ആദിശങ്കരൻ: ഭാഗം 33

adhishankaran

എഴുത്തുകാരി: മിഴിമോഹന

മ്മ്മ്ഹ്ഹ്... "" ദേഷ്യം അല്ല പ്രണയം...... "" വിശ്വകർമ്മവിന്റെ മകൾ ഛായമുഖിയോട് പ്രണയം ആണവന്..... ജന്മജന്മാന്തരങ്ങൾ ആയി അവൻ അവൾക് പിന്നാലെ ഉണ്ട്...... ഒരിക്കൽ അവന്റെ പ്രണയത്തെ എതിർത്തു കൊണ്ട് വിശ്വകർമ്മാവ് മകളെ സൂര്യദേവന് കൈ പിടിച്ചു നൽകി...... അന്ന് മുതൽ പക ആണവന്..... സൂര്യദേവനിൽ നിന്നും അവളെ സ്വന്തം ആക്കാൻ ആ ദുഷ്ടസർപ്പം അന്ന് മുതൽ അവസരം നോക്കി ഇരിക്കുന്നു.....അതിനായി അവൾക് ഒപ്പം ഭൂമിയിൽ വന്നവൻ............... കൂടെ കൊണ്ട് പോകാൻ വന്നത് ആണ് അവൻ..... ശാപം കിട്ടിയവൻ........ രുദ്രൻ പല്ല് ഞെരിച്ചു................... ചേട്ടച്ഛ... "" ചിത്രന്റെ ശബ്ദം ഉയർന്നു പൊങ്ങി...... " സൂര്യന്റെ ഭാര്യ ആയിരുന്നിട്ട് കൂടി അവളെ മോഹിച്ച ആ നിമിഷം വാസുകിയുടെ ലോകത്ത് നിന്നും അവനെ പുറത്താക്കി.....പല വർഷങ്ങൾ ആയി അലയുന്നവൻ.....ശാപമോക്ഷം ലഭിക്കും വരെ ദുഷ്ടസർപ്പം ആയി അലയും.... മഹാദേവനാൽ തന്നെ അവന് ശാപമോക്ഷം ലഭിക്കട്ടെ..... "" രുദ്രൻ ദീർഘമായി നിശ്വസിച്ചു... അവൻ ഇനി കുഞ്ഞിനെ ഉപദ്രവിക്കുമോ രുദ്രേട്ട...

""ഉണ്ണി സംശയത്തോടെ അതോടൊപ്പം ഭയത്തോടെ രുദ്രനെ നോക്കി.... അവളെ ദംശിക്കാൻ അവന് കഴിയില്ല... "" അങ്ങനെ സംഭവിച്ചാൽ അവളെ നഷ്ടം ആകും എന്ന് അവന് അറിയാം.... അത്‌ അവന് സൂര്യദേവനിൽ നിന്നും ലഭിച്ച ശാപം ആണ്....... അത്‌ കൊണ്ട് തന്നെ മറ്റെന്തെങ്കിലും മാർഗം അവൻ കണ്ടെത്തും ജലന്ദരന്റെ സഹായത്തോടെ അവളെ കൂടെ കൂട്ടാൻ... പക്ഷെ അവൾക് തുണ ആയി സൂര്യദേവൻ കൂടെ ഉണ്ടെന്ന് അവൻ തിരിച്ചറിയണം......... എങ്ങനെ...? ചിത്രൻ ആകാംഷയോടെ നോക്കി..... ഛായമുഖിയുടെ സമീപം നാഗ "" വന്നാൽ സൂര്യദേവൻ അവന്റെ സ്വത്വം തിരിച്ചറിയും...... തന്റെ പ്രണയിനിക്ക് ആപത്തു വരുന്നു എന്ന് അറിഞ്ഞാൽ അവൻ ഉണരും..... നാഗയുടെ സാന്നിധ്യം അതാണ് നമുക്ക് വേണ്ടത്... "" രുദ്രന്റെ വാക്കുകൾ കേട്ടതും ചിത്രന്റെയും ഉണ്ണിയുടെയും മുഖം തെളിഞ്ഞു........ ഹരികുട്ടൻ അപ്പോഴും ഒന്നും മനസിൽ ആകാതെ നോക്കി നിന്നു....... എത്രയും പെട്ടന്നു തന്നെ അതിന് ഒരു അവസരം നമുക്ക് വന്നു ചേരും """"" കാരണം സൂര്യദേവൻ ഉണരേണ്ടത് ധർമ്മവിജയത്തിന് മുന്നോടി ആയിട്ടാണ്......

