ആദിശങ്കരൻ: ഭാഗം 31

adhishankaran

എഴുത്തുകാരി: മിഴിമോഹന

അതേ... "" ഈ നില്കുന്നവൻ കല്ല് ഇളകി കൊണ്ട് നിൽക്കുമ്പോഴാണ് കുട്ടിച്ചാത്തന്മാർ നാലും ചെല്ലുന്നത്.... ഇവൻ വഴക് പറഞ്ഞിട്ടും നാലും കൂടി കല്ല് വച്ചു മുകളിൽ കൂടി ചാടി.......എന്നിട്ട് ഈ നിഷ്കളങ്കൻ ഓടി വന്നു എന്നോട് പറഞ്ഞു ആദിശങ്കരനും വാലുകളും മതില് ചാടി എന്ന്........ രുദ്രൻ നിന്ന് ചിരിച്ചു...... ഞങ്ങള്ക് ചെറിയ ഓർമ്മ ഉണ്ട് ശങ്കരകേശവൻമാർ തലയാട്ടി....പുറകെ ഇവന്മാരും ചാടി കുഞ്ഞൻ സച്ചുവിനെയും കിച്ചുവിനെയും കൈ ചൂണ്ടി..... അത്‌ പരമ്പര്യം ആണ് മക്കളെ... "" സഞ്ജയന്റെ ശബ്ദം കേട്ടതും എല്ലാവരും അവിടേക്കു നോക്കി..... സഞ്ജയാ... "" പറഞ്ഞ കാര്യം നോക്കിയോ.. "" രുദ്രൻ അവന്റെ മുഖത്തേക് ഉറ്റു നോക്കി.... മ്മ്മ്... "" രുദ്രന്റെ സംശയം തെറ്റിയില്ല... "" ആ കണ്ണുകളിൽ രുദ്രൻ കണ്ടത് ശരി തന്നെ ആയിരുന്നു........ സഞ്ജയന്റെ കൈ ആകാശിന്റെ തലയിൽ പതിയെ തലോടി..... """""""" രുദ്രനും ഉണ്ണിയും ചന്തുവും പരസ്പരം ചിരിക്കുമ്പോൾ ആകാശ് ഉൾപ്പടെ കുട്ടിപ്പട്ടാളം സംശയത്തോടെ നോക്കി...... ഉണ്ണി ...."" ചന്തുനെ കൊണ്ട് പൊയ്ക്കോളൂ കുറെ നേരം ആയില്ലേ ഇങ്ങനെ ഇരിക്കുന്നു ... ......

രുദ്രൻ നിർദേശം കൊടുത്തതും ഉണ്ണി ചന്തുവിനെ കൊണ്ട് സഞ്ജയന് ഒപ്പം മുന്പോട്ട് നടന്നു കഥ തീർന്നോ """ .. ദേവൂട്ടൻ കണ്ണ്‌ മിഴിച്ചു... മ്മ്ഹ.. "" ഇത്‌ കഥ അല്ല കുഞ്ഞേ ഹരിമാമൻറ് ജീവിതം .... സ്വന്തം സഹോദരൻ ഉരുകുന്നത് കണ്ടു ആരോടും ഒന്നും പറയാതെ "" പറയാൻ ഭയന്നു ജീവിച്ചിരുന്ന എന്റെ അവസ്ഥ..... അയാൾ പറയുന്ന നീചകർമ്മങ്ങൾ മുഴുവൻ ജയേട്ടൻ ചെയ്തു.... എത്ര മിണ്ടാപ്രാണികളുടെ ജീവൻ എടുത്തു.... അവന്റ രക്തബലിക് വേണ്ടി.... പാവം... "" ഹരികുട്ടൻ ദീർഘമായി ഒന്ന് നിശ്വസിച്ചു... ആകാശ് കരഞ്ഞു കൊണ്ട് കുഞ്ഞന്റെ നെഞ്ചിലേക് ചേർന്നു....... വാല്യേട്ട.. "" എന്റെ അച്ഛൻ .... നീ തന്നെ അദ്ദേത്തിനു മോചനം നൽകണം... നിന്റെ ജന്മലക്ഷ്യങ്ങളിൽ അതും ഒരു നിയോഗം ആണ്..... കുഞ്ഞന്റെ കണ്ണുകളിൽ തെളിയുന്ന ത്രിശൂലം ഉറ്റു നോക്കി അവൻ.... അത്ഭുതത്തോടെ..... രുദ്രൻ അതെല്ലാം അവർ കാണാതെ നിരീക്ഷിച്ചു... ഹരിമാമ ബാക്കി പറ.... ""എന്റെ മഞ്ഞ ടീഷർട് കൊടുത്തിട്ട് കൊഞ്ചികുന്നത് കണ്ടില്ലേ....കുശുമ്പൻ മുഖം തിരിച്ചതും ആദിശങ്കരന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞു..... അതേ ചിരി തന്നെ രുദ്രനിലും നിറഞ്ഞു.....

