൂർപ്പിച്ചു നോക്കി.... എന്താടാ... "" കുഞ്ഞൻ പുരികം ഉയർത്തി നോക്കിയതും തല താഴ്ത്തി അവൻ... കണ്ണിൽ നിന്നും അല്പം നീർ പൊടിഞ്ഞത് തുടക്കുന്നത് കണ്ടാണ് രുദ്രനും ഉണ്ണിയും അവിടേക്കു വരുന്നത്.....ഉണ്ണി ചന്തുവിന്റെ വീൽ ചെയർ ഉരുട്ടി ആണ് വന്നത്..... മെല്ലെ ഒന്ന് ചിരിച്ചു മൂന്നു പേരും.... ദാ അവിടെ കുശുമ്പ് എടുത്തു തുടങ്ങി... "" ഉണ്ണി രുദ്രന്റ ചെവിയിൽ പതിയെ പറഞ്ഞു....... """""""ശങ്കരനോട് ചേർന്നു നിൽക്കുന്നവനോട് എന്നും ആ കുഞ്ഞുമനസിന്‌ കുശുമ്പ് ആണ്... കാലങ്ങൾ ആയി അത്‌ അങ്ങനെ തന്നെ ആണ്""""""""..... രുദ്രന്റെ കണ്ണുകൾ ചുറ്റും നോക്കി... കുഞ്ഞാപ്പു പുറത്തേക് നോക്കി അലസമായി ഇരിക്കുന്നു...

എന്ത് പറ്റി രുദ്രച്ഛന്റെ പൊന്നിന്... അവന്റ തോളിൽ കൈ ഇട്ടു രുദ്രൻ...... അയ്യ... "" രുദ്രച്ഛന്റെ പൊന്ന്... ""ഞങ്ങളും ഇവിടെ എല്ലാം ഉണ്ട്..... ദേവൂട്ടൻ ഉറക്കെ പറഞ്ഞത് കുഞ്ഞൻ പൊട്ടി ചിരിച്ചു.... അസൂയ തീരെ ഇല്ലാത്ത കുഞ്ഞ്.. "" ആകാശ് എന്റെ അടുത്ത് ഇരുന്നപ്പോൾ തുടങ്ങിയത് ആണ് അവിടെ ഇരുന്നു ഞെരി പിരി കൊള്ളാൻ.... അത്‌ പിന്നെ എന്റെ പുതിയ ടീഷർട് കൂടി എടുത്തു ആകാശേട്ടന് കൊടുത്തില്ലേ........ "" എന്റേത് എല്ലാം കൊടുകുവല്ലേ....... """""" ദേവൂട്ട അടി വാങ്ങും നീ.... ഉണ്ണി അവനെ ഒന്ന് വിരട്ടിയതും രുദ്രൻ കണ്ണ്‌ കാണിച്ചു..... അരുതെന്നു.. പക്ഷെ അവന്റെ കുറുമ്പുകളെയും കുശുമ്പിനെയും ഒരു ചിരിയോടെ നേരിട്ടു ആകാശ്..... കുഞ്ഞാപ്പു "" മോന് ലെച്ചുനെ കാണണോ... വല്യോത് പോകണേൽ ഉണ്ണിമായുടെ കൂടെ പൊയ്ക്കോളൂ.... രുദ്രൻ അവന്റെ താടി തുമ്പിൽ പിടിച്ചതും അത്രയും നേരം അടക്കി വച്ചത് അവന്റെ നെഞ്ചിലേക്ക് പെയ്തിറക്കി അവൻ.... വേണ്ട രുദ്രച്ഛ.. "" ഞാൻ... ഞാൻ... അവളെ വിളിച്ചു...പനി മാറിയിട്ടുണ്ട്... പാവമാ അവൾ .... എന്റെ കടമകൾ തീർക്കാൻ കൂടെ ഉണ്ട് അവൾ എനിക്ക് അറിയാം...

