ആദിശങ്കരൻ: ഭാഗം 32

adhishankaran

എഴുത്തുകാരി: മിഴിമോഹന

"""""""ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘേനൊപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹ്ഹം ഗണനായകം. ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം കാമരൂപധരം ദേവം വന്ദേഹ്ഹം ഗണനായകം.""""""""" വിഘ്‌നങ്ങൾ തീർത്തു കൂടെ വന്നില്ലേ പിന്നെ എന്താ സംശയം..... "" രുദ്രൻ ചെറിയ ചിരിയോടെ ചോദിക്കുമ്പോൾ........ കുട്ടികൾ മൂവരുടെ ചുണ്ടുകളിലും പുഞ്ചിരി നിറഞ്ഞു........... അവൻ സ്വയം അറിയുന്നില്ല എങ്കിലും നിങ്ങൾക് ഒപ്പം ഉണ്ട് അവൻ...... "" ചേട്ടച്ഛൻ അവനെ തിരിച്ചറിഞ്ഞിരുന്നോ.... "" ചിത്രൻ സംശയം പൂണ്ടു.... മ്മ്മ്മ്.. "" കഴിഞ്ഞ ഇരുപതു വർഷം ആയി ഞാൻ തേടി നടന്നവൻ.... എന്റെ കണ്മുന്നിൽ വന്നപ്പോൾ ഒരു പകപ്പോടെ ഞാൻ എന്റെ കുഞ്ഞിനെ തിരിച്ചു അറിഞ്ഞു...... "" ഇരുപതു വർഷമോ... "" അപ്പോൾ രുദ്രച്ഛൻ നേരത്തെ ആകാശിന്റെ ജന്മം അറിഞ്ഞിരുന്നോ..... കുഞ്ഞാപ്പു ഇരു പുരികം ഉയർത്തി.... മ്മ്.. "" നിങ്ങളുടെ സംശയങ്ങൾക് ഉള്ള ഉത്തരം തരാം.... വാ... രുദ്രൻ മുൻപോട്ട് നടന്നു... എടെ ആ ചെകുത്താന്മാർ എവിടെ. ...?

കൂടെ കൂട്ടിയാൽ അവിടെ വന്നു അടി ഉണ്ടാക്കും... ഉണ്ണി പുറകോട്ടു എത്തി നോക്കി... എല്ലാം ഹരിയേട്ടന്റെ കൂടെ ഉണ്ട്... "" സച്ചുന്റെ സംശയം തീർക്കാൻ സമയം കൊടുത്തു... "" ഇനി അത്‌ കൊണ്ട് ഇരുന്നോളും എല്ലാം അവിടെ ... ചിത്രൻ ചിരിച്ചു... അത്‌ നന്നായി..വളരെ നല്ല തീരുമാനം "" ഉണ്ണി നെഞ്ചൊന്നു തിരുമ്മിയതും രുദ്രനും കുട്ടി പട്ടാളവും ചിരിച്ചു ... ( അവർ മുന്പോട്ട് പോകട്ടെ നമുക്ക് ആദ്യം സച്ചൂന്റെ സംശയം തീർക്കാം അത്‌ അല്ലെ ആകാശിനു മുൻപേ വന്ന സംശയം സച്ചു എങ്ങനെ സ്വയം അറിഞ്ഞു..... ) 💠💠💠💠 ഹരി മാമ ""എന്നോട് എന്തിനാ അന്ന് കള്ളം പറഞ്ഞത്... "? ചിന്നു കുളപടവിൽ ഉണ്ടെന്ന്...... അത്‌ കൊണ്ട് അല്ലെ മാമയെ ഞങ്ങൾ തെറ്റിധരിച്ചത്... അല്ലേടാ കിച്ചു.....സച്ചു കിച്ചുനെ ഒന്ന് നോക്കി... മ്മ്മ്... "" മാമൻ വെറും...... "" ദേവൂട്ടൻ എന്തോ പറയാൻ വന്നതും കിച്ചു അവന്റെ വായ പൊത്തിയതും കൈയിൽ കടി കിട്ടിയതും ഒരുമിച്ചു ആയിരുന്നു..... കൈ എടുക്കടോ കാല "".. മാമൻ വെറും ദുഷ്ടൻ ആണെന്നു നിങ്ങൾ പറഞ്ഞത് പറയാൻ വന്നത് അല്ലെ... ഹോ "" അതായിരുന്നോ .. "" കുരുപ്പിന്റെ വായിൽ നിന്നും എന്താണ് വീഴുന്നത് എന്ന് പറയാൻ പറ്റില്ല....