""""""" പറയാം... "" പിന്നെ വര്ഷങ്ങളോളം ആരും അറിയാതെ ഞാനും ജയേട്ടനും തമ്മിൽ സംസാരിക്കാൻ തുടങ്ങി.... ആ സത്യം അറിയാവുന്ന രണ്ട് പേര് ഇവിടെ ഉണ്ടായിരുന്നു..... ആര്.....? ചിത്രൻ കണ്ണ്‌ മിഴിച്ചു..... ഭദ്രയും ചിന്നുവും..... "" ഈ ചുറ്റുവട്ടത്തു നിൽക്കുന്ന എരിക്കിൻ പൂവ് പോരാ എന്നു പറഞ്ഞ് ഞങ്ങൾ ദിവസവും വൈകുന്നേരം കുളക്കടവിൽ പോകും.... ഞങ്ങള്ക് സംസാരിക്കാൻ ഉള്ള അവസരം കുട്ടികൾ തന്നെ ഉണ്ടാക്കി തന്നു... അത്‌ കൊണ്ട് അവർക്ക് ജയേട്ടനെ വലിയ കാര്യം ആണ്... തിരിച്ചു ജയേട്ടനും.... പക്ഷെ എന്റെ സഹോദരൻ ആണെന്നോ മറ്റു കാര്യങ്ങളോ ഒന്നും അവരെ അറിയിച്ചില്ല... """"വെറുതെ അല്ല കോലെകേറി ആ മതില് ചാടി അന്ന് വന്നത്... ജയന്തകൻ മാമനെ അവൾക് ഇത്ര കൃത്യമായി അറിയാവുന്നതും....."" കുഞ്ഞൻ പൊറു പൊറുക്കുമ്പോൾ കുഞ്ഞാപ്പു ചിരി അമർത്തി പിടിച്ചു.... പക്ഷെ... "" എന്റെ ധാരണകൾ എല്ലാം തെറ്റ് ആയിരുന്നു ഇതെല്ലാ രുദ്രേട്ടൻ അറിഞ്ഞിരുന്നു... "" ഈ കണ്ണുകളെ മറയ്ക്കാൻ ഞാൻ ആര്.... " അന്ന് മരങ്ങാട് ഇല്ലത്തു വച്ചു ചിത്തു കുഞ്ഞിന് അപകടം സംഭവിച്ചു തിരികെ വന്ന ദിവസം രുദ്രേട്ടന്റെ നാവിൽ നിന്നും ഞാൻ ആ സത്യം മനസിൽ ആക്കി.......""(part 10)

ഹരികുട്ടന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി........ ( Part 10 ) ഉൾപ്പടെ ഉള്ള കുറച്ചു കാര്യം അത്‌ ഫ്ലാഷ് ബാക്ക് ആയിട്ട് പറയാൻ കഴിയു.... ) 💠💠💠💠 നന്ദന് മരങ്ങാട് ഇല്ലം കൊടുത്തതിനെ കുറിച്ച് വിശദീകരണം നൽകുന്ന ഭാഗം..... (part 10) മൂർത്തിയുടെ വാക്കുകൾ........... . "" പാവം കൊച്ചൻ ശാന്തമായ സ്ഥലം വേണം എന്നു പറഞ്ഞപ്പോൾ ഞാൻ അല്ലെ അപ്പുകുഞ്ഞിനോട് പറഞ്ഞത് ആ ഇല്ലം വെറുതേ നശിപ്പിക്കാതെ ഈ കൊച്ചനു കൊടുത്താൽ വൃത്തി ആയി കിടകുമല്ലോ എന്നു... മൂർത്തി പറഞ്ഞു നിർത്തി മ്മ്മ് "" അതേ അതെല്ലാം ജലന്ധരൻ മനസിലാക്കി..... നന്ദന്റെ പുറകെ കൂടി ......അതിനു പിന്നിൽ മറ്റൊരു ലക്ഷ്യവും അവന് ഉണ്ട്......ജയന്തകനും ആയി ഹരികുട്ടന് ഉള്ള അടുപ്പം....... രുദ്രന്റ കണ്ണുകൾ ഹരികുട്ടനിലേക് പോയതും അവൻ ഒന്ന് പിടച്ചു.... എന്റെയോ... "" അയ്യോ അയാൾ ഒരു പാവമാ രുദ്രേട്ട.... ആ കുളത്തിന്റെ ഭാഗത്തു വരുമ്പോൾ പേടിച്ചാണെങ്കിലും എന്തേലും സംസാരിക്കും.... ഹരിക്കുട്ടൻ കണ്ണ്‌ തള്ളി....... മനസിൽ ഒളിപ്പിച്ച കള്ളം പച്ചപകൽ പോലെ മുഖത്ത് തെളിഞ്ഞു നിന്നു.... അത്‌ തന്നെ കാര്യം.....സഞ്ജയ ഇന്ന് നമ്മൾ മരങ്ങാട് ഇല്ലത്തു കണ്ട പ്രതിമ അത്‌ ഞാൻ ആയിരുന്നു എനിക്കുള്ള മരണ കെണി.... ആ കര്മ്മം ഇവിടെ വച്ചു നടത്തിയാൽ ജയന്തകൻ വഴി പുറം ലോകം അറിയും"""""...

