ആദിശങ്കരൻ: ഭാഗം 34

adhishankaran

എഴുത്തുകാരി: മിഴിമോഹന

കുഞ്ഞാ.. "" കുറച്ചു വർഷങ്ങൾക് മുൻപ് ഇരികത്തൂർ മനയിലേ കാലഭൈരവന് മുൻപിൽ രണ്ട് പേര് തമ്മിൽ ഏറ്റുമുട്ടി.... കേദാർനാഥന് അർഹതപ്പെട്ട മുത്തിന് വേണ്ടി... ""രുദ്രനും..... ജാതവേദനും..... രുദ്രൻ നോക്കുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും സംശയത്തോടെ നോക്കി ഇരുപ്പുണ്ട്...... ആ യുദ്ധത്തിൽ നിങ്ങളുടെ രുദ്രച്ഛൻ തന്നെ ജയിച്ചു മുത്ത് എത്തേണ്ട കൈകളിൽ എത്തിച്ചു... ആ കഥകൾ പുറകെ പറയാം......അതിന് സമയം ആകുന്നതേ ഉള്ളു... ഉണ്ണി അവരുടെ സംശയത്തെ തത്കാലം തുടച്ചു നീക്കി..... അന്ന് യുദ്ധം കഴിഞ്ഞു തളർന്ന ജാതവേദനെ എടുത്തു ഉയർത്തുന്ന പരികർമ്മികളിൽ ഒരാളുടെ കണ്ണുനീർ ഞാൻ കണ്ടു അതിൽ നിറഞ്ഞു നിന്നത് വിദ്വേഷം അല്ല മറിച്ചു നിസഹായത ആണ്....... ആ കണ്ണുനീർ തന്നെ എന്റെ ഒപ്പം നിന്ന ഹരികുട്ടനിൽ നിറഞ്ഞു നിന്നു............ "" പിന്നീട് പലദിവസങ്ങൾ ആയി ഞാനും ഉണ്ണിയും അവൻ അറിയാതെ അവന്റെ പിന്നാലെ കൂടി.... ജലന്ദരന്റെ ദൃഷ്ട്ടി ഇരികത്തൂർ മനയിൽ പതിയാതെ ഇരിക്കാൻ മതിലുകൾ ഉയർത്തി കെട്ടി......

അതിന്റെ പിറ്റേന്ന് തന്നെ കുളത്തിനോട് ചേർന്ന ഭാഗത്തെ നാലു വരി കട്ട അടർന്നു വീണു... അസ്വഭാവികത ഒന്നും തോന്നിയില്ല.... വീണ്ടും ആ മതിൽ അവിടെ ഉയർന്നു പൊങ്ങി...... അതേ അവസ്ഥ തന്നെ ആയിരുന്നു ആ മതിലിന്.... രുദ്രൻ ഒന്നു ചിരിച്ചു.... അങ്ങനെ ഒരിക്കൽ അവർ തമ്മിൽ മതിലിനോട് ചേർന്നു സംസാരിക്കുന്നത് ദേ ഇവൻ കണ്ടു.....ഇവൻ രാത്രിയിൽ ശുദ്ധ വായു കൊണ്ട് മൂത്രം ഒഴിക്കാൻ പോയതാ..... രുദ്രൻ ഉണ്ണിയെ ചൂണ്ടി.......... ഈൗ.... ഉണ്ണി പല്ല് മുഴുവൻ പുറത്ത് കാട്ടി.. "" കാലഭൈരവന്റെ പുനർപ്രതിഷ്ഠ നടക്കുന്നത് കൊണ്ട് മന നിറയെ പെണ്ണുങ്ങൾ ആയിരുന്നു.... സ്വസ്ഥം ആയി മുള്ളാൻ പോയതല്ലേ.... ഉണ്ണി ഇളിച്ചു കാണിച്ചതും പിള്ളേർ വാ പൊത്തി ചിരിച്ചു... ആാാ അത്‌ കൊണ്ട് ഒരു ഗുണം ഉണ്ടായി ആരാണ് മതില് പൊളിക്കുന്നത് എന്നറിയാൻ കഴിഞ്ഞു.. അതോടെ ഉറപ്പിച്ചു ഇവർക്കിടയിൽ മറ്റെന്തോ ബന്ധം ഉണ്ടെന്ന്.... അവനോട് ചോദിക്കാതെ തന്നെ അയാൾ അവന്റെ സഹോദരൻ ആണെന്ന് ഞങ്ങൾ അറിഞ്ഞു.... അതെങ്ങനെ ചേട്ടച്ഛ ...? ചിത്തു സംശയത്തോടെ നോക്കി....

