ആദിശങ്കരൻ: ഭാഗം 36

adhishankaran

എഴുത്തുകാരി: മിഴിമോഹന

ചന്തു.... "" ജയന്തകനെ ജലന്ധരൻ വല വീശി പിടിച്ചത് അല്ല...ജലന്ധരന് ഉള്ള വല സാക്ഷാൽ വിനായകൻ വീശിയത് ആണ്......... അവിടെ അവൻ വീണു......... അവന്റെ രോഗവും അതിന് ഒരു കാരണം ആണ്............ഇതിനു പിന്നിൽ ഉള്ളത് മറ നീക്കി പുറത്ത് വരണം.........അതിന് ആകാശ് സ്വയം അറിയണം... രുദ്രന്റെ കണ്ണുകൾ കുഞ്ഞനിലേക് പോയി ... മറ്റേതോ ലോകത്തു ആണവൻ എന്ന് തിരിച്ചു അറിഞ്ഞതും രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു............ ചേട്ടച്ഛ ഒരു സംശയം .. ചിത്രന്റെ ശബ്ദം കേട്ടതും രുദ്രൻ അവന് നേരെ തിരിഞ്ഞു... പുരികം ഉയർത്തി ചോദ്യഭാവത്തിൽ നിന്നു... ആകാശിനെ ചേട്ടച്ഛൻ തിരിച്ചു അറിഞ്ഞു എങ്കിൽ പിന്നെ എന്തിനാണ് അവന്റ ജാതകം സഞ്ജയൻ ചേട്ടച്ഛനെ കൊണ്ട് നോക്കിച്ചത്.....? ചിത്തു... """" സൃഷ്ടികർത്താവായ നീ മാത്രം ആയിരുന്നു സ്വയം അറിഞ്ഞവൻ.... അത്‌ കാലത്തിന്റെ ആവശ്യകത ആയിരുന്നു എന്നാൽ കുട്ടികൾ എല്ലാവരും സ്വയം അറിയാൻ സമയം എടുത്തു.... അവരുടെ ജാതകത്തിൽ ആ സമയങ്ങൾ എഴുതി കുറിക്കപ്പെട്ടിരുന്നു നിയോഗം പോലെ അതെല്ലാം വന്നു ചേർന്നു .......

അത്‌ തന്നെ ആകാശിന്റെ ജാതകത്തിൽ ഉണ്ട്.... അവന്റെ ഉപബോധ മനസ് സ്വയം തിരിച്ചു അറിഞ്ഞു തുടങ്ങി എങ്കിലും അവൻ പൂർണ്ണമായും സ്വത്വം ഉൾകൊള്ളാൻ സമയം ആകുന്നതേ ഉള്ളൂ അത്‌ കൊണ്ട് തന്നെ ആണ് അവൻ ഇപ്പോൾ നമ്മെ തേടി വന്നത്.... അവൻ ഇത്രയും നാൾ എവിടെ ആയിരുന്നു ചേട്ടച്ഛ... ""? കർണ്ണാടകക് അടുത്തുള്ള ഒരു കുഗ്രാമത്തിൽ...ആരോ രക്ഷപെടുത്തി അവിടെ എത്തിച്ചു... പല വീടുകളിൽ ജോലി ചെയ്തു ഈ കുഞ്ഞിനെ പഠിപ്പിച്ചു ആയമ്മ അങ്ങനെ അവന്റെ ചികിത്സക്കുള്ള പണം കണ്ടെത്തി.... ആ ചുപ്രനിൽ നിന്നും ഏറ്റ പ്രഹരം കടുപ്പം ആയത് കൊണ്ട് ആ സ്ത്രീ കുഞ്ഞിനേയും കൊണ്ട് അവിടെ തന്നെ കഴിഞ്ഞത് ...ആകെ വരുന്നത് മാസത്തിൽ ഒരു തവണ ശ്രീചിത്തിരയിൽ അവനെ ചെക്അപ്പിന് കൊണ്ട് വരും..... അപ്പോൾ മാത്രം ആണ് ആ ഗ്രാമം വിട്ടു പുറത്ത് വന്നത്..... ഇതെല്ലാം വാവയോടും ആവണിയോടും അവർ പറഞ്ഞത് ആണ്.... ഉണ്ണി ചിത്രന് മറുപടി കൊടുത്തു...... പക്ഷെ പത്തു വരെ ആ ഗ്രാമത്തിൽ സ്കൂൾ ഉണ്ടായിരുന്നുള്ളു... പഠിക്കാൻ മിടുക്കൻ.. "" ആഹ്ഹ്ഹ്... ""