അത് കൊണ്ട് ഒരു ഈച്ചയെ പോലും നശിപ്പിക്കാൻ കഴിയാത്ത ആ പാവത്തിനെ നന്ദനെ അവൻ കരുവാക്കി മരങ്ങാട് ഇല്ലം അവന്റെ ദുര്മന്ത്രവാദത്തിന്റെ ഈറ്റില്ലം ആക്കി തുടങ്ങി.... ...... രുദ്രന്റെ കണ്ണുകൾ മുറ്റത്തെ കലഭൈരവനിലേക് പോയി........ "" രുദ്രന്റെ വാക്കുകൾ ഭയത്തോടെ ആണ് ഹരികുട്ടൻ കേട്ടത്.... ശേഷം..... എല്ലാവരും പിരിഞ്ഞു പോയ സമയം ഹരികുട്ടൻ മാത്രമായി രുദ്രന് അരികിലേക്കു ചെന്നു..... ( ഈ ഭാഗം hide ആയിരുന്നു ) രുദ്രേട്ട... "" ക്ഷമിക്കണം... ഞാൻ അറിയാതെ ആണ് അയാളോട് സംസാരിച്ചത്... ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നും ആ തെറ്റ് സംഭവിക്കില്ല.... ഹഹഹ.. "" രുദ്രൻ ചിരിച്ചതും ഹരികുട്ടൻ സംശയത്തോടെ നോക്കി...... നിന്റെ ഏട്ടനിൽ നിന്നും നിന്നെ പിരിക്കാൻ ഞാൻ ആരാണ് കുട്ടി.... അതിലും വലിയ മഹാപാപം വേറെ ഉണ്ടോ... രുദ്രേട്ട.. "" ഏട്ടൻ... ഏട്ടൻ എങ്ങനെ...? ഹരികുട്ടന്റെ ശ്വാസം ഉയർന്നു പൊങ്ങി...... അറിയാം.... "" അന്ന് ജലന്ധരനെ ഞാൻ തളർത്തിയ ആ നിമിഷം നിന്റെ കണ്ണിലെ ഭയം നിന്റെ ഹൃദയം പിടച്ചത് എന്തിനെന്നു ഞാൻ അറിഞ്ഞു .......

നിന്റെ രക്തം ഒരു നിശ്വാസത്തിനു അപ്പുറം ഉള്ളത് ഞങ്ങള്ക് അറിയാമായിരുന്നു....... അത്‌ കൊണ്ട് അല്ലെ ഓരോ പ്രാവശ്യവും ആ മതിൽ താഴെ വീഴുമ്പോൾ സഞ്ജയനും കണ്ണ്‌ അടച്ചു വിട്ടത്............ പിന്നെ അനന്തനെ പേടിച്ചു ആണ് അത്‌ പിന്നെയും അവൻ ഉയർത്തി കെട്ടിയത് ചെക്കൻ അങ്ങോട്ട് ചാടി പണി മേടിച്ചാലോ എന്ന് പേടിച്..... രുദ്രൻ ചിരിച്ചതും...... ഒഴുകി വന്ന കണ്ണുനീർ ചിരിയോടെ തുടച്ചു ഹരികുട്ടൻ.... രുദ്രേട്ട.. "" കൊന്നു അവൻ എന്റെ ഏടത്തിയെയും കുഞ്ഞിനേയും.... "" എന്നിട്ടും എന്തിനാ ആ പാവത്തിനെ കൂടെ നിർത്തിയിരുക്കുന്നത്..... കൊന്നു കളഞ്ഞൂടെ... അല്ലങ്കിൽ വിട്ടു തന്നാൽ പോന്നു പോലെ നോക്കിക്കൊള്ളാം ഞാൻ.... ഹരികുട്ടാ .... "" ജലന്ധരന് അത്ര പെട്ടന്നൊന്നും ജയന്തകനേ മോചിപ്പിക്കാൻ കഴിയില്ല... അയാളെ നശിപ്പിക്കാനും കഴിയില്ല..... നിന്റ സഹോദരൻ ആണെന്ന് അറിഞ്ഞു തന്നെ ആണ് അയാൾ ജയന്തകനെ കൂടെ കൂട്ടിയത്........... നീയും ആയുള്ള ജയന്തകന്റെ അടുപ്പം തിരിച്ചറിഞ്ഞ നിമിഷം അയാളെ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയേനെ അവൻ.....