അവൻ കണ്ണ്‌ തുടച്ചു.... ചന്തുവും കണ്ണ്‌ തുടച്ചു.... """ കിച്ചുവേട്ട.. "" കിച്ചുനെ ഒന്ന് തോണ്ടി ദേവൂട്ടൻ.. എന്താടാ... "" നഖം കടിച്ചവൻ നോക്കി.... ഈ കാമുകന്മാർ എല്ലാം ഇങ്ങനെ ആണോ.... " എങ്കിൽ എനിക്കും ഒന്ന് പ്രേമിക്കണം.... ഇളിച്ചു കാണിച്ചു... വല്യേട്ടൻ നിന്റെ പുതിയ ടീഷർട് ആണ് ആകാശിനു കൊടുത്തത്... ഞാൻ നിന്റെ പുതിയ പാന്റ് കൂടി കൊടുക്കും... എന്നാൽ എന്റെ പുതിയ നിക്കർ കൂടി കൊടുക്കടോ... മിണ്ടാതെ ഇരുന്നോണം ഇല്ലേൽ അതും എടുത്തു കൊടുക്കും ഞാൻ ... പ്രേമിക്കാൻ നടക്കുന്നു... ഞാൻ സിംഗിൾ ആയി ഇരിക്കുമ്പോൾ അത്‌ നടക്കില്ല........ ത്ഫൂ.. "" ഉമിനീർ തെറിക്കാതെ തുപ്പി കാണിച്ചു ദേവൂട്ടൻ ...... എന്താടാ അവിടെ....?? രുദ്രന്റെ ശബ്ദം ഉയർന്നു.... അത്‌ രുദ്രച്ഛ ഈ ദേവൂട്ടന് ... "" കിച്ചു എന്തോ പറയാൻ ഒരുങ്ങിയതും കയ്യിൽ പിടിച്ചു ദേവൂട്ടൻ.... ഒന്നും ഇല്ല രുദ്രച്ഛ... " ഹരിമാമ കഥ പറയാൻ കാത്തിരുന്നു മടുത്തു എന്നു പറഞ്ഞതാ..... "" തനിക് വച്ചിട്ടുണ്ടെടോ.... പല്ല് കടിച്ചു കിച്ചുന് നേരെ... ഹരിയേട്ടാ... ""എന്റെ ഏഴാം വയസ് മുതൽ കാണുന്നത് ആണ് ഞാൻ ഏട്ടനെ പക്ഷെ ഈ നിമിഷം വരെ ഇങ്ങനെ ഒരു ബന്ധം...

അതും സ്വന്തം രക്തം തൊട്ടു മുൻപിൽ കരയുന്നത് കണ്ടു കൊണ്ട് ഉരുകി തീർന്ന നിമിഷങ്ങൾ..... ചിത്തു കുഞ്ഞു പറയുന്നത് സത്യം ആണ്... ആരെയും അറിയിച്ചില്ല ഞാൻ... പേടിച്ചാണ്... ഇത് അറിഞ്ഞാൽ എന്നെയും ഇവിടെ നിന്നും ഇറക്കി വിടും എന്നു ഭയന്നു ഞാൻ... അത്‌ എന്റെ തെറ്റ്....... എന്റെ രുദ്രേട്ടനെയും സഞ്ജയേട്ടനെയും മനസിലാക്കിയതിൽ എനിക്ക് വന്ന വീഴ്ച........ ഹരികുട്ടൻ കണ്ണ്‌ തുടക്കുമ്പോൾ ഉണ്ണിയും കണ്ണ്‌ തുടച്ചു.... കിളവൻ എന്തിനാടാ കരയുന്നത്... "" സച്ചു പതുക്കെ കിച്ചൂന്റെ ചെവിയിൽ പറഞ്ഞു.... അത് പിന്നെ നേരോം കാലോം ഒന്നും ഇല്ലല്ലോ അച്ഛന്.... പണ്ട് മരിച്ച താര ചിറ്റേടെ ഫോട്ടോ നോക്കി എപ്പോഴും കരച്ചിൽ അല്ലെ.... കിച്ചു അവൻ കേൾക്കാൻ മാത്രം പാകത്തിന് പറഞ്ഞു.... ( കുട്ടികൾക് ആ നോവിന്റെ തീവ്രത അറിയില്ല... നമ്മളും അങ്ങനെ തന്നെ അല്ലെ.... ഇങ്ങനെ ഒരു നോവ് അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ അറിഞ്ഞാൽ അതിന് പ്രാധാന്യം നൽകാറില്ല... ഇവിടെ ഇവർക്ക് കഥകൾ അറിയുകയും ഇല്ല ) മിണ്ടാതെ ഇരിക് കുഞ്ഞേട്ടാ.. "" കഥ കേൾക്കട്ടെ... ദേവൂട്ടൻ ഒന്ന് കൂടി നേരെ ഇരുന്നു....