സച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.. നിങ്ങൾ രണ്ടും ഞാൻ ഉറങ്ങി കഴിഞ്ഞു ഹരിമാമയെ കുറിച്ച് പറഞ്ഞത് ഒന്നും ഈ തദവസരത്തിൽ ഞാൻ ഇവിടെ പറയുന്നില്ല... "" കിച്ചൂന്റെ ചെവിയിൽ പതിയെ പറഞ്ഞവൻ.... നീ ഉറങ്ങി ഇല്ലാരുന്നോടാ ദുഷ്ട"""""കിച്ചു കണ്ണ്‌ മിഴ്ച്.... മ്മ്ഹ്ഹ്.. "" എല്ലാം നോം അറിയുന്നു മകനെ....പറഞ്ഞു കൊണ്ട് ദേവൂട്ടൻ നോക്കുമ്പോൾ ആകാശ് ഞെരി പിരി കൊള്ളുന്നു....... എന്താടാ.. "" സച്ചു അവനെ സൂക്ഷിച്ചു നോക്കി... വിശക്കുന്നെട... " ചെറിയ വയറിൽ തലോടി അവൻ... എടൊ മനുഷ്യ താൻ അല്ലെ എന്റെ കൂടെ ഇരുന്നു എട്ട് ഇഡലി ഒറ്റഅടിക്കു കഴിച്ചത്.. "" ഞാൻ വെറും മൂന്നും... "" ദേവൂട്ടൻ ചുണ്ട് പുളുത്തി.... എടാ അവന് ഇടക്ക് ഇടക്ക് ഭക്ഷണം കഴിക്കണം മരുന്ന് കഴിക്കുന്നത് കൊണ്ട് വിശപ് കാണും... നീ ചെന്നു ഗൗരി അമ്മയോട് പറ ഭക്ഷണം തരാൻ.... കിച്ചു ദേവൂട്ടന് നിർദേശം നൽകി..... എന്നാൽ വാ... "" നേരെ ആകാശിന്റെ തോളിൽ കൈ ഇട്ടു ഇരുവരും മുന്പോട്ട് നടക്കുമ്പോൾ സച്ചുവും കിച്ചുവും ഹരികുട്ടനും വാത്സല്യത്തോടെ നോക്കി..... ഈ കൊച്ചു വയറിലേക് ഇത്രയും ഇഡലി എങ്ങനെ പോകുന്നെ... "" ശ്രീകുട്ടിക് താൻ ഒരു വെല്ലു വിളി ആകുമോ... "" ആകാശിന്റെ വയറിൽ മെല്ലെ തലോടി........ അത്‌ എത്ര വേണേലും പോകും .. "" ആകാശും അവന്റെ തോളിലൂടെ കൈ ഇട്ടു......