അങ്ങനെ അവൻ ചെയ്തില്ല എങ്കിൽ ജയന്തകനെ കൊണ്ട് ഇനിയും അവന് മറ്റു പല ആവശ്യങ്ങൾ ഉണ്ട് എന്നാണ് അർത്ഥം.. എന്ത് ആവശ്യം ...? ഹരികുട്ടൻ സംശയത്തോടെ നോക്കി.... അറിയില്ല... "" എല്ലാം തെളിഞ്ഞു വരും മുന്പിലേ തടസ്സങ്ങളെ ഭേദിക്കാൻ ഇത്രയും നാൾ മറഞ്ഞിരുന്നവൻ """""""""""അവൻ വന്നു കഴിഞ്ഞു.... ആദിശങ്കരന് മാർഗം തെളിയിച്ചു കൊടുക്കാൻ അവൻ അവതരിച്ചു കഴിഞ്ഞു...... രുദ്രന്റെ ചുണ്ടിൽ ചെറിയ ചിരി പടർന്നു.... 💠💠💠💠💠 ആരാ രുദ്രചാ അവതരിച്ചത്.. ..... ദേവൂട്ടന്റെ ശബ്ദം ഉയർന്നതും ഓർമ്മയിൽ നിന്നും പുറത്തു വന്നു ഹരികുട്ടൻ രുദ്രന്റ മുഖത്തേക്ക് ഉറ്റു നോക്കി ... .... ആ അതെല്ലാം പുറകെ വരും... രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് ആകാശിനെ നോക്കി ..... അച്ഛൻ എങ്ങനെ ആണ് ആ മന്ത്ര ചരടിനെ കുറിച്ചു അറിഞ്ഞത്... അതോ അത്‌ നേരത്തേ മനസിൽ ആക്കിയിരുന്നോ ...... കുഞ്ഞൻ സംശയത്തോടെ നോക്കി.. മ്മ്ഹ്ഹ്.. ""ഇല്ല.. ആ മന്ത്രചരട് എന്റെ മുൻപിൽ പുക മറ ആയിരുന്നു......... പക്ഷെ ജയന്തകൻ വഴി ഹരികുട്ടൻ അത്‌ അറിഞ്ഞു.... നിങ്ങൾ എന്നേ ഫോൺ ചെയ്തു ആകാശും അമ്മയും വണ്ടി പാർക്ക്‌ ചെയ്ത് ഇടത് ഉണ്ടന്ന് പറഞ്ഞിട്ട് ഫോൺ കാറിൽ തന്നെ വച്ചിട്ട് അല്ലെ ചുപ്രന്റെ മൃതദേഹം ആയി പോയത്...... അതേ... ""