ഹരികുട്ടൻ നേര്യത് കൊണ്ട് മുഖം ഒന്ന് തുടച്ചു..... എന്റെ പതിനാലാം വയസിൽ ഇരികത്തൂർ മനയിൽ വന്നു ചേർന്നതാണ് ഞാൻ...... ""ഒളിച്ചു ഓടി പോന്നു എന്നു പറയാം അതാണ് സത്യം... എന്തിന്...? കുഞ്ഞൻ സംശയത്തോടെ നോക്കി... എന്റെ മൂന്ന് വയസിൽ അച്ഛനും അമ്മയും മരികുമ്പോൾ അനാഥമായ രണ്ട് ജന്മങ്ങൾ ആ കൊച്ച് വീട്ടിൽ അവശേഷിച്ചു.... ....വിശന്നു കരയുന്ന എന്നേ നോക്കി നിസ്സഹായൻ ആയ പതിമൂന്ന് വയസുകാരൻ എന്റെ ജയേട്ടൻ....."" എന്നെയും തോളിൽ കിടത്തി കല്ല് വെട്ടാൻ പോയി തുടങ്ങി.... അവിടെയും വിധി ഞങ്ങളെ തോൽപിച്ചു.. പലിശക്കാരെ ഭയന്നു ആണ് അച്ഛനും അമ്മയും ആത്‍മഹത്യ ചെയ്തത്..... ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ് വീടും പറമ്പും അവർ കൊണ്ട് പോയി....... തെരുവിൽ ഇറങ്ങി നിന്ന് എന്നെയും കൊണ്ട് കരയുന്ന എന്റെ ജയേട്ടന്റെ നേരിയ ഓർമ്മ ഇന്നും എന്നിൽ ഉണ്ട്........... ഹരിയുടെ കണ്ണുകൾ ജലന്ധരന്റെ വീട്ടിലേക്ക് നീണ്ടു....... പിന്നെ ദൈവത്തെ പോലെ അമ്മാവൻ വന്നു കൂട്ടി കൊണ്ട് പോയി ഞങ്ങളെ... എരിതീയിൽ നിന്നും വറ ചട്ടിയിലേക് ഒരു കാൽവയ്പ്.... പട്ടിണിയും പരിവട്ടവുമായി അമ്മാവന്റെ കൂടെ ആട്ടും തുപ്പും കൊണ്ട് ജീവിച്ച കാലം......... ജയേട്ടനെ അവർ മുന്പോട്ട് പഠിപ്പിച്ചില്ല ..... വീട്ടിലെ പുറം പണിക്കു ശമ്പളം ഇല്ലാത്ത വാല്യക്കാരൻ......

പകരം ഒന്നാവശ്യപ്പെട്ടു ജയേട്ടൻ എന്നേ പഠിക്കാൻ വിടണം എന്നു...... മുണ്ട് മുറുക്കി ഉടുത്തു എനിക്ക് വേണ്ടി രാപകൽ കഷ്ടപ്പെട്ടു ആ പാവം..... പഠിക്കാൻ മണ്ടൻ ആയിരുന്നു ഞാൻ... വെറും മണ്ടൻ..... ആ മനുഷ്യന്റെ പ്രതീക്ഷകളെ മുഴുവൻ തകർത്തു കളഞ്ഞവൻ.... പത്തിൽ തോറ്റു .....ഹരികുട്ടൻ ജാള്യതയോടെ ഒന്ന് ചിരിച്ചു..... ഹരിമാമക് എങ്കിൽ പിന്നെ ഒന്നുടെ എക്സാം എഴുതികൂടാരുന്നോ.... "" കിച്ചു എടുത്തു ചോദിച്ചു... തോറ്റു എന്നു പറഞ്ഞാൽ ഒരു വിഷയം പോലും ജയിച്ചില്ല അതാണ് സത്യം........ ഹരികുട്ടൻ എല്ലാവരെയും ഒന്ന് നോക്കി...... മുഖത്ത് ചമ്മൽ നിറഞ്ഞു.... നന്നായി ഒന്നുടെ എഴുതാഞ്ഞത്... " ഗിന്നസ് റെക്കോർഡ് നേടിയേനെ..... "" ഹരിമാമ പറഞ്ഞോ.... ദേവൂട്ടൻ പ്രോത്സാഹനം നൽകി... റിസൾട്ട്‌ വന്ന ദിവസം ജയേട്ടന്റെ കൈ പതിയാത്ത ഒരു സ്ഥലവും ഈ ശരീരത്തിൽ ബാക്കി ഇല്ലാരുന്നു..... സന്തോഷം കൊണ്ട് ഉമ്മ വച്ചത് ആയിരിക്കും.... ദേവൂട്ടൻ പറഞ്ഞതും ചന്തു കണ്ണുരുട്ടി....... ഹഹഹ.. ഹഹഹ... "" ഹരികുട്ടൻ ഒന്ന് ചിരിച്ചു... അതേ ഉമ്മ വച്ച ഭാഗത്തു നിന്നും ചോര ചാടി... ആ വാശിക്ക് ആ രാത്രി തന്നെ നാട് വിട്ടു ഞാൻ.... ഒളിച്ചോടി....