ഒരമ്മ പെറ്റ അളിയന്മാർ ആണെന്ന് തോന്നു... "" കിച്ചു ഉറക്കെ വിളിച്ചു കൂവി.... പോടോ... "" ഇത് എന്റെ ചേട്ടൻ തന്നെ ആണ്.... ദേവൂട്ടൻ തിരികെ വിളിച്ചു പറയുമ്പോൾ ഇരു രക്തവും ഒന്നായി അലിഞ്ഞു ചേർന്നിരുന്നു.... ഹരി മാമൻ പറഞ്ഞോ "" എന്തിനാ കള്ളം പറഞ്ഞത് എന്ന്... "" കിച്ചു നോക്കുമ്പോൾ ഹരികുട്ടന്റെ മുഖത്ത് ചെറിയ മടി കാണാൻ കഴിഞ്ഞു.... അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി... പറയാൻ മടി ഉണ്ടോ... "" അതോ എന്തെങ്കിലും മറക്കുന്നുണ്ടോ...ഞങ്ങൾ രുദ്രച്ചനോട് പറയണോ.... കിച്ചു ഭീഷണി സ്വരം ഉയർത്തി.. അയ്യോ കുഞ്ഞേ... "" ഞാൻ എന്ത് മറയ്ക്കാൻ ആണ്.. """""രുദ്രേട്ടനും ഉണ്ണിയേട്ടനും ചിത്തു കുഞ്ഞും പറഞ്ഞിട്ടാണ് ഞാൻ ആ കള്ളം പറഞ്ഞത്..... """""" രുദ്രച്ചനും അച്ഛനും ചേട്ടായിയുമോ ... "" എന്തിന്...? എന്തിനാണ് അങ്ങനെ ഒരു കള്ളം രുദ്രച്ഛൻ പറയിച്ചത്... സച്ചു ചാടി എഴുനേറ്റു... പറയാം... ""കുഞ്ഞേ ഇരികത്തൂർ മനയിൽ രുദ്രേട്ടനും ഉണ്ണിയേട്ടനും വന്ന നാൾ മുതൽ അവർക്ക് ഒപ്പം ഉണ്ട് ഞാൻ.... "" കണ്മുൻപിൽ കണ്ടത് മുഴുവൻ സത്യമോ മിഥ്യയോ എന്ന് അറിയാത്ത നിമിഷങ്ങൾ....

അങ്ങനെ ഒരു നിമിഷത്തെ ഒരിക്കൽ കൂടി കണ്മുന്നിൽ കണ്ടു ഞാൻ ...... അതിന് ഒരു നിമിത്തം മാത്രം ആയിരുന്നു ഞാൻ """""ഹരികുട്ടന്റെ കണ്ണുകൾ സച്ചുവിൽ തങ്ങി നിന്നു.... അവന്റെ കണ്ണുകളിലെ ഗോളങ്ങളിൽ സൂര്യ ഭഗവാൻ തെളിഞ്ഞു നില്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നതും കിച്ചു അവനെ തട്ടി വിളിച്ചു... ആഹ്ഹ്.. "" കുഞ്ഞേ.... "" ഞാൻ എന്തോ ഓർത്ത് പോയി.... "" തല ഒന്ന് വെട്ടിച്ചു ഹരികുട്ടൻ.... ജയേട്ടൻ എന്റെ സഹോദരൻ ആണെന്ന് തിരിച്ചു അറിഞ്ഞ നിമിഷം രുദ്രേട്ടനും ഉണ്ണിയേട്ടനും മരങ്ങാട് ഇല്ലത്തു വച്ചു നടക്കാൻ പോകുന്ന ബലി കർമ്മത്തെ കുറിച്ച് എന്നോടും ചിത്തു കുഞ്ഞിനോടും പറഞ്ഞിരുന്നു....അതിന്..അതിന് ശേഷം ആണ് വല്യൊത്തേക്ക് രുദ്രേട്ടനും ഉണ്ണിയേട്ടനും തിരികെ പോയത്.... ആരോ ഒരാൾക്കു വരാൻ പോകുന്ന അപകടം "" കഠിനമായ ഇരുമ്പഴികളെ ഭേദിച്ച് മുന്നേറിയാൽ മാത്രം അതിൽ നിന്നും രക്ഷപെടാൻ കഴിയു എന്ന് അദ്ദേഹം പറഞ്ഞൂ... പലതും കണ്മുന്നിൽ അനുഭവിച്ചറിഞ്ഞ ഞാൻ ഭയത്തോടെ ആണ് എല്ലാം കേട്ടത്....... ഹരികുട്ടന്റെ ഓർമ്മ അല്പം പുറകോട്ടു പോയി.... ( ഈ ഫ്ലാഷ് ബാക്ക് കൂടി ക്ഷമിക്കു എങ്കിലേ നിങ്ങളുട സംശയം തീരു....ചിത്രന്റെ കൈ ഒടിഞ്ഞ ശേഷം തിരികെ വന്ന ദിവസം.. ) 💠💠💠💠

