ആദിശങ്കരൻ: ഭാഗം 35

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഉണ്ണിമായുടെ നെഞ്ച് ജനിക്കും മുൻപേ അവന്മാർ ഇടിച്ചു കലക്കിയത് ഓർത്ത് പോയതാണെ......കുഞ്ഞൻ ചിരിച്ചു ചിരിച്ചു ഉമിനീർ വിക്കി ചുമച്ചതും..... സഞ്ചയൻ അവന്റെ നെറുകയിൽ വാത്സല്യത്തോടെ തട്ടി..... ഇതിലും വലിയ ഭൂകമ്പം ആയിരുന്നു ആ ഇളയ കുരുപ്പു ദേവൂട്ടൻ ഭൂമിയിലേക്ക് ഭൂജാതൻ ആയപ്പോൾ... ഉണ്ണി കണ്ണും തലയും വെട്ടിച്ചു...... എന്റെ പൊന്ന് ഉണ്ണി അത്‌ നീ എന്നേ ഓർമിപ്പിക്കരുതേ... """എന്റെ ഇപ്പുറത്തെ വശവും കൂടി തളരും.... ചന്തു ഇടം കൈ നെഞ്ചിൽ ചേർത്തു.......... പറ ഉണ്ണിമാ.... "" ആ കുരുത്തം കെട്ടവൻ എന്താണ് ചെയ്തത്..... പിള്ളേര് മൂന്നും ആകാംഷയോടെ നോക്കി........... ഉണ്ണി ചന്തുവിനെ നോക്കുമ്പോൾ ഇടം കൈ നെഞ്ചിൽ പിടിച്ചു ഇറുകെ കണ്ണടച്ചവൻ... ചുണ്ടിൽ തെളിയുന്ന ചിരി അടക്കാൻ പാട് പെടുന്നുണ്ട്... ഞാൻ അന്ന് കാനഡയിൽ നിന്നു വന്നു ബിസിനസ് എല്ലാം പതിയെ ഏറ്റെടുത്തു നടത്തി തുടങ്ങിയ സമയം ആയിരുന്നു അല്ലെ രുദ്രേട്ട....... ഉണ്ണി രുദ്രനെ നോക്കിയതും ചിരിക്കുന്നുണ്ട് രുദ്രൻ..... എന്നിട്ട്..? ആകാക്ഷയോടെ നോക്കി കുഞ്ഞാപ്പു... രുദ്രേട്ടനും ചന്തുവേട്ടനും അന്ന് വീട്ടിൽ ഇല്ലായിരുന്നു.....

വാവക്ക് MD ക്കുള്ള എൻട്രൻസ് ആയിരുന്നു എന്ന് തോന്നുന്നു അന്ന്......ഉണ്ണി ഓർമ്മിക്കാൻ ശ്രമിച്ചു... അതേ അതേ.. ഞാനും ഇവനും കൂടി അവളെ കൊണ്ട് പോയതാ... ഇതിപ്പോ നമ്മൾ അറിഞ്ഞോ ചെകുത്താൻ നേരോം കാലോം നോക്കാതെ ചാടി വരും എന്ന്... ചന്തു നെടുവീർപ്പിട്ടു.... ഹഹഹ... "" ഉണ്ണി ചിരിച്ചു.... ഡോക്ടർ പറഞ്ഞത് പ്രകാരം ഇനിയും മുപ്പത്തി രണ്ട് ദിവസങ്ങൾ ബാക്കി ഉണ്ടായിരുന്നു അല്ലെ ചന്തുവേട്ടാ....... ആഹ്ഹ്... "" ഉണ്ടായിരുന്നു.... ചന്തു തലയാട്ടി... അന്ന് ഇവർ പോയി കഴിഞ്ഞു നിങ്ങൾ ബാക്കി കുഞ്ഞുങ്ങളെ എല്ലാം കുളിപ്പിച്ചു ഒരുക്കി കണ്ണനും രുക്കുവും തങ്കു അപ്പച്ചിയും ശോഭമ്മയും കൂടി മുരുകൻ കോവിൽ പോയി... ഞാനും ആവണിയും നിറവയറുമായി നിൽക്കുന്ന മീനുവും മാത്രം ആയി വീട്ടിൽ.... അന്ന് തൈപൂയ കാവടി ആയിരുന്നു...... ഉണ്ണിയുടെ കണ്ണുകൾ രുദ്രനിലേക് പോയി..... അവൻ മറ്റൊരു ലോകത്ത് ആണ്..... പിള്ളേരുടെ മുഖത്ത് ആകാംഷ നിറഞ്ഞു.... ഉണ്ണിയുടെ ഓർമ്മകൾ അല്പം പുറകോട്ടു പോയി ......( ദേവൂട്ടന്റെ ജനനം അറിയണ്ടേ ) 💠💠💠💠💠