മൂർത്തി മാമന്റെ ഭാര്യയിൽ നിന്നും... അമ്മ ഇല്ലാത്ത ദുഃഖം ആ മടിയിൽ ആണ് അവൻ പെയ്തു തീർത്തത്...... "" ഞങ്ങൾ അറിഞ്ഞാൽ അവനെ ഇവിടെ നിന്നും ഇറക്കി വിടും എന്ന് ഭയന്നു ആ പാവം...ഒരു ഇരുപത്തിഒന്ന് വയസുകാരൻ അങ്ങനെയേ ആ പ്രായത്തിൽ ചിന്തിക്കു........ രുദ്രൻ വിരലിലെ ഞൊട്ടു വിട്ടു.... എന്നിട്ട് ആ കാര്യങ്ങൾ എല്ലാം അമ്മൂമ്മ ചേട്ടച്ഛനോട് പറഞ്ഞിരുന്നോ....... ചിത്രൻ വീണ്ടും സംശയം ഉന്നയിച്ചു.... ( മൂർത്തിയുടെ ഭാര്യയെ അവൻ അമ്മൂമ്മ എന്നാണ് വിളിച്ചിരുന്നത് ) മ്മ്മ്മ്.. "" പറഞ്ഞു.. എല്ലാം പറഞ്ഞു... തന്റെ കുഞ്ഞിന് വേണ്ടി അയാളുടെ അടിമ ആകേണ്ടി വന്നതും എല്ലാം ആയമ്മ വഴി ഞങ്ങൾ അറിഞ്ഞു.... പക്ഷെ അവനോട് ഒന്നും ചോദിച്ചില്ല... അതായിരുന്നു ആ അവസരത്തിൽ ഉചിതം അവനെ വേദനിപ്പിക്കാൻ തോന്നിയില്ല........ ജയന്തകന്റെ നിർദേശ പ്രകാരം അവൻ ആലത്തൂർ പോയിരുന്നു.... ആ അമ്മയെയും കുഞ്ഞിനേയും തിരക്കി... എന്നിട്ട്...? കുഞ്ഞൻ ആകാംഷയോടെ നോക്കി.... എന്നിട്ട് എന്താ അവൻ അറിയാതെ അവന്റെ പിന്നാലെ ഞാനും നിന്റെ ഉണ്ണിമായും ആലത്തൂർക്ക് പോയി....

അവിടെ നിന്നും ഞങ്ങൾക് കിട്ടിയ അറിവ് ഭയാനകം ആയിരുന്നു........ എന്ത്....? കുഞ്ഞാപ്പു ആണ് ഇക്കുറി ചോദിച്ചത്.... ആ സ്ത്രീയുടെ ഭർത്താവ് അതായത് ജയന്തകൻ കുഞ്ഞിന് അസുഖം ആണെന്ന് അറിഞ്ഞ നിമിഷം അവരെ രണ്ട് പേരെയും തല്ലി കൊന്നു കനാലിൽ എറിഞ്ഞു........ """"""""""" അയ്യോ.. "" ചന്തു അറിയാതെ വിളിച്ചു പോയി...... മ്മ്ഹ്ഹ്... "" രുദ്രൻ ഒന്ന് ചിരിച്ചു......... അതേ അറിവ് തന്നെ ആയിരുന്നു ആ നിമിഷം ഹരികുട്ടനും അവിടെ നിന്നും ലഭിച്ചത്..... പക്ഷെ സത്യം അറിയാവുന്ന അവൻ ജയന്തകനിൽ നിന്നും അത് മറച്ചു പിടിച്ചു... സ്വഭാവികം... അല്ല എങ്കിൽ സ്വന്തം ഏട്ടനെ കൂടി അവന് നഷ്ടം ആയേനെ... അപ്പോൾ നിങ്ങളും വിചാരിച്ചത് അവർ മരിച്ചു എന്ന് തന്നെ ആണ് അല്ലെ...... കുഞ്ഞൻ സംശയത്തോടെ നോക്കി..... മ്മ്ഹ്ഹ്... അല്ല.. "" ആ അമ്മയും കുഞ്ഞും ജീവിച്ചിരിക്കുന്നു എന്ന് ഞങ്ങൾ അറിഞ്ഞു....രുദ്രൻ ഇരു കയ്യും പുറകിൽ കെട്ടി കുളത്തിലേക്കു ദൃഷ്‌ടി ഉറപ്പിച്ചു..... അവന്റെ ഓർമ്മകൾ കുറെ വർഷങ്ങൾ പുറകോട്ട് പോയി.... ( പഴയ രുദ്രവീണയിലേക് ഒരു എത്തിനോട്ടം..