രുദ്രന്റെ നാവിൽ നിന്നും ബലി കർമ്മത്തെ കുറിച്ച് അറിഞ്ഞ ചിത്രൻ ഒരു നിമിഷം പകപ്പോടെ ഇരുന്നു... ചേട്ടച്ഛ... "" ഞാനും കേട്ടിട്ടുണ്ട് കരിംചാത്തനെ കുറിച്ച്.... പക്ഷെ.... നെല്ലിമല മൂപ്പൻ അവൻ അതിന്റ ഉപാസകനോ.... "" അതേ ചിത്തു.... "" ഇന്ന് മരങ്ങാട് ഇല്ലത്തു വച്ചു ഞാൻ അത്‌ മനസിൽ ആക്കി.......... ബലി കർമ്മങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുമ്പോൾ ചിത്രന് ഒപ്പം ഹരികുട്ടനും പകപ്പോടെ ആണ് എല്ലാം കേട്ടത്..... ആരെയാണ് അവൻ ലക്ഷ്യം വച്ചിരിക്കുന്നത് അറിയില്ല... അത്‌ അറിയാൻ കാത്തിരുന്നേ മതിയാകു....രുദ്രൻ നെടുവീർപ്പിട്ടു.... അറിയാൻ കഴിയും ചേട്ടച്ഛ... "" കരിംചാത്തൻ എന്ന ദുർദൈവം ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കണം അതിനുള്ള സമയം ആഗതമായി.....സ്വാത്വിക ഭാവം നിറഞ്ഞു നിൽക്കുന്ന ചിത്രന്റെ കണ്ണുകളിലെ കോപം രുദ്രൻ ശ്രദ്ധയോടെ വീക്ഷിച്ചു....... അവന്റെ താപത്തെ ഉരുക്കി കളയാൻ നമ്മുടെ കൂടെ നമ്മുടെ പിള്ളേർ ഇല്ലേ... "" സച്ചുവും കിച്ചുവും....... സൂര്യദേവനും അഗ്നിദേവനും.....

.ചിത്രന്റെ ചൂണ്ടിൽ ചെറിയ ചിരി തെളിഞ്ഞു ഇടം കൈ കൊണ്ട് സഞ്ചയൻ മരുന്ന് ചെയ്ത വലം കൈ പതുക്കെ ഉഴിഞ്ഞവൻ ഉണ്ണിയെ നോക്കി.... നഖം കടിച്ചു നില്പുണ്ട് അവൻ....... ചേട്ടച്ഛ.. "" പേടി ഉണ്ടോ... ശരിയാണ് സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഏതൊരു അച്ഛനും ഒന്ന് ഭയക്കും..... ചിത്രന്റെ മുഖത്തു ഉണ്ണിയോട് കരുണ തോന്നി... എടെ അത്‌ അല്ലടാ കാര്യം... "" ആ പൊട്ടന്മാർക് സച്ചു ഏതാ കിച്ചു ഏതാ എന്ന് സ്വയം പോലും അറിയില്ല... "" മാമുണ്ണണം എങ്കിലോ ഉറങ്ങണം എങ്കിലോ ആവണി വേണം .... അവൾ ഇല്ല എങ്കിൽ കുഞ്ഞനൊ കുഞ്ഞാപ്പുവോ കൂടെ വേണം ആ മൂന്നു ചെകുത്താന്മാർക്കും അത്‌ തന്നെ ആണ് അവസ്ഥ... അവന്മാരെ കൊണ്ട് ആണോ നീ താപം നേരിടാൻ പോകുന്നത്... പേടിച്ചു നിക്കറിൽ മുള്ളാതെ ഇരുന്നാൽ ഭാഗ്യം.."" ഉണ്ണി നഖം കടിച്ചു... ചേട്ടച്ഛ.. "" ഉണ്ണിചേട്ടച്ഛൻ പറഞ്ഞതിൽ കാര്യം ഉണ്ടല്ലോ...... ഇനി എന്ത് ചെയ്യും.... ചിത്രൻ രുദ്രനെ നോക്കി.. രുദ്രേട്ട രണ്ടിനെയും എടുത്തു തീയിൽ ഇട്ടാലോ... "" ദേഹം പൊള്ളാതെ ഇരുന്നാൽ സ്വയം അറിയുമായിരിക്കും... ഉണ്ണി അവന്റെ തോളിൽ പിടിച്ചു... ഒരൊറ്റ കീറു തരും ഞാൻ... കുഞ്ഞുങ്ങളെ വച്ചു അങ്ങനെ ഒരു പരീക്ഷണം വേണ്ട....... അവർക്ക് സ്വയം അറിയില്ല അവർ ആരെന്ന്....