മഹാദേവന്റെ തിരുനടയിൽ നിന്നും ആരംഭിച്ച കാവടിയാട്ടം വല്യൊതെ വീടിനു സമീപം എത്തുന്നത് അറിഞ്ഞതും ഉണ്ണിക്കും ആവണിക്കും ഒപ്പം മീനുവും ഗേറ്റിന്റെ അടുത്തേക് വന്നു... """""ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര """""" ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മുരുകൻ സ്തുതി ഉയര്ന്നു വന്നു...... മേളത്തിന് ഒപ്പം ചുവടു വയ്ക്കുന്ന കാവടികൾ....പീലികാവടി.. ഭസ്മക്കാവടി... പാൽകാവടി.. അന്നകാവടി... എല്ലാം നിറഞ്ഞു വരുന്നത് ഭക്തിയോടെ നോക്കി നിന്നു മൂവരും..... വല്യൊതെ വീടിനു മുൻപിൽ വന്നതും കാവടി എടുത്ത സ്വാമിമാർ പരിസരം മറന്നു ആടാൻ തുടങ്ങി.... മേളം മുഴങ്ങി......... അന്തരീക്ഷത്തിന്റെ ഗതി മാറി തുടങ്ങി....... കാവിലെ ചെറിയ കാടുകളിൽ ഒളിഞ്ഞു ജീവിക്കുന്ന മയിലുകൾ പീലി നിവർത്തി ആടാൻ തുടങ്ങി....... എന്താണ് അവിടെ നടക്കുന്നത് എന്ന് ഒരു നിമിഷം മനസിൽ ആകാതെ ഉണ്ണിയുടെ കൈ അറിയാതെ കൂപ്പി പോയ നിമിഷം..... ഉണ്ണിയേട്ടാ....... "" ഭയം നിറഞ്ഞ മീനുവിന്റെ അലർച്ച മേളത്തിന് ഒപ്പം ഉയർന്നു പൊങ്ങി....... മീനു...

"" ഉണ്ണി ഓടി ചെല്ലുമ്പോൾ ആവണി അവളെ താങ്ങി പിടിച്ചു താഴെ ഇരുത്തി കഴിഞ്ഞിരുന്നു....... എന്താ.. "" എന്താ മീനു.....വേദന ഉണ്ടോ..... അവളുടെ തലയിൽ മെല്ലെ തലോടുമ്പോൾ ഇല്ല എന്ന് തലയനക്കി അവളുടെ കണ്ണുകൾ തന്റെ ഉദരത്തിലേക് നീണ്ടു.... ഉണ്ണി പകപ്പോടെ ആ ഉദരത്തിലേക് നോക്കി.... മേളത്തിന് ഒപ്പം ഉയര്ർന്നു പൊങ്ങുന്ന ഉദരം.... ആ താളത്തിനു ഒപ്പം ഉദരവും തുള്ളുന്നു.......... ഉണ്ണിയേട്ടാ... ഫ്ലൂയിഡ് ലീക് ആയി..... ആവണി മീനുവിന്റെ നൈറ്റിയിൽ പരതി......അത്‌ മുഴുവൻ നനഞ്ഞു കുതിർന്നു........... ഞാൻ... ഞാൻ കാറെടുക്കാം.....ഉണ്ണി ഓടിപോയി കാർ കൊണ്ട് വന്നു മീനുവിനെ അകത്തേക്കു കയറ്റുമ്പോൾ ഭയം കൊണ്ട് നിലവിളിച്ചു അവൾ.... പക്ഷെ വേദന അവൾക്കു അല്പം പോലും ഇല്ല എന്നത് വലിയ അത്ഭുതം ആയിരുന്നു മൂവർക്കും....... മേളക്കാരെ വകഞ്ഞു കാർ മീനുവിനെ കാണിക്കുന്ന ഹോസ്പിറ്റൽ ലക്ഷ്യം ആക്കി പാഞ്ഞു.... മുരുകൻ കോവിലിനു മുൻപിൽ വണ്ടി എത്തിയതും..... മീനു ഒന്ന് ഉറക്കെ കരഞ്ഞു..... ആവണി കുഞ്ഞ് ഇറങ്ങി വരുന്നത് പോലെ..... "" ആവണിയുടെ കയ്യിൽ മുറുകെ പിടിച്ചവൾ...