പ്ലസ് ടു റിസൾട്ട്‌ വരുമ്പോൾ ഇവിടെ പലരും ഒളിച്ചോടും... "" സച്ചു മുകളിലേക്ക് കണ്ണ്‌ പായിച്ചു... രുദ്രച്ഛ.... "" കണ്ടോ.... ഞാൻ കൂട്ടില്ല പോവാ... ചാടി എഴുനെറ്റവൻ........ ഇരിക്കെടാ അവിടെ... "" എല്ലാം മര്യാദക് ഇരിക്കും എങ്കിൽ മാത്രം ഹരിമാമ കഥ പറയും.... കുഞ്ഞൻ ചൂടായതും ചെകുത്താന്മാർ ഒന്ന് ഒതുങ്ങി...... ഹരികുട്ടൻ ചിരിച്ചു കൊണ്ട് തുടര്ന്നു..... എങ്ങോട്ട് എന്നില്ലാതെ കള്ളവണ്ടി കയറി ഞാൻ വന്നു പെട്ടത് ദാ ആ നിൽക്കുന്ന മനുഷ്യന്റെ മുൻപിൽ ആണ്...... "" താഴെ വീൽചെയറിൽ ഒരു രോഗിയെ തള്ളി കൊണ്ട് പോകുന്ന മൂർത്തിയെ ചൂണ്ടി കാണിച്ചവൻ....... അന്ന് കൂടെ കൂടി... "" വിശന്നു വലഞ്ഞ എനിക്ക് വയർ നിറയെ ഭക്ഷണം തന്നു............ ഇരികത്തൂർ അദ്ദേഹത്തിന് ഒപ്പം ചെറിയ ഒരു ജോലിയും "" പിന്നെ.... പിന്നെ.....ഇടം കയ്യിൽ ഒരു കൊച്ചു പാവാടകാരിയും....... അതാര്...? കുഞ്ഞൻ ചോദിക്കുമ്പോൾ കുട്ടിപ്പട്ടാളം മുഴുവൻ ആകാംഷയോടെ നോക്കി.... മൂർത്തി മാമന്റെ മകൾ... "" സുരഭി.... "" പ്രണയം ആയിരുന്നു മനസ് നിറയെ.... പതിനാലു വയസുകാരന്റെ നെഞ്ചിൽ കൂട് കൂട്ടിയ പന്ത്രണ്ടു വയസുകാരി...... മൂർത്തിമാമന്റെ മോളോ... ""

എന്നിട്ട് അത്‌ എവിടെ....? കുഞ്ഞാപ്പു സംശയത്തോടെ നോക്കി.... കൊന്നു.... """ ഋതുമതി ആയ കന്യകയെ മൂന്നാം ദിനം ബലി നൽകി അവൻ ജാതവേദൻ .... രണ്ട് വർഷത്തെ എന്റെ പ്രണയം ഈ നെഞ്ചിൽ നിന്നും പറിച്ചെടുത്തു കൊണ്ട് പോയി...... കാണാതായവളെ തേടി നടക്കാൻ ഒരു സ്ഥലവും ബാക്കി ഇല്ലായിരുന്നു .... അവസാനം സഞ്ജയേട്ടൻ ആ നെഞ്ചോട് ചേർത്ത് ഹൃദയം പൊട്ടി എന്നോട് പറഞ്ഞു..... അവൾ... അവൾ പോയി എന്ന്...... ഹരികുട്ടൻ തേങ്ങൽ അടക്കാൻ പാട് പെടുമ്പോൾ കുട്ടികളും കണ്ണ്‌ നിറച്ചു...... """"""ദേവൂട്ടന്റെ നെഞ്ചിൽ വല്ലാത്ത വിങ്ങൽ പോലെ വന്നു.....ആദിശങ്കരൻ അത്‌ ശ്രദ്ധിക്കുന്നത് രുദ്രൻ കണ്ടു.... "" ( രുദ്രവീണയിൽ പറയുന്നുണ്ട് മൂർത്തിയുടെ ഏക മകളെ ആ ദുഷ്ടൻ ബലി കൊടുത്ത കാര്യം നിങ്ങൾക് ഓർമ്മ ഉണ്ടോ എന്നു എനിക്ക് അറിയില്ല പക്ഷെ എനിക്ക് ഓർമ്മ ഉണ്ട് 😁.....) അതോടെ ഞാനും തളർന്നു... "" ആദ്യപ്രണയം നൽകിയ നൊമ്പരം അത്‌ അത്രമേൽ ആഴത്തിൽ എന്നേ മുറിവ് ഏല്പിച്ചു....... ജയേട്ടനെ പോലും ഞാൻ മറന്നു തുടങ്ങി... സുരഭി എന്ന ഓർമ്മയിൽ മാത്രം ഒതുങ്ങി ഈ ജീവിതം..... ഈ അകത്തളങ്ങളിൽ അവളുടെ കുലുസിന്റ കൊഞ്ചൽ ഇന്നും എനിക്ക് കേൾകാം..... ഇന്നുണ്ടായിരുന്നു എങ്കിൽ എന്റെ ഭദ്ര കുഞ്ഞിനും ചിന്നുമോൾക്കും ഒരു അമ്മ ആയേനെ അവൾ...... അല്ലെ...