വളരെ കുഞ്ഞിലേ ചെറിയ ചൂടിനെ എല്ലാം തരണം ചെയ്യും അവർ എന്നാലും അവർ മനുഷ്യർ ആണ്...... അപ്പോൾ ഇനി എന്ത് ചെയ്യും... ""? ഉണ്ണി നിസഹായതയോടെ നോക്കി..... സച്ചു.. "" സൂര്യദേവൻ അവൻ ഉണരണം.... രുദ്രൻ ചാരു പടിയിൽ കൈകൾ കോർത്തു.... അപ്പോൾ കിച്ചുവോ... "" ചിത്രൻ സംശയത്തോടെ നോക്കി.... അവരിൽ ഒരാൾ എങ്കിലും എല്ലാം അറിയണം നേരിടാൻ പോകുന്നത് എന്താണെന്നുള്ള സത്യം...അതിന് സ്വയം അറിയണം.... സച്ചു ആണെങ്കിൽ അവന്റെ ഉപബോധ മനസ് ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.... അവന്റെ പാതിയുടെ സാമീപ്യം അറിയുമ്പോൾ അവൻ സ്വയം അറിയുന്നു .... അത്‌ ഞാനും ഉണ്ണിയും തിരിച്ചറിഞ്ഞു......... അതിനാൽ അവനെ ഉണർത്താൻ നമുക്ക് പെട്ടന്നു കഴിയും ...... കൂടെ ചിന്നു വേണം "" രുദ്രന്റെ കണ്ണുകൾ കുറുകി... ആര് ചിന്നുവോ.. ""? ചിത്രൻ അത്‌ ചോദിക്കുമ്പോൾ എല്ലാം അത്ഭുതത്തോടെ കേട്ടു നിന്നു ഹരികുട്ടൻ.... മ്മ്.. "" അതേ... "" എത്രയും പെട്ടന്ന് അത്‌ നടന്നിരിക്കണം.... അതിന് അവസരം നമുക്ക് വന്നു ചേരണം....