മീനുവിന്റെ നഖം ആവണിയുടെ കൈയിൽ ആഴ്ന്നിറങ്ങി.... ഉണ്ണിയേട്ടാ .... "" കുഞ്ഞ് ഇറങ്ങി വരുന്നുണ്ട്... സിറ്റി ഹോസ്പിറ്റൽ വരെ പോകില്ല.... നമുക്ക് മുരുകൻ കോവിലിനോട് ചേർന്നുള്ള ക്ലിനികിൽ കയറാം... അവിടെ ഇപ്പോൾ ഡെലിവറി കേസ് എടുക്കുന്നുണ്ട്.... ആവണി സമയോചിതമായി പറഞ്ഞതും കാർ ക്ലിനിക്കിലേക് കയറി കഴിഞ്ഞിരുന്നു............ ഉണ്ണി മീനുവിനെ താങ്ങി എടുത്തു കൊണ്ട് അകത്തേക്ക് കയറിയതും അവരുടെ ചെറിയ ഒരു മുറി ലേബർ റൂം എന്ന് പോലും അവകാശപ്പെടാൻ കഴിയാത്ത മുറി അതിലേക് അവളെ കയറ്റി കഴിഞ്ഞിരുന്നു.... അകത്തു നിന്നും മീനുവിന്റെ നിലവിളി ഉയർന്നു പൊങ്ങുമ്പോൾ ഉണ്ണി നെഞ്ച് തിരുമ്മി....... കാവടിയാട്ടം മുന്പിലെ മുരുകൻ കോവിലിലേക് കയറുമ്പോൾ ഇരു കയ്യും കൂപ്പി അവൻ........ അപ്പോഴും മീനുവിന്റെ ശബ്ദം ഉയര്ന്നു പൊങ്ങിയിരുന്നു......... തൈപ്പൂയ്യ കാവടി നടയിൽ എത്തി കലശം ഏറ്റു വാങ്ങുമ്പോൾ...... കോവിലിനു ഉള്ളിൽ നിന്നും അമ്പലമണിയുടെ നാദം ഉയർന്നു തുടങ്ങി ഒപ്പം അവിടെമാകെ ശിവസുതന്റെ തിരുനാമം നിറഞ്ഞു... ഹര ഹരോ ഹര ഹര """""

പ്രകൃതി പോലും ആനന്ദത്തിൽ ആറാടി..... മരങ്ങൾ ആടി ഉലഞ്ഞു.... ഉയർന്നു പൊങ്ങുന്ന അമ്പലമണിയുടെ നാദത്തെ ഭേദിച്ച് ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു വന്നു....... ഉണ്ണിയേട്ടാ.... "" ആവണി അവന്റ തോളിൽ പിടിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി......... ആവണിയും കണ്ണ്‌ തുടച്ചു...... ആൺകുഞ്ഞാണ്‌.... "" ഡോക്ടർ പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ കുറുമ്പനെ കൊണ്ട് പുറത്തേക് വന്നു..... ആവണി പതിയെ കുഞ്ഞിനെ കയ്യിലേക് വാങ്ങി... "" വലത്തേ കൈയിലെ അഞ്ച് വിരലുകൾ വായിൽ തള്ളി പാലിനായി പനയ്ക്കുന്ന കുറുമ്പനെ വാത്സല്യത്തോടെ നോക്കി ഇരുവരും... എല്ലാം അറിഞ്ഞു ഉച്ചയോടെ ആണ് രുദ്രനും ചന്തുവും അവിടേക്കു ഓടി വരുന്നത്... രുക്കു കുറുമ്പനെ കൈയിൽ എടുത്തു കളിപ്പിക്കുന്നുണ്ട്....ഒരു ടർക്കി പോലും അവന് ആവരണം ആയിട്ട് ഇല്ലായിരുന്നു... ചന്തു അവന്റെ കുഞ്ഞ് നെറ്റിയിൽ പതിയെ തലോടി........ ഇതെന്താ രുക്കു കുഞ്ഞിന് തണുക്കില്ലേ...