"" അല്ലെ... രുദ്രേട്ട...പൊട്ടി കരഞ്ഞു കൊണ്ട് രുദ്രന്റെ നെഞ്ചിൽ വീണവൻ.... കരയാതെ... ""..... രുദ്രൻ അവന്റെ പുറത്ത് തട്ടി..... എല്ലാവരും കണ്ണ്‌ തുടച്ചു....... പിന്നെ എന്റെ ജീവിതം ഈ ഇരികത്തൂർ മനയിൽ മാത്രം ആയി ഒതുങ്ങി... ആദ്യമായും ആവാസനവുമായി ഒരിക്കൽ മാത്രം ജയേട്ടന് ഒരു കത്ത് എഴുതി.... ഞാൻ ഇവിടെ ഉണ്ടെന്നു മാത്രം അറിയിച്ചു....... പിന്നെ കുറച്ചു വർഷങ്ങൾക് ശേഷം ഇരികത്തൂർ മനയിലേക് ഒരു രോഗി വന്നു........ നട്ടെല്ലിന് താഴോട്ട് തളർന്നവൻ അവനെ താങ്ങി സ്നേഹിക്കാൻ മാത്രം അറിയുന്ന കൂടെപ്പിറപ്പുകൾ........ """ അതാര്....? കുഞ്ഞൻ സംശയത്തോടെ നോക്കി.... വല്യൊതെ ഉണ്ണികൃഷ്ണൻ... "" ഈ നിൽക്കുന്ന എന്റെ ഉണ്ണിയേട്ടൻ.... ഹരികുട്ടൻ ഉണ്ണിയിലേക് കൈ ചൂണ്ടുമ്പോൾ കുട്ടികൾ ചിത്രൻ ഒഴികെ എല്ലാവരും വാ പൊളിച്ചു.... വാ അടച്ചു പിടിക്കട... "" ചിത്രൻ ഇടത്തെ കൈ കൊണ്ട് സച്ചുന്റെ താടിയിൽ തട്ടിയതും എല്ലവരും വായ അടച്ചു തല വെട്ടിച്ചു ഉണ്ണിയെ അടിമുടി നോക്കി...... ഉണ്ണിമാക്ക് എന്ത് പറ്റി... "" കുഞ്ഞാപ്പു അവനെ നോക്കി.... കൈയിൽ ഇരുപ്പിന്റെ ഗുണം... "തല്ലി പൊളി അല്ലായിരുന്നോ... നിന്റെ വീണമ്മേ ഒന്ന് വളക്കാൻ നോക്കി... പണി വാങ്ങി... ചന്തു ചിരിച്ചപ്പോൾ ഉണ്ണി ദയനീയമായി നോക്കി..... ചന്തുവേട്ട ശവത്തിൽ കുത്തല്ലേ...

"" എല്ലാം എന്റെ ശാപം കൊണ്ട് അല്ലെ.... ഞാൻ നിഷ്കളങ്കൻ ആണ്...... ശാപമോ... ""? കുഞ്ഞൻ സംശയത്തോടെ നോക്കി.... ആരാ ഉണ്ണിമായേ ശപിച്ചത്... "" വല്യേട്ടനെ വിട്ടു നമുക്ക് തല്ല് കൊടുക്കാം.... ദേവൂട്ടൻ അത് പറയുമ്പോൾ ആകാശ് വായ പൊത്തി ചിരിച്ചു... ചിരിക്കല്ലേ.. "" എന്റെ മഞ്ഞ കളർ ടിഷർട്..... "" എടാ ഇരിക്കെടാ അവിടെ... " രുദ്രൻ ചൂട് ആയതും കിച്ചുവിനു പുറകിൽ ഒളിച്ചവൻ.... കുഞ്ഞാ.. "" അത്‌ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്.... നിങ്ങൾ എല്ലാം അറിയാൻ സമയം ആയിരിക്കുന്നു.....കുറച്ചു കൂടെ ഒന്ന് കാത്തിരിക്കണം...... എല്ലാം ഞാൻ തന്നെ നിങ്ങൾക് പറഞ്ഞു തരും.... രുദ്രൻ ഒന്ന് പുഞ്ചിരിച്ചു ശേഷം ബാക്കി പറയാൻ ഹരികുട്ടന് നിർദേശം നൽകി...... പെട്ടന്നു ആയിരുന്നു എല്ലാവരുടെയും മനസ്സിൽ വല്യൊയത്തെ വീട്ടുകാർ കയറി കൂടിയത്...... "" ഒരു കുടുംബം പോലെ മുന്പോട്ട് പോകുമ്പോൾ ജാതവേദൻ എന്ന കല്ല് കടി മാത്രം ...... സമാധാനം തന്നില്ല അവൻ......എത്ര പേരുടെ ജീവിതം നശിപ്പിച്ചു അവൻ.... ഇപ്പോഴും നശിപ്പിക്കുന്നു........ "" പക്ഷെ എന്റെ രുദ്രേട്ടൻ അവനെ തളർത്തി..... ""