ഫോൺ കൈയിൽ എടുക്കണ്ട എന്ന് ഞാൻ ആണ് ചേട്ടാഛ പറഞ്ഞത് കടുത്ത ചൂട് അല്ലെ.... ഒരു സേഫ്റ്റി.... ചിത്രൻ തലയാട്ടി.. മ്മ്മ് നിങ്ങൾ ഫോൺ വച്ചു മുന്പോട്ട് പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ...... രുദ്രന്റെ ഓർമ്മ കുറച്ചു പുറകോട്ടു പോയി..... ആ സമയം ഇരികത്തൂർ മനയിൽ.... 💠💠💠💠 രുദ്രേട്ട... "" ആ രാത്രി ഭയന്നു ഓടി വരുന്ന ഹരികുട്ടനെ സംശയത്തോടെ നോക്കി രുദ്രൻ.. എന്താടാ ഹരികുട്ട... ""... രുദ്രേട്ട "" എന്തോ മന്ത്രചരട് കെട്ടിയിട്ടുണ്ട് ആ നെല്ലിമല മൂപ്പൻ.. ജയേട്ടൻ പറഞ്ഞത് ആണ്... അത്‌ പൊട്ടിച്ചാൽ കുട്ടികൾക് അപകടം വരും എന്ന് പറഞ്ഞു ആ മതിലിന്റെ ഭാഗത്തു നിന്നും കരയുന്നുണ്ട്... പിന്നെ.... എന്തോ വലിയ ചതി ആണ് അതിനു പിന്നിൽ എന്നും പറയുന്നുണ്ട്.... മന്ത്രചരട്.. ചതി """"" രുദ്രന്റെ ചുണ്ടുകൾ മന്ത്രിച്ചു.... അത്‌ പൊട്ടിച്ചാൽ കുട്ടികൾക് മരണം ഉറപ്പായും നടക്കും എങ്കിൽ അത്‌ അഥർവവേദം തന്നെ....അത്‌ പൊട്ടിച്ചെറിയാൻ അവകാശം ഉള്ളവൻ അവൻ മാത്രം..... രുദ്രന്റെ ഹൃദയം പിടച്ചു..... ഫോൺ എടുത്തു സൂര്യാഗ്നി ക്ഷേത്രത്തിൽ ഭജനം ഇരിക്കുന്ന ഉണ്ണിയെ വിളിച്ചവൻ പുറത്തു നിൽക്കുന്ന ആകാശിനെയും കൊണ്ട് ആലത്തൂറിലെ വീട്ടിലേക് ചെല്ലാനും ചരട് പൊട്ടിച്ചു കളയാനും നിർദേശം നൽകി ... ........... ആലത്തൂർ..

"" രുദ്രേട്ട.... അത്‌... അത്‌ ജയേട്ടന്റെ വീട് അല്ലെ.... കുട്ടികൾ മരങ്ങാട് ഇല്ലത് അല്ലെ ഉള്ളത്... രുദ്രൻ ഫോൺ വച്ചതും ഒരു കിതപ്പോടെ അവനെ നോക്കി ഹരികുട്ടൻ.... അല്ല കുട്ടികൾ ആലത്തൂർ ആണ് നിന്റെ ജയേട്ടന്റെ വീട്ടിൽ... ഇന്ന് അത്‌ ദുര്മന്ത്രവാദതിന്റെ ഈറ്റില്ലം ആണ്....... രുദ്രൻ അത്‌ പറയുമ്പോൾ ഒന്നും മനസിൽ ആകാതെ നിന്നു ഹരികുട്ടൻ.... ഹരികുട്ട അവർ പോയത് മരങ്ങാട് ഇല്ലത്തേക് തന്നെ ആണ് പക്ഷെ അവിടെ ചെന്നപ്പോൾ അവർക്ക് മനസിൽ ആയി ബലി അവിടെ അല്ല മറിച് മറ്റൊരിടത്തു ആണെന്ന്... അവിടെ അവർ ബുദ്ധി പ്രയോഗിച്ചു.... എന്റെ കുട്ടികൾ തോറ്റു മടങ്ങുന്നവർ അല്ല.... ബലി നടക്കുന്നത് ആലത്തൂർ ആണെന്നു തിരിച്ചുറിഞ്ഞവർ അവിടേക്കു ആണ് പോയത്... എന്റെ ഇന്ദുഏടത്തിയെ കുഞ്ഞിനെ കൊന്നു ആ വീട് കൂടി സ്വന്തം ആക്കിയോ ആ ദുഷ്ടൻ....... മുടിയിൽ ഇരു കയ്യും കോർത്തവൻ അലറി കരഞ്ഞു..... നിന്റ ഇന്ദുഏടത്തിയും കുഞ്ഞും മരിച്ചിട്ടില്ല ഹരികുട്ട .... "" രുദ്രന്റ ശബ്ദം ഉയർന്നു.. ആഹ്ഹ.. "" രുദ്രന്റെ വാക്ക് കേട്ടതും ഒരു ഞെട്ടലോടെ എഴുനെറ്റവൻ...... രുദ്രേട്ട... ""..