ഒരു ടർക്കി പോലും ഇല്ലേ പുതപ്പിക്കാൻ രുദ്രൻ രുക്കുവിനെ ശാസിച്ചു കൊണ്ട് കട്ടിലിന്റെ പടിയിൽ കിടന്ന ടർക്കി എടുത്തു കൊണ്ട് വന്നതും രുദ്രനെയും ചന്തുവിനെയും കുളിപ്പിച്ചു കഴിഞ്ഞിരുന്നു കുറുമ്പൻ..... പനിനീർ നിങ്ങളെയും തളിച്ചോ..... """ ഫ്ലാസ്കിൽ ചായയുമായി വന്ന ഉണ്ണി നോക്കുമ്പോൾ നനഞ്ഞ കോഴികളെ പോലെ രണ്ടും തിരിഞ്ഞു നോക്കി... ഇവന് തുണി അലർജി ആണ് ചന്തുവേട്ടാ """"... അന്നേരം മുതൽ പാല് കുച്ചും.... ചൂച്ചു വയ്ക്കും അത്‌ ആരുടെ ദേഹത്തു എന്നൊന്നും ഇല്ല.......ഉണ്ണിയേട്ടനെ മുഴുവൻ കുളിപ്പിച്ചു കഴിഞ്ഞു ഇത്രേം നേരം കൊണ്ട്....... ആവണി ചിരിച്ചു കൊണ്ട് മീനുവിനെ പതിയെ കട്ടിലിൽ ചാരി ഇരുത്തി.... അപ്പോഴേക്കും കുറുമ്പൻ പാല് കുടിക്കാൻ അടുത്ത കരച്ചിൽ തുടങ്ങി ഇരുന്നു..... എല്ലാവരെയും പിടിച്ചു പുറത്താക്കി ആവണിയും രുക്കുവും കതക് അടച്ചു..... 💠💠💠💠💠💠 അങ്ങനെ സമയോം കാലോം തെറ്റി കാവടി തുള്ളി ആ മഹാൻ ഭൂജാതൻ ആയി.... പാവം പിടിച്ച ആ പുതുമന അച്ഛന്റെ വായിൽ വരെ പനീർ അഭിഷേകം നടത്തി കൊടുത്തു...... ഉണ്ണി താടിക്കു കൈ കൊടുത്തു പടവിലേക് ഇരുന്നു...... സഞ്ജയാ അത്‌ അവിടേം കൊണ്ട് തീർന്നില്ല അവൻ ഒരു പത്തു വയസ് വരെ കിടന്നു മുള്ളുമായിരുന്നു...

ആ സമയത്തു കൂടുതൽ എന്റെ കൂടി ആണ് കിടപ്പ് മുള്ളി കഴിഞ്ഞു എന്റെ നെഞ്ചത് കേറി കിടക്കും ... രുദ്രൻ ചിരിച്ചു.... ഇവൻ അന്നേ ഒൻപത് മണി ആകുമ്പോൾ ഉറക്കം പിടിക്കുമോ ഉണ്ണിമാ...? ഞങ്ങള്ക് ഓർമ്മ വച്ച നാൾ മുതൽ കണ്ടത് അങ്ങനെ ആണ്.... കുഞ്ഞാപ്പു അത്‌ ചോദിക്കുമ്പോൾ കുഞ്ഞൻ നഖം കടിച്ചു ആലോചനയിൽ ആണ്...... പിന്നെ ഇല്ലാതെ.. "" അവൻ ജനിച്ച ദിവസം രാത്രി പന്ത്രണ്ടു മണിക്ക് ചന്തുവേട്ടൻ ഹോസ്പിറ്റലിൽ നിന്നും ഫോൺ വിളിച്ചു കൊച്ചിന് അനക്കം ഇല്ല പാല് കുടിക്കാൻ പോലും കണ്ണ്‌ തുറക്കുന്നില്ല എന്ന്... ഉണ്ണി ചന്തുവിനെ നോക്കുമ്പോൾ ചിരിക്കുന്നുണ്ട് അവൻ എന്നിട്ട്..? ചിത്രൻ സംശയത്തോടെ നോക്കി... ഡോക്ടർമാരും നഴ്സ് പഠിച്ച പണി നോക്കി ആശാൻ കണ്ണ്‌ മുറുകെ അടച്ചു തന്നെ കിടന്നു.. മീനു പാല് കൊടുക്കാൻ കഴിയാതെ ബുദ്ധി മുട്ടി കരയാനും തുടങ്ങി...ആ കുട്ടി ചാത്തൻ വായെങ്കിലും തുറക്കണ്ടേ....... അവസാനം ഈ പിശാച് അവന്റെ കാൽ വെള്ളയിൽ തീപ്പെട്ടി കൊള്ളി ഉരച്ചു വച്ചു... ചന്തു ഉണ്ണിയെ ചൂണ്ടി... ഉണ്ണിമാ.... "" So cruel..... കുഞ്ഞാപ്പു കണ്ണ്‌ കൂർപ്പിച്ചു... അയ്യടാ എന്നിട്ട് അവൻ ഉണർന്നോ എന്ന് ചോദിക്ക്... കാൽ ഒന്ന് വലിച്ചിട്ടു ഒന്നുടെ സുഖം ആയി ഉറങ്ങി അവൻ... പിറ്റേന്ന് ഞങ്ങൾ മനസിൽ ആക്കി മുരുകൻ കോവിലിൽ ഒൻപത് മണിക്ക് മണി അടിച്ചാൽ ചെക്കൻ പിന്നെ കണ്ണ്‌ തുറക്കില്ല എന്ന്....