രുദ്രൻ ചെറു ചിരിയോടെ മുൻപോട്ട് നോക്കി.....പിറ്റേന്നു അല്ലി ഹോസ്പിറ്റലിൽ ആയ ശേഷം കുട്ടികൾ എല്ലാവരും കൂടെ ചിത്രനോട്‌ വന്നു വഴക്ക് കെട്ടിയ ശേഷം.... ഹരികുട്ടനെ അടുത്ത് വിളിച്ചു ചിത്രൻ ........ ഹരിയേട്ടാ... " രുദ്രേട്ടൻ വിളിച്ചു.... നമുക്ക് ഇതിലും വലിയ അവസരം ഇനി കിട്ടില്ല..... ചിത്തു കുഞ്ഞേ ഞാൻ എന്താണ് ചെയ്യണ്ടത്.... "" പറയാം... " ചിന്നുനെ ഞാൻ കുളപ്പടവിലേക് വിട്ടു ....എനിക്ക് ചൂട് പിടിക്കാൻ വെളുത്ത എരിക്കിന്റെ ഇല വേണം അത്‌ പറഞ്ഞാണ് ഞാൻ അവളെ വിട്ടത്... .... അവളുടെ സാന്നിദ്യം അറിഞ്ഞാലെ അവൻ വരൂ...."""" കുഞ്ഞേ അത്‌ വേണ്ടായിരുന്നു... "" ചിന്നു മോള് ഒറ്റക്... അവരെ ഇത് വരെ തനിയെ വിട്ടിട്ടില്ലലോ.. തത്കാലം അത്‌ വേണം ഹരിയേട്ടാ.... എന്റെയോ കുഞ്ഞന്റെയോ കുഞ്ഞാപ്പുവിന്റെയോ സാന്നിദ്യം അറിഞ്ഞാൽ നാഗ അവിടെ വരില്ല...അവൾക് സമീപം അവൻ വരുന്നു എന്ന് അറിഞ്ഞാൽ തീർച്ചയായും സൂര്യദേവൻ ഉണരും അതായത് സച്ചു .. കൂടെ കാണണം എന്റെ കഞ്ഞുങ്ങൾക് ഒപ്പം .... ഹരികുട്ടന്റെ കയ്യിൽ മുറുകെ പിടിച്ചവൻ....... കാണും... ""

ഈ ജീവൻ അത്‌ നിങ്ങൾക് വേണ്ടി സമർപ്പിച്ചത് ആണ്..... കടമകൾ ചെയ്ത് തീർക്കും ഞാൻ.... ഹരിയേട്ടാ... "" ചിത്രൻ വിളിക്കുമ്പോൾ അവന്റ കണ്ണുകൾ ഈറൻ അണിഞ്ഞു...... ചിത്രന്റെ മുറിയിൽ നിന്നും പുറത്ത് ഇറങ്ങിയതും ഹരിയുടെ മുൻപിലേക്ക് കുഞ്ഞൻ കുളി കഴിഞ്ഞു തല തുവർത്തി കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി വന്നു....... ഇതെന്താ ഹരിമാമ വെപ്രാളം പിടിച്ചു ഓടുന്നത് കുഞ്ഞൻ കുറുകെ നിന്നു...... ഞാനോ... "" അത്‌ കുഞ്ഞേ... മരുന്ന് കഞ്ഞി ആവിയിൽ നിന്നു എടുക്കാൻ സമയം ആയി....ഹരികുട്ടൻ പറഞ്ഞൊപ്പിച്ചു.... ചിന്നുമോള് എവിടെ...ഞങ്ങൾ വന്നപ്പോൾ ചേട്ടായിടെ മുറിയിൽ നിന്നും ഇറങ്ങി പോയതാണല്ലോ " കുഞ്ഞന്റെ കണ്ണുകൾ നാലു പാടും തിരയുന്നത് ഹരികുട്ടൻ ശ്രദ്ധിച്ചു... അത്‌ ചിന്നു... ചിന്നു മോള്..... ആാാ... "" കുഞ്ഞ് കളിമനയിലേക്ക് പോയി...... ആദി കുഞ്ഞ് തിരയുന്നത് ഭദ്ര കുഞ്ഞിനെ ആണെന്ന് അറിയാം... പുറത്തേ മാവിന്റെ ഒത്ത കൊമ്പിൽ ആളുണ്ട്..... ചിരിച്ചു കൊണ്ട് പെട്ടന്നു താഴേക്കു ഓടി ഹരികുട്ടൻ.......

( ആ പാർട്ടിൽ കുഞ്ഞൻ പറയുന്നുണ്ട് ചിന്നു കാളി മനയിലേക് പോയെന്നു ഹരിമാമ പറഞ്ഞത് ആണല്ലോ എന്ന്.... ഓർമ്മ ഉണ്ടോ ) താഴെ ചെന്നതും കണ്ടു പല മുറികളിലെ വാതിലുകൾ തുറന്നു നോക്കുന്ന സച്ചു... "" എവിടെ പോയി.... "" എളിയിൽ കൈ കുത്തി വിരലുകൾ കൊണ്ട് ചുണ്ട് കൂട്ടി പിടിച്ചവൻ നില്കുന്നത് ഹരികുട്ടൻ ചിരിയോടെ നോക്കി.... നോക്കുന്ന ആളു ഇവിടില്ലട്ടൊ... "" കുളപ്പടവിൽ ഉണ്ട്... "" ഹരികുട്ടന്റെ വാക്ക് കേട്ടതും സച്ചു അവനെ ഒന്നു പിച്ചി...... ആര്.."""" അതിന് ഞാൻ ആരെയും നോക്കിയില്ലല്ലോ.... സച്ചു ചുണ്ട് കൂർപ്പിച്ചു.. അത്‌ മനസിൽ ആയി """കാള വാല് പൊക്കുമ്പോൾ അറിയാം..... അയ്യേ.. "" നാണം ഇല്ലേ മാമന്... "" ഞാൻ വെറുതെ നോക്കിയത് അല്ലെ... ഹരികുട്ടനെ ഒന്നു നോക്കി പുറത്തേക് പോകുന്നവൻ കുളപടവിലേക് ആണെന്നു അവന് അറിയാമായിരുന്നു..... മറുപുറം വഴി ചാടി സച്ചുവിന് മുൻപേ കുളപ്പടവിലെ മതിലിന്റെ ഭാഗത്തു വന്നവൻ.......... എരിക്കിന്റെ ഇല നുള്ളുന്ന കൊച്ചിനെ കണ്ടു കഴിഞ്ഞപ്പോൾ ആണ് ശ്വാസം നേരെ വീണത്..... പെട്ടന്നു തന്നെ കണ്ണുകൾ പിടഞ്ഞു... ജലന്ദരന്റെ വസ്തുവിനോടെ ചേർന്നു കിടക്കുന്ന മതിൽ വഴി ഊർന്നിറങ്ങി വരുന്നവൻ...... മൂന്നാമത്തെ പടിയിലൂടെ ചിന്നു മോളേ ലക്ഷ്യം ആക്കി വരുന്നവൻ..... കാലഭൈരവ... ""