ആ കഥകൾ എല്ലാം നിങ്ങളക് രുദ്രേട്ടൻ സമയം പോലെ പറഞ്ഞു തരും....... "" ചിത്തു മോന് ഓർമ്മ ഉണ്ടോ ആ രാത്രി... "" രുദ്രേട്ടന്റെ കയ്യാൽ ജാതവേദൻ തളർന്ന രാത്രി.... ഹരികുട്ടൻ ചിത്രനെ നോക്കി... മ്മ്.. ""ഉണ്ട്.... അവൻ തലയാട്ടി.... അന്ന് രാത്രി ജാതവേദന്റെ ഒപ്പം ഉള്ള പരികർമ്മികളിൽ ഒരാളെ കണ്ടതും സർവ്വ നാഡി ഞരമ്പ് തളരും പോലെ തോന്നി എനിക്ക്....... അയാൾക് ഒപ്പം എന്റെ ജയേട്ടൻ.... "" അയാളെ താങ്ങി പിടിച്ചു ആ വീട്ടിലേക് ജയേട്ടൻ പോകുമ്പോൾ ആ മഴയിൽ കുതിർന്നു മരവിച്ചു പോയി എന്റെ മനസും... അ.... അ.. അതെങ്ങനെ ..? ചിത്രൻ സംശയത്തോടെ നോക്കി... എനിക്കും അറിയില്ലായിരുന്നു എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ജയേട്ടൻ എങ്ങനെ അയാളുടെ കയ്യിൽ ചെന്നു പെട്ടു.. അതൊരു വലിയ സമസ്യ ആയിരുന്നു എന്റെ മുൻപിൽ...... വലിയ ചോദ്യചിഹ്‌നം... "" എന്നിട്ട്...? ചിത്രനിൽ ആകാംഷ കൂടി.. ( കാരണം ചിത്രന് മാത്രം ആണ് പൂർണമായും കഥകൾ അറിയാവുന്നത് ) ഉറക്കം ഇല്ലാത്ത രാത്രികൾ.... "" എന്റെ ഏട്ടൻ ആണ് അവിടെ ഉള്ളതെന്ന് അറിഞ്ഞാൽ സംഭവിക്കുന്ന ഭവിഷ്യത്തുകൾ.... എല്ലാം എന്നേ തളർത്തി കളഞ്ഞു.....

രണ്ടും കല്പിച്ചു ആ മതിലിലെ കല്ല് ഞാൻ ഇളക്കി...... ആരും കാണാതെ മതിലിനു അപ്പുറം ഉള്ള ജയേട്ടനെ കണ്ടു ഞാൻ..... കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു..... എന്താ കാര്യം..?? കുഞ്ഞൻ സംശയത്തോടെ നോക്കി... ഞാൻ പറഞ്ഞല്ലോ ആദിമോനെ... ആദ്യവും അവസാനവും ആയി ഞാൻ അദ്ദേഹത്തിന് ഒരു കത്ത് ഇട്ടിരുന്നു അമ്മാവന്റെ മേൽവിലാസത്തിൽ ... ഇരികത്തൂർ മനയിൽ ഞാൻ ഉണ്ട് എന്ന്... എന്നേ തേടി നടന്ന ആ പാവത്തിന് അത്‌ ഒരു ആശ്വാസം ആയിരുന്നു എങ്കിലും എന്നേ ബുദ്ധിമുട്ടിച്ചില്ല.......മറ്റൊരു കാരണവും ഉണ്ട്... എല്ലവരും സംശയത്തോടെ നോക്കി.... അമ്മാവന്റെ മകൾ ഇവന്റെ അമ്മ എന്റെ ഇന്ദുഏടത്തിയുമായി ജയേട്ടൻ പ്രണയബന്ധത്തിൽ ആയി... അമ്മാവന്റെ കണ്ണ്‌ വെട്ടിച്ചു രണ്ട് പേരും വിവാഹം കഴിച്ചു... അയാളുടെ കണ്ണെത്താത്ത പല സ്ഥലങ്ങളിൽ പോയി ജീവിച്ചവർ.....ജീവിക്കാൻ ഉള്ള തത്രപാടിൽ എന്നേയും മറന്നിരുന്നു അവർ..... മിടുക്കൻ """ ആ അമ്മാവന് പണി കൊടുത്തിട്ടാണോ ജയന്തകൻ മാമൻ വന്നത്.... അങ്ങനെ തന്നെ വേണം... ദേവൂട്ടൻ കൈ കൂട്ടി അടിച്ചതും കുഞ്ഞാപ്പു കണ്ണുരുട്ടി... ഹഹ...