വീണ്ടും പഴയ രുദ്രനും ഉണ്ണിയും നമുക്ക് മുന്പിലേക് വരുന്നു ) 💠💠💠💠💠 ഹരികുട്ടന് പിന്നാലെ ചെന്നവർ അവൻ കാണാതെ കനാലിനു സമീപം ഉള്ള ഇടവഴിയിൽ കാർ പാർക്ക്‌ ചെയ്തു..... നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു.... ഹരികുട്ടൻ കനാലിന്റെ വഴിയേ തിരികെ നടന്നു വന്നു ബൈക്കിനു സമീപം വന്നതും കണ്ണൊന്നു തുടച്ചു...... രുദ്രേട്ട """"കഷ്ടം ഉണ്ട് അല്ലെ പാവം ആ മനുഷ്യൻ ആ നീചന്റെ കൈയിൽ തന്നെ ചെന്നു പെട്ടല്ലോ.... അവൻ തന്നെ കൊന്നു തള്ളിയത് ആയിരിക്കും ഈ കനാലിൽ എന്നിട്ട് അയാളുടെ തലയിൽ കെട്ടി വച്ചു... ........ ഉണ്ണി അത്‌ പറയുമ്പോൾ രുദ്രൻ ഇത് ശ്രദ്ധിക്കാതെ സ്റ്റിയറിങ്ങിൽ കൈ മുട്ട് വച്ചു കൊണ്ട് മീശ കടിക്കുന്നുണ്ട്........ നീ വാടാ... ഹരികുട്ടൻ പോയതും രുദ്രൻ ചാടി ഇറങ്ങി... നമ്മൾ എവിടെ പോവാ രുദ്രേട്ട... "" എന്തായാലും അവർ മരിച്ചു..... "" ഉണ്ണിയുടെ നാവിൽ നിന്നും ആ വാക്ക് കേട്ടതും രുദ്രന്റെ ചങ്ക് ഒന്നു പിടഞ്ഞു... ആഹ്ഹ്.. " മുൻപോട്ട് നടന്നവൻ ആ കനലിലേക് എത്തി നോക്കി...... ആ കുഞ്ഞ് അവന്റെ മരണം ഉൾകൊള്ളാൻ മനസ് അനുവദിക്കുന്നില്ല... ""

എങ്കിൽ അവൻ ആരാണ്..... ഒരു കാൽ ആ വലിയ കനാലിന്റെ പടിയിൽ എടുത്തു വച്ചു... ഇങ്ങേരു ഇതെന്താ ചാടി ചാകാൻ പോവണോ... "" രുദ്രന്റെ തോളിൽ പിടിച്ചതും രണ്ട് പേരും മുന്പോട്ട് ആഞ്ഞു...... എന്റെ ഫോൺ... """"""രുദ്രൻ തലയിൽ കൈ വച്ചു.... കനാലിലേക്ക് അത്‌ പതിച്ചു കഴിഞ്ഞിരുന്നു.... ശ്........ രുദ്രന്റെ മുഖഭാവം കണ്ടതും ഉണ്ണി കണ്ണുകൾ കൂട്ടി പിടിച്ചു....... ""പുതിയത് ഒരെണ്ണം വാങ്ങി തരാം രുദ്രേട്ട..... നിന്റ അമ്മായിഅച്ഛനു കൊണ്ട് കൊടുക്ക്‌.... "" ഒഫിഷ്യൽ ഫോൺ അല്ലാത്തത് നിന്റെ ഭാഗ്യം... അല്ലേൽ നിന്നെ കൂടി ഈ വെള്ളത്തിൽ മുക്കി കൊന്നേനെ ഞാൻ...... രുദ്രൻ പറഞ്ഞതും ഉണ്ണി കനലിലേക് എത്തി നോക്കി........ ഓഹ്..വേണ്ട ഇങ്ങേരെന്നെ ഇതിലേക്ക് എടുത്ത് ഇട്ടാൽ എന്റെ ആവണി വേറെ കല്യാണം കഴിച്ചു സുഖം ആയി ജീവിക്കും..... അങ്ങനെ അവള് സുഖിക്കണ്ട... എന്തിനാടാ ഇത്രേം വൈരാഗ്യം ആ കൊച്ചിനോട്... പറഞ്ഞു കൊണ്ട് രുദ്രൻ മുന്പോട്ട് നടന്നതും പുറകെ ഓടി ഉണ്ണി.... വലിയ കാടിന്റെ ഇടയിൽ ഉള്ള വഴി ആണ് അവർ മുന്പോട്ട് നടന്നത്.....

അജിയേട്ടൻ കണ്ടിരുന്നേൽ ഈ തടി മുഴുവൻ വെട്ടി വിറ്റു കാശ് ബാങ്കിൽ ഇട്ടേനെ... ചില മരത്തിന്റെ വള്ളികളിൽ പിടിച്ചു വലിച്ചവൻ.......... ഏറെ ദൂരം മുന്പോട്ട് നടന്നതും ചെറിയ ഓടിട്ട വീടിനു മുൻപിൽ വന്നു നിന്നവർ ... ഇതായിരിക്കും ജയന്തകന്റെ വീട് അല്ലെ രുദ്രേട്ട....... "" നല്ല വീട്.... കട്ടൻ ചായയും കുടിച് നാലു പരിപ്പ് വടയും കഴിച്ചു ഈ കാടുകളുടെ മനോഹാരിതയും കാറ്റും ആസ്വദിച്ചു ഈ വരാന്തയിൽ വൈകുന്നേരം ആഘോഷിക്കണം... നാലു പരിപ്പുവടയോ... ""? വയറ്റിൽ കൊക്കോ പുഴു ഉണ്ടോടാ ... രുദ്രൻ വാതിലിൽ ഒക്കെ ഒന്ന് പിടിച്ചു വലിച്ചു നോക്കി.... ആവണിയുടെ രണ്ടെണ്ണം കൂടി ഞാൻ എടുത്തു അവൾക്കു ശര്ദില് അല്ലെ..... (ആവണി ആ സമയം ഗർഭിണി ആണ് ) നല്ല ഭർത്താവ്... "" ഈ വർഷത്തെ അവാർഡ് നിനക്ക് തന്നെ....... "" രുദ്രൻ പല്ല് കടിച്ചു കൊണ്ട് ആ പൂട്ട് കൈ കൊണ്ട് ആഞ്ഞു വലിച്ചു... ഇങ്ങേര്ക് വട്ടാണോ...? ഇവിടെ ആരും ഇല്ലന്ന് അറിഞ്ഞു കൂടെ... വെറുതെ ഒന്നര മണിക്കൂർ മനുഷ്യനെ നടത്തിച്ചു..... മുഴുവൻ ഇരുട്ടു കേറി തുടങ്ങിട്ടുണ്ട്.... വരാന്തയിലേക് ചാടി ഇരുന്നു ഉണ്ണി... എടാ ഉണ്ണി....