സച്ചു കുഞ്ഞ് എവിടെ..... ഒളിഞ്ഞിരുന്നവന്റെ കണ്ണുകൾ ചുറ്റും പരതി.... ഒരു പിടപ്പോടെ കണ്ണുകൾ നടന്നു വരുന്നവനിൽ ഉടക്കി നിന്നു....... കണ്ണുകൾ തന്റെ ഇണയുടെ സാന്നിദ്യം അന്വേഷിക്കുന്നത് ഹരികുട്ടൻ തിരിച്ചു അറിഞ്ഞു... വലത്തേ കാല്പാദം ആദ്യ പടിയിലേക്ക് ചുവട് വയ്കുമ്പോഴും കണ്ണുകൾ ചിന്നുവിനെ തേടുകയാണ്....... ആദിത്യഭഗവാനെ മുൻപിൽ ഉള്ള ശത്രുവിനെ നീ കാണുന്നില്ലേ... """ ഹരികുട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...... രണ്ടാം പടിയിലേക്ക് സച്ചുവിന്റെ കാലുകൾ പോകുംമ്പോഴും ഹരികുട്ടൻ പകപ്പോടെ നോക്കി.... ചിന്നു ഇത് ഒന്നും അറിയാതെ ഓം നമഃശിവായ ഉരുവിട്ടു കൊണ്ട് തിരിഞ്ഞു നിന്നു എരിക്കിൻ ഇല നുള്ളുകയാണ്........ മൂന്നാം പടിയിലേക് കാലെടുത്തു വയ്ക്കുന്നത് പിടപ്പോടെ നോക്കി നിന്നവൻ....നെഞ്ചിന് കൂട് ഉയർന്നു പൊങ്ങി......... സച്ചുവിന്റെ വലത്തേ കാല്പാദത്തിനു തൊട്ടു താഴെ അവന്റെ ശത്രു നാഗ... """"""""" ആഹ്ഹ്ഹ്...... """

മുന്പോട്ട് വച്ച കാല്പാദം ഒരു നിമിഷം അതേ സ്ഥാനത്തു തന്നെ നിലയുറച്ചു.....നാസിക തുമ്പ് ചുവന്നു വിറകൊണ്ടു.... കണ്ണുകൾ തീ പോലെ കത്തുമ്പോൾ സച്ചുവിന്റെ ദേഹത്തു നിന്നും ചൂട് പുക പുറത്തേക്ക് വമിച്ചു...... ആദിത്യഭഗവാനെ... "" ഇരു കൈകൾ കൊണ്ട് വായ പൊത്തി ഹരികുട്ടൻ.....കണ്ണുകൾ ചിന്നുവിലേക് പോയതും ഒരു നിമിഷം അവൻ കണ്ടു അവളുടെ കണ്ണുകളിൽ സൂര്യഭഗവാന്റെ നിഴൽ....... തന്റെ പാതിയുടെ ചൂടിനെ പ്രതിരോധിക്കാൻ കെല്പുള്ളവൾ ......... നാഗ... "സച്ചുവിന്റെ ശബ്ദം ഉയർന്നതും ആ ദുഷ്ടസർപ്പം തല ഉയർത്തി സച്ചുവിന് നേരെ ആഞ്ഞു ചീറ്റി ........... മോനെ..... """ ഹരികുട്ടൻ മുന്പോട്ട് ആഞ്ഞതും പൊള്ളി പിടഞ്ഞു കൊണ്ട് പുറകിലേക്ക് വീണു..... ദേഹം മുഴുവൻ സഹിക്കാൻ കഴിയാത്ത ചൂട്.... തല ഉയർത്തി മുകളിലോട്ട് നോക്കി ...... തലക്ക് മുകളിൽ നില്ക്കുന്ന സൂര്യ ഭഗവാന്റെ താപം ഹരികുട്ടനെ ചുട്ട് പൊള്ളിച്ചു.......