"" അതേ.. കുറച്ചു വർഷങ്ങൾ കൊണ്ട് സ്വരൂപിച്ച കാശിനു വഴിഇല്ലങ്കിലും ആലത്തൂർ ഒരു വീട് സ്വന്തം ആക്കി........ അപ്പോഴാണ് വര്ഷങ്ങളുടെ കാത്തിരിപിന് വിരാമം ഇട്ടു കൊണ്ട് എന്റെ ഈ മോൻ ഏടത്തിയുടെ ഉദരത്തിൽ നാമ്പിടുന്നത്..... പക്ഷെ തങ്ങൾക് ജന്മം കൊണ്ട പൊന്നോമന ഹൃദ്രോഗി ആണെന്ന് അറിഞ്ഞു തളർന്നു പോയി അദ്ദേഹം..... ഞാൻ ഇരികത്തൂർ ഉണ്ടന്നുള്ള അറിവിൽ സഹായം ചോദിക്കാൻ എന്നേ തിരക്കി ഇറങ്ങിയത് ആണ് ജയേട്ടൻ..... എന്നിട്ട്...? സച്ചു ആണ് ഇക്കുറി ചോദിച്ചത്... മ്മ്ഹ്ഹ്.. "" വിധി അത്‌ തിരുത്താൻ കഴിയില്ല കുഞ്ഞേ വഴിയിൽ വച്ചു ജാതവേദനെ കണ്ടു അവനോട് ആണ് ഇരികത്തൂറിലേക്കുള്ള വഴി ചോദിച്ചത് ..... പൊളിച്ചു.... "" എത്തേണ്ട ഇടത്തു തന്നെ എത്തി... ""സച്ചുവും കിച്ചുവും കൈ കൂട്ടി അടിച്ചു.. സത്യം ആണ് കുഞ്ഞേ... സഞ്ജഏട്ടന്റെ ജ്യേഷ്ഠൻ ആണെന്നും വലിയ തന്ത്രി ആണെന്നും പറഞ്ഞു ജയേട്ടനെ കൂടെ കൂട്ടി... ജയേട്ടന്റെ അവസ്ഥ മുതൽ എടുത്തു... കുഞ്ഞിന്റെ ചികിത്സക്കുള്ള കുറച്ചു പണം കൈയിൽ കൊടുത്തു വിട്ടു... തിരികെ വന്നപ്പോൾ അയാളുടെ അടിമ ആക്കി കൂടെ നിർത്തി തിരികെ പോകാൻ കഴിയാത്ത തരത്തിൽ....ഹരികുട്ടൻ ദീർഘമായി നിശ്വസിച്ചു..... ഇത് ഒന്നും ഹരിയേട്ടൻ അറിഞ്ഞിരുന്നില്ല അല്ലെ....

ചിത്രന്റെ ചോദ്യത്തിന് ഇല്ല എന്ന് തലയാട്ടി അവൻ... ഇല്ല.. "" പിന്നീട് ആ മതിലിന് ഇരുപുറം ആയി ഞങ്ങളുടെ ലോകം... ജയേട്ടന്റെ ആവശ്യപ്രകാരം സഞ്ജയേട്ടൻ അറിയാതെ ഞാൻ ഒരിക്കൽ ആലത്തൂർ പോയി ഇവരെ തേടി.... പക്ഷെ നാട്ടുകാർ ആരോ പറഞ്ഞു അമ്മയും കുഞ്ഞും മരണപെട്ടു..... വീട് മറ്റാരോ ഏറ്റെടുത്തു എന്ന്........ ജയന്തകൻ മാമനോട് അത്‌ പറഞ്ഞോ...? കുഞ്ഞൻ സംശയത്തോടെ നോക്കി... ഇല്ല... "" അവരെ വിദഗ്ദ്ധ ചികിത്സക്കായി സന്നദ്ധ സംഘടനകൾ ഏറ്റെടുത്തു ദൂരെ എവിടെയോ കൊണ്ട് പോയി എന്ന് മാത്രം പറഞ്ഞു......... ഇവർക്ക് ആപത്തു പറ്റി എന്ന് അറിഞ്ഞാൽ ഒരുപക്ഷെ ജയേട്ടനെയും എനിക്ക് നഷ്ടം ആകും........ അത്‌ കൊണ്ട് ഞാൻ അത്‌ മറച്ചു വച്ചു.... എവിടെ എങ്കിലും ജീവനോടെ ഉണ്ടെന്നു ആ പാവം സമാധാനിച്ചോട്ടെ എന്ന് കരുതി... ഇപ്പോൾ അല്ലെ ചേട്ടച്ഛ... """ മതിലിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.. ചിത്രൻ ഒന്ന് ചിരിച്ചു.... നാലു വരി കട്ട മുകളിലോട്ടു എത്ര പണിതാലും നാലു ദിവസം കൊണ്ട് ഇടിഞ്ഞു താഴെ വീഴും... ഭദ്രക് ഒരു പത്തു പവന്റെ മാലക്കുള്ള കാശ് ചേട്ടച്ഛൻ ആ മതിലിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്..... ചിത്രൻ ഹരികുട്ടനെ അടിമുടി നോക്കി..... ചിത്തു പണ്ട് ഇവന്മാർ നാലും കൂടി ആ മതില് ചാടിയ കഥ അറിയില്ലേ.... രുദ്രൻ പതുക്കെ എഴുന്നേറ്റു........