ഇത്രയും നിഗൂഢമായ സ്ഥലത്ത് ഒരു വീട് കിട്ടിയാൽ അവൻ അത്‌ നഷ്ടപെടുത്തുമോ.... രുദ്രനും ഉണ്ണിക് ഒപ്പം ഇരുന്നു.......... "" അവന്റെ മറ്റൊരു ഇടത്താവളം ആയിരിക്കും ഇത്...... രുദ്രൻ വരാന്തയിൽ നിന്നും കാൽ താഴോട്ട് ഇട്ട് പതിയെ ആട്ടി...... ശരി ആയിരിക്കും രുദ്രേട്ട അതിന് വേണ്ടി ആയിരിക്കും ആ പാവങ്ങളെ കൊന്നു തള്ളിയത്...... ഉണ്ണി പറയുമ്പോൾ രുദ്രൻ അലസമായി ഒന്നു മൂളി.... പതിയെ എഴുനേറ്റു മുന്പോട്ട് നടന്നു........ അല്പം ദൂരം ചെല്ലും മുൻപേ ഇരുട്ട് കൂടി വന്നു....... ചീവിടിന്റെ ശബ്ദം അവിടെ ആകെ നിറഞ്ഞു....... പകുതി വഴി എത്തിയപ്പോഴേക്കും രുദ്രൻ ബ്രേക്ക്‌ ഇട്ടത് പോലെ നിന്നു... പുറകെ ഫോണിൽ കുത്തി വന്ന ഉണ്ണി അവന്റെ പുറത്ത് ഇടിച്ചു നിന്നു....രുദ്രന്റെ തോളിലൂടെ തലയിട്ടു മുൻപോട്ട് നോക്കി.... എന്താ രുദ്രേട്ട കാട്ടാന ഇറങ്ങിയോ... ഉണ്ട കണ്ണ്‌ തള്ളി..... അല്ലടാ.. "" അത് നോക്കിക്കേ...... രുദ്രൻ ചൂണ്ടിയതും ഉണ്ണി മുന്പോട്ട് നോക്കി.... ഹൈ... "" രാത്രിയുടെ മറ പിടിച്ചു പോകുവാരിക്കും ഇവിടെ വല്ല സെറ്റ് അപ്പും കാണും ....കൊച്ചു കള്ളൻ ഉണ്ണി രുദ്രന്റെ തോളിൽ പിടിച്ചു... ചൂട്ടും കത്തിച്ചോ... ""

അതും മാനും മാൻജാതി ഇല്ലാത്ത ഈ കാട്ടിൽ നീ വാ.... രുദ്രൻ അയാൾക് അരികിലേക്കു നടന്നു....... ചൂട്ടിന്റെ വെളിച്ചത്തിൽ ആ മുഖം അവന്റെ മുൻപിൽ തെളിഞ്ഞു വന്നു....... നാലു വിരലുകൾ കൊണ്ട് വരച്ച ചന്ദനകുറി വലിയ നെറ്റിയിൽ തെളിഞ്ഞു നില്കുന്നു......അതിന് ഒത്ത നടുക്ക് ചുവന്ന വലിയ വട്ടം........ കുറ്റിരോമങ്ങൾ പോലും അവശേഷിയ്ക്കാത്ത തെളിഞ്ഞ മുഖം..... ചെറിയ ചിരിയോടെ അവരെ നോക്കി അയാൾ......... ഈ രാത്രി എവിടെ പോയി നിങ്ങൾ....? ചൂട്ട് ഒന്ന് കൂടി വീശി വെട്ടം തെളിച്ചു അയാൾ ....... അത്‌ ചുമ്മ കാറ്റു കൊള്ളാൻ പോയതാ ഉണ്ണി പുറകോട്ടു ചൂണ്ടി.... പോടാ അവിടുന്ന്.... രുദ്രൻ അവന്റ കാലിൽ ചവുട്ടി.... നാരായണ.... നാരായണ... നഗ്നമായ മാറിൽ കിടന്ന തോർത്ത്‌ കൊണ്ട് മുഖം തുടച്ചു അയാൾ....... ഈ ചൂടത്തു അത്‌ നല്ലതാ കുഞ്ഞേ.......... ചൂട്ടും പിടിച്ചു മുന്പോട്ട് നടന്നു അയാൾ അവർ പിന്നാലെയും...... വരേണ്ടായിരുന്നു ഇങ്ങോട്ട്... "" ഒരു കൊലപാതക ശ്രമം നടന്ന വീട് അല്ലെ....... ചൂട്ട് ഇടക്ക് പുറകോട്ടു കാണിച്ചു അയാൾ.... കൊലപാതക ശ്രമമോ...? അതിന് അർത്ഥം.....? രുദ്രൻ പുരികം ചുളിച്ചു... മരിച്ചിട്ടില്ല അമ്മയും കുഞ്ഞും..... """"""""