മുന്പോട്ട് ആഞ്ഞതും ചൂടിന്റെ കാഠിന്യം അവനെ തളർത്തി... കാലഭൈരവ...."" വെള്ളം.... വെള്ളം.... ആ ചൂട് അവന്റെ നാവിനെ തളർത്തി കണ്ണുകൾ തളർച്ച താങ്ങാൻ ആവാതെ അടയാൻ നേരം ആശ്വാസം പോലെ തണൽ അവനെ മൂടി.......... ആഹ്ഹ്.... "" കണ്ണൊന്നു ചിമ്മി തുറന്നതും ചിരിച്ചു കൊണ്ട് ഒരു കൈ അവന് നേരെ വന്നു.... ചിന്നു മോളേ... """ ആ താപം ഹരിമാമനെ ഏൽക്കില്ല.... എന്റെ നിഴൽ നിങ്ങൾക് സംരക്ഷണം നൽകും.... ചിന്നുവിന്റെ കയ്യിൽ മുറുകെ പിടിച്ചു എഴുനെല്കുമ്പോൾ അവളിൽ നിന്നും തണുത്ത നീരുറവ തന്റെ ശരീരത്തെ മൂടുന്നത് അവൻ തിരിച്ചറിഞ്ഞു... അവളുടെ നിഴലിനു മറ പിടിച്ചവൻ നിന്നു........ ഹേ... "" ദുഷ്ട സർപ്പമേ ഒരിക്കൽ നിനക്ക് ഞാൻ താക്കീത് നൽകി എന്റെ പാതിയുടെ മേൽ നിന്റെ വിഷത്തിന്റെ നിഴൽ പതിച്ചാൽ തിരികെ നിന്റെ ജീവിതം പൊള്ളി അടർന്നു നരക തുല്യം ആകേണ്ടി വരും എന്ന്.....

അപ്പോൾ നീ എന്റെ വാക്കുകളെ പുച്ഛം നിറച്ചാണ് നേരിട്ടത്...... നീ അറിയാൻ പോകുന്നതേ ഉള്ളൂ എന്റെ താപത്തിന്റെ ശക്തി......... """""സച്ചുവിന്റെ ഇരു കണ്ണുകളിൽ നിന്നും സൂര്യഗോളം പോലെ അഗ്നി പുറത്തേക് തള്ളി....... കുളത്തിലെ വെള്ളം തിളച്ചു പൊങ്ങുന്നത് ഹരികുട്ടൻ പകപ്പോടെ നോക്കി........ ആാാ താപം നാഗയുടെ മേൽ ആഞ്ഞു പതിച്ചതും വീറോടെ പത്തി വിടർത്തി നിന്നവൻ നിലത്തു കിടന്ന് ഒന്നു പിടഞ്ഞു....... അവന്റെ ദേഹത്തെ മിനുസം ആയ തൊലി ഉരുകി ഒലിച്ചു.......... സമീപത്തു നിൽക്കുന്ന പുല്നാമ്പുകളെല്ലാം വാടി കരിഞ്ഞു താഴെക് പതിച്ചു......... തിളയ്ക്കുന്ന വെള്ളത്തിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി....... അരുത് മോളേ... നിന്റെ നിഴൽ കൊണ്ട് ആ താപത്തെ അടക്കു....അല്ല എങ്കിൽ ചിത്തു കുഞ്ഞു പറഞ്ഞത് പോലെ ആ ചൂട് പുറത്തേക് പതിച്ചാൽ ഭൂമി കത്തി കരിഞ്ഞു പോകും...... ഇല്ല ""

അങ്ങനെ സംഭവിക്കില്ല ... എന്റെ നിഴൽ ഈ ലോകത്തിനു താങ്ങായി നിലകൊള്ളും...... അവളുടെ കണ്ണുകൾ തിളങ്ങുന്നത് അത്ഭുതത്തോടെ നോക്കി ഹരികുട്ടൻ ..... അവളിൽ നിന്നും അവളെക്കാൾ പത്തിരട്ടി വലുപ്പത്തിൽ നിഴൽ അവിടമാകെ പരന്നു...... സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണേ ! ചിദാനന്ദയാ തേ നമഃ നീഹാരനാശകരായ നമോ നമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാംകാന്തി രൂപായ തേ നമഃ സ്ഥാവര ജംഗമാചാര്യായ തേ നമഃ ദേവായ വിശ്വയ്ക സാക്ഷിണേ തേ നമഃ സത്വ പ്രധാനമായ താത്വയാ തേ നമഃ സത്യ സ്വരൂപയാ നിത്യം നമോ നമഃ........ ഹരികുട്ടന്റെ നാവിൽ നിന്നും ആദിത്യ ഹൃദയമന്ത്രം ഉയർന്നു വന്നു........ അതോടൊപ്പം ഛായമുഖിയിൽ നിന്നും പതിക്കുന്ന നിഴൽ സൂര്യദേവന്റെ കോപത്തെ തണുത്തു തുടങ്ങിയിരുന്നു...... ആഹ്ഹ്ഹ്.. "" ഒരു നിമിഷം ഞെട്ടലോടെ അവൻ ചുറ്റും നോക്കി..... പൊള്ളി അടർന്ന ശരീരത്തോടെ വീണ്ടും അവനിലേക് ഫണം ഉയർത്തി വരുന്നവൻ........ വാല്യേട്ട.... !!! """""""""ഉറക്കെ വിളിച്ചവൻ..........