കുട്ടികൾക്ക് ഒപ്പം അന്ന് വന്നവൻ ആകാശ് നിന്റെ ജയേട്ടന്റെ മകൻ ആണ് ..... "" ...... അവൻ ആരെന്ന് നീ പിന്നീട് അറിയും....ഇന്ന് ആ മന്ത്രചരടിനെ അവൻ ഭേദിക്കും...... അതിനുള്ള ഏക അവകാശി അവൻ മാത്രം ആണ്..... നിയോഗം പോലെ അവനും അവർക്ക് ഒപ്പം ഉണ്ട്....തിന്മയെ ഉൻമൂലനം ചെയ്യാൻ അവതരിച്ചവർ ആണ് നമ്മുടെ കുഞ്ഞുങ്ങൾ പ്രകൃതി പോലും അവർക്ക് ഒപ്പം ഉണ്ട്... അതിനു തെളിവ് ആണ് ആകാശിന്റെ തിരിച്ചു വരവ്... സത്യം ആണോ...ഈ കേൾക്കുന്നത് എല്ലാം സത്യം ആണോ..... അതേ.. "" ഹരികുട്ട....രുദ്രൻ പറയുന്നത് സത്യം ആണ്...... സഞ്ജയൻ അവിടേക്കു വന്നു....... ആകാശിനെ കണ്ടപ്പോൾ തന്നെ രുദ്രൻ അവനെ തിരിച്ചു അറിഞ്ഞിരുന്നു.... കുട്ടികളും തിരിച്ചു അറിഞ്ഞു അത്‌ ജയന്തകന്റെ മകൻ ആണെന്നു.... പക്ഷെ നിന്നോട് തത്കാലം ഞങ്ങൾ മറച്ചു വച്ചു...... രുദ്രന് ചില സംശയങ്ങൾ കൂടി ഉണ്ട് അത് ഒന്ന് ഉറപ്പിക്കണം.... സഞ്ചയൻ അവന്റ തോളിൽ കൈ വച്ചു........... രുദ്രേട്ട.. "" എനിക്ക് പോകണം ആലത്തൂർ.. ബൈക്കിൽ പെട്ടന്നു ഞാൻ പൊയ്ക്കൊള്ളാം.... കാണണം എനിക്ക് അവനെ......

ഹരികുട്ടൻ ആവേശം കൊണ്ടു.... ഹരികുട്ട.. "" അവനെ കൊണ്ട് ഉണ്ണി ആ വീട്ടിലേക് പോയി കഴിഞ്ഞിരിക്കും നീ ചെല്ലുമ്പോഴേക്കും ......രുദ്രൻ അവനെ വിലക്കാൻ നോക്കി... സാരമില്ല തിരികെ വരുമ്പോൾ ആദ്യം കാണണം എനിക്ക്..... "" രുദ്രന്റെയും സഞയ്ന്റെയും വാക്കുകൾ കേൾക്കാൻ നില്കാതെ ആവേശത്തോടെ ബൈക്ക് എടുത്ത് പുറപ്പെട്ടു കഴിഞ്ഞിരുന്നു അവൻ.... 💠💠💠💠💠 ഹരിയേട്ടൻ അപ്പോൾ ആണോ അറിയുന്നത് ഇവർ ജീവിച്ചിരുന്നു എന്ന്.. "" ചിത്രൻ പതുക്കെ എഴുനേറ്റു... അതേ കുഞ്ഞേ... "" ആ രാത്രി ഭയന്നു പോയി ഞാൻ... ജയേട്ടൻ ഓടി കിതച്ചു വന്നു പറയുമ്പോൾ ഞാനും കരുതിയത് നിങ്ങൾ മരങ്ങാട് ഇല്ലത്തേക് അല്ലെ പോയത് എന്നാണ്... പക്ഷെ ജയേട്ടന്റെ വീട് അത്‌...... അറിഞ്ഞില്ല ഞാൻ...... അവസാനം എനിക്ക് തിരികെ കിട്ടിയല്ലോ എന്റെ കുഞ്ഞിനെ..... ആകാശിന്റെ തലയിൽ പതുക്കെ അവൻ തലോടുമ്പോൾ... രുദ്രന്റെ നെഞ്ച് വിങ്ങി.... ആദിശങ്കരനിലും അത് പ്രതിഫലിച്ചു....... ആാാ... "ഉപദ്രവിക്കുന്നോടാ തെണ്ടി... "" കിച്ചുവിന്റെ കൈ ദേവൂട്ടന്റെ മേൽ ഒന്ന് പതിഞ്ഞു... എന്താടാ ഇവിടെ...?