അല്ല അവൻ തന്നെ അല്ലെ വിദ്യയുടെ ദേവൻ... രുദ്രൻ കണ്ണ്‌ തുടച്ചു...... തുടർന്ന് പഠിപ്പിക്കാൻ വേണ്ടി ആണ് ഈ നാട്ടിലേക്കു അവർ വന്നത്...... അതെല്ലാം അവന്റെ ലീലവിലാസം.... രുദ്രൻ ചിരിച്ചു......... എന്റെ കാവിലമ്മേ എനിക്ക് ഉണ്ട് രണ്ട് എണ്ണം....ഇനി പഠിക്കണ്ട എന്റെ മക്കൾ എന്ന് പറഞ്ഞാൽ അവന്മാർ വല്യൊത്തു പടക്കം പൊട്ടിക്കും.... അവന്മാരെ പറഞ്ഞിട്ട് കാര്യം ഇല്ല... ഉണ്ണി തല കുടഞ്ഞു... "" ഞാൻ കാനഡക്ക് പോയിട്ടു MBA പാസ്സ് ആയില്ല എന്ന് രുദ്രേട്ടനും ചന്തുവേട്ടനും കണ്ണനുംസഞ്ജയേട്ടനും മാത്രം അല്ലെ അറിയാവുന്നത്.... ഉണ്ണി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് നോക്കുമ്പോൾ കിച്ചുവിനെ വട്ടം പിടിച്ചു വരുന്നുണ്ട് ആകാശും ദേവൂട്ടനും... ങ്‌ഹേ... "" ഉണ്ണിമാ MBA പാസ്സ് ആയില്ലേ... കുഞ്ഞാപ്പു കണ്ണ്‌ തള്ളി.. മ്മച് """ ഉണ്ണി കണ്ണിറുക്കി കാണിച്ചു.... "" പാസ്സ് ആയില്ല എന്ന് പറയാൻ പറ്റില്ല ഒരു നാലു സബ്ജക്ട് കൂടി കിട്ടാൻ ഉണ്ട്.... ബാക്കി സബ്ജെക്ട് എല്ലാം ഞാൻ പാസ്സ്ട്........ അച്ഛൻ എന്റെ അമ്മേ പറ്റിച്ചു അല്ലെ.... "" അച്ഛനെ കണ്ടു പഠിക്കു അച്ഛനെ കണ്ടു പഠിക്കു എന്ന് അമ്മ പറയുമ്പോൾ വെറുതെ അല്ല അച്ഛൻ രുദ്രചനെ കണ്ടു പഠിക്കാൻ പറഞ്ഞത് അല്ലെ...

കിച്ചു ചിറഞ്ഞൊന്നു നോക്കി... പൊന്നു മോനെ നിന്റെ അമ്മയോട് ഇത് ഒന്നും പറയല്ലേ......... ഉണ്ണി കൈ എടുത്തു തൊഴുതു.... ബാക്കി കൂടി പോയി എഴുതി എടുക്കാൻ വയ്യാരുന്നോ...... ""? കുഞ്ഞാപ്പു അത്‌ ചോദിക്കുമ്പോൾ രുദ്രനും ചന്തുവും പരസ്പരം നോക്കുന്നത് കുഞ്ഞനും ചിത്രനും ശ്രദ്ധിച്ചു......... ഒന്ന് പോടാ ചെക്കാ അവിടുന്നു.... "" നാലു സബ്ജെക്ട് പോയെങ്കിലും ഞാൻ MBA പാസ്സ് ആയിട്ടുണ്ട്... ങ്‌ഹേ """അതെങ്ങനെ ശരി ആകും...? ഉണ്ണിമാ... ദേവൂട്ടൻ കണ്ണൊന്നു തള്ളി... അതെന്താ ജയിച്ച സബ്ജെക്ട് ഞാൻ തവിടു കൊടുത്തു മേടിച്ചത് ആണോ..? കഷ്ടപ്പെട്ട് അപ്പുറത്തു ഇരിക്കുന്ന സായ്‌പിന്റെ പേപ്പറിൽ നോക്കി എഴുതി ജയിച്ചത് ആണ്... ഹല്ല പിന്നെ... "" അപ്പോൾ ഞാൻ പാസ്ഡ് ആണ്.... ഉണ്ണി രണ്ട് കയ്യും ഉയർത്തി...... ഉണ്ണിമാ താക്കോൽ അവിടെ തന്നെ വച്ചോ... "" ഞങ്ങൾ ഒന്നും പറഞ്ഞില്ലേ... "" കാക്ക ക്കുയിൽ ഫിലിമിൽ കൊച്ചിൻഹനീഫ ജഗദീഷ്നോട്‌ പറയും പോലെ പറഞ്ഞു കൊണ്ട് തലയ്ക്കു കൈ വച്ചു ദേവൂട്ടൻ.... ഹോ സമ്മതിച്ചിരിക്കുന്നു ഉണ്ണിമായേ... കുഞ്ഞാപ്പു തലയാട്ടുമ്പോൾ കുഞ്ഞൻ മറ്റൊരു ലോകത്ത് ആണ് രുദ്രൻ അത്‌ ശ്രദ്ധിച്ചിരുന്നു..... അവൻ പതിയെ എഴുനേറ്റു പടവുകൾ ഇറങ്ങി അല്പം വെള്ളം വലം കയ്യിൽ കോരി എടുത്തു..... അത്‌ കുഞ്ഞന്റെ ദേഹത്തേക് തെറിപ്പിച്ചു.... ഹ്ഹ്ഹ്..,,,, """