രുദ്രൻ മീശ കടിച്ചു... രുദ്രേട്ട ചെകുത്താന്മാർ ആകാശിനെ കൊണ്ട് പോയി കഴിഞ്ഞല്ലോ.. ഇത് നേരത്തേ പറഞ്ഞിരുന്നു എങ്കിൽ ചിന്നുമോളേ വച്ചു എന്തെങ്കിലും വഴി നോക്കാമായിരുന്നു ഉണ്ണി പല്ല് കാണിച്ചു... പോടാ.. """എണീറ്റ്... ചിന്നു ദേ ഇവനെ പേടിചാണ് അവനോടുള്ള ഇഷ്ടം മറച്ചു വയ്ക്കുന്നത്... ആദ്യം അത്‌ മാറണം... രുദ്രൻ ചിത്രനെ കൈ ചൂണ്ടി....... ആഹ് അത്‌ ശരിയാ എന്റെ കൊച്ചൻ അതിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് വർഷം കുറെ ആയി..."" ഉണ്ണി ചിത്രനെ അടിമുടി നോക്കുമ്പോൾ ചിരിച്ചു കാണിച്ചവൻ..... ഞാൻ എന്താ ചെയ്യണ്ടത് ഉണ്ണി ചേട്ടച്ഛ.. "" എനിക്ക് അറിയാം അവൾ അവന് ഉള്ളത് ആണെന്ന്.. പിന്നെ പഠിത്തം ഉഴപ്പാതെ ഇരിക്കാൻ കുറച്ചു സ്ട്രിക്ട് ആയി ഞാൻ അത്രേം ഉള്ളൂ.... തത്കാലം നീ സ്ട്രിക്ട് ആകേണ്ട.... നമുക്ക് മുൻപിൽ ഒരു വഴി തെളിഞ്ഞു വരും..... വരും എന്ന് അല്ല ഉണ്ട് അങ്ങനെ ഒരു വഴി... രുദ്രൻ ഹരികുട്ടന് നേരെ തിരിഞ്ഞു...ഇവന്റെ സഹായം വേണം.... "" ഞാനോ.... ഞാൻ എന്ത് ചെയ്യണം രുദ്രേട്ട..... "" ഹരികുട്ടാ... "" നിങ്ങൾ എരിക്കിൻ പൂവ് ഇറക്കാൻ പോകുമ്പോൾ അസാധാരണമായി എന്തെങ്കിലും സംഭവിക്കാറുണ്ടോ.... രുദ്രൻ സംശയത്തോടെ നോക്കി..... മ്മ്മ്ഹ്ഹ്... "" ഇല്ല രുദ്രേട്ട....... പിള്ളേർ പൂവ് ഇറുക്കും ഞാനും ജയേട്ടനും സംസാരിക്കും.... ""

അത്രേം ഉള്ളൂ.... ആ സംസാരത്തിനു തടസം ആയി ആരെങ്കിലും വരാറുണ്ടോ...... രുദ്രൻ സൂക്ഷിച്ചു നോക്കി... എന്താ രുദ്രേട്ട അങ്ങനെ ചോദിക്കുന്നത്.... "" ഉണ്ണി അവന്റെ തോളിൽ പിടിച്ചു.... ഹരികുട്ടൻ പറയട്ടെ നീ വെയിറ്റ് ചെയ്യൂ.... ഉണ്ണിയുടെ കൈയിൽ രുദ്രൻ പിടിക്കുമ്പോൾ ചിത്രന്റെ മുഖത്തും സംശയം നിറഞ്ഞു.... അങ്ങനെ ചോദിച്ചാൽ... "" ഹരികുട്ടൻ നഖം കടിച്ചു... "" ആാാ രുദ്രേട്ട അവന്റ ദുഷ്ടസർപ്പം ചിലപ്പോൾ വരും അവന്റെ സാന്നിധ്യം അറിഞ്ഞാൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല....... അതേ ഉള്ളൂ തടസം എന്ന് പറയാൻ....... അവൻ വരുന്ന ദിവസങ്ങൾ ഏതൊക്കെ ആണെന്ന് ഓർമ്മ ഉണ്ടോ... അല്ലങ്കിൽ നീ ശ്രദ്ധിച്ചിരുന്നോ...? ഇതെന്താ രുദ്രേട്ട പോലീസ് മുറ ചെറുക്കൻ പേടിക്കും... "" ഉണ്ണി താകീത് നൽകുമ്പോൾ ഹരികുട്ടനിൽ ഭയം നിറഞ്ഞിരുന്നു... രുദ്രേട്ട എനിക്ക് ഒന്നും അറിയില്ല... "" നിന്നെ പേടിപ്പിച്ചത് അല്ല മോനെ... "" കുളക്കടവിൽ ഛായമുഖിയുടെ അതായത് ചിന്നുവിന്റെ സാന്നിദ്യം അറിയുന്ന ദിവസങ്ങളിൽ ആണ് കൂടുതൽ നാഗ എന്ന ദുഷ്ടസർപ്പവും നിങ്ങൾക് തടസം ആയി വരുന്നത് അല്ലെ.... അത്‌... അത്‌.... ആഹ് അത്‌ ശരിയാണ് രുദ്രേട്ട...ഞാൻ അത്‌ ശ്രദ്ധിച്ചില്ല പക്ഷെ ചിന്നു മോള് എന്റെ കൂടെ ഉള്ള നിമിഷങ്ങളിൽ അവനെ ഞാൻ കാണാറുണ്ട്.....