രുദ്രൻ പതുക്കെ എഴുനേറ്റു.... ഇത്രേം സംഭവവികാസങ്ങൾ അരങ്ങേറിയിട്ട് നിങ്ങൾ എന്നെ കൊണ്ട് പോയോ.... "" ആകാശേട്ടനെ വരെ കൊണ്ട് പോയി... എന്നേ ഇവർ വിളിച്ചിട്ടല്ലേ ഞാൻ കൂടെ പോയത്... അല്ലെ വാല്യേട്ട... "" ആകാശ് കുഞ്ഞനോട് ഒന്ന് കൂടി ചേർന്നിരുന്നു.. വിളിക്കാൻ നോക്കി ഇരിക്കുവായിരുന്നോ പോകാൻ... "" കൊഞ്ഞനം കുത്തി അവൻ.. നിന്നെ കൊണ്ട് പോയിരുന്നേൽ അത്രെ ദൂരം നടക്കുവായിരുന്നോ നീ രുദ്രനൊപ്പം കുഞ്ഞാപ്പുവും എഴുനേറ്റു.... ഇല്ല.... ""അതിനു അല്ലെ നിങ്ങൾ ഏട്ടന്മാർ കൂടെ ഉള്ളത്....മാറി മാറി എടുത്താൽ മതിയരുന്നല്ലോ... അമ്പട പുളുസു ഏട്ടൻമാരുടെ തോളിൽ കേറി ഉള്ള യാത്ര നിർത്തിക്കോണം... "" സച്ചു കൂർപ്പിച്ചു നോക്കി.... അല്ലേലും എന്നേ ഇപ്പോൾ ആർക്കും വേണ്ട.. "" എന്റെ മഞ്ഞ ടീഷർട്.... ആകാശിനെ അടിമുടി നോക്കി അവൻ.... ഇപ്പോൾ തന്നെ ഊരി വേണോ നിന്റെ മഞ്ഞ ടീഷർട്... "" ആകാശ് അതിലേക് കൈ വച്ചു.... എന്റെ കാവിലമ്മേ ബാക്കി ചെകുത്താൻമാർ സ്വയം തിരിച്ചു അറിഞ്ഞു.... ഈ രണ്ട് കാളകൾ ഇനി എന്ന് തിരിച്ചു അറിയും... രുദ്രൻ അല്പം ഉറക്കെ പറഞ്ഞു....

രുദ്രേട്ടൻ എന്നെ വിളിച്ചോ... "" അത്‌ കേട്ടാണ് ഉണ്ണി അവിടേക്കു വന്നത് ..... കുട്ടി പട്ടാളം വായ പൊത്തി ചിരി അമർത്തിയതും ഉണ്ണി ഒന്നും മനസിൽ ആകാതെ എല്ലവരെയും നോക്കി.. എവിടെ..? ഇവനെ കണ്ട് അല്ലെ പിള്ളേർ പഠിക്കുന്നത്... കാള എന്ന് തത്കാലം ഞാൻ ഇവന്മാരെ ആണ് ഉദേശിച്ചത്‌...... നീ വാ.... രുദ്രൻ അവന്റെ തോളിൽ കൈ ഇട്ടു.. ഉണ്ണിമായെ ഉദ്ദേശിക്കുമ്പോൾ ഞങ്ങൾ പറയാട്ടൊ .... ദേവൂട്ടൻ വിളിച്ചു കൂവി...... നിങ്ങൾ സംസാരിച്ചു ഇരുന്നോളു ഞങ്ങൾ ഇപ്പോൾ വരാം..... കുഞ്ഞൻ ചിത്രനേയും കുഞ്ഞാപ്പുവിനെയും കണ്ണ്‌ കാണിച്ചു കൂടെ വരാൻ...... """""രുദ്രൻേറയും ഉണ്ണിയുടെയും പുറകെ ഓടി ചെന്നവർ... നീയൊക്കെ എവിടെക്കാടെ ഞങ്ങൾടെ കൂടെ....""" രുദ്രനും ഉണ്ണിയും തിരിഞ്ഞു നിന്നു..... അത്‌ അച്ഛനും ഉണ്ണിമയ്ക്കും എന്തോ ഒരു കള്ളത്തരം ഉണ്ട് അത്‌ ആകാശിനെ കുറിച്ച് ആണെന്നു അറിയാം.....അച്ഛന്റെ കണ്ണുകൾ കള്ളം പറയുന്നത് എനിക്ക് അറിയാം..... അവന്റ കാര്യങ്ങൾ മുഴുവൻ നിങ്ങൾക് അറിയാം.... ഇപ്പോൾ പറഞ്ഞതിൽ ഒരു പൂർണ്ണത ഇല്ലല്ലോ IPS യെ..... കുഞ്ഞൻ തലയാട്ടി ഒന്നു രുദ്രനെ അടിമുടി നോക്കി... എന്ത് പൂർണ്ണത...? രുദ്രൻ സംശയത്തോടെ നോക്കി..... അച്ഛൻ വെറുതെ ഉണ്ണിമായേ സൂര്യാഗ്നിക്ഷേത്രത്തിൽ വിടില്ല... """