ങ്‌ഹേ..... """" ഉണ്ണി ഒരു ഞെട്ടലോടെ കളിച്ചു കൊണ്ടിരുന്ന ഫോൺ പോക്കെറ്റിൽ ഇട്ടു... അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു.... മരിച്ചു എന്ന് കരുതി തന്നെ ആണ് ഈ കനാലിൽ തള്ളിയത്..... പക്ഷെ... പക്ഷെ... ജീവൻ ബാക്കി നിന്നു....... ദാ... "" ആ ദിശയിലൂടെ കനാൽ കിലോമീറ്ററുകൾ സഞ്ചരിച്ചു എത്തി ചേരുന്നത് വലിയ കായലിലേക് ആണ്......മൃതദേഹം കായലിൽ ചെന്ന് പെട്ടാൽ മുതലകൾക് ഭക്ഷണം ആയി തീരും..... ശരീരം പോലും ബാക്കി കിട്ടില്ല......... അയാൾ പറഞ്ഞ് തീരും മുൻപെ കനാലിന്റെ കെട്ടിൽ വന്നു നിന്നു അവർ..... നാരായണ..... നാരായണ.....ചൂട്ട് നിലത്തു കുത്തി കെടുത്തി.... തോർത്തു കൊണ്ട് ആ കെട്ടിലെ പൊടി അടിച്ച് കളഞ്ഞു അവിടേക്കു ഇരുന്നു..... മരിച്ചു എന്ന് വിശ്വസിച്ചു ഇതിലേക്ക് തള്ളിയവർ ചിന്തിച്ചതും അത്‌ തന്നെ ആയിരിക്കും കുഞ്ഞുങ്ങളെ........ അപ്പോൾ അവർ... അവർ എവിടെ....? രുദ്രന്റെ കണ്ണുകൾ വിടർന്നു... അല്പ പ്രാണനോടെ ആ കുഞ്ഞും അമ്മയും ഇതിലൂടെ ഒഴുകി............കായലിന്റെ അടുത്തു വരെ... അന്നേ ദിവസം നല്ല ഒഴുക്കും ഉണ്ടായിരുന്നു.... കുതിച്ചു പായുന്ന ഒഴുക്ക്....

ഡാമിൽ നിന്നും ശക്തിയിൽ വെള്ളം കനാൽ വഴി കായലിലേക് ഒഴുകി.... അതിനൊപ്പം അവരും..... എന്നിട്ട്...??? ഉണ്ണിയിൽ ആകാംഷ നിറഞ്ഞു.... കായലിലേക് കനാൽ തുറക്കുന്ന ഭാഗം എത്തിയപ്പോൾ... ആ.... ആ... ആ ശിശു അവന്റെ അമ്മയുടെ ഉദരത്തെ വലം കാൽ കൊണ്ട് തടഞ്ഞു വച്ചു കായലിലേക് പതിക്കാതെ..... അത്രയും വലിയ അടി ഒഴുക്കിലും കുഞ്ഞു കാൽ പാദാത്തൽ ആ ഒഴുക്കിനെ ഭേദിച്ചവൻ അമ്മയെയും കൊണ്ട് പൊങ്ങി കിടന്നു...... മ്മ്ഹ.. "" അയാൾ ഒന്നു ചിരിച്ചു.. മൂന്നു മാസം മാത്രം പ്രായം ആയവൻ ചെറു ചുണ്ട് അനക്കി കരഞ്ഞു...... അവിടെ കൂട്ടിയവർക് ഏല്ലാം അത്ഭുതം ആയിരുന്നു ആ കാഴ്ച്ച... "" എങ്ങനെ അവൻ ആ അടിഒഴുക്കിനെ തന്റെ കുഞ്ഞ് ദേഹത്താൽ തടഞ്ഞു എന്നത് ഇന്നും അവർക്ക് മുന്പിലെ ചോദ്യം ആണ്........ നാരായണ... നാരായണ...അയാൾ ഒന്നു നെടുവീർപ്പിട്ടു രുദ്രനെയും ഉണ്ണിയേയും നോക്കി..... രുദ്രൻ കണ്ണുകൾ തുടച്ചു........ അവർ... അവർ എവിടെ.... ഞങ്ങൾക് ഒന്ന് കാണാൻ കഴിയുമോ... അത്‌ എനിക്ക് അറിയില്ല കുഞ്ഞുങ്ങളെ ....... അന്വേഷിച്ചു പോകണ്ട.... ഒരുപക്ഷെ നിങ്ങൾക് മുൻപിൽ മറഞ്ഞു ഇരിക്കാൻ ആയിരിക്കും അവന്റെ തീരുമാനം....