ഒരു ഞെട്ടലോടെ ഉണർന്നവൻ ചുറ്റും നോക്കി... എന്താണ് കുറച്ച് നേരം ആയി ഒരു ആലോചന.... """ ഇവിടെ ഒന്നും അല്ലലോ മനസ്... കുസൃതി നിറഞ്ഞ കണ്ണോടെ നോക്കി.... അച്ഛൻ ചോദിച്ചത് ശരിയാണ്... "".. ഒരു ചോദ്യം ഞങ്ങളെ കുഴക്കുന്നു ..... എന്താണ്...? രുദ്രൻ സംശയത്തോടെ നോക്കുമ്പോൾ ഉണ്ണിയും ചന്തുവും സഞ്ജയനും അത്‌ ശ്രദ്ധയോടെ വീക്ഷിച്ചു..... നന്ദേട്ടന്റെ ശരീരം എങ്ങനെ ആലത്തൂർ എത്തി....? നെല്ലിമല മൂപ്പനോ ചുപ്രനോ വണ്ടി ഓടിക്കില്ല അവർ അത്‌ ഉപയോഗിക്കുകയും ഇല്ല.... "" ഇത്രയും ദൂരം ഒരു മനുഷ്യനെ താങ്ങി നടന്നു ചെല്ലാൻ അവർക്ക് കഴിയില്ല അത്‌ ആളുകൾ ശ്രദ്ധിക്കും..... അത്‌ ആ തെണ്ടി ജാതവേദൻ നേരത്തേ മാറ്റിയത് ആയിരിക്കും അവന് കാർ ഉണ്ടല്ലോ...... ചന്തു ഇടത്തെ കാൽ ഒന്ന് നീട്ടി വച്ചു...... ഛെ "" അച്ഛൻ ഒരു കളക്ടർ അല്ലെ അച്ഛാ ഇങ്ങനെ മ്ലേച്ഛം ആയി സംസാരിക്കാവോ..... """ ദേവൂട്ടൻ അവന്റെ വലത്തേ കാലിൽ പതിയെ തലോടി.. നീ എന്റെ വലത് വശത്തു ആയത് നിന്റെ ഭാഗ്യം അല്ലേൽ ചവുട്ടി വെള്ളത്തിൽ ഇട്ടേനെ.... ""ഇടം കൈ എത്തി അവന്റ ചെവിയിൽ ഒന്ന് തിരുമ്മി ചന്തു.. ആാാ "" രുദ്രച്ഛ.... കണ്ടോ... ഒന്ന് ചിണുങ്ങി കുറുമ്പൻ.... മിണ്ടാതെ ഇരിക്കെടാ പിശാചേ അവിടെ... ""

രുദ്രൻ കണ്ണ്‌ ഉരുട്ടിയതും.... പൂച്ച പതുങ്ങും പോലെ വശത്തു ഇരിക്കുന്ന സഞ്ജയന്റെ നെഞ്ചിലേക് ചാഞ്ഞു..... വെള്ളി വീണ താടിയിൽ പതുക്കെ വലിച്ചതും വലം കൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു സഞ്ചയൻ... അല്ല ചന്തുമാ .... "" ചേട്ടായിയുടെ കൈ ഒടിഞ്ഞ ശേഷം നമ്മൾ ഇവിടെ എത്തിയതും പുറകെ തന്നെ ജാതവേദൻ തിരികെ വന്നു..... നന്ദേട്ടനെ ആലത്തൂർ എത്തിച്ചിട്ട് വരാൻ ആയിരുന്നു എങ്കിൽ അയാൾ ഇതിലും സമയം എടുത്തേനേ.....ജയന്തകൻ മാമന്റെ വാക്കുകൾ സത്യം ആണെങ്കിൽ അന്ന് തന്നെ അയാൾ ഉപവാസത്തിലേക്ക് കടക്കുകയും ചെയ്തു .... പിന്നീട് അയാൾ പുറത്ത് പോയിട്ടില്ല.... അയാളുടെ മറ്റു പരികർമ്മികൾക്കും അതിന് അനുവാദം ഇല്ല........ അത്‌ സത്യം ആണ് കുഞ്ഞാ.. ...അതിന് ശേഷം അയാളുടെ കാർ പുറത്ത് പോയിട്ടില്ല.... ഞാൻ അത്‌ ശ്രദ്ധിച്ചത് ആണ് സഞ്ജയൻ ഓർത്തെടുത്തു... "" Yes.. "" എങ്കിൽ പുറമെ നിന്നും മറ്റാരോ അവരെ സഹായിക്കുന്നുണ്ട്.... കുഞ്ഞൻ മീശ കടിച്ചു..... അതേ ചേട്ടച്ഛ """".... കാരണം നന്ദനെ രക്ഷിക്കാൻ ഞങ്ങൾ ചെന്ന സമയത്തിനു തൊട്ടു മുൻപ് ഒരു കാർ അവിടെ വന്നിരുന്നു.... ആ മണ്പാതയിൽ അതിന്റെ അടയാളം ഞങ്ങൾ ശ്രദ്ധിച്ചു..... അയാളുടെ കയ്യിൽ നിന്നും വീണത് ആയിരിക്കണം ആലത്തൂറിലെ ഇരുമ്പ് കടയിലെ ബിൽ പേപ്പർ.......