അന്ന് ഞാൻ ഇട്ട പേരാണ് ഒൻപത് മണി..... ഉണ്ണി ഉറക്കെ ചിരിച്ചു കൊണ്ട് നോക്കുമ്പോൾ രുദ്രൻ ആലോചനയിൽ ആണ്.... രുദ്രേട്ട എന്ത് പറ്റി...? ഉണ്ണി അവന് അടുത്തേക് ചെന്നു... ആകാശിനെ കുറിച്ച് ഓർത്തതാണ് ഉണ്ണി..... എന്റെ മക്കൾ എല്ലാവരും ആവോളം നമ്മുടെ സ്നേഹം നുകർന്നു ജീവിച്ചപ്പോൾ പാവം....നമുക്ക്... നമുക്ക് വേണ്ടി എല്ലാ ദുഖങ്ങളും ഒറ്റക് നെഞ്ചിൽ പേറിയില്ലേ.... ജന്മം കൊണ്ട നാൾ മുതൽ.... രുദ്രൻ കണ്ണൊന്നു തുടച്ചു.... അച്ഛൻ മരങ്ങാട് ഇല്ലത്തു വച്ചു അവനെ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞോ.... കുഞ്ഞൻ സംശയത്തോടെ നോക്കി... മ്മ്മ്... "" അവന്റെ വലത്തെ നെറ്റിയിലെ കറുത്ത പുള്ളി.......പിന്നെ ഉണ്ണിയോട് ചേരുമ്പോൾ അവനിൽ നിറയുന്ന ഭാവം.... ഉണ്ണിയുടെ തമാശകൾ മതിമറന്നു ആസ്വദിക്കുന്നവൻ..... അവൻ തന്നെ എന്ന് തിരിച്ചു അറിഞ്ഞു ഞാൻ.... ( ഗണപതിയെ എപ്പോഴും ചിരിപ്പിക്കുന്നത് നന്ദികേശൻ ആണ് ) പിന്നെ അവൻ എന്തിനാണ് ചേട്ടച്ഛ നമ്മളിൽ നിന്നും ഒളിഞ്ഞു ജീവിച്ചത് ഇത്രയും കാലം...... ചിത്രൻ ആകാംഷയോട് നോക്കി.... അതിന് പിന്നിൽ ഉള്ള കാരണം അത്‌ എനിക്ക് അറിയില്ല""""....