അവന്റെ ശബ്ദം കേട്ടതും ശങ്കര നാരായണൻമാർ അനന്തനെയും ഭദ്രയേയും കൊണ്ട് അവിടേക്കു ഓടി വന്നു............ ( ആ ഭാഗം ഓർമ്മ ഉണ്ടല്ലോ.... സച്ചു സ്വത്വം തിരിച്ചു അറിഞ്ഞത് കൊണ്ട് കുഞ്ഞന്റെ നെഞ്ചിലേക് ചേർന്നതും കുഞ്ഞനെ അവൻ തിരിച്ചു അറിഞ്ഞു ആ കണ്ണുകളിലെ ത്രിശൂലം .... തിരിച്ചു സച്ചുവിന്റെ ചൂടിനെ കുഞ്ഞനും തിരിച്ചറിഞ്ഞു..... അപ്പോൾ അവിടെ ഉണ്ടായിരുന്ന അനന്തന്റെ മാറ്റത്തിലൂടെ അനന്തനെയും ആദികേശവനെയും കുഞ്ഞനും തിരിച്ചു അറിഞ്ഞു ....... ഇത് പറഞ്ഞിട്ടുള്ളത് ആണ് അത്‌ കൊണ്ട് പറയുന്നില്ല ) 💠💠💠💠💠💠 ഓർമ്മയുടെ കടിഞ്ഞാൺ പൊട്ടിച്ചു പുറത്തു വന്ന ഹരികുട്ടൻ തന്റെ മുന്പിലേ സൂര്യാഗ്നിമാരെ ഒരു പോലെ തൊഴുതു............ കുഞ്ഞേ... "" ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... കണ്ടു മനം നിറഞ്ഞു കണ്ടു.... അനുഭവിച്ചു ഈ താപത്തിന്റെ കാഠിന്യം..... രക്ഷിക്കാൻ എന്റെ ചിന്നുമോളും ഈ നിഴലാണ് അവൾ....... കണ്ണുകൾ അടച്ചതും മിഴിനീർ പൊട്ടി ഒഴുകി...... പിന്നെ എന്തിനാ അന്നേരം ഭദ്രേ വന്നു മാമൻ കൂട്ടി കൊണ്ട് പോയത്.... സച്ചു സംശയത്തോടെ നോക്കി...

ചിത്തു കുഞ്ഞ് പറഞ്ഞിരുന്നു അവൾക് സ്വത്വം പൂർണ്ണമായും തിരിച്ചു അറിയാൻ സമയം ഉണ്ട് അതിനാൽ ഇപ്പോൾ ഭദ്രകുഞ്ഞിൽ അസാധാരണമായി എന്തെങ്കിലും കണ്ടാൽ ഓടി ചെന്നു ബോധമനസിലേക്ക് കൊണ്ട് വരണം എന്ന്..... ആദി കുഞ്ഞിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് ചുറ്റും നോക്കുന്ന ഭദ്ര കുഞ്ഞിന്റെ കണ്ണുകളിൽ ഞാൻ അത്‌ കണ്ടു...... അതാണ് അപ്പോൾ ഓടി വന്നത്......... മ്മ്മ്... "" ക്ഷമിക്കണം.... സച്ചു പതുക്കെ എഴുനേറ്റു ഹരികുട്ടന് സമീപം വന്നതും ഒന്നും മനസിൽ ആകാതെ നോക്കിയവൻ..... തെറ്റിദ്ധരിച്ചു.... "" പിന്നെ ഈ ദേഹത്തു ഞാൻ ഏല്പിച്ച താപം അത്‌ അത്രമേൽ വലുത് ആണെന്ന് കണ്ടാൽ അറിയാം ..... തിണിർത്തു കിടക്കുന്ന അവന്റെ തോളിലും നെഞ്ചിലും കൈ ഓടിച്ചു സച്ചു...... മാപ്പ് അപേക്ഷിക്കും പോലെ...... കണ്ണൊന്നു തുടച്ചു മുന്പോട്ട് നടന്നവൻ...... "" നീ എവിടെ പോവാ... """"""കിച്ചു സംശയത്തോടെ നോക്കി..... എന്റെ....എന്റെ... ചൂടിനെ താങ്ങി നിർത്തിയവളെ കാണണ്ടേ എനിക്ക്...... എന്റെ നിഴൽ ആണെടാ അവൾ.... സൂര്യദേവന്റെ നിഴൽ.....