തലേ ദിവസം മഴയും ഉണ്ടായിരുന്നു... നേരത്തേ വീണ പേപ്പർ ആയിരുന്നു എങ്കിൽ അത്‌ മഴയിൽ കുതിർന്നേനെ...... ചിത്രനും ശരി വച്ചു.... മ്മ്മ്... "" നമ്മൾ അറിയാതെ മറ്റൊരാൾ അവനെ സഹായിക്കുന്നുണ്ട്.......... നീചനായ മറ്റൊരു മനുഷ്യ ജന്മം..... അവൻ ആരെന്ന് കണ്ടെത്തണം "" രുദ്രന്റെ കണ്ണുകൾ രോഷം കൊണ്ട് ചുവക്കുമ്പോൾ ചന്തുവിന്റെ തളർന്ന ഭാഗത്തു വലിച്ചിൽ അനുഭവപെട്ടു""""..... ആ... "" അവൻ ഇടം കൈ കൊണ്ട് വലത്തേ കൈ പതുകെ ഉഴിഞ്ഞു...... കുറച്ച് സമയം ആയില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് അത്‌ കൊണ്ട് ആണ്...... "" സഞ്ജയൻ അവനെ പതുക്കെ എഴുന്നേൽപ്പിച്ചു...... രുദ്രനും സഞ്ജയനും കൂടി അവനെ താങ്ങി മുൻപോട്ട് നടന്നു....... 💠💠💠💠 കൊന്നു തള്ളിയിട്ടും തിരിച്ചു വന്നു നിന്റെ മകൻ.... """""വലത്തെ കൈ ജയന്തകന്റെ കഴുത്തിൽ കോർത്തു ചുമരിനോട് ചേർത്ത് പൊക്കി പിടിച്ചു നെല്ലിമല മൂപ്പൻ ആക്രോശിച്ചു........ എ... എ... എന്നേ... വി.. വിട്.... """" രണ്ട് കൈ കൊണ്ട് അവന്റെ കൈയിൽ മുറുകെ പിടിച്ചവൻ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു... ഇരു കാലുകളും ചുമരിൽ അടിച്ചു തുടങ്ങി........ മൂപ്പാ.... "" അവനെ വിടു........ ജാതവേദന്റെ ശബ്ദം ഉയർന്നതും ഞെട്ടി പിടഞ്ഞു കൊണ്ട് താഴേക്കു ഇട്ടു ജയന്തകനെ.......... ചതി പിണഞ്ഞു അല്ലെ.... """ വീണ്ടും വീണ്ടും പരാജയം എന്നേ തേടി വരുന്നു.....

ജാതവേദൻ പല്ല് ഞറുക്കി..... കൊന്നു തിരുമേനി എന്റെ ചുപ്രനെ കൊന്നു... കരിം ചാത്തന്റെ സേവകനെ അഗ്‌നിക്ക് ഇര ആക്കിയവൻ...... അതില്പരം ശാപം ഞങ്ങള്ക് ലഭിക്കാൻ ഇല്ല..... നെല്ലിമല മൂപ്പൻ മുടി കോർത്തു വലിച്ചു.... മ്മ്ഹ്ഹ്... "" എന്റെ കണ്ണ്‌ മൂടി കെട്ടി അവൾ ചുപ്രന്റെ ബലഹീനത മുതൽ എടുത്തു..... സ്വരസ്വതി രൂപം പൂണ്ടവൾ........ ജലന്ധരനെ വീണ്ടും തോൽപിച്ചു.... പരാജയത്തിന്റെ കയ്പ് നീരു കുടിച്ചവന്റെ പ്രതികാരം എത്ര ഭയാനകം എന്ന് തിരിച്ചു അറിയും ആ രുദ്രൻ.......... അന്നേ പറഞ്ഞത് ആണ് ഞാൻ ഇവന്റെ ജീവൻ എടുക്കാൻ... "" പക്ഷെ അങ്ങ് തന്നെ അതിനു തടസം നിന്നു......പക്ഷെ ഇനി ഇവൻ ഭൂമിക്ക് മുകളിൽ വേണ്ട...... ഭയന്നൊരു മൂലയിൽ പതുങ്ങി ഇരിക്കുന്ന ജയന്തകനു നേരെ വീണ്ടും ആഞ്ഞടുത്തു നെല്ലിമല മൂപ്പൻ...... മൂപ്പാ..... "" വേണ്ട.... ജാതവേദൻ മൂപ്പനെ തടഞ്ഞു കൊണ്ട് ജയന്തകനു സമീപം വന്നു....... """ ഇവർ കൊന്നു തള്ളി എന്ന് വിശ്വസിച്ചിരുന്ന നിന്റെ മകനും ഭാര്യയും തിരികെ വന്നിട്ടുണ്ട്........ ആഹ്ഹ്ഹ്... "" എന്റെ... എന്റെ.... ഇ...ഇന്ദു..... എ.. എ.. ന്റെ കുഞ്ഞ് "" ജയന്തകന്റെ ശബ്ദം ഇടറി തുടങ്ങി...