വലത്തേ നെറ്റിയിൽ വലിയ കാക്കപുള്ളിയോടെ ജനിച്ചവൻ വരും ഒരിക്കൽ നിങ്ങൾക് സമീപം നിങ്ങൾക് മുന്പിലെ """മാർഗ തടസം ""നീക്കം ചെയ്തു നേർവഴി കാണിച്ചു തരാൻ അവൻ വരും ......തേടി പോകരുത് അപേക്ഷ ആണ്.... അയാൾ രുദ്രന് മുൻപിൽ കൈ കൂപ്പി.... അത്‌... അത്‌... വലിയ അപകടം സൃഷ്ടിക്കും............. പതുക്കെ എഴുനേറ്റ് അയാൾ തോർത്തു മുണ്ട് ഒന്ന് കൂടി കുടഞ്ഞു തോളിലേക് ഇട്ട് മുന്പോട്ട് നടന്നു...... നാരായണ.... നാരായണ...... പോകുന്ന വഴിയിലും അയാളുടെ നാവ് ആ മന്ത്രം ഉരുവിട്ടു.... രുദ്രേട്ട... " ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.... ഈ സംസാരവും ചലനങ്ങളും എല്ലാം എവിടെയോ കണ്ടു മറന്നത് പോലെ...ഉണ്ണി തല പുകച്ചു.. ഹഹഹ... ഹഹഹഹ... രുദ്രൻ പൊട്ടി ചിരിച്ചതും ഉണ്ണി കൂർപ്പിച്ചൊന്നു നോക്കി.... നിന്റെ പ്രധാന ശത്രു... "" സാക്ഷാൽ നാരായണ സേവകൻ.... നാരദമുനി........ രുദ്രന്റെ ചുണ്ടിൽ ചിരി പടർന്നതും.... ഉണ്ണിയിലും അതേ ചിരി തന്നെ വന്നു..... ( നാരദ മുനിക്ക് എവിടെയും അനുവാദം ഇല്ലാതെ കടന്നു ചെല്ലാം എന്നൊരു വിശ്വാസം ഉണ്ട്... കൈലാസത്തിൽ മഹാദേവന്റെയും ദേവിയുടെയും സ്വകാര്യ നിമിഷങ്ങളിൽ നന്ദി കാവൽ നിൽകുമ്പോൾ ഭഗവാന്റെ ദർശനത്തിനു വരുന്ന നാരദ മുനിയുമായി വഴക് കൂടാറുണ്ട് നന്ദി.... ) രുദ്രേട്ട.... ""

ആ കുഞ്ഞ് ആരാണ്........ അവനെ നമ്മൾ തേടി പോയാൽ എന്ത് അപകടം ആണ് തേടി വരുന്നത്.... രുദ്രന് ഒപ്പം കാറിൽ കയറി ഉണ്ണി..... മദം പൊട്ടി ഒഴുകുന്ന ജലത്തെ പോലും തന്റെ വലം കാൽ കൊണ്ട് അവൻ തടഞ്ഞു എങ്കിൽ..... മറ്റാരും അല്ല അവൻ...... സാക്ഷാൽ ഏകദന്തൻ...... """"""....തേടി പോകണ്ട ഉണ്ണി അവൻ വരും നമുക്ക് മുൻപിൽ അന്ന് അറിഞ്ഞാൽ മതി എന്തിനാണ് അവൻ നമ്മിൽ നിന്നും അകന്നു മാറിയത് എന്ന്.......... രുദ്രൻ ഇരു കയ്യാലെ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് വണ്ടി മുന്പോട്ട് എടുക്കുമ്പോൾ ഉണ്ണിയും കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു........ ഇരുട്ട് മൂടിയ വഴിയിലൂടെ കാർ മുന്പോട്ട് നീങ്ങുമ്പോൾ ഇരുവരും നിശബ്ദർ ആയിരുന്നു..... പെട്ടന്നു തന്നെ വലിയ ശബ്ദത്തോടെ വണ്ടി ഒന്ന് പാളി.. വളഞ്ഞു പുളഞ്ഞു കൊണ്ട് ഒരു മതിലിൽ ഇടിച്ചു നിന്നു........"" രുദ്രേട്ട.... "" പഞ്ചർ ആയെന്നു തോന്നുന്നു... ഉണ്ണി ചാടി പുറത്ത് ഇറങ്ങി...... ഇവിടെ എങ്ങും ഒരു വർക്ക്‌ ഷോപ്പ് പോലും ഇല്ല.... മരുന്നിനു പോലും ഒരു മനുഷ്യനും ഇല്ല പിന്നാ വർക്ക്‌ ഷോപ്പ്..... നിന്റെ കയ്യിൽ ഫോൺ ഇല്ലേ ചന്തുവിനെയോ കണ്ണനെയോ ഒന്ന് വിളി...""....രുദ്രൻ ബോണറ്റിൽ ആഞ്ഞടിച്ചു.... അതേ.. രുദ്രേട്ട.... പതിയെ രുദ്രനെ തോണ്ടി ഉണ്ണി...... എന്താടാ...? രുദ്രൻ പുരികം ഉയർത്തി.. ഫോൺ ഉണ്ട്... ചൂണ്ടു വിരൽ പിണച്ചു കൊണ്ട് നിന്നും പരുങ്ങി അവൻ.... പിന്നെ എന്താടാ പട്ടി... " രുദ്രൻ ചാടി അവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അതിലേക്ക് കണ്ണ്‌ തള്ളി നോക്കി.... എടാ കാല... ""