കിച്ചുവിന്റെ ഇരു തോളിലും പിടിക്കുമ്പോൾ കണ്ണ്‌ നിറഞ്ഞൊഴുകി വാക്കുകൾ അടർന്നു പോയി..... ചെല്ല്... "" ഇനി ചേട്ടായിയെ പേടിക്കണ്ടല്ലോ... കള്ള കാമുകനും കാമുകിക്കും..... കിച്ചു ചിരിച്ചു കൊണ്ട് അവനെ തള്ളി വിട്ടു.... അതേ.. "" ഹരിമാമൻ ഒന്നു നിന്നെ... "" എനിക്ക് ഒരു കാമുകി ഇല്ലാത്തത് കൊണ്ട് അല്ലെ എന്നെ രണ്ടാം കെട്ട്കാരൻ ആക്കിയത്..... എന്നിട്ട് എല്ലാവരും അവനോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു..... ഹോ... "" മരങ്ങാട് ഇല്ലത്തു വച്ചു പേടിച്ചു മുള്ളി പോയ എന്റെ അവസ്ഥ......... ചുണ്ട് തള്ളി മച്ചിന്റെ മുകളിലേക് നോക്കി ഇരിക്കുമ്പോൾ ഹരികുട്ടൻ പൊട്ടി ചിരിച്ചു പോയി....... 💠💠💠💠💠 ഗോവണി കയറാൻ പോയവളുടെ ഇടുപ്പിലൂടെ ഒരു കൈ ചുറ്റി വലിഞ്ഞു......... അമ്മേ.... """"" ഒച്ച ഇടും മുൻപേ.... അവന്റെ വലം കൈ അവളുടെ ചുണ്ടിനെ ബന്ധിച്ചു..... സച്ചുവേട്ടൻ ..... "" ചിന്നുവിന്റെ വിടർന്ന കണ്ണുകൾ മന്ത്രിച്ചു..... ചുറ്റും ഒന്നു നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ഗോവണിക് ഇടയിൽ ഉള്ള ഒതുങ്ങിയ സ്ഥലത്തേക്ക് അവളെ കൊണ്ട് ചേർന്നു നിന്നു സച്ചു......... വിട് എന്നേ.. "" മുന്പോട്ട് ആഞ്ഞതും ഇരു കൈകൾ ഭിത്തിയിൽ ചേർത്ത് അവളെ അതിനുള്ളിൽ തടഞ്ഞു വച്ചവൻ........ അങ്ങനെ വിട്ടു കൊടുക്കാൻ അല്ലല്ലോ ..

സച്ചു ഈ നിഴലിനെ കൂടെ കൂട്ടിയത്........ മ്മ്ഹ..? ആണോ...? മ്മ്ഹ്ഹ്... "" അല്ല... നാണം കൊണ്ട് മുഖം താഴ്ത്തി പെണ്ണ്..... കൂടെ ഉണ്ടായിരുന്നു അല്ലെ... "" എന്റെ ചൂടിനെ തണുപ്പിക്കാൻ എന്റെ പെണ്ണ് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു...അറിഞ്ഞില്ലാലോ ഞാൻ.... താടി തുമ്പ് ചൂണ്ടു വിരലിൽ മെല്ലെ ഉയർത്തി.......... പിടക്കുന്ന കണ്ണുകളും വിറക്കുന്ന അധരങ്ങളും കുറുമ്പൊടെ നോക്കിയവൻ.... നീണ്ട നാസികയ്ക്കു മറ്റേകാൻ പ്രകൃതി നൽകിയ കറുത്ത കുഞ്ഞു പുളളിയിൽ പതിയെ വിരൽ ഓടിച്ചതും... ചെറു നിശ്വാസത്തോടെ ഒന്നു ഉയർന്നു പെണ്ണ്...... അവളുടെ തൊണ്ട കുഴിയിൽ തടഞ്ഞു നിൽക്കുന്ന ശ്വാസം പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്നതിന് ഒപ്പം വിയർപ്പു കണങ്ങൾ അധരത്തെ മൂടി....... പേടിയുണ്ടോ.... "" പതിയെ കാതോരം ചേർന്ന നിശ്വാസം കാതിനെ അലങ്കരിച്ച ഇളക്കത്താലി കമ്മലിൽ ചെറിയ ചലനം ഉണ്ടാക്കി... മ്മ്.. "" തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക് വന്നില്ല.. അതോടൊപ്പം പേടിച്ച കണ്ണുകൾ ആണ് മറുപടി നൽകിയത് ... പേടിക്കണ്ട ഇപ്പോൾ ആരും ഇങ്ങോട്ട് വരില്ല... """ അല്പം കൂടി അവളിലേക്ക് ചേർന്നവൻ..... അനുവാദത്തിനു കാത്തു നില്കാതെ ആ മൂർദ്ധാവിൽ തന്റെ ചുണ്ടുകൾ ചേർത്തു.......

ആ സ്നേഹചുംബനത്തെ എതിർക്കാൻ കഴിയാതെ തന്നിലേക്കു ആവാഹിച്ചവൾ കണ്ണുകൾ ഇറുകെ അടച്ചു നിന്നു......... അടഞ്ഞു നിൽക്കുന്ന വലിയ കണ്ണുകളിലെ ഗോളങ്ങൾ കൺപോളകളിൽ കൂടി ഓടി കളിക്കുന്നത് കൗതുകത്തോടെ നോക്കി അവൻ ഇരു കണ്ണുകളെ മാറി മാറി ചുംബിച്ചു......... വീണ്ടും അധരം കൊതിയോടെ അവളുടെ ചൊടികൾ ലക്ഷ്യം ആക്കി പാഞ്ഞതും...... """" """""കുഞ്ഞേട്ടൻ ചിന്നുവെച്ചിയെ ഉമ്മ വച്ചേ..... """"""" ഞെട്ടി പിടഞ്ഞു രണ്ട് വശത്തേക്കു ഇരുവരും തെന്നി മാറുമ്പോഴേക്കും മിനുസമുള്ള ഗോവണി പിടിയിലൂടെ വണ്ടി ഓടിച്ചു ഊർന്നു വന്നിരുന്നു കുഞ്ഞനന്തൻ............ കുഞ്ഞേട്ടൻ ചിന്നുവെച്ചിയെ ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടല്ലോ..... "" രണ്ട് പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചവൻ......... ചിന്നു ദയനീയം ആയി സച്ചുവിനെ നോക്കി കൊണ്ട് മുകളിലേക്കു ഓടി പോകുന്നത് താഴെ നിന്നു നിരാശ കലർന്ന മുഖത്തോടെ അവനും നോക്കി........ കുഞ്ഞേട്ടാ.. "" ഞാൻ ചേട്ടായിയോട് പറയട്ടെ.... അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും താഴേക്കു നോക്കി അവൻ.. ആകെ അരച്ചാൺ നീളം ഉണ്ട്...