കണ്ണുകളിൽ വിവേചിച്ചു അറിയാൻ പറ്റാത്ത ഭാവം... ഭയമോ സന്തോഷമോ എല്ലാം അതിൽ നിറഞ്ഞു...... നിനക്ക് കാണണ്ടേ അവരെ.... കൂടെ ജീവിക്കണ്ടേ......... """ ജയന്തകനെ വശ്യമായ ഭാവത്തോടെ അടിമുടി നോക്കി ജാതവേദൻ.... വേണം... " തിരുമേനി... എന്നേ മോചിപ്പിച്ചു കൂടെ... ഒരു ശല്യത്തിനും ഞാൻ വരില്ല എന്റെ കുഞ്ഞിനേയും പെണ്ണിനേയും കൊണ്ട് ഞാൻ ദൂരെ.. ദൂരെ എവിടെ എങ്കിലും പൊയ്ക്കൊള്ളാം........ പോയ്ക്കോളു..... """ എല്ലാ അർത്ഥത്തിലും ഞാൻ നിന്നെ മോചിപ്പിച്ചിരിക്കുന്നു.....കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നിനക്ക് നിന്റ കുടുംബം ഞാൻ തിരികെ തരും.... പൊയ്ക്കോളൂ..... " പോയി സമാധാനത്തോടെ ഉറങ്ങികൊള്ളൂ........ അവന്റ തലയിൽ തലോടുമ്പോൾ നന്ദിയോടെ ജാതവേദനെ നോക്കി അയാൾ......... ഛെ... """ തിരുമേനിയുടെ സമനില തെറ്റിയോ..... മൂപ്പൻ മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിച്ചു..... മൂപ്പാ... "" നീ ഓർക്കുന്നുണ്ടോ പണ്ട് ചുപ്രൻ പിച്ചി ചീന്തുമ്പോൾ ബോധം മറയും മുൻപ് അവൾ നിന്നോട് വിളിച്ചു പറഞ്ഞത് അവന്റ ഭാര്യ ഇന്ദു ........ """കുഴിച്ചു മൂടിയാലും അവൾ തിരികെ വരും എന്ന്..""... ഓർക്കുന്നുണ്ട്... "" അന്ന് ബലി കൊടുക്കാൻ പോയ ആ മൂന്നു മാസം തികയാത്ത കുഞ്ഞ് എന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി.... അത്‌ എന്റെ വാരി എല്ലിനെ തകർത്തു.......

ഗജത്തിന്റെ ശക്തി ആണ് അവനെന്നു തിരിച്ചറിഞ്ഞതും.....അവൻ ആരെന്ന് ഞാൻ മനസിലാക്കി..... മൂപ്പൻ വാരിയെല്ലിന്റെ ഭാഗം ഒന്ന് തിരുമ്മി...... ആ കനാലിൽ തള്ളിയാൽ തിരികെ വരില്ല എന്ന് പ്രതീക്ഷിച്ചു ഞാൻ.....തെറ്റ് പറ്റി തിരുമേനി തെറ്റ് പറ്റി..... അവൾ ആരെന്ന് നിനക്ക് അറിയുമോ മൂപ്പാ ....? ഇല്ല അല്ലെ.... പാർവതി ദേവിയുടെ ഉറ്റ തോഴി ആയ ""ബാലസുന്ദരിയുടെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൾ... ...... ഗണേശന് ജന്മം കൊടുക്കാൻ ജനിച്ചവൾ........ പലകുറി ആ ജന്മങ്ങളെ നശിപ്പിക്കാൻ ഞൻ ശ്രമിച്ചു പക്ഷെ പരാജയം ആയിരുന്നു ഫലം....... ആ കർത്തവ്യം പൂർത്തി ആക്കും മുൻപേ അവൻ എന്നെ തളർത്തി..... അവിടെ ഞാൻ ആ കർത്തവ്യം നിങ്ങളെ ഏല്പിച്ചു.... നിങ്ങൾ വിജയിച്ചു എന്ന് തന്നെ മനസ് ഒരായിരം ആവർത്തി പറഞ്ഞു എങ്കിലും അവളുടെ വാക്കുകൾ അതെന്നെ വേട്ടയാടി....... """കുഴിച്ചു മൂടിയാലും അവൾ തിരികെ വരും എന്ന്..""... അത്‌ കൊണ്ട് തന്നെ അവളെയും അവനെയും ഞാൻ പ്രതീക്ഷിച്ചു......അവർ തിരികെ വന്നു എങ്കിൽ... അവളിലൂടെ മാത്രമേ എനിക്ക് അവനെ കൊല്ലാൻ കഴിയു..... ഗണേശനെ.... ""

അത്‌ അവൻ മനസിലാക്കി അവളെ അവൻ എന്നിൽ നിന്നും കണ്ണെത്താ ദൂരത്തേക് കൊണ്ട് പോയി...........അവളും അവനും സ്വയം അറിയുന്നതിനു മുൻപ് അവളിലെ പെണ്ണിനെ എനിക്ക് സ്വന്തം ആക്കണം.... പിന്നെ അവൾ ഞാൻ പറയുന്നത് മാത്രം അനുസരിക്കും ഈ ജാതവേദന്റെ അടിമ....... ഇനി... ഇനി..... ജാതവേദന്റെ ബ്രഹ്മചര്യം മുറിയും........ഹഹ്ഹഹ....ഹഹഹ.......... ഉറക്കെ പൊട്ടി ചിരിച്ചു അയാൾ... എങ്ങനെ...? തിരുമേനിക് ഒരു സ്ത്രീയെ ഭോഗിക്കാൻ കഴിയില്ലല്ലോ.... നന്ദികേശന്റെ ജന്മം ഉള്കൊണ്ടവൻ ഒരിക്കൽ അങ്ങയുടെ നാഭി തകർത്ത് കളഞ്ഞത് അല്ലെ.... ഹഹഹ... "" ഹഹഹ... മൂപ്പ നീ നോക്കി കണ്ടു കൊള്ളൂ..... എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്.......എന്ത് കൊണ്ട് ജയന്തകനെ ഞാൻ കൊല്ലാതെ വിട്ടു എന്ന് നിനക്കിപ്പോൾ മനസിൽ ആയി കാണുമല്ലോ....... ഇനി വിപത്തുകൾ ഓരോന്നായി അവരെ തേടി വരും........ മ്മ്മ്... "" മനസിൽ ആയി.... ഇനി ആ ജയന്തകന്റെ ശരീരം അങ്ങേക്കു സ്വന്തം അല്ലെ.... മൂപ്പൻ വശ്യമായി ചിരിച്ചു..... എങ്കിൽ ഉടനെ തന്നെ അങ്ങയെ തേടി അത്യധികം സന്തോഷം വരുന്ന മറ്റൊരു വാർത്ത വരും.... മൂപ്പന്റെ ചുണ്ടിൽ വശ്യമായ ചിരി വിടർന്നു... എന്ത്...? ആകാംഷയോടെ ജാതവേദൻ നോക്കി...