ആാാ അറിയാം ഈ ചെകുത്താന്മാർ മാമ്പഴം വേണം എന്ന് പറഞ്ഞ് അല്ലെ... നാലും ചാടിയത്...... അതേ... "" ഈ നില്കുന്നവൻ കല്ല് ഇളകി കൊണ്ട് നിൽക്കുമ്പോഴാണ് കുട്ടിച്ചാത്തന്മാർ നാലും ചെല്ലുന്നത്.... ഇവൻ വഴക് പറഞ്ഞിട്ടും നാലും കൂടി കല്ല് വച്ചു മുകളിൽ കൂടി ചാടി.......എന്നിട്ട് ഈ നിഷ്കളങ്കൻ ഓടി വന്നു എന്നോട് പറഞ്ഞു ആദിശങ്കരനും വാലുകളും മതില് ചാടി എന്ന്........ രുദ്രൻ നിന്ന് ചിരിച്ചു...... ( part 160) ഞങ്ങള്ക് ചെറിയ ഓർമ്മ ഉണ്ട് ശങ്കരകേശവൻമാർ തലയാട്ടി....പുറകെ ഇവന്മാരും ചാടി കുഞ്ഞൻ സച്ചുവിനെയും കിച്ചുവിനെയും കൈ ചൂണ്ടി..... അത്‌ പരമ്പര്യം ആണ് മക്കളെ... "" സഞ്ജയന്റെ ശബ്ദം കേട്ടതും എല്ലാവരും അവിടേക്കു നോക്കി..... സഞ്ജയാ... "" പറഞ്ഞ കാര്യം നോക്കിയോ.. "" രുദ്രൻ അവന്റെ മുഖത്തേക് ഉറ്റു നോക്കി.... മ്മ്മ്... "" രുദ്രന്റെ സംശയം തെറ്റിയില്ല... "" ആ കണ്ണുകളിൽ രുദ്രൻ കണ്ടത് ശരി തന്നെ ആയിരുന്നു........ സഞ്ജയന്റെ കൈ ആകാശിന്റെ തലയിൽ പതിയെ തലോടി..... ( തുടരും )...............

NB..നന്ദനെ കാണാൻ മരങ്ങാട് ഇല്ലത്തു പോയപ്പോൾ മാത്രം അല്ല ഈ കഥയിൽ മുഴുവൻ ആകാശിന്റെ അദൃശ്യ സാന്നിധ്യം ഉണ്ട് .. അവർക്കായി വഴി തെളിച്ചവൻ........ആകാശ് ഇല്ല എങ്കിൽ ആലത്തൂർ പോലും അവർ എത്തിച്ചേരില്ലയിരുന്നു... അപ്പോൾ ആകാശ് ആരാണെന്നു പുറകെ വരും .... അവൻ പൂർണ്ണമായും ഒളിച്ചു ജീവിച്ചതിനും അവനെ തിരിച്ചു അറിയാതെ ഇരിക്കുന്നതിനും ചില കാരണങ്ങൾ കാണും...... ഒരുപക്ഷെ അവന്റെ രോഗവും ആരോഗ്യനിലയും എല്ലാം അതിനു ഒരു കാരണം ആയിരിക്കാം......അതെല്ലാം പുറകെ വരും........ ഹരികുട്ടന്റെ മതിൽ സംഭാഷണം രുദ്രൻ കണ്ടു പിടിക്കുന്നതും..... സച്ചു + ചിന്നു സ്വയം അറിയുന്നതും പറഞ്ഞിട്ടില്ല..... എല്ലാം കൂടി ഒറ്റ പാർട്ടിൽ എഴുതാൻ കഴിയില്ല.... എല്ലാം പുറകെ വരും...... പിന്നെ (part 160 last prt )...അത്‌ വ്യക്തമായി പറയുന്നുണ്ട് പിള്ളേര് ഇളക്കിയ മതിൽ ചാടിയതും ഹരികുട്ടൻ ഓടി വന്നു ഇൻഫർമേഷൻ കൊടുക്കുന്നതും...... ആ ഭാഗം clear ആയല്ലൊ.... ഒന്നുടെ ആ ഭാഗം വായിച്ചോളൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story