എവിടുന്നൊക്കെ ആണോ ഈ കുരിപ്പോകെ പൊട്ടി മുളച്ചു വരുന്നത്.... എടുത്തു തോളിലേക് ഇട്ടു കുട്ടിച്ചാത്തനെ...... "" എന്റെ ചക്കരകുടത്തിനു എന്താ കുഞ്ഞേട്ടൻ മേടിച്ചു തരേണ്ടത്... ചോക്ലേറ്റ് വേണോ....... കുഞ്ഞേട്ടനും ആദിയേട്ടനെ പോലെ തന്നെ.... സച്ചുവിന്റെ ഇരു കവിളിൽ പിടിച്ചു വലിച്ചവൻ.... അതെന്താടാ നീ അങ്ങനെ പറഞ്ഞത്...? സച്ചു കണ്ണൊന്നു കൂർപ്പിച്ചു.... അതേ.. "" ഭദ്രകാളിയെ ആദിയേട്ടൻ ഉമ്മ വച്ചത് ആരോടും പറയാതെ ഇരിക്കാൻ ചോക്ലേറ്റ് വാങ്ങി തരും ..... കുഞ്ഞി കൈ കൊണ്ട് വാ പൊത്തി ചിരിച്ചവൻ... എന്നാൽ നീ വല്യോത് വന്നു നിന്നോ നിന്റെ കേശുവേട്ടൻ നിനക്ക് രാവിലേയും വൈകിട്ടും ഉച്ചക്കും ചോക്ലേറ്റ് വാങ്ങി തരും..... നീ ചോക്ലേറ്റ് കഴിച്ചു ചാകും...... "" ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നേൽ അങ്ങേരെ കൊണ്ട് എന്തെല്ലാം പ്രയോജനം ഉണ്ടായേനെ...... എവിടെ അങ്ങേർക്കു നാണോം മാനോം വല്ലോം ഉണ്ടോ....പിന്നേം ആ പറഞ്ഞത് ഉണ്ട് ലെച്ചുന്..... കുഞ്ഞേട്ടാ ചോക്ലേറ്റ്..... ""തട്ടി വിളിച്ചവൻ.... അടങ്ങി ഇരിക്കെടാ വാങ്ങി തരാം ..""" ഹരിമാമന്റെ ബൈക്കിൽ നമുക്ക് പോയി വാങ്ങാം......

അവനെ എടുത്തു പുറത്തേക് നടന്നു..... ബൈക്കിൽ എടുത്തു വച്ചു കുട്ടി ചാത്തനെ എന്റെ കാലഭൈരവ... "" കാമുകൻമാർക്ക്‌ ഇത്രേം കഷ്ടപ്പാട് ഭൂമിയിൽ ഉണ്ടായിരുന്നേൽ ഞാൻ ഇങ്ങോട്ട് വരില്ലായിരുന്നു മേളിൽ തന്നെ നിന്നു കത്തത്തെ ഉള്ളാരുന്നു.... ആകാശത്തോട്ട് ഒന്നു നോക്കി നെടുവീർപ്പിട്ടു........ 💠💠💠💠 മറുപുറത്തു രുദ്രനും ഉണ്ണിയും അവരെ കൊണ്ട് കുളപടവിലേക് ആണ് പോയത്.... ..... അവിടെ സഞ്ജയനും ചന്തുവും പടവിൽ ഇരുപ്പുണ്ട്.... ചന്തുവിന്റെ വലത്തേ കാൽ മുൻപോട്ട് നീട്ടി വച്ചു സഞ്ജയൻ അതിൽ ഔഷധം ചേർത്ത് തിരുമ്മുകയാണ്... ........ ഇതെന്താ രുദ്ര ഇവൻമാർ മൂന്നും കൂടെ പോന്നത്... സഞ്ജയൻ പുറകോട്ടു തിരിഞ്ഞു ചോദിച്ചതും ചന്തുവും തല തിരിച്ചു നോക്കി.... അവന്മാർക് നമ്മളെ വിശ്വാസം ഇല്ല.. നമ്മൾ എന്തൊക്കെയോ മറയ്ക്കുന്നു എന്ന്.... ഉണ്ണി പടവിൽ ചാടി ഒന്ന് ഇരുന്നു..... ദേ ഉണ്ണിമാ ഒരുപാട് കളിക്കല്ലേ "" വ്യക്തമായ കാര്യങ്ങൾ അറിയാതെ ഞങ്ങൾ ഇവിടുന്ന് പോകില്ല.... കുഞ്ഞാപ്പു ഉണ്ണിയുടെ അടുത്തേക് ഇരുന്നു.... കുഞ്ഞനും ചിത്രനും അവർക്ക് സമീപം ഇരുന്നതും രുദ്രൻ രണ്ട് പടവുകൾ താഴെ ഇറങ്ങി....