അന്ന് നാഗയ്ക്ക് പൊള്ളൽ ഏറ്റ ദിവസം നമ്മൾ മനസ്സിൽ ആക്കിയത് അല്ലെ അവർക്ക് ഒപ്പം ഇരുമ്പഴിയുടെ താപത്തെ ഭേദിക്കാൻ കഴിവുള്ളവൻ സൂര്യദേവൻ"""" കൂടെ ഉണ്ടെന്ന്... അത്‌ കൊണ്ട് അല്ലെ അന്ന് രാത്രി തന്നെ മരങ്ങാട് ഇല്ലത്തു നിന്നും നമ്മൾ ആലത്തൂരേക്ക് നന്ദനെ മാറ്റിയത്... """വിശ്വഭരൻ മുതലാളിയുടെ""" സഹായത്തോടെ.... അതേ.. "" രുദ്രന്റെ പ്രധാന ശത്രു... വിശ്വഭരൻ... തീർത്താൽ തീരാത്ത പക ആണ് അയാൾക് അവനോടും ഉണ്ണിയോടും ... അത്‌ ഞാൻ മുതൽ എടുത്തു കൂടെ കൂട്ടി.........ഹഹഹ.... ഹഹഹ.... ജാതവേദൻ ഉറക്കെ ചിരിച്ചു...... നമ്മുടെ നാഗയുടെ ദേഹത്തെ തൊലി ഉരുക്കി കളഞ്ഞവൻ സൂര്യദേവൻ.... ആദിശങ്കരന്റെ വലം കണ്ണ്‌.... അവന്റെ ആയുസ് ഇനി ഈ ഭൂമിക്കു മുകളിൽ അല്പം നിമിഷങ്ങൾ കൂടെ മാത്രം..... ഉണ്ണിയുടെ വലത്തേ ചിറകു അരിഞ്ഞു കളയാൻ വിശ്വഭരൻ മുതലാളിയോട് ഞാൻ വിളിച്ചു പറഞ്ഞിടട്ടുണ്ട്..... ങ്‌ഹേ.. "" സത്യമോ....സത്യം ആണോ എന്റെ നാഗയെ ഈ പരുവത്തിൽ ആക്കിയവനെ ഇല്ലാതെ ആക്കാൻ ആണോ... ജാതവേദൻ മൂപ്പന്റെ ഇരു തോളിൽ പിടിച്ചു... അതേ... " നടന്നു വരുന്ന പാതയിൽ ഞാൻ കണ്ടു ആ ചെറുക്കനെയും കൊണ്ട് ബൈക്കിൽ പോകുന്നവൻ.... എന്റെ ഇരുമ്പു ദണ്ഡിനെ ഭേദിച്ചവൻ.... ഇനി അവന്റെ ആയുസ് മുതലാളി തീരുമാനിക്കും......