മതിലിന്റെ ഓരം ചേർന്നും മരത്തിന്റെ കൊമ്പിലും എല്ലാം....... അത്‌ സത്യം ആണ്..... ചേട്ടച്ഛ... "" ചേട്ടച്ഛൻ എന്താ പറഞ്ഞു വരുന്നത്.... ചിത്രൻ ഭയത്തോടെ അവനെ നോക്കി.... ഉണ്ണിയിലും അതേ ഭയം നിറഞ്ഞു.... പറയാം.. "" സൂര്യദേവനും ഛായമുഖിയും അവരെ തിരിച്ചറിയാൻ കാലം നമുക്കായി കാത്തു വെച്ചവൻ.... നാഗ...... "" മഹാദേവന്റെ കഴുത്തിനെ അലങ്കരിക്കുന്ന വാസുകി എന്ന സർപ്പ ശ്രേഷ്ഠന്റെ അരുമ ശിഷ്യൻ......... നാഗ....... "" അവൻ എന്തിനാണ് എന്റെ... എന്റെ... ചിന്നു മോളോട് ദേഷ്യം . "" ചിത്രന്റെ കണ്ണ്‌ നിറഞ്ഞു...... മ്മ്മ്ഹ്ഹ്... "" ദേഷ്യം അല്ല പ്രണയം...... "" വിശ്വകർമ്മവിന്റെ മകൾ ഛായമുഖിയോട് പ്രണയം ആണവന്..... ജന്മജന്മാന്തരങ്ങൾ ആയി അവൻ അവൾക് പിന്നാലെ ഉണ്ട്...... ഒരിക്കൽ അവന്റെ പ്രണയത്തെ എതിർത്തു കൊണ്ട് വിശ്വകർമ്മാവ് മകളെ സൂര്യദേവന് കൈ പിടിച്ചു നൽകി...... അന്ന് മുതൽ പക ആണവന്..... സൂര്യദേവനിൽ നിന്നും അവളെ സ്വന്തം ആക്കാൻ ആ ദുഷ്ടസർപ്പം അന്ന് മുതൽ അവസരം നോക്കി ഇരിക്കുന്നു.....അതിനായി അവൾക് ഒപ്പം ഭൂമിയിൽ വന്നവൻ............... കൂടെ കൊണ്ട് പോകാൻ വന്നത് ആണ് അവൻ..... ശാപം കിട്ടിയവൻ........ രുദ്രൻ പല്ല് ഞെരിച്ചു................... ചേട്ടച്ഛ... "" ചിത്രന്റെ ശബ്ദം ഉയർന്നു പൊങ്ങി...... " സൂര്യന്റെ ഭാര്യ ആയിരുന്നിട്ട് കൂടി അവളെ മോഹിച്ച ആ നിമിഷം വാസുകിയുടെ ലോകത്ത് നിന്നും അവനെ പുറത്താക്കി.....പല വർഷങ്ങൾ ആയി അലയുന്നവൻ.....ശാപമോക്ഷം ലഭിക്കും വരെ ദുഷ്ടസർപ്പം ആയി അലയും.... മഹാദേവനാൽ തന്നെ അവന് ശാപമോക്ഷം ലഭിക്കട്ടെ..... "" രുദ്രൻ ദീർഘമായി നിശ്വസിച്ചു... ( തുടരും )........