സാമദ്രോഹി ചാർജ് ഇല്ലേ..... രുദ്രൻ ഏണിൽ ഒരു കൈ കൊടുത്തു കൊണ്ട് മീശയും താടിയും വലത്തെ കൈ കൊണ്ട് ഉഴിഞ്ഞു ചുറ്റും നോക്കി... മ്‌ച്ചും..... "" ചുമൽ കൂച്ചി ഉണ്ണി...... എന്നാലേ ദാ ആ അമ്പലത്തിൽ പോയി ഭജനം ഇരിക്കാം ഈ രാത്രി... അതാണ് നിനക്ക് നല്ലത്... അയ്യോ എനിക്ക് വിശക്കുന്നു.... "" ഉണ്ണി അവന്റെ കൈയിൽ കടന്നു പിടിച്ചു.... മുകളിലോട്ടു നോക്കി വായു വലിച്ചു കയറ്റിക്കൊ....... രുദ്രൻ ചപ്പൽ ഊരി അകത്തേക്കു കയറുമ്പോൾ ഉണ്ണി മുകളിലേക്കു നോക്കി വായു ഒന്ന് വലിച്ചു കയറ്റി...... എടാ... "" വായ പൊളിച്ചു നില്കാതെ വാ ഇവിടെ.... അകത്തു കയറി ചുറ്റും നോക്കി രുദ്രൻ....... സൂര്യദേവൻ... അഗ്നിദേവൻ...... രണ്ട് നടയിലെയും പേരുകൾ വായിച്ചു കൊണ്ട് പതിയെ പദ്മാസനത്തിൽ ഇരുന്നു....... രുദ്രേട്ടൻ ഭജനം ഇരുന്നോ ഞാൻ ഉറങ്ങാൻ പോവാ.... വിശന്നിട്ട് കുടല് കരിയുന്നു..... ഉണ്ണി സമീപം കണ്ട വരാന്തയിലേക് കയറി കിടന്നു.... രുദ്രൻ ഒരു ചിരിയോടെ അത്‌ നോക്കി മെല്ലെ കണ്ണുകൾ അടച്ചു.... അയ്യോ... രുദ്രേട്ട.... "" എന്നേ കൊന്നേ....... ഓടിവായോ.............. """"

ഉണ്ണിയുടെ ശബ്ദം കേട്ടതും രുദ്രൻ ഞെട്ടി കണ്ണ്‌ തുറന്നു നോക്കി...... വരാന്തയിൽ നിന്നും താഴെ വീണു രണ്ട് കയ്യും കാലും ഇട്ട് അടിക്കുന്നവൻ...... കണ്ണുകൾ മുറുകെ അടച്ചിട്ടുണ്ട്....... എടാ.. ഉണ്ണി.. "" മോനെ........ രുദ്രൻ അവനെ തട്ടി വിളിച്ചു..... എന്റെ നെഞ്ചു തകർത്തു രുദ്രേട്ട.... അവന്മാർ രണ്ട് കൂടി എന്റെ നെഞ്ച് ചവുട്ടി പൊളിച്ചു..... കണ്ണുകൾ അടച്ചു കൊണ്ട് ഉറക്കെ പുലമ്പിയവൻ.... എടാ.... """" രുദ്രൻ ആഞ്ഞൊരു അടി വച്ചു കൊടുത്തു...... ങ്‌ഹേ... "" കുഞ്ഞനും കുഞ്ഞാപ്പുവും എവിടെ.... അല്ല... അവന്മാർ അല്ല ഇത് വേറെ രണ്ട് അവന്മാർ... എന്റെ നെഞ്ചിൽ കേറി ഇരുന്നു തുള്ളി..... ഇവിടെ എവിടെയോ ഉണ്ട് കുരുത്തം കെട്ട ചെക്കന്മാർ..... ഉണ്ണി രുദ്രനെ തള്ളി മാറ്റി ആ ക്ഷേത്രത്തിനു ചുറ്റും ഓടി നടക്കുന്നത് രുദ്രൻ കൈ കെട്ടി ചിരിയോടെ നോക്കി നിന്നു.... നീ അവന്മാരെ നോക്കി വേറെ എങ്ങും പോകണ്ട... ദാ അവിടെ ഉണ്ട്.... ആ നടകളിലേക്ക് രുദ്രൻ കൈ ചൂണ്ടിയതും ഉണ്ണിയുടെ കണ്ണുകളും അവിടേക്കു പോയി ...... സൂര്യദേവൻ... അഗ്നിദേവൻ......ഉണ്ണിയുടെ നാവിൽ ആ പേര് മന്ത്രിച്ചു.....