ഹഹഹ... ഹഹഹ.. നെല്ലിമല മൂപ്പൻ ഉറക്കേ അട്ടഹസിച്ചു....... നന്നായി... നന്നായി.... ആളുകൾ കൂടുന്ന സ്ഥലം ആകുംമ്പോൾ അവർക് സ്വത്വം ഉൾകൊള്ളാൻ കഴിയില്ല.... നീ മിടുക്കൻ ആണ് മൂപ്പാ.... ഈ പരാജയത്തിലും വലിയ വിജയം എനിക്കായി കൊണ്ട് തരുന്നു നീ... 💠💠💠💠 രണ്ട് കയ്യിലെ കവർ നിറയെ ചോക്‌ളേറ്റും ഐസ്ക്രീം ആയി അനന്തന്റെ കൈ പിടിച്ചു കടയിൽ നിന്നും പുറത്തേക് ഇറങ്ങി സച്ചു...... കുഞ്ഞിനെ എടുത്തു ബൈക്കിന്റെ ഫ്രണ്ടിലെക് വച്ചതും മുതുകിൽ ആഞ്ഞൊരു ചവുട്ടേറ്റവൻ മുന്പോട്ട് തെറിച്ചു പോയിരുന്നു............. നെറ്റി ടാറിട്ട റോഡിൽ ചെന്നു ഇടച്ചു താഴേക്കു പതിച്ചവൻ ......... ആഹ്ഹ്.. "" അമ്മേ... "" പതുക്കെ പൊങ്ങി വന്നവൻ കണ്ണുകൾ പാതി അടയുമ്പോൾ കണ്ടു നാലു ഗുണ്ടകൾ അവന് നേരെ അടുത്ത് വരുന്നു...... ഒരുവന്റെ കൈയിൽ ഇരുമ്പു വടി......അത്‌ വലം കയ്യിൽ പിടിച്ചു ചുഴറ്റുന്നു........ മറ്റൊരുവൻ മുകളിലെ ബട്ടൺ തുറന്നിട്ട ഷർട്ടിന്റെ കോളർ ഒന്ന് പൊക്കി പുറകിൽ നിന്നും വലിയ വടി വാൾ പുറത്തെടുത്തു...... കുഞ്ഞേട്ടാ...... "" എന്റെ കുഞ്ഞേട്ടൻ....... ബൈക്കിൽ ഇരുന്നു കുഞ്ഞനന്തൻ ഉറക്കെ നിലവിളിച്ചതും..... മൂന്നാമൻ കുഞ്ഞിനെ വലത്തെ കൈയിൽ തൂക്കി എടുത്തു.... വേണ്ട.. """ വേണ്ട... അവനെ...അവനെ ഒന്നും ചെയ്യരുത്.......

മുന്പോട്ട് വന്നു അനന്തനെ പിടിക്കാൻ ഒരുങ്ങിയതും നാലാമൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി കഴിഞ്ഞിരുന്നു........ പുറകിലേ പോസ്റ്റിൽ പോയി തല ഇടിച്ചവൻ നിന്നു........... സച്ചുവിന്റെ നെറ്റിയിൽ നിന്നും പൊട്ടി ഒലിക്കുന്ന രക്തം അവന്റെ ഷർട്ടിനെ കുതിർത്തു കഴിഞ്ഞിരുന്നു...... സമീപം ഓടി വന്ന ആളുകൾ തടയാൻ വന്നതും ആ ഗുണ്ടകളെയും ആയുധത്തെയും കണ്ടതും ഒരു നിമിഷം കണ്ടതും ഭയന്ന് പുറകോട്ടു പിൻവലിയുന്നത് കണ്ടവൻ... മ്മ്മ്ഹ്ഹ് """..... വല്യൊത്തു ഉണ്ണികൃഷ്ണന്റെ മകൻ........ സൂര്യദേവ്.... "" തീർത്തു കളയാൻ ആണെല്ലോ കൊച്ചനെ പറഞ്ഞത്.......... പാവം പരുന്തും കാലിൽ പോകാൻ വിധി........ വടി വാൾ കയ്യിൽ ഏന്തിയവൻ മുന്പോട്ട് നടന്നു വന്നു കൊണ്ടിരുന്നു...... കുഞ്ഞേട്ടാ.... "" എന്റെ കുഞ്ഞേട്ടനെ കൊല്ലല്ലേ... "" അയാളുടെ കയ്യിൽ തൂങ്ങി കിടന്നവൻ നിലവിളിച്ചു.... ഹാ """"""ഈ പീറ ചെറുക്കനെ എടുത്തു ആ റോഡിലോട്ട് കള........ പുച്ഛത്തോടെ ഒരുത്തൻ ആക്രോശിച്ചതും..... അനന്തനെ കയ്യിൽ എടുത്തവൻ കുഞ്ഞിനെ ഒന്ന് അടിമുടി നോക്കി ചുണ്ട് ഒന്ന് വക്രിച്ചു കാണിച്ചു കൊണ്ട് അവന്റ വലം കൈയിൽ ചുഴറ്റി വായുവിലൂടെ ടാറിട്ട റോഡിലേക്കു എറിഞ്ഞു കഴിഞ്ഞിരുന്നു....... ( തുടരും )

NB ::ആകാശ് തന്റെ അമ്മക് കാവൽ ആകാൻ ആയിരിക്കാം അവരെ കൊണ്ട് മറഞ്ഞിരുന്നത്.... അവരിലൂടെ എന്തെങ്കിലും ദുഷ്ട ശക്തി അയാൾക് ആര്ജിച്ചെടുക്കാൻ കഴിയുമായിരിക്കാം സ്വത്വം തിരിച്ചു അറിയും മുന്പെയോ ആണെങ്കിൽ അവന് അത്‌ തടയുന്നതിന് ഒരു പരിധി ഉണ്ട്....... ആകാശ് സ്വയം അറിയാൻ ഉള്ള മാർഗം ജാതവേദൻ തന്നെ തുറന്നു തരുന്നു എന്ന് നമുക്ക് പ്രതീക്ഷിക്കാം....... """ വിശ്വഭരൻ എന്നാ ഒരു ശത്രുവിനെ കുറിച് നേരത്തേ സൂചിപ്പിച്ചിരുന്നു...അയാൾ ആണ് ചന്തുവിനെ അപകടപെടുത്തിയത് എന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്.. അത്‌ കൊണ്ട് ആയിരിക്കാം മറ്റൊരു വ്യക്തി അവരെ സഹായിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ചന്തുവിന് പെട്ടന്നു ആ തളർന്ന കൈയിൽ വേദന വന്നത് നിമിത്തം പോലെ..... അയാൾക് ഉണ്ണിയോടെ ശത്രുത ഉണ്ട്... അത്‌ എന്തിനെന്നു പുറകെ വരും.... എന്തായാലും ജാതവേദനെ സഹായിക്കാൻ അയാളും ഒപ്പം ഉണ്ട്........ ശത്രുക്കൾ ഒരുമിച്ചിട്ടുണ്ട്... നന്മ ജയിക്കാൻ നമ്മുടെ കുട്ടി പട്ടാളങ്ങൾക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം....