വശത്തു നിന്നിരുന്ന എരിക്കിൻ പൂവ് കയ്യിൽ എടുത്ത് അവർക്ക് നേരെ തിരിഞ്ഞു രുദ്രൻ .......... കുഞ്ഞാ നിങ്ങൾ അറിയേണ്ട ഒരുപാട് കഥകൾ ഉണ്ട്... അതെല്ലാം ഞാൻ പുറകെ പറയാം മറ്റൊരു സന്ദർഭത്തിൽ ഇപ്പോൾ എന്നേ നിർബന്ധിക്കരുത് സമയം ആകട്ടെ... ... "" അറിയാൻ ഒരുപാട് ഉണ്ട് അച്ഛാ... " സംശയങ്ങളും ജലന്ധരനെ തൊട്ടു തുടങ്ങുന്ന സംശയങ്ങൾ... പക്ഷെ ഇപ്പോൾ ഞങ്ങള്ക് അറിയേണ്ടത് മറ്റൊന്നാണ് ആകാശ് "" അവനെ അച്ഛൻ തിരിച്ചു അറിഞ്ഞിരുന്നോ.....? കുഞ്ഞാ.. "" കുറച്ചു വർഷങ്ങൾക് മുൻപ് ഇരികത്തൂർ മനയിലേ കാലഭൈരവന് മുൻപിൽ രണ്ട് പേര് തമ്മിൽ ഏറ്റുമുട്ടി.... കേദാർനാഥന് അർഹതപ്പെട്ട മുത്തിന് വേണ്ടി... ""രുദ്രനും..... ജാതവേദനും..... രുദ്രൻ നോക്കുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും സംശയത്തോടെ നോക്കി ഇരുപ്പുണ്ട്...... ആ യുദ്ധത്തിൽ നിങ്ങളുടെ രുദ്രച്ഛൻ തന്നെ ജയിച്ചു മുത്ത് എത്തേണ്ട കൈകളിൽ എത്തിച്ചു... ആ കഥകൾ പുറകെ പറയാം......അതിന് സമയം ആകുന്നതേ ഉള്ളു... ഉണ്ണി അവരുടെ സംശയത്തെ തത്കാലം തുടച്ചു നീക്കി..... അന്ന് യുദ്ധം കഴിഞ്ഞു തളർന്ന ജാതവേദനെ എടുത്തു ഉയർത്തുന്ന പരികർമ്മികളിൽ ഒരാളുടെ കണ്ണുനീർ ഞാൻ കണ്ടു അതിൽ നിറഞ്ഞു നിന്നത് വിദ്വേഷം അല്ല മറിച്ചു നിസഹായത ആണ്....... ആ കണ്ണുനീർ തന്നെ എന്റെ ഒപ്പം നിന്ന ഹരികുട്ടനിൽ നിറഞ്ഞു നിന്നു............ "" ( തുടരും )

NB '''' സച്ചു എന്ന സൂര്യ ദേവന്റെ ഭാഗം മനസിൽ ആയല്ലൊ..... അത്‌ ചിന്നുനെ മുൻനിർത്തി നാഗയെ മുൻപിൽ കൊണ്ട് വന്നു ആ നിയോഗം ഹരികുട്ടന് ആയിരുന്നു.... മറ്റുളവരുടെ സാന്നിദ്യം അറിഞ്ഞാൽ ആ ദുഷ്ടസർപ്പം അവിടേക്കു വരില്ല.... അങ്ങനെ സച്ചുവിനെ ഉണർത്തി കാര്യങ്ങൾ എല്ലാം അറിഞ്ഞാണ് അവൻ കർമ്മം പൂർത്തി ആക്കാൻ പോയത്....... ഒരു പക്ഷെ ആകാശിനു ഹരികുട്ടൻ അത്‌ പറയും മുൻപ് വിശപ്പു വന്നതിനു കാരണം ദേവൂട്ടൻ അത്‌ കേൾക്കണ്ട എന്ന് കരുതി തടസം നിന്നത് ആയിരിക്കാം..... ഉപബോധ മനസിൽ എല്ലാവരും അവരെ തിരിച്ചു അറിയുന്നുണ്ട്........ ഇനി എങ്ങനെ ആകാശിൽ രുദ്രനും ഉണ്ണിയും എത്തി എന്നുള്ളത് പുറകെ .. ഏകദേശം നാളെ കൊണ്ട് സംശയങ്ങൾ എല്ലാം തീരും........ ആകാശ് അതായത് വിനായകൻ മറഞ്ഞിരുന്നത് എന്തിനെന്നു മാത്രം ഉള്ളൂ ബാക്കി സംശയം അത്‌ നാളെ തീരും....... വലിയ part ഉണ്ട് വലിയ കമന്റ് തരണം...... സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story