നമ്മുടെ ആവണിയുടെ ഉദരത്തിൽ ജന്മം കൊണ്ടത് അവർ ആണ്...... ധ്യാനതിന്റെ അവസാന നിമിഷം അവർ അത്‌ കാണിച്ചു തന്നു...... രുദ്രൻ ഉണ്ണിയുടെ തോളിൽ പിടിച്ചു..... അതേ പ്രായത്തിൽ ഒരു പെൺകുഞ്ഞും ഉണ്ടായിരുന്നു രുദ്രേട്ട ......... പാവം അതെന്റെ നടന്നു വേദന എടുത്ത കാലുകൾ തിരുമ്മി തന്നു....... അത്‌ മറ്റാരും അല്ല... അവൾ ആണ്.... ഭൂമിദേവി..... """"""""""""രുദ്രൻ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി ഉണ്ണി... വരാഹവേഷധാരി ആയ മഹാവിഷ്ണുവിനു ഒപ്പം കിഴക്ക് വശത്തു ഭൂമിദേവിയുടെ പ്രതിഷ്ഠ........ അച്ഛന്റെ നെഞ്ചിന് കൂട് തൊഴിച്ചു കലക്കി തന്നെ വേണം നീയൊക്കെ ഭൂമിയിലേക്ക് കാലെടുത്തു കുത്താൻ .....ഉണ്ണി ഇടത്തെ നെഞ്ച് തിരുമ്മി ആ നടയിലേക് നോക്കി............... ( ആവണിയുടെ ഗർഭത്തിൽ മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടന്ന് അവർ നേരത്തേ അറിഞ്ഞിരുന്നു... അത്‌ സ്കാനിംഗ്ലൂടെയും പിന്നെ ആ മഹേന്ദ്രന്റെ വാക്കുകളിലൂടെയും.... )....... 💠💠💠💠💠

ഹഹഹ....ഹഹഹ.... ഹഹഹ.... ഹഹഹ...... """ പുറകിൽ വലിയ ചിരി കേട്ടതും രുദ്രൻ ഞെട്ടി തിരിഞ്ഞു നോക്കി............. കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം തോളിൽ കൈ ഇട്ടു ചിരിക്കുകയാണ്............. എന്താടാ ഇത്ര ഇളിക്കാൻ ഉള്ളത്..... ഉണ്ണി സൂക്ഷിച്ചു നോക്കി ..... ഉണ്ണിമായുടെ നെഞ്ച് ജനിക്കും മുൻപേ അവന്മാർ ഇടിച്ചു കലക്കിയത് ഓർത്ത് പോയതാണെ......കുഞ്ഞൻ ചിരിച്ചു ചിരിച്ചു ഉമിനീർ വിക്കി ചുമച്ചതും..... സഞ്ചയൻ അവന്റെ നെറുകയിൽ വാത്സല്യത്തോടെ തട്ടി..... ഇതിലും വലിയ ഭൂകമ്പം ആയിരുന്നു ആ ഇളയ കുരുപ്പു ദേവൂട്ടൻ ഭൂമിയിലേക്ക് ഭൂജാതൻ ആയപ്പോൾ... ഉണ്ണി കണ്ണും തലയും വെട്ടിച്ചു...... എന്റെ പൊന്ന് ഉണ്ണി അത്‌ നീ എന്നേ ഓർമിപ്പിക്കരുതേ... """എന്റെ ഇപ്പുറത്തെ വശവും കൂടി തളരും.... ചന്തു ഇടം കൈ നെഞ്ചിൽ ചേർത്തു.......... പറ ഉണ്ണിമാ.... "" ആ കുരുത്തം കെട്ടവൻ എന്താണ് ചെയ്തത്..... പിള്ളേര് മൂന്നും ആകാംഷയോടെ നോക്കി........ ( തുടരും )..........

NB :::::ആകാശ് എന്ത് കൊണ്ടാണ് മറഞ്ഞിരുന്നത് എന്ന് പുറകെ വരും......... വിനായകൻ അല്ലെ ഒന്നും കാണാതെ ഇറങ്ങി തിരിക്കില്ല........ കാരണം നാരദൻ തന്നെ പറയുന്നുണ്ട് തേടി കണ്ടു പിടിച്ചാൽ വലിയ അപകടം നടക്കും എന്ന്..... അതെല്ലാം പുറകെ വരും.... ഇന്നത്തെ ഭാഗത്തു കൂടുതൽ പഴയ രുദ്രനും ഉണ്ണിയും ആയിരുന്നു.....എങ്ങനെ ആണ് ആലത്തൂർ അവർക് ഇത്ര പരിചിതം എന്ന് മനസിൽ ആയല്ലൊ...... എല്ലാം ദൈവനിശ്ചയം ആണ് അവർ അറിയാതെ തന്നെ നന്മയിലേക് ഉള്ള മാർഗങ്ങൾ തുറന്നു വരുന്നു അത്രേം ഉള്ളൂ പല നിമിത്തങ്ങളിലൂടെ....... ബാക്കി കൂടി എഴുതണം എന്നുണ്ടായിരുന്നു...... സമയം ഇല്ല...... 😇😇😇 കുട്ടികളെയെല്ലാം രുദ്രൻ തിരിച്ചു അറിഞ്ഞത് എങ്ങനെ എന്നൊക്കെ മനസ്സിൽ ആയല്ലൊ..........ഇനി ദേവൂട്ടനെ തിരിച്ചു അറിഞ്ഞത് നാളെ പറയാം...... ബാക്കി എല്ലാം പുറകെ.. സംശയം ഉണ്ടങ്കിൽ ചോദിക്കാം....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story