എല്ലാവരോടും ക്ഷമ ചോദിക്കുന്നു കുറച്ച് ദിവസം മൈൻഡ് ശരി അല്ലായിരുന്നു... ചേട്ടന് covid ആയി എന്ന് ഞാൻ പറഞ്ഞിരുന്നു... അല്പം ക്രിട്ടിക്കൽ സ്റ്റേജിലേക് ആണ് അത്‌ പോയത്.. covid ന്യൂമോണിയ ആയി മാറിയിരുന്നു.....ആളു ഒമാനിൽ ആണ് അവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി ഓക്സിജൻ നൽകി... ഒരു ബെഡിനു വേണ്ടി അഞ്ച് പേര് ആയിരുന്നു അവിടെ വെയിറ്റ് ചെയ്തത്.... മഹാദേവൻ പ്രാർത്ഥന കേട്ടു പ്രോപ്പർ ട്രീറ്റ്മെന്റ് തന്നെ കിട്ടി.... ഇന്നലെ ഡിസ്ചാർജ് ചെയ്തു... ഇനി റൂമിൽ മരുന്നു കഴിച്ചു റസ്റ്റ്‌ എടുക്കണം..... നമ്മുടെ നാടും അങ്ങനെ ഒരു അവസ്ഥയിലോട്ട് ആണ് പോയി കൊണ്ടിരിക്കുന്നത്.... oxygen ക്ഷാമം നേരിടുന്നു എന്ന് അറിയുന്നു .... കൃത്യ സമയത്ത് ഓക്സിജൻ നൽകാൻ കഴിഞ്ഞത് കൊണ്ട് മാത്രം ആണ് എനിക്ക് എന്റെ സഹോദരനെ തിരികെ കിട്ടിയത്.... അതേ അവസ്ഥ നേരിടുന്നഒരുപാട് പേരുണ്ട്... ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ മഹാദേവൻ ഒപ്പം നിന്നു അത്‌ പോലെ ഭഗവാനെ ഞങ്ങൾ വിളിച്ചു.... ഇനി നമുക്ക് എല്ലാവർക്കും കൂടി ഈ ലോകത്തിനു വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കാം.....

ഈ part വായിച്ചു കഴിഞ്ഞു നിങ്ങൾ എനിക്ക് കമെന്റോ ലൈക്കോ തരേണ്ട പകരം ഒരു നിമിഷം കണ്ണടച്ചു വിശ്വസിക്കുന്ന ദൈവങ്ങളെ ഒരു നിമിഷം പ്രാർത്ഥിച്ചാൽ മതി.... ഈ മഹാമാരിയിൽ നിന്നും എത്രയും പെട്ടന്ന് നമുക്ക് രക്ഷ നേടാൻ കഴിയണേ എന്ന്... 🙏🙏🙏🙏 ഓം നമഃശിവായ....... ഈ അവസരത്തിൽ എനിക്ക് ഒപ്പം നിന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് എല്ലാവർക്കും ഒരുപാട് സ്നേഹം..... എൻ പ്രാണനായിചേച്ചി ഒരുപാട് ഒരുപാട് സ്നേഹം എനിക്ക് പ്രാർത്ഥനയായി കൂടെ വന്നു എന്റെ ചേച്ചി ഓരോ നിമിഷം കുഞ്ഞേ എന്ന് വിളിച്ചു ധൈര്യം തന്നു ...അത് പോലെ തന്നെ Sheeba Vimoj ചേച്ചി ഒരായിരം നന്ദി പറഞ്ഞാൽ തീരില്ല ഈ സ്നേഹത്തിനു മുൻപിൽ.... ഒരു പരിചയവും ഇല്ലാത്ത എന്നെ ഈ കഥയിലൂടെ മാത്രം കണ്ടു വന്ന ചേച്ചി ഒമാനിൽ എന്റെ സഹോദരനും ഭാര്യക്കും ഞങ്ങൾക്കും ധൈര്യം പകർന്നു തന്നു കൂടെ നിന്നു ഡിസ്ചാർജ് ആയ ശേഷം അവരെ പോയി കാണാനും എന്ത് സഹായത്തിനും കൂടെ ഉണ്ടെന്നു പറഞു ഓരോ നിമിഷവും ആശ്വസിപ്പിച്ചു........ മനുഷ്യത്വം മരിച്ചിട്ടില്ല അതിന് തെളിവുകൾ ആണ് ഇത് ഒക്കെ.... ഉറപ്പായും നമുക്ക് ഈ മഹാമാരിയിൽ നിന്നും ഉടനെ ഒരു മോചനം ലഭിക്കും.... 🙏🙏🙏🙏🙏 ഓം നമഃശിവായ

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story