അതും ഇത്രയും ദൂരം....അതിനു അർത്ഥം ഞങ്ങള്ക് മുൻപേ അവിടെ നിങ്ങൾ പോയിട്ടുണ്ട്.. അല്ല എങ്കിൽ സങ്കീർണ്ണത നിറഞ്ഞ ആ വഴി ആ രാത്രിയിൽ ഉണ്ണിമാ കൃത്യമായി ഞങ്ങളുടെ അടുത്ത് എത്തില്ല ..... . അത്‌ കൊണ്ട് ഞങ്ങൾക്കും അറിയണം.... """""""""അവൻ ആരാണെന്നു ഞങ്ങള്ക്ക് അറിയണം........"""""""" അവസാന വാചകത്തിൽ കുഞ്ഞന്റെ ശബ്ദം ഒന്ന് കനച്ചു.... നിനക്ക് അറിയില്ലേ കുഞ്ഞാ അവൻ ആരെന്ന്.... നിന്നോട് ചേർന്നിരിക്കുന്നവനോട്‌ നിന്റെ ഉള്ളിൽ നിറയുന്ന വാത്സല്യത്തിന് അർത്ഥം നിനക്ക് അറിയില്ലേ... ആകാശ് എന്റെ അടുത്ത് ഇരിക്കുമ്പോൾ എന്റെ ദേവൂട്ടനിൽ കുശുമ്പ് നിറയുന്നു എങ്കിൽ അവന്റെ കണ്ണുനീർ നിറഞ്ഞൊഴുകുന്നു എങ്കിൽ അതിനർത്ഥം അവൻ............ """""""""""" ആദിശങ്കരൻ വാക്കുകൾ പൂർത്തി ആകും മുൻപേ അറയിൽ നിന്നും മണി ശബ്ദം പുറത്തേക് വന്നു........ അതോടൊപ്പം ഉണ്ണി നമ്പൂതിരിയുടെ നാവിൽ നിന്നും ഗണപതി സ്തുതി ഒഴുകി ഇറങ്ങി .... """""""ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘേനൊപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹ്ഹം ഗണനായകം. ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം കാമരൂപധരം ദേവം വന്ദേഹ്ഹം ഗണനായകം.""""""""" വിഘ്‌നങ്ങൾ തീർത്തു കൂടെ വന്നില്ലേ പിന്നെ എന്താ സംശയം..... "" രുദ്രൻ ചെറിയ ചിരിയോടെ ചോദിക്കുമ്പോൾ........ കുട്ടികൾ മൂവരുടെ ചുണ്ടുകളിലും പുഞ്ചിരി നിറഞ്ഞു... ( തുടരും ).........

NB """ ആകാശ് ആരാണെന്നു മനസിൽ ആയല്ലൊ.... സാക്ഷാൽ വിഗ്നേശ്വരൻ.... പക്ഷെ കുഞ്ഞൻ പറഞ്ഞത് പോലെ രുദ്രനിലും ഉണ്ണിയിലും എന്തൊക്കെയോ കള്ളങ്ങൾ ഒളിഞ്ഞിരുപ്പുണ്ട്..... കാരണം ജയന്തന്തകൻ ഹരികുട്ടന്റെ ചേട്ടൻ ആണെന്ന് അന്നേ അറിഞ്ഞെങ്കിൽ.... രുദ്രനും ഉണ്ണിയും അതിനു പുറകെ പോകാതെ ഇരിക്കില്ല... ഒരുപക്ഷെ അവർ ജീവിച്ചിരുന്നു എന്ന് തിരിച്ചു അറഞ്ഞു എങ്കിൽ അവരെ എന്ത് കൊണ്ട് രക്ഷിച്ചില്ല...? ഹരികുട്ടനോട് സത്യം പറഞ്ഞില്ല....? അതെല്ലാം ഒരു സമസ്യ ആണ്.......ആ ചോദ്യങ്ങൾ തന്നെ അല്ലെ കുഞ്ഞനിലും നിറഞ്ഞത്........ അതിന് ഉത്തരം രുദ്രൻ തന്നെ നല്കട്ടെ........ ഇത് വരെ മറ്റ് സംശയം ഇല്ല എന്ന് കരുതുന്നു...."""എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചോളൂ......... 😇 ഇന്ന് ചെറിയ part ആണ്...... സമയം ലഭിച്ചില്ല രണ്ട് ദിവസം ആയി കുറച്ചു ബിസി ആണ്.... ഉള്ള സമയത്ത് എഴുതിയത് ആണ്...... നാളെ വലിയ part തരാം..... ആകാശ് ഇത്രയും നാൾ മറഞ്ഞിരുന്നത് എല്ലാം പുറകെ വരും... വിനായകൻ അല്ലെ ഒന്നും കാണാതെ ഇറങ്ങി തിരിക്കില്ല....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story