ഒന്ന് അറിയാം അവൻ ജലന്ദരനിൽ നിന്നും സ്വയം മറഞ്ഞിരുന്നു..... ഒരു പക്ഷെ ജലന്ധരൻ അവനെ അന്ന് തിരിച്ചു അറിഞ്ഞിരിക്കണം..... തിരിച്ചു അറിഞ്ഞിരിക്കണം എന്ന് അല്ല തിരിച്ചു അറിഞ്ഞു..... അല്ലെ സഞ്ജയ..... അതേ രുദ്ര അത്‌ കൊണ്ടാണ് ആ കുഞ്ഞിനെ അവനും കൂട്ടാളികളും കനാലിൽ തള്ളിയത്......സഞ്ജയൻ ശരി വച്ചു.. അതേ അല്ല എങ്കിൽ ആറു മാസം തികയാത്ത കുഞ്ഞിനെ അവൻ ബലി കൊടുത്തേനെ... അങ്ങനെ ഒരു ശ്രമം നടന്നു കാണും.... അവിടെ അവൻ പരാജയപെട്ടും കാണും.... അത്‌ കൊണ്ട് ജീവനോടെ അതിനെ കനാലിൽ തള്ളി.... ആ കനാലിൽ പതിക്കുന്നവർക് പിന്നെ രക്ഷപെടാൻ കഴിയില്ല അത്‌ അവന് അറിയാം..... അവന്റെ പ്രതീക്ഷയും അതായിരുന്നു............ രുദ്രൻ കൈകൾ കൂട്ടി കെട്ടി..... ഒരുപക്ഷെ അവൻ മുൻപിൽ വന്നാൽ തടസങ്ങൾ എല്ലാം നമുക്ക് ഭേദിക്കാൻ കഴിയും എന്ന് ജലന്ധരൻ നേരത്തെ മനസിൽ ആക്കി.... അത്‌ കൊണ്ട് തന്നെ ജലന്ധരനിൽ നിന്നും ഇത്രയും നാൾ ഒളിഞ്ഞിരുന്നവൻ....സമയം ആയപ്പോൾ മറ നീക്കി പുറത്ത് വന്നു.........എങ്കിലും ചിലത് മറ നീക്കി പുറത്ത് വരണം.....

നാരദ മുനിയുടെ വാക്കുകൾ....."""അവനെ തേടി നമ്മൾ പോയാൽ അത്‌ വലിയ അപകടത്തിന് വഴി തെളിക്കും എന്ന്...""അവൻ ഒരു രോഗി ആയി വന്നതും അതേ കാരണം കൊണ്ട് തന്നെ ആയിരിക്കണം...... രോഗത്തെ മുൻനിർത്തി വിനായകൻ കളിച്ചു.....രുദ്രൻ ഒന്ന് ചിരിച്ചു.... മനസിലായില്ല രുദ്രേ ചന്തു സംശയത്തോടെ നോക്കി... ചന്തു.... "" ജയന്തകനെ ജലന്ധരൻ വല വീശി പിടിച്ചത് അല്ല...ജലന്ധരന് ഉള്ള വല സാക്ഷാൽ വിനായകൻ വീശിയത് ആണ്......... അവിടെ അവൻ വീണു......... അവന്റെ രോഗവും അതിന് ഒരു കാരണം ആണ്............ഇതിനു പിന്നിൽ ഉള്ളത് മറ നീക്കി പുറത്ത് വരണം.........അതിന് ആകാശ് സ്വയം അറിയണം... രുദ്രന്റെ കണ്ണുകൾ കുഞ്ഞനിലേക് പോയി ... മറ്റേതോ ലോകത്തു ആണവൻ എന്ന് തിരിച്ചു അറിഞ്ഞതും രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു.......... ( തുടരും )

NB ::വളരെ കുറച്ചു part ഉള്ളൂ... ഒരുപാട് എഴുതാൻ മൈൻഡ് ശരി അല്ല... covid എന്ന മഹാമാരി എന്റെ കുടുംബവും തേടി വന്നു.... സഹോദരന് പോസിറ്റീവ് അതോടെ മാനസികമായ വിഷമത്തിൽ ആണ്... നാളെ കാണില്ല എഴുതാൻ കഴിയുന്നില്ല അതാണ് സത്യം..... ഇപ്പോൾ ഇത് പറയില്ലായിരുന്നു പക്ഷെ നാളെ നിങ്ങൾ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ ഞാൻ നിങ്ങളോട് ചെയ്യുന്ന വലിയ തെറ്റ് അല്ലെ...... മൈൻഡ് ok ആയിട്ട് വലിയ part തരാം... ഈ മഹാമാരിക് എതിരെ നമുക്ക് എല്ലാവർക്കും ഒരുമിച് പ്രാർത്ഥിക്കാം.... വിനായകൻ എന്തിനു മറഞ്ഞിരുന്നു എന്നതിന് ഉത്തരം തരാൻ വിനായകന് കഴിയു.... അതിന് വിനായകന്റെ അംശം ആയ ആകാശ് സ്വത്വം തിരിച്ചു അറിയണം അതിന് അവനെ ആദിശങ്കരൻ സഹായിക്കട്ടെ അത് അല്ലെ രുദ്രന്റെ അവസാനത്തെ ചിരിയുടെ അർത്ഥം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story