NB ::::ഒരുപാട് സന്തോഷത്തോടെ ആണ് നിങ്ങളുടെ മുൻപിൽ ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്..... നിങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയാവുന്ന കാര്യം എന്നാൽ കുറച്ചു പേരെങ്കിലും കാണും അറിയാത്തവർ ആയിട്ട്... പിന്നെ ഈ നിമിഷം അത് കൂടെ ഉൾപ്പെടുത്തിയില്ല എങ്കിൽ അത്‌ നന്ദികേട് ആയി മാറും........... രുദ്രവീണ എഴുതി തുടങ്ങിയനാൾ മുതൽ മഹാദേവന്റെ അദൃശ്യകരം എന്നോട് ഒപ്പം ഉള്ളത് അനുഭവിച്ചറിഞ്ഞവൾ ആണ് ഞാൻ... പലപ്പോഴും അത്‌ നിങ്ങളുമായി പങ്കിട്ടിട്ടും ഉണ്ട്.....ഇപ്പോൾ ആ മഹദേവൻ തന്നെ എനിക്ക് വലിയ ഒരു സമ്മാനം തന്നിരിക്കുന്നു വിലമതിക്കാൻ കഴിയാത്ത വലിയ സമ്മാനം....... കഴിഞ്ഞ ശിവരാത്രി നാളിൽ ഒരു ജപമാലക് വേണ്ടി പല ഇടത്ത് അലഞ്ഞു ഞാൻ... എനിക്ക് മാത്രം കിട്ടിയില്ല.... ഒരുപാട് സങ്കടം വന്നു.... മഹാദേവന്റെ മുൻപിൽ കരഞ്ഞു പോയി ഞാൻ.... പക്ഷെ നിനക്കുള്ളത് ഞാൻ തന്നെ തരും നീ വാങ്ങേണ്ട എന്നായിരുന്നു അവിടുന്നുള്ള തീരുമാനം...... ഒന്നിനു പകരം മൂന്നെണ്ണം കിട്ടി അതും കേദാർനാഥന്റെ തിരു മുൻപിൽ നിന്നും.....

മന്ത്രങ്ങൾ എഴുതുമ്പോൾ അതിലെ തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചു എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട ചേച്ചി എൻ പ്രാണനായികേദർനാഥിൽ പോയി വരുമ്പോൾ എനിക്കായ് ആ കൈകളിൽ മഹാദേവൻ കൊടുത്തു വിട്ടു നിറയെ സമ്മാനം.... രുദ്രാക്ഷവും ജപമാലയും പുണ്യഗംഗ തീർത്ഥവും എല്ലാം.... ആഗ്രഹിച്ചതിലും കൂടുതൽ.......ഒരു നന്ദിയിൽ ഒതുക്കാൻ കഴിയില്ല ചേച്ചിയോട് ഉള്ള സ്നേഹം... ഒരുപാട് സ്നേഹം ചേച്ചി... പ്രതീക്ഷിക്കാതെ കിട്ടയ സമ്മാനം എല്ലാം മഹാദേവന്റെ അനുഗ്രഹം മാത്രം ആണ് അല്ല എങ്കിൽ തൃശൂർ ഇറങ്ങേണ്ട ചേച്ചി കൊല്ലത്തു ഇറങ്ങാനും quarantinte പൂർത്തി ആക്കി പോകാൻ നേരം ചെങ്ങന്നൂർ എന്നേ വന്നു കണ്ടു ഇത് കൈകളിൽ പുണ്യം പോലെ തരാനും അതൊക്കെ ഭഗവാന്റെ തീരുമാനം മാത്രം ആണ്... അനുഗ്രഹവും............ ജീവിതത്തിലെ വിലമതിക്കാൻ ആവാത്ത ഈ നിധി ഇപ്പോൾ പുണ്യം പോലെ നെഞ്ചോട് ചേർത്തു ഞാൻ...... ഇത് രുദ്രവീണക്ക് കേദാർനാഥൻ എനിക്ക് തന്ന സമ്മാനം ആണ്........ കൂടെ ഉണ്ട് എന്നുള്ളതിന് ഇതിലും വലിയ തെളിവ് ഇല്ല